Lafzullah

Malayalam Abridged Explanation of the Quran — Enbiya 21:1 – Nur 24:64

Author / source: Malayalam Abridged Explanation of the Quran

Contents
  1. Enbiya 21:1
  2. Enbiya 21:2
  3. Enbiya 21:3
  4. Enbiya 21:4
  5. Enbiya 21:5
  6. Enbiya 21:6
  7. Enbiya 21:7
  8. Enbiya 21:8
  9. Enbiya 21:9
  10. Enbiya 21:10
  11. Enbiya 21:11
  12. Enbiya 21:12
  13. Enbiya 21:13
  14. Enbiya 21:14
  15. Enbiya 21:15
  16. Enbiya 21:16
  17. Enbiya 21:17
  18. Enbiya 21:18
  19. Enbiya 21:19
  20. Enbiya 21:20
  21. Enbiya 21:21
  22. Enbiya 21:22
  23. Enbiya 21:23
  24. Enbiya 21:24
  25. Enbiya 21:25
  26. Enbiya 21:26
  27. Enbiya 21:27
  28. Enbiya 21:28
  29. Enbiya 21:29
  30. Enbiya 21:30
  31. Enbiya 21:31
  32. Enbiya 21:32
  33. Enbiya 21:33
  34. Enbiya 21:34
  35. Enbiya 21:35
  36. Enbiya 21:36
  37. Enbiya 21:37
  38. Enbiya 21:38
  39. Enbiya 21:39
  40. Enbiya 21:40
  41. Enbiya 21:41
  42. Enbiya 21:42
  43. Enbiya 21:43
  44. Enbiya 21:44
  45. Enbiya 21:45
  46. Enbiya 21:46
  47. Enbiya 21:47
  48. Enbiya 21:48
  49. Enbiya 21:49
  50. Enbiya 21:50
  51. Enbiya 21:51
  52. Enbiya 21:52
  53. Enbiya 21:53
  54. Enbiya 21:54
  55. Enbiya 21:55
  56. Enbiya 21:56
  57. Enbiya 21:57
  58. Enbiya 21:58
  59. Enbiya 21:59
  60. Enbiya 21:60
  61. Enbiya 21:61
  62. Enbiya 21:62
  63. Enbiya 21:63
  64. Enbiya 21:64
  65. Enbiya 21:65
  66. Enbiya 21:66
  67. Enbiya 21:67
  68. Enbiya 21:68
  69. Enbiya 21:69
  70. Enbiya 21:70
  71. Enbiya 21:71
  72. Enbiya 21:72
  73. Enbiya 21:73
  74. Enbiya 21:74
  75. Enbiya 21:75
  76. Enbiya 21:76
  77. Enbiya 21:77
  78. Enbiya 21:78
  79. Enbiya 21:79
  80. Enbiya 21:80
  81. Enbiya 21:81
  82. Enbiya 21:82
  83. Enbiya 21:83
  84. Enbiya 21:84
  85. Enbiya 21:85
  86. Enbiya 21:86
  87. Enbiya 21:87
  88. Enbiya 21:88
  89. Enbiya 21:89
  90. Enbiya 21:90
  91. Enbiya 21:91
  92. Enbiya 21:92
  93. Enbiya 21:93
  94. Enbiya 21:94
  95. Enbiya 21:95
  96. Enbiya 21:96
  97. Enbiya 21:97
  98. Enbiya 21:98
  99. Enbiya 21:99
  100. Enbiya 21:100
  101. Enbiya 21:101
  102. Enbiya 21:102
  103. Enbiya 21:103
  104. Enbiya 21:104
  105. Enbiya 21:105
  106. Enbiya 21:106
  107. Enbiya 21:107
  108. Enbiya 21:108
  109. Enbiya 21:109
  110. Enbiya 21:110
  111. Enbiya 21:111
  112. Enbiya 21:112
  113. Hacc 22:1
  114. Hacc 22:2
  115. Hacc 22:3
  116. Hacc 22:4
  117. Hacc 22:5
  118. Hacc 22:6
  119. Hacc 22:7
  120. Hacc 22:8
  121. Hacc 22:9
  122. Hacc 22:10
  123. Hacc 22:11
  124. Hacc 22:12
  125. Hacc 22:13
  126. Hacc 22:14
  127. Hacc 22:15
  128. Hacc 22:16
  129. Hacc 22:17
  130. Hacc 22:18
  131. Hacc 22:19
  132. Hacc 22:20
  133. Hacc 22:21
  134. Hacc 22:22
  135. Hacc 22:23
  136. Hacc 22:24
  137. Hacc 22:25
  138. Hacc 22:26
  139. Hacc 22:27
  140. Hacc 22:28
  141. Hacc 22:29
  142. Hacc 22:30
  143. Hacc 22:31
  144. Hacc 22:32
  145. Hacc 22:33
  146. Hacc 22:34
  147. Hacc 22:35
  148. Hacc 22:36
  149. Hacc 22:37
  150. Hacc 22:38
  151. Hacc 22:39
  152. Hacc 22:40
  153. Hacc 22:41
  154. Hacc 22:42
  155. Hacc 22:43
  156. Hacc 22:44
  157. Hacc 22:45
  158. Hacc 22:46
  159. Hacc 22:47
  160. Hacc 22:48
  161. Hacc 22:49
  162. Hacc 22:50
  163. Hacc 22:51
  164. Hacc 22:52
  165. Hacc 22:53
  166. Hacc 22:54
  167. Hacc 22:55
  168. Hacc 22:56
  169. Hacc 22:57
  170. Hacc 22:58
  171. Hacc 22:59
  172. Hacc 22:60
  173. Hacc 22:61
  174. Hacc 22:62
  175. Hacc 22:63
  176. Hacc 22:64
  177. Hacc 22:65
  178. Hacc 22:66
  179. Hacc 22:67
  180. Hacc 22:68
  181. Hacc 22:69
  182. Hacc 22:70
  183. Hacc 22:71
  184. Hacc 22:72
  185. Hacc 22:73
  186. Hacc 22:74
  187. Hacc 22:75
  188. Hacc 22:76
  189. Hacc 22:77
  190. Hacc 22:78
  191. Mü'minûn 23:1
  192. Mü'minûn 23:2
  193. Mü'minûn 23:3
  194. Mü'minûn 23:4
  195. Mü'minûn 23:5
  196. Mü'minûn 23:6
  197. Mü'minûn 23:7
  198. Mü'minûn 23:8
  199. Mü'minûn 23:9
  200. Mü'minûn 23:10
  201. Mü'minûn 23:11
  202. Mü'minûn 23:12
  203. Mü'minûn 23:13
  204. Mü'minûn 23:14
  205. Mü'minûn 23:15
  206. Mü'minûn 23:16
  207. Mü'minûn 23:17
  208. Mü'minûn 23:18
  209. Mü'minûn 23:19
  210. Mü'minûn 23:20
  211. Mü'minûn 23:21
  212. Mü'minûn 23:22
  213. Mü'minûn 23:23
  214. Mü'minûn 23:24
  215. Mü'minûn 23:25
  216. Mü'minûn 23:26
  217. Mü'minûn 23:27
  218. Mü'minûn 23:28
  219. Mü'minûn 23:29
  220. Mü'minûn 23:30
  221. Mü'minûn 23:31
  222. Mü'minûn 23:32
  223. Mü'minûn 23:33
  224. Mü'minûn 23:34
  225. Mü'minûn 23:35
  226. Mü'minûn 23:36
  227. Mü'minûn 23:37
  228. Mü'minûn 23:38
  229. Mü'minûn 23:39
  230. Mü'minûn 23:40
  231. Mü'minûn 23:41
  232. Mü'minûn 23:42
  233. Mü'minûn 23:43
  234. Mü'minûn 23:44
  235. Mü'minûn 23:45
  236. Mü'minûn 23:46
  237. Mü'minûn 23:47
  238. Mü'minûn 23:48
  239. Mü'minûn 23:49
  240. Mü'minûn 23:50
  241. Mü'minûn 23:51
  242. Mü'minûn 23:52
  243. Mü'minûn 23:53
  244. Mü'minûn 23:54
  245. Mü'minûn 23:55
  246. Mü'minûn 23:56
  247. Mü'minûn 23:57
  248. Mü'minûn 23:58
  249. Mü'minûn 23:59
  250. Mü'minûn 23:60
  251. Mü'minûn 23:61
  252. Mü'minûn 23:62
  253. Mü'minûn 23:63
  254. Mü'minûn 23:64
  255. Mü'minûn 23:65
  256. Mü'minûn 23:66
  257. Mü'minûn 23:67
  258. Mü'minûn 23:68
  259. Mü'minûn 23:69
  260. Mü'minûn 23:70
  261. Mü'minûn 23:71
  262. Mü'minûn 23:72
  263. Mü'minûn 23:73
  264. Mü'minûn 23:74
  265. Mü'minûn 23:75
  266. Mü'minûn 23:76
  267. Mü'minûn 23:77
  268. Mü'minûn 23:78
  269. Mü'minûn 23:79
  270. Mü'minûn 23:80
  271. Mü'minûn 23:81
  272. Mü'minûn 23:82
  273. Mü'minûn 23:83
  274. Mü'minûn 23:84
  275. Mü'minûn 23:85
  276. Mü'minûn 23:86
  277. Mü'minûn 23:87
  278. Mü'minûn 23:88
  279. Mü'minûn 23:89
  280. Mü'minûn 23:90
  281. Mü'minûn 23:91
  282. Mü'minûn 23:92
  283. Mü'minûn 23:93
  284. Mü'minûn 23:94
  285. Mü'minûn 23:95
  286. Mü'minûn 23:96
  287. Mü'minûn 23:97
  288. Mü'minûn 23:98
  289. Mü'minûn 23:99
  290. Mü'minûn 23:100
  291. Mü'minûn 23:101
  292. Mü'minûn 23:102
  293. Mü'minûn 23:103
  294. Mü'minûn 23:104
  295. Mü'minûn 23:105
  296. Mü'minûn 23:106
  297. Mü'minûn 23:107
  298. Mü'minûn 23:108
  299. Mü'minûn 23:109
  300. Mü'minûn 23:110
  301. Mü'minûn 23:111
  302. Mü'minûn 23:112
  303. Mü'minûn 23:113
  304. Mü'minûn 23:114
  305. Mü'minûn 23:115
  306. Mü'minûn 23:116
  307. Mü'minûn 23:117
  308. Mü'minûn 23:118
  309. Nur 24:1
  310. Nur 24:2
  311. Nur 24:3
  312. Nur 24:4
  313. Nur 24:5
  314. Nur 24:6
  315. Nur 24:7
  316. Nur 24:8
  317. Nur 24:9
  318. Nur 24:10
  319. Nur 24:11
  320. Nur 24:12
  321. Nur 24:13
  322. Nur 24:14
  323. Nur 24:15
  324. Nur 24:16
  325. Nur 24:17
  326. Nur 24:18
  327. Nur 24:19
  328. Nur 24:20
  329. Nur 24:21
  330. Nur 24:22
  331. Nur 24:23
  332. Nur 24:24
  333. Nur 24:25
  334. Nur 24:26
  335. Nur 24:27
  336. Nur 24:28
  337. Nur 24:29
  338. Nur 24:30
  339. Nur 24:31
  340. Nur 24:32
  341. Nur 24:33
  342. Nur 24:34
  343. Nur 24:35
  344. Nur 24:36
  345. Nur 24:37
  346. Nur 24:38
  347. Nur 24:39
  348. Nur 24:40
  349. Nur 24:41
  350. Nur 24:42
  351. Nur 24:43
  352. Nur 24:44
  353. Nur 24:45
  354. Nur 24:46
  355. Nur 24:47
  356. Nur 24:48
  357. Nur 24:49
  358. Nur 24:50
  359. Nur 24:51
  360. Nur 24:52
  361. Nur 24:53
  362. Nur 24:54
  363. Nur 24:55
  364. Nur 24:56
  365. Nur 24:57
  366. Nur 24:58
  367. Nur 24:59
  368. Nur 24:60
  369. Nur 24:61
  370. Nur 24:62
  371. Nur 24:63
  372. Nur 24:64

Enbiya 21:1

ജനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടാനുള്ള ഉയിർത്തെഴുന്നേൽപ്പിൻ്റെ സമയം അടുത്തിരിക്കുന്നു. അവരാകട്ടെ, ഇഹലോകത്തിൻ്റെ തിരക്കുകളിൽ മുഴുകി പരലോകത്തിൽ നിന്ന് അശ്രദ്ധരായി തിരിഞ്ഞുകളഞ്ഞിരിക്കുകയാണ്.

Enbiya 21:2

ഖുർആനിൽ പുതുതായി അവതരിച്ച എന്തൊരു കാര്യം അവർക്ക് വന്നെത്തിയാലും അതിൽ നിന്ന് ഉപകാരമെടുക്കാൻ വേണ്ടി അവരത് കേൾക്കുകയില്ല. മറിച്ച്, (ഖുർആനിൽ) പറയുന്നതിന് യാതൊരു പരിഗണനയും നൽകാതെ, കളിച്ചു കൊണ്ടാണ് അവരത് കേൾക്കുക.

Enbiya 21:3

അവരുടെ ഹൃദയം അശ്രദ്ധയിൽ മുഴുകിക്കൊണ്ടാണ് ഖുർആൻ അവർ കേൾക്കുന്നത്. (അല്ലാഹുവിനെ) നിഷേധിക്കുക എന്ന അതിക്രമം പ്രവർത്തിച്ചവർ പരസ്പരം നടത്തുന്ന രഹസ്യസംഭാഷണം തീർത്തും പതുക്കെയാക്കി കൊണ്ട് പറഞ്ഞു: 'ഞാൻ അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് അവകാശപ്പെടുന്ന ഇയാൾ നിങ്ങളെപ്പോലെത്തന്നെയുള്ള ഒരു മനുഷ്യനല്ലേ?! അവന് നിങ്ങളെക്കാൾ യാതൊരു പ്രത്യേകതയുമില്ലല്ലോ?! അയാൾ കൊണ്ടു വന്നിരിക്കുന്നത് ഒരു മാരണം മാത്രമാകുന്നു. അപ്പോൾ ഇയാൾ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണെന്നും, അയാൾ കൊണ്ടുവന്നിരിക്കുന്നത് മാരണമാണെന്നും മനസ്സിലായതിന് ശേഷവും അയാളെ നിങ്ങൾ പിൻപറ്റുകയാണോ?!

Enbiya 21:4

അല്ലാഹുവിൻ്റെ ദൂതർ -ﷺ- പറഞ്ഞു: എൻ്റെ രക്ഷിതാവ് നിങ്ങൾ രഹസ്യമാക്കി വെച്ച സംഭാഷണം അറിയുന്നു. ഏതൊരാളും -ആകാശത്തോ ഭൂമിയിലോ എന്ത് തന്നെ സംസാരിച്ചാലും- എല്ലാ സംസാരവും അവൻ അറിയുന്നു. തൻ്റെ ദാസന്മാരുടെ എല്ലാ സംസാരവും കേൾക്കുന്നവനും (സമീഅ്), അവരുടെ എല്ലാ പ്രവർത്തനങ്ങളും അറിയുന്നവനും (അലീം) ആകുന്നു അവൻ. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതാണ്.

Enbiya 21:5

മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നതിൻ്റെ കാര്യത്തിൽ അവർ തന്നെയും സംശയത്തിലായിരിക്കുന്നു. ചിലപ്പോൾ അവർ പറഞ്ഞു: കൂടിക്കലർന്ന പാഴ്ക്കിനാവുകളാണിവ; അതിനൊന്നും ഒരർത്ഥവുമില്ല. വേറെ ചിലപ്പോൾ 'അല്ല! ഒരടിസ്ഥാനവുമില്ലാതെ അവൻ കെട്ടിച്ചമച്ചതാണിത്' എന്നും അവർ പറഞ്ഞു. ചിലപ്പോൾ അവർ പറഞ്ഞു: അവനൊരു കവിയാണ്. ഇനി അവൻ വാദിക്കുന്നത് സത്യസന്ധമായാണെങ്കിൽ മുൻപുള്ള ദൂതന്മാർ കൊണ്ടു വന്നത് പോലെ, സർവ്വസൃഷ്ടികൾക്കും അസാധ്യമായ ഒരു മുഅ്ജിസത് (അത്ഭുതപ്രവൃത്തി) അവൻ നമുക്ക് കൊണ്ടുവന്നു തരട്ടെ! അവരെല്ലാം അത്ഭുതസംഭവങ്ങൾ കൊണ്ടുവന്നിട്ടുണ്ടല്ലോ. മൂസായുടെ കയ്യിൽ സർപ്പമായി മാറുന്ന വടിയും, സ്വാലിഹിന് പാറയിൽ നിന്ന് പുറത്തു വന്ന ഒട്ടകവും ഉണ്ടായിരുന്നു.

Enbiya 21:6

ഈ അഭിപ്രായങ്ങളെല്ലാം പുറപ്പെടുവിച്ചവർക്ക് മുൻപ്, ഇതു പോലെ ദൃഷ്ടാന്തങ്ങൾ ഇറക്കുവാൻ അഭിപ്രായപ്പെട്ട നാട്ടുകാർ അവരാവശ്യപ്പെട്ട പോലെ ദൃഷ്ടാന്തങ്ങൾ നൽകപ്പെട്ടിട്ടും വിശ്വസിച്ചിട്ടില്ല. മറിച്ച്, അവരവയെ നിഷേധിച്ചു തള്ളുകയും, അങ്ങനെ നാം അവരെ നശിപ്പിക്കുകയുമാണ് ചെയ്തത്? എന്നിരിക്കെ ഇക്കൂട്ടർ ഇനി വിശ്വസിക്കുമോ?!

Enbiya 21:7

അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപ് മനുഷ്യരിൽ പെട്ട പുരുഷന്മാരെയല്ലാതെ നാം ദൂതന്മാരായി നമ്മുടെ ബോധനം നൽകിക്കൊണ്ട് നിയോഗിച്ചിട്ടില്ല. അവരെ മലക്കുകളായിട്ടല്ല നാം അയച്ചത്. നിങ്ങൾക്ക് ഇതിനെ കുറിച്ച് അറിയില്ലെങ്കിൽ നിങ്ങൾക്ക് മുൻപ് വേദം നൽകപ്പെട്ടവരോട് ചോദിച്ചു നോക്കുക.

Enbiya 21:8

നാം ദൂതന്മാരായി നിയോഗിച്ചിരുന്നവരെ ആരെയും ഭക്ഷണം കഴിക്കാത്ത ശരീരമുള്ളവരാക്കി നാം മാറ്റിയിട്ടില്ല. മറിച്ച്, എല്ലാവരും ഭക്ഷിക്കുന്നത് പോലെ അവരും ഭക്ഷിച്ചിരുന്നു. മരിക്കാതെ, എന്നെന്നും ഇഹലോകത്ത് ജീവിക്കുന്നവരുമായിരുന്നില്ല അവർ.

Enbiya 21:9

ശേഷം നമ്മുടെ ദൂതന്മാർക്ക് നാം വാഗ്ദാനം നൽകിയത് അവർക്ക് നാം സത്യമായി പുലർത്തിനൽകി. അങ്ങനെ നാശത്തിൽ നിന്ന് അവരെയും നാം ഉദ്ദേശിച്ച വിശ്വാസികളെയും നാം രക്ഷപ്പെടുത്തി. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, തിന്മകൾ ചെയ്തുകൂട്ടിയും അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു.

Enbiya 21:10

നിങ്ങൾക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നു. അത് നിങ്ങൾ സത്യപ്പെടുത്തുകയും അതിലുള്ളതനുസരിച്ച് പ്രവർത്തിക്കുകയുമാണെങ്കിൽ അതിൽ നിങ്ങൾക്കുള്ള ആദരവും അഭിമാനവുമുണ്ട്. അപ്പോൾ നിങ്ങൾ അത് ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! അങ്ങനെ ഖുർആനിൽ വിശ്വസിക്കാനും, അത് ഉൾക്കൊള്ളുന്നത് പ്രാവർത്തികമാക്കാനും നിങ്ങൾ ധൃതികൂട്ടുന്നില്ലേ?!

Enbiya 21:11

എത്ര നാടുകളെയാണ് നാം അവർ (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ട് അതിക്രമം പ്രവർത്തിച്ചത് കാരണത്താൽ നശിപ്പിച്ചു കളയുകയും, അവർക്ക് ശേഷം മറ്റൊരു ജനതയെ വളർത്തിയെടുക്കുകയും ചെയ്തത്!

Enbiya 21:12

അങ്ങനെ നശിപ്പിക്കപ്പെട്ട ആ ജനതകൾ അടിവേരോടെ പിഴുതെറിയുന്ന നമ്മുടെ ശിക്ഷ നേരിൽ കണ്ടപ്പോൾ അതാ നാശത്തിൽ നിന്ന് രക്ഷപ്പെടാനായി തങ്ങളുടെ നാട്ടിൽ നിന്ന് ഓടിരക്ഷപ്പെടുന്നു.

Enbiya 21:13

അപ്പോൾ പരിഹാസത്തോടെ അവരോട് വിളിച്ചു പറയപ്പെട്ടു: നിങ്ങൾ ഓടാതിരിക്കൂ! നിങ്ങൾ ആസ്വദിച്ചിരുന്ന സുഖാനുഗ്രഹങ്ങളിലേക്കും നിങ്ങളുടെ വീടുകളിലേക്കും തിരിച്ചു പോകൂ! നിങ്ങളുടെ ഇഹലോകസുഖങ്ങളിൽ നിന്ന് വല്ലതും ചോദിക്കപ്പെട്ടേക്കാമല്ലോ!

Enbiya 21:14

തങ്ങളുടെ തെറ്റ് അംഗീകരിച്ചു കൊണ്ട് ആ അതിക്രമികൾ പറഞ്ഞു: നമ്മുടെ നാശമേ! നമ്മുടെ നഷ്ടമേ! തീർച്ചയായും അല്ലാഹുവിനെ നിഷേധിച്ചതിനാൽ നാം അതിക്രമികൾ തന്നെയായിരുന്നു.

Enbiya 21:15

അവർ തങ്ങളുടെ തെറ്റ് അംഗീകരിക്കലും, സ്വന്തം നാശത്തിനായി നിലവിളിക്കലുമായിരുന്നു അവരുടെ ആവർത്തിച്ചാവർത്തിച്ചുള്ള വിലാപം. കൊയ്തിട്ട വിളകളെ പോലെ -അനക്കമില്ലാത്ത മൃതദേഹങ്ങളാക്കി- അവരെ നാം ആക്കിത്തീർക്കുവോളം (അത് തുടർന്നുകൊണ്ടിരുന്നു).

Enbiya 21:16

ആകാശവും ഭൂമിയും അവക്കിടയിലുള്ളതും നാം കളിയായോ വെറുതെയോ സൃഷ്ടിച്ചതല്ല. മറിച്ച്, നമ്മുടെ ശക്തി ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളാണ് അവയെല്ലാം.

Enbiya 21:17

ഒരു കൂട്ടുകാരിയെയോ സന്താനത്തെയോ സ്വീകരിക്കാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നമ്മുടെ അടുക്കൽ നിന്ന് തന്നെ നാം അത് സ്വീകരിക്കുമായിരുന്നു. എന്നാൽ അത്തരം കാര്യങ്ങളിൽ നിന്ന് നാം പരിശുദ്ധനാണ് എന്നതിനാൽ അപ്രകാരം നാം ചെയ്യുന്നതേയല്ല.

Enbiya 21:18

എന്നാൽ നാം നമ്മുടെ ദൂതന്മാർക്ക് സന്ദേശമായി നൽകുന്ന സത്യം കൊണ്ട് (അല്ലാഹുവിനെ) നിഷേധിച്ചവരുടെ അടുക്കലുള്ള അസത്യത്തെ നാം എറിയുന്നു. അങ്ങനെ അത് അവരുടെ അസത്യത്തെ തകർത്തു കളയുന്നു. അപ്പോഴതാ അവരുടെ അസത്യവാദങ്ങൾ തകർന്നടിഞ്ഞില്ലാതാവുകയായി. അല്ലാഹു കൂട്ടുകാരിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടുണ്ടെന്ന് ജൽപ്പിക്കുന്നവരേ! അല്ലാഹുവിന് അനുയോജ്യമല്ലാത്തത് കൊണ്ട് അവനെ വിശേഷിപ്പിച്ചതിനാൽ നിങ്ങൾക്ക് നാശമുണ്ടാകട്ടെ!

Enbiya 21:19

അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും സർവ്വാധികാരം. അവൻ്റെ അടുക്കലുള്ള മലക്കുകളാകട്ടെ; അവനെ ആരാധിക്കുന്നതിൽ അഹങ്കാരം നടിക്കുകയോ, അല്ലാഹുവിനെ ആരാധിക്കുന്നതിൽ ക്ഷീണം ബാധിക്കുകയോ ചെയ്യാത്തവരാണ്.

Enbiya 21:20

നിരന്തരം അവർ അല്ലാഹുവിനെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. അതിലവർക്ക് മടുപ്പ് ബാധിക്കുകയില്ല.

Enbiya 21:21

എന്നാൽ ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധ്യൻമാരെ സ്വീകരിച്ചിരിക്കുന്നു. അവർക്ക് മരിച്ചവരെ ജീവിപ്പിക്കുക എന്നത് സാധ്യമല്ല. അതിന് കഴിയാത്തവരെ എങ്ങനെയാണ് അവർ ആരാധിക്കുക?!

Enbiya 21:22

ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവിന് പുറമെ ഒന്നിലധികം ആരാധ്യന്മാർ ഉണ്ടായിരുന്നെങ്കിൽ തങ്ങളുടെ അധികാരത്തിൻ്റെ പേരിൽ അവർ പരസ്പരം നടത്തുന്ന തർക്കങ്ങൾ കാരണത്താൽ ആകാശവും ഭൂമിയും കുഴപ്പത്തിലായേനെ! എന്നാൽ യാഥാർഥ്യം അതിന് വിരുദ്ധമാകുന്നു; (അല്ലാഹു മാത്രമേ ആരാധ്യനായുള്ളൂ). അപ്പോൾ സിംഹാസനത്തിൻ്റെ നാഥനായ അല്ലാഹു ബഹുദൈവാരാധകർ അവനെ കുറിച്ച് കെട്ടിച്ചമച്ചുണ്ടാക്കിയ -അല്ലാഹുവിന് പങ്കാളികളുണ്ട് എന്ന ജൽപ്പനം പോലെ- കളവുകളിൽ നിന്ന് പരിശുദ്ധനായിരിക്കുന്നു.

Enbiya 21:23

അല്ലാഹുവാകുന്നു അവൻ്റെ സർവ്വാധിപത്യത്തിലും വിധിനിർണ്ണയത്തിലും സർവ്വഏകത്വവുമുള്ളവൻ. അവൻ വിധിക്കുകയോ നിർണ്ണയിക്കുകയോ ചെയ്ത ഒരു കാര്യത്തെ കുറിച്ചും ആരും അവനെ ചോദ്യം ചെയ്യുകയില്ല. എന്നാൽ അവൻ തൻ്റെ അടിമകളെ അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് ചോദ്യം ചെയ്യുന്നതും, അതിനുള്ള പ്രതിഫലം അവർക്ക് നൽകുന്നതുമാണ്.

Enbiya 21:24

അല്ല! അവർ അല്ലാഹുവിന് പുറമെ ആരാധ്യന്മാരെ സ്വീകരിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഇവക്കെല്ലാം ആരാധനക്ക് അർഹതയുണ്ട് എന്നതിന് നിങ്ങൾക്കുള്ള തെളിവ് കൊണ്ടുവന്നു തരൂ. എനിക്ക് മേൽ അവതരിക്കപ്പെട്ട ഈ ഗ്രന്ഥത്തിലോ, എൻ്റെ മുൻപുള്ള ദൂതന്മാർക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിലോ നിങ്ങൾക്ക് അതിനുള്ള തെളിവില്ല. എന്നാൽ ബഹുദൈവാരാധകരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ അജ്ഞതയെയും അന്ധമായ അനുകരണത്തെയുമാണ് അടിസ്ഥാനമാക്കി സ്വീകരിച്ചിരിക്കുന്നത്. അവർ സത്യം സ്വീകരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുകയാകുന്നു.

Enbiya 21:25

അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപ് ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല. 'ഞാനല്ലാതെ മറ്റൊരാളും ആരാധനക്കർഹനായി ഇല്ല; അതിനാൽ നിങ്ങൾ എന്നെ മാത്രം ആരാധിക്കുവിൻ. എന്നിൽ നിങ്ങൾ ഒന്നിനെയും പങ്കുചേർക്കരുത്' എന്നിങ്ങനെ ബോധനം നൽകിക്കൊണ്ടല്ലാതെ

Enbiya 21:26

ബഹുദൈവാരാധകർ പറഞ്ഞു: അല്ലാഹു മലക്കുകളെ അവൻ്റെ പെൺമക്കളായി സ്വീകരിച്ചിരിക്കുന്നു. അവർ പറഞ്ഞുണ്ടാക്കുന്ന കളവിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. എന്നാൽ മലക്കുകൾ അല്ലാഹുവിൻ്റെ അടിമകൾ മാത്രമാകുന്നു. അവർ അവൻ്റെ ആദരവ് ലഭിച്ചവരും, അവനിലേക്ക് സാമീപ്യം ലഭിച്ചവരുമാകുന്നു.

Enbiya 21:27

അവരുടെ രക്ഷിതാവിനെ അവർ ഒരു വാക്കിൽ പോലും മുൻകടക്കുകയില്ല. അവൻ അവരോട് കൽപ്പിച്ചാലല്ലാതെ അവർ ഒരക്ഷരം ഉരിയാടുകയില്ല. അവൻ്റെ കൽപ്പന പ്രകാരം മാത്രമാകുന്നു അവർ പ്രവർത്തിക്കുന്നത്. അല്ലാഹുവിൻ്റെ ഒരു കൽപ്പനക്കും അവർ എതിരുനിൽക്കുകയുമില്ല.

Enbiya 21:28

അവരുടെ മുൻപ് കഴിഞ്ഞു പോയ പ്രവർത്തനങ്ങളും, ഇനി വരാനിരിക്കുന്നതും അവൻ (അല്ലാഹു) അറിയുന്നു. അവൻ്റെ അനുമതിയില്ലാതെ അവർ (മലക്കുകൾ) ശുപാർശ പറയുകയില്ല. അല്ലാഹു തൃപ്തിപ്പെട്ടവർക്കു വേണ്ടിയല്ലാതെ ശുപാർശ അവർ ശുപാർശ പറയുകയില്ല. അല്ലാഹുവിനെ കുറിച്ചുള്ള ഭയത്താൽ നടുങ്ങുന്നവരാണവർ. അല്ലാഹുവിൻ്റെ ഏതെങ്കിലും ഒരു കൽപ്പനക്കോ വിലക്കിനോ അവർ എതിരുനിൽക്കുകയില്ല.

Enbiya 21:29

മലക്കുകളിൽ നിന്നാരെങ്കിലും 'ഞാൻ അല്ലാഹുവിന് പുറമെയുള്ള ആരാധ്യനാണെന്ന്' പറഞ്ഞുവെന്ന് സങ്കൽപ്പിച്ചാൽ തന്നെയും അവൻ്റെ ആ വാക്കിന് ശിക്ഷയായി ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനെ നാം നരകാഗ്നിയിൽ ശാശ്വതനായി പ്രവേശിപ്പിച്ചു കൊണ്ട് ശിക്ഷിക്കുന്നതാണ്. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, അവനിൽ പങ്കുചേർത്തു കൊണ്ടും അതിക്രമം പ്രവർത്തിക്കുന്നവർക്ക് അപ്രകാരമുള്ള ശിക്ഷയാണ് നാം നൽകുക.

Enbiya 21:30

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, അവക്കിടയിൽ മഴ ഇറങ്ങുവാനുള്ള വിടവില്ലായിരുന്നെന്നും, ശേഷം നാം അവക്കിടയിൽ വിടവുണ്ടാക്കുകയും, ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയ ആ വെള്ളത്തിൽ നിന്ന് എല്ലാ ജീവജാലങ്ങളെയും ചെടികളെയും നാം സൃഷ്ടിച്ചുവെന്നും അല്ലാഹുവിനെ നിഷേധിച്ചവർ അറിഞ്ഞിട്ടില്ലേ?! അതിൽ നിന്ന് അവർ പാഠമുൾക്കൊള്ളുകയും, അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും ചെയ്യുന്നില്ലേ?!

Enbiya 21:31

ഭൂമി അതിന് മുകളിലുള്ളവരെയും കൊണ്ട് ഇളകുവാതിരിക്കാനായി അവിടെ നാം ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. അവരുടെ യാത്രാലക്ഷ്യങ്ങളിലേക്ക് വഴികണ്ടെത്തുന്നതിനായി അവിടെ നാം വിശാലമായ വഴികളും മാർഗങ്ങളും നിശ്ചയിക്കുകയും ചെയ്തു.

Enbiya 21:32

ആകാശത്തെ ഒരു തൂണും കൂടാതെ, വീഴാതെ നിൽക്കുന്ന ഒരു സംരക്ഷിത മേൽക്കൂരയാക്കി അവർക്ക് മേൽ നാം നിശ്ചയിക്കുകയും ചെയ്തു. കട്ടുകേൾക്കുന്ന പിശാചുക്കളിൽ നിന്നും നാം അതിനെ സംരക്ഷിച്ചു. ആകാശത്തിലുള്ള -ചന്ദ്രനും സൂര്യനും പോലുള്ള- ദൃഷ്ടാന്തങ്ങളിൽ നിന്നാകട്ടെ, ബഹുദൈവാരാധകർ തിരിഞ്ഞു കളഞ്ഞിരിക്കുകയാണ്. അവരതിൽ നിന്ന് യാതൊരു ഗുണപാഠവും ഉൾക്കൊള്ളുന്നില്ല.

Enbiya 21:33

അല്ലാഹു മാത്രമാകുന്നു വിശ്രമത്തിനായി രാത്രിയെയും, ജീവിതവ്യവഹാരങ്ങൾക്കായി പകലിനെയും, സൂര്യനെ പകലിൻ്റെ അടയാളമായും, ചന്ദ്രനെ രാത്രിയുടെ അടയാളമായും നിശ്ചയിച്ചത്. സൂര്യനും ചന്ദ്രനുമെല്ലാം അവയ്ക്ക് നിശ്ചയിക്കപ്പെട്ട ഭ്രമണപഥത്തിലൂടെ -അതിൽ നിന്ന് തെറ്റുകയോ ചെരിയുകയോ ചെയ്യാതെ- സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

Enbiya 21:34

അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപും ഒരാൾക്കും നാം ഈ (ഐഹിക) ജീവിതത്തിൽ ശാശ്വതവാസം നിശ്ചയിച്ചിട്ടില്ല. ഈ ഐഹികജീവിതത്തിലെ താങ്കളുടെ ആയുസ്സ് അവസാനിക്കുകയും, അങ്ങ് മരണപ്പെടുകയും ചെയ്താൽ അവർ താങ്കൾക്ക് ശേഷം ഇവിടെ എന്നെന്നും നിലനിൽക്കുകയോ?! ഒരിക്കലും അതുണ്ടാകില്ല.

Enbiya 21:35

(അല്ലാഹുവിൽ) വിശ്വസിച്ചവനോ, (അവനെ) നിഷേധിച്ചവനോ ആകട്ടെ; എല്ലാവരും ഈ ഐഹികജീവിതത്തിൽ മരണം ആസ്വദിക്കുക തന്നെ ചെയ്യും. ജനങ്ങളേ! നിങ്ങളെ ഐഹികലോകത്തിൽ നാം ബാധ്യതകൾ കൊണ്ടും, അനുഗ്രഹങ്ങളാലും പ്രയാസങ്ങളാലും പരീക്ഷിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നമ്മുടെ അടുക്കലേക്ക് -മറ്റാരുടെയും അടുക്കലേക്കല്ല- നിങ്ങൾ മടക്കപ്പെടുന്നതുമാണ്. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നാം നൽകുന്നതുമാണ്.

Enbiya 21:36

അല്ലാഹുവിൻ്റെ ദൂതരേ! ഈ ബഹുദൈവാരാധകർ താങ്കളെ കണ്ടുകഴിഞ്ഞാൽ ഒരു പരിഹാസപാത്രമായല്ലാതെ നിന്നെ കാണുകയില്ല. 'നിങ്ങൾ ആരാധിക്കുന്ന ആരാധ്യവസ്തുക്കളെ ചീത്ത പറയുന്നവൻ; അവൻ ഇവനാണോ?' എന്ന് പറഞ്ഞു കൊണ്ട് തങ്ങളുടെ അനുചരന്മാരെ (താങ്കളിൽ നിന്ന്) അവർ അകറ്റുകയും ചെയ്യും. താങ്കളെ പരിഹസിക്കുന്നതോടൊപ്പം അല്ലാഹു അവർക്ക് മേൽ അവതരിപ്പിച്ച വിശുദ്ധ ഖുർആനിനെ നിഷേധിക്കുന്നവരും, അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളെ തള്ളിപ്പറയുന്നവരുമാകുന്നു അവർ. എല്ലാ തിന്മകളും ഒരുമിച്ചിരിക്കുന്ന അവരാകുന്നു ആക്ഷേപിക്കപ്പെടാൻ കൂടുതൽ അർഹതയുള്ളവർ.

Enbiya 21:37

മനുഷ്യൻ ധൃതിയുള്ളവനായാണ് പ്രകൃതപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് തന്നെ അവൻ അതിന് വേണ്ടി തിരക്കു കൂട്ടുന്നു. ശിക്ഷക്ക് വേണ്ടി ബഹുദൈവാരാധകർ ധൃതി കൂട്ടുന്നതും അതു പോലെ തന്നെയാണ്. എൻ്റെ ശിക്ഷക്കായി തിരക്ക് പിടിക്കുന്നവരേ! നിങ്ങൾ ധൃതി കൂട്ടിക്കൊണ്ടിരുന്നത് ഞാൻ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതിനാൽ നിങ്ങൾ ഇപ്പോൾ അതിനായി ധൃതി പിടിക്കാതിരിക്കുക.

Enbiya 21:38

പുനരുത്ഥാനത്തെ കളവാക്കുന്ന, നിൻ്റെ സമൂഹത്തിലെ (അല്ലാഹുവിനെ) നിഷേധിച്ചവർ തിരക്കു കൂട്ടിക്കൊണ്ട് പറയുന്നു: മുസ്ലിംകളേ! നിങ്ങൾ ഞങ്ങളോട് വാഗ്ദത്തം ചെയ്തിരിക്കുന്ന ഈ ശിക്ഷ എന്നാണ് യാഥാർഥ്യമായി പുലരുക?! നിങ്ങൾ വാദിക്കുന്നത് പോലെ അത് പുലരുമെന്നത് സത്യമാണെങ്കിൽ (പറഞ്ഞു തരൂ).

Enbiya 21:39

പുനരുത്ഥാനത്തെ കളവാക്കുന്ന, (അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർ തങ്ങളുടെ മുഖങ്ങളെയും പുറങ്ങളെയും നരകത്തിൽ നിന്ന് മറച്ചു പിടിക്കാൻ കഴിയാത്ത ഒരു സന്ദർഭം അറിഞ്ഞിരുന്നെങ്കിൽ. (അന്നേ ദിവസം) ശിക്ഷ അവരിൽ നിന്ന് തടുത്തുവെച്ചു കൊണ്ട് അവരെ സഹായിക്കാൻ ഒരു സഹായിയും ഉണ്ടായിരിക്കില്ലെന്നും അവർ മനസ്സിലാക്കിയിരുന്നെങ്കിൽ. അതവർക്ക് ഉറപ്പോടെ ബോധ്യപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും ശിക്ഷക്ക് വേണ്ടി അവർ ധൃതിപിടിക്കില്ലായിരുന്നു.

Enbiya 21:40

അവർക്ക് മുൻകൂട്ടി അറിയാൻ കഴിയുന്ന രൂപത്തിലല്ല ആ നരകാഗ്നി അവരിലേക്ക് വന്നെത്തുക. മറിച്ച്, പൊടുന്നനെയായിരിക്കും അത് അവരെ പിടികൂടുക. അപ്പോൾ തങ്ങളിൽ നിന്ന് അത് തടുത്തു വെക്കാൻ അവർക്ക് സാധിക്കുകയില്ല. പശ്ചാത്തപിച്ചു മടങ്ങുകയും, അങ്ങനെ അല്ലാഹുവിൻ്റെ കാരുണ്യം നേടിയെടുക്കാനുമുള്ള അവധിയാകട്ടെ; അതും അവർക്ക് നൽകപ്പെടുകയില്ല.

Enbiya 21:41

താങ്കളുടെ സമൂഹം താങ്കളെ പരിഹസിക്കുന്നുവെങ്കിൽ ഇത് ആദ്യമായി അനുഭവിക്കേണ്ടി വരുന്നയാളല്ല താങ്കൾ. അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപും അല്ലാഹുവിൻ്റെ ദൂതന്മാർ പരിഹസിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ ആ ദൂതന്മാർ ശിക്ഷയെ കുറിച്ച് ഇഹലോകത്ത് വെച്ച് താക്കീത് ചെയ്യുമ്പോൾ അവർ പരിഹസിച്ചു തള്ളിയിരുന്ന അതേ ശിക്ഷ തന്നെ ആ നിഷേധികളെ വലയം ചെയ്തു.

Enbiya 21:42

അല്ലാഹുവിൻ്റെ റസൂലേ! ശിക്ഷക്ക് വേണ്ടി തിരക്കു കൂട്ടുന്ന ഇക്കൂട്ടരോട് ചോദിക്കുക: സർവ്വവിശാലമായ കാരുണ്യമുള്ളവനായ (റഹ്മാനായ അല്ലാഹു) നിങ്ങളുടെ മേൽ ശിക്ഷ ഇറക്കുവാനും, നിങ്ങളെ നശിപ്പിക്കുവാനും ഉദ്ദേശിച്ചാൽ രാത്രിയും പകലും നിങ്ങളെ സംരക്ഷിക്കാൻ ആരാണുള്ളത്?! എന്നാൽ അവർ അവരുടെ രക്ഷിതാവിൻ്റെ ഉൽബോധനങ്ങളിൽ നിന്നും തെളിവുകളിൽ നിന്നും തിരിഞ്ഞു കളഞ്ഞവരാകുന്നു. അജ്ഞതയും വിഡ്ഢിത്തവും കാരണത്താൽ അതിനെ കുറിച്ചൊന്നും അവർ ഉറ്റാലോചിക്കുകയില്ല.

Enbiya 21:43

നമ്മുടെ ശിക്ഷയെ അവരിൽ നിന്ന് തടുത്തു വെക്കാൻ ഏതെങ്കിലും ആരാധ്യന്മാർ അവർക്കുണ്ടോ?! അവർക്ക് (അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാർക്ക്) എന്തെങ്കിലും ഉപദ്രവം തടുത്തു കൊണ്ടോ, എന്തെങ്കിലും ഉപകാരം നേടിയെടുത്തു കൊണ്ടോ സ്വന്തത്തെ തന്നെ സഹായിക്കാൻ സാധിക്കുകയില്ല. സ്വയം സഹായിക്കാൻ കഴിയാത്തവൻ എങ്ങനെയാണ് മറ്റുള്ളവരെ സഹായിക്കുക?! നമ്മുടെ ശിക്ഷയിൽ നിന്ന് അവർക്ക് (യാതൊരു നിലക്കും) സംരക്ഷണം നൽകപ്പെടുന്നതുമല്ല.

Enbiya 21:44

അല്ല! (അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർക്കും അവരുടെ പിതാക്കന്മാർക്കും നാം നമ്മുടെ അനുഗ്രഹങ്ങൾ വിശാലമായി നൽകിക്കൊണ്ട് ജീവിതസുഖം നൽകി. അവരെ പൊടുന്നനെ പിടികൂടുന്നതിനായുള്ള ഒരു കെണിയായിരുന്നു അത്. അങ്ങനെ കാലം ഏറെ നീണ്ടുപോയപ്പോൾ അവർ അതിൽ മതിമറന്നു പോവുകയും, തങ്ങളുടെ നിഷേധത്തിൽ തന്നെ തുടരുകയും ചെയ്തു. അപ്പോൾ നമ്മുടെ അനുഗ്രഹങ്ങളിൽ വഞ്ചിതരായി, നമ്മുടെ ശിക്ഷക്കായി തിരക്കു കൂട്ടുന്ന ഇക്കൂട്ടർ ഭൂമിയുടെ നാനാഭാഗങ്ങളിലെയും നാട്ടുകാരെ കീഴടക്കി കൊണ്ടും, അവരെ വിജയിച്ചടക്കിയും ഭൂമിയെ നാം ചുരുക്കി കൊണ്ട് വരുന്നത് കാണുന്നില്ലേ?! അപ്പോൾ അവർക്ക് സംഭവിച്ചത് ഇവർക്കും സംഭവിക്കാതിരിക്കാൻ ഇവർ സൂക്ഷിക്കട്ടെ. ഇവരൊരിക്കലും വിജയിക്കുന്നവരല്ല; മറിച്ച് പരാജയപ്പെടുന്നവരാണ്.

Enbiya 21:45

അല്ലാഹുവിൻ്റെ റസൂലേ! പറയുക: ജനങ്ങളേ! ഞാൻ നിങ്ങൾക്ക് അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുന്നത് അല്ലാഹു എനിക്ക് നൽകിയ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ്. സത്യത്തിൽ നിന്ന് ബധിരത നടിക്കുന്നവനെ അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് താക്കീത് ചെയ്താൽ അത് പ്രയോജനപ്പെടുത്തുന്ന രൂപത്തിൽ അവൻ കേൾക്കുകയില്ല.

Enbiya 21:46

അല്ലാഹുവിൻ്റെ ശിക്ഷക്കായി തിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടരെ നിൻ്റെ രക്ഷിതാവിൻ്റെ ശിക്ഷയിൽ നിന്ന് ഒരു ചെറിയ പങ്കെങ്ങാനും ബാധിച്ചാൽ -അല്ലാഹുവിൻ്റെ റസൂലേ!- അവർ ഉടനടി പറയും: ഞങ്ങളുടെ നാശമേ! ഞങ്ങളുടെ നഷ്ടമേ! തീർച്ചയായും ഞങ്ങൾ അല്ലാഹുവിൽ പങ്കുചേർക്കുകയും, മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നതിനെ കളവാക്കുകയും ചെയ്തതിലൂടെ അതിക്രമികൾ തന്നെയായിരുന്നു.

Enbiya 21:47

നീതിപൂർവ്വകമായ തുലാസുകൾ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവിടെ സന്നിഹിതരായവരുടെ പ്രവർത്തനങ്ങൾ തൂക്കിക്കണക്കാക്കുന്നതിനായി നാം സ്ഥാപിക്കുന്നതാണ്. അന്നേ ദിവസം ഒരാളോടും അനീതി പ്രവർത്തിക്കപ്പെടുകയില്ല. ആരുടെയും (ഇഹലോകത്ത് ചെയ്ത) നന്മകൾ കുറക്കുകയോ, (ചെയ്യാത്ത) തിന്മകൾ വർദ്ധിപ്പിക്കുകയോ ഇല്ല. അങ്ങനെ തൂക്കിനോക്കപ്പെടുന്ന പ്രവർത്തനം ഒരു കടുകുമണിയുടെ വലിപ്പം മാത്രമുള്ളതാണെങ്കിൽ അതും നാം കൊണ്ടുവരും. നമ്മുടെ അടിമകളുടെ പ്രവർത്തനങ്ങൾക്ക് കൃത്യമായ കണക്കു വെക്കാൻ നാം മതിയായവനാണ്.

Enbiya 21:48

മൂസാക്കും -عَلَيْهِ السَّلَامُ- ഹാറൂനിനും -عَلَيْهِ السَّلَامُ- സത്യവും അസത്യവും വേർതിരിക്കുന്നതും, അനുവദനീയവും നിഷിദ്ധവും വ്യക്തമാക്കുന്നതുമായ തൗറാത്ത് നാം നൽകുകയുണ്ടായി. അതിൽ വിശ്വസിക്കുന്നവർക്ക് സത്യത്തിലേക്ക് വഴികാട്ടുന്നതും, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുന്നവർക്ക് ഉൽബോധനവുമായിരുന്നു അത്.

Enbiya 21:49

അവരുടെ രക്ഷിതാവിൻ്റെ ശിക്ഷയെ ഭയപ്പെടുന്നവർക്ക്; അവർ അവനെ (അല്ലാഹുവിനെ ഇഹലോകത്ത് വെച്ച്) കണ്ടിട്ടില്ലെങ്കിലും അവനിൽ വിശ്വസിക്കുന്നു. അന്ത്യനാളിനെ പറ്റി ഭയമുള്ളവരുമാകുന്നു അവർ.

Enbiya 21:50

മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ ഉൽബോധനം ഉൾക്കൊള്ളാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു ഉൽബോധനവും ഉപദേശവുമാകുന്നു. ധാരാളം നന്മകളും പ്രയോജനങ്ങളുമുള്ള (ഖുർആൻ). എന്നിട്ടും നിങ്ങൾ അതിനെ നിഷേധിക്കുകയാണോ?! അതിലുള്ളത് അംഗീകരിക്കാതിരിക്കുകയും, അത് പ്രാവർത്തികമാക്കാതിരിക്കുകയുമാണോ?!

Enbiya 21:51

ഇബ്രാഹീമിന് അദ്ദേഹത്തിൻ്റെ ചെറുപ്രായത്തിൽ തന്നെ (വിഗ്രഹാരാധകരായ) തൻ്റെ സമൂഹത്തിനെതിരെയുള്ള തെളിവുകൾ നാം നൽകി. അദ്ദേഹത്തെ കുറിച്ച് നാം അറിവുള്ളവരായിരുന്നു. നാം മുൻപ് അറിയുന്നതു പ്രകാരം അദ്ദേഹത്തിൻ്റെ ജനതക്കെതിരെയുള്ള തെളിവുകൾ അർഹമായ നിലക്ക് അദ്ദേഹത്തിന് നാം നൽകുകയും ചെയ്തു.

Enbiya 21:52

അദ്ദേഹം തൻ്റെ പിതാവ് ആസറിനോടും അദ്ദേഹത്തിൻ്റെ ജനതയോടും ചോദിച്ച സന്ദർഭം സ്മരിക്കുക: നിങ്ങളുടെ കൈകൾ കൊണ്ട് നിങ്ങൾ തന്നെ നിർമ്മിച്ചുണ്ടാക്കിയ, നിങ്ങൾ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഈ വിഗ്രഹങ്ങൾ; എന്താണിവയെല്ലാം?!

Enbiya 21:53

അദ്ദേഹത്തോട് അദ്ദേഹത്തിൻ്റെ ജനത പറഞ്ഞു: ഞങ്ങളുടെ പിതാക്കൾ അവയെ ആരാധിക്കുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനാൽ അവരെ മാതൃകയാക്കി കൊണ്ട് ഞങ്ങളും അതിനെ ആരാധിക്കുന്നു.

Enbiya 21:54

ഇബ്രാഹീം അവരോട് പറഞ്ഞു: (പ്രപിതാക്കളെ) പിൻപറ്റുന്നവരേ! തീർച്ചയായും നിങ്ങളും നിങ്ങൾ പിൻപറ്റിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ പിതാക്കളും സത്യത്തിൻ്റെ വഴിയിൽ നിന്ന് പിഴച്ച്, വ്യക്തമായ വഴികേടിലായിരിക്കുന്നു.

Enbiya 21:55

അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: നീ ഈ പറഞ്ഞതെല്ലാം കാര്യത്തിൽ തന്നെ പറഞ്ഞതാണോ?! അതല്ല, നീ തമാശ പറയുകയാണോ?!

Enbiya 21:56

ഇബ്രാഹീം പറഞ്ഞു: അല്ല! ഞാൻ കാര്യത്തിൽ തന്നെയാണ് നിങ്ങളോട് പറയുന്നത്; തമാശയായല്ല. നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളെയും ഭൂമിയെയും മുൻമാതൃകയില്ലാതെ സൃഷ്ടിച്ചവനായ ഏകരക്ഷിതാവാകുന്നു. അവനാണ് നിങ്ങളുടെയും ആകാശഭൂമികളുടെയും രക്ഷിതാവ് എന്നതിന് സാക്ഷ്യം വഹിക്കുന്നവരിലാണ് ഞാനുള്ളത്. ആ പറഞ്ഞതിൽ നിങ്ങളുടെ വിഗ്രഹങ്ങൾക്ക് യാതൊരു പങ്കുമില്ല തന്നെ.

Enbiya 21:57

അദ്ദേഹത്തിൻ്റെ ജനത കേൾക്കാത്ത തരത്തിൽ ഇബ്രാഹീം പറഞ്ഞു: അല്ലാഹു സത്യം! വിഗ്രഹങ്ങളെ ഇവിടെ ഉപേക്ഷിച്ചു കൊണ്ട് നിങ്ങളുടെ ഉത്സവത്തിന് നിങ്ങൾ പോയാൽ ഈ വിഗ്രഹങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് വെറുപ്പുണ്ടാക്കുന്ന ഒരു കാര്യം ഞാൻ പ്രവർത്തിക്കുക തന്നെ ചെയ്യും.

Enbiya 21:58

അങ്ങനെ ഇബ്രാഹീം അവരുടെ വിഗ്രഹങ്ങളെ തകർക്കുകയും, അവ കഷ്ണങ്ങളായി തീരുകയും ചെയ്തു. അക്കൂട്ടത്തിലെ വലിയ വിഗ്രഹത്തെ അദ്ദേഹം ബാക്കിവെച്ചു. ആരാണ് ഈ വിഗ്രഹങ്ങളെയെല്ലാം തകർത്തതെന്ന് അവർക്കതിനോട് ചോദിക്കാമല്ലോ?!

Enbiya 21:59

അങ്ങനെ അവർ മടങ്ങിവന്നപ്പോൾ തങ്ങളുടെ വിഗ്രഹങ്ങൾ തകർത്തു തരിപ്പണമാക്കപ്പെട്ട നിലയിൽ കണ്ടു. അവർ പരസ്പരം ചോദിച്ചു: ആരാണ് നമ്മുടെ ആരാധ്യവസ്തുക്കളെ തകർത്തത്?! തീർച്ചയായും ആദരിക്കപ്പെടുകയും വിശുദ്ധത കൽപ്പിക്കപ്പെടുകയും ചെയ്യേണ്ടവയെ നിന്ദിച്ചു കൊണ്ട് അവയെ തകർത്തവൻ അതിക്രമികളിൽ പെട്ടവൻ തന്നെ.

Enbiya 21:60

അവരിൽ ചിലർ പറഞ്ഞു: ഇബ്രാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരൻ അവയെ (വിഗ്രഹങ്ങളെ) ആക്ഷേപിക്കുന്നതും കുറ്റം പറയുന്നതും ഞങ്ങൾ കേട്ടിട്ടുണ്ട്. ചിലപ്പോൾ അവനായിരിക്കും ഇവയെ തകർത്തത്.

Enbiya 21:61

അവരിലെ നേതാക്കന്മാർ പറഞ്ഞു: എങ്കിൽ ജനങ്ങൾക്ക് കാണാനും സാക്ഷ്യം വഹിക്കാനും കഴിയുന്ന ഒരു സ്ഥലത്ത് അവനെ കൊണ്ടുവരൂ. താൻ ചെയ്ത തെറ്റ് അവൻ അംഗീകരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് അതിന് സാക്ഷ്യം വഹിക്കാം. അവൻ്റെ കുറ്റസമ്മതം അവനെതിരെയുള്ള തെളിവായി സ്വീകരിക്കുകയും ചെയ്യാമല്ലോ?

Enbiya 21:62

അങ്ങനെ അവർ ഇബ്രാഹീമിനെ കൊണ്ടുവന്നു. അവർ അദ്ദേഹത്തോട് ചോദിച്ചു: ഞങ്ങളുടെ വിഗ്രഹങ്ങളെ ഈ നീചവൃത്തിക്ക് വിധേയമാക്കിയവൻ നീ തന്നെയാണോ ഇബ്രാഹീം?!

Enbiya 21:63

ഇബ്രാഹീം -അവരെ പരിഹസിച്ചു കൊണ്ടും, അവരുടെ വിഗ്രഹങ്ങളുടെ കഴിവ്കേട് ജനങ്ങൾക്ക് മുൻപിൽ ബോധ്യപ്പെടുത്തി കൊണ്ടും- പറഞ്ഞു: ഞാനല്ല അത് ചെയ്തത്. മറിച്ച് വിഗ്രഹങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയവനാണ് അത് ചെയ്തത്. നിങ്ങളുടെ വിഗ്രഹങ്ങളോട് തന്നെ ചോദിച്ചു നോക്കുക; അവർ സംസാരിക്കുമെങ്കിൽ (നിങ്ങൾക്ക് അവരിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ?!)

Enbiya 21:64

അപ്പോൾ ചിന്തിച്ചു കൊണ്ടും ആലോചിച്ചു കൊണ്ടും അവർ തങ്ങളിലേക്ക് തന്നെ മടങ്ങി. തങ്ങളുടെ വിഗ്രഹങ്ങൾക്ക് എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ലെന്ന് അപ്പോൾ അവർക്ക് ബോധ്യപ്പെട്ടു. അല്ലാഹുവിന് പുറമെ അവയെ ആരാധിച്ചതിലൂടെ തങ്ങൾ തന്നെയായിരുന്നു അതിക്രമികൾ എന്നും അവർക്ക് ബോധ്യപ്പെട്ടു.

Enbiya 21:65

പിന്നീട് അവർ തങ്ങളുടെ നിഷേധത്തിലേക്കും ധിക്കാരത്തിലേക്കും തന്നെ തിരിച്ചു മടങ്ങി. അവർ പറഞ്ഞു: ഇബ്രാഹീം! ഈ വിഗ്രഹങ്ങൾ സംസാരിക്കുകയില്ലെന്ന് നിനക്ക് നല്ല ദൃഢബോധ്യമുണ്ടല്ലോ?! അപ്പോൾ പിന്നെ നീയെങ്ങനെയാണ് അവയോട് ചോദിച്ചു നോക്കാൻ ഞങ്ങളോട് കൽപ്പിക്കുക. തങ്ങൾക്ക് അനുകൂലമായ തെളിവെന്നോണമാണ് അവർ അത് ചോദിച്ചതെങ്കിലും, യഥാർത്ഥത്തിൽ അവർക്കെതിരായ തെളിവായിരുന്നു അവർ പറഞ്ഞത്.

Enbiya 21:66

അവരെ തിരുത്തിക്കൊണ്ട് ഇബ്രാഹീം പറഞ്ഞു: അപ്പോൾ നിങ്ങൾക്ക് യാതൊരു ഉപകാരമോ എന്തെങ്കിലും ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങളെയാണോ അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നത്?! അവയാകട്ടെ, സ്വന്തത്തിനെതിരെ വരുന്ന എന്തെങ്കിലും ഉപദ്രവം തടുക്കാനോ, വേണ്ടതായ എന്തെങ്കിലും ഉപകാരം നേടിയെടുക്കാനോ കഴിയാത്തവയാണ് താനും.

Enbiya 21:67

നിങ്ങൾക്ക് നാശം! നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന, ഒരു ഉപകാരമോ എന്തെങ്കിലും ഉപദ്രവമോ ചെയ്യാത്ത ഈ വിഗ്രഹങ്ങൾക്കും നാശം. നിങ്ങൾക്ക് ആ കാര്യം മനസ്സിലാകുന്നില്ലേ?! അങ്ങനെ അവയുടെ ആരാധന നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നില്ലേ?!

Enbiya 21:68

ഇബ്രാഹീമിനെ തെളിവുകൾ കൊണ്ട് നേരിടാൻ സാധിക്കില്ലെന്നു വന്നപ്പോൾ അദ്ദേഹത്തിനെതിരെ തങ്ങളുടെ ശക്തി പ്രയോഗിക്കാനാണവർ തീരുമാനിച്ചത്. അവർ പറഞ്ഞു: ഇബ്രാഹീം തകർക്കുകയും പൊളിക്കുകയും ചെയ്ത നിങ്ങളുടെ വിഗ്രഹങ്ങളെ സഹായിക്കുന്നതിനായി ഇബ്രാഹീമിനെ നിങ്ങൾ തീയിലിട്ട് കരിക്കുക. മറ്റുള്ളവർക്ക് പാഠമാകുന്ന ശിക്ഷ തന്നെ അവന് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നെങ്കിൽ (അപ്രകാരം ചെയ്യുക).

Enbiya 21:69

അങ്ങനെ അവർ തീ ആളിക്കത്തിക്കുകയും, അതിലേക്ക് അദ്ദേഹത്തെ എറിയുകയും ചെയ്തു. നാം പറഞ്ഞു: തീയേ! ഇബ്രാഹീമിന് മേൽ നീ തണുപ്പും സമാധാനവുമാവുക. അങ്ങനെ അതപ്രകാരം ആയിത്തീർന്നു. അദ്ദേഹത്തിന് യാതൊരു ഉപദ്രവവും ബാധിച്ചില്ല.

Enbiya 21:70

അങ്ങനെ ഇബ്രാഹീമിൻ്റെ ജനത അദ്ദേഹത്തെ കത്തിജ്വലിപ്പിക്കാനുള്ള തന്ത്രം മെനഞ്ഞു. അപ്പോൾ നാം അവരുടെ തന്ത്രം തകർക്കുകയും, നശിച്ചവരും പരാജിതരുമാക്കി അവരെ മാറ്റുകയും ചെയ്തു.

Enbiya 21:71

അദ്ദേഹത്തെയും ലൂത്വിനെയും നാം രക്ഷപ്പെടുത്തുകയും, ശാമിൻ്റെ ഭൂമിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരികയും ചെയ്തു. ധാരാളം നബിമാരെ അയച്ചു കൊണ്ടും, സൃഷ്ടികൾക്ക് വേണ്ടതായ ധാരാളം പ്രയോജനങ്ങൾ വിതറിക്കൊണ്ടും നാം അനുഗ്രഹം ചൊരിഞ്ഞ (നാടാണ് ശാം).

Enbiya 21:72

തനിക്കൊരു സന്താനത്തെ നൽകണമെന്ന് പ്രാർത്ഥിച്ചപ്പോൾ (അതിനുത്തരമായി കൊണ്ട്) ഇസ്ഹാഖിനെ നാം നൽകി. അതിന് പുറമെ യഅ്ഖൂബിനെയും നാം നൽകി. ഇബ്രാഹീമിനെയും അദ്ദേഹത്തിൻ്റെ സന്താനങ്ങളായ ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നാം അല്ലാഹുവിനെ അനുസരിക്കുന്ന സച്ചരിതരാക്കി തീർത്തു.

Enbiya 21:73

ജനങ്ങൾക്ക് നന്മയിൽ മാതൃകയാക്കാവുന്ന നേതാക്കന്മാരായി അവരെ നാം മാറ്റുകയും ചെയ്തു. അല്ലാഹുവിൻ്റെ അനുമതിയോടെ, അവനെ മാത്രം ആരാധിക്കണമെന്നതിലേക്ക് അവർ ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. നിങ്ങൾ നന്മകൾ പ്രവർത്തിക്കുകയും, നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കുകയും, സകാത്ത് നൽകുകയും ചെയ്യൂ എന്ന് അവർക്ക് നാം സന്ദേശം നൽകുകയും ചെയ്തു. നമുക്ക് കീഴൊതുങ്ങിയവരുമായിരുന്നു അവർ.

Enbiya 21:74

ലൂത്വിന് നാം തർക്കങ്ങൾക്കിടയിൽ വിധി പുറപ്പെടുവിക്കാനുള്ള കഴിവും, അദ്ദേഹത്തിൻ്റെ മതത്തിൽ വിജ്ഞാനവും നൽകി. അദ്ദേഹത്തിൻ്റെ ജനതയായ, മ്ലേഛവൃത്തികൾ ചെയ്തിരുന്ന സദൂം ഗോത്രത്തിന് മേൽ നാം വർഷിച്ച ശിക്ഷയിൽ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. കുഴപ്പമുണ്ടാക്കിയിരുന്ന, തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാൻ വിസമ്മതിച്ചിരുന്ന ഒരു ജനതയായിരുന്നു അവർ.

Enbiya 21:75

അദ്ദേഹത്തിൻ്റെ ജനതയെ ബാധിച്ച ശിക്ഷയിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിലൂടെ നമ്മുടെ കാരുണ്യത്തിൽ അദ്ദേഹത്തെ നാം ഉൾപ്പെടുത്തുകയും ചെയ്തു. തീർച്ചയായും അദ്ദേഹം നമ്മുടെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും നമ്മുടെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തിരുന്ന സച്ചരിതരായ ദാസന്മാരിൽ പെട്ടയാളായിരുന്നു.

Enbiya 21:76

അല്ലാഹുവിൻ്റെ റസൂലേ! നൂഹിൻ്റെ ചരിത്രവും താങ്കൾ ഓർക്കുക. അദ്ദേഹം ഇബ്രാഹീമിനും ലൂത്വിനുമെല്ലാം മുൻപ് നമ്മെ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം. അപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടത് നൽകി കൊണ്ട് അദ്ദേഹത്തിന് നാം ഉത്തരം നൽകി. അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിൽ വിശ്വസിച്ച അദ്ദേഹത്തിൻ്റെ കുടുംബത്തെയും നാം മഹാദുഃഖത്തിൽ നിന്ന് രക്ഷപ്പെടുത്തി.

Enbiya 21:77

അദ്ദേഹത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ, തൻ്റെ ജനതയുടെ കുതന്ത്രത്തിൽ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി. തീർച്ചയായും അവർ കുഴപ്പങ്ങളുടെയും തിന്മകളുടെയും ജനതയായിരുന്നു. അങ്ങനെ അവരെയെല്ലാം നാം മുക്കി നശിപ്പിച്ചു.

Enbiya 21:78

അല്ലാഹുവിൻ്റെ റസൂലേ! ദാവൂദിൻ്റെയും അദ്ദേഹത്തിൻ്റെ മകൻ സുലൈമാനിൻ്റെയും ചരിത്രം സ്മരിക്കുക. വിധി കൽപ്പിക്കുന്നതിനായി അവരിലേക്ക് ഉയർത്തപ്പെട്ട ഒരു വിഷയത്തിൽ അവർ വിധിപറഞ്ഞ സന്ദർഭം. അവരിൽ ഒരാളുടെ ആട്ടിൻപറ്റം രാത്രിയിൽ മറ്റൊരാളുടെ കൃഷിയിടത്തിൽ പരക്കുകയും, അവിടം നശിപ്പിക്കുകയും ചെയ്തു. ദാവൂദിൻ്റെയും സുലൈമാനിൻ്റെയും വിധിപ്രഖ്യാപനത്തിന് നാം സാക്ഷിയായിരുന്നു. അവരുടെ വിധിപ്രഖ്യാപനത്തിൽ ഒരു കാര്യവും നമുക്ക് മറഞ്ഞു പോയിട്ടില്ല.

Enbiya 21:79

അങ്ങനെ സുലൈമാന് ആ വിഷയത്തിൽ അദ്ദേഹത്തിൻ്റെ പിതാവായിരുന്ന ദാവൂദിനെക്കാൾ നാം അവഗാഹം നൽകി; ദാവൂദിനും സുലൈമാനും നാം പ്രവാചകത്വവും മതവിധികളിലുള്ള വിജ്ഞാനവും നൽകിയിട്ടുണ്ട്. അവയൊന്നും സുലൈമാന് മാത്രമായിട്ടല്ല നാം നൽകിയത്. ദാവൂദിനൊപ്പം അദ്ദേഹത്തിൻ്റെ സ്തുതികീർത്തനങ്ങൾ ഏറ്റുപറയുന്ന രൂപത്തിൽ പർവ്വതങ്ങളെ നാം വിധേയമാക്കി നൽകി. പക്ഷികളെയും അദ്ദേഹത്തിന് നാം കീഴ്പെടുത്തി നൽകി. അപ്രകാരം അവഗാഹം നൽകുകയും, വിധികർതൃത്വവും വിജ്ഞാനവും കീഴ്പെടുത്തി നൽകലുമെല്ലാം നടപ്പാക്കുന്നവനുമാണ് നാം.

Enbiya 21:80

സുലൈമാന് നൽകിയിട്ടില്ലാത്ത ചിലത് ദാവൂദിന് നാം നൽകിയിട്ടുണ്ട്. പടയങ്കികളുടെ നിർമ്മാണം അദ്ദേഹത്തിന് നാം പഠിപ്പിച്ചു നൽകി. നിങ്ങളുടെ ശരീരത്തിൽ ആയുധങ്ങൾ മുറിവേൽപ്പിക്കാതെ അവ നിങ്ങളെ സംരക്ഷിക്കുന്നു. അപ്പോൾ -ജനങ്ങളേ!- നിങ്ങൾക്ക് മേൽ അല്ലാഹു ചൊരിഞ്ഞു തന്നിരിക്കുന്ന ഈ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവരാണോ നിങ്ങൾ?!

Enbiya 21:81

ശക്തിയായി അടിച്ചു വീശുന്ന കാറ്റിനെയും നാം സുലൈമാന് കീഴ്പെടുത്തി കൊടുത്തു. ധാരാളം നബിമാരെ നാം നിയോഗിച്ചു കൊണ്ടും അനുഗ്രഹങ്ങൾ വിശാലമാക്കിയും നാം അനുഗ്രഹിച്ച ശാമിൻ്റെ മണ്ണിലേക്ക് അദ്ദേഹത്തിൻ്റെ കൽപ്പനപ്രകാരം ആ കാറ്റ് സഞ്ചരിക്കുന്നു. നാം എല്ലാ കാര്യവും അറിയുന്നവനാകുന്നു. യാതൊരു കാര്യവും നമുക്ക് അവ്യക്തമാവുകയില്ല.

Enbiya 21:82

പിശാചുക്കളുടെ കൂട്ടത്തിൽ നിന്ന് അദ്ദേഹത്തിന് വേണ്ടി സമുദ്രങ്ങളിൽ മുങ്ങി മുത്തുകളും മറ്റും പുറത്തുകൊണ്ടു വരുന്നവരെയും നാം കീഴ്പെടുത്തി കൊടുത്തു. കെട്ടിടനിർമ്മാണം പോലെ, ഇതല്ലാത്ത മറ്റു പണികളും അവർ ചെയ്തിരുന്നു. അവരുടെ എണ്ണവും അവർ ചെയ്യുന്ന പ്രവർത്തനങ്ങളും നാം സൂക്ഷിച്ചിരുന്നു. അതിൽ ഒന്നും നമുക്ക് വിട്ടുപോകില്ലായിരുന്നു.

Enbiya 21:83

അല്ലാഹുവിൻ്റെ റസൂലേ! അയ്യൂബിൻ്റെ ചരിത്രവും താങ്കൾ സ്മരിക്കുക. അദ്ദേഹത്തെ ദുരിതം ബാധിച്ചപ്പോൾ അല്ലാഹുവിനെ അദ്ദേഹം വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം. അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! തീർച്ചയായും എന്നെ രോഗം ബാധിക്കുകയും, എൻ്റെ കുടുംബത്തെ എനിക്ക് നഷ്ടമാവുകയും ചെയ്തിരിക്കുന്നു. നീയാകട്ടെ; കരുണ ചെയ്യുന്ന എല്ലാവരിലും വെച്ചേറ്റവും കരുണയുള്ളവനല്ലോ? അതിനാൽ എന്നെ ബാധിച്ചിരിക്കുന്ന ഈ പ്രയാസം നീ എന്നിൽ നിന്ന് മാറ്റിത്തരേണമേ!

Enbiya 21:84

അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും, അദ്ദേഹത്തെ ബാധിച്ച പ്രയാസം അദ്ദേഹത്തിൽ നിന്ന് നാം നീക്കുകയും, അദ്ദേഹത്തിന് നഷ്ടപ്പെട്ട കുടുംബത്തെയും മക്കളെയും നാം അദ്ദേഹത്തിന് നൽകുകയും, നഷ്ടപ്പെട്ടതിൻ്റെ ഇരട്ടി വീണ്ടും നൽകുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യമായി കൊണ്ടാണ് അതെല്ലാം അദ്ദേഹത്തിന് നാം നൽകിയത്. അയ്യൂബ് ക്ഷമിച്ചത് പോലെ ക്ഷമിക്കുവാൻ, അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് അവന് കീഴൊതുങ്ങുന്ന എല്ലാവരോടുമുള്ള ഒരു ഓർമ്മപ്പെടുത്തലുമാണത്.

Enbiya 21:85

അല്ലാഹുവിൻ്റെ റസൂലേ! ഇസ്മാഈലിനെയും ഇദ്രീസിനെയും ദുൽ കിഫ്ലിനെയും -عَلَيْهِمُ السَّلَامُ- ഓർക്കുക. അവർ ഓരോരുത്തരും പ്രയാസങ്ങളിലും, അല്ലാഹു ഏൽപ്പിച്ച ബാധ്യതകൾ നിറവേറ്റുന്നതിലും ക്ഷമയോടെ നിലകൊള്ളുന്നവരായിരുന്നു.

Enbiya 21:86

അവരെ നാം നമ്മുടെ കാരുണ്യത്തിൽ ഉൾപ്പെടുത്തുകയും, നബിമാരാക്കുകയും, സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തീർച്ചയായും അവർ അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് പ്രവർത്തിക്കുന്ന സച്ചരിതരായ ദാസന്മാരിൽ പെട്ടവരായിരുന്നു. അവരുടെ രഹസ്യവും പരസ്യവും നല്ലതുമായിരുന്നു.

Enbiya 21:87

അല്ലാഹുവിൻ്റെ റസൂലേ! മത്സ്യത്തിൻ്റെ ആളായ യൂനുസ് -عَلَيْهِ السَّلَامُ- ൻ്റെ ചരിത്രവും ഓർക്കുക. അദ്ദേഹം തൻ്റെ ജനത തിന്മയിൽ തന്നെ തുടർന്നു പോകുന്നതിലുള്ള ദേഷ്യത്തിൽ, അല്ലാഹുവിൻ്റെ അനുമതിയില്ലാതെ (ആ നാട്ടിൽ നിന്ന്) പുറപ്പെട്ട സന്ദർഭം. അദ്ദേഹം അവിടെ നിന്ന് പോയതിൻ്റെ പേരിൽ അദ്ദേഹത്തെ നാം ശിക്ഷിക്കുകയോ, ഞെരുക്കമുണ്ടാക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം കരുതി. എന്നാൽ കടുത്ത ഞെരുക്കവും തടവറയുമാണ് മത്സ്യത്തിൻ്റെ വയറ്റിൽ അകപ്പെട്ടതോടെ അദ്ദേഹത്തിന് പരീക്ഷണമായി ഉണ്ടായത്. അങ്ങനെ മത്സ്യത്തിൻ്റെ വയറ്റിലെ ഇരുട്ടിനും, സമുദ്രത്തിൻ്റെയും രാത്രിയുടെയും ഇരുട്ടുകൾക്കും ഉള്ളിൽ നിന്നു കൊണ്ട് തൻ്റെ തെറ്റ് അംഗീകരിച്ചു കൊണ്ടും, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ടും അദ്ദേഹം അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു: നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ പരിശുദ്ധനും മഹത്വമുള്ളവനുമാകുന്നു. തീർച്ചയായും ഞാൻ അതിക്രമികളിൽ പെട്ടവനായിരുന്നു.

Enbiya 21:88

അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകി. ആ ഇരുട്ടുകളിൽ നിന്ന് അദ്ദേഹത്തെ പുറത്തെത്തിച്ചു കൊണ്ട് നാം അദ്ദേഹത്തെ ആ ദുരിതത്തിൽ നിന്നും, മത്സ്യത്തിൻ്റെ വയറ്റിൽ നിന്നും രക്ഷിച്ചു. യൂനുസിനെ -عَلَيْهِ السَّلَامُ- അദ്ദേഹത്തെ ബാധിച്ച ദുരിതത്തിൽ നിന്ന് രക്ഷപ്പെടുത്തിയതു പോലെയാണ് (അല്ലാഹുവിൽ) വിശ്വസിച്ചവരെ അവർ വല്ല പ്രയാസങ്ങളിൽ അകപ്പെടുകയും അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്താൽ നാം രക്ഷപ്പെടുത്തുക.

Enbiya 21:89

അല്ലാഹുവിൻ്റെ റസൂലേ! സകരിയ്യാ -عَلَيْهِ السَّلَامُ- യുടെ ചരിത്രവും ഓർക്കുക. അദ്ദേഹം തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! ഒരു മകനില്ലാതെ നീ എന്നെ ഒറ്റക്കായി വിടരുതേ! നീയാണല്ലോ നിലനിൽക്കുന്നവരിൽ ഏറ്റവും ഉത്തമൻ. അതിനാൽ എനിക്ക് ശേഷം ജീവിക്കുന്ന ഒരു സന്താനത്തെ നീയെനിക്ക് നൽകേണമേ!

Enbiya 21:90

അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും, യഹ്യായെ അദ്ദേഹത്തിന് നാം സന്താനമായി നൽകുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഭാര്യയെ -അവർ പ്രസവിക്കില്ലായിരുന്നു- പ്രസവിക്കാൻ ശേഷിയുള്ളവരാക്കുകയും ചെയ്തു. തീർച്ചയായും സകരിയ്യയും അദ്ദേഹത്തിൻ്റെ മകനും നന്മകൾ പ്രവർത്തിക്കാൻ ധൃതി കൂട്ടുന്നവരായിരുന്നു. അവർ നമ്മുടെ അടുക്കലുള്ള പ്രതിഫലം ആഗ്രഹിച്ചു കൊണ്ടും, നമ്മുടെ പക്കലുള്ള ശിക്ഷയെ ഭയന്നു കൊണ്ടും നമ്മെ വിളിച്ചു പ്രാർത്ഥിക്കുന്നവരായിരുന്നു. അവർ നമ്മോട് താഴ്മയുള്ളവരുമായിരുന്നു.

Enbiya 21:91

അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ ചാരിത്യം സംരക്ഷിക്കുകയും, വ്യഭിചാരത്തിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്ത മർയമിൻ്റെ ചരിത്രവും ഓർക്കുക. അല്ലാഹു അവരുടെ അടുക്കലേക്ക് ജിബ്രീൽ -عَلَيْهِ السَّلَامُ- നെ അയക്കുകയും, അദ്ദേഹം അവരിൽ (ആത്മാവ്) ഊതുകയും, അവർ ഈസാ -عَلَيْهِ السَّلَامُ- യെ പ്രസവിക്കുകയും ചെയ്തു. അവരും അവരുടെ മകൻ ഈസായും ജനങ്ങൾക്ക് അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന ഒരു ദൃഷ്ടാന്തമായിരുന്നു. ഒരു പിതാവില്ലാതെ ഈസായെ സൃഷ്ടിച്ച അല്ലാഹുവിന് എല്ലാം സാധ്യമാണെന്നതിനുള്ള തെളിവുമായിരുന്നു അത്.

Enbiya 21:92

തീർച്ചയായും -ജനങ്ങളേ!- ഇതാകുന്നു നിങ്ങളുടെ മതം; ഏകമതം. അല്ലാഹുവിനെ ഏകനാക്കുന്ന തൗഹീദ് ഉൾക്കൊള്ളുന്ന ഇസ്ലാമാകുന്നു അത്. ഞാൻ നിങ്ങളുടെ രക്ഷിതാവുമാകുന്നു. അതിനാൽ നിങ്ങൾ സർവ്വ ആരാധനകളും എനിക്ക് മാത്രം നിഷ്കളങ്കമാക്കുക.

Enbiya 21:93

എന്നാൽ ജനങ്ങൾ ഭിന്നിക്കുകയും, അവരിൽ (അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന) മുവഹ്ഹിദും (അല്ലാഹുവിൽ പങ്കുചേർക്കുന്ന) മുശ്'രിക്കും, (അല്ലാഹുവിനെ നിഷേധിക്കുന്ന) കാഫിറും, (അല്ലാഹുവിൽ വിശ്വസിക്കുന്ന) മുഅ്മിനുമുണ്ടായി. ഈ ഭിന്നിച്ചു നിൽക്കുന്നവരെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നമ്മുടെ അടുക്കലേക്ക് മാത്രമാണ് മടങ്ങിവരുന്നത്. അപ്പോൾ അവരുടെ പ്രവർത്തനങ്ങൾക്ക് നാം പ്രതിഫലം നൽകുന്നതാണ്.

Enbiya 21:94

അവരിൽ ആരെങ്കിലും അല്ലാഹുവിലും അവൻ്റെ ദൂതരിലും അന്ത്യനാളിലും വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചാൽ അവൻ്റെ നന്മയെ നിഷേധിക്കുന്നതല്ല. മറിച്ച്, അല്ലാഹു അവൻ്റെ പ്രവർത്തനത്തിന് നന്ദിയായി അവൻ്റെ പ്രതിഫലം ഇരട്ടിയായി നൽകുന്നതാണ്. അങ്ങനെ (ഇരട്ടിയിരട്ടിയാക്കപ്പെട്ട ആ പ്രതിഫലം) അവൻ തൻ്റെ ഗ്രന്ഥത്തിൽ കാണുകയും, അവൻ സന്തോഷിക്കുകയും ചെയ്യുന്നതാണ്.

Enbiya 21:95

(അല്ലാഹുവിനെ) നിഷേധിച്ചതു കാരണത്താൽ നാം നശിപ്പിച്ച ഏതെങ്കിലുമൊരു നാട്ടുകാർ ഇഹലോകത്തേക്ക് മടങ്ങുകയും, അങ്ങനെ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും, അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയും ചെയ്യുക എന്നത് അസാധ്യമാണ്.

Enbiya 21:96

അവർ ഇഹലോകത്തേക്ക് ഒരിക്കലും മടങ്ങിവരികയില്ല. യഅ്ജൂജിൻ്റെയും മഅ്ജൂജിൻ്റെയും തടസ്സം തുറക്കപ്പെടുകയും, ഭൂമിയിലെ എല്ലാ ഉയരമുള്ള പ്രദേശങ്ങളിൽ നിന്നും വേഗതയോടെ അവർ പുറപ്പെടുകയും ചെയ്യുന്നത് വരെ.

Enbiya 21:97

അവരുടെ പുറപ്പാടോടെ അന്ത്യനാൾ വളരെ സമീപസ്ഥമാവുകയും ചെയ്യും. അതിൻ്റെ ഭയാനകതയും കാഠിന്യവും പ്രകടമാവുകയും ചെയ്യും. അപ്പോൾ (അല്ലാഹുവിനെ) നിഷേധിച്ചവരുടെ കണ്ണുകൾ ഇമവെട്ടാതെ മിഴിച്ചു നിൽക്കും. അതിൻ്റെ കടുത്ത ഭയാനകതയാൽ അവർ പറയും: നമ്മുടെ നാശമേ! നാം ഇഹലോകത്ത് വിനോദത്തിലായിരുന്നു. ഈ ഭയാനകമായ ദിവസത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിൽ നിന്ന് അശ്രദ്ധയിലുമായിരുന്നു. അല്ല! നാം (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തിന്മകൾ ചെയ്തുകൂട്ടിക്കൊണ്ടും അതിക്രമികളായിരുന്നു.

Enbiya 21:98

ബഹുദൈവാരാധകരേ! നിങ്ങളും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്ന വിഗ്രഹങ്ങളും, നിങ്ങൾ ആരാധിക്കുന്നതിൽ തൃപ്തിയടഞ്ഞ മനുഷ്യരിലും ജിന്നുകളിലും പെട്ടവരും നരകത്തിൻ്റെ വിറകുകളാകുന്നു. നിങ്ങളും നിങ്ങളുടെ ആരാധ്യന്മാരും അതിൽ പ്രവേശിക്കുന്നതാണ്.

Enbiya 21:99

ഈ ആരാധ്യന്മാർ ആരാധിക്കപ്പെടാൻ അർഹതയുള്ള സാക്ഷാൽ ആരാധ്യന്മാരായിരുന്നുവെങ്കിൽ അവ ഒരിക്കലും അവരെ ആരാധിച്ചവരോടൊപ്പം നരകത്തിൽ പ്രവേശിക്കുകയില്ലായിരുന്നു. ആരാധിച്ചവരും ആരാധിക്കപ്പെട്ടവരുമെല്ലാം നരകത്തിൽ തന്നെ. ഒരിക്കലും പുറത്തു വരാത്ത നിലയിൽ കാലാകാലം അവരതിൽ വസിക്കുന്നതായിരിക്കും.

Enbiya 21:100

അവിടെ അനുഭവിക്കുന്ന കടുത്ത വേദനകൾ കാരണത്താൽ കഠിനമായി തേങ്ങിക്കൊണ്ടിരിക്കും അവർ. അവരെ ബാധിച്ച ഭയാനകമായ ആപത്ത് കാരണത്താൽ യാതൊരു ശബ്ദങ്ങളും അവരവിടെ കേൾക്കുന്നതല്ല.

Enbiya 21:101

(തൊട്ടുമുൻപുള്ള ആയത്തുകളെ പരിഹസിക്കുന്നതിനായി) ബഹുദൈവാരാധകർ പറഞ്ഞു: (പലരാലും) ആരാധിക്കപ്പെട്ട ഈസായും മലക്കുകളും നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച. അല്ലാഹു പറയുന്നു: അല്ലാഹുവിൻ്റെ അറിവിൽ മുൻപേ തന്നെ സൗഭാഗ്യവാന്മാരിൽ പെട്ടവരാണ് എന്ന് നിശ്ചയിക്കപെട്ടവർ -ഉദാഹരണത്തിന് ഈസാ -عَلَيْهِ السَّلَامُ- തന്നെ-; അവർ നരകത്തിൽ നിന്ന് അകറ്റപ്പെടുന്നതായിരിക്കും.

Enbiya 21:102

അവരുടെ ചെവികളിൽ നരകത്തിൻ്റെ ശബ്ദം എത്തുകയേയില്ല. അവരുടെ മനസ്സുകൾ ആഗ്രഹിക്കുന്ന സ്വർഗീയാനുഗ്രഹങ്ങളിലും ആസ്വാദനങ്ങളിലുമായിരിക്കും അവർ. അവരുടെ സുഖജീവിതം ഒരിക്കലും അവസാനിക്കുകയുമില്ല.

Enbiya 21:103

നരകം അതിലെ ആളുകൾക്ക് മുകളിൽ കൊട്ടിയടക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഏറ്റവും ഭീകരമായ ആ ഭയം അവരെ പിടികൂടുകയില്ല. മലക്കുകൾ അഭിവാദ്യങ്ങളുമായി അവരെ വരവേൽക്കും. അവർ പറയും: നിങ്ങൾക്ക് ഇഹലോകത്ത് വാഗ്ദാനം ചെയ്യപ്പെടുകയും, അനുഭവിക്കാനുള്ള സുഖാനുഗ്രഹങ്ങളുണ്ട് എന്ന് സന്തോഷവാർത്ത നൽകപ്പെടുകയും ചെയ്തു കൊണ്ടിരുന്ന ദിനം ഇതാകുന്നു.

Enbiya 21:104

ഏടുകൾ ചുരുട്ടുന്നതു പോലെ ആകാശത്തെ അതിലുള്ളതെല്ലാം ഉൾപ്പെടെ നാം ചുരുട്ടുന്ന ദിവസം. സൃഷ്ടികളെ അവർ ആദ്യതവണ സൃഷ്ടിക്കപ്പെട്ട അതേ രൂപത്തിൽ നാം ഒരുമിച്ചു കൂട്ടുന്നതാണ്. ഒരിക്കലും പാഴാവാത്ത നിലക്ക് നാം വാഗ്ദാനം നൽകിയ കാര്യമത്രെ അത്. തീർച്ചയായും നാം വാഗ്ദാനം നൽകിയത് നടപ്പിലാക്കുന്നവൻ തന്നെയാകുന്നു.

Enbiya 21:105

അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന സച്ചരിതരായ അല്ലാഹുവിൻ്റെ ചില ദാസന്മാർ ഭൂമിയെ അനന്തരമെടുക്കുന്നതാണ് എന്ന കാര്യം 'ലൗഹുൽ മഹ്ഫൂദ്വി'ൽ രേഖപ്പെടുത്തിയ ശേഷം നമ്മുടെ ദൂതന്മാർക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ നാം രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബി -ﷺ- യുടെ സമൂഹമാണ് (ഭൂമിയെ അനന്തരമെടുക്കുന്ന) അല്ലാഹുവിൻ്റെ ആ ദാസന്മാർ.

Enbiya 21:106

തീർച്ചയായും നാം അവതരിപ്പിച്ച ഉൽബോധനത്തിൽ തങ്ങളുടെ രക്ഷിതാവിനെ അവൻ്റെ നിയമങ്ങൾ പ്രകാരം ആരാധിക്കുന്ന ജനതക്ക് വലിയ പ്രയോജനവും മതിയായ സന്ദേശവുമുണ്ട്. അവരാകുന്നു അതിൽ നിന്ന് (അല്ലാഹുവിൻ്റെ ഉൽബോധനത്തിൽ നിന്ന്) പ്രയോജനമെടുക്കുന്നവർ.

Enbiya 21:107

ഓ മുഹമ്മദ് -ﷺ-! സർവ്വസൃഷ്ടികൾക്കും കാരുണ്യമായി കൊണ്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല. ജനങ്ങൾക്ക് സന്മാർഗം എത്തിച്ചു നൽകാനും, അവരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താനും അപ്രകാരമാണ് താങ്കൾ പരിശ്രമിക്കുന്നത്.

Enbiya 21:108

അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ രക്ഷിതാവിൽ നിന്ന് എനിക്ക് ബോധനം നൽകപ്പെടുന്നത് നിങ്ങളുടെ യഥാർത്ഥ ആരാധ്യൻ ഒരേയൊരു ആരാധ്യൻ മാത്രമാകുന്നു എന്നതാണ്. അവന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹുവാകുന്നു ആ യഥാർത്ഥ ആരാധ്യൻ. അതിനാൽ നിങ്ങൾ അവനിൽ വിശ്വസിച്ചും, അവനെ അനുസരിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചും അല്ലാഹുവിന് കീഴൊതുങ്ങുക.

Enbiya 21:109

ഇനി അവർ താങ്കൾ കൊണ്ടു വന്നതിൽ നിന്ന് തിരിഞ്ഞു കളയുകയാണെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരോട് പറഞ്ഞേക്കുക: നമുക്കും നിങ്ങൾക്കുമിടയിലുള്ള ബന്ധവിഛേദനത്തിൽ ഞാനും നിങ്ങളും ഒരേ നിലപാടിലാണ് എന്ന് ഞാനിതാ നിങ്ങളെ അറിയിച്ചിരിക്കുന്നു. അല്ലാഹു താക്കീത് ചെയ്ത അവൻ്റെ ശിക്ഷ എപ്പോഴാണ് നിങ്ങൾക്ക് മേൽ വന്നിറങ്ങുക എന്ന് എനിക്കറിയില്ല.

Enbiya 21:110

തീർച്ചയായും അല്ലാഹു നിങ്ങൾ പരസ്യമാക്കുന്ന സംസാരവും, നിങ്ങൾ രഹസ്യമാക്കുന്ന സംസാരവും അറിയുന്നു. അവന് അതിൽ യാതൊന്നും അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.

Enbiya 21:111

എനിക്കറിയില്ല. നിങ്ങൾക്കുള്ള ശിക്ഷ വൈകുന്നത് ചിലപ്പോൾ നിങ്ങൾക്കുള്ള ഒരു പരീക്ഷണമോ, തിന്മകൾ അധികരിച്ച ശേഷം നിങ്ങളെ പൊടുന്നനെ പിടികൂടുന്നതിനോ വേണ്ടിയാവാം. അല്ലാഹുവിൻ്റെ അറിവിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു അവധി വരെ നിങ്ങൾക്ക് സുഖാനുഗ്രഹങ്ങൾ അഴിച്ചു വിട്ടുതരുകയും അങ്ങനെ നിങ്ങൾ നിഷേധത്തിലും വഴികേടിലും ഉറച്ചു പോകുന്നതിനും വേണ്ടിയായിരിക്കാം.

Enbiya 21:112

അല്ലാഹുവിൻ്റെ ദൂതർ തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! നമുക്കും നിഷേധത്തിൽ ഉറച്ചു നിലകൊള്ളുന്ന ഞങ്ങളുടെ ജനതക്കും ഇടയിൽ നീ സത്യപ്രകാരം വിധികൽപ്പിക്കേണമേ! സർവ്വവിശാലമായ കാരുണ്യമുള്ളവനായ (റഹ്മാനായ അല്ലാഹുവിനെ) കൊണ്ടാകുന്നു നിങ്ങൾ പറഞ്ഞുണ്ടാക്കുന്ന നിഷേധത്തിലും കളവാക്കലിലും ഞങ്ങൾ സഹായം തേടുന്നത്.

Hacc 22:1

അല്ലയോ ജനങ്ങളെ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കൽപ്പിച്ചവ പ്രാവർത്തികമാക്കി കൊണ്ടും, അവൻ നിങ്ങളോട് വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അന്ത്യനാളിനൊപ്പം സംഭവിക്കുന്ന ഭൂമിയുടെ പ്രകമ്പനവും മറ്റ് ഭയാനക സംഭവങ്ങളും വളരെ ഗുരുതരം തന്നെയാകുന്നു. അതിനാൽ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനം ചെയ്തു കൊണ്ട് അന്നേക്കു വേണ്ടി തയ്യാറെടുക്കുക എന്നത് നിർബന്ധമാകുന്നു.

Hacc 22:2

നിങ്ങൾ അതിന് സാക്ഷിയാകുന്ന ദിവസം; തൻ്റെ മുലകുടിക്കുന്ന കുഞ്ഞിനെ കുറിച്ച് മുലയൂട്ടുന്ന ഏതൊരു സ്ത്രീയും അശ്രദ്ധയാകും. ഭയത്തിൻ്റെ കാഠിന്യം കാരണത്താൽ ഗർഭവതികളായ സ്ത്രീകൾ പ്രസവിച്ചു പോവുകയും ചെയ്യും. ജനങ്ങൾ ആ സാഹചര്യത്തിൻ്റെ കടുത്ത ഭയാനകത കാരണത്താൽ അവരുടെ ബുദ്ധി നഷ്ടപ്പെട്ട നിലയിൽ ലഹരി ബാധിച്ചവരെ പോലെ ആയതായി നീ കാണും. എന്നാൽ മദ്യപിച്ചതു കൊണ്ട് അവർക്ക് ലഹരി ബാധിച്ചതല്ല. പക്ഷേ അല്ലാഹുവിൻ്റെ ശിക്ഷ കഠിനമായതിനാൽ അത് അവരുടെ ബുദ്ധി നഷ്ടപ്പെടുത്തിയതാകുന്നു.

Hacc 22:3

മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കാൻ അല്ലാഹുവിന് കഴിയുമോ എന്ന കാര്യത്തിൽ ഒരറിവിൻ്റെയും പിൻബലമില്ലാതെ തർക്കിക്കുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. തൻ്റെ വിശ്വാസത്തിൻ്റെയും വാക്കുകളുടെയും കാര്യത്തിൽ അല്ലാഹുവിനെ അങ്ങേയറ്റം ധിക്കരിക്കുന്ന എല്ലാ പിശാചുക്കളെയും വഴികേടിൻ്റെ നേതാക്കളെയും അവൻ പിൻപറ്റുകയും ചെയ്യും.

Hacc 22:4

അല്ലാഹുവിനോട് കടുത്ത ധിക്കാരം വെച്ചു പുലർത്തുന്ന എല്ലാ മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കൾ അവരെ പിൻപറ്റുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവരെ സത്യത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിച്ചു കളയും എന്നത് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്കും തിന്മകളിലേക്കും നയിച്ചു കൊണ്ട് അവരെ അവൻ നരകശിക്ഷയിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ്.

Hacc 22:5

ഹേ ജനങ്ങളേ! മരണ ശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ നമുക്ക് സാധിക്കുമോ എന്ന കാര്യത്തിൽ വല്ല സംശയവും നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ സൃഷ്ടിപ്പിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുക. നാം നിങ്ങളുടെ പിതാവ് ആദമിനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണ്. ശേഷം അദ്ദേഹത്തിൻ്റെ സന്തതികളെ സ്ത്രീയുടെ ഗർഭപാത്രത്തിൽ സ്രവിക്കുന്ന പുരുഷബീജത്തിൽ നിന്ന് നാം സൃഷ്ടിച്ചു. ശേഷം ആ ബീജം ഒരു രക്തക്കട്ടയായി മാറുകയും, ശേഷം ആ രക്തക്കട്ട ഒരു മാംസക്കഷ്ണമാകുന്നു. ചവക്കപ്പെട്ട ഒരു ഇറച്ചിക്കഷ്ണം പോലെയാണത്. ശേഷം ആ ഇറച്ചിക്കഷ്ണം ഒന്നുകിൽ ഒരു പൂർണ്ണരൂപമുള്ള സൃഷ്ടിപ്പായി രൂപം മാറുകയും അങ്ങനെ, അത് ജീവനുള്ള കുഞ്ഞായി പുറത്തു വരുന്നത് വരെ ഗർഭപാത്രത്തിൽ തന്നെ കഴിയുകയും ചെയ്യുന്നു. അല്ലെങ്കിൽ അത് പൂർണരൂപം പ്രാപിക്കാത്തതാവുകയും ഗർഭപാത്രം അതിനെ പുറന്തള്ളുകയും ചെയ്യുന്നു. നിങ്ങളെ ഘട്ടംഘട്ടമായി സൃഷ്ടിക്കാൻ കഴിവുള്ളവനാണ് നാം എന്ന് നിങ്ങൾക്ക് ബോധ്യപ്പെടുത്തി തരുന്നതിന് വേണ്ടിയാണത്. ഗർഭസ്ഥശിശുക്കളിൽ നാം ഉദ്ദേശിക്കുന്നവയെ നിശ്ചയിക്കപ്പെട്ട ഒരു അവധിയിൽ -അതായത് ഒൻപത് മാസങ്ങൾ- പ്രസവിക്കുന്നത് വരെ നാം ഗർഭപാത്രത്തിൽ തന്നെ നിലനിർത്തുന്നു. ശേഷം നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രത്തിൽ നിന്ന് ശിശുക്കളായി നാം നിങ്ങളെ പുറത്തു കൊണ്ടുവരുന്നു. അങ്ങനെ, നിങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തിയിലേക്കും ബുദ്ധിയിലേക്കും എത്തിച്ചേരുന്നതിന് വേണ്ടി. നിങ്ങളുടെ കൂട്ടത്തിൽ അതിന് മുൻപ് മരിക്കുന്നവരുമുണ്ട്. വാർദ്ധക്യത്തിൽ എത്തിച്ചേർന്ന്, ശക്തിയും ബുദ്ധിയുമെല്ലാം ദുർബലമായി, മുൻപ് അറിഞ്ഞിരുന്നതെല്ലാം അറിയാത്ത സ്ഥിതിയിൽ,കുട്ടികളെക്കാൾ മോശം സ്ഥിതിയിലെത്തിച്ചേരുന്നവരും നിങ്ങളിലുണ്ട്. ഭൂമിയെ ഉണങ്ങിവരണ്ട്, ചെടികളില്ലാത്ത നിലയിൽ നീ കാണുന്നു; ശേഷം നാം അവിടെ മഴവെള്ളം വർഷിച്ചാലാകട്ടെ, അതിൽ നിന്ന് ചെടികൾ പുറത്തു വരുകയും, അതിലെ ചെടികൾ പൊട്ടിവിരിഞ്ഞതിനാൽ ഭൂമി ഉയരുകയും ചെയ്യുന്നത് കാണാം. അങ്ങനെ മനോഹരമായ കാഴ്ച നൽകുന്ന എല്ലാ തരം ചെടികളും അത് പുറത്തേക്ക് കൊണ്ടുവരുന്നു.

Hacc 22:6

നാം നിങ്ങളോട് ഈ കാര്യങ്ങളെല്ലാം -സൃഷ്ടിപ്പിൻ്റെ ആരംഭവും നിങ്ങളെ ഘട്ടങ്ങളായി സൃഷ്ടിച്ചതും നിങ്ങളിൽ ജനിച്ചു വീഴുന്നവരുടെ വ്യത്യസ്ത അവസ്ഥകളുമെല്ലാം- അറിയിച്ചു തന്നത് നിങ്ങളെ സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു യാതൊരു സംശയത്തിനുമിടയില്ലാത്ത വിധം സത്യമായുള്ളവൻ എന്ന് നിങ്ങൾ വിശ്വസിക്കുന്നതിന് വേണ്ടിയാണ്. നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ പോലെയല്ല അവൻ. അല്ലാഹുവാകുന്നു ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും, ഒന്നും തന്നെ അവന് അസാധ്യമാവില്ലെന്നും നിങ്ങൾ വിശ്വസിക്കുന്നതിനും വേണ്ടിയാണ്.

Hacc 22:7

അന്ത്യനാൾ വരിക തന്നെ ചെയ്യുമെന്നും, അത് സംഭവിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും, അല്ലാഹു മരണപ്പെട്ടവരെ അവരുടെ ഖബ്റുകളിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിക്കുമെന്നും, അവർക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകുമെന്നും നിങ്ങൾ വിശ്വസിക്കുന്നതിനും വേണ്ടിയാണത്.

Hacc 22:8

സത്യത്തിലേക്ക് എത്തിക്കാൻ പര്യാപ്തമായ ഒരു അറിവോ, വഴികാണിച്ചു നൽകുന്ന ഒരു സന്മാർഗദർശിയെ പിൻപറ്റുക എന്നതോ, അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട, നേർമാർഗത്തിലേക്ക് പ്രകാശം ചൊരിയുന്ന ഒരു ഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിൻ്റെ ഏകത്വത്തെ സംബന്ധിച്ച് തർക്കിക്കുന്ന ചിലർ അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

Hacc 22:9

ജനങ്ങളെ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിച്ചു കളയുന്നതിനും, അല്ലാഹുവിൻ്റെ മതത്തിൽ (ഇസ്ലാമിൽ) അവർ പ്രവേശിക്കാതിരിക്കുന്നതിനും വേണ്ടി അഹങ്കാരത്തോടെ തൻ്റെ കഴുത്ത് തിരിച്ചു പോകുന്നവൻ; അവന് ഇഹലോകത്ത് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന ശിക്ഷയാൽ നിന്ദ്യതയുണ്ടായിരിക്കും. പരലോകത്താകട്ടെ; കരിച്ചു കളയുന്ന നരകശിക്ഷ നാമവനെ ആസ്വദിപ്പിക്കുകയും ചെയ്യും.

Hacc 22:10

അവനോട് പറയപ്പെടും: നീ ആസ്വദിച്ച ആ ശിക്ഷ നീ സമ്പാദിച്ചു വെച്ച നിഷേധവും തിന്മകളും കാരണത്താലാണ്. അല്ലാഹു അവൻ്റെ സൃഷ്ടികളിൽ ആരെയും അവൻ്റെ തിന്മ കാരണത്താലല്ലാതെ ശിക്ഷിക്കുകയില്ല.

Hacc 22:11

മനുഷ്യരിൽ അന്ധാളിപ്പിൽ കഴിയുകയും സംശയത്തോടെ അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവന് ആരോഗ്യവും സമ്പത്തും പോലുള്ള നന്മകൾ ലഭിച്ചാൽ അവൻ തൻ്റെ വിശ്വാസത്തിൽ തന്നെ തുടരുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്യും. ഇനി, അവന് എന്തെങ്കിലും രോഗമോ ദാരിദ്ര്യമോ പോലുള്ള പരീക്ഷണം ബാധിച്ചാലാകട്ടെ; തൻ്റെ മതത്തിൽ അവൻ ദുഃശകുനം ദർശിക്കുകയും, അങ്ങനെ ഇസ്ലാം ഉപേക്ഷിച്ചു പോവുകയും ചെയ്യും. ദുനിയാവ് അവന് നഷ്ടത്തിലായിരിക്കുന്നു; അവൻ്റെ നിഷേധം കാരണത്താൽ ഇഹലോകത്ത് അവന് രേഖപ്പെടുത്തപ്പെടാത്ത ഒന്നും തന്നെ അവന് കൂടുതലായി ലഭിക്കുകയില്ല. പരലോകത്ത് അവൻ നേരിടേണ്ടി വരുന്ന അല്ലാഹുവിൻ്റെ ശിക്ഷ കാരണത്താൽ അവൻ്റെ പരലോകവും നഷ്ടപ്പെട്ടിരിക്കുന്നു. അത് തന്നെയാകുന്നു വ്യക്തമായ നഷ്ടവും.

Hacc 22:12

ധിക്കരിക്കുന്നവരെ ഉപദ്രവിക്കാനോ, അനുസരിക്കുന്നവരെ സഹായിക്കാനോ കഴിയാത്ത വിഗ്രഹങ്ങളെയാണ് അല്ലാഹുവിന് പുറമെ അവൻ ആരാധിക്കുന്നത്. അങ്ങനെ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതാകട്ടെ; അത് തന്നെയാകുന്നു സത്യത്തിൽ നിന്നുള്ള വ്യക്തമായ വഴികേട്.

Hacc 22:13

വിഗ്രഹങ്ങളെ ആരാധിക്കുന്ന ഈ നിഷേധി വിളിച്ചു പ്രാർത്ഥിക്കുന്നവ കൊണ്ടുള്ള ഉപദ്രവം ഉറപ്പാണ്. അവ കൊണ്ട് ഉപകാരമേതുമില്ല. അവ കൊണ്ടുള്ള ഉപദ്രവമാണ് ഉപകാരത്തെക്കാൾ അടുത്തു നിൽക്കുന്നത്. ഉപകാരത്തെക്കാൾ ഉപദ്രവം ചെയ്യുന്ന ആരാധ്യൻ എത്ര മോശം! സഹായം തേടുന്നവർക്ക് അവയെത്ര മോശം സഹായി! കൂടെക്കൂടിയവർക്ക് എത്ര മോശം കൂട്ടുകാരാണവ!

Hacc 22:14

തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരെ കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണ്. തീർച്ചയായും അല്ലാഹു അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവൻ കാരുണ്യം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് മേൽ കാരുണ്യം ചൊരിയുകയും, ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ ആരും തന്നെയില്ല.

Hacc 22:15

അല്ലാഹു തൻ്റെ നബിയെ -ﷺ- ഇഹലോകത്തും പരലോകത്തും സഹായിക്കില്ലെന്ന് ധരിക്കുന്നവർ തൻ്റെ വീടിൻ്റെ മേൽക്കൂരയിലേക്ക് ഒരു കയർ നീട്ടിയിടുകയും, ശേഷം തൻ്റെ കഴുത്തിൽ കയർ കുരുക്കി ആത്മാഹുതി നടത്തി നോക്കുകയും ചെയ്യട്ടെ. അങ്ങനെ അത് അവൻ്റെ മനസ്സിൽ അനുഭവിക്കുന്ന രോഷത്തെ ഇല്ലാതെയാക്കുന്നുണ്ടോ എന്ന് അവൻ നോക്കട്ടെ. എന്തായാലും അല്ലാഹു അവൻ്റെ നബിയെ സഹായിക്കുന്നതാണ്. ധിക്കാരികളായ എതിരാളികൾക്ക് അത് ഇഷ്ടമായാലും വെറുപ്പായാലും.

Hacc 22:16

പുനരുത്ഥാനത്തിൻ്റെ വ്യക്തമായ തെളിവുകൾ നാം നിങ്ങൾക്ക് വിശദീകരിച്ചു തന്നതു പോലെ, മുഹമ്മദ് നബി -ﷺ- ക്ക് മേൽ നാം ഖുർആനാകുന്ന വ്യക്തമായ ആയത്തുകൾ (ദൃഷ്ടാന്തങ്ങൾ) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു അവൻ്റെ ഔദാര്യത്താൽ അവൻ ഉദ്ദേശിക്കുന്നവരെ സന്മാർഗത്തിൻ്റെയും ശരിയുടെയും വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

Hacc 22:17

തീർച്ചയായും ഈ സമുദായത്തിൽ (മുസ്ലിം സമുദായം) നിന്ന് അല്ലാഹുവിൽ വിശ്വസിച്ചവരും, യഹൂദരും, ചില നബിമാരുടെ അനുയായികളിൽ പെട്ട ഒരു വിഭാഗമായ സ്വാബിഉകളും, നസ്വാറാക്കളും, അഗ്നിയാരാധകരും, വിഗ്രഹാരാധകരുമെല്ലാം; അല്ലാഹു അവർക്കെല്ലാമിടയിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിധിപ്രഖ്യാപിക്കുന്നതാണ്. അപ്പോൾ മുഅ്മിനുകൾ സ്വർഗത്തിൽ പ്രവേശിക്കുകയും, മറ്റുള്ളവർ നരകത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളുടെ എല്ലാ വാക്കുകൾക്കും പ്രവൃത്തികൾക്കും സാക്ഷിയാകുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.

Hacc 22:18

അല്ലാഹുവിൻ്റെ റസൂലേ! ആകാശങ്ങളിലുള്ള മലക്കുകളും, ഭൂമിയിലുള്ള മുഅ്മിനുകളായ ജിന്നുകളും മനുഷ്യരും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് സാഷ്ടാംഗം നമിക്കുന്നുണ്ടെന്ന് താങ്കൾക്ക് അറിയില്ലേ?! ആകാശത്തിലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ഭൂമിയിലെ പർവ്വതവും മരങ്ങളും മൃഗങ്ങളും അല്ലാഹുവിന് കീഴൊതുങ്ങി കൊണ്ട് സുജൂദ് ചെയ്യുന്നതും താങ്കൾക്ക് അറിയില്ലേ?! ജനങ്ങളിൽ ധാരാളം പേർ അവനെ അനുസരിച്ചുകൊണ്ട് സുജൂദ് ചെയ്യുന്നു. ധാരാളം പേർ അവനെ അനുസരിച്ചുകൊണ്ട് സുജൂദ് ചെയ്യാൻ വിസമ്മതിക്കുകയും ചെയ്യുന്നു. അതിനാൽ അവരുടെ നിഷേധത്തിൻ്റെ ഫലമായുള്ള ശിക്ഷ അവർക്ക് മേൽ നിർബന്ധമായിരിക്കുന്നു. ആരുടെയെങ്കിലും മേൽ അവൻ്റെ നിഷേധം കാരണത്താൽ അല്ലാഹു നിന്ദ്യതയും അപമാനവും വിധിച്ചു കഴിഞ്ഞാൽ അവനെ ആദരിക്കാൻ ആരും തന്നെയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവൻ്റെ മേൽ ബലം ചെലുത്താൻ ആരും തന്നെയില്ല.

Hacc 22:19

ഈ രണ്ടു കക്ഷികൾ അവരുടെ രക്ഷിതാവിൻ്റെ കാര്യത്തിൽ തങ്ങളിൽ ആരാണ് സത്യത്തിൻ്റെ വക്താക്കൾ എന്ന് തർക്കിച്ചു കൊണ്ടിരിക്കുന്നവരാണ്. (അല്ലാഹുവിൽ) വിശ്വസിച്ച വിഭാഗവും, അവനെ നിഷേധിച്ച വിഭാഗവും (എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ). അപ്പോൾ (അല്ലാഹുവിനെ) നിഷേധിച്ച കക്ഷി; വസ്ത്രം അത് ധരിക്കുന്ന മനുഷ്യൻ്റെ ശരീരത്തെ പൊതിയുന്ന പോലെ, നരകം അവരെ പൊതിയുന്നതാണ്. അവരുടെ തലക്കു മുകളിലൂടെ അങ്ങേയറ്റം ചൂട്ടുപൊള്ളുന്ന വെള്ളം കോരിയൊഴിക്കപ്പെടുന്നതുമാണ്.

Hacc 22:20

അതു കൊണ്ട് അവരുടെ വയറുകൾക്കുള്ളിലെ ശരീരഭാഗങ്ങൾ ഉരുകിപ്പോവുകയും, അത് അവരുടെ തൊലിയിലെത്തുകയും അതിനെയും ഉരുക്കി കളയുകയും ചെയ്യും.

Hacc 22:21

നരകത്തിൽ അവർക്ക് ഇരുമ്പിൻ്റെ ദണ്ഡുകളുമുണ്ടായിരിക്കും. മലക്കുകൾ അതു കൊണ്ട് അവരുടെ തലക്ക് അടിക്കുന്നതായിരിക്കും.

Hacc 22:22

നരകത്തിൽ നേരിടേണ്ടി വരുന്ന കടുത്ത ദുരിതങ്ങൾ കാരണത്താൽ അവർ അവിടെ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവർ മടക്കപ്പെടുന്നതാണ്. അവരോട് പറയപ്പെടും: കരിച്ചു കളയുന്ന നരകശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക.

Hacc 22:23

എന്നാൽ വിശ്വാസികളുടെ സംഘം; അതായത് അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവരെ അല്ലാഹു വൃക്ഷങ്ങൾക്കും കൊട്ടാരങ്ങൾക്കും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്ന സ്വർഗങ്ങളിൽ പ്രവേശിപ്പിക്കുന്നതാണ്. സ്വർണ്ണത്തിൻ്റെ വളകൾ ആഭരണമായി ധരിപ്പിച്ചു നൽകിക്കൊണ്ടും, മുത്തുകൾ അണിയിച്ചും അല്ലാഹു അവരെ അലങ്കരിക്കുന്നതാണ്. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.

Hacc 22:24

അല്ലാഹു ഇഹലോകത്ത് അവരെ 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല), അല്ലാഹു അക്ബർ (അല്ലാഹുവാണ് ഏറ്റവും വലിയവൻ), അൽഹംദുലില്ലാഹ് (സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു) എന്നതു പോലുള്ള ഉത്തമമായ വചനങ്ങളിലേക്ക് മാർഗദർശനം നൽകുകയും, സ്തുത്യർഹമായ ഇസ്ലാമിൻ്റെ വഴിയിലേക്ക് അവർക്ക് വഴികാണിക്കുകയും ചെയ്തു.

Hacc 22:25

മക്കയിലെ ബഹുദൈവാരാധകർ ഹുദൈബിയ്യ സന്ധിയുടെ വർഷം ചെയ്തതു പോലെ, അല്ലാഹുവിനെ നിഷേധിക്കുകയും ഇസ്ലാമിൽ പ്രവേശിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയും, മസ്ജിദുൽ ഹറാമിൽ നിന്ന് ജനങ്ങളെ തടുക്കുകയും ചെയ്യുന്നവർ; അവർക്ക് നാം വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്; തീർച്ച. ജനങ്ങൾക്ക് അവരുടെ നിസ്കാരത്തിനുള്ള ദിശയായും (ഖിബ്'ല), ഹജ്ജിൻ്റെയും ഉംറയുടെയും കർമ്മമായി നാം നിശ്ചയിച്ച മസ്ജിദാണ് അത് (മസ്ജിദുൽ ഹറാം). അവിടെ മക്കയിൽ താമസിക്കുന്ന മക്കക്കാരനും, മക്കക്കാരല്ലാത്ത പുറംനാടുകളിൽ നിന്ന് അവിടെ വന്നെത്തിയവനും സമമാണ്. ആരെങ്കിലും ബോധപൂർവ്വം അവിടെ തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സത്യത്തിൽ നിന്ന് വഴിമാറിനടക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവന് നാം വേദനാജനകമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.

Hacc 22:26

അല്ലാഹുവിൻ്റെ റസൂലേ! ഇബ്രാഹീമിന് നാം കഅ്ബയുടെ സ്ഥാനവും അതിരുകളും വ്യക്തമാക്കിക്കൊടുത്ത സന്ദർഭം സ്മരിക്കുക. അതിനു മുൻപ് അദ്ദേഹത്തിന് അത് അറിയില്ലായിരുന്നു. എനിക്കുള്ള ആരാധനയിൽ ഒന്നിനെയും നീ പങ്കുചേർക്കരുത്, മറിച്ച്, എന്നെ മാത്രം നീ ആരാധിക്കുക എന്ന് നാം അദ്ദേഹത്തിന് ബോധനം നൽകി. എൻ്റെ ഭവനത്തെ അവിടെ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും, നിസ്കരിക്കുന്നവർക്കും വേണ്ടി എല്ലാ മാലിന്യങ്ങളിൽ നിന്നും -മാലിന്യം പുരണ്ട വസ്തുവോ ആശയമോ ആകട്ടെ; അതിൽ നിന്നെല്ലാം-; നീ ശുദ്ധീകരിക്കുകയും ചെയ്യുക.

Hacc 22:27

നാം താങ്കളോട് നിർമ്മിക്കാൻ കൽപ്പിച്ച ഭവനത്തിലേക്ക് ഹജ്ജിന് വരുന്നതിനായി ജനങ്ങൾക്കിടയിൽ അവരെ ക്ഷണിച്ചു കൊണ്ട് താങ്കൾ വിളംബരം നടത്തുകയും ചെയ്യുക. അവർ നടന്നു കൊണ്ടും, യാത്രാക്ലേശം സഹിച്ചതിനാൽ മെലിഞ്ഞതായി തീർന്ന എല്ലാ ഒട്ടകങ്ങളുടെ പുറത്തും അവർ വരുന്നതാണ്. വിദൂരമായ വഴികളിൽ നിന്നെല്ലാം അവരെയും വഹിച്ച് ഒട്ടകങ്ങൾ വന്നു ചേരുന്നതാണ്.

Hacc 22:28

പാപമോചനവും മഹത്തരമായ പ്രതിഫലവും ഐക്യവും മറ്റും പോലുള്ള അവർക്ക് പ്രയോജനകരമായ കാര്യങ്ങൾക്ക് അവർ സന്നിഹിതരാകുന്നതിന് വേണ്ടിയും, അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നിശ്ചയിക്കപ്പെട്ട ദിനങ്ങളിൽ അവർ ബലിയർപ്പിക്കുന്നതിനും വേണ്ടി. ദുൽ ഹിജ്ജയിലെ പത്താം ദിവസവും, അതിന് ശേഷമുള്ള മൂന്ന് ദിവസങ്ങളുമാണ് അവ. അല്ലാഹു അവർക്ക് നൽകിയ ഒട്ടകങ്ങൾക്കും പശുക്കൾക്കും ആടുമാടുകൾക്കുമുള്ള നന്ദിയായി കൊണ്ടാണത്. അതിനാൽ നിങ്ങൾ ആ ബലിമൃഗങ്ങളെ ഭക്ഷിക്കുകയും, കടുത്ത ദാരിദ്ര്യം ബാധിച്ചവർക്ക് അതിൽ നിന്ന് ഭക്ഷിക്കാൻ നൽകുകയും ചെയ്യുക.

Hacc 22:29

ശേഷം അവരുടെ മേൽ ബാക്കിയുള്ള ഹജ്ജിൻ്റെ കർമ്മങ്ങൾ അവർ പൂർത്തീകരിക്കട്ടെ. അവരുടെ തലമുടി വടിച്ചു കൊണ്ടും നഖങ്ങൾ വെട്ടിയും ഇഹ്റാമിലായിരുന്നതിനാൽ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള അഴുക്ക് വൃത്തിയാക്കി കൊണ്ടും അവർ ഇഹ്റാമിൽ നിന്ന് വിരമിക്കട്ടെ. അതിലൂടെ അവർ തങ്ങൾക്ക് മേൽ നിർബന്ധമാക്കിയ ഹജ്ജ്, ഉംറ, ബലികർമം എന്നിവ പൂർത്തീകരിക്കട്ടെ. സ്വേഛാധിപതികളുടെ കൈകളിൽ നിന്ന് അല്ലാഹു മോചിപ്പിച്ച ആ ഭവനത്തെ (കഅ്ബയെ) അവർ ത്വവാഫുൽ ഇഫാദ്വ (പ്രദക്ഷിണം) നടത്തുകയും ചെയ്യട്ടെ.

Hacc 22:30

നിങ്ങളോട് കൽപ്പിക്കപ്പെട്ടിരിക്കുന്ന ഈ കാര്യം -തലമുടി വടിച്ചു കൊണ്ടും നഖം വെട്ടിക്കൊണ്ടും അഴുക്ക് വൃത്തിയാക്കി കൊണ്ടും നേർച്ച പൂർത്തീകരിച്ചും ത്വവാഫ് ചെയ്തു കൊണ്ടും ഇഹ്റാമിൽ നിന്ന് വിരമിക്കുക എന്നത്- അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ കാര്യമാണ്. അതിനാൽ അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ കാര്യത്തെ നിങ്ങൾ ആദരിക്കുക. ആരെങ്കിലും -അല്ലാഹുവിൻ്റെ അതിർവരമ്പുകളെ ലംഘിക്കാതെയും നിഷിദ്ധങ്ങൾ പ്രവർത്തിക്കാതെയും അവയോട് ആദരവ് പുലർത്തി കൊണ്ട്- ഇഹ്റാമിൻ്റെ വേളയിൽ അല്ലാഹു ഉപേക്ഷിക്കാൻ പറഞ്ഞവ ഉപേക്ഷിച്ചാൽ; അത് അവന് അല്ലാഹുവിൻ്റെ പക്കൽ ഇഹത്തിലും പരത്തിലും നന്മയായിരിക്കും. ജനങ്ങളേ! കന്നുകാലികളിൽ ഒട്ടകം, പശു, ആട് എന്നിവ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അതിൽ ഹാമിയോ (ധാരാളം ഒട്ടകങ്ങളെ ജനിപ്പിച്ച ഒട്ടകം), ബഹീറയോ (ധാരാളം ഒട്ടകങ്ങളെ പ്രസവിച്ചു കഴിയുകയും ചെവി അറുക്കപ്പെടുകയും ചെയ്തവ) വസ്വീലയോ (ഒന്നിനു പിറകെ ഒന്നായി പെണ്ണൊട്ടകങ്ങളെ പ്രസവിച്ച ഒട്ടകം) ഒന്നും അവൻ നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിട്ടില്ല. അല്ലാഹു ഖുർആനിൽ നിഷിദ്ധമാക്കിയതായി നിങ്ങൾ കാണുന്ന ശവം, രക്തം പോലുള്ളവ മാത്രമല്ലാതെ മറ്റൊന്നും അവൻ അക്കൂട്ടത്തിൽ നിഷിദ്ധമാക്കിയിട്ടില്ല. അതിനാൽ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളെ നിങ്ങൾ അകറ്റി നിർത്തുക. അല്ലാഹുവിൻ്റെ മേലും മനുഷ്യരുടെ മേലും കെട്ടിച്ചമക്കപ്പെടുന്ന നിരർത്ഥകമായ കള്ളവർത്തമാനങ്ങളിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുക.

Hacc 22:31

അല്ലാഹുവിങ്കൽ തൃപ്തികരമായ അവൻ്റെ മതമൊഴികെ മറ്റെല്ലാം ഉപേക്ഷിച്ചു കൊണ്ടും, അവനുള്ള ആരാധനയിൽ ഒരാളെയും പങ്കുചേർക്കാതെയും നിങ്ങൾ അവ (വിഗ്രഹങ്ങളും കള്ളവാർത്തകളും) ഉപേക്ഷിക്കുക. ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്താൽ അവൻ ആകാശത്ത് നിന്നു വീണവനെ പോലെയാണ്. വല്ല പക്ഷിയും അവൻ്റെ ഇറച്ചിയും എല്ലും റാഞ്ചി കൊണ്ടു പോവുകയോ, കാറ്റ് അവനെ വിദൂരമായ എവിടെയെങ്കിലും കൊണ്ടുപോയി ഇടുകയോ ചെയ്യും.

Hacc 22:32

അല്ലാഹുവിനെ ഏകനാക്കലും അവനെ നിഷ്കളങ്കമായി ആരാധിക്കലും വിഗ്രഹങ്ങളെ ഉപേക്ഷിക്കലും വ്യാജവർത്തമാനങ്ങൾ വെടിയലും; അതാകുന്നു അല്ലാഹു കൽപ്പിച്ചത്. ആരെങ്കിലും അല്ലാഹുവിൻ്റെ മതത്തിൻ്റെ അടയാളങ്ങളെ -ബലിമൃഗങ്ങളും ഹജ്ജിൻ്റെ കർമ്മങ്ങളും അതിൽ പെട്ടതാകുന്നു- ആദരിക്കുന്നുവെങ്കിൽ, ആ ആദരവ് ഹൃദയങ്ങളിൽ അതിൻ്റെ രക്ഷിതാവിനോടുള്ള സൂക്ഷ്മതയിൽ നിന്നാകുന്നു.

Hacc 22:33

നിങ്ങൾ കഅ്ബയുടെ അടുത്തായി ബലിയർപ്പിക്കുന്ന ബലിമൃഗങ്ങളിൽ ഒരു നിശ്ചിത അവധി വരെ -അതായത് സ്വേഛാധിപതികളിൽ നിന്ന് അല്ലാഹു സ്വതന്ത്രമാക്കിയ കഅ്ബയെന്ന ഭവനത്തിൻ്റെ അരികിൽ അറുക്കുന്ന സന്ദർഭം വരെ- നിങ്ങൾക്ക് പ്രയോജനങ്ങളുണ്ട്. യാത്രക്ക് അവയെ ഉപയോഗപ്പെടുത്തുന്നതും, അവയുടെ കമ്പിളിയും, കന്നുകാലികളുടെ കുട്ടികളും, പാലുമെല്ലാം (അവയുടെ ഉപകാരങ്ങൾക്ക്) ഉദാഹരണം.

Hacc 22:34

കഴിഞ്ഞു പോയ എല്ലാ സമുദായത്തിനും അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ട് ബലിയർപ്പിക്കുക എന്നതിനായി നാം ആരാധനാകർമ്മം നിശ്ചയിച്ചിട്ടുണ്ട്. അവർ അല്ലാഹുവിലേക്ക് സാമീപ്യത്തിനായി ബലിയർപ്പിക്കുന്ന വേളയിൽ അല്ലാഹുവിൻ്റെ നാമം സ്മരിക്കുന്നതിന് വേണ്ടിയാണത്. ഒട്ടകങ്ങളെയും പശുക്കളെയും ആടുകളെയും അല്ലാഹു അവർക്ക് നൽകിയതിന് നന്ദിയായി കൊണ്ടും. ജനങ്ങളെ! അതിനാൽ നിങ്ങളുടെ യഥാർത്ഥ ആരാധ്യൻ യാതൊരു പങ്കുകാരനുമില്ലാത്ത ഏകനായ ആരാധ്യനാകുന്നു. താഴ്മ കാണിക്കുകയും അനുസരിക്കുകയും ചെയ്തു കൊണ്ട് അവന് മാത്രം നിങ്ങൾ കീഴൊതുങ്ങുക. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് ഭയഭക്തി പുലർത്തുകയും, നിഷ്കളങ്കമായി അവനെ ആരാധിക്കുകയും ചെയ്യുന്നവർക്ക് സന്തോഷമുണ്ടാക്കുന്ന വാർത്ത അറിയിക്കുക.

Hacc 22:35

അല്ലാഹുവിനെ പറ്റി പരാമർശിക്കപ്പെട്ടാൽ അവൻ്റെ ശിക്ഷയെ ഭയക്കുകയും, അവൻ്റെ കൽപ്പനയെ ധിക്കരിക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും, എന്തെങ്കിലും ആപത്ത് ബാധിച്ചാൽ ക്ഷമിക്കുകയും, നിസ്കാരം പരിപൂർണ്ണമായി നിർവ്വഹിക്കുകയും, അല്ലാഹു നൽകിയതിൽ നിന്ന് നന്മയുടെ മാർഗങ്ങളിൽ ദാനം നൽകുകയും ചെയ്യുന്നവരത്രെ അവർ.

Hacc 22:36

കഅ്ബയുടെ അരികിൽ ബലിയർപ്പിക്കപ്പെടുന്ന ഒട്ടകങ്ങളെയും പശുക്കളെയും നിങ്ങൾക്ക് ദീനിൻ്റെ അടയാളവും ചിഹ്നവുമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതിൽ നിങ്ങൾക്ക് മതപരവും ഭൗതികവുമായ പ്രയോജനങ്ങളുണ്ട്. അതിനാൽ അവയെ അറുക്കുന്ന വേളയിൽ കുതറിയോടാതിരിക്കാൻ അതിൻ്റെ കൈകളിലൊന്ന് കെട്ടിവെക്കുകയും, മറ്റുള്ളവ നിരത്തിവെക്കുകയും ചെയ്ത ശേഷം അല്ലാഹുവിൻ്റെ നാമം (ബിസ്മില്ലാഹ് എന്ന്) നിങ്ങൾ ഉച്ചരിക്കുകയും ചെയ്യുക. അങ്ങനെ അവയെ അറുത്ത ശേഷം അതിൻ്റെ പാർശ്വത്തിൽ അത് വീണു കഴിഞ്ഞാൽ -ബലിയർപ്പിച്ചവരേ- നിങ്ങൾ അതിൽ നിന്ന് ഭക്ഷിക്കുക. യാചിക്കുന്നതിൽ നിന്ന് ധന്യത പുലർത്തുന്ന പാവപ്പെട്ടവർക്കും, എന്തെങ്കിലും ലഭിക്കുന്നതിനായി നിൽക്കുന്ന ദരിദ്രർക്കും നിങ്ങൾ അതിൽ നിന്ന് നൽകുകയും ചെയ്യുക. നിങ്ങൾക്ക് വിഭവങ്ങൾ വഹിപ്പിക്കാനും യാത്ര ചെയ്യാനും കഴിയും വിധം അവയെ നാം കീഴ്പെടുത്തി തന്നതു പോലെ, അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നതിനായി അവയെ ബലിയറുക്കാൻ കഴിയും വിധവും നാം നിങ്ങൾക്കവയെ കീഴ്പെടുത്തി തന്നിരിക്കുന്നു. അവയെ കീഴ്പെടുത്തി നൽകിയ അല്ലാഹുവിൻ്റെ അനുഗ്രഹത്തിന് നിങ്ങൾ നന്ദി കാണിക്കാനത്രെ അത്.

Hacc 22:37

നിങ്ങൾ ബലിയർപ്പിച്ച മൃഗങ്ങളുടെ മാംസങ്ങളോ രക്തമോ അല്ലാഹുവിൻ്റെ അടുക്കൽ എത്തുകയില്ല. അതൊന്നും അവനിലേക്ക് ഉയർത്തപ്പെടുകയുമില്ല. മറിച്ച്, അതിൽ നിങ്ങൾ പുലർത്തിയ സൂക്ഷ്മതയാകുന്നു അല്ലാഹുവിലേക്ക് എത്തുക. ഈ ബലികർമ്മത്തിലൂടെ അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നതിൽ നിങ്ങൾ പുലർത്തുന്ന നിഷ്കളങ്കത; (അതാകുന്നു അല്ലാഹുവിലേക്ക് എത്തുക). അപ്രകാരം അല്ലാഹു അവയെ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. നിങ്ങളെ സത്യത്തിലേക്ക് നയിച്ചതിന് നന്ദി പ്രകടിപ്പിക്കുന്നതിനായി അല്ലാഹുവിനെ നിങ്ങൾ മഹത്വപ്പെടുത്തുന്നതിന് (അല്ലാഹു അക്ബർ എന്ന് തക്ബീർ ചൊല്ലൽ) വേണ്ടി. അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുന്നത് നന്നാക്കുകയും, അല്ലാഹുവിൻ്റെ സൃഷ്ടികളോട് ഇടപഴുകുന്നത് നന്നാക്കുകയും ചെയ്യുന്നവർക്ക് സന്തോഷമേകുന്ന വാർത്ത അറിയിക്കുക.

Hacc 22:38

തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിച്ചവരെ അവരുടെ ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് പ്രതിരോധിക്കുന്നതാണ്. തീർച്ചയായും, തൻ്റെ ഉത്തരവാദിത്തങ്ങളെ അങ്ങേയറ്റം വഞ്ചിക്കുകയും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതെ അവയെ നിരന്തരം നിഷേധിക്കുകയും നന്ദികേട് കാണിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. മറിച്ച്, അല്ലാഹു അവരെ വെറുക്കുന്നു.

Hacc 22:39

തങ്ങളോട് യുദ്ധം ചെയ്യുന്ന ബഹുദൈവാരാധകരോട് യുദ്ധം ചെയ്യാൻ അല്ലാഹു (അവനിൽ) വിശ്വസിക്കുന്നവർക്ക് അനുമതി നൽകിയിരിക്കുന്നു. കാരണം, അവരുടെ ശത്രുക്കൾ അവരോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിച്ചവരെ യുദ്ധമില്ലാതെ തന്നെ അവരുടെ ശത്രുക്കൾക്കെതിരിൽ സഹായിക്കാൻ കഴിവുള്ളവനാകുന്നു. എന്നാൽ മുഅ്മിനുകളെ പരീക്ഷിക്കുന്നതിനായി (അല്ലാഹുവിനെ) നിഷേധിക്കുന്നവരോട് യുദ്ധമുണ്ടാകണമെന്ന് അവൻ യുക്തിപൂർവ്വം നിശ്ചയിച്ചിരിക്കുന്നു.

Hacc 22:40

(അല്ലാഹുവിനെ) നിഷേധിച്ചവർ തങ്ങളുടെ വീടുകളിൽ നിന്ന് അന്യായമായി പുറത്താക്കിയവർ. 'ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ്; അവനല്ലാതെ മറ്റൊരു രക്ഷിതാവ് ഞങ്ങൾക്കില്ല' എന്നു പറഞ്ഞതല്ലാതെ ഒരു ആക്ഷേപവും അവർക്ക് മേലില്ല. അല്ലാഹു അവൻ്റെ നബിമാർക്കും അവനിൽ വിശ്വസിച്ചവർക്കും അവരുടെ ശത്രുക്കൾക്കെതിരെ യുദ്ധം നിയമമാക്കിയില്ലായിരുന്നെങ്കിൽ ആരാധനാകേന്ദ്രങ്ങൾക്ക് മേൽ അവർ അതിക്രമം നടത്തുമായിരുന്നു. അങ്ങനെ സന്യാസിമാരുടെ മഠങ്ങളും, നസ്വാറാക്കളുടെ പള്ളികളും, യഹൂദരുടെ ആരാധനാകേന്ദ്രങ്ങളും, നിസ്കാരത്തിനായി നിശ്ചയിക്കപ്പെട്ട, മുസ്ലിംകൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുന്ന അവരുടെ മസ്ജിദുകളും ഇവർ തകർത്തെറിയുമായിരുന്നു. അല്ലാഹു അവൻ്റെ മതത്തെയും അവൻ്റെ നബിയെയും സഹായിക്കുന്നവരെ സഹായിക്കുക തന്നെ ചെയ്യും. തീർച്ചയായും അല്ലാഹു അവൻ്റെ മതത്തെ സഹായിക്കുന്നവരെ സഹായിക്കാൻ അതീവശക്തിയുള്ളവനും (ഖവിയ്യ്), ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപവാനും (അസീസ്) ആകുന്നു.

Hacc 22:41

സഹായം വാഗ്ദാനം ചെയ്യപ്പെട്ട ഈ വിഭാഗം; ശത്രുക്കൾക്കെതിരെ സഹായിച്ചു കൊണ്ട് നാം ഭൂമിയിൽ സ്വാധീനം നൽകിയാൽ നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ നിലക്ക് നിർവ്വഹിക്കുകയും, തങ്ങളുടെ സമ്പാദ്യത്തിലെ സകാത്ത് നൽകുകയും, അല്ലാഹുവിൻ്റെ മതം കൽപ്പിക്കുന്നത് (ജനങ്ങളോട്) കൽപ്പിക്കുകയും, വിലക്കിയതിൽ നിന്ന് (ജനങ്ങളെ) വിലക്കുകയും ചെയ്യുന്നവരാകുന്നു. എല്ലാ കാര്യങ്ങളുടെയും പര്യവസാനം അല്ലാഹുവിലേക്ക് മാത്രമാകുന്നു; അവക്കുള്ള പ്രതിഫലവും ശിക്ഷയുമെല്ലാം (അവൻ്റെ അടുക്കൽ മാത്രമാകുന്നു).

Hacc 22:42

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ കളവാക്കുന്നെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. തൻ്റെ സമൂഹത്തിൻ്റെ നിഷേധം നേരിടേണ്ടി വരുന്ന ആദ്യത്തെ നബിയല്ല താങ്കൾ. താങ്കളുടെ സമൂഹത്തിന് മുൻപ് നൂഹിൻ്റെ ജനത നൂഹിനെയും, ആദ് സമൂഹം ഹൂദിനെയും, ഥമൂദ് ഗോത്രം സ്വാലിഹിനെയും നിഷേധിച്ചിട്ടുണ്ട്.

Hacc 22:43

ഇബ്രാഹീമിൻ്റെ ജനത ഇബ്രാഹീമിനെയും, ലൂത്വിൻ്റെ ജനത ലൂത്വിനെയും കളവാക്കിയിട്ടുണ്ട്.

Hacc 22:44

മദ്യൻ നിവാസികൾ ശുഐബിനെയും നിഷേധിച്ചു തള്ളി. ഫിർഔനും അവൻ്റെ ജനതയും മൂസായെ നിഷേധിച്ചു തള്ളി. അപ്പോൾ അവരുടെ സമൂഹങ്ങൾക്കുള്ള ശിക്ഷ നാം പിന്തിച്ചു; വഴിയെ പടിപടിയായി അവരെ പിടികൂടുന്നതിന് വേണ്ടിയായിരുന്നു അത്. ശേഷം ഞാനവരെ ശിക്ഷ കൊണ്ട് പിടികൂടി. അപ്പോൾ -ചിന്തിക്കുക!- എങ്ങനെയുണ്ടായിരുന്നു അവരോടുള്ള എൻ്റെഎതിർപ്പ്?! അവരുടെ നിഷേധത്തിൻ്റെ ഫലമായി ഞാൻ അവരെ നശിപ്പിച്ചു കളഞ്ഞു.

Hacc 22:45

എത്രയധികം നാടുകളെയാണ് നാം വേരോടെ പിഴുതെറിയുന്ന ശിക്ഷയിലൂടെ നശിപ്പിച്ചത് -അവയാകട്ടെ അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് അതിക്രമികളായിരുന്നു . അവരുടെ നാട് അതാ തകർന്നടിഞ്ഞ്, ആരും താമസിക്കാനില്ലാതെ ശൂന്യമായി കിടക്കുന്നു. എത്രയെത്ര കിണറുകളാണ് നശിച്ചു പോയതിനാൽ ആരും വെള്ളമെടുക്കാൻ വരാതെ ഒഴിഞ്ഞുകിടക്കുന്നത്! എത്രയെത്ര അലങ്കരിക്കപ്പെട്ട ഉയർന്ന കൊട്ടാരങ്ങളാണ് അതിൽ വസിച്ചിരുന്നവരെ സംരക്ഷിക്കാതെ പോയത്!

Hacc 22:46

അല്ലാഹുവിൻ്റെ റസൂൽ കൊണ്ടു വന്നതിനെ നിഷേധിക്കുന്നവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?! അങ്ങനെയെങ്കിൽ നശിപ്പിക്കപ്പെട്ട ആ നാടുകളുടെ ബാക്കിപത്രങ്ങൾ അവർക്ക് കണ്ണുകൊണ്ട് കണ്ടറിയാമായിരുന്നു. അങ്ങനെ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്ന തരത്തിൽ അവർക്ക് ചിന്തിക്കുകയും, പാഠങ്ങൾ പഠിക്കുന്നതിനായി അവരുടെ കഥകൾ കേട്ടുൾക്കൊള്ളുകയും ചെയ്യാമായിരുന്നു. തീർച്ചയായും അന്ധതയെന്നാൽ കണ്ണുകളുടെ അന്ധതയല്ല. മറിച്ച്, നാശത്തിലേക്ക് വലിച്ചിഴക്കുന്ന വിനാശകരമായ അന്ധത ഉൾക്കാഴ്ചക്കുണ്ടാകുന്ന അന്ധതയാണ്. അപ്പോഴാണ് മനുഷ്യൻ ഗുണപാഠം ഉൾക്കൊള്ളുകയോ ഉൽബോധനം സ്വീകരിക്കുകയോ ചെയ്യാതെയാവുക.

Hacc 22:47

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ജനതയിൽ (അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകത്ത് ഉടനടിയും ശേഷം പരലോകത്തും ശിക്ഷ ലഭിക്കുമെന്ന് താക്കീത് നൽകപ്പെട്ടപ്പോൾ ശിക്ഷക്കായി താങ്കളോട് ധൃതികൂട്ടുന്നു. അല്ലാഹു അവൻ്റെ വാഗ്ദാനം ലംഘിക്കുകയേയില്ല. ഇഹലോകത്തുതന്നെ അവർക്ക് ലഭിച്ച ശിക്ഷയിൽ പെട്ടതായിരുന്നു ബദ്ർ യുദ്ധത്തിൽ അവരെ ബാധിച്ച പരാജയം. ഇഹലോകത്ത് നിങ്ങൾ കണക്കാക്കുന്ന ആയിരം വർഷങ്ങൾ പോലെയാണ് പരലോകത്തുള്ള ശിക്ഷയുടെ ഒരു ദിവസം; ശിക്ഷയുടെ കാഠിന്യം കാരണത്താലാണത്.

Hacc 22:48

അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് അതിക്രമികളായി കഴിയുന്ന എത്ര നാടുകൾക്ക് നാം ശിക്ഷ വൈകിച്ചിട്ടുണ്ട്. വഴിയെ അവരെ പൊടുന്നനെ പിടികൂടുന്നതിനായി നാം അവരെ ഉടനടി ശിക്ഷിക്കാതിരിക്കുകയാണ് ചെയ്തത്. ശേഷം വേരോടെ പിഴുതെറിയുന്ന ശിക്ഷയാൽ നാമവരെ പിടികൂടി. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ എൻ്റെ അടുക്കലേക്ക് മാത്രമാണ് അവർ മടങ്ങുന്നത്. അപ്പോൾ അവരുടെ നിഷേധത്തിന് എന്നെന്നും നിലനിൽക്കുന്ന ശിക്ഷ ഞാൻ പ്രതിഫലമായി നൽകുന്നതാണ്.

Hacc 22:49

പറയുക: ജനങ്ങളേ! എൻ്റെ കയ്യിൽ അയക്കപ്പെട്ടിരിക്കുന്ന സന്ദേശം നിങ്ങൾക്ക് എത്തിച്ചു നൽകുന്ന, വ്യക്തമായ താക്കീത് നൽകുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു ഞാൻ.

Hacc 22:50

അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കാകുന്നു അവരുടെ രക്ഷിതാവിൽ നിന്ന് അവരുടെ തെറ്റുകൾക്കുള്ള പാപമോചനമുള്ളത്. സ്വർഗത്തിൽ ഒരിക്കലും അവസാനിക്കാത്ത മാന്യമായ ഉപജീവനവും അവർക്കുണ്ടായിരിക്കും.

Hacc 22:51

അല്ലാഹുവിനെ പരാജയപ്പെടുത്താമെന്നും, അവൻ്റെ അടുക്കൽ നിന്ന് രക്ഷപ്പെടാമെന്നും അവന് തങ്ങളെ ശിക്ഷിക്കാൻ കഴിയില്ലെന്നുമുള്ള കണക്കുകൂട്ടലിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ കളവാക്കുവാൻ പരിശ്രമിക്കുന്നവർ; അവർ നരകവാസികളാകുന്നു. കൂട്ടുകാരോടൊപ്പം ചേർന്നു നിൽക്കുന്ന സന്തതസഹചാരിയെ പോലെ അവർ നരകത്തിൽ വസിക്കുന്നതാണ്.

Hacc 22:52

അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപ് ഒരു റസൂലിനെയോ നബിയെയോ നാം നിയോഗിച്ചിട്ടില്ല; അദ്ദേഹം അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുമ്പോഴെല്ലാം ആ പാരായണത്തിൽ പിശാച് എന്തെങ്കിലും ദുർമന്ത്രണം ചെയ്തിട്ടല്ലാതെ. അതും അല്ലാഹുവിൽ നിന്നുള്ള സന്ദേശമാണെന്ന് (അത് കേൾക്കുന്ന) ജനങ്ങൾക്ക് തോന്നിപ്പിക്കുന്ന തരത്തിൽ പിശാച് അപ്രകാരം പ്രവർത്തിക്കും. എന്നാൽ പിശാച് മനസ്സുകളിൽ ഇടുന്നതിനെ അല്ലാഹു നിഷ്ഫലമാക്കുകയും, അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ അവൻ സ്ഥിരപ്പെടുത്തുകയും ചെയ്യും. അല്ലാഹു എല്ലാത്തിനെ കുറിച്ചും അറിവുള്ളവനാകുന്നു (അലീം). അവന് യാതൊന്നും അവ്യക്തമാവുകയില്ല. അവൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു.

Hacc 22:53

നബിയുടെ പാരായണത്തെ കുറിച്ച് പിശാച് ഉണ്ടാക്കുന്ന ദുർമന്ത്രണങ്ങളെ അല്ലാഹു കപടവിശ്വാസികൾക്കും ബഹുദൈവാരാധകരിൽ നിന്ന് ഹൃദയം കടുത്തു പോയവർക്കും ഒരു പരീക്ഷണമാക്കി മാറ്റുന്നതിന് വേണ്ടിയാണത്. കപടവിശ്വാസികളിലും ബഹുദൈവാരാധകരിലും പെട്ട അതിക്രമികൾ അല്ലാഹുവിനോടും അവൻ്റെ ദൂതരോടും കടുത്ത ശത്രുതയിലും, സത്യത്തിൽ നിന്നും നേർമാർഗത്തിൽ നിന്നും വിദൂരവുമാകുന്നു.

Hacc 22:54

അല്ലാഹു വിജ്ഞാനം നൽകിയവർക്ക് ഖുർആൻ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടതാണെന്നും, അത് തന്നെയാണ് അല്ലാഹു താങ്കളുടെ മേൽ അവതരിപ്പിച്ച സത്യമെന്നും ദൃഢമായി ബോധ്യപ്പെടുന്നതിനുമാണത്. അങ്ങനെ അവർക്കതിലുള്ള വിശ്വാസം വീണ്ടും വർദ്ധിക്കുകയും, അവരുടെ ഹൃദയങ്ങൾ താഴ്മയുള്ളതും ഭയഭക്തിയുള്ളതുമായി തീരുകയും ചെയ്യുന്നു. തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിച്ചവരെ ഒരു വളവുമില്ലാത്ത, നേരായ സത്യപാതയിലേക്ക് നയിക്കുന്നവനാകുന്നു. അല്ലാഹുവിനോടുള്ള അവരുടെ കീഴൊതുങ്ങലിനുള്ള പ്രതിഫലമാകുന്നു അത്.

Hacc 22:55

അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവർ അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ച ഖുർആനിനെ കുറിച്ച് എപ്പോഴും സംശയത്തിൽ തന്നെയായിരിക്കും. അതേ നിലപാടിൽ തന്നെ അവർ ഉറച്ചു നിൽക്കവെ, അന്ത്യനാൾ അവർക്ക് മേൽ പൊടുന്നനെ സംഭവിക്കുന്നതു വരെ അവരതിൽ തുടരും. അതല്ലെങ്കിൽ അവർക്ക് യാതൊരു കാരുണ്യമോ നന്മയോ ഇല്ലാത്ത ഒരു ദിവസത്തിൽ ശിക്ഷ അവർക്ക് മേൽ വന്നു പതിക്കുന്നതു വരെ; അവരെ സംബന്ധിച്ചിടത്തോളം അവരുടെ അന്ത്യനാൾ (ആ ശിക്ഷ സംഭവിക്കുന്ന) അന്നാകുന്നു.

Hacc 22:56

ഇവർക്ക് താക്കീത് നൽകപ്പെട്ടിരുന്ന ശിക്ഷ അവർക്ക് വന്നെത്തുന്ന ദിവസമായ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സമ്പൂർണ്ണ ആധിപത്യം അല്ലാഹുവിന് മാത്രമായിരിക്കും. അന്ന് അവനോട് എതിർത്തു നിൽക്കുവാൻ ആരുമുണ്ടായിരിക്കുകയില്ല. (അവനിൽ) വിശ്വസിച്ചവർക്കും നിഷേധിച്ചവർക്കും ഇടയിൽ അല്ലാഹുവാണ് അന്ന് വിധി കൽപ്പിക്കുക. അവരിൽ ഓരോരുത്തർക്കും അർഹമായത് അല്ലാഹു വിധിക്കുന്നതാണ്. അപ്പോൾ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവർക്ക് മഹത്തരമായ പ്രതിഫലം ഉണ്ടായിരിക്കും. ഒരിക്കലും അവസാനിക്കാത്ത അനുഗ്രഹങ്ങളുടെ സ്വർഗത്തോപ്പുകളാണവ.

Hacc 22:57

അല്ലാഹുവിനെ നിഷേധിക്കുകയും, നമ്മുടെ ദൂതന്മാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട ആയത്തുകളെ കളവാക്കുകയും ചെയ്തവരാരോ; അവരെ നിന്ദ്യരാക്കി തീർക്കുന്ന നരകശിക്ഷ നൽകിക്കൊണ്ട് അല്ലാഹു അവരെ അപമാനിക്കുന്നതാണ്.

Hacc 22:58

അല്ലാഹുവിൻ്റെ തൃപ്തി തേടിക്കൊണ്ടും അവൻ്റെ മതത്തിന് പ്രതാപം ആഗ്രഹിച്ചു കൊണ്ടും തങ്ങളുടെ ഭവനങ്ങളും നാടുകളും ഉപേക്ഷിക്കുകയും, ശേഷം അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ കൊല്ലപ്പെടുകയോ, അല്ലെങ്കിൽ മരിക്കുകയോ ചെയ്തവർ; അവർക്ക് അല്ലാഹു സ്വർഗത്തിൽ ഉൽകൃഷ്ടമായ ഉപജീവനം -ഒരിക്കലും അവസാനിക്കാത്ത, എന്നെന്നും നിലനിൽക്കുന്ന ഉപജീവനം- നൽകുന്നതാണ്. തീർച്ചയായും അല്ലാഹു; അവൻ തന്നെയാകുന്നു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമൻ.

Hacc 22:59

അവർ തൃപ്തിപ്പെടുന്ന ഒരിടത്ത് -സ്വർഗത്തിൽ- അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും നന്നായി അറിയുന്നവനും (അലീം), അവർ കുറവ് വരുത്തിയ കാര്യങ്ങളിൽ ഉടനടി ശിക്ഷിക്കാതിരുന്ന സഹനശീലനും (ഹലീം) ആകുന്നു.

Hacc 22:60

അത് (അങ്ങനെ തന്നെയാകുന്നു). അല്ലാഹുവിൻ്റെ മാർഗത്തിൽ പലായനം ചെയ്തവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞതും, അതിക്രമിച്ചവനെ അതിന് തുല്യമായ രൂപത്തിൽ പകരം നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള കാര്യം. അതിക്രമി വീണ്ടും അവൻ്റെ അതിക്രമം ആവർത്തിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു അതിക്രമിക്കപ്പെട്ടവനെ സഹായിക്കുന്നതാണ്. തീർച്ചയായും അല്ലാഹു (അവനിൽ) വിശ്വസിച്ചവരുടെ തിന്മകൾ മാപ്പാക്കുന്നവനും (അഫുവ്വ്), അവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ) ആകുന്നു.

Hacc 22:61

അതിക്രമിക്കപ്പെട്ടവനെ അല്ലാഹു സഹായിക്കുമെന്ന് പറഞ്ഞത് അല്ലാഹു എല്ലാത്തിനും കഴിവുള്ളവനായതു കൊണ്ടാണ്. അല്ലാഹുവിൻ്റെ ശക്തിയിൽ പെട്ടതാണ് രാത്രിയെ അവൻ പകലിൽ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്നത്. ചിലപ്പോൾ രാത്രി പകലിനെക്കാളും, മറ്റു ചിലപ്പോൾ പകൽ രാത്രിയെക്കാളും വർദ്ധിപ്പിക്കുന്നതിലൂടെ (അവൻ അപ്രകാരം ചെയ്യുന്നു). അല്ലാഹു അവൻ്റെ അടിമകളുടെ സംസാരങ്ങൾ എല്ലാം കേൾക്കുകയും (സമീഅ്), അവരുടെ പ്രവർത്തനങ്ങൾ എല്ലാം അറിയുകയും (അലീം) ചെയ്യുന്നവനാണ് എന്നതുകൊണ്ടുമാണത്. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.

Hacc 22:62

അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് അവൻ പറഞ്ഞത് അല്ലാഹുവാകുന്നു യാഥാർത്ഥ്യമായുള്ളവൻ എന്നതിനാലാണ്. അവൻ്റെ മതം സത്യമാണ്; അവൻ്റെ വാഗ്ദാനവും അവനിൽ വിശ്വസിച്ചവരെ അവൻ സഹായിക്കുമെന്നതും സത്യമാണ്. ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളാകട്ടെ; അവ നിരർത്ഥകങ്ങളുമാണ്. അവക്ക് യാതൊരു അടിസ്ഥാനവുമില്ല. അല്ലാഹു തന്നെയാകുന്നു അവൻ്റെ സൃഷ്ടികൾക്ക് മേൽ അസ്തിത്വപരമായും വിശേഷണങ്ങളിലും അധീശത്വത്തിലും ഔന്നത്യമുള്ളവൻ (അലിയ്യ്). പ്രൗഢിയും മഹത്വവും ആദരവുമുള്ള ഏറ്റവും വലിയവനും (കബീർ) ആകുന്നു അല്ലാഹു.

Hacc 22:63

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു ആകാശത്ത് നിന്ന് മഴ വർഷിക്കുകയും, അങ്ങനെ ആ മഴ ഇറങ്ങിയതിന് ശേഷം ഭൂമി അവിടെ മുളച്ചു വന്ന ചെടികളാൽ പച്ചപ്പു നിറഞ്ഞതായി തീരുകയും ചെയ്യുന്നത് താങ്കൾ കണ്ടില്ലേ?! തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളോട് അനുകമ്പയുള്ളവനാകുന്നു (ലത്വീഫ്); അതു കൊണ്ടാണ് അവൻ അവർക്ക് മേൽ മഴ വർഷിച്ചു നൽകിയതും, ഭൂമിയിൽ ചെടികൾ മുളപ്പിച്ചു നൽകിയതും. അവൻ അവർക്ക് പ്രയോജനപ്രദമായത് ഏതാണെന്നതിനെ കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനും (ഖബീർ) ആകുന്നു. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.

Hacc 22:64

അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതിൻ്റെ സർവ്വാധികാരവും. തീർച്ചയായും അല്ലാഹു തന്നെയാകുന്നു സമ്പൂർണ്ണ ധന്യതയുള്ളവൻ (ഗനിയ്യ്); അവൻ്റെ സൃഷ്ടികളിൽ ഒരു സൃഷ്ടിയുടെയും ആവശ്യം അവനില്ല. എല്ലാ നിലക്കും സ്തുത്യർഹനും (ഹമീദ്) അവനത്രെ.

Hacc 22:65

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്കും മനുഷ്യർക്കും വേണ്ടി ഭൂമിയിലുള്ള കന്നുകാലികളെയും നിർജ്ജീവ വസ്തുക്കളെയും നിങ്ങളുടെ ഉപകാരങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ട വിധം കീഴ്പ്പെടുത്തി തന്നത് താങ്കൾ കണ്ടില്ലേ?! അല്ലാഹുവിൻ്റെ കൽപ്പന പ്രകാരവും അവൻ കീഴ്പെടുത്തി നൽകിയതിനാലും ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് സമുദ്രത്തിലൂടെ സഞ്ചരിക്കുവാൻ കഴിയും വിധം കപ്പലുകളെ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തരുകയും, അല്ലാഹുവിൻ്റെ അനുമതിപ്രകാരമല്ലാതെ ഭൂമിക്ക് മേൽ പതിക്കാത്തവണ്ണം ആകാശത്തെ പിടിച്ചു നിർത്തുകയും ചെയ്തതും (താങ്കൾ കണ്ടില്ലേ?!) ഭൂമിക്ക് മേൽ പതിക്കാൻ ആകാശത്തിന് അല്ലാഹു അനുമതി നൽകിയിരുന്നെങ്കിൽ അത് താഴെ വീഴുമായിരുന്നു. തീർച്ചയായും അല്ലാഹു ജനങ്ങളോട് വളരെ ദയയുള്ളവനും (റഊഫ്), അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു. അതു കൊണ്ടാണല്ലോ ഇത്രയെല്ലാം അതിക്രമങ്ങൾ പ്രവർത്തിച്ചിട്ടും അവർക്ക് വേണ്ടി അവൻ ഇവയെയെല്ലാം കീഴ്പെടുത്തി നൽകിയത്.

Hacc 22:66

അല്ലാഹുവാകുന്നു ശൂന്യതയിൽ നിന്ന് ജീവനുള്ളവരായി നിങ്ങളെ സൃഷ്ടിച്ചത്. ശേഷം നിങ്ങളുടെ ആയുസ്സ് അവസാനിച്ചാൽ അവൻ നിങ്ങളെ മരിപ്പിക്കുന്നതാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ വിചാരണ നടത്തുന്നതിനായി മരണശേഷം വീണ്ടും അവൻ നിങ്ങൾക്ക് ജീവൻ നൽകുന്നതാണ്. എന്നിട്ട് (നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള) പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്. തീർച്ചയായും മനുഷ്യൻ അല്ലാഹുവല്ലാത്തവരെ അവനോടൊപ്പം ആരാധിച്ചു കൊണ്ട്, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ -അവ ഇത്ര മേൽ പ്രകടമായിട്ടും- അങ്ങേയറ്റം നിഷേധിക്കുന്നവനാകുന്നു.

Hacc 22:67

ഓരോ സമുദായത്തിനും നാം ഓരോ മതനിയമങ്ങൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. അവർ അവരുടെ നിയമങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ ബഹുദൈവാരാധകരും മറ്റു മതവിശ്വാസികളും താങ്കളുടെ മതനിയമങ്ങളിൽ താങ്കളെ എതിർക്കേണ്ടതില്ല. അവരെക്കാളെല്ലാം സത്യത്തിനോട് ഏറ്റവും അടുപ്പമുള്ളത് താങ്കൾക്കാണ്. കാരണം, അവർ അസത്യത്തിൻ്റെ വക്താക്കളാണ്. നീ ജനങ്ങളെ അല്ലാഹുവിന് മാത്രം ആരാധനകൾ നിഷ്കളങ്കമാക്കുവാൻ ക്ഷണിക്കുക. തീർച്ചയായും നീ യാതൊരു വളവുമില്ലാത്ത നേരായ മാർഗത്തിലാകുന്നു.

Hacc 22:68

തെളിവുകൾ വ്യക്തമായ ശേഷവും നിന്നോട് തർക്കിക്കാതെ പറ്റില്ലെന്നാണെങ്കിൽ അവരുടെ കാര്യം നീ അല്ലാഹുവിലേക്ക് വിട്ടുകൊള്ളുക. താക്കീതായി നീ അവരോട് പറയുക: അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന ഓരോ പ്രവൃത്തിയും ഏറ്റവും നന്നായി അറിയുന്നുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.

Hacc 22:69

അല്ലാഹു അവൻ്റെ അടിമകൾക്കിടയിൽ -അവനിൽ വിശ്വസിച്ചവർക്കും അവനെ നിഷേധിച്ചവർക്കും ഇടയിൽ- ഇഹലോകത്തായിരിക്കെ അവർ അഭിപ്രായവ്യത്യാസത്തിലായിരുന്ന മതപരമായ വിഷയങ്ങളിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിധികൽപ്പിച്ചു കൊള്ളും.

Hacc 22:70

അല്ലാഹുവിൻ്റെ റസൂലേ! ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നു എന്ന് താങ്കൾക്ക് അറിഞ്ഞുകൂടേ?! അവന് ആകാശത്തോ ഭൂമിയിലോ ഉള്ള ഒന്നും തന്നെ അവ്യക്തമാവുകയില്ല. അതിനെ കുറിച്ചുള്ള അറിവെല്ലാം 'ലൗഹുൽ മഹ്ഫൂദ്വ്' എന്ന രേഖയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. തീർച്ചയായും അതെല്ലാം അറിയുക എന്നത് അല്ലാഹുവിന് വളരെ നിസ്സാരമാകുന്നു.

Hacc 22:71

അല്ലാഹു അവൻ്റെ ഗ്രന്ഥങ്ങളിൽ തെളിവായി അവതരിപ്പിച്ചിട്ടില്ലാത്തതും, എന്തെങ്കിലും വിജ്ഞാനത്തിൽ നിന്ന് അവർക്ക് തെളിവില്ലാത്തതുമായ വിഗ്രഹങ്ങളെയാണ് ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നത്. അക്കാര്യത്തിൽ അവർക്കുള്ള ഏകഅടിസ്ഥാനം തങ്ങളുടെ പ്രപിതാക്കന്മാരെ അന്ധമായി അനുകരിക്കുക എന്നത് മാത്രമാകുന്നു. തങ്ങളുടെ മേൽ ഇറങ്ങാനിരിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷയെ തടുത്തു വെക്കാൻ അതിക്രമകാരികൾക്ക് ഒരു സഹായിയുമില്ല തന്നെ.

Hacc 22:72

താങ്കൾ അവർക്ക് മേൽ ഖുർആനിലുള്ള നമ്മുടെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിച്ചാൽ അല്ലാഹുവിനെ നിഷേധിച്ചവരുടെ മുഖങ്ങൾ അവ കേൾക്കുമ്പോൾ അതിനോടുള്ള നീരസത്താൽ ചുളിയുന്നതായി നിനക്ക് കാണാൻ കഴിയും. കടുത്ത ദേഷ്യം കാരണത്താൽ അവർക്ക് നമ്മുടെ ആയത്തുകൾ പാരായണം ചെയ്തു നൽകുന്നവരെ അവർ പിടികൂടുക വരെ ചെയ്തേക്കാം. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങളുടെ ഈ ദേഷ്യത്തെക്കാളും മുഖം ചുളിക്കലിനെക്കാളും മോശമായ ഒരു കാര്യത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?! അല്ലാഹു അവനെ നിഷേധിച്ചവരെ പ്രവേശിപ്പിക്കും എന്ന് താക്കീത് ചെയ്ത നരകമാണത്. അവർ മടങ്ങിച്ചെല്ലുന്ന ആ സങ്കേതം എത്ര മോശമായിരിക്കുന്നു.

Hacc 22:73

മനുഷ്യരേ! ഒരു ഉദാഹരണമിതാ പറയുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുകയും, അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളും മറ്റുമെല്ലാം ഒരു ഈച്ചയെ പോലും -എത്ര ചെറുതാണത്! അതിനെ പോലും- സൃഷ്ടിക്കുകയില്ല. കാരണം, അവർക്ക് അതിനുള്ള ശക്തിയില്ല. ഇനി അവരെല്ലാം ഈച്ചയെ സൃഷ്ടിക്കുന്നതിനായി ഒരുമിച്ചു കൂടിയാലും അവർക്കതിന് സാധിക്കുകയില്ല. ഈച്ച അവരുടെ അടുക്കലുള്ള എന്തെങ്കിലും നല്ലതോ മറ്റോ എടുത്തു കൊണ്ടു പോയാൽ അതിൻ്റെ കയ്യിൽ നിന്ന് അത് തിരിച്ചെടുക്കാൻ പോലും അവർക്ക് സാധിക്കുകയില്ല. ഒരു ഈച്ചയെ പോലും സൃഷ്ടിക്കാൻ സാധിക്കാത്ത, അതിൻ്റെ കയ്യിൽ നിന്ന് അവരുടെ വസ്തുക്കൾ തിരിച്ചു പിടിക്കാൻ പോലും സാധിക്കാത്തവരാണ് ഇവരെങ്കിൽ അതിനെക്കാൾ വലിയ കാര്യങ്ങൾ അവർക്കൊരിക്കലും സാധിക്കുകയില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാകും. അപ്പോൾ അങ്ങനെയാണ് -ഇത്ര അശക്തരായവരെ- അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുക?! ഈച്ച തട്ടിയെടുത്തത് തിരിച്ചെടുക്കാൻ പോലും സാധിക്കാത്ത, അതിൻ്റെ പിന്നിൽ പിന്തുടരുന്ന ഈ വിഗ്രഹവും ദുർബലനായിരിക്കുന്നു. പിന്തുടരപ്പെടുന്ന ഈച്ചയും ദുർബലനായിരിക്കുന്നു.

Hacc 22:74

അല്ലാഹുവിനോടൊപ്പം അവൻ്റെ സൃഷ്ടികളെ ആരാധിച്ചതിലൂടെ അവർ അല്ലാഹുവിനെ ആദരിക്കേണ്ട മുറപ്രകാരം ആദരിച്ചിട്ടില്ല. തീർച്ചയായും അല്ലാഹു അതീവശക്തിയുള്ളവനാണ് (ഖവിയ്യ്); അവൻ്റെ ശക്തിയുടെയും കഴിവിൻ്റെയും ഭാഗമാണ് ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും സൃഷ്ടിച്ചു എന്നത്. അവൻ മഹാപ്രതാപിയുമാണ് (അസീസ്); ആർക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. എന്നാൽ ബഹുദൈവാരാധകർ ആരാധിക്കുന്ന വിഗ്രഹങ്ങളാകട്ടെ; അവ അശക്തവും നിന്ദ്യവുമാണ്. അവക്കൊന്നിനെയും സൃഷ്ടിക്കാൻ കഴിയുകയില്ല.

Hacc 22:75

അല്ലാഹു മലക്കുകളിൽ നിന്ന് ദൂതന്മാരെ തിരഞ്ഞെടുക്കുന്നു. അപ്രകാരം മനുഷ്യരിൽ നിന്നും അവൻ ദൂതന്മാരെ തിരഞ്ഞെടുക്കുന്നു. അങ്ങനെ ചില മലക്കുകളെ അവൻ നബിമാരുടെ അടുക്കലേക്ക് അയക്കുന്നു. മനുഷ്യരിലുള്ള ദൂതന്മാരിലേക്ക് അയച്ച ജിബ്രീൽ എന്ന മലക്ക് ഉദാഹരണം. മനുഷ്യരിൽ പെട്ട ദൂതന്മാരെ ജനങ്ങളിലേക്കും അവൻ അയക്കുന്നു. തീർച്ചയായും, അല്ലാഹു അവൻ്റെ ദൂതന്മാരെ കുറിച്ച് ബഹുദൈവാരാധകർ പറയുന്നത് നന്നായി കേൾക്കുന്നവനും (സമീഅ്), അവൻ്റെ സന്ദേശം എത്തിച്ചു നൽകാൻ തിരെഞ്ഞെടുത്ത ദൂതന്മാരെ കുറിച്ച് നല്ലവണ്ണം കണ്ടറിഞ്ഞവനും (ബസ്വീർ) ആകുന്നു.

Hacc 22:76

മലക്കുകളിലും മനുഷ്യരിലും പെട്ട തൻ്റെ ദൂതന്മാർ സൃഷ്ടിക്കപ്പെടുന്നതിന് മുൻപും അവരുടെ മരണശേഷവും അവർ എപ്രകാരമായിരുന്നു എന്ന് അറിയുന്നവനാകുന്നു അല്ലാഹു. അല്ലാഹുവിലേക്ക് മാത്രമാകുന്നു എല്ലാ കാര്യങ്ങളും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മടങ്ങുക. അന്ന് അവൻ തൻ്റെ ദാസന്മാരെ പുനരുജ്ജീവിപ്പിക്കുകയും, അവർ മുൻകൂട്ടി ചെയ്തു വെച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവർക്ക് നൽകുകയും ചെയ്യും.

Hacc 22:77

അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ നിസ്കാരത്തിൽ നിങ്ങൾ അല്ലാഹുവിനായി മാത്രം റുകൂഅ് ചെയ്യുകയും സുജൂദിൽ വീഴുകയും ചെയ്യുക. നിങ്ങൾ കുടുംബബന്ധം ചേർത്തും ദാനധർമ്മങ്ങൾ ചെയ്തും മറ്റുമെല്ലാം നന്മ പ്രവർത്തിക്കുക. നിങ്ങൾ തേടുന്നത് നിങ്ങൾക്ക് എത്തിപ്പിടിക്കുകയും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.

Hacc 22:78

നിങ്ങൾ അല്ലാഹുവിൻ്റെ തിരുവദനം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായി അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുക. അവൻ നിങ്ങളെ തിരഞ്ഞെടുക്കുകയും, നിങ്ങളുടെ ദീനിനെ ഇടുക്കമോ കാഠിന്യമോ ഇല്ലാത്ത ലളിതമായ മതമാക്കുകയും ചെയ്തിരിക്കുന്നു. ഈ എളുപ്പമുള്ള മാർഗം; അത് തന്നെയാകുന്നു നിങ്ങളുടെ പിതാവായ ഇബ്രാഹീമിൻ്റെയും മാർഗം. അല്ലാഹു അവൻ്റെ മുൻവേദങ്ങളിലും ഖുർആനിലും മുസ്ലിംകൾ എന്ന് നിങ്ങൾക്ക് പേര് നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ ദൂതൻ അവിടുത്തോട് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ടത് നിങ്ങൾക്ക് എത്തിച്ചു തന്നിരിക്കുന്നുവെന്ന് നിങ്ങളുടെ കാര്യത്തിൽ സാക്ഷ്യം പറയുന്നതിനത്രെ അത്. മുൻകഴിഞ്ഞ സമൂഹങ്ങൾക്ക് അവരുടെ ദൂതന്മാർ (അല്ലാഹുവിൻ്റെ സന്ദേശം) എത്തിച്ചു നൽകിയിട്ടുണ്ട് എന്ന് നിങ്ങൾ സാക്ഷ്യം പറയുന്നതിനുമത്രെ അത്. അതിനാൽ ഈ അനുഗ്രഹത്തിന് അല്ലാഹുവിനോടുള്ള നന്ദിയായി കൊണ്ട് നിങ്ങൾ നിസ്കാരം അതിൻ്റെ പരിപൂർണ്ണ രൂപത്തിൽ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും, അല്ലാഹുവിലേക്ക് അഭയം തേടുകയും അവൻ്റെ മേൽ നിങ്ങളുടെ കാര്യങ്ങളിലെല്ലാം ഭരമേൽപ്പിക്കുകയും ചെയ്യുക. അവനെ രക്ഷാധികാരിയായി സ്വീകരിച്ച മുഅ്മിനുകൾക്ക് എത്ര നല്ല രക്ഷാധികാരിയാണവൻ! അവനോട് സഹായം തേടുന്നവർക്ക് എത്ര നല്ല സഹായിയുമാണവൻ. അതിനാൽ അവനെ നിങ്ങൾ രക്ഷാധികാരിയായി സ്വീകരിക്കുക; അവൻ നിങ്ങളെ രക്ഷിക്കും. അവനോട് നിങ്ങൾ സഹായത്തിന് അപേക്ഷിക്കുക; അവൻ നിങ്ങളെ സഹായിക്കും.

Mü'minûn 23:1

അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവർ തങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുത്തു കൊണ്ടും, ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു കൊണ്ടും വിജയിച്ചിരിക്കുന്നു.

Mü'minûn 23:2

തങ്ങളുടെ നിസ്കാരത്തിൽ ഭയഭക്തിയുള്ളവരാണവർ. നിസ്കാരത്തിൽ അവരുടെ അവയവങ്ങൾ ഒതുക്കമുള്ളതാകുകയും, ഹൃദയം മറ്റെല്ലാ ചിന്തകളിൽ നിന്നും മുക്തമാവുകയും ചെയ്തിരിക്കുന്നു.

Mü'minûn 23:3

നിരർത്ഥകവും അനാവശ്യവുമായ കാര്യങ്ങളിൽ നിന്നും, തിന്മയാകുന്ന വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും തിരിഞ്ഞു കളഞ്ഞവരുമാകുന്നു അവർ.

Mü'minûn 23:4

തങ്ങളുടെ സ്വദേഹങ്ങളെ മ്ലേഛതകളിൽ നിന്ന് ശുദ്ധീകരിക്കുന്നവരും, തങ്ങളുടെ സമ്പാദ്യം പരിശുദ്ധമാക്കുന്നതിനു വേണ്ടി സകാത്ത് നൽകുന്നവരുമാകുന്നു അവർ.

Mü'minûn 23:5

വ്യഭിചാരത്തിൽ നിന്നും സ്വവർഗരതിയിൽ നിന്നും മറ്റു മ്ലേഛതകളിൽ നിന്നും അകന്നു നിന്നുകൊണ്ട് തങ്ങളുടെ ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നവരത്രെ അവർ. അതിനാൽ അവർ ചാരിത്ര്യമുള്ളവരും പരിശുദ്ധരുമായിരിക്കും.

Mü'minûn 23:6

തങ്ങളുടെ ഇണകളിൽ നിന്നും, അവർ ഉടമപ്പെടുത്തിയ അടിമസ്ത്രീകളിൽ നിന്നും ഒഴികെ; അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും മറ്റും ചെയ്യുന്നതിൽ അവർ ആക്ഷേപിക്കപ്പെടുകയില്ല.

Mü'minûn 23:7

അപ്പോൾ ആരെങ്കിലും തങ്ങളുടെ ഇണകളിലും അടിമസ്ത്രീകളിലുമല്ലാതെ ലൈംഗികതൃഷ്ണ നിർവ്വഹിക്കാൻ ശ്രമിച്ചാൽ അവൻ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ധിക്കരിച്ചവനാകുന്നു. അല്ലാഹു അനുവദിച്ചത് വിട്ട് അല്ലാഹു നിരോധിച്ചതിലേക്ക് അവൻ പ്രവേശിച്ചിരിക്കുന്നു.

Mü'minûn 23:8

അല്ലാഹു അവരെ ഏൽപ്പിച്ചതും, അല്ലാഹുവിൻ്റെ ദാസന്മാർ അവരെ വിശ്വസിച്ചേൽപ്പിച്ചതുമായ കാര്യങ്ങളും, തങ്ങളുടെ കരാറുകളും സൂക്ഷിക്കുന്നവരാണവർ. അവ അവർ പാഴാക്കുകയില്ല. മറിച്ച്, അവ അവർ പൂർത്തീകരിക്കുന്നവരാണ്.

Mü'minûn 23:9

തങ്ങളുടെ നിസ്കാരങ്ങൾ സൂക്ഷിച്ചു പോരുന്നവരുമത്രെ അവർ; അത് അവർ സ്ഥിരമായി നിലനിർത്തുകയും, അതിൻ്റെ നിശ്ചിത സമയങ്ങളിൽ നിസ്കാരത്തിൻ്റെ റുക്നുകളും (അതിലെ പരമപ്രധാനമായ അടിസ്ഥാനങ്ങൾ) വാജിബുകളും (നിസ്കാരത്തിലെ നിർബന്ധകർമ്മങ്ങൾ) പാലിച്ചു കൊണ്ട് നിർവ്വഹിക്കുകയും ചെയ്യുന്നവർ.

Mü'minûn 23:10

ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ തന്നെ അനന്തരാവകാശികൾ.

Mü'minûn 23:11

സ്വർഗത്തിലെ ഏറ്റവും ഉന്നതമായ ഫിർദൗസ് അനന്തരമായി എടുക്കുന്നവർ. അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. അതിലെ സുഖാനുഗ്രഹങ്ങൾ ഒരിക്കലും അവർക്ക് മുറിഞ്ഞു പോകുന്നതല്ല.

Mü'minûn 23:12

മനുഷ്യരുടെ പിതാവ് ആദമിനെ മണ്ണിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. ഭൂമിയിലെ മണ്ണിൻ്റെ മിശ്രിതം വെള്ളവുമായി കൂട്ടിക്കലർത്തിയ സത്തയിൽ നിന്നാണ് അദ്ദേഹത്തെ സൃഷ്ടിച്ച മണ്ണ് എടുത്തത്.

Mü'minûn 23:13

ബീജത്തിൽ നിന്ന് പ്രത്യുൽപാദനം ചെയ്യപ്പെടുന്നവരായി പിന്നീട് അദ്ദേഹത്തിൻ്റെ മക്കളെ നാം സൃഷ്ടിച്ചു. ബീജം ഗർഭപാത്രത്തിൽ പ്രസവസമയം വരെ കഴിഞ്ഞുകൂടുന്നു.

Mü'minûn 23:14

ഗർഭപാത്രത്തിൽ ഉറച്ചു നിലകൊള്ളുന്ന ആ ബീജത്തെ അതിന് ശേഷം ഒരു ചുവന്ന രക്തക്കട്ടയാക്കി നാം മാറ്റി. ശേഷം ആ ചുവന്ന രക്തക്കട്ടയെ ചവച്ച ഒരു ഇറച്ചിക്കഷ്ണം പോലെയാക്കി. അങ്ങനെ ആ മാംസപിണ്ഡത്തെ ഉറച്ച എല്ലായി രൂപപ്പെടുത്തി. ശേഷം ആ എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. ശേഷം ആത്മാവ് അതിൽ ഊതിക്കൊണ്ട് അവനെ മറ്റൊരു സൃഷ്ടിയായി നാം രൂപപ്പെടുത്തുകയും, ജീവലോകത്തേക്ക് പുറത്തു കൊണ്ടു വരികയും ചെയ്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു.

Mü'minûn 23:15

ശേഷം -മനുഷ്യരേ- തീർച്ചയായും നിങ്ങൾ ഈ ഘട്ടങ്ങളെല്ലാം കടന്നുപോയതിന് ശേഷം, നിങ്ങളുടെ ആയുസ്സ് അവസാനിച്ചാൽ മരിച്ചു പോകുന്നവരാകുന്നു.

Mü'minûn 23:16

ശേഷം നിങ്ങൾ കാഴ്ച്ചവെച്ച പ്രവർത്തനങ്ങളെ കുറിച്ച് വിചാരണ ചെയ്യപ്പെടുന്നതിനായി നിങ്ങളുടെ മരണശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഖബറുകളിൽ നിന്ന് നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നതാണ്.

Mü'minûn 23:17

മനുഷ്യരേ! നിങ്ങൾക്ക് മുകളിൽ ഒന്നിന് മുകളിൽ ഒന്നായി ഏഴ് ആകാശങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. നമ്മുടെ സൃഷ്ടിപ്പിനെ കുറിച്ച് നാം അശ്രദ്ധയിലായിരുന്നില്ല. അവ നാം മറക്കുന്നതുമല്ല.

Mü'minûn 23:18

ആകാശത്ത് നിന്ന് നാം ആവശ്യമുള്ളത്ര മഴവെള്ളം വർഷിക്കുകയും ചെയ്തിരിക്കുന്നു; അത് കൂടുതലാവുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നില്ല. കുറച്ചാവുകയും ആവശ്യത്തിന് തികയാതെ വരികയും ചെയ്യുന്നില്ല. അങ്ങനെ, നാമതിനെ ഭൂമിയിൽ നിലനിർത്തുകയും, ജനങ്ങളും കന്നുകാലികളും അതിൽ നിന്ന് പ്രയോജനമെടുക്കുകയും ചെയ്യുന്നു. ആ വെള്ളം വറ്റിച്ചു കളയാൻ നാം ശക്തിയുള്ളവരാകുന്നു; അപ്പോൾ നിങ്ങൾക്ക് അതിൽ നിന്ന് യാതൊരു പ്രയോജനവും എടുക്കാൻ കഴിയുന്നതല്ല.

Mü'minûn 23:19

അങ്ങനെ നിങ്ങൾക്കായി ആ വെള്ളം മുഖേന നാം ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങൾ മുളപ്പിച്ചു തന്നിരിക്കുന്നു. അതിൽ -അത്തിയും മാതളവും ആപ്പിളും പോലെ- വ്യത്യസ്ത രൂപങ്ങളിലും നിറങ്ങളിലുമുള്ള പഴങ്ങൾ നിങ്ങൾക്കായുണ്ട്. അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.

Mü'minûn 23:20

നിങ്ങൾക്കായി അത് മുഖേന സീനാ പർവ്വതത്തിൻ്റെ ഭാഗങ്ങളിലായി വളരുന്ന സൈത്തൂൻ (ഒലീവ്) വൃക്ഷവും അവൻ മുളപ്പിച്ചു തന്നിരിക്കുന്നു. അതിൻ്റെ കായയിൽ നിന്ന് വരുന്ന എണ്ണ അത് ഉൽപാദിപ്പിക്കുന്നു. പുരട്ടാനും കറിയായും അത് ഉപയോഗിക്കുന്നു.

Mü'minûn 23:21

ജനങ്ങളേ! തീർച്ചയായും നിങ്ങൾക്ക് ഒട്ടകവും പശുവും ആടും അടങ്ങുന്ന കന്നുകാലികളിൽ ഗുണപാഠവും, അല്ലാഹുവിൻ്റെ ശക്തിയും നിങ്ങളോടുള്ള അനുകമ്പയും തെളിയിക്കുന്ന അടയാളങ്ങളുമുണ്ട്. ഈ കന്നുകാലികളുടെ അകിടുകളിൽ നിന്ന് കുടിക്കാൻ ശുദ്ധമായ പാല് നാം നിങ്ങളെ കുടിപ്പിക്കുന്നു. മറ്റനേകം ഉപകാരങ്ങളും അവയിൽ നിങ്ങൾക്കുണ്ട്. അവയെ വാഹനമായി ഉപയോഗിക്കാനും, കമ്പിളിയെടുക്കാനും, തൊലിയും രോമങ്ങളും ഉപയോഗപ്പെടുത്താനും, അവയുടെ മാംസം ഭക്ഷിക്കാനും നിങ്ങൾക്ക് സാധിക്കുന്നു.

Mü'minûn 23:22

കന്നുകാലികളിൽ പെട്ട ഒട്ടകത്തിൻ്റെ പുറത്ത് കരയിലും, കപ്പലുകളിൽ കടലിലും നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.

Mü'minûn 23:23

നൂഹ് -عَلَيْهِ السَّلَامُ- നെ അദ്ദേഹത്തിൻ്റെ സമൂഹത്തെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിനായി നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: എൻ്റെ സമൂഹമേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! നിങ്ങൾക്ക് അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അപ്പോൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നില്ലേ?!

Mü'minûn 23:24

അല്ലാഹുവിനെ നിഷേധിച്ചവരിൽ പെട്ട, അദ്ദേഹത്തിൻ്റെ ജനതയിൽ നേതാക്കന്മാരും പ്രമാണിമാരുമായിരുന്നവർ അവരുടെ അനുയായികളോടും പൊതുജനങ്ങളോടുമായി പറഞ്ഞു: താൻ (അല്ലാഹുവിൽ നിന്നുള്ള) ദൂതനാണെന്ന് അവകാശപ്പെടുന്ന ഇവൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യനല്ലാതെ മറ്റൊന്നുമല്ല. നിങ്ങളുടെ മേൽ അധികാരവും നേതൃത്വവും നേടിയെടുക്കലാണ് അവൻ്റെ ഉദ്ദേശം. നമ്മളിലേക്ക് ഒരു ദൂതനെ നിയോഗിക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ മലക്കുകളിൽ പെട്ട ഒരു ദൂതനെ അയക്കുമായിരുന്നു. മനുഷ്യരിൽ നിന്ന് ഒരു ദൂതനെ അവൻ അയക്കില്ലായിരുന്നു. നമുക്ക് മുൻപ് കഴിഞ്ഞു പോയ നമ്മുടെ പൂർവ്വികരിൽ ഇവൻ ജൽപ്പിക്കുന്നതിന് സമാനമായത് ഞങ്ങൾ കേട്ടിട്ടേയില്ല.

Mü'minûn 23:25

ഭ്രാന്ത് ബാധിച്ച ഒരുത്തൻ മാത്രമാകുന്നു ഇവൻ. താൻ പറയുന്നതെന്താണെന്ന ബോധ്യം പോലും അവനില്ല. അതിനാൽ അവൻ്റെ കാര്യം ജനങ്ങൾക്ക് വ്യക്തമാകുന്നത് വരെ നിങ്ങൾ കാത്തിരിക്കുക.

Mü'minûn 23:26

നൂഹ് -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ രക്ഷിതാവേ! അവർ എന്നെ കളവാക്കിയെന്നതിനാൽ എനിക്കായി നീ അവരോട് പ്രതികാരം ചെയ്തുകൊണ്ട് അവർക്കെതിരെ നീ എന്നെ സഹായിക്കേണമേ!

Mü'minûn 23:27

അപ്പോൾ അദ്ദേഹത്തിന് നാം ഇപ്രകാരം സന്ദേശം നൽകി: നമ്മുടെ മേൽനോട്ടത്തിലും, നാം നിനക്ക് എങ്ങനെ നിർമ്മിക്കണമെന്ന് പഠിപ്പിച്ചു നൽകുന്നോ; അതനുസരിച്ചും നീ ഒരു കപ്പൽ നിർമ്മിക്കുക. അങ്ങനെ അവരെ നശിപ്പിക്കാനുള്ള നമ്മുടെ കൽപ്പന വരികയും, അടുപ്പ് കൂട്ടുന്നയിടത്ത് നിന്ന് ശക്തിയോടെ വെള്ളം ഉറവ പൊട്ടുകയും ചെയ്താൽ എല്ലാ ജീവവർഗങ്ങളിൽ നിന്നും ഒരു ആണിനെയും പെണ്ണിനെയും നീ ആ കപ്പലിൽ പ്രവേശിപ്പിക്കുക; അവരുടെ വംശം നിലനിൽക്കുന്നതിന് വേണ്ടിയത്രെ അത്. നിൻ്റെ കുടുംബത്തെയും നീ അതിൽ പ്രവേശിപ്പിക്കുക; അല്ലാഹു നശിപ്പിക്കുന്നവരിൽ ഉൾപ്പെടുമെന്ന തീരുമാനം മുൻപ് വന്നവരായ നിൻ്റെ ഭാര്യയും സന്താനവും പോലുള്ളവരൊഴികെ. (എന്നെ) നിഷേധിച്ചു കൊണ്ട് അതിക്രമം പ്രവർത്തിച്ചവരെ രക്ഷപ്പെടുത്തണമെന്നും, അവരെ നശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു കൊണ്ട് നീ എന്നോട് സംസാരിച്ചു പോകരുത്. തീർച്ചയായും അവർ പ്രളയജലത്തിൽ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്; അതിൽ യാതൊരു സംശയമില്ല.

Mü'minûn 23:28

അങ്ങനെ നീയും നിന്നോടൊപ്പം രക്ഷപ്പെട്ട (അല്ലാഹുവിൽ) വിശ്വസിച്ചവരും കപ്പലിൽ കയറിക്കഴിഞ്ഞാൽ നീ പറയുക: (അല്ലാഹുവിനെ) നിഷേധിച്ച സമൂഹത്തിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തുകയും, അവരെ നശിപ്പിക്കുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും.

Mü'minûn 23:29

നീ പറയുക: എൻ്റെ രക്ഷിതാവേ! ഭൂമിയിൽ അനുഗൃഹീതമായ നിലക്ക് നീ എന്നെ ഇറക്കിത്തരേണമേ! നീയാണല്ലോ (വാസയോഗ്യമായ സ്ഥലത്ത്) ഏറ്റവും നന്നായി ഇറക്കി നൽകുന്നവൻ.

Mü'minûn 23:30

തീർച്ചയായും ഈ പറയപ്പെട്ട ചരിത്രത്തിൽ -നൂഹിനെയും അദ്ദേഹത്തോടൊപ്പമുള്ള (അല്ലാഹുവിൽ) വിശ്വസിച്ചവരെയും രക്ഷപ്പെടുത്തിയതിലും, (അല്ലാഹുവിനെ) നിഷേധിച്ചവരെ നശിപ്പിച്ചതിലും- നമ്മുടെ ദൂതന്മാരെ സഹായിക്കാനും അവരെ നിഷേധിക്കുന്നവരെ നശിപ്പിക്കുവാനും നാം കഴിവുള്ളവരാണ് എന്നതിനുള്ള വ്യക്തമായ തെളിവുകളുണ്ട്. നൂഹിൻ്റെ ജനതയിലേക്ക് അദ്ദേഹത്തെ അയച്ചു കൊണ്ട് അവരെ നാം പരീക്ഷിക്കുക തന്നെ ചെയ്തു. (അല്ലാഹുവിൽ) വിശ്വസിക്കുന്നവർ നിഷേധികളിൽ നിന്നും, (അല്ലാഹുവിനെ) അനുസരിക്കുന്നവർ ധിക്കാരികളിൽ നിന്നും വ്യക്തമാകുന്നതിനു വേണ്ടിയാണത്.

Mü'minûn 23:31

നൂഹിൻ്റെ ജനതയെ നശിപ്പിച്ചതിന് ശേഷം നാം മറ്റൊരു സമൂഹത്തെ വളർത്തിയെടുത്തു.

Mü'minûn 23:32

അങ്ങനെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഒരു ദൂതനെ നാം അവരിലേക്ക് നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവന് പുറമെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനും നിങ്ങൾക്കില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നു കൊണ്ടും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?!

Mü'minûn 23:33

അല്ലാഹുവിനെ നിഷേധിക്കുകയും അന്ത്യനാളിനെയും അവിടെയുള്ള പ്രതിഫലത്തെയും ശിക്ഷയെയും കളവാക്കുകയും ചെയ്ത, നാം ഇഹലോകത്ത് നൽകിയ സാമ്പത്തിക വിശാലത ധിക്കാരികളാക്കി തീർത്ത, അദ്ദേഹത്തിൻ്റെ ജനതയിലെ നേതാക്കളും പ്രമാണിമാരുമായവർ തങ്ങളുടെ അനുയായികളോടും പൊതുജനങ്ങളോടും പറഞ്ഞു: ഇവൻ നിങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങൾ കഴിക്കുന്നതിൽ നിന്ന് തന്നെയാണ് അവനും ഭക്ഷിക്കുന്നത്. നിങ്ങൾ കുടിക്കുന്നതിൽ നിന്ന് തന്നെയാണ് അവനും കുടിക്കുന്നത്. നിങ്ങളിലേക്ക് ഒരു ദൂതനായി നിയോഗിക്കപ്പെടാൻ മാത്രമുള്ള, നിങ്ങളെ കവച്ചു വെക്കുന്ന ഒരു പ്രത്യേകതയും അവനില്ല.

Mü'minûn 23:34

നിങ്ങളെ പോലുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ നഷ്ടക്കാർ തന്നെയായിരിക്കും. കാരണം, അവനെ അനുസരിക്കുകയും, നിങ്ങളുടെ ആരാധ്യവസ്തുക്കളെ ഉപേക്ഷിക്കുകയും, നിങ്ങളെക്കാൾ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരാളെ പിൻപറ്റുകയും ചെയ്താൽ യാതൊരു പ്രയോജനവും അത് കൊണ്ട് നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നില്ല.

Mü'minûn 23:35

നിങ്ങൾ മരിക്കുകയും, നുരുമ്പിയ എല്ലും മണ്ണുമായി തീരുകയും ചെയ്തതിന് ശേഷം നിങ്ങളുടെ ഖബ്റുകളിൽ നിന്ന് ജീവനുള്ളവരായി നിങ്ങൾ പുറത്തു കൊണ്ടു വരപ്പെടും എന്നാണോ അല്ലാഹുവിൻ്റെ ദൂതനാണ് ഞാനെന്ന് അവകാശപ്പെടുന്ന ഈ മനുഷ്യൻ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നത്?!

Mü'minûn 23:36

മരിക്കുകയും, നുരുമ്പിയ എല്ലും മണ്ണുമായി തീർന്നതിന് ശേഷം ജീവനുള്ളവരായി നിങ്ങൾ ഖബറുകളിൽ നിന്ന് പുറത്തു കൊണ്ടുവരപ്പെടും എന്ന ഈ വാഗ്ദാനം വളരെ വിദൂരം തന്നെ!

Mü'minûn 23:37

ജീവിതമെന്നാൽ ഈ ഐഹികജീവിതം മാത്രമാകുന്നു. പരലോകജീവിതം എന്നൊന്നില്ല. നമ്മളിൽ ജീവിച്ചിരിക്കുന്നവർ (ഒരിക്കൽ) മരിക്കും; പിന്നീട് (അവരാരും) ജീവിക്കുകയില്ല. (അതു കഴിഞ്ഞാൽ) മറ്റു ചിലർ ജനിക്കുകയും, അവർ (ഇവിടെ) ജീവിക്കുകയും ചെയ്യും. മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണക്കായി നാം പുറത്തു കൊണ്ടുവരപ്പെടുകയില്ല.

Mü'minûn 23:38

നിങ്ങളിലേക്ക് വന്നിരിക്കുന്ന (അല്ലാഹുവിൻ്റെ) ദൂതനാണെന്ന് അവകാശപ്പെടുന്ന ഇവൻ തൻ്റെ ഈ സംസാരത്തിലൂടെ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ച ഒരുത്തൻ മാത്രമാകുന്നു. ഞങ്ങൾ അവനിൽ വിശ്വസിക്കുന്നവരേ അല്ല.

Mü'minûn 23:39

ആ ദൂതൻ പറഞ്ഞു: എൻ്റെ രക്ഷിതാവേ! അവർ എന്നെ കളവാക്കിയെന്നതിനാൽ എനിക്കായി നീ അവരോട് പ്രതികാരം ചെയ്തുകൊണ്ട് അവർക്കെതിരെ നീ എന്നെ സഹായിക്കേണമേ!

Mü'minûn 23:40

അല്ലാഹു അദ്ദേഹത്തിന് മറുപടി നൽകി: താങ്കൾ എത്തിച്ചു നൽകിയതിനെ നിഷേധിച്ച ഇക്കൂട്ടർ കുറഞ്ഞ കാലം കൊണ്ടുതന്നെ തങ്ങളിൽ നിന്ന് സംഭവിച്ചു പോയ നിഷേധത്തിൽ ഖേദിക്കുന്നവരായി തീരുന്നതാണ്.

Mü'minûn 23:41

അപ്പോൾ അവരുടെ കടുത്ത നിഷേധഫലമായി കഠിനവും നാശകാരിയുമായ ഒരു ശബ്ദം അവരെ പിടികൂടി. അങ്ങനെ അത് അവരെ ഒഴുക്കിന് മുകളിലെ ചണ്ടി പോലെയാക്കി തീർത്തു. അപ്പോൾ അതിക്രമികളായ ജനതക്ക് നാശമുണ്ടാകട്ടെ!

Mü'minûn 23:42

അങ്ങനെ അവരെ നശിപ്പിച്ചതിന് ശേഷം വേറെ ജനതകളെയും സമൂഹങ്ങളെയും നാം വളർത്തി കൊണ്ടുവന്നു. ലൂത്വിൻ്റെയും ശുഐബിൻ്റെയും യൂനുസിൻ്റെയും ജനതകളെ പോലെ.

Mü'minûn 23:43

നിഷേധികളായ ഈ ജനതകളിൽ ഒരു ജനതയും തന്നെ അവർക്ക് നിശ്ചയിക്കപ്പെട്ട ശിക്ഷയുടെ സമയത്തിൽ നിന്ന് നേരത്തെയാവുകയോ വൈകുകയോ ഇല്ല; അവർക്ക് എന്തെല്ലാം മാർഗങ്ങൾ കൈക്കലുണ്ടെങ്കിലും (അല്ലാഹുവിൻ്റെ ശിക്ഷയെ തടയുക സാധ്യമല്ല).

Mü'minûn 23:44

ശേഷം തുടരെത്തുടരെയായി ഒരു ദൂതന് ശേഷം അടുത്ത ദൂതൻ എന്ന നിലക്ക് നാം ദൂതന്മാരെ അയച്ചു. ആ ജനതകളിൽ ഓരോ വിഭാഗത്തിൻ്റെ അരികിലും അവരുടെ ദൂതൻ ചെന്നപ്പോഴും അവർ അദ്ദേഹത്തെ നിഷേധിച്ചു തള്ളി. അപ്പോൾ അവരെയെല്ലാം ഒന്നിന് പിറകെ ഒന്നായി നാം നശിപ്പിച്ചു. അങ്ങനെ അവരുടെ യാതൊന്നും ബാക്കിയായില്ല; ജനങ്ങൾക്കിടയിൽ അവരെ കുറിച്ചുള്ള സംസാരമല്ലാതെ. അതിനാൽ തങ്ങളുടെ രക്ഷിതാവിൽ നിന്ന് ദൂതന്മാർ കൊണ്ടുവന്നതിൽ വിശ്വസിക്കാത്ത ജനതക്ക് നാശമുണ്ടാകട്ടെ!

Mü'minûn 23:45

ശേഷം മൂസായെയും അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനിനെയും നമ്മുടെ ഒമ്പത് ദൃഷ്ടാന്തങ്ങളും, വ്യക്തമായ തെളിവുമായി നാം നിയോഗിച്ചു. (സർപ്പമായി മാറുന്ന) വടി, (വെളുത്ത നിറത്തിൽ പ്രകാശിക്കുന്ന) കൈ, വെട്ടുകിളി, പേൻ, തവള, രക്തം, പ്രളയം, വരൾച്ച, വിഭവങ്ങളിലെ കുറവ് എന്നിവയായിരുന്നു ആ ദൃഷ്ടാന്തങ്ങൾ.

Mü'minûn 23:46

അവരെ രണ്ടു പേരെയും ഫിർഔനിൻ്റെയും അവൻ്റെ ജനതയിലെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. അപ്പോൾ അവർ അഹങ്കാരം നടിച്ചു. അവരിൽ (മൂസായിലും ഹാറൂനിലും) വിശ്വസിക്കുന്നതിനായി അവർ കീഴൊതുക്കം കാണിച്ചില്ല. ജനങ്ങളെ അടിച്ചമർത്തിയും, അവരോട് അതിക്രമം പ്രവർത്തിച്ചും അഹങ്കാരികളായി കഴിഞ്ഞിരുന്ന ഒരു സമൂഹമായിരുന്നു അത്.

Mü'minûn 23:47

അപ്പോൾ അവർ പറഞ്ഞു: നമ്മെ പോലുള്ള രണ്ട് മനുഷ്യരെ നാം പിൻപറ്റുകയോ?! അവർക്കാകട്ടെ, നമ്മെക്കാൾ യാതൊരു പ്രത്യേകതയുമില്ല. അവരുടെ ജനതയായ ഇസ്രാഈല്യർ നമ്മെ അനുസരിക്കുകയും നമുക്ക് കീഴൊതുങ്ങുകയും ചെയ്തവരാണ് താനും.

Mü'minûn 23:48

അങ്ങനെ അവർ രണ്ടു പേരും അല്ലാഹുവിങ്കൽ നിന്ന് കൊണ്ടു വന്നതിനെ അവർ നിഷേധിച്ചു തള്ളി. അവരുടെ നിഷേധഫലമായി മുക്കിനശിപ്പിക്കപ്പെട്ടവരിൽ അവർ ഉൾപ്പെടുകയും ചെയ്തു.

Mü'minûn 23:49

മൂസാക്ക് നാം തൗറാത്ത് നൽകുകയുണ്ടായി. അദ്ദേഹത്തിൻ്റെ ജനത സത്യത്തിലേക്ക് വഴികണ്ടെത്തുന്നതിനും, തൗറാത്ത് അനുസരിച്ച് പ്രവർത്തിക്കുന്നതിനും വേണ്ടിയായിരുന്നു അത്.

Mü'minûn 23:50

മർയമിൻ്റെ പുത്രൻ ഈസായെയും അദ്ദേഹത്തിൻ്റെ മാതാവ് മർയമിനെയും നമ്മുടെ ശക്തിയുടെ അടയാളമാക്കി നാം മാറ്റിയിരിക്കുന്നു. ഈസായെ പിതാവില്ലാതെയാണ് അവർ ഗർഭം ചുമന്നത്. ഭൂമിയിൽ ഉയർന്നു നിൽക്കുന്ന, ഉറച്ചതും വാസയോഗ്യവുമായ ഒരിടത്ത് അവർക്ക് രണ്ടു പേർക്കും നാം അഭയം നൽകുകയും ചെയ്തു. അതിൽ ഒഴുകുന്ന പുതുവെള്ളവുമുണ്ട്.

Mü'minûn 23:51

ഹേ ദൂതന്മാരെ! ഞാൻ നിങ്ങൾക്ക് അനുവദിച്ചു നൽകിയ, വിശിഷ്ട ഭക്ഷണങ്ങളിൽ നിന്ന് കഴിക്കുകയും, (എൻ്റെ) മതനിയമങ്ങൾക്ക് യോജിക്കുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്ന ഏതൊരു പ്രവർത്തനത്തെ കുറിച്ചും നന്നായി അറിയുന്നവനാകുന്നു ഞാൻ. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ എനിക്ക് അവ്യക്തമാവുകയില്ല.

Mü'minûn 23:52

ഹേ ദൂതന്മാരേ! തീർച്ചയായും നിങ്ങളുടെ മതം ഏകമതമാകുന്നു. ഇസ്ലാമാകുന്നു അത്. ഞാൻ നിങ്ങളുടെ രക്ഷിതാവുമാകുന്നു. നിങ്ങൾക്ക് ഞാനല്ലാതെ മറ്റൊരു രക്ഷിതാവില്ല. അതിനാൽ എൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, ഞാൻ വിലക്കിയതിൽ നിന്ന് വിട്ടുനിന്നു കൊണ്ടും നിങ്ങൾ എന്നെ സൂക്ഷിക്കുക.

Mü'minûn 23:53

എന്നാൽ അവരുടെ പിൻഗാമികൾ അവർക്ക് ശേഷം മതത്തിൻ്റെ കാര്യത്തിൽ ഭിന്നിച്ചു. അങ്ങനെ വ്യത്യസ്ത കക്ഷികളും സംഘങ്ങളുമായി അവർ മാറി. ഓരോ വിഭാഗവും അവരവർ അല്ലാഹുവിൻ്റെ അടുക്കൽ തൃപ്തികരമായിരിക്കും എന്ന് വിചാരിക്കുന്ന മതമേതോ; അതിൽ സംതൃപ്തി അടയുകയും, അപരൻ്റെ പക്കലുള്ളത് എന്താണെന്ന് നോക്കാതിരിക്കുകയും ചെയ്യുന്നു.

Mü'minûn 23:54

അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ ശിക്ഷ അവർക്ക് മേൽ ഇറങ്ങുന്നത് വരെ അവർ നിലകൊള്ളുന്ന അജ്ഞതയിലും പരിഭ്രാന്തിയിലും തന്നെ അവരെ താങ്കൾ വിട്ടേക്കുക.

Mü'minûn 23:55

തങ്ങളുടെ പക്കലുള്ളതെന്തോ അതിൽ സന്തോഷം കണ്ടെത്തുന്ന ഈ കക്ഷികൾ വിചാരിക്കുന്നോ; അവർക്ക് നാം ഇഹലോകത്ത് നൽകിയിരിക്കുന്ന സമ്പാദ്യങ്ങളും സന്താനങ്ങളും അവർക്ക് അവകാശപ്പെട്ട നന്മകൾ നേരത്തെ നൽകപ്പെട്ടതാണെന്ന്? എന്നാൽ അവർ ധരിച്ചതു പോലെയല്ല കാര്യം. അതെല്ലാം അവർക്ക് നാം നൽകിയിരിക്കുന്നത് ക്രമേണ അവരെ പിടികൂടുന്നതിനായാണ്. എന്നാൽ അവർ അക്കാര്യം തിരിച്ചറിയുന്നേയില്ല.

Mü'minûn 23:56

തങ്ങളുടെ പക്കലുള്ളതെന്തോ അതിൽ സന്തോഷം കണ്ടെത്തുന്ന ഈ കക്ഷികൾ വിചാരിക്കുന്നോ; അവർക്ക് നാം ഇഹലോകത്ത് നൽകിയിരിക്കുന്ന സമ്പാദ്യങ്ങളും സന്താനങ്ങളും അവർക്ക് അവകാശപ്പെട്ട നന്മകൾ നേരത്തെ നൽകപ്പെട്ടതാണെന്ന്? എന്നാൽ അവർ ധരിച്ചതു പോലെയല്ല കാര്യം. അതെല്ലാം അവർക്ക് നാം നൽകിയിരിക്കുന്നത് ക്രമേണ അവരെ പിടികൂടുന്നതിനായാണ്. എന്നാൽ അവർ അക്കാര്യം തിരിച്ചറിയുന്നേയില്ല.

Mü'minûn 23:57

അല്ലാഹുവിൽ വിശ്വസിക്കുകയും നന്മകൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തങ്ങളുടെ രക്ഷിതാവിനെ (ഭയന്ന് കൊണ്ട്) ഹൃദയം വിറക്കുന്നവർ.

Mü'minûn 23:58

അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ ആയത്തുകളിൽ വിശ്വസിക്കുന്നവരും,

Mü'minûn 23:59

തങ്ങളുടെ രക്ഷിതാവിനെ ഏകനാക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുന്നവർ,

Mü'minûn 23:60

നന്മകൾ പ്രവർത്തിക്കുന്നതിൽ കഠിനമായി പരിശ്രമിക്കുകയും, സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം തേടുകയും ചെയ്യുന്നതോടൊപ്പം, അല്ലാഹുവിൻ്റെ അടുക്കലേക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മടങ്ങിയാൽ അവൻ തങ്ങളുടെ ദാനധർമ്മങ്ങളും സൽകർമ്മങ്ങളും സ്വീകരിക്കുമോ എന്ന് ഭയക്കുകയും ചെയ്യുന്നവർ.

Mü'minûn 23:61

ഈ മഹത്തരമായ വിശേഷണങ്ങൾ ഉള്ളവർ ആരോ; അവർ തന്നെയാകുന്നു സൽകർമ്മങ്ങൾക്കായി ധൃതി കൂട്ടുന്നവർ. അവർ തന്നെയാകുന്നു മറ്റുള്ളവരെക്കാളെല്ലാം മുൻപ് അതിലേക്ക് എത്തിപ്പെട്ടവർ.

Mü'minûn 23:62

ഒരാളോടും അയാൾക്ക് സാധിക്കുന്ന പ്രവർത്തനമല്ലാതെ നാം ബാധ്യത ഏൽപ്പിക്കുകയില്ല. ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വെച്ച ഗ്രന്ഥം നമ്മുടെ പക്കലുണ്ട്. ഒരു സംശയവുമില്ലാത്ത വിധം അത് സംസാരിക്കുന്നതാണ്. അവരുടെ നന്മകൾ കുറച്ചു കൊണ്ടോ, തിന്മകൾ വർദ്ധിപ്പിച്ചു കൊണ്ടോ അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.

Mü'minûn 23:63

എന്നാൽ (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഹൃദയങ്ങൾ സത്യം വെളിപ്പെടുത്തി സംസാരിക്കുന്ന ഈ ഗ്രന്ഥത്തെ കുറിച്ചും, അവരുടെ മേൽ അവതരിച്ചിരിക്കുന്ന (ഖുർആനാകുന്ന) ഗ്രന്ഥത്തിൽ നിന്നും അശ്രദ്ധയിലാകുന്നു. അവർ നിലകൊള്ളുന്ന ഈ നിഷേധമല്ലാതെ അവർ ചെയ്തുകൂട്ടുന്ന മറ്റു ചില പ്രവർത്തനങ്ങൾ കൂടി അവർക്കുണ്ട്.

Mü'minûn 23:64

അങ്ങനെ ഇഹലോകത്ത് സുഖാനുഗ്രഹങ്ങളിൽ അഭിരമിച്ചവരെ നാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ശിക്ഷിച്ചപ്പോഴതാ; അവർ സഹായം തേടിക്കൊണ്ട് തങ്ങളുടെ ശബ്ദം ഉയർത്തുന്നു.

Mü'minûn 23:65

അപ്പോൾ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് നിരാശപ്പെടുത്തി കൊണ്ട് അവരോട് പറയപ്പെടും: ഇന്നേ ദിവസം നിങ്ങൾ അട്ടഹസിക്കുകയോ, സഹായത്തിനായി കേഴുകയോ ചെയ്യേണ്ടതില്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താൻ ഒരു സഹായിയും നിങ്ങൾക്ക് ഇല്ല.

Mü'minûn 23:66

അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ ആയത്തുകൾ ഇഹലോകത്ത് നിങ്ങൾക്ക് മേൽ പാരായണം ചെയ്യപ്പെട്ടിരുന്നു. അത് കേൾക്കുമ്പോൾ -ഖുർആനിനോടുള്ള വെറുപ്പ് കാരണത്താൽ- നിങ്ങൾ അതിൽ നിന്ന് തിരിഞ്ഞു കളയുകയാണുണ്ടായിരുന്നത്.

Mü'minûn 23:67

ഞങ്ങൾ കഅ്ബയുടെ ആളുകളാണ് എന്ന് ജൽപ്പിച്ചു കൊണ്ട്, ജനങ്ങൾക്ക് മേൽ അഹങ്കാരം പുലർത്തി കൊണ്ടായിരുന്നു നിങ്ങൾ അപ്രകാരം (ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുക എന്ന പ്രവൃത്തി) ചെയ്തത്. എന്നാൽ നിങ്ങൾ കഅ്ബയുടെ ആളുകളല്ല. കാരണം, അതിൻ്റെ ആളുകൾ അല്ലാഹുവിനെ സൂക്ഷിക്കുന്നവരാകുന്നു. രാത്രിയിൽ കഅ്ബയുടെ ചുറ്റുമിരുന്ന് അസംബന്ധങ്ങൾ പുലമ്പുകയാണ് നിങ്ങൾ; നിങ്ങൾ കഅ്ബക്ക് പരിശുദ്ധി കൽപ്പിക്കുന്നില്ല.

Mü'minûn 23:68

അല്ലാഹു അവതരിപ്പിച്ച ഈ ഖുർആനിനെ കുറിച്ച് ബഹുദൈവാരാധകർ ഉറ്റാലോചിക്കുകയുണ്ടായില്ലേ; അങ്ങനെ അവർക്കതിൽ വിശ്വസിക്കുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും ചെയ്യാമായിരുന്നില്ലേ?! അതല്ല, അവർക്ക് മുൻപുള്ള പൂർവ്വികർക്കൊന്നും വന്നെത്താത്തതാണോ അവർക്ക് ലഭിച്ചിരിക്കുന്നത്. അതു കൊണ്ടാണോ അവർ അതിൽ നിന്ന് തിരിഞ്ഞു കളയുകയും അതിനെ നിഷേധിക്കുകയും ചെയ്തത്?

Mü'minûn 23:69

അതല്ല, അല്ലാഹു അവരിലേക്ക് നിയോഗിച്ച മുഹമ്മദ് നബി -ﷺ- യെ അവർ അറിഞ്ഞിട്ടില്ലേ?! അതിനാൽ അവർക്ക് അദ്ദേഹം അപരിചിതനാണോ?! (എന്നാൽ അങ്ങനെയൊന്നുമല്ല). അവർക്ക് നബി -ﷺ- യെയും അദ്ദേഹത്തിൻ്റെ സത്യസന്ധതയെയും വിശ്വസ്തതയെയും നല്ലവണ്ണം ബോധ്യപ്പെട്ടിട്ടുണ്ട്.

Mü'minûn 23:70

എന്നാൽ അവർ പറയുന്നു: അദ്ദേഹം ഭ്രാന്തനാണ്. തീർച്ചയായും അവർ പറഞ്ഞത് കളവാണ്. മറിച്ച്, അല്ലാഹുവിൽ നിന്നാണെന്നതിൽ യാതൊരു സംശയവുമില്ലാത്ത വിധത്തിലാണ് അദ്ദേഹം അവരുടെ അടുക്കൽ (ഈ ഖുർആൻ) കൊണ്ടുവന്നത്. അവരിൽ ബഹുഭൂരിപക്ഷവും സത്യത്തെ വെറുക്കുന്നവരാണ്. അവരുടെ മനസ്സിലുള്ള അസൂയയും, അസത്യത്തോടുള്ള പക്ഷപാതിത്വവും കാരണത്താൽ അവർ സത്യത്തോട് വിരോധം വെച്ചുപുലർത്തുകയാണ്.

Mü'minûn 23:71

അവരുടെ മനസ്സുകൾ ഇഛിക്കുന്ന തരത്തിൽ അല്ലാഹു കാര്യങ്ങൾ നടപ്പിലാക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നെങ്കിൽ ആകാശങ്ങളും ഭൂമിയും അതിലുള്ളവരും തകർന്നുതരിപ്പണമാകുമായിരുന്നു. കാരണം, കാര്യങ്ങളുടെ പര്യവസാനം എവിടെയാണെന്ന കാര്യത്തിലും, നിയന്ത്രിക്കേണ്ടതിലെ ശരിയും തെറ്റും വേർതിരിച്ചറിയേണ്ട വിഷയത്തിലും അവർ അജ്ഞരാണ്. മറിച്ച്, അവർക്ക് പ്രതാപം നൽകുന്നതും, അവരുടെ ശ്രേഷ്ഠത നിലനിർത്തുന്നതുമായ വിശുദ്ധ ഖുർആൻ നാം അവർക്ക് നൽകിയിരിക്കുന്നു. അവരാകട്ടെ, അതിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുകയുമാണ്.

Mü'minûn 23:72

അല്ലാഹുവിൻ്റെ റസൂലേ! നീ കൊണ്ടുവന്നു നൽകിയ കാര്യത്തിൽ അവരോട് വല്ല പ്രതിഫലമെങ്ങാനും നീ ചോദിച്ചുവോ?! അതാണോ നിൻ്റെ പ്രബോധനം തള്ളിക്കളയാൻ അവരെ പ്രേരിപ്പിച്ചത്?! എന്നാൽ അങ്ങനെയൊന്നും നിൻ്റെ പക്കൽ നിന്ന് സംഭവിച്ചിട്ടില്ല. നിൻ്റെ രക്ഷിതാവിൻ്റെ പ്രതിഫലമാകുന്നു ഇവരുടെയോ മറ്റാരുടെയോ പ്രതിഫലത്തെക്കാളും ഉത്തമം. അവനാകുന്നു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമൻ.

Mü'minûn 23:73

അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കൾ ഇവരെയും മറ്റെല്ലാവരെയും നേരായ -വളവുകളില്ലാത്ത- പാതിയിലേക്ക് തന്നെയാണ് ക്ഷണിക്കുന്നത്. ഇസ്ലാമിൻ്റെ വഴിയാകുന്നു അത്.

Mü'minûn 23:74

തീർച്ചയായും പരലോകത്തിലും അവിടെയുള്ള വിചാരണയിലും ശിക്ഷയിലും പ്രതിഫലത്തിലുമൊന്നും വിശ്വസിക്കാത്തവർ ഇസ്ലാമിൻ്റെ വഴിയിൽ നിന്ന് അതല്ലാത്ത വക്രമായതും നരകത്തിലേക്ക് എത്തിക്കുന്നതുമായ, വഴികളിലേക്ക് ചാഞ്ഞു നിൽക്കുന്നവരാകുന്നു.

Mü'minûn 23:75

നാം അവരോട് കരുണ ചൊരിയുകയും, അവരെ ബാധിച്ച വരൾച്ചയും പട്ടിണിയും നീക്കുകയും ചെയ്തിരുന്നെങ്കിലും അവർ സത്യം സ്വീകരിക്കാതെ അവരുടെ വഴികേടിൽ തന്നെ ആടിക്കളിച്ചും തോന്നിവാസികളായും തുടരുമായിരുന്നു.

Mü'minûn 23:76

അവരെ നാം പല തരം പ്രയാസങ്ങൾ കൊണ്ട് പരീക്ഷിച്ചു. അപ്പോഴൊന്നും അവർ തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങുകയോ അവനോട് താഴ്മ കാണിക്കുകയോ ചെയ്തില്ല. തങ്ങളെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങൾ എടുത്തുമാറ്റാൻ താഴ്മയോടെ അല്ലാഹുവിനെ അവർ വിളിച്ചു പ്രാർത്ഥിച്ചതുമില്ല.

Mü'minûn 23:77

അങ്ങനെ കഠിനമായ ശിക്ഷയുടെ ഒരു വാതിൽ അവർക്ക് മേൽ നാം തുറന്നു വെച്ചാലാകട്ടെ, അവരതാ എല്ലാ നന്മയിൽ നിന്നും തുറവിയിൽ നിന്നും നിരാശരാകുന്നു.

Mü'minûn 23:78

പുനരുത്ഥാനത്തെ നിഷേധിക്കുന്നവരേ! അല്ലാഹുവാകുന്നു നിങ്ങൾക്ക് കേൾക്കാൻ കേൾവിശക്തിയും, വീക്ഷിക്കുവാനായി കാഴ്ചകളും, ഗ്രഹിക്കുവാനായി ഹൃദയങ്ങളും നൽകിയത്. എന്നാൽ ഇതെല്ലാം നൽകിയിട്ടും നിങ്ങൾ ആ അനുഗ്രഹങ്ങൾക്ക് വളരെ കുറച്ചല്ലാതെ അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ല.

Mü'minûn 23:79

ജനങ്ങളേ! അവനാകുന്നു ഭൂമിയിൽ നിങ്ങളെ സൃഷ്ടിച്ചത്. അവനിലേക്ക് മാത്രമാകുന്നു വിചാരണക്കും പ്രതിഫലത്തിനുമായി ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾ മടക്കപ്പെടുന്നത്.

Mü'minûn 23:80

അവൻ മാത്രമാകുന്നു ജീവിപ്പിക്കുന്നവൻ; അവനല്ലാതെ മറ്റാരും ജീവൻ നൽകുന്നവരായില്ല. അവൻ മാത്രമാകുന്നു മരിപ്പിക്കുന്നവനും; അവനല്ലാതെ മറ്റാർക്കും മരിപ്പിക്കുകയും സാധ്യമല്ല. അവൻ മാത്രമാകുന്നു രാപ്പകലുകളുടെ ഇരുട്ടും പ്രകാശവും ദൈർഘ്യവും കുറവുമെല്ലാം നിർണ്ണയിക്കുന്നത്. അപ്പോൾ അവൻ്റെ ശക്തിയെ കുറിച്ച് നിങ്ങൾ ഉറ്റാലോചിക്കുകയും, സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അവൻ ഏകനാണെന്നത് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നില്ലേ?!

Mü'minûn 23:81

അല്ല! അവരുടെ പിതാക്കളും പൂർവ്വികരും നിഷേധിച്ചു തള്ളുന്നതിനായി പറഞ്ഞതു പോലെ ഇവരും പറഞ്ഞിരിക്കുകയാണ്.

Mü'minûn 23:82

നിഷേധിച്ചു കൊണ്ടും, അസാധ്യമെന്ന് ധരിച്ചു കൊണ്ടും അവർ പറഞ്ഞു: ഞങ്ങൾ മരിച്ച്, മണ്ണും നുരുമ്പിയ എല്ലുകളുമായതിന് ശേഷം വിചാരണക്കായി ഞങ്ങൾ ജീവനോടെ പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?!

Mü'minûn 23:83

ഈ വാഗ്ദാനം -പുനരുജ്ജീവിപ്പിക്കപ്പെടും എന്ന അവകാശവാദം- ഞങ്ങൾക്കും ഞങ്ങളുടെ പൂർവ്വികർക്കും ഇതിന് മുൻപ് നൽകപ്പെട്ടിട്ടുണ്ട്. എന്നെങ്കിലും ആ വാഗ്ദാനം സത്യമായി പുലരുന്നത് ഞങ്ങൾ കണ്ടിട്ടില്ല. ഇത് പൂർവ്വികരുടെ ഐതിഹ്യങ്ങളും അവരുടെ കളവുകളുമല്ലാതെ മറ്റൊന്നുമല്ല.

Mü'minûn 23:84

അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ കളവാക്കുന്ന ഈ നിഷേധികളോട് ചോദിക്കൂ: ആരുടേതാണ് ഈ ഭൂമിയും, അതിന് മുകളിലുള്ളവരും; നിങ്ങൾക്ക് അറിവുണ്ടെങ്കിൽ പറയൂ?

Mü'minûn 23:85

അവർ പറയും: ഭൂമിയും അതിന് മുകളിലുള്ളവരുമെല്ലാം അല്ലാഹുവിൻ്റേതാകുന്നു എന്ന്. അപ്പോൾ അവരോട് ചോദിക്കുക: ഭൂമിയും അതിന് മുകളിലുള്ളവരുമെല്ലാം അല്ലാഹുവിൻ്റേതാണെങ്കിൽ അവന് നിങ്ങളെ മരണശേഷം പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്ന കാര്യം നിങ്ങൾ ചിന്തിച്ചു നോക്കുന്നില്ലേ?!

Mü'minûn 23:86

അവരോട് ചോദിക്കുക: ആരാണ് ഏഴ് ആകാശങ്ങളുടെ രക്ഷിതാവ്? ആരാണ് എല്ലാ സൃഷ്ടികളിലും വെച്ചേറ്റവും വലിയ മഹത്തരമായ സിംഹാസനത്തിൻ്റെ രക്ഷിതാവ്?!

Mü'minûn 23:87

അവർ പറയും: ഏഴ് ആകാശങ്ങളും മഹത്തരമായ സിംഹാസനവും അല്ലാഹുവിൻ്റെ അധീനതയിലാകുന്നു. അപ്പോൾ അവരോട് ചോദിക്കുക: എങ്കിൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും, അവൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നില്ലേ?!

Mü'minûn 23:88

അവരോട് ചോദിക്കുക: ആരുടെ കയ്യിലാണ് സർവ്വതിൻ്റെയും അധികാരമുള്ളത്. അവൻ്റെ അധികാരത്തിൽ നിന്ന് ഒന്നും തന്നെ വിട്ടുപോവുകയില്ല. അവൻ താൻ ഉദ്ദേശിക്കുന്ന തൻ്റെ ദാസന്മാരെ സഹായിക്കുന്നു. അവൻ ആർക്കെങ്കിലും എന്തെങ്കിലും ഉപദ്രവം ഉദ്ദേശിച്ചാൽ അത് തടഞ്ഞു വെക്കാനും, അവൻ്റെ ശിക്ഷയെ പ്രതിരോധിക്കാനും ആരുമില്ല. നിങ്ങൾക്കറിയുമെങ്കിൽ പറയൂ; (ആരാണ് ഇങ്ങനെയുള്ളവൻ)?!

Mü'minûn 23:89

അവർ പറയും: സർവ്വതിൻ്റെയും അധികാരം അല്ലാഹുവിൻ്റെ കയ്യിലാണ്. അവരോട് ചോദിക്കുക: അപ്പോൾ എങ്ങനെയാണ് നിങ്ങളുടെ ബുദ്ധി നഷ്ടപ്പെടുന്നത്? ഇതെല്ലാം അംഗീകരിച്ചതിന് ശേഷം എങ്ങനെയാണ് അല്ലാഹുവല്ലാത്തവരെ നിങ്ങൾ ആരാധിക്കുന്നത്?!

Mü'minûn 23:90

അവർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം. മറിച്ച്, നാം അവരിലേക്ക് -ഒരു സംശയത്തിനും ഇടയില്ലാത്ത സത്യവും കൊണ്ട് ചെന്നിരിക്കുകയാണ്. അവരാകട്ടെ അല്ലാഹുവിന് പങ്കുകാരനും സന്താനവുമുണ്ടെന്ന് ജൽപ്പിച്ചു കൊണ്ട് കളവു പറയുന്നവരുമാണ്. അല്ലാഹു അവരുടെ ഈ വാക്കിൽ നിന്ന് വളരെ ഉന്നതനായിരിക്കുന്നു.

Mü'minûn 23:91

കാഫിറുകൾ ജൽപ്പിച്ചുണ്ടാക്കുന്നത് പോലെ, അല്ലാഹു ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരു ആരാധ്യനുമില്ല. അങ്ങനെ ആരാധിക്കപ്പെടാൻ അർഹതയുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഓരോ ആരാധ്യനും താൻ സൃഷ്ടിച്ച തൻ്റെ പങ്കുമായി പോയ്ക്കളയുമായിരുന്നു. അവർ പരസ്പരം പരാജയപ്പെടുത്താൻ ശ്രമിക്കുകയും, അങ്ങനെ ലോകത്തിൻ്റെ കെട്ടുറപ്പ് തകരുകയും ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല. അതിൽ നിന്ന് ആരാധനക്കർഹനായ ആരാധ്യൻ ഏകനായ ഒരുവനാണെന്ന് ബോധ്യപ്പെടും; അവൻ അല്ലാഹു മാത്രമാകുന്നു. ബഹുദൈവാരാധകർ അല്ലാഹുവിന് യോജിക്കാത്ത സന്താനത്തെയും പങ്കുകാരെയും അവന് നിശ്ചയിച്ചു നൽകുന്നു; അതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.

Mü'minûn 23:92

അവൻ്റെ സൃഷ്ടികൾക്ക് മറഞ്ഞിരിക്കുന്നതും, കാണാനും അനുഭവിച്ചറിയാനും കഴിയുന്നതും അറിയുന്നവനാകുന്നു അവൻ. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അപ്പോൾ അല്ലാഹു അവനൊരു പങ്കാളിയുണ്ടാവുക എന്നതിൽ നിന്ന് ഔന്നത്യമുള്ളവനായിരിക്കുന്നു.

Mü'minûn 23:93

അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവേ! ഈ ബഹുദൈവാരാധകർക്ക് നീ താക്കീത് നൽകിയ ശിക്ഷ നീ എനിക്ക് ഇവരിൽ കാണിച്ചു തരികയാണെങ്കിൽ.

Mü'minûn 23:94

ഞാൻ വീക്ഷിച്ചു കൊണ്ടിരിക്കെ അവരെ നീ ശിക്ഷിക്കുകയാണെങ്കിൽ അവരുടെ കൂട്ടത്തിൽ നീ എന്നെ പെടുത്തരുതേ! അങ്ങനെ അവരെ ബാധിക്കുന്ന ശിക്ഷ എന്നെയും ബാധിക്കരുതേ!

Mü'minûn 23:95

അവർക്ക് നാം താക്കീത് നൽകിയിരിക്കുന്ന ശിക്ഷ നിനക്ക് കാണിച്ചു തരുവാനും, നിന്നെ അതിന് സാക്ഷിയാക്കുവാനും നാം കഴിവുള്ളവൻ തന്നെയാകുന്നു. അതോ മറ്റെന്തെങ്കിലും കാര്യമോ നമുക്ക് കഴിയാത്തതായില്ല.

Mü'minûn 23:96

അല്ലാഹുവിൻ്റെ റസൂലേ! താങ്കളോട് തെറ്റു ചെയ്യുന്നവരെ ഏറ്റവും നല്ല സ്വഭാവം കൊണ്ട് താങ്കൾ പ്രതിരോധിക്കുക. അവർക്ക് വിട്ടുകൊടുക്കുകയും, അവരുടെ ഉപദ്രവത്തിൽ ക്ഷമിക്കുകയും ചെയ്യുക. അവർ പറഞ്ഞുണ്ടാക്കുന്ന ബഹുദൈവാരാധനയും നിഷേധവും നാം നല്ലവണ്ണം അറിയുന്നവനാകുന്നു. അവർ താങ്കൾക്ക് മാരണക്കാരനെന്നും ഭ്രാന്തനെന്നും മറ്റുമുള്ള ശരിയല്ലാത്ത വിശേഷണങ്ങൾ പതിച്ചു നൽകുന്നതും നാം നല്ലവണം അറിയുന്നവനാകുന്നു.

Mü'minûn 23:97

നീ പറയുക: എൻ്റെ രക്ഷിതാവേ! പിശാചിൻ്റെ ദുർബോധനങ്ങളിൽ നിന്നും ദുർമന്ത്രണങ്ങളിൽ നിന്നും ഞാൻ നിന്നെ കൊണ്ട് രക്ഷതേടുന്നു.

Mü'minûn 23:98

അവർ എൻ്റെ കാര്യങ്ങളിലേതെങ്കിലും ഒരു കാര്യത്തിൽ എൻ്റെ അരികിൽ സന്നിഹിതരാകുന്നതിൽ നിന്നും -എൻ്റെ രക്ഷിതാവേ!- ഞാൻ നിന്നോട് രക്ഷതേടുന്നു.

Mü'minûn 23:99

അങ്ങനെ ഈ ബഹുദൈവാരാധകരിൽ ആർക്കെങ്കിലും മരണം വന്നെത്തുകയും, തൻ്റെ മേൽ വന്നിറങ്ങിയിരിക്കുന്നത് അവൻ കാണുകയും ചെയ്താൽ നഷ്ടപ്പെട്ടു പോയ തൻ്റെ ആയുസ്സിനെ കുറിച്ചും, അല്ലാഹുവിൻ്റെ കാര്യത്തിൽ അവൻ വരുത്തിയ വീഴ്ചകളിലുമുള്ള ഖേദത്തിൽ അവൻ പറയും: എൻ്റെ രക്ഷിതാവേ! എന്നെ നീ ഐഹികജീവിതത്തിലേക്ക് തന്നെ മടക്കേണമേ!

Mü'minûn 23:100

ഐഹികജീവിതത്തിലേക്ക് മടങ്ങിയാൽ ഇനി ഞാൻ സൽകർമ്മം പ്രവർത്തിച്ചേക്കാം. എന്നാൽ ഒരിക്കലുമല്ല! അവൻ ആവശ്യപ്പെട്ടതു പോലെയല്ല കാര്യം! അതവൻ്റെ വെറും വർത്തമാനം മാത്രമാണ്; അവനതു പറഞ്ഞു കൊണ്ടിരിക്കും. അവൻ ഐഹികജീവിതത്തിലേക്ക് മടക്കപ്പെട്ടാൽ അവനീ പറയുന്ന വാഗ്ദാനങ്ങളൊന്നും അവൻ പാലിക്കുകയില്ല. അങ്ങനെ ഈ മരിച്ചു പോയവർ ഇഹലോകത്തിനും പരലോകത്തിനും ഇടയിലുള്ള ഒരു മറയിൽ പുനരുത്ഥാനത്തിൻ്റെയും ഉയിർത്തെഴുന്നേൽപ്പിൻ്റെയും നാൾ വരെ കഴിച്ചു കൂട്ടുന്നതാണ്. തങ്ങൾ നഷ്ടപ്പെടുത്തിയത് വീണ്ടെടുക്കാനും, തെറ്റുവരുത്തിയവ ശരിപ്പെടുത്താനും അവിടെ നിന്ന് അവർ ഇഹലോകത്തേക്ക് മടങ്ങുകയില്ല.

Mü'minûn 23:101

കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ വിളംബരമായി കൊണ്ട് രണ്ടാമതും കാഹളത്തിൽ ഊതിയാൽ! അന്ത്യനാളിൻ്റെ ഭയാനകതയിൽ അവർ പ്രൗഢി നടിച്ചിരുന്ന അവർക്കിടയിലെ കുടുംബബന്ധങ്ങൾ ഇല്ലാതെയാകും. തങ്ങളുടെ സ്വന്തം കാര്യങ്ങളെ കുറിച്ചുള്ള വേവലാതിയിൽ അവർ പരസ്പരം (തങ്ങളുടെ ബന്ധുക്കളെ) അന്വേഷിക്കുകയില്ല.

Mü'minûn 23:102

അപ്പോൾ ആരുടെ തുലാസിലെ നന്മകൾ തിന്മകളെക്കാൾ കനം തൂങ്ങിയോ; അവർ തന്നെയാകുന്നു വിജയികൾ. അവർ തേടിയിരുന്നത് അവരവിടെ നേടിയെടുക്കുകയും, അവർ ഭയപ്പെട്ടിരുന്നതിൽ നിന്ന് അവർ രക്ഷപ്പെടുകയും ചെയ്യും.

Mü'minûn 23:103

ആരുടെ തിന്മകൾ അവൻ്റെ നന്മകളെക്കാൾ കനം തൂങ്ങുകയും, അങ്ങനെ തുലാസ് താഴുകയും ചെയ്തുവോ; അക്കൂട്ടർ തന്നെയാകുന്നു തങ്ങൾക്കുതന്നെ ഉപദ്രവം വരുത്തിവെക്കുന്ന പ്രവർത്തനം ചെയ്തുകൊണ്ടും, ഉപകാരപ്രദമായ അല്ലാഹുവിലുള്ള വിശ്വാസവും സൽകർമ്മങ്ങളും ഉപേക്ഷിച്ചു കൊണ്ടും തങ്ങളെത്തന്നെ പാഴാക്കികളഞ്ഞവർ. അവർ നരകാഗ്നിയിൽ ശാശ്വതരായി വസിക്കുന്നതാണ്. അവരതിൽ നിന്ന് പുറത്തു പോവുകയില്ല.

Mü'minûn 23:104

നരകാഗ്നി അവരുടെ മുഖങ്ങൾ കരിച്ചു കളയും. അവരുടെ മുഖം കഠിനമായി ചുളിഞ്ഞ്, അവരുടെ മേൽചുണ്ടുകളും കീഴ്ചുണ്ടുകളും വലിഞ്ഞു മുറുകി, പല്ലിളിച്ച നിലയിലായിരിക്കും.

Mü'minûn 23:105

അവരെ ആക്ഷേപിച്ചുകൊണ്ട് ഇപ്രകാരം ചോദിക്കപ്പെടും: ഇഹലോകത്തായിരിക്കെ നിങ്ങൾക്ക് ഖുർആനിലെ ആയത്തുകൾ ഓതികേൾപ്പിക്കപ്പെട്ടിരുന്നില്ലേ?! അപ്പോൾ നിങ്ങൾ അവ നിഷേധിച്ചു തള്ളുകയായിരുന്നു.

Mü'minûn 23:106

അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! മുൻപെ നിൻ്റെ അറിവിലുണ്ടായിരുന്നതു പോലെ, ഞങ്ങളുടെ നിർഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. സത്യത്തിൽ നിന്ന് വഴിതെറ്റിയ ഒരു സമൂഹമായിരുന്നു ഞങ്ങൾ.

Mü'minûn 23:107

ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ ഈ നരകത്തിൽ നിന്ന് നീ പുറത്തേക്ക് രക്ഷപ്പെടുത്തേണമേ! ഞങ്ങൾ മുൻപുണ്ടായിരുന്നത് പോലുള്ള കുഫ്റിലേക്കും വഴികേടിലേക്കും വീണ്ടും തിരിച്ചു പോവുകയാണെങ്കിൽ ഞങ്ങൾ ഞങ്ങളോട് തന്നെ അതിക്രമം പ്രവർത്തിച്ചവർ തന്നെ. അതോടെ ഞങ്ങളുടെ ഒഴിവുകഴിവുകളെല്ലാം അവസാനിച്ചിരിക്കുന്നു.

Mü'minûn 23:108

അല്ലാഹു പറയും: നിന്ദ്യരും അപമാനിതരുമായി നരകത്തിൽ തന്നെ കഴിഞ്ഞു കൊള്ളുക. നിങ്ങൾ എന്നോട് മിണ്ടിപ്പോകരുത്.

Mü'minûn 23:109

തീർച്ചയായും എന്നിൽ വിശ്വസിച്ച എൻ്റെ ദാസന്മാരിൽ ഒരു വിഭാഗം പറയാറുണ്ടായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ നിന്നിൽ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ തിന്മകൾ നീ ഞങ്ങൾക്ക് പൊറുത്തു നൽകുകയും, നിൻ്റെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയുകയും ചെയ്യേണമേ! കാരുണ്യവാന്മാരിൽ ഏറ്റവും ഉത്തമൻ നീയാണല്ലോ.

Mü'minûn 23:110

തങ്ങളുടെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നവരെ നിങ്ങൾ പരിഹാസപാത്രമാക്കുകയും, പുഛിച്ചു തള്ളുകയും ചെയ്തു. അങ്ങനെ അവരെ പരിഹസിക്കുന്നതിൽ മുഴുകി അല്ലാഹുവിനെ സ്മരിക്കുന്നത് നിങ്ങൾ മറന്നു പോവുകയും ചെയ്തു. അവരെ പുഛിച്ചും പരിഹസിച്ചും നിങ്ങൾ ചിരിക്കുകയായിരുന്നു.

Mü'minûn 23:111

അല്ലാഹുവിനെ അനുസരിക്കുന്നതിലും, നിങ്ങളുടെ അടുക്കൽ നിന്ന് നേരിട്ടിരുന്ന ഉപദ്രവങ്ങളിലും ക്ഷമിച്ചു നിലകൊണ്ടതിനാൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സ്വർഗം നൽകിക്കൊണ്ട് ഞാനിതാ (എന്നിൽ) വിശ്വസിച്ചവർക്ക് പ്രതിഫലം നൽകിയിരിക്കുന്നു.

Mü'minûn 23:112

അവൻ ചോദിക്കും: എത്ര വർഷങ്ങളാണ് നിങ്ങൾ ഭൂമിയിൽ കഴിച്ചു കൂട്ടിയത്? എത്ര സമയമാണ് അവിടെ നിങ്ങൾ പാഴാക്കി കളഞ്ഞത്?

Mü'minûn 23:113

അവർ പറയും: ഞങ്ങൾ ഒരു ദിവസമോ, ഒരു ദിവസത്തിൻ്റെ കുറച്ചു ഭാഗമോ മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ. ദിവസങ്ങളും മാസങ്ങളും എണ്ണിക്കണക്കാക്കുന്നവരോട് നീ ചോദിച്ചു നോക്കുക.

Mü'minûn 23:114

അവൻ പറയും: നിങ്ങൾ ഇഹലോകത്ത് വളരെ കുറഞ്ഞ സമയമല്ലാതെ കഴിച്ചു കൂട്ടിയിട്ടില്ല. അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നതിൽ ക്ഷമിച്ചു നിൽക്കാൻ എളുപ്പമുള്ള അത്രയും കുറച്ചുകാലം! എത്ര (കുറച്ചു) കാലമാണ് നിങ്ങൾ ഇഹലോകത്ത് കഴിയുക എന്നത് നിങ്ങൾക്കറിയുമായിരുന്നെങ്കിൽ, ആ (കുറച്ചു) സമയം അല്ലാഹുവിനെ അനുസരിക്കുന്നതിൽ ക്ഷമിച്ചു നിലകൊള്ളാൻ നിങ്ങൾക്ക് സാധിക്കുമായിരുന്നു.

Mü'minûn 23:115

ജനങ്ങളേ! നാം നിങ്ങളെ ഒരർത്ഥവുമില്ലാതെ കളിയായി -(ചെയ്ത പ്രവർത്തനങ്ങൾക്ക്) പ്രതിഫലമോ ശിക്ഷയോ ഒന്നുമില്ലാതെ- കന്നുകാലികളെ പോലെ സൃഷ്ടിച്ചു വിട്ടതാണെന്നും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ എൻ്റെ അടുക്കലേക്ക് മടങ്ങിവരികയില്ലെന്നുമാണോ നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്?!

Mü'minûn 23:116

തൻ്റെ സൃഷ്ടികളിൽ ഉദ്ദേശിക്കുന്നത് പ്രകാരം കൈകാര്യകർതൃത്വം നടത്തുന്ന സർവ്വരുടെയും രാജാവായ (മലിക്) അല്ലാഹു പരിശുദ്ധനായിരിക്കുന്നു. അവൻ സത്യമാണ്. അവൻ്റെ വാഗ്ദാനവും, അവൻ്റെ വാക്കുകളും സത്യവും യാഥാർഥ്യവുമാണ്. അവനല്ലാതെ മറ്റൊരു ആരാധനക്കർഹനില്ല താനും. ഏറ്റവും മഹത്തരമായ സൃഷ്ടിയായ ശ്രേഷ്ഠ സിംഹാസനത്തിൻ്റെ നാഥൻ. ഏറ്റവും വലിയ സൃഷ്ടിയുടെ രക്ഷിതാവാരോ; അവൻ തന്നെ സർവ്വതിൻ്റെയും രക്ഷിതാവ്.

Mü'minûn 23:117

ആരെങ്കിലും അല്ലാഹുവിനോടൊപ്പം മറ്റു വല്ല ആരാധ്യനെയും വിളിച്ചു പ്രാർത്ഥിക്കുന്ന പക്ഷം ഈ ആരാധ്യന് ആരാധിക്കപ്പെടാനുള്ള അർഹതയുണ്ട് എന്ന് തെളിയിക്കുന്ന ഒരു പ്രമാണവും അവൻ്റെ പക്കലില്ല. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിൻ്റെയും കാര്യം ഇപ്രകാരം തന്നെയാണ്. അവൻ്റെ ഈ തെറ്റായ പ്രവൃത്തിക്കുള്ള പ്രതിഫലം അവൻ്റെ രക്ഷിതാവിൻ്റെ പക്കലുണ്ട്. അവനാകുന്നു അതിനുള്ള ശിക്ഷ പ്രതിഫലമായി നൽകുന്നവൻ. തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവർ തേടിക്കൊണ്ടിരുന്നത് നേടിയെടുത്തു കൊണ്ടോ, അവർ ഭയപ്പെടുന്നതിൽ നിന്ന് രക്ഷപ്പെട്ടോ വിജയികളാകാൻ സാധിക്കുകയില്ല.

Mü'minûn 23:118

അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവേ! എനിക്ക് നീ എൻ്റെ തെറ്റുകൾ പൊറുത്തു തരികയും, നിൻ്റെ കാരുണ്യം എൻ്റെ മേൽ ചൊരിയുകയും ചെയ്യേണമേ! തെറ്റുകൾ സംഭവിച്ചവരോട് കാരുണ്യം ചൊരിയുകയും, അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുന്നവരിൽ ഏറ്റവും ഉത്തമൻ നീ തന്നെ.

Nur 24:1

നാം അവതരിപ്പിക്കുകയും, അതിലെ വിധിവിലക്കുകൾ പ്രാവർത്തികമാക്കുന്നത് നിർബന്ധമായി നിശ്ചയിക്കുകയും ചെയ്തിട്ടുള്ള സൂറത്ത് (അദ്ധ്യായം) ആകുന്നു ഇത്. അതിൽ വ്യക്തമായ ദൃഷ്ടാന്തങ്ങൾ നാം അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു; അതിലുള്ള വിധിവിലക്കുകളിൽ നിന്ന് നിങ്ങൾ ഗുണപാഠമുൾക്കൊള്ളുന്നതിനും, അതനുസരിച്ച് നിങ്ങൾ പ്രവർത്തിക്കുന്നതിനും വേണ്ടി.

Nur 24:2

അവിവാഹിതരായ വ്യഭിചാരിണിയെയും വ്യഭിചാരിയെയും; അവരിൽ ഓരോരുത്തരെയും നിങ്ങൾ നൂറ് അടി അടിക്കുക. അവരുടെ രണ്ട് പേരുടെയും കാര്യത്തിൽ ഈ വിധി നടപ്പിലാക്കാതെയോ, അതിൽ ഇളവ് ചെയ്യുന്ന വിധത്തിലോ മനസ്സലിവും ദയയും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും നിങ്ങൾ വിശ്വസിക്കുന്നെങ്കിൽ (അപ്രകാരം ചെയ്യുക). അവരുടെ രണ്ട് പേരുടെയും മേൽ നടപ്പിലാക്കുന്ന ഈ ശിക്ഷാനടപടിക്ക് (അല്ലാഹുവിൽ) വിശ്വസിക്കുന്നവരിൽ ഒരു വിഭാഗം സന്നിഹിതരാവുകയും ചെയ്യട്ടെ. (ഇത്തരമൊരു ഗുരുതരമായ തിന്മ പ്രവർത്തിച്ച) അവരെ ജനങ്ങൾക്കിടയിൽ അറിയിക്കുന്നതിനും, അവർക്കും മറ്റുള്ളവർക്കും (ഈ തിന്മയിൽ നിന്ന് വിട്ടുനിൽക്കാനുള്ള) ഒരു പേടിപ്പെടുത്തലുമാണത്.

Nur 24:3

വ്യഭിചാരമെന്ന തിന്മയുടെ മ്ലേഛത വ്യക്തമാക്കി കൊണ്ട് അല്ലാഹു പറയുന്നു: വ്യഭിചാരം ശീലമാക്കിയവൻ അവനെ പോലുള്ള വ്യഭിചാരിണിയെയോ, വ്യഭിചാരത്തിൽ നിന്ന് സൂക്ഷ്മത പാലിക്കാത്ത ബഹുദൈവാരാധകയെയോ അല്ലാതെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയില്ല. ബഹുദൈവാരാധകയെ വിവാഹം കഴിക്കുക എന്നത് നിഷിദ്ധമാണുതാനും. വ്യഭിചാരം ശീലമാക്കിയ സ്ത്രീയാകട്ടെ; അവളെ പോലെ വ്യഭിചാരത്തിൽ അകപ്പെട്ട ഒരു പുരുഷനെയോ, വ്യഭിചരിക്കുന്നതിൽ നിന്ന് സൂക്ഷ്മത പാലിക്കാത്ത മുശ്രിക്കിനേയോ അല്ലാതെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയില്ല. ബഹുദൈവാരാധകനെ വിവാഹം കഴിക്കുക എന്നത് നിഷിദ്ധമാണുതാനും. വ്യഭിചാരിണിയെ വിവാഹം കഴിക്കലും വ്യഭിചാരിയായ പുരുഷന് തങ്ങളുടെ സ്ത്രീകളെ വിവാഹം കഴിപ്പിച്ചുകൊടുക്കലും, അല്ലാഹുവിൽ വിശ്വസിക്കുന്നവരുടെ മേൽ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.

Nur 24:4

ചാരിത്ര്യവതികളായ സ്ത്രീകളുടെ മേലും (അതു പോലെ പുരുഷന്മാരുടെ) മേലും വ്യഭിചാരാരോപണം നടത്തുകയും, ശേഷം തങ്ങൾ ആരോപിച്ച വ്യഭിചാരാരോപണത്തിൻ്റെ സാക്ഷികളായി നാല് പേരെ കൊണ്ടു വരാതിരിക്കുകയും ചെയ്തവരെ -ഭരണാധികാരികളേ- നിങ്ങൾ എൺപത് അടി അടിക്കുക. അവരുടെ സാക്ഷ്യം പിന്നീടൊരിക്കലും നിങ്ങൾ സ്വീകരിക്കരുത്. ചാരിത്ര്യവതികൾക്കെതിരെ ഇങ്ങനെ ആരോപണം പറയുന്നവർ; അവർ തന്നെയാകുന്നു അല്ലാഹുവിനെ അനുസരിക്കുന്നതിന് ധിക്കാരം കാണിച്ചവർ.

Nur 24:5

അപ്രകാരം എന്തെങ്കിലും ചെയ്തു പോവുകയും ശേഷം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തവർ; തീർച്ചയായും അവരുടെ പശ്ചാത്താപവും സാക്ഷ്യവും അല്ലാഹു സ്വീകരിക്കുന്നതാണ്. തീർച്ചയായും അല്ലാഹു അവൻ്റെ ദാസന്മാരിൽ പശ്ചാത്തപിച്ചു മടങ്ങിയവർക്ക് പൊറുത്തു നൽകുന്നവനും, അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമത്രെ.

Nur 24:6

തങ്ങളുടെ ഭാര്യമാരെ കുറിച്ച് ആരോപണം ഉന്നയിക്കുന്ന പുരുഷന്മാർ അവർക്ക് തങ്ങളല്ലാതെ മറ്റ് സാക്ഷികളില്ലെങ്കിൽ അവരുടെ ആരോപണം ശരിയാണെന്ന് അല്ലാഹുവിൻ്റെ പേരിൽ നാല് തവണ സ്വയം സാക്ഷ്യം പറയട്ടെ. 'ഞാൻ എൻ്റെ ഭാര്യയുടെ മേൽ ആരോപിച്ച വ്യഭിചാരാരോപണത്തിൻ്റെ കാര്യത്തിൽ ഞാൻ സത്യം പറഞ്ഞവനാണ്' എന്നവൻ പറയട്ടെ.

Nur 24:7

അഞ്ചാമത് സാക്ഷ്യം പറയുമ്പോൾ 'ഞാൻ ആരോപിച്ച ആരോപണത്തിൻ്റെ കാര്യത്തിൽ താൻ കളവു പറഞ്ഞവനാണെങ്കിൽ, അല്ലാഹുവിൻ്റെ ശാപത്തിന് താൻ അർഹനാകുമെന്ന' സ്വന്തത്തിനെതിരെയുള്ള പ്രാർത്ഥന കൂടി അവൻ അധികരിപ്പിക്കട്ടെ.

Nur 24:8

അതോടു കൂടി അവൾ വ്യഭിചാരത്തിനുള്ള ശിക്ഷാനടപടിക്ക് അർഹയായി കഴിഞ്ഞു. എന്നാൽ 'ഭർത്താവ് തനിക്കെതിരെ ആരോപിച്ചിരിക്കുന്ന ഈ ആരോപണത്തിൻ്റെ കാര്യത്തിൽ അയാൾ കളവ് പറയുകയാണ്' എന്ന് അല്ലാഹുവിൻ്റെ പേരിൽ നാല് തവണ അവൾ സാക്ഷ്യം വഹിച്ചാൽ അതോടെ ആ ശിക്ഷ അവളിൽ നിന്ന് ഒഴിവാകും.

Nur 24:9

ശേഷം അവളുടെ അഞ്ചാമത്തെ സാക്ഷ്യത്തിൽ 'തൻ്റെ ഭർത്താവ് അവൾക്കെതിരെ ആരോപിച്ചത് സത്യമാണെങ്കിൽ തൻ്റെ മേൽ അല്ലാഹുവിൻ്റെ കോപമുണ്ടാകട്ടെ' എന്ന പ്രാർത്ഥന കൂടി അവൾ അധികരിപ്പിക്കണം.

Nur 24:10

ജനങ്ങളേ! അല്ലാഹു നിങ്ങൾക്ക് മേൽ ഔദാര്യവും, അവൻ്റെ കാരുണ്യവും നൽകാതിരിക്കുകയും, അല്ലാഹു തൻ്റെ ദാസന്മാരിൽ പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് പൊറുത്തു നൽകുന്നവനല്ലാതിരിക്കുകയും, തൻ്റെ മതനിയമങ്ങളിലും കൈകാര്യകർതൃത്വത്തിലും ഏറ്റവും യുക്തിമാനല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ, നിങ്ങളുടെ തെറ്റുകൾക്ക് അല്ലാഹു ഉടനടി ശിക്ഷ നൽകുകയും, നിങ്ങളെ അതു മുഖേന അവൻ വഷളാക്കുകയും ചെയ്യുമായിരുന്നു.

Nur 24:11

തീർച്ചയായും (അല്ലാഹുവിൽ) വിശ്വസിച്ച മുസ്ലിംകളുടെ മാതാവ് ആഇഷ -رَضِيَ اللَّهُ عَنْهَا- ക്കെതിരെ വ്യഭിചാരാരോപണം കെട്ടിച്ചമച്ചവർ -അല്ലാഹുവിൽ വിശ്വസിച്ചവരേ- നിങ്ങളിൽ പെട്ടവരാണെന്ന് ഞങ്ങളുമെന്ന് ബന്ധം പറയുന്നവർ തന്നെയാണ്. അവർ കെട്ടിച്ചമച്ചത് നിങ്ങൾക്ക് ഉപദ്രവകരമാണെന്ന് നിങ്ങൾ കരുതേണ്ടതില്ല. മറിച്ച്, അത് നിങ്ങൾക്ക് ഉപകാരപ്രദം തന്നെയാണ്. കാരണം, അതിലൂടെ നിങ്ങൾക്ക് (അല്ലാഹുവിൻ്റെ) പ്രതിഫലവും, മുഅ്മിനീങ്ങൾക്ക് ഒരു ശുദ്ധീകരണവും നടന്നിട്ടുണ്ട്. അതോടൊപ്പം വിശ്വാസികളുടെ മാതാവായ ആഇഷ -رَضِيَ اللَّهُ عَنْهَا- (ഇതോടെ) ആരോപണമുക്തമാവുകയും ചെയ്തു. അവർക്കെതിരെ ആരോപണമുന്നയിച്ചതിൽ പങ്കാളിയായവരിൽ എല്ലാവർക്കും ഈ കെട്ടിച്ചമച്ച ആരോപണം സംസാരിച്ചതിലൂടെ അവൻ ചെയ്ത തിന്മയുടെ പാപഭാരമുണ്ട്. ഇത് തുടങ്ങിവെച്ചു കൊണ്ട് (ഈ കള്ളആരോപണത്തിൻ്റെ) ചുക്കാൻ പിടിച്ചവന് ഭയങ്കരമായ ശിക്ഷയുമുണ്ട്. കപടവിശ്വാസികളുടെ തലവനായിരുന്ന അബ്ദുല്ലാഹി ബ്നു ഉബയ്യുബ്നു സലൂലാണ് ഉദ്ദേശം.

Nur 24:12

(അല്ലാഹുവിൽ) വിശ്വസിച്ചവരായ പുരുഷന്മാരും സ്ത്രീകളും ഈ ഗുരുതരമായ ആരോപണം കേട്ടപ്പോൾ അവരുടെ സഹോദരങ്ങളിൽ പെട്ട, ആരോപണവിധേയരായവരെ കുറിച്ച് നല്ലതു വിചാരിക്കുകയും, 'ഇതൊരു വ്യക്തമായ കളവാണ്' എന്ന് പറയുകയും ചെയ്തുകൂടായിരുന്നോ?!

Nur 24:13

അവരെന്തു കൊണ്ട് ഉമ്മുൽ മുഅ്മിനീൻ ആഇഷ -رَضِيَ اللَّهُ عَنْهَا- ക്കെതിരെ അവർ ആരോപിച്ച ഈ ഗുരുതരമായ ആരോപണം ശരിവെക്കുന്ന നാല് സാക്ഷികളെ കൊണ്ടുവന്നില്ല? അവരുടെ ആരോപണം ശരിവെക്കുന്ന നാല് സാക്ഷികളെ അവർ കൊണ്ടു വന്നില്ലെങ്കിൽ -അവരൊരിക്കലും അങ്ങനെ കൊണ്ടുവരികയുമില്ല-; അവർ അല്ലാഹുവിൻ്റെ വിധിപ്രകാരം കളവു പറഞ്ഞവർ തന്നെയാകുന്നു.

Nur 24:14

(അല്ലാഹുവിൽ) വിശ്വസിച്ചവരേ! അല്ലാഹു നിങ്ങളോട് ഔദാര്യം കാണിക്കുകയും, ഉടനടി നിങ്ങളെ ശിക്ഷിക്കാതെയും, നിങ്ങളിൽ നിന്ന് പശ്ചാത്തപിച്ചവർക്ക് പൊറുത്തു നൽകിയും അവൻ നിങ്ങളോട് കാരുണ്യം കാണിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ വിശ്വാസികളുടെ മാതാവ് ആഇശ -رَضِيَ اللَّهُ عَنْهَا- ക്കെതിരെയുള്ള കളവുകളിലും ദുരാരോപണത്തിലും നിങ്ങൾ മുഴുകിയതിൻ്റെ പേരിൽ നിങ്ങളെ ഭയാനകമായ ഒരു ശിക്ഷ പിടികൂടുമായിരുന്നു.

Nur 24:15

നിങ്ങൾ പരസ്പരം ഈ വാർത്ത കൈമാറുകയും, നിരർത്ഥകമായിരുന്നിട്ടും നിങ്ങളുടെ വായ കൊണ്ട് അത് പ്രചരിപ്പിക്കുകയും ചെയ്തവേളയിൽ -അതിനെ കുറിച്ച് നിങ്ങൾക്കാകട്ടെ ഒരു വിവരവുമില്ല താനും- നിങ്ങൾ ധരിച്ചിരുന്നത് അത് വളരെ നിസ്സാരവും ഗൗരവമില്ലാത്തതുമായ ഒരു വിഷയമാണെന്നായിരുന്നു. എന്നാൽ അല്ലാഹുവിൻ്റെ അടുക്കൽ അത് ഗുരുതരമായ കാര്യമാണ്; കാരണം അതിലടങ്ങിയിരുന്നത് കളവും നിരപരാധിയായ ഒരാൾക്കെതിരെ ദുരാരോപണം ഉന്നയിക്കലുമായിരുന്നു.

Nur 24:16

ഈ കള്ളആരോപണം കേട്ടപ്പോൾ 'ഇത്ര മ്ലേഛമായ ഒരു കാര്യം സംസാരിക്കുക എന്നത് നമുക്ക് ചേരുകയില്ല. അല്ലാഹുവേ! നിൻ്റെ പരിശുദ്ധിയെ ഞങ്ങൾ വാഴ്ത്തുന്നു. വിശ്വാസികളുടെ മാതാവിനെതിരെ അവർ ഉന്നയിച്ച ആരോപണം ഗുരുതരമായ കളവ് തന്നെയാകുന്നു' എന്ന് നിങ്ങൾക്ക് പറഞ്ഞു കൂടായിരുന്നോ?!

Nur 24:17

നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചവരാണെങ്കിൽ ഇതു പോലുള്ള തെറ്റുകൾ നിങ്ങൾ ആവർത്തിക്കരുതെന്നും, നിരപരാധികൾക്കെതിരെ വ്യഭിചാരാരോപണം ഉന്നയിക്കരുതെന്നും അല്ലാഹു നിങ്ങളെ ഓർമ്മപ്പെടുത്തുകയും ഗുണദോഷിക്കുകയും ചെയ്യുന്നു.

Nur 24:18

അല്ലാഹു നിങ്ങൾക്ക് അവൻ്റെ വിധിവിലക്കുകളും ഉപദേശങ്ങളും അടങ്ങുന്ന ആയത്തുകൾ വിശദീകരിച്ചു നൽകുന്നു. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നായി അറിയുന്നവനാകുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാകുന്നു. തൻ്റെ നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് ചെയ്യുന്നവനുമാകുന്നു അവൻ.

Nur 24:19

തീർച്ചയായും തിന്മകൾ -വ്യാജവ്യഭിചാരാരോപണങ്ങൾ പോലെയുള്ളവ- (അല്ലാഹുവിൽ) വിശ്വസിച്ചവർക്കിടയിൽ പ്രചരിക്കണമെന്ന് ആഗ്രഹിക്കുന്നവർ; അവർക്ക് ഇഹലോകത്ത് അതിനുള്ള ശിക്ഷാവിധിയായ അടി വേദനയുള്ള ശിക്ഷയായുണ്ട്. പരലോകത്താകട്ടെ; നരകശിക്ഷയും അവർക്കുണ്ട്. അല്ലാഹു അവരുടെ കളവും, തൻ്റെ ദാസന്മാരുടെ കാര്യങ്ങൾ പര്യവസാനിക്കുന്നത് ഏതിലെന്നും, അവർക്ക് ഏതാണ് കൂടുതൽ യോജ്യമെന്നും ഏറ്റവും നന്നായി അറിയുന്നു. നിങ്ങളാകട്ടെ; അതൊന്നും അറിയുന്നുമില്ല.

Nur 24:20

ആഇഷ -رَضِيَ اللَّهُ عَنْهَا- ക്കെതിരെ വ്യാജാരോപണം ഉന്നയിച്ച തിന്മയിൽ അകപ്പെട്ടു പോയവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ഔദാര്യം ചൊരിയുകയും, നിങ്ങളോട് കാരുണ്യം കാണിക്കുകയും, അല്ലാഹു നിങ്ങളോട് അതീവദയയുള്ളവനും (റഊഫ്) അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനും (റഹീം) ആയിരുന്നില്ലെങ്കിൽ ഉടനടി അവൻ നിങ്ങളെ ശിക്ഷിച്ചേനേ!

Nur 24:21

അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ തിന്മകൾ അലംകൃതമാക്കി തോന്നിപ്പിക്കുന്നതിൽ പിശാചിൻ്റെ കാൽപ്പാടുകളെ പിൻപറ്റരുത്. ആരെങ്കിലും അവൻ്റെ വഴി പിൻപറ്റിയാൽ തീർച്ചയായും അവൻ കൽപ്പിക്കുന്നത് മ്ലേഛമായ വാക്കുകളും പ്രവൃത്തികളും ചെയ്യുവാനും, (അല്ലാഹുവിൻ്റെ) മതം നിരോധിക്കുന്നത് പ്രവർത്തിക്കാനുമാണ്. അല്ലാഹുവിൻ്റെ ഔദാര്യം നിങ്ങൾക്ക് മേൽ ഇല്ലായിരുന്നെങ്കിൽ -വിശ്വാസികളേ!- നിങ്ങളിൽ ആരെങ്കിലും പശ്ചാത്തപിച്ചാൽ അവന് പൊറുത്തു കൊടുത്ത് കൊണ്ട് അല്ലാഹു ശുദ്ധീകരിക്കുകയില്ലായിരുന്നു. എന്നാൽ അല്ലാഹു പശ്ചാത്താപം സ്വീകരിച്ചു കൊണ്ട് അവൻ ഉദ്ദേശിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അല്ലാഹു നിങ്ങളുടെ സംസാരങ്ങൾ കേൾക്കുന്നവനും നിങ്ങളുടെ പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അവന് അവയിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവയ്ക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.

Nur 24:22

ദീനിൽ ശ്രേഷ്ഠതയും, സമ്പത്തിൻ്റെ കാര്യത്തിൽ വിശാലതയുമുള്ളവർ അല്ലാഹുവിൻ്റെ മാർഗത്തിൽ പലായനം ചെയ്തു വന്ന, തങ്ങളുടെ ബന്ധുക്കളിൽ പെട്ട ദാരിദ്ര്യം അനുഭവിക്കുന്ന ആവശ്യക്കാർക്ക് അവർ ചെയ്ത എന്തെങ്കിലും തിന്മയുടെ പേരിൽ ഇനി ദാനം നൽകുകയില്ലെന്ന് ശപഥം ചെയ്യരുത്. അവർക്ക് ഇവർ മാപ്പു നൽകുകയും, അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. നിങ്ങൾ അവർക്ക് മാപ്പ് നൽകുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്തതിനാൽ അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ തെറ്റുകൾ പൊറുത്തു നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?! തൻ്റെ അടിമകളിൽ പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമാകുന്നു (റഹീം) അല്ലാഹു. അതിനാൽ അവൻ്റെ അടിമകൾ അവനെ അക്കാര്യത്തിൽ (പൊറുത്തു കൊടുക്കുന്നതിലും കാരുണ്യം ചൊരിയുന്നതിലും) മാതൃകയാക്കട്ടെ. അബൂബക്ർ സിദ്ദീഖ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ വിഷയത്തിലാണ് ഈ ആയത്ത് അവതരിച്ചത്. അദ്ദേഹത്തിൻ്റെ മകളായിരുന്ന ആയിശ -رَضِيَ اللَّهُ عَنْهَا- ക്കെതിരെ (കപടവിശ്വാസികൾ പടച്ചുണ്ടാക്കിയ) വ്യാജവ്യഭിചാരാരോപണത്തിൽ പങ്കുചേർന്നപ്പോൾ മിസ്ത്വഹ് എന്ന സ്വഹാബിക്ക് ഇനി ഞാൻ ദാനം നൽകില്ലെന്ന് അദ്ദേഹം ശപഥം ചെയ്തതാണ് സാഹചര്യം.

Nur 24:23

തീർച്ചയായും ചാരിത്ര്യം പാലിക്കുന്നവരും, ദുർവൃത്തിയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്തവരുമായ, (അല്ലാഹുവിൽ) വിശ്വസിച്ച സ്ത്രീകളെ കുറിച്ച് ദുരാരോപണം ഉന്നയിക്കുന്നവർ ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെട്ടിരിക്കുന്നു. അവർക്ക് പരലോകത്ത് ഭയങ്കരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്.

Nur 24:24

അവർക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ആ ശിക്ഷ ഉണ്ടായിരിക്കുന്നതാണ്. അവർ സംസാരിച്ച അസത്യങ്ങളെ കുറിച്ച് അവരുടെ നാവുകളും, അവരുടെ കൈകാലുകൾ അവർ പ്രവർത്തിച്ചതിനെ കുറിച്ചും അവർക്കെതിരെ സാക്ഷ്യം പറയുന്ന ദിനമായിരിക്കും അത്.

Nur 24:25

അന്നേ ദിവസം അല്ലാഹു അവരുടെ പ്രതിഫലം നീതിപൂർവ്വകമായി അവർക്ക് പൂർത്തീകരിച്ചു നൽകുന്നതാണ്. അല്ലാഹുവാകുന്നു യഥാർഥ സത്യമെന്ന് അവർ തിരിച്ചറിയും. അവനിൽ നിന്ന് വന്ന വൃത്താന്തങ്ങളും വാഗ്ദാനങ്ങളും താക്കീതുകളുമെല്ലാം സംശയമില്ലാത്ത സത്യമായിരുന്നു എന്നവർ തിരിച്ചറിയുകയും ചെയ്യും.

Nur 24:26

പുരുഷന്മാരിലും സ്ത്രീകളിലും പെട്ട മ്ലേഛന്മാരോ, മ്ലേഛമായ വാക്കുകളോ പ്രവൃത്തികളോ ആകട്ടെ; മ്ലേഛമായതെല്ലാം യോജിക്കുക മ്ലേഛതയോട് തന്നെയാകുന്നു. അതിലെല്ലാം പരിശുദ്ധമായവയാകട്ടെ; അവ യോജിക്കുക പരിശുദ്ധമായവയോടും. മ്ലേഛരായ പുരുഷന്മാരും സ്ത്രീകളും പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന് പരിശുദ്ധരായ ആ പുരുഷന്മാരും സ്ത്രീകളും ഒഴിവാകുന്നു. അവർക്ക് അവരുടെ തെറ്റുകൾക്ക് അല്ലാഹുവിൽ നിന്നുള്ള പാപമോചനമുണ്ട്. അവർക്ക് മാന്യമായ വിഭവവും -അതായത് സ്വർഗം- ഉണ്ട്.

Nur 24:27

അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! നിങ്ങളുടേതല്ലാത്ത വീടുകളിൽ പ്രവേശിക്കുമ്പോൾ അവിടെ താമസിക്കുന്നവരോട് അവരുടെ അടുക്കൽ പ്രവേശിച്ചു കൊള്ളട്ടേ എന്ന് അനുവാദം ചോദിച്ചതിന് ശേഷമല്ലാതെ നിങ്ങൾ പ്രവേശിക്കരുത്. അനുവാദം ചോദിക്കുന്നതോടൊപ്പം നിങ്ങൾ അവരോട് സലാം പറയുകയും ചെയ്യുക: അസ്സലാമു അലൈകും (നിങ്ങൾക്ക് മേൽ രക്ഷയുണ്ടാകട്ടെ); ഞാൻ പ്രവേശിക്കട്ടെ?! അങ്ങനെ നിങ്ങളോട് കൽപ്പിക്കപ്പെട്ട രൂപത്തിൽ അനുവാദം ചോദിക്കുന്നതാണ് പൊടുന്നനെ വീട്ടിൽ പ്രവേശിക്കുന്നതിനെക്കാൾ ഉത്തമം. നിങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യത്തിൽ നിന്ന് നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുകയും, അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന് വേണ്ടിയത്രെ (ഇത് പറയുന്നത്).

Nur 24:28

ഇനി നിങ്ങൾ ആ വീടുകളിൽ ആരെയും കണ്ടില്ലെങ്കിൽ ആ വീട്ടിൽ അനുവാദം നൽകാൻ അവകാശമുള്ള ആരെങ്കിലും അനുമതി നൽകുന്നത് വരെ നിങ്ങൾ അവിടെ പ്രവേശിക്കരുത്. ഇനി വീട്ടുടമസ്ഥരെങ്ങാനും 'തിരിച്ചു പോകൂ' എന്ന് നിങ്ങളോട് പറഞ്ഞാലാകട്ടെ; നിങ്ങൾ തിരിച്ചു പോവുകയും അവിടെ പ്രവേശിക്കാതിരിക്കുകയും ചെയ്യുക. അതാകുന്നു അല്ലാഹുവിങ്കൽ നിങ്ങൾക്ക് കൂടുതൽ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് നന്നായി അറിയുന്നവനാകുന്നു. അവന് നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.

Nur 24:29

ആർക്കും പ്രത്യേക ഉടമസ്ഥതയില്ലാത്ത, പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി നിശ്ചയിക്കപ്പെട്ട പൊതുഭവനങ്ങളിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല. വായനശാലകളോ, അങ്ങാടിയിലെ കടകളോ പോലുള്ള ഉദാഹരണം. നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നും, അവസ്ഥകളിൽ നിന്നും നിങ്ങൾ പുറമേക്ക് പ്രകടമാക്കുന്നതും മറച്ചു വെക്കുന്നതും അല്ലാഹു അറിയുന്നു. അവന് അതിലൊരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.

Nur 24:30

അല്ലാഹുവിൻ്റെ റസൂലേ! നോക്കുന്നത് വിരോധിക്കപ്പെട്ടിട്ടുള്ള സ്ത്രീകളിൽ നിന്നും സ്വകാര്യതകളിൽ നിന്നും തങ്ങളുടെ കണ്ണുകളെ പിടിച്ചു വെക്കാനും, നിഷിദ്ധമായ കാര്യങ്ങളിൽ ഗുഹ്യാവയവങ്ങൾ പതിക്കുന്നതിൽ നിന്ന് അവയെ സൂക്ഷിക്കുവാനും, അവ മറച്ചുവെക്കാനും വിശ്വാസികളോട് പറയുക. അല്ലാഹു നിഷിദ്ധമാക്കിയതിലേക്ക് നോക്കാതെ പിടിച്ചു വെക്കുകയും, ഗുഹ്യാവയവം സൂക്ഷിക്കലുമാണ് അല്ലാഹുവിങ്കൽ അവർക്ക് കൂടുതൽ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ ചെയ്തു കൊണ്ടിരിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവയിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.

Nur 24:31

നോക്കുന്നത് അനുവദനീയമല്ലാത്ത സ്വകാര്യതകളിലേക്ക് നോക്കുന്നതിൽ നിന്ന് കണ്ണുകളെ പിടിച്ചു വെക്കാനും, തങ്ങളുടെ ഗുഹ്യസ്ഥാനങ്ങൾ മ്ലേഛതകളിൽ നിന്ന് സൂക്ഷിക്കുവാനും, അവ മറച്ചു വെക്കുവാനും (അല്ലാഹുവിൽ) വിശ്വസിച്ച സ്ത്രീകളോട് പറയുക. അന്യർക്ക് മുൻപിൽ തങ്ങളുടെ ഭംഗി അവർ പ്രദർശിപ്പിക്കാതിരിക്കട്ടെ; മറച്ചു വെക്കാൻ കഴിയാത്ത, പ്രകടമായി നിലകൊള്ളുന്ന വസ്ത്രമോ മറ്റോ പോലുള്ളതൊഴികെ. വസ്ത്രത്തിൻ്റെ മുകളിലൂടെ അവരുടെ മുടിയും മുഖവും കഴുത്തും മറയുന്ന രൂപത്തിൽ അവരുടെ തട്ടങ്ങൾ അവർ ഇടുകയും ചെയ്യട്ടെ. അവരുടെ ഭർത്താക്കന്മാർ, അവരുടെ പിതാക്കൾ, അവരുടെ ഭർതൃപിതാക്കൾ, അവരുടെ പുത്രന്മാർ, അവരുടെ ഭർത്താവിൻ്റെ പുത്രന്മാർ, അവരുടെ സഹോദരന്മാർ, അവരുടെ സഹോദരന്മാരുടെ പുത്രന്മാർ, അവരുടെ സഹോദരിമാരുടെ പുത്രന്മാർ, വിശ്വസ്തരായ അവരുടെ സ്ത്രീകൾ -മുസ്ലിംകളോ അല്ലാത്തവരോ ആണെങ്കിലും-, അവർ ഉടമപ്പെടുത്തിയ പുരുഷന്മാരോ സ്ത്രീകളോ ആയ അടിമകൾ, സ്ത്രീകളിൽ ആഗ്രഹമില്ലാത്ത പരിചാരകന്മാരായ പുരുഷന്മാർ, സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത ചെറുപ്പം വിട്ടുമാറിയിട്ടില്ലാത്ത കുട്ടികൾ എന്നിവർക്ക് മുൻപിലല്ലാതെ അവർ മറഞ്ഞിരിക്കുന്ന അവരുടെ ഭംഗി പ്രകടിപ്പിക്കരുത്. പാദസരങ്ങളോ മറ്റോ പോലുള്ള, തങ്ങളുടെ മറഞ്ഞിരിക്കുന്ന അലങ്കാരങ്ങൾ അറിയുന്നതിന് വേണ്ടി തങ്ങളുടെ കാലുകൾ കൊണ്ട് അവർ അടിക്കുകയും ചെയ്യരുത്. (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾക്ക് സംഭവിച്ചു പോകുന്ന (നിഷിദ്ധമായ) നോട്ടങ്ങളിൽ നിന്നും മറ്റും അല്ലാഹുവിലേക്ക് നിങ്ങളെല്ലാവരും പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുക്കാനും, ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം.

Nur 24:32

(അല്ലാഹുവിൽ) വിശ്വസിച്ചവരേ! ഭാര്യമാരില്ലാത്ത പുരുഷന്മാർക്കും, ഭർത്താക്കളില്ലാത്ത സ്വതന്ത്ര സ്ത്രീകൾക്കും നിങ്ങളുടെ അടിമകളിൽ പെട്ട ഇണകളില്ലാത്ത, വിശ്വാസികളായ സ്ത്രീപുരുഷന്മാർക്കും നിങ്ങൾ വിവാഹം നടത്തിക്കൊടുക്കുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹു അവൻ്റെ വിശാലമായ ഔദാര്യത്തിൽ നിന്ന് അവർക്ക് ധന്യത നൽകുന്നതാണ്. അല്ലാഹു വിശാലമായ ഉപജീവനം നൽകുന്നവനാകുന്നു; ആർക്കെങ്കിലും ധന്യത നൽകുന്നത് അവൻ്റെ പക്കലുള്ളതിൽ ഒരു കുറവും വരുത്തുകയില്ല. തൻ്റെ ദാസന്മാരുടെ അവസ്ഥകൾ നന്നായി അറിയുന്നവനുമാകുന്നു അവൻ.

Nur 24:33

തങ്ങളുടെ ദാരിദ്ര്യം കാരണത്താൽ വിവാഹത്തിന് സാധിക്കാത്തവർ അല്ലാഹു അവൻ്റെ വിശാലമായ ഔദാര്യത്തിൽ നിന്ന് അവർക്ക് ധന്യത നൽകുന്നത് വരെ തങ്ങളുടെ ചാരിത്ര്യം സൂക്ഷിക്കട്ടെ. സ്വതന്ത്രരാകുന്നതിനായി തങ്ങളുടെ ഉടമസ്ഥന്മാരിൽ നിന്ന് മോചനക്കരാർ എഴുതാൻ ആവശ്യപ്പെടുന്ന അടിമകളുടെ ഉടമസ്ഥന്മാർ -അവർക്ക് ഈ കരാർ നിറവേറ്റാൻ കഴിയുമെന്നും, മതപരമായ ചിട്ടകൾ പാലിക്കുന്നവരാണ് അവരെന്നും ബോധ്യപ്പെട്ടാൽ- അവരുടെ ആവശ്യം നിർബന്ധമായും സ്വീകരിക്കട്ടെ. അല്ലാഹു അവർക്ക് നൽകിയ അവൻ്റെ സമ്പാദ്യത്തിൽ നിന്ന് അവരുടെ മോചനദ്രവ്യത്തിൽ ഒരു പങ്ക് അവർ നൽകുകയും, അവരുടെ കടബാധ്യത (അതിലൂടെ) വെട്ടിച്ചുരുക്കുകയും ചെയ്യട്ടെ. നിങ്ങളുടെ സമ്പാദ്യം വർദ്ധിക്കുന്നതിനായി നിങ്ങളുടെ കീഴിലുള്ള അടിമസ്ത്രീകളെ വ്യഭിചരിക്കുന്നതിനും അതിലൂടെ പണം സമ്പാദിക്കുന്നതിനും നിങ്ങൾ നിർബന്ധിക്കരുത്. അബ്ദുല്ലാഹിബ്നു ഉബയ്യ് തൻ്റെ കീഴിലുണ്ടായിരുന്ന രണ്ട് അടിമസ്ത്രീകളോട് ചെയ്തതു പോലെ; അവരാകട്ടെ ചാരിത്ര്യം സംരക്ഷിക്കാനും വ്യഭിചാരത്തിൽ നിന്ന് വിട്ടുനിൽക്കാനുമാണ് ആഗ്രഹിച്ചത്. അങ്ങനെ നിങ്ങളിൽ ആരെങ്കിലും തൻ്റെ അടിമസ്ത്രീകളെ വ്യഭിചാരത്തിന് നിർബന്ധിക്കുന്നുവെങ്കിൽ അല്ലാഹു -നിർബന്ധിതാവസ്ഥയിൽ ചെയ്തുപോയ- അവരുടെ തെറ്റുകൾ പൊറുത്തു നൽകുന്നവനും, അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു. കാരണം അവർ നിർബന്ധിതരായി ചെയ്തു പോയതാണ്. അതിൻ്റെ തെറ്റ് നിർബന്ധിച്ചവർക്ക് മേലാണുള്ളത്.

Nur 24:34

ജനങ്ങളേ! അസത്യത്തിൽ നിന്ന് സത്യത്തെ വേർതിരിക്കുന്ന, വ്യക്തമായ ആയത്തുകൾ നാം നിങ്ങൾക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. നിങ്ങൾ മുൻപ് കഴിഞ്ഞു പോയ മുഅ്മിനുകളുടെയും കാഫിറുകളുടെയും ചരിത്രത്തിൽ നിന്നുള്ള ഉദാഹരണങ്ങളും നാം നിങ്ങൾക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുന്നവർക്ക് ഉൽബോധനം ഉൾക്കൊള്ളുന്നതിനായി നിങ്ങൾക്ക് നാം ഉപദേശവും അവതരിപ്പിച്ചു തന്നിരിക്കുന്നു.

Nur 24:35

അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളവർക്ക് വഴികാണിക്കുന്നവൻ അവനാകുന്നു. (അല്ലാഹുവിൽ) വിശ്വസിക്കുന്ന ഒരാളുടെ ഹൃദയത്തിൽ (പ്രവേശിച്ച) അവൻ്റെ പ്രകാശത്തിൻ്റെ ഉപമ (ഇതാ). ഒരു മതിലിൽ അടഞ്ഞു കിടക്കുന്ന ഒരു മാടം; അതിൽ ഒരു വിളക്ക്; ആ വിളക്ക് മുത്തു പോലെ തിളങ്ങുന്ന നക്ഷത്ര സമാനമായ ഒരു സ്ഫടികത്തിനുള്ളിലാണ്; ആ വിളക്ക് കത്തിക്കാനുള്ള എണ്ണ അനുഗൃഹീതമായ ഒരു മരത്തിൽ നിന്നാണ് -അതായത് ഒലീവ് മരം-; ആ മരത്തെ രാവിലെയോ വൈകുന്നേരമോ സൂര്യപ്രകാശത്തിൽ നിന്ന് ഒന്നും തന്നെ തടയുന്നില്ല. അതിലെ എണ്ണ അതിൻ്റെ പരിശുദ്ധി കാരണത്താൽ -അഗ്നി സ്പർശിക്കാതെ തന്നെ- സ്വയം പ്രകാശിക്കുന്നതു പോലുണ്ട്. അപ്പോൾ അതിനെ അഗ്നി സ്പർശിച്ചാൽ എങ്ങനെയുണ്ടായിരിക്കും?! വിളക്കിൻ്റെ പ്രകാശത്തിന് മേൽ സ്ഫടികത്തിൻ്റെ പ്രകാശം കൂടി. ഇപ്രകാരമാണ് സന്മാർഗത്തിൻ്റെ പ്രകാശം ഒരു മുഅ്മിനിൻ്റെ ഹൃദയത്തിൽ ഉദിച്ചുയർന്നാൽ. ഖുർആൻ പിൻപറ്റുന്നതിന് അവൻ്റെ അടിമകളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ സൗഭാഗ്യം നൽകുന്നു. അല്ലാഹു സമാനമായ കാര്യങ്ങളിലൂടെ ഉപമകൾ പറഞ്ഞു കൊണ്ട് വിഷയങ്ങൾ വിശദീകരിക്കുന്നു. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാകുന്നു; അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.

Nur 24:36

അല്ലാഹു കെട്ടിയുയർത്താനും ആദരിക്കപ്പെടാനും കൽപ്പിച്ചിട്ടുള്ള ചില മസ്ജിദുകളിലത്രെ ആ വിളക്ക് കത്തിജ്വലിക്കപ്പെടുന്നത്. അവിടങ്ങളിൽ അല്ലാഹുവിൻ്റെ നാമം ബാങ്കൊലികളിലും ദിക്റുകളിലും (സ്തുതികീർത്തനങ്ങൾ) നിസ്കാരത്തിലും സ്മരിക്കപ്പെടുന്നു. അവിടെ രാവിലെയും സന്ധ്യാസമയങ്ങളിലും അല്ലാഹുവിൻ്റെ തൃപ്തി തേടിക്കൊണ്ട് നിസ്കാരം നിർവ്വഹിക്കപ്പെടുന്നു.

Nur 24:37

വിൽപ്പനയും വാങ്ങലും അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും, നിസ്കാരം അതിൻ്റെ പൂർണ്ണ രൂപത്തിൽ നിർവ്വഹിക്കുന്നതിൽ നിന്നും, സകാത്ത് നൽകേണ്ട ഇടങ്ങളിൽ നൽകുന്നതിൽ നിന്നും അശ്രദ്ധയിലാക്കാത്ത ഒരു കൂട്ടം പുരുഷന്മാർ. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിനെ അവർ ഭയക്കുന്നു. നരകശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടേക്കാം എന്ന പ്രതീക്ഷയിലും അതിൽ അകപ്പെട്ടു പോകുമോ എന്ന ഭയത്തിനുമിടയിൽ ഹൃദയം ഇളകിമറിയുകയും, എവിടേക്ക് നോട്ടമയക്കുമെന്നറിയാതെ കണ്ണുകൾ പരതുകയും ചെയ്യുന്ന ദിവസമാണത്.

Nur 24:38

അവർ ഈ പ്രവർത്തനങ്ങൾ ചെയ്തത് അല്ലാഹു അവർ പ്രവർത്തിച്ചതിന് ഏറ്റവും നല്ല പ്രതിഫലം നൽകുന്നതിനും, അവൻ്റെ ഔദാര്യത്തിൽ നിന്ന് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമായി അല്ലാഹു വർദ്ധിപ്പിച്ചു നൽകുന്നതിനും വേണ്ടിയായിരുന്നു. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് അവരുടെ പ്രവർത്തനങ്ങളുടെ കണക്ക് നോക്കാതെ ഉപജീവനം നൽകുന്നു. അവർ പ്രവർത്തിച്ചതിൻ്റെ എത്രയോ മടങ്ങ് അവനവർക്ക് നൽകുന്നതാണ്.

Nur 24:39

അല്ലാഹുവിൽ അവിശ്വസിച്ചവർ ചെയ്ത പ്രവർത്തനങ്ങൾക്ക് യാതൊരു പ്രതിഫലവും ഉണ്ടായിരിക്കുന്നതല്ല. താഴ്ന്നുകിടക്കുന്ന ഭൂപ്രതലങ്ങളിൽ ദാഹിച്ചവൻ കാണുന്ന മരീചിക പോലെയാണത്. അവനത് വെള്ളമാണെന്ന് ധരിക്കുന്നു. അങ്ങനെ അതിൻ്റെ അടുക്കലേക്ക് വരികയും, അതിൻ്റെ അടുക്കൽ നിൽക്കുകയും ചെയ്താൽ അവനവിടെ വെള്ളമേ കാണുകയില്ല. അതു പോലെയാണ് അല്ലാഹുവിനെ നിഷേധിച്ചവൻ; തൻ്റെ പ്രവർത്തനങ്ങൾ തനിക്ക് ഉപകാരപ്പെടുമെന്ന് അവൻ ധരിക്കുന്നു. എന്നാൽ അവൻ മരിക്കുകയും, ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും ചെയ്താൽ അവൻ്റെ പ്രവർത്തനങ്ങൾക്ക് ഒരു പ്രതിഫലവും അവൻ കണ്ടെത്തുകയില്ല. തൻ്റെ മുൻപിൽ അവൻ്റെ രക്ഷിതാവായ അല്ലാഹുവിനെയാണ് അവൻ കാണുക. അപ്പോൾ അല്ലാഹു അവൻ്റെ പ്രവർത്തനത്തിൻ്റെ കണക്ക് പൂർണ്ണമായി തീർത്തു കൊടുക്കുന്നതാണ്. അല്ലാഹു വേഗതയിൽ വിചാരണ നടത്തുന്നവനത്രെ.

Nur 24:40

അതല്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ ഉപമ സമുദ്രത്തിൻ്റെ ആഴത്തിലെ ഇരുട്ടുകൾ പോലെയാണ്. അതിൻ്റെ മുകളിൽ തിരമാലയും, അതിനും മുകളിൽ വീണ്ടും തിരമാലയും. അതിൻ്റെയും മുകളിൽ വഴികാണിക്കുന്ന നക്ഷത്രങ്ങളെ മറച്ചു പിടിക്കുന്ന മേഘങ്ങളും. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ. ഈ ഇരുട്ടുകളിൽ അകപ്പെട്ടവൻ തൻ്റെ കൈ പുറത്തേക്കിട്ടാൽ ഇരുട്ടിൻ്റെ കാഠിന്യത്താൽ അത് പോലും അവന് കാണാൻ കഴിഞ്ഞേക്കില്ല. അതു പോലെയാണ് (അല്ലാഹുവിനെ) നിഷേധിച്ചവൻ. അവൻ്റെ മേൽ അജ്ഞതയുടെയും സംശയത്തിൻ്റെയും പരിഭ്രാന്തിയുടെയും മുദ്രവെക്കപ്പെട്ട ഹൃദയത്തിൻ്റെയും ഇരുട്ടുകൾ മേൽക്കുമേൽ വന്നു പതിച്ചിരിക്കുന്നു. അല്ലാഹു ആർക്കെങ്കിലും വഴികേടിൽ നിന്ന് സന്മാർഗവും, അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലുള്ള അവഗാഹവും പ്രദാനം ചെയ്തില്ലെങ്കിൽ അവന് സന്മാർഗം കണ്ടെത്താൻ ഒരു മാർഗമോ, വഴികാട്ടാൻ മറ്റൊരു ഗ്രന്ഥമോ ഇല്ല.

Nur 24:41

അല്ലാഹുവിൻ്റെ റസൂലേ! ആകാശങ്ങളിലും ഭൂമിയിലുമുള്ള സൃഷ്ടികളെല്ലാം അല്ലാഹുവിൻ്റെ പരിശുദ്ധി പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് താങ്കൾക്ക് അറിയില്ലേ?! വായുവിൽ ചിറകുകൾ വിടർത്തി പിടിച്ചു (പറക്കുന്ന) പക്ഷികൾ അല്ലാഹുവിപരിശുദ്ധി പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു എന്നും (താങ്കൾക്ക് അറിയില്ലേ? അവയുടെ കൂട്ടത്തിൽ നിസ്കരിക്കുന്നവരായ മനുഷ്യരെ പോലുള്ളവർക്ക് അവരുടെ നിസ്കാരവും, സ്തുതികീർത്തനങ്ങൾ ചൊല്ലുന്ന പക്ഷികളെ പോലുള്ളവയ്ക്ക് അതിൻ്റെ രൂപവും അല്ലാഹു പഠിപ്പിച്ചു നൽകിയിരിക്കുന്നു. അല്ലാഹു അവർ പ്രവർത്തിക്കുന്നത് നന്നായി അറിയുന്നവനാകുന്നു. അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

Nur 24:42

അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവനിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി മടങ്ങുന്നതും.

Nur 24:43

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു മേഘങ്ങളെ തെളിച്ചു കൊണ്ടുവരികയും, ശേഷം അവയിൽ ചില മേഘങ്ങളുടെ ഭാഗങ്ങൾ മറ്റു ചിലതിലേക്ക് കൂട്ടിച്ചേർക്കുകയും, പിന്നെ അവയെ ഒന്നിനു മേൽ ഒന്നായി തട്ടുകളാക്കി തീർക്കുകയും ചെയ്യുന്നുവെന്ന് താങ്കൾക്കറിയില്ലേ? അപ്പോൾ മേഘത്തിൻ്റെ ഉള്ളിൽ നിന്നായി മഴ പുറത്തുവരുന്നത് നിനക്ക് കാണാം. മുകൾഭാഗത്തു നിന്നായി, പർവ്വതസമാനമായ കനത്ത മേഘക്കീറുകൾക്കിടയിൽ നിന്ന് വെള്ളം ഉറച്ചുണ്ടായ ആലിപ്പഴങ്ങൾ കല്ലുകൾ പോലെ അവൻ ഇറക്കുകയും ചെയ്യുന്നു. അങ്ങനെ അവൻ ഉദ്ദേശിക്കുന്ന അവൻ്റെ ദാസന്മാർക്ക് മേൽ ആ ആലിപ്പഴങ്ങളെ അവൻ വീഴ്ത്തുന്നു. അവൻ ഉദ്ദേശിച്ചവരിൽ നിന്ന് അതവൻ തിരിച്ചുവിടുകയും ചെയ്യുന്നു. മേഘങ്ങളിൽ നിന്നുണ്ടാകുന്ന മിന്നൽപ്പിണറുകളാകട്ടെ, ശക്തമായ പ്രകാശത്താൽ കാഴ്ചകൾ എടുത്തു കളയുമാറാകുന്നു.

Nur 24:44

അല്ലാഹു രാത്രിയുടെയും പകലിൻ്റെയും ദൈർഘ്യത്തിലും കുറവിലും, അവ വരുന്നതിലും പോകുന്നതിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു. തീർച്ചയായും, അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനെ ബോധ്യപ്പെടുത്തുന്ന ഈ ദൃഷ്ടാന്തങ്ങളിൽ ഉൾക്കാഴ്ചയുള്ളവർക്ക് അവൻ്റെ ശക്തിയും ഏകത്വവും ബോധ്യപ്പെടുത്തുന്ന ഗുണപാഠങ്ങളുണ്ട്.

Nur 24:45

ഭൂമിക്ക് മുകളിൽ നടക്കുന്ന എല്ലാ ജീവജാലങ്ങളെയും ബീജത്തിൽ നിന്നാകുന്നു അല്ലാഹു സൃഷ്ടിച്ചത്. അവയുടെ കൂട്ടത്തിൽ ഉദരത്തിൻമേൽ ഇഴഞ്ഞു നീങ്ങുന്ന പാമ്പുകളെ പോലുള്ളവയുണ്ട്. രണ്ട് കാലുകളിൽ നടക്കുന്ന മനുഷ്യരെയും പക്ഷികളെയും പോലുള്ളവയുണ്ട്. കന്നുകാലികളെ പോലെ നാല് കാലുകളിൽ നടക്കുന്നവയുമുണ്ട്. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവയെ -ഈ പറഞ്ഞതിൽ പെട്ടവയും അല്ലാത്തതുമായവയെ- സൃഷ്ടിക്കുന്നു . തീർച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു; അവന് യാതൊന്നും അസാധ്യമാവുകയില്ല.

Nur 24:46

മുഹമ്മദ് നബി -ﷺ- ക്ക് മേൽ സത്യത്തിൻ്റെ മാർഗത്തിലേക്ക് വഴികാണിക്കുന്ന, വ്യക്തമായ ആയത്തുകൾ നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ യാതൊരു വക്രതകളുമില്ലാത്ത അവൻ്റെ നേരായ പാതയിലേക്ക് നയിക്കുകയും, ആ വഴി അവനെ സ്വർഗത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

Nur 24:47

കപടവിശ്വാസികൾ പറയുന്നു: ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ അല്ലാഹുവിൻ്റെ ദൂതരിൽ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിനെ അനുസരിക്കുകയും, അവൻ്റെ ദൂതരെ അനുസരിക്കുകയും ചെയ്തിരിക്കുന്നു. ശേഷം അവരിൽ നിന്നൊരു കൂട്ടം പിന്തിരിഞ്ഞു കളയുകയും ചെയ്തിരിക്കുന്നു. തങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കുന്നവരാണെന്നും, അവരെ അനുസരിക്കുന്നവരാണെന്നും ജൽപ്പിച്ച ശേഷം, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യണമെന്നും മറ്റുമുള്ള കൽപ്പനകളിൽ അവരതാ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അനുസരിക്കുന്നില്ല. അല്ലാഹുവിനെയും അവൻ്റെ ദൂതരെയും അനുസരിക്കുന്നതിൽ നിന്ന് പിന്തിരിഞ്ഞു കളഞ്ഞ അക്കൂട്ടർ (അല്ലാഹുവിൽ) വിശ്വസിച്ചവരേയല്ല; അവർ തങ്ങൾ വിശ്വാസികളാണെന്ന് ജൽപ്പിക്കുന്നുണ്ടെങ്കിലും.

Nur 24:48

അവർക്കിടയിലുള്ള തർക്കത്തിൽ അല്ലാഹുവിൻ്റെ ദൂതർ വിധികൽപ്പിക്കുന്നതിനായി, അല്ലാഹുവിലേക്കും അവൻ്റെ ദൂതരിലേക്കും വിളിക്കപ്പെട്ടാൽ ഈ കപടവിശ്വാസികളതാ അവരുടെ കപടത കാരണത്താൽ അവിടുത്തെ വിധിയിൽ നിന്ന് തിരിഞ്ഞു കളയുന്നു.

Nur 24:49

ഇനി ന്യായം അവരുടെ ഭാഗത്താണെന്നും, നബി -ﷺ- അവർ ആഗ്രഹിച്ചിരുന്നതിന് അനുയോജ്യമായി വിധിക്കുമെന്നും മനസ്സിലായാലാകട്ടെ, അവിടുത്തെ അരികിലേക്ക് താഴ്മയുള്ളവരും കീഴൊതുങ്ങിയവരുമായി അവർ വരുന്നതുമാണ്.

Nur 24:50

അവരുടെ ഹൃദയത്തിൽ മാറാതെ കൂടിയിരിക്കുന്ന വല്ല രോഗവുമുണ്ടോ?! അതല്ല അവിടുന്ന് അല്ലാഹുവിൻ്റെ ദൂതരാണോ എന്നതിൽ അവർ സംശയിച്ചിരിക്കുകയാണോ?! അതുമല്ല, അല്ലാഹുവും അവൻ്റെ ദൂതരും അവരുടെ കാര്യത്തിൽ വിധിക്കുമ്പോൾ അവരോട് വഞ്ചന കാണിക്കുമെന്നാണോ അവർ ഭയക്കുന്നത്. എന്നാൽ അതൊന്നുമല്ല കാര്യം. അല്ലാഹുവിൻ്റെ ദൂതരുടെ വിധിയിൽ നിന്ന് തിരിഞ്ഞു കളയുകയും, അവിടുത്തോട് നിഷേധം വെച്ചു പുലർത്തുകയും ചെയ്യുക എന്ന രോഗം അവരിലുള്ളത് കൊണ്ടാണ് ഇങ്ങനെയെല്ലാം (അവർ ചെയ്യുന്നത്).

Nur 24:51

തങ്ങൾക്കിടയിൽ (അല്ലാഹുവിൻ്റെ ദൂതർ) വിധി കൽപ്പിക്കുന്നതിനായി, അല്ലാഹുവിലേക്കും അവൻ്റെ ദൂതരിലേക്കും വിളിക്കപ്പെട്ടാൽ മുഅ്മിനുകളുടെ വാക്ക് ഇത്ര മാത്രമായിരിക്കും: ഞങ്ങൾ അവിടുത്തെ വാക്ക് കേട്ടിരിക്കുന്നു. അവിടുത്തെ കൽപ്പന അനുസരിച്ചിരിക്കുന്നു. ഈ പറയപ്പെട്ട സ്വഭാവഗുണങ്ങൾ ഉള്ളവരാരോ; അവർ തന്നെയാകുന്നു ഇഹലോകത്തും പരലോകത്തും വിജയിച്ചവർ.

Nur 24:52

ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതരെയും അനുസരിക്കുകയും, അല്ലാഹുവിൻ്റെയും റസൂലിൻ്റെയും വിധികൾക്ക് സ്വയം സമർപ്പിക്കുകയും, തിന്മകൾ കൊണ്ടെത്തിക്കുന്ന പര്യവസാനത്തെ ഭയക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിൻ്റെ ശിക്ഷയെ തടുക്കുകയും ചെയ്തുവോ; അക്കൂട്ടർ മാത്രമാകുന്നു ഇഹലോകത്തെയും പരലോകത്തെയും നന്മകൾ വിജയിച്ചടക്കിയവർ.

Nur 24:53

കപടവിശ്വാസികൾ തങ്ങൾക്ക് സാധിക്കുന്നതിൽ വെച്ച് അങ്ങേയറ്റത്തെ ശപഥങ്ങൾ ചെയ്തു കൊണ്ട് പറഞ്ഞിരിക്കുന്നു 'താങ്കൾ യുദ്ധത്തിന് പുറപ്പെടാൻ ഞങ്ങളോട് കൽപ്പിച്ചാൽ ഉറപ്പായും ഞങ്ങൾ പുറപ്പെടുക തന്നെ ചെയ്യും'. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങൾ ശപഥം ചെയ്യേണ്ടതില്ല. നിങ്ങളുടെ കളവ് (എല്ലാവർക്കും) അറിയാം. നിങ്ങളീ അവകാശപ്പെടുന്ന അനുസരണത്തിൻ്റെ (സ്ഥിതിയും) അറിയാം. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ എത്ര സൂക്ഷ്മമാക്കി വെച്ചാലും അവന് അതൊന്നും അവ്യക്തമാവുകയില്ല.

Nur 24:54

അല്ലാഹുവിൻ്റെ റസൂലേ! ഈ കപടവിശ്വാസികളോട് പറയുക: നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. അല്ലാഹുവിൻ്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുക; (ആ അനുസരണം) പുറത്തും (മനസ്സിൻ്റെ) ഉള്ളിലും ഉണ്ടായിരിക്കുകയും ചെയ്യുക. നിങ്ങളെങ്ങാനും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്ന ഈ കൽപ്പനയിൽ നിന്ന് തിരിഞ്ഞു കളയുകയാണെങ്കിൽ അല്ലാഹുവിൻ്റെ ദൂതരുടെ മേൽ അദ്ദേഹത്തിൻ്റെ മേൽ ഏൽപ്പിക്കപ്പെട്ട സന്ദേശം എത്തിച്ചു നൽകുക എന്ന ബാധ്യത മാത്രമേ ഉള്ളൂ. നിങ്ങളുടെ മേലുള്ള ബാധ്യതയാകട്ടെ; അദ്ദേഹത്തെ അനുസരിക്കുക എന്നതും, അദ്ദേഹം കൊണ്ടു വന്നത് പ്രാവർത്തികമാക്കുക എന്നതുമാണ്. നിങ്ങൾ അല്ലാഹുവിൻ്റെ ദൂതർ നിങ്ങളോട് കൽപ്പിച്ചത് പ്രാവർത്തികമാക്കി കൊണ്ടും, അവിടുന്ന് വിലക്കിയതിൽ നിന്ന് വിട്ടുനിന്നു കൊണ്ടും അവിടുത്തെ അനുസരിക്കുന്നെങ്കിൽ നിങ്ങൾ സത്യത്തിലേക്ക് സന്മാർഗം കണ്ടെത്തുന്നതാണ്. അല്ലാഹുവിൻ്റെ ദൂതരുടെ മേൽ വ്യക്തമായ പ്രബോധനമല്ലാതെ ബാധ്യതയില്ല. നിങ്ങളെ സന്മാർഗം സ്വീകരിപ്പിക്കുക എന്നതോ, അതിന് നിങ്ങളെ നിർബന്ധിക്കുക എന്നതോ അദ്ദേഹത്തിൻ്റെ മേൽ ബാധ്യതയില്ല.

Nur 24:55

നിങ്ങളുടെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം നൽകിയിരിക്കുന്നു; അവരെ അവരുടെ ശത്രുക്കൾക്കെതിരിൽ സഹായിക്കാമെന്നും, അവർക്ക് മുൻപ് (അല്ലാഹുവിൽ) വിശ്വസിച്ചവരെ ഭൂമിയിലെ അധികാരികളാക്കിയതു പോലെ അവർക്കും അധികാരം നൽകാമെന്നും. അല്ലാഹു അവർക്ക് തൃപ്തിപ്പെട്ടു നൽകിയ ഇസ്ലാം മതത്തെ അവൻ പ്രതാപമുള്ളതും അധീശത്വമുള്ളതുമാക്കി നൽകാമെന്നും അവൻ അവർക്ക് വാഗ്ദാനം നൽകിയിരിക്കുന്നു. അവരുടെ ഭയത്തിന് ശേഷം അവർക്ക് നിർഭയത്വം പകരം നൽകാമെന്നും അല്ലാഹു അവർക്ക് വാഗ്ദാനം നൽകിയിരിക്കുന്നു. അവർ എന്നെ മാത്രം ആരാധിക്കുന്നവരും, എന്നോടൊപ്പം ഒന്നിനെയും പങ്കുചേർക്കാത്തവരുമായിരിക്കും. ആരെങ്കിലും അതിന് ശേഷം ആ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിക്കുകയാണെങ്കിൽ അവർ തന്നെയാകുന്നു അല്ലാഹുവിനെ അനുസരിക്കുന്നതിൽ ധിക്കാരം പുലർത്തിയവർ.

Nur 24:56

നിങ്ങൾ നിസ്കാരം അതിൻ്റെ പൂർണ്ണരൂപത്തിൽ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പാദ്യത്തിലെ സകാത്ത് നൽകുകയും, അല്ലാഹുവിൻ്റെ ദൂതർ നിങ്ങളോട് കൽപ്പിക്കുന്നത് പ്രാവർത്തികമാക്കി കൊണ്ടും അവിടുന്ന് വിലക്കുന്നത് ഉപേക്ഷിച്ചു കൊണ്ടും അവിടുത്തെ അനുസരിക്കുകയും ചെയ്യുക; (അങ്ങനെയെങ്കിൽ) അല്ലാഹുവിൻ്റെ കാരുണ്യം നിങ്ങൾ നേടിയെടുത്തേക്കാം.

Nur 24:57

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിച്ചവർ അവർക്ക് മേൽ എൻ്റെ ശിക്ഷ ഞാൻ വിധിച്ചു കഴിഞ്ഞാൽ എന്നിൽ നിന്ന് രക്ഷപ്പെട്ടു കളയുമെന്ന് നീ ഒരിക്കലും ധരിച്ചു പോകരുത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് മടങ്ങാനുള്ള സങ്കേതം നരകമാകുന്നു. നരകം സങ്കേതമായി ലഭിച്ചവൻ്റെ മടക്കസങ്കേതം വളരെ മോശം തന്നെ.

Nur 24:58

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ അടിമകളും -അവർ പുരുഷന്മാരോ സ്ത്രീകളോ ആകട്ടെ- , പ്രായപൂർത്തി എത്തിയിട്ടില്ലാത്ത സ്വതന്ത്രരായ കുട്ടികളും മൂന്ന് സന്ദർഭങ്ങളിൽ നിങ്ങളോട് (നിങ്ങളുടെ അടുത്ത് പ്രവേശിക്കാൻ) അനുമതി ചോദിക്കട്ടെ. സ്വുബ്ഹ് നിസ്കാരത്തിന് മുൻപ് നിങ്ങൾ ഉറക്കവസ്ത്രം മാറ്റുകയും സാധാരണ വസ്ത്രം ധരിക്കുകയും ചെയ്യുന്ന സന്ദർഭത്തിലും, ഉച്ചയുറക്കത്തിനായി നിങ്ങളുടെ വസ്ത്രങ്ങൾ ഊരിവെക്കുന്ന ഉച്ചസമയത്തും, ഇശാ നിസ്കാരത്തിന് ശേഷം ഉറങ്ങാൻ കിടക്കുന്ന -സാധാരണ വസ്ത്രം മാറ്റി ഉറക്കവസ്ത്രം ധരിക്കുന്ന- വേളയിലുമാണത്. ഈ മൂന്ന് സമയങ്ങൾ നിങ്ങളുടെ സ്വകാര്യസന്ദർഭങ്ങളാണ്. അത്തരം സന്ദർഭങ്ങളിൽ അനുമതി ചോദിച്ചിട്ടല്ലാതെ അവർ നിങ്ങളുടെ അടുക്കൽ പ്രവേശിക്കരുത്. ഇതിന് പുറമെയുള്ള സമയങ്ങളിൽ അനുമതിയില്ലാതെ അവർ നിങ്ങളുടെ അടുക്കൽ പ്രവേശിക്കുന്നതിൽ നിങ്ങൾക്കോ അവർക്കോ കുറ്റമില്ല. അവർ നിങ്ങളെ ചുറ്റിക്കൂടി നിൽക്കുന്നവരാണ്. നിങ്ങൾ അവരോടും അവർ നിങ്ങളോടും കൂടെ വസിക്കുന്നു. അതിനാൽ എല്ലാ സന്ദർഭത്തിലും, അനുമതി ചോദിച്ചാൽ മാത്രം പ്രവേശനം നൽകുക എന്നത് അസാധ്യമാണ്. അനുവാദം ചോദിക്കുന്നതിൻ്റെ വിധികൾ അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു നൽകിയതു പോലെ, അവൻ നിങ്ങൾക്ക് മേൽ നിയമമാക്കിയ വിധിവിലക്കുകൾ അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു. അല്ലാഹു അവൻ്റെ ദാസന്മാരുടെ നന്മകൾ ഏതിലാണെന്ന് നന്നായി അറിയുന്നവനും, അവർക്ക് നിശ്ചയിക്കുന്ന നിയമങ്ങളിൽ ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനുമത്രെ.

Nur 24:59

നിങ്ങളുടെ കുട്ടികൾ പ്രായപൂർത്തിയാവുന്ന വയസ്സെത്തിയാൽ -മുൻപ് പ്രായമായവരുടെ കാര്യത്തിൽ പറഞ്ഞതു പോലെ- അവർ എല്ലാ സമയങ്ങളിലും വീട്ടിൽ പ്രവേശിക്കാൻ അനുമതി ചോദിക്കട്ടെ. അനുവാദം ചോദിക്കുന്നതിൻ്റെ വിധികൾ അല്ലാഹു നിങ്ങൾക്ക് വിശദീകരിച്ചു നൽകിയതു പോലെ, അവൻ അവൻ്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു. അല്ലാഹു അവൻ്റെ ദാസന്മാരുടെ നന്മകൾ ഏതിലാണെന്ന് നന്നായി അറിയുന്നവനും, അവർക്ക് നിശ്ചയിക്കുന്ന നിയമങ്ങളിൽ ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനുമത്രെ.

Nur 24:60

വാർദ്ധക്യം ബാധിക്കുകയും, ആർത്തവവും പ്രസവവും അവസാനിക്കുകയും ചെയ്ത, വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത വൃദ്ധസ്ത്രീകൾ; അവരോട് മറച്ചു വെക്കാൻ കൽപ്പിക്കപ്പെട്ട രഹസ്യമായ അലങ്കാരങ്ങൾ പുറത്തു പ്രകടിപ്പിക്കാതെ, തങ്ങളുടെ തട്ടമോ മുഖമക്കനയോ അഴിച്ചു വെക്കുന്നതിൽ അവർക്ക് തെറ്റില്ല. എന്നാൽ അവ അഴിച്ചു വെക്കാതിരിക്കുന്നതാണ് അവർക്ക് കൂടുതൽ നല്ലതും, മറക്കും പരിശുദ്ധിക്കും കൂടുതൽ ഉത്തമമായിട്ടുള്ളതും. അല്ലാഹു നിങ്ങളുടെ വാക്കുകൾ എല്ലാം കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നായി അറിയുന്നവനും (അലീം) ആകുന്നു. അവന് അതിൽ യാതൊന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.

Nur 24:61

യുദ്ധം പോലുള്ള, തങ്ങൾക്ക് സാധ്യമാകാത്ത മതനിയമങ്ങൾ ഉപേക്ഷിക്കുന്നതിൽ കാഴ്ച നഷ്ടപ്പെട്ട അന്ധൻ്റെ മേൽ തെറ്റില്ല. മുടന്തൻ്റെ മേലും രോഗിയുടെ മേലും തെറ്റില്ല. അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിൽ നിങ്ങൾക്ക് യാതൊരു തെറ്റുമില്ല. നിങ്ങളുടെ മക്കളുടെ വീടും അതിൽ പെട്ടതു തന്നെ. നിങ്ങളുടെ പിതാക്കളുടെയോ, നിങ്ങളുടെ മാതാക്കളുടെയോ, നിങ്ങളുടെ സഹോദരങ്ങളുടെയോ, നിങ്ങളുടെ സഹോദരിമാരുടെയോ, നിങ്ങളുടെ അമ്മാവന്മാരുടെയോ, അമ്മായിമാരുടെയോ, മാതൃസഹോദരൻ്റെയോ മാതൃസഹോദരിയുടെയോ വീടുകളിൽ നിന്നോ, അല്ലെങ്കിൽ നിങ്ങളുടെ മേൽ സുരക്ഷ ഏൽപ്പിക്കപ്പെട്ടിട്ടുള്ള -പൂന്തോട്ടത്തിന് കാവൽ നിൽക്കാൻ എൽപ്പിക്കപ്പെട്ടയാൾ കാവൽ നിൽക്കുന്ന വീട് പോലുള്ള- വീടുകളിൽ നിന്നോ ഭക്ഷണം കഴിക്കുന്നതിൽ നിങ്ങൾക്ക് തെറ്റില്ല. നിങ്ങളുടെ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് ഭക്ഷിക്കുന്നതിലും തെറ്റില്ല; കാരണം പൊതുവെ അയാൾക്ക് അതിൽ മനസംതൃപ്തിയേ ഉണ്ടാകുകയുള്ളൂ. നിങ്ങൾ ഒരുമിച്ചിരുന്നോ വേറിട്ടിരുന്നോ ഭക്ഷിക്കുന്നതിൽ നിങ്ങളുടെ മേൽ തെറ്റില്ല. മേൽ പറയപ്പെട്ട വീടുകളിലോ മറ്റേത് വീട്ടിലോ ആകട്ടെ; അവിടെ നിങ്ങൾ പ്രവേശിക്കുമ്പോൾ വീട്ടുകാർക്ക് നിങ്ങൾ സലാം പറയുക: 'അസ്സലാമു അലൈക്കും' (അർത്ഥം: നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ) എന്നു പറയുക. ഇനി ആ വീട്ടിൽ ആരുമില്ലെങ്കിൽ നിങ്ങൾ നിങ്ങൾക്ക് മേൽ തന്നെ സലാം പറയുക: 'അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹിസ്സ്വാലിഹീൻ' (അർത്ഥം: ഞങ്ങൾക്ക് മേലും അല്ലാഹുവിൻ്റെ സച്ചരിതരായ അടിമകൾക്ക് മേലും അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ) എന്ന് പറയുക. അല്ലാഹുവിൽ നിന്നുള്ള അനുഗൃഹീതമായ അഭിവാദ്യമാണത്. കാരണം ഈ അഭിവാദ്യം നിങ്ങൾക്കിടയിൽ പരസ്പരം സ്നേഹവും അടുപ്പവും വ്യാപിപ്പിക്കുന്നു. കേൾക്കുന്നവരുടെ മനസ്സിന് തൃപ്തി നൽകുന്ന പാവനമായ അഭിവാദ്യവുമാണത്. ഈ സൂറത്തിൽ കഴിഞ്ഞു പോയ നിലക്കാണ് അല്ലാഹു അവൻ്റെ ആയത്തുകൾ വിശദീകരിക്കുന്നത്; നിങ്ങൾ അവ ബുദ്ധികൊടുത്തു ചിന്തിക്കുകയും, അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് അപ്രകാരം (അവൻ വിശദീകരിക്കുന്നത്).

Nur 24:62

തങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധത പുലർത്തുന്ന യഥാർത്ഥ വിശ്വാസികൾ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ മാത്രമാകുന്നു. മുസ്ലിംകളുടെ പൊതുനന്മക്കായി നബി -ﷺ- യോടൊപ്പം ഏതെങ്കിലും കാര്യത്തിൽ അവർ ഒരുമിച്ചാണെങ്കിൽ, അവിടെ നിന്ന് പിരിഞ്ഞു പോകാൻ നബി -ﷺ- യോട് അനുമതി ചോദിച്ച ശേഷമല്ലാതെ അവർ പിരിഞ്ഞു പോവുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! പിരിഞ്ഞു പോകുന്ന സമയത്ത് താങ്കളോട് അനുമതി ചോദിക്കുന്നവർ മാത്രമാകുന്നു അല്ലാഹുവിലും അവൻ്റെ ദൂതരിലും യഥാർഥ രൂപത്തിൽ വിശ്വസിച്ചവർ; തീർച്ച. അവരെ ബാധിക്കുന്ന എന്തെങ്കിലും കാര്യത്തിൽ താങ്കളോട് അവർ അനുമതി ചോദിച്ചാൽ അവരിൽ താങ്കൾ ഉദ്ദേശിക്കുന്നവർക്ക് അനുമതി നൽകുക. അവരുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് താങ്കൾ പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവൻ്റെ ദാസന്മാരിൽ പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു.

Nur 24:63

അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിൻ്റെ ദൂതരെ ആദരവോടെ കാണുക. അവിടുത്തെ നിങ്ങൾ വിളിക്കുകയാണെങ്കിൽ -നിങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്നതു പോലെ- അവിടുത്തെ പേര് ചൊല്ലി 'ഹേ മുഹമ്മദ്' എന്നോ, അവിടുത്തെ പിതാവിലേക്ക് ചേർത്തി 'അബ്ദുല്ലയുടെ മകനേ!' എന്നോ ഒന്നും വിളിക്കരുത്. മറിച്ച് 'അല്ലാഹുവിൻ്റെ റസൂലേ!' എന്നോ, 'അല്ലാഹുവിൻ്റെ നബിയേ!' എന്നോ നിങ്ങൾ പറയുക. അവിടുന്ന് നിങ്ങളെ എന്തെങ്കിലും പൊതുവായ കാര്യത്തിനായി വിളിച്ചാൽ അവിടുത്തെ ക്ഷണം നിങ്ങൾ പരസ്പരം നിസ്സാരകാര്യങ്ങൾക്ക് ക്ഷണിച്ചാലെന്ന പോലെ നിങ്ങൾ ആക്കിത്തീർക്കരുത്. മറിച്ച്, ഉടനടി അവിടുത്തേക്ക് ഉത്തരം നൽകാൻ നിങ്ങൾ ധൃതികൂട്ടുക. (റസൂലിൽ നിന്ന്) അനുമതി വാങ്ങാതെ, രഹസ്യമായി പിരിഞ്ഞു പോകുന്ന ചിലരെ അല്ലാഹു തീർച്ചയായും അറിയുന്നുണ്ട്. അല്ലാഹുവിൻ്റെ ദൂതരുടെ കൽപ്പനക്ക് എതിരുനിൽക്കുന്നവർ അവർക്ക് എന്തെങ്കിലും പരീക്ഷണമോ കുഴപ്പമോ ബാധിക്കുന്നതോ, അതല്ലെങ്കിൽ അവർക്ക് സഹിക്കാൻ കഴിയാത്ത വേദനാജനകമായ എന്തെങ്കിലും ശിക്ഷ അവരെ ബാധിക്കുന്നതോ സൂക്ഷിച്ചു കൊള്ളട്ടെ.

Nur 24:64

അറിയുക! തീർച്ചയായും അല്ലാഹുവിന് മാത്രമുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം; അവ സൃഷ്ടിച്ചതും അധീനപ്പെടുത്തുന്നതും അവയെ നിയന്ത്രിക്കുന്നതും അവനത്രെ. ജനങ്ങളേ! നിങ്ങൾ എന്തെല്ലാം അവസ്ഥാന്തരങ്ങളിലാണ് ഉള്ളതെന്നും അല്ലാഹു അറിയുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മരണ ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ട്, അവർ അല്ലാഹുവിലേക്ക് മടങ്ങുമ്പോൾ അവർ ഇഹലോകത്ത് പ്രവർത്തിച്ച പ്രവർത്തനങ്ങളെ കുറിച്ചെല്ലാം അവൻ അവരെ അറിയിക്കുന്നതാണ്. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു. ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.