Lafzullah

Malayalam Abridged Explanation of the Quran — Mücadele 58:1 – Müddessir 74:56

Author / source: Malayalam Abridged Explanation of the Quran

Contents
  1. Mücadele 58:1
  2. Mücadele 58:2
  3. Mücadele 58:3
  4. Mücadele 58:4
  5. Mücadele 58:5
  6. Mücadele 58:6
  7. Mücadele 58:7
  8. Mücadele 58:8
  9. Mücadele 58:9
  10. Mücadele 58:10
  11. Mücadele 58:11
  12. Mücadele 58:12
  13. Mücadele 58:13
  14. Mücadele 58:14
  15. Mücadele 58:15
  16. Mücadele 58:16
  17. Mücadele 58:17
  18. Mücadele 58:18
  19. Mücadele 58:19
  20. Mücadele 58:20
  21. Mücadele 58:21
  22. Mücadele 58:22
  23. Haşr 59:1
  24. Haşr 59:2
  25. Haşr 59:3
  26. Haşr 59:4
  27. Haşr 59:5
  28. Haşr 59:6
  29. Haşr 59:7
  30. Haşr 59:8
  31. Haşr 59:9
  32. Haşr 59:10
  33. Haşr 59:11
  34. Haşr 59:12
  35. Haşr 59:13
  36. Haşr 59:14
  37. Haşr 59:15
  38. Haşr 59:16
  39. Haşr 59:17
  40. Haşr 59:18
  41. Haşr 59:19
  42. Haşr 59:20
  43. Haşr 59:21
  44. Haşr 59:22
  45. Haşr 59:23
  46. Haşr 59:24
  47. Mümtehıne 60:1
  48. Mümtehıne 60:2
  49. Mümtehıne 60:3
  50. Mümtehıne 60:4
  51. Mümtehıne 60:5
  52. Mümtehıne 60:6
  53. Mümtehıne 60:7
  54. Mümtehıne 60:8
  55. Mümtehıne 60:9
  56. Mümtehıne 60:10
  57. Mümtehıne 60:11
  58. Mümtehıne 60:12
  59. Mümtehıne 60:13
  60. Sâff 61:1
  61. Sâff 61:2
  62. Sâff 61:3
  63. Sâff 61:4
  64. Sâff 61:5
  65. Sâff 61:6
  66. Sâff 61:7
  67. Sâff 61:8
  68. Sâff 61:9
  69. Sâff 61:10
  70. Sâff 61:11
  71. Sâff 61:12
  72. Sâff 61:13
  73. Sâff 61:14
  74. Cumua 62:1
  75. Cumua 62:2
  76. Cumua 62:3
  77. Cumua 62:4
  78. Cumua 62:5
  79. Cumua 62:6
  80. Cumua 62:7
  81. Cumua 62:8
  82. Cumua 62:9
  83. Cumua 62:10
  84. Cumua 62:11
  85. Münafikun 63:1
  86. Münafikun 63:2
  87. Münafikun 63:3
  88. Münafikun 63:4
  89. Münafikun 63:5
  90. Münafikun 63:6
  91. Münafikun 63:7
  92. Münafikun 63:8
  93. Münafikun 63:9
  94. Münafikun 63:10
  95. Münafikun 63:11
  96. Teğabün 64:1
  97. Teğabün 64:2
  98. Teğabün 64:3
  99. Teğabün 64:4
  100. Teğabün 64:5
  101. Teğabün 64:6
  102. Teğabün 64:7
  103. Teğabün 64:8
  104. Teğabün 64:9
  105. Teğabün 64:10
  106. Teğabün 64:11
  107. Teğabün 64:12
  108. Teğabün 64:13
  109. Teğabün 64:14
  110. Teğabün 64:15
  111. Teğabün 64:16
  112. Teğabün 64:17
  113. Teğabün 64:18
  114. Talak 65:1
  115. Talak 65:2
  116. Talak 65:3
  117. Talak 65:4
  118. Talak 65:5
  119. Talak 65:6
  120. Talak 65:7
  121. Talak 65:8
  122. Talak 65:9
  123. Talak 65:10
  124. Talak 65:11
  125. Talak 65:12
  126. Tahrim 66:1
  127. Tahrim 66:2
  128. Tahrim 66:3
  129. Tahrim 66:4
  130. Tahrim 66:5
  131. Tahrim 66:6
  132. Tahrim 66:7
  133. Tahrim 66:8
  134. Tahrim 66:9
  135. Tahrim 66:10
  136. Tahrim 66:11
  137. Tahrim 66:12
  138. Mülk 67:1
  139. Mülk 67:2
  140. Mülk 67:3
  141. Mülk 67:4
  142. Mülk 67:5
  143. Mülk 67:6
  144. Mülk 67:7
  145. Mülk 67:8
  146. Mülk 67:9
  147. Mülk 67:10
  148. Mülk 67:11
  149. Mülk 67:12
  150. Mülk 67:13
  151. Mülk 67:14
  152. Mülk 67:15
  153. Mülk 67:16
  154. Mülk 67:17
  155. Mülk 67:18
  156. Mülk 67:19
  157. Mülk 67:20
  158. Mülk 67:21
  159. Mülk 67:22
  160. Mülk 67:23
  161. Mülk 67:24
  162. Mülk 67:25
  163. Mülk 67:26
  164. Mülk 67:27
  165. Mülk 67:28
  166. Mülk 67:29
  167. Mülk 67:30
  168. Kalem 68:1
  169. Kalem 68:2
  170. Kalem 68:3
  171. Kalem 68:4
  172. Kalem 68:5
  173. Kalem 68:6
  174. Kalem 68:7
  175. Kalem 68:8
  176. Kalem 68:9
  177. Kalem 68:10
  178. Kalem 68:11
  179. Kalem 68:12
  180. Kalem 68:13
  181. Kalem 68:14
  182. Kalem 68:15
  183. Kalem 68:16
  184. Kalem 68:17
  185. Kalem 68:18
  186. Kalem 68:19
  187. Kalem 68:20
  188. Kalem 68:21
  189. Kalem 68:22
  190. Kalem 68:23
  191. Kalem 68:24
  192. Kalem 68:25
  193. Kalem 68:26
  194. Kalem 68:27
  195. Kalem 68:28
  196. Kalem 68:29
  197. Kalem 68:30
  198. Kalem 68:31
  199. Kalem 68:32
  200. Kalem 68:33
  201. Kalem 68:34
  202. Kalem 68:35
  203. Kalem 68:36
  204. Kalem 68:37
  205. Kalem 68:38
  206. Kalem 68:39
  207. Kalem 68:40
  208. Kalem 68:41
  209. Kalem 68:42
  210. Kalem 68:43
  211. Kalem 68:44
  212. Kalem 68:45
  213. Kalem 68:46
  214. Kalem 68:47
  215. Kalem 68:48
  216. Kalem 68:49
  217. Kalem 68:50
  218. Kalem 68:51
  219. Kalem 68:52
  220. Hakka 69:1
  221. Hakka 69:2
  222. Hakka 69:3
  223. Hakka 69:4
  224. Hakka 69:5
  225. Hakka 69:6
  226. Hakka 69:7
  227. Hakka 69:8
  228. Hakka 69:9
  229. Hakka 69:10
  230. Hakka 69:11
  231. Hakka 69:12
  232. Hakka 69:13
  233. Hakka 69:14
  234. Hakka 69:15
  235. Hakka 69:16
  236. Hakka 69:17
  237. Hakka 69:18
  238. Hakka 69:19
  239. Hakka 69:20
  240. Hakka 69:21
  241. Hakka 69:22
  242. Hakka 69:23
  243. Hakka 69:24
  244. Hakka 69:25
  245. Hakka 69:26
  246. Hakka 69:27
  247. Hakka 69:28
  248. Hakka 69:29
  249. Hakka 69:30
  250. Hakka 69:31
  251. Hakka 69:32
  252. Hakka 69:33
  253. Hakka 69:34
  254. Hakka 69:35
  255. Hakka 69:36
  256. Hakka 69:37
  257. Hakka 69:38
  258. Hakka 69:39
  259. Hakka 69:40
  260. Hakka 69:41
  261. Hakka 69:42
  262. Hakka 69:43
  263. Hakka 69:44
  264. Hakka 69:45
  265. Hakka 69:46
  266. Hakka 69:47
  267. Hakka 69:48
  268. Hakka 69:49
  269. Hakka 69:50
  270. Hakka 69:51
  271. Hakka 69:52
  272. Meâric 70:1
  273. Meâric 70:2
  274. Meâric 70:3
  275. Meâric 70:4
  276. Meâric 70:5
  277. Meâric 70:6
  278. Meâric 70:7
  279. Meâric 70:8
  280. Meâric 70:9
  281. Meâric 70:10
  282. Meâric 70:11
  283. Meâric 70:12
  284. Meâric 70:13
  285. Meâric 70:14
  286. Meâric 70:15
  287. Meâric 70:16
  288. Meâric 70:17
  289. Meâric 70:18
  290. Meâric 70:19
  291. Meâric 70:20
  292. Meâric 70:21
  293. Meâric 70:22
  294. Meâric 70:23
  295. Meâric 70:24
  296. Meâric 70:25
  297. Meâric 70:26
  298. Meâric 70:27
  299. Meâric 70:28
  300. Meâric 70:29
  301. Meâric 70:30
  302. Meâric 70:31
  303. Meâric 70:32
  304. Meâric 70:33
  305. Meâric 70:34
  306. Meâric 70:35
  307. Meâric 70:36
  308. Meâric 70:37
  309. Meâric 70:38
  310. Meâric 70:39
  311. Meâric 70:40
  312. Meâric 70:41
  313. Meâric 70:42
  314. Meâric 70:43
  315. Meâric 70:44
  316. Nuh 71:1
  317. Nuh 71:2
  318. Nuh 71:3
  319. Nuh 71:4
  320. Nuh 71:5
  321. Nuh 71:6
  322. Nuh 71:7
  323. Nuh 71:8
  324. Nuh 71:9
  325. Nuh 71:10
  326. Nuh 71:11
  327. Nuh 71:12
  328. Nuh 71:13
  329. Nuh 71:14
  330. Nuh 71:15
  331. Nuh 71:16
  332. Nuh 71:17
  333. Nuh 71:18
  334. Nuh 71:19
  335. Nuh 71:20
  336. Nuh 71:21
  337. Nuh 71:22
  338. Nuh 71:23
  339. Nuh 71:24
  340. Nuh 71:25
  341. Nuh 71:26
  342. Nuh 71:27
  343. Nuh 71:28
  344. Cinn 72:1
  345. Cinn 72:2
  346. Cinn 72:3
  347. Cinn 72:4
  348. Cinn 72:5
  349. Cinn 72:6
  350. Cinn 72:7
  351. Cinn 72:8
  352. Cinn 72:9
  353. Cinn 72:10
  354. Cinn 72:11
  355. Cinn 72:12
  356. Cinn 72:13
  357. Cinn 72:14
  358. Cinn 72:15
  359. Cinn 72:16
  360. Cinn 72:17
  361. Cinn 72:18
  362. Cinn 72:19
  363. Cinn 72:20
  364. Cinn 72:21
  365. Cinn 72:22
  366. Cinn 72:23
  367. Cinn 72:24
  368. Cinn 72:25
  369. Cinn 72:26
  370. Cinn 72:27
  371. Cinn 72:28
  372. Müzzemmil 73:1
  373. Müzzemmil 73:2
  374. Müzzemmil 73:3
  375. Müzzemmil 73:4
  376. Müzzemmil 73:5
  377. Müzzemmil 73:6
  378. Müzzemmil 73:7
  379. Müzzemmil 73:8
  380. Müzzemmil 73:9
  381. Müzzemmil 73:10
  382. Müzzemmil 73:11
  383. Müzzemmil 73:12
  384. Müzzemmil 73:13
  385. Müzzemmil 73:14
  386. Müzzemmil 73:15
  387. Müzzemmil 73:16
  388. Müzzemmil 73:17
  389. Müzzemmil 73:18
  390. Müzzemmil 73:19
  391. Müzzemmil 73:20
  392. Müddessir 74:1
  393. Müddessir 74:2
  394. Müddessir 74:3
  395. Müddessir 74:4
  396. Müddessir 74:5
  397. Müddessir 74:6
  398. Müddessir 74:7
  399. Müddessir 74:8
  400. Müddessir 74:9
  401. Müddessir 74:10
  402. Müddessir 74:11
  403. Müddessir 74:12
  404. Müddessir 74:13
  405. Müddessir 74:14
  406. Müddessir 74:15
  407. Müddessir 74:16
  408. Müddessir 74:17
  409. Müddessir 74:18
  410. Müddessir 74:19
  411. Müddessir 74:20
  412. Müddessir 74:21
  413. Müddessir 74:22
  414. Müddessir 74:23
  415. Müddessir 74:24
  416. Müddessir 74:25
  417. Müddessir 74:26
  418. Müddessir 74:27
  419. Müddessir 74:28
  420. Müddessir 74:29
  421. Müddessir 74:30
  422. Müddessir 74:31
  423. Müddessir 74:32
  424. Müddessir 74:33
  425. Müddessir 74:34
  426. Müddessir 74:35
  427. Müddessir 74:36
  428. Müddessir 74:37
  429. Müddessir 74:38
  430. Müddessir 74:39
  431. Müddessir 74:40
  432. Müddessir 74:41
  433. Müddessir 74:42
  434. Müddessir 74:43
  435. Müddessir 74:44
  436. Müddessir 74:45
  437. Müddessir 74:46
  438. Müddessir 74:47
  439. Müddessir 74:48
  440. Müddessir 74:49
  441. Müddessir 74:50
  442. Müddessir 74:51
  443. Müddessir 74:52
  444. Müddessir 74:53
  445. Müddessir 74:54
  446. Müddessir 74:55
  447. Müddessir 74:56

Mücadele 58:1

ഖൗല ബിൻത് ഥഅ്ലബഃ എന്ന സ്ത്രീ തൻ്റെ ഭർത്താവായ ഔസു ബ്നു സ്വാമിത് തന്നെ 'ദ്വിഹാർ' ചെയ്ത വിഷയത്തിൽ താങ്കളുമായി ചർച്ച ചെയ്തത് അല്ലാഹു കേട്ടിരിക്കുന്നു. തൻ്റെ ഭർത്താവ് അവളോട് ചെയ്തതിനെ കുറിച്ച് അല്ലാഹുവോട് അവൾ ആവലാതി ബോധിപ്പിക്കുന്നുണ്ട്. നിങ്ങളുടെ രണ്ട് പേരുടെയും സംസാരവും ചർച്ചയും അവൻ കേൾക്കുന്നുണ്ടായിരുന്നു. അതിൽ ഒരു കാര്യവും അവന് അവ്യക്തമായിട്ടില്ല. അവൻ തൻ്റെ അടിമകളുടെ സംസാരം കേൾക്കുന്ന 'സമീഉം', അവരുടെ പ്രവർത്തനങ്ങൾ കാണുന്ന 'ബസ്വീറു'മാകുന്നു. അതിലൊന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

Mücadele 58:2

തങ്ങളുടെ സ്ത്രീകളെ 'ദ്വിഹാർ' നടത്തുന്നവർ - എൻ്റെ ഉമ്മയെ പോലെയാണ് നീ എനിക്ക് ഇനി മുതൽ എന്ന് തങ്ങളുടെ ഭാര്യമാരോട് പറയുന്നതിനാണ് ദ്വിഹാർ എന്ന് പറയുന്നത്-; അവർ കളവാണ് യഥാർഥത്തിൽ പറയുന്നത്. അവരുടെ ഭാര്യമാർ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവർ മാത്രമാണ് അവരുടെ മാതാക്കൾ. ഇങ്ങനെയൊക്കെ പറയുക എന്നത് വളരെ വൃത്തികേടും കളവുമാണ്. തീർച്ചയായും അല്ലാഹു ഏറെ വിട്ടു കൊടുക്കുന്ന 'അഫുവ്വും', അങ്ങേയറ്റം പൊറുക്കുന്ന 'ഗഫൂറു'മാകുന്നു. അതിനാൽ ഈ തെറ്റിൽ അകപ്പെട്ടു പോകുന്നവർക്കായി അവൻ അവർക്ക് പാപപരിഹാരമായി 'കഫാറത്' നിശ്ചയിച്ചിരിക്കുന്നു.

Mücadele 58:3

ഈ വൃത്തികെട്ട വാക്ക് പറയുന്നവർ, പിന്നീട് അങ്ങനെ പറഞ്ഞകറ്റിയ തങ്ങളുടെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിക്കുന്നെങ്കിൽ അവർ പാപപരിഹാരമായി അതിന് മുൻപ് ഒരു അടിമയെ മോചിപ്പിക്കട്ടെ. ഈ വിധി നിങ്ങളെ അറിയിക്കുന്നത് ഇനി 'ദ്വിഹാറിൽ' നിന്ന് വിട്ടു നിൽക്കുന്നതിനായാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

Mücadele 58:4

നിങ്ങളിൽ ആർക്കെങ്കിലും മോചിപ്പിക്കാൻ അടിമയെ ലഭിച്ചില്ലെങ്കിൽ -'ദ്വിഹാറി'ലൂടെ അകറ്റി നിർത്തിയ ഭാര്യയുമായി ബന്ധപ്പെടുന്നതിന് മുൻപ്- അവൻ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കണം. ആർക്കെങ്കിലും രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ഠിക്കാനും കഴിയുന്നില്ലെങ്കിൽ അവൻ അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകണം. നാം നിശ്ചയിച്ച ഈ വിധി നിങ്ങൾ ഇതെല്ലാം അല്ലാഹുവിൻ്റെ വിധിയാണെന്ന് വിശ്വസിക്കുകയും, അവ പ്രാവർത്തികമാക്കുകയും, അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്യുന്നതിന് വേണ്ടിയാണ്. നിങ്ങൾക്ക് നാം നിശ്ചയിച്ചിരിക്കുന്ന ഈ വിധിവിലക്കുകളെല്ലാം തൻ്റെ അടിമകൾക്ക് മേൽ അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകളാണ്. അതിനാൽ അവ നിങ്ങൾ മറികടക്കരുത്. അല്ലാഹുവിൻ്റെ വിധിവിലക്കുകളെ നിഷേധിക്കുന്നവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.

Mücadele 58:5

അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലർത്തുന്നവർ മുൻസമുദായങ്ങളിൽ അപ്രകാരം ചെയ്തവർക്ക് സംഭവിച്ചത് പോലെ അപമാനിക്കപ്പെടുകയും നിന്ദ്യരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. സുവ്യക്തമായ ദൃഷ്ടാന്തങ്ങൾ നാം അവതരിപ്പിച്ചിരിക്കുന്നു; അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അവൻ്റെ ദൃഷ്ടാന്തങ്ങളെയും നിഷേധിക്കുന്നവർക്ക് അപമാനകരമായ ശിക്ഷയുണ്ട്.

Mücadele 58:6

അല്ലാഹു അവരെയെല്ലാം ഉയർത്തെഴുന്നേൽപ്പിക്കുന്ന ദിവസം; അതിൽ നിന്ന് ഒരാളും തന്നെ ഒഴിവാകില്ല. അങ്ങനെ അല്ലാഹു അവർ ഇഹലോകത്ത് പ്രവർത്തിച്ച മ്ലേഛപ്രവൃത്തികളെ കുറിച്ച് അവരെ അറിയിക്കും. അതെല്ലാം -ഒന്നു പോലും നഷ്ടപ്പെടാതെ- അല്ലാഹു കൃത്യമായി രേഖപ്പെടുത്തി വെച്ചിരുന്നു. എന്നാൽ അവരതെല്ലാം മറന്നു പോയിരുന്നു. എന്നാൽ അവയെല്ലാം തങ്ങളുടെ ഏടുകളിൽ ചെറുതോ വലുതോ ആയ ഒന്നും വിട്ടു പോകാതെ രേഖപ്പെടുത്തപ്പെട്ടതായി അവർ കാണും. അല്ലാഹു എല്ലാ കാര്യവും കണ്ടിരിക്കുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

Mücadele 58:7

അല്ലാഹുവിൻ്റെ റസൂലേ! ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹു അറിയുമെന്നും, അവയിലുള്ളതൊന്നും അവന് അവ്യക്തമാവില്ലെന്നും അങ്ങേക്ക് ബോധ്യമായിട്ടില്ലേ? മൂന്നു പേർ രഹസ്യമായി സംസാരിക്കുന്നുവെങ്കിൽ നാലമനായി അല്ലാഹു അത് അറിയാതെയില്ല. അഞ്ചു പേരാണെങ്കിൽ ആറാമനായി അല്ലാഹു അതറിയുന്നുണ്ട്. ഈ പറഞ്ഞതിനെക്കാൾ കുറവോ കൂടുതലോ എണ്ണമുണ്ടാകട്ടെ; അവർ എവിടെയാണെങ്കിലും അതെല്ലാം അറിഞ്ഞു കൊണ്ട് അല്ലാഹു അവരോടൊപ്പമുണ്ട്. അവരുടെ സംസാരത്തിൽ ഒന്നും അവന് അവ്യക്തമാവുകയില്ല. ശേഷം അന്ത്യനാളിൽ അവർ പ്രവർത്തിച്ചതിനെ കുറിച്ചെല്ലാം അല്ലാഹു അവരെ അറിയിക്കുന്നതാണ്. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാകുന്നു; അവന് യാതൊന്നും അവ്യക്തമാവുകയില്ല.

Mücadele 58:8

അല്ലാഹുവിൻ്റെ റസൂലേ! ഒരു സത്യവിശ്വാസിയെ കണ്ടാൽ പരസ്പരം രഹസ്യസംഭാഷണത്തിൽ ഏർപ്പെടുന്ന യഹൂദരെ നീ കണ്ടില്ലേ?! അങ്ങനെ അല്ലാഹു അവരോട് ഈ രഹസ്യസംഭാഷണം വിലക്കി. പക്ഷേ അല്ലാഹു വിലക്കിയതിലേക്ക് തന്നെ അവരതാ തിരിച്ചു പോകുന്നു. തിന്മകൾ അടങ്ങിയ രഹസ്യസംഭാഷണങ്ങളാണ് അവർ പരസ്പരം നടത്തുന്നത്. (ഇസ്ലാമിൽ) വിശ്വസിച്ചവരെ കുറിച്ചുള്ള പരദൂഷണവും, അവർക്കെതിരെ ശത്രുത പരത്തലും, നബിയോടുള്ള ധിക്കാരവുമാണ് അവരുടെ രഹസ്യസംഭാഷണങ്ങളിൽ ഉള്ളത്. റസൂലേ! അങ്ങയുടെ അടുക്കൽ വന്നാൽ അല്ലാഹു താങ്കളെ അഭിവാദ്യം ചെയ്ത രൂപത്തിലല്ല അവർ അഭിവാദ്യം ചെയ്യുക. 'അസ്സലാമു അലൈക്കും' (അല്ലാഹുവിൻ്റെ രക്ഷ താങ്കളുടെ മേലുണ്ടാകട്ടെ) എന്നതിന് പകരം 'അസ്സാമു അലൈക്കും' (നിനക്ക് മരണമുണ്ടാകട്ടെ) എന്നാണവർ പറയുക. അങ്ങ് നബിയല്ല എന്നതിനുള്ള തെളിവെന്നോണം അവർ പറയും: നമ്മൾ പറയുന്ന ഈ വാക്ക് കൊണ്ട് അല്ലാഹുവെന്തേ നമ്മെ ശിക്ഷിക്കാത്തത്?! അവൻ ശരിക്കും നബിയായിരുന്നെങ്കിൽ അവൻ നമ്മളെ ഇതിന് ശിക്ഷിക്കേണ്ടതല്ലേ?! ഈ പറഞ്ഞതിനുള്ള ശിക്ഷയായി അവർക്ക് നരകം തന്നെ മതിയായതാണ്. അതിൻ്റെ ചൂട് അവർ അനുഭവിച്ചറിയുന്നതാണ്. എത്ര വികൃതമാണ് ചെന്നുചേരാനുള്ള അവരുടെ സങ്കേതം!

Mücadele 58:9

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരേ! യഹൂദരെ പോലെ തിന്മയോ ശത്രുതയോ നബിയോടുള്ള ധിക്കാരമോ നടത്തുന്നതിന് വേണ്ടിയുള്ള രഹസ്യസംഭാഷണങ്ങളിൽ നിങ്ങൾ ഏർപ്പെടരുത്. അല്ലാഹുവിനുള്ള അനുസരണമായും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് മാറിനിൽക്കുന്നതിനും വേണ്ടി നിങ്ങൾ രഹസ്യസംഭാഷണം നടത്തുക. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ നിങ്ങൾ സൂക്ഷിക്കുക! അവനിലേക്ക് മാത്രമാണ് അന്ത്യനാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുക.

Mücadele 58:10

തിന്മക്കും ശത്രുതക്കും നബിയെ ധിക്കരിക്കുന്നതിനും വേണ്ടിയുള്ള ഈ രഹസ്യസംഭാഷണം പിശാച് അവൻ്റെ കൂട്ടാളികൾക്ക് ഭംഗിയാക്കി കൊടുക്കുന്നതും അവൻ്റെ ദുർമന്ത്രണവുമാണ്. തങ്ങൾക്കെതിരിൽ വല്ല കുതന്ത്രവും മെനയുകയാണോ അവർ എന്ന വ്യഥ മുസ്ലിംകൾക്ക് ഉണ്ടാക്കാനത്രെ അത്. എന്നാൽ പിശാചോ അവൻ ഭംഗിയാക്കിയ കാര്യങ്ങളോ -അല്ലാഹുവിൻ്റെ ഉദ്ദേശമോ തീരുമാനമോ- ഇല്ലാതെ മുസ്ലിമീങ്ങൾക്ക് ഒരുപദ്രവവും ചെയ്യുകയില്ല തന്നെ. അതിനാൽ (ഇസ്ലാമിൽ) വിശ്വസിച്ചവർ അല്ലാഹുവിൻ്റെ മേൽ മാത്രം തങ്ങളുടെ എല്ലാ കാര്യങ്ങളും ഭരമേൽപ്പിക്കട്ടെ!

Mücadele 58:11

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരേ! സദസ്സുകളിൽ വിശാലതയുണ്ടാക്കാൻ നിങ്ങളോട് പറയപ്പെട്ടാൽ നിങ്ങൾ വിശാലതയുണ്ടാക്കുക. അല്ലാഹു നിങ്ങളുടെ ഐഹിക-പാരത്രിക ജീവിതങ്ങളിൽ നിങ്ങൾക്ക് വിശാലത നൽകുന്നതാണ്. ആദരണീയരായ ചിലർക്ക് വേണ്ടി ചില സദസ്സുകളിൽ നിന്ന് എഴുന്നേൽക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങൾ അവിടെ നിന്ന് എഴുന്നേൽക്കുക. നിങ്ങളിൽ നിന്ന് (ഇസ്ലാമിൽ) വിശ്വസിച്ചവർക്കും മതവിജ്ഞാനം നൽകപ്പെട്ടവർക്കും അല്ലാഹു മഹത്തരമായ പദവികൾ ഉയർത്തി നൽകുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാണ്. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.

Mücadele 58:12

സ്വഹാബികൾ നബി (ﷺ) യുമായുള്ള രഹസ്യസംഭാഷണം അധികരിപ്പിച്ചപ്പോൾ അല്ലാഹു അവരോടായി പറയുന്നു: അല്ലയോ (ഇസ്ലാം) വിശ്വാസികളേ! നിങ്ങൾ നബി -ﷺ- യുമായി രഹസ്യ സംഭാഷണം ഉദ്ദേശിക്കുന്നെങ്കിൽ അതിന് മുൻപ് ഒരു ദാനധർമ്മം നൽകുക. അങ്ങനെ ദാനധർമ്മം ആദ്യത്തിൽ നൽകുന്നതാണ് നിങ്ങൾ കൂടുതൽ നല്ലതും പരിശുദ്ധവുമായിട്ടുള്ളത്. കാരണം ഹൃദയത്തെ ശുദ്ധീകരിക്കുന്ന ഒരു നന്മയാണത്. ഇനി ദാനമായി നൽകാൻ നിങ്ങളുടെ പക്കൽ ഒന്നുമില്ലെങ്കിലും, അവിടുത്തോട് രഹസ്യസംഭാഷണം നടത്തുന്നതിൽ ഒരു അപരാധവുമില്ല. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളുടെ തിന്മകൾ അങ്ങേയറ്റം പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവർക്ക് സാധ്യമാകുന്നത് മാത്രം അവരുടെ മേൽ ബാധ്യതയാക്കുന്ന 'റഹീമു'മാകുന്നു.

Mücadele 58:13

നബിയോട് രഹസ്യസംഭാഷണം നടത്തുന്നതിന് മുൻപ് ദാനധർമ്മം നൽകിയാൽ നിങ്ങൾക്ക് ദാരിദ്ര്യം സംഭവിക്കുമെന്ന് നിങ്ങൾ ഭയന്നു പോയോ?! നിങ്ങൾ (അക്കാര്യത്തിൽ) അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റിയിട്ടില്ലെങ്കിൽ; അല്ലാഹു നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു. അവൻ നിങ്ങൾക്ക് അക്കാര്യത്തിൽ ഇളവ് നൽകിയിരിക്കുന്നു. അതിനാൽ നിങ്ങൾ നിസ്കാരം അതിൻ്റെ പൂർണ്ണമായ രൂപത്തിൽ തന്നെ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പാദ്യത്തിലെ നിർബന്ധദാനം (സകാത്) നൽകുകയും ചെയ്യുക. അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് അവൻ സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.

Mücadele 58:14

അല്ലാഹുവിൻ്റെ റസൂലേ! നിഷേധവും തിന്മകളും കാരണത്താൽ അല്ലാഹുവിൻ്റെ കോപത്തിന് പാത്രീഭൂതരായ യഹൂദരെ ഉറ്റമിത്രങ്ങളാക്കിയ കപടവിശ്വാസികളെ നീ കണ്ടില്ലേ?! ഈ കപടന്മാർ മുസ്ലിമീങ്ങളിൽ പെട്ടവരല്ല; യഹൂദരുടെ കൂട്ടത്തിലും പെട്ടവരല്ല. മറിച്ച് അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ ആടിക്കളിക്കുന്നവരാണിവർ. തങ്ങൾ മുസ്ലിംകളാണെന്നും, അവരുടെ രഹസ്യങ്ങൾ യഹൂദരെ അറിയിച്ചിട്ടില്ലെന്നും അവർ ശപഥം ചെയ്തു പറയുന്നു. എന്നാൽ അവർ കള്ളസത്യം മാത്രമാണ് ചെയ്യുന്നത്.

Mücadele 58:15

അല്ലാഹു അവർക്കായി പരലോകത്ത് കഠിനമായ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു; നരകത്തിൻ്റെ ഏറ്റവും അടിത്തട്ടിൽ അവരെ അവൻ പ്രവേശിപ്പിക്കുന്നതാണ്. (ഇസ്ലാമിനെ) നിഷേധിച്ചു കൊണ്ടുള്ള അവരുടെ ഇഹലോകത്തെ പ്രവർത്തനങ്ങൾ വളരെ ദുഷിച്ചതായിരിക്കുന്നു.

Mücadele 58:16

തങ്ങളുടെ ശപഥങ്ങളെ അവിശ്വാസം കാരണം വധിക്കപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണമായി അവർ സ്വീകരിച്ചിരിക്കുന്നു. തങ്ങളുടെ രക്തവും സമ്പാദ്യവും സംരക്ഷിക്കാൻ ഇസ്ലാമിനെ പ്രകടമാക്കുകയും മുസ്ലിംകളിൽ സംശയവും അവ്യക്തതയുമുണ്ടാക്കി സത്യത്തിൽ നിന്ന് ജനങ്ങളെ അകറ്റുകയും ചെയ്യുന്നു. അതിനാൽ അവർക്ക് അപമാനകരവും നിന്ദ്യവുമായ ശിക്ഷയുണ്ട്.

Mücadele 58:17

അവരുടെ സമ്പാദ്യമോ സന്താനങ്ങളോ അല്ലാഹുവിങ്കൽ യാതൊന്നും അവർക്ക് നേടിക്കൊടുക്കുകയില്ല. ഇവർ നരകാവകാശികളാകുന്നു; അതിൽ അവർ പ്രവേശിക്കുകയും, എന്നെന്നും അതിൽ തന്നെ വസിക്കുകയും ചെയ്യുന്നതാണ്. ഒരു നിമിഷനേരത്തേക്ക് പോലും ശിക്ഷ അവരെ വിട്ടുപിരിയുകയില്ല.

Mücadele 58:18

അല്ലാഹു എല്ലാവരെയും ഉയർത്തെഴുന്നേൽപ്പിക്കുന്ന ദിവസം ഒരാളെയും പ്രതിഫലത്തിന് വേണ്ടി പുനർജനിപ്പിക്കാതെ അവൻ വെറുതെ വിടില്ല. (ഇസ്ലാമിൽ) വിശ്വസിച്ചവരോട് ഭൂമിയിൽ വെച്ച് ശപഥം ചെയ്തിരുന്നത് പോലെ, അന്ത്യനാളിലും 'തങ്ങൾ നിഷേധികളോ കപടവിശ്വാസികളോ ഒന്നുമായിരുന്നില്ല; അല്ലാഹുവിന് തൃപ്തികരമായത് പ്രവർത്തിച്ച വിശ്വാസികൾ തന്നെയായിരുന്നു ഞങ്ങളും' എന്നവർ ശപഥം ചെയ്യും. ഈ ശപഥങ്ങൾ കൊണ്ടെല്ലാം അല്ലാഹുവിങ്കൽ എന്തൊക്കെയോ ഉപകാരങ്ങൾ നേടാമെന്നും, ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്നുമാണ് ഇവർ വിചാരിക്കുന്നത്. അറിയുക! ഇവർ തന്നെയാണ് ഇഹലോകത്തും പരലോകത്തും കള്ളസത്യം ചെയ്യുന്ന യഥാർഥ കള്ളന്മാർ!

Mücadele 58:19

പിശാച് അവരുടെ മേൽ വിജയം നേടിയിരിക്കുന്നു. അവൻ്റെ ദുർമന്ത്രണങ്ങളിലൂടെ അല്ലാഹുവിനെ കുറിച്ച് അവരെ അവൻ മറപ്പിച്ചു കളഞ്ഞിരിക്കുന്നു. അതിനാൽ അല്ലാഹുവിന് തൃപ്തികരമായത് അവർ പ്രവർത്തിച്ചില്ല; അവന് കോപമുണ്ടാക്കുന്നത് മാത്രമാണ് അവർ പ്രവർത്തിച്ചത്. ഈ വിശേഷണങ്ങളെല്ലാം ഉള്ളവർ തന്നെയാണ് ഇബ്ലീസിൻ്റെ (പിശാചുക്കളുടെ നേതാവ്) സൈന്യവും അവൻ്റെ അനുയായികളും. അറിയുക! തീർച്ചയായും ഇബ്ലീസിൻ്റെ സൈന്യവും അവൻ്റെ കൂട്ടാളികളും തന്നെയാണ് ഇഹ-പരലോകങ്ങളിലെ പരാജിതർ! സന്മാർഗം വിറ്റു കൊണ്ടവർ വഴികേട് വിലക്ക് വാങ്ങിയിരിക്കുന്നു. സ്വർഗം വിറ്റ് നരകവും!

Mücadele 58:20

അല്ലാഹുവിനോടും അവൻ്റെ ദൂതനോടും ശത്രുത വെച്ചു പുലർത്തുന്നവർ; അക്കൂട്ടർ ഇഹ-പരലോകങ്ങളിൽ അല്ലാഹു നിന്ദിച്ചവരുടെയും, അവൻ അപമാനിച്ച നിഷേധികളായ സമൂഹങ്ങളുടെയും കൂട്ടത്തിലാകുന്നു.

Mücadele 58:21

തെളിവുകൾ കൊണ്ടും ശക്തി കൊണ്ടും അല്ലാഹുവും അവൻ്റെ ദൂതന്മാരും മാത്രമേ വിജയിക്കൂ എന്ന് അല്ലാഹു അവൻ്റെ അനന്തമായ അറിവിൽ വിധിച്ചിരിക്കുന്നു. തീർച്ചയായും അല്ലാഹു അവൻ്റെ ദൂതന്മാരെ സഹായിക്കാൻ ശക്തിയുള്ള 'ഖവിയ്യും', അവൻ്റെ ശത്രുക്കളോട് പകരം വീട്ടുന്ന 'അസീസു'മാകുന്നു.

Mücadele 58:22

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സമൂഹം അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലർത്തുന്നവരുമായി ആത്മബന്ധം സ്ഥാപിക്കുന്നത് നീ കാണുകയില്ല. അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും ശത്രുക്കൾ ഇനി അവരുടെ പിതാക്കളോ, സന്താനങ്ങളോ, സഹോദരങ്ങളോ, അവർ ചേർന്നു നിൽക്കുന്ന കുടുംബക്കാരോ തന്നെയായിരുന്നാലും. കാരണം അവരുടെ (ഇസ്ലാമിലുള്ള) വിശ്വാസം അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും ശത്രുക്കളുമായി ആത്മബന്ധം സ്ഥാപിക്കുന്നതിൽ നിന്ന് അവരെ തടയും. അതോടൊപ്പം (ഇസ്ലാമിക) വിശ്വാസത്തിൻ്റെ അടിത്തറയിലുള്ള ബന്ധം മറ്റെല്ലാ ബന്ധങ്ങളെക്കാളും ശക്തവുമാണ്. ഈ രണ്ട് ബന്ധങ്ങളും എതിരെ വന്നാൽ (ഇസ്ലാമിക) ബന്ധമാണ് മുൻപിൽ വെക്കേണ്ടത്. അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും ശത്രുക്കളുമായി ആത്മബന്ധം സ്ഥാപിക്കാത്തവർ; അവരുടെ ഹൃദയങ്ങളിലാണ് മാറ്റം സംഭവിക്കാത്ത തരത്തിൽ അല്ലാഹു വിശ്വാസം ഊട്ടിയുറപ്പിച്ചിരിക്കുന്നത്. അവനിൽ നിന്നുള്ള തെളിവുകളും സാക്ഷ്യങ്ങളും കൊണ്ട് അവർക്ക് അവൻ ശക്തി പകർന്നിരിക്കുന്നു. പരലോകത്ത് അവരെ സ്വർഗപ്പൂന്തോപ്പുകളിൽ അവൻ പ്രവേശിപ്പിക്കുന്നതാണ്. അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു. അവരതിൽ എന്നെന്നേക്കുമായി വസിക്കും. അതിലെ അനുഗ്രഹങ്ങൾ എന്നെങ്കിലും നിന്നു പോവുകയോ, തീരുകയോ ഇല്ല. ഇനിയൊരിക്കലും ദേഷ്യപ്പെടാത്ത വിധം അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവസാനിക്കാത്ത അനുഗ്രഹങ്ങൾ അവർക്ക് നൽകിയ അല്ലാഹുവിനെയും അവർ തൃപ്തിപ്പെട്ടിരിക്കുന്നു. ആ അനുഗ്രഹങ്ങളിൽ ഒന്നാണ് അല്ലാഹുവിനെ അവർക്ക് കാണാൻ കഴിഞ്ഞു എന്നത്! ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവരാണ് അല്ലാഹുവിൻ്റെ സൈന്യം! അവൻ കൽപ്പിച്ചത് പ്രാവർത്തികമാക്കുകയും, അവൻ വിരോധിച്ചതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നവർ. അറിയുക! അല്ലാഹുവിൻ്റെ സൈന്യം തന്നെയാകുന്നു തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുകയും, ഭയപ്പാട് നീങ്ങുകയും ചെയ്യുന്നതിലൂടെ (അന്തിമ) വിജയികളായി തീരുക.

Haşr 59:1

ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളും അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും, എല്ലാ ന്യൂനതകളിൽ നിന്നും അവനെ പരിശുദ്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത പ്രതാപവാനായ 'അസീസും', തൻ്റെ സൃഷ്ടിപ്പിലും മതനിയമങ്ങളിലും പ്രാപഞ്ചിക വിധികളിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്ന 'ഹകീമു'മാകുന്നു അവൻ.

Haşr 59:2

അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്ത ബനുന്നദ്വീറുകാരെ മദീനയിൽ നിന്ന് ശാമിലേക്ക് ആദ്യത്തെ തവണ തന്നെ പുറത്താക്കിയത് അല്ലാഹുവാകുന്നു. തൗറാത്ത് ലഭിച്ച യഹൂദരാണ് ഇക്കൂട്ടർ. തങ്ങളുടെ കരാർ ലംഘിക്കുകയും, ബഹുദൈവാരാധകരോടൊപ്പം മുസ്ലിംകൾക്കെതിരെ ചുവടുമാറുകയും ചെയ്തപ്പോൾ അവരെ ശാമിലേക്ക് പുറത്താക്കുകയാണുണ്ടായത്. മുസ്ലിംകളേ! അവർക്ക് അന്നുണ്ടായിരുന്ന ശക്തിയും പ്രതാപവും വെച്ച് അവർ പുറത്തു പോകുമെന്ന് നിങ്ങൾ വിചാരിച്ചിട്ടു പോലുമില്ലായിരുന്നു. അവർ വിചാരിച്ചതാകട്ടെ; തങ്ങൾ കെട്ടിപ്പടുത്ത കോട്ടകൾ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ തടുത്തു നിർത്തുമെന്നാണ്. നബി -ﷺ- അവരുമായി യുദ്ധം ചെയ്യാനും, അവരെ മദീനയിൽ നിന്ന് പുറത്താക്കാനും കൽപ്പിച്ചപ്പോൾ അവർ പ്രതീക്ഷിക്കാത്ത വഴിയിലൂടെ ശിക്ഷ അവരെ ബാധിച്ചു. അല്ലാഹു അവരുടെ മനസ്സുകളിൽ കടുത്ത ഭയം ഇട്ടു കൊടുത്തു. (തങ്ങളെ കീഴ്പ്പെടുത്തിയതിന് ശേഷം) മുസ്ലിംകളെങ്ങാനും ഉപയോഗിച്ചു കളയുമോ എന്ന ഭയത്തിൽ അവർ തന്നെ സ്വന്തം വീടുകൾ ഉള്ളിൽ നിന്ന് തകർക്കാൻ തുടങ്ങി. മുസ്ലിംകൾ പുറത്ത് നിന്നും തകർക്കാൻ ആരംഭിച്ചു. അതിനാൽ പാഠമുൾക്കൊള്ളുക! -കണ്ണുള്ളവരേ!-; അവരുടെ നിഷേധം കാരണം അവരെ ബാധിച്ചതെന്താണെന്ന് നോക്കൂ! നിങ്ങൾ അവരെ പോലെയാകരുത്; അങ്ങനെ അവർക്ക് ബാധിച്ച ശിക്ഷ നിങ്ങൾക്കും ബാധിക്കാതിരിക്കട്ടെ.

Haşr 59:3

അവരെ വീടുകളിൽ നിന്ന് പുറത്താക്കുക എന്ന അല്ലാഹുവിൻ്റെ വിധിയില്ലായിരുന്നെങ്കിൽ ഇഹലോകത്ത് തന്നെ അവർ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്ന ശിക്ഷ അല്ലാഹു വിധിക്കുമായിരുന്നു. അവരെ കാത്തിരിക്കുന്ന നരകശിക്ഷ അവർക്ക് വേറെയുണ്ട്; അവരതിൽ ശാശ്വതവാസികളായിരിക്കും.

Haşr 59:4

അവർക്ക് സംഭവിച്ച ഈ ശിക്ഷയുടെയെല്ലാം കാരണം അവർ (ഇസ്ലാമിനെ) നിഷേധിച്ചും കരാറുകൾ ലംഘിച്ചും അല്ലാഹുവിനോടും റസൂലിനോടും കടുത്ത ശത്രുത വെച്ചു പുലർത്തിയതിനാലാണ്. ആരെങ്കിലും അല്ലാഹുവിനോട് ശത്രുത വെച്ചു പുലർത്തുന്നെങ്കിൽ; തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. അവൻ്റെ കഠിനശിക്ഷ അവനെ ബാധിക്കുക തന്നെ ചെയ്യും.

Haşr 59:5

അല്ലയോ മുസ്ലിംകളേ! നിങ്ങൾ ബനൂ നദ്വീറുകാരുമായുള്ള യുദ്ധത്തിൽ അവരെ ഈർഷ്യം പിടിപ്പിക്കുന്നതിനായി ഏതെങ്കിലും ഈന്തപ്പനകൾ മുറിച്ചു കളഞ്ഞിട്ടുണ്ടെങ്കിലും, പിന്നീട് ഉപകരിക്കുമല്ലോ എന്നതിനാൽ വേരോടെ ബാക്കി വെച്ചിട്ടുണ്ടെങ്കിലും അതെല്ലാം അല്ലാഹുവിൻ്റെ കൽപ്പന പ്രകാരമാണ്. അവർ ജൽപ്പിച്ചത് പോലെ അത് ഭൂമിയിൽ കുഴപ്പമുണ്ടാക്കലല്ല. കരാർ ലംഘിച്ചതിലൂടെ അല്ലാഹുവിനുള്ള അനുസരണം അവസാനിപ്പിച്ച യഹൂദരെ അപമാനിതരാക്കാൻ വേണ്ടിയാണത്. കരാർ പാലനത്തിന് പകരം വഞ്ചനയും കരാർ ലംഘനവുമാണ് അവർ തിരഞ്ഞെടുത്തത്.

Haşr 59:6

അല്ലാഹു അവൻ്റെ നബിക്ക് ബനു നദ്വീറുകാരുടെ സമ്പാദ്യത്തിൽ നിന്ന് നൽകിയതിന് വേണ്ടി നിങ്ങൾ കുതിരയോ ഒട്ടകമോ വേഗതയിൽ ഓടിച്ചിട്ടില്ല. ഒരു പ്രയാസവും അതിൽ നിങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുമില്ല. എന്നാൽ അല്ലാഹു അവൻ്റെ ദൂതന്മാർക്ക് അവൻ ഉദ്ദേശിക്കുന്നവരുടെ മേൽ ആധിപത്യം നൽകുന്നു. ഒരു യുദ്ധവും ആവശ്യമില്ലാതെ അവൻ ബനൂ നദ്വീറുകാർക്ക് മേൽ അവിടുത്തേക്ക് വിജയവും ആധിപത്യവും നൽകി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; യാതൊന്നും അവന് അസാധ്യമല്ല.

Haşr 59:7

അല്ലാഹു യുദ്ധമില്ലാതെ അവൻ്റെ റസൂലിന് കൈവശപ്പെടുത്തി കൊടുത്ത വ്യത്യസ്ത നാട്ടുകാരുടെ സമ്പാദ്യങ്ങൾ അല്ലാഹുവിനുള്ളതാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ നിശ്ചയിക്കുന്നതാണ്. റസൂലിനാണ് അതിൻ്റെ അധികാരമുള്ളത്. സകാത്തിൻ്റെ സമ്പാദ്യം തടയപ്പെട്ടവരായതിനാൽ അതിന് പകരമായി അവിടുത്തെ കുടുംബാംഗങ്ങളായ ബനൂ ഹാഷിമിനും ബനുൽ മുത്വലിബിനും അതിൽ പങ്കുണ്ട്. അനാഥകൾക്കും, ദരിദ്രർക്കും യാത്രാവിഭവം നഷ്ടപ്പെട്ട വഴിപോക്കർക്കും (പങ്കുണ്ട്). ദരിദർക്ക് ലഭിക്കാതെ സാമ്പത്തിക ക്രയവിക്രയങ്ങൾ ധനികരിൽ മാത്രം ഒതുങ്ങിപ്പോകാതിരിക്കാൻ വേണ്ടിയത്രെ ഇത്. അതിനാൽ നബി -ﷺ- ഈ 'ഫയ്ഇൽ' നിന്ന് നിങ്ങൾക്ക് എന്തു നൽകിയോ; -മുസ്ലിംകളേ!- അത് നിങ്ങൾ സ്വീകരിക്കുക. അവിടുന്ന് എന്തൊന്ന് വിലക്കിയോ അതിൽ നിന്ന് വിട്ടു നിൽക്കുക. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു; അവൻ്റെ ശിക്ഷയെ നിങ്ങൾ കരുതിയിരിക്കുക.

Haşr 59:8

ഈ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്ത ദരിദ്രരായ മുഹാജിറുകൾക്ക് നൽകണം. തങ്ങളുടെ സമ്പാദ്യവും സന്താനങ്ങളും ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെട്ടവരാണ് അവർ. അല്ലാഹു ഇഹലോകത്ത് ഉപജീവനവും, പരലോകത്ത് അവൻ്റെ തൃപ്തിയും കനിഞ്ഞരുളുമെന്ന പ്രതീക്ഷയിലാണവർ. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്തു കൊണ്ട് അവർ അല്ലാഹുവിനെയും റസൂലിനെയും സഹായിക്കുന്നു. ഈ പറഞ്ഞ വിശേഷണങ്ങളുള്ളവർ; അവർ തന്നെയാകുന്നു (ഇസ്ലാമിൽ) ഉറച്ച വിശ്വാസത്തോടെ നിലകൊള്ളുന്നവർ.

Haşr 59:9

മുഹാജിറുകൾക്ക് മുൻപ് മദീനയിൽ താമസമാക്കിയ അൻസ്വാറുകളും. അല്ലാഹുവിലും അവൻ്റെ ദൂതനിലുമുള്ള വിശ്വാസത്തെയാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്. മക്കയിൽ നിന്ന് തങ്ങളുടെ അടുത്തേക്ക് പാലായനം ചെയ്തു വന്നവരെ അവർ സ്നേഹിക്കുന്നു. തങ്ങൾക്ക് നൽകപ്പെടാത്ത, 'ഫയ്ഇ'ൻ്റെ സ്വത്തിൽ നിന്ന് അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്തു വന്ന മുഹാജിറുകൾക്ക് നൽകപ്പെട്ടതിൽ അവരുടെ മനസ്സിൽ യാതൊരു ഈർഷ്യതയോ അസൂയയോ ഇല്ല. ദാരിദ്ര്യത്തിലാണെങ്കിലും, ആവശ്യങ്ങളുണ്ടെങ്കിലും, ഭൗതികനേട്ടങ്ങളിൽ സ്വന്തങ്ങളെക്കാൾ അവർ മുഹാജിറുകൾക്കാണ് മുൻഗണന നൽകുന്നത്. ആരെയെങ്കിലും ഭൗതികപ്രമത്തതയിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തുകയും, അങ്ങനെ അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ ചിലവഴിക്കുകയും ചെയ്താൽ; അവർ തന്നെയാകുന്നു ആഗ്രഹിക്കുന്ന സ്വർഗം നേടിയെടുത്തും, ഭയാനകമായ നരകത്തിൽ നിന്ന് രക്ഷപ്പെട്ടും വിജയികളായവർ.

Haşr 59:10

അവർക്ക് ശേഷം വന്ന - അവരെ ഏറ്റവും നന്നായി പിൻപറ്റിയ - അന്ത്യനാൾ വരെയുള്ള (മറ്റു മുഅ്മിനീങ്ങൾ) പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും, ഞങ്ങൾക്ക് മുൻപ് അല്ലാഹുവിലും റസൂലിലും വിശ്വസിച്ച ഞങ്ങളുടെ മുസ്ലിം സഹോദരങ്ങൾക്കും നീ പൊറുത്തു നൽകേണമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ മുസ്ലിംകളിൽ പെട്ട ഒരാളോടും വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കരുതേ! ഞങ്ങളുടെ രക്ഷിതാവേ! തീർച്ചയായും നീ നിൻ്റെ ദാസന്മാരോട് അങ്ങേയറ്റം അനുകമ്പയുള്ള 'റഊഫും', അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്ന 'റഹീമു'മാണ്.

Haşr 59:11

അല്ലാഹുവിൻ്റെ റസൂലേ! മനസ്സിൽ (ഇസ്ലാമിനോടുള്ള) നിഷേധം ഒളിപ്പിച്ചു വെക്കുകയും, പുറത്തേക്ക് വിശ്വാസം പ്രകടമാക്കുകയും ചെയ്ത കൂട്ടരെ നീ കണ്ടില്ലേ?! മാറ്റത്തിരുത്തലുകൾ വരുത്തപ്പെട്ട തൗറാത്ത് പിൻപറ്റുന്ന അവിശ്വാസത്തിൽ അവരുടെ സഹോദരങ്ങളായ യഹൂദരോട് അവർ പറയുന്നു: നിങ്ങൾ നിങ്ങളുടെ വീടുകളിൽ തന്നെ പിടിച്ചു നിൽക്കുക! ഞങ്ങളൊരിക്കലും നിങ്ങളെ അപമാനിക്കില്ല. നിങ്ങളെ അവർക്ക് വിട്ടുകൊടുക്കുകയുമില്ല. മുസ്ലിംകളെങ്ങാനും നിങ്ങളെ പുറത്താക്കിയാൽ നിങ്ങളോടുള്ള ഐക്യസൂചകമായി ഞങ്ങളും പുറത്തു പോരുക തന്നെ ചെയ്യും. നിങ്ങളോടൊപ്പം വരുന്നതിൽ നിന്ന് ഞങ്ങളെ തടയുന്ന ഒരാളെയും ഞങ്ങൾ അനുസരിക്കില്ല. അവരെങ്ങാനും നിങ്ങളോട് യുദ്ധത്തിന് വന്നാൽ അവർക്കെതിരെ ഞങ്ങൾ നിങ്ങളെ ഉറപ്പായും സഹായിക്കുന്നതാണ്.എന്നാൽ അല്ലാഹു സാക്ഷ്യം വഹിക്കുന്നു: തീർച്ചയായും ഈ കപടവിശ്വാസികൾ തനിച്ച കള്ളന്മാരാണ്. നിങ്ങൾ പുറത്താക്കപ്പെട്ടാൽ ഞങ്ങളും പുറത്തു പോരും; നിങ്ങളോടൊപ്പം ഞങ്ങളും യുദ്ധം ചെയ്യും എന്നതെല്ലാം അവൻ്റെ വിടുവായത്തം മാത്രമാണ്.

Haşr 59:12

മുസ്ലിംകൾ യഹൂദരെ മദീനയിൽ നിന്ന് പുറത്താക്കിയാൽ ഇവർ അവരോടൊപ്പം പുറത്തു പോകില്ല. അവരുമായി യുദ്ധം ചെയ്താൽ ഇവർ അവരെ സഹായിക്കുകയോ പിന്തുണക്കുകയോ ഒന്നും ചെയ്യില്ല. എങ്ങാനും മുസ്ലിംകൾക്കെതിരെ അവരെ സഹായിച്ചാൽ തന്നെ ഇക്കൂട്ടർ പിന്തിരിഞ്ഞോടുകയും ചെയ്യും. പിന്നീട് അതിന് ശേഷം ഈ കപടവിശ്വാസികൾ സഹായിക്കപ്പെടുകയുമില്ല; അല്ലാഹു അവരെ അപമാനിതരും നിന്ദ്യരുമാക്കും.

Haşr 59:13

(ഇസ്ലാമിൽ) വിശ്വസിച്ചവരേ! കപടവിശ്വാസികളും യഹൂദരും അല്ലാഹുവിനെക്കാൾ കൂടുതൽ പേടിക്കുന്നത് നിങ്ങളെയാണ്! അല്ലാഹുവിനോടുള്ള പേടി കുറവും, നിങ്ങളോടുള്ള കടുത്ത പേടിയും അവരുടെ വിവരക്കേടും അജ്ഞതയും കൊണ്ടാണ്. അവർക്ക് വല്ല വിവരവുമുണ്ടായിരുന്നെങ്കിൽ ഭയപ്പെടാനും പേടിച്ചു വിറക്കാനും കൂടുതൽ അർഹത അല്ലാഹുവിനെയായിരുന്നു എന്നവർക്ക് മനസ്സിലായേനേ! അവനാണ് ഇവരുടെ മേൽ നിങ്ങൾക്ക് അധികാരം നൽകിയത്.

Haşr 59:14

(ഇസ്ലാമിൽ) വിശ്വസിച്ചവരേ! യഹൂദർ ഉയരമുള്ള മതിലുകൾ കൊണ്ട് കോട്ട കെട്ടിയ പട്ടണങ്ങളിൽ വെച്ചോ, മതിലുകൾക്ക് പിന്നിൽ നിന്നോ അല്ലാതെ നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവരുടെ ഭീരുത്വം നിങ്ങളെ മുഖാമുഖം നേരിടാൻ അവരെ സമ്മതിക്കുകയില്ല. അവർക്കിടയിലുള്ള പ്രശ്നങ്ങൾ തന്നെ പരസ്പര ശത്രുത കാരണത്താൽ വളരെ കടുത്തതാണ്. അവർ അഭിപ്രായൈക്യമുള്ളവരും, ഒത്തൊരുമയുള്ളവരുമാണെന്ന് നീ ധരിക്കുന്നു; എന്നാൽ അവരുടെ ഹൃദയങ്ങൾ ഭിന്നിപ്പിലും അഭിപ്രായവ്യത്യാസത്തിലുമാണ് എന്നതാണ് യാഥാർഥ്യം. കാര്യങ്ങളെ ബുദ്ധിപരമായി മനസ്സിലാക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് ഈ നിലക്ക് അഭിപ്രായവ്യത്യാസവും ശത്രുതയും അവർക്കിടയിൽ ഉടലെടുത്തത്. കാരണം ബുദ്ധിയുണ്ടായിരുന്നെങ്കിൽ അവർ സത്യം മനസ്സിലാക്കുകയും അത് പിൻപറ്റുകയും അതിൽ അഭിപ്രായവ്യത്യാസത്തിൽ ആകാതിരിക്കുകയും ചെയ്യുമായിരുന്നു.

Haşr 59:15

അവിശ്വാസത്തിലും അവർക്ക് വന്നു ഭവിച്ച ശിക്ഷയിലും ഈ യഹൂദികൾ അടുത്തകാലത്ത് അവർക്ക് മുമ്പുണ്ടായിരുന്ന മക്കാമുശ്രിക്കുകളെ പോലെയാകുന്നു. അവരുടെ നിഷേധത്തിൻ്റെ ദുഷ്ഫലം അവർ രുചിച്ചു കഴിഞ്ഞു. ബദ്ർ യുദ്ധ ദിനം അക്കൂട്ടത്തിൽ കുറേ പേർ കൊല്ലപ്പെട്ടു; വേറെ ചിലർ തടവുകാരുമാക്കപ്പെട്ടു. പരലോകത്താകട്ടെ; വേദനയേറിയ ശിക്ഷയും അവർക്കുണ്ട്.

Haşr 59:16

കപടവിശ്വാസികളുടെ വാക്കുകൾ കേൾക്കുന്നതിൽ അവരുടെ ഉപമ മനുഷ്യന് അവിശ്വാസം ഭംഗിയാക്കി കാണിച്ചുകൊടുത്തപ്പോഴുള്ള പിശാചിൻറെ ഉപമ പോലെയാകുന്നു. അവൻ ഭംഗിയാക്കലിൽ വീണുപോയ മനുഷ്യൻ നിഷേധിയായപ്പോൾ (പിശാച്) പറഞ്ഞു: നീ നിഷേധിയായതോടെ ഞാൻ നിന്നിൽ നിന്ന് ഒഴിവായിരിക്കുന്നു. സൃഷ്ടികളുടെ രക്ഷിതാവായ അല്ലാഹുവിനെ ഞാൻ ഭയപ്പെടുന്നു.

Haşr 59:17

കാര്യം അവസാനിച്ചത് എങ്ങിനെയെന്നാൽ; പിശാചും അവനെ അനുസരിച്ചവനും പരലോകത്ത് ശാശ്വതരായി നരകത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അവരെ രണ്ടു പേരെയും കാത്തിരിക്കുന്ന ഈ പ്രതിഫലം; അതാകുന്നു അല്ലാഹുവിൻ്റെ വിധിവിലക്കുകൾ മറികടന്നു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവർക്കുള്ള ശിക്ഷ.

Haşr 59:18

അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമം പ്രാവർത്തികമാക്കുകയും ചെയ്തവരേ! അല്ലാഹുവിൻ്റെ വിധികൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിരോധങ്ങൾ ഉപേക്ഷിച്ചും നിങ്ങൾ അവനെ സൂക്ഷിക്കുക! പരലോകത്തേക്കായി എന്ത് പ്രവർത്തനമാണ് താൻ മുൻകൂട്ടി ചെയ്തു വെച്ചിട്ടുള്ളതെന്ന് ഓരോ മനുഷ്യനും ചിന്തിക്കട്ടെ! നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നു; അവന് നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.

Haşr 59:19

അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിക്കാതെയും, അവൻ്റെ വിരോധങ്ങൾ പ്രവർത്തിച്ചും അല്ലാഹുവിനെ മറന്നു പോയവരെ പോലെ നിങ്ങൾ ആകരുത്. അപ്പോൾ സ്വന്തങ്ങളെ കുറിച്ച് തന്നെ മറവിയുള്ളവരാക്കി അല്ലാഹു അവരെ മാറ്റി.അല്ലാഹുവിൻ്റെ കോപത്തിൽ നിന്നും, അവൻ്റെ ശിക്ഷയിൽ നിന്നും സ്വന്തങ്ങളെ രക്ഷപ്പെടുത്താൻ വേണ്ടതൊന്നും അവർ പ്രവർത്തിച്ചില്ല. അല്ലാഹുവിനെ മറന്ന ഇക്കൂട്ടർ; അവർ തന്നെയാകുന്നു അല്ലാഹുവിനുള്ള അനുസരണത്തിൽ നിന്ന് പുറത്തു പോയവർ.

Haşr 59:20

സ്വർഗാവകാശികളും നരകാവകാശികളും സമമാവുകയില്ല. ഇഹലോകത്തെ പ്രവർത്തനങ്ങളിൽ രണ്ടു പേരും തമ്മിൽ വ്യത്യാസമുണ്ടായിരുന്നത് പോലെ തന്നെ പരലോകത്തെ പ്രതിഫലത്തിലും അവർക്കിടയിൽ വ്യത്യാസമുണ്ടായിരിക്കും. തങ്ങൾ ലക്ഷ്യം വെച്ചത് നേടിയെടുക്കാനും, ഭയപ്പെട്ടതിൽ നിന്ന് രക്ഷപ്പെടാനും കഴിഞ്ഞ സ്വർഗാവകാശികൾ തന്നെയാകുന്നു വിജയികൾ.

Haşr 59:21

അല്ലാഹുവിൻ്റെ റസൂലേ! നാമെങ്ങാനും ഈ ഖുർആനിനെ ഒരു പർവ്വതത്തിൻ്റെ മുകളിൽ അവതരിപ്പിച്ചിരുന്നെങ്കിൽ, അതിന് എത്ര ശക്തിയും ഉറപ്പുമുണ്ടെങ്കിലും അത് അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താൽ വിനയാന്വിതവും താഴ്മയുള്ളതുമായി തീരുന്നത് നിനക്ക് കാണാമായിരുന്നു. കാരണം അതിനുമാത്രം സ്വാധീനശക്തിയുള്ള ഉപദേശങ്ങളും കടുത്ത താക്കീതുകളുമാണ് ഖുർആൻ ഉൾക്കൊള്ളുന്നത്. ഈ ഉദാഹരണങ്ങളെല്ലാം നാം വിവരിച്ചത് ജനങ്ങൾ അവരുടെ ബുദ്ധി ഉപയോഗിക്കുവാനും, ഖുർആനിലെ ആയത്തുകളിൽ അടങ്ങിയിട്ടുള്ള ഗുണപാഠങ്ങളും ഉപദേശങ്ങളും ഉൾക്കൊള്ളുന്നതിനും വേണ്ടിയാണ്.

Haşr 59:22

അവനാകുന്നു അല്ലാഹു; അവനല്ലാതെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരാളും തന്നെയില്ല. മറഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്നവൻ. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. ഇഹ-പരലോകങ്ങളിൽ വിശാലമായ കാരുണ്യമുള്ളവനായ 'റഹ്മാനും', അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനായ 'റഹീമു'മത്രെ അവൻ. അവൻ്റെ കാരുണ്യം ലോകങ്ങളെ മുഴുവൻ ഉൾക്കൊണ്ടിരിക്കുന്നു. സർവ്വാധിരാജനായ, രാജാധികാരിയായ 'അൽ-മലിക്'. എല്ലാ കുറവുകളിൽ നിന്നും പരിശുദ്ധനായ, മഹത്വമുള്ളവനായ 'അൽ-ഖുദ്ദൂസ്'. സർവ്വ ന്യൂനതകളിൽ നിന്നും മുക്തനായ 'അസ്സലാം'. പ്രശോഭിതമായ തെളിവുകൾ കൊണ്ട് തൻ്റെ ദൂതന്മാരെ സത്യപ്പെടുത്തിയവനായ 'അൽ-മുഅ്മിൻ'. തൻ്റെ അടിമകളുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന 'അൽ-മുഹൈമിൻ'. അപരാജിതനായ, ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത, പ്രതാപവാനായ 'അൽ-അസീസ്'. തൻ്റെ ശക്തിയും അധികാരവും കൊണ്ട് എല്ലാം അടക്കി വാഴുന്ന 'അൽ-ജബ്ബാർ'. സർവ്വാധികാരിയായ 'അൽ-മുതകബ്ബിർ'. ബഹുദൈവാരാധകർ അല്ലാഹുവിൽ പങ്കു ചേർക്കുന്ന വിഗ്രഹങ്ങളിൽ നിന്നും മറ്റ് ആരാധ്യവസ്തുക്കളിൽ നിന്നും അവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.

Haşr 59:23

അവനാകുന്നു അല്ലാഹു; അവനല്ലാതെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരാളും തന്നെയില്ല. മറഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്നവൻ. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. ഇഹ-പരലോകങ്ങളിൽ വിശാലമായ കാരുണ്യമുള്ളവനായ 'റഹ്മാനും', അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനായ 'റഹീമു'മത്രെ അവൻ. അവൻ്റെ കാരുണ്യം ലോകങ്ങളെ മുഴുവൻ ഉൾക്കൊണ്ടിരിക്കുന്നു. സർവ്വാധിരാജനായ, രാജാധികാരിയായ 'അൽ-മലിക്'. എല്ലാ കുറവുകളിൽ നിന്നും പരിശുദ്ധനായ, മഹത്വമുള്ളവനായ 'അൽ-ഖുദ്ദൂസ്'. സർവ്വ ന്യൂനതകളിൽ നിന്നും മുക്തനായ 'അസ്സലാം'. പ്രശോഭിതമായ തെളിവുകൾ കൊണ്ട് തൻ്റെ ദൂതന്മാരെ സത്യപ്പെടുത്തിയവനായ 'അൽ-മുഅ്മിൻ'. തൻ്റെ അടിമകളുടെ പ്രവർത്തനങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന 'അൽ-മുഹൈമിൻ'. അപരാജിതനായ, ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത, പ്രതാപവാനായ 'അൽ-അസീസ്'. തൻ്റെ ശക്തിയും അധികാരവും കൊണ്ട് എല്ലാം അടക്കി വാഴുന്ന 'അൽ-ജബ്ബാർ'. സർവ്വാധികാരിയായ 'അൽ-മുതകബ്ബിർ'. ബഹുദൈവാരാധകർ അല്ലാഹുവിൽ പങ്കു ചേർക്കുന്ന വിഗ്രഹങ്ങളിൽ നിന്നും മറ്റ് ആരാധ്യവസ്തുക്കളിൽ നിന്നും അവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.

Haşr 59:24

അവനാകുന്നു അല്ലാഹു. എല്ലാ വസ്തുക്കളെയും സൃഷ്ടിച്ച 'അൽ-ഖാലിഖ്'. തൻ്റെ സൃഷ്ടികൾക്ക് ഉദ്ദേശം പോലെ രൂപം നൽകിയ 'അൽ-മുസ്വവ്വിർ'. ഏറ്റവും മഹത്തരമായ വിശേഷണങ്ങൾ ഉൾക്കൊള്ളുന്ന അത്യുത്തമമായ പേരുകൾ (അസ്മാഉൽ ഹുസ്നഃ) ഉള്ളവനത്രെ അവൻ. ആകാശങ്ങളിലും ഭൂമിയിലുമുള്ളവ അവൻ എല്ലാ ന്യൂനതകളിൽ നിന്നും മുക്തനാണെന്ന് പ്രകീർത്തിക്കുന്നു. ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത 'അൽ-അസീസ്'. തൻ്റെ സൃഷ്ടിപ്പിലും മതനിയമങ്ങളിലും വിധിനിർണ്ണയത്തിലും മഹത്തായ ലക്ഷ്യമുള്ള 'ഹകീം'.

Mümtehıne 60:1

അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! എൻ്റെയും നിങ്ങളുടെയും ശത്രുക്കളെ സ്നേഹിച്ചും, അവരുമായി ആത്മബന്ധം സ്ഥാപിച്ചും നിങ്ങളവരെ ഉറ്റമിത്രങ്ങളാക്കരുത്. നിങ്ങളുടെ നബി നിങ്ങൾക്ക് എത്തിച്ചു തന്ന മതത്തെ അവർ നിഷേധിച്ചിരിക്കുന്നു. നബിയെ അദ്ദേഹത്തിൻ്റെ നാട്ടിൽ നിന്നും, അതു പോലെ നിങ്ങളെ നിങ്ങളുടെ നാടായ മക്കയിൽ നിന്നും അവർ പുറത്താക്കുന്നു. അവർക്ക് നിങ്ങളുമായുള്ള കുടുംബബന്ധമോ അടുപ്പമോ ഒന്നും അവർ പരിഗണിക്കുന്നില്ല. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ നിങ്ങൾ വിശ്വസിച്ചു എന്നതു കൊണ്ട് മാത്രമാണിതെല്ലാം. എൻ്റെ മാർഗത്തിൽ കഠിനപരിശ്രമത്തിൽ ഏർപ്പെടാനും, എൻ്റെ തൃപ്തി അന്വേഷിച്ചു കൊണ്ടുമാണ് നിങ്ങൾ വന്നിട്ടുള്ളതെങ്കിൽ. അവരോടുള്ള സ്നേഹത്താൽ മുസ്ലിംകളുടെ രഹസ്യവാർത്തകൾ നിങ്ങൾ അവർക്കെത്തിച്ചു കൊടുക്കുന്നു. അതിൽ നിങ്ങൾ പരസ്യമാക്കിയതും രഹസ്യമാക്കിയതും എന്തെല്ലാമാണെന്ന് എനിക്ക് നന്നായി അറിയാം. ഇതോ ഇതല്ലാത്ത മറ്റു കാര്യങ്ങളോ ഒന്നും എനിക്ക് അവ്യക്തമാവുകയില്ല. ഈ പറയപ്പെട്ട സ്നേഹബന്ധവും മൈത്രീബന്ധവും (ഇസ്ലാമിനെ) നിഷേധിച്ചവരുമായി ആരെങ്കിലും വെച്ചു പുലർത്തുന്നെങ്കിൽ അവൻ മദ്ധ്യമനിലപാടിൽ നിന്ന് വ്യതിചലിച്ചിരിക്കുകയും, സത്യത്തിൽ നിന്ന് വഴിതെറ്റുകയും, ശരിയിൽ നിന്ന് തെന്നി മാറുകയും ചെയ്തിരിക്കുന്നു.

Mümtehıne 60:2

നിങ്ങളുടെ മേൽ അവർക്ക് സ്വാധീനശക്തി ഉണ്ടായിക്കഴിഞ്ഞാൽ മനസ്സിൽ ഒളിപ്പിച്ചു വെച്ച ശത്രുത അവർ പുറത്തെടുക്കും. ഉപദ്രവങ്ങൾ അഴിച്ചു വിട്ടും, മർദ്ധനങ്ങൾ ചൊരിഞ്ഞും നിങ്ങളുടെ നേർക്ക് അവരുടെ കൈകൾ നീട്ടുകയും ചെയ്യും. നിങ്ങളെ ആക്ഷേപിക്കാനും ചീത്ത പറയാനുമായി അവരുടെ നാവുകൾ അവർ കെട്ടഴിച്ചു വിടും. അല്ലാഹുവിലും റസൂലിലും നിങ്ങൾ അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളും അവരെ പോലെയാവുകയും ചെയ്തിരുന്നെങ്കിൽ എന്ന് അവർ ദിവാസ്വപ്നം മെനയുകയും ചെയ്യും.

Mümtehıne 60:3

നിങ്ങളുടെ കുടുംബബന്ധങ്ങളോ സന്താനങ്ങളോ നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്യില്ല; അതിൻ്റെ പേരിലാണ് നിങ്ങൾ അവരുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതെങ്കിൽ. പരലോകത്ത് അല്ലാഹു നിങ്ങളെ വേർതിരിച്ചു നിർത്തുന്നതാണ്. അങ്ങനെ സ്വർഗക്കാർ സ്വർഗത്തിലും, നരകക്കാർ നരകത്തിലും പ്രവേശിക്കുന്നതാണ്. നിങ്ങൾക്ക് പരസ്പരം ഒരുപകാരവും ചെയ്യാൻ സാധിക്കുകയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.

Mümtehıne 60:4

അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! തീർച്ചയായും ഇബ്രാഹീമിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിശ്വാസികളിലും നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ടായിട്ടുണ്ട്. നിഷേധികളായ തങ്ങളുടെ സമൂഹത്തോട് അവർ പറഞ്ഞ സന്ദർഭം: തീർച്ചയായും ഞങ്ങൾ നിങ്ങളിൽ നിന്നും, നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളിൽ നിന്നും ഒഴിവാകുന്നു. നിങ്ങൾ നിലകൊള്ളുന്ന നിങ്ങളുടെ മതത്തിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും, അവനിൽ പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നത് വരെ നമുക്കും നിങ്ങൾക്കുമിടയിൽ ശത്രുതയും വെറുപ്പും പ്രകടമായിരിക്കുന്നു. അതിനാൽ അവരെ പോലെ (ഇസ്ലാമിനെ) നിഷേധിച്ച നിങ്ങളുടെ സമൂഹത്തിൽ നിന്ന് നിങ്ങളും ഒഴിവാകണമായിരുന്നു. ഇബ്രാഹീം തൻ്റെ പിതാവിനോട് 'ഞാൻ താങ്കൾക്ക് വേണ്ടി അല്ലാഹുവിനോടു പാപമോചനം തേടുക തന്നെ ചെയ്യും' എന്നു പറഞ്ഞ അദ്ദേഹത്തിൻ്റെ വാക്കിലൊഴികെ. അതിൽ അദ്ദേഹത്തെ നിങ്ങൾ പിൻപറ്റരുത്. കാരണം ഇബ്രാഹീം തൻ്റെ പിതാവിൻ്റെ കാര്യത്തിൽ നിരാശനാകുന്നതിന് മുൻപായിരുന്നു അദ്ദേഹം അങ്ങനെ പറഞ്ഞത്. അതിനാൽ ഒരു മുസ്ലിമിന് ഒരു ബഹുദൈവാരാധകന് വേണ്ടി പാപമോചനം തേടാൻ പാടില്ല. (ഇബ്രാഹീം പറഞ്ഞു:) അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഒന്നും തന്നെ നിങ്ങളിൽ നിന്ന് എനിക്ക് തടയാനാകില്ല.'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ എല്ലാ കാര്യത്തിലും നിൻ്റെ മേലാണ് ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നത്. നിന്നിലേക്ക് ഞങ്ങൾ പശ്ചാത്താപവിവശരായി മടങ്ങിയിരിക്കുന്നു. പരലോകത്ത് നിന്നിലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കവും.

Mümtehıne 60:5

ഞങ്ങൾക്ക് മേൽ (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് അധികാരം നൽകിക്കൊണ്ട് ഞങ്ങളെ അവർക്കൊരു പരീക്ഷണമാക്കി നീ മാറ്റരുതേ! 'ഇക്കൂട്ടർ സത്യമുള്ളവരായിരുന്നെങ്കിൽ നമുക്ക് അവരുടെ മേൽ അധികാരമുണ്ടാകില്ലായിരുന്നല്ലോ' എന്നവർ പറയാൻ അത് വഴിയൊരുക്കും. ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ തിന്മകൾ നീ ഞങ്ങൾക്ക് പൊറുത്തു തരണമേ! തീർച്ചയായും നീ തന്നെയാണ് ഒരിക്കലും പരാജയപ്പെടാത്ത 'അസീസും', നിൻ്റെ സൃഷ്ടിപ്പിലും മതനിയമങ്ങളിലും വിധിനിർണ്ണയത്തിലുമെല്ലാം ഏറ്റവും മഹത്തരമായ ലക്ഷ്യമുള്ള 'ഹകീമും'.

Mümtehıne 60:6

അല്ലാഹുവിൽ നിന്ന് ഇഹലോകത്തും പരലോകത്തും നന്മ പ്രതീക്ഷിക്കുന്നവർ മാത്രമേ ഈ നന്മ നിറഞ്ഞ മാതൃക പിൻപറ്റുകയുള്ളൂ. എന്നാൽ ഈ മഹത്തരമായ മാതൃകയിൽ നിന്ന് ആരെങ്കിലും തിരിഞ്ഞു കളഞ്ഞാൽ അല്ലാഹു അവൻ്റെ സൃഷ്ടികളിൽ നിന്ന് പരിപൂർണ്ണ ധന്യതയുള്ള 'ഗനിയ്യാ'കുന്നു; അവന് അവരുടെ അനുസരണത്തിൻ്റെ ആവശ്യമൊന്നുമില്ല. എല്ലാ നിലക്കും സ്തുത്യർഹനായ 'ഹമീദു'മത്രെ അവൻ.

Mümtehıne 60:7

(ഇസ്ലാമിൽ) വിശ്വസിച്ചവരേ! അല്ലാഹു നിങ്ങൾക്കും നിങ്ങളോട് ശത്രുത വെച്ചു പുലർത്തുന്ന നിഷേധികൾക്കുമിടയിൽ -അവർക്ക് ഇസ്ലാമിലേക്ക് മാർഗദർശനം നൽകുക വഴി- സ്നേഹബന്ധമുണ്ടാക്കിയേക്കാം. അങ്ങനെ അവരും മതത്തിലെ നിങ്ങളുടെ സഹോദരങ്ങളായി തീർന്നേക്കാം. അല്ലാഹു അവരുടെ ഹൃദയങ്ങളെ ഇസ്ലാമിൽ വിശ്വസിക്കുന്നതിലേക്ക് മാറ്റിമറിക്കാൻ കഴിവുള്ളവനാണ്. പശ്ചാത്തപിക്കുന്ന തൻ്റെ അടിമകൾക്ക് പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവർക്ക് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാണവൻ.

Mümtehıne 60:8

നിങ്ങൾ ഇസ്ലാം സ്വീകരിച്ചതിൻ്റെ പേരിൽ നിങ്ങളോട് യുദ്ധത്തിൽ ഏർപ്പെടുകയോ, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മയിൽ വർത്തിക്കുന്നതിൽ നിന്ന് അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. അവരോട് നിങ്ങൾക്കുള്ള ബാധ്യതകൾ നൽകിക്കൊണ്ട് അവരുമായി നീതിപൂർവ്വം വർത്തിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. തീർച്ചയായും തങ്ങളുടെ സ്വദേഹങ്ങളിലും കുടുംബത്തിലും ഏറ്റെടുത്ത കാര്യങ്ങളിലും നീതി പാലിക്കുന്ന നീതിമാന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

Mümtehıne 60:9

നിങ്ങൾ ഇസ്ലാമിൽ വിശ്വസിച്ചു എന്നതിൻ്റെ പേരിൽ നിങ്ങളോട് യുദ്ധം ചെയ്യുകയും, അതിൻ്റെ പേരിൽ നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കുകയും, നിങ്ങളെ പുറത്താക്കാൻ സഹായിക്കുകയും ചെയ്തവരുടെ കാര്യത്തിൽ മാത്രമാണ് അല്ലാഹു നിങ്ങളെ വിലക്കുന്നത്. അവരോട് സ്നേഹബന്ധം പുലർത്തുന്നത് അല്ലാഹു നിങ്ങളോട് വിരോധിക്കുന്നു. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനക്ക് വിരുദ്ധമായി, അവരോട് മൈത്രീബന്ധം പുലർത്തിയാൽ അവർ തന്നെയാകുന്നു സ്വന്തത്തെ നാശത്തിൻ്റെ പടുകുഴിയിൽ വീഴ്ത്തിയിട്ടുള്ളത്.

Mümtehıne 60:10

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! (ഇസ്ലാമിൽ) വിശ്വസിച്ച സ്ത്രീകൾ അനിസ്ലാമിക നാടുകളിൽ നിന്ന് നിങ്ങളുടെ അടുത്തേക്ക് -ഇസ്ലാമിക നാടുകളിലേക്ക്- പാലായനം ചെയ്തു വന്നാൽ അവരുടെ വിശ്വാസത്തിൻ്റെ സത്യസന്ധത നിങ്ങൾ പരിശോധിക്കുക. അവരുടെ വിശ്വാസത്തെ കുറിച്ച് ഏറ്റവും അറിയുന്നത് അല്ലാഹുവിനാകുന്നു. ഹൃദയങ്ങളിൽ അവർ ഒളിപ്പിച്ചു വെക്കുന്നതൊന്നും അല്ലാഹുവിന് അവ്യക്തമാവുകയില്ല. നിങ്ങളുടെ പരിശോധനക്ക് ശേഷം അവർ (ഇസ്ലാമിൽ) സത്യസന്ധമായി വിശ്വസിച്ചവരാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ പിന്നെ അവരുടെ അമുസ്ലിംകളായ ഭർത്താക്കന്മാരുടെ അടുത്തേക്ക് അവരെ നിങ്ങൾ പറഞ്ഞയക്കരുത്. മുസ്ലിംകളായ സ്ത്രീകൾക്ക് അമുസ്ലിമായ പുരുഷനെ വിവാഹം കഴിക്കുക എന്നത് അനുവദനീയമല്ല. മുസ്ലിംകളായ പുരുഷന്മാർക്ക് അമുസ്ലിംകളായ സ്ത്രീകളെ വിവാഹം കഴിക്കുക എന്നതും അനുവദനീയമല്ല. അവരുടെ -മുസ്ലിംകളായ സ്ത്രീകളുടെ- ഭർത്താക്കന്മാർ ഇവർക്ക് നൽകിയ 'മഹ്ർ' (ഭർത്താവ് ഭാര്യക്ക് വിവാഹസമയം നൽകുന്ന സമ്പാദ്യം) നിങ്ങൾ അവർക്ക് തിരിച്ചു നൽകുക. (ഇസ്ലാമിൽ) വിശ്വസിച്ചവരേ! (ഇസ്ലാം സ്വീകരിച്ച) സ്ത്രീകളെ അവരുടെ 'ഇദ്ദ' (ഭർത്താവ് മരിച്ച ശേഷം സ്ത്രീ വിവാഹിതയാകാതെ മാറിയിരിക്കുന്ന കാലാവധി) കഴിഞ്ഞ ശേഷം, അവർക്ക് 'മഹ്ർ' നൽകിക്കൊണ്ട് നിങ്ങൾക്ക് വിവാഹം കഴിക്കാം; അതിൽ തെറ്റില്ല. എന്നാൽ ആരുടെയെങ്കിലും ഭാര്യ അമുസ്ലിമോ, ഇസ്ലാമിൽ നിന്ന് മതഭ്രഷ്ടയായവളോ ആണെങ്കിൽ അവളെ നിങ്ങൾ പിടിച്ചു വെക്കരുത്. കാരണം ഇസ്ലാമിൽ നിന്ന് പുറത്തു പോയതോടെ അവളുമായുള്ള വിവാഹബന്ധവും മുറിഞ്ഞു പോയിരിക്കുന്നു. നിങ്ങൾ (അമുസ്ലിംകളായ) ഇവർക്ക് വേണ്ടി ചിലവാക്കിയ 'മഹ്ർ' അമുസ്ലിംകളോട് നിങ്ങൾ ചോദിക്കുക. അവർ (ഇസ്ലാം സ്വീകരിച്ച) അവരുടെ ഭാര്യമാർക്ക് വേണ്ടി ചിലവഴിച്ചത് നിങ്ങളോടും ചോദിച്ചു കൊള്ളട്ടെ. -അവരും നിങ്ങളും മഹ്ർ മടക്കി കൊടുക്കുക- എന്ന ഈ വിധി അല്ലാഹുവിൻ്റെ വിധിയാകുന്നു. അവൻ ഉദ്ദേശിക്കുന്നത് പ്രകാരം നിങ്ങൾക്കിടയിൽ വിധി നിശ്ചയിക്കുന്നു. അല്ലാഹു അവൻ്റെ സൃഷ്ടികളുടെ അവസ്ഥകളും പ്രവർത്തനങ്ങളും ഏറ്റവും അറിയുന്ന 'അലീമാ'കുന്നു. അവന് ഒരു കാര്യവും അവ്യക്തമാവുകയില്ല. തൻ്റെ അടിമകൾക്ക് നിശ്ചയിക്കുന്ന നിയമങ്ങളിൽ അങ്ങേയറ്റം മഹത്തരമായ ലക്ഷ്യമുള്ള 'ഹകീമു'മാകുന്നു അവൻ.

Mümtehıne 60:11

നിങ്ങളുടെ ഭാര്യമാരിൽ പെട്ട ആരെങ്കിലും ഇസ്ലാം ഉപേക്ഷിച്ചു കൊണ്ട് അമുസ്ലിംകളുടെ അടുക്കലേക്ക് പോവുകയും, അവർക്ക് വേണ്ടി ചിലവഴിച്ച മഹ്ർ (അമുസ്ലിംകളോട്) നിങ്ങൾ ചോദിക്കുകയും, അവർ നിങ്ങൾക്കത് തന്നില്ലെന്നും വിചാരിക്കുക; അങ്ങനെയെങ്കിൽ പിന്നീട് അമുസ്ലിംകളിൽ നിന്ന് യുദ്ധാർജ്ജിതസ്വത്ത് നിങ്ങൾക്ക് ലഭിച്ചാൽ ഇസ്ലാം ഉപേക്ഷിച്ചു പോയ, ഭാര്യമാരെ നഷ്ടപ്പെട്ട നിങ്ങളിലെ ഭർത്താക്കന്മാർക്ക് അവർ ചിലവഴിച്ചത് പോലുള്ള മഹ്ർ നിങ്ങൾ അതിൽ നിന്ന് നൽകുക. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടും നിന്നും അവനെ നിങ്ങൾ സൂക്ഷിക്കുക; അവനിലാണല്ലോ നിങ്ങൾ വിശ്വസിച്ചിട്ടുള്ളത്.

Mümtehıne 60:12

അല്ലയോ നബിയേ! മക്ക വിജയദിവസം സംഭവിച്ചതു പോലെ, നിൻ്റെയടുക്കൽ (ഇസ്ലാമിൽ) വിശ്വസിച്ച സ്ത്രീകൾ അല്ലാഹുവിൽ ഒന്നിനെയും പങ്കു ചേർക്കില്ലെന്നും, അല്ലാഹുവിനെ മാത്രമേ ആരാധിക്കൂ എന്നും, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യില്ലെന്നും, ജാഹിലിയ്യ സമ്പ്രദായം പിന്തുടർന്നു കൊണ്ട് മക്കളെ കൊലപ്പെടുത്തുകയില്ലെന്നും, തങ്ങളുടെ ഭർത്താക്കന്മാരിലേക്ക് ജാരസന്തതികളെ ചേർക്കുകയില്ലെന്നും, -മരണസമയത്ത് അട്ടഹസിക്കുക, വസ്ത്രം വലിച്ചു കീറുക പോലുള്ള തിന്മകളിൽ നിന്ന് വിലക്കിയത് പോലുള്ള- നിൻ്റെ നന്മ നിറഞ്ഞ കൽപ്പനകളോട് എതിരാവില്ലെന്നും 'ബയ്അത്' (ഇസ്ലാമികകരാർ) ചെയ്യുന്നതിനായി വന്നാൽ; നീ അവർക്ക് 'ബയ്അത്' നൽകുക. അവർ നിന്നോട് കരാറിലേർപ്പെട്ടതിന് ശേഷം അവരുടെ തെറ്റുകൾ അല്ലാഹു പൊറുത്തു നൽകാൻ നീ അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്ന തൻ്റെ അടിമകൾക്ക് പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.

Mümtehıne 60:13

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! അല്ലാഹു കോപിച്ച -അന്ത്യനാളിൽ ഉറച്ച വിശ്വാസമില്ലാത്ത- ഒരു സമൂഹത്തോട് നിങ്ങൾ സ്നേഹബന്ധം സ്ഥാപിക്കരുത്. പുനരുത്ഥാനത്തെ നിഷേധിക്കുന്നവരാണ് എന്നതിനാൽ, തങ്ങളിലെ മരിച്ചു പോയവർ ഇനി തിരിച്ചു വരുമെന്നതിൽ നിരാശയടഞ്ഞതു പോലെ പരലോകത്തെ കുറിച്ചും അവർ നിരാശയടഞ്ഞിരിക്കുന്നു.

Sâff 61:1

ആകാശഭൂമികളിലുള്ള എല്ലാം അല്ലാഹുവിനെ അവന് യോജ്യമല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും അവനെ പരിശുദ്ധപ്പെടുത്തുകയും, മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരാൾക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത 'അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിവിലക്കുകളിലും വിധിനിർണയത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാകുന്നു അവൻ.

Sâff 61:2

അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ ചെയ്യാത്തത് 'ഞങ്ങൾ ചെയ്തിട്ടുണ്ട്' എന്ന് എന്തിനാണ് നിങ്ങൾ പറയുന്നത്? എൻ്റെ വാളുമെടുത്ത് ഞാൻ യുദ്ധം ചെയ്യുകയും പോരാട്ടത്തിൽ ഏർപ്പെടുകയും ചെയ്തു എന്ന് പറഞ്ഞ ചിലരെ പോലെ; അവർ യുദ്ധം ചെയ്തിട്ടുമില്ല. പോരാടിയിട്ടുമില്ല.

Sâff 61:3

നിങ്ങൾ ചെയ്യാത്തത് പറയുക എന്ന, അല്ലാഹുവിങ്കൽ വളരെ കോപാർഹമായ ഈ കാര്യം ഗുരുതരമായിരിക്കുന്നു. അല്ലാഹുവിനോട് സത്യസന്ധനാകാതിരിക്കുക എന്നത് ഒരു മുസ്ലിമിന് യോജിച്ചതല്ല. അവൻ്റെ പ്രവർത്തനം അവൻ്റെ വാക്കിനെ സത്യപ്പെടുത്തുന്നതായിരിക്കണം.

Sâff 61:4

അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട്, ഒരു ഉറപ്പുള്ള കെട്ടിടം പോലെ, പരസ്പരം തോളോടു തോൾ ചേർന്നു നിന്നു കൊണ്ട് പോരാടുന്ന വിശ്വാസികളെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നു.

Sâff 61:5

അല്ലാഹുവിൻ്റെ റസൂലേ! മൂസ തൻ്റെ സമൂഹത്തോട് പറഞ്ഞ സന്ദർഭം സ്മരിക്കുക. (അദ്ദേഹം പറഞ്ഞു:) എൻ്റെ സമൂഹമേ! എൻ്റെ കൽപ്പനകൾ ധിക്കരിച്ചു കൊണ്ട് എന്തിനാണ് നിങ്ങളെന്നെ ഉപദ്രവിക്കുന്നത്?! ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിൻ്റെ ദൂതനാണെന്ന് നിങ്ങൾക്കറിയുകയും ചെയ്യാം! എന്നാൽ അവർക്ക് വന്നെത്തിയ സത്യത്തിൽ നിന്ന് അവർ വ്യതിചലിച്ചപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളെ സത്യത്തിൽ നിന്നും, അതിൽ സ്ഥിരതയോടെ നിൽക്കുന്നതിൽ നിന്നും നീക്കി. അല്ലാഹുവിനെ അനുസരിക്കാത്ത ജനതക്ക് അവൻ ഒരിക്കലും സത്യത്തിലേക്ക് സൗകര്യം ചെയ്യുകയില്ല.

Sâff 61:6

അല്ലാഹുവിൻ്റെ റസൂലേ! മർയമിൻ്റെ മകനായ ഈസ -عَلَيْهِ السَّلَامُ- പറഞ്ഞ സന്ദർഭവും നീ സ്മരിക്കുക: 'അല്ലയോ ഇസ്രാഈൽ സന്തതികളേ! ഞാൻ അല്ലാഹുവിൻ്റെ ദൂതനാകുന്നു; എനിക്ക് മുൻപ് അവതരിച്ച തൗറാത്തിനെ സത്യപ്പെടുത്തി കൊണ്ട് അവനാകുന്നു നിങ്ങളിലേക്ക് എന്നെ നിയോഗിച്ചയച്ചത്. ഞാൻ ആദ്യമായി വന്ന അല്ലാഹുവിൻ്റെ ദൂതനൊന്നുമല്ല. എനിക്ക് ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള അല്ലാഹുവിൻ്റെ ദൂതനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നതിന് കൂടിയാണ് എന്നെ അവൻ നിയോഗിച്ചത്. എന്നാൽ ഈസ അദ്ദേഹത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകളുമായി അവരിലേക്ക് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യക്തമായ മാരണമാകുന്നു; ഞങ്ങൾ ഇവനെ പിൻപറ്റുകയില്ല.

Sâff 61:7

ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന പരിശുദ്ധമായ ഏകദൈവാരാധനയുടെ മതമായ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ട് അവന് പങ്കാളികളെ നിശ്ചയിക്കുകയും, അവരെ ആരാധിക്കുകയും ചെയ്യുന്നവനെക്കാൾ അതിക്രമിയായി ഒരാളും തന്നെയില്ല. ബഹുദൈവാരാധനയും തിന്മകളും പ്രവർത്തിച്ച് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിക്കുന്ന ഒരു സമൂഹത്തെ അല്ലാഹു സന്മാർഗത്തിലേക്കും ശരിയിലേക്കും നയിക്കുകയില്ല.

Sâff 61:8

നിരർത്ഥകമായ വാദങ്ങൾ കെട്ടിപ്പടുത്തും, സത്യത്തിൻ്റെ മുഖം വികൃതമാക്കിയും അല്ലാഹുവിൻ്റെ പ്രകാശം ഊതിക്കെടുത്താനാണ് ഈ നിഷേധികൾ ഉദ്ദേശിക്കുന്നത്. എന്നാൽ അല്ലാഹു അവൻ്റെ പ്രകാശം അവർക്ക് എത്ര ഇഷ്ടമായില്ലെങ്കിലും പൂർത്തികരിക്കുക തന്നെ ചെയ്യുന്നതാണ്. അവൻ്റെ മതത്തിന് കിഴക്കും പടിഞ്ഞാറും അവൻ വിജയം നൽകും; അവിടെയെല്ലാം അവൻ്റെ വചനം അവൻ ഉന്നതമാക്കുകയും ചെയ്യും.

Sâff 61:9

ഇസ്ലാം മതവുമായി തൻ്റെ ദൂതൻ മുഹമ്മദിനെ -ﷺ- നിയോഗിച്ചവനാകുന്നു അല്ലാഹു. സന്മാർഗത്തിൻ്റെയും നന്മയിലേക്കുള്ള വഴി തെളിക്കുന്നതുമായ മതമാണത്. ഉപകാരപ്രദമായ വിജ്ഞാനത്തിൻ്റെയും സൽകർമ്മങ്ങളുടെയും മതം. ഇസ്ലാമിന് ഭൂമിയിൽ വിജയം ലഭിക്കുന്നതിൽ അരിശം പൂണ്ടു നിൽക്കുന്ന ബഹുദൈവാരാധകർക്ക് അനിഷ്ടകരമായാലും അവൻ തൻ്റെ മതത്തിന് മറ്റെല്ലാ മതങ്ങൾക്കും മീതെ വിജയം നൽകുന്നതാണ്.

Sâff 61:10

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! അങ്ങേയറ്റം ലാഭകരമായ, വേദനയേറിയ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!

Sâff 61:11

ലാഭകരമായ ഈ കച്ചവടം ഈ പറയുന്നതാണ്: നിങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സമ്പാദ്യവും ശരീരങ്ങളും ഉപയോഗിച്ച് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്യുക. നിങ്ങൾക്ക് അറിയുമെങ്കിൽ അതാണ് നിങ്ങൾക്ക് നന്നായിട്ടുള്ളത്; അതിലേക്ക് നിങ്ങൾ തിരക്കിട്ട് മുന്നേറുക.

Sâff 61:12

ഈ കച്ചവടം കൊണ്ട് നിങ്ങൾക്കുണ്ടാകുന്ന ലാഭം ഇതാണ്: അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും, കൊട്ടാരങ്ങൾക്കും വൃക്ഷലതാദികൾക്കും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്ന സ്വർഗങ്ങളിൽ നിങ്ങളെ അവൻ പ്രവേശിപ്പിക്കുകയും, ഒരിക്കലും മാറിക്കൊടുക്കേണ്ടി വരാത്ത സ്വർഗീയ ഭവനങ്ങളിൽ അവൻ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും. ഈ പറഞ്ഞ പ്രതിഫലം; അതു തന്നെയാകുന്നു മഹത്തരമായ വിജയം. അതിനോട് അടുത്ത് നിൽക്കുന്ന ഒരു വിജയവുമില്ല.

Sâff 61:13

ഈ കച്ചവടത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന മറ്റൊരു ലാഭം കൂടിയുണ്ട്; നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന -ഭൂമിയിൽ വെച്ചു തന്നെ നിങ്ങൾക്ക് ലഭിക്കുന്ന- ഒന്നാണത്. അല്ലാഹു നിങ്ങളുടെ ശത്രുക്കൾക്കെതിരെ നിങ്ങളെ സഹായിക്കുകയും, വളരെ അടുത്ത് തന്നെ നിങ്ങൾക്ക് വിജയം തുറന്നു തരികയും ചെയ്യും. മക്കാ വിജയവും മറ്റുമാണ് ഇവിടെ ഉദ്ദേശം. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!-; ഇസ്ലാമിൽ വിശ്വസിച്ചവർക്ക് ഇഹലോകത്ത് അല്ലാഹുവിൻ്റെ സഹായവും, പരലോകത്ത് സ്വർഗമെന്ന വിജയവുമുണ്ടെന്ന് അവരെ അറിയിക്കുക.

Sâff 61:14

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ ദൂതൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്ന അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിനെ സഹായിച്ചു കൊണ്ട് നിങ്ങൾ അല്ലാഹുവിൻ്റെ സഹായികളാവുക! ഹവാരികൾ സഹായിച്ചതു പോലെ. 'ആരുണ്ട് അല്ലാഹുവിലേക്ക് എൻ്റെ സഹായികളായി?' എന്ന് ഈസ -عَلَيْهِ السَّلَامُ- ചോദിച്ചപ്പോൾ അവർ ഉടനെ പറഞ്ഞു: ഞങ്ങളുണ്ട് അല്ലാഹുവിൻ്റെ സഹായികളായി. അങ്ങനെ ഇസ്രാഈൽ സന്തതികളിൽ പെട്ട ഒരു കൂട്ടർ ഈസയിൽ വിശ്വസിച്ചു. എന്നാൽ മറ്റൊരു കൂട്ടർ അദ്ദേഹത്തെ നിഷേധിക്കുകയും ചെയ്തു. അപ്പോൾ നിഷേധിച്ചവരുടെ മേൽ നാം വിശ്വസിച്ചവർക്ക് പിൻബലം നൽകി. അങ്ങനെ അവർ മറ്റുള്ളവരുടെ മേൽ വിജയികളായി തീരുകയും ചെയ്തു.

Cumua 62:1

ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളും അല്ലാഹുവിനെ അവന് യോജ്യമല്ലാത്ത എല്ലാ ന്യൂനതകളുടെ വിശേഷണങ്ങളിൽ നിന്നും പരിശുദ്ധിപ്പെടുത്തുകയും, മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവനാകുന്നു സർവ്വ അധികാരങ്ങളുമുള്ള ഏകരാജാവായ 'അൽ-മലികും', എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ 'അൽ-ഖുദ്ദൂസും', ഒരാൾക്കും തന്നെ പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അൽ-അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിവിലക്കുകളിലും വിധിനിർണയത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാകുന്നു അവൻ.

Cumua 62:2

എഴുതുകയോ വായിക്കുകയോ ചെയ്യാനറിയാത്ത അറബികൾക്കിടയിൽ അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവൻ (അല്ലാഹു). അല്ലാഹു അദ്ദേഹത്തിൻ്റെ മേൽ അവതരിപ്പിച്ച ആയത്തുകൾ അവർക്ക് അദ്ദേഹം ഓതികേൾപ്പിക്കുകയും, നിഷേധത്തിൽ നിന്നും ദുസ്വഭാവങ്ങളിൽ നിന്നും അവരെ അദ്ദേഹം ശുദ്ധീകരിക്കുകയും ചെയ്യുന്നു. അവർക്ക് ഖുർആനും സുന്നത്തും അദ്ദേഹം പഠിപ്പിച്ചു നൽകുകയും ചെയ്യുന്നു. അവരാകട്ടെ അദ്ദേഹം നിയോഗിക്കപ്പെടുന്നതിന് മുൻപ് സത്യത്തിൽ നിന്ന് വ്യക്തമായ വഴികേടിലായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും, രക്തം ചിന്തുകയും, കുടുംബബന്ധം മുറിക്കുകയും ചെയ്യുന്നവരായിരുന്നു അവർ.

Cumua 62:3

ഈ ദൂതനെ അല്ലാഹു അറബികളിലും അനറബികളിലും പെട്ട -ഇതുവരെ വന്നിട്ടില്ലാത്തവരിലേക്കും- നിയോഗിച്ചിരിക്കുന്നു. അവർ വഴിയേ ഇവരോട് ചേരുന്നതാണ്. ഒരാൾക്കും തന്നെ പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അൽ-അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിവിലക്കുകളിലും വിധിനിർണയത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാകുന്നു അവൻ.

Cumua 62:4

അറബികളിലേക്കും അല്ലാത്തവരിലേക്കും ഒരു ദൂതനെ നിയോഗിച്ചു എന്ന ഇക്കാര്യം അല്ലാഹുവിൻ്റെ അനുഗ്രഹമാകുന്നു. ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. അല്ലാഹു ധാരാളമായി നന്മ നൽകുന്നവനാകുന്നു; അതിൽ പെട്ടതാണ് ഈ സമുദായത്തിലെ മുഴുവൻ മനുഷ്യരിലേക്കുമായി അവൻ ഒരു ദൂതനെ നിയോഗിച്ചു എന്നത്.

Cumua 62:5

തൗറാത്തിലുള്ളത് പ്രാവർത്തികമാക്കാൻ ബാധ്യതയുള്ള യഹൂദന്മാർ തങ്ങളുടെ മേൽ ഏൽപ്പിക്കപ്പെട്ട ബാധ്യത ഉപേക്ഷിച്ചതിൻ്റെ ഉപമ വലിയ ഗ്രന്ഥങ്ങൾ ചുമക്കുന്ന കഴുതയുടെ ഉപമയാണ്. തൻ്റെ മുകളിലുള്ളത് എന്താണെന്ന് അതിനറിയുകയില്ല; പുസ്തകമാണോ അതോ മറ്റു വല്ലതുമാണോ?! അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരുടെ ഉപമ എത്ര വികൃതമായിരിക്കുന്നു! അല്ലാഹു അതിക്രമികളായ സമൂഹത്തിന് സത്യം സ്വീകരിക്കാൻ സൗകര്യം ചെയ്തു കൊടുക്കുന്നതല്ല.

Cumua 62:6

അല്ലാഹുവിൻ്റെ റസൂലേ! പറയുക: മനുഷ്യരുടെ കൈകടത്തലുകൾ സംഭവിച്ച ശേഷവും യഹൂദ മതത്തിൽ തുടരുന്നവരേ! എല്ലാ മനുഷ്യരിൽ നിന്നും നിങ്ങൾ മാത്രമാണ് അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരെന്ന് നിങ്ങൾ ജൽപ്പിക്കുന്നെങ്കിൽ നിങ്ങൾ മരണം കൊതിക്കുക. -നിങ്ങളുടെ ജൽപ്പനപ്രകാരം- അല്ലാഹു നിങ്ങൾക്ക് മാത്രം പ്രത്യേകമാക്കി വെച്ചിരിക്കുന്ന ആദരവ് ഉടനെ ലഭിക്കാൻ അതാണല്ലോ ഒരു വഴിയുള്ളത്. എല്ലാവർക്കുമിടയിൽ നിങ്ങൾ മാത്രമാണ് അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരെന്ന നിങ്ങളുടെ വാദം സത്യസന്ധമാണെങ്കിൽ അതാണല്ലോ വേണ്ടത്.

Cumua 62:7

എന്നാൽ അവർ ഒരിക്കലും മരണം കൊതിക്കുകയില്ല. തങ്ങൾ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും അതിക്രമങ്ങളും, തൗറാത്ത് വെട്ടിത്തിരുത്തുകയും മാറ്റം വരുത്തുകയും ചെയ്തതുമെല്ലാം കാരണത്താൽ അവർ ആഗ്രഹിക്കുന്നത് ഭൂമിയിൽ ശാശ്വതരായി വസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്. അല്ലാഹുവിന് അതിക്രമികളെ നന്നായി അറിയാം. അവന് അവരുടെ പ്രവർത്തനങ്ങളൊന്നും അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യുന്നതാണ്.

Cumua 62:8

അല്ലാഹുവിൻ്റെ റസൂലേ! ഈ യഹൂദരോട് പറയുക: തീർച്ചയായും നിങ്ങൾ ഏതൊരു മരണത്തിൽ നിന്നാണോ ഭയന്നോടിക്കൊണ്ടിരിക്കുന്നത്; അത് നിങ്ങളെ -ഉടനെയോ കുറച്ച് കഴിഞ്ഞോ- കണ്ടുമുട്ടുക തന്നെ ചെയ്യും. യാതൊരു സംശയവും അക്കാര്യത്തിലില്ല. ശേഷം നിങ്ങൾ അന്ത്യനാളിൽ മറഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്ന അല്ലാഹുവിൻ്റെ അടുക്കലേക്ക് തന്നെ മടക്കപ്പെടുന്നതാണ്. അവന് അതിലൊന്നും അവ്യക്തമാവുകയില്ല. നിങ്ങൾ ഭൂമിയിൽ ചെയ്തു കൂട്ടിയതെല്ലാം അവൻ നിങ്ങളെ അറിയിക്കുന്നതാണ്; അതിനുള്ള പ്രതിഫലവും അവൻ നിങ്ങൾക്ക് നൽകുന്നതാണ്.

Cumua 62:9

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! വെള്ളിയാഴ്ച്ച ദിവസം ഖത്വീബ് (വെള്ളിയാഴ്ച്ച ദിവസം മസ്ജിദുകളിലെ പ്രസംഗത്തിന് നേതൃത്വം നൽകുന്നയാൾ) മിമ്പറിൽ (പ്രസംഗപീഠം) കയറിയതിന് ശേഷം മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) ബാങ്ക് വിളിച്ചാൽ ഖുതുബയിലും നിസ്കാരത്തിലും പങ്കെടുക്കാൻ നിങ്ങൾ മസ്ജിദിലേക്ക് ധൃതിയിൽ നടക്കുക. (ആ സമയം) കച്ചവടം നിങ്ങൾ ഉപേക്ഷിക്കുക; അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് നിങ്ങളെ അത് അശ്രദ്ധയിലാക്കും. (ഇസ്ലാമിൽ) വിശ്വസിച്ചവരേ! ഈ പറയപ്പെട്ട ധൃതിയിലുള്ള നടത്തവും ജുമുഅയുടെ ബാങ്ക് വിളിക്കപ്പെട്ടാൽ കച്ചവടം ഉപേക്ഷിക്കലുമെല്ലാം ചെയ്യുന്നതാണ് നിങ്ങൾക്ക് കൂടുതൽ ഗുണകരമായിട്ടുള്ളത്. നിങ്ങൾക്ക് അത് അറിയുമെങ്കിൽ, അല്ലാഹു നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾ പ്രാവർത്തികമാക്കുക.

Cumua 62:10

ജുമുഅ നിസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ നിങ്ങൾ അനുവദനീയമായ സമ്പാദ്യം നേടിയെടുക്കാനും, നിങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കാനും ഭൂമിയിൽ വ്യാപിച്ചു കൊള്ളുക. അനുവദനീയമായ സമ്പാദന മാർഗങ്ങളിലൂടെയും, ലാഭങ്ങളിലൂടെയും അല്ലാഹുവിൻ്റെ ഔദാര്യം നിങ്ങൾ തേടിക്കൊള്ളുക. ജോലിയിലായിരിക്കുമ്പോഴും നിങ്ങൾ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. പണം സമ്പാദിക്കുന്നത് അല്ലാഹുവിനെ സ്മരിക്കുന്നതിനെ നിങ്ങളെ മറപ്പിക്കരുത്. നിങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുക്കാനും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടാനും നിങ്ങൾക്ക് സാധിച്ചേക്കാം.

Cumua 62:11

മുസ്ലിംകളിൽ പെട്ട ചിലർ എന്തെങ്കിലും കച്ചവടമോ വിനോദമോ കണ്ടാൽ -നിന്നെ മിമ്പറിൽ കാഴ്ച്ചക്കാരനാക്കി നിർത്തി- അത് കാണുന്നതിനായി അവർ പിരിഞ്ഞു പോകുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: സൽകർമ്മങ്ങൾ ചെയ്യുന്നതിന് അല്ലാഹുവിങ്കലുള്ള പ്രതിഫലമാണ് നിങ്ങൾ ഇറങ്ങിപ്പോകാൻ കാരണമായ കച്ചവടത്തെക്കാളും വിനോദത്തേക്കാളും നല്ലത്. അല്ലാഹുവാണ് ഉപജീവനം നൽകുന്നവരിൽ ഏറ്റവും നല്ലവൻ.

Münafikun 63:1

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സദസ്സിൽ കപടവിശ്വാസികൾ സന്നിഹിതരായാൽ അവർ ഇസ്ലാം പുറത്തേക്ക് കാണിക്കുകയും, ഇസ്ലാമിനോടുള്ള നിഷേധം മനസ്സിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്യും. 'നിങ്ങൾ ശരിക്കും അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു' എന്ന് അവർ പറയുന്നു. എന്നാൽ നീ ശരിയായ ദൂതനാണെന്ന് അല്ലാഹുവിനറിയാം. മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് തങ്ങൾ ഹൃദയത്തിൽ തൊട്ട് സാക്ഷ്യം വഹിക്കുന്നു എന്ന കപടവിശ്വാസികളുടെ വർത്തമാനം തനിച്ച കളവാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.

Münafikun 63:2

തങ്ങളും മുസ്ലിംകളാണെന്ന് വാദിക്കുന്നതിനായി ശപഥങ്ങളെ അവർ തങ്ങളുടെ പരിചയാക്കി നിർത്തിയിരിക്കുകയാണ്. യുദ്ധത്തിൽ നിന്നും തടവുശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ അതൊരു മറയും രക്ഷാകവചവുമാക്കി അവർ തീർത്തിരിക്കുന്നു. സംശയങ്ങൾ പ്രചരിപ്പിച്ചും കുഴപ്പങ്ങൾ സൃഷ്ടിച്ചും അവർ ജനങ്ങളെ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഇവരുടെ ഈ കാപട്യവും കള്ളശപഥങ്ങളും എന്തു മാത്രം വികൃതമായിരിക്കുന്നു!

Münafikun 63:3

അവർ കാപട്യം നിറഞ്ഞ വിശ്വാസം സ്വീകരിച്ചതിനാലാണ് അത്. അവരുടെ ഹൃദയങ്ങളിലേക്ക് ഇസ്ലാമിൻ്റെ വിശ്വാസം എത്തിയിട്ടില്ല. ശേഷം രഹസ്യമായി അവർ അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു അവരുടെ നിഷേധം കാരണത്താൽ അവരുടെ ഹൃദയങ്ങൾക്ക് മേൽ മുദ്ര വെച്ചു; ഇനി അതിൽ (ഇസ്ലാമിക) വിശ്വാസം പ്രവേശിക്കുകയില്ല. അവരുടെ ഹൃദയങ്ങൾ മുദ്ര വെക്കപ്പെട്ടതിനാൽ തന്നെ തങ്ങളുടെ നന്മയും സന്മാർഗവും ഏതിലാണെന്ന് തിരിച്ചറിയാനും അവർക്കിനി കഴിയില്ല.

Münafikun 63:4

നോക്കി നിന്നാൽ അവരുടെ ശരീരപ്രകൃതികളും രൂപങ്ങളും നിന്നെ അത്ഭുതപ്പെടുത്തും; കാരണം അത്ര മാത്രം അനുഗ്രഹങ്ങളിലും സുഖാഢംഭരങ്ങളിലുമാണ് അവർ ജീവിക്കുന്നത്. അവർ സംസാരിച്ചാൽ നീ അത് കേട്ടിരുന്നു പോകും; അത്ര മാത്രം മനോഹരമാണ് വാക്കുകൾ! അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ സദസ്സിൽ ചാരി വെച്ച മരത്തടി പോലെയാണ് അവർ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. നീ പറയുന്നതൊന്നും അവർക്ക് മനസ്സിലാകുന്നില്ല; അതവർ ഉൾക്കൊള്ളുന്നുമില്ല. എല്ലാ ശബ്ദവും തങ്ങൾക്കെതിരാണെന്നാണ് അവർ ധരിക്കുന്നത്; അത്ര വലിയ പേടിത്തൊണ്ടന്മാരാണ് അവർ. അവർ തന്നെയാകുന്നു യഥാർഥ ശത്രു. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- നീ അവരെ സൂക്ഷിക്കുക! നിൻ്റെ രഹസ്യങ്ങൾ അവർ പരസ്യമാക്കുകയോ, നിനക്കെതിരെ അവർ തന്ത്രം മെനയുകയോ ചെയ്തേക്കാം. അല്ലാഹു അവരെ ശപിക്കട്ടെ! എങ്ങനെയാണ് ഇത്ര വ്യക്തമായ തെളിവുകൾ ദർശിച്ചിട്ടും അവർ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിപ്പോയത്?!

Münafikun 63:5

അല്ലാഹുവിൻ്റെ ദൂതരോട് നിങ്ങൾ ചെയ്തതിനെല്ലാം മാപ്പ് പറഞ്ഞു കൊണ്ട് അവിടുത്തെ അരികിലേക്ക് വരൂ! അവിടുന്ന് നിങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടും' എന്ന് ഈ കപടവിശ്വാസികളോട് പറയപ്പെട്ടാൽ അവർ തല തിരിച്ചു കൊണ്ട് പരിഹാസത്തോടും പുഛത്തോടും കൂടി തിരിഞ്ഞു പോകും. കൽപ്പിക്കപ്പെട്ടതിൽ നിന്ന് -സത്യം സ്വീകരിക്കാതെയും അതിന് കീഴൊതുങ്ങാതെയും- അഹങ്കാരത്തോടെ അവർ തിരിഞ്ഞു പോകുന്നതും നിനക്ക് കാണാം.

Münafikun 63:6

അല്ലാഹുവിൻ്റെ റസൂലേ! നീ അവർക്ക് വേണ്ടി പാപമോചനം തേടുന്നതും തേടാതിരിക്കുന്നതുമൊക്കെ സമമാണ്. അല്ലാഹു അവരുടെ തിന്മകൾ അവർക്ക് പൊറുത്തു കൊടുക്കുകയില്ല. തീർച്ചയായും അല്ലാഹു അവനെ അനുസരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, അവനെ ധിക്കരിക്കുന്നതിൽ തുടർന്നു പോവുകയും ചെയ്യുന്ന ദുർമാർഗികളായ കൂട്ടർക്ക് അല്ലാഹു സന്മാർഗത്തിലേക്ക് സൗകര്യം ചെയ്യുകയില്ല.

Münafikun 63:7

നബിയുടെ ഒപ്പമുള്ള ദരിദ്രർക്കും മദീനയുടെ പരിസരപ്രദേശങ്ങളിലെ അഅ്റാബികൾക്കും നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് നിങ്ങൾ ദാനം ചെയ്യരുത്; അവർ നബിയെ വിട്ട് ഉപേക്ഷിച്ചു പോയാലല്ലാതെ' എന്ന് പറയുന്നവർ ഇക്കൂട്ടരാകുന്നു. എന്നാൽ അല്ലാഹുവിങ്കൽ മാത്രമാണ് ആകാശങ്ങളിലെയും ഭൂമിയിലെയും ഖജാനകളുള്ളത്. അവൻ ഉദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് അതിൽ നിന്ന് അവൻ നൽകുന്നതാണ്. പക്ഷേ ഉപജീവനത്തിൻ്റെ ഖജാനകൾ അല്ലാഹുവിങ്കലാണെന്ന് കപടവിശ്വാസികൾക്ക് അറിയുകയില്ല.

Münafikun 63:8

കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് എന്നവൻ പറയുന്നു: ഞങ്ങൾ മദീനയിലേക്ക് മടങ്ങിയാൽ കൂടുതൽ പ്രതാപമുള്ളവർ -അതയാത് ഞാനും എന്നോടൊപ്പമുള്ളവരും- അവിടെ നിന്ന് നിന്ദ്യരും ദുർബലരുമായവരെ -അതായത് മുഹമ്മദും കൂട്ടരും- പുറത്താക്കുക തന്നെ ചെയ്യും. അല്ലാഹുവിന് മാത്രമാകുന്നു പ്രതാപമുള്ളത്; അവൻ്റെ ദൂതനും (ഇസ്ലാമിൽ) വിശ്വസിച്ചവർക്കുമാകുന്നു പ്രതാപമുള്ളത്. അബ്ദുല്ലാഹിബ്നു ഉബയ്യിനോ അവൻ്റെ കൂട്ടാളികൾക്കോ അല്ല പ്രതാപമുള്ളത്. പക്ഷേ അല്ലാഹുവിനും അവൻ്റെ ദൂതനും (ഇസ്ലാമിൽ) വിശ്വസിച്ചവർക്കുമാകുന്നു പ്രതാപമുള്ളത് എന്ന കാര്യം കപടവിശ്വാസികൾ അറിയുന്നില്ല.

Münafikun 63:9

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ സമ്പാദ്യമോ നിങ്ങളുടെ സന്താനങ്ങളോ, നിസ്കാരത്തിൽ നിന്നോ ഇസ്ലാമിലെ മറ്റ് നിർബന്ധ കർമ്മങ്ങളിൽ നിന്നോ നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ! ആരെയെങ്കിലും അവൻ്റെ സമ്പാദ്യമോ സന്താനങ്ങളോ അല്ലാഹു അവൻ്റെ മേൽ നിർബന്ധമാക്കിയ നിസ്കാരം പോലുള്ള കർമ്മങ്ങളിൽ നിന്ന് അശ്രദ്ധയിലാക്കുന്നെങ്കിൽ അവർ തന്നെയാകുന്നു യഥാർഥ പരാജിതർ. അവരും അവരുടെ കുടുംബങ്ങളും പരലോകത്ത് നഷ്ടത്തിലായിരിക്കുന്നു.

Münafikun 63:10

അല്ലാഹു നിങ്ങൾക്ക് നൽകിയ സമ്പാദ്യത്തിൽ നിന്ന് -മരണം നിങ്ങൾക്ക് വന്നെത്തുന്നത് മുൻപ്- നിങ്ങൾ ചിലവഴിക്കുക. ആ സമയത്ത് അവൻ തൻ്റെ രക്ഷിതാവിനോട് പറയും: എൻ്റെ രക്ഷിതാവേ! ചെറിയൊരു അവധിയെങ്കിലും എനിക്ക് നീട്ടിത്തന്നുകൂടേ! അങ്ങനെയെങ്കിൽ ഞാൻ എൻ്റെ സമ്പാദ്യം അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിച്ചു കൊള്ളാം. പ്രവർത്തനങ്ങൾ നന്നാക്കി, സച്ചരിതരുടെ മാർഗത്തിൽ ഞാൻ ഉൾപ്പെട്ടു കൊള്ളാം.

Münafikun 63:11

അല്ലാഹു ഒരാൾക്കും അവൻ്റെ അവധി ആസന്നമാവുകയും, ആയുസ്സ് അവസാനിക്കുകയും ചെയ്താൽ പിന്നെ ആയുസ്സ് നീട്ടിക്കൊടുക്കുകയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷമമായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്. നന്മയാണെങ്കിൽ നന്മയും, തിന്മയാണെങ്കിൽ അതും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Teğabün 64:1

അല്ലാഹുവിന് യോജിക്കാത്ത ന്യൂനതയുടെ വിശേഷണങ്ങളിൽ നിന്ന് ആകാശഭൂമികളിലുള്ള എല്ലാ സൃഷ്ടികളും അവനെ പരിശുദ്ധപ്പെടുത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവന് മാത്രമാകുന്നു സർവ്വാധികാരം. അവനല്ലാതെ മറ്റൊരു രാജാധിരാജനുമില്ല. അവന് തന്നെയാകുന്നു നല്ല പ്രകീർത്തനങ്ങളും. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു; ഒന്നും അവന് അസാധ്യമായില്ല.

Teğabün 64:2

അല്ലയോ ജനങ്ങളേ! അല്ലാഹുവാകുന്നു നിങ്ങളെ സൃഷ്ടിച്ചവൻ. നിങ്ങളിൽ അവനെ നിഷേധിച്ചവരുണ്ട്; അവരുടെ സങ്കേതം നരകമാകുന്നു. നിങ്ങളുടെ കൂട്ടത്തിൽ അവനിൽ വിശ്വസിച്ചവരുമുണ്ട്; അവരുടെ സങ്കേതം സ്വർഗവുമാകുന്നു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.

Teğabün 64:3

ആകാശഭൂമികളെ യാഥാർഥ്യത്തോടെ -വെറുതെയോ നിരർത്ഥകമായോ അല്ല- അവൻ പടച്ചിരിക്കുന്നു. ജനങ്ങളേ! നിങ്ങളെയാകട്ടെ അവൻ രൂപപ്പെടുത്തുകയും, നിങ്ങളുടെ രൂപം അവൻ്റെ ഔദാര്യത്താൽ നല്ലതാക്കുകയും ചെയ്തിരിക്കുന്നു. അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളുടെ രൂപങ്ങൾ അവൻ വികൃതമാക്കുമായിരുന്നു. അവനിലേക്ക് മാത്രമാണ് അന്ത്യനാളിൽ മടക്കമുണ്ടായിരിക്കുക. അവിടെ നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്. നന്മയാണെങ്കിലും നന്മയും, തിന്മയാണെങ്കിൽ അതും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Teğabün 64:4

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവൻ അറിയുന്നു. നിങ്ങൾ മറച്ചു വെക്കുന്ന പ്രവർത്തനങ്ങളും നിങ്ങൾ പരസ്യമാക്കുന്നതും അവൻ അറിയുന്നു. ഹൃദയങ്ങളുടെ ഉള്ളറകളിലുള്ള നന്മയും തിന്മയും അവൻ നന്നായി അറിയുന്നവനാണ്. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

Teğabün 64:5

അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾക്ക് മുൻപ് നിഷേധിച്ചു തള്ളിയ സമൂഹങ്ങളുടെ വാർത്തകൾ നിങ്ങൾക്ക് എത്തിയിട്ടില്ലേ?! നൂഹിൻ്റെ സമൂഹത്തിൻ്റെയും ആദ്-ഥമൂദ് ഗോത്രങ്ങളുടെയും മറ്റുമെല്ലാം ചരിത്രം?! അവർ ചെയ്തു വെച്ച നിഷേധത്തിൻ്റെ ശിക്ഷ ഭൂമിയിൽ തന്നെ അവർ രുചിച്ചു. ഇനി പരലോകത്താകട്ടെ; വേദനയേറിയ ശിക്ഷ അവർക്കുണ്ട് താനും. അതെ! ഈ വാർത്തകളെല്ലാം നിങ്ങൾക്ക് അറിയാവുന്നത് തന്നെ. അതിനാൽ അവരുടെ പര്യവസാനത്തിൽ നിന്ന് നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുക. അവർക്ക് സംഭവിച്ചതു പോലുള്ള ശിക്ഷ നിങ്ങൾക്കും വന്നു ഭവിക്കുന്നതിന് മുൻപ് അല്ലാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക.

Teğabün 64:6

അവർക്ക് സംഭവിച്ച ഈ ശിക്ഷ അവർക്ക് ബാധിക്കാനുള്ള ഏകകാരണം വ്യക്തമായ തെളിവുകളുമായി അവരിലേക്ക് നിയോഗിക്കപ്പെട്ട അല്ലാഹുവിൻ്റെ ദൂതന്മാരെ അവർ നിഷേധിച്ചു തള്ളി എന്നതാണ്. മനുഷ്യരിൽ നിന്ന് അല്ലാഹുവിന് ദൂതന്മാരുണ്ടാകുക എന്നത് തള്ളിക്കളഞ്ഞു കൊണ്ട് അവർ പറഞ്ഞു: നമ്മെ സത്യത്തിലേക്ക് നയിക്കാൻ ഒരു മനുഷ്യനോ?! അങ്ങനെ അവർ നിഷേധിക്കുകയും, ആ നബിമാരിൽ വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തു. എന്നാൽ അവർ അല്ലാഹുവിന് ഒരുപദ്രവവും വരുത്തിയിട്ടില്ല. അവരുടെ വിശ്വാസവും സൽകർമ്മങ്ങളുമൊന്നും അവന് ആവശ്യമില്ല; കാരണം അത് അവന് എന്തെങ്കിലും വർദ്ധിപ്പിക്കുകയൊന്നുമില്ല. അതിൽ നിന്നെല്ലാം അവൻ ധന്യതയുള്ളവനായിരിക്കുന്നു. അല്ലാഹു തൻ്റെ അടിമകളുടെ ഒരു സഹായവും ആവശ്യമില്ലാത്ത പരാശ്രയമുക്തനായ 'ഗനിയ്യും', പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും സ്തുത്യർഹനായ 'ഹമീദു'മാകുന്നു.

Teğabün 64:7

അല്ലാഹുവിൽ അവിശ്വസിച്ചവർ തങ്ങളുടെ മരണശേഷം അല്ലാഹു തങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കില്ലെന്ന് ജൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് പറയുക: അതെ! എൻ്റെ രക്ഷിതാവിനെ തന്നെയാണ സത്യം! നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുക തന്നെ ചെയ്യും. ശേഷം ഭൂമിയിൽ നിങ്ങൾ ചെയ്ത പ്രവർത്തനങ്ങളെ കുറിച്ച് തീർച്ചയായും നിങ്ങൾക്ക് വിവരം നൽകപ്പെടുകയും ചെയ്യും. അങ്ങനെ പുനർജീവിപ്പിക്കുക എന്നത് അല്ലാഹുവിന് വളരെ എളുപ്പമുള്ള കാര്യമാകുന്നു. തീർച്ചയായും അവൻ നിങ്ങളെ ഒന്നാമത്തെ തവണ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി നിങ്ങളുടെ മരണശേഷം ഒരിക്കൽ കൂടി നിങ്ങളെ പുനരുജ്ജീവിപ്പിക്കുവാൻ അവൻ കഴിവുള്ളവനാണ്.

Teğabün 64:8

അതിനാൽ -അല്ലയോ ജനങ്ങളേ!- നിങ്ങളിൽ അല്ലാഹുവിൽ വിശ്വസിക്കുക. അവൻ്റെ ദൂതന്മാരിലും വിശ്വസിക്കുക. നാം നമ്മുടെ ദൂതൻ്റെ മേൽ അവതരിപ്പിച്ച ഖുർആനിലും വിശ്വസിക്കുക. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാണ്. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.

Teğabün 64:9

അല്ലാഹുവിൻ്റെ റസൂലേ! നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനായി എല്ലാവരെയും അല്ലാഹു ഒരുമിച്ചു കൂട്ടുന്ന പരലോകത്തെ നീ ഓർക്കുക. (ഇസ്ലാമിനെ) നിഷേധിച്ചു തള്ളിയവർക്ക് തങ്ങളുടെ നഷ്ടവും കുറവും ബോധ്യപ്പെടുന്ന ദിനമാണത്. അവർ നരകത്തിൽ പ്രവേശിക്കപ്പെട്ടതിനാൽ -സ്വർഗത്തിൽ അവർക്ക് ലഭിക്കേണ്ടിയിരുന്ന- സ്ഥാനങ്ങൾ (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അനന്തരമായി ലഭിക്കും. നരകക്കാരാകട്ടെ; സ്വർഗത്തിൽ പ്രവേശിച്ചവർ -നിഷേധികളായിരുന്നെങ്കിൽ- അവർക്ക് ലഭിക്കേണ്ടിയിരുന്ന നരകത്തിലെ സ്ഥാനങ്ങളും അനന്തരമായെടുക്കും. ആരെങ്കിലും അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയുമാണെങ്കിൽ അവൻ്റെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയും, കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ അവനെ അല്ലാഹു പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അവരതിൽ നിത്യവാസികളായിരിക്കും. ഒരിക്കലും അവർക്കതിൽ നിന്ന് പുറത്തു പോകേണ്ടി വരില്ല. അതിലെ സുഖസൗകര്യങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല. അവർ നേടിയെടുത്ത ഈ വിജയം; അതാണ് ഒരു നേട്ടവും സമമാകാത്ത മഹത്തരമായ വിജയം.

Teğabün 64:10

അല്ലാഹുവിൽ അവിശ്വസിക്കുകയും, നമ്മുടെ ദൂതൻ്റെ മേൽ നാം അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും ചെയ്തവരാരോ; അവർ തന്നെയാണ് നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും. എത്ര മോശമാണ് മടങ്ങിച്ചെല്ലാനുള്ള അവരുടെ സങ്കേതം.

Teğabün 64:11

ഒരാൾക്കും അയാളുടെ സമ്പത്തിലോ ശരീരത്തിലോ മക്കളിലോ ഒരു വിപത്തും ബാധിച്ചിട്ടില്ല; അല്ലാഹു അത് അപ്രകാരം സംഭവിക്കണമെന്ന് വിധിച്ചിട്ടല്ലാതെ. ആർ അല്ലാഹുവിലും അവൻ്റെ വിധിനിർണ്ണയത്തിലും വിശ്വസിക്കുന്നുവോ; അവൻ്റെ ഹൃദയത്തെ അല്ലാഹു അവൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുവാനും അവൻ്റെ വിധിയിൽ തൃപ്തിപ്പെടാനും സാധിക്കുന്നതാക്കും. അല്ലാഹു എല്ലാ കാര്യത്തെ കുറിച്ചും നന്നായി അറിയുന്നവനാകുന്നു; അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.

Teğabün 64:12

നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവൻ്റെ ദൂതനെയും അനുസരിക്കുക. നിങ്ങളുടെ ദൂതൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്നതിൽ നിന്ന് നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ അതിൻ്റെ പാപഭാരം നിങ്ങൾക്ക് മേൽ മാത്രമാണ്. നിങ്ങൾക്ക് എത്തിച്ചു തരാൻ ഏൽപ്പിച്ച കാര്യങ്ങൾ എത്തിച്ചു തരുക എന്നത് മാത്രമേ നമ്മുടെ ദൂതൻ്റെ മേൽ ബാധ്യതയുള്ളൂ. അദ്ദേഹമാകട്ടെ; കൽപ്പിക്കപ്പെട്ടത് നിങ്ങൾക്ക് എത്തിച്ചു തരുകയും ചെയ്തിരിക്കുന്നു.

Teğabün 64:13

അല്ലാഹു; അവൻ മാത്രമാകുന്നു യഥാർഥ ആരാധ്യൻ. അവന് പുറമെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരാളുമില്ല. അവൻ്റെ മേൽ മാത്രമായിരിക്കട്ടെ (ഇസ്ലാമിൽ) വിശ്വസിച്ചവർ അവരുടെ എല്ലാ കാര്യങ്ങളും ഭരമേൽപ്പിക്കുന്നത്.

Teğabün 64:14

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! തീർച്ചയായും നിങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും നിങ്ങൾക്ക് ശത്രുക്കളുണ്ട്; അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്നും അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിൽ നിന്നും നിങ്ങളെ അവർ അശ്രദ്ധയിലാക്കുകയും, പിന്തിരിപ്പിക്കുകയും ചെയ്യും എന്നതു കൊണ്ടാണത്. അതിനാൽ അവർ നിങ്ങളെ സ്വാധീനിക്കുന്നത് നിങ്ങൾ കരുതിയിരിക്കുക. അവരുടെ അബദ്ധങ്ങൾ നിങ്ങൾ പൊറുത്തു കൊടുക്കുകയും, അത് അവഗണിക്കുകയും, മറച്ചു പിടിക്കുകയുമാണെങ്കിൽ അല്ലാഹു നിങ്ങളുടെ തെറ്റുകൾ പൊറുത്തു തരികയും, നിങ്ങളോട് കരുണ കാണിക്കുകയും ചെയ്യുന്നതാണ്. കാരണം പ്രതിഫലം പ്രവർത്തനങ്ങളുടെ രൂപമനുസരിച്ചായിരിക്കും.

Teğabün 64:15

നിങ്ങളുടെ സമ്പത്തും സന്താനങ്ങളുമെല്ലാം നിങ്ങൾക്കൊരു പരീക്ഷണം മാത്രമാണ്. ചിലപ്പോൾ നിഷിദ്ധമായ സമ്പാദ്യത്തിലേക്ക് തിരിയാനും, അല്ലാഹുവിനെ അനുസരിക്കുന്നത് ഒഴിവാക്കാനും അവ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. എന്നാൽ മക്കളുടെ ആവശ്യങ്ങൾക്ക് ഉത്തരം നൽകുകയും, സമ്പാദ്യം ഒരുക്കൂട്ടുന്നതിൽ മാത്രം ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നതിനെക്കാൾ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് പരിഗണന നൽകുന്നവർക്ക് അവൻ്റെ പക്കൽ മഹത്തരമായ പ്രതിഫലമുണ്ട്. സ്വർഗമാകുന്നു മഹത്തരമായ ആ പ്രതിഫലം.

Teğabün 64:16

അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും നിങ്ങൾക്ക് സാധിക്കുന്നിടത്തോളം അവനെ നിങ്ങൾ സൂക്ഷിക്കുക! നിങ്ങൾ അല്ലാഹുവിൻ്റെയും റസൂലിൻ്റെയും വാക്കുകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങൾക്ക് നൽകിയ നിങ്ങളുടെ സമ്പാദ്യം നന്മയുടെ വിവിധ മാർഗങ്ങളിൽ നിങ്ങൾ ചിലവഴിക്കുകയും ചെയ്യുക. മനസ്സിൻ്റെ അത്യാഗ്രഹത്തിൽ നിന്ന് ആരെയെങ്കിലും അല്ലാഹു കാത്തു രക്ഷിച്ചുവോ; അവർ തന്നെയാകുന്നു തങ്ങളുടെ ലക്ഷ്യം നേടിയെടുത്തും, ഭയക്കുന്ന ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടും യഥാർഥ വിജയികളായവർ.

Teğabün 64:17

നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിച്ചു കൊണ്ട്, നിങ്ങൾ അല്ലാഹുവിന് ഉത്തമമായ കടം നൽകിയാൽ അവൻ അതിനുള്ള പ്രതിഫലം നിങ്ങൾ ഇരട്ടിയിരട്ടിയായി നൽകുന്നതാണ്. ഒരു നന്മക്ക് പത്തിരട്ടി മുതൽ എഴുന്നൂറ് ഇരട്ടി വരെ ധാരാളം മടങ്ങുകളായി അവൻ പ്രതിഫലം നൽകുന്നതാണ്. അതോടൊപ്പം നിങ്ങളുടെ തിന്മകൾ അവൻ നിങ്ങൾക്ക് വിട്ടുനൽകുകയും ചെയ്യുന്നതാണ്. അല്ലാഹു വളരെ കുറച്ച് പ്രവർത്തനങ്ങൾക്ക് പോലും ധാരാളം പ്രതിഫലം നൽകുന്ന 'ശകൂറും', തെറ്റു ചെയ്തവരെ ഉടനടി ശിക്ഷിക്കാതെ ക്ഷമിക്കുന്ന 'ഹലീമു'മാകുന്നു.

Teğabün 64:18

അല്ലാഹു മറഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്നവനാകുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത 'അസീസും', തൻ്റെ സൃഷ്ടിപ്പിലും മതനിയമങ്ങളിലും വിധിനിർണ്ണയങ്ങളിലും അങ്ങേയറ്റം യുക്തമായത് നിശ്ചയിച്ച 'ഹകീമു'മാകുന്നു അവൻ.

Talak 65:1

അല്ലയോ നബിയേ! താങ്കളോ ഈ ഉമ്മത്തിൽ പെട്ട മറ്റാരെങ്കിലുമോ തൻ്റെ ഭാര്യയെ വിവാഹമോചനം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ ആദ്യത്തെ ഇദ്ദഃയിൽ തന്നെ വിവാഹമോചനം ചെയ്യുക. അതായത് വിവാഹമോചനം അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ശുദ്ധികാലത്തിലായിരിക്കണം. ഉദ്ദേശിച്ചാൽ അവളെ തിരിച്ചു വിളിക്കുന്നതിനായി നിങ്ങൾ ഇദ്ദഃ കണക്ക് വെക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും, വിരോധങ്ങൾ ഉപേക്ഷിച്ചും നിങ്ങൾ അവനെ സൂക്ഷിക്കുകയും ചെയ്യുക. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീയെ അവരുടെ ഇദ്ദഃ കാലവധി കഴിയുന്നത് വരെ അവർ താമസിക്കുന്ന വീടുകളിൽ നിന്ന് നിങ്ങൾ പുറത്താക്കരുത്; അത്രയും കാലം അവരും സ്വയം അവിടെ നിന്ന് പോകരുത്. വ്യഭിചാരം പോലെ വ്യക്തമായ വല്ല മ്ലേഛതയും അവർ ചെയ്താലല്ലാതെ. ഈ വിധിവിലക്കുകൾ അല്ലാഹു അവൻ്റെ അടിമകൾക്കായി നിശ്ചയിച്ച അതിർവരമ്പുകളാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ അതിരുകൾ ലംഘിച്ചാൽ അവൻ തൻ്റെ രക്ഷിതാവിനെ ധിക്കരിച്ചതിലൂടെ സ്വയം നാശത്തിൻ്റെ മാർഗങ്ങളിൽ പ്രവേശിക്കുകയും, അങ്ങനെ സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. തലാഖ് ചെയ്ത വ്യക്തിയുടെ മനസ്സിൽ അവൻ്റെ വിവാഹമോചനത്തിന് ശേഷം നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു കാര്യം അല്ലാഹു സംഭവിപ്പിക്കുകയും, അവൻ അവളെ തിരിച്ചെടുക്കുകയും ചെയ്തേക്കാം.

Talak 65:2

അവരുടെ ഇദ്ദഃയുടെ കാലവധി അവസാനിക്കാനായാൽ അവരെ നിങ്ങൾ സ്നേഹത്തോടും നല്ല രീതിയിലും തിരിച്ചെടുക്കുകയോ, അല്ലെങ്കിൽ അവരുടെ ഇദ്ദഃ കാലവധി അവസാനിച്ചാൽ അവരെ തിരിച്ചെടുക്കുന്നത് ഉപേക്ഷിക്കുകയോ ചെയ്യുക. അവർ തങ്ങളുടെ സ്വന്തം കാര്യം നിയന്ത്രിക്കട്ടെ; അതോടൊപ്പം അവർക്ക് അവരുടെ അവകാശങ്ങൾ നൽകുകയും ചെയ്യുക. നിങ്ങൾ അവരെ ഒപ്പം നിർത്താനോ, അവരുമായി വേർപിരിയാനോ -രണ്ടാണ് ഉദ്ദേശമെങ്കിലും- നിങ്ങളിൽ നിന്ന് നീതിമാന്മാരായ രണ്ട് പേരെ അതിന് സാക്ഷ്യം നിർത്തുക; പിന്നീടൊരു തർക്കം ഒഴിവാക്കാൻ അതാണ് നല്ലത്. സാക്ഷ്യം വഹിക്കുന്നവരേ! നിങ്ങളുടെ സാക്ഷ്യം അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് നിങ്ങൾ നേരാവണ്ണം നിലനിർത്തുകയും ചെയ്യുക. ഈ പറയപ്പെട്ട വിധികളെല്ലാം അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർക്ക് അല്ലാഹു ഉപദേശമായി നൽകുന്നു. അവരാണല്ലോ ഉൽബോധനവും ഉപദേശവുമൊക്കെ സ്വീകരിക്കുന്നവർ. ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അവനെ സൂക്ഷിക്കുന്നെങ്കിൽ അല്ലാഹു അവന് ഉണ്ടാകുന്ന എല്ലാ ഇടുക്കങ്ങളിൽ നിന്നും പ്രയാസത്തിൽ നിന്നും അവന് ഒരു തുറവി നൽകുന്നതാണ്.

Talak 65:3

അവൻ മനസ്സിൽ പോലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത രൂപത്തിൽ അല്ലാഹു അവന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്. ആരെങ്കിലും തൻ്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിനെ ഏൽപ്പിക്കുകയാണെങ്കിൽ അവന് അല്ലാഹു മതിയാകുന്നതാണ്. അവൻ്റെ കാര്യങ്ങൾ അല്ലാഹു നിർവ്വഹിച്ചു കൊടുക്കുന്നതാണ്. അവന് യാതൊന്നും നഷ്ടപ്പെടുകയില്ല. അല്ലാഹു എല്ലാത്തിനും അവൻ നിശ്ചയിച്ച രൂപത്തിൽ അവസാനിക്കുന്ന ഒരു വിധി നിർണ്ണയിച്ചിട്ടുണ്ട്. പ്രയാസം ഒരിക്കൽ അവസാനിക്കും; സന്തോഷവും അങ്ങനെ തന്നെ. ഒന്നും ഒരാൾക്കും എല്ലാ കാലവും നിലനിൽക്കുകയില്ല.

Talak 65:4

പ്രായമായതിനാൽ ആർത്തവം അവസാനിച്ച സ്ത്രീകൾ വിവാഹമോചനം ചെയ്യപ്പെട്ടാൽ അവരുടെ ഇദ്ദഃ എങ്ങനെയായിരിക്കണമെന്ന സംശയം നിങ്ങൾക്കുണ്ടെങ്കിൽ, അവരുടെ ഇദ്ദ മൂന്ന് മാസമാണ്. ആർത്തവത്തിൻ്റെ പ്രായം ആയിട്ടില്ലാത്തതിനാൽ ആർത്തവം തുടങ്ങിയിട്ടില്ലാത്തവർ; അവരുടെ ഇദ്ദഃയും മൂന്ന് മാസം തന്നെ. എന്നാൽ ഗർഭിണികളായ സ്ത്രീകൾ; -വിവാഹമോചനം ചെയ്യപ്പെട്ടാലും ഭർത്താവ് മരിച്ചാലുമെല്ലാം- അവരുടെ ഇദ്ദഃ കാലഘട്ടം അവർ പ്രസവിക്കുന്നത് വരെയാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നും അവനെ സൂക്ഷിച്ചാൽ അല്ലാഹു അവൻ്റെ കാര്യങ്ങൾ സൗകര്യപ്പെടുത്തി നൽകുകയും, എല്ലാ പ്രയാസങ്ങളും എളുപ്പമാക്കി കൊടുക്കുകയും ചെയ്യും.

Talak 65:5

അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ! വിവാഹമോചനവും തിരിച്ചെടുക്കലും ഇദ്ദയുമായി ബന്ധപ്പെട്ട ഈ നിയമങ്ങളെല്ലാം നിങ്ങൾ പ്രാവർത്തികമാക്കുന്നതിനായി അല്ലാഹു നിങ്ങളുടെ മേൽ അവതരിപ്പിച്ച അവൻ്റെ വിധിവിലക്കുകളാകുന്നു. ആരെങ്കിലും അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചാൽ അല്ലാഹു അവൻ ചെയ്ത തിന്മകൾ പൊറുത്തു കൊടുക്കുകയും, പരലോകത്ത് അവന് സ്വർഗപ്രവേശനമെന്ന മഹത്തരമായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ് എന്ന് നിങ്ങൾ അറിയുന്നതിന് വേണ്ടിയത്രെ അത്. ഒരിക്കലും അവസാനിക്കാത്ത സുഖാനുഭൂതികളും അവനവിടെ ലഭിക്കുന്നതാണ്.

Talak 65:6

ഭർത്താക്കന്മാരേ! അവരെ നിങ്ങൾ താമസിക്കുന്നിടത്ത് തന്നെ -നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച്- താമസിപ്പിക്കുക. അതല്ലാത്ത മറ്റൊന്നിനും അല്ലാഹു നിങ്ങളെ നിർബന്ധിക്കുന്നില്ല. അവർക്ക് ഞെരുക്കമുണ്ടാക്കുക എന്ന ഉദ്ദേശത്തിൽ, ചിലവ് നൽകുന്നതിലും താമസം ഒരുക്കുന്നതിലും മറ്റുമെല്ലാം നിങ്ങൾ അവർക്ക് പ്രയാസം സൃഷ്ടിക്കരുത്. വിവാഹമോചനം ചെയ്യപ്പെട്ടവൾ ഗർഭിണികളാണെങ്കിൽ അവരുടെ പ്രസവം കഴിയുന്നത് വരെ നിങ്ങൾ അവർക്ക് ചിലവ് നൽകുക. നിങ്ങളുടെ കുട്ടികൾക്ക് അവർ മുല കൊടുക്കുന്ന പക്ഷം അതിനുള്ള ചിലവും അവർക്ക് നിങ്ങൾ നൽകണം. എത്രയാണ് നൽകേണ്ടത് എന്ന കാര്യം നിങ്ങൾക്ക് പരസ്പരം തീരുമാനിക്കാവുന്നതാണ്. അവൾ ആവശ്യപ്പെടുന്ന തുക നൽകുന്നതിൽ അയാൾ പിശുക്ക് കാണിക്കുകയോ, താൻ നിശ്ചയിച്ച തുക തന്നാലല്ലാതെ മുല കൊടുക്കുന്നതിന് അവൾ മടി കാണിക്കുകയോ ആണെങ്കിൽ, കുട്ടിയുടെ പിതാവ് തൻ്റെ കുട്ടിക്ക് മുലപ്പാൽ നൽകാൻ മറ്റാരെയെങ്കിലും പണം കൊടുത്ത് നിശ്ചയിക്കട്ടെ.

Talak 65:7

സമ്പാദ്യത്തിൽ വിശാലതയുള്ളവർ തൻ്റെ വിശാലതക്ക് അനുസരിച്ച് വിവാഹമോചനം ചെയ്യപ്പെട്ടവർൾക്കും തൻ്റെ കുട്ടിക്കും വേണ്ടി ചിലവഴിക്കട്ടെ! എന്നാൽ ഉപജീവനത്തിൽ ഇടുക്കം അനുഭവിക്കുന്നവർ തങ്ങൾക്ക് അല്ലാഹു നൽകിയതിൽ നിന്ന് (കഴിയുന്നത് പോലെ) ചിലവഴിക്കട്ടെ! ആർക്കും അല്ലാഹു നൽകിയതിന് പുറത്തുള്ളത് അല്ലാഹു ബാധ്യതയാക്കില്ല. അവൻ്റെ സമ്പാദ്യത്തെക്കാൾ കൂടുതലോ, അവന് സാധ്യമാകുന്നതിനെക്കാൾ അധികമോ (നൽകാൻ) അല്ലാഹു അവനെ നിർബന്ധിക്കുകയുമില്ല. അവൻ്റെ ഇടുക്കവും പ്രയാസവും നിറഞ്ഞ അവസ്ഥക്ക് ശേഷം അല്ലാഹു അവന് വിശാലതയും ധന്യതയും നൽകും.

Talak 65:8

എത്രയധികം രാജ്യങ്ങളെയാണ് അവിടെയുള്ളവർ അവരുടെ രക്ഷിതാവിൻ്റെയും, അവൻ്റെ ദൂതന്മാരുടെയും കൽപ്പന ധിക്കരിച്ചത്?! അപ്പോൾ നാമവരെ അവരുടെ മോശം പ്രവർത്തികൾ കാരണത്താൽ കടുത്ത വിചാരണക്ക് വിധേയരാക്കുകയും, ഇഹലോകത്തും പരലോകത്തും കടുത്ത ശിക്ഷ അവർക്ക് നൽകുകയും ചെയ്തു.

Talak 65:9

അപ്പോൾ അവർ തങ്ങളുടെ ചീത്ത പ്രവർത്തനങ്ങളുടെ ശിക്ഷ രുചിക്കുകയുണ്ടായി. അതിൻ്റെ അന്ത്യം ഇഹ-പര ലോകങ്ങളിലെ നഷ്ടത്തിലായിരുന്നു ചെന്നവസാനിച്ചത്.

Talak 65:10

കഠിനമായ ശിക്ഷയാണ് അല്ലാഹു അവർക്ക് ഒരുക്കി വെച്ചത്. അതിനാൽ -അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചവരായ, ബുദ്ധിമാന്മാരേ!- നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അല്ലാഹുവിനെ സൂക്ഷിക്കുക. അവർക്ക് വന്നു ഭവിച്ചത് നിങ്ങൾക്കും സംഭവിക്കാതിരിക്കട്ടെ. അല്ലാഹുവിനെ ധിക്കരിക്കുന്നതിൻ്റെ മോശം അന്ത്യവും, അവനെ അനുസരിക്കുന്നതിൻ്റെ നല്ല പര്യവസാനവും നിങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു ഉൽബോധകനെ നിങ്ങൾക്ക് ഇറക്കി തന്നിരിക്കുന്നു.

Talak 65:11

അല്ലാഹുവിൻ്റെ ദൂതരായ മുഹമ്മദ് നബി -ﷺ- യാണ് ഈ ഉൽബോധകൻ. അവിടുന്ന് നിങ്ങൾക്ക് അല്ലാഹുവിൻ്റെ ആയത്തുകൾ ഒരു അവ്യക്തതയും ബാക്കി വെക്കാതെ വിശദമായി പാരായണം ചെയ്തു കേൾപ്പിക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതനെ സത്യപ്പെടുത്തുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ വഴികേടിൻ്റെ ഇരുട്ടുകളിൽ നിന്ന് സന്മാർഗത്തിൻ്റെ പ്രകാശത്തിലേക്ക് വരുന്നതിനായി. ആർ അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തുവോ; അവനെ അല്ലാഹു കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അവരതിൽ നിത്യവാസികളായിരിക്കും. സുഖാനുഭൂതികൾ അവസാനിക്കാത്ത സ്വർഗത്തിൽ അവനെ പ്രവേശിപ്പിച്ചതോടെ അല്ലാഹു അവൻ്റെ ഉപജീവനം ഏറ്റവും നല്ലതാക്കിയിരിക്കുന്നു.

Talak 65:12

അല്ലാഹു; അവനാകുന്നു ഏഴ് ആകാശങ്ങളെയും, അതു പോലെ ഏഴു ഭൂമികളെയും സൃഷ്ടിച്ചത്. അല്ലാഹുവിൻ്റെ മതപരവും പ്രാപഞ്ചികവുമായ കൽപ്പനകൾ അവക്കിടയിൽ ഇറങ്ങുന്നു. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണെന്നും, അവന് ഒന്നും തന്നെ അസാധ്യമല്ലെന്നും നിങ്ങൾ അറിയുന്നതിന് വേണ്ടിയത്രെ അത്. അവൻ എല്ലാത്തിനെയും അവൻ്റെ അറിവ് കൊണ്ട് ചൂഴ്ന്നിരിക്കുന്നുവെന്നും, അവന് ആകാശഭൂമികളിൽ ഒന്നും തന്നെ അവ്യക്തമാവില്ലെന്നും നിങ്ങൾ അറിയുന്നതിന് വേണ്ടി.

Tahrim 66:1

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അങ്ങേക്ക് അനുവദിച്ചു തന്ന ഒരു കാര്യം -അടിമസ്ത്രീയായ മാരിയയുമായി ബന്ധം വെക്കുക എന്നത്- എന്തിനാണ് അങ്ങ് സ്വന്തത്തിന് മേൽ നിഷിദ്ധമാക്കുന്നത്?! അവരോട് മറ്റു ഭാര്യമാർ ഈർഷ്യത വെച്ചതിനാൽ അവരെ തൃപ്തിപ്പെടുത്തുകയാണ് താങ്കൾ. അല്ലാഹുവാകട്ടെ; അങ്ങേക്ക് ഏറെ പൊറുത്തു തരുന്നവനും, അങ്ങയോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ്?!

Tahrim 66:2

നിങ്ങളുടെ ശപഥങ്ങൾ (ശപഥം ചെയ്ത കാര്യത്തേക്കാൾ) നല്ലത് കണ്ടതിനാലോ, അവ നിങ്ങൾ ലംഘിച്ചാലോ ചെയ്യേണ്ട പരിഹാരം എന്താണെന്നത് അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചു തന്നിരിക്കുന്നു. അല്ലാഹു നിങ്ങളെ സഹായിക്കുന്നവനാണ്. നിങ്ങളുടെ അവസ്ഥകളും, നിങ്ങൾക്ക് യോജിക്കുന്നത് എന്താണെന്നും നന്നായി അറിയുന്ന 'അലീമും', മതനിയമങ്ങളിലും വിധിനിർണ്ണയത്തിലും ഏറ്റവും മഹത്തരമായ ലക്ഷ്യമുള്ള 'ഹകീമു'മാകുന്നു അവൻ.

Tahrim 66:3

നബി -ﷺ- അവിടുത്തെ ഭാര്യയായ ഹഫ്സ്വയോട് ഒരു കാര്യം രഹസ്യമായി പറഞ്ഞ സന്ദർഭം ഓർക്കുക. അതിൽ ഒരു കാര്യം അവിടുന്ന് തൻ്റെ അടിമസ്ത്രീയായ മാരിയയെ ഇനി സമീപിക്കില്ലെന്നതായിരുന്നു. ഇക്കാര്യം ഹഫ്സ്വ ആഇഷയെ അറിയിച്ചു. നബി -ﷺ- യുടെ രഹസ്യം ഹഫ്സ്വ പരസ്യമാക്കിയ കാര്യം അല്ലാഹു അവിടുത്തെ അറിയിച്ചു. ആ വിഷയത്തിൽ അവിടുന്ന് ഹഫ്സ്വയെ ശാസിക്കവെ അവർ പറഞ്ഞ ചിലതെല്ലാം പറയുകയും, ചിലതിനെ കുറിച്ചെല്ലാം നിശബ്ദത പാലിക്കുകയും ചെയ്തു. അപ്പോൾ ഹഫ്സ്വ നബി -ﷺ- യോട് ചോദിച്ചു: (റസൂലേ!) ആരാണ് അങ്ങയെ ഇത് അറിയിച്ചത്?! അവിടുന്ന് പറഞ്ഞു: എല്ലാം അറിയുന്ന, തീർത്തും ഗോപ്യമായത് വരെ അറിയുന്ന 'അലീമും ഖബീറുമായ' അല്ലാഹുവാണ് എനിക്ക് ഇത് അറിയിച്ചു തന്നത്.

Tahrim 66:4

നിർബന്ധമായും അല്ലാഹുവിലേക്ക് പശ്ത്താപിച്ചു മടങ്ങുകയാണ് നിങ്ങൾ ചെയ്യേണ്ടത്. കാരണം മാരിയയെ അകറ്റി നിർത്തുക എന്ന, നബി -ﷺ- ക്ക് അനിഷ്ടകരമായിരുന്ന ഒരു കാര്യത്തെ ഇഷ്ടപ്പെടുന്നതിലേക്ക് നിങ്ങളുടെ ഹൃദയം ചാഞ്ഞു പോയിട്ടുണ്ട്. നബിയെ (മറ്റൊരു ഭാര്യക്കെതിരെ) തിരിക്കുക എന്ന നിങ്ങളുടെ മുൻപ്രവൃത്തിയിലേക്ക് തന്നെയാണ് നിങ്ങൾ മടങ്ങുന്നതെങ്കിൽ തീർച്ചയായും അല്ലാഹു അവിടുത്തെ സഹായിക്കുകയും പിന്താങ്ങുകയും ചെയ്യുന്നവനാണ്. അതു പോലെ ജിബ്രീലും മുസ്ലിംകളിലെ നല്ലവരായ വിശ്വാസികളും അവിടുത്തെ സഹായികളും സഹകാരികളുമാണ്. അല്ലാഹുവിൻ്റെ സഹായത്തിനൊപ്പം മലക്കുകളും അവിടുത്തെ സഹായികളും അവിടുത്തെ ഉപദ്രവിക്കുന്നവർക്കെതിരെ നിലകൊള്ളുന്നവരുമാണ്.

Tahrim 66:5

നിങ്ങളെ നബി വിവാഹമോചനം നൽകി ഒഴിവാക്കുകയാണെങ്കിൽ അല്ലാഹു അവിടുത്തേക്ക് നിങ്ങളെക്കാൾ നല്ല ഭാര്യമാരെ പകരമായി നൽകുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുന്നവരും, അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്നവരും, അല്ലാഹുവിനെ അനുസരിക്കുന്നവരും, തങ്ങളുടെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നവരും, അവരുടെ രക്ഷിതാവിനെ ആരാധിക്കുന്നവരും, നോമ്പനുഷ്ഠിക്കുന്നവരുമായ -വിധവകളും കന്യകകളുമായ- സ്ത്രീകളെ. എന്നാൽ നബി -ﷺ- അവിടുത്തെ ഭാര്യമാരെ വിവാഹമോചനം ചെയ്തില്ല.

Tahrim 66:6

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുമായി ഭയാനകമായ നരകത്തിൽ നിന്നൊരു പരിച നിങ്ങൾ സ്വീകരിക്കുക! അവിടെ കത്തിക്കപ്പെടുക മനുഷ്യരും കല്ലുകളുമാണ്. അതിൽ പ്രവേശിക്കുന്നവരോട് പരുഷമായും കഠിനമായും പെരുമാറുന്ന മലക്കുകളുടെ മേലാണ് നരകം ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു അവരോട് എന്തെങ്കിലും കൽപ്പിച്ചാൽ അവർ അത് ധിക്കരിക്കുകയില്ല. ഒരു കാലതാമസമോ അമാന്തമോ ഇല്ലാതെ അവരോട് കൽപ്പിക്കുന്ന എല്ലാ കാര്യവും അവർ പ്രവർത്തിക്കുകയും ചെയ്യുന്നതാണ്.

Tahrim 66:7

ഖിയാമത്ത് നാളിൽ (ഇസ്ലാമിനെ) നിഷേധിച്ചവരോട് പറയപ്പെടും: അല്ലാഹുവിൽ അവിശ്വസിച്ചവരേ! ഭൂമിയിലായിരിക്കെ നിങ്ങൾ ചെയ്തു കൂട്ടിയ നിഷേധത്തിനും തിന്മകൾക്കും ഇന്നേ ദിവസം നിങ്ങൾ ഒഴിവുകഴിവ് പറയേണ്ടതില്ല. നിങ്ങളുടെ ഒഴിവുകഴിവുകളൊന്നും ഇവിടെ സ്വീകരിക്കപ്പെടുന്നതല്ല. ഈ ദിവസം നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നത് നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചു കൂട്ടിയ -അല്ലാഹുവിലുള്ള അവിശ്വാസത്തിനും, അവൻ്റെ റസൂലിനെ നിഷേധിച്ചതിനുമുള്ള- പ്രതിഫലമാണ്.

Tahrim 66:8

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ തെറ്റുകളിൽ നിന്ന് സത്യസന്ധമായി നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ തെറ്റുകൾ മായ്ച്ചു കളയുകയും, പരലോകത്ത് നിങ്ങളെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. നബിയെയും അവിടുത്തോടൊപ്പം (ഇസ്ലാമിൽ) വിശ്വസിച്ചവരെയും നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് അല്ലാഹു നിന്ദിക്കാത്ത ദിവസത്തിൽ. സ്വിറാത്ത് പാലത്തിലായിരിക്കെ, അവരുടെ പ്രകാശം അവരുടെ മുന്നിലും വലതു ഭാഗത്തുമുണ്ടായിരിക്കും. അവർ പറഞ്ഞു കൊണ്ടിരിക്കും: ഞങ്ങളുടെ രക്ഷിതാവേ! സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ പ്രകാശം ഞങ്ങൾക്ക് നീ പൂർത്തീകരിച്ചു തരേണമേ! സ്വിറാത്ത് പാലത്തിൻ്റെ മദ്ധ്യത്തിൽ വെച്ച് പ്രകാശം കെട്ടുപോകുന്ന കപടവിശ്വാസികളെ പോലെ നീ ഞങ്ങളെ ആക്കരുതേ! ഞങ്ങളുടെ തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്തു തരികയും ചെയ്യേണമേ! തീർച്ചയായും നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു; ഞങ്ങളുടെ പ്രകാശം പൂർത്തീകരിച്ചു തരിക എന്നതും, ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരിക എന്നതും നിനക്ക് അസാധ്യമായ കാര്യമല്ല.

Tahrim 66:9

അല്ലാഹുവിൻ്റെ റസൂലേ! (ഇസ്ലാമിനെ) നിഷേധിച്ചവരോട് താങ്കൾ ആയുധം കൊണ്ടും, കപടവിശ്വാസികളോട് നാവ് കൊണ്ട് സംസാരിച്ചും തെളിവുകൾ സ്ഥാപിച്ചും യുദ്ധത്തിലേർപ്പെടുക. അവരോട് നീ പരുഷമായി നിലകൊള്ളുക; നിന്നെയവർ ഭയക്കട്ടെ! പരലോകത്ത് അവർക്ക് ആശ്രയമായി മാറേണ്ട അഭയകേന്ദ്രം കത്തിജ്വലിക്കുന്ന നരകമാകുന്നു. ഇക്കൂട്ടർ മടങ്ങിച്ചെല്ലുന്ന ആ സങ്കേതം എത്ര മോശമായിരിക്കുന്നു.

Tahrim 66:10

അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിശ്വസിച്ചവരുടെ ഉദാഹരണമായി -അവർക്ക് (ഇസ്ലാമിൽ) വിശ്വസിച്ചവരുമായുള്ള കുടുംബബന്ധം യാതൊരു ഉപകാരവും ചെയ്യില്ലെന്നതിന്- ഉദാഹരണാമായി രണ്ട് നബിമാരുടെ -നൂഹിൻ്റെയും ലൂത്വിൻ്റെയും -عَلَيْهِمَا الصَّلَاةُ وَالسَّلَامُ- ഭാര്യമാരെ എടുത്തു കാണിച്ചിരിക്കുന്നു, അവർ രണ്ട് പേരും സച്ചരിതരായ അല്ലാഹുവിൻ്റെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തിരിച്ചും, തങ്ങളുടെ നിഷേധികളായ സമൂഹത്തെ സഹായിച്ചും പിന്തുണച്ചും അവർ തങ്ങളുടെ ഭർത്താക്കന്മാരെ വഞ്ചിച്ചു. എന്നാൽ ഈ രണ്ട് നബിമാരുടെ ഭാര്യമാരായി എന്നത് അവർക്ക് ഒരു ഉപകാരവും ചെയ്തില്ല. അവരോട് രണ്ടു പേരോടും പറയപ്പെട്ടു: നരകത്തിൽ പ്രവേശിക്കുന്ന നിഷേധികൾക്കും ദുർമാർഗികൾക്കുമൊപ്പം നിങ്ങൾ രണ്ടും നരകത്തിൽ പ്രവേശിക്കുക.

Tahrim 66:11

അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർക്ക് അവർ സത്യത്തിൽ നേരെ നിലകൊള്ളുന്നിടത്തോളം -(ഇസ്ലാമിനെ) നിഷേധിച്ചവരുമായി കുടുംബബന്ധമുണ്ട് എന്നത് ഉപദ്രവകരമാകില്ലെന്നതിന്- ഉദാഹരണമായി ഫിർഔനിൻ്റെ ഭാര്യയുടെ അവസ്ഥ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നു. അവർ പറഞ്ഞു: എൻ്റെ രക്ഷിതാവേ! നിൻ്റെ അടുത്ത് -സ്വർഗത്തിൽ- എനിക്കായി നീ ഒരു ഭവനം പണിയേണമേ! ഫിർഔനിൻ്റെ അതിക്രമത്തിൽ നിന്നും അധികാരത്തിന് കീഴിൽ നിന്നും, അവൻ്റെ തിന്മ നിറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും നീ എന്നെ രക്ഷപ്പെടുത്തുകയും ചെയ്യേണമേ! അതിക്രമത്തിലും അനീതിയിലും അവനെ പിൻപറ്റിയ അതിക്രമികളായ ഈ സമൂഹത്തിൽ നിന്നും നീ എന്നെ രക്ഷിക്കേണമേ!

Tahrim 66:12

അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർക്ക് ഉദാഹരണമായി ഇംറാൻ്റെ മകൾ മർയമിൻ്റെ അവസ്ഥയും അല്ലാഹു ഉദാഹരിച്ചിരിക്കുന്നു. വ്യഭിചരിച്ചിട്ടില്ലാത്ത, സ്വന്തം ചാരിത്ര്യം സൂക്ഷിച്ച സ്ത്രീയാണവർ. അല്ലാഹു ജിബ്രീലിനോട് അവരുടെ മേൽ ഊതാൻ കൽപ്പിച്ചു. അങ്ങനെ ഒരു പിതാവില്ലാതെ -അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനാൽ- മർയമിൻ്റെ മകൻ ഈസയെ അവർ ഗർഭം ചുമന്നു. അല്ലാഹുവിൻ്റെ കൽപ്പനകളെയും, അവൻ്റെ ദൂതന്മാർക്ക് മേൽ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയും അവർ സത്യപ്പെടുത്തി. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച ഒരു സ്ത്രീയായിരുന്നു അവർ.

Mülk 67:1

സർവ്വാധികാരം ഏതൊരുവൻ്റെ കയ്യിൽ മാത്രമാണോ ഉള്ളത്, ആ അല്ലാഹു മഹത്വമുള്ളവനും അങ്ങേയറ്റം നന്മ നിറഞ്ഞവനുമായിരിക്കുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; അവന് യാതൊന്നും സാധ്യമാകാതെ വരില്ല.

Mülk 67:2

മനുഷ്യരേ! നിങ്ങളിൽ ആരാണ് ഏറ്റവും നന്നായി പ്രവർത്തിക്കുക എന്നു പരീക്ഷിക്കുന്നതിനായി മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചവനാകുന്നു അവൻ. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത 'അസീസും', തൻ്റെ അടിമകളിൽ പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തു കൊടുക്കുന്ന 'ഗഫൂറു'മാകുന്നു അവൻ.

Mülk 67:3

ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവൻ; ഓരോ ആകാശവും മുൻപുള്ള ആകാശത്തിൻ്റെ മുകളിൽ -പരസ്പരം സ്പർശിക്കാതെ- തട്ടുകളായാണുള്ളത്. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനെ വീക്ഷിക്കുന്ന മനുഷ്യാ! അല്ലാഹു സൃഷ്ടിച്ചതിൽ ഒരു ഏറ്റക്കുറച്ചിലോ, യോജിപ്പില്ലായ്മയോ നിനക്ക് കണ്ടെത്താനാവുകയില്ല. വീണ്ടും നിൻ്റെ കണ്ണ് നീ തിരിച്ചു കൊണ്ടു വരിക; അതിൽ വല്ല വിടവോ പിളർപ്പോ നീ കാണുന്നുണ്ടോ?! നീ ഒരിക്കലും അത് കാണുകയില്ല; കൃത്യവും സൂക്ഷ്മവുമായ സൃഷ്ടിപ്പ് മാത്രമേ നിനക്കതിൽ കാണാൻ സാധിക്കുകയുള്ളൂ.

Mülk 67:4

വീണ്ടും നീ ആവർത്തിച്ചാവർത്തിച്ച് നിൻ്റെ കാഴ്ച്ചയെ മടക്കുക. എന്തെങ്കിലുമൊരു ന്യൂനതയോ അബദ്ധമോ ആകാശസൃഷ്ടിപ്പിൽ കണ്ടെത്താൻ കഴിയാതെ അപമാനിതമായി നിൻ്റെ കണ്ണ് നിന്നിലേക്ക് തന്നെ തിരിച്ചു വരും. ഇനി (മുന്നോട്ട് നോക്കാൻ) കഴിയാത്ത വണ്ണം അത് പരിക്ഷീണതയിലായിരിക്കും.

Mülk 67:5

ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തെ പ്രകാശിക്കുന്ന നക്ഷത്രങ്ങൾ കൊണ്ട് നാം അലങ്കരിച്ചിരിക്കുന്നു. അവയെ നാം കട്ടുകേൾക്കാൻ ഇരിപ്പുറപ്പിച്ചിട്ടുള്ള പിശാചുക്കളെ എറിയാനും കരിച്ചു കളയാനുമുള്ള തീക്കൊള്ളികളുമാക്കിയിരിക്കുന്നു. പരലോകത്താകട്ടെ; കരിച്ചു കളയുന്ന നരകശിക്ഷയും നാം അവർക്ക് ഒരുക്കി വെച്ചിരിക്കുന്നു.

Mülk 67:6

തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവർക്ക് അന്ത്യനാളിൽ കത്തിജ്വലിക്കുന്ന നരകശിക്ഷയുണ്ട്. അവർ മടങ്ങിച്ചെല്ലുന്ന ആ അഭയസ്ഥാനം വളരെ മോശം തന്നെ.

Mülk 67:7

അവർ നരകത്തിൽ എറിയപ്പെട്ടാൽ വളരെ മോശവും ഭീകരവുമായ ഒരു ശബ്ദം അവർ കേൾക്കുന്നതാണ്; പാത്രം തിളക്കുന്നത് പോലെ നരകം ഇളകി മറിയുന്നുണ്ടായിരിക്കും.

Mülk 67:8

നരകത്തിൽ എറിയപ്പെട്ടവരോടുള്ള കടുത്ത ദേഷ്യം കാരണത്താൽ അത് പൊട്ടിത്തെറിക്കുകയും, വേറിട്ടു പോവുകയും ചെയ്യാറാകും. (ഇസ്ലാമിനെ) നിഷേധിച്ചവരിലെ ഓരോ സംഘത്തെയും അതിലേക്ക് എറിയുമ്പോൾ അവരുടെ കാര്യം ഏൽപ്പിക്കപ്പെട്ടിട്ടുള്ള മലക്കുകൾ അവരോട് ആക്ഷേപ സ്വരത്തിൽ ചോദിക്കും: അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുന്ന ദൂതന്മാർ ഇഹലോകത്ത് നിങ്ങളിലേക്ക് വന്നിരുന്നില്ലേ?

Mülk 67:9

(ഇസ്ലാമിനെ) നിഷേധിച്ചവർ പറയും: അതെ! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ദൂതൻ ഞങ്ങളിലേക്ക് വന്നിരുന്നു; അപ്പോൾ അദ്ദേഹത്തെ ഞങ്ങൾ കളവാക്കി. ഞങ്ങൾ പറഞ്ഞു: അല്ലാഹു ഒരു ബോധനവും ഇറക്കിയിട്ടില്ല. അല്ലയോ ദൂതന്മാരേ! നിങ്ങൾ സത്യത്തിൽ നിന്ന് വളരെ വലിയ വഴികേടിലാകുന്നു.

Mülk 67:10

(ഇസ്ലാമിനെ) നിഷേധിച്ചവർ പറയും: ഞങ്ങൾക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ അവർ പറയുന്നത് ഞങ്ങൾ കേൾക്കുകയും, സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുന്ന ബുദ്ധി ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ നരകക്കാരുടെ കൂട്ടത്തിൽ ഉൾപ്പെടുമായിരുന്നില്ല. പകരം അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുകയും, അവർ കൊണ്ടു വന്നത് സത്യപ്പെടുത്തുകയും ചെയ്യുന്നവരാകുമായിരുന്നു; അങ്ങനെ സ്വർഗക്കാരിൽ ഉൾപ്പെടുകയും ചെയ്യുമായിരുന്നു.

Mülk 67:11

അങ്ങനെ അവർ തങ്ങളുടെ നിഷേധത്തിനും കളവാക്കലിനും സ്വയം സാക്ഷ്യം വഹിക്കും. അതിനാൽ അവർ നരകാവകാശികളായി തീർന്നു. അപ്പോൾ നരകാഗ്നിയുടെ ആളുകൾക്ക് അകലം!

Mülk 67:12

തീർച്ചയായും തങ്ങളുടെ ഏകാന്തതകളിൽ അല്ലാഹുവിനെ ഭയക്കുന്നവർക്ക് അവരുടെ തിന്മകൾക്ക് പാപമോചനവും, സ്വർഗമെന്ന മഹത്തരമായ പ്രതിഫലവും ഉണ്ട്.

Mülk 67:13

ജനങ്ങളേ! നിങ്ങളുടെ സംസാരം നിങ്ങൾ രഹസ്യമോ പരസ്യമോ ആകുക. അതെല്ലാം അല്ലാഹു അറിയുന്നതാണ്. തീർച്ചയായും അവൻ തൻ്റെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു; അതിലൊരു കാര്യവും അവന് അവ്യക്തമാവുകയില്ല തന്നെ.

Mülk 67:14

എല്ലാത്തിനെയും സൃഷ്ടിച്ചവൻ എല്ലാ രഹസ്യങ്ങളും, രഹസ്യങ്ങളെക്കാൾ സൂക്ഷ്മമായതും അറിയുകയില്ലേ? തൻ്റെ സൃഷ്ടികളോട് അനുകമ്പയുള്ള 'ലത്വീഫും', അവരുടെ സൂക്ഷ്മമായ കാര്യങ്ങളെ വരെ അറിയുന്ന 'ഖബീറു'മാകുന്നു അവൻ. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.

Mülk 67:15

അവനാകുന്നു ഭൂമിയെ എളുപ്പവും സൗകര്യമുള്ളതുമാക്കി നിങ്ങൾക്ക് താമസയോഗ്യമാക്കി തന്നത്. അതിനാൽ അതിൻ്റെ സകലദിശകളിലേക്കും അറ്റങ്ങളിലേക്കും നിങ്ങൾ സഞ്ചരിക്കുക. അല്ലാഹു അതിൽ നിങ്ങൾക്കായി ഒരുക്കി വെച്ചിട്ടുള്ള അവൻ്റെ ഉപജീവനത്തിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുക. അവനിലേക്ക് മാത്രമാണ് നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടക്കപ്പെടുന്നത്.

Mülk 67:16

ഉപരിയിലുള്ളവനായ അല്ലാഹു ഖാറൂനിനെ ഭൂമിയിലേക്ക് ആഴ്ത്തിയത് പോലെ, നിങ്ങളുടെ താഴ്ഭാഗത്ത് നിന്ന് -ജീവിക്കാൻ സൗകര്യപ്രദവും വാസയോഗ്യവുമായ- ഭൂമിയെ പിളർത്തുന്നതിനെ കുറിച്ച് നിങ്ങൾ നിർഭയരാണോ? ഉറച്ചു നിന്നിരുന്ന ഭൂമി, അപ്പോൾ നിങ്ങളെയും കൊണ്ട് ആടിയുലഞ്ഞു കൊണ്ടിരിക്കും.

Mülk 67:17

ഉപരിയിലുള്ളവനായ അല്ലാഹു ലൂത്വ് നബിയുടെ സമൂഹത്തിന് മേൽ വർഷിച്ചതു പോലെ നിങ്ങൾക്ക് മുകളിൽ ആകാശത്ത് നിന്ന് ചരൽക്കൽ വർഷം അയക്കുന്നതിനെ കുറിച്ച് നിങ്ങൾ നിർഭയരാണോ?! എൻ്റെ ശിക്ഷ കണ്മുന്നിൽ കാണുമ്പോൾ എൻ്റെ താക്കീത് നിങ്ങൾക്ക് ബോധ്യപ്പെടുന്നതാണ്. എന്നാൽ ശിക്ഷ നേരിൽ കണ്ടതിന് ശേഷം ആ തിരിച്ചറിവ് നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്യുന്നതല്ല.

Mülk 67:18

ഈ ബഹുദൈവാരാധകർക്ക് മുൻപുള്ള സമൂഹങ്ങളും നിഷേധിച്ചു തള്ളിയിട്ടുണ്ട്. തങ്ങളുടെ നിഷേധത്തിൽ അവർ ഉറച്ചു നിന്നപ്പോൾ അല്ലാഹു അവരുടെ നിഷേധത്തിനും കളവാക്കലിനുമുള്ള ശിക്ഷ ഇറക്കി. അപ്പോൾ എങ്ങനെയുണ്ടായിരുന്നു എൻ്റെ പ്രതിഷേധം? കടുത്ത പ്രതിഷേധം തന്നെയായിരുന്നു അത്; തീർച്ച!

Mülk 67:19

(അല്ലാഹുവിനെയും പരലോകത്തെയും) നിഷേധിക്കുന്ന ഇക്കൂട്ടർ അവരുടെ മുകളിലൂടെ വായുവിൽ ചിറകു വിടർത്തിയും കൂട്ടിപ്പിടിച്ചുമെല്ലാം പറക്കുന്ന പക്ഷികളെ വീക്ഷിച്ചിട്ടില്ലേ?! അങ്ങേയറ്റം വിശാലമായ കാരുണ്യമുള്ളവനായ അല്ലാഹുവല്ലാതെ മറ്റാരും ഭൂമിയിൽ പതിക്കാതെ അവയെ താങ്ങിനിർത്തുന്നില്ല. അവൻ എല്ലാ കാര്യവും കണ്ടറിയുന്നവനാകുന്നു; ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

Mülk 67:20

ഇസ്ലാമിനെ നിഷേധിക്കുന്നവരേ! അല്ലാഹു നിങ്ങളെ ശിക്ഷിക്കാൻ ഉദ്ദേശിച്ചാൽ അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ തടയാൻ ഒരു സൈന്യവും നിങ്ങൾക്കില്ല. (ഇസ്ലാമിനെ) നിഷേധിച്ചവർ വഞ്ചിതരല്ലാതെ മറ്റൊന്നുമല്ല; പിശാച് അവരെ വഞ്ചിച്ചിരിക്കുന്നു. അവൻ്റെ (വാഗ്ദാനങ്ങളിൽ) അവർ വീണു പോയിരിക്കുന്നു.

Mülk 67:21

അല്ലാഹു അവൻ്റെ ഉപജീവനം നിങ്ങൾക്ക് തടഞ്ഞു വെച്ചാൽ നിങ്ങൾക്ക് ഉപജീവനം നൽകാനും ആരുമില്ല. എന്നാൽ -ചുരുക്കം പറഞ്ഞാൽ- ഇസ്ലാമിനെ നിഷേധിക്കുന്നവർ തങ്ങളുടെ ധിക്കാരത്തിലും അഹങ്കാരത്തിലും തുടർന്നു പോവുകയും, സത്യം സ്വീകരിക്കുന്നതിൽ നിന്ന് വിസമ്മതം പ്രകടിപ്പിക്കുകയും മാത്രമാകുന്നു.

Mülk 67:22

തൻ്റെ മുഖം കുത്തിയ നിലയിൽ തലതിരിഞ്ഞു നടക്കുന്ന ബഹുദൈവാരാധകനാണോ കൂടുതൽ സന്മാർഗത്തിൽ; അതല്ല നേരായ പാതയിൽ നേർക്ക് നടക്കുന്ന (ഇസ്ലാമിൽ) വിശ്വസിച്ച വ്യക്തിയോ?!

Mülk 67:23

അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹു; അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾക്ക് കേൾക്കാനായി കേൾവിയും, കാണാനായി കാഴ്ച്ചയും, ചിന്തിക്കാനായി ഹൃദയങ്ങളും നൽകിയത്. എന്നാൽ അവൻ നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് വളരെ കുറച്ച് മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ.

Mülk 67:24

അല്ലയോ റസൂൽ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹു; അവനാകുന്നു നിങ്ങളെ ഭൂമിയിൽ സൃഷ്ടിച്ചതുംച്ചതും, അവിടെ നിങ്ങളെ വ്യാപിപ്പിച്ചതും. ഒന്നും സൃഷ്ടിക്കാത്ത നിങ്ങളുടെ വിഗ്രഹങ്ങളല്ല തന്നെ. പരലോകത്ത് അവനിലേക്ക് തന്നെയാണ് നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടക്കപ്പെടുക; നിങ്ങളുടെ വിഗ്രഹങ്ങളുടെ അടുക്കലേക്കല്ല. അതിനാൽ അല്ലാഹുവിനെ നിങ്ങൾ ഭയക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക.

Mülk 67:25

പുനരുത്ഥാനത്തെ നിഷേധിക്കുന്നവർ അത് സംഭവിക്കില്ലെന്ന വിശ്വാസത്തിൽ പറയുന്നു: മുഹമ്മദ്! നീയും നിൻ്റെ കൂട്ടാളികളും പറയുന്നത് പോലെ പുനരുത്ഥാനം സംഭവിക്കുമെന്നാണെങ്കിൽ, എന്നാണ് നീ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഈ സംഭവം നടക്കുക?!

Mülk 67:26

അല്ലയോ റസൂൽ! പറയുക: അന്ത്യനാളിൻ്റെ സമയത്തെ കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു. എപ്പോഴാണ് അത് സംഭവിക്കുക എന്ന് അവനല്ലാതെ മറ്റാർക്കും അറിയുകയില്ല. ഞാൻ വ്യക്തമായ താക്കീതുമായി വന്ന ഒരു താക്കീതുകാരൻ മാത്രമാണ്.

Mülk 67:27

അവർക്ക് വാഗ്ദാനം നൽകപ്പെട്ടത് വന്നെത്തുകയും, ശിക്ഷ -അന്ത്യനാൾ- അവരുടെ അടുത്തായി കണ്മുന്നിൽ കാണുകയും ചെയ്താൽ അല്ലാഹുവിൽ അവിശ്വസിച്ചവരുടെ മുഖങ്ങൾ മാറുകയും, അവക്ക് കാളിമ ബാധിക്കുകയും ചെയ്യും. അവരോട് പറയപ്പെടും: ഐഹികജീവിതത്തിൽ നിങ്ങൾ തിരക്കു കൂട്ടിയിരുന്ന, ചോദിച്ചു കൊണ്ടിരുന്നതാണ് ഇത്.

Mülk 67:28

അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരുടെ വാദങ്ങളെ എതിർത്തു കൊണ്ട് പറയുക: അല്ലാഹു എന്നെയും എന്നൊടൊപ്പമുള്ള (ഇസ്ലാമിൽ) വിശ്വസിച്ചവരെയും മരിപ്പിച്ചാലും, അതല്ലെങ്കിൽ ഞങ്ങളോട് കാരുണ്യം ചെയ്യുകയും ഞങ്ങളുടെ ആയുസ്സ് നീട്ടിത്തരികയും ചെയ്താലും (ഇസ്ലാമിനെ) നിഷേധിച്ചവരെ വേദനയേറിയ ശിക്ഷയിൽ നിന്ന് ആരാണ് രക്ഷിക്കുക?! ആരും അവരെ രക്ഷിക്കാനുണ്ടാവുകയില്ല എന്നതാണ് യാഥാർഥ്യം.

Mülk 67:29

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: വിശാലമായ കാരുണ്യമുള്ള റഹ്മാനാകുന്നു അവൻ. അവനെ മാത്രം ആരാധിക്കൂ എന്ന്. നിങ്ങളെ ക്ഷണിക്കുന്നവൻ. ഞങ്ങൾ അവനിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അവൻ്റെ മേൽ ഞങ്ങൾ ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ വ്യക്തമായ വഴികേടിൽ ആരായിരുന്നുവെന്നും, നേരായ പാതയിൽ നിലകൊണ്ടിരുന്നത് ആരായിരുന്നുവെന്നും നിങ്ങൾ അറിയുക തന്നെ ചെയ്യും; സംശയമില്ല!

Mülk 67:30

അല്ലയോ റസൂൽ! ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ കുടിച്ചു കൊണ്ടിരിക്കുന്ന ഈ വെള്ളം എടുക്കാൻ സാധിക്കാത്തവണ്ണം ഭൂമിയിലേക്ക് ആഴ്ന്നു പോയാൽ ആരാണ് നിങ്ങൾക്ക് ധാരാളമായി ഒഴുകുന്ന വെള്ളം കൊണ്ടു വന്നു തരാനുള്ളത്. അല്ലാഹുവല്ലാതെ ഒരാളും തന്നെയില്ല!

Kalem 68:1

നൂൻ; സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അല്ലാഹു പേനയെയും, മനുഷ്യർ പേനകൾ കൊണ്ട് എഴുതുന്നതിനെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.

Kalem 68:2

അല്ലയോ റസൂൽ! അല്ലാഹു അങ്ങേക്ക് ചൊരിഞ്ഞു തന്ന പ്രവാചകത്വത്തിൻ്റെ അനുഗ്രഹത്താൽ താങ്കൾ ഒരു ഭ്രാന്തനായിട്ടില്ല. നിനക്ക് ബുദ്ധിഭ്രംശം സംഭവിച്ചിരിക്കുന്നു എന്ന മുശ്രിക്കുകളുടെ ആരോപണത്തിൽ നിന്ന് നീ മുക്തനാണ്.

Kalem 68:3

(ഇസ്ലാമിൻ്റെ) സന്ദേശം ജനങ്ങൾക്ക് എത്തിച്ചു നൽകാൻ നീ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഒരിക്കലും മുറിഞ്ഞു പോകാത്ത പ്രതിഫലം തന്നെയുണ്ട്. അതിൽ ഒരാൾക്കും നിൻ്റെ മേൽ ഔദാര്യമില്ല.

Kalem 68:4

ഖുർആൻ ക്ഷണിക്കുന്ന, ഏറ്റവും മഹത്തരമായ സ്വഭാവത്തിൽ തന്നെയാകുന്നു നീയുള്ളത്. അതിൽ പരാമർശിക്കപ്പെട്ട സ്വഭാവഗുണങ്ങൾ ഏറ്റവും പൂർണ്ണമായ രൂപത്തിൽ മുറുകെ പിടിച്ചവൻ തന്നെയാകുന്നു നീ.

Kalem 68:5

നീ വഴിയെ മനസ്സിലാക്കും; (നിന്നെ) നിഷേധിക്കുന്ന ഇക്കൂട്ടരും മനസ്സിലാക്കും.

Kalem 68:6

സത്യം വെളിപ്പെടുമ്പോൾ നിങ്ങളിൽ ആർക്കായിരുന്നു ഭ്രാന്തെന്നും ബോധ്യമാകും.

Kalem 68:7

അല്ലയോ റസൂൽ! തീർച്ചയായും നിൻ്റെ രക്ഷിതാവിന് അവൻ്റെ പാതയിൽ നിന്ന് വ്യതിചലിച്ചവരെ അറിയാം. അതിലേക്ക് സന്മാർഗം സിദ്ധിച്ചവരെയും അവന് നല്ലവണ്ണം അറിയാം. (നിന്നെ എതിർക്കുന്നവരാണ്) വഴികേടിലായിട്ടുള്ളത് എന്നും, നീ നേരായ മാർഗത്തിലാണ് എന്നും അവന് അറിയാം.

Kalem 68:8

അല്ലയോ റസൂൽ! അതിനാൽ നീ കൊണ്ടു വന്നതിനെ നിഷേധിക്കുന്നവരെ ഒരിക്കലും നീ അനുസരിക്കരുത്.

Kalem 68:9

മതവിഷയങ്ങളിൽ നീ ഒന്ന് മയപ്പെടുത്തുകയും അവരോട് അനുകമ്പ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ, അവർക്കും നിന്നോടു മയപ്പെടുത്തുകയും അനുകമ്പ സ്വീകരിക്കുകയും ചെയ്യാമായിരുന്നു എന്നവർ ആഗ്രഹിക്കുന്നുണ്ട്.

Kalem 68:10

ധാരാളമായി കള്ളസത്യം ചെയ്യുന്നവനും, നിന്ദ്യനുമായിട്ടുള്ള ഒരാളെയും നീ അനുസരിക്കരുത്.

Kalem 68:11

ധാരാളമായി ജനങ്ങളെ പരദൂഷണം പറയുകയും, അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഏഷണിയുമായി നടക്കുന്നവനും;

Kalem 68:12

ധാരാളമായി നന്മക്ക് തടസ്സം നിൽക്കുകയും, ജനങ്ങളോട് അവരുടെ സമ്പത്തിലും ശരീരത്തിലും അഭിമാനത്തിലും അതിക്രമം കാണിക്കുകയും, അനേകം തിന്മകളും പാപങ്ങളും പ്രവർത്തിക്കുകയും ചെയ്യുന്നവൻ.

Kalem 68:13

പരുക്കനും ക്രൂരനും, തൻ്റെ സമൂഹത്തിൽ വ്യാജ കുടുംബപരമ്പരയുമായി കയറിപ്പറ്റിയ;

Kalem 68:14

സ്വത്തും സന്താനങ്ങളും ഉള്ളവനാണ് താൻ എന്നതിനാൽ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നതിൽ നിന്ന് അവൻ അഹങ്കാരം നടിച്ചിരിക്കുന്നു.

Kalem 68:15

നമ്മുടെ ദൃഷ്ടാന്തങ്ങൾ അവന് പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അവൻ പറയും: ഇവ ആദ്യ കാലക്കാരുടെ അന്ധവിശ്വാസങ്ങൾ രേഖപ്പെടുത്തപ്പെട്ടതു മാത്രമാണ്.

Kalem 68:16

അവൻ്റെ മൂക്കിന് മേൽ അവനെ നിന്ദ്യനാക്കുന്ന, ഒരിക്കലും വിട്ടു പോകാത്ത ഒരടയാളം നാം ഉണ്ടാക്കുന്നതാണ്.

Kalem 68:17

തോട്ടക്കാരെ നാം പരീക്ഷിച്ചതു പോലെ ഈ ബഹുദൈവാരാധകരെയും നാം പട്ടിണിയും വിശപ്പും കൊണ്ട് പരീക്ഷിച്ചിരിക്കുന്നു. അവർ തങ്ങളുടെ തോട്ടത്തിലെ ഫലങ്ങൾ പുലരിയുടെ വേളയിൽ പറിച്ചെടുക്കുമെന്ന് ശപഥം ചെയ്ത സന്ദർഭം; ഒരു ദരിദ്രനും അതിൽ നിന്ന് കഴിക്കാതിരിക്കുന്നതിനാണ് അവർ അപ്രകാരം പറഞ്ഞത്.

Kalem 68:18

അവരുടെ ശപഥങ്ങളിൽ 'അല്ലാഹു ഉദ്ദേശിച്ചാൽ' (ഇൻശാ അല്ലാഹ്) എന്ന് അവർ പറഞ്ഞതുമില്ല.

Kalem 68:19

അങ്ങനെ അല്ലാഹു ആ തോട്ടത്തിന് നേരെ ഒരു അഗ്നിയെ അയച്ചു. തോട്ടത്തിൻ്റെ ഉടമസ്ഥർ ഉറക്കത്തിലായിരിക്കെ ആ അഗ്നി അവരുടെ തോട്ടം മുഴുവൻ കരിച്ചു കളഞ്ഞു. അവർക്ക് ആ അഗ്നിയെ തടുക്കാനായില്ല.

Kalem 68:20

അങ്ങനെ ആ തോട്ടം ഇരുണ്ട രാത്രിയെ പോലെ കരിഞ്ഞു പോയി.

Kalem 68:21

പുലർച്ചയായപ്പോൾ അവർ പരസ്പരം വിളിച്ചു.

Kalem 68:22

നിങ്ങൾ ഫലങ്ങൾ പറിച്ചെടുക്കുന്നുണ്ടെങ്കിൽ - ദരിദ്രർ അവിടെ എത്തിച്ചേരുന്നതിന് മുൻപ് - വളരെ നേരത്തെ പുറപ്പെടുക എന്ന് പറഞ്ഞുകൊണ്ട്.

Kalem 68:23

വളരെ ശബ്ദം താഴ്ത്തി, പരസ്പരം സംസാരിച്ചു കൊണ്ട് അവർ തങ്ങളുടെ കൃഷ്ടിയിടത്തിലേക്ക് പോയി.

Kalem 68:24

അവർ പരസ്പരം പറയുന്നുണ്ടായിരുന്നു: ഇന്ന് നിങ്ങളുടെ തോട്ടത്തിൽ ഒരു ദരിദ്രനും കയറാതിരിക്കട്ടെ.

Kalem 68:25

ദരിദ്രർക്ക് ഒരാൾക്കും തങ്ങളുടെ വിളവിൽ നിന്ന് ഒന്നും കൊടുക്കുകയില്ലെന്ന ഉറച്ച തീരുമാനത്തോടെ പ്രഭാതത്തിൽ നേരത്തെ തന്നെ അവർ സഞ്ചരിച്ചു.

Kalem 68:26

കത്തിനശിച്ച നിലയിൽ തങ്ങളുടെ തോട്ടം കണ്ടപ്പോൾ അവർ പരസ്പരം പറഞ്ഞു: നമുക്ക് വഴി തെറ്റിയിരിക്കുന്നു.

Kalem 68:27

അല്ല! ദരിദ്രർക്ക് ഭക്ഷണം തടയാമെന്ന തീരുമാനം എടുത്തതിനാൽ തന്നെ ഈ തോട്ടത്തിലെ ഫലവർഗങ്ങൾ പറിക്കാൻ നമുക്ക് കഴിയാതെ വരികയാണുണ്ടായത്.

Kalem 68:28

അവരുടെ കൂട്ടത്തിൽ ഏറ്റവും നല്ലവൻ പറഞ്ഞു: ദരിദ്രരെ തടയാമെന്ന ഈ തീരുമാനമെല്ലാം നിങ്ങൾ എടുക്കുമ്പോൾ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ; നിങ്ങൾക്ക് അല്ലാഹുവിനെ പ്രകീർത്തിക്കുകയും, അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്തു കൂടേ എന്ന്?!

Kalem 68:29

അവർ പറഞ്ഞു: (സുബ്ഹാനല്ലാഹ്) ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധൻ ! നമ്മുടെ തോട്ടത്തിലെ ഫലവർഗങ്ങൾ ദരിദ്രർക്ക് തടഞ്ഞു വെക്കാം എന്ന് തീരുമാനിച്ച വേളയിൽ നാം സ്വന്തത്തോട് തന്നെ അതിക്രമം ചെയ്തവരായി പോയി.

Kalem 68:30

പരസ്പരം കുറ്റപ്പെടുത്തുന്നവരായി, അവർ തങ്ങൾ പറഞ്ഞ വാക്കുകളിൽ ഖേദമുള്ളവരായി തീർന്നു.

Kalem 68:31

ഖേദത്തോടെ അവർ പറഞ്ഞു: നമ്മുടെ നാശമേ! ദരിദ്രരുടെ അവകാശം തടഞ്ഞ സന്ദർഭത്തിൽ നാം അതിര് ലംഘിച്ചവരായി പോയി.

Kalem 68:32

നമ്മുടെ രക്ഷിതാവ് ഈ തോട്ടത്തെക്കാൾ നല്ലത് നമുക്ക് പകരമായി തന്നേക്കാം. നാമെല്ലാം അല്ലാഹുവിലേക്ക് മാത്രമാണല്ലോ ആഗ്രഹിക്കുന്നത്. അവൻ്റെ വിട്ടുവീഴ്ച്ച പ്രതീക്ഷിക്കുകയും, അവൻ്റെ നന്മ തേടുകയും ചെയ്യുന്നു.

Kalem 68:33

ഉപജീവനം തടയുന്നതു പോലുള്ള ഇത്തരം ശിക്ഷകൾ കൊണ്ടാണ് നാം നമ്മെ ധിക്കരിക്കുന്നവരെ ശിക്ഷിക്കുക. പരലോകശിക്ഷയാണ് ഇതിനെക്കാളെല്ലാം കഠിനവും പ്രയാസകരവും; അവർ അതിൻ്റെ കാഠിന്യവും അത് ശാശ്വതമാണെന്നതും അറിഞ്ഞിരുന്നെങ്കിൽ!

Kalem 68:34

അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ സുഖാനുഭൂതികളിൽ ലയിക്കാൻ അനേകം സുഖാനുഗ്രഹങ്ങളുണ്ട്. അവയൊന്നും ഒരിക്കലും അവസാനിക്കുകയില്ല.

Kalem 68:35

അപ്പോൾ - മക്കയിലെ ബഹുദൈവാരാധകർ പറയുന്നത് പോലെ - മുസ്ലിംകളെ (ഇസ്ലാമിനെ) നിഷേധിച്ചവരെ പോലെ നാം പ്രതിഫലത്തിൽ സമമാക്കുകയോ?!

Kalem 68:36

അല്ല ബഹുദൈവാരാധകരേ! നിങ്ങൾക്കെന്തു പറ്റി?! എങ്ങനെയാണ് ഈ ചതിയും കുതന്ത്രവും നിറഞ്ഞ വിധി നിങ്ങൾ കൽപ്പിക്കുന്നത്?

Kalem 68:37

അല്ലാഹുവിനെ അനുസരിക്കുന്നവനും ധിക്കരിക്കുന്നവനും ഒരു പോലെയാണെന്നത് നിങ്ങളുടെ പക്കലുള്ള വല്ല ഗ്രന്ഥത്തിലും നിങ്ങൾ വായിക്കുന്നതാണോ?

Kalem 68:38

നിങ്ങൾ തിരഞ്ഞെടുക്കുന്ന (പ്രതിഫലം) തന്നെയാണ് പരലോകത്ത് നിങ്ങൾക്കുണ്ടാവുക (എന്നും ആ ഗ്രന്ഥത്തിലുണ്ടോ?)

Kalem 68:39

നിങ്ങൾക്ക് സ്വന്തം കാര്യത്തിൽ തോന്നുന്നത് പോലെ വിധിക്കാം എന്ന ഉറപ്പ് ഉൾക്കൊള്ളുന്ന എന്തെങ്കിലും കരാർ നമ്മുടെ മേൽ നിങ്ങൾക്കുണ്ടോ?!

Kalem 68:40

അല്ലയോ റസൂലേ! ഇതൊക്കെ പറയുന്നവരോട് ചോദിക്കുക: ആരാണ് നിങ്ങൾക്കിതൊക്കെ ഉറപ്പ് തന്നത്?!

Kalem 68:41

പരലോകത്ത് (ഇസ്ലാമിൽ) വിശ്വസിച്ചവരെ പോലെ അവർക്ക് തുല്ല്യ പ്രതിഫലം നൽകാവുന്ന വല്ല പങ്കുകാരും അല്ലാഹുവിന് പുറമേ അവർക്കുണ്ടോ? അങ്ങനെയെങ്കിൽ അവരുടെ വാദം പോലെ ആ ശുപാർശകരെയും കൂട്ടി അവർ വരട്ടെ,

Kalem 68:42

അന്ത്യനാളിൽ ഭയാനകത പ്രകടമാവുകയും, നമ്മുടെ രക്ഷിതാവ് അവൻ്റെ കണങ്കാൽ വെളിവാക്കുകയും ചെയ്യും. ജനങ്ങളെല്ലാം അല്ലാഹുവിന് സുജൂദ് (സാഷ്ടാംഘം) ചെയ്യാൻ ക്ഷണിക്കപ്പെടുകയും, (ഇസ്ലാമിൽ) വിശ്വസിച്ച എല്ലാവരും സാഷ്ടാംഘം വീഴുകയും ചെയ്യും. എന്നാൽ അതിന് സാധിക്കാതെ (ഇസ്ലാമിൽ) വിശ്വസിക്കാത്തവരും കപടവിശ്വാസികളും മാത്രം ബാക്കിയാകും.

Kalem 68:43

അവരുടെ കണ്ണുകൾ താഴ്ന്നിരിക്കും; അതിനെ അപമാനവും നിരാശയും മൂടിയിരിക്കും. ഇഹലോകത്തായിരിക്കെ അല്ലാഹുവിന് സാഷ്ടാംഘം വീഴാൻ അവരോട് ആവശ്യപ്പെടാറുണ്ടായിരുന്നു; ഇന്ന് അവരനുഭവിക്കുന്ന പ്രയാസമൊന്നും അവർക്ക് അന്നില്ലായിരുന്നു.

Kalem 68:44

ഹേ റസൂലേ! എന്നെയും നിൻ്റെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആനിനെയും നിഷേധിക്കുന്നവരെ നീ വിട്ടേക്കുക. അവരെ നാം അവർ പോലുമറിയാതെ ശിക്ഷയിലേക്ക് പടിപടിയായി നയിക്കുന്നതായിരിക്കും; ഇത് തനിക്ക് വെച്ചിട്ടുള്ള ഒരു തന്ത്രമാണെന്ന് അവന് മനസ്സിലാകില്ല.

Kalem 68:45

അവരെ അവരുടെ തിന്മകളിൽ കുറച്ചു കാലം നീ വിട്ടേക്കുക. (ഇസ്ലാമിനെ) നിഷേധിക്കുകയും കളവാക്കുകയും ചെയ്തവർക്ക് ഞാൻ കരുതി വെച്ചിട്ടുള്ള തന്ത്രം വളരെ ശക്തമാകുന്നു. അതിനാൽ അവർക്ക് എന്നിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. എൻ്റെ ശിക്ഷയിൽ നിന്ന് അവർ രക്ഷപ്പെടുകയുമില്ല.

Kalem 68:46

അല്ലയോ റസൂലേ! നീ അവരെ (ഇസ്ലാമിലേക്ക്) ക്ഷണിക്കുന്നതിന് അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? അതു വലിയ ബാധ്യതയായതിനാലാണോ നിന്നിൽ നിന്ന് അവർ തിരിഞ്ഞു കളയുന്നത്?! എന്നാൽ യാഥാർഥ്യം അതിന് വിരുദ്ധമാണ്. നീ അവരിൽ നിന്ന് ഒരു പ്രതിഫലവും വാങ്ങുന്നില്ല; എന്നിട്ടും എന്തു കൊണ്ടാണ് അവർ നിന്നെ പിൻപറ്റാത്തത്?

Kalem 68:47

ഇനി അവർക്ക് വല്ല അദൃശ്യ ജ്ഞാനം ഉണ്ടായിരിക്കുകയും, താങ്കളോട് തർക്കിക്കാനുള്ള തെളിവുകൾ അവരതിൽ നിന്ന് എഴുതിയെടുത്തു കൊണ്ടിരിക്കുകയുമാണോ?!

Kalem 68:48

അല്ലയോ റസൂലേ! അതിനാൽ അവരെ പതുക്കെ പതുക്കെ പിടികൂടാം എന്ന അല്ലാഹുവിൻ്റെ വിധിയിൽ താങ്കൾ ക്ഷമിക്കുക! തൻ്റെ സമൂഹത്തിൻ്റെ കാര്യത്തിൽ അക്ഷമനായ മത്സ്യത്തിൻ്റെ ആളായ യൂനുസ് നബി -عَلَيْهِ السَّلَامُ- യെ പോലെ നീ ആകരുത്. അദ്ദേഹം സമുദ്രത്തിൻ്റെ അന്ധകാരത്തിൽ -മത്സ്യത്തിൻ്റെ വയറ്റിലെ അന്ധകാരത്തിൽ- പ്രയാസത്തിൽ നിന്നു കൊണ്ട് അല്ലാഹുവിനെ വിളിച്ച സന്ദർഭം.

Kalem 68:49

അല്ലാഹുവിൻ്റെ കാരുണ്യം അദ്ദേഹത്തിന് ലഭിച്ചില്ലായിരുന്നെങ്കിൽ മത്സ്യം ആക്ഷേപാർഹനായ നിലയിൽ അദ്ദേഹത്തെ ഒരു പാഴ്ഭൂമിയിൽ ഉപേക്ഷിക്കുമായിരുന്നു.

Kalem 68:50

അപ്പോൾ അദ്ദേഹത്തിൻ്റെ രക്ഷിതാവ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. തൻ്റെ സച്ചരിതരായ ദാസന്മാരിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തു.

Kalem 68:51

അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്തവർ നിൻ്റെ മേൽ അവതരിപ്പിച്ച ഖുർആൻ കേൾക്കുമ്പോൾ, നിന്നെ തുറിച്ചു നോക്കി അവരുടെ കണ്ണുകൾ കൊണ്ട് നിന്നെ വീഴ്ത്താറായിരിക്കുന്നു. തങ്ങളുടെ ദേഹേഛയെ പിൻപറ്റി കൊണ്ടും സത്യത്തെ തമസ്കരിച്ചു കൊണ്ടും അവർ പറയുന്നു: നമുക്ക് വന്നിരിക്കുന്ന ഈ റസൂൽ ഒരു ഭ്രാന്തൻ തന്നെയാകുന്നു.

Kalem 68:52

നിൻ്റെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആൻ ജിന്നുകൾക്കും മനുഷ്യർക്കുമുള്ള ഒരു ഉൽബോധനവും, ഒരു ഓർമ്മപ്പെടുത്തലുമല്ലാതെ മറ്റൊന്നുമല്ല.

Hakka 69:1

എല്ലാവർക്കും മേൽ യാഥാർഥ്യമായി സംഭവിക്കുന്ന അന്ത്യനാളിനെ കുറിച്ച് അല്ലാഹു ഓർമ്മപ്പെടുത്തുന്നു.

Hakka 69:2

അന്ത്യനാളിൻ്റെ ഗൗരവം വളരെ വലുതാണെന്ന് ഓർമ്മപ്പെടുത്തി കൊണ്ട് അവൻ പറയുന്നു: എന്താണ് ഈ ഹാഖഃ (യഥാർഥ സംഭവം)?

Hakka 69:3

ഈ ഹാഖഃ (യഥാർത്ഥ സംഭവം) എന്താണെന്നതിനെ കുറിച്ച് നിനക്കെന്തറിയാം?

Hakka 69:4

സ്വാലിഹ് നബിയുടെ സമൂഹമായ ഥമൂദ് ഗോത്രവും, ഹൂദ് നബിയുടെ സമൂഹമായ ആദ് ഗോത്രവും - ഭീതി കൊണ്ട് ജനങ്ങളെ പിടിച്ചു കുലുക്കുന്ന - അന്ത്യനാളിനെ നിഷേധിച്ചു കളഞ്ഞു.

Hakka 69:5

എന്നാൽ ഥമൂദ് ഗോത്രം; അവരെ അല്ലാഹു അങ്ങേയറ്റം ഭീതിതവും കഠിനവുമായ ഒരു ഘോരശബ്ദം കൊണ്ട് നശിപ്പിച്ചു.

Hakka 69:6

എന്നാൽ ആദ് സമുദായം; അല്ലാഹു അവരെ അതിശൈത്യമുള്ള കാറ്റ്, അങ്ങേയറ്റം കഠിനമായ കാറ്റ് കൊണ്ട് നശിപ്പിച്ചു.

Hakka 69:7

ഏഴു രാത്രികളും എട്ട് പകലുകളും നീണ്ടു നിൽക്കുന്ന കാറ്റ് അവർക്ക് നേരെ അല്ലാഹു അയച്ചു. അതവരെ മുഴുവൻ നശിപ്പിച്ചു കളഞ്ഞു. തങ്ങളുടെ വീടുകളിൽ ചത്ത് മലച്ചു കിടക്കുന്ന അവരെ കണ്ടാൽ ഭൂമിയിൽ കടപുഴകി വീണ ഇത്തപ്പന തടികൾ പോലെ നിനക്ക് തോന്നും.

Hakka 69:8

അല്ലാഹുവിൻ്റെ ശിക്ഷ ബാധിച്ചതിന് ശേഷം അവരിൽ ആരെങ്കിലും അവശേഷിച്ചതായി നീ കാണുന്നുണ്ടോ?

Hakka 69:9

ഫിർഔനും അവന് മുൻപുള്ള സമൂഹങ്ങളും, ഭൂമി കീഴ്മേൽ മറിക്കപ്പെട്ടു കൊണ്ട് നശിച്ച ലൂത്വ് നബിയുടെ സമൂഹവും ബഹുദൈവാരാധനയും മ്ലേഛപ്രവൃത്തികളുമായി അനേകം തിന്മകൾ പ്രവർത്തിച്ചു.

Hakka 69:10

തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനെ അവർ ധിക്കരിക്കുകയും കളവാക്കുകയും ചെയ്തു. അപ്പോൾ അവരെ നശിപ്പിക്കാൻ മതിയാവുന്നതിനെക്കാൾ കടുത്ത ശിക്ഷ കൊണ്ട് അല്ലാഹു അവരെ പിടികൂടി.

Hakka 69:11

വെള്ളം അതിരുവിട്ട് ഉയർന്നപ്പോൾ നിങ്ങളുടെ പ്രപിതാക്കന്മാരെ നൂഹ് നബി നമ്മുടെ കൽപ്പനപ്രകാരം നിർമ്മിച്ച, ഒഴുകുന്ന കപ്പലിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ അവരുടെ മക്കളായി ജനിക്കേണ്ടിയിരുന്നതിനാൽ അവരെ രക്ഷിച്ചത് നിങ്ങളെ കൂടി രക്ഷിക്കലാണ്.

Hakka 69:12

(ഇസ്ലാമിനെ) നിഷേധിച്ചവർ നശിപ്പിക്കപ്പെടുകയും, വിശ്വസിച്ചവർ രക്ഷപ്പെടുത്തപ്പെടുകയും ചെയ്യുമെന്നതിന് ഉദാഹരണമായി ആ കപ്പലിനെയും അതിൻ്റെ ചരിത്രത്തെയും നാം പാഠമാക്കി ബാക്കി വെക്കുന്നതിന് വേണ്ടി. കേൾക്കുന്നത് സൂക്ഷിച്ചു വെക്കുന്ന കാതുകൾ അത് ഓർത്തു വെക്കുന്നതിനും വേണ്ടി.

Hakka 69:13

കാഹളത്തിൽ ഊതുവാൻ ഏൽപ്പിക്കപ്പെട്ട മലക്ക് അതിൽ ഊതിയാൽ; രണ്ടാമത്തെ കാഹളമൂത്താണ് ഇവിടുത്തെ ഉദ്ദേശം.

Hakka 69:14

ഭൂമിയും പർവ്വതങ്ങളും ഉയർത്തപ്പെടുകയും, അവയെല്ലാം ശക്തിയായി ഇടിച്ചു തകർക്കപ്പെടുകയും, ഭൂമിയും പർവ്വതകങ്ങളും തവിടുപൊടിയായി തീരുകയും ചെയ്താൽ.

Hakka 69:15

ഇതെല്ലാം സംഭവിക്കുന്ന ദിവസം പരലോകം സംഭവിക്കും.

Hakka 69:16

മലക്കുകൾ ഇറങ്ങി വരുന്നതിനാൽ ആകാശം പൊട്ടിപ്പിളർന്നിരിക്കും. മുൻപ് ശക്തവും ബലവത്തുമായി നിന്നിരുന്ന ആകാശം അന്നേ ദിവസം ദുർബലമായിരിക്കും.

Hakka 69:17

മലകുകൾ അന്ന് ആകാശത്തിൻ്റെ അതിരുകളിലും അറ്റങ്ങളിലുമുണ്ടായിരിക്കും. ആ ഭയാനകമായ ദിവസം നിൻ്റെ രക്ഷിതാവായ അല്ലാഹുവിൻ്റെ സിംഹാസനം സാമീപ്യം നൽകപ്പെട്ട എട്ടു മലക്കുകൾ വഹിക്കുന്നതായിരിക്കും.

Hakka 69:18

ജനങ്ങളേ! നിങ്ങളെല്ലാം അന്നേ ദിവസം അല്ലാഹുവിൻ്റെ മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്. നിങ്ങളുടെ ഏതൊരു രഹസ്യമാകട്ടെ; അതൊന്നും അല്ലാഹുവിന് അന്ന് അവ്യക്തമാക്കപ്പെടുകയില്ല. അല്ലാഹു അവയെല്ലാം അറിയുന്നവനും എല്ലാം കണ്ടവനുമായിരിക്കും.

Hakka 69:19

എന്നാൽ തൻ്റെ പ്രവർത്തനങ്ങളുടെ ഏട് വലതു കയ്യിൽ നൽകപ്പെട്ടവൻ സന്തോഷത്തോടെയും മുഖപ്രസന്നതയോടെയും പറയും: ഇതാ എൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം എടുക്കുക! വായിച്ചു നോക്കുക!

Hakka 69:20

ഞാൻ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയും, എൻ്റെ പ്രതിഫലം അനുഭവിക്കുകയും ചെയ്യേണ്ടി വരുമെന്ന് ഭൂമിയിൽ വെച്ചു തന്നെ ഞാൻ മനസ്സിലാക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്തിരുന്നു.

Hakka 69:21

ശാശ്വതമായ അനുഗ്രഹങ്ങൾ വീക്ഷിച്ചതിനാൽ, അവൻ തൃപ്തികരമായ ജീവിതത്തിലായിരിക്കും.

Hakka 69:22

ഉയർന്ന സ്ഥാനവും പദവിയുമുള്ള സ്വർഗത്തിൽ.

Hakka 69:23

അവയിലെ ഫലവർഗങ്ങൾ കഴിക്കാൻ ഉദ്ദേശിക്കുന്നവൻ്റെ അടുത്ത് തന്നെയുണ്ടായിരിക്കും.

Hakka 69:24

അവർക്കുള്ള ആദരവായി ഇങ്ങനെ പറയപ്പെടും: ഒരു പ്രയാസവുമില്ലാതെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ഭൂമിയിൽ കഴിച്ചു കൂട്ടിയ ദിവസങ്ങളിൽ നിങ്ങൾ പ്രവർത്തിച്ചു വെച്ച സൽകർമ്മങ്ങൾക്കുള്ള പ്രതിഫലമായി.

Hakka 69:25

എന്നാൽ തൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം ഇടതു കയ്യിൽ നൽകപ്പെട്ടവനാകട്ടെ -ഖേദത്തോടെ അവൻ പറയും-: എനിക്ക് എൻ്റെ പ്രവർത്തനങ്ങളുടെ ഗ്രന്ഥം നൽകപ്പെട്ടിരുന്നില്ലെങ്കിൽ എത്ര നന്നായിരുന്നു; ശിക്ഷാർഹമായ പ്രവർത്തനങ്ങളാണല്ലോ അവയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.

Hakka 69:26

എൻ്റെ വിചാരണ ഞാൻ അറിയാതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

Hakka 69:27

എൻ്റെ മരണം ഒരു പുനർജീവനമില്ലാത്ത -അവസാന മരണമായിരുന്നെങ്കിൽ- എത്ര നന്നായിരുന്നു.

Hakka 69:28

എൻ്റെ സമ്പാദ്യം അല്ലാഹുവിൻ്റെ ശിക്ഷയെ എന്നിൽ നിന്ന് തടഞ്ഞില്ല.

Hakka 69:29

എൻ്റെ തെളിവുകളെല്ലാം മറഞ്ഞു പോയി; എനിക്ക് സഹായമായിരുന്ന ശക്തിയും പദവിയും നഷ്ടപ്പെട്ടു.

Hakka 69:30

അപ്പോൾ പറയപ്പെടും: മലക്കുകളേ! അവനെ പിടികൂടുകയും, അവൻ്റെ കൈ പിരടിയിലേക്ക് ചേർത്തു കെട്ടുകയും ചെയ്യുക.

Hakka 69:31

പിന്നെ അവനെ നിങ്ങൾ നരകത്തിൽ പ്രവേശിക്കൂ; അവൻ അതിൻ്റെ ചൂട് അനുഭവിക്കട്ടെ!

Hakka 69:32

ശേഷം എഴുമത് മുഴം നീളമുള്ള ചങ്ങലയിൽ അവനെ പ്രവേശിപ്പിക്കുക!

Hakka 69:33

അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹുവിൽ അവൻ വിശ്വസിച്ചിരുന്നില്ല.

Hakka 69:34

ദരിദ്രർക്ക് ഭക്ഷണം നൽകാൻ അവൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുമില്ല.

Hakka 69:35

അവൻ്റെ ശിക്ഷ ഒഴിവാക്കി നൽകുന്ന ഒരു ഉറ്റബന്ധുവും പരലോകത്ത് അവനുണ്ടായിരിക്കുകയില്ല.

Hakka 69:36

നരകക്കാരുടെ ചലത്തിൽ നിന്നല്ലാതെ കഴിക്കാൻ അവന് ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല.

Hakka 69:37

തിന്മകളും പാപങ്ങളും ചെയ്തവരല്ലാതെ ആ ഭക്ഷണത്തിൽ നിന്ന് ഭക്ഷിക്കുകയില്ല.

Hakka 69:38

നിങ്ങൾ കാണുന്നവയെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

Hakka 69:39

നിങ്ങൾക്ക് കാണാൻ കഴിയാത്തവയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

Hakka 69:40

തീർച്ചയായും ഖുർആൻ അല്ലാഹുവിൻ്റെ സംസാരം തന്നെയാകുന്നു; അവൻ്റെ മാന്യനായ ദൂതർ ജനങ്ങൾക്ക് അത് പാരായണം ചെയ്തു കേൾപ്പിക്കുന്നു.

Hakka 69:41

ഇതൊരു കവിയുടെ വാക്കല്ല; കവിതയുടെ ഘടനയല്ല ഇതിനുള്ളത്. എന്നാൽ കുറച്ച് മാത്രമേ നിങ്ങൾ വിശ്വസിക്കുന്നുള്ളൂ.

Hakka 69:42

ഇതൊരു ജോത്സ്യൻ്റെ വാക്കുമല്ല; അവരുടെ സംസാരം ഖുർആനിൻ്റെ ശൈലിക്ക് തീർത്തും വിരുദ്ധമാണ്. എന്നാൽ വളരെ കുറച്ച് മാത്രമേ നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.

Hakka 69:43

എന്നാൽ ഇത് എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാകുന്നു.

Hakka 69:44

നാം പറയാത്ത എന്തെങ്കിലുമൊന്ന് മുഹമ്മദ് നമ്മുടെ മേൽ കെട്ടിച്ചമച്ചാൽ;

Hakka 69:45

അദ്ദേഹത്തോട് നാം പകരം ചോദിക്കുകയും, നമ്മുടെ ശക്തിയും കഴിവും കൊണ്ട് അദ്ദേഹത്തെ പിടികൂടുകയും ചെയ്യുമായിരുന്നു.

Hakka 69:46

ശേഷം അദ്ദേഹത്തിൻ്റെ ഹൃദയനാഡി നാം മുറിച്ചു കളയുകയും ചെയ്യുമായിരുന്നു.

Hakka 69:47

അപ്പോൾ നിങ്ങളിൽ ഒരാളും തന്നെ അദ്ദേഹത്തെ നമ്മിൽ നിന്ന് രക്ഷപ്പെടുത്താനുണ്ടാവുകയില്ല. എന്നാൽ നിങ്ങൾക്ക് വേണ്ടി അദ്ദേഹം നമ്മുടെ മേൽ കള്ളം കെട്ടിച്ചമക്കുക എന്നത് തീർത്തും അസാധ്യമാണ്.

Hakka 69:48

തീർച്ചയായും ഈ ഖുർആൻ തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചും, വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുന്നവർക്ക് ഒരു ഉൽബോധനമാകുന്നു.

Hakka 69:49

തീർച്ചയായും നിങ്ങളുടെ കൂട്ടത്തിൽ ഈ ഖുർആനിനെ നിഷേധിക്കുന്ന ചിലരുണ്ടെന്ന് നമുക്ക് അറിയാം.

Hakka 69:50

തീർച്ചയായും ഖുർആനിനെ നിഷേധിക്കൽ പരലോകത്ത് അങ്ങേയറ്റത്തെ ഖേദത്തിന് കാരണമാവും.

Hakka 69:51

തീർച്ചയായും ഈ ഖുർആൻ ദൃഢമായ യാഥാർത്ഥ്യമാകുന്നു; അത് അല്ലാഹുവിൽ നിന്നാണെന്നതിൽ യാതൊരു സംശയമോ അവ്യക്തതയോ ഇല്ല തന്നെ.

Hakka 69:52

അതിനാൽ അല്ലാഹുവിൻ്റെ ദൂതരേ! നിൻ്റെ റബ്ബിന് യോജിക്കാത്തതിൽ നിന്ന് അവനെ നീ പരിശുദ്ധപ്പെടുത്തുക. അങ്ങേയറ്റം മഹത്വമുള്ളവനായ നിൻ്റെ റബ്ബിൻ്റെ നാമം നീ സ്മരിക്കുകയും ചെയ്യുക.

Meâric 70:1

നബി -ﷺ- താക്കീത് നൽകിക്കൊണ്ടിരിക്കുന്ന ഈ ശിക്ഷ സത്യമാണെങ്കിൽ അത് തനിക്കും തൻ്റെ സമൂഹത്തിനും വന്നു ഭവിക്കട്ടെ എന്ന് ഒരാൾ വിളിച്ചു പറഞ്ഞു. അവൻ അതിനെ പരിഹസിക്കുകയാണ്. എന്നാൽ ആ ശിക്ഷ അന്ത്യനാളിൽ സംഭവിക്കുക തന്നെ ചെയ്യും.

Meâric 70:2

അല്ലാഹുവിനെ നിഷേധിച്ചവരുടെ മേൽ നിന്ന് ഈ ശിക്ഷ തടുത്തു നിർത്താൻ ഒരാളും തന്നെയില്ല.

Meâric 70:3

ഔന്നത്യവും പദവികളും ശ്രേഷ്ഠതകളും അനുഗ്രഹങ്ങളും ഉടമപ്പെടുത്തിയ അല്ലാഹുവിൽ നിന്ന്

Meâric 70:4

അന്ത്യനാളിൽ മലക്കുകളും ജിബ്രീലും ആ പടികളിലൂടെ അവനിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം വർഷം ദൈർഘ്യമുള്ള ആ ദിവസം വളരെ നീളമുള്ളതാകുന്നു.

Meâric 70:5

അല്ലാഹുവിൻ്റെ റസൂലേ! അക്ഷമയോ ആവലാതികളോ ഇല്ലാത്ത ക്ഷമ നീ കൈകൊള്ളുക.

Meâric 70:6

അവർ ഈ ശിക്ഷ ഒരിക്കലും സംഭവിക്കാത്ത -തീർത്തും അസാധ്യമായ- ഒന്നാണെന്ന് കരുതുന്നു.

Meâric 70:7

എന്നാൽ നാമാകട്ടെ; വളരെ അടുത്ത് തന്നെ സംഭവിക്കാനിരിക്കുന്ന -ഒരു സംശയവുമില്ലാത്ത- കാര്യമാണ് അത് എന്നും അറിയുന്നു.

Meâric 70:8

ആകാശം ഉരുകിയ സ്വർണ്ണവും ലോഹവും മറ്റും പോലെ ആയിത്തീരുന്ന ദിവസം.

Meâric 70:9

പർവ്വതങ്ങൾ തീരെ ഭാരമില്ലാത്ത കമ്പിളി പോലെയും.

Meâric 70:10

അന്ന് ഒരാളും തൻ്റെ ഉറ്റബന്ധുവിനോട് അവൻ്റെ അവസ്ഥ പോലും ചോദിക്കാൻ മുതിരുകയില്ല; കാരണം എല്ലാവരും അവരവരുടെ കാര്യത്തിൽ മാത്രം ശ്രദ്ധയൂന്നിയവരായിരിക്കും.

Meâric 70:11

അന്നേ ദിവസം ഓരോ മനുഷ്യനും തൻ്റെ ബന്ധുക്കളെ കൺമുന്നിൽ കാണും. എങ്കിലും -ആ ദിവസത്തിൻ്റെ ഭയാനകതയാൽ - ഒരാളും മറ്റൊരാളോടും ഒന്നും തന്നെ ചോദിക്കുകയില്ല. നരകശിക്ഷ ലഭിച്ചുവെന്ന് ബോധ്യപ്പെട്ടവർ തൻ്റെ മക്കളെ തനിക്ക് പകരം ശിക്ഷക്ക് എറിഞ്ഞു കൊടുക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കും.

Meâric 70:12

തൻ്റെ ഭാര്യയെയും സഹോദരനെയും പകരമായി പ്രായശ്ചിത്തം നൽകാൻ കഴിഞ്ഞെങ്കിൽ!

Meâric 70:13

പ്രയാസങ്ങളിൽ അവനോടൊപ്പം നിലയുറപ്പിച്ചിരുന്ന, അവൻ്റെ അടുത്ത കുടുംബാഗങ്ങളെ പകരമായി നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ!

Meâric 70:14

ഭൂമിയിലുള്ള എല്ലാവരെയും -മനുഷ്യരെയും ജിന്നുകളെയുമെല്ലാം- തനിക്ക് പകരം പ്രായശ്ചിത്തമായി നൽകിയിട്ടെങ്കിലും, അന്നേ ദിവസത്തെ ശിക്ഷയിൽ നിന്ന് -നരകാഗ്നിയിൽ നിന്ന്- ഒന്ന് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ!

Meâric 70:15

ഈ കൊടുംപാപി ധരിക്കുന്നത് പോലെയൊന്നുമല്ല കാര്യം! അത് നരകാഗ്നിയാണ്; ആളിക്കത്തുന്ന, കത്തിയെരിയുന്ന നരകാഗ്നി!

Meâric 70:16

കത്തിയെരിയുന്ന കാഠിന്യവും ചൂടും നിമിത്തം തലയോട്ടിയിലെ തൊലി വേർപെട്ടുപോവും

Meâric 70:17

സത്യത്തിൽ നിന്ന് തിരിഞ്ഞു കളയുകയും, അതിനെ അകറ്റി നിർത്തുകയും, വിശ്വസിക്കാതെയും പ്രവർത്തിക്കാതെയും ജീവിച്ചവരെ നരകാഗ്നി വിളിക്കുന്നു!

Meâric 70:18

സമ്പാദ്യം കൂട്ടിവെക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കാതെ പിശുക്കി പിടിക്കുകയും ചെയ്തവരെ.

Meâric 70:19

മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ആർത്തിയുള്ളവനായാണ്;

Meâric 70:20

രോഗമോ, ദാരിദ്ര്യമോ പോലുള്ള പ്രയാസങ്ങൾ ബാധിച്ചാൽ അവനതാ തീർത്തും ക്ഷമയില്ലാത്തവനായി!

Meâric 70:21

അവനെ സന്തോഷിപ്പിക്കുന്ന ധന്യതയോ സമ്പാദ്യമോ ലഭിച്ചാൽ; അല്ലാഹുവിൻ്റെ മാർഗത്തിൽ അതിൽ നിന്നെന്തെങ്കിലുമൊന്ന് ചിലവഴിക്കാൻ വലിയ മടിയുള്ളവനായി അവൻ മാറി.

Meâric 70:22

നിസ്കരിക്കുന്നവരൊഴികെ; അവർ ഇത്തരം മോശം സ്വഭാവങ്ങളിൽ നിന്ന് മുക്തരാണ്.

Meâric 70:23

തങ്ങളുടെ നിസ്കാരത്തിൽ കൃത്യത പാലിക്കുന്ന, അതിൽ അശ്രദ്ധ കാണിക്കാത്തവർ. അവർ തങ്ങളുടെ നിസ്കാരം അതിൻ്റെ നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ നിർവ്വഹിക്കുന്നവരാണ്.

Meâric 70:24

തങ്ങളുടെ സമ്പാദ്യങ്ങളിൽ നിശ്ചിതമായ നിർബന്ധിത ദാനം (സകാത്) നൽകുന്നവരും.

Meâric 70:25

അവരോട് സഹായം ചോദിക്കുന്നവർക്കും, ഉപജീവനത്തിന് ബുദ്ധിമുട്ടുണ്ടെങ്കിലും ചോദിക്കാൻ മടിയുള്ളവർക്കും അതവർ നൽകുന്നു.

Meâric 70:26

അല്ലാഹു എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുന്ന പരലോകം ഉണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നവർ.

Meâric 70:27

സൽകർമ്മങ്ങൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും, തങ്ങളുടെ രക്ഷിതാവിൻ്റെ ശിക്ഷയെ പേടിക്കുകയും ചെയ്യുന്നവർ.

Meâric 70:28

തീർച്ചയായും അവരുടെ രക്ഷിതാവിൻ്റെ ശിക്ഷ അങ്ങേയറ്റം ഭയപ്പെടുത്തുന്നതാകുന്നു; ബുദ്ധിയുള്ള ഒരാൾക്കും അതിനെ കുറിച്ച് നിർഭയനായിരിക്കുക സാധ്യമല്ല.

Meâric 70:29

തങ്ങളുടെ ഗുഹ്യാവയവങ്ങൾ മറച്ചും, മ്ലേഛതകളിൽ നിന്ന് സംരക്ഷിച്ചും ജീവിക്കുന്നവർ.

Meâric 70:30

തങ്ങളുടെ ഇണകളിൽ നിന്നും, അവർ ഉടമപ്പെടുത്തിയ അടിമസ്ത്രീകളിൽ നിന്നും ഒഴികെ; അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും മറ്റും ചെയ്യുന്നത് ആക്ഷേപാർഹമല്ല.

Meâric 70:31

മേൽ പറഞ്ഞതു പോലെ -ഇണകളിലോ തൻ്റെ കീഴിലുള്ള അടിമസ്ത്രീകളിലോ- അല്ലാതെ ലൈംഗികസുഖം തേടുന്നവർ; അവർ തന്നെയാകുന്നു അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവർ.

Meâric 70:32

തങ്ങളുടെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ടെ സമ്പാദ്യങ്ങളും രഹസ്യങ്ങളും മറ്റും സൂക്ഷിക്കുന്നവരും, ഏർപ്പെട്ട കരാറുകൾ പാലിക്കുന്നവരും; അവർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ലംഘിക്കുകയോ, കരാറുകൾ പൊളിക്കുകയോ ഇല്ല.

Meâric 70:33

വേണ്ട രീതിയിൽ തങ്ങളുടെ സാക്ഷ്യങ്ങളുമായി നിലകൊള്ളുന്നവരും; അതിൽ ബന്ധുവും ശത്രുവുമെല്ലാം അവർക്ക് സമന്മാരായിരിക്കും.

Meâric 70:34

തങ്ങളുടെ നിസ്കാരങ്ങളിൽ നിഷ്ഠയുള്ളവരും; അവരത് അവയുടെ സമയങ്ങളിൽ തന്നെ കൃത്യതയോടെ നിർവ്വഹിക്കുകയും, ശുദ്ധിയോടും അടക്കത്തോടും ഒതുക്കത്തോടും അത് പൂർത്തീകരിക്കുകയും ചെയ്യും. ഒരു കാര്യവും അവരെ അതിൽ നിന്ന് അശ്രദ്ധരാക്കുകയില്ല.

Meâric 70:35

ഈ പറയപ്പെട്ട വിശേഷണങ്ങളെല്ലാം ഉള്ളവർ സ്വർഗത്തോപ്പുകളിൽ ആദരിക്കപ്പെടുന്നവരായിരിക്കും. അവർക്കവിടെ എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹങ്ങളും, അല്ലാഹുവിൻ്റെ തിരുവദനം നോക്കിക്കാണുവാനുള്ള സൗഭാഗ്യവും ലഭിക്കും.

Meâric 70:36

അല്ലാഹുവിൻ്റെ റസൂലേ! ഇത്ര വേഗം നിന്നെ നിഷേധിക്കാൻ നിൻ്റെ ചുറ്റുമുള്ള ബഹുദൈവാരാധകരെ പ്രേരിപ്പിച്ചതെന്താണ്?

Meâric 70:37

നിൻ്റെ വലതും ഇടതും കൂട്ടമായി നിന്ന് നിന്നെ പൊതിയുകയാണല്ലോ (ഇവർ?)

Meâric 70:38

ഈ നിഷേധത്തിൽ അടിയുറച്ചു നിന്നാലും, അവരെയെല്ലാം അല്ലാഹു സുഖാനുഭൂതികളുടെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്നും, അതിലെ സുഖങ്ങൾ ആസ്വദിക്കാമെന്നുമാണോ അവൻ പ്രതീക്ഷിക്കുന്നത്?!

Meâric 70:39

അവർ വിചാരിച്ചത് പോലെയൊന്നുമല്ല കാര്യം! അവർക്ക് അറിയുന്നതിൽ നിന്ന് തന്നെയാണ് നാമവരെ സൃഷ്ടിച്ചത്. നിസ്സാരമായ വെള്ളത്തിൽ നിന്ന്. എന്തെങ്കിലുമൊരു ഉപദ്രവമോ ഉപകാരമോ ഉടമപ്പെടുത്താത്ത ദുർബലർ! പിന്നെങ്ങിനെ അവർ അഹങ്കരിക്കുന്നു?!

Meâric 70:40

അല്ലാഹു അവനെ കൊണ്ട് തന്നെ സത്യം ചെയ്തിരിക്കുന്നു. സൂര്യൻ്റെയും ചന്ദ്രൻ്റെയും മറ്റു നക്ഷത്രങ്ങളുടെയും ഉദയാസ്തമയ സ്ഥാനങ്ങളുടെ രക്ഷിതാവാകുന്നു അവൻ. (അല്ലാഹു പറയുന്നു:) തീർച്ചയായും നാം ശേഷിയുള്ളവരാകുന്നു.

Meâric 70:41

അല്ലാഹുവിനെ അനുസരിക്കുന്നവരെ അവർക്ക് പകരം കൊണ്ടു വരാനും, ഇക്കൂട്ടരെ നശിപ്പിക്കാനും (നാം ശക്തിയുള്ളവൻ തന്നെ). നമുക്ക് അത് അസാധ്യമേയല്ല. നാം അത് ഉദ്ദേശിച്ചാൽ നമ്മെ അതിൽ പരാജയപ്പെടുത്താനും ഒരാളുമില്ല.

Meâric 70:42

അല്ലാഹുവിൻ്റെ റസൂലേ! അവരെ വിട്ടേക്കുക! തങ്ങളുടെ തിന്മകളിലും വഴികേടിലും അവരങ്ങനെ മുഴുകട്ടെ! ഈ ജീവിതം കൊണ്ടവർ കളിച്ചു തീർക്കട്ടെ; ഖുർആനിൽ വാഗ്ദാനം ചെയ്യപ്പെട്ട പരലോകം നേരിൽ കാണുന്നത് വരെ.

Meâric 70:43

ഒരു അടയാളത്തിലേക്ക് മത്സരിച്ചോടുന്നവരെ പോലെ, ഖബറുകളിൽ നിന്നെഴുന്നേറ്റ് അവർ ഓടുന്ന ദിവസം.

Meâric 70:44

അവരുടെ കണ്ണുകൾ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവർക്ക് ഇഹലോകത്തുവെച്ച് താക്കീത് നല്കപ്പെട്ട, അവർ പരിഗണിക്കാതിരുന്ന ദിവസം.

Nuh 71:1

നൂഹിനെ അദ്ദേഹത്തിൻ്റെ സമൂഹത്തിലേക്ക് പ്രബോധകനായി നാം അയച്ചു. അവർ നിലകൊള്ളുന്ന ബഹുദൈവാരാധന അല്ലാഹുവിൽ നിന്ന് വേദനയേറിയ ശിക്ഷ വന്നെത്താൻ കാരണമാകുമെന്ന് അദ്ദേഹം അവർക്ക് താക്കീത് നൽകുകയുണ്ടായി.

Nuh 71:2

നൂഹ് അദ്ദേഹത്തിൻ്റെ സമൂഹത്തോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാൻ നിങ്ങൾ തയ്യാറാകുന്നില്ലെങ്കിൽ അവനിൽ നിന്ന് വേദനയേറിയ ഒരു ശിക്ഷ നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്ന വ്യക്തമായ മുന്നറിയിപ്പുമായി വന്ന താക്കീതുകാരനാണ് ഞാൻ.

Nuh 71:3

എൻ്റെ താക്കീതിൻ്റെ ഭാഗമായി ഞാൻ പറയട്ടെ: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അവനിൽ ഒന്നിനെയും നിങ്ങൾ പങ്കു ചേർക്കരുത്. അവൻ്റെ കൽപ്പനകൾ പാലിച്ചും, വിരോധങ്ങൾ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങളോട് ഞാൻ കൽപ്പിക്കുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

Nuh 71:4

നിങ്ങൾ അപ്രകാരം ചെയ്താൽ അല്ലാഹു നിങ്ങളുടെ തെറ്റുകൾ പൊറുത്തു നൽകും; മറ്റുള്ളവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവ ഒഴികെ. നിങ്ങളുടെ ജനതയുടെ ആയുസ്സ് അല്ലാഹു നിശ്ചയിച്ച ഒരവധിയിലേക്ക് അവൻ നീട്ടിനൽകുകയും ചെയ്യും. അത്രയും കാലം നിങ്ങൾക്ക് ഭൂമിയിൽ വസിക്കാം. തീർച്ചയായും മരണം വന്നു കഴിഞ്ഞാൽ പിന്നെ അത് പിന്തിക്കപ്പെടുകയില്ല. ഇതെല്ലാം നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ അല്ലാഹുവിൽ വിശ്വസിക്കാനും, നിങ്ങളുടെ ബഹുദൈവാരാധനയും വഴികേടുമെല്ലാം ഉപേക്ഷിച്ച് അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങാനും നിങ്ങൾ തിരക്കു കൂട്ടുമായിരുന്നു.

Nuh 71:5

നൂഹ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! നിന്നെ മാത്രം ആരാധിക്കാനും, നിന്നെ ഏകനാക്കുന്നതിനും എൻ്റെ സമൂഹത്തെ ഞാൻ രാത്രിയും പകലുമെല്ലാം വിളിച്ചു കൊണ്ടേയിരുന്നു.

Nuh 71:6

എൻ്റെ ക്ഷണം ഞാനീ ക്ഷണിക്കുന്ന സത്യത്തിൽ നിന്നുള്ള അവരുടെ അകൽച്ചയും ഓടിപ്പോക്കും വർദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.

Nuh 71:7

നിനക്ക് മാത്രം ആരാധനകൾ സമർപ്പിക്കണമെന്നും, നിന്നെയും നീ അയച്ച ദൂതനെയും അനുസരിക്കണമെന്നും, അങ്ങനെ അവരുടെ തിന്മകൾ പൊറുത്തു നൽകപ്പെടുമെന്നും ഞാൻ അവരോട് പറഞ്ഞപ്പോഴെല്ലാം എൻ്റെ പ്രബോധനം കേൾക്കാതിരിക്കാൻ അവർ വിരലുകൾ തങ്ങളുടെ ചെവിയിൽ തിരുകി. എന്നെ കാണാതിരിക്കുന്നതിനായി അവർ വസ്ത്രങ്ങൾ കൊണ്ട് മുഖങ്ങൾ മൂടി. അവരുടെ ബഹുദൈവാരാധനയിൽ തന്നെ അവർ ഉറച്ചു നിൽക്കുകയും, ഞാൻ അവരെ ക്ഷണിച്ചത് സ്വീകരിക്കാനും അതിന് കീഴൊതുങ്ങാനും അവർ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു.

Nuh 71:8

എൻ്റെ രക്ഷിതാവേ! പിന്നെ ഞാൻ അവരെ പരസ്യമായി ക്ഷണിച്ചു നോക്കി.

Nuh 71:9

പിന്നെ എൻ്റെ പ്രബോധനം അവർ കേൾക്കുന്നതിനായി ഞാൻ ശബ്ദം ഉയർത്തി അവരെ ക്ഷണിച്ചു. വളരെ പതുക്കെ രഹസ്യമായും ക്ഷണിച്ചു നോക്കി. വ്യത്യസ്തമായ പ്രബോധന ശൈലികൾ ഞാൻ സ്വീകരിച്ചു നോക്കി.

Nuh 71:10

ഞാൻ അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിലേക്ക് പശ്ചാത്തപിച്ചു കൊണ്ട് നിങ്ങൾ പാപമോചനം തേടുക. അവൻ തൻ്റെ അടിമകളിൽ പശ്ചാത്തപിക്കുന്നവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കുന്നവനാകുന്നു.

Nuh 71:11

നിങ്ങൾ ഇപ്പറഞ്ഞത് പോലെ പ്രവർത്തിച്ചാൽ അല്ലാഹു ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങൾക്ക് മേൽ തുടർച്ചയായി മഴ വർഷിപ്പിച്ചു നൽകും; വരൾച്ച നിങ്ങളെ ബാധിക്കുകയില്ല.

Nuh 71:12

നിങ്ങൾക്കവൻ ധാരാളം സമ്പാദ്യവും സന്താനങ്ങളും നൽകി അനുഗ്രഹിക്കും. ഫലവർഗങ്ങൾ ഭക്ഷിക്കാൻ അനേകം പൂന്തോട്ടങ്ങൾ നൽകും. നിങ്ങൾക്ക് കുടിക്കാനും, കൃഷി നനക്കാനും, നിങ്ങളുടെ മൃഗങ്ങൾക്ക് കുടിക്കാനും അരുവികൾ ഒഴിക്കി നൽകും.

Nuh 71:13

എൻ്റെ സമൂഹമേ! എന്താണ് നിങ്ങളുടെ സ്ഥിതി? അല്ലാഹുവിൻ്റെ ഗാംഭീര്യത്തെ നിങ്ങൾ ഭയക്കുന്നേയില്ല! ഒന്നും പരിഗണിക്കാതെ നിങ്ങൾ അവനെ ധിക്കരിക്കുകയാണോ ?

Nuh 71:14

ബീജത്തിൽ നിന്ന് രക്തക്കട്ടയായും, പിന്നെ മാംസപിണ്ഡമായും, ഘട്ടംഘട്ടമായി നിങ്ങളെ അവൻ സൃഷ്ടിച്ചു.

Nuh 71:15

അല്ലാഹു ഏഴ് ആകാശങ്ങളെ എങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നിങ്ങൾ കണ്ടില്ലേ? ഓരോ ആകാശവും മറ്റൊന്നിൻ്റെ മീതെയായി.

Nuh 71:16

ഏറ്റവും അടുത്തുള്ള ആകാശത്തിൽ ഭൂമിയിലുള്ളവർക്ക് ഒരു വെളിച്ചമായി ചന്ദ്രനെ അവൻ നിശ്ചയിച്ചിരിക്കുന്നു. സൂര്യനെ അവൻ പ്രകാശിക്കുന്ന വിളക്കുമാക്കിയിരിക്കുന്നു.

Nuh 71:17

നിങ്ങളുടെ പിതാവ് ആദമിനെ അവൻ മണ്ണിൽ നിന്ന് പടക്കുക വഴി അല്ലാഹു നിങ്ങളെ ഭൂമിയിൽ നിന്നാകുന്നു സൃഷ്ടിച്ചിരിക്കുന്നത്. ശേഷം നിങ്ങൾ മണ്ണിൽ വളർന്ന സസ്യങ്ങൾ ഭക്ഷണമാക്കുകയും ചെയ്യുന്നു.

Nuh 71:18

ശേഷം അതിലേക്ക് തന്നെ മരണശേഷം നിങ്ങളെ അവൻ മടക്കുന്നതാണ്; പിന്നെ പരലോക ജീവിതത്തിനായി അതിൽ നിന്ന് തന്നെ നിങ്ങളെ അവൻ പുറത്തു കൊണ്ടു വരുന്നതുമാണ്.

Nuh 71:19

അല്ലാഹു ഭൂമിയെ നിങ്ങൾക്കായി താമസയോഗ്യമായ നിലയിൽ വിതാനിച്ചിരിക്കുന്നു.

Nuh 71:20

അനുവദനീയമായ സമ്പാദ്യം നേടിയെടുക്കുന്നതിന് വിശാലമായ പാതകളിൽ നിങ്ങൾ പ്രവേശിക്കുന്നതിന് വേണ്ടി

Nuh 71:21

നൂഹ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! എൻ്റെ ജനത നിന്നെ ഏകനാക്കുവാനും നിന്നെ മാത്രം ആരാധിക്കുവാനും അവരോട് ഞാൻ കൽപ്പിച്ചപ്പോഴെല്ലാം എന്നെ ധിക്കരിക്കുകയാണ് ചെയ്തത്. അവരിലെ പാമരന്മാർ സമ്പത്തും സന്താനവും കൊണ്ട് നീ അനുഗ്രഹിച്ച പ്രമാണിമാരെയാണ് പിൻപറ്റിയിരിക്കുന്നത്. നിൻ്റെ ഭൗതികമായ അനുഗ്രഹങ്ങൾ അവരുടെ വഴികേട് അധികരിപ്പിക്കുക മാത്രമാണ് ചെയ്തത്.

Nuh 71:22

അവരിലെ നേതാക്കന്മാർ പാമരജനങ്ങളെ നൂഹിനെതിരെ ഇളക്കി വിട്ടു കൊണ്ട് കടുത്ത കുതന്ത്രം പ്രയോഗിക്കുകയും ചെയ്തിരിക്കുന്നു.

Nuh 71:23

അവർ തങ്ങളുടെ അനുയായികളോട് പറഞ്ഞു: നിങ്ങൾ നിങ്ങളുടെ ആരാധ്യന്മാരെ ആരാധിക്കുന്നത് ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്ർ എന്നീ വിഗ്രഹങ്ങളെ ആരാധിക്കുന്നതും നിങ്ങൾ വെടിയരുത്.

Nuh 71:24

ഈ വിഗ്രഹങ്ങളെ കൊണ്ട് വളരെയധികം ജനങ്ങളെ അവർ വഴികേടിലാക്കിയിരിക്കുന്നു. എൻ്റെ രക്ഷിതാവേ! അവിശ്വാസത്തിലും പാപങ്ങളിലും ഉറച്ചുനിന്ന് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് നീ വഴികേടല്ലാതെ വർദ്ധിപ്പിക്കരുതേ!

Nuh 71:25

ചെയ്തു കൂട്ടിയ പാപങ്ങൾ നിമിത്തം പ്രളയത്തിൽ അവർ മുക്കിനശിപ്പിക്കപ്പെട്ടു. ഭൂമിയിൽ വെച്ചവർക്ക് ലഭിച്ച ശിക്ഷ അതായിരുന്നെങ്കിൽ മരണ ശേഷം അവർ ഉടനടി നരകത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. മുങ്ങിച്ചാവുമ്പോഴോ നരകത്തിൽ കത്തിയെരിയുമ്പോഴോ സഹായിക്കാൻ ഒരാളെയും അവർക്ക് കണ്ടെത്താൻ സാധിച്ചതില്ല.

Nuh 71:26

ഇതു വരെ നൂഹിൽ വിശ്വസിച്ചവരൊഴികെ ഇനിയാരും അദ്ദേഹത്തിൽ വിശ്വസിക്കില്ലെന്ന അല്ലാഹുവിൻ്റെ അറിയിപ്പ് ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! ഭൂമിയിൽ (ഇസ്ലാമിനെ) നിഷേധിക്കുന്ന ഒരാളെയും ജീവനോടെ നീ വിടരുതേ!

Nuh 71:27

ഞങ്ങളുടെ രക്ഷിതാവേ! നീ അവരെ വെറുതെ വിടുകയും അവർക്ക് ഇനിയും ആയുസ്സ് നൽകുകയുമാണെങ്കിൽ നിൻ്റെ ദാസന്മാരായ വിശ്വാസികളെയും അവർ വഴിപിഴപ്പിക്കും. നിന്നെ അനുസരിക്കാത്ത മഹാതെമ്മാടിയെയോ, നിൻ്റെ അനുഗ്രഹങ്ങൾക്ക് ഒരു നന്ദിയും പ്രകടിപ്പിക്കാത്ത കടുത്ത നിഷേധിയെയോ അല്ലാതെ അവർ ജനിപ്പിക്കുകയില്ല.

Nuh 71:28

എൻ്റെ രക്ഷിതാവേ! എൻ്റെ പാപങ്ങൾ നീ എനിക്ക് പൊറുത്തു തരേണമേ! എൻ്റെ മാതാപിതാക്കൾക്ക് നീ പൊറുത്തു കൊടുക്കേണമേ! എൻ്റെ വീട്ടിൽ (ഇസ്ലാമിൽ) വിശ്വസിച്ചു കൊണ്ട് പ്രവേശിച്ചവർക്കും നീ പൊറുത്തു കൊടുക്കേണമേ! (ഇസ്ലാമിൽ) വിശ്വസിക്കുന്ന സ്ത്രീ-പുരുഷന്മാർക്കും നീ പൊറുത്തു കൊടുക്കേണമേ! എന്നാൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവർക്ക് നീ നാശവും നഷ്ടവുമല്ലാതെ വർദ്ധിപ്പിക്കരുതേ!

Cinn 72:1

അല്ലയോ റസൂൽ! നിൻ്റെ ജനതയോട് പറയുക: 'ബത്വ് നു നഖ് ലയിൽ' വെച്ച് ജിന്നുകളിൽ പെട്ട ഒരു സംഘം എൻ്റെ ഖുർആൻ പാരായണം ശ്രദ്ധിച്ചു കേൾക്കുകയുണ്ടായി എന്ന വിവരം അല്ലാഹു എനിക്ക് അറിയിച്ച് തന്നിരിക്കുന്നു. തങ്ങളുടെ ജനതയിലേക്ക് മടങ്ങിപ്പോയപ്പോൾ അവർ പറഞ്ഞു: അത്ഭുതകരമായ വിശദീകരണവും ഭാഷാനൈപുണ്യവും ഒത്തിണങ്ങിയ ഒരു പാരായണം ഞങ്ങൾ കേട്ടിരിക്കുന്നു.

Cinn 72:2

വിശ്വാസത്തിലും വാക്കിലും പ്രവൃത്തിയിലുമുള്ള ശരി ഏതാണെന്നതിലേക്ക് ഞങ്ങൾ കേട്ട ഈ സംസാരം വഴിനയിക്കുന്നുണ്ട്. അതിനാൽ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവിൽ ഒരാളെയും ഞങ്ങൾ പങ്കു ചേർക്കുകയില്ല തന്നെ.

Cinn 72:3

ഞങ്ങളുടെ രക്ഷിതാവിൻ്റെ മഹത്വവും ഗാംഭീര്യവും ഉന്നതമായിരിക്കുന്നുവെന്നും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ബഹുദൈവാരാധകർ പറഞ്ഞു പരത്തിയിരിക്കുന്നത് പോലെ, അവനൊരു ഇണയെയോ മകനെയോ സ്വീകരിച്ചിട്ടുമില്ല.

Cinn 72:4

നമ്മുടെ കൂട്ടത്തിൽ പെട്ട ഇബ്ലീസ് അല്ലാഹുവിന് ഇണയും സന്താനവുമുണ്ട് എന്ന കടുത്ത അപരാധം പറയുമായിരുന്നു.

Cinn 72:5

മനുഷ്യരിലും ജിന്നുകളിലും പെട്ട ബഹുദൈവാരാധകർ അല്ലാഹുവിനൊരു ഇണയും സന്താനവുമുണ്ട് എന്നു പറഞ്ഞു കൊണ്ടിരുന്നപ്പോഴൊക്കെ ഞങ്ങൾ ധരിച്ചത് അവരൊന്നും (അല്ലാഹുവിൻ്റെ മേൽ) കളവ് പറയില്ലയെന്നാണ്. (അതിനാൽ) ഞങ്ങൾ അവരുടെ വാക്കുകൾ അന്ധമായി വിശ്വസിച്ചു.

Cinn 72:6

(ഇസ്ലാമിന് മുൻപുള്ള) ജാഹിലിയ്യ കാലഘട്ടത്തിൽ മനുഷ്യരിൽ പെട്ട ചിലർ യാത്രമധ്യേ ഏതെങ്കിലും വിജനപ്രദേശത്ത് തമ്പടിക്കുമ്പോൾ ജിന്നുകളോട് അഭയം തേടാറുണ്ടായിരുന്നു. 'ഈ താഴ്വാരത്തിലെ നേതാവായ ജിന്നിനെ കൊണ്ട് അദ്ദേഹത്തിൻ്റെ സമൂഹത്തിലെ ഉപദ്രവകാരികളിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു' എന്നിങ്ങനെ അവർ പറയും. ക്രമേണ മനുഷ്യർക്ക് ജിന്നുകളോട് ഭയവും പേടിയും വർദ്ധിച്ചു വന്നു.

Cinn 72:7

അല്ലയോ ജിന്നുകളേ! നിങ്ങൾ ധരിച്ചത് പോലെ തന്നെ മനുഷ്യരും ധരിച്ചു വെച്ചിരുന്നു. മരണ ശേഷം അല്ലാഹു ഒരാളെയും വിചാരണക്കോ പ്രതിഫലനാളിനോ വേണ്ടി ഉയർത്തെഴുന്നേൽപ്പിക്കില്ലെന്ന ധാരണ (തന്നെയായിരുന്നു രണ്ട് കൂട്ടർക്കും).

Cinn 72:8

ആകാശലോകത്തെ വാർത്തകൾ തേടി ഞങ്ങൾ ആകാശത്തിലേക്ക് കുതിച്ചു. എന്നാൽ മലക്കുകളിലെ ശക്തന്മാരായ പാറാവുകാരെ കൊണ്ട് അത് നിറഞ്ഞിരിക്കുന്നതാണ് ഞങ്ങൾ കണ്ടത്. ഞങ്ങൾ അവിടെ നിന്ന് കട്ടുകേൾക്കുന്നതിൽ നിന്ന് ആകാശത്തെ സംരക്ഷിക്കുകയാണവർ. അവിടേക്ക് അടുക്കാൻ ശ്രമിക്കുന്നവരെ എറിഞ്ഞാട്ടുവാനുള്ള അഗ്നിനാളങ്ങൾ കൊണ്ട് ആകാശം നിറഞ്ഞിരിക്കുന്നു.

Cinn 72:9

മലക്കുകൾ പരസ്പരം കൈമാറുന്ന വാർത്തകൾ കേൾക്കുന്നതിനായി മുൻപ് ആകാശത്തിൽ ചില സ്ഥലങ്ങൾ ഞങ്ങൾ കരുതി വെച്ചിട്ടുണ്ടായിരുന്നു. അവരിൽ നിന്ന് വല്ലതും കേൾക്കാൻ കഴിഞ്ഞാൽ ഭൂമിയിലെ ജോത്സ്യന്മാർക്ക് ഞങ്ങൾ അത് എത്തിച്ചു കൊടുക്കും. എന്നാൽ കാര്യങ്ങളെല്ലാം ആകെ മാറിമറിഞ്ഞിരിക്കുന്നു. ഇപ്പോൾ നമ്മുടെ കൂട്ടത്തിൽ നിന്ന് ആരെങ്കിലും കട്ടുകേൾക്കാൻ ശ്രമിച്ചാൽ കത്തിയെരിയുന്ന അഗ്നിനാളമാണ് അവനെ നേരിടാൻ തയ്യാറായിരിക്കുന്നത്. അവനെങ്ങാനും അടുത്ത് ചെന്നാൽ അതവന് നേരെ എറിയപ്പെടുകയും, അവനെ കരിച്ചു കളയുകയും ചെയ്യും.

Cinn 72:10

ആകാശലോകത്തിന് എന്തു കൊണ്ടാണ് ഇത്ര കടുത്ത സുരക്ഷയെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഭൂനിവാസികളുടെ മേൽ വല്ല തിന്മയും ഉദ്ദേശിക്കപ്പെട്ടതാണോ; അതല്ല അല്ലാഹു അവർക്ക് വല്ല നന്മയും ഉദ്ദേശിച്ചതാണോ എന്നൊന്നും അറിയില്ല. ആകാശലോകത്തെ വാർത്തകളാകട്ടെ; ഞങ്ങൾക്ക് തടയപ്പെടുകയും ചെയ്തിരിക്കുന്നു.

Cinn 72:11

ഞങ്ങൾ -ജിന്നുകളുടെ സമൂഹം-; ഞങ്ങളിൽ സൂക്ഷ്മത പാലിച്ച് ജീവിക്കുന്ന സദ് വൃത്തരുണ്ട്. (ഇസ്ലാമിനെ) നിഷേധിക്കുന്നവരും തിന്മകൾ ചെയ്യുന്നവരും ഞങ്ങളിലുണ്ട്. ഞങ്ങൾ പല തരക്കാരും വ്യത്യസ്ത ചിന്താഗതിയുള്ളവരുമാണ്.

Cinn 72:12

അല്ലാഹു ഞങ്ങൾക്ക് ഒരു കാര്യം ഉദ്ദേശിച്ചാൽ അവൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും, അവനിൽ നിന്ന് ഓടി രക്ഷപ്പെടാൻ സാധിക്കില്ലെന്നും ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്. കാരണം അവൻ നമ്മെയെല്ലാം വലയം ചെയ്തിരിക്കുന്നു.

Cinn 72:13

ഏറ്റവും നേരായതിലേക്ക് നയിക്കുന്ന ഖുർആൻ കേട്ടതോടെ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. ആരെങ്കിലും അവൻ്റെ രക്ഷിതാവിൽ വിശ്വസിച്ചാൽ അവന് തൻ്റെ നന്മയിൽ എന്തെങ്കിലും കുറവ് വരുമെന്നോ, അവൻ്റെ മുൻപ് ചെയ്ത പാപങ്ങളിലേക്ക് പുതിയ പാപങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്നോ ഭയക്കേണ്ടതില്ല.

Cinn 72:14

ഞങ്ങളിൽ അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങിയ മുസ്ലിംകളുണ്ട്. ശരിയുടെയും കൃത്യതയുടെയും പാതയിൽ നിന്ന് തെറ്റിയവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാൽ ആരെങ്കിലും അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് അവന് കീഴൊതുങ്ങുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ; അക്കൂട്ടർ തന്നെയാകുന്നു സന്മാർഗവും ശരിയും ലക്ഷ്യം വെച്ചിട്ടുള്ളവർ.

Cinn 72:15

എന്നാൽ ശരിയുടെയും കൃത്യതയുടെയും പാതയിൽ നിന്ന് തെറ്റിയവർ; അവർ നരകം ആളിക്കത്തിക്കപ്പെടാൻ വിറകായിത്തീരുന്നതാണ്; സമാനതരക്കാരായ മനുഷ്യരും അപ്രകാരം തന്നെ.

Cinn 72:16

ജിന്നുകളിലോ മനുഷ്യരിലോ പെട്ട ആരെങ്കിലും ഇസ്ലാമിൻ്റെ മാർഗത്തിൽ ഉറച്ചു നിന്നാൽ, അല്ലാഹു അവർക്ക് ധാരാളമായി കുടിക്കാൻ വെള്ളം നൽകുകയും, അനേകം വ്യത്യസ്തങ്ങളായ അനുഗ്രഹങ്ങൾ അവരുടെ മേൽ ചൊരിയുകയും ചെയ്യും.' ജിന്നുകൾ നബി -ﷺ- യുടെ ഖുർആൻ പാരായണം കേട്ടു എന്ന വിവരം അല്ലാഹു അറിയിച്ചു നൽകിയതു പോലെ അവിടുത്തേക്ക് അറിയിച്ചു നൽകിയ മറ്റൊരു കാര്യമാണ് ഇത്.

Cinn 72:17

അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് അവർ നന്ദി പ്രകടിപ്പിക്കുമോ; അതല്ല അവർ നന്ദികേട് കാണിക്കുകയാണോ ചെയ്യുക?! ഇക്കാര്യം പരീക്ഷിക്കാനാണിതെല്ലാം. ആരെങ്കിലും ഖുർആനിൽ നിന്നും, അതിലെ ഉൽബോധനങ്ങളിൽ നിന്നും തിരിഞ്ഞു കളഞ്ഞാൽ അവൻ്റെ രക്ഷിതാവ് അസഹ്യമായ കഠിന ശിക്ഷയിൽ അവനെ പ്രവേശിപ്പിക്കുന്നതാണ്.

Cinn 72:18

മസ്ജിദുകൾ (ആരാധനാകേന്ദ്രങ്ങൾ) അല്ലാഹുവിന് വേണ്ടി മാത്രമാകുന്നു; മറ്റൊരാൾക്കും അത് പാടില്ല. അവിടെ നിങ്ങൾ അല്ലാഹുവിനെയല്ലാതെ മറ്റാരെയും വിളിച്ച് പ്രാർഥിക്കരുത്. അങ്ങനെ (ബഹുദൈവാരാധനക്കായി നിർമ്മിച്ച) പള്ളികളും ആരാധനാമഠങ്ങളുമുള്ള യഹൂദ-നസ്വാറാക്കളെ പോലെ നിങ്ങൾ ആയിപ്പോകരുത്.

Cinn 72:19

അല്ലാഹുവിൻ്റെ അടിമയായ മുഹമ്മദ് -ﷺ- തൻ്റെ രക്ഷിതാവിനെ ആരാധിക്കാനായി 'ബത്വ് നു നഖ് ല 'യിൽ നിന്നപ്പോൾ ജിന്നുകൾ അവിടുത്തെ ഖുർആൻ പാരായണം കേൾക്കുന്നതിനായി തിക്കിത്തിരക്കി നിന്നു.

Cinn 72:20

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഞാൻ എൻ്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാർത്ഥിക്കുകയുള്ളൂ. അവനുള്ള ആരാധനയിൽ ഒരാളെയും -അതെത്ര വലിയ ആളാകട്ടെ- ഞാൻ പങ്കു ചേർക്കുകയില്ല.

Cinn 72:21

അവരോട് പറയുക: അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ച ഒരു പ്രയാസം തടയാനോ, അവൻ നിങ്ങൾക്ക് തടഞ്ഞു വെച്ച എന്തെങ്കിലുമൊരു നന്മ നേടിത്തരാനോ എനിക്ക് സാധിക്കുകയില്ല.

Cinn 72:22

അവരോട് പറയുക: ഞാനെങ്ങാനും അല്ലാഹുവിനെ ധിക്കരിച്ചാൽ അവനിൽ നിന്ന് എന്നെ രക്ഷിക്കാൻ ഒരാളുമില്ല. അവനുപുറമെ ചെന്നു ചേരാൻ മറ്റൊരു അഭയസ്ഥാനവും എനിക്കില്ല.

Cinn 72:23

എന്നാൽ ആകെ എനിക്ക് സാധിക്കുന്നത് അല്ലാഹു നിങ്ങൾക്ക് എത്തിച്ചു തരാൻ എന്നോട് കൽപ്പിച്ചിട്ടുള്ള കാര്യങ്ങൾ നിങ്ങൾക്ക് എത്തിച്ചു തരൽ മാത്രമാണ്. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ്റെ മടക്കം ശാശ്വതനായി നരകത്തിലേക്കാണ്. അതിൽ നിന്നൊരിക്കലും അവൻ പുറത്ത് കടക്കുകയില്ല.

Cinn 72:24

(ഇസ്ലാമിനെ) നിഷേധിച്ചവർ അവരുടെ നിഷേധത്തിൽ തുടരുക തന്നെ ചെയ്യും; എന്നാൽ ഭൂമിയിൽ അവർക്ക് താക്കീത് നൽകപ്പെട്ടിരുന്ന ശിക്ഷ അന്ത്യനാളിൻ്റെ ദിവസം കണ്മുന്നിൽ കാണുന്നത് വരെ (മാത്രമേ അതുണ്ടാകൂ). അപ്പോൾ ആർക്കാണ് ഏറ്റവും ദുർബലരായ സഹായികൾ ഉള്ളതെന്നും, ഏറ്റവും കുറഞ്ഞ കൂട്ടാളികൾ ഉള്ളതെന്നും അവർക്ക് മനസ്സിലായിക്കൊള്ളും.

Cinn 72:25

അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ശിക്ഷ വളരെ അടുത്താണോ; അതല്ല ഇനിയും ധാരാളം സമയമുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. അത് അല്ലാഹുവിന് മാത്രമാണ് അറിയുക.

Cinn 72:26

അവൻ എല്ലാ അദൃശ്യജ്നാനവും അറിയുന്നവനാകുന്നു. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവൻ്റെ അദൃശ്യജ്നാനം ഒരാൾക്കും അവൻ കാണിച്ചു കൊടുക്കുകയില്ല. അതിൻ്റെ അറിവ് അവന് മാത്രമുള്ളതാണ്.

Cinn 72:27

അല്ലാഹു തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ. അവൻ ഉദ്ദേശിക്കുന്നത് ആ ദൂതന് അല്ലാഹു കാണിച്ചു കൊടുക്കും. ആ ദൂതനല്ലാതെ മറ്റാരും അത് വീക്ഷിക്കാതിരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ മുന്നിലും പിന്നിലുമായി മലക്കുകളിലെ കാവൽക്കാരെയും അവൻ നിയോഗിക്കുന്നതാണ്.

Cinn 72:28

തനിക്ക് മുൻപുള്ള നബിമാരും അവരുടെ രക്ഷിതാവിൻ്റെ സന്ദേശം കൽപ്പിക്കപ്പെട്ടതു പോലെ -അല്ലാഹുവിൻ്റെ പരിപൂർണ്ണ ശ്രദ്ധയിൽ- എത്തിച്ചു നൽകിയിട്ടുണ്ട് എന്ന് മുഹമ്മദ് നബി -ﷺ- അറിയുന്നതിന്. അല്ലാഹു മലക്കുകളുടെയും നബിമാരുടെയും അടുക്കലുള്ളതെല്ലാം പൂർണ്ണമായി ചൂഴ്ന്നറിഞ്ഞിരിക്കുന്നു. അവന് അതിൽ ഒരു കാര്യവും അവ്യക്തമാവുകയില്ല. അവൻ എല്ലാ വസ്തുക്കളുടെയും എണ്ണം തിട്ടപ്പെടുത്തിയിരിക്കുന്നു; അതും അവന് അവ്യക്തമാവുകയില്ല.

Müzzemmil 73:1

അല്ലയോ വസ്ത്രം കൊണ്ട് പുതച്ചു മൂടിയവനേ! നബി -ﷺ- യാണ് ഉദ്ദേശം.

Müzzemmil 73:2

രാത്രിയിൽ നിന്ന് നിസ്കരിക്കുക; കുറച്ച് സമയം ഒഴിച്ചു നിർത്തി.

Müzzemmil 73:3

നീ ഉദ്ദേശിക്കുന്നെങ്കിൽ രാത്രിയുടെ പകുതി നിസ്കരിക്കുക. അതെല്ലെങ്കിൽ പകുതിയെക്കാൾ കുറച്ചു രാത്രിയുടെ മൂന്നിലൊന്ന് നിസ്കരിക്കുക.

Müzzemmil 73:4

അല്ലെങ്കിൽ അതിനെക്കാൾ വർദ്ധിപ്പിക്കുക; അതിൻ്റെ മൂന്നിൽ രണ്ട് ഭാഗം നിസ്കരിക്കുക. ഖുർആൻ വ്യക്തമായും, സാവകാശത്തോടെയും നീ പാരായണം ചെയ്യുക.

Müzzemmil 73:5

അല്ലാഹുവിൻ്റെ റസൂലേ! നാം നിൻ്റെ മേൽ ഖുർആൻ ഇറക്കുന്നതാണ്. അത് വളരെ കനമുള്ള സംസാരമായിരിക്കും; അനന്തരാവകാശ നിയമങ്ങളും വിധിവിലക്കുകളും ശിക്ഷാവിധികളും സ്വഭാവമര്യാദകളും മറ്റുമെല്ലാം ഉൾക്കൊള്ളുന്നതായിരിക്കും അത്.

Müzzemmil 73:6

രാത്രിയുടെ സമയങ്ങൾ പാരായണത്തോടൊപ്പം ശക്തമായ ഹൃദയസാന്നിധ്യവും, വാക്കുകളിൽ കൃത്യതയും നൽകും.

Müzzemmil 73:7

തീർച്ചയായും പകലിൽ നിനക്ക് നിൻ്റേതായ പ്രവർത്തനങ്ങളുണ്ട്. അത് നിന്നെ ഖുർആൻ പാരായണത്തിൽ നിന്ന് അശ്രദ്ധമാക്കി കളയും. അതിനാൽ നീ രാത്രിയിൽ നിസ്കരിക്കുക.

Müzzemmil 73:8

അല്ലാഹുവിനെ വ്യത്യസ്തമായ ദിക്റുകൾ (സ്തുതികീർത്തനങ്ങൾ) കൊണ്ട് നീ സ്മരിക്കുകയും, അവന് മാത്രം ആരാധനകൾ സമർപ്പിച്ചു കൊണ്ട് നീ മാറിയിരിക്കുകയും ചെയ്യുക.

Müzzemmil 73:9

കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും രക്ഷിതാവാകുന്നു അവൻ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. അതിനാൽ അവനെ നിൻ്റെ എല്ലാ കാര്യങ്ങളും ഏൽപ്പിക്കാവുന്ന അവലംബമായി നീ സ്വീകരിക്കുക.

Müzzemmil 73:10

നിഷേധികൾ ചൊരിയുന്ന പരിഹാസവും ആക്ഷേപവും നീ ക്ഷമയോടെ നേരിടുക. ഉപദ്രവമില്ലാതെ നീ അവരെ അകറ്റുകയും ചെയ്യുക.

Müzzemmil 73:11

ഐഹിക സുഖങ്ങളിൽ മതിമറന്ന നിഷേധികളെ നീ കാര്യമാക്കേണ്ടതില്ല. അവരെ എനിക്കു വിട്ടേക്കുക! അവരുടെ അവധി വരുന്നത് വരെ -കുറഞ്ഞ ഒരു സമയം- നീ കാത്തിരിക്കുക.

Müzzemmil 73:12

തീർച്ചയായും നമ്മുടെ പക്കൽ ഭാരമേറിയ ചങ്ങലകളും കത്തിജ്വലിക്കുന്ന നരകാഗ്നിയുമുണ്ട്.

Müzzemmil 73:13

അതിനെല്ലാം പുറമെ കടുത്ത കയ്പ്പിനാൽ തൊണ്ടയിൽ കെട്ടി നിൽക്കുന്ന ഭക്ഷണവും, വേദനയേറിയ ശിക്ഷയുമുണ്ട്.

Müzzemmil 73:14

ഭൂമിയും പർവ്വതങ്ങളും ഇളകി മറിയുന്ന ദിവസം ആ ശിക്ഷ വന്നെത്തും. പർവ്വതങ്ങൾ അന്നേ ദിവസം ഒലിച്ചു പോകുന്ന മണൽതിട്ട പോലിരിക്കും. ആ ദിവസത്തിൻ്റെ കാഠിന്യമാണത്!

Müzzemmil 73:15

ഫിർഔനിൻ്റെ അടുത്തേക്ക് മൂസയെ നമ്മുടെ ദൂതനായി അയച്ചതു പോലെ, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് സാക്ഷിയായി ഒരു ദൂതനെ നിങ്ങളിലേക്കും നാം നിയോഗിച്ചിരിക്കുന്നു.

Müzzemmil 73:16

അപ്പോൾ ഫിർഔൻ അവൻ്റെ രക്ഷിതാവ് അയച്ച ദൂതനെ ധിക്കരിച്ചു. ഭൂമിയിൽ അവനെ നാം മുക്കിനശിപ്പിച്ചു. പരലോകത്ത് നരകശിക്ഷയുമുണ്ട്. കടുത്ത ശിക്ഷ തന്നെ നാമവന് നൽകി. അതിനാൽ നിങ്ങൾ നിങ്ങളുടെ ദൂതനെ നിഷേധിക്കരുത്! അവന് ബാധിച്ചത് നിങ്ങൾക്കും ബാധിച്ചേക്കാം.

Müzzemmil 73:17

അപ്പോൾ -അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയുമാണെങ്കിൽ- എങ്ങനെയാണ് നിങ്ങൾ കാഠിന്യം നിറഞ്ഞ, സുദീർഘമായ ആ ദിനത്തിൽ സ്വശരീരങ്ങളെ രക്ഷപ്പെടുത്തുക?! അതിൻ്റെ ഭയാനകതയും ദൈർഘ്യവും കുട്ടികളുടെ തലമുടി വരെ നരപ്പിച്ചു കളയുന്നതാണ്.

Müzzemmil 73:18

ആകാശം അന്നേ ദിവസത്തിൻ്റെ ഭീകരതയാൽ പൊട്ടിപ്പിളരുന്നതാണ്. അല്ലാഹുവിൻ്റെ വാഗ്ദാനം സംഭവിക്കുക തന്നെ ചെയ്യുന്നതാണ്; ഒരു സംശയവുമില്ല.

Müzzemmil 73:19

അന്ത്യനാളിനെ കുറിച്ചും അതിൻ്റെ ഭീകരതയെ കുറിച്ചുമുള്ള ഈ ഉപദേശം ഒരു ഓർമ്മപ്പെടുത്തലാണ്. (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അത് ഉപകാരം ചെയ്യും. അതിനാൽ ആരെങ്കിലും തൻ്റെ രക്ഷിതാവിലേക്ക് എത്തിക്കുന്ന വഴിയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ.

Müzzemmil 73:20

അല്ലാഹുവിൻ്റെ റസൂലേ! നീ ചിലപ്പോൾ രാത്രിയുടെ മൂന്നിൽ ഭാഗത്തെക്കാൾ കുറച്ച് നിസ്കരിക്കുന്നുണ്ടെന്ന് നിൻ്റെ രക്ഷിതാവായ അല്ലാഹുവിനറിയാം. മറ്റു ചിലപ്പോൾ രാത്രിയുടെ പകുതിയോളവും, ചിലപ്പോൾ മൂന്നിലൊന്നും നീ നിസ്കരിക്കുന്നുണ്ട്. നിന്നോടൊപ്പം (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ ഒരു സംഘവും അങ്ങനെ നിസ്കരിക്കുന്നുണ്ട്. അല്ലാഹുവാകുന്നു പകലിനെയും രാത്രിയെയും കണക്കാക്കുന്നതും, നിങ്ങളുടെ (നിസ്കാരത്തിൻ്റെ) സമയം കണക്കു വെക്കുന്നവനും. നിങ്ങൾക്ക് രാത്രിയുടെ സമയം ക്ലിപ്തപ്പെടുത്താനും കൃത്യമായി നിർണ്ണയിക്കാനും കഴിയില്ലെന്ന് അല്ലാഹുവിന് അറിയാം. അതിനാൽ സൂക്ഷ്മതക്ക് വേണ്ടി രാത്രിയുടെ ഭൂരിഭാഗവും നിങ്ങൾ നിസ്കരിക്കുകയും, അത് നിങ്ങൾക്ക് പ്രയാസകരമായി തീരുകയും ചെയ്തിരിക്കുന്നു. അതിനാൽ അല്ലാഹു നിങ്ങളോട് പൊറുത്തു തന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് കഴിയുന്നത് പോലെ നിങ്ങൾ രാത്രി നിസ്കാരം നിർവ്വഹിക്കുക. രോഗം കൊണ്ട് പ്രയാസപ്പെടുന്ന രോഗികളും, അല്ലാഹുവിൽ നിന്ന് ഉപജീവനം പ്രതീക്ഷിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരും, അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചും, അവൻ്റെ വചനം ഉന്നതമാകുന്നതിനും നിഷേധികളോട് യുദ്ധം ചെയ്യുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് അവന് അറിയാം. ഇവർക്കൊക്കെ രാത്രി നിസ്കാരം പ്രയാസകരമായിരിക്കും; അതിനാൽ നിങ്ങൾക്ക് രാത്രിയിൽ നിന്ന് കഴിയുന്നത്ര നിസ്കരിക്കുക. നിർബന്ധ നിസ്കാരങ്ങൾ അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് സകാത്ത് നൽകുകയും ചെയ്യുക. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങളുടെ സമ്പാദ്യം ചിലവഴിക്കുക. സ്വന്തത്തിനായി എന്തൊരു നന്മ നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കുന്നുണ്ടോ; അത് കൂടുതൽ നന്മയായും മഹത്തരമായ പ്രതിഫലമായും നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. അല്ലാഹുവിനോട് പാപമോചനം തേടുക. തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് അങ്ങേയറ്റം പൊറുത്തു കൊടുക്കുന്നവരും, അവരോട് ധാരാളമായി കാരുണ്യം ചെയ്യുന്നവനുമാകുന്നു.

Müddessir 74:1

അല്ലയോ വസ്ത്രം കൊണ്ട് മൂടിയവനേ! നബി -ﷺ- യാണ് ഉദ്ദേശം.

Müddessir 74:2

എഴുന്നേറ്റ് നിൽക്കുക! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുക!

Müddessir 74:3

നിൻ്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും;

Müddessir 74:4

തിന്മകളിൽ നിന്ന് നിന്നെ ശുദ്ധിയാക്കുകയും, മലിനതകളിൽ നിന്ന് നിൻ്റെ വസ്ത്രം ശുദ്ധീകരിക്കുകയും ചെയ്യുക.

Müddessir 74:5

വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് നീ അകന്നു നിൽക്കുക.

Müddessir 74:6

നീ ചെയ്ത സൽകർമ്മങ്ങൾ ധാരാളമുണ്ടല്ലോ എന്ന ധാരാണയിൽ അല്ലാഹുവിനോട് സ്വയം മേന്മ പറയാതിരിക്കുക.

Müddessir 74:7

നീ നേരിടുന്ന ഉപദ്രവങ്ങളിൽ അല്ലാഹുവിന് വേണ്ടി ക്ഷമ കൈക്കൊള്ളുക.

Müddessir 74:8

എന്നാൽ കാഹളത്തിൽ രണ്ടാമതും ഊതപ്പെട്ടാൽ.

Müddessir 74:9

അന്നേ ദിവസം വളരെ കഠിനമായ ദിവസമായിരിക്കും.

Müddessir 74:10

അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവർക്ക് എളുപ്പമില്ലാത്ത ദിവസം.

Müddessir 74:11

അല്ലാഹുവിൻ്റെ റസൂലേ! മാതാവിൻ്റെ ഗർഭപാത്രത്തിൽ മറ്റാരുടെയും സഹായമില്ലാതെ ഞാൻ സൃഷ്ടിച്ചവനെ എനിക്ക് വിട്ടേക്ക്. അന്നവന് സമ്പാദ്യമോ സന്താനമോ ഇല്ലായിരുന്നു. (വലീദ് ബ്നു മുഗീറഃയാണ് ഉദ്ദേശം).

Müddessir 74:12

അവന് നാം ധാരാളം സമ്പാദ്യം നൽകുകയും ചെയ്തു.

Müddessir 74:13

അവനോടൊപ്പം എപ്പോഴും എല്ലാ സദസ്സുകളിലും സന്നിഹിതരായിരിക്കുന്ന മക്കളെയും നാമവന് നൽകി. അവന് ധാരാളം സമ്പാദ്യമുള്ളത് കൊണ്ട് ജോലിക്കായി ദൂരപ്രദേശങ്ങളിലേക്ക് അവർ പോകേണ്ടി വരുന്നില്ല.

Müddessir 74:14

അവന് നാം ജീവിതസുഖങ്ങളും ഉപജീവനവും സമ്പാദ്യവുമെല്ലാം വിശാലമാക്കി നൽകി.

Müddessir 74:15

ഇതെല്ലാം നൽകിയതിന് ശേഷവും, അവൻ എന്നെ നിഷേധിച്ചു. എങ്കിലും നാം അവന് വർദ്ധിപ്പിച്ചു നൽകണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്.

Müddessir 74:16

അവൻ ധരിച്ചതു പോലെയൊന്നുമല്ല കാര്യം! അവൻ നമ്മുടെ ദൂതൻ്റെ മേൽ നാം അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളോട് കടുത്ത ശത്രുത പ്രകടിപ്പിക്കുന്നവനും, അവയെ നിഷേധിക്കുന്നവനുമായിരിക്കുന്നു.

Müddessir 74:17

അവന് സഹിക്കാൻ കഴിയാത്ത ഒരു ശിക്ഷ അവൻ്റെ മേൽ നാം കെട്ടിവെക്കുന്നതാണ്.

Müddessir 74:18

ഈ അനുഗ്രഹങ്ങളെല്ലാം ചൊരിഞ്ഞു കൊടുത്തതിന് ശേഷവും, ഈ നിഷേധി ഖുർആനിനെ തകർക്കാൻ എന്തു പറയുമെന്നാണ് ചിന്തിച്ചത്. അതിനായി ചിലതെല്ലാം അവൻ മനസ്സിൽ കണക്കു കൂട്ടുകയും ചെയ്തു.

Müddessir 74:19

അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!

Müddessir 74:20

വീണ്ടും അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!

Müddessir 74:21

ശേഷം ഖുർആനിനെ കുറിച്ച് എന്തു പറയുമെന്നതിൽ ഒരിക്കൽ കൂടി അവനൊന്നു ചിന്തിച്ചു നോക്കി.

Müddessir 74:22

ഖുർആനിനെ കുറിച്ച് പറയാൻ ആക്ഷേപമൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ അവൻ്റെ മുഖം നന്നായി ചുളിയുകയും, അതിൻ്റെ മേൽ കരുവാളിപ്പ് പടരുകയും ചെയ്തു.

Müddessir 74:23

അങ്ങനെ അവൻ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, നബി -ﷺ- യെ പിൻപറ്റുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്തു.

Müddessir 74:24

അവൻ പറഞ്ഞു: മുഹമ്മദ് ഈ കൊണ്ടു വന്നിരിക്കുന്നത് അല്ലാഹുവിൻ്റെ സംസാരമൊന്നുമല്ല. ആരിൽ നിന്നോ അവൻ കേട്ടുപകർത്തിയ മാരണമാകുന്നു ഇത്.

Müddessir 74:25

ഇത് അല്ലാഹുവിൻ്റെ സംസാരമല്ല. മനുഷ്യൻ്റെ സംസാരമാണിത്.

Müddessir 74:26

നരകത്തിൻ്റെ തട്ടുകളിൽ ഒന്നായ സഖറിൽ ഈ കാഫിറിനെ നാം ഇട്ടെരിച്ചു കളയുന്നതാണ്. അതിലെ കഠിന ചൂട് അവൻ അനുഭവിക്കും.

Müddessir 74:27

മുഹമ്മദ്! എന്താണ് സഖർ എന്ന് നിനക്കറിയുമോ?

Müddessir 74:28

ശിക്ഷിക്കപ്പെടുന്നവനിൽ നിന്ന് ഒന്നും ബാക്കി വെക്കാതെ എല്ലാറ്റിലും ചെന്നെത്തുന്നതത്രെ അത്. പിന്നെ അവൻ പഴയപടി തന്നെയാകും. വീണ്ടും അതേ ശിക്ഷ തന്നെ ആവർത്തിക്കപ്പെടും. അവസാനമില്ലാതെ ഇതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും.

Müddessir 74:29

അതിൻ്റെ ചൂട് അങ്ങേയറ്റം കരിച്ചു കളയുന്നതും, തൊലികൾക്ക് മാറ്റം വരുത്തുന്നതുമാണ്.

Müddessir 74:30

അതിൻ്റെ കാര്യങ്ങൾ ഏൽപ്പിക്കപ്പെട്ട പത്തൊമ്പത് മലക്കുകളുണ്ട്. അവർ നരകത്തിൻ്റെ കാവൽക്കാരാണ്.

Müddessir 74:31

നരകത്തിൻ്റെ കാവൽക്കാരായി മലക്കുകളെയല്ലാതെ നാം നിശ്ചയിച്ചിട്ടില്ല. മനുഷ്യർക്ക് അവരെ പരാജയപ്പെടുത്തുക സാധ്യമേയല്ല. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഒരു പരീക്ഷണമായല്ലാതെ ഈ എണ്ണം അവൻ നിശ്ചയിച്ചിട്ടില്ല. ഇതെല്ലാം കേട്ടാൽ അല്ലാഹുവിനെ നിഷേധിച്ചവർ അവർക്ക് തോന്നിയതെല്ലാം പറയും; അതാകട്ടെ, അവരുടെ ശിക്ഷ ഇരട്ടിയാകാൻ കാരണമാകുന്നതുമാണ്. തൗറാത്ത് നൽകപ്പെട്ട യഹൂദർക്കും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കൾക്കും ഖുർആൻ അവതരിച്ചിട്ടുള്ളത് തങ്ങളുടെ ഗ്രന്ഥങ്ങളെ സത്യപ്പെടുത്തി കൊണ്ടാണെന്ന് ദൃഢബോധ്യം വരും. വേദക്കാർ ഖുർആനിലുള്ളതിനോട് യോജിക്കുമ്പോൾ അത് (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ വിശ്വാസവും വർദ്ധിപ്പിക്കും. അങ്ങനെ യഹൂദ-നസ്വാറാക്കൾക്കും മുസ്ലിംകൾക്കും കാര്യങ്ങൾ സംശയലേശമന്യെ ബോധ്യപ്പെടും. (ഇസ്ലാമിൻ്റെ കാര്യത്തിൽ) സംശയത്തിലായവരും നിഷേധികളും പറയും: 'എന്താണ് അല്ലാഹു വിചിത്രമായ ഈ എണ്ണം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്?' ഈ എണ്ണം നിഷേധിച്ചവരെ അല്ലാഹു വഴികേടിലാക്കുന്നതിൻ്റെയും അതിനെ സത്യപ്പെടുത്തിയവനെ സന്മാർഗത്തിലാക്കുന്നതിൻ്റെയും ഉദാഹരണമാണിത്. നിൻ്റെ രക്ഷിതാവിൻ്റെ സൈന്യത്തിൻ്റെ എണ്ണം ഒരാൾക്കും അറിയുകയില്ല; അതിനു മാത്രം ധാരാളമുണ്ട് അവർ. നരകം അല്ലാഹുവിൻ്റെ മഹത്വം മനുഷ്യർക്ക് ബോധ്യപ്പെടാനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാകുന്നു.

Müddessir 74:32

നരകത്തിൻ്റെ കാവൽക്കാരെ പരാജയപ്പെടുത്തിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടാം എന്ന് ചില ബഹുദൈവാരാധകർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം! ശേഷം അല്ലാഹു ചന്ദ്രനെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു.

Müddessir 74:33

രാത്രിയെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പിന്തിരിഞ്ഞു പോകുന്ന വേളയിൽ.

Müddessir 74:34

പ്രഭാതത്തെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പ്രകാശം പരത്തുന്ന വേളയിൽ.

Müddessir 74:35

തീർച്ചയായും നരകാഗ്നി ഗുരുതരമായ ആപത്തുകളിൽ പെട്ടത് തന്നെയാകുന്നു.

Müddessir 74:36

മനുഷ്യർക്ക് ഒരു താക്കീതും ഭയപ്പെടുത്തലുമാണത്.

Müddessir 74:37

ജനങ്ങളേ! നിങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിൽ വിശ്വസിച്ചും സൽകർമ്മങ്ങൾ പ്രവർത്തിച്ചും മുന്നോട്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക്; അല്ലെങ്കിൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും പിന്തി നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക്.

Müddessir 74:38

ഓരോ വ്യക്തിയും അവൻ ചെയ്തു വെച്ച പ്രവർത്തനങ്ങളുടെ പേരിൽ പിടികൂടപ്പെടുന്നതാണ്. ഒന്നല്ലെങ്കിൽ അവൻ്റെ പ്രവർത്തനങ്ങൾ അവനെ നാശത്തിലേക്ക് തള്ളിയിടും. അല്ലെങ്കിൽ നാശത്തിൽ നിന്ന് അത് അവനെ രക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യും.

Müddessir 74:39

(ഇസ്ലാമിൽ) വിശ്വസിച്ചവരൊഴികെ. തിന്മകളുടെ പേരിൽ അവർ പിടികൂടപ്പെടില്ല. അവർ ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ അവർക്ക് വിട്ടു പൊറുത്തു മാപ്പാക്കപ്പെടും.

Müddessir 74:40

പരലോകത്ത് അവർ സ്വർഗത്തോപ്പുകളിലായിരിക്കും. അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കും.

Müddessir 74:41

(ഇസ്ലാമിൽ) വിശ്വസിക്കാത്തവരെ പറ്റി; തിന്മകൾ പ്രവർത്തിച്ചു കൂട്ടി അവർ സ്വന്തങ്ങളെ നശിപ്പിച്ചിരിക്കുന്നു.

Müddessir 74:42

അവർ ചോദിക്കും: എന്താണ് നിങ്ങളെ നരകാവകാശികളാക്കിയത്?!

Müddessir 74:43

(ഇസ്ലാമിനെ) നിഷേധിച്ചവർ മറുപടിയായി പറയും: ഞങ്ങൾ ഇഹലോക ജീവിതത്തിൽ നിർബന്ധ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല.

Müddessir 74:44

അല്ലാഹു ഞങ്ങൾക്ക് നൽകിയ സമ്പാദ്യത്തിൽ നിന്ന് ദരിദ്രന് ഞങ്ങൾ ഭക്ഷണം നൽകിയിരുന്നില്ല.

Müddessir 74:45

ഞങ്ങൾ തോന്നിവാസികളോടൊപ്പം കറങ്ങിത്തിരിയുമായിരുന്നു. വഴികേടിലായ, പിഴച്ച കൂട്ടരോട് ഞങ്ങൾ സംസാരിച്ചിരിക്കുമായിരുന്നു.

Müddessir 74:46

പ്രതിഫലത്തിൻ്റെ നാളിനെ ഞങ്ങൾ നിഷേധിച്ചു കളയുമായിരുന്നു.

Müddessir 74:47

ഞങ്ങളങ്ങനെ നിഷേധത്തിലായി ജീവിതം തുടർന്നു കൊണ്ടിരുന്നു; മരണം വന്നെത്തുന്നത് വരെ. പശ്ചാത്തപിക്കാൻ ഒരവസരം ഞങ്ങൾക്ക് ലഭിച്ചില്ല.

Müddessir 74:48

പരലോകത്ത് അവർക്ക് മലക്കുകളുടെയോ നബിമാരുടെയോ സച്ചരിതരായ വ്യക്തികളുടെയോ മദ്ധ്യസ്ഥത ഒരു ഫലവും ചെയ്യില്ല. കാരണം അല്ലാഹുവിങ്കൽ ശുപാർശ സ്വീകരിക്കപ്പെടണമെങ്കിൽ അവൻ ശുപാർശ ചെയ്യപ്പെടുന്ന വ്യക്തിയെയും തൃപ്തിപ്പെടണമെന്ന നിബന്ധനയുണ്ട്.

Müddessir 74:49

എന്നിരിക്കെ ഈ ബഹുദൈവാരാധകരെ ഖുർആനിൽ നിന്ന് തിരിച്ചു കളയുന്ന കാര്യമെന്താണ്?!

Müddessir 74:50

ഒരു നിലക്കും അടങ്ങി നിൽക്കാത്ത കാട്ടുകഴുതകളെ പോലെയാണ് അവർ ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുന്നത്!!

Müddessir 74:51

സിംഹത്തെ പേടിച്ചോടുന്ന പോലുണ്ട് അവർ.

Müddessir 74:52

എന്നാൽ ഈ ബഹുദൈവാരാധകരിൽ ഓരോരുത്തരും തൻ്റെ തലയുടെ അടുത്തായി മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് അറിയിക്കുന്ന ഒരു നിവർത്തിയ ഏട് വേണമെന്നാണ് വിചാരിക്കുന്നത്! അദ്ദേഹം അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ വളരെ കുറവായതു കൊണ്ടോ, ഉള്ള തെളിവുകൾക്ക് വ്യക്തതക്കുറവുള്ളത് കൊണ്ടോ ഒന്നുമല്ല ഇത്; വെറും നിഷേധവും അഹങ്കാരവും മാത്രമാണ് ഇതെല്ലാം.

Müddessir 74:53

എന്നാൽ കാര്യം അങ്ങനെയല്ല. തങ്ങളുടെ വഴികേടിൽ തന്നെ ഇവർ തുടർന്നു പോകുവാനുള്ള കാരണം അവർ പരലോകത്തിൽ വിശ്വസിക്കുന്നില്ല എന്നതാണ്. അതാണ് (ഇസ്ലാമിനെ) നിഷേധിക്കുന്നതിൽ അവരെ ഉറപ്പിച്ചു നിർത്തുന്നത്.

Müddessir 74:54

അറിയുക! ഈ ഖുർആൻ ഒരു ഉപദേശവും ഓർമ്മപ്പെടുത്തലുമാകുന്നു.

Müddessir 74:55

ആരെങ്കിലും ഖുർആൻ വായിച്ചു മനസ്സിലാക്കാനും, അതിൽ നിന്ന് പാഠം ഉൾക്കൊള്ളാനും, നന്നാകാനും ഉദ്ദേശിക്കുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ!

Müddessir 74:56

അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവർ ഗുണപാഠം ഉൾക്കൊള്ളുകയില്ല. അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അങ്ങേയറ്റം സൂക്ഷിക്കപ്പെടാൻ അർഹൻ തന്നെ അല്ലാഹു. തൻ്റെ അടിമകൾക്ക് -അവർ പശ്ചാത്തപിച്ചാൽ- പൊറുത്തു കൊടുക്കാനും അർഹൻ തന്നെ.