Malayalam Abridged Explanation of the Quran — Yusuf 12:1 – Nahl 16:128
Contents
- Yusuf 12:1
- Yusuf 12:2
- Yusuf 12:3
- Yusuf 12:4
- Yusuf 12:5
- Yusuf 12:6
- Yusuf 12:7
- Yusuf 12:8
- Yusuf 12:9
- Yusuf 12:10
- Yusuf 12:11
- Yusuf 12:12
- Yusuf 12:13
- Yusuf 12:14
- Yusuf 12:15
- Yusuf 12:16
- Yusuf 12:17
- Yusuf 12:18
- Yusuf 12:19
- Yusuf 12:20
- Yusuf 12:21
- Yusuf 12:22
- Yusuf 12:23
- Yusuf 12:24
- Yusuf 12:25
- Yusuf 12:26
- Yusuf 12:27
- Yusuf 12:28
- Yusuf 12:29
- Yusuf 12:30
- Yusuf 12:31
- Yusuf 12:32
- Yusuf 12:33
- Yusuf 12:34
- Yusuf 12:35
- Yusuf 12:36
- Yusuf 12:37
- Yusuf 12:38
- Yusuf 12:39
- Yusuf 12:40
- Yusuf 12:41
- Yusuf 12:42
- Yusuf 12:43
- Yusuf 12:44
- Yusuf 12:45
- Yusuf 12:46
- Yusuf 12:47
- Yusuf 12:48
- Yusuf 12:49
- Yusuf 12:50
- Yusuf 12:51
- Yusuf 12:52
- Yusuf 12:53
- Yusuf 12:54
- Yusuf 12:55
- Yusuf 12:56
- Yusuf 12:57
- Yusuf 12:58
- Yusuf 12:59
- Yusuf 12:60
- Yusuf 12:61
- Yusuf 12:62
- Yusuf 12:63
- Yusuf 12:64
- Yusuf 12:65
- Yusuf 12:66
- Yusuf 12:67
- Yusuf 12:68
- Yusuf 12:69
- Yusuf 12:70
- Yusuf 12:71
- Yusuf 12:72
- Yusuf 12:73
- Yusuf 12:74
- Yusuf 12:75
- Yusuf 12:76
- Yusuf 12:77
- Yusuf 12:78
- Yusuf 12:79
- Yusuf 12:80
- Yusuf 12:81
- Yusuf 12:82
- Yusuf 12:83
- Yusuf 12:84
- Yusuf 12:85
- Yusuf 12:86
- Yusuf 12:87
- Yusuf 12:88
- Yusuf 12:89
- Yusuf 12:90
- Yusuf 12:91
- Yusuf 12:92
- Yusuf 12:93
- Yusuf 12:94
- Yusuf 12:95
- Yusuf 12:96
- Yusuf 12:97
- Yusuf 12:98
- Yusuf 12:99
- Yusuf 12:100
- Yusuf 12:101
- Yusuf 12:102
- Yusuf 12:103
- Yusuf 12:104
- Yusuf 12:105
- Yusuf 12:106
- Yusuf 12:107
- Yusuf 12:108
- Yusuf 12:109
- Yusuf 12:110
- Yusuf 12:111
- Ra'd 13:1
- Ra'd 13:2
- Ra'd 13:3
- Ra'd 13:4
- Ra'd 13:5
- Ra'd 13:6
- Ra'd 13:7
- Ra'd 13:8
- Ra'd 13:9
- Ra'd 13:10
- Ra'd 13:11
- Ra'd 13:12
- Ra'd 13:13
- Ra'd 13:14
- Ra'd 13:15
- Ra'd 13:16
- Ra'd 13:17
- Ra'd 13:18
- Ra'd 13:19
- Ra'd 13:20
- Ra'd 13:21
- Ra'd 13:22
- Ra'd 13:23
- Ra'd 13:24
- Ra'd 13:25
- Ra'd 13:26
- Ra'd 13:27
- Ra'd 13:28
- Ra'd 13:29
- Ra'd 13:30
- Ra'd 13:31
- Ra'd 13:32
- Ra'd 13:33
- Ra'd 13:34
- Ra'd 13:35
- Ra'd 13:36
- Ra'd 13:37
- Ra'd 13:38
- Ra'd 13:39
- Ra'd 13:40
- Ra'd 13:41
- Ra'd 13:42
- Ra'd 13:43
- İbrahim 14:1
- İbrahim 14:2
- İbrahim 14:3
- İbrahim 14:4
- İbrahim 14:5
- İbrahim 14:6
- İbrahim 14:7
- İbrahim 14:8
- İbrahim 14:9
- İbrahim 14:10
- İbrahim 14:11
- İbrahim 14:12
- İbrahim 14:13
- İbrahim 14:14
- İbrahim 14:15
- İbrahim 14:16
- İbrahim 14:17
- İbrahim 14:18
- İbrahim 14:19
- İbrahim 14:20
- İbrahim 14:21
- İbrahim 14:22
- İbrahim 14:23
- İbrahim 14:24
- İbrahim 14:25
- İbrahim 14:26
- İbrahim 14:27
- İbrahim 14:28
- İbrahim 14:29
- İbrahim 14:30
- İbrahim 14:31
- İbrahim 14:32
- İbrahim 14:33
- İbrahim 14:34
- İbrahim 14:35
- İbrahim 14:36
- İbrahim 14:37
- İbrahim 14:38
- İbrahim 14:39
- İbrahim 14:40
- İbrahim 14:41
- İbrahim 14:42
- İbrahim 14:43
- İbrahim 14:44
- İbrahim 14:45
- İbrahim 14:46
- İbrahim 14:47
- İbrahim 14:48
- İbrahim 14:49
- İbrahim 14:50
- İbrahim 14:51
- İbrahim 14:52
- Hicr 15:1
- Hicr 15:2
- Hicr 15:3
- Hicr 15:4
- Hicr 15:5
- Hicr 15:6
- Hicr 15:7
- Hicr 15:8
- Hicr 15:9
- Hicr 15:10
- Hicr 15:11
- Hicr 15:12
- Hicr 15:13
- Hicr 15:14
- Hicr 15:15
- Hicr 15:16
- Hicr 15:17
- Hicr 15:18
- Hicr 15:19
- Hicr 15:20
- Hicr 15:21
- Hicr 15:22
- Hicr 15:23
- Hicr 15:24
- Hicr 15:25
- Hicr 15:26
- Hicr 15:27
- Hicr 15:28
- Hicr 15:29
- Hicr 15:30
- Hicr 15:31
- Hicr 15:32
- Hicr 15:33
- Hicr 15:34
- Hicr 15:35
- Hicr 15:36
- Hicr 15:37
- Hicr 15:38
- Hicr 15:39
- Hicr 15:40
- Hicr 15:41
- Hicr 15:42
- Hicr 15:43
- Hicr 15:44
- Hicr 15:45
- Hicr 15:46
- Hicr 15:47
- Hicr 15:48
- Hicr 15:49
- Hicr 15:50
- Hicr 15:51
- Hicr 15:52
- Hicr 15:53
- Hicr 15:54
- Hicr 15:55
- Hicr 15:56
- Hicr 15:57
- Hicr 15:58
- Hicr 15:59
- Hicr 15:60
- Hicr 15:61
- Hicr 15:62
- Hicr 15:63
- Hicr 15:64
- Hicr 15:65
- Hicr 15:66
- Hicr 15:67
- Hicr 15:68
- Hicr 15:69
- Hicr 15:70
- Hicr 15:71
- Hicr 15:72
- Hicr 15:73
- Hicr 15:74
- Hicr 15:75
- Hicr 15:76
- Hicr 15:77
- Hicr 15:78
- Hicr 15:79
- Hicr 15:80
- Hicr 15:81
- Hicr 15:82
- Hicr 15:83
- Hicr 15:84
- Hicr 15:85
- Hicr 15:86
- Hicr 15:87
- Hicr 15:88
- Hicr 15:89
- Hicr 15:90
- Hicr 15:91
- Hicr 15:92
- Hicr 15:93
- Hicr 15:94
- Hicr 15:95
- Hicr 15:96
- Hicr 15:97
- Hicr 15:98
- Hicr 15:99
- Nahl 16:1
- Nahl 16:2
- Nahl 16:3
- Nahl 16:4
- Nahl 16:5
- Nahl 16:6
- Nahl 16:7
- Nahl 16:8
- Nahl 16:9
- Nahl 16:10
- Nahl 16:11
- Nahl 16:12
- Nahl 16:13
- Nahl 16:14
- Nahl 16:15
- Nahl 16:16
- Nahl 16:17
- Nahl 16:18
- Nahl 16:19
- Nahl 16:20
- Nahl 16:21
- Nahl 16:22
- Nahl 16:23
- Nahl 16:24
- Nahl 16:25
- Nahl 16:26
- Nahl 16:27
- Nahl 16:28
- Nahl 16:29
- Nahl 16:30
- Nahl 16:31
- Nahl 16:32
- Nahl 16:33
- Nahl 16:34
- Nahl 16:35
- Nahl 16:36
- Nahl 16:37
- Nahl 16:38
- Nahl 16:39
- Nahl 16:40
- Nahl 16:41
- Nahl 16:42
- Nahl 16:43
- Nahl 16:44
- Nahl 16:45
- Nahl 16:46
- Nahl 16:47
- Nahl 16:48
- Nahl 16:49
- Nahl 16:50
- Nahl 16:51
- Nahl 16:52
- Nahl 16:53
- Nahl 16:54
- Nahl 16:55
- Nahl 16:56
- Nahl 16:57
- Nahl 16:58
- Nahl 16:59
- Nahl 16:60
- Nahl 16:61
- Nahl 16:62
- Nahl 16:63
- Nahl 16:64
- Nahl 16:65
- Nahl 16:66
- Nahl 16:67
- Nahl 16:68
- Nahl 16:69
- Nahl 16:70
- Nahl 16:71
- Nahl 16:72
- Nahl 16:73
- Nahl 16:74
- Nahl 16:75
- Nahl 16:76
- Nahl 16:77
- Nahl 16:78
- Nahl 16:79
- Nahl 16:80
- Nahl 16:81
- Nahl 16:82
- Nahl 16:83
- Nahl 16:84
- Nahl 16:85
- Nahl 16:86
- Nahl 16:87
- Nahl 16:88
- Nahl 16:89
- Nahl 16:90
- Nahl 16:91
- Nahl 16:92
- Nahl 16:93
- Nahl 16:94
- Nahl 16:95
- Nahl 16:96
- Nahl 16:97
- Nahl 16:98
- Nahl 16:99
- Nahl 16:100
- Nahl 16:101
- Nahl 16:102
- Nahl 16:103
- Nahl 16:104
- Nahl 16:105
- Nahl 16:106
- Nahl 16:107
- Nahl 16:108
- Nahl 16:109
- Nahl 16:110
- Nahl 16:111
- Nahl 16:112
- Nahl 16:113
- Nahl 16:114
- Nahl 16:115
- Nahl 16:116
- Nahl 16:117
- Nahl 16:118
- Nahl 16:119
- Nahl 16:120
- Nahl 16:121
- Nahl 16:122
- Nahl 16:123
- Nahl 16:124
- Nahl 16:125
- Nahl 16:126
- Nahl 16:127
- Nahl 16:128
Yusuf 12:1
(അലിഫ് ലാം റാ) പോലുള്ളവയെ സംബന്ധിച്ച് സൂറത്തുൽ ബഖറഃയുടെ ആരംഭത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ഈ സൂറത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ആയത്തുകൾ ഖുർആൻ ഉൾക്കൊള്ളുന്ന സ്പഷ്ടമായ ആയത്തുകളിൽ പെട്ടതാകുന്നു.
Yusuf 12:2
അറബികളേ, ഖുർആനിനെ നാം അറബി ഭാഷയിൽ അവതരിപ്പിച്ചത് നിങ്ങൾ അതിൻ്റെ ആശയം ഗ്രഹിക്കാൻ വേണ്ടിയത്രെ.
Yusuf 12:3
നിനക്ക് ഈ ഖുർആൻ ഇറക്കുക വഴി സത്യതയിലും സാഹിത്യത്തിലും വാക്കുകളിലെ സുരക്ഷയിലും ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നൽകിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇതവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് നീ ഈ ചരിത്രത്തെപ്പറ്റി ബോധമില്ലാത്തവനും അറിവില്ലാത്തവനുമായിരുന്നു.
Yusuf 12:4
എൻ്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാൻ സ്വപ്നം കണ്ടിരിക്കുന്നു എന്ന് യൂസുഫ് തൻ്റെ പിതാവായ യഅ്ഖൂബിനോട് പറഞ്ഞതിനെ പറ്റി നബിയേ താങ്കളെ നാം അറിയിക്കുന്നു. ഈ സ്വപ്നം യൂസുഫ് നബിക്ക് ഇഹലോകത്തുതന്നെ ലഭിച്ച സന്തോഷവാർത്തകളിൽ പെട്ടതായിരുന്നു.
Yusuf 12:5
യഅ്ഖൂബ് തൻ്റെ മകനായ യൂസുഫിനോട് പറഞ്ഞു: എൻ്റെ കുഞ്ഞുമകനേ, നിൻ്റെ സ്വപ്നം നീ നിൻ്റെ സഹോദരന്മാരോട് പറയരുത്. അവർ അത് മനസ്സിലാക്കുകയും നിന്നോട് അസൂയ വെച്ചുപുലർത്തുകയും ചെയ്യും. അസൂയ നിമിത്തം അവർ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീർച്ചയായും പിശാച് മനുഷ്യൻ്റെ പ്രത്യക്ഷ ശത്രുവാകുന്നു,
Yusuf 12:6
യൂസുഫേ, നീ ആ സ്വപ്നം ദർശിച്ച പോലെ നിൻ്റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന് നിനക്കവൻ പഠിപ്പിച്ചുതരികയും ചെയ്യും. നിനക്ക് മുമ്പ് നിൻ്റെ
രണ്ട് പിതാക്കളായ ഇബ്റാഹീം, ഇസ്ഹാഖ് എന്നിവർക്ക് അവൻ്റെ പ്രവാചകത്വമാകുന്ന അനുഗ്രഹങ്ങൾ പൂർത്തിയാക്കി നൽകിയത് പോലെ നിനക്കും അവൻ അനുഗ്രഹങ്ങൾ നിറവേറ്റി തരുന്നതാണ്. തീർച്ചയായും നിൻ്റെ രക്ഷിതാവ് തൻ്റെ സൃഷ്ടികളെപ്പറ്റി സർവ്വജ്ഞാനിയും, തൻ്റെ നിയന്ത്രണത്തിൽ യുക്തിമാനുമാകുന്നു
Yusuf 12:7
തീർച്ചയായും യൂസുഫിൻ്റെയും അദ്ദേഹത്തിൻ്റെ സഹോദരന്മാരുടെയും വാർത്തകളിൽ അത് ചോദിച്ച് മനസ്സിലാക്കുന്നവർക്ക് പല ദൃഷ്ടാന്തങ്ങളും ഗുണപാഠങ്ങളുമുണ്ട്.
Yusuf 12:8
യൂസുഫും അവൻ്റെ ഏകോദര സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാൾ ഇഷ്ടപ്പെട്ടവർ. നമ്മളാകട്ടെ കുറെ ആളുകളുള്ള ഒരു സംഘമാണ് താനും. എന്നിട്ടും എങ്ങിനെയാണ് അവർക്ക് പിതാവ് നമ്മളെക്കാൾ ശ്രേഷ്ടത നൽകിയത്? കാരണമില്ലാതെ അവർക്ക് നമ്മെക്കാൾ ശ്രേഷ്ടത നൽകിയതിൽ നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവിൽ തന്നെയാണ്' എന്ന് അദ്ദേഹത്തിൻ്റെ സഹോദരന്മാർ പരസ്പരം പറഞ്ഞ സന്ദർഭം
Yusuf 12:9
നിങ്ങൾ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കിൽ വല്ല വിദൂരപ്രദേശത്തും അവനെ കൊണ്ടുപോയി ഇട്ടേക്കുക. എങ്കിൽ നിങ്ങളുടെ പിതാവിൻ്റെ അടുപ്പം നിങ്ങൾക്ക് മാത്രമായി കിട്ടും. അപ്പോൾ അദ്ദേഹം പൂർണമായി നിങ്ങളെ സ്നേഹിക്കും. അവനെ കൊല്ലുകയോ വിദൂരപ്രദേശത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയോ ചെയ്ത ശേഷം നിങ്ങൾക്ക് നല്ല ആളുകളായികഴിയുകയും, പശ്ചാത്തപിക്കുകയും ചെയ്യാം.
Yusuf 12:10
അവരിലൊരു സഹോദരൻ പറഞ്ഞു: യൂസുഫിനെ നിങ്ങൾ കൊല്ലരുത്. അവനെ നിങ്ങൾ ഒരു കിണറ്റിനുള്ളിലേക്ക് ഇട്ടേക്കുക. അതിലൂടെ പോകുന്ന ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത് കൊള്ളും. അതാണ് കൊല്ലുന്നതിനേക്കാൾ ലഘുവായിട്ടുള്ളത്. നിങ്ങൾ പറഞ്ഞത് പ്രവർത്തിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക.
Yusuf 12:11
അവനെ നാടുകടത്താൻ വേണ്ടി ഒരുമിച്ച് തീരുമാനിച്ച ശേഷം അവർ പിതാവായ യഅ്ഖൂബിനോട് പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കൾക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തിൽ താങ്കൾ ഞങ്ങളെ വിശ്വസിക്കുന്നില്ല? ഞങ്ങളാകട്ടെ തീർച്ചയായും അവനോട് കരുണയുള്ളവരാണ്. അവന് ബാധിക്കുന്ന വിപത്തുകളിൽ നിന്ന് ഞങ്ങളവനെ സംരക്ഷിക്കും. മടങ്ങിവരുന്നത് വരെ അവനെ രക്ഷിക്കുന്നവരും അവനോട് ഗുണകാംക്ഷയുള്ളവരുമാണ് ഞങ്ങൾ എന്നിരിക്കെ, ഞങ്ങളോടൊപ്പം അവനെ പറഞ്ഞയക്കുന്നതിൽ നിന്ന് താങ്കളെ തടയുന്നതെന്താണ് ?
Yusuf 12:12
നാളെ അവനെ ഞങ്ങളോടൊപ്പമയച്ചാലും. അവൻ തിന്നു രസിച്ചുല്ലസിച്ച് കളിക്കട്ടെ. തീർച്ചയായും അവന് ബാധിക്കുന്ന എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളവനെ കാത്തുരക്ഷിച്ച് കൊള്ളാം.
Yusuf 12:13
യഅ്ഖൂബ് മക്കളോട് പറഞ്ഞു: നിങ്ങളവനെ കൊണ്ടുപോകുന്നത് എന്നെ ദുഃഖിപ്പിക്കും. അവനെ വിട്ടുനിൽക്കാൻ എനിക്ക് സാധ്യമല്ല. നിങ്ങൾ കളികളിലും മറ്റുമായി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.
Yusuf 12:14
അവർ പറഞ്ഞു: ഞങ്ങൾ ഒരു പ്രബലമായ സംഘമുണ്ടായിട്ടും യൂസുഫിനെ ചെന്നായ തിന്നുകയാണെങ്കിൽ ഞങ്ങൾ ഒന്നിനും കൊള്ളാത്തവരായിരിക്കും. ചെന്നായയിൽ നിന്നവനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ മഹാനഷ്ടക്കാരുമായിരിക്കും
Yusuf 12:15
അങ്ങനെ അവനെ യഅ്ഖൂബ് അവരോടൊപ്പം അയച്ചു. അവർ അവനെയും കൊണ്ടു വിദൂരസ്ഥലത്ത് പോകുകയും, കിണറ്റിൻ്റെ ആഴത്തിലേക്ക് തള്ളാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ യൂസുഫിന് നാം ബോധനം നൽകി: അവരുടെ ഈ ചെയ്തിയെപ്പറ്റി നീ അവർക്ക് ഒരിക്കൽ വിവരിച്ചുകൊടുക്കുക തന്നെ ചെയ്യും. അവർ അന്ന് അതിനെപറ്റി ബോധവാന്മാരായിരിക്കുകയില്ല തന്നെ.
Yusuf 12:16
അങ്ങിനെ യൂസുഫിൻ്റെ സഹോദരന്മാർ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കൽ അവരുടെ കുതന്ത്രം ബോധ്യപ്പെടുത്താൻ അഭിനയിച്ചു കരഞ്ഞുകൊണ്ട് ചെന്നു.
Yusuf 12:17
അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾ മത്സരിച്ച് ഓടിപ്പോകുകയും, അമ്പുകളെറിഞ്ഞു കൊണ്ട് മൽസരിക്കുകയും ചെയ്തു. യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും അടുത്ത് അവ നോക്കാനേൽപ്പിക്കുകയും ചെയ്തു. അപ്പോൾ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങൾ സത്യം പറയുന്നവരാണെങ്കിൽ പോലും താങ്കൾ ഞങ്ങളെ വിശ്വസിക്കുകയില്ല.
Yusuf 12:18
ചെന്നായ പിടിച്ചതാണെന് ബോധ്യപ്പെടുത്താനായി യൂസുഫിൻ്റെ കുപ്പായത്തിൽ യൂസുഫിൻറെതല്ലാത്ത ചോര പുരട്ടിയാണ് അവർ വന്നത്. അവർ കളവാണ് പറയുന്നതെന്ന് യഅ്ഖൂബ് മനസ്സിലാക്കി. കാരണം വസ്ത്രം കീറിയിട്ടില്ലായിരുന്നു. പിതാവ് പറഞ്ഞു: നിങ്ങൾ പറഞ്ഞതല്ല കാര്യം. നിങ്ങൾ ചെയ്ത നീചവൃത്തി നിങ്ങളുടെ മനസ്സ് നിങ്ങൾക്ക് ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാൽ ഞാൻ അക്ഷമനാവാതെ നല്ല ക്ഷമ കൈക്കൊള്ളുകയാണ്. യൂസുഫിൻ്റെ കാര്യത്തിൽ നിങ്ങളീ പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന് അല്ലാഹുവോടാണ് ഞാൻ സഹായം തേടുന്നത്.
Yusuf 12:19
ഒരു യാത്രാസംഘം വന്നു. അവർ അവർക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവൻ തൻറെ തൊട്ടി കിണറ്റിലിറക്കി. അപ്പോൾ യൂസുഫ് കയറിൽ പിടിച്ചു. അത് കണ്ടപ്പോൾ അവൻ സന്തോഷത്തോടെ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു കുട്ടി! വെള്ളമെടുത്തയാളും അയാളുടെ ഏതാനും കൂട്ടുകാരും യൂസുഫിനെ അവരുടെ ഒരു കച്ചവടച്ചരക്കെന്ന പോലെ യാത്രാസംഘത്തിലെ മറ്റുള്ളവരിൽ നിന്ന് ഒളിച്ചുവെച്ചു. അവർ യൂസുഫിനെ വിൽക്കുന്നതും ചെയ്യുന്നതും അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ഒന്നും അവന് ഗോപ്യമാവുന്നില്ല.
Yusuf 12:20
ആ യാത്രാ സംഘം തുച്ഛമായ വിലയ്ക്ക് ഈജിപ്തിൽ വെച്ച് യൂസുഫിനെ വിറ്റു. അവർ അവൻ്റെ കാര്യത്തിൽ താല്പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു. യൂസുഫ് അടിമയല്ലെന്നറിഞ്ഞതിനാൽ പെട്ടെന്ന് തന്നെ അവനെ ഒഴിവാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. അവൻ്റെ കുടുംബങ്ങൾ അന്വേഷിച്ചു വരുമോ എന്നവർ ഭയപ്പെട്ടു. അല്ലാഹുവിൻ്റെ കാരുണ്യമത്രെ അത്; അക്കാരണത്താൽ യൂസുഫ് അവരോടൊപ്പം ദീർഘകാലം കഴിയേണ്ടിവന്നില്ല.
Yusuf 12:21
ഈജിപ്തിൽ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആൾ തൻ്റെ ഭാര്യയോട് പറഞ്ഞു: ഇവനോട് നല്ല നിലയിൽ വർത്തിക്കുക. നമ്മോടൊപ്പം മാന്യമായ താമസസൗകര്യം നൽകുകയും ചെയ്യുക. ചില കാര്യങ്ങൾ ചെയ്യാൻ അവൻ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കിൽ നമുക്കവനെ മകനായി സ്വീകരിക്കാം. കൊലയിൽ നിന്ന് രക്ഷപ്പെടുത്തുകയും, കിണറിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തപോലെ അസീസിൻ്റെ ഹൃദയത്തിൽ അദ്ദേഹത്തോട് നാം ദയ ഇട്ടുകൊടുക്കുകയും, ഈജിപ്തിൽ അദ്ദേഹത്തിന് സൗകര്യമുണ്ടാക്കികൊടുക്കുകയും ചെയ്തു. സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാൻ വേണ്ടിയും കൂടിയാണത്. അല്ലാഹു തൻ്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. അവൻ ഉദ്ദേശിക്കുന്നതൊക്കെ സംഭവിക്കുന്നതുമത്രെ. അവനെ നിർബന്ധിക്കാൻ ആർക്കും സാധ്യമല്ല. പക്ഷെ മനുഷ്യരിൽ അധികപേരും -അഥവാ അവിശ്വാസികൾ- അത് മനസ്സിലാക്കുന്നില്ല.
Yusuf 12:22
അങ്ങനെ യൂസുഫിന് ശാരീരിക ശക്തി പ്രാപിക്കുന്ന പ്രായമെത്തിയപ്പോൾ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നൽകി. അദ്ദേഹത്തിന് നൽകിയതുപോലുള്ള പ്രതിഫലമാണ് അല്ലാഹുവിനെ ആരാധിക്കുന്ന സദ്'വൃത്തർക്ക് നാം നൽകുക.
Yusuf 12:23
അസീസിൻറെ ഭാര്യ തന്ത്രത്തിലൂടെയും സൗമ്യമായും യൂസുഫിനോട് അവളുമായി വ്യഭിചാരത്തിന് ആവശ്യപ്പെട്ടു. ഒറ്റക്കാവാൻ വാതിലുകൾ അടച്ച് പൂട്ടിയിട്ട് അവൾ പറഞ്ഞു: എൻ്റെ അടുത്തേക്ക് വാ. യൂസുഫ് പറഞ്ഞു. നീ വിളിക്കുന്നതിൽ നിന്നും അല്ലാഹുവിൽ ശരണം! നിശ്ചയമായും എൻ്റെ യജമാനൻ എൻ്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു, ഞാൻ അദ്ദേഹത്തെ വഞ്ചിക്കുകയില്ല. ഞാനദ്ദേഹത്തെ വഞ്ചിച്ചാൽ ഞാൻ അക്രമികളിലകപ്പെടും. തീർച്ചയായും അക്രമം പ്രവർത്തിക്കുന്നവർ വിജയിക്കുകയില്ല.
Yusuf 12:24
അവനുമായി വ്യഭിചരിക്കാൻ അവൾക്ക് ആഗ്രഹം ജനിച്ചു. അതിൽ നിന്ന് തടയുന്ന അല്ലാഹുവിൻ്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കിൽ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം കാണിച്ചുകൊടുത്തത് തിന്മ അവനിൽ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയും, വഞ്ചനയിൽ നിന്നും വ്യഭിചാരത്തിൽ നിന്നും അവനെ അകറ്റുന്നതിനും വേണ്ടിയാകുന്നു. തീർച്ചയായും യൂസുഫ് നുബുവ്വത്തിനും രിസാലത്തിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ ദാസന്മാരിൽ പെട്ടവനാകുന്നു.
Yusuf 12:25
അവർ രണ്ടുപേരും വാതിൽക്കലേക്ക് മത്സരിച്ചോടി: അവളിൽ നിന്ന് രക്ഷപ്പെടാൻ യൂസുഫും, പുറത്ത് പോകുന്നതിൽ നിന്ന് അവനെ തടയാൻ അവളും. അവൾ പിന്നിൽ നിന്ന് അവൻ്റെ കുപ്പായം പിടിച്ചു കീറി. അവർ ഇരുവരും വാതിൽക്കൽ വെച്ച് അവളുടെ ഭർത്താവിനെ കണ്ടുമുട്ടി. അസീസിൻറെ ഭാര്യ അസീസിനോട് തന്ത്രം പ്രയോഗിച്ചുകൊണ്ട് പറഞ്ഞു: താങ്കളുടെ ഭാര്യയുമായി വ്യഭിചരിക്കാൻ ദുരുദ്ദേശം പുലർത്തിയവനുള്ള പ്രതിഫലം അവൻ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം
Yusuf 12:26
യൂസുഫ് (عليه السلام) പറഞ്ഞു: അവളാണ് എന്നോട് വ്യഭിചരിക്കുവാൻ ആവശ്യപ്പെട്ടത്. ഞാൻ അവളിൽ നിന്ന് അതാഗ്രഹിച്ചിട്ടില്ല. അങ്ങനെ അവളുടെ കുടുംബത്തിൽ പെട്ട ഒരാൾ സാക്ഷ്യം പറഞ്ഞു: യൂസുഫിൻ്റെ കുപ്പായം മുന്നിൽ നിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവൾ സത്യമാണ് പറഞ്ഞത് എന്നതിനുള്ള സൂചനയാണത്. അവൾ അവനെ തടഞ്ഞതു കൊണ്ടാണ് അത് സംഭവിച്ചത്. അപ്പോൾ യൂസുഫ് കളവു പറയുകയാണ് (എന്ന് മനസ്സിലാക്കാം).
Yusuf 12:27
എന്നാൽ അവൻ്റെ കുപ്പായം പിന്നിൽ നിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവൻ്റെ സത്യസന്ധതക്ക് തെളിവാണത്. കാരണം, അവൻ അവളിൽ നിന്ന് ഓടിപ്പോകുമ്പോൾ അവൾ അവനെ വശീകരിക്കുകയായിരുന്നു. അപ്പോൾ അവൾ പറയുന്നത് കളവായിരിക്കുകയും ചെയ്യും.
Yusuf 12:28
അങ്ങനെ യൂസുഫിൻ്റെ കുപ്പായം പിന്നിൽ നിന്നാണ് കീറിയിട്ടുള്ളത് എന്ന് അസീസ് കണ്ടപ്പോൾ യൂസുഫിൻ്റെ സത്യസന്ധത അയാൾക്ക് ബോധ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: തീർച്ചയായും ഈ ആരോപണം നിങ്ങളുടെ - സ്ത്രീകളുടെ - തന്ത്രത്തിൽ പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ.
Yusuf 12:29
അദ്ദേഹം യൂസുഫിനോട് പറഞ്ഞു: യൂസുഫേ നീ ഇത് അവഗണിച്ചേക്കുക. ആരോടും നീ ഇത് പറയരുത്. പെണ്ണേ, നീ നിൻ്റെ പാപത്തിന് മാപ്പുതേടുക. യൂസുഫിനെ വശീകരിച്ചത് നിമിത്തം തീർച്ചയായും നീ പാപികളുടെ കൂട്ടത്തിലാകുന്നു.
Yusuf 12:30
അവളുടെ വാർത്ത നഗരത്തിൽ പ്രചരിച്ചു. ചില സ്ത്രീകൾ എതിർപ്പോടെ പറഞ്ഞു: പ്രഭുവിൻ്റെ ഭാര്യ തൻ്റെ അടിമയെ വശീകരിക്കാൻ ശ്രമിക്കുന്നു. അവനോടുള്ള പ്രേമം അവളുടെ ഹൃദയത്തിൽ സ്പർശിച്ചിരിക്കുന്നു. അവൾ സ്വന്തം അടിമയായ അവനെ വശീകരിക്കുകയും അവനോട് പ്രേമം വെച്ചുപുലർത്തുകയും ചെയ്യുന്നതിനാൽ അവൾ വ്യക്തമായ പിഴവിൽ അകപ്പെട്ടതായി ഞങ്ങൾ കാണുന്നു.
Yusuf 12:31
അങ്ങനെ ആ സ്ത്രീകളുടെ എതിർപ്പിനെപ്പറ്റിയും അവരുടെ പരദൂഷണത്തെ പറ്റിയും അസീസിൻറെ ഭാര്യ കേട്ടറിഞ്ഞപ്പോൾ യൂസുഫിനെ അവർക്ക് കാണിച്ചുകൊടുക്കാനായി അവരുടെ അടുത്തേക്ക് അവൾ ആളെ അയക്കുകയും അവർക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരിൽ ഓരോരുത്തർക്കും പഴങ്ങൾ മുറിക്കുന്ന ഓരോ കത്തിയും കൊടുത്തു. യൂസുഫിനോട് അവൾ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവർ കണ്ടപ്പോൾ അവർക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, സൗന്ദര്യവും ഭംഗിയും അവരെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ആശ്ചര്യം നിമിത്തം അവരുടെ സ്വന്തം കൈകൾ അവർ തന്നെ അറുത്ത് പോകുകയും ചെയ്തു. അവർ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധൻ! ഇതൊരു മനുഷ്യനല്ല. അവനുള്ള സൗന്ദര്യം മനുഷ്യരിൽ കാണപ്പെടുന്നതുമല്ല. മലക്കുകളിൽ പെട്ട ആദരണീയനായ ഒരു മലക്ക് തന്നെയാണ് അവൻ.
Yusuf 12:32
സ്ത്രീകൾക്ക് ബാധിച്ചത് കണ്ടപ്പോൾ അസീസിൻറെ ഭാര്യ പറഞ്ഞു: എന്നാൽ ഏതൊരുവനോടുള്ള പ്രേമത്തിൻറെ കാര്യത്തിലാണോ നിങ്ങളെന്നെ ആക്ഷേപിച്ചത് അവനാണിത്. ഞാനവനെ തന്ത്രപൂർവം വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവൻ അതിൽ നിന്നൊഴിഞ്ഞുമാറി. ഭാവിയിൽ ഞാനവനോട് കല്പിക്കുന്ന പ്രകാരം അവൻ ചെയ്തില്ലെങ്കിൽ തീർച്ചയായും അവൻ തടവിലാക്കപ്പെടുകയും, നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും
Yusuf 12:33
യൂസുഫ് തൻ്റെ രക്ഷിതാവിനോട് തേടി: എൻ്റെ രക്ഷിതാവേ, ഇവർ എന്നെ ക്ഷണിക്കുന്ന നീചവൃത്തിയെക്കാളും എനിക്ക് കൂടുതൽ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാൻ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ അവരിലേക്ക് ഞാൻ ചായുകയും അവർ എന്നിൽ നിന്ന് ഉദ്ദേശിക്കുന്ന കാര്യം ഞാൻ അനുസരിക്കുകയും ചെയ്യുന്നപക്ഷം ഞാൻ അവിവേകികളുടെ കൂട്ടത്തിൽ ആയിപോകുകയും ചെയ്യും
Yusuf 12:34
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥന അദ്ദേഹത്തിൻ്റെ രക്ഷിതാവ് സ്വീകരിച്ചു. അസീസിൻറെ ഭാര്യയുടെയും നഗരത്തിലെ സ്ത്രീകളുടെയും കുതന്ത്രം അദ്ദേഹത്തിൽ നിന്ന് അവൻ നീക്കുകയും ചെയ്തു. തീർച്ചയായും അല്ലാഹു യൂസുഫിൻ്റെയും, എല്ലാ പ്രാർത്ഥിക്കുന്നവരുടെയും പ്രാർത്ഥന കേൾക്കുന്നവനും അവസ്ഥകൾ അറിയുകയും ചെയ്യുന്നവനത്രെ.
Yusuf 12:35
യൂസുഫിൻറെ നിരപരാധിത്വത്തിനുള്ള തെളിവുകൾ കണ്ടറിഞ്ഞതിന് ശേഷവും അസീസിൻ്റെയും അയാളുടെ ആളുകളുടെയും തീരുമാനം യൂസുഫിനെ ഒരു നിശ്ചയിക്കാത്ത അവധിവരെ തടവിലാക്കുക തന്നെ വേണമെന്നായിരുന്നു. ആ നീചകൃത്യം പുറത്തറിയാതിരിക്കാനായിരുന്നു അത്.
Yusuf 12:36
അവർ അദ്ദേഹത്തെ ജയിലിലടച്ചു. അവനോടൊപ്പം രണ്ട് യുവാക്കളും ജയിലിൽ പ്രവേശിച്ചു. അവരിൽ ഒരാൾ യൂസുഫിനോട് പറഞ്ഞു: ഞാൻ വീഞ്ഞ് ഉണ്ടാക്കാനായി മുന്തിരി പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാൾ പറഞ്ഞു: ഞാൻ എൻ്റെ തലയിൽ റൊട്ടി ചുമക്കുകയും, എന്നിട്ട് അതിൽ നിന്ന് പറവകൾ തിന്നുകയും ചെയ്യുന്നതായി ഞാൻ സ്വപ്നം കാണുന്നു. ഞങ്ങൾക്ക് താങ്കൾ അതിൻ്റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീർച്ചയായും ഞങ്ങൾ താങ്കളെ കാണുന്നത് നന്മയുള്ളവരിൽ ഒരാളായിട്ടാണ്.
Yusuf 12:37
യൂസുഫ് നബി (عليه السلام) പറഞ്ഞു: രാജാവിൽ നിന്നോ മറ്റോ നിങ്ങൾക്ക് കൊണ്ടുവന്ന് നൽകപ്പെടാറുള്ള ഭക്ഷണം നിങ്ങൾക്ക് വന്നെത്തുന്നതിൻ്റെ മുമ്പായി അതിൻ്റെ വ്യാഖ്യാനം ഞാൻ നിങ്ങൾക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എൻ്റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതിൽ പെട്ടതത്രെ ആ വ്യാഖ്യാനം. അല്ലാതെ ജ്യോൽസ്യമോ കണക്കുനോട്ടമോ അല്ല. അല്ലാഹുവിൽ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മതം തീർച്ചയായും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.
Yusuf 12:38
എൻ്റെ പിതാക്കളായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ മതം ഞാൻ പിന്തുടർന്നിരിക്കുന്നു. അതായത് തൗഹീദിൻറെ മതം. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേർക്കുവാൻ ഞങ്ങൾക്ക് പാടുള്ളതല്ല. അവൻ ഏകനാണ്. ഞാനും എൻ്റെ പിതാക്കളും പിൻപറ്റുന്ന ഈ തൗഹീദും വിശ്വാസവും ഞങ്ങൾക്കും, പ്രവാചകന്മാരെ നിയോഗിക്കുക വഴി സകല മനുഷ്യർക്കും അല്ലാഹു നല്കിയ അനുഗ്രഹത്തിൽ പെട്ടതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ നന്ദികാണിക്കുന്നില്ല; അതിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്.
Yusuf 12:39
ശേഷം ജയിലിലെ രണ്ട് സുഹൃത്തുക്കളെ അഭിസംബോധന ചെയ്തുകൊണ്ട് യൂസുഫ് ചോദിച്ചു: വ്യത്യസ്ത ആരാധ്യന്മാരെ ആരാധിക്കലാണോ ഉത്തമം; അതല്ല, ഏകനും പങ്കുകാരില്ലാത്തവനും, ആർക്കും കീഴ്പെടുത്താൻ കഴിയാത്ത സർവ്വാധികാരിയുമായ അല്ലാഹുവിനെ ആരാധിക്കലാണോ ഉത്തമം?
Yusuf 12:40
അവന്നുപുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും ആരാധ്യരെന്ന് നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. ആരാധ്യതയിൽ അവക്ക് ഒരു വിഹിതവുമില്ല. അവയെ നിങ്ങൾ വിളിക്കുന്ന പേരിൻറെ സത്യതക്ക് തെളിവായി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. എല്ലാ സൃഷ്ടികളിലും വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു; നിങ്ങളും നിങ്ങളുടെ പിതാക്കളും പേരുവിളിക്കുന്ന നാമങ്ങൾക്കല്ല. അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന് അവൻ കല്പിച്ചിരിക്കുന്നു. അവനിൽ മറ്റുള്ളവരെ പങ്കുചേർക്കൽ അവൻ വിലക്കിയിരിക്കുന്നു. അതാകുന്നു തൗഹീദ്. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല. അതിനാൽ അവർ അല്ലാഹുവിൽ പങ്കുചേർക്കുകയും അങ്ങനെ ചില സൃഷ്ടികളെ ആരാധിക്കുകയും ചെയ്യുന്നു.
Yusuf 12:41
ജയിലിലെ എൻ്റെ കൂട്ടുകാരേ, വീഞ്ഞാവാൻ മുന്തിരി പിഴിയുന്നതായി സ്വപ്നം കണ്ടവൻ ജയിലിൽ നിന്ന് പുറത്ത് പോവുകയും തൻ്റെ ജോലിയിലേക്ക് മടങ്ങി രാജാവിനെ കുടിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ തലയിൽ റൊട്ടി ചുമക്കുകയും, എന്നിട്ട് അതിൽ നിന്ന് പറവകൾ തിന്നുകയും ചെയ്യുന്നതായി സ്വപ്നം കണ്ട ആൾ കൊല്ലപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യും. എന്നിട്ട് അയാളുടെ തലയിലെ മാംസത്തിൽ നിന്ന് പറവകൾ കൊത്തിത്തിന്നും. നിങ്ങൾ ഇരുവരും വിധി ആരാഞ്ഞിരുന്ന ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അത് സംഭവിക്കുക തന്നെ ചെയ്യും. അതിൽ സംശയമേ ഇല്ല.
Yusuf 12:42
അവർ രണ്ട് പേരിൽ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച രാജാവിൻറെ പാനീയം വിളമ്പുകാരനോട് യൂസുഫ് പറഞ്ഞു: രാജാവിൻ്റെ അടുക്കൽ നീ എൻ്റെ കഥയും അവസ്ഥയും പ്രസ്താവിക്കുക. അദ്ദേഹം ജയിലിൽ നിന്ന് എന്നെ മോചിപ്പിച്ചേക്കാം. എന്നാൽ, രാജാവിനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങൾ യൂസുഫ് ജയിലിൽ തന്നെ താമസിച്ചു.
Yusuf 12:43
രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്നതായി ഞാൻ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാൻ കാണുന്നു. ഹേ,പ്രമാണിമാരും നേതാക്കന്മാരുമായവരേ, നിങ്ങൾ സ്വപ്നത്തിന് വ്യാഖ്യാനം നല്കുന്നവരാണെങ്കിൽ എൻ്റെ ഈ സ്വപ്നത്തിൻ്റെ വ്യാഖ്യാനം നിങ്ങളെനിക്ക് പറഞ്ഞുതരൂ
Yusuf 12:44
അവർ പറഞ്ഞു: താങ്കളുടെ സ്വപ്നം പേക്കിനാവുകളാണ്. അങ്ങിനെയുള്ളവക്ക് വ്യാഖ്യാനങ്ങളില്ല. അത്തരം കുഴഞ്ഞുമറിഞ്ഞ പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല ഞങ്ങൾ.
Yusuf 12:45
ആ രണ്ട് ജയിൽ സുഹൃത്തുക്കളിൽ നിന്ന് രക്ഷപ്പെട്ട, രാജാവിൻറെ പാനീയം നൽകുന്നയാൾ ഒരു നീണ്ടകാലയളവിന് ശേഷം യൂസുഫിനെയും സ്വപ്നവ്യാഖ്യാനത്തിൽ അദ്ദേഹത്തിൻ്റെ അറിവും ഓർമിച്ചു. അയാൾ പറഞ്ഞു: രാജാവ് കണ്ടതിൻറെ വ്യാഖ്യാനത്തെപ്പറ്റി അതറിയുന്നവനോട് ചോദിച്ച് ഞാൻ നിങ്ങൾക്ക് വിവരമറിയിച്ചു തരാം. രാജാവേ, താങ്കളുടെ സ്വപ്നത്തിൻ്റെ വ്യാഖ്യാനത്തിനായി യൂസുഫിൻ്റെ അടുത്തേക്ക് എന്നെ നിയോഗിച്ചാലും.
Yusuf 12:46
ജയിലിൽ നിന്ന് രക്ഷപ്പെട്ടവൻ യൂസുഫിൻ്റെ അടുത്ത് എത്തിയപ്പോൾ അവൻ പറഞ്ഞു: ഹേ, സത്യസന്ധനായ യൂസുഫ്, തടിച്ച് കൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്ന കാര്യത്തിലും ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കൾ ഞങ്ങൾക്ക് വിധി പറഞ്ഞുതരണം. രാജാവിൻ്റെയും അദ്ദേഹത്തിൻ്റെ അടുത്തുള്ളവരിലേക്കും ആ വിവരവും കൊണ്ട് എനിക്ക് മടങ്ങാമല്ലോ. താങ്കളുടെ സ്ഥാനവും മഹത്വവും അങ്ങനെ അവർ മനസ്സിലാക്കുകയും ചെയ്യുമല്ലോ.
Yusuf 12:47
യൂസുഫ് നബി (عليه السلام) സ്വപ്നവ്യാഖ്യാനമായി പറഞ്ഞു: നിങ്ങൾ ഏഴുകൊല്ലം തുടർച്ചയായി നന്നായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് ആ ഏഴു വർഷങ്ങളിൽ ഓരോ വർഷവും നിങ്ങൾ കൊയ്തെടുത്തതിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കുവാൻ അല്പം ഒഴിച്ച് ബാക്കി അതിൻ്റെ കതിരിൽ തന്നെ - അതിന് കേടു സംഭവിക്കാതിരിക്കാനായി - വിട്ടേക്കുക
Yusuf 12:48
നിങ്ങൾ കൃഷി ചെയ്യുന്ന ക്ഷേമകരമായ ഏഴ് വർഷങ്ങൾക്ക് ശേഷം ക്ഷാമത്തിൻ്റെ ഏഴ് വർഷം വരും. ആ വർഷങ്ങളിൽ ക്ഷേമവർഷങ്ങളിൽ കൊയ്തെടുത്തത് മുഴുവൻ ജനങ്ങൾ ഭക്ഷിക്കും. നിങ്ങൾ വിത്തിന് വേണ്ടി കാത്തുവെക്കുന്നത് ഒഴികെ
Yusuf 12:49
പിന്നീട് ആ ക്ഷാമവർഷങ്ങൾക്ക് ശേഷം മഴയുള്ള ഒരു വർഷം വരികയും കൃഷി ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യും. അന്ന് ജനങ്ങൾ അവർക്കാവശ്യമായ മുന്തിരി, ഒലീവ്, കരിമ്പ് പോലുള്ളവ പിഴിഞ്ഞെടുക്കുകയും ചെയ്യും
Yusuf 12:50
യൂസുഫിൻ്റെ സ്വപ്നവ്യാഖ്യാനം രാജാവ് കേട്ടപ്പോൾ അദ്ദേഹം സഹായികളോട് പറഞ്ഞു: നിങ്ങൾ യൂസുഫിനെ ജയിലിൽ നിന്ന് പുറത്തിറക്കി എൻ്റെ അടുത്ത് കൊണ്ട് വരൂ. അങ്ങനെ തൻ്റെ അടുത്ത് രാജാവിൻറെ ദൂതൻ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: നീ നിൻ്റെ യജമാനനായ രാജാവിൻറെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകൾ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ കഥയെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. ജയിലിൽ നിന്ന് പുറത്ത് പോകുന്നതിന് മുമ്പ് തൻ്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനത്രെ അത്. തീർച്ചയായും എൻ്റെ രക്ഷിതാവ് അവർ എന്നോട് കാണിച്ച വശീകരണത്തെ പറ്റി നന്നായി അറിയുന്നവനാകുന്നു. അതിൽ നിന്ന് ഒന്നും അവന് ഗോപ്യമാവുകയില്ല
Yusuf 12:51
രാജാവ് സ്ത്രീകളോടായി ചോദിച്ചു: യൂസുഫ് നിങ്ങളോടൊപ്പം മ്ലേഛവൃത്തിയിലേർപ്പെടാൻ നിങ്ങൾ അദ്ദേഹത്തോട് തന്ത്രപൂർവ്വം ആവശ്യപ്പെട്ടപ്പോൾ നിങ്ങളുടെ കാര്യമെന്തായിരുന്നു? സ്ത്രീകൾ രാജാവിനോടുള്ള മറുപടിയായി പറഞ്ഞു: 'യൂസുഫ് കുറ്റാരോപിതനായിത്തീരുക എന്നത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ! അല്ലാഹു സത്യം! അദ്ദേഹത്തിൽ ഒരു തെറ്റും ഞങ്ങൾ കണ്ടിട്ടില്ല.' ഇത് കേട്ടപ്പോൾ പ്രമാണിയുടെ ഭാര്യ -താൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു കൊണ്ട്- സംസാരിച്ചു. അവൾ പറഞ്ഞു: "സത്യം ഇപ്പോഴിതാ വ്യക്തമായിത്തീർന്നിരിക്കുന്നു. ഞാനാണ് അദ്ദേഹത്തെ വഴികേടിലാക്കാൻ ശ്രമിച്ചത്. അദ്ദേഹം എന്നെ പിഴവിലാക്കാൻ ശ്രമിച്ചിട്ടേയില്ല. തീർച്ചയായും ഞാൻ ആരോപിച്ച കാര്യങ്ങളിൽ നിന്ന് അദ്ദേഹം തൻ്റെ നിരപരാധിത്വം അവകാശപ്പെടുന്നത് സത്യസന്ധമായി കൊണ്ടാണ്."
Yusuf 12:52
അസീസിൻ്റെ ഭാര്യ പറഞ്ഞു: ഞാനാണ് അദ്ദേഹത്തെ വശീകരിച്ചതെന്നും അദ്ദേഹം സത്യസന്ധനാണെന്നും ഞാൻ അംഗീകരിക്കുന്നത് യൂസുഫ് മനസ്സിലാക്കാൻ വേണ്ടിയാണ്; അഥവാ അദ്ദേഹത്തിൻ്റെ അസാന്നിദ്ധ്യത്തിൽ ഞാൻ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന്. വഞ്ചകന്മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്ന് ഈ സംഭവിച്ചതിൽ നിന്ന് എനിക്ക് വ്യക്തമായിരിക്കുന്നു.
Yusuf 12:53
പ്രഭുവിന്റെ ഭാര്യ തുടർന്നു: എൻ്റെ മനസ്സിനെ ഞാൻ കുറ്റവിമുക്തമാക്കുന്നില്ല. എന്റെ മനസ്സ് ശുദ്ധമാണെന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. തീർച്ചയായും ആഗ്രഹങ്ങളിലേക്ക് ചായുന്നതിനാലും അവയെ തടഞ്ഞുനിർത്തൽ പ്രയാസകരമായതിനാലും മനുഷ്യമനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. അല്ലാഹുവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. അവയെ അല്ലാഹു തിന്മയിൽ നിന്ന് കാത്തുരക്ഷിക്കും. തീർച്ചയായും എന്റെ രക്ഷിതാവ് അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനും അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു.
Yusuf 12:54
യൂസുഫിന്റെ നിരപരാധിത്വം വ്യക്തമാവുകയും, അത് അറിയുകയും ചെയ്തപ്പോൾ രാജാവ് തൻ്റെ സഹായികളോട് പറഞ്ഞു: നിങ്ങൾ അദ്ദേഹത്തെ എന്റെ അടുത്ത് കൊണ്ട് വരൂ. ഞാൻ അദ്ദേഹത്തെ എന്റെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്. അങ്ങനെ അവർ അദ്ദേഹത്തെ കൊണ്ടുവന്നു. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ അറിവും ബുദ്ധിയും രാജാവിന് ബോധ്യപ്പെട്ടു. അപ്പോൾ രാജാവ് പറഞ്ഞു: യൂസുഫ്! തീർച്ചയായും താങ്കൾ ഇന്ന് നമ്മുടെ അടുക്കൽ സ്ഥാനവും പദവിയുമുള്ളവനും വിശ്വസ്തനുമാകുന്നു.
Yusuf 12:55
യൂസുഫ് രാജാവിനോട് പറഞ്ഞു: താങ്കൾ എന്നെ ഈജിപ്തിലെ സാമ്പത്തിക, ഭക്ഷ്യ ഖജനാവുകളുടെ അധികാരമേല്പിക്കൂ. തീർച്ചയായും ഞാൻ വിശ്വസ്തനായ ഒരു സൂക്ഷിപ്പുകാരനും, ഏറ്റെടുക്കുന്ന കാര്യത്തെക്കുറിച്ച് അറിവും ഉൾക്കാഴ്ചയുള്ളവനുമായിരിക്കും.
Yusuf 12:56
ജയിൽ മോചിതനാവാനും നിരപരാധിത്വം ബോധ്യപ്പെടുത്താനും യൂസുഫിന് നാം സൗകര്യം നൽകിയതു പോലെ, ഉദ്ദേശിക്കുന്നേടത്ത് താമസിക്കാവുന്ന വിധം ഈജിപ്തിൽ അദ്ദേഹത്തിന് നാം സ്വാധീനവും നല്കി. ഇഹലോകത്ത് നമ്മുടെ കാരുണ്യം നമ്മുടെ അടിമകളിൽ നിന്ന് ഉദ്ദേശിക്കുന്നവർക്ക് നാം നൽകുന്നു. സദ്'വൃത്തർക്കുള്ള പ്രതിഫലം നാം പാഴാക്കുകയില്ല; മറിച്ച് ഒരു കുറവും വരുത്താതെ നാമവർക്ക് അത് പൂർണമായി നൽകുന്നതാണ്.
Yusuf 12:57
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ കൽപ്പനകൾ അനുസരിക്കുകയും വിരോധങ്ങൾ വെടിയുകയും ചെയ്ത് സൂക്ഷ്മത പാലിക്കുകയും ചെയ്തവർക്ക് പരലോകത്ത് അല്ലാഹു ഒരുക്കിവെച്ച പ്രതിഫലമാകുന്നു ഇഹലോകത്തെ പ്രതിഫലത്തേക്കാൾ കൂടുതൽ ഉത്തമം.
Yusuf 12:58
യൂസുഫിന്റെ സഹോദരന്മാർ അവരുടെ ചരക്കുകളുമായി ഈജിപ്തിലേക്ക് വരികയും, യൂസുഫിൻ്റെ അടുക്കൽ പ്രവേശിക്കുകയും ചെയ്തു. അപ്പോൾ അവർ തൻ്റെ സഹോദരന്മാരാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കാലദൈർഘൃവും രൂപമാറ്റവും കാരണം അദ്ദേഹം തങ്ങളുടെ സഹോദരനാണെന്ന് അവർ തിരിച്ചറിഞ്ഞില്ല. അവർ അദ്ദേഹത്തെ കിണറ്റിലെറിഞ്ഞപ്പോൾ അദ്ദേഹം ചെറിയ കുട്ടിയായിരുന്നുവല്ലോ.
Yusuf 12:59
അങ്ങനെ അവർ ആവശ്യപ്പെട്ട വിഭവങ്ങൾ അവർക്ക് ഒരുക്കികൊടുക്കുകയും, പിതാവൊത്ത ഒരു സഹോദരൻ കൂടി തങ്ങൾക്കുണ്ടെന്നും, അവനെ തങ്ങൾ പിതാവിൻ്റെ അരികിൽ നിർത്തിയ ശേഷം വന്നതാണെന്നും അവർ പറഞ്ഞപ്പോൾ യൂസുഫ് പറഞ്ഞു: നിങ്ങളുടെ പിതാവിലൂടെയുള്ള ആ സഹോദരനെ നിങ്ങൾ എന്റെ അടുത്ത് കൊണ്ടു വരണം. എങ്കിൽ ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് കൂടുതലായി ഞാൻ നിങ്ങൾക്ക് നൽകാം. ഞാൻ അളവിൽ കുറവ് വരുത്താതെ തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാൻ നല്കുന്നത് എന്നും നിങ്ങൾ കാണുന്നില്ലേ?
Yusuf 12:60
എന്നാൽ അവനെ നിങ്ങൾ എന്റെ അടുത്ത് കൊണ്ടു വരുന്നില്ലെങ്കിൽ നിങ്ങൾക്ക് പിതാവൊത്ത ഒരു സഹോദരനുണ്ടെന്ന് നിങ്ങൾ പറഞ്ഞത് കളവാണെന്ന് എനിക്ക് വ്യക്തമാവും. എങ്കിൽ ഞാൻ നിങ്ങൾക്ക് ഭക്ഷണം അളന്നു തരികയില്ല, നിങ്ങൾ എൻറെ നാട്ടിലേക്ക് വരേണ്ടതുമില്ല.
Yusuf 12:61
അദ്ദേഹത്തിൻറെ സഹോദരങ്ങൾ പറഞ്ഞു: പിതാവിനോട് അവനെ വിട്ടുതരാൻ ആവശ്യപ്പെടുകയും, അതിനായി നന്നായി ശ്രമിച്ചു നോക്കുകയും ചെയ്യാം. തീർച്ചയായും താങ്കൾ കൽപ്പിച്ചത് ഒരു കുറവും വരുത്താതെ പ്രവർത്തിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നതാണ്.
Yusuf 12:62
യൂസുഫ് തന്റെ ഭൃത്യന്മാരോട് പറഞ്ഞു: അവർ കൊണ്ട് വന്ന ചരക്കുകൾ അവരുടെ ഭാണ്ഡങ്ങളിൽ തന്നെ നിങ്ങൾ വെച്ചേക്കുക. അവർ മടങ്ങിച്ചെല്ലുമ്പോൾ അവരിൽ നിന്ന് നാം ഒന്നും എടുത്തിട്ടില്ലെന്ന് അവർ മനസ്സിലാക്കും. തങ്ങളുടെ സത്യസന്ധത യൂസുഫിന് ബോധ്യപ്പെടുത്തി നൽകുന്നതിനും, തങ്ങളുടെ ചരക്കുകൾ യൂസുഫ് സ്വീകരിക്കുന്നതിനും വേണ്ടി വീണ്ടും സഹോദരനോടൊപ്പം മടങ്ങിവരാൻ അത് അവരെ നിർബന്ധിതരാക്കുന്നതാണ്.
Yusuf 12:63
അങ്ങനെ അവർ തങ്ങളുടെ പിതാവിന്റെ അടുത്ത് തിരിച്ചെത്തിയപ്പോൾ യൂസുഫ് അവരെ ആദരിച്ചതിനെ കുറിച്ച് അവർ അദ്ദേഹത്തോട് വിവരിച്ചു. അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കൾ അയച്ചുതന്നില്ലെങ്കിൽ ഞങ്ങൾക്ക് അളന്നുതരുന്നത് തടയപ്പെട്ടിരിക്കുന്നു. അതിനാൽ അവനെ ഞങ്ങളോടൊപ്പം അയച്ചുതരണം. എങ്കിൽ ഞങ്ങൾക്ക് ഭക്ഷണം അളന്നുകിട്ടുന്നതാണ്. തീർച്ചയായും താങ്കളുടെ അടുത്തേക്ക് സുരക്ഷിതനായി മടങ്ങിയെത്തുന്നതുവരെ ഞങ്ങൾ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യുമെന്ന് താങ്കളോട് ഞങ്ങൾ കരാർ ചെയ്യുന്നു.
Yusuf 12:64
അവരുടെ പിതാവ് അവരോട് പറഞ്ഞു: അവന്റെ സഹോദരനായ യൂസുഫിൻറെ കാര്യത്തിൽ മുമ്പ് ഞാൻ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തിൽ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകുമോ? അവൻ്റെ കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിച്ചു. അവനെ നോക്കിക്കൊള്ളാമെന്ന് നിങ്ങളെനിക്ക് വാക്കും തന്നു. എന്നാൽ ആ വാക്ക് നിങ്ങൾ പാലിച്ചില്ല. അതിനാൽ നിങ്ങളുടെ കരാറിൽ എനിക്ക് യാതൊരു വിശ്വാസവുമില്ല. അല്ലാഹുവിൽ മാത്രമാണ് എൻ്റെ വിശ്വാസം. അവൻ സംരക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നവരെ നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവനാകുന്നു അവൻ. അവൻ കരുണ ചൊരിയണമെന്ന് ഉദ്ദേശിക്കുന്നവരോട് ഏറ്റവും കാരുണ്യം ചൊരിയുന്നവനുമാകുന്നു അവൻ.
Yusuf 12:65
അവർ കൊണ്ടുവന്ന അവരുടെ ഭക്ഷ്യ സാധനങ്ങൾ തുറന്നുനോക്കിയപ്പോൾ അതിൻ്റെ വില തങ്ങൾക്ക് തിരിച്ചുനല്കപ്പെട്ടതായി അവർ കണ്ടെത്തി. അവർ പിതാവിനോട് പറഞ്ഞു: പ്രഭുവിൽ നിന്ന് ഈ ആദരവിന് ശേഷം നമുക്ക് എന്തുവേണം? നമ്മുടെ ഭക്ഷണത്തിന്റെ വില ഇതാ ആദരവായി നമുക്ക് തന്നെ പ്രഭു തിരിച്ചുതന്നിരിക്കുന്നു. മേലിലും ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ട് വരാം. താങ്കൾ ഭയപ്പെടുന്നതിൽ നിന്ന് ഞങ്ങളുടെ സഹോദരനെ ഞങ്ങൾ കാത്തുകൊള്ളുകയും ചെയ്യാം. അവനെ കൂടെകൂട്ടിയാൽ ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് ഞങ്ങൾക്ക് കൂടുതൽ കിട്ടുകയും ചെയ്യും. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് പ്രഭുവിനെ സംബന്ധിച്ച് കുറഞ്ഞ ഒരു അളവാകുന്നു.
Yusuf 12:66
അവരുടെ പിതാവ് അവരോട് പറഞ്ഞു: തീർച്ചയായും നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ട് വന്നുതരുമെന്ന് അല്ലാഹുവിന്റെ പേരിൽ എനിക്ക് ഉറപ്പ് നല്കുന്നത് വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങൾ എല്ലാവരും മടങ്ങിവരാൻ കഴിയാത്ത ആപത്തുകളാൽ വലയം ചെയ്യപ്പെടുന്നുവെങ്കിൽ ഒഴികെ. അങ്ങനെ അല്ലാഹുവിനെ സാക്ഷിയാക്കി ശക്തമായ ഉറപ്പ് അദ്ദേഹത്തിന് അവർ നല്കിയപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേൽനോട്ടം വഹിക്കുന്നവനാകുന്നു. അവൻ്റെ സാക്ഷ്യം നമുക്ക് മതി.
Yusuf 12:67
അവരോടുള്ള ഉപദേശമായി പിതാവ് പറഞ്ഞു: എന്റെ മക്കളേ, നിങ്ങൾ ഈജിപ്തിൽ പ്രവേശിക്കുമ്പോൾ ഒരേ വാതിലിലൂടെ ഒന്നിച്ചു പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങൾക്ക് വല്ല ഉപദ്രവങ്ങളും വരുത്താൻ ആരെങ്കിലും ഉദ്ദേശിച്ചാൽ രക്ഷക്ക് നല്ലത് അതാണ്. അല്ലാഹു നിങ്ങൾക്ക് ഉദ്ദേശിച്ച ഏതെങ്കിലും ഉപദ്രവം നിങ്ങളിൽ നിന്ന് തടുക്കാനോ, അവൻ ഉദ്ദേശിക്കാത്ത ഏതെങ്കിലും നന്മ നിങ്ങൾക്ക് നേടിത്തരാനോ അല്ല ഞാനിത് പറയുന്നത്. അല്ലാഹുവിൻ്റേതല്ലാത്ത മറ്റൊരു വിധിയുമില്ല തന്നെ. അവൻ്റെ തീരുമാനമല്ലാതെ മറ്റൊരു തീരുമാനവുമില്ല. അവന്റെ മേൽ മാത്രമാകുന്നു ഞാൻ എല്ലാം ഭരമേല്പിച്ചിരിക്കുന്നത്. അവന്റെ മേൽ തന്നെയാണ് ഭരമേല്പിക്കുന്നവർ എല്ലാറ്റിലും ഭരമേല്പിക്കേണ്ടത്.
Yusuf 12:68
അങ്ങനെ അവർ തങ്ങളുടെ സഹോദരനെയും കൂട്ടി യാത്രതിരിച്ചു. അവരുടെ പിതാവ് അവരോട് കല്പിച്ച വിധത്തിൽ അവർ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിച്ചു. അല്ലാഹുവിങ്കൽ നിന്നുണ്ടാകുന്ന യാതൊന്നും തടുക്കുവാൻ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുന്നത് കൊണ്ട് സാധ്യമല്ലായിരുന്നു. യഅ്ഖൂബിന്റെ സന്താനങ്ങളോടുള്ള വാത്സല്യത്തിൻ്റെ ഭാഗം മാത്രമായിരുന്നു അത്. അത് അദ്ദേഹം പ്രകടിപ്പിക്കുകയും, അവരോട് ഉപദേശമായി പറയുകയും ചെയ്തുവെന്ന് മാത്രം. അല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കില്ല എന്ന് അദ്ദേഹത്തിനറിയാം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാൽ അദ്ദേഹം അറിവുള്ളവൻ തന്നെയാണ്. അല്ലാഹുവിൻ്റെ വിധിയിലുള്ള വിശ്വാസം ഉണ്ടായിരിക്കണമെന്നും, ഭൗതിക കാരണങ്ങൾ അവലംബിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും അതറിയുന്നില്ല.
Yusuf 12:69
യൂസുഫിന്റെ സഹോദരന്മാർ യൂസുഫിന്റെ അടുത്ത് കടന്ന് ചെന്നപ്പോൾ അദ്ദേഹം തന്റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം രഹസ്യമായി അവനോട് പറഞ്ഞു: തീർച്ചയായും ഞാൻ തന്നെയാണ് നിന്റെ സഹോദരൻ യൂസുഫ്. ആകയാൽ നിൻറെ സഹോദരന്മാർ പ്രവർത്തിക്കുന്ന വിവരക്കേടുകൾ -നമ്മോടുള്ള അവരുടെ ഉപദ്രവമോ വിദ്വേഷമോ, എന്നെ കിണറ്റിലിട്ടതോ പോലുള്ള കാര്യങ്ങൾ- ഓർത്ത് ദുഃഖിക്കേണ്ടതില്ല.
Yusuf 12:70
യൂസുഫ് തൻ്റെ വേലക്കാരോട് സഹോദരന്മാരുടെ ഒട്ടകപ്പുറത്ത് ഭക്ഷ്യസാധനങ്ങൾ ഒരുക്കിക്കൊടുക്കാൻ വേണ്ടി കൽപ്പിച്ചപ്പോൾ, അദ്ദേഹം ഭക്ഷണം അളക്കുന്ന രാജാവിൻറെ പാനപാത്രം തന്റെ സഹോദരന്റെ ഭാണ്ഡത്തിൽ അവരറിയാതെ വെച്ചു. സഹോദരനെ തന്നോടൊപ്പം നിർത്താൻ വേണ്ടിയായിരുന്നു അത്. അവർ സ്വകുടുംബങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ഒരാൾ വിളിച്ചുപറഞ്ഞു: ഹേ; ഭക്ഷ്യസാധനങ്ങൾ ഒട്ടകപ്പുറത്ത് ചുമന്ന സംഘമേ, തീർച്ചയായും നിങ്ങൾ മോഷ്ടാക്കൾ തന്നെയാണ്.
Yusuf 12:71
യൂസുഫിൻറെ സഹോദരങ്ങൾ അവരുടെ പിന്നിൽ നിന്നു വിളിച്ചു പറഞ്ഞയാളോടും കൂടെയുള്ളവർക്കും നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു: ഞങ്ങളിൽ മോഷണം ആരോപിക്കാൻ മാത്രം എന്താണ് നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുള്ളത്?
Yusuf 12:72
വിളംബരക്കാരനും കൂട്ടാളികളും യൂസുഫിൻറെ സഹോദരന്മാരോട് പറഞ്ഞു: രാജാവിന്റെ അളവുപാത്രം ഞങ്ങളുടെ കയ്യിം നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു. പരിശോധിക്കുന്നതിന് മുമ്പ് തന്നെ അത് കൊണ്ട് വന്ന് തരുന്നവന് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത് സമ്മാനമായി നല്കുന്നതാണ്. ഞാനത് ഏറ്റിരിക്കുന്നു.
Yusuf 12:73
യൂസുഫിൻറെ സഹോദരങ്ങൾ അവരോട് പറഞ്ഞു: അല്ലാഹു തന്നെ സത്യം! ഞങ്ങളുടെ അവസ്ഥകൾ കണ്ടതിൽ നിന്ന് തന്നെ ഞങ്ങളുടെ നിരപരാധിത്വവും വിശുദ്ധിയും നിങ്ങൾക്കറിയാമല്ലോ. ഞങ്ങൾ ഈജിപ്തിൽ കുഴപ്പമുണ്ടാക്കാൻ വേണ്ടി വന്നവരല്ല. ഞങ്ങൾ ജീവിതത്തിൽ മോഷ്ടാക്കളായിരുന്നിട്ടുമില്ല.
Yusuf 12:74
വിളംബരക്കാരനും അവൻ്റെ കൂട്ടാളികളും ചോദിച്ചു: മോഷണത്തിൽ നിങ്ങൾ നിരപരാധികളാണെന്ന നിങ്ങളുടെ അവകാശവാദം കള്ളമാണെങ്കിൽ മോഷ്ടിച്ചവന് നിങ്ങളുടെ അടുക്കൽ എന്ത് ശിക്ഷയാണ് നൽകുക?
Yusuf 12:75
യൂസുഫിൻറെ സഹോദരങ്ങൾ പറഞ്ഞു: ഞങ്ങളുടെ അടുത്ത് മോഷ്ടാവിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്റെ യാത്രാ ഭാണ്ഡത്തിലാണോ മോഷ്ടിക്കപ്പെട്ട വസ്തു കാണപ്പെടുന്നത് അവനെ മോഷ്ടിക്കപ്പെട്ടവന് ഏൽപ്പിക്കലാണ് അതിനുള്ള ശിക്ഷ. അടിമയാക്കി ശിക്ഷിക്കുക എന്നതാണ് ഞങ്ങൾ മോഷ്ടാക്കൾക്ക് പ്രതിഫലമായി നല്കുന്നത്.
Yusuf 12:76
അവരുടെ ഭാണ്ഡങ്ങൾ പരിശോധിക്കാൻ അവരെ യൂസുഫിൻറെ അടുത്തേക്ക് മടക്കി. തൻ്റെ തന്ത്രം പൊളിയാതിരിക്കാൻ അദ്ദേഹം തന്റെ നേർസഹോദരന്റെ ഭാണ്ഡങ്ങൾ പരിശോധിക്കുന്നതിന് മറ്റു സഹോദരങ്ങളുടെ ഭാണ്ഡങ്ങൾ പരിശോധിക്കുവാൻ തുടങ്ങി. പിന്നീട് തന്റെ സഹോദരന്റെ ഭാണ്ഡം പരിശോധിച്ച് അതിൽ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. സഹോദരൻറെ ഭാണ്ഡത്തിൽ അളവ് പാത്രം വെക്കാൻ വേണ്ടി യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചപോലെ മോഷ്ടാവിനെ പിടിച്ചുവെക്കുക എന്ന സഹോദരങ്ങളുടെ നാട്ടിലെ ശിക്ഷ നടപ്പാക്കാനും നാം തന്ത്രം പ്രയോഗിച്ചു. രാജാവിന്റെ നാട്ടിലെ നിയമമനുസരിച്ച് മോഷ്ടാവിന് അടിയും പിഴയും ശിക്ഷയായി നൽകുകയായിരുന്നെങ്കിൽ തൻ്റെ സഹോദരനെ അദ്ദേഹത്തിന് പിടിച്ചു വെക്കാൻ സാധിക്കുമായിരുന്നില്ല; അല്ലാഹു മറ്റൊരു വഴിയിലൂടെ അത് നടപ്പാക്കാൻ ഉദ്ദേശിച്ചെങ്കിലല്ലാതെ. യൂസുഫിന്റെ പദവി ഉയർത്തിയ പോലെ നാം ഉദ്ദേശിക്കുന്നവരുടെ പല പദവികൾ നാം ഉയർത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്. എല്ലാവരുടെ അറിവിന് മുകളിൽ എല്ലാം അറിയുന്ന അല്ലാഹുവിൻറെ അറിവുണ്ട്.
Yusuf 12:77
യൂസുഫിൻറെ സഹോദരന്മാർ പറഞ്ഞു: അവൻ മോഷ്ടിക്കുന്നുവെങ്കിൽ അതിൽ അത്ഭുതമില്ല. മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. യൂസുഫിനെ (അ) യാണ് അവരുദ്ദേശിച്ചത്. എന്നാൽ അവരുടെ വാക്ക് തനിക്ക് സൃഷ്ടിച്ച പ്രയാസം യൂസുഫ് മറച്ചു വെച്ചു. അദ്ദേഹം അവരോട് അത് പ്രകടിപ്പിച്ചില്ല. അദ്ദേഹം മനസ്സിൽ പറഞ്ഞു: മുമ്പുണ്ടായിരുന്ന അസൂയയും ചീത്ത പ്രവർത്തനവും ഏതൊന്നായിരുന്നോ അതുതന്നെയാണ് ഇപ്പോഴുമുള്ള നിങ്ങളുടെ നിലപാട്. നിങ്ങൾ പറഞ്ഞുണ്ടാക്കുന്ന ആരോപണത്തെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.
Yusuf 12:78
യൂസുഫിൻറെ സഹോദരന്മാർ യൂസുഫിനോട് പറഞ്ഞു: പ്രഭോ! ഇവനെ വളരെ സ്നേഹിക്കുന്ന ധാരാളം പ്രായമുള്ള വൃദ്ധനായ ഒരു പിതാവുണ്ട് ഇവന്. അതിനാൽ ഇവന് പകരമായി ഞങ്ങളിൽ ഒരാളെ പിടിച്ച് വെക്കുക. തീർച്ചയായും ഞങ്ങളോടും മറ്റുള്ളവരോടുമുള്ള പെരുമാറ്റത്തിൽ നിന്ന് താങ്കളെ ഞങ്ങൾ കാണുന്നത് സദ് വൃത്തരിൽപെട്ട ഒരാളായിട്ടാണ്. അതിനാൽ അങ്ങിനെ ഞങ്ങളോട് നന്മ ചെയ്താലും.
Yusuf 12:79
യൂസുഫ് (അ) പറഞ്ഞു: അക്രമിക്ക് പകരമായി നിരപരാധിയോട് അതിക്രമം ചെയ്യുന്നതിൽ നിന്നും അല്ലാഹുവിൽ ശരണം. രാജാവിൻറെ അളവുപാത്രം ആരുടെ ഭാണ്ഡത്തിൽ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കിൽ തീർച്ചയായും നിരപരാധിയെ ശിക്ഷിച്ച് കുറ്റവാളിയെ ഒഴിവാക്കിയതിനാൽ നാം അക്രമകാരികൾ തന്നെയായിരിക്കും.
Yusuf 12:80
അങ്ങനെ തങ്ങളുടെ ആവശ്യം യൂസുഫ് സ്വീകരിക്കില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടപ്പോൾ അവർ ജനങ്ങളിൽ നിന്ന് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരിൽ വലിയ സഹോദരൻ പറഞ്ഞു: അല്ലാഹുവിൻ്റെ പേരിൽ നിങ്ങളുടെ പിതാവ് നിങ്ങളിൽ നിന്ന് എടുത്ത ഉറച്ച കരാറിനെ കുറിച്ച് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. നിങ്ങൾക്ക് പ്രതിരോധിക്കാൻ സാധിക്കാത്ത രൂപത്തിൽ നിങ്ങളേവരെയും ഒരുമിച്ച് ബാധിക്കുന്ന എന്തെങ്കിലും സംഭവിക്കുകയാണെങ്കിലല്ലാതെ, അദ്ദേഹത്തിൻ്റെ മകനെ ഉറപ്പായും തിരിച്ചെത്തിക്കുമെന്നതായിരുന്നു ആ കരാർ. അതിന് മുൻപ് നിങ്ങൾ യൂസുഫിൻ്റെ കാര്യത്തിൽ വരുത്തിയ വീഴ്ച്ചയുമുണ്ട്; അവൻ്റെ കാര്യത്തിലും പിതാവിന് നൽകിയ കരാർ നിങ്ങൾ പാലിക്കുകയുണ്ടായിട്ടില്ല. അതിനാൽ തൻ്റെ അടുത്തേക്ക് തിരിച്ചു വന്നു കൊള്ളൂ എന്ന് എന്റെ പിതാവ് എനിക്ക് അനുവാദം തരികയോ, എൻ്റെ സഹോദരനെ കൂടെക്കൂട്ടാൻ അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാൻ ഈജിപ്തിൻ്റെ മണ്ണിൽ നിന്നു തിരിച്ചു വരികയില്ല. വിധികർത്താക്കളിൽ ഏറ്റവും ഉത്തമനത്രെ അവൻ. അവൻ സത്യവും നീതിയുമാണ് വിധിക്കുക.
Yusuf 12:81
അവരിലെ ഏറ്റവും പ്രായമുള്ള സഹോദരൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ പിതാവിന്റെ അടുത്തേക്ക് മടങ്ങിപ്പോവുക. എന്നിട്ട് അദ്ദേഹത്തോട് പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകൻ മോഷണം നടത്തിയിരിക്കുന്നു. മോഷണത്തിന് ശിക്ഷയായി ഈജിപ്തിലെ പ്രഭു അവനെ അടിമയാക്കിയിരിക്കുന്നു. അവൻ്റെ ഭാണ്ഡത്തിൽ നിന്ന് അളവുപാത്രം പുറത്തെടുക്കുന്നത് ഞങ്ങൾ കണ്ട് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഞങ്ങൾ പറയുന്നത്. അവൻ മോഷ്ടിക്കുമെന്ന് ഞങ്ങൾക്കറിവില്ലായിരുന്നു. അറിയുമായിരുന്നെങ്കിൽ മടക്കിക്കൊണ്ടുവരുമെന്ന് താങ്കളോട് വാക്ക് തരികയുമില്ലായിരുന്നു.
Yusuf 12:82
ഞങ്ങളുടെ പിതാവേ, ഞങ്ങൾ പറയുന്നതിൻറെ സത്യത ബോധ്യപ്പെടാൻ ഞങ്ങൾ താമസിച്ച ഈജിപ്തിലെ ജനങ്ങളോടും, ഞങ്ങൾ ഇങ്ങോട്ട് ഒന്നിച്ച് യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കൾ ചോദിച്ച് നോക്കുക. തീർച്ചയായും അവൻ മോഷണം നടത്തി എന്ന് താങ്കളോട് ഞങ്ങൾ പറയുന്നത് സത്യം തന്നെയാകുന്നു.
Yusuf 12:83
പിതാവ് അവരോട് പറഞ്ഞു: അവൻ മോഷണം നടത്തി എന്ന് നിങ്ങൾ പറയുന്നതല്ല ശരി. മുമ്പ് അവൻ്റെ സഹോദരൻ യൂസുഫിനെതിരെ കുതന്ത്രം പ്രയോഗിച്ച പോലെ അവനെതിരെയും കുതന്ത്രം പ്രയോഗിക്കാൻ നിങ്ങളുടെ മനസ്സുകൾ നിങ്ങൾക്ക് ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാൽ അല്ലാഹുവിനോടല്ലാതെ മറ്റാരോടും ആവലാതി ബോധിപ്പിക്കാതെ മനോഹരമായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും -യൂസുഫിനെയും, സഹോദരനെയും, വലിയ സഹോദരനെയും- അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീർച്ചയായും അവൻ എൻ്റെ അവസ്ഥ അറിയുന്നവനും എൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ യുക്തിമാനുമാകുന്നു.
Yusuf 12:84
അവരിൽ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്റെ കാര്യത്തിൽ എൻ്റെ ദുഃഖം എത്ര കഠിനമാണ്! ദുഃഖവും വ്യസനവും നിമിത്തം കരഞ്ഞു അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം ദുഃഖം ജനങ്ങളിൽ നിന്ന് മറച്ചുവെച്ച് കഴിയുകയാണ്.
Yusuf 12:85
യൂസുഫിന്റെ സഹോദരങ്ങൾ പിതാവിനോട് പറഞ്ഞു: ഞങ്ങളുടെ പിതാവേ! അല്ലാഹു സത്യം, താങ്കളുടെ രോഗം കഠിനമാവുകയോ, അല്ലെങ്കിൽ താങ്കൾ മരണമടയുകയോ ചെയ്യുന്നതു വരെ യൂസുഫിനെ ഓർത്തു വിഷമിച്ചുകൊണ്ടേയിരിക്കും.
Yusuf 12:86
പിതാവ് അവരോട് പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാൻ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിനെ കുറിച്ച് നിങ്ങൾക്കറിയാത്ത പലതും എനിക്കറിയാം; അവൻ്റെ ദയയെ കുറിച്ചും, അവൻ്റെ നന്മകളെ കുറിച്ചും, അതീവപ്രയാസത്തിൽ അകപ്പെട്ടവൻ്റെ പ്രാർത്ഥനക്ക് അവൻ ഉത്തരം നൽകുന്നതിനെ കുറിച്ചും, പ്രയാസം ബാധിച്ചവന് അവൻ നൽകുന്ന പ്രതിഫലത്തെ കുറിച്ചുമെല്ലാം എനിക്കറിയാം.
Yusuf 12:87
പിതാവ് അവരോട് പറഞ്ഞു: എന്റെ മക്കളേ, നിങ്ങൾ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. തൻ്റെ അടിമകൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെയും തുറവിയെയും പറ്റി നിങ്ങൾ നിരാശപ്പെടരുത്. (അല്ലാഹുവിനെ) നിഷേധിച്ച ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെയും തുറവിയെയും പറ്റി നിരാശപ്പെടുകയില്ല, തീർച്ച. കാരണം അല്ലാഹുവിൻറെ മഹത്തരമായ കഴിവിനെ കുറിച്ചും അടിമകളോടുള്ള അവൻറെ സൂക്ഷ്മമായ ഔദാര്യത്തെപ്പറ്റിയും അവർ അജ്ഞരാണ്.
Yusuf 12:88
അവർ പിതാവിൻറെ കൽപ്പന അനുസരിച്ചു കൊണ്ട് യൂസുഫിനെയും സഹോദരനെയും അന്വേഷിച്ച് പോയി. അങ്ങനെ യൂസുഫിന്റെ അടുക്കൽ എത്തിയപ്പോൾ അവർ പറഞ്ഞു: ഞങ്ങൾക്ക് ദുരിതവും ദാരിദ്ര്യവും ബാധിച്ചിരിക്കുന്നു. മോശമായതും നിസ്സാരമായതുമായ ചരക്കുകളേ ഞങ്ങൾ കൊണ്ടുവന്നിട്ടുള്ളൂ. അതിനാൽ മുമ്പ് താങ്കൾ ഞങ്ങൾക്ക് നൽകിയത് പോലെ അളവ് തികച്ചുതരികയും, കൂടുതൽ നൽകിക്കൊണ്ടും, ഞങ്ങളുടെ ചരക്ക് വിലകുറഞ്ഞതാണെന്നത് പരിഗണിക്കാതെയും ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീർച്ചയായും അല്ലാഹു ഉദാരമതികൾക്ക് ഏറ്റവും നല്ല പ്രതിഫലം നല്കുന്നതാണ്.
Yusuf 12:89
അവരുടെ സംസാരം കേട്ടപ്പോൾ യൂസുഫിന് അവരോട് ദയയും കാരുണ്യവും തോന്നി. തന്നെ പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം അവരോട് പറഞ്ഞു: തങ്ങൾ ചെയ്യുന്നതിൻ്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ യൂസുഫിന്റെയും അവന്റെ സഹോദരന്റെയും കാര്യത്തിൽ നിങ്ങൾ ചെയ്തു കൂട്ടിയതെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?
Yusuf 12:90
അവർ അത്ഭുതപ്പെട്ടു. അവർ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? യൂസുഫ് പറഞ്ഞു: ഞാൻ തന്നെയാണ് യൂസുഫ്. എന്നോടൊപ്പമുള്ളത് എൻ്റെ നേർസഹോദരനും! ഞങ്ങൾ അകപ്പെട്ട പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടും, ഞങ്ങളുടെ സ്ഥാനം ഉയർത്തിക്കൊണ്ടും അല്ലാഹു ഞങ്ങളോട് ഔദാര്യം ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അല്ലാഹുവിനെ സൂക്ഷിക്കുകയും, പരീക്ഷണങ്ങളിൽ ക്ഷമിക്കുകയും ചെയ്യുന്നവർ; അവരുടെ പ്രവർത്തനം ഏറ്റവും നല്ല നന്മയിൽ പെട്ടതാണ്. അപ്രകാരം പ്രവർത്തിക്കുന്ന സദ് വൃത്തർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; മറിച്ചു അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം അവൻ കാത്തുസൂക്ഷിക്കുന്നതാണ്.
Yusuf 12:91
തങ്ങൾ ചെയ്ത കാര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് സഹോദരങ്ങൾ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീർച്ചയായും നന്മ നിറഞ്ഞ ഗുണങ്ങൾ നൽകി അല്ലാഹു നിനക്ക് ഞങ്ങളെക്കാൾ മുൻഗണന നല്കിയിരിക്കുന്നു. തീർച്ചയായും നിന്നോട് മോശമായി പെരുമാറിയതിൽ ഞങ്ങൾ തെറ്റുകാരും അതിക്രമികളുമായിരുന്നു.
Yusuf 12:92
അവരുടെ മാപ്പപേക്ഷ യൂസുഫ് സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു: ഇന്ന് നിങ്ങളെ ശിക്ഷിക്കുവാനോ ആക്ഷേപിക്കുവാനോ കാരണമായ ഒരു ആക്ഷേപവും നിങ്ങളുടെ മേലില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ. അവൻ കരുണയുള്ളവരിൽ വെച്ച് ഏറ്റവും കാരുണികനാകുന്നു.
Yusuf 12:93
പിതാവിൻ്റെ കാഴ്ചക്ക് സംഭവിച്ചതിനെക്കുറിച്ച് അവർ അറിയിച്ചപ്പോൾ തൻ്റെ കുപ്പായം യൂസുഫ് അവർക്ക് നൽകി. അദ്ദേഹം പറഞ്ഞു: എന്റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കിൽ അദ്ദേഹത്തിൻ്റെ കാഴ്ച്ച തിരിച്ചു വരുന്നതാണ്. നിങ്ങളുടെ മുഴുവൻ കുടുംബാംഗങ്ങളെയും കൊണ്ട് എന്റെ അടുത്ത് വരുകയും ചെയ്യുക.
Yusuf 12:94
യാത്രാസംഘം ഈജിപ്തിൽ നിന്ന് പുറപ്പെട്ട് അവിടുത്തെ പട്ടണം കഴിഞ്ഞപ്പോൾ യഅ്ഖൂബ് (അ) തൻ്റെ അടുത്തുള്ള സന്താനങ്ങളോടും മറ്റും പറഞ്ഞു: തീർച്ചയായും എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. നിങ്ങളെന്നെ അറിയാത്തത് പറയുന്ന ബുദ്ധിഭ്രമം പറ്റിയ വൃദ്ധനായി കരുതുന്നില്ലെങ്കിൽ.
Yusuf 12:95
അദ്ദേഹത്തിന് സമീപമുണ്ടായിരുന്ന മക്കൾ പറഞ്ഞു: അല്ലാഹു സത്യം! യൂസുഫിന് താങ്കളുടെ അടുത്തുള്ള സ്ഥാനവും, അവനെ രണ്ടാമതൊരിക്കൽ കൂടി കാണാമെന്ന താങ്കളുടെ ആഗ്രഹവും കാരണത്താൽ പഴയ അതേ വ്യാമോഹങ്ങളിലാണ് താങ്കളിപ്പോഴും.
Yusuf 12:96
യഅ്ഖൂബിന്റെ അടുത്ത് സന്തോഷവാർത്ത അറിയിക്കുന്ന ആൾ വന്നപ്പോൾ അയാൾ യൂസുഫിൻറെ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വെച്ച് കൊടുത്തു. അപ്പോൾ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. തന്റെ മക്കളോട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻറെ അങ്ങേയറ്റത്തെ ദയയെയും നന്മയെയും കുറിച്ച് നിങ്ങൾക്കറിഞ്ഞുകൂടാത്ത ചിലത് ഞാൻ അറിയുന്നുണ്ട് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ?
Yusuf 12:97
യൂസുഫിൻറെയും സഹോദരന്റെയും വിഷയത്തിൽ ചെയ്ത തെറ്റുകൾക്ക് തങ്ങളുടെ പിതാവായ യഅ്ഖൂബ് (അ) നോട് ഖേദപ്രകടനം നടത്തിക്കൊണ്ട് മക്കൾ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങളുടെ മുൻപാപങ്ങൾ പൊറുത്തുകിട്ടാൻ താങ്കൾ അല്ലാഹുവിനോട് പ്രാർത്ഥിക്കണേ! തീർച്ചയായും യൂസുഫിൻറെയും അദ്ദേഹത്തിൻ്റെ സഹോദരന്റെയും വിഷയത്തിൽ ഞങ്ങൾ തെറ്റുകാരായിരിക്കുന്നു.
Yusuf 12:98
പിതാവ് അവരോട് പറഞ്ഞു: നിങ്ങൾക്ക് വേണ്ടി എന്റെ രക്ഷിതാവിനോട് ഞാൻ വഴിയെ പാപമോചനം തേടുന്നതാണ്. തീർച്ചയായും തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരുടെ പാപങ്ങൾ ഏറെ പൊറുക്കുന്നവനും (ഗഫൂർ) അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അവൻ.
Yusuf 12:99
യഅ്ഖൂബും കുടുംബവും അവരുടെ നാട്ടിൽ നിന്ന് ഈജിപ്തിലേക്ക് യൂസുഫിനെ ലക്ഷ്യം വെച്ച് പുറപ്പെട്ടു. അങ്ങനെ അവർ അദ്ദേഹത്തിൻറെ മുമ്പാകെ പ്രവേശിച്ചപ്പോൾ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം തൻ്റെ കുടുംബത്തോടും സഹോദരങ്ങളോടും പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങൾ നിർഭയരായിക്കൊണ്ട് ഈജിപ്തിൽ പ്രവേശിച്ചു കൊള്ളുക. നിങ്ങൾക്കവിടെ ഒരു ഉപദ്രവവും ബാധിക്കുകയില്ല.
Yusuf 12:100
അദ്ദേഹം തന്റെ മാതാപിതാക്കളെ താനിരിക്കുന്ന രാജപീഠത്തിന്മേൽ കയറ്റിയിരുത്തി. അദ്ദേഹത്തിൻ്റെ മാതാപിതാക്കളും പതിനൊന്ന് സഹോദരങ്ങളും അദ്ദേഹത്തെ പ്രണമിച്ചു. ആദരവിൻ്റെ ഭാഗമായുള്ള പ്രണാമമായിരുന്നു അത്; ആരാധനയുടേതല്ല. സ്വപ്നത്തിൽ ദർശിച്ച പോലെ അല്ലാഹുവിൻറെ കൽപ്പന യാഥാർഥ്യമായി. യൂസുഫ് (അ) പിതാവിനോട് പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാൻ താങ്കളോട് വിവരിച്ച, ഞാൻ കണ്ട സ്വപ്നത്തിൻ്റെ പുലർച്ചയാണിത്. എന്റെ രക്ഷിതാവ് അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. എന്നെ അവൻ ജയിലിൽ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദർഭത്തിലും, എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയിൽ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയിൽ നിന്ന് അവൻ നിങ്ങളെയെല്ലാവരെയും എന്റെ അടുത്തേക്ക് കൊണ്ടുവന്ന സന്ദർഭത്തിലും അവൻ എന്നോട് നന്മ ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീർച്ചയായും അവൻ അടിമകളുടെ എല്ലാ കാര്യങ്ങളും അറിയുന്നവനും, തൻ്റെ നടപടിക്രമത്തിൽ അങ്ങേയറ്റം യുക്തിയുള്ളവനുമത്രെ.
Yusuf 12:101
ശേഷം യൂസുഫ് തൻ്റെ രക്ഷിതാവിനോട് ഇപ്രകാരം പ്രാർത്ഥിച്ചു: എൻ്റെ രക്ഷിതാവേ, നീ എനിക്ക് ഈജിപ്തിലെ ഭരണാധികാരം നല്കുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനം പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, മുൻമാതൃകയില്ലാതെ അവയെ ഉണ്ടാക്കുകയും ചെയ്തവനേ! നീ ഇഹത്തിലും പരത്തിലും എന്റെ എല്ലാ കാര്യങ്ങളുടെയും രക്ഷാധികാരിയാകുന്നു. എൻ്റെ അവധി അവസാനിക്കുമ്പോൾ നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും, എൻ്റെ പിതാക്കളിലും മറ്റുമുള്ള സജ്ജനങ്ങളായ നബിമാരുടെ കൂട്ടത്തിൽ ഉന്നതമായ സ്വർഗ്ഗത്തിലെ ഫിർദൗസിൽ ചേർക്കുകയും ചെയ്യേണമേ.
Yusuf 12:102
നബിയേ, മേൽപറയപ്പെട്ട യൂസുഫിൻറെയും സഹോദരങ്ങളുടെയും കഥ നിനക്ക് നാം സന്ദേശമായി നല്കുന്ന അദൃശ്യവാർത്തകളിൽ പെട്ടതത്രെ. നിനക്കതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. യൂസുഫിനെ കിണറിൽ ഇടാൻവേണ്ടി തീരുമാനിച്ചപ്പോഴും, അവർ തന്ത്രം പ്രയോഗിച്ചപ്പോഴും നീ യൂസുഫിൻറെ സഹോദരങ്ങളുടെ അടുക്കൽ ഉണ്ടായിരുന്നില്ല. അതിനെ കുറിച്ച് നിനക്ക് നാം സന്ദേശം നൽകുകയാണ് ചെയ്തത്.
Yusuf 12:103
നബിയേ, ജനങ്ങൾ (അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിക്കുന്നതിന് വേണ്ടി താങ്കൾക്ക് സാധ്യമായ നിലക്കെല്ലാം താങ്കൾ പരിശ്രമിച്ചാലും അവരിൽ അധികപേരും വിശ്വസിക്കുന്നവതല്ല. അവരെക്കുറിച്ചോർത്ത് ദുഃഖത്താൽ നീ നിൻറെ ജീവൻ കളയേണ്ടതില്ല.
Yusuf 12:104
നബിയേ, അവർ ചിന്തിക്കുന്നവരായിരുന്നെങ്കിൽ അവർ താങ്കളിൽ വിശ്വസിക്കുമായിരുന്നു. കാരണം നീ അവരോട് ഖുർആനിൻറെ പേരിലോ താങ്കൾ പ്രബോധനം ചെയ്യുന്നതിൻറെ പേരിലോ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഖുർആൻ ലോകർക്ക് വേണ്ടിയുള്ള ഒരു ഉൽബോധനം മാത്രമാകുന്നു.
Yusuf 12:105
അല്ലാഹുവിൻറെ ഏകത്വത്തെ അറിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങൾ ആകാശങ്ങളിലും ഭൂമിയിലും വ്യാപിച്ചുകിടക്കുന്നു. അവയെക്കുറിച്ച് ചിന്തിക്കാതെ അവഗണിച്ചുകൊണ്ട് അവർ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു. അതിലേക്കവർ തിരിഞ്ഞുനോക്കുന്നേയില്ല.
Yusuf 12:106
അവരിൽ അധികപേരും അല്ലാഹു സ്രഷ്ടാവാണ്, ഉപജീവനം നല്കുന്നവനാണ്, മരിപ്പിക്കുന്നവനാണ് എന്നെല്ലാം വിശ്വസിക്കുന്നത് വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് അവനിൽ പങ്കുചേർക്കുന്നവരായിക്കൊണ്ട് മാത്രമാണ്. അവന് സന്താനങ്ങളുണ്ടെന്ന് പോലും അവർ വാദിക്കുന്നു. അവനെത്ര പരിശുദ്ധൻ.
Yusuf 12:107
അവർക്ക് തടഞ്ഞു വെക്കാൻ സാധിക്കാത്ത വിധം അവരെ വലയം ചെയ്യുകയും, ആകെ മൂടുകയും ചെയ്യുന്ന ശിക്ഷ ഇഹലോകത്തായിരിക്കെ തങ്ങൾക്ക് വന്നെത്തുന്നതിനെപ്പറ്റി ബഹുദൈവ വിശ്വാസികൾ നിർഭയരായിരിക്കുകയാണോ? അല്ലെങ്കിൽ അവർക്ക് തയ്യാറെടുക്കാൻ സാധിക്കാത്തവണ്ണം നിനച്ചിരിക്കാതെ പെട്ടെന്ന് അന്ത്യദിനം അവർക്ക് വന്നെത്തുന്നതിനെപ്പറ്റി അവർ നിർഭയരായിരിക്കുകയാണോ?
Yusuf 12:108
നബിയേ! താങ്കൾ പ്രബോധനം ചെയ്യുന്ന സമൂഹത്തോട് പറയുക: ഞാൻ ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്ന എന്റെ മാർഗം ഇതാണ്. വ്യക്തമായ തെളിവോട് കൂടി ഞാനും എന്നെ പിൻപറ്റുകയും എൻ്റെ മാർഗം സ്വീകരിക്കുകയും എൻ്റെ ചര്യ മാതൃകയാക്കുകയും ചെയ്യുന്നവരും അതിലേക്ക് ക്ഷണിക്കുന്നു. അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിക്കാത്തതോ, അവൻ്റെ പൂർണ്ണതക്ക് വിരുദ്ധമായതോ ആയ എന്തൊരു കാര്യം അല്ലാഹുവിലേക്ക് ആരെല്ലാം ചേർത്തിപ്പറഞ്ഞാലും അവൻ അതിൽ നിന്നെല്ലാം പരിശുദ്ധനാകുന്നു. ഞാൻ അല്ലാഹുവിൽ പങ്കുചേർക്കുന്നവരിൽ പെട്ടവനല്ല. മറിച്ച്, അവനെ ഏകനാക്കുന്നവരോടൊപ്പമാണ് ഞാനുള്ളത്. അവൻ എത്ര പരിശുദ്ധൻ!
Yusuf 12:109
നബിയേ, നിനക്ക് മുമ്പും മനുഷ്യരിൽ നിന്ന് പുരുഷന്മാരെ തന്നെയാണ് നാം ദൂതന്മാരായി നിയോഗിച്ചിട്ടുള്ളത്; മലക്കുകളെയല്ല. താങ്കൾക്ക് സന്ദേശം നൽകിയത് പോലെ അവർക്കും നാം സന്ദേശം നൽകി. അവരെല്ലാം പട്ടണങ്ങളിൽ നിന്നുള്ളവരായിരുന്നു; ഗ്രാമവാസികളിൽ നിന്ന് നബിമാരുണ്ടായിട്ടില്ല. അങ്ങനെ അവരുടെ സമൂഹം അവരെ കളവാക്കിയപ്പോൾ നാം അവരെ നശിപ്പിച്ചു. അപ്പോൾ താങ്കളെ കളവാക്കുന്നവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിയിട്ടില്ലേ? എന്നാൽ പരലോകത്തുള്ള അനുഗ്രഹങ്ങളാണ് ഇഹലോകത്ത് സൂക്ഷ്മത പാലിച്ചവർക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത്. അക്കാര്യം നിങ്ങൾ ഗ്രഹിക്കുന്നില്ലേ? എങ്കിൽ അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചുകൊണ്ടും, അവൻ വിരോധിച്ചവ വെടിഞ്ഞു കൊണ്ടും നിങ്ങളവനെ സൂക്ഷിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകളിൽ ഏറ്റവും ഗൗരവമേറിയത് അല്ലാഹുവിലുള്ള വിശ്വാസവും, അവൻ്റെ വിലക്കുകളിൽ ഏറ്റവും ഗുരുതരമായത് അവനിൽ പങ്കുചേർക്കലുമാണ്.
Yusuf 12:110
നാം നിയോഗിക്കുന്ന ദൈവദൂതന്മാരുടെ ശത്രുക്കൾക്ക് നാം അവധി നീട്ടിനൽകുന്നതാണ്. അവരെ വഴിയെ പിടികൂടേണ്ടതിനായി ഉടനടി നാമവരെ ശിക്ഷിക്കുകയില്ല. അങ്ങനെ തങ്ങളുടെ ശത്രുക്കൾ നശിപ്പിക്കപ്പെടില്ലെന്ന് നബിമാർ നിരാശപ്പെടുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരെ അവൻ ശിക്ഷിക്കുകയും അവനിൽ വിശ്വസിച്ചവരെ അവൻ രക്ഷിപ്പെടുത്തുകയും ചെയ്യുന്നതാണ് എന്ന് അവർ തങ്ങളോട് പറഞ്ഞത് കളവാണെന്ന് നിഷേധികൾ വിചാരിക്കുകയും ചെയ്തപ്പോൾ നമ്മുടെ സഹായം ദൂതന്മാർക്ക് വന്നെത്തി. നിഷേധികൾക്ക് ബാധിച്ച നാശത്തിൽ നിന്ന് നബിമാരും (അവരിൽ) വിശ്വസിച്ചവരും രക്ഷപ്പെട്ടു. എന്നാൽ നമ്മുടെ ശിക്ഷ ഇറങ്ങുന്ന വേളയിൽ കുറ്റവാളികളായ ജനങ്ങളിൽ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല.
Yusuf 12:111
തീർച്ചയായും പ്രവാചകന്മാരുടെയും അവരുടെ സമൂഹത്തിൻറെയും ചരിത്രത്തിലും, യൂസുഫ് നബിയുടെയും സഹോദരന്മാരുടെയും ചരിത്രത്തിലും യഥാർത്ഥ ബുദ്ധിമാന്മാർക്ക് ഗുണപാഠമുണ്ട്. ഈ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന ഖുർആൻ അല്ലാഹുവിൻറെ പേരിൽ കെട്ടിയുണ്ടാക്കപ്പെട്ട ഒരു വർത്തമാനമല്ല. പ്രത്യുത; ഖുർആനിന് മുൻപ് അല്ലാഹുവിൽ നിന്നിറക്കപ്പെട്ട വേദങ്ങളെ ശരിവെക്കുന്നതും, വിശദീകരണം ആവശ്യമുള്ള വിധിവിലക്കുകളും മതനിയമങ്ങളും വിശദീകരിക്കുന്നതും, എല്ലാ നന്മകളിലേക്കും വഴികാട്ടുന്നതും, വിശ്വസിക്കുന്നവർക്ക് കാരുണ്യവുമാകുന്നു (ഖുർആൻ). അതിൽ വിശ്വസിച്ചവർ; അവർക്കാകുന്നു ഖുർആൻ ഉപകാരപ്രദമാവുക.
Ra'd 13:1
അലിഫ് ലാം മീം റാ. ഇത്തരം വാക്കുകളെ സംബന്ധിച്ച് സൂറത്തുൽ ബഖറഃയുടെ ആരംഭത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. നബിയേ, ഈ സൂറത്തിലെ മഹോന്നതമായ വചനങ്ങളും, താങ്കൾക്ക് അല്ലാഹു അവതരിപ്പിച്ച ഖുർആനും സംശയരഹിതമായ സത്യമാകുന്നു. അത് അല്ലാഹുവിൽ നിന്നുള്ളതാണെന്നതിൽ സംശയമേ ഇല്ല. പക്ഷെ, ജനങ്ങളിലധികപേരും അഹങ്കാരവും ധാർഷ്ട്യവും കാരണം വിശ്വസിക്കുന്നില്ല.
Ra'd 13:2
അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന തൂണുകൾ കൂടാതെ ഉയർന്നു നിൽക്കുന്ന ആകാശത്തെ സൃഷ്ടിച്ചവൻ. പിന്നെ അവൻ അവൻ്റെ പരിശുദ്ധിക്ക് യോജിക്കുംവിധം സിംഹാസനത്തിന് മുകളിൽ ആരോഹിതനായി. രൂപപ്പെടുത്തുകയോ സൃഷ്ടികളോട് സമപ്പെടുത്തുകയോ ചെയ്യാതെ അക്കാര്യം സ്ഥിരീകരിക്കുകയാണ് നാം ചെയ്യേണ്ടത്. സൂര്യനെയും ചന്ദ്രനെയും സൃഷ്ടികൾക്ക് പ്രയോജനപ്രദമാകുന്ന രൂപത്തിൽ അവൻ അനുയോജ്യമാക്കി നൽകുകയും ചെയ്തു. സൂര്യ ചന്ദ്രന്മാരെല്ലാം അല്ലാഹുവിൻറെ അറിവിലുള്ള ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. ആകാശ ഭൂമികളിലെ കാര്യങ്ങളെ അവനുദ്ദേശിക്കുന്ന രൂപത്തിൽ അവൻ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവിൻ്റെ ശക്തി നിങ്ങൾക്ക് ബോധ്യപ്പെടുത്തി നൽകുന്ന ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് വിവരിച്ചു തരുന്നു. അന്ത്യനാളിൽ നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിനും, അന്നേ ദിവസത്തിനായി നിങ്ങൾ തയ്യാറെടുക്കുന്നതിനും വേണ്ടിയത്രെ അത്.
Ra'd 13:3
അവൻ ഭൂമിയെ വിശാലമാക്കി. അത് ജനങ്ങളെയുമായി ഇളകാതിരിക്കാൻ ഉറച്ചുനിൽക്കുന്ന പർവ്വതങ്ങളെയും സൃഷ്ടിച്ചു. അതിൽ അവൻ വെള്ളത്തിൻ്റെ അരുവികൾ നിശ്ചയിക്കുകയും ചെയ്തു; മനുഷ്യർക്കും അവരുടെ മൃഗങ്ങൾക്കും കൃഷികൾക്കും വേണ്ട വെള്ളം അതിൽ നിന്ന് ലഭിക്കുന്നു. എല്ലാ ഫലവർഗങ്ങളിലും മൃഗങ്ങളിലും ആൺ - പെൺ എന്നീ രണ്ട് ഇണകളെയും ഉണ്ടാക്കി. അവൻ രാത്രിയെക്കൊണ്ട് പകലിനെ മൂടുന്നു. അങ്ങിനെ പ്രകാശപൂരിതമായതിന് ശേഷം അത് ഇരുട്ടുള്ളതായി മാറുന്നു. തീർച്ചയായും അതിൽ അല്ലാഹുവിൻറെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്. അവരാണ് ആ തെളിവുകളിൽ നിന്നും ദൃഷ്ടാന്തങ്ങളിൽ നിന്നും പ്രയോജനം ലഭിക്കുന്നവർ.
Ra'd 13:4
ഭൂമിയിൽ തൊട്ടുതൊട്ടു കിടക്കുന്ന പ്രദേശങ്ങളുണ്ട്. അവിടെ മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരടിൽ നിന്ന് പല ശാഖകളായി വളരുന്ന ഈത്തപ്പനകളും, വേറെ വേറെ മുരടുകളിൽ നിന്ന് വളരുന്ന ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് ആ തോട്ടവും കൃഷിയും നനയ്ക്കപ്പെടുന്നത്. അടുത്തടുത്തായിട്ടും ഒരേവെള്ളം കൊണ്ട് നനക്കപ്പെട്ടിട്ടും രുചിയിലും മറ്റ് ഉപകാരങ്ങളിലും അവയിൽ ചിലതിനെ മറ്റു ചിലതിനെക്കാൾ നാം മെച്ചപ്പെടുത്തുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളും തെളിവുകളുമുണ്ട്; അവരാണ് അതിൽ നിന്ന് ഗുണപാഠമുൾക്കൊള്ളുന്നവർ.
Ra'd 13:5
നബിയേ, വല്ലതിലും നീ അത്ഭുതപ്പെടുന്നുവെങ്കിൽ അവർ പുനരുത്ഥാനത്തെ കളവാക്കുന്നതിലത്രെ ശരിക്കും അത്ഭുതപ്പെടാനുള്ളത്. പുനരുത്ഥാനത്തെ നിഷേധിക്കുന്നതിന് വേണ്ടി അവർ പറയുന്ന ന്യായമത്രെ കൂടുതൽ ആശ്ചര്യമുണ്ടാക്കുന്നത്. 'ഞങ്ങൾ നുരുമ്പിയ മണ്ണായിക്കഴിഞ്ഞതിന് ശേഷം ഞങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുകയും ജീവിപ്പിക്കപ്പെടുകയും ചെയ്യുമോ' എന്നാണവർ ചോദിക്കുന്നത്! മരണശേഷമുള്ള പുനരുത്ഥാനത്തെ നിഷേധിക്കുന്ന അക്കൂട്ടരാകുന്നു തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിച്ചവർ. മരണപ്പെട്ടവരെ പുനരുജ്ജീവിപ്പിക്കാനുള്ള അല്ലാഹുവിൻറെ കഴിവിനെ അവർ നിഷേധിച്ചു. ഖിയാമത്ത് നാളിൽ അക്കൂട്ടർക്കാണ് കഴുത്തുകളിൽ നരകാഗ്നിയുടെ വിലങ്ങുകളണിയിക്കപ്പെടുക. അക്കുട്ടരാണ് നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. അവർക്കതിൽ മരണം സംഭവിക്കുകയോ, അവരുടെ ശിക്ഷ നിലച്ചു പോവുകയോ ഇല്ല.
Ra'd 13:6
(നബിയേ,) മുശ്രിക്കുകൾ നിന്നോട് ശിക്ഷക്ക് വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അല്ലാഹു അവർക്ക് നിശ്ചയിച്ച അനുഗ്രഹങ്ങൾ അനുഭവിച്ചു തീരുന്നതിന് മുമ്പ് ശിക്ഷ വന്നിറങ്ങാത്തത് സാവകാശമായി അവർ കാണുന്നു. അവരുടെ മുമ്പ് അവരെപ്പോലെ കളവാക്കിയ സമൂഹങ്ങൾക്ക് ശിക്ഷകൾ കഴിഞ്ഞുപോയിട്ടുണ്ട്. എന്നിട്ടും എന്താണവർ അതിൽ നിന്നും പാഠമുൾക്കൊള്ളാത്തത്? നബിയേ, തീർച്ചയായും, നിന്റെ രക്ഷിതാവ് മനുഷ്യർ അക്രമം പ്രവർത്തിച്ചിട്ടുകൂടി അവർക്ക് പാപമോചനം നല്കുന്നവനത്രെ, അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതിന് വേണ്ടി ഉടനടി അവൻ അവരെ ശിക്ഷിക്കുന്നതല്ല. തങ്ങളുടെ നിഷേധത്തിൽ ഉറച്ചുനിൽക്കുന്നവരെ -അവർ അതിൽ തന്നെ തുടരുക മാത്രമാണെങ്കിൽ- കഠിനമായി ശിക്ഷിക്കുന്നവനുമാണ് അവൻ.
Ra'd 13:7
അല്ലാഹുവിൽ അവിശ്വസിച്ചവർ -അവരുടെ ധിക്കാരവും (വിശ്വാസികൾക്ക്) തടസ്സം സൃഷ്ടിക്കുന്നതും തുടർന്നുകൊണ്ട്- ഇപ്രകാരം പറയുന്നു: മൂസാക്കും ഈസാക്കും ഇറക്കപ്പെട്ടതുപോലെ മുഹമ്മദിന് അവന്റെ രക്ഷിതാവിങ്കൽ നിന്ന് ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത് എന്താണ്? നബിയേ, നീ അല്ലാഹുവിൻറെ ശിക്ഷയെക്കുറിച്ച് താക്കീത് നൽകുന്ന ഒരു മുന്നറിയിപ്പുകാരൻ മാത്രമാകുന്നു. അല്ലാഹു നിനക്ക് നൽകിയ ദൃഷ്ടാന്തങ്ങളല്ലാതെ മറ്റൊന്നും നിനക്കില്ല തന്നെ. എല്ലാ ജനവിഭാഗത്തിനും അവരെ സന്മാർഗ്ഗത്തിലേക്ക് മാർഗ്ഗദർശനം കാണിക്കുന്ന ഒരു നബിയുണ്ട്.
Ra'd 13:8
ഓരോ സ്ത്രീയും ഗർഭം ധരിക്കുന്നതെന്തെന്ന് അല്ലാഹു അറിയുന്നു. അതിനെക്കുറിച്ചു എല്ലാം അല്ലാഹു അറിയുന്നു.ഗർഭാശയത്തിൽ സംഭവിക്കുന്ന കുറവും വർദ്ധനവും രോഗവും ആരോഗ്യവും അവനറിയുന്നു. ഏതൊരുകാര്യവും അവന്റെ അടുക്കൽ കൂടുകയോ കുറയുകയോ ചെയ്യാത്ത ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.
Ra'd 13:9
കാരണം സൃഷ്ടികളുടെ ഇന്ദ്രിയങ്ങൾക്ക് അദൃശ്യമായതും ദൃശ്യമായതുമായ എല്ലാം അറിയുന്നവനാകുന്നു അല്ലാഹു. അവൻ തൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അങ്ങേയറ്റം മഹാനും (കബീർ), തൻ്റെ സൃഷ്ടികൾക്കെല്ലാം മുകളിലുള്ളവനും, സർവ്വ സൃഷ്ടികളേക്കാളും ഔന്നത്യമുള്ള വിശേഷണങ്ങളുടെ ഉടമയും (മുതആലീ) ആകുന്നു.
Ra'd 13:10
രഹസ്യവും പരസ്യവും അവനറിയുന്നു. ജനങ്ങളേ! നിങ്ങളുടെ കൂട്ടത്തിൽ തൻ്റെ വാക്കുകൾ രഹസ്യമാക്കിയവനും പരസ്യമാക്കിയവനും അവൻ ഒരു പോലെ അറിയുന്നു. രാത്രിയുടെ ഇരുട്ടിൽ ജനങ്ങളുടെ കണ്ണുകളിൽ നിന്ന് ഒളിഞ്ഞിരിക്കുന്നവനും പകലിൽ തൻ്റെ പ്രവർത്തനങ്ങൾ പരസ്യമാക്കുന്നവനും അവൻ്റെ അറിവിൽ സമമാകുന്നു.
Ra'd 13:11
മനുഷ്യരുടെ അടുത്ത് തുടരെത്തുടരെ വന്ന് കൊണ്ടിരിക്കുന്ന മലക്കുകൾ അല്ലാഹുവിനുണ്ട്. ചിലർ രാത്രിയിലും മറ്റുചിലർ പകലിലും അവരുടെ അടുത്ത് വരുന്നു. അല്ലാഹുവിന്റെ കല്പനപ്രകാരം അവരിൽ നിന്ന് തടയാൻ അല്ലാഹു നിശ്ചയിച്ച വിധികളിൽ നിന്ന് മനുഷ്യരെ അവർ കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നു. മനുഷ്യരുടെ വാക്കുകളും പ്രവർത്തനങ്ങളും അവർ രേഖപ്പെടുത്തുന്നു. ഏതൊരു ജനതയും (തങ്ങളുടെ അനുഗഹങ്ങൾക്ക് അല്ലാഹുവിനോട്) നന്ദി ചെയ്യുന്നതിൽ മാറ്റം വരുത്തുന്നത് വരെ അവരുടെ നല്ല അവസ്ഥയിൽ നിന്ന് സന്തോഷകരമല്ലാത്ത മറ്റൊരു അവസ്ഥയിലേക്ക് അല്ലാഹു അവരുടെ സ്ഥിതിയെ മാറ്റുന്നതല്ല; തീർച്ച. ഒരു ജനതയെ നശിപ്പിക്കാൻ അല്ലാഹു ഉദ്ദേശിച്ചാൽ അത് തടുത്തു വെക്കാൻ ആരുമില്ല. ജനങ്ങളേ, അവന്നു പുറമെ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ മറ്റൊരു രക്ഷാധികാരിയുമില്ല. അതിനാൽ നിങ്ങൾക്ക് ബാധിച്ച പ്രയാസങ്ങളിൽ നിന്ന് അല്ലാഹുവിൽ നിങ്ങൾ അഭയം തേടുക.
Ra'd 13:12
ജനങ്ങളെ! ഇടിമുഴക്കത്തെക്കുറിച്ച ഭയവും മഴയെക്കുറിച്ച ആശയും ഒരേ സമയം ജനിപ്പിക്കുന്ന മിന്നൽപ്പിണരുകൾ കാണിച്ചുതരുന്നത് അവനത്രെ. മഴവെള്ളം അടങ്ങുന്ന, ഭാരമുള്ള മേഘങ്ങളെ അവൻ ഉണ്ടാക്കുകയും ചെയ്യുന്നു.
Ra'd 13:13
ഇടിനാദം അതിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താലും അവനെ മഹത്വപ്പെടുത്തിക്കൊണ്ടും മലക്കുകളും അവനെ പ്രകീർത്തിക്കുന്നു. അവൻ ഉദ്ദേശിക്കുന്ന സൃഷ്ടികളിൽ കരിച്ചുകളയുന്ന ഇടിവാളുകൾ അവൻ അയക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. അവിശ്വാസികൾ അല്ലാഹുവിന്റെ ഏകത്വത്തിൽ തർക്കിച്ച് കൊണ്ടിരിക്കുന്നു. അല്ലാഹു ധിക്കാരികൾക്കെതിരെ അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനും ശക്തനുമത്രെ. അവൻ ഏതൊരു കാര്യം ഉദ്ദേശിക്കുന്നെങ്കിലും അത് ചെയ്യാതിരിക്കുകയില്ല.
Ra'd 13:14
പ്രാർത്ഥന അല്ലാഹുവിന് മാത്രമാകുന്നു. അതിൽ മറ്റാരും പങ്കാളികളാക്കപ്പെടുകയില്ല. അല്ലാഹുവിന് പുറമെ ബഹുദൈവാരാധകർ വിളിച്ചുപ്രാർത്ഥിക്കുന്ന വിഗ്രഹങ്ങൾ ഒരു കാര്യത്തിലും അവർക്കുത്തരം ചെയ്യുകയില്ല. ദാഹാർത്ഥനായ ഒരുവൻ വെള്ളം വായിലേക്ക് തനിയെ വന്നെത്തി കുടിക്കാൻ അതിലേക്ക് കൈ നീട്ടുന്നത് പോലെയാകുന്നു അവരുടെ പ്രാർത്ഥന. ആ വെള്ളം അവൻ്റെ വായിലേക്കെത്തുകയില്ലല്ലോ?! നിഷേധികൾ തങ്ങളുടെ വിഗ്രഹങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്നത് തീർത്തും വ്യർത്ഥമായ പ്രവർത്തിയും, സത്യത്തിൽ നിന്ന് അങ്ങേയറ്റം വിദൂരമായ കാര്യവുമത്രെ. കാരണം അവക്ക് എന്തെങ്കിലുമൊരു ഉപകാരം അവർക്ക് ചെയ്തു കൊടുക്കാനോ, അവരിൽ നിന്ന് എന്തെങ്കിലും ഉപദ്രവം തടയാനോ സാധ്യമല്ല.
Ra'd 13:15
അല്ലാഹുവിന്ന് മാത്രമാണ് ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ട് കീഴൊതുങ്ങിയിരിക്കുന്നത്. അതിൽ വിശ്വാസിയും അവിശ്വാസിയും തുല്യരാകുന്നു. വിശ്വാസി സ്വമനസ്സോടെയും അവിശ്വാസി നിർബന്ധിതരായിട്ടുമാണ് അവന് കീഴൊതുങ്ങുന്നത്. അനുസരണയോടെ അല്ലാഹുവിന് കീഴൊതുങ്ങാനാണ് സൃഷ്ടിപ്രകൃതി അവനോട് മന്ത്രിച്ചു കൊണ്ടിരിക്കുന്നത്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും നിഴലുള്ള എല്ലാവസ്തുക്കളുടെ നിഴലുകളും അവന്ന് പ്രണാമം ചെയ്യുന്നു.
Ra'd 13:16
നബിയേ! അല്ലാഹുവോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്ന അവിശ്വാസികളോട് ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവും നിയന്താവും ? നബിയേ! പറയുക: അല്ലാഹുവാണ് അവയുടെ സ്രഷ്ടാവും നിയന്താവും എന്ന് നിങ്ങൾ അംഗീകരിക്കുന്നു. നബിയേ! പറയുക: എന്നിട്ടും അല്ലാഹുവിന് പുറമെ സ്വയം തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ? പിന്നെ എങ്ങിനെയാണ് മറ്റുള്ളവർക്ക് ഉപകാരവും ഉപദ്രവവും ചെയ്യാനവർക്ക് കഴിയുക? നബിയേ! പറയുക: ഉൾക്കാഴ്ച്ചയില്ലാത്ത അന്ധനായ അവിശ്വാസിയും സന്മാർഗം സിദ്ധിച്ച ഉൾക്കാഴ്ച്ചയുള്ള വിശ്വാസിയും തുല്യരാകുമോ? അഥവാ അവിശ്വാസമാകുന്ന ഇരുട്ടുകളും വിശ്വാസമാകുന്ന വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവർ പങ്കാളികളാക്കി വെച്ചവർ, അവൻ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് ഇരു വിഭാഗത്തിന്റെയും സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? നബിയേ! അവരോട് പറയുക: അല്ലാഹു മാത്രമാണ് എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. സൃഷ്ടിപ്പിൽ അവന് പങ്കാളികളില്ല. ആരാധിക്കപ്പെടാൻ അർഹതയുള്ള ഏകഒരുവൻ അവനാകുന്നു. ആരാധിക്കപ്പെടാൻ അവന് മാത്രമേ അർഹതയുള്ളൂ. അവൻ എല്ലാ കാര്യത്തെയും വിജയിച്ചടക്കിയിരിക്കുന്നു.
Ra'd 13:17
ആകാശത്ത് നിന്ന് പെയ്യുന്ന മഴ വെള്ളത്തോട് സത്യത്തിൻ്റെ നിലനിൽപ്പും അസത്യത്തിൻ്റെ നിരർത്ഥകതയും അല്ലാഹു ഉപമിക്കുന്നു. താഴ്വരകളിലൂടെ അവയുടെ വലുപ്പ ചെറുപ്പത്തിൻറെ തോതനുസരിച്ച് വെള്ളമൊഴുകി. അപ്പോൾ ആ ഒഴുക്ക് വെള്ളത്തിന് മുകളിൽ പൊങ്ങി നിൽക്കുന്ന നുരയെയും പതയേയും വഹിച്ചുകൊണ്ടാണ് വന്നത്. വിലകൂടിയ ലോഹങ്ങൾ കടഞ്ഞെടുക്കാനും ആഭരണ നിർമാണത്തിനുമായി തീയിലിട്ടു കത്തിക്കുന്ന ലോഹത്തിൽ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. ഈ രണ്ട് ഉപമകളോടുമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. അസത്യം വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന നുരയെയും പതയേയും ലോഹങ്ങൾ കടഞ്ഞെടുക്കുമ്പോഴുള്ള തുരുമ്പ് പോലെയുമാകുന്നു. കുടിക്കാൻ സാധിക്കുന്നതും, ചെടികളും ഫലങ്ങളും ഉണ്ടാകാൻ കാരണമാകുന്നതുമായ തെളിഞ്ഞ വെള്ളം പോലെയും, കടഞ്ഞെടുത്തതിന് ശേഷം അവശേഷിക്കുന്ന ലോഹത്തെപോലെയുമാകുന്നു സത്യം. മനുഷ്യർ അതുകൊണ്ട് ഉപകാരമെടുക്കുന്നു. ഈ രണ്ട് ഉപമകളെയും പോലെ സത്യം അസത്യത്തിൽ നിന്ന് വ്യക്തമാവാൻ അല്ലാഹു ഉപമകൾ ജനങ്ങൾക്കുവേണ്ടി വിവരിക്കുന്നു.
Ra'd 13:18
തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിച്ച് അവനെ ഏകനാക്കുകയും അനുസരിക്കുകയും ചെയ്തവർക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. സ്വർഗമാകുന്നു അത്. അവനെ ഏകനാക്കാനും അനുസരിക്കാനുമുള്ള അവൻറെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ള മുഴുവൻ സമ്പത്തും അതോടൊപ്പം അത്രയും കൂടിയും അവർക്ക് ഉണ്ടായിരുന്നാൽ പോലും ശിക്ഷയിൽ നിന്നുള്ള രക്ഷയ്ക്കു വേണ്ടി അതൊക്കെയും അവർ പ്രായശ്ചിത്തമായി നല്കുമായിരുന്നു. അവൻ്റെ ആഹ്വാനം സ്വീകരിക്കാത്തതിനാൽ എല്ലാ തിന്മകളിലും അവർക്ക് കടുത്ത വിചാരണയാണുള്ളത്. അവരുടെ സങ്കേതം നരകമത്രെ. അവരുടെ സങ്കേതവും വാസസ്ഥലവുമാകുന്ന നരകം എത്ര മോശം!
Ra'd 13:19
നബിയേ, അല്ലാഹു താങ്കൾക്ക് അവതരിപ്പിച്ചത് തന്നെയാണ് സംശയരഹിതമായ സത്യമാണെന്ന് മനസ്സിലാക്കുന്ന വ്യക്തിയും, അന്ധതയോടെ കഴിയുന്ന വ്യക്തിയും സമമാവുകയില്ല. അല്ലാഹുവിന് ഉത്തരം നൽകിയ വിശ്വാസിയാണ് ഒന്നാമത്തവനെങ്കിൽ അല്ലാഹുവിന് ഉത്തരം നൽകാത്ത നിഷേധിയാണ് രണ്ടാമതുള്ളവൻ. ബുദ്ധിമാന്മാർ മാത്രമേ അതിൽ നിന്ന് ചിന്തിച്ച് മനസ്സിലാക്കുകയുള്ളൂ.
Ra'd 13:20
അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും, അടിമകളോടുള്ള കരാർ പാലിക്കുകയും ചെയ്യുന്നവരത്രെ അല്ലാഹുവിന് ഉത്തരം നൽകിയവർ. അല്ലാഹുവോടും മറ്റുള്ളവരോടും ചെയ്ത കരാറുകളെ അവർ ലംഘിക്കുകയില്ല.
Ra'd 13:21
കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കല്പിച്ച കുടുംബ ബന്ധങ്ങൾ കൂട്ടിയിണക്കുകയും, തങ്ങളുടെ റബ്ബിൻ്റെ കൽപ്പനകൾ അനുസരിക്കുവാനും വിരോധങ്ങൾ വെടിയുവാനും പ്രേരിപ്പിക്കുന്ന രൂപത്തിൽ അവനെ ഭയപ്പെടുകയും, തങ്ങളിൽ നിന്ന് സംഭവിച്ചു പോയ പാപങ്ങൾ അല്ലാഹു വിചാരണ ചെയ്യുമല്ലോ എന്ന് ഭയപ്പെടുകയും ചെയ്യുന്നവരാണവർ. ആരുടെയെങ്കിലും വിചാരണ സൂക്ഷ്മമായി നടത്തപ്പെട്ടുവെങ്കിൽ അവൻ നശിച്ചതു തന്നെ.
Ra'd 13:22
അല്ലാഹുവിനെ അനുസരിക്കുന്നതിലും, പാപങ്ങൾ വെടിയുന്നതിലും, സന്തോഷകരമോ ദുഃഖകരമോ ആയി അല്ലാഹു തങ്ങൾക്ക് കണക്കാക്കിയ അവൻ്റെ വിധിയിലും -അല്ലാഹുവിൻ്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട്- ക്ഷമ കൈകൊള്ളുകയും, നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കുകയും, നാം നല്കിയിട്ടുള്ള സമ്പാദ്യങ്ങളിൽ നിന്ന് നിർബന്ധവും ഐച്ഛികവുമായ ദാനങ്ങൾ നൽകുകയും ചെയ്തവരാണവർ. ലോകമാന്യതയിൽ നിന്ന് അകന്നു നിൽക്കുന്നതിന് വേണ്ടി രഹസ്യമായും, മറ്റുള്ളവർക്ക് പ്രചോദനമാവാൻ പരസ്യമായും അവർ ദാനധർമ്മങ്ങൾ ചെയ്തിരിക്കുന്നു. തങ്ങളോട് തിന്മ ചെയ്തവരുടെ ഉപദ്രവങ്ങളെ അവർക്ക് നന്മ ചെയ്തു കൊണ്ട് പ്രതിരോധിക്കുകയും ചെയ്യുന്നവരത്രെ അവർ. ഈ പറയപ്പെട്ട ഗുണഗണങ്ങളുള്ളവർ; അവർക്കാകുന്നു അന്ത്യനാളിൽ സ്തുത്യർഹമായ പര്യവസാനമുണ്ടായിരിക്കുക.
Ra'd 13:23
സ്വർഗത്തോപ്പുകളിൽ അനുഗ്രഹങ്ങൾ ആസ്വദിച്ചു കൊണ്ട് എന്നെന്നേക്കുമായി അവർ ജീവിക്കുന്നതാണ്; അതാകുന്നു സ്തുത്യർഹമായ ആ പര്യവസാനം. അവരുടെ അനുഗ്രഹത്തിൻ്റെ പൂർത്തീകരണമായി അവരോടൊപ്പം -നേരായ മാർഗത്തിൽ നിലകൊണ്ട- അവരുടെ പിതാക്കളും, ഇണകളും സന്താനങ്ങളും ആ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. തങ്ങളുടെ ബന്ധുക്കളെ കണ്ടുമുട്ടാൻ കഴിയുന്നത് അവരുടെ സന്തോഷത്തിന് പൂർണ്ണത നൽകുന്നതാണ്. സ്വർഗത്തിലെ അവരുടെ ഭവനങ്ങളിൽ -അതിൻ്റെ എല്ലാ വാതിലുകളിലൂടെയും- മലക്കുകൾ അവരുടെ അടുക്കൽ വന്ന് അനുമോദനങ്ങൾ അർപ്പിക്കും.
Ra'd 13:24
അവരുടെ അടുത്ത് മലക്കുകൾ പ്രവേശിക്കുമ്പോഴൊക്കെ മലക്കുകൾ അവരെ അഭിവാദ്യം ചെയ്യും. അവർ പറയും: നിങ്ങൾക്ക് സമാധാനം. അതായത്, അല്ലാഹുവിനെ അനുസരിക്കുന്നതിലും, അവൻ്റെ വിധികളിൽ പ്രയാസകരമായത് ബാധിച്ചപ്പോഴും, പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലും നിങ്ങൾ ക്ഷമ കൈക്കൊണ്ടതിനാൽ എല്ലാ ആപത്തുകളിൽ നിന്നും നിങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വന്നെത്തിയിരിക്കുന്ന ഈ അന്തിമപര്യവസാനം എത്ര നല്ലതായിരിക്കുന്നു!
Ra'd 13:25
അല്ലാഹുവിൻ്റെ കരാറുകൾ ശക്തമായി ഊട്ടിയുറപ്പിക്കപ്പെട്ട ശേഷവും അതിനെ ലംഘിച്ചവരും, കൂട്ടിയിണക്കപ്പെടാൻ അല്ലാഹു കല്പിച്ച കുടുംബ ബന്ധങ്ങളെ അറുത്ത് കളയുകയും ചെയ്യുന്നവരാണവർ. അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു. ദൗർഭാഗ്യവാന്മാരായ അക്കൂട്ടർ അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെടും. അവർക്കാണ് നരകമാകുന്ന ചീത്ത ഭവനം.
Ra'd 13:26
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ചിലർക്ക് ഉപജീവനം വിശാലമാക്കുകയും, അവൻ ഉദ്ദേശിക്കുന്ന മറ്റു ചിലർക്ക് അത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഉപജീവനം വിശാലമാക്കുക എന്നത് ഒരാളുടെ സൗഭാഗ്യത്തിൻറെയോ അല്ലാഹു അയാളെ ഇഷ്ടപ്പെടുന്നു എന്നതിന്റെയോ അടയാളമല്ല. ഉപജീവനം ഇടുങ്ങിപ്പോകുന്നത് ദൗർഭാഗ്യത്തിൻറെയും അടയാളമല്ല. (അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകജീവിതത്തിൽ സന്തോഷമടയുകയും, അതിലേക്ക് ചായുകയും അതിൽ തൃപ്തിയടയുകയും ചെയ്തിരിക്കുന്നു. പരലോകത്തെ അപേക്ഷിച്ച് ഇഹലോകജീവിതം നശിച്ചുപോകുന്ന ഒരു ചെറുവിഭവം മാത്രമാകുന്നു.
Ra'd 13:27
അല്ലാഹുവിലും അവൻ്റെ ദൃഷ്ടാന്തങ്ങളിലും അവിശ്വസിച്ചവർ പറയുന്നു: മുഹമ്മദിന് അവന്റെ രക്ഷിതാവിങ്കൽ നിന്ന് അവൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തതെന്താണ്? (അങ്ങനെ വല്ലതും ലഭിച്ചിരുന്നു) എങ്കിൽ ഞങ്ങൾ അവനിൽ വിശ്വസിക്കുമായിരുന്നല്ലോ. നബിയേ! ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവെക്കുന്ന ഇക്കൂട്ടരോട് പറയുക: തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു; അതവൻ്റെ നീതി മാത്രമാണ്. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് അവൻ തന്നിലേക്ക് മാർഗദർശനം നൽകുകയും ചെയ്യുന്നു; അത് അവൻ്റെ ഔദാര്യവുമാണ്. ദൃഷ്ടാന്തങ്ങൾ വന്നുകിട്ടിയാൽ സന്മാർഗം ലഭിക്കുമെന്നു പറയാൻ അവരുടെ കയ്യിലില്ല അതിൻ്റെ നിയന്ത്രണമുള്ളത്.
Ra'd 13:28
അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ സ്തുതിച്ചു കൊണ്ടും പുകഴ്ത്തി കൊണ്ടും അല്ലാഹുവിനെ ദിക്ർ ചെയ്തു കൊണ്ടും, അവൻ്റെ ഗ്രന്ഥം പാരായണം ചെയ്തു കൊണ്ടും ശ്രദ്ധിച്ചു കേട്ടുകൊണ്ടും മറ്റുപല തരം ദിക്റുകൾ കൊണ്ടും ഹൃദയങ്ങൾ ശാന്തമാകുന്നവരാണവർ; അവരെയാണ് അല്ലാഹു സന്മാർഗത്തിലേക്ക് നയിക്കുക. അറിയുക! അല്ലാഹുവെപ്പറ്റിയുള്ള ഓർമ കൊണ്ട് മാത്രമാണ് മനസ്സുകൾ ശാന്തമായിത്തീരുന്നത്. അപ്രകാരമാണ് ഹൃദയങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
Ra'd 13:29
അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹുവിലേക്കടുപ്പിക്കുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് പരലോകത്ത് നല്ല ജീവിതമുണ്ട്. സ്വർഗ്ഗമാകുന്ന നല്ല പര്യവസാനവും അവർക്കാകുന്നു.
Ra'd 13:30
പൂർവ്വ പ്രവാചകന്മാരെ അവരുടെ സമുദായത്തിലേക്ക് നാം നിയോഗിച്ചത് പോലെ നബിയേ, നിന്നെ നാം നിൻ്റെ സമുദായത്തിൽ ദൂതനായി നിയോഗിച്ചിരിക്കുന്നു. നിനക്ക് നാം ദിവ്യസന്ദേശമായി നല്കിയ ഖുർആൻ അവർക്ക് ഓതിക്കേൾപ്പിക്കുവാൻ വേണ്ടിയാകുന്നു അത്. നിൻറെ സത്യസന്ധതക്ക് തെളിവായി അതുതന്നെ മതി. എന്നാൽ നിൻറെ സമുദായം ഈ തെളിവുകളെ നിഷേധിക്കുന്നു. കാരണം അവർ സർവ്വവിശാലമായ കാരുണ്യമുള്ള (റഹ്മാനായ) അല്ലാഹുവിൽ മറ്റുള്ളവരെ പങ്കുചേർത്തു കൊണ്ട് അവനിൽ അവിശ്വസിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: പരമകാരുണികനായ ഏതൊരു രക്ഷിതാവിനുള്ള ആരാധനയിലാണോ നിങ്ങൾ മറ്റു സൃഷ്ടികളെ പങ്കുചേർത്തിരിക്കുന്നത്; അവൻ (അല്ലാഹു) മാത്രമാകുന്നു എൻ്റെ രക്ഷിതാവ്. അവനല്ലാതെ യഥാർത്ഥ ആരാധ്യനായി മറ്റാരുമില്ല. എൻ്റെ എല്ലാ കാര്യങ്ങളിലും അവൻ്റെ മേലാണ് ഞാൻ ഭരമേല്പിച്ചിരിക്കുന്നത്. അവനിലേക്കാണ് എൻ്റെ മടക്കവും.
Ra'd 13:31
ദൈവിക ഗ്രന്ഥങ്ങളിൽ പെട്ട ഒരു ഗ്രന്ഥം മൂലം പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കപ്പെടുകയോ, അല്ലെങ്കിൽ അതു കാരണമായി ഭൂമി പിളർന്ന് നദികളും അരുവികളും ഉണ്ടാവുകയോ, അല്ലെങ്കിൽ മരിച്ചവരുടെ മേൽ പാരായണം ചെയ്തു അതുമുഖേന അവർക്ക് ജീവൻ നല്കപ്പെടുകയോ ചെയ്യുമായിരുന്നെങ്കിൽ താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആൻ കൊണ്ട് അത് സംഭവിക്കുമായിരുന്നു. നബിയേ താങ്കൾക്കാവതരിപ്പിക്കപ്പെട്ട ഈ ഖുർആൻ - അത് സുവ്യക്തമായ തെളിവുകളുള്ളതാണ്. ഹൃദയവിശുദ്ധിയുള്ളവരായിരുന്നു അവർ എങ്കിൽ ഈ ഖുർആൻ അവരിൽ അതിമഹത്തരമായ സ്വാധീനം ചെലുത്തുമായിരുന്നു. പക്ഷെ അവർ തനിച്ച നിഷേധികളാകുന്നു. അല്ലാഹുവിൻ്റെ പക്കലാകുന്നു സർവ്വ കാര്യങ്ങളുടെയും നിയന്ത്രണം; സൃഷ്ടികൾക്ക് സാധ്യമല്ലാത്ത അത്ഭുതങ്ങൾ അവതരിപ്പിക്കുന്നതും മറ്റുമെല്ലാം അവൻ്റെ നിയന്ത്രണത്തിലത്രെ. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഒരു ദൃഷ്ടാന്തങ്ങളും അവതരിപ്പിക്കാതെ മനുഷ്യരെ മുഴുവൻ അവൻ നേർവഴിയിലാക്കുമായിരുന്നുവെന്ന് സത്യവിശ്വാസികൾ മനസ്സിലാക്കിയിട്ടില്ലേ? പക്ഷെ, അവൻ അത് ഉദ്ദേശിച്ചിട്ടില്ല. സത്യനിഷേധികൾക്ക് അവരുടെ നിഷേധത്തിൻ്റെയും പാപങ്ങളുടെയും ഫലമായി അവരെ വിറപ്പിക്കുന്ന ഏതെങ്കിലും അത്യാപത്ത് ബാധിച്ച് കൊണ്ടേയിരിക്കുന്നതാണ്. അല്ലെങ്കിൽ അവരുടെ താമസസ്ഥലത്തിനടുത്തു തന്നെ ശിക്ഷ വന്നിറങ്ങിക്കൊണ്ടിരിക്കും; നിരന്തരമായ ശിക്ഷ വന്നെത്തുക എന്ന അല്ലാഹുവിന്റെ വാഗ്ദത്തം വന്നെത്തുന്നത് വരെ. അല്ലാഹു നൽകിയ വാഗ്ദാനത്തിൻ്റെ സമയം വന്നെത്തിയാൽ അവൻ അത് പൂർത്തീകരിക്കാതെ വിടുന്നതല്ല.
Ra'd 13:32
നബിയേ, തങ്ങളുടെ സമുദായം കളവാക്കുകയും പരിഹസിക്കുകയും ചെയ്ത ആദ്യത്തെ പ്രവാചകനല്ല താങ്കൾ. താങ്കൾക്ക് മുമ്പും ജനങ്ങൾ അവരുടെ ദൂതന്മാരെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ റസൂലുകളെ അവിശ്വസിച്ചവർക്ക് ഞാൻ സമയം നീട്ടികൊടുത്തു; അങ്ങനെ ഞാൻ അവരെ നശിപ്പിക്കുകയില്ല എന്ന് അവർ ധരിച്ചു പോയി. പിന്നീട് അവരെ വിവിധങ്ങളായ ശിക്ഷ കൊണ്ട് ഞാൻ പിടികൂടി. അപ്പോൾ എൻ്റെ ശിക്ഷ എങ്ങനെയായിരുന്നു? തീർച്ചയായും അത് കഠിനമായ ശിക്ഷ തന്നെയായിരുന്നു!
Ra'd 13:33
എല്ലാ ജീവജാലങ്ങളുടെയും ഉപജീവനം ഏറ്റെടുക്കുകയും, ഓരോ വ്യക്തിയും സമ്പാദിച്ചു കൂട്ടുന്ന പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും, അവക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നവനാണോ, അതല്ല ആരാധിക്കപ്പെടാൻ യാതൊരു അർഹതയുമില്ലാത്ത ഈ വിഗ്രഹങ്ങളാണോ ആരാധിക്കപ്പെടാൻ അർഹതയുള്ളത്? അല്ലാഹുവിൻ്റെ പങ്കാളികളായി -കെട്ടിച്ചമച്ചും അതിക്രമം പ്രവർത്തിച്ചും- ബഹുദൈവാരാധകർ നിശ്ചയിച്ചവയാണ് ആ വിഗ്രഹങ്ങൾ. (നബിയേ,) പറയുക: നിങ്ങൾ സത്യവാന്മാരാണെങ്കിൽ അല്ലാഹുവോടൊപ്പം നിങ്ങൾ ആരാധിക്കുന്ന പങ്കാളികളുടെ പേരൊന്നു ഞങ്ങൾക്ക് പറഞ്ഞുതരൂ, അതല്ല, ഭൂമിയിൽ അല്ലാഹു അറിയാത്ത പങ്കാളികളെപ്പറ്റി നിങ്ങൾ അവന്ന് പറഞ്ഞറിയിച്ച് കൊടുക്കുകയാണോ? അതല്ല, നിങ്ങൾ പറയുന്നത് ഉപരിപ്ലവമായ യാഥാർഥ്യമില്ലാത്ത ഒരു സംസാരമാണോ? അല്ല, സത്യനിഷേധികൾക്ക് അവരുടെ കുതന്ത്രം പിശാച് അലംകൃതമായി തോന്നിച്ചിരിക്കുന്നു. അങ്ങിനെ അവർ അല്ലാഹുവിൽ അവിശ്വസിച്ചു. ശരിയായ സാന്മാർഗ്ഗത്തിൻ്റെ പാതയിൽ നിന്ന് അവരെ അവൻ തിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും ദുർമാർഗ്ഗത്തിലാക്കുന്ന പക്ഷം അവനെ നേർവഴിയിലാക്കാൻ ആരുമില്ല.
Ra'd 13:34
ഇഹലോക ജീവിതത്തിൽ അവർക്ക് ശിക്ഷയുണ്ടായിരിക്കും; അല്ലാഹുവിൽ വിശ്വസിച്ചവരുടെ കൈകളാൽ അവർ വധിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുമ്പോഴാണത്. അവരെ കാത്തിരിക്കുന്ന പരലോകശിക്ഷയാകട്ടെ അതിനേക്കാൾ കഠിനവും ഭാരവുമേറിയതായിരിക്കും. കാരണം പരലോക ശിക്ഷ കൂടുതൽ കടുപ്പമുള്ളതും, ഒരിക്കലും അവസാനിക്കാതെ നിലനിൽക്കുന്നതുമത്രെ. അന്ത്യനാളിൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ കാത്തുരക്ഷിക്കുന്ന ആരുമുണ്ടായിരിക്കുകയുമില്ല.
Ra'd 13:35
അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും വിരോധങ്ങൾ വെടിഞ്ഞും സൂക്ഷ്മത പാലിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗത്തിൻ്റെ വിശേഷണം ഇതത്രെ: അതിലുള്ള കൊട്ടാരങ്ങളുടെയും മരങ്ങളുടെയും താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും, ഇഹലോകത്തെ കനികളിൽ നിന്ന് വ്യത്യസ്തമായി അതിലെ കനികൾ ശാശ്വതമായിരിക്കും. അതിലെ തണലുകൾ എന്നെന്നേക്കുമുള്ളതും, ഒരിക്കലും ചുരുങ്ങിപ്പോകാത്തതുമാകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും വിരോധങ്ങൾ വെടിഞ്ഞും സൂക്ഷ്മത പാലിച്ചവരുടെ പര്യവസാനം അതത്രെ. അല്ലാഹുവിനെ നിഷേധിച്ചവരുടെ പര്യവസാനം നരകവുമാകുന്നു; അവരതിൽ ശാശ്വതമായി വസിക്കുന്നതായിരിക്കും.
Ra'd 13:36
നബിയേ, നാം തൗറാത്ത് നൽകിയിട്ടുള്ള യഹൂദന്മാരും, ഇൻജീൽ നൽകിയിട്ടുള്ള നസ്വാറാക്കളും നിനക്ക് അവതരിപ്പിക്കപ്പെട്ടതിൽ സന്തോഷം കൊള്ളുന്നു. അവർക്കവതരിപ്പിക്കപ്പെട്ട ചിലതുമായി അത് യോചിച്ചുവന്നതിനാലാണത്. യഹൂദികളുടെയും നസ്വാറാക്കളുടെയും കൂട്ടത്തിൽ തന്നെ അവരുടെ ഇച്ഛകളുമായി ഖുർആനിലെ ചിലത് യോചിക്കാത്തതിനാലും, അവരെ കുറിച്ച് വേദഗ്രന്ഥത്തിൽ മാറ്റം വരുത്തുന്നവരെന്നും അതിനെ വളച്ചൊടിക്കുന്നവരെന്നും ഖുർആൻ വിശേഷിപ്പിക്കുന്നതിനാലും അതിൻ്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും, അവനോട് ആരെയും പങ്കുചേർക്കരുത് എന്നും മാത്രമാണ് എന്നോട് അല്ലാഹു കല്പിച്ചിട്ടുള്ളത്. അവനിലേക്ക് മാത്രമാണ് ഞാൻ ക്ഷണിക്കുന്നത്. മറ്റാരിലേക്കും ഞാൻ ക്ഷണിക്കുന്നില്ല. അവനിലേക്ക് തന്നെയാണ് എൻ്റെ മടക്കവും. ഇതാണ് തൗറാത്തിന്റെയും ഇൻജീലിന്റെയും സന്ദേശവും.
Ra'd 13:37
നബിയേ, മുൻവേദങ്ങൾ അവ ഏതൊരു സമുദായങ്ങളുടെ മേലാണോ അവതരിപ്പിക്കപ്പെട്ടത്, അവരുടെ ഭാഷയിലാണ് അവതരിച്ചത്. ഇതു പോലെ ഖുർആനിനെ അറബിഭാഷയിൽ നാം താങ്കൾക്ക് മേൽ അവതരിപ്പിച്ചിരിക്കുന്നു. സത്യം വിശദമാക്കുന്ന, കൃത്യമായ ന്യായപ്രമാണമാണത്. താങ്കൾക്ക് നാം നൽകിയിട്ടുള്ള അറിവ് വന്നുകിട്ടിയതിന് ശേഷം, വേദക്കാരുടെ തന്നിഷ്ടങ്ങൾക്ക് യോചിക്കാത്തവ ഖുർആനിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് അവരുടെ ദേഹേഛകളെ താങ്കൾ പിൻപറ്റുകയാണ് എങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- ശത്രുക്കൾക്കെതിരെ താങ്കളെ സഹായിക്കുകയും താങ്കളുടെ കാര്യങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു രക്ഷാധികാരിയോ, അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താങ്കളെ രക്ഷിക്കുന്ന ഒരു കാവൽക്കാരനോ താങ്കൾക്ക് ഉണ്ടാവുകയില്ല.
Ra'd 13:38
അല്ലാഹുവിൻ്റെ റസൂലേ! നിനക്ക് മുമ്പും മനുഷ്യരിൽ നിന്ന് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. താങ്കൾ ദൂതന്മാരിൽ ആദ്യത്തെയാളൊന്നുമല്ല. മറ്റെല്ലാ മനുഷ്യരെയും പോലെ അവർക്കും നാം ഭാര്യമാരെയും സന്താനങ്ങളെയും നല്കിയിട്ടുണ്ട്. വിവാഹിതരാവുകയോ സന്താനങ്ങളുണ്ടാവുകയോ ചെയ്യാത്ത മലക്കുകളാക്കിയിട്ടില്ല നാമവരെയൊന്നും. വിവാഹിതരാവുകയും സന്താനങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന, മനുഷ്യരായ ആ ദൂതന്മാരുടെ കൂട്ടത്തിൽ പെട്ടവരാകുന്നു താങ്കളും. എന്നിട്ടും താങ്കളൊരു മനുഷ്യനാണ് എന്നതിൽ എന്തിനാണ് ബഹുദൈവാരാധകർ ആശ്ചര്യപ്പെടുന്നത്? ഒരു ദൂതന്നും അല്ലാഹുവിൻ്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. അല്ലാഹു വിധിച്ച ഓരോ കാര്യവും രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥവും, അവക്കെല്ലാം മാറ്റംവരാത്ത ഒരു അവധിയുമുണ്ട്.
Ra'd 13:39
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന നന്മയോ തിന്മയോ സൗഭാഗ്യമോ ദൗർഭാഗ്യമോ മായ്ച്ചുകളയുകയും, അവൻ ഉദ്ദേശിക്കുന്നവ സ്ഥിരപ്പെടുത്തുകയും ചെയ്യും. ലൗഹുൽ മഹ്ഫൂദ്വ് അവൻ്റെ പക്കലാകുന്നു; അതാകുന്നു എല്ലാ വിധിയും രേഖപ്പെടുത്തപ്പെട്ടതിൻ്റെ അടിസ്ഥാനം. അതിലുള്ളതിനോട് യോജിച്ചു കൊണ്ടായിരിക്കും കാര്യങ്ങൾ മായ്ച്ചു കളയുന്നതും സ്ഥിരപ്പെടുത്തുന്നതുമെല്ലാം.
Ra'd 13:40
നാം അവർക്ക് മുന്നറിയിപ്പ് നല്കുന്ന ശിക്ഷാനടപടികളിൽ ചിലത് നിനക്ക് നാം കാണിച്ചുതരികയോ, അല്ലെങ്കിൽ ആ ശിക്ഷാ നടപടികൾ താങ്കൾക്ക് കാണിച്ചുതരുന്നതിന് മുമ്പ് താങ്കളുടെ ജീവിതം നാം അവസാനിപ്പിക്കുകയോ ചെയ്യുന്ന പക്ഷം (ഇത് രണ്ടിൽ ഏതാണ് സംഭവിക്കുന്നതെങ്കിലും) അതെല്ലാം നമ്മുടെ തീരുമാനപ്രകാരമാകുന്നു. താങ്കളുടെ മേൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് ഇസ്ലാമിൻ്റെ സന്ദേശം എത്തിച്ചു നൽകുക എന്നത് മാത്രമാണ്. അവരുടെ കണക്കു നോക്കുകയോ ശിക്ഷിക്കുകയോ ചെയ്യേണ്ട ബാധ്യത നിനക്കില്ല. അത് നമ്മുടെ മേലുള്ള ബാധ്യതയാകുന്നു.
Ra'd 13:41
നിഷേധികളുടെ നാടുകളിൽ ഇസ്ലാമിന് വ്യാപനം നൽകിക്കൊണ്ടും, മുസ്ലിങ്ങൾക്ക് അവിടെ വിജയം നൽകി കൊണ്ടും നാനാവശങ്ങളിൽ നിന്ന് അതിനെ നാം ചുരുക്കിക്കൊണ്ടിരിക്കുന്നത് അവിശ്വാസികൾ കാണുന്നില്ലേ? അല്ലാഹു അവൻ്റെ അടിമകൾക്കിടയിൽ അവനുദ്ദേശിക്കുന്നത് വിധിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്നു. അവൻ്റെ വിധിയെ ഇല്ലാതെയാക്കുകയോ മാറ്റിത്തിരുത്തുകയോ ഭേദഗതി വരുത്തുകയോ ചെയ്യാൻ ആരും തന്നെയില്ല. അവൻ അതിവേഗത്തിൽ കണക്ക് നോക്കുന്നവനത്രെ. ആദ്യാവസാനം വരെയുള്ള മനുഷ്യരെ മുഴുവൻ ഒരേ ദിവസം വിചാരണ ചെയ്യുന്നവനാകുന്നു അവൻ.
Ra'd 13:42
മുമ്പുള്ള സമുദായവും അവരുടെ നബിമാർക്കെതിരെ തന്ത്രം പ്രയോഗിക്കുകയും, കുതന്ത്രം മെനയുകയും ചെയ്തിട്ടുണ്ട്. അവർ കൊണ്ടുവന്നതിനെ ആ ജനങ്ങൾ കളവാക്കുകയും ചെയ്തു. അവരുടെ തന്ത്രം കൊണ്ട് അവർക്ക് എന്താണ് ചെയ്യാൻ കഴിഞ്ഞത് ? ഒന്നും കഴിഞ്ഞില്ല. കാരണം നടപ്പിലാക്കപ്പെടുന്ന ഒരേയൊരു തന്ത്രം അല്ലാഹുവിന്റേത് മാത്രമാകുന്നു; മറ്റാരുടേതുമല്ല. സർവ്വ സൃഷ്ടികളുടെയും പ്രവർത്തനങ്ങൾ അറിയുന്നവൻ അവനാകുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും അല്ലാഹുവിൽ നിന്ന് മറഞ്ഞു പോവുകയില്ല. അപ്പോൾ ഈ നിഷേധികൾ എത്ര വലിയ തെറ്റാണ് തങ്ങൾ ചെയ്തത് എന്ന് തിരിച്ചറിയുന്നതാണ്. വിശ്വാസികൾ എത്രമാത്രം നന്മയിലായിരുന്നെന്നും അവരറിയും. ആ വിശ്വാസത്താൽ അവർ സ്വർഗ്ഗവും നല്ല പര്യവസാനവും നേടിയെടുക്കുകയും ചെയ്തു.
Ra'd 13:43
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ അല്ലാഹുവാൽ നിയോഗിക്കപ്പെട്ടവനല്ലെന്ന് സത്യനിഷേധികൾ പറയുന്നു. നബിയേ! പറയുക: എൻ്റെ രക്ഷിതാവിൽ നിന്നും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവനാണ് ഞാൻ എന്നതിന് എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. വേദഗ്രന്ഥങ്ങളെ കുറിച്ചുള്ള വിജ്ഞാനമുള്ളവരും അക്കാര്യത്തിന് സാക്ഷികളാണ്; കാരണം അതിൻ്റെ എൻ്റെ വിശേഷണങ്ങൾ വന്നിട്ടുണ്ട്. അല്ലാഹു ഒരാളുടെ സത്യസന്ധതക്ക് സാക്ഷിയായി ഉണ്ട് എങ്കിൽ നിഷേധിച്ചു തള്ളിയവർ കളവാക്കുന്നത് അവന് യാതൊരു ഉപദ്രവവുമേൽപ്പിക്കുകയില്ല.
İbrahim 14:1
അലിഫ് ലാം റാ. സമാനമായ വാക്കുകളെ സംബന്ധിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹുവിൻ്റെ ഉദ്ദേശവും അവൻ്റെ സഹായവും കൊണ്ട്, മനുഷ്യരെ അവിശ്വാസത്തിൽ നിന്നും അജ്ഞതയിൽ നിന്നും വഴികേടിൽ നിന്നും വിശ്വാസത്തിലേക്കും ജ്ഞാനത്തിലേക്കും സന്മാർഗ്ഗത്തിലേക്കും നയിക്കുന്നതിന് വേണ്ടി താങ്കൾക്ക് മേൽ നാം അവതരിപ്പിച്ച ഗ്രന്ഥമാകുന്നു ഈ ഖുർആൻ. അതായത് ഒരാളാലും അതിജയിക്കപ്പെടാത്ത സർവ്വ പ്രതാപിയും, സർവ്വ നിലക്കും സ്തുത്യർഹനുമായ അല്ലാഹുവിൻറെ മതമായ ഇസ്ലാമിലേക്ക് നയിക്കുന്നതിന് വേണ്ടി.
İbrahim 14:2
ആകാശങ്ങളിലുള്ളതിൻറെ ആധിപത്യം അല്ലാഹുവിന്ന് മാത്രമാകുന്നു. ഭൂമിയിലുള്ളതിൻറെ ആധിപത്യവും അവന്ന് മാത്രമാകുന്നു. ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ അവൻ മാത്രമാകുന്നു. അവൻ്റെ സൃഷ്ടികളിൽ ഒന്നിനെയും അവനിൽ പങ്കു ചേർക്കപ്പെട്ടു കൂടാ. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് കഠിനമായ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
İbrahim 14:3
(അല്ലാഹുവിനെ) നിഷേധിച്ചവർ നിത്യമായ അനുഗ്രഹത്തിൻറെ പരലോകത്തേക്കാൾ ക്ഷണികമായ അനുഗ്രഹങ്ങളുടെ ഐഹിക ജീവിതത്തെ തിരഞ്ഞെടുക്കുന്നു. അല്ലാഹുവിന്റെ മാര്ഗത്തിൽ നിന്ന് അവർ ജനങ്ങളെ പിന്തിരിപ്പിക്കുകയും, അതിലേക്ക് ഒരാളും പ്രവേശിക്കാതിരിക്കുന്നതിന് വേണ്ടി ചൊവ്വായതിലേക്ക് നയിക്കുന്ന സത്യത്തിൻ്റെ ആ മാർഗത്തിന് വക്രതയും വൈകൃതവും വരുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു അവർ. ഈ പറയപ്പെട്ട വിശേഷണങ്ങളുള്ളവർ സത്യത്തിൽ നിന്നും നന്മയിൽ നിന്നും വിദൂരമായ വഴികേടിലാകുന്നു.
İbrahim 14:4
അല്ലാഹുവിൽ നിന്ന് പ്രവാചകന്മാർ കൊണ്ടുവരുന്ന (സന്ദേശം) എളുപ്പത്തിൽ ജനങ്ങൾക്ക് മനസ്സിലാക്കുന്നതിന് വേണ്ടി എല്ലാ പ്രവാചകന്മാരെയും തങ്ങളുടെ ജനങ്ങളുടെ ഭാഷ സംസാരിക്കുന്നവരായിക്കൊണ്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല. അല്ലാഹുവിൽ വിശ്വസിക്കാൻ ജനങ്ങളെ നിർബന്ധിക്കുന്നവരായിട്ടല്ല അവരെ നാം നിയോഗിച്ചത്. അല്ലാഹു അവൻ്റെ നീതികൊണ്ട് അവനുദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. അവൻ്റെ അനുഗ്രഹം കൊണ്ട് അവനുദ്ദേശിക്കുന്നവർക്ക് സന്മാർഗ്ഗത്തിലേക്ക് വഴികാണിക്കുന്നു. ആരാലും അതിജയിക്കപ്പെടാത്ത പ്രതാപിയും, സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനുമത്രെ അവൻ.
İbrahim 14:5
തീർച്ചയായും നാം മൂസയെ നിയോഗിക്കുകയും, അദ്ദേഹത്തിൻ്റെ സത്യസന്ധതയും, അദ്ദേഹം അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്നതും ബോധ്യപ്പെടുത്തുന്ന തെളിവുകൾ നൽകിക്കൊണ്ട് അദ്ദേഹത്തിന് പിൻബലം നൽകുകയും ചെയ്തു. തൻ്റെ ജനതയെ അവിശ്വാസത്തിൽ നിന്നും അജ്ഞതയിൽ നിന്നും വിശ്വാസത്തിലേക്കും വിജ്ഞാനത്തിലേക്കും നയിക്കാൻ നാം അദ്ദേഹത്തോട് കൽപ്പിച്ചു. അവർക്ക് അല്ലാഹു ചെയ്ത അനുഗ്രഹത്തിൻ്റെ നാളുകളെപ്പറ്റി അവരെ ഓർമ്മപ്പെടുത്തുവാനും നാം അദ്ദേഹത്തോട് കൽപ്പിച്ചു. അല്ലാഹുവിൻ്റെ ഏകത്വത്തിനും ഉന്നതമായ കഴിവിനും, തന്നിൽ വിശ്വസിച്ചവർക്ക് മേൽ അല്ലാഹു അനുഗ്രഹങ്ങൾ ചൊരിയുമെന്നതിനുമുള്ള വ്യക്തമായ തെളിവുകൾ ആ നാളുകളുടെ ചരിത്രത്തിലുണ്ട്. അല്ലാഹുവിനുള്ള അനുസരണയിൽ ക്ഷമിക്കുന്ന, അനുഗ്രഹങ്ങൾക്ക് നിത്യവും നന്ദി ചെയ്യുന്നവർക്ക് അതിൽ പ്രയോജനമുണ്ട്.
İbrahim 14:6
മൂസാ നബി തൻ്റെ രക്ഷിതാവിൻറെ കൽപ്പന പ്രാവർത്തികമാക്കി കൊണ്ട് തൻ്റെ ജനതയായ ബനൂ ഇസ്രാഈലുകാരെ അല്ലാഹുവിൻറെ അനുഗ്രഹങ്ങളെ കുറിച്ച് ഓർമ്മിപ്പിച്ച സന്ദർഭം ഓർക്കുക! അദ്ദേഹം പറഞ്ഞു: ഫിർഔനിൻ്റെ കൂട്ടരിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹുവിൻറെ അനുഗ്രഹത്തെ നിങ്ങൾ ഓർമിക്കുക. നിങ്ങളെ അതികഠിനമായ ശിക്ഷകൾക്ക് വിധേയനാക്കിയിരുന്ന ഫിർഔനിൻ്റെ ഉപദ്രവത്തിൽ നിന്ന് അവൻ നിങ്ങളെ രക്ഷപ്പെടുത്തി. ഫിർഔനിൻ്റെ രാജാധികാരത്തെ തകർക്കുന്ന ഒരാളും ജനിക്കാതിരിക്കാൻ നിങ്ങളുടെ ആൺമക്കളെ അവൻ അറുകൊല നടത്തുകയും, നിങ്ങളുടെ പെണ്ണുങ്ങളെ നിന്ദ്യതയിൽ ജീവിക്കാൻ വിടുകയും ചെയ്തുകൊണ്ടിരുന്നു അവൻ. അവരുടെ ഈ പ്രവർത്തനത്തിൽ നിങ്ങൾ ക്ഷമിക്കുമോ എന്ന കടുത്ത പരീക്ഷണം തന്നെയുണ്ടായിരുന്നു. ആ പരീക്ഷണത്തിൽ നിങ്ങൾ ക്ഷമിച്ചതിൻ്റെ ഫലമായി ഫിർഔനിൻ്റെ ആളുകളിൽ നിന്ന് അല്ലാഹു നിങ്ങളെ രക്ഷിക്കുകയും ചെയ്തു.
İbrahim 14:7
മൂസാ അവരോട് പറഞ്ഞു: നിങ്ങളുടെ രക്ഷിതാവായ അല്ലാഹു ഹൃദയസ്പൃക്കായ ഒരു കാര്യം നിങ്ങളെ അറിയിച്ചത് നിങ്ങൾ ഓർക്കുക. അവൻ നിങ്ങളോട് പറഞ്ഞു: നിങ്ങൾക്ക് നൽകപ്പെട്ട -മേൽപ്പറഞ്ഞ- അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദികാണിച്ചാൽ തീർച്ചയായും ഞാൻ നിങ്ങൾക്ക് എൻ്റെ അനുഗ്രഹവും ഔദാര്യവും വർദ്ധിപ്പിച്ചു തരുന്നതാണ്. എന്നാൽ, നിങ്ങൾ നന്ദികേട് കാണിക്കുകയും, അവൻ നിങ്ങൾക്ക് മേൽ ചെയ്ത അനുഗ്രഹങ്ങളെ നിഷേധിക്കുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും എന്റെ ശിക്ഷ നിഷേധികൾക്കും നന്ദി കാണിക്കാത്തവർക്കും കഠിനമായിരിക്കും.
İbrahim 14:8
മൂസ തൻറെ ജനതയോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ (അല്ലാഹുവിനെ) നിഷേധിക്കുകയും, അതോടൊപ്പം ഭൂമിയിലുള്ള മുഴുവനാളുകളും നിഷേധികളാവുകയും ചെയ്തുവെങ്കിലും നിങ്ങളുടെയെല്ലാം നിഷേധത്തിൻറെ ദോഷഫലം നിങ്ങൾക്ക് തന്നെയാണ്. തീർച്ചയായും അല്ലാഹു സ്വയം ധന്യനും എല്ലാനിലക്കും സ്തുതിക്ക് അർഹനുമത്രെ. വിശ്വസിച്ചവരുടെ വിശ്വാസം അവന് ഒരു ഉപകാരവും ചെയ്യുന്നില്ല. നിഷേധികളുടെ നിഷേധം അവന് ഒരു ഉപദ്രവവും ചെയ്യുന്നില്ല.
İbrahim 14:9
നിഷേധികളേ! നിങ്ങൾക്ക് മുൻപ് നിഷേധിച്ചു തള്ളിയ ജനങ്ങളുടെ നാശത്തിൻ്റെ ചരിത്രം നിങ്ങൾക്ക് വന്നെത്തിയില്ലേ?! നൂഹിൻറെ ജനതയുടെയും, ഹൂദിൻറെ ജനതയായ ആദിൻ്റെയും, സ്വാലിഹിൻറെ ജനതയായ ഥമൂദിൻ്റെയും, അവർക്ക് ശേഷം വന്ന -അല്ലാഹുവിന് മാത്രം അറിയാൻ കഴിയുന്നത്ര അധികമുള്ള മറ്റനേകം- ജനവിഭാഗങ്ങളുടെയും (ചരിത്രം?!) അവരുടെ ദൂതന്മാർ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കൽ ചെന്നു. അപ്പോൾ അവർ പ്രവാചകന്മാരോടുള്ള ദേഷ്യം കാരണം കൈകൾ വായിലേക്ക് വെച്ച് തങ്ങളുടെ വിരലുകൾ കടിച്ചു. തങ്ങളുടെ ദൂതന്മാരോട് അവർ പറഞ്ഞു: നിങ്ങൾ അയക്കപ്പെട്ടിരിക്കുന്നതിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. തീർച്ചയായും നിങ്ങൾ ഞങ്ങളെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെപ്പറ്റി ആശയക്കുഴപ്പം ജനിപ്പിക്കുന്ന രൂപത്തിലുള്ള സംശയത്തിലാണ് ഞങ്ങളുള്ളത്.
İbrahim 14:10
അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാർ അവരോട് മറുപടിയായി പറഞ്ഞു: അല്ലാഹുവിൻറെ ഏകത്വത്തിലും അവനെമാത്രം ആരാധിക്കുകയും ചെയ്യുന്ന കാര്യത്തിലോ സംശയമുള്ളത്? അവനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അവയെ മുൻമാതൃകയില്ലാതെ നിർമ്മിച്ചവനുമെന്നിരിക്കെ (അക്കാര്യത്തിൽ നിങ്ങൾ സംശയിക്കുകയോ?!) നിങ്ങൾക്ക് സംഭവിച്ചു പോയ നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരാൻ വേണ്ടി അവനിൽ നിങ്ങൾ വിശ്വസിക്കണമെന്നാണ് അവൻ ആവശ്യപ്പെടുന്നത്. ഐഹിക ജീവിതത്തിലെ നിർണിതമായ ഒരു അവധി വരെ നിങ്ങൾക്ക് അവൻ അവസരം നീട്ടിനൽകുകയും ചെയ്യുന്നു. എന്നാൽ നബിമാരുടെ ജനത അവരോട് പറഞ്ഞു: നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാകുന്നു. നിങ്ങൾക്ക് ഞങ്ങളെക്കാൾ ഒരു പ്രത്യേകതയുമില്ല. ഞങ്ങളുടെ പിതാക്കൾ ആരാധിച്ച് വരുന്നതിൽ നിന്നു ഞങ്ങളെ പിന്തിരിപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. അതിനാൽ നിങ്ങൾ അല്ലാഹുവിൽ നിന്ന് ഞങ്ങളിലേക്കുള്ള പ്രവാചകന്മാരാണെന്നതിന് വ്യക്തമായ വല്ല രേഖയും കൊണ്ട് വന്നുതരൂ.
İbrahim 14:11
അവരിലേക്കുള്ള ദൂതന്മാർ മറുപടിയായി അവരോട് പറഞ്ഞു: ഞങ്ങൾ നിങ്ങളെപ്പോലെയുള്ള മനുഷ്യർ തന്നെയാണ്. ഞങ്ങൾ നിങ്ങളെപ്പോലെയാണെന്നതിനെ ഞങ്ങൾ നിഷേധിക്കുന്നില്ല. എന്നാൽ ആ തുല്യത കാരണത്താൽ എല്ലാ കാര്യങ്ങളിലും നാം ഒരുപോലെയാണെന്ന് വരുന്നില്ല. അല്ലാഹു തൻറെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരോട് പ്രത്യേക ഔദാര്യം കാണിക്കുന്നു. അവരെ ജനങ്ങളിലേക്കുള്ള അവൻ്റെ ദൂതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അല്ലാഹുവിൻറെ അനുമതി പ്രകാരമല്ലാതെ നിങ്ങളാവശ്യപ്പെട്ട യാതൊരു തെളിവും കൊണ്ട് വന്ന് തരാൻ ഞങ്ങൾക്കാവില്ല. അവ കൊണ്ടുവരൽ ഞങ്ങളുടെ കഴിവിൽപെട്ടതല്ല തന്നെ. മറിച്ച് അല്ലാഹുമാത്രമാണ് അതിന് കഴിവുള്ളവൻ. എല്ലാ കാര്യങ്ങളിലും അല്ലാഹുവിൻറെ മേലാണ് അവനിൽ വിശ്വസിച്ചവർ നിർബന്ധമായും ഭരമേൽപിക്കേണ്ടത്.
İbrahim 14:12
അല്ലാഹുവിൽ ഭരമേൽപ്പിക്കാതിരിക്കാൻ എന്തു ന്യായമാണ് ഞങ്ങൾക്കുള്ളത്? എന്തൊരു കാര്യമാണ് ഞങ്ങളെ അതിൽ നിന്ന് തടസ്സപ്പെടുത്തുന്നത്?! അവൻ ഞങ്ങളെ ഏറ്റവും നല്ലതും വ്യക്തമായതുമായ വഴിയിലേക്ക് നയിച്ചിരിക്കുന്നു. ഞങ്ങളെ പരിഹസിച്ചു കൊണ്ടും, ഞങ്ങൾ പറയുന്നതിനെ കളവാക്കി കൊണ്ടും നിങ്ങൾ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങൾ ക്ഷമിക്കുക തന്നെ ചെയ്യും. എല്ലാ കാര്യങ്ങളിലും അല്ലാഹുവിൽ മാത്രമാണ് ഭരമേൽപിക്കുന്നവരെല്ലാം നിർബന്ധമായും ഭരമേൽപിക്കേണ്ടത്.
İbrahim 14:13
നബിമാരോട് തർക്കിച്ചു വിജയിക്കാൻ കഴിയാതെ വന്നപ്പോൾ അവരുടെ ജനതയിലെ നിഷേധികൾ പറഞ്ഞു: ഞങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങളെ ഞങ്ങൾ പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോൾ ആ ദൂതന്മാർക്ക് ധൈര്യം നൽകിക്കൊണ്ട് അല്ലാഹു സന്ദേശം നൽകി: തീർച്ചയായും നാം അല്ലാഹുവിനെയും അവൻറെ ദൂതന്മാരെയും നിഷേധിച്ച അതിക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യുന്നതാണ്.
İbrahim 14:14
അവരെ നശിപ്പിച്ച ശേഷം - നബിമാരേ! നിങ്ങളെയും നിങ്ങളെ പിൻപറ്റിയവരേയും- നാം ഭൂമിയിൽ അധിവസിപ്പിക്കും. ഇപ്രകാരം നിഷേധികളായ അവിശ്വാസികളെ നശിപ്പിക്കുകയും, അല്ലാഹുവിൻ്റെ ദൂതന്മാരെയും അവരിൽ വിശ്വസിച്ചവരെയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്യുക എന്ന (സഹായം) എൻ്റെ മഹത്വം ഉൾക്കൊള്ളുകയും, ഞാൻ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ്യം പുലർത്തുകയും, എൻ്റെ ശിക്ഷയെ കുറിച്ചുള്ള താക്കീതിനെ ഭയപ്പെടുകയും ചെയ്തവർക്കുള്ളതാണ്.
İbrahim 14:15
അല്ലാഹുവിൻ്റെ ദൂതന്മാർ അവരുടെ രക്ഷിതാവിനോട് തങ്ങളുടെ ശത്രുക്കളിൽ നിന്ന് അവരെ സഹായിക്കാനായി അപേക്ഷിച്ചു. സത്യം പൂർണ്ണമായി വ്യക്തമായിട്ടും അതിനോട് ശത്രുത പുലർത്തുന്ന എല്ലാ അഹങ്കാരികളും പരാജയപ്പെട്ടു.
İbrahim 14:16
പരലോക നാളിൽ ഈ അഹങ്കാരിയുടെ മുന്നിൽ നരകമുണ്ടായിരിക്കും. അത് അവനെ കാത്തിരിക്കുന്നു. നരകാവകാശികളുടെ ശരീരത്തിൽ നിന്നൊലിക്കുന്ന ചോരയും ചലവും കലർന്ന നീരിൽ നിന്നായിരിക്കും അവന് അവിടെ കുടിക്കാൻ നല്കപ്പെടുക. അതവൻ്റെ ദാഹം ശമിപ്പിക്കുകയില്ല. ദാഹവും മറ്റ് വിവിധങ്ങളായ ശിക്ഷകളുമായി അവൻ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.
İbrahim 14:17
പല തവണ അവനത് കുടിക്കാൻ ശ്രമിക്കും. അതിൻ്റെ കയ്പ്പും ദുർഗന്ധവും ചൂടും കാരണം തൊണ്ടയിൽ നിന്ന് അവനത് ഇറക്കാൻ കഴിയുകയില്ല. അവനനുഭവിക്കുന്ന ശിക്ഷ കാരണം എല്ലായിടത്ത് നിന്നും മരണം അവൻ്റെ നേർക്ക് വരും. എന്നാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന് ആശ്വസിക്കാൻ കഴിയുംവിധം അവൻ മരണപ്പെടുകയുമില്ല. ശിക്ഷ അനുഭവിച്ചുകൊണ്ട് അവൻ ജീവിച്ചുകൊണ്ടിരിക്കും. അവൻ്റെ മുന്നിൽ കഠോരമായ ശിക്ഷ വേറെയുമുണ്ട്.
İbrahim 14:18
(അല്ലാഹുവിനെ) നിഷേധിച്ചവർ ചെയ്യുന്ന ദാനവും, പരോപകാരങ്ങളും, ദുർബലരോടുള്ള കാരുണ്യപ്രവൃത്തികളും പോലുള്ള സൽപ്രവർത്തനങ്ങൾ കൊടുങ്കാറ്റുള്ള ദിവസം കനത്ത കാറ്റടിച്ചു ഒന്നും അവശേഷിക്കാത്ത വിധം പലയിടത്തേക്കായി പാറിപ്പോയ വെണ്ണീർ പോലെയാകുന്നു. ഇപ്രകാരമാകുന്നു (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പ്രവർത്തനങ്ങൾ; അവരുടെ നിഷേധം ആ പ്രവർത്തനങ്ങളെയെല്ലാം തകർത്തു കളഞ്ഞിരിക്കുന്നു. അന്ത്യനാളിൽ ആ പ്രവർത്തനങ്ങൾ അവ ചെയ്തവർക്ക് യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. (അല്ലാഹുവിലുള്ള) വിശ്വാസത്തിൻറെ അടിത്തറയില്ലാത്ത അത്തരം പ്രവർത്തനങ്ങൾ; അവ തന്നെയാണ് സന്മാർഗ്ഗത്തിൽ നിന്ന് വിദൂരമായ വഴികേടിലുള്ളത്.
İbrahim 14:19
മനുഷ്യാ, ആകാശങ്ങളും ഭൂമിയും അല്ലാഹു വെറുതെ സൃഷ്ടിച്ചതല്ല, യാഥാർത്ഥ്യത്തോടെയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് നിനക്കറിയില്ലേ? അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവൻ നീക്കം ചെയ്യുകയും, അവനെ മാത്രം ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു പുതിയ വിഭാഗത്തെ നിങ്ങൾക്ക് പകരം അവൻ കൊണ്ട് വരികയും ചെയ്യുന്നതാണ്. അത് അവന് എളുപ്പവും നിസ്സാരവുമത്രെ.
İbrahim 14:20
നിങ്ങളെ നശിപ്പിക്കുകയും, നിങ്ങളല്ലാത്ത മറ്റൊരു സൃഷ്ടിയെ കൊണ്ടുവരികയും ചെയ്യുക എന്നത് അവന് അശക്തമായ കാര്യമല്ല. അവൻ എല്ലാറ്റിനും കഴിവുറ്റവനാണ്. യാതൊന്നും അവന് അസാധ്യമല്ല.
İbrahim 14:21
വാഗ്ദത്ത ദിവസം (അന്ത്യനാളിൽ) സൃഷ്ടികളെല്ലാം അവരുടെ ഖബറുകളിൽ നിന്ന് അല്ലാഹുവിങ്കലേക്ക് പുറപ്പെട്ട് വന്നിരിക്കുകയാണ്. അപ്പോഴതാ ദുർബലരായ അനുയായികൾ തങ്ങളുടെ നേതാക്കന്മാരോട് പറയുന്നു: തീർച്ചയായും ഞങ്ങൾ നിങ്ങളുടെ അനുയായികളായിരുന്നു. നിങ്ങളുടെ കൽപ്പനകൾ ഞങ്ങൾ അനുസരിച്ചു, നിങ്ങൾ വിരോധിച്ചതിൽ നിന്ന് ഞങ്ങൾ വിട്ടുനിന്നു. ആകയാൽ അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് അൽപമെങ്കിലും നിങ്ങൾ ഞങ്ങളിൽ നിന്ന് ഒഴിവാക്കിത്തരുമോ? നേതാക്കന്മാർ പറയും: അല്ലാഹു ഞങ്ങളെ നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളെയും നേർവഴിയിലാക്കുമായിരുന്നു. എങ്കിൽ നമുക്കൊരുമിച്ച് അവൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. പക്ഷെ ഞങ്ങൾ വഴികേടിലായി അങ്ങനെ നിങ്ങളെയും ഞങ്ങൾ വഴികേടിലാക്കുകയും ചെയ്തു. നമ്മെ സംബന്ധിച്ചേടത്തോളം അല്ലാഹുവിൻ്റെ ശിക്ഷ ഏറ്റുവാങ്ങുന്നതിൽ നാം ക്ഷമകേട് കാണിച്ചാലും ക്ഷമിച്ചാലും ഒരു പോലെയാകുന്നു. നമുക്ക് ശിക്ഷയിൽ നിന്ന് എങ്ങോട്ടും ഓടിരക്ഷപ്പെടുക സാധ്യമല്ല.
İbrahim 14:22
സ്വർഗക്കാർ സ്വർഗ്ഗത്തിലും നരകാവകാശികൾ നരകത്തിലും പ്രവേശിച്ചാൽ പിശാച് പറയുന്നതാണ്. തീർച്ചയായും അല്ലാഹു നിങ്ങളോട് സത്യമായ വാഗ്ദാനം ചെയ്തു. അവൻ വാഗ്ദാനം ചെയ്തത് അവൻ നിങ്ങളോട് പാലിക്കുകയും ചെയ്തു. ഞാൻ നിങ്ങളോട് കള്ളവാഗ്ദാനമാണ് ചെയ്തത്; അത് ഞാൻ ലംഘിച്ചിരിക്കുന്നു. (അല്ലാഹുവിനെ) നിഷേധിക്കുകയോ, വഴികേട് സ്വീകരിക്കുകയോ ചെയ്യാൻ നിങ്ങളെ നിർബന്ധിക്കാൻ മാത്രം യാതൊരു ശക്തിയും എനിക്കില്ലായിരുന്നു; മറിച്ച് ഞാൻ നിങ്ങളെ നിഷേധത്തിലേക്ക് ക്ഷണിക്കുകയും, തിന്മകൾ നിങ്ങൾക്ക് ഞാൻ ഭംഗിയുള്ളതാക്കി തോന്നിപ്പിക്കുകയും ചെയ്തുവെന്ന് മാത്രം; നിങ്ങളാകട്ടെ ഉടനെ എന്നെ പിൻപറ്റാൻ ധൃതികൂട്ടുകയും ചെയ്തു. ആകയാൽ, നിങ്ങൾക്ക് ബാധിച്ച വഴികേടിൽ നിങ്ങളെന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങൾ നിങ്ങളുടെ സ്വന്തങ്ങളെ തന്നെ കുറ്റപ്പെടുത്തി കൊള്ളുക. ആക്ഷേപിക്കപ്പെടാൻ ഏറ്റവും അർഹതയുള്ളവർ നിങ്ങൾ തന്നെയാണ്. നിങ്ങളിൽ നിന്ന് ശിക്ഷ തടുത്തു വെച്ചു കൊണ്ട് നിങ്ങളെ സഹായിക്കാൻ എനിക്കാവില്ല. എന്നിൽ നിന്ന് ശിക്ഷ തടുത്തു കൊണ്ട് നിങ്ങൾക്ക് എന്നെയും സഹായിക്കാനാവില്ല. അല്ലാഹുവിനുള്ള ആരാധനയിൽ എന്നെ നിങ്ങൾ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീർച്ചയായും ഇഹലോകത്ത് അല്ലാഹുവിൽ പങ്കുചേർത്തും അവനെ നിഷേധിച്ചും അക്രമം കാണിച്ചവരാരോ അവർക്ക് ഖിയാമത്ത് നാളിൽ വേദനയേറിയ ശിക്ഷയുണ്ട്.
İbrahim 14:23
അക്രമികളുടെ പര്യവസാനം പോലെയായിരിക്കില്ല (അല്ലാഹുവിൽ) വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരുടെ പര്യവസാനം. അവർ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നതാണ്; അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്നു. അവരുടെ രക്ഷിതാവിൻറെ അനുമതിയാലും, അവൻ്റെ കഴിവിനാലും അവരതിൽ നിത്യവാസികളായിരിക്കും. അവരവിടെ പരസ്പരം അഭിവാദ്യം ചെയ്യും. മലക്കുകളും അവരെ അഭിവാദ്യം ചെയ്യും. അവരുടെ രക്ഷിതാവായ അല്ലാഹുവും അവർക്ക് അഭിവാദ്യമേകും.
İbrahim 14:24
പ്രവാചകരേ, അല്ലാഹുവിൻ്റെ ഏകത്വം ഉദ്ഘോഷിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല' എന്ന വാക്യത്തിന് എങ്ങനെയാണ് അല്ലാഹു ഉപമ നൽകിയിരിക്കുന്നത് എന്ന് താങ്കൾ മനസ്സിലാക്കിയില്ലേ? അതിനെ ഒരു നല്ല വൃക്ഷത്തോട് അവൻ ഉപമിച്ചിരിക്കുന്നു; ഈന്തപ്പനയാണ് ആ വൃക്ഷം. അതിൻറെ മുരട് ഭൂമിയിൽ ഉറച്ചുനിൽക്കുകയും, സമൃദ്ധമായ വേരുകൾ കൊണ്ട് അത് ഭൂമിയിൽ നിന്ന് വെള്ളം വലിച്ചെടുക്കുകയും ചെയ്യുന്നു. അതിൻറെ ശാഖകൾ ആകാശത്തേക്ക് ഉയർന്ന് നിന്ന് മഞ്ഞു തുള്ളികൾ നുകരുകയും, ശുദ്ധ വായു സ്വീകരിക്കുകയും ചെയ്യുന്നു.
İbrahim 14:25
അതിൻറെ രക്ഷിതാവിൻറെ ഉത്തരവനുസരിച്ച് ഈ നല്ല മരം എല്ലാ കാലത്തും സമൃദ്ധമായ ഫലം നൽകിക്കൊണ്ടിരിക്കും. മനുഷ്യർക്ക് അവർ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകൾ വിവരിച്ചുകൊടുക്കുന്നു.
İbrahim 14:26
ബഹുദൈവാരാധനയുടെ ദുഷിച്ച വചനത്തെ ഉപമിക്കാവുന്നത്, ദുഷിച്ച വൃക്ഷത്തോടാകുന്നു; ആട്ടക്കായയുടെ വൃക്ഷമാകുന്നു അത്. ഭൂതലത്തിൽ നിന്ന് അത് വേരോടെ പിഴുതെടുക്കപ്പെട്ടിരിക്കുന്നു. ഭൂമിക്ക് മുകളിൽ അതിന് ഉറച്ചു നിൽക്കാനാവില്ല. ആകാശത്തേക്ക് ഉയരാനും അതിനാകില്ല. അങ്ങനെ ക്രമേണ അത് നശിച്ചുപോവുകയും കാറ്റ് അതിനെ വലിച്ചെറിയുകയും ചെയ്യുന്നു. (ഇതു പോലെ അല്ലാഹുവിനെ) നിഷേധിക്കുന്ന വചനത്തിൻറെ പര്യവസാനവും തകർച്ചയും നാശവുമത്രെ. നിഷേധത്തിൻ്റെ ആ വാക്കുകൾ സ്വീകരിച്ചവരുടേതായി ഒരു നല്ല പ്രവർത്തനവും അല്ലാഹുവിലേക്ക് ഉയരുന്നതല്ല.
İbrahim 14:27
ഐഹികജീവിതത്തിൽ (അല്ലാഹുവിൻ്റെ ഏകത്വം അറിയിക്കുന്ന) തൗഹീദിൻറെ സുശക്തമായ വചനം കൊണ്ട് (അവനിൽ) വിശ്വസിച്ചവരെ അല്ലാഹു ഉറപ്പിച്ച് നിർത്തുന്നതാണ്; അങ്ങനെ അവർ വിശ്വാസത്തോടെ മരണം വരിക്കുന്നതാണ്. (മരണ ശേഷമുള്ള) ബർസഖീ ജീവിതത്തിൽ ഖബറുകളിൽ വെച്ച് (മലക്കുകളാൽ) ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിലും, ഖിയാമത്ത് നാളിലും അല്ലാഹു അവരെ ഉറപ്പിച്ചുനിർത്തും. അല്ലാഹുവിൽ പങ്കുചേർക്കുകയും അവനെ നിഷേധിക്കുകയും ചെയ്ത അക്രമകാരികളെ അല്ലാഹു ദുർമാർഗത്തിലാക്കുകയും ചെയ്യും. അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവൻറെ നീതി കൊണ്ട് അവൻ വഴികേടിലാക്കാനുദ്ദേശിച്ചവരെ അവൻ വഴികേടിലാക്കുകയും അവൻറെ അനുഗ്രഹം കൊണ്ട് അവൻ സന്മാർഗ്ഗത്തിലാക്കാനുദ്ദേശിച്ചവരെ അവൻ സന്മാർഗ്ഗത്തിലാക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ ആരുമില്ലതന്നെ.
İbrahim 14:28
അല്ലാഹുവിനെയും അവൻറെ ദൂതനെയും നിഷേധിച്ച ഖുറൈശികളിൽ പെട്ടവരുടെ അവസ്ഥ താങ്കൾ കണ്ടിരിക്കുന്നുവല്ലോ? (മക്കയിലുള്ള കഅ്ബയുടെ പരിസരമായ) ഹറമിൽ നിർഭയത്വം നിശ്ചയിക്കുകയും, മുഹമ്മദ് നബിയെ അവരിലേക്ക് നിയോഗിക്കുകയും ചെയ്തു കൊണ്ട് അല്ലാഹു അവർക്ക് നൽകിയ അനുഗ്രഹത്തിന് പകരമായി അവർ ചെയ്തത് അവൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുക എന്നതായിരുന്നു. തങ്ങളുടെ രക്ഷിതാവിൽ നിന്ന് വന്നെത്തിയതിനെ അവർ കളവാക്കി. അതിലൂടെ ഈ നിഷേധത്തിൻ്റെ വഴിയിൽ അവരെ പിന്തുടർന്ന തങ്ങളുടെ ജനങ്ങളെയെല്ലാം അവർ നാശത്തിൻറെ ഭവനത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തു.
İbrahim 14:29
നാശത്തിൻറെ ഭവനം എന്നാൽ നരകമാണ് ഉദ്ദേശം. അതിൽ അവർ പ്രവേശിക്കുകയും അതിലെ ചൂട് അവർ അനുഭവിക്കുകയും ചെയ്യും. അവരുടെ താമസസ്ഥലം എത്ര മോശമായ താമസസ്ഥലം!
İbrahim 14:30
തങ്ങളുടെ അനുയായികളെ അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് വഴിതെറ്റിക്കുന്നതിനായി ബഹുദൈവാരാധകർ അല്ലാഹുവിന് സമന്മാരെയും തുല്ല്യരെയും നിശ്ചയിച്ചിരിക്കുന്നു. അവരാകട്ടെ, അതിന് മുൻപ് തന്നെ അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് വഴിപിഴക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഇഹലോകത്ത് നിങ്ങളുടെ ഇച്ഛകളിൽ രമിച്ചു കൊണ്ടും, അല്ലാഹുവിൻ്റെ മാർഗത്തെ കുറിച്ച് സംശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടും നിങ്ങൾ സുഖിച്ചു കൊള്ളൂ. ഖിയാമത്ത് നാളിൽ നിങ്ങളുടെ മടക്കം നരകത്തിലേക്ക് തന്നെയാണ്. മറ്റൊരു മടക്കവും നിങ്ങൾക്കില്ല തന്നെ.
İbrahim 14:31
അല്ലാഹുവിൻ്റെ റസൂലേ! (അല്ലാഹുവിൽ) വിശ്വസിച്ചവരോട് താങ്കൾ പറയുക: വിശ്വാസികളേ, നിങ്ങൾ നിസ്കാരം അതിൻ്റെ പൂർണ്ണമായ രൂപത്തിൽ നിർവഹിക്കുകയും, അല്ലാഹു നിങ്ങൾക്ക് നൽകിയ ധനത്തിൽ നിന്ന് നിർബന്ധവും ഐഛികവുമായ ദാനങ്ങൾ നൽകുകയും ചെയ്യുക. ലോകമാന്യം ഭയന്നു കൊണ്ട് രഹസ്യമായും, നിങ്ങളെ കണ്ട് മറ്റുള്ളവർ അനുകരിക്കാൻ വേണ്ടി പരസ്യമായും ദാനം ചെയ്യുക. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുംവിധമുള്ള ഒരു കച്ചവടമോ പ്രായശ്ചിത്തമോ ഇല്ലാത്ത ഒരു ദിവസം വന്നെത്തുന്നതിന് മുൻപാകട്ടെ അത്. തൻ്റെ സുഹൃത്തിന് വേണ്ടി ശുപാർശ ചെയ്യാൻ സാധിക്കുന്ന രൂപത്തിലുള്ള ഒരു സൗഹൃദവുമില്ലാത്ത ആ ദിവസത്തിന് മുൻപ്.
İbrahim 14:32
അല്ലാഹുവത്രെ മുൻമാതൃകയില്ലാതെ ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ആകാശത്ത് നിന്ന് മഴ വർഷിപ്പിച്ചു അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി വിവിധയിനം കായ്കനികൾ ഉൽപാദിപ്പിക്കുകയും ചെയ്തത്. ജനങ്ങളേ! നിങ്ങളോടുള്ള കാരുണ്യമാണ് അതെല്ലാം. അവൻറെ കൽപന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്നതിനായി അവൻ നിങ്ങൾക്ക് കപ്പലുകളെ വിധേയമാക്കിത്തരികയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് വെള്ളം കുടിക്കുന്നതിനും, നിങ്ങളുടെ കാലികൾക്കും വിളകൾക്കും വെള്ളം നൽകുന്നതിനും നദികളെയും അവൻ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തന്നിരിക്കുന്നു.
İbrahim 14:33
സൂര്യനെയും ചന്ദ്രനെയും തുടർച്ചയായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നിലയിൽ അവൻ നിങ്ങൾക്ക് വിധേയമാക്കി തന്നിരിക്കുന്നു. രാവിനെയും പകലിനെയും ഒന്നിനു പിറകെ മറ്റൊന്ന് വന്നെത്തുന്ന അവൻ സൗകര്യപ്പെടുത്തിയിരിക്കുന്നു. രാത്രിയെ നിങ്ങൾക്ക് ഉറങ്ങാനും വിശ്രമിക്കുന്നതിനും, പകലിനെ നിങ്ങൾക്ക് അദ്ധ്വാനിക്കുന്നതിനും പണിയെടുക്കുന്നതിനും വേണ്ടി (നിശ്ചയിച്ചിരിക്കുന്നു).
İbrahim 14:34
നിങ്ങളവനോട് ആവശ്യപ്പെട്ടതും ആവശ്യപ്പെടാത്തതും എല്ലാം നിങ്ങൾക്കവൻ നല്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ അതിൻ്റെ ആധിക്യവും വ്യാപ്തിയും കാരണം നിങ്ങൾക്കതിൻ്റെ കണക്കെടുക്കാനാവില്ല. അവൻ്റെ അനുഗ്രഹങ്ങളിൽ ചിലത് ഉദാഹരണമെന്നോണമേ ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. തീർച്ചയായും മനുഷ്യൻ സ്വന്തത്തോട് അങ്ങേയറ്റം അതിക്രമം പ്രവർത്തിക്കുന്നവനും, അല്ലാഹുവിൻറെ അനുഗ്രഹങ്ങളെ ധാരാളമായി നിഷേധിക്കുന്നവനുമാകുന്നു.
İbrahim 14:35
അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ മകനായ ഇസ്മാഈലിനെയും, അവൻ്റെ മാതാവായ ഹാജറിനെയും മക്കാ താഴ്വരയിൽ താമസിപ്പിച്ച ശേഷം ഇബ്രാഹീം നബി (അ) പറഞ്ഞ വാക്കുകൾ ഓർക്കുക: എൻ്റെ റബ്ബേ! എൻ്റെ കുടുംബത്തെ ഞാൻ താമസിപ്പിച്ചിരിക്കുന്ന ഈ നാടിനെ -അതായത് മക്കയെ- നിർഭയത്വമുള്ള നാടാക്കേണമേ! അവിടെ രക്തം ചിന്തപ്പെടുകയോ, ആരും അക്രമിക്കപ്പെടുകയോ ചെയ്യപ്പെടരുത്. എന്നെയും എൻ്റെ മക്കളെയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യേണമേ!
İbrahim 14:36
എൻ്റെ റബ്ബേ! തീർച്ചയായും വിഗ്രഹങ്ങൾ മനുഷ്യരിൽ നിന്ന് വളരെപ്പേരെ പിഴപ്പിച്ച് കളഞ്ഞിരിക്കുന്നു. തങ്ങൾക്ക് വേണ്ടി ഈ വിഗ്രഹങ്ങൾ ശുപാർശ ചെയ്യുമെന്നാണ് അവർ ധരിച്ചത്. അങ്ങനെ അവ അവർക്കൊരു പരീക്ഷണമായി തീരുകയും, അല്ലാഹുവിന് പുറമെ അവർ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്ന സ്ഥിതി സംജാതമായി. അതിനാൽ അല്ലാഹുവിനെ ഏകനാക്കുകയും, അവനെ അനുസരിക്കുകയും ചെയ്തു കൊണ്ട് എന്നെ ആരെങ്കിലും പിന്തുടർന്നുവെങ്കിൽ അവൻ എൻ്റെ കക്ഷിയിലും എൻ്റെ അനുയായികളിലും പെട്ടവനാകുന്നു. ആരെങ്കിലും അല്ലാഹുവിനെ ഏകനാക്കുന്നതിലും, അവനെ അനുസരിക്കുന്നതിലും എന്നോട് ധിക്കാരം കാണിക്കുന്ന പക്ഷം തീർച്ചയായും -എൻ്റെ രക്ഷിതാവേ!- ഉദ്ദേശിക്കുന്നവർക്ക് അവരുടെ പാപങ്ങൾ ധാരാളമായി പൊറുത്തു കൊടുക്കുന്നവനാകുന്നു നീ. അവരോട് അങ്ങേയറ്റം കരുണ ചെയ്യുന്നവനുമാകുന്നു.
İbrahim 14:37
ഞങ്ങളുടെ റബ്ബേ! എൻ്റെ ചില സന്തതികളെ -അതായത് ഇസ്മാഈലിനെയും സന്തതികളെയും- കൃഷിയോ വെള്ളമോ ഇല്ലാത്ത ഒരു താഴ്വരയിൽ -അതായത് മക്കയിൽ-, നിൻ്റെ പവിത്രമായ ഭവനമായ കഅ്ബയുടെ അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! കഅ്ബയുടെ അടുത്ത് ഞാനവരെ താമസിപ്പിച്ചത് അവർ അവിടെ നിസ്കാരം മുറപോലെ നിർവ്വഹിക്കുന്നതിനത്രെ. എൻ്റെ റബ്ബേ! അതിനാൽ ജനങ്ങളുടെ മനസ്സുകളെ നീ അവരോടും ആ നാടിനോടും ഇണക്കവും ആഗ്രഹവുമുള്ളതാക്കുകയും, അവർക്ക് കായ്കനികളിൽ നിന്ന് നീ ഉപജീവനം നല്കുകയും ചെയ്യേണമേ. നിൻറെ അനുഗ്രഹങ്ങൾക്ക് അവർ നന്ദികാണിച്ചേക്കാം.
İbrahim 14:38
ഞങ്ങളുടെ റബ്ബേ! തീർച്ചയായും ഞങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും എല്ലാം നീ അറിയും. ഭൂമിയിലുള്ളതോ ആകാശത്തുള്ളതോ ആയ യാതൊരു കാര്യവും അല്ലാഹുവിന് അവ്യക്തമാകുകയില്ല. മറിച്ച് അവനതെല്ലാം അറിയുന്നു. നമ്മുടെ ആവശ്യങ്ങളോ അവനോടുള്ള തേട്ടങ്ങളോ ഒന്നും അവന് ഗോപ്യമാകുന്നില്ല.
İbrahim 14:39
സജ്ജനങ്ങളിൽ പെട്ട സന്താനങ്ങളെ നൽകണമെന്ന എൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകിയ അല്ലാഹുവിനാകുന്നു സർവ്വ നന്ദിയും സ്തുതികളും. വാർദ്ധക്യകാലത്ത് ഹാജറിലൂടെ എനിക്ക് ഇസ്മാഈലിനെയും, സാറയിലൂടെ ഇസ്ഹാഖിനെയും പ്രദാനം ചെയ്തിരിക്കുന്നു അവൻ. തീർച്ചയായും എൻ്റെ രക്ഷിതാവ് അവനോട് പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥന കേൾക്കുന്നവനാണ്.
İbrahim 14:40
എൻറെ റബ്ബേ! എന്നെ നീ നിസ്കാരം അതിൻ്റെ പൂർണ്ണമായ രൂപത്തിൽ നിർവഹിക്കുന്നവനാക്കേണമേ. എൻ്റെ സന്തതികളിൽ പെട്ടവരെയും അപ്രകാരം ആക്കേണമേ. ഞങ്ങളുടെ റബ്ബേ! എൻ്റെ പ്രാർത്ഥനക്ക് നീ ഉത്തരം നൽകുകയും, അത് നിൻ്റെ അടുക്കൽ സ്വീകാര്യമാക്കുകയും ചെയ്യേണമേ!
İbrahim 14:41
ഞങ്ങളുടെ റബ്ബേ! ജനങ്ങൾ വിചാരണക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിൻറെ മുൻപിൽ നിൽക്കുന്ന ദിവസം എൻറെ പാപങ്ങളും, എൻറെ മാതാപിതാക്കളുടെ പാപങ്ങളും നീ പൊറുത്തു നൽകേണമേ! (തൻ്റെ പിതാവ് അല്ലാഹുവിൻറെ ശത്രുവാണെന്ന് അറിയുന്നതിന് മുൻപാണ് അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചത്. പിതാവ് അല്ലാഹുവിൻറെ ശത്രുവാണെന്ന് വ്യക്തമായപ്പോൾ അദ്ദേഹം തൻ്റെ പിതാവിൽ നിന്ന് ബന്ധവിഛേദനം നടത്തി.) അല്ലാഹുവിൽ വിശ്വസിച്ചവർക്കും അവരുടെ പാപങ്ങൾ നീ പൊറുത്തു കൊടുക്കേണമേ!
İbrahim 14:42
അല്ലാഹുവിൻ്റെ റസൂലേ! അക്രമികളുടെ ശിക്ഷ അല്ലാഹു വൈകിപ്പിക്കുന്നു എന്നതിനാൽ അവരുടെ പ്രവർത്തനങ്ങളെ പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് താങ്കൾ ധരിച്ചു പോകരുത്. അവരുടെ നിഷേധവും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് അവർ ജനങ്ങളെ തടയുന്നതും മറ്റുമെല്ലാം അവൻ അറിയുന്നുണ്ട്. അതിലൊന്നും തന്നെ അവന് അവ്യക്തമാകുന്നതല്ല. അന്ത്യനാൾ വരേക്ക് മാത്രമാണ് അല്ലാഹു അവരുടെ ശിക്ഷ വൈകിപ്പിക്കുന്നുള്ളൂ. തങ്ങൾ വീക്ഷിക്കുന്നതിൻ്റെ ഭയാനകത കാരണത്താൽ ഭീതി കൊണ്ട് കണ്ണുകൾ ഉയർന്നു പോകുന്ന ആ ദിവസം വരെയാണ് അവരുടെ ശിക്ഷ നാം പിന്തിക്കുന്നത്.
İbrahim 14:43
ജനങ്ങൾ ഖബറുകളിൽ നിന്ന് എഴുന്നേറ്റ് ഒരു വിളിനാദത്തിന് പുറമേ ധൃതിയിൽ പോകുമ്പോൾ പ്രയാസത്തോടെ ആകാശത്തേക്ക് തലകൾ ഉയർത്തി നോക്കുന്ന നിലയിലായിരിക്കും അവർ. അവർ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചകളുടെ ഭയാനകത നിമിത്തം അവരുടെ കണ്ണുകൾ തറച്ചു നിൽക്കും. അത് അവരിലേക്ക് മടങ്ങി വരികയില്ല. ചിന്തിക്കാൻ സാധിക്കാത്ത വിധം അവരുടെ ഹൃദയങ്ങൾ ശൂന്യമായിരിക്കും. ആ അവസ്ഥയുടെ ഭീകരത കാരണം ഒന്നും അവർക്ക് ഗ്രഹിക്കാൻ കഴിയുകയുമില്ല.
İbrahim 14:44
അല്ലാഹുവിൻ്റെ റസൂലേ! ഖിയാമത്ത് നാളിലെ അല്ലാഹുവിൻറെ ശിക്ഷയെ സംബന്ധിച്ച് താങ്കളുടെ ജനതക്ക് താക്കീത് നൽകുക. ബഹുദൈവാരാധനയിലും അല്ലാഹുവിനെ നിഷേധിക്കുന്നതിലും മുഴുകി സ്വന്തത്തോട് അക്രമം ചെയ്തവർ അന്നേ ദിവസം പറയും: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് അവധി നീട്ടിനൽകുകയും, ഈ ശിക്ഷ ഞങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യേണമേ! കുറഞ്ഞ സമയത്തേക്കെങ്കിലും ഭൂമിയിലേക്ക് ഞങ്ങളെ നീ മടക്കേണമേ! എങ്കിൽ ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയും നീ ഞങ്ങളിലേക്ക് നിയോഗിച്ച ദൂതന്മാരെ ഞങ്ങൾ പിന്തുടരുകയും ചെയ്തുകൊള്ളാം.' അവരെ ആക്ഷേപിച്ചു കൊണ്ടുള്ള മറുപടിയാണ് അവർക്ക് നൽകപ്പെടുക: 'ഐഹിക ലോകത്ത് നിന്ന് പരലോകത്തേക്ക് നിങ്ങൾക്ക് മാറേണ്ടിവരില്ലെന്ന് മരണ ശേഷമുള്ള പുനർ ജീവിതത്തെ നിഷേധിച്ചുകൊണ്ട് നിങ്ങൾ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ?' (എന്ന് അവരോട് പറയപ്പെടും).
İbrahim 14:45
അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് തങ്ങൾക്ക് തന്നെ ദ്രോഹം വരുത്തിവെച്ച ഒരു ജനവിഭാഗത്തിൻറെ വാസസ്ഥലങ്ങളിൽ നിങ്ങൾ (യാത്രകൾക്കിടയിൽ) താമസിച്ചിട്ടുണ്ട്. ഹൂദിൻ്റെയും സ്വാലിഹിൻ്റെയും ജനതകൾ ഉദാഹരണം. അവരെ എങ്ങനെയാണ് നാം നശിപ്പിച്ചതെന്ന് നിങ്ങൾക്ക് വ്യക്തമായി മനസ്സിലായിട്ടുമുണ്ട്. നിങ്ങൾ ഉപദേശം ഉൾക്കൊള്ളാൻ അല്ലാഹുവിൻറെ ഗ്രന്ഥമായ ഖുർആനിൽ നാം ഉപമകൾ വിവരിച്ചുതന്നിട്ടുമുണ്ട്. നിങ്ങൾ അതിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുകയുണ്ടായില്ല.
İbrahim 14:46
അക്രമികളായ ജനതയുടെ താമസസ്ഥലത്ത് ഇറങ്ങിയവർ (മക്കയിലെ ഖുറൈശികൾ) മുഹമ്മദ് നബി (സ) യെ വധിക്കാനും അവിടുത്തെ പ്രബോധനം അവസാനിപ്പിക്കാനും അവരുടെ കുതന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. അവരുടെ തന്ത്രങ്ങളെല്ലാം അല്ലാഹു അറിയുന്നുണ്ട്. അവന് അതിലൊന്നും യാതൊരു അവ്യക്തതയുമുണ്ടാവുകയില്ല. ഇവരുടെ തന്ത്രം തീർത്തും ദുർബലമത്രെ. പർവ്വതങ്ങളോ മറ്റോ നീങ്ങിപ്പോകാൻ മാത്രമൊന്നുമില്ല അവരുടെ ഈ കുതന്ത്രങ്ങൾ. അല്ലാഹു അവർക്കെതിരെ ചെയ്തിരിക്കുന്ന തന്ത്രം ഇതു പോലെയല്ല; (ശക്തമാണ് അല്ലാഹുവിൻ്റെ തന്ത്രം).
İbrahim 14:47
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു തന്റെ ദൂതന്മാരെ സഹായിക്കുകയും, അവൻ്റെ ദീനിന് വിജയം നൽകുകയും ചെയ്യുന്നതാണ് എന്ന അവൻ്റെ വാഗ്ദാനം അല്ലാഹു ലംഘിക്കുമെന്ന് താങ്കൾ ധരിച്ചു പോകരുത്. തീർച്ചയായും അല്ലാഹു മഹാപ്രതാപിയത്രെ; ഒന്നും അവനെ പരാജയപ്പെടുത്തുകയില്ല. അവൻ തൻ്റെ ഇഷ്ടദാസന്മാർക്കും പ്രതാപം നൽകുന്നതാണ്. അവൻ്റെ ശത്രുക്കളോടും അവൻ്റെ ദൂതന്മാരുടെ ശത്രുക്കളോടും ശക്തമായ പ്രതികാരമെടുക്കുന്നവനുമാകുന്നു അവൻ.
İbrahim 14:48
അല്ലാഹുവിനെ നിഷേധിച്ചവരിൽ നിന്ന് അവൻ പ്രതികാരമെടുക്കുക അന്ത്യനാളിലായിരിക്കും. ഭൂമി ശുദ്ധമായ വെള്ള നിറമുള്ള മറ്റൊരു ഭൂമിയായും, ആകാശങ്ങൾ മറ്റൊരു ആകാശമായും മാറ്റപ്പെടുന്ന ദിവസമായിരിക്കും അത്. ഖബറുകളിൽ നിന്ന് ജനങ്ങൾ തങ്ങളുടെ ശരീരവും ചെയ്തുവെച്ച കർമ്മങ്ങളുമായി അല്ലാഹുവിൻ്റെ മുന്നിലേക്ക് -സർവ്വാധികാരത്തിൻ്റെയും മഹാപ്രതാപത്തിൻ്റെയും ഏകഉടമയായ, ഏവരെയും വിജയിച്ചടക്കുകയും, ഒരാളാലും പരാജയപ്പെടുത്തപ്പെടാൻ കഴിയാത്തവനുമായ അല്ലാഹുവിൻ്റെ മുന്നിലേക്ക്- വന്നെത്തുന്ന ദിവസമത്രെ അത്.
İbrahim 14:49
അല്ലാഹുവിൻ്റെ റസൂലേ! ഭൂമി ഇന്നത്തെ ഭൂമിയല്ലാത്തതായി മാറ്റപ്പെടുകയും ആകാശങ്ങൾ മാറ്റപ്പെടുകയും ചെയ്യുന്ന ആ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവരെയും അവനോടൊപ്പം മറ്റുള്ളവരെ പങ്കുചേർത്തവരെയും പരസ്പരം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെട്ടതായി താങ്കൾക്ക് കാണാം. അവരുടെ കൈ കാലുകൾ ചങ്ങലകൾ കൊണ്ട് പിരടിയിലേക്ക് കൂട്ടിക്കെട്ടുകയും, (വേഗത്തിൽ കത്തിയെരിയുന്ന) ടാറുകൊണ്ടുള്ള വസ്ത്രം അവർ ധരിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമായിരിക്കും.
İbrahim 14:50
അല്ലാഹുവിൻ്റെ റസൂലേ! ഭൂമി ഇന്നത്തെ ഭൂമിയല്ലാത്തതായി മാറ്റപ്പെടുകയും ആകാശങ്ങൾ മാറ്റപ്പെടുകയും ചെയ്യുന്ന ആ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവരെയും അവനോടൊപ്പം മറ്റുള്ളവരെ പങ്കുചേർത്തവരെയും പരസ്പരം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെട്ടതായി താങ്കൾക്ക് കാണാം. അവരുടെ കൈ കാലുകൾ ചങ്ങലകൾ കൊണ്ട് പിരടിയിലേക്ക് കൂട്ടിക്കെട്ടുകയും, (വേഗത്തിൽ കത്തിയെരിയുന്ന) ടാറുകൊണ്ടുള്ള വസ്ത്രം അവർ ധരിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമായിരിക്കും.
İbrahim 14:51
-നന്മയാകട്ടെ തിന്മയാകട്ടെ- ഓരോ വ്യക്തിക്കും പ്രവർത്തിച്ചതിനുള്ള പ്രതിഫലം അല്ലാഹു നല്കുവാൻ വേണ്ടിയത്രെ അത്. തീർച്ചയായും കർമ്മങ്ങൾക്ക് അതിവേഗത്തിൽ കണക്ക് നോക്കുന്നവനത്രെ അല്ലാഹു.
İbrahim 14:52
മുഹമ്മദ് നബിക്ക് അവതരിക്കപ്പെട്ട ഈ ഖുർആൻ അല്ലാഹുവിൽ നിന്ന് മനുഷ്യർക്കുള്ള അറിയിപ്പാകുന്നു. അതിലുള്ള ശക്തമായ താക്കീതുകളും മുന്നറിയിപ്പുകളും കൊണ്ട് അവരെ (അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച്) ഭയപ്പെടുത്തുന്നതിനും, യഥാർത്ഥ ആരാധ്യൻ അല്ലാഹു മാത്രമാണെന്ന് അവർ അറിയുന്നതിനും, അങ്ങനെ അവനെ മാത്രം അവർ ആരാധിക്കുകയും അവനിൽ ആരെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നതിനത്രെ അത് (ഖുർആൻ അവതരിപ്പിച്ചത്). ശരിയായ ബുദ്ധിയുള്ളവർ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയത്രെ അത്; കാരണം ഉപദേശങ്ങളിൽ നിന്നും ഗുണപാഠങ്ങളിലും നിന്നും പ്രയോജനമുണ്ടാകുന്നത് അവർക്ക് മാത്രമാണ്.
Hicr 15:1
അലിഫ് ലാം റാ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ മാത്രമാരാധിക്കുക എന്ന തൗഹീദും മതനിയമങ്ങളും വിശദീകരിക്കുന്ന ഖുർആനിലെ, അല്ലാഹുവിൽ നിന്നാണ് അവതരിക്കപ്പെട്ടിരിക്കുന്നത് എന്ന് അറിയിക്കുന്ന വളരെ ഔന്നത്യമേറിയ വചനങ്ങളാണ് ഈ ആയത്തുകൾ.
Hicr 15:2
അന്ത്യനാളിൽ കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടുകയും, ഇഹലോകത്തായിരിക്കെ തങ്ങൾ നിലകൊണ്ടിരുന്ന നിഷേധത്തിൻ്റെ നിരർത്ഥകത വ്യക്തമാവുകയും ചെയ്താൽ (മരിക്കുന്നതിന് മുൻപ്) തങ്ങൾ മുസ്ലിംകളായിരുന്നെങ്കിൽ എന്ന് (അല്ലാഹുവിനെ) നിഷേധിച്ചവർ ആഗ്രഹിച്ചു പോകും.
Hicr 15:3
അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളെ താങ്കൾ വിട്ടേക്കുക. കന്നുകാലികൾ തിന്നുന്നത് പോലെ തിന്നുകയും, അവസാനിച്ചു പോകുന്ന ഈ ഐഹികലോകത്തിലെ ആസ്വാദനങ്ങൾ അവർ ആസ്വദിക്കുകയും ചെയ്യട്ടെ. കാലങ്ങളേറെ ഇനിയും ജീവിക്കുമെന്ന ധാരണ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്നും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്നും അവരെ അശ്രദ്ധരാക്കിയിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൻ്റെ മുൻപിൽ വന്നെത്തിയാൽ, തങ്ങൾ അകപ്പെട്ടിരിക്കുന്ന നഷ്ടത്തിൻ്റെ വ്യാപ്തി അവർക്ക് മനസ്സിലാകുന്നതാണ്.
Hicr 15:4
അല്ലാഹുവിൻ്റെ അറിവിൽ നിശ്ചയിക്കപ്പെട്ട ഒരു അവധിയില്ലാതെ അതിക്രമം ചെയ്ത ഒരു നാടിൻ്റെ മേലും നാം ശിക്ഷ ഇറക്കിയിട്ടില്ല. ആ നിശ്ചിതസമയത്തിൽ നിന്ന് നേരത്തെയോ വൈകിയോ അത് സംഭവിക്കുകയില്ല.
Hicr 15:5
ഒരു സമൂഹത്തിലേക്കും അവരുടെ അവധി വന്നെത്തുന്നതിന് മുൻപായി ശിക്ഷ വന്നെത്തുകയില്ല. അവരുടെ അവധി വന്നു കഴിഞ്ഞാലാകട്ടെ; അവരിൽ നിന്ന് ആ ശിക്ഷ വൈകുകയുമില്ല. അതിനാൽ, അല്ലാഹു അവർക്ക് അവധി നീട്ടിനൽകിയിരിക്കുന്നു എന്നതിൽ അതിക്രമികൾ വഞ്ചിതരാകാതിരിക്കട്ടെ.
Hicr 15:6
മക്കയിലുണ്ടായിരുന്ന കാഫിറുകൾ അല്ലാഹുവിൻ്റെ ദൂതരോട് -ﷺ- പറഞ്ഞു: ഹേ ഉൽബോധനം അവതരിപ്പിക്കപ്പെട്ട മനുഷ്യാ! അങ്ങനെയാണല്ലോ നീ ജൽപ്പിക്കുന്നത്. തീർച്ചയായും ഇത്തരം ജൽപ്പനങ്ങൾ ഉന്നയിക്കുന്നതിനാൽ നീയൊരു ഭ്രാന്തൻ തന്നെയാകുന്നു. ഭ്രാന്തന്മാരുടെ പോലെയാണ് നീ പ്രവർത്തിക്കുന്നത്.
Hicr 15:7
നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ നിനക്ക് ഞങ്ങളുടെ അരികിൽ മലക്കുകളെ കൊണ്ടുവന്നുകൂടേ? അവർ നീ അല്ലാഹുവിൽ നിന്നുള്ള ദൂതനും നബിയുമാണെന്നും, ഞങ്ങളുടെ മേൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നെത്തുന്നതാണെന്നും നിനക്ക് വേണ്ടി സാക്ഷ്യം പറയട്ടെ!
Hicr 15:8
മലക്കുകളെ കൊണ്ടുവന്നു കൂടേ എന്ന അവരുടെ നിർദേശത്തിനുള്ള മറുപടി അല്ലാഹു നൽകുന്നു. അവൻ പറയുന്നു: യുക്തിപൂർവ്വകമായി, നിങ്ങൾക്കുള്ള ശിക്ഷ ഇറക്കിക്കൊണ്ട് നിങ്ങളെ നശിപ്പിക്കാനുള്ള സമയമായാൽ മാത്രമെ നാം മലക്കുകളെ ഇറക്കുകയുള്ളൂ. നാം മലക്കുകളെ ഇറക്കുകയും, അവർ വിശ്വസിക്കാതിരിക്കുകയും ചെയ്താൽ പിന്നെ അവർക്ക് അവധി നൽകപ്പെടുന്നതല്ല; മറിച്ച് അവർ ഉടനടി ശിക്ഷിക്കപ്പെടുന്നതാണ്.
Hicr 15:9
ജനങ്ങൾക്ക് ഉൽബോധനമായി കൊണ്ട് മുഹമ്മദ് നബി -ﷺ- യുടെ ഹൃദയത്തിൽ ഈ ഖുർആൻ അവതരിപ്പിച്ചവൻ നാമാകുന്നു. നാം തന്നെ ഈ ഖുർആനിനെ സംരക്ഷിക്കുന്നതാണ്. അതിൽ വല്ലതും കടത്തിക്കൂട്ടുകയോ കുറവു വരുത്തുകയോ തിരിമറി നടത്തുകയോ മാറ്റത്തിരുത്തലുകൾ വരുത്തുകയോ ചെയ്യുന്നതിൽ നിന്ന് നാം അതിനെ സംരക്ഷിക്കും.
Hicr 15:10
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായിരുന്ന -മുൻപ് കഴിഞ്ഞു പോയ- അനേകം കൂട്ടങ്ങളിലേക്ക് നാം താങ്കൾക്ക് മുൻപ് ധാരാളം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അപ്പോൾ അവരെ ഇവർ കളവാക്കി. സ്വന്തം സമൂഹത്തിൻ്റെ നിഷേധം ഏറ്റുവാങ്ങുന്ന ആദ്യത്തെ റസൂലല്ല താങ്കൾ.
Hicr 15:11
നിഷേധികളുടെ ആ കൂട്ടങ്ങളിലേക്ക് ഏതൊരു ദൂതൻ കടന്നു ചെന്നപ്പോഴും അവർ അദ്ദേഹത്തെ നിഷേധിക്കുകയും, പരിഹസിച്ചു തള്ളാതിരിക്കുകയും ചെയ്തിട്ടില്ല.
Hicr 15:12
ആ കഴിഞ്ഞു പോയ സമൂഹത്തിലെ മനുഷ്യരുടെ ഹൃദയങ്ങളിൽ നിഷേധം നാം പ്രവേശിപ്പിച്ചതു പോലെ, മക്കയിലെ ബഹുദൈവാരാധകരുടെ ഹൃദയങ്ങളിലും നാം അത് പ്രവേശിപ്പിക്കുന്നതാണ്. (സത്യവിശ്വാസത്തോടുള്ള) അവരുടെ അവഗണനയും ശത്രുതയും കാരണത്താലാണത്.
Hicr 15:13
മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഈ ഖുർആനിൽ അവർ വിശ്വസിക്കുന്നില്ല. അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടുവന്നതിനെ കളവാക്കിയ മുൻസമുദായങ്ങളുടെ കാര്യത്തിൽ അവരെ നശിപ്പിക്കുകയെന്ന, അല്ലാഹുവിൻ്റെ നടപടിക്രമം നടപ്പിലാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. താങ്കളെ നിഷേധിക്കുന്നവർ അതിൽ നിന്നും പാഠം ഉൾക്കൊള്ളട്ടെ.
Hicr 15:14
വ്യക്തമായ തെളിവുകളോടെ സത്യം അവർക്ക് ബോധ്യപ്പെട്ടാലും, ആകാശത്ത് നിന്ന് അവർക്കായി ഒരു വാതിൽ നാം തുറന്നു കൊടുക്കുകയും അതിലൂടെ അവർ കയറിപ്പോയി കൊണ്ടിരുന്നാലും ഈ നിഷേധികൾ (സത്യത്തോട്) ശത്രുത പുലർത്തുന്നവരായിരിക്കും.
Hicr 15:15
(അങ്ങനെയെല്ലാം സംഭവിച്ചാലും) അവർ (നബി -ﷺ- യെ) സത്യപ്പെടുത്തുകയില്ല. അവർ പറയും: ഞങ്ങളുടെ കണ്ണുകൾക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം തടസ്സം ബാധിച്ചിരിക്കുകയാണ്. അല്ല! ഞങ്ങൾ ഈ കാണുന്നതെല്ലാം കേവലം മന്ത്രവാദം മാത്രമാണ്. ഞങ്ങൾ മാരണം ബാധിച്ചവരാണ്.
Hicr 15:16
ആകാശത്ത് നാം വലിയ നക്ഷത്രങ്ങളെ നിശ്ചയിച്ചിരിക്കുന്നു. ജനങ്ങൾ കടലിലും കരയിലുമുള്ള യാത്രകളിലെ ഇരുട്ടുകളിൽ അവ കൊണ്ട് വഴികണ്ടെത്തുന്നു. അത് നോക്കിക്കാണുന്നവർക്ക് വേണ്ടി നാമതിനെ ഭംഗിയുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ ശക്തിയെ കുറിച്ച് അവർ ഇതിലൂടെ മനസ്സിലാക്കുന്നതിനാണ് (ഇപ്രകാരം ചെയ്തത്).
Hicr 15:17
അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളിൽ നിന്നും നാം ആകാശത്തെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.
Hicr 15:18
(മലക്കുകളുടെ) ഉന്നതസഭയിൽ നിന്ന് കട്ടുകേൾക്കാൻ ശ്രമിച്ചവനൊഴികെ. ജ്വലിക്കുന്ന നക്ഷത്രം അവനെ പിടികൂടുകയും, കരിച്ചു കളയുകയും ചെയ്യുന്നതാണ്.
Hicr 15:19
ഭൂമിയാകട്ടെ, ജനങ്ങൾക്ക് വസിക്കുന്നതിനായി അതിനെ നാം വിശാലമാക്കുകയും, മനുഷ്യരെയും കൊണ്ട് അത് നീങ്ങിപ്പോകാതിരിക്കാൻ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങൾ അതിൽ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. യുക്തമായ രൂപത്തിൽ, നിശ്ചയിക്കപ്പെട്ട കണക്ക് പ്രകാരം വ്യത്യസ്തയിനം ചെടികൾ നാമതിൽ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
Hicr 15:20
ജനങ്ങളേ! ഭൂമിയിൽ നിങ്ങൾ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ഭക്ഷണവും പാനീയവും നിങ്ങൾക്കായി നാമവിടെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് പുറമെയുള്ള, നിങ്ങൾ ഉപജീവനം നൽകാത്ത മനുഷ്യർക്കും ജീവികൾക്കും ജീവിക്കാനാവശ്യമായതും നാം അവിടെ നിശ്ചയിച്ചിരിക്കുന്നു.
Hicr 15:21
മനുഷ്യരും മൃഗങ്ങളും പ്രയോജനപ്പെടുത്തുന്ന എന്തൊരു കാര്യമുണ്ടോ, അതെല്ലാം ഉണ്ടാക്കുവാനും ജനങ്ങൾക്ക് ഉപകാരമുള്ളതാക്കി തീർക്കാനും നാം കഴിവുള്ളവനാണ്. അവയെല്ലാം നാം ഉണ്ടാക്കുന്നത് നമ്മുടെ യുക്തിക്കും ഉദ്ദേശത്തിനും അനുസരിച്ച് നിശ്ചയിക്കപ്പെട്ട തോതനുസരിച്ചാകുന്നു.
Hicr 15:22
മേഘങ്ങളിൽ വെള്ളം നിറക്കുന്ന കാറ്റുകളെ നാം അയക്കുകയും ചെയ്തു. ആ മേഘങ്ങളിൽ നിന്ന് നാം മഴ വർഷിക്കുകയും, മഴവെള്ളത്തിൽ നിന്ന് നിങ്ങളെ കുടിപ്പിക്കുകയും ചെയ്തു. ജനങ്ങളെ! ഭൂമിയിൽ ഉറവകളും കിണറുകളുമായി തീരുന്ന രൂപത്തിൽ ആ വെള്ളം സംഭരിച്ചു വെക്കുന്നത് നിങ്ങളാരുമല്ല. അല്ലാഹു മാത്രമാകുന്നു ആ വെള്ളത്തെ ഭൂമിയിൽ സംഭരിക്കുന്നത്.
Hicr 15:23
തീർച്ചയായും, നാം തന്നെയാകുന്നു ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചു കൊണ്ടും, മരണ ശേഷം പുനരുജ്ജീവിപ്പിച്ചു കൊണ്ടും മരിച്ചവരെ ജീവിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്നവരെ അവരുടെ ആയുസ്സ് പൂർത്തീകരിച്ചാൽ മരിപ്പിക്കുന്നതും നാം തന്നെ. ഭൂമിയെയും അതിന് മുകളിലുള്ളവരെയും അനന്തരമെടുക്കുന്ന, എന്നെന്നും നിലനിൽക്കുന്നവനും നാം തന്നെ.
Hicr 15:24
നിങ്ങളിൽ നേരത്തെ ജനിച്ചതും മരിച്ചതും ആരെല്ലാമെന്ന് നാം അറിഞ്ഞിട്ടുണ്ട്. ജനനവും മരണവും വൈകിയത് ആർക്കെല്ലാമാണെന്നും നാം അറിഞ്ഞിട്ടുണ്ട്. അതിലൊരു കാര്യവും നമുക്ക് അവ്യക്തമാവുകയില്ല.
Hicr 15:25
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ്; അവനാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരെയെല്ലാം ഒരുമിച്ചു കൂട്ടുന്നവൻ. സൽകർമ്മിക്ക് അവൻ്റെ നന്മക്ക് പ്രതിഫലം നൽകുന്നതിനും, തിന്മ ചെയ്തവന് അവൻ്റെ തിന്മക്ക് പ്രതിഫലം നൽകുന്നതിനുമത്രെ അത്. തീർച്ചയായും അവൻ തൻ്റെ നിയന്ത്രണത്തിൽ അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ഒന്നും അവ്യക്തമാകാത്ത, സർവ്വതും അറിയുന്നവനും (അലീം) ആകുന്നു.
Hicr 15:26
ഉണങ്ങിയ, മുട്ടിയാൽ ശബ്ദം പുറപ്പെടുവിക്കുന്ന മണ്ണിൽ നിന്ന് നാം ആദമിനെ സൃഷ്ടിച്ചു. കാലമേറെ അങ്ങനെ കഴിഞ്ഞതിനാൽ മണത്തിന് മാറ്റം വന്ന കറുത്ത നിറമുള്ള മണ്ണായിരുന്നു അത്.
Hicr 15:27
ആദമിൻ്റെ സൃഷ്ടിപ്പിന് മുൻപ് ജിന്നുകളുടെ പിതാവിനെ കഠിനമായ ചൂടുള്ള അഗ്നിയിൽ നിന്ന് നാം സൃഷ്ടിച്ചു.
Hicr 15:28
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് മലക്കുകളോടും അവരോടൊപ്പം കഴിഞ്ഞിരുന്ന ഇബ്'ലീസിനോടും ഇപ്രകാരം പറഞ്ഞ സന്ദർഭം ഓർക്കുക: മുട്ടിയാൽ മുഴക്കമുണ്ടാക്കുന്ന, മണത്തിന് മാറ്റം വന്ന കറുത്ത ഉണങ്ങിയ മണ്ണിൽ നിന്ന് ഞാനിതാ മനുഷ്യനെ സൃഷ്ടിക്കാൻ പോവുകയാണ്.
Hicr 15:29
ഞാൻ അവൻ്റെ രൂപം ശരിപ്പെടുത്തുകയും, സൃഷ്ടിപ്പ് പൂർത്തീകരിക്കുകയും ചെയ്താൽ എൻ്റെ കൽപ്പന അനുസരിച്ചു കൊണ്ടും, (മനുഷ്യന്) അഭിവാദ്യമായി കൊണ്ടും നിങ്ങൾ അവന് സുജൂദ് ചെയ്യുക.
Hicr 15:30
അപ്പോൾ മലക്കുകൾ ആ കൽപ്പന നിറവേറ്റി. അവരെല്ലാം അവരുടെ രക്ഷിതാവ് കൽപ്പിച്ചതു പ്രകാരം സാഷ്ടാംഗം (സുജൂദ്) ചെയ്തു.
Hicr 15:31
എന്നാൽ മലക്കുകളിൽ പെട്ടവനായിരുന്നില്ലെങ്കിലും അവരോടൊപ്പം കഴിഞ്ഞു കൂടിയിരുന്ന ഇബ്'ലീസ് മലക്കുകളോടൊപ്പം ആദമിന് സുജൂദ് ചെയ്യാൻ വിസമ്മതിച്ചു.
Hicr 15:32
ആദമിന് സാഷ്ടാംഗം (സുജൂദ്) ചെയ്യാൻ വിസമ്മതിച്ച ഇബ്'ലീസിനോട് അല്ലാഹു ചോദിച്ചു: എൻ്റെ കൽപ്പന പ്രാവർത്തികമാക്കി കൊണ്ട് ആദമിന് സാഷ്ടാംഗം ചെയ്ത മലക്കുകളോടൊപ്പം സുജൂദ് ചെയ്യാതിരിക്കാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്?
Hicr 15:33
ഇബ്'ലീസ് അഹങ്കാരത്തോടെ പറഞ്ഞു: കറുത്ത നിറത്തിലുണ്ടായിരുന്ന, മാറ്റം സംഭവിച്ച, ഉണങ്ങിയ മണ്ണിൽ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് സാഷ്ടാംഗം ചെയ്യുക എന്നത് എനിക്ക് ശരിയാവുകയില്ല.
Hicr 15:34
അല്ലാഹു ഇബ്'ലീസിനോട് പറഞ്ഞു: എങ്കിൽ നീ സ്വർഗത്തിൽ നിന്ന് പുറത്തു പോവുക. തീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
Hicr 15:35
തീർച്ചയായും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരെയും നിനക്ക് മേൽ ശാപവും എൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെടുന്ന സ്ഥിതിയുമുണ്ടായിരിക്കും.
Hicr 15:36
ഇബ്'ലീസ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! സൃഷ്ടികൾ പുനരുജ്ജീവിപ്പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് അവധി നീട്ടിനൽകേണമേ! അതു വരെ നീ എന്നെ മരിപ്പിക്കരുതേ!
Hicr 15:37
അല്ലാഹു പറഞ്ഞു: ഞാൻ ആയുസ്സ് നീട്ടിനൽകിയ, അവധി നൽകപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു നീ.
Hicr 15:38
ഒന്നാമത് കാഹളത്തിൽ ഊതപ്പെടുന്നതോടെ സർവ്വസൃഷ്ടികളും മരിച്ചു വീഴുന്ന സമയം വരെ.
Hicr 15:39
ഇബ്'ലീസ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! നീ എന്നെ വഴികേടിലാക്കിയതിനാൽ ഭൂമിയിൽ അവർക്ക് (മനുഷ്യർക്ക്) ഞാൻ തിന്മകൾ നല്ലതായി തോന്നിപ്പിക്കുകയും, അവരെയെല്ലാം നേരായ പാതയിൽ (സ്വിറാതുൽ മുസ്തഖീമിൽ) നിന്ന് ഞാൻ വഴിപിഴപ്പിക്കുകയും ചെയ്യും.
Hicr 15:40
നിൻ്റെ ദാസന്മാരിൽ നിന്ന് നിന്നെ ആരാധിക്കുന്നതിനായി നീ തിരഞ്ഞെടുത്തവരൊഴികെ.
Hicr 15:41
അല്ലാഹു പറഞ്ഞു: എന്നിലേക്കെത്തിക്കുന്ന നേരായ മാർഗമാകുന്നു ഇത്.
Hicr 15:42
തീർച്ചയായും എൻ്റെ നിഷ്കളങ്കരായ ദാസന്മാരുടെ മേൽ നിനക്ക് യാതൊരു ശക്തിയോ അവരെ പിഴപ്പിക്കാനുള്ള സ്വാധീനമോ ഇല്ല; നിന്നെ പിൻപറ്റിയ വഴിപിഴച്ചവരൊഴികെ.
Hicr 15:43
തീർച്ചയായും നരകം ഇബ്'ലീസിനും അവനെ പിൻപറ്റിയ വഴിപിഴച്ചവർക്കുമെല്ലാമുള്ള വാഗ്ദത്ത ഗേഹമാകുന്നു.
Hicr 15:44
നരകത്തിന് ഏഴ് വാതിലുകളുണ്ട്. അവരതിലൂടെ പ്രവേശിക്കുന്നതായിരിക്കും. ഇബ്'ലീസിൻ്റെ അനുയായികളിൽ നിന്ന് നിശ്ചിത എണ്ണം പേർ അതിലെ ഓരോ വാതിലുകളിലൂടെയും പ്രവേശിക്കുന്നതായിരിക്കും.
Hicr 15:45
തീർച്ചയായും തങ്ങളുടെ രക്ഷിതാവിനെ, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും സൂക്ഷിച്ചവർ സ്വർഗങ്ങളിലും അരുവികളിലുമായിരിക്കും.
Hicr 15:46
അവിടെ പ്രവേശിക്കുമ്പോൾ അവരോട് പറയപ്പെടും: എല്ലാ കുഴപ്പങ്ങളിൽ നിന്നും സുരക്ഷിതരായി, ഭയപ്പാടുകളിൽ നിന്നെല്ലാം നിർഭയരായി അതിൽ നിങ്ങൾ പ്രവേശിച്ചു കൊള്ളുക.
Hicr 15:47
അവരുടെ ഹൃദയങ്ങളിൽ ഉണ്ടായിരുന്ന വെറുപ്പും ശത്രുതയും നാം നീക്കം ചെയ്യും. പരസ്പരം നോക്കിക്കൊണ്ട്, സ്നേഹമുള്ള സഹോദരങ്ങളായി കട്ടിലുകളിൽ ഇരിക്കുന്നവരായിരിക്കും അവർ.
Hicr 15:48
അവർക്ക് അവിടെ യാതൊരു ക്ഷീണവും ബാധിക്കുകയില്ല. അവിടെ നിന്ന് അവരൊരിക്കലും പുറത്താക്കപ്പെടുന്നവരുമല്ല. മറിച്ച്, എന്നെന്നും അവിടെ കഴിയുന്നവരായിരിക്കും അവർ.
Hicr 15:49
അല്ലാഹുവിൻ്റെ റസൂലേ! പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും, അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമാണ് ഞാനെന്ന് എൻ്റെ ദാസന്മാരെ അറിയിക്കൂ!
Hicr 15:50
എൻ്റെ ശിക്ഷ തന്നെയാകുന്നു വേദനയേറിയ ശിക്ഷയെന്നും അവരെ അറിയിക്കുക. അതിനാൽ എൻ്റെ പാപമോചനം നേടിയെടുക്കാനും എൻ്റെ ശിക്ഷയിൽ നിന്ന് നിർഭയരാകാനും അവർ (തെറ്റുകളിൽ) നിന്ന് ഖേദിച്ചു മടങ്ങട്ടെ.
Hicr 15:51
ഇബ്രാഹീമിൻ്റെ അരികിൽ അദ്ദേഹത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള സന്തോഷവാർത്തയും, ലൂത്വ് നബിയുടെ സമൂഹത്തിനുള്ള ശിക്ഷയെ കുറിച്ചും അറിയിക്കാൻ വന്ന മലക്കുകളിൽ പെട്ട അതിഥികളെ കുറിച്ചും അവരെ അറിയിക്കുക.
Hicr 15:52
അവർ അദ്ദേഹത്തിൻ്റെ അടുക്കൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന് 'സലാം' പറഞ്ഞു. അവർ പറഞ്ഞതിനെക്കാൾ നല്ല രൂപത്തിൽ അവർക്ക് അദ്ദേഹം സലാം മടക്കി. അവർക്ക് ഭക്ഷിക്കുന്നതിനായി വേവിച്ച ഒരു പശുക്കുട്ടിയെ അദ്ദേഹം കൊണ്ടുവന്നു കൊടുക്കുകയും ചെയ്തു. അദ്ദേഹം ധരിച്ചത് അവർ മനുഷ്യരാണെന്നായിരുന്നു. എന്നാൽ അവർ മുന്നിൽ വെച്ച ഭക്ഷണത്തിൽ നിന്ന് കഴിക്കാതെ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: ഞങ്ങൾ നിങ്ങളെ കുറിച്ച് ഭയമുള്ളവരാകുന്നു.
Hicr 15:53
മലക്കുകളിൽ പെട്ട ആ ദൂതന്മാർ പറഞ്ഞു: നിങ്ങൾ ഭയക്കേണ്ടതില്ല. നിങ്ങൾക്ക് സന്തോഷമേകുന്ന കാര്യമാണ് ഞങ്ങൾക്ക് അറിയിക്കാനുള്ളത്. താങ്കൾക്ക് ജ്ഞാനിയായ ഒരു ആൺകുട്ടി ജനിക്കുമെന്നതാണ് ആ വാർത്ത.
Hicr 15:54
തനിക്കൊരു മകൻ ജനിക്കാനിരിക്കുന്നു എന്ന് സന്തോഷവാർത്ത അറിയിച്ചതിൽ അത്ഭുതം കൂറിക്കൊണ്ട് ഇബ്രാഹീം അവരോട് പറഞ്ഞു: എനിക്ക് ബാധിച്ചിരിക്കുന്ന ഈ വാർദ്ധക്യവും പ്രായക്കൂടുതലും ഉണ്ടായിരിക്കെ നിങ്ങൾ എനിക്ക് (ഒരു കുഞ്ഞുണ്ടാകും എന്ന്) സന്തോഷവാർത്ത അറിയിക്കുകയോ?! എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ എനിക്ക് സന്തോഷവാർത്ത അറിയിക്കുന്നത്?!
Hicr 15:55
മലക്കുകളിൽ പെട്ട ആ ദൂതന്മാർ ഇബ്രാഹീമിനോട് പറഞ്ഞു: ഒരു സംശയവുമില്ലാത്ത യാഥാർത്ഥ്യം തന്നെയാണ് ഞങ്ങൾ താങ്കൾക്ക് സന്തോഷവാർത്തയായി അറിയിച്ചിരിക്കുന്നത്. അതിനാൽ ഞങ്ങൾ സന്തോഷവാർത്ത അറിയിച്ച കാര്യത്തിൽ നിരാശയടഞ്ഞവരിൽ താങ്കൾ ഉൾപ്പെടരുത്.
Hicr 15:56
ഇബ്രാഹീം പറഞ്ഞു: അല്ലാഹുവിൻ്റെ നേരായ പാതയിൽ നിന്ന് വഴിപിഴച്ചവരല്ലാതെ തൻ്റെ രക്ഷിതാവിൻ്റെ കാരുണ്യത്തെപ്പറ്റി നിന്ന് നിരാശയടയുമോ?!
Hicr 15:57
ഇബ്രാഹീം ചോദിച്ചു: അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരേ! നിങ്ങൾ വരാനുള്ള (മുഖ്യ) കാരണമെന്താണ്?!
Hicr 15:58
മലക്കുകളിൽ പെട്ട ആ ദൂതന്മാർ പറഞ്ഞു: ഭീകരമായ കുഴപ്പം സൃഷ്ടിക്കുകയും, ഗുരുതരമായ തെറ്റ് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ നശിപ്പിക്കുന്നതിനായി അല്ലാഹു ഞങ്ങളെ നിയോഗിച്ചിരിക്കുകയാണ്. ലൂത്വ് നബിയുടെ സമൂഹമാണ് ഉദ്ദേശം.
Hicr 15:59
ലൂത്വിൻ്റെ കുടുംബവും അദ്ദേഹത്തിൽ വിശ്വസിച്ച അദ്ദേഹത്തിൻ്റെ അനുയായികളും ഒഴികെ. അവരെ ഈ നാശം ബാധിക്കുകയില്ല. അവരെയെല്ലാം നാം അതിൽ നിന്ന് രക്ഷപ്പെടുത്തുന്നതാണ്.
Hicr 15:60
അദ്ദേഹത്തിൻ്റെ ഭാര്യ ഒഴികെ. ശിക്ഷ ബാധിക്കുന്ന ബാക്കിയുള്ളവരുടെ കൂട്ടത്തിൽ അവളും ഉണ്ടായിരിക്കുന്നതാണെന്ന് നാം വിധിച്ചിരിക്കുന്നു.
Hicr 15:61
അങ്ങനെ ലൂത്വിൻ്റെ കുടുംബത്തിലേക്ക് അല്ലാഹു അയച്ച ആ മലക്കുകൾ മനുഷ്യരുടെ രൂപത്തിൽ വന്നെത്തിയപ്പോൾ;
Hicr 15:62
അവരോട് ലൂത്വ് -عَلَيْهِ السَّلَامُ- പറഞ്ഞു: അപരിചിതരായ ആളുകളാണല്ലോ?!
Hicr 15:63
മലക്കുകളിൽ പെട്ട ആ ദൂതന്മാർ ലൂത്വിനോട് പറഞ്ഞു: താങ്കൾ ഭയക്കേണ്ടതില്ല. എന്നാൽ ഞങ്ങൾ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത് -ഹേ ലൂത്വ്!- താങ്കളുടെ സമൂഹം സംശയത്തിൽ നിലകൊണ്ടിരുന്ന, അവരെ നശിപ്പിക്കുന്ന ശിക്ഷയും കൊണ്ടാണ്.
Hicr 15:64
തമാശയല്ല, ഗൗരവമേറിയ യാഥാർത്ഥ്യവുമായാണ് ഞങ്ങൾ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. ഞങ്ങൾ താങ്കളെ അറിയിച്ചതെല്ലാം സത്യമാകുന്നു.
Hicr 15:65
രാത്രിയുടെ ഒരു ഭാഗം നീങ്ങിക്കഴിഞ്ഞാൽ താങ്കളുടെ കുടുംബത്തോടൊപ്പം യാത്ര പുറപ്പെടുക. താങ്കൾ അവരുടെ പിന്നിൽ നടക്കുക. നിങ്ങളിൽ ഒരാളും അവർക്ക് വന്നിറങ്ങുന്ന ശിക്ഷ കാണുന്നതിനായി പിന്നിലേക്ക് തിരിഞ്ഞു നോക്കരുത്. അല്ലാഹു നിങ്ങളോട് പോകുവാൻ പറഞ്ഞ ദിശയിലേക്ക് തന്നെ നിങ്ങൾ നീങ്ങുക.
Hicr 15:66
നാം നിശ്ചയിച്ച കാര്യം ലൂത്വിന് നാം സന്ദേശമായി അറിയിച്ചു. പ്രഭാതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഈ സമൂഹം മുഴുവനായി വേരോടെ പിഴുതെറിയപ്പെടും എന്നതായിരുന്നു അത്.
Hicr 15:67
സദൂം ദേശക്കാർ ലൂത്വിൻ്റെ അതിഥികളെ കണ്ട് സന്തോഷത്തോടെ അങ്ങോട്ട് വന്നു. അവരോട് സ്വവർഗരതിയെന്ന മ്ലേഛത പ്രവർത്തിക്കാം എന്ന ആഗ്രഹത്തിലാണവർ.
Hicr 15:68
ലൂത്വ് അവരോട് പറഞ്ഞു: തീർച്ചയായും ഇവർ എൻ്റെ അതിഥികളാണ്. നിങ്ങൾ അവരോട് വൃത്തികേട് ചെയ്യാം എന്ന് ആഗ്രഹിച്ചു കൊണ്ട് എന്നെ വഷളാക്കരുത്.
Hicr 15:69
ഈ മ്ലേഛത ഉപേക്ഷിച്ചു കൊണ്ട് നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. നിങ്ങളുടെ ഈ നീചമായ പ്രവർത്തനം കൊണ്ട് നിങ്ങളെന്നെ അപമാനിതനാക്കാതിരിക്കുക.
Hicr 15:70
അദ്ദേഹത്തിൻ്റെ സമൂഹം പറഞ്ഞു: ജനങ്ങളിൽ ആരെയും അതിഥികളായി സ്വീകരിക്കരുത് എന്ന് ഞങ്ങൾ നിന്നോട് വിലക്കിയിട്ടില്ലേ?!
Hicr 15:71
അതിഥികൾക്ക് മുൻപിൽ, തൻ്റെ ന്യായം ബോധിപ്പിച്ചു കൊണ്ട് ലൂത്വ് -عَلَيْهِ السَّلَامُ- തൻ്റെ സമൂഹത്തോട് പറഞ്ഞു: ഇതാ,എൻ്റെ പെൺമക്കൾ! അഥവാ, നിങ്ങളുടെ കൂട്ടത്തിലെ സ്ത്രീകൾ! നിങ്ങളുടെ ലൈംഗിക മോഹം ശമിപ്പിക്കണമെന്ന ഉദ്ദേശത്തിലാണെങ്കിൽ അവരെ നിങ്ങൾ വിവാഹം കഴിച്ചു കൊള്ളൂ.
Hicr 15:72
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ജീവിതം തന്നെയാണെ സത്യം! തീർച്ചയായും ലൂത്വിൻ്റെ ജനത അവരുടെ അതിരുവിട്ട കാമേഛയിൽ വിഹരിക്കുകയായിരുന്നു.
Hicr 15:73
സൂര്യോദയത്തിൻ്റെ സമയത്തിൽ അവർ പ്രവേശിക്കവെ, ഘോരമായ ആ ശബ്ദം അവരെ പിടികൂടി.
Hicr 15:74
അങ്ങനെ അവരുടെ രാജ്യത്തെ -അതിൻ്റെ താഴ്ഭാഗം മേലെയാക്കി കൊണ്ട്- നാം തലകീഴായി മറിച്ചു കളഞ്ഞു. ചുട്ടുപഴുത്ത കടുത്ത ഇഷ്ടികക്കല്ലുകൾ അവർക്ക് മേൽ നാം വർഷിക്കുകയും ചെയ്തു.
Hicr 15:75
തീർച്ചയായും ലൂത്വ് നബി -عَلَيْهِ السَّلَامُ- യുടെ സമൂഹത്തെ ബാധിച്ച ഈ നാശത്തിൻ്റെ ചരിത്രത്തിൽ ചിന്തിക്കുന്നവർക്ക് അനേകം ദൃഷ്ടാന്തങ്ങളുണ്ട്.
Hicr 15:76
ലൂത്വിൻ്റെ ജനതയുടെ രാജ്യം ഇന്നും നിലകൊള്ളുന്ന ഒരു വഴിയിൽ തന്നെയാണുള്ളത്. അതിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് അതിപ്പോഴും കാണാം.
Hicr 15:77
തീർച്ചയായും ഈ സംഭവിച്ചതിൽ മുഅ്മിനുകൾക്ക് ഗുണപാഠമുൾക്കൊള്ളാവുന്ന തെളിവുകളുണ്ട്.
Hicr 15:78
ഇടതിങ്ങിയ മരക്കൂട്ടങ്ങളുടെ നാട്ടിൽ ജീവിച്ചിരുന്ന, ശുഐബ് നബി -عَلَيْهِ السَّلَامُ- യുടെ ജനത അതിക്രമികൾ തന്നെയായിരുന്നു. കാരണം അവർ അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൂതനായ ശുഐബ് നബി -عَلَيْهِ السَّلَامُ- യെ കളവാക്കുകയും ചെയ്തു.
Hicr 15:79
അതിനാൽ നാം അവരോട് പ്രതികാരനടപടി സ്വീകരിച്ചു. അങ്ങനെ അവരെ ശിക്ഷ പിടികൂടി. തീർച്ചയായും ലൂത്വിൻ്റെ ജനതയുടെ നാടും, ശുഐബിൻ്റെ നാട്ടുകാരുടെ പ്രദേശങ്ങളും സഞ്ചരിക്കുന്നവർക്ക് കാണാൻ കഴിയുന്ന, വ്യക്തമായ വഴിയിൽ തന്നെയാകുന്നു.
Hicr 15:80
ഥമൂദ് ഗോത്രവും നിഷേധിച്ചു തള്ളി. (ഹിജാസിനും ശാമിനുമിടയിലുള്ള) ഹിജ്ർ നാട്ടുകാരായിരുന്നു അവർ. അവരുടെ ദൂതനായ സ്വാലിഹിനെ നിഷേധിച്ചു തള്ളിയതിലൂടെ അവർ സർവ്വ റസൂലുകളെയും നിഷേധിച്ചു.
Hicr 15:81
അദ്ദേഹം തൻ്റെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നതിൻ്റെ സത്യത ബോധ്യപ്പെടുന്ന വ്യക്തമായ തെളിവുകളും ദൃഷ്ടാന്തങ്ങളും അവർക്ക് നാം നൽകി. അതിൽ പെട്ടതായിരുന്നു പർവ്വതം പിളർന്നു പുറത്തു വന്ന ഒട്ടകം. എന്നാൽ അവർ ആ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയോ, അവയെ പരിഗണിക്കുകയോ ചെയ്തില്ല.
Hicr 15:82
അവർ ഭയക്കുന്നതിൽ നിന്നെല്ലാം സുരക്ഷിതരായി കഴിയാവുന്ന ഭവനങ്ങൾ നിർമ്മിക്കുന്നതിനായി പർവ്വതങ്ങൾ അവർ വെട്ടിത്തുറക്കാറുണ്ടായിരുന്നു.
Hicr 15:83
അങ്ങനെ പുലർച്ചെയാകുന്ന വേളയിൽ ശിക്ഷയുടെ ഘോരശബ്ദം അവരെ പിടികൂടി.
Hicr 15:84
അവർ സമ്പാദിച്ചുണ്ടാക്കിയ സമ്പാദ്യങ്ങളോ ഭവനങ്ങളോ അല്ലാഹുവിൻ്റെ ശിക്ഷ അവരിൽ നിന്ന് തടുത്തു നിർത്തിയില്ല.
Hicr 15:85
ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതും നാം നിരർത്ഥകമായി -ഒരു ഉദ്ദേശവുമില്ലാതെ- സൃഷ്ടിച്ചിട്ടില്ല. അവയെല്ലാം യാഥാർത്ഥ്യത്തോടെയാണ് നാം സൃഷ്ടിച്ചത്. തീർച്ചയായും അന്ത്യനാൾ സംഭവിക്കുന്നതാണ്; യാതൊരു സംശയവുമില്ല. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളെ നിഷേധിക്കുന്നവരിൽ നിന്ന് തിരിഞ്ഞു കളഞ്ഞേക്കുക. അവർക്ക് മനോഹരമായി പൊറുത്തുകൊടുക്കുകയും ചെയ്യുക.
Hicr 15:86
തീർച്ചയായും -അല്ലാഹുവിൻ്റെ റസൂലേ!- നിൻ്റെ രക്ഷിതാവ് തന്നെയാകുന്നു സർവ്വതിനെയും സൃഷ്ടിച്ചവനും (ഖല്ലാഖ്), അവയെല്ലാം നന്നായി അറിയുന്നവനും (അലീം).
Hicr 15:87
തീർച്ചയായും ഏഴ് വചനങ്ങളുള്ള സൂറതുൽ ഫാതിഹ നാം നിനക്ക് നൽകിയിട്ടുണ്ട്. മഹത്തരമായ ഖുർആനാകുന്നു അത്.
Hicr 15:88
കാഫിറുകൾക്ക് നാം സുഖാനുഭവങ്ങളായി നൽകിയിരിക്കുന്ന നശ്വരമായ ഐഹികവിഭവങ്ങളിലേക്ക് നീ കണ്ണുകൾ നീട്ടരുത്. അവരുടെ നിഷേധത്തിൽ നീ ദുഃഖിക്കേണ്ടതുമില്ല. മുഅ്മിനുകളോട് നീ വിനയം കാണിക്കുകയും ചെയ്യുക.
Hicr 15:89
അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും ശിക്ഷയിൽ നിന്ന് വ്യക്തമായ താക്കീത് നൽകുന്ന താക്കീതുകാരനാകുന്നു ഞാൻ.
Hicr 15:90
അല്ലാഹു അവതരിപ്പിച്ച അവൻ്റെ ഗ്രന്ഥങ്ങളെ ഛിന്നഭിന്നമാക്കുകയും, അതിൽ ചിലത് വിശ്വസിക്കുകയും, ചിലത് നിഷേധിക്കുകയും ചെയ്തവർക്ക് മേൽ അല്ലാഹു ഇറക്കിയ ശിക്ഷക്ക് സമാനമായത് ഞാൻ നിങ്ങളോട് താക്കീത് നൽകുന്നു.
Hicr 15:91
ഖുർആനിനെ വ്യത്യസ്ത ഭാഗങ്ങളാക്കി തീർക്കുകയും, അത് മാരണമാണെന്നും ജ്യോത്സ്യമാണെന്നും കവിതയാണെന്നുമൊക്കെആരോപിക്കുകയും ചെയ്തവർ.
Hicr 15:92
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവിനെ തന്നെയാണെ സത്യം! ഖുർആനിനെ ഭാഗങ്ങളാക്കി തീർത്തവരെയെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാം ചോദ്യം ചെയ്യുന്നത് തന്നെയാകുന്നു.
Hicr 15:93
അവർ ഇഹലോകത്തായിരിക്കെ ചെയ്തുവന്ന നിഷേധത്തെയും തിന്മകളെയും കുറിച്ച് നാം അവരോട് ചോദിക്കുക തന്നെ ചെയ്യും.
Hicr 15:94
അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ അല്ലാഹു താങ്കളോട് പ്രബോധനം ചെയ്യാൻ കൽപ്പിച്ചിരിക്കുന്ന കാര്യം താങ്കൾ പരസ്യമായി പറഞ്ഞു കൊള്ളുക. ബഹുദൈവാരാധകർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യത്തിലേക്ക് താങ്കൾ തിരിഞ്ഞു നോക്കേണ്ടതില്ല.
Hicr 15:95
അവരെ നീ ഭയക്കേണ്ടതില്ല. ഖുറൈശികളിലെ കുഫ്റിൻ്റെ നേതാക്കന്മാരിൽ പെട്ട പരിഹാസക്കാരുടെ കുതന്ത്രത്തിൽ നിന്ന് താങ്കളെ രക്ഷപ്പെടുത്താൻ നാം താങ്കൾക്ക് മതിയാകുന്നു.
Hicr 15:96
അല്ലാഹുവിനോടൊപ്പം മറ്റ് ആരാധ്യന്മാരെ സ്വീകരിക്കുന്നവർ. അവരുടെ ഈ മ്ലേഛമായ ശിർക്കിൻ്റെ (പങ്കുചേർക്കലിൻ്റെ) അനന്തരഫലം വഴിയെ അവർ അറിഞ്ഞു കൊള്ളും.
Hicr 15:97
അല്ലാഹുവിൻ്റെ റസൂലേ! അവരിൽ നിന്ന് നീ നേരിടുന്ന പരിഹാസത്തിലും നിഷേധത്തിലും താങ്കളുടെ ഹൃദയം ഞെരുങ്ങുന്നുണ്ട് എന്നത് തീർച്ചയായും നാം അറിയുന്നുണ്ട്.
Hicr 15:98
അല്ലാഹുവിന് അനുയോജ്യമല്ലാത്തതിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തി കൊണ്ടും, അവൻ്റെ പരിപൂർണ്ണതയുടെ വിശേഷണങ്ങൾ എടുത്തു പറഞ്ഞ് അവനെ സ്തുതിച്ചു കൊണ്ടും നീ അല്ലാഹുവിലേക്ക് അഭയം തേടുക. അല്ലാഹുവിനെ ആരാധിക്കുകയും, അവന് വേണ്ടി നിസ്കരിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ നീ ഉൾപ്പെടുകയും ചെയ്യുക. നിൻ്റെ ഹൃദയത്തിൻ്റെ ഞെരുക്കത്തിനുള്ള ശമനം അതിലുണ്ട്.
Hicr 15:99
അല്ലാഹുവിനെ ആരാധിക്കുന്നതിൽ നീ തുടർന്നു പോവുക. അങ്ങനെ മരണം നിനക്ക് വന്നെത്തുന്നത് വരെ അതേ നിലയിൽ നിൻ്റെ ജീവിതം തുടർന്നു കൊണ്ടുപോവുക.
Nahl 16:1
അല്ലയോ (അല്ലാഹുവിനെ) നിഷേധിച്ചവരേ! അല്ലാഹു നിങ്ങൾക്ക് മേൽ വിധിച്ചിരിക്കുന്ന അവൻ്റെ ശിക്ഷ വളരെ സമീപസ്ഥമായിരിക്കുന്നു. അതിനാൽ അതിൻ്റെ സമയമെത്തുന്നതിന് മുൻപ് നിങ്ങളതിന് വേണ്ടി ധൃതി കൂട്ടാതിരിക്കുക. ബഹുദൈവാരാധകർ അല്ലാഹുവിലേക്ക് ചേർത്തിയിരിക്കുന്ന പങ്കുകാരിൽ നിന്ന് അവൻ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
Nahl 16:2
അല്ലാഹുവിൻ്റെ വിധി അനുസരിച്ച്, അവൻ ഉദ്ദേശിക്കുന്ന അവൻ്റെ ദൂതന്മാർക്ക് മേൽ അവനിൽ നിന്നുള്ള സന്ദേശവുമായി അല്ലാഹു മലക്കുകളെ ഇറക്കുന്നു. ഹേ എൻ്റെ ദൂതന്മാരേ! അല്ലാഹുവിൽ പങ്കുചേർക്കുന്നതിൽ നിന്ന് നിങ്ങൾ ജനങ്ങൾക്ക് താക്കീത് നൽകൂ; ഞാനല്ലാതെ ആരാധനക്കർഹനായി ഒരു ആരാധ്യനുമില്ല. അതിനാൽ -ജനങ്ങളേ!- നിങ്ങൾ എൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, ഞാൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും എന്നെ സൂക്ഷിക്കുവിൻ എന്നതാകുന്നു ആ സന്ദേശം.
Nahl 16:3
അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും ഒരു മുൻമാതൃകയുമില്ലാതെ, യാഥാർത്ഥ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. അവയൊന്നും അവൻ നിരർത്ഥകമായി സൃഷ്ടിച്ചതല്ല. മറിച്ച് അവൻ്റെ മഹത്വം മനസ്സിലാക്കുന്നതിനുള്ള അടയാളങ്ങളായാണ് അവയെ അവൻ സൃഷ്ടിച്ചത്. അല്ലാഹുവിന് പുറമെയുള്ളവരെ അവർ അവനിൽ പങ്കുചേർക്കുന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനായിരിക്കുന്നു.
Nahl 16:4
മനുഷ്യനെ അവൻ നിന്ദ്യമായ ഒരു ബീജകണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അങ്ങനെ ഓരോ സൃഷ്ടിപ്പിനും ശേഷം അവൻ വളർന്നുവന്നു. അപ്പോഴതാ സത്യത്തെ തുടച്ചു നീക്കുന്നതിനായി, അസത്യത്തിന് വേണ്ടി ശക്തമായി, വ്യക്തമായ നിലക്ക് തർക്കിക്കുന്നവനായി അവൻ മാറിയിരിക്കുന്നു.
Nahl 16:5
ജനങ്ങളേ! നിങ്ങൾക്ക് പ്രയോജനത്തിനായി ഒട്ടകങ്ങൾ, പശുക്കൾ, ആടുകൾ എന്നിങ്ങനെ കന്നുകാലികളെ അവൻ സൃഷ്ടിച്ചിരിക്കുന്നു. അവയുടെ കമ്പിളി കൊണ്ട് തണുപ്പകറ്റുക എന്നത് അതിൽ പെട്ടതാണ്. അവയുടെ പാലിലും തൊലിയിലും, അവയുടെ പുറത്തു കയറുന്നതിലും നിങ്ങൾക്ക് വേറെയും പ്രയോജനങ്ങളുണ്ട്. അവയിൽ നിന്ന് തന്നെ നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.
Nahl 16:6
വൈകുന്നേരം നിങ്ങൾ അവയെ അവയുടെ ആലയിലേക്ക് കയറ്റുന്ന വേളയിലും, അവയെ മേച്ചിൽപുറങ്ങളിലേക്ക് തുറന്നുവിടുന്ന പുലർവേളയിലും നിങ്ങൾക്കവയിൽ അലങ്കാരവുമുണ്ട്.
Nahl 16:7
നാം നിങ്ങൾക്കായി സൃഷ്ടിച്ചിരിക്കുന്ന ഈ കന്നുകാലികൾ നിങ്ങളുടെ യാത്രകളിൽ കടുത്ത ശാരീരികപ്രയാസത്തോടെ അല്ലാതെ നിങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ദൂരങ്ങളിലേക്ക് നിങ്ങളുടെ ഭാരമുള്ള വിഭവങ്ങൾ വഹിച്ചു കൊണ്ടു പോകുന്നു. തീർച്ചയായും -ജനങ്ങളേ!- നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് ഏറെ ദയയുള്ളവനും (റഊഫ്), നിങ്ങൾക്ക് മേൽ ഏറെ കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു.
Nahl 16:8
നിങ്ങൾക്കായി കുതിരകളെയും കോവർകഴുതകളെയും കഴുതകളെയും അവൻ സൃഷ്ടിച്ചു തന്നിരിക്കുന്നു; അവയുടെ മേൽ നിങ്ങൾ യാത്ര ചെയ്യുന്നതിനും, നിങ്ങളുടെ വിഭവങ്ങൾ ചുമപ്പിക്കുന്നതിനുമത്രെ അത്. ജനങ്ങൾക്കിടയിൽ അവയെ കൊണ്ട് നിങ്ങൾ അലങ്കാര വിഭൂഷിതരാകുന്നതിനുമത്രെ ഇതെല്ലാം. നിങ്ങൾക്കറിയാത്ത -അല്ലാഹു ഉദ്ദേശിക്കുന്ന പലതും- അവൻ സൃഷ്ടിക്കുകയും ചെയ്യുന്നു.
Nahl 16:9
അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് എത്തിക്കുന്ന നേരായ വഴി (സ്വിറാത്വുൽ മുസ്തഖീം) -അതായത് ഇസ്ലാം- വിശദികരിച്ചു തരിക എന്നത് അല്ലാഹുവിൻ്റെ ബാധ്യതയാകുന്നു. വഴികളുടെ കൂട്ടത്തിൽ സത്യത്തിൽ നിന്ന് വ്യതിചലിച്ച, പിശാചിൻ്റെ വഴികളുമുണ്ട്. ഇസ്ലാമിൻ്റേതല്ലാത്ത എല്ലാ വഴികളും വ്യതിചലിച്ചതാകുന്നു. നിങ്ങൾക്കെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കാൻ അല്ലാഹു സൗകര്യം ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാവർക്കും അവൻ അങ്ങനെ സൗകര്യം ചെയ്യുമായിരുന്നു.
Nahl 16:10
അവനാകുന്നു മേഘങ്ങളിൽ നിന്ന് നിങ്ങൾക്ക് വെള്ളം ഇറക്കിത്തന്നത്. ആ വെള്ളത്തിൽ നിന്ന് നിങ്ങളും നിങ്ങളുടെ കന്നുകാലികളും കുടിക്കുന്നു. നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുവാനുള്ള ചെടികളും അതിൽ നിന്ന് തന്നെയാണുണ്ടാകുന്നത്.
Nahl 16:11
അല്ലാഹു ആ വെള്ളം മുഖേന നിങ്ങൾ ഭക്ഷിക്കുന്ന ധാന്യങ്ങൾ നിങ്ങൾക്കായി മുളപ്പിച്ചു നൽകുന്നു. ഒലീവും ഈത്തപ്പനയും മുന്തിരികളും എല്ലാതരം ഫലവർഗങ്ങളും നിങ്ങൾക്കായി അതിലൂടെ അവൻ മുളപ്പിച്ചു തരുന്നു. തീർച്ചയായും ആ വെള്ളത്തിലും അതിൽ നിന്ന് വളർന്നുണ്ടാകുന്നതിലും അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനെ കുറിച്ച് ഉറ്റാലോചിക്കുന്ന ജനതക്ക് അവൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന തെളിവുകളുണ്ട്. അവൻ്റെ മഹത്വം അവർക്ക് അതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.
Nahl 16:12
രാത്രിയെ നിങ്ങൾക്ക് സമാധാനത്തോടെ വസിക്കാനും, വിശ്രമിക്കാനുമായി അവൻ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. നിങ്ങൾക്ക് ജീവിക്കാൻ ആവശ്യമായവ സമ്പാദിക്കുന്നതിന് വേണ്ടി പകലിനെയും അവൻ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. സൂര്യനെ അവൻ നിങ്ങൾക്ക് സംവിധാനിച്ചു നൽകിയിരിക്കുന്നു; അവനതിനെ ചൂടുള്ള ഒരു പ്രകാശമാക്കിയിരിക്കുന്നു. ചന്ദ്രനെയും; അതിനെ അവൻ ഒരു വെളിച്ചമാക്കിയിരിക്കുന്നു. അവൻ്റെ പ്രാപഞ്ചികവിധിയാൽ നക്ഷത്രങ്ങളെ നിങ്ങൾക്ക് കീഴ്പെടുത്തി നൽകുകയും ചെയ്തിരിക്കുന്നു. അവയെ ഉപയോഗപ്പെടുത്തി കൊണ്ടാണ് രാത്രിയുടെയും സമുദ്രത്തിൻ്റെയും ഇരുട്ടുകളിൽ നിങ്ങൾ വഴികണ്ടെത്തുന്നതും, സമയം മനസ്സിലാക്കുന്നതും മറ്റുമെല്ലാം. തീർച്ചയായും തങ്ങളുടെ ബുദ്ധി പ്രയോജനപ്പെടുത്തുന്ന ജനതക്ക് അല്ലാഹുവിൻ്റെ ശക്തി മനസ്സിലാക്കുവാനുള്ള തെളിവുകൾ ഇവയെല്ലാം നിങ്ങൾക്ക് സംവിധാനിച്ചു തന്നു എന്നതിലുണ്ട്. അത്തരക്കാരാകുന്നു ഇവയുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ അല്ലാഹുവിൻ്റെ ലക്ഷ്യം മനസ്സിലാക്കുന്നവർ.
Nahl 16:13
ഭൂമിയിൽ അല്ലാഹു സൃഷ്ടിച്ച വ്യത്യസ്ത വർണങ്ങളിലുള്ള ധാതുക്കളും മൃഗങ്ങളും ചെടികളും ധാന്യങ്ങളുമെല്ലാം അവൻ നിങ്ങൾക്ക് സൗകര്യപ്പെടുത്തിത്തന്നിരിക്കുന്നു. തീർച്ചയായും ഈ പറഞ്ഞവയുടെ സൃഷ്ടിപ്പിലും അവ കീഴ്പെടുത്തി നൽകിയെന്നതിലും ഗുണപാഠമുൾക്കൊള്ളുന്ന ജനങ്ങൾക്ക്, അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുണ്ട്. അല്ലാഹു സർവ്വശക്തനും അനുഗ്രഹദാതാവുമാണെന്ന് അവർ ഗ്രഹിക്കുന്നു.
Nahl 16:14
അവനാകുന്നു നിങ്ങൾക്ക് സമുദ്രത്തെ വിധേയപ്പെടുത്തി തന്നത്. അങ്ങനെ അതിന് മുകളിലൂടെ സഞ്ചരിക്കാനും അതിലുള്ള വിഭവങ്ങൾ പുറത്തെടുക്കാനും നിങ്ങൾക്ക് സാധിക്കുന്നു. മത്സ്യങ്ങളുടെ ശുദ്ധവും ലോലവുമായ പുത്തൻ മാംസം നിങ്ങളതിൽ നിന്ന് വേട്ടയാടുകയും ഭക്ഷിക്കുകയും ചെയ്യുന്നതിന് വേണ്ടിയും, നിങ്ങൾക്ക് ധരിക്കാനും നിങ്ങളുടെ സ്ത്രീകൾക്ക് അണിയാനും വേണ്ടി മുത്തുകളും മറ്റു അലങ്കാരങ്ങളും അതിൽ നിന്ന് നിങ്ങൾ പുറത്തെടുക്കുന്നതിന് വേണ്ടിയുമത്രെ അത്. തിരമാലകൾ വകഞ്ഞുമാറ്റി കൊണ്ട് കപ്പലുകൾ അതിലൂടെ സഞ്ചരിക്കുന്നത് നിനക്ക് കാണാം. കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനും, അല്ലാഹുവിൻ്റെ ഔദാര്യം തേടിപ്പിടിക്കുന്നതിനുമായി നിങ്ങളതിൽ സഞ്ചരിക്കുന്നു. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞു നൽകിയ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നതിനും, അവനെ മാത്രം നിങ്ങൾ ആരാധിക്കുന്നതിനുമത്രെ അത്.
Nahl 16:15
ഭൂമിയിൽ അവൻ പർവ്വതങ്ങൾ നാട്ടിയിരിക്കുന്നു; നിങ്ങളെയും കൊണ്ട് ഭൂമി ആടിയിളകാതെ അതിനെ ഉറപ്പിച്ചു നിർത്തുന്നതിനത്രെ അത്. നിങ്ങൾക്ക് വെള്ളം കുടിക്കാനും, നിങ്ങളുടെ കന്നുകാലികൾക്കും കൃഷിക്കും കുടിപ്പിക്കാനുമായി അതിലൂടെ അവൻ അരുവികൾ ഒഴുക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് പ്രവേശിക്കാൻ സാധിക്കുന്ന വഴികളും ഭൂമിയിൽ അവൻ തുറന്നുവെച്ചിരിക്കുന്നു; നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വഴിതെറ്റാതെ അതിലൂടെ നിങ്ങൾക്ക് എത്താൻ കഴിയുന്നു.
Nahl 16:16
പകലിൽ യാത്ര ചെയ്യുമ്പോൾ വഴികണ്ടെത്താനായി ഭൂമിയിൽ പല വഴിയടയാളങ്ങളും അവൻ നിശ്ചയിച്ചിരിക്കുന്നു. രാത്രിയിൽ വഴി മനസ്സിലാക്കുന്നതിനായി ആകാശത്ത് അവൻ നക്ഷത്രങ്ങളെ സംവിധാനിക്കുകയും ചെയ്തിരിക്കുന്നു.
Nahl 16:17
ഈ കാര്യങ്ങളെയും മറ്റനേകം കാര്യങ്ങളെയും സൃഷ്ടിച്ചവൻ ഒന്നിനെയും സൃഷ്ടിക്കാത്തവനെ പോലെയാണോ?! അപ്പോൾ സർവ്വതിനെയും സൃഷ്ടിച്ച അല്ലാഹുവിൻ്റെ ഗാംഭീര്യത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! അങ്ങനെ അവനെ മാത്രം നിങ്ങൾ ആരാധിക്കുകയും, ഒന്നിനെയും സൃഷ്ടിക്കാൻ കഴിയാത്തവയെ അവൻ്റെ പങ്കാളികളാക്കാതിരിക്കുകയും ചെയ്യുന്നില്ലേ?!
Nahl 16:18
ജനങ്ങളേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞിട്ടുള്ള അനേകം അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്കതിന് സാധിക്കുകയില്ല. അതിനുമാത്രം വിശാലവും വിവിധവുമാണ് അവൻ്റെ അനുഗ്രഹങ്ങൾ. എന്നാൽ ആ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നതിൽ നിങ്ങൾക്ക് സംഭവിക്കുന്ന അശ്രദ്ധയുടെ പേരിൽ നിങ്ങളെ പിടികൂടാത്ത, അങ്ങേയറ്റം പൊറുത്തു നൽകുന്ന (ഗഫൂർ) വനാകുന്നു അല്ലാഹു. അല്ലാഹുവിനുള്ള നന്ദിയിൽ കുറവ് വരുത്തുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നതിൻ്റെ പേരിൽ ആ അനുഗ്രഹങ്ങൾ പിഴുതെടുക്കാതെ നിങ്ങളോട് ധാരാളമായി കരുണ ചൊരിയുകയും ചെയ്യുന്നവനു (റഹീം) മാകുന്നു അവൻ.
Nahl 16:19
ഹേ എൻ്റെ ദാസന്മാരേ! നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിങ്ങൾ രഹസ്യമാക്കുന്നതും, നിങ്ങൾ പരസ്യമാക്കുന്നതും അവൻ അറിയുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Nahl 16:20
ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവർ യാതൊന്നിനെയും സൃഷ്ടിക്കുന്നില്ല. അൽപം വല്ലതുപോലും പടക്കാൻ അവർക്കു സാധ്യമല്ല. അല്ലാഹുവിനു പുറമെ അവരെ ആരാധിക്കുന്നവർ തന്നെയാണ് അവരെ (വിഗ്രഹങ്ങളെ) നിർമ്മിച്ചിരിക്കുന്നത്. തങ്ങളുടെ സ്വന്തം കൈകൾ കൊണ്ട് നിർമ്മിച്ച വിഗ്രഹങ്ങളെ എങ്ങനെയാണ് അവർ ആരാധിക്കുക?!
Nahl 16:21
ആരാധിക്കുന്നവർ തന്നെയാണ് ഈ ആരാധ്യവസ്തുക്കളെ സൃഷ്ടിച്ചത് എന്നതിനൊപ്പം, അവയാകട്ടെ നിർജ്ജീവവസ്തുക്കളുമാണ്. അവയ്ക്ക് ജീവനില്ല. അറിവുമില്ല. ഉയർത്തെഴുന്നേൽപ്പിൻ്റെ നാളിൽ -തങ്ങളെ ആരാധിച്ചിരുന്നവരോടൊപ്പം നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിനായി- എപ്പോഴാണ് തങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കുക എന്ന് അവർക്കൊട്ട് അറിയുകയുമില്ല.
Nahl 16:22
നിങ്ങളുടെ യഥാർത്ഥ ആരാധ്യൻ ഏകആരാധ്യൻ മാത്രമാകുന്നു. അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവാകുന്നു ആ ആരാധ്യൻ. പുനരുത്ഥാനത്തിലും പ്രതിഫലനാളിലും വിശ്വസിക്കാത്തവർ; അവരുടെ ഹൃദയങ്ങൾ അല്ലാഹുവിൻ്റെ ഏകത്വത്തെ നിഷേധിക്കുന്നവയത്രെ. കാരണം അവ (അല്ലാഹുവിനെ) ഭയക്കുകയോ, വിചാരണയിലോ ശിക്ഷയിലോ വിശ്വസിക്കുന്നുമില്ല. സത്യം സ്വീകരിക്കാത്ത, അതിന് കീഴൊതുങ്ങാത്ത അഹങ്കാരികളാകുന്നു അക്കൂട്ടർ.
Nahl 16:23
തീർച്ചയായും അല്ലാഹു ഇക്കൂട്ടർ രഹസ്യമാക്കുന്ന പ്രവർത്തനങ്ങളും അവർ പരസ്യമാക്കുന്ന പ്രവർത്തനങ്ങളും അറിയുന്നുണ്ട്; തീർച്ച. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാം അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹുവിനെ ആരാധിക്കുന്നതിലും അവന് കീഴൊതുങ്ങുന്നതിലും അഹങ്കാരം നടിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീർച്ച. മറിച്ച് അവൻ അവരോട് കഠിനമായി കോപിക്കുകയാണ് ചെയ്യുക.
Nahl 16:24
സ്രഷ്ടാവായ അല്ലാഹുവിൻ്റെ ഏകത്വം നിഷേധിക്കുകയും, പുനരുത്ഥാനമില്ലെന്ന് ജൽപ്പിക്കുകയും ചെയ്യുന്ന ഇക്കൂട്ടരോട് 'മുഹമ്മദ് നബി -ﷺ- ക്ക് മേൽ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത് എന്താണെ'ന്ന് ചോദിച്ചാൽ അവർ പറയും: മുഹമ്മദിൻ്റെ മേൽ അല്ലാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല. പൂർവ്വികന്മാരുടെ കഥകളും കളവുകളും കൂട്ടിച്ചേർത്തു കൊണ്ട് അവൻ സ്വയം മെനഞ്ഞുണ്ടാക്കിയത് മാത്രമാണ് ഇത്.
Nahl 16:25
തങ്ങളുടെ പാപഭാരം യാതൊരു കുറവുമില്ലാതെ വഹിക്കുകയും, തങ്ങളുടെ അജ്ഞതയാലും അന്ധമായ അനുകരണത്താലും ഇസ്ലാമിൽ നിന്ന് അവർ വഴിതെറ്റിച്ചു കളഞ്ഞവരുടെ പാപഭാരത്തിന്റെ ഒരു ഭാഗവും കൂടി ചുമക്കുകയും ചെയ്യുക എന്നതായിരിക്കും അവരുടെ പര്യവസാനം. തങ്ങളുടെ സ്വന്തം പാപഭാരവും, തങ്ങളെ പിൻപറ്റിയവരുടെ പാപഭാരവും വഹിക്കുന്നവരുടെ അവസ്ഥ എത്ര മോശമായിരിക്കുന്നു.
Nahl 16:26
ഇക്കൂട്ടർക്ക് മുൻപുണ്ടായിരുന്ന നിഷേധികളും തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാർക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട്. അപ്പോൾ അല്ലാഹു അവരുടെ കെട്ടിടങ്ങൾ അടിയോടെ തകർത്തു കളഞ്ഞു. അങ്ങനെ അവയുടെ മേൽക്കൂരകൾ അവർക്കു മുകളിൽ തകർന്നു വീണു. അവർ പ്രതീക്ഷിക്കാത്ത രൂപത്തിൽ അവർക്ക് ശിക്ഷ വന്നെത്തുകയും ചെയ്തു. തങ്ങളുടെ കെട്ടിടങ്ങൾ തങ്ങളെ സംരക്ഷിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ; എന്നാൽ അതു കൊണ്ട് തന്നെ അവർ നശിപ്പിക്കപ്പെട്ടു.
Nahl 16:27
ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു അവരെ ശിക്ഷ കൊണ്ട് അപമാനിതരാക്കുന്നതും നിന്ദ്യരാക്കുന്നതുമാണ്. അവൻ അവരോട് പറയും: എനിക്കുള്ള ആരാധനയിൽ നിങ്ങൾ പങ്കുചേർത്തിരുന്ന എൻ്റെ പങ്കുകാരെവിടെ?! അവർ കാരണത്താലായിരുന്നല്ലോ നിങ്ങൾ എൻ്റെ നബിമാരോടും എന്നിൽ വിശ്വസിച്ചവരോടും ശത്രുത പുലർത്തിയിരുന്നത്?! പണ്ഡിതന്മാരും ജ്ഞാനികളും പറയും: തീർച്ചയായും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിന്ദ്യതയും ശിക്ഷയും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് മേൽ തന്നെയാകുന്നു.
Nahl 16:28
അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട്, അതിക്രമത്തിൽ മുഴുകിയവരായിരിക്കെ മലകുൽ മൗതും (മരണത്തിൻ്റെ മലക്ക്) അദ്ദേഹത്തിൻ്റെ സഹായികളും ആത്മാവുകൾ പിടികൂടുന്നവർ; അപ്പോൾ മരണത്തോടെ അവർക്ക് മേൽ വന്നുഭവിച്ചതിന് അവർ കീഴൊതുങ്ങും. അവർ നിലകൊണ്ടിരുന്ന നിഷേധത്തെയും തിന്മകളെയും അപ്പോൾ അവർ തള്ളിപ്പറയും; ആ സമയം അവ തള്ളിപ്പറയുന്നത് ഉപകരിക്കുമെന്നാണ് അവരുടെ ധാരണ. അവരോട് പറയപ്പെടും: നിങ്ങൾ കളവാണ് പറഞ്ഞിരിക്കുന്നത്. (അല്ലാഹുവിനെ) നിഷേധിക്കുന്ന, തിന്മകൾ പ്രവർത്തിക്കുന്നവരായിരുന്നു നിങ്ങൾ. തീർച്ചയായും അല്ലാഹു നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചിരുന്നത് നന്നായി അറിയുന്നവനാകുന്നു. അവന് അതിൽ ഒരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Nahl 16:29
അവരോട് പറയപ്പെടും: നിങ്ങളുടെ പ്രവർത്തനങ്ങളുടെ അവസ്ഥയനുസരിച്ച് നരകത്തിൻ്റെ വാതിലുകളിലൂടെ -അതിൽ സ്ഥിരവാസികളായി കൊണ്ട്- പ്രവേശിച്ചു കൊള്ളുക. അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നതിൽ നിന്ന് അഹങ്കാരം നടിച്ചവരുടെ പര്യവസാനം എത്ര മോശമായിരിക്കുന്നു.
Nahl 16:30
തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവരോട് ചോദിക്കപ്പെട്ടു: നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ നബിയായ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിച്ചിട്ടുള്ളത് എന്താണ്? അവർ ഉത്തരമായി പറഞ്ഞു: അല്ലാഹു നബിക്ക് അവതരിപ്പിച്ചിരിക്കുന്നത് വളരെ മഹത്തരമായ നന്മ തന്നെയാകുന്നു. അല്ലാഹുവിനെ ആരാധിക്കുന്നത് നന്നാക്കുകയും, സഹജീവികളോടുള്ള പെരുമാറ്റം നന്നാക്കുകയും ചെയ്തവർക്ക് ഈ ഐഹികജീവിതത്തിൽ തന്നെ ഉത്തമമായ പ്രതിഫലമുണ്ട്. (അല്ലാഹുവിൻ്റെ) സഹായവും, ഉപജീവനത്തിലുണ്ടാകുന്ന വിശാലതയും അതിൽ പെട്ടതാണ്. പരലോകത്ത് അല്ലാഹു അവർക്കായി ഒരുക്കിവെച്ചിരിക്കുന്ന പ്രതിഫലമാകട്ടെ, ഇഹലോകത്ത് അവർക്ക് നേരത്തെ നൽകിയ പ്രതിഫലത്തെക്കാൾ ഉത്തമമാണ്. തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവരുടെ പാരത്രികഭവനം എത്ര നല്ലതായിരിക്കുന്നു.
Nahl 16:31
സ്ഥിരവാസത്തിനും കഴിഞ്ഞുകൂടാനുമുള്ള സ്വർഗത്തോപ്പുകൾ. അവയിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്നു. ആ സ്വർഗങ്ങളിൽ അവരുടെ മനസ്സുകൾ ആഗ്രഹിക്കുന്ന ഭക്ഷണവും പാനീയവും മറ്റുമെല്ലാം അവർക്കുണ്ടായിരിക്കും. അല്ലാഹുവിനെ സൂക്ഷിക്കുന്ന -മുഹമ്മദ് നബി -ﷺ- യുടെ സമൂഹത്തിലെ- ജനങ്ങൾക്ക് നൽകുന്നതു പോലുള്ള പ്രതിഫലം തന്നെ മുൻകഴിഞ്ഞ സമൂഹങ്ങളിലെ അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്കും അല്ലാഹു നൽകുന്നതാണ്.
Nahl 16:32
(അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ നിന്ന് പരിശുദ്ധമായ ഹൃദയമുള്ളവരായിരിക്കെ മലകുൽ മൗതും (മരണത്തിൻ്റെ മലക്ക്) അദ്ദേഹത്തിൻ്റെ സഹായികളും ആത്മാവുകൾ പിടികൂടിയവർ. മലക്കുകൾ അവരെ അഭിസംബോധന ചെയ്തു കൊണ്ട് പറയും: നിങ്ങൾക്ക് രക്ഷയുണ്ടാകട്ടെ (സലാമുൻ അലൈകും).എല്ലാ ആപത്തിൽ നിന്നും നിങ്ങൾ സുരക്ഷിതരായിരിക്കുന്നു. ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ച -ശരിയായ വിശ്വാസവും സൽകർമ്മങ്ങളും- കാരണത്താൽ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.
Nahl 16:33
നിഷേധികളായ ഈ ബഹുദൈവാരാധകർ മലക്കുൽ മൗതും (മരണത്തിൻ്റെ മലക്ക്) അദ്ദേഹത്തിൻ്റെ സഹായികളും തങ്ങളുടെ ആത്മാവുകളെ പിടിക്കുന്നതിനായി വരികയും, അവരുടെ മുഖങ്ങളും പാർശ്വങ്ങളും അടിക്കുന്നതിനുമല്ലാതെ മറ്റുവല്ലതിനുമാണോ കാത്തിരിക്കുന്നത്?! അതല്ലെങ്കിൽ ഇഹലോകത്ത് നിന്ന് അവരെ പിഴുതെടുത്തു കളയുന്ന ശിക്ഷയെ കുറിച്ചുള്ള അല്ലാഹുവിൻ്റെ വിധിയാണോ (അവർ പ്രതീക്ഷിക്കുന്നത്?!) മക്കയിലെ ഈ ബഹുദൈവാരാധകർ ചെയ്തു കൊണ്ടിരിക്കുന്ന ഈ പ്രവർത്തനത്തിന് സമാനമായ പ്രവർത്തനം തന്നെയാണ് അവർക്ക് മുൻപുള്ള ബഹുദൈവാരാധകരും ചെയ്തത്. അപ്പോൾ അല്ലാഹു അവരെ നശിപ്പിച്ചു കളഞ്ഞു. അവരെ നശിപ്പിച്ചപ്പോൾ അല്ലാഹു അവരോട് അതിക്രമം പ്രവർത്തിക്കുകയായിരുന്നില്ല. മറിച്ച് അവർ തന്നെയായിരുന്നു അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് നാശത്തിൻ്റെ വഴികളിലേക്ക് സ്വദേഹങ്ങളെ വലിച്ചിഴച്ചു കൊണ്ട് അവരവരോട് തന്നെ അനീതി പ്രവർത്തിച്ചത്.
Nahl 16:34
അങ്ങനെ അവർ ചെയ്തു കൊണ്ടിരുന്ന പ്രവർത്തനങ്ങളുടെ ശിക്ഷകൾ അവർക്ക് മേൽ വന്നിറങ്ങി. അവരോട് താക്കീത് ചെയ്യപ്പെട്ടിരുന്ന വേളയിൽ അവർ പരിഹസിച്ചു തള്ളിയിരുന്ന ശിക്ഷ അവരെ വലയം ചെയ്യുകയും ചെയ്തു.
Nahl 16:35
തങ്ങളുടെ ആരാധനയിൽ അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ പങ്കാളികളാക്കിയവർ പറഞ്ഞു: അല്ലാഹുവിനെ മാത്രമേ നാം ആരാധിക്കുകയുള്ളൂ എന്നും, അവനിൽ നാം ആരെയും പങ്കുചേർക്കില്ലെന്നും അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നാമൊരിക്കലും അവനല്ലാത്ത മറ്റാരെയും ആരാധിക്കുമായിരുന്നില്ല. നമ്മളോ നമുക്ക് മുൻപുള്ള നമ്മുടെ പിതാക്കളോ അപ്രകാരം ചെയ്യുമായിരുന്നില്ല. നാമൊരു കാര്യവും നിഷിദ്ധമാക്കരുതെന്ന് അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അതും നാം ചെയ്യില്ലായിരുന്നു. ഇതേ നിരർത്ഥകമായ ന്യായം തന്നെയാണ് മുൻപു കഴിഞ്ഞ നിഷേധികളും പറഞ്ഞത്. ജനങ്ങൾക്ക് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ട കാര്യം എത്തിച്ചു കൊടുക്കുക എന്നതല്ലാതെ അല്ലാഹുവിൻ്റെ ദൂതന്മാർക്ക് മേൽ മറ്റൊരു ബാധ്യതയുമില്ല. അവരാകട്ടെ, അത് എത്തിച്ചു നൽകുകയും ചെയ്തിരിക്കുന്നു. മനുഷ്യർക്ക് തിരഞ്ഞെടുക്കാനും തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുകയും, അവരിലേക്ക് (സത്യം വിശദീകരിച്ചു നൽകുന്ന) ദൂതന്മാരെ നിയോഗിക്കുകയും ചെയ്ത ശേഷം തങ്ങളുടെ തിന്മകൾക്ക് അല്ലാഹുവിൻ്റെ വിധിയെ കൂട്ടുപിടിക്കാൻ (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് ന്യായമില്ല.
Nahl 16:36
മുൻപു കഴിഞ്ഞ എല്ലാ സമുദായത്തിലേക്കും അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെയും പിശാചുക്കളെയും മറ്റും ആരാധിക്കുന്നത് ഉപേക്ഷിക്കണമെന്നും കൽപ്പിക്കുന്ന ദൂതന്മാരെ നാം നിയോഗിച്ചിട്ടുണ്ട്. അല്ലാഹു സന്മാർഗത്തിലേക്ക് വഴികാട്ടുകയും അങ്ങനെ അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ ദൂതൻ കൊണ്ടുവന്നത് പിൻപറ്റുകയും ചെയ്തവർ അക്കൂട്ടത്തിലുണ്ട്. അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൂതനെ ധിക്കരിക്കുകയും ചെയ്ത, അല്ലാഹു സന്മാർഗത്തിലേക്ക് വഴിനയിക്കാത്തവരും അക്കൂട്ടത്തിലുണ്ട്. അങ്ങനെ അവരുടെ മേൽ വഴികേട് സ്ഥിരപ്പെട്ടു. അതിനാൽ ശിക്ഷയും നാശവും വന്നിറങ്ങിയതിന് ശേഷം എന്തായിരുന്നു നിഷേധികളുടെ സ്ഥിതി എന്ന് കണ്ടറിയുന്നതിന് വേണ്ടി നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക.
Nahl 16:37
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് സാധിക്കുന്ന തരത്തിലെല്ലാം ഇക്കൂട്ടരെ താങ്കൾ ക്ഷണിച്ചാലും, അവർക്ക് സന്മാർഗം ലഭിക്കുന്നതിനായി താങ്കൾ പരിശ്രമിച്ചാലും, അതിനുള്ള വഴികൾ പ്രാവർത്തികമാക്കിയാലും; അല്ലാഹു വഴികേടിലാക്കിയവരെ അവൻ നേർവഴിയിലാക്കുകയില്ല. അവരിൽ നിന്ന് ശിക്ഷയെ തടുത്തു നിർത്തുവാൻ അല്ലാഹുവല്ലാതെ മറ്റൊരു സഹായിയും അവർക്കില്ല താനും.
Nahl 16:38
അങ്ങേയറ്റം പരിശ്രമിച്ചു കൊണ്ട്, കഴിയും വിധം തങ്ങളുടെ ശപഥം ഊന്നിപ്പറഞ്ഞു കൊണ്ട് അവർ പറയുന്നു: അല്ലാഹു മരിക്കുന്നവരെ ഉയർത്തെഴുന്നേൽപ്പിക്കുകയില്ല. അപ്രകാരം പറയുവാൻ യാതൊരു തെളിവും അവർക്കില്ല. അല്ല! അല്ലാഹു മരിച്ചവരെ എല്ലാം ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്. അവൻ ബാധ്യതയായി ഏറ്റെടുത്ത അവൻ്റെ വാഗ്ദാനമാകുന്നു അത്. എന്നാൽ അല്ലാഹു മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന കാര്യം ജനങ്ങളിൽ ബഹുഭൂരിപക്ഷവും അറിയുന്നില്ല. അതിനാൽ അവർ പുനരുത്ഥാനത്തെ നിഷേധിക്കുന്നു എന്ന് മാത്രം.
Nahl 16:39
അവരെയെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു പുനരുജ്ജീവിപ്പിക്കുന്നതാണ്. (ഇഹലോകത്തായിരിക്കെ) അവർ അഭിപ്രായഭിന്നതയിലായിരുന്ന അല്ലാഹുവിൻ്റെ ഏകത്വത്തെ കുറിച്ചും പുനരുത്ഥാനത്തെ കുറിച്ചും, പ്രവാചകത്വത്തെ കുറിച്ചുമുള്ള സത്യാവസ്ഥ അവൻ അവർക്ക് വ്യക്തമാക്കി നൽകുന്നതിനത്രെ അത്. അല്ലാഹുവിന് പങ്കാളികളുണ്ട് എന്നും, പുനരുത്ഥാനം സംഭവിക്കില്ലെന്നുമുള്ള തങ്ങളുടെ വാദം നിരർത്ഥകമായിരുന്നു എന്ന് (അല്ലാഹുവിനെ) നിഷേധിച്ചവർ മനസ്സിലാക്കുന്നതിനുമത്രെ അത്.
Nahl 16:40
മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കാനും അവരെ പുനരുജ്ജീവിപ്പിക്കാനും നാം ഉദ്ദേശിച്ചാൽ അതിൽ നിന്ന് ഒന്നും തന്നെ നമ്മെ തടയുകയില്ല. നാം ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയുകയേ വേണ്ടൂ; അതോടെ അത് ഉണ്ടാകും. യാതൊരു തടസവുമില്ല.
Nahl 16:41
(അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഉപദ്രവങ്ങൾ അനുഭവിക്കുകയും, അവർ പ്രയാസപ്പെടുത്തുകയും ചെയ്തശേഷം തങ്ങളുടെ ഭവനങ്ങളെയും കുടുംബത്തെയും സമ്പാദ്യത്തെയും ഉപേക്ഷിക്കുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നവരുടെ നാട്ടിൽ നിന്ന് -അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട്- ഇസ്ലാമിൻ്റെ നാട്ടിലേക്ക് പാലായനം ചെയ്യുകയും ചെയ്തവർ; ഇഹലോകത്ത് അവർ പ്രതാപവാന്മാരായി തീരുന്ന ഒരു നാട് അവർക്ക് നാം നൽകുന്നതാണ്. പരലോകത്തെ പ്രതിഫലമാകുന്നു എല്ലാത്തിനെക്കാളും മഹത്തരം; കാരണം സ്വർഗം അതിൽ പെട്ടതാകുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്യുന്നതിൻ്റെ മഹത്തരമായ പ്രതിഫലം, (ഇസ്ലാമിൻ്റെ നാട്ടിലേക്ക് പാലായനം ചെയ്യാതെ) പിന്തിനിൽക്കുന്നവർ മനസ്സിലാക്കിയിരുന്നെങ്കിൽ അവർ ഒരിക്കലും അപ്രകാരം ചെയ്യില്ലായിരുന്നു.
Nahl 16:42
അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്ത ഇക്കൂട്ടർ; അവരാകുന്നു തങ്ങളുടെ സമൂഹത്തിൻ്റെ ഉപദ്രവങ്ങളിലും, തങ്ങളുടെ കുടുംബവും നാടും ഉപേക്ഷിക്കുകയെന്ന കാര്യത്തിലും ക്ഷമ കൈക്കൊണ്ടവർ. അല്ലാഹുവിനെ അനുസരിക്കുന്നതിലും അവർ ക്ഷമയോടെ നിലകൊണ്ടു. അവർ തങ്ങളുടെ രക്ഷിതാവിൽ മാത്രം തങ്ങളുടെ എല്ലാ കാര്യവും ഭരമേൽപ്പിക്കുന്നവരാകുന്നു. അതിനാൽ അല്ലാഹു അവർക്ക് ഈ മഹത്തരമായ പ്രതിഫലം നൽകി.
Nahl 16:43
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപ് മനുഷ്യരിൽ നിന്നുള്ള പുരുഷന്മാരെയല്ലാതെ നാം നമ്മുടെ സന്ദേശം നൽകുന്ന ദൂതന്മാരാക്കിയിട്ടില്ല. മലക്കുകളിൽ നിന്ന് ദൂതന്മാരെ നാം അയച്ചിട്ടില്ല. എന്നും തുടർന്നു വന്ന നമ്മുടെ ചര്യയാകുന്നു അത്. നിങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ മുൻവേദഗ്രന്ഥങ്ങൾ ലഭിച്ചവരോട് നിങ്ങൾ ചോദിച്ചു നോക്കുക. അല്ലാഹുവിൻ്റെ ദൂതന്മാരെല്ലാം മനുഷ്യരായിരുന്നുവെന്നും, മലക്കുകളായിരുന്നില്ലെന്നും അവർ നിങ്ങൾക്ക് പറഞ്ഞു തരും. അവർ മനുഷ്യരായിരുന്നുവെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ (അപ്രകാരം അവരോട് ചോദിക്കുക).
Nahl 16:44
മനുഷ്യരിൽ പെട്ട ഈ ദൂതന്മാരെ നാം നിയോഗിച്ചത് വ്യക്തമായ തെളിവുകളും, അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളുമായാണ്. അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നു. അതിൽ വിശദീകരണം ആവശ്യമുള്ളത് ജനങ്ങൾക്ക് താങ്കൾ വിശദീകരിച്ചു നൽകുന്നതിനത്രെ അത്. അവർ തങ്ങളുടെ ചിന്ത പ്രയോജനപ്പെടുത്തുകയും, അതിലുൾക്കൊണ്ടിരിക്കുന്നതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയും ചെയ്തേക്കാം.
Nahl 16:45
അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടയുന്നതിനായി കുതന്ത്രങ്ങൾ മെനഞ്ഞവർ ഖാറൂനിനെ അല്ലാഹു ഭൂമിയിൽ ആഴ്ത്തിയതു പോലെ അവരെ ആഴ്ത്തിക്കളയില്ലെന്ന് നിർഭയരായിരിക്കുകയാണോ?! അതല്ലെങ്കിൽ അവർ പ്രതീക്ഷിക്കാത്ത നിലക്ക് ശിക്ഷ അവരിലേക്ക് വന്നെത്തില്ലെന്ന് (ധരിച്ചിരിക്കുകയാണോ?!)
Nahl 16:46
അവരുടെ സമ്പാദനമാർഗങ്ങൾക്കായുള്ള യാത്രകളിലും ജോലികളിലും വ്യാപൃതരായിരിക്കെ -അവർക്ക് രക്ഷപ്പെടാനോ തടുക്കാനോ കഴിയാത്ത വിധം- ശിക്ഷ അവരെ ബാധിക്കുകയില്ലെന്ന് (അവർ ധരിക്കുകയാണോ?)
Nahl 16:47
അതല്ലെങ്കിൽ അവർ ഭയവിഹ്വലരായിരിക്കെ അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിക്കുകയില്ലെന്ന് നിർഭയരായിരിക്കുകയാണോ?! ഏത് അവസ്ഥയിലും അവരെ ശിക്ഷിക്കാൻ അല്ലാഹു കഴിവുള്ളവനാണ്. തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് ഏറെ ദയയുള്ളവനും (റഊഫ്), അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു. തൻ്റെ അടിമകളെ അവൻ ഉടനടി ശിക്ഷിക്കുകയില്ല; അവർ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയേക്കാമല്ലോ?!
Nahl 16:48
അല്ലാഹുവിനെ നിഷേധിക്കുന്ന ഇക്കൂട്ടർ അവൻ്റെ സൃഷ്ടികളിലേക്ക് ചിന്തയോടെ നോക്കുന്നില്ലേ?! സൂര്യൻ്റെ ചലനത്തിന് അനുസരിച്ച് രാവിലെയും, ചന്ദ്രൻ്റെ ചലനം അനുസരിച്ച് രാത്രിയിലും അവയുടെ നിഴലുകൾ വലത്തോട്ടും ഇടത്തോട്ടും ചായുന്നു. തൻ്റെ രക്ഷിതാവിന് കീഴൊതുങ്ങിക്കൊണ്ട്, യഥാർത്ഥ സാഷ്ടാംഗം നിർവ്വഹിച്ചു കൊണ്ട്, താഴ്മയോടെ (അത് ചലിക്കുന്നു).
Nahl 16:49
ആകാശങ്ങളിലും ഭൂമിയിലുമുള്ള സർവ്വ ജീവികളും അല്ലാഹുവിന് മാത്രമായി സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നു. മലക്കുകളും അവന് മാത്രമാണ് സുജൂദ് ചെയ്യുന്നത്. അല്ലാഹുവിനെ ആരാധിക്കുന്നതിലും അവനെ അനുസരിക്കുന്നതിലും അവർ അഹങ്കാരം കാണിക്കുന്നില്ല.
Nahl 16:50
അവർ ഇത്രയെല്ലാം അല്ലാഹുവിനെ ആരാധിക്കുകയും, എപ്പോഴും അവനെ അനുസരിക്കുകയും ചെയ്യുന്നതിനോടൊപ്പം അവർക്ക് മീതെയുള്ള അവരുടെ രക്ഷിതാവിനെ ഭയക്കുകയും ചെയ്യുന്നു. അല്ലാഹു അവരുടെ മുകളിലാകുന്നു; അവൻ്റെ അസ്തിത്വവും അവൻ്റെ സർവ്വാധീശത്വവും അധികാരവും. അവരുടെ രക്ഷിതാവ് അവരോട് കൽപ്പിക്കുന്ന എല്ലാ സൽക്കർമ്മവും അവർ പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
Nahl 16:51
അല്ലാഹു അവൻ്റെ സർവ്വ ദാസന്മാരോടും പറഞ്ഞിരിക്കുന്നു: നിങ്ങൾ രണ്ട് ആരാധ്യന്മാരെ സ്വീകരിക്കരുത്. യഥാർഥ ആരാധ്യൻ ഒരുവൻ മാത്രമാകുന്നു; രണ്ടാമത് ഒരു ആരാധ്യനോ, അവന് ഒരു പങ്കുകാരനോ ഇല്ല. അതിനാൽ എന്നെ മാത്രം നിങ്ങൾ ഭയപ്പെടുക. എനിക്ക് പുറമെ ആരെയും നിങ്ങൾ ഭയക്കേണ്ടതില്ല.
Nahl 16:52
ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അവൻ്റേത് മാത്രമാകുന്നു. അവയെ സൃഷ്ടിച്ചതും അധീനപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതും അവനാകുന്നു. അവന് മാത്രമാകുന്നു എന്നെന്നുമുള്ള അനുസരണവും കീഴൊതുക്കവും നിഷ്കളങ്കമായ ആരാധനയും. അപ്പോൾ അല്ലാഹുവല്ലാത്തവരെയാണോ നിങ്ങൾ ഭയക്കുന്നത്?! അല്ല! മറിച്ച് അവനെ മാത്രം നിങ്ങൾ ഭയക്കുക.
Nahl 16:53
ജനങ്ങളേ! നിങ്ങൾക്ക് മതപരമോ ഭൗതികമോ ആയ എന്തൊരു അനുഗ്രഹവുമുണ്ടാകട്ടെ; അതെല്ലാം അല്ലാഹുവിൽ നിന്ന് മാത്രമാകുന്നു. മറ്റാരിൽ നിന്നുമല്ല. ശേഷം നിങ്ങൾക്ക് എന്തെങ്കിലുമൊരു കുഴപ്പമോ രോഗമോ ദാരിദ്ര്യമോ ബാധിച്ചാൽ നിങ്ങളെ ബാധിച്ച പ്രയാസം നീക്കുവാൻ അവനിലേക്ക് മാത്രമാണ് നിങ്ങൾ പ്രാർത്ഥിച്ചു കൊണ്ട് വന്നണയുന്നത്. അനുഗ്രഹങ്ങൾ ചൊരിയുകയും, കഷ്ടതകൾ നീക്കിനൽകുകയും ചെയ്യുന്നവനാരോ, നിർബന്ധമായും അവൻ മാത്രമാണ് ആരാധിക്കപ്പെടേണ്ടത്.
Nahl 16:54
ശേഷം നിങ്ങളുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുകയും, നിങ്ങളെ ബാധിച്ച പ്രയാസം അവൻ മാറ്റുകയും ചെയ്താൽ നിങ്ങളിൽ നിന്നൊരു കൂട്ടമതാ അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ ആരാധിച്ചു കൊണ്ട് അവരുടെ രക്ഷിതാവിൽ പങ്കുചേർക്കുന്നു. അപ്പോൾ എന്തൊരു അപരാധമാണിത്?!
Nahl 16:55
അല്ലാഹുവിൽ പങ്കുചേർക്കുക എന്ന തിന്മ, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിലേക്ക് അവരെ എത്തിച്ചു. അവരുടെ പ്രയാസങ്ങൾ അവൻ നീക്കിക്കൊടുത്തു എന്നതു പോലുള്ള അനുഗ്രഹങ്ങളെ അവർ നിഷേധിച്ചു. അതിനാൽ അവരോട് പറയപ്പെട്ടു: ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾക്ക് വന്നെത്തുന്നത് വരെ നിങ്ങൾക്കുള്ള അനുഗ്രഹങ്ങളുമായി നിങ്ങൾ സുഖിച്ചു കൊള്ളുക.
Nahl 16:56
നാം നൽകിയ സമ്പത്തിൽ നിന്ന് ഒരു പങ്ക്, നിർജ്ജീവമായ, ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത, ഒന്നും അറിയാത്ത വിഗ്രഹങ്ങൾക്ക് വേണ്ടി ബഹുദൈവാരാധകർ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ അവരിലേക്ക് സാമീപ്യം തേടുകയാണിവർ. അല്ലയോ ബഹുദൈവാരാധകരേ! അല്ലാഹു സത്യം! ഈ വിഗ്രഹങ്ങൾ ആരാധ്യന്മാരാണെന്നും നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് അവക്ക് അവകാശപ്പെട്ടതാണെന്നും നിങ്ങൾ ജൽപ്പിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്.
Nahl 16:57
ബഹുദൈവാരാധകർ അല്ലാഹുവിന് പെണ്മക്കളുണ്ടെന്ന് ജൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ പെൺമക്കളാണ് മലക്കുകളെന്നും അവർ വിശ്വസിക്കുന്നു. അങ്ങനെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്നും അവർ ജൽപ്പിക്കുന്നു. അവർ സ്വയം ഇഷ്ടപ്പെടാത്തതിനെ അല്ലാഹുവിന് അവർ തിരഞ്ഞെടുത്തു നൽകിയിരിക്കുന്നു. അവർ അല്ലാഹുവിന് ഉണ്ട് എന്ന് പറയുന്നതിൽ നിന്ന് അവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അവരുടെ മനസ്സുകൾ ആഗ്രഹിക്കുന്ന ആൺമക്കളെ അവർ തങ്ങൾക്കു നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ ഇതിനെക്കാൾ വലിയ അതിക്രമം മറ്റേതുണ്ട്?!
Nahl 16:58
ബഹുദൈവാരാധകരിൽ പെട്ട ഇവരിൽ ആർക്കെങ്കിലും ഒരു പെൺകുഞ്ഞ് ഉണ്ടായ സന്തോഷവാർത്ത അറിയിക്കപ്പെട്ടാൽ അവൻ്റെ മുഖമതാ അവന് അറിയിക്കപ്പെട്ട വാർത്തയോടുള്ള വെറുപ്പിനാൽ കറുത്തിരുളുന്നു. അവൻ്റെ ഹൃദയം സങ്കടവും ദുഃഖവും കൊണ്ട് നിറയുന്നു. എന്നിട്ട് അതേ മനുഷ്യൻ തന്നെ അല്ലാഹുവിന് -താൻ സ്വന്തത്തിന് ഇഷ്ടപ്പെടാത്ത കാര്യം- ചേർത്തിപ്പറയുന്നു.
Nahl 16:59
ഒരു പെൺകുഞ്ഞ് ജനിച്ചു എന്ന വാർത്ത അറിയിക്കപ്പെട്ടതിലുള്ള പ്രയാസം കാരണത്താൽ തൻ്റെ നാട്ടുകാരിൽ നിന്ന് അവൻ മറയുകയും, ഒളിച്ചിരിക്കുകയും ചെയ്യുന്നു. അവൻ സ്വയം ചോദിക്കുന്നു: ഞാൻ ഈ പെൺകുട്ടിയെ അപമാനവും നിന്ദ്യതയും സഹിച്ച് നിലനിർത്തണമോ, അതല്ല അതിനെ ജീവനോടെ കുഴിച്ചു മൂടുകയും, മണ്ണിനടിയിലാക്കുകയും ചെയ്യണമോ?! തങ്ങളുടെ സ്വന്തങ്ങൾക്ക് വെറുപ്പുള്ള കാര്യം അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്നതിലൂടെ ബഹുദൈവാരാധകർ എടുത്തിരിക്കുന്ന ഈ വിധി എത്ര മോശമായിരിക്കുന്നു!
Nahl 16:60
പരലോകത്തിൽ വിശ്വസിക്കാത്ത (അല്ലാഹുവിനെ) നിഷേധിച്ചവർക്കാകുന്നു തിന്മയുടെ വിശേഷണങ്ങൾ. സന്താനത്തെ ആവശ്യമുണ്ടാവുക, അജ്ഞത, നിഷേധം പോലുള്ള മോശം വിശേഷണങ്ങൾ അവർക്കാകുന്നു. അല്ലാഹുവിനാകുന്നു ഉന്നതവും സ്തുത്യർഹവുമായ വിശേഷണങ്ങൾ; മഹത്വവും പൂർണ്ണതയും ധന്യതയും സർവ്വതിനെ കുറിച്ചുമുള്ള അറിവും (പോലുള്ള നല്ല വിശേഷണങ്ങൾ). അവൻ -ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത വിധം- തൻ്റെ സർവ്വാധികാരത്തിൽ അങ്ങേയറ്റം പ്രതാപമുള്ളവനും (അസീസ്) തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്ന യുക്തിമാനും (ഹകീം) ആകുന്നു.
Nahl 16:61
ജനങ്ങളെ അവരുടെ അതിക്രമത്തിൻ്റെയും നിഷേധത്തിൻ്റെയും ഫലമായി അല്ലാഹു ശിക്ഷിക്കുകയായിരുന്നുവെങ്കിൽ ഭൂമിക്ക് മുകളിൽ ഒരു മനുഷ്യനെയോ ചലിക്കുന്ന ഒരു ജീവിയെയോ അവൻ വിട്ടേക്കുമായിരുന്നില്ല. എന്നാൽ അല്ലാഹു അവൻ്റെ അറിവിൽ നിശ്ചയിക്കപ്പെട്ട ഒരു അവധി വരെ അവർക്ക് നീട്ടിനൽകിയിരിക്കുന്നു. ആ നിശ്ചിത സമയം വന്നുകഴിഞ്ഞാൽ അവർ പിന്നെ അതിൽ നിന്ന് -നിസ്സാരമായ ഒരു സമയം പോലും- വൈകുകയോ നേരത്തെയാവുകയോ ചെയ്യില്ല.
Nahl 16:62
തങ്ങളിലേക്ക് ചേർത്തപ്പെടുന്നത് അവർ വെറുക്കുന്ന പെൺമക്കളെ അല്ലാഹുവിലേക്ക് അവർ ചേർത്തു പറയുന്നു. തങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെട്ടുവെന്ന് വന്നാൽ തന്നെയും അല്ലാഹുവിങ്കൽ തങ്ങൾക്ക് ഉത്തമമായ സ്ഥാനമുണ്ടെന്നും അവർ തങ്ങളുടെ നാവുകൾ കൊണ്ട് കള്ളം കെട്ടിച്ചമക്കുന്നു. എന്നാൽ യഥാർഥത്തിൽ അവർക്ക് നരകം തന്നെയാണുള്ളത്; തീർച്ച. അവരതിൽ ഉപേക്ഷിക്കപ്പെടുന്നതാണ്. പിന്നീടൊരിക്കലും അവരതിൽ നിന്ന് പുറത്തു കടക്കുകയില്ല.
Nahl 16:63
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു സത്യം! താങ്കൾക്ക് മുൻപുള്ള സമുദായങ്ങളിലേക്ക് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അപ്പോൾ പിശാച് അവരുടെ ബഹുദൈവാരാധനയും നിഷേധവും തിന്മകളും പോലുള്ള മ്ലേഛവൃത്തികൾ അവർക്ക് മനോഹരമായി തോന്നിപ്പിച്ചു നൽകി. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ സഹായി ആണത്രെ അവൻ. എങ്കിൽ അവനെ അവർ സഹായത്തിന് വിളിക്കട്ടെ. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് വേദനയേറിയ ശിക്ഷയാണുള്ളത്.
Nahl 16:64
അല്ലാഹുവിൻ്റെ റസൂലേ! നാം താങ്കൾക്ക് മേൽ ഖുർആൻ അവതരിപ്പിച്ചത് സർവ്വജനങ്ങൾക്കും അവർ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ഏകദൈവാരാധന, പുനരുത്ഥാനം, മറ്റു മതനിയമങ്ങൾ എന്നിവയെ കുറിച്ച് അവർക്ക് വിശദീകരിച്ചു നൽകുന്നതിന് വേണ്ടിയാണ്. അല്ലാഹുവിലും അവൻ്റെ ദൂതനിലും ഖുർആനിലുള്ള കാര്യങ്ങളിലും വിശ്വസിച്ചവർക്ക് ഖുർആൻ സന്മാർഗവും കാരുണ്യവും ആയിത്തീരുന്നതിന് വേണ്ടിയും (ആണ് അവൻ അത് അവതരിപ്പിച്ചത്). അവരാകുന്നു സത്യം സ്വീകരിച്ചു കൊണ്ട് പ്രയോജനമെടുക്കുന്നവർ.
Nahl 16:65
മുകൾ ഭാഗത്തു നിന്ന് അല്ലാഹു മഴ വർഷിച്ചിരിക്കുന്നു. അങ്ങനെ അതിലൂടെ അവൻ ഉണങ്ങിവരണ്ടു കിടന്നിരുന്ന ഭൂമിയിൽ ചെടികൾ മുളപ്പിച്ചു കൊണ്ട് അതിന് ജീവൻ നൽകുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് മഴ വർഷിപ്പിച്ചതിലും, അതിലൂടെ ഭൂമിയിൽ ചെടികൾ മുളപ്പിച്ചതിലും അല്ലാഹുവിൻ്റെ വചനം കേൾക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് അവൻ്റെ ശക്തി ബോധ്യപ്പെടുത്തി നൽകുന്ന വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്.
Nahl 16:66
ജനങ്ങളേ! ഒട്ടകത്തിലും പശുവിലും ആടിലും നിങ്ങൾക്ക് ഗുണപാഠമുൾക്കൊള്ളാൻ കഴിയുന്ന ഉൽബോധനമുണ്ട്. അവയുടെ വയറ്റിലുള്ള വിസർജ്യത്തിനും ശരീരത്തിലുള്ള രക്തത്തിനും ഇടയിൽ നിന്ന്, അവയുടെ അകിടുകളിലൂടെ പുറത്തുവരുന്ന പാൽ നാം നിങ്ങളെ കുടിപ്പിക്കുന്നു. എന്നാൽ ഇങ്ങനെയായിട്ടും (വിസർജ്യത്തിനും രക്തത്തിനുമിടയിൽ നിന്ന് പുറത്തു വന്നിട്ടും) ശുദ്ധവും രുചികരവും കുടിക്കുന്നവർക്ക് സുഖം നൽകുന്നതുമായ ശുദ്ധമായ പാലാണ് അതിൽ നിന്ന് പുറത്തു വരുന്നത്.
Nahl 16:67
ഈത്തപ്പഴത്തിൻ്റെയും മുന്തിരിയുടെയും ഫലങ്ങളിലും നിങ്ങൾക്ക് ഗുണപാഠമുണ്ട്. അതിൽ നിന്ന് ബുദ്ധി ഇല്ലാതെയാക്കി കളയുന്ന ലഹരിപാനീയവും നിങ്ങൾ നിർമ്മിക്കുന്നു; അത് നല്ല ഭക്ഷണമല്ല. അതിൽ നിന്ന് തന്നെ പ്രയോജനപ്രദമായ ഉത്തമമായ ഭക്ഷണവും നിങ്ങളെടുക്കുന്നു; ഈത്തപ്പഴവും മുന്തിരിയും സുർക്കയും (മുന്തിരിയുടെയും ഈത്തപ്പഴത്തിൻ്റെയും) സത്തയും പോലെ. തീർച്ചയായും ബുദ്ധി കൊടുത്തു ചിന്തിക്കുന്ന ജനങ്ങൾക്ക് ഈ പറഞ്ഞതിൽ അല്ലാഹുവിൻ്റെ ശക്തിയും അവൻ്റെ ദാസന്മാർക്ക് മേൽ അവൻ ചൊരിയുന്ന അനുഗ്രഹങ്ങളും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളുണ്ട്. അവരാണല്ലോ ഗുണപാഠമുൾക്കൊള്ളുന്നവർ.
Nahl 16:68
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തേനീച്ചക്ക് ബോധനം നൽകുകയും, മാർഗദർശനം നൽകുകയും ചെയ്തിരിക്കുന്നു: പർവ്വതങ്ങളിലും മരങ്ങളിലും മനുഷ്യർ നിർമ്മിക്കുകയും കെട്ടിയുയർത്തുകയും ചെയ്യുന്നവയിലും നീ വീടുകൾ നിർമ്മിച്ചു കൊള്ളുക.
Nahl 16:69
ശേഷം നീ ആഗ്രഹിക്കുന്ന ഫലങ്ങളിൽ നിന്നെല്ലാം ഭക്ഷിച്ചു കൊള്ളുക. നിൻ്റെ രക്ഷിതാവ് നിനക്ക് ബോധനം നൽകിയിരിക്കുന്ന, നിനക്കായി ഒരുക്കിത്തന്ന വഴികളിൽ പ്രവേശിച്ചു കൊള്ളുക. ആ തേനീച്ചകളുടെ വയറിൽ നിന്ന് വ്യത്യസ്ത നിറങ്ങളിലുള്ള തേൻ പുറത്തു വരുന്നു. അതിൽ വെള്ളയും മഞ്ഞയും മറ്റുമെല്ലാമുണ്ട്. ജനങ്ങൾക്കുള്ള ശമനം അതിലുണ്ട്. അതുകൊണ്ടവർ രോഗങ്ങൾ ചികിത്സിക്കുന്നു. തീർച്ചയായും തേനീച്ചക്ക് നൽകപ്പെട്ട ഈ ബോധനത്തിലും, അതിൻ്റെ വയറുകളിൽ നിന്ന് പുറത്തു വരുന്ന തേനിലും ചിന്തിക്കുന്ന ജനങ്ങൾക്ക് അല്ലാഹുവിൻ്റെ ശക്തിയും സൃഷ്ടികളുടെ കാര്യങ്ങളിലുള്ള അവൻ്റെ നിയന്ത്രണവും ബോധ്യപ്പെടുത്തുന്ന തെളിവുണ്ട്. അവരാണല്ലോ ഗുണപാഠമുൾക്കൊള്ളുന്നവർ.
Nahl 16:70
ഒരു മുൻമാതൃകയുമില്ലാതെ അല്ലാഹു നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ശേഷം നിങ്ങളുടെ ആയുസ്സ് അവസാനിക്കുമ്പോൾ അവൻ നിങ്ങളെ മരിപ്പിക്കുന്നു. ആയുസ്സിലെ ഏറ്റവും മോശം കാലഘട്ടത്തിലേക്ക് -കടുത്ത വാർദ്ധക്യത്തിലേക്ക്- നീണ്ടുപോകുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിലുണ്ട്. പലതും അറിയാമായിരുന്ന സ്ഥിതിയിൽ നിന്ന് ഒന്നും അറിയാത്ത അവസ്ഥയിൽ അവൻ എത്തിച്ചേരുന്നു. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനാകുന്നു; തൻ്റെ ദാസന്മാരുടെ പ്രവർത്തനങ്ങളിൽ ഒന്നും അവന് അവ്യക്തമാവുകയില്ല. അവൻ എല്ലാ കഴിവുമുള്ളവനുമാകുന്നു; ഒന്നും അവന് അസാധ്യമാവുകയില്ല.
Nahl 16:71
അല്ലാഹു നിങ്ങൾക്ക് ഔദാര്യമായി നൽകിയ ഉപജീവനത്താൽ ചിലരെ മറ്റുചിലരെക്കാൾ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. നിങ്ങളിൽ ധനികനെയും ദരിദ്രനെയും, നേതാവിനെയും അനുയായിയെയും അവൻ നിശ്ചയിച്ചിരിക്കുന്നു. അല്ലാഹു ഉപജീവനത്തിൽ ശ്രേഷ്ഠത നൽകിയവർ തങ്ങൾക്ക് അല്ലാഹു നൽകിയതെല്ലാം അവരുടെ അടിമകൾക്ക് നൽകുകയും, അങ്ങനെ, അധികാരത്തിൽ തങ്ങളുടെ അടിമകളെ പോലെ ആയിത്തീരുകയും ചെയ്യുന്നില്ല. അപ്പോൾ എങ്ങനെയാണ് അല്ലാഹുവിന് അവൻ്റെ അടിമകളിൽ നിന്ന് പങ്കാളികളുണ്ടാകുന്നത് അവർ തൃപ്തിപ്പെടുക?! അവരാകട്ടെ തങ്ങളുടെ അടിമകൾ തങ്ങളോട് സമന്മാരാകുന്നത് തൃപ്തിപ്പെടുന്നുമില്ല?! അപ്പോൾ എത്ര വലിയ അതിക്രമമാണിത്?! അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളോട് ഇതിലും കടുത്ത നിഷേധം ഏതുണ്ട്?!
Nahl 16:72
ജനങ്ങളേ! അല്ലാഹു നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ നൽകിയിരിക്കുന്നു; നിങ്ങൾക്ക് അവരിൽ ഇണക്കം കണ്ടെത്താനത്രെ അത്. നിങ്ങളുടെ ഇണകളിൽ നിന്ന് മക്കളെയും പേരമക്കളെയും നിങ്ങൾക്കവൻ നൽകുന്നു. ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും ശുദ്ധമായത് -മാംസവും ധാന്യവും ഫലങ്ങളും- അവൻ നിങ്ങൾക്ക് ഉപജീവനമായി നൽകുകയും ചെയ്തിരിക്കുന്നു. അപ്പോൾ നിരർത്ഥകമായ വിഗ്രഹങ്ങളിലും ആരാധ്യവസ്തുക്കളിലും അവർ വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ എണ്ണിക്കണക്കാക്കാൻ കഴിയാത്ത അനേകം അനുഗ്രഹങ്ങളെ അവർ നിഷേധിക്കുകയുമാണോ?! അവർ നന്ദികേട് കാണിക്കുകയാണോ? അല്ലാഹുവിൽ മാത്രം വിശ്വസിച്ച് കൊണ്ട് അനുഗ്രഹങ്ങൾ നൽകിയതിന് അവന് നന്ദി ചെയ്യാതിരിക്കുകയാണോ അവർ?!
Nahl 16:73
ഈ ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നത് അവർക്ക് ആകാശത്ത് നിന്നോ ഭൂമിയിൽ നിന്നോ എന്തെങ്കിലുമൊരു ഉപജീവനം നൽകാൻ സാധിക്കാത്ത വിഗ്രഹങ്ങളെയാണ്. അവർക്ക് ഒരിക്കലും അതിന് സാധിക്കുകയില്ല; കാരണം ജീവനില്ലാത്ത, ഒന്നും അറിയാത്ത നിർജീവ വസ്തുക്കളാണവ.
Nahl 16:74
ജനങ്ങളേ! ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ വിഗ്രഹങ്ങളെ നിങ്ങൾ അല്ലാഹുവിന് സാദൃശ്യമുള്ളവരായി നിശ്ചയിക്കരുത്. ആരാധനയിൽ അല്ലാഹുവിന് പങ്കാളികളെ നിശ്ചയിക്കാൻ അവന് സദൃശ്യനായി ഒന്നുമില്ല. തീർച്ചയായും അല്ലാഹു അവൻ്റെ മഹത്വത്തിൻ്റെയും പൂർണ്ണതയുടെയും വിശേഷണങ്ങൾ അറിയുന്നു. എന്നാൽ നിങ്ങൾക്കത് അറിയുകയില്ല. അതിനാലാണ് നിങ്ങൾ അല്ലാഹുവിൽ പങ്കുചേർക്കുക എന്ന തിന്മയിൽ വീണുപോകുന്നതും, നിങ്ങളുടെ വിഗ്രഹങ്ങളോട് അവനെ സമപ്പെടുത്തുന്നതും.
Nahl 16:75
ബഹുദൈവാരാധകർക്ക് മറുപടിയായി കൊണ്ട് അല്ലാഹു ഒരു ഉപമ വിവരിക്കുന്നു. ഒന്നും കൈകാര്യം ചെയ്യാൻ സാധിക്കാത്ത ഒരു അടിമ; ദാനം ചെയ്യുവാൻ അവൻ്റെ കയ്യിൽ ഒന്നുമില്ല. നാം അനുവദനീയമായ സമ്പത്ത് നൽകിയ സ്വതന്ത്രനായ മറ്റൊരാൾ; അയാൾ തൻ്റെ സമ്പത്തിൽ ഉദ്ദേശിക്കുന്നത് പോലെ ക്രയവിക്രയം നടത്തുന്നു. രഹസ്യമായും പരസ്യമായും അതിൽ നിന്ന് അവൻ താനുദ്ദേശിക്കുംപോലെ ദാനം നൽകുന്നു. ഈ രണ്ട് പേരും ഒരിക്കലും തുല്ല്യരല്ല. അപ്പോൾ തൻ്റെ സർവ്വാധികാരത്തിൽ ഉദ്ദേശിക്കുന്നത് പോലെ ക്രയവിക്രയം നടത്തുന്ന സർവ്വാധികാരിയായ അല്ലാഹുവിനെയും, ഒന്നിനും കഴിവില്ലാത്ത നിങ്ങളുടെ വിഗ്രഹങ്ങളെയും എങ്ങനെയാണ് നിങ്ങൾ സമപ്പെടുത്തുന്നത്?! സർവ്വസ്തുതികളും അല്ലാഹുവിനത്രെ; അവനാണ് അതിന് അർഹതയുള്ളവൻ. എന്നാൽ ബഹുദൈവാരാധകരിൽ അധികപേരും അല്ലാഹുവിന് ആരാധ്യതയിലുള്ള ഏകത്വവും, ഏകനായി ആരാധിക്കപ്പെടാനുള്ള അവൻ്റെ അർഹതയും മനസ്സിലാക്കുന്നില്ല.
Nahl 16:76
ബഹുദൈവാരാധകർക്ക് മറുപടിയായി മറ്റൊരു ഉപമ കൂടി അല്ലാഹു വിവരിച്ചു നൽകുന്നു. രണ്ട് വ്യക്തികളുടെ ഉപമയാണത്. ഒരാൾ കേൾക്കാനോ സംസാരിക്കാനോ എന്തെങ്കിലും ഗ്രഹിക്കാനോ കഴിയാത്ത ഊമയാകുന്നു. അവന് സ്വയം ഉപകാരമുള്ള എന്തെങ്കിലും ചെയ്യുവാനോ, മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരം ചെയ്യുവാനോ സാധിക്കില്ല. അവൻ്റെ കാര്യങ്ങൾ ഏറ്റെടുത്തിട്ടുള്ള രക്ഷകർത്താക്കൾക്ക് അവൻ ഭാരമേറിയ ഒരു ഉത്തരവാദിത്തം തന്നെ. ഏത് ദിശയിലേക്ക് അവനെ തിരിച്ചുവിട്ടാലും ഒരു നന്മയും അവൻ കൊണ്ടുവരില്ല. എന്തെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ അവനൊട്ട് സാധിക്കുകയുമില്ല. ഈ അവസ്ഥയിലുള്ള ഒരാളും ശരിയായി കേൾക്കാനും സംസാരിക്കാനും കഴിവുള്ള, മറ്റുള്ളവർക്ക് പ്രയോജനമുള്ള, ജനങ്ങളോട് നീതി കൽപ്പിക്കുന്ന, നേരായി നിലകൊള്ളുന്ന, വ്യക്തമായ -വളവുകളില്ലാത്ത- വഴിയിൽ നിലയുറപ്പിച്ചിട്ടുള്ള മറ്റൊരാളും സമന്മാരാകുമോ? അപ്പോൾ ബഹുദൈവാരാധകരേ! പ്രതാപത്തിൻ്റെയും പരിപൂർണതയുടെയും വിശേഷണങ്ങളുള്ള അല്ലാഹുവിനെയും, കേൾക്കുകയോ സംസാരിക്കുകയോ എന്തെങ്കിലും നന്മ കൊണ്ടുവരികയോ തിന്മ നീക്കുകയോ ചെയ്യാത്ത നിങ്ങളുടെ വിഗ്രഹങ്ങളെയും എങ്ങനെയാണ് നിങ്ങൾ തുല്ല്യരാക്കുക?!
Nahl 16:77
അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളിലും ഭൂമിയിലുള്ള മറഞ്ഞ കാര്യങ്ങളെ കുറിച്ചെല്ലാം അറിവുള്ളത്. സൃഷ്ടികളിൽ ആർക്കും അറിയാത്ത ഈ അറിവ് അവന് മാത്രമാണുള്ളത്. അപ്പോൾ അല്ലാഹുവിന് മാത്രം അറിയുന്ന മറഞ്ഞ കാര്യങ്ങളിൽ പെട്ട അന്ത്യനാളിൻ്റെ സ്ഥിതിയെന്താണ്. അല്ലാഹു ഉദ്ദേശിച്ചാൽ കണ്ണ് അടക്കുകയും തുറക്കുകയും ചെയ്യുന്നത് പോലെ -വളരെ വേഗതയിലായിരിക്കും- അത് സംഭവിക്കുക. അല്ല; അതിനെക്കാൾ വേഗതയിലായിരിക്കും അത് ഉണ്ടാവുക. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; ഒന്നും അവന് അസാധ്യമാവുകയില്ല. എന്തെങ്കിലും കാര്യം അവൻ ഉദ്ദേശിച്ചാൽ അവൻ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയേണ്ട താമസം, അതുണ്ടാകുന്നു.
Nahl 16:78
ജനങ്ങളേ! അല്ലാഹു നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽ നിന്ന് -ഗർഭകാലം കഴിഞ്ഞ ശേഷം- കുഞ്ഞുങ്ങളായി നിങ്ങളെ പുറത്തു കൊണ്ടുവന്നു. അപ്പോൾ നിങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. കേൾക്കാനായി നിങ്ങൾക്ക് കേൾവിശക്തിയും, കാണാനായി കാഴ്ച്ച ശക്തിയും, ചിന്തിച്ചു മനസ്സിലാക്കാനായി ഹൃദയങ്ങളും അവൻ നിങ്ങൾക്ക് നൽകി. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞു തന്ന അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നതിനായിരുന്നു അത്.
Nahl 16:79
വായുവിൽ പറക്കാൻ കഴിയുന്ന രൂപത്തിൽ സംവിധാനിക്കപ്പെട്ട, പറക്കാൻ കഴിയുംവിധം അല്ലാഹു ചിറകുകൾ നൽകുകയും, അന്തരീക്ഷം സുഖമമാക്കി നൽകുകയും, ചിറക് കൂട്ടിപ്പിടിക്കാനും വിടർത്തിപ്പിടിക്കാനും അവൻ ബോധനം നൽകുകയും ചെയ്ത പക്ഷികളിലേക്ക് ബഹുദൈവാരാധകർ നോക്കുന്നില്ലേ?! താഴെ വീഴാതെ, അന്തരീക്ഷത്തിൽ അവയെ പിടിച്ചു നിർത്തിയത് സർവ്വശക്തനായ അല്ലാഹുവല്ലാതെ മറ്റാരുമല്ല. തീർച്ചയായും അപ്രകാരം അവയെ സംവിധാനിച്ചതിലും, വീഴാതെ പിടിച്ചു നിർത്തുന്നതിലും അല്ലാഹുവിൽ വിശ്വസിക്കുന്ന ജനങ്ങൾക്ക് അനേകം ദൃഷ്ടാന്തങ്ങളുണ്ട്. കാരണം അവരാകുന്നു തെളിവുകളിൽ നിന്നും ഗുണപാഠങ്ങളിൽ നിന്നും പ്രയോജനമെടുക്കുന്നവർ.
Nahl 16:80
കല്ലു കൊണ്ടും മറ്റും നിങ്ങൾ പടുത്തുയർത്തുന്ന വീടുകളിൽ നിങ്ങൾക്ക് സമാധാനവും സ്വസ്ഥതയും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ഒട്ടകത്തിൻ്റെയും പശുവിൻ്റെയും ആടിൻ്റെയും തോലുകളിൽ നിന്ന് നിർമ്മിക്കാവുന്ന -പട്ടണങ്ങളിലെ വീടുകൾ പോലുള്ള- കൂടാരങ്ങളും തമ്പുകളും അവൻ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തന്നിരിക്കുന്നു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര പോകുമ്പോൾ അത് വഹിച്ചു കൊണ്ടു പോകുവാൻ നിങ്ങൾക്ക് എളുപ്പമുണ്ട്. എവിടെയെങ്കിലും തമ്പടിച്ചാൽ അവിടെ കൂടാരം നാട്ടുവാനും എളുപ്പം തന്നെ. ചെമ്മരിയാടിൻ്റെ കമ്പിളിയിൽ നിന്നും, ഒട്ടകത്തിൻ്റെ രോമത്തിൽ നിന്നും, ആടിൻ്റെ രോമത്തിൽ നിന്നും നിങ്ങളുടെ വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും മൂടികളും നിർമ്മിക്കാനും അവൻ സൗകര്യം ചെയ്തു തന്നു. ഒരു നിശ്ചിതഅവധി വരെ ഇതെല്ലാം നിങ്ങൾ പ്രയോജനപ്പെടുത്തുന്നു.
Nahl 16:81
വേനലിൽ നിന്ന് നിങ്ങൾക്ക് തണൽ കൊള്ളുന്നതിനായി വൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയും നിഴൽ അവൻ നിങ്ങൾക്ക് ഒരുക്കി തന്നിരിക്കുന്നു. ചൂടും തണുപ്പും നിങ്ങളിൽ നിന്ന് തടുത്തു നിർത്തുന്ന, ശത്രുക്കളിൽ നിന്ന് മറനൽകുന്ന ഊടുവഴികളും ഗുഹകളും അവൻ പർവ്വതങ്ങളിൽ ഒരുക്കിയിരിക്കുന്നു. ചൂടിൽ നിന്നും തണുപ്പിൽ നിന്നും രക്ഷപ്പെടുത്തുന്ന, പരുത്തിയിൽ നിന്നും മറ്റുമുള്ള വസ്ത്രങ്ങളും മേൽവസ്ത്രങ്ങളും അവൻ നിങ്ങൾക്ക് ഒരുക്കിതന്നിരിക്കുന്നു. യുദ്ധത്തിൽ പരസ്പരമുള്ള ആക്രമണം തടുക്കുന്ന പടച്ചട്ടകളും അവൻ ഒരുക്കി നൽകിയിരിക്കുന്നു; അതിനാൽ ആയുധങ്ങൾ നിങ്ങളുടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നില്ല. ഈ പറഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾക്ക് മേൽ ചൊരിഞ്ഞു നൽകിയതു പോലെയാണ് അല്ലാഹു അവൻ്റെ അനുഗ്രഹങ്ങൾ പൂർത്തീകരിക്കുന്നത്. നിങ്ങൾ അല്ലാഹുവിന് മാത്രം കീഴൊതുങ്ങുന്നതിനും, അവനിൽ മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമത്രെ അത്.
Nahl 16:82
ഇനി അവർ വിശ്വാസത്തിൽ നിന്നും, നീ കൊണ്ടു വന്നതിനെ സത്യപ്പെടുത്തുന്നതിൽ നിന്നും തിരിഞ്ഞു കളയുന്നെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- (ജനങ്ങൾക്ക്) എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ട കാര്യം വ്യക്തമായി എത്തിച്ചു നൽകുക എന്നതല്ലാതെ അങ്ങയുടെ മേൽ മറ്റൊരു ബാധ്യതയുമില്ല. അവരെ സന്മാർഗത്തിലേക്ക് നിർബന്ധിക്കുക എന്നത് താങ്കൾക്ക് മേൽ ബാധ്യതയാക്കപ്പെട്ടിട്ടില്ല.
Nahl 16:83
ബഹുദൈവാരാധകർ അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ തിരിച്ചറിയുന്നു; നബി -ﷺ- യെ അവരിലേക്ക് നിയോഗിച്ചു എന്നത് അതിലൊരു അനുഗ്രഹമാണ്. ശേഷം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതെ, അവരതിനെ നിഷേധിച്ചു തള്ളുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്യുന്നു. അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവരത്രെ.
Nahl 16:84
അല്ലാഹുവിൻ്റെ റസൂലേ! എല്ലാ സമുദായത്തിൽ നിന്നും അവരിലേക്ക് അയക്കപ്പെട്ട ദൂതന്മാരെ അല്ലാഹു നിയോഗിക്കുന്ന ദിവസം ഓർക്കുക! അവരുടെ കൂട്ടത്തിൽ (അല്ലാഹുവിൽ) വിശ്വസിച്ചവരുടെ വിശ്വാസത്തിനും, (അല്ലാഹുവിനെ) നിഷേധിച്ചവരുടെ നിഷേധത്തിനും അവർ സാക്ഷി പറയും. അതിന് ശേഷം (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവർ നിലകൊണ്ടിരുന്ന നിഷേധത്തിന് ഒഴിവുകഴിവ് ബോധിപ്പിക്കാനുള്ള അവസരം നൽകപ്പെടുകയില്ല. തങ്ങളുടെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുംവിധം ഇഹലോകത്തേക്ക് അവർ മടങ്ങുന്നതുമല്ല. കാരണം പരലോകം വിചാരണയുടെ ലോകമാണ്; പ്രവർത്തനത്തിൻ്റേതല്ല.
Nahl 16:85
ബഹുദൈവാരാധകരായ അതിക്രമികൾ ശിക്ഷ നേരിൽ കണ്ടുകഴിഞ്ഞാൽ പിന്നെ അവർക്ക് ശിക്ഷയിൽ ഇളവ് നൽകപ്പെടുന്നതല്ല. ആ ശിക്ഷയിൽ പിന്നീട് അവർക്ക് അവധി നീട്ടിനൽകപ്പെടുന്നതുമല്ല. മറിച്ച് അവരതിൽ ശാശ്വതരായി, എന്നെന്നേക്കും പ്രവേശിക്കുന്നതാണ്.
Nahl 16:86
ബഹുദൈവാരാധകർ പരലോകത്ത് വെച്ച് അവർ (ഇഹലോകത്തായിരിക്കെ) ആരാധിച്ചിരുന്ന ആരാധ്യന്മാരെ കണ്ടാൽ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ നിനക്ക് പുറമെ ആരാധിച്ചിരുന്ന ഞങ്ങളുടെ പങ്കാളികൾ; ഇവരാണവർ. തങ്ങളുടെ പാപഭാരങ്ങൾ അവരുടെ മേൽ കെട്ടിവെക്കുന്നതിനാണവർ ഇപ്രകാരം പറയുന്നത്. അപ്പോൾ അല്ലാഹു അവരുടെ ആരാധ്യവസ്തുക്കളെ കൊണ്ട് സംസാരിപ്പിക്കും. അവർ ഇവർക്ക് മറുപടി പറയും: ബഹുദൈവാരാധകരേ! അല്ലാഹുവിനൊപ്പം പങ്കാളികളെ ചേർത്തു കൊണ്ട് നിങ്ങൾ നടത്തിയ ആരാധനയിൽ നിങ്ങൾ കളവു പറയുന്നവരായിരുന്നു. അല്ലാഹുവിനൊപ്പം ആരാധിക്കപ്പെടാവുന്ന ഒരു പങ്കാളിയും അവനില്ല.
Nahl 16:87
ബഹുദൈവാരാധകർ അല്ലാഹുവിന് പരിപൂർണ്ണമായി സമർപ്പിതരാകും. അവന് മാത്രം അവർ കീഴൊതുങ്ങുകയും ചെയ്യും. അല്ലാഹുവിൻ്റെ അടുക്കൽ തങ്ങളുടെ വിഗ്രഹങ്ങൾ ശുപാർശ പറയുമെന്ന അവരുടെ കള്ളജൽപ്പനമെല്ലാം അവരിൽ നിന്ന് വിട്ടുമാറുന്നതാണ്.
Nahl 16:88
അല്ലാഹുവിനെ നിഷേധിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് മറ്റുള്ളവരെ വഴിതിരിച്ചു വിടുകയും ചെയ്തവരാരോ അവർക്ക് നാം അവരുടെ നിഷേധത്തിന് അർഹതപ്പെട്ട ശിക്ഷക്ക് മേൽ വീണ്ടും ശിക്ഷ അധികരിപ്പിച്ചു നൽകുന്നതാണ്. അവരുടെ സ്വന്തം കുഴപ്പത്തിൻ്റെയും മറ്റുള്ളവരെ വഴിതെറ്റിച്ചു കൊണ്ട് അവർ കുഴപ്പം സൃഷ്ടിച്ചതിൻ്റെയും ഫലമാണത്.
Nahl 16:89
അല്ലാഹുവിൻ്റെ റസൂലേ! എല്ലാ സമുദായത്തിൽ നിന്നും -അവർ (അല്ലാഹുവിൽ) വിശ്വസിച്ചോ നിഷേധിച്ചോ എന്നതിന്- അവർക്ക് മേൽ സാക്ഷ്യം വഹിക്കാനായി അവരിൽ നിന്ന് തന്നെ, അവരുടെ ഭാഷ സംസാരിക്കുന്ന ദൂതനെ നാം നിയോഗിക്കുകയും ചെയ്യുന്ന സന്ദർഭം സ്മരിക്കുക. നബിയേ! അന്ന് സർവ്വ സമുദായങ്ങൾക്കും മേൽ സാക്ഷിയായി താങ്കളെ നാം കൊണ്ടുവരുന്നതാണ്. വിശദീകരിക്കേണ്ടതായി ഉള്ള എല്ലാ കാര്യങ്ങളും -അനുവദനീയവും നിഷിദ്ധവും ഏതെന്നും, പ്രതിഫലവും ശിക്ഷയും ഏതിനെല്ലാമെന്നും മറ്റുമുള്ളതെല്ലാം- വിശദീകരിക്കുന്നതിനാണ് ഖുർആൻ നാം താങ്കൾക്ക് മേൽ അവതരിപ്പിച്ചത്. ജനങ്ങൾക്ക് സത്യത്തിലേക്ക് മാർഗദർശനമായും, ഇതിൽ വിശ്വസിക്കുകയും ഇതിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്ക് കാരുണ്യമായി കൊണ്ടും, അല്ലാഹുവിൽ വിശ്വസിച്ചവർക്ക് അവർ കാത്തിരിക്കുന്ന ശാശ്വതമായ അനുഗ്രഹങ്ങളെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നതുമായാണ് ഈ ഖുർആൻ നാം അവതരിപ്പിച്ചത്.
Nahl 16:90
തീർച്ചയായും അല്ലാഹു കൽപ്പിക്കുന്നത് അടിമകൾ നീതി പാലിക്കാനാണ്; അല്ലാഹുവിനോടുള്ള ബാധ്യതകളും സൃഷ്ടികളോടുള്ള ബാധ്യതകളും അവർ നിറവേറ്റട്ടെ. വിധികൽപ്പിക്കുമ്പോൾ ആരെയും മറ്റൊരാൾക്ക് മേൽ അവർ പരിഗണിക്കാതിരിക്കട്ടെ; അർഹമായ വല്ല പരിഗണനയും ഉണ്ടെങ്കിലല്ലാതെ. നന്മ ചെയ്യുവാനും അല്ലാഹു കൽപ്പിക്കുന്നു; നിർബന്ധമല്ലെങ്കിലും ഐഛികമായി ചെയ്യാവുന്ന സുന്നത്തായ ദാനദർമ്മങ്ങൾ, അതിക്രമിക്ക് പൊറുത്തു കൊടുക്കുക പോലുള്ള കാര്യങ്ങൾ അവർ ചെയ്യട്ടെ. കുടുംബബന്ധമുള്ളവർക്ക് അവർക്ക് ആവശ്യമുള്ളത് നൽകാനും അല്ലാഹു കൽപ്പിക്കുന്നു. മ്ലേഛമായതിൽ എല്ലാ കാര്യവും അവൻ വിലക്കുന്നു; ചീത്തവാക്കുകൾ പറയുന്നതും, വ്യഭിചാരം പോലുള്ള മ്ലേഛവൃത്തികൾ ചെയ്യുന്നതുമെല്ലാം അവൻ വിലക്കുന്നു. മതപരമായി തിന്മയാകുന്ന കാര്യങ്ങളിൽ നിന്നും അല്ലാഹു വിലക്കുന്നു; എല്ലാ തിന്മകളും അതിൽ പെടും. അതിക്രമവും, ജനങ്ങൾക്ക് മേൽ അഹങ്കാരം നടിക്കുന്നതും അല്ലാഹു വിരോധിക്കുന്നു. ഈ ആയത്തിൽ അല്ലാഹു നിങ്ങളോട് കൽപ്പിക്കുകയും, നിങ്ങളോട് വിലക്കുകയും ചെയ്ത കാര്യങ്ങളിലൂടെ അവൻ നിങ്ങളെ ഉപദേശിക്കുന്നു; അവയിൽ നിന്ന് നിങ്ങൾ ഗുണപാഠമുൾക്കൊള്ളുന്നതിനത്രെ അത്.
Nahl 16:91
അല്ലാഹുവിനോട് നിങ്ങൾ ചെയ്തതോ, ജനങ്ങളുമായി ചെയ്തതോ ആയ കരാറുകളെല്ലാം നിങ്ങൾ പൂർത്തീകരിക്കുക. അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു പറഞ്ഞു ബലപ്പെടുത്തിയ ശേഷം നിങ്ങൾ ആ ശപഥങ്ങൾ ലംഘിക്കാതിരിക്കുക. നിങ്ങളുടെ ശപഥത്തിലൂടെ അല്ലാഹുവിനെ നിങ്ങൾക്ക് മേൽ നിങ്ങൾ സാക്ഷികളാക്കിയിരിക്കുന്നു. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് അറിയുന്നു; അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
Nahl 16:92
കരാറുകൾ ലംഘിക്കുന്നതിലൂടെ ബുദ്ധി കുറഞ്ഞ വിഡ്ഢികളായി നിങ്ങൾ മാറിപ്പോകരുത്. തൻ്റെ നൂൽ ഉറപ്പോടെ പിരിച്ചുണ്ടാക്കിയ ശേഷം അത് പിരിച്ചുടച്ചു കളഞ്ഞ വിഡ്ഢിയായ ഒരു സ്ത്രീയെ പോലെ നിങ്ങൾ മാറരുത്. ആദ്യം നൂൽ പിരിക്കാൻ അവൾ അധ്വാനിച്ചു. ശേഷം അത് അഴിച്ചുമാറ്റാനും അധ്വാനിച്ചു. ലക്ഷ്യം അവൾക്ക് നേടിയെടുക്കാനായതുമില്ല. നിങ്ങളുടെ ശപഥങ്ങൾ പരസ്പരം ചതിക്കുവാനുള്ള ഒരു മാർഗമാക്കി നിങ്ങൾ മാറ്റരുത്; അതിലൂടെ നിങ്ങളുടെ ജനത ബഹുഭൂരിപക്ഷമായി തീരുവാനും, ശത്രുക്കളെക്കാൾ ശക്തരായി തീരുവാനും ഉദ്ദേശിച്ചു കൊണ്ട് (നിങ്ങൾ അപ്രകാരം ചെയ്യരുത്). തീർച്ചയായും കരാറുകൾ പാലിക്കുന്നുണ്ടോ അതല്ല ലംഘിക്കുകയാണോ ചെയ്യുന്നത് എന്ന കാര്യത്തിൽ അല്ലാഹു നിങ്ങളെ പരീക്ഷിക്കുകയാണ്. ഇഹലോകത്ത് നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിരുന്ന കാര്യം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നതാണ്. അപ്പോൾ സത്യവാനും അസത്യവാദിയും വേർതിരിയും. സത്യം പറഞ്ഞവനും കള്ളം പറഞ്ഞവനും വേർതിരിയും.
Nahl 16:93
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ നിങ്ങളെയെല്ലാം, സത്യത്തിൽ ഒരുമിച്ചു നിലകൊള്ളുന്ന ഏകസമുദായമാക്കുമായിരുന്നു. എന്നാൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ അവൻ്റെ നീതിയാൽ, സത്യം സ്വീകരിക്കുന്നതിൽ നിന്നും കരാറുകൾ പാലിക്കുന്നതിൽ നിന്നും വഴിതെറ്റിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ്റെ ഔദാര്യത്താൽ, അതിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
Nahl 16:94
പരസ്പരം ചതിക്കുവാനുള്ള മാർഗമാക്കി നിങ്ങളുടെ ശപഥങ്ങളെ നിങ്ങൾ മാറ്റരുത്. നിങ്ങളുടെ ദേഹേഛകളെ പിൻപറ്റി കൊണ്ട് തോന്നുമ്പോൾ ശപഥങ്ങൾ നിങ്ങൾ ലംഘിക്കുകയും, തോന്നുമ്പോൾ പാലിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകരുത്. തീർച്ചയായും നിങ്ങൾ അപ്രകാരം പ്രവർത്തിച്ചാൽ നേരായ മാർഗത്തിൽ (സ്വിറാത്വുൽ മുസ്തഖീം) ഉറച്ചു നിന്നിരുന്ന നിങ്ങളുടെ പാദങ്ങൾ വ്യതിചലിച്ചു പോകും. അല്ലാഹുവിൻ്റെ വഴിയിൽ നിന്ന് തെറ്റിപ്പോയതിനാൽ അവൻ്റെ ശിക്ഷ നിങ്ങൾ രുചിക്കുകയും, മറ്റുള്ളവരെ വഴിപിഴപ്പിച്ചതിനാൽ ഇരട്ടി ശിക്ഷ നിങ്ങൾക്ക് നൽകപ്പെടുകയും ചെയ്യും.
Nahl 16:95
അല്ലാഹുവിൻ്റെ കരാർ -അത് ലംഘിക്കുകയും, പൂർത്തീകരിക്കാതിരിക്കുകയും ചെയ്യുന്നതിന്- തുഛമായ വിഭവം നിങ്ങൾ പകരം സ്വീകരിക്കരുത്. തീർച്ചയായും ഇഹലോകത്ത് ലഭിക്കുന്ന അല്ലാഹുവിൽ നിന്നുള്ള സഹായവും അവൻ്റെ (മാർഗത്തിലുള്ള യുദ്ധത്തിലൂടെ നേടാവുന്ന) യുദ്ധാർജ്ജിത സ്വത്തും, പരലോകത്ത് അവൻ ഒരുക്കിവെച്ച ശാശ്വതമായ സുഖാനുഗ്രഹങ്ങളുമത്രെ കരാർ ലംഘിക്കുന്നതിലൂടെ നിങ്ങൾക്ക് ഇഹലോകത്ത് ലഭിക്കുന്ന തുഛമായ വിഭവത്തെക്കാൾ നല്ലത്. അത് നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ!
Nahl 16:96
ജനങ്ങളേ! നിങ്ങളുടെ പക്കലുള്ള സമ്പത്തും ആസ്വാദനങ്ങളും സുഖാനുഗ്രഹങ്ങളും -അതെത്ര ധാരാളമുണ്ടെങ്കിലും- അവസാനിക്കുന്നതാണ്. അല്ലാഹുവിങ്കലുള്ള പ്രതിഫലമാകുന്നു എന്നെന്നും നിലനിൽക്കുന്നത്. അപ്പോൾ പിന്നെങ്ങിനെയാണ്, എന്നെന്നും നിലനിൽക്കുന്നതിനെക്കാൾ അവസാനിച്ചു പോകുന്നതിന് നിങ്ങൾ പ്രാധാന്യം നൽകുക? തങ്ങളുടെ കരാറുകളിൽ ക്ഷമയോടെ ഉറച്ചു നിലകൊള്ളുകയും, അവ ലംഘിക്കാതിരിക്കുകയും ചെയ്തവർക്ക് അവർ ചെയ്തിരുന്ന സൽകർമ്മങ്ങളുടെ പ്രതിഫലം ഏറ്റവും ഉത്തമമായ നിലക്ക് നാം നൽകുന്നതാണ്. ഒരു നന്മക്ക് പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെയും അതിലുമധികം അനേകം ഇരട്ടിയായും നാമവർക്ക് പ്രതിഫലം നൽകും.
Nahl 16:97
ആരെങ്കിലും അല്ലാഹു കൽപ്പിച്ചതു പോലെ സൽകർമ്മം പ്രവർത്തിക്കുകയാണെങ്കിൽ -അവൻ പുരുഷനോ സ്ത്രീയോ ആകട്ടെ-; അല്ലാഹുവിൽ വിശ്വസിക്കുന്നവരാണ് അവരെങ്കിൽ അവർക്ക് ഇഹലോകത്ത് നാം മനോഹരമായ ജീവിതം നൽകുന്നതാണ്. അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തിപ്പെടാനും, ഉള്ളതിൽ സംതൃപ്തരാകാനും നന്മകൾ പ്രവർത്തിക്കാനും അവർക്ക് സാധിക്കും. ഇഹലോകത്തായിരിക്കെ അവർ പ്രവർത്തിച്ച സൽകർമ്മങ്ങൾക്ക് ഏറ്റവും നല്ല രൂപത്തിൽ അവരുടെ പ്രതിഫലം നാം പരലോകത്ത് വെച്ച് നൽകുകയും ചെയ്യുന്നതാണ്.
Nahl 16:98
അല്ലാഹുവിൽ വിശ്വസിക്കുന്നവനേ! നീ ഖുർആൻ പാരായണം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ, അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൻ്റെ ദുർബോധനത്തിൽ നിന്ന് നിന്നെ രക്ഷിക്കുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക.
Nahl 16:99
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും, തങ്ങളുടെ എല്ലാ കാര്യങ്ങളിലും അവരുടെ രക്ഷിതാവിൽ മാത്രം ഭരമേൽപ്പിക്കുകയും ചെയ്യുന്നവരുടെ മേൽ പിശാചിന് യാതൊരു അധീശത്വവുമുണ്ടായിരിക്കുന്നതല്ല.
Nahl 16:100
പിശാചിനെ രക്ഷാധികാരിയാക്കുകയും, അവൻ വഴിപിഴപ്പിക്കുമ്പോൾ അതിൽ അവനെ അനുസരിക്കുകയും, അവൻ്റെ പിഴപ്പിക്കൽ കാരണം അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ ആരാധിച്ചു കൊണ്ട് ബഹുദൈവാരാധനയിൽ ഏർപ്പെടുകയും ചെയ്തവർക്ക് മേൽ മാത്രമേ അവൻ്റെ ദുർബോധനങ്ങളാൽ അവന് അധീശത്വമുണ്ടായിരിക്കുകയുള്ളൂ.
Nahl 16:101
ഖുർആനിലെ ഏതെങ്കിലും ആയത്തിലെ വിധി മറ്റൊരു ആയത്ത് കൊണ്ട് നാം ദുർബലപ്പെടുത്തിയാൽ -അല്ലാഹുവാകട്ടെ; യുക്തിപൂർവം ഖുർആനിലെ ഏത് ആയത്തുകളാണ് ദുർബലമാക്കപ്പെടേണ്ടതെന്നും, ഏതെല്ലാമാണ് ദുർബലമാക്കപ്പെടേണ്ടതില്ലാത്തതെന്നും നന്നായി അറിയുന്നവനാകുന്നു- അവർ പറയും: മുഹമ്മദ്! തീർച്ചയായും നീ ഒരു കള്ളൻ മാത്രമാകുന്നു; നീ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയാകുന്നു. എന്നാൽ അല്ലാഹു ആയത്തുകളിലെ വിധികൾ ദുർബലമാക്കുന്നത് അവന്റെ മഹത്തരമായ ഉദ്ദേശങ്ങളാലാണെന്ന് അവരിൽ ബഹുഭൂരിപക്ഷവും മനസ്സിലാക്കുന്നില്ല.
Nahl 16:102
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവിൽ നിന്ന് സത്യവുമായി ജിബ്'രീലാണ് ഈ ഖുർആനുമായി അവതരിച്ചത്. അതിൽ യാതൊരു തെറ്റോ മാറ്റത്തിരുത്തലുകളോ ഭേദഗതികളോ ഇല്ല. (അല്ലാഹുവിൽ നിന്ന്) പുതിയ ആയത്തുകൾ അവതരിക്കുമ്പോഴെല്ലാം അല്ലാഹുവിൽ വിശ്വസിച്ചവരെ അവരുടെ വിശ്വാസത്തിൽ (കൂടുതൽ) ഉറപ്പിച്ചു നിർത്തുന്നതിനത്രെ അത്. അവർക്ക് സത്യത്തിലേക്കുള്ള മാർഗദർശനവും, മുസ്ലിംകൾക്ക് ലഭിക്കാനിരിക്കുന്ന മാന്യമായ പ്രതിഫലത്തെ കുറിച്ചുള്ള സന്തോഷവാർത്തയുമാണത്.
Nahl 16:103
തീർച്ചയായും മുഹമ്മദിന് ഒരു മനുഷ്യൻ ഖുർആൻ പഠിപ്പിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്' എന്ന് ബഹുദൈവാരാധകർ പറയുന്നുണ്ടെന്ന് നമുക്കറിയാം. അവർ ജൽപ്പിക്കുന്നത് കളവാകുന്നു. അവരീ പറയുന്ന വ്യക്തി അനറബിയാണ്. ഈ ഖുർആനാകട്ടെ; വ്യക്തമായ അറബി ഭാഷയിൽ ഉന്നതമായ സാഹിത്യനിലവാരത്തിലാണ് അവതരിച്ചിരിക്കുന്നത്. അപ്പോൾ എങ്ങനെയാണ് ഈ ഖുർആൻ ഒരു അനറബിയാണ് മുഹമ്മദിന് പഠിപ്പിച്ചു നൽകിയത് എന്ന് അവർ വാദിക്കുക?!
Nahl 16:104
തീർച്ചയായും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണെന്നതിൽ വിശ്വസിക്കാത്തവർ; അവർ ഈ അവസ്ഥയിൽ തുടരുന്നിടത്തോളം അല്ലാഹു അവർക്ക് സന്മാർഗത്തിലേക്ക് വഴിയൊരുക്കുകയില്ല. അല്ലാഹുവിനെ നിഷേധിച്ചതു കൊണ്ടും, അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കിയതു കൊണ്ടും വേദനയേറിയ ശിക്ഷ അവർക്കുണ്ട് താനും.
Nahl 16:105
മുഹമ്മദ് നബി -ﷺ- യല്ല താൻ കൊണ്ടുവന്നതിനെ കുറിച്ച് കളവ് പറയുന്നത്. അല്ലാഹുവിൻ്റെ ആയത്തുകളെ സത്യപ്പെടുത്താത്തവരാണ് കളവ് കെട്ടിച്ചമക്കുന്നത്. കാരണം അവർ അല്ലാഹുവിൻ്റെ ശിക്ഷയെ ഭയക്കുകയോ, അവൻ്റെ പ്രതിഫലം പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. (അല്ലാഹുവിനെ) നിഷേധിക്കുന്ന അക്കൂട്ടർ തന്നെയാകുന്നു കളവു പറയുന്നവർ; കാരണം കളവ് അവർ തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റിയിരിക്കുന്നു.
Nahl 16:106
ആരെങ്കിലും അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം അവനെ നിഷേധിക്കുകയും, തുറന്ന ഹൃദയത്തോടെ നിഷേധം വരിക്കുകയും, (അല്ലാഹുവിലുള്ള) വിശ്വാസത്തിന് മേൽ അതിനെ തിരഞ്ഞെടുക്കുകയും, അനുസരണയോടെ നിഷേധത്തിൻ്റെ സംസാരം ഉച്ചരിക്കുകയും ചെയ്തവർ; അവൻ ഇസ്ലാമിൽ നിന്ന് മതഭ്രഷ്ടനായി പുറത്തു പോയിരിക്കുന്നു. അവർക്ക് അല്ലാഹുവിൽ നിന്നുള്ള കോപമുണ്ട്. ഭയങ്കരമായ ശിക്ഷയും അവർക്കുണ്ടായിരിക്കും. ഇസ്ലാമിനെ നിഷേധിക്കാൻ നിർബന്ധിക്കപ്പെടുകയും, കുഫ്റിൻ്റെ വാക്ക് നാവ് കൊണ്ട് ഉച്ചരിക്കുകയും ചെയ്യേണ്ടി വന്നവരൊഴികെ. അവൻ്റെ ഹൃദയമാകട്ടെ, അല്ലാഹുവിലുള്ള വിശ്വാസത്തിൽ സമാധാനമടഞ്ഞ നിലയിലും, അതാണ് സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന അവസ്ഥയിലുമാണ്. അങ്ങനെയുള്ളവർ അതിൽ നിന്നൊഴിവാണ്.
Nahl 16:107
ഇസ്ലാമിനെ ഉപേക്ഷിക്കുന്നതിൻ്റെ ഫലമായി ലഭിക്കുന്ന ഐഹികവിഭവത്തെ അവർ പരലോകത്തെക്കാൾ മുഖ്യമായി കണ്ടതു കൊണ്ടാണ് അപ്രകാരം അവർ ഇസ്ലാമിൽ നിന്ന് പുറത്തു പോയത്. അല്ലാഹുവാകട്ടെ, (അവനെ) നിഷേധിച്ച ജനതയെ അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്ക് വഴിനയിക്കുകയില്ല; മറിച്ച് അവൻ അവരെ കൈവെടിയുകയാണ് ചെയ്യുക.
Nahl 16:108
അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം ഇസ്ലാമിൽ നിന്ന് പുറത്തു പോയവർ; അവരുടെ ഹൃദയങ്ങൾക്കാകുന്നു അല്ലാഹു മുദ്ര വെച്ചിരിക്കുന്നത്. അതിനാൽ അവർ ഉപദേശങ്ങൾ ഗ്രഹിക്കുകയില്ല. അവരുടെ കേൾവികൾക്കും മുദ്രയുണ്ട്; അതിനാൽ ഗുണദോഷിക്കുന്നത് ഉപകാരപ്രദമായ രൂപത്തിൽ അവരുടെ ചെവികളിലേക്കെത്തുകയില്ല. അവരുടെ കാഴ്ച്ചകൾക്ക് മേലും മുദ്രയുണ്ട്; അതിനാൽ അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് നയിക്കുന്ന തെളിവുകൾ അവർ ദർശിക്കുകയില്ല. ഇക്കൂട്ടർ തന്നെയാകുന്നു സൗഭാഗ്യത്തിൻ്റെയും ദൗർഭാഗ്യത്തിൻ്റെയും വഴികളെ കുറിച്ചും, അല്ലാഹു അവർക്ക് ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയെ കുറിച്ചും അശ്രദ്ധരായിട്ടുള്ളവർ.
Nahl 16:109
സംശയമില്ല! ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ, അവർ തന്നെയാകുന്നു അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം അവനെ നിഷേധിച്ചതിലൂടെ സ്വന്തങ്ങളെ നഷ്ടപ്പെടുത്തിയവർ. ആ വിശ്വാസത്തിൽ അവർ മുറുകെ പിടിച്ചിരുന്നെങ്കിൽ അവർ സ്വർഗത്തിൽ പ്രവേശിച്ചിരുന്നേനേ!
Nahl 16:110
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ റബ്ബ് ദുർബലരായ ആ മുഅ്മിനുകളോട് ഏറെ പൊറുക്കുന്ന (ഗഫൂർ) വനും ഏറെ കാരുണ്യം ചൊരിയുന്ന (റഹീം)വനുമാകുന്നു. ബഹുദൈവാരാധകർ പീഡിപ്പിക്കുകയും, ദീനിൻ്റെ പേരിൽ ഉപദ്രവിക്കുകയും ചെയ്തശേഷം മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്തവരാണവർ. അവരുടെ ശിക്ഷാമുറകൾ കാരണത്താൽ -ഹൃദയം വിശ്വാസത്തിൽ അടിയുറച്ചു നിൽക്കവെ- നാവ് കൊണ്ട് നിഷേധത്തിൻ്റെ വാക്ക് ഉച്ചരിക്കേണ്ടി വന്നവരാണവർ. പിന്നീട്, അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും നിഷേധത്തിൻ്റെ വചനം നിന്ദ്യമാകുന്നതിനും വേണ്ടി അല്ലാഹുവിൻ്റെ മാർഗത്തിൽ അവർ യുദ്ധത്തിലേർപ്പെട്ടു. അതിലുള്ള പ്രയാസങ്ങളിൽ ക്ഷമിക്കുകയും ചെയ്തു. ഈ പറയപ്പെട്ട പരീക്ഷണങ്ങളിലൂടെ കടന്നു പോവുകയും, നിഷേധത്തിൻ്റെ വാക്ക് പറഞ്ഞു പോകുവാൻ മാത്രം പീഡിപ്പിക്കപ്പെടുകയും ചെയ്ത അവർക്ക്, അതിനെല്ലാം ശേഷം ധാരാളമായി പൊറുത്തു നൽകുന്നവൻ തന്നെയാകുന്നു നിന്റെ റബ്ബ്. അവൻ അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമത്രെ. കാരണം നിർബന്ധിതരായി കൊണ്ടല്ലാതെ അവർ നിഷേധത്തിൻ്റെ വാക്ക് സംസാരിച്ചിട്ടില്ല.
Nahl 16:111
അല്ലാഹുവിൻ്റെ റസൂലേ! ഓരോ മനുഷ്യനും തനിക്ക് മാത്രം വേണ്ടി വാദിച്ചു കൊണ്ട്, അതിഭയാനകമായ സാഹചര്യമായതിനാൽ മറ്റൊരാൾക്ക് വേണ്ടിയും സംസാരിക്കാതെ വന്നെത്തുന്ന ആ ദിവസം ഓർക്കുക. ഓരോ വ്യക്തിക്കും അയാൾ പ്രവർത്തിച്ച എല്ലാ നന്മയുടെയും തിന്മയുടെയും പ്രതിഫലവും പരിപൂർണ്ണമായി നൽകപ്പെടുകയും ചെയ്യുന്ന ദിവസം (സ്മരിക്കുക). അവരുടെ നന്മകളിൽ കുറവ് വരുത്തി കൊണ്ടോ, തിന്മകൾ അധികരിപ്പിച്ചു കൊണ്ടോ അവരോട് അന്നേ ദിവസം അനീതി പ്രവർത്തിക്കപ്പെടുകയില്ല.
Nahl 16:112
അല്ലാഹു ഒരു നാടിനെ ഇതാ ഉദാഹരിക്കുന്നു -മക്കയാണ് ഉദ്ദേശം-. നിർഭയത്വമുള്ള നാടായിരുന്നു അത്; അവിടെയുള്ളവർ ഭയക്കേണ്ടതില്ല. അവർക്ക് ചുറ്റുമുള്ള ജനങ്ങൾ റാഞ്ചിയെടുക്കപ്പെടുമ്പോൾ അവർ സമാധാനചിത്തരായി കഴിയുന്നു. ആ നാടിനുള്ള ഉപജീവനം എളുപ്പത്തോടെ സുഖമായി എല്ലാ പ്രദേശങ്ങളിൽ നിന്നും അവിടെ എത്തിച്ചേരുകയും ചെയ്യുന്നു. അപ്പോൾ ആ നാട്ടുകാർ അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിഷേധിക്കുകയും, അതിന് നന്ദി പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു അവർക്ക് പട്ടിണിയും കടുത്ത ഭയവും ശിക്ഷയായി നൽകി. അതിൻ്റെ ഫലം അവരുടെ ശരീരത്തിൽ തന്നെ പ്രകടമാണ്. അവ മെലിയുകയും ഭീതി അവയെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അവർ ചെയ്തു കൊണ്ടിരുന്ന നിഷേധത്തിൻ്റെയും കളവാക്കലിൻ്റെയും ഫലമായി വിശപ്പും ഭയവും അവർക്കൊരു വസ്ത്രം പോലെയായി തീർന്നു.
Nahl 16:113
മക്കക്കാർക്ക് അവരിൽ നിന്ന് തന്നെയുള്ള -സത്യസന്ധതയും വിശ്വസ്തതയുമുണ്ടെന്ന് അവർക്ക് നല്ലവണ്ണം അറിയുന്ന- ഒരു ദൂതൻ വന്നെത്തിയിട്ടുണ്ട്. മുഹമ്മദ് നബി -ﷺ- യാകുന്നു അത്. എന്നാൽ അദ്ദേഹത്തിൻ്റെ രക്ഷിതാവ് അവിടുത്തെ മേൽ അവതരിപ്പിച്ച (ഖുർആനിൻ്റെ കാര്യത്തിൽ) അദ്ദേഹത്തെ അവർ കളവാക്കുകയാണ് ചെയ്തത്. അങ്ങനെ പട്ടിണിയും ഭയവും അല്ലാഹുവിൻ്റെ ശിക്ഷയായി അവർക്ക് മേൽ വന്നുഭവിച്ചു. അവരാകട്ടെ, അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ടും, അവൻ്റെ ദൂതനെ നിഷേധിച്ചു കൊണ്ടും നാശത്തിലേക്ക് സ്വന്തങ്ങളെ വലിച്ചിഴച്ചു കൊണ്ട് സ്വയം അതിക്രമം പ്രവർത്തിച്ചവരാണ്.
Nahl 16:114
ഹേ ദാസന്മാരേ! അല്ലാഹു നിങ്ങൾക്ക് ഉപജീവനമായി നൽകിയതിൽ നിന്ന് ഭക്ഷിക്കാൻ അനുയോജ്യമായ അനുവദനീയമായ നല്ല ഭക്ഷണം നിങ്ങൾ കഴിച്ചു കൊള്ളുക. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞിരിക്കുന്ന ഈ അനുഗ്രഹങ്ങൾ അംഗീകരിച്ചു കൊണ്ടും, അത് അല്ലാഹുവിന് തൃപ്തികരമായ വഴിയിൽ ഉപയോഗപ്പെടുത്തി കൊണ്ടും അവനോട് നിങ്ങൾ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ ഒരാളെയും പങ്കുചേർക്കുകയും ചെയ്യുന്നില്ലെങ്കിൽ (അപ്രകാരം ചെയ്യുക).
Nahl 16:115
അറുത്തു ഭക്ഷിക്കാവുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായ രൂപത്തിൽ അറുക്കപ്പെടാത്ത ശവം, വലിയ അളവിൽ ഒഴുക്കപ്പെട്ട രക്തം, പന്നി -അതിൻ്റെ മുഴുവൻ ഭാഗങ്ങളോടെയും-, അല്ലാഹുവല്ലാത്തവരിലേക്ക് സാമീപ്യം തേടിക്കൊണ്ട് ആരെങ്കിലും ബലിയറുത്തത്; ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഇവ അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. സ്വേഛപ്രകാരം ഭക്ഷിക്കുന്നതിന് മാത്രമാണ് ഈ വിലക്കുള്ളത്. എന്നാൽ ഈ പറഞ്ഞവ ഭക്ഷിക്കാതെ മറ്റൊരു വഴിയുമില്ലെന്ന രൂപത്തിൽ ആരെങ്കിലും നിർബന്ധിതനാവുകയും, അങ്ങനെ നിഷിദ്ധമാക്കപ്പെട്ട ഭക്ഷണത്തോട് ആഗ്രഹമില്ലാതെയും, ആവശ്യത്തിനപ്പുറം ഭക്ഷിക്കാതെയും ഇവ കഴിക്കേണ്ടി വന്നാൽ അതിൽ തെറ്റില്ല. തീർച്ചയായും അവൻ ആ ഭക്ഷിച്ചത് അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. അവൻ ധാരാളമായി പൊറുത്തു നൽകുന്നവനാണ് (ഗഫൂർ). മറ്റൊരു ഉപായവുമില്ലാത്ത സാഹചര്യത്തിൽ ഇവ അനുവദിച്ചു നൽകിയത് അവൻ്റെ കാരുണ്യമാണ്; അല്ലാഹു ധാരാളമായി കരുണ ചൊരിയുന്നവനുമാണ് (റഹീം).
Nahl 16:116
ബഹുദൈവാരാധകരേ! നിങ്ങളുടെ നാവിന് തോന്നിക്കുന്നത് പോലെ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ട് 'ഇന്നത് അനുവദനീയമാണ്, ഇന്നത് നിഷിദ്ധമാണ്' എന്ന് നിങ്ങൾ പറയരുത്. അല്ലാഹു നിഷിദ്ധമാക്കാത്തത് നിഷിദ്ധമാക്കുന്നതിനും, അവൻ അനുവദനീയമാക്കാത്തത് അനുവദനീയമാക്കുന്നതിനും വേണ്ടി അപ്രകാരം നിങ്ങൾ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കരുത്. തീർച്ചയായും അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നവർ അവരുടെ ലക്ഷ്യം നേടിയെടുക്കുകയോ, അവർ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയോ ഇല്ല.
Nahl 16:117
തങ്ങളുടെ ദേഹേഛകൾ പിൻപറ്റുന്നതിൻ്റെ ഫലമായി തുഛമായ വിഭവമാണ് ഇഹലോകത്ത് അവർക്കുള്ളത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വേദനയേറിയ ശിക്ഷ അവർക്കുണ്ട്.
Nahl 16:118
നാം നിനക്ക് വിവരിച്ചു തന്ന ചിലത് യഹൂദരുടെ മേൽ നാം പ്രത്യേകമായി നിഷിദ്ധമാക്കി. (സൂറതുൽ അൻആമിലെ 146 ാമത്തെ ആയത്തിൽ വന്നതു പോലെ). അവ നിഷിദ്ധമാക്കി കൊണ്ട് നാമവരോട് അനീതി പ്രവർത്തിച്ചതല്ല. എന്നാൽ ശിക്ഷ ഇറങ്ങുവാൻ കാരണമായ ചെയ്തികൾ പ്രവർത്തിച്ചു കൊണ്ട് അവർ സ്വദേഹങ്ങളോട് തന്നെയാണ് അതിക്രമം പ്രവർത്തിച്ചത്. അങ്ങനെ, അവരുടെ അതിക്രമത്തിന് നാം പ്രതിഫലം നൽകുകയും, അവരുടെ മേൽ ഒരു ശിക്ഷയായി കൊണ്ട് അവ നാം നിഷിദ്ധമാക്കുകയും ചെയ്തു.
Nahl 16:119
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നിൻ്റെ രക്ഷിതാവ്, ശിക്ഷയെ കുറിച്ച് അറിവില്ലാതെ -ബോധപൂർവ്വമാണെങ്കിൽ പോലും- തിന്മകൾ പ്രവർത്തിക്കുകയും, ശേഷം ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുകയും, കുഴപ്പം ബാധിച്ച തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തവരോട് അവരുടെ തെറ്റുകൾ പൊറുത്തു നൽകുന്നവനാണ്. അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാണ്.
Nahl 16:120
തീർച്ചയായും ഇബ്രാഹീം എല്ലാ സൽഗുണങ്ങളും ഒരുമിച്ചു ചേർന്ന, തൻ്റെ രക്ഷിതാവിനെ എപ്പോഴും അനുസരിച്ച, സർവ്വ മതങ്ങളിൽ നിന്നും അകന്ന് ഇസ്ലാമിലേക്ക് മാത്രം ചാഞ്ഞു നിലകൊണ്ട വ്യക്തിയായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല.
Nahl 16:121
അല്ലാഹു അദ്ദേഹത്തിന് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അല്ലാഹു പ്രവാചകത്വത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. നേരായ ഇസ്ലാം മതത്തിലേക്ക് അദ്ദേഹത്തിന് സന്മാർഗം നൽകുകയും ചെയ്തു.
Nahl 16:122
ഇഹലോകത്ത് പ്രവാചകത്വവും സൽകീർത്തിയും സച്ചരിതരായ സന്താനങ്ങളെയും അദ്ദേഹത്തിന് നാം നൽകിയിരിക്കുന്നു. പരലോകത്ത് സ്വർഗത്തിൽ ഉന്നതമായ പദവികൾ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന സദ്'വൃത്തരുടെ കൂട്ടത്തിലായിരിക്കും അദ്ദേഹം.
Nahl 16:123
ശേഷം -അല്ലാഹുവിൻ്റെ റസൂലേ!- ഏകദൈവാരാധനയിലും ബഹുദൈവാരാധകരിൽ നിന്ന് അകൽച്ച പ്രഖ്യാപിക്കുന്നതിലും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിലും അല്ലാഹുവിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുന്നതിലും മറ്റെല്ലാ മതങ്ങളിൽ നിന്ന് വിട്ടുനിന്നു കൊണ്ട് ഇസ്ലാമിലേക്ക് ചാഞ്ഞു നിലകൊള്ളുന്നതിലും ഇബ്രാഹീമിൻ്റെ മാർഗം പിന്തുടരണമെന്ന് നാം താങ്കൾക്ക് സന്ദേശം നൽകിയിരിക്കുന്നു. ബഹുദൈവാരാധകർ ജൽപ്പിക്കുന്നത് പോലെ അദ്ദേഹം ഒരിക്കലും അവരുടെ കൂട്ടത്തിൽ പെട്ടയാളായിരുന്നില്ല. മറിച്ച് അല്ലാഹുവിനെ ഏകനാക്കുന്ന (അവനെ മാത്രം ആരാധിക്കുന്ന വ്യക്തിയായിരുന്നു) അദ്ദേഹം.
Nahl 16:124
ശനിയാഴ്ച്ച ദിവസത്തിൻ്റെ വിഷയത്തിൽ ഭിന്നിപ്പിലായ യഹൂദരുടെ മേൽ മാത്രമാകുന്നു ശനിയാഴ്ച്ചയെ ബഹുമാനിക്കുക എന്നത് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. തങ്ങളുടെ മറ്റു തിരക്കുകളിൽ നിന്ന് ഒഴിവായി, ആരാധനക്ക് വേണ്ടി മാറിയിരിക്കുന്നതിനായി അവർക്ക് നിശ്ചയിക്കപ്പെട്ട വെള്ളിയാഴ്ച്ച ദിവസത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ടാണ് അവർ ശനിയാഴ്ച്ച ദിവസം സ്വീകരിച്ചത്. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവ് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ അഭിപ്രായവ്യത്യാസത്തിലായിരുന്ന കാര്യത്തിൽ അവർക്കിടയിൽ വിധി കൽപ്പിക്കുക തന്നെ ചെയ്യും. അപ്പോൾ എല്ലാവർക്കും അർഹമായത് അന്ന് പ്രതിഫലമായി അവൻ നൽകും.
Nahl 16:125
അല്ലാഹുവിൻ്റെ റസൂലേ! താങ്കളും താങ്കളെ പിൻപറ്റിയ അല്ലാഹുവിൽ വിശ്വസിക്കുന്നവരും പ്രബോധിതരുടെ അവസ്ഥയും ഗ്രാഹ്യശേഷിയും സ്വീകാര്യതയും പരിഗണിച്ചു കൊണ്ട് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക. (സ്വർഗത്തെ കുറിച്ച്) പ്രതീക്ഷ നൽകിക്കൊണ്ടും, (നരകത്തെ കുറിച്ച്) ഭയപ്പെടുത്തി കൊണ്ടുമുള്ള ഉപദേശങ്ങളിലൂടെയും (അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക). ഏറ്റവും നല്ല വാക്കും ചിന്തയും ശുദ്ധീകരണവും ഉൾക്കൊള്ളുന്ന മാർഗത്തിലൂടെ അവരുമായി സംവദിക്കുകയും ചെയ്യുക. ജനങ്ങളെ സന്മാർഗത്തിലേക്ക് എത്തിക്കുക എന്നത് താങ്കളുടെ മേൽ ബാധ്യതയില്ല. അവർക്ക് എത്തിച്ചു നൽകുക എന്നത് മാത്രമേ താങ്കളുടെ മേൽ ബാധ്യതയുള്ളൂ. തീർച്ചയായും നിൻ്റെ രക്ഷിതാവ് ഇസ്ലാം മതത്തിൽ നിന്ന് വ്യതിചലിച്ചവരെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു; അതിലേക്ക് സന്മാർഗം ലഭിച്ചവരെ കുറിച്ചും അവൻ നന്നായി അറിയുന്നവനാകുന്നു. അതിനാൽ അവരുടെ കാര്യത്തിൽ നിരാശ ബാധിച്ചനായി താങ്കൾ സ്വയം നശിപ്പിക്കേണ്ടതില്ല.
Nahl 16:126
നിങ്ങളുടെ ശത്രുവിനെ ശിക്ഷിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങളോട് അവൻ പ്രവർത്തിച്ചതിന് തുല്ല്യമായത് -അതിൽ വർദ്ധിപ്പിക്കാതെ- നിങ്ങൾ ചെയ്യുക. അവരെ ശിക്ഷിക്കാൻ കഴിവുണ്ടായിട്ടും അത് ഉപേക്ഷിച്ചു കൊണ്ട് നിങ്ങൾ ക്ഷമിച്ചാൽ തീർച്ചയായും നിങ്ങളുടെ കൂട്ടത്തിലെ ക്ഷമാശീലർക്ക്, അവരെ പകരത്തിന് പകരം ശിക്ഷിക്കുന്നതിനെക്കാൾ അതാണ് (ക്ഷമിക്കുന്നതാണ്) നല്ലത്.
Nahl 16:127
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് അവരിൽ നിന്ന് അനുഭവിക്കേണ്ടി വരുന്ന ഉപദ്രവങ്ങളിൽ ക്ഷമിക്കുക. അല്ലാഹു താങ്കൾക്ക് എളുപ്പം നൽകുന്നത് കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടല്ല താങ്കൾക്ക് ക്ഷമിക്കാൻ കഴിയുന്നത്. (അല്ലാഹുവിനെ) നിഷേധിച്ചവർ താങ്കളിൽ നിന്ന് തിരിഞ്ഞു കളയുന്നതിൽ താങ്കൾ ദുഃഖിക്കരുത്. അവർ ചെയ്തുകൂട്ടുന്ന തന്ത്രവും കെണികളും കാരണത്താൽ താങ്കളുടെ ഹൃദയം ഇടുക്കത്തിലാവുകയും വേണ്ടതില്ല.
Nahl 16:128
തീർച്ചയായും തിന്മകൾ ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിച്ചവരോടൊപ്പമാകുന്നു അല്ലാഹു. നന്മകൾ പ്രവർത്തിച്ചു കൊണ്ടും കൽപ്പിക്കപ്പെട്ടത് പ്രാവർത്തികമാക്കി കൊണ്ടും സൽകർമ്മികളായവരോട് ഒപ്പവും (ആകുന്നു അവൻ). അവരെ സഹായിച്ചു കൊണ്ടും പിന്തുണച്ചു കൊണ്ടും അവൻ അവരോടൊപ്പമുണ്ട്.