Malayalam Abridged Explanation of the Quran — Furkan 25:1 – Kasas 28:88
Contents
- Furkan 25:1
- Furkan 25:2
- Furkan 25:3
- Furkan 25:4
- Furkan 25:5
- Furkan 25:6
- Furkan 25:7
- Furkan 25:8
- Furkan 25:9
- Furkan 25:10
- Furkan 25:11
- Furkan 25:12
- Furkan 25:13
- Furkan 25:14
- Furkan 25:15
- Furkan 25:16
- Furkan 25:17
- Furkan 25:18
- Furkan 25:19
- Furkan 25:20
- Furkan 25:21
- Furkan 25:22
- Furkan 25:23
- Furkan 25:24
- Furkan 25:25
- Furkan 25:26
- Furkan 25:27
- Furkan 25:28
- Furkan 25:29
- Furkan 25:30
- Furkan 25:31
- Furkan 25:32
- Furkan 25:33
- Furkan 25:34
- Furkan 25:35
- Furkan 25:36
- Furkan 25:37
- Furkan 25:38
- Furkan 25:39
- Furkan 25:40
- Furkan 25:41
- Furkan 25:42
- Furkan 25:43
- Furkan 25:44
- Furkan 25:45
- Furkan 25:46
- Furkan 25:47
- Furkan 25:48
- Furkan 25:49
- Furkan 25:50
- Furkan 25:51
- Furkan 25:52
- Furkan 25:53
- Furkan 25:54
- Furkan 25:55
- Furkan 25:56
- Furkan 25:57
- Furkan 25:58
- Furkan 25:59
- Furkan 25:60
- Furkan 25:61
- Furkan 25:62
- Furkan 25:63
- Furkan 25:64
- Furkan 25:65
- Furkan 25:66
- Furkan 25:67
- Furkan 25:68
- Furkan 25:69
- Furkan 25:70
- Furkan 25:71
- Furkan 25:72
- Furkan 25:73
- Furkan 25:74
- Furkan 25:75
- Furkan 25:76
- Furkan 25:77
- Şuara 26:1
- Şuara 26:2
- Şuara 26:3
- Şuara 26:4
- Şuara 26:5
- Şuara 26:6
- Şuara 26:7
- Şuara 26:8
- Şuara 26:9
- Şuara 26:10
- Şuara 26:11
- Şuara 26:12
- Şuara 26:13
- Şuara 26:14
- Şuara 26:15
- Şuara 26:16
- Şuara 26:17
- Şuara 26:18
- Şuara 26:19
- Şuara 26:20
- Şuara 26:21
- Şuara 26:22
- Şuara 26:23
- Şuara 26:24
- Şuara 26:25
- Şuara 26:26
- Şuara 26:27
- Şuara 26:28
- Şuara 26:29
- Şuara 26:30
- Şuara 26:31
- Şuara 26:32
- Şuara 26:33
- Şuara 26:34
- Şuara 26:35
- Şuara 26:36
- Şuara 26:37
- Şuara 26:38
- Şuara 26:39
- Şuara 26:40
- Şuara 26:41
- Şuara 26:42
- Şuara 26:43
- Şuara 26:44
- Şuara 26:45
- Şuara 26:46
- Şuara 26:47
- Şuara 26:48
- Şuara 26:49
- Şuara 26:50
- Şuara 26:51
- Şuara 26:52
- Şuara 26:53
- Şuara 26:54
- Şuara 26:55
- Şuara 26:56
- Şuara 26:57
- Şuara 26:58
- Şuara 26:59
- Şuara 26:60
- Şuara 26:61
- Şuara 26:62
- Şuara 26:63
- Şuara 26:64
- Şuara 26:65
- Şuara 26:66
- Şuara 26:67
- Şuara 26:68
- Şuara 26:69
- Şuara 26:70
- Şuara 26:71
- Şuara 26:72
- Şuara 26:73
- Şuara 26:74
- Şuara 26:75
- Şuara 26:76
- Şuara 26:77
- Şuara 26:78
- Şuara 26:79
- Şuara 26:80
- Şuara 26:81
- Şuara 26:82
- Şuara 26:83
- Şuara 26:84
- Şuara 26:85
- Şuara 26:86
- Şuara 26:87
- Şuara 26:88
- Şuara 26:89
- Şuara 26:90
- Şuara 26:91
- Şuara 26:92
- Şuara 26:93
- Şuara 26:94
- Şuara 26:95
- Şuara 26:96
- Şuara 26:97
- Şuara 26:98
- Şuara 26:99
- Şuara 26:100
- Şuara 26:101
- Şuara 26:102
- Şuara 26:103
- Şuara 26:104
- Şuara 26:105
- Şuara 26:106
- Şuara 26:107
- Şuara 26:108
- Şuara 26:109
- Şuara 26:110
- Şuara 26:111
- Şuara 26:112
- Şuara 26:113
- Şuara 26:114
- Şuara 26:115
- Şuara 26:116
- Şuara 26:117
- Şuara 26:118
- Şuara 26:119
- Şuara 26:120
- Şuara 26:121
- Şuara 26:122
- Şuara 26:123
- Şuara 26:124
- Şuara 26:125
- Şuara 26:126
- Şuara 26:127
- Şuara 26:128
- Şuara 26:129
- Şuara 26:130
- Şuara 26:131
- Şuara 26:132
- Şuara 26:133
- Şuara 26:134
- Şuara 26:135
- Şuara 26:136
- Şuara 26:137
- Şuara 26:138
- Şuara 26:139
- Şuara 26:140
- Şuara 26:141
- Şuara 26:142
- Şuara 26:143
- Şuara 26:144
- Şuara 26:145
- Şuara 26:146
- Şuara 26:147
- Şuara 26:148
- Şuara 26:149
- Şuara 26:150
- Şuara 26:151
- Şuara 26:152
- Şuara 26:153
- Şuara 26:154
- Şuara 26:155
- Şuara 26:156
- Şuara 26:157
- Şuara 26:158
- Şuara 26:159
- Şuara 26:160
- Şuara 26:161
- Şuara 26:162
- Şuara 26:163
- Şuara 26:164
- Şuara 26:165
- Şuara 26:166
- Şuara 26:167
- Şuara 26:168
- Şuara 26:169
- Şuara 26:170
- Şuara 26:171
- Şuara 26:172
- Şuara 26:173
- Şuara 26:174
- Şuara 26:175
- Şuara 26:176
- Şuara 26:177
- Şuara 26:178
- Şuara 26:179
- Şuara 26:180
- Şuara 26:181
- Şuara 26:182
- Şuara 26:183
- Şuara 26:184
- Şuara 26:185
- Şuara 26:186
- Şuara 26:187
- Şuara 26:188
- Şuara 26:189
- Şuara 26:190
- Şuara 26:191
- Şuara 26:192
- Şuara 26:193
- Şuara 26:194
- Şuara 26:195
- Şuara 26:196
- Şuara 26:197
- Şuara 26:198
- Şuara 26:199
- Şuara 26:200
- Şuara 26:201
- Şuara 26:202
- Şuara 26:203
- Şuara 26:204
- Şuara 26:205
- Şuara 26:206
- Şuara 26:207
- Şuara 26:208
- Şuara 26:209
- Şuara 26:210
- Şuara 26:211
- Şuara 26:212
- Şuara 26:213
- Şuara 26:214
- Şuara 26:215
- Şuara 26:216
- Şuara 26:217
- Şuara 26:218
- Şuara 26:219
- Şuara 26:220
- Şuara 26:221
- Şuara 26:222
- Şuara 26:223
- Şuara 26:224
- Şuara 26:225
- Şuara 26:226
- Şuara 26:227
- Neml 27:1
- Neml 27:2
- Neml 27:3
- Neml 27:4
- Neml 27:5
- Neml 27:6
- Neml 27:7
- Neml 27:8
- Neml 27:9
- Neml 27:10
- Neml 27:11
- Neml 27:12
- Neml 27:13
- Neml 27:14
- Neml 27:15
- Neml 27:16
- Neml 27:17
- Neml 27:18
- Neml 27:19
- Neml 27:20
- Neml 27:21
- Neml 27:22
- Neml 27:23
- Neml 27:24
- Neml 27:25
- Neml 27:26
- Neml 27:27
- Neml 27:28
- Neml 27:29
- Neml 27:30
- Neml 27:31
- Neml 27:32
- Neml 27:33
- Neml 27:34
- Neml 27:35
- Neml 27:36
- Neml 27:37
- Neml 27:38
- Neml 27:39
- Neml 27:40
- Neml 27:41
- Neml 27:42
- Neml 27:43
- Neml 27:44
- Neml 27:45
- Neml 27:46
- Neml 27:47
- Neml 27:48
- Neml 27:49
- Neml 27:50
- Neml 27:51
- Neml 27:52
- Neml 27:53
- Neml 27:54
- Neml 27:55
- Neml 27:56
- Neml 27:57
- Neml 27:58
- Neml 27:59
- Neml 27:60
- Neml 27:61
- Neml 27:62
- Neml 27:63
- Neml 27:64
- Neml 27:65
- Neml 27:66
- Neml 27:67
- Neml 27:68
- Neml 27:69
- Neml 27:70
- Neml 27:71
- Neml 27:72
- Neml 27:73
- Neml 27:74
- Neml 27:75
- Neml 27:76
- Neml 27:77
- Neml 27:78
- Neml 27:79
- Neml 27:80
- Neml 27:81
- Neml 27:82
- Neml 27:83
- Neml 27:84
- Neml 27:85
- Neml 27:86
- Neml 27:87
- Neml 27:88
- Neml 27:89
- Neml 27:90
- Neml 27:91
- Neml 27:92
- Neml 27:93
- Kasas 28:1
- Kasas 28:2
- Kasas 28:3
- Kasas 28:4
- Kasas 28:5
- Kasas 28:6
- Kasas 28:7
- Kasas 28:8
- Kasas 28:9
- Kasas 28:10
- Kasas 28:11
- Kasas 28:12
- Kasas 28:13
- Kasas 28:14
- Kasas 28:15
- Kasas 28:16
- Kasas 28:17
- Kasas 28:18
- Kasas 28:19
- Kasas 28:20
- Kasas 28:21
- Kasas 28:22
- Kasas 28:23
- Kasas 28:24
- Kasas 28:25
- Kasas 28:26
- Kasas 28:27
- Kasas 28:28
- Kasas 28:29
- Kasas 28:30
- Kasas 28:31
- Kasas 28:32
- Kasas 28:33
- Kasas 28:34
- Kasas 28:35
- Kasas 28:36
- Kasas 28:37
- Kasas 28:38
- Kasas 28:39
- Kasas 28:40
- Kasas 28:41
- Kasas 28:42
- Kasas 28:43
- Kasas 28:44
- Kasas 28:45
- Kasas 28:46
- Kasas 28:47
- Kasas 28:48
- Kasas 28:49
- Kasas 28:50
- Kasas 28:51
- Kasas 28:52
- Kasas 28:53
- Kasas 28:54
- Kasas 28:55
- Kasas 28:56
- Kasas 28:57
- Kasas 28:58
- Kasas 28:59
- Kasas 28:60
- Kasas 28:61
- Kasas 28:62
- Kasas 28:63
- Kasas 28:64
- Kasas 28:65
- Kasas 28:66
- Kasas 28:67
- Kasas 28:68
- Kasas 28:69
- Kasas 28:70
- Kasas 28:71
- Kasas 28:72
- Kasas 28:73
- Kasas 28:74
- Kasas 28:75
- Kasas 28:76
- Kasas 28:77
- Kasas 28:78
- Kasas 28:79
- Kasas 28:80
- Kasas 28:81
- Kasas 28:82
- Kasas 28:83
- Kasas 28:84
- Kasas 28:85
- Kasas 28:86
- Kasas 28:87
- Kasas 28:88
Furkan 25:1
അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ജിന്നുകളും മനുഷ്യരുമാകുന്ന രണ്ട് വിഭാഗങ്ങളെ താക്കീത് ചെയ്യുന്ന റസൂലായി തൻ്റെ അടിമയും ദൂതനുമായ മുഹമ്മദ് നബി -ﷺ- ആകുന്നതിന് വേണ്ടി അവിടുത്തെ മേൽ സത്യത്തെയും അസത്യത്തെയും വേർതിരിക്കുന്ന ഖുർആൻ അവതരിപ്പിച്ചവൻ മഹത്വമുള്ളവനാവുകയും അവൻ്റെ നന്മകൾ ധാരാളമാവുകയും ചെയ്തിരിക്കുന്നു.
Furkan 25:2
ആകാശങ്ങളുടെയും ഭൂമിയുടെയും സർവ്വാധിപത്യം ആരുടെ കയ്യിലാണോ അവൻ. അവനൊരു സന്താനത്തെ സ്വീകരിച്ചിട്ടില്ല. തൻ്റെ അധികാരത്തിൽ അവനൊരു പങ്കാളിയുമുണ്ടായിട്ടില്ല. എല്ലാ വസ്തുക്കളെയും അവൻ സൃഷ്ടിക്കുകയും, അവയുടെ സൃഷ്ടിപ്പ് അവൻ്റെ സമ്പൂർണ്ണജ്ഞാനത്തിൻ്റെയും മഹത്തരമായ ലക്ഷ്യത്തിൻ്റെയും അടിസ്ഥാനത്തിൽ നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു. (അതിനാൽ) എല്ലാം അവയ്ക്ക് അനുയോജ്യമായ നിലക്കാകുന്നു.
Furkan 25:3
ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുന്നു. അവ ചെറുതോ വലുതോ ആയ എന്തെങ്കിലും സൃഷ്ടിക്കുന്നില്ല; അവർ തന്നെയും സൃഷ്ടിക്കപ്പെടുകയാണ്. ശൂന്യതയിൽ നിന്ന് അല്ലാഹുവാണ് അവരെ സൃഷ്ടിച്ചത്. തനിക്കെതിരെ വരുന്ന ഉപദ്രവങ്ങളെ സ്വയം തടുക്കാൻ പോലും അവർക്ക് സാധിക്കുകയില്ല; തങ്ങൾക്കെന്തെങ്കിലും നന്മ സ്വയം നേടിയെടുക്കാനും അവർക്ക് കഴിയില്ല. ജീവനുള്ള ഒന്നിനെ മരിപ്പിക്കുവാനോ, മരിച്ച ഒന്നിനെ ജീവിപ്പിക്കുവാനോ അവർക്ക് സാധിക്കില്ല. മരിച്ചവരെ അവരുടെ ഖബറുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കാനും അവർക്ക് കഴിയില്ല.
Furkan 25:4
അല്ലാഹുവിനെയും അവൻ്റെ ദൂതരെയും നിഷേധിച്ചവർ പറഞ്ഞു: 'ഈ ഖുർആൻ ഒരു കളവല്ലാതെ മറ്റൊന്നുമല്ല; മുഹമ്മദ് ഇത് സ്വയം കെട്ടിച്ചമക്കുകയും, അന്യായമായി അല്ലാഹുവിലേക്ക് ചേർത്തിപ്പറഞ്ഞതുമാണ്. ഇത് കെട്ടിച്ചമക്കാൻ മറ്റു ചിലരും അവനെ സഹായിച്ചിട്ടുണ്ട്.' ഈ നിഷേധികൾ നിരർത്ഥകമായ ഒരു വാദമാണ് ഈ കെട്ടിച്ചമച്ചിരിക്കുന്നത്. ഖുർആൻ അല്ലാഹുവിൻ്റെ സംസാരമാകുന്നു. മനുഷ്യർക്കോ ജിന്നുകൾക്കോ ഇതിന് സമാനമായതൊന്ന് കൊണ്ടുവരിക സാധ്യമല്ല.
Furkan 25:5
ഖുർആനിനെ നിഷേധിച്ച ഇക്കൂട്ടർ പറഞ്ഞു: ഖുർആൻ പൂർവ്വികരുടെ പുരാണങ്ങളും, അവർ രേഖപ്പെടുത്തിയ ഐതിഹ്യങ്ങളുമാണ്. അവയെല്ലാം മുഹമ്മദ് പകർത്തിയെടുത്തിരിക്കുന്നു. പകലിൻ്റെ തുടക്കത്തിലും അവസാനത്തിലും അവന് അതിങ്ങനെ പാരായണം ചെയ്തു കേൾപ്പിക്കപ്പെടുകയും ചെയ്യുന്നു.
Furkan 25:6
അല്ലാഹുവിൻ്റെ ദൂതരേ! ഈ നിഷേധികളോട് പറയുക: ആകാശങ്ങളിലും ഭൂമിയിലുമുള്ള സർവ്വതും അറിയുന്നവനായ അല്ലാഹുവാകുന്നു ഈ ഖുർആൻ അവതരിപ്പിച്ചത്. നിങ്ങൾ പറഞ്ഞുണ്ടാക്കുന്നത് പോലെ ഇത് കെട്ടിച്ചമക്കപ്പെട്ടതല്ല. ശേഷം അവരെ (തങ്ങൾ പറഞ്ഞുണ്ടാക്കിയതിൽ നിന്ന്) പശ്ചാത്തപിക്കാൻ പ്രേരിപ്പിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു: തീർച്ചയായും തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.
Furkan 25:7
നബി -ﷺ- യെ കളവാക്കിയ നിഷേധികളായ ബഹുദൈവാരാധകർ പറഞ്ഞു: താൻ അല്ലാഹുവിൽ നിന്നുള്ള ദൂതനാണെന്ന് അവകാശപ്പെടുന്ന ഈ വ്യക്തിക്കിതെന്തു പറ്റി?! മറ്റുള്ളവരെല്ലാം ഭക്ഷണം കഴിക്കുന്ന പോലെ അയാൾ ഭക്ഷണം കഴിക്കുകയും, ജീവിതമാർഗം തേടി അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നുണ്ടല്ലോ?! അല്ലാഹുവിന് ഇയാളുടെ കൂടെ ഒരു മലക്കിനെ -അവൻ്റെ കൂടെ അനുഗമിക്കുകയും, അവനെ സത്യപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുന്നതിനായി- ഇറക്കി കൂടായിരുന്നോ?!
Furkan 25:8
അതല്ലെങ്കിൽ എന്തു കൊണ്ട് ഇയാളുടെ മേൽ ആകാശത്ത് നിന്ന് ഒരു നിധി ഇറങ്ങുകയോ, അല്ലെങ്കിൽ ഇയാൾക്ക് കായ്ക്കനികൾ ഭക്ഷിക്കാൻ പാകത്തിൽ ഒരു തോട്ടമുണ്ടാവുകയോ ചെയ്യുന്നില്ല. അങ്ങനെയെങ്കിൽ ഇയാൾക്ക് അങ്ങാടികളിൽ നടക്കുകയോ, ഉപജീവനം തേടുകയോ ചെയ്യേണ്ടി വരില്ലായിരുന്നല്ലോ? അതിക്രമികൾ പറഞ്ഞു: അല്ലയോ (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ പിൻപറ്റുന്നത് ഒരു ദൂതനെയൊന്നുമല്ല. നിങ്ങൾ പിൻപറ്റുന്നത് മാരണം ബാധിച്ചതിനാൽ ബുദ്ധി നശിച്ച ഒരു മനുഷ്യനെ മാത്രമാകുന്നു.
Furkan 25:9
അല്ലാഹുവിൻ്റെ റസൂലേ! നോക്കൂ! ഒരർത്ഥവുമില്ലാത്ത വിശേഷണങ്ങൾ അവർ നിനക്ക് പകർന്നു നൽകിയത് കണ്ടാൽ നീ അത്ഭുതപ്പെട്ടു പോകും. ചിലപ്പോൾ അവർ പറയും: അവൻ മാരണക്കാരനാണ്. അതേ ആളുകൾ തന്നെ പറയും: അവൻ മാരണം ബാധിച്ചവനാണ് എന്ന്. ഭ്രാന്തനാണെന്നും അവർ പറയും. ഇക്കാരണത്താൽ അവർ സത്യത്തിൽ നിന്ന് വഴിതെറ്റിയിരിക്കുന്നു. അതിനാൽ അവർക്ക് സന്മാർഗപാതയിൽ പ്രവേശിക്കുക സാധ്യമല്ല. അവർക്കൊരിക്കലും നിൻ്റെ സത്യസന്ധതയെയോ വിശ്വസ്തതയെയോ ആക്ഷേപിക്കാനും സാധിക്കുകയില്ല.
Furkan 25:10
താൻ ഉദ്ദേശിച്ചാൽ അവർ മുന്നോട്ടു വെച്ച അഭിപ്രായങ്ങളെക്കാൾ നല്ലത് നിനക്ക് നൽകുവാൻ കഴിയുന്നവൻ (അല്ലാഹു) അനുഗ്രഹപൂർണ്ണനായിരിക്കുന്നു. ഇഹലോകത്ത് കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന പൂന്തോട്ടങ്ങൾ അതിലെ ഫലങ്ങൾ ഭക്ഷിക്കാൻ പാകത്തിൽ നിനക്ക് നൽകാനോ, അതുമല്ലെങ്കിൽ സുഖവാസം നയിക്കാൻ കഴിയുംവിധം കൊട്ടാരങ്ങൾ നിനക്ക് നൽകാനോ (അവന് കഴിയും).
Furkan 25:11
സത്യം അനേഷിക്കുന്നതിൻ്റെയോ തെളിവ് തേടുന്നതിൻ്റെയോ ഭാഗമായൊന്നുമല്ല അവരിൽ നിന്ന് ഈ വാദങ്ങളെല്ലാം പുറപ്പെട്ടത്. മറിച്ച്, അന്ത്യനാളിനെ നിഷേധിക്കുന്നവരാണ് അവരെല്ലാം എന്നതാണ് യാഥാർഥ്യം. അന്ത്യനാളിനെ നിഷേധിക്കുന്നവർക്ക് കഠിനമായി കത്തിജ്വലിക്കുന്ന ഭീകരമായ നരകം നാം ഒരുക്കി വെച്ചിരിക്കുന്നു.
Furkan 25:12
(അല്ലാഹുവിനെ) നിഷേധിച്ചവരെ ദൂരെ നിന്ന് നരകത്തിലേക്ക് വലിച്ചിഴക്കുന്നതായി അത് (നരകം) കണ്ടുകഴിഞ്ഞാൽ അതിൻ്റെ ശക്തമായ ഇരമ്പൽ അവർക്ക് കേൾക്കാം. അവരോടുള്ള അതിൻ്റെ കടുത്ത കോപം കാരണത്താൽ അതുണ്ടാക്കുന്ന, പ്രയാസപ്പെടുത്തുന്ന ഒരു ശബ്ദവും അവർക്ക് കേൾക്കാൻ കഴിയും.
Furkan 25:13
ഈ നിഷേധികളെ കൈകൾ പിരടികളിലേക്ക് ബന്ധിക്കപ്പെട്ട നിലയിൽ നരകത്തിൽ ഒരു ഇടുങ്ങിയ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞാൽ അവർ അവിടെ തങ്ങളൊന്ന് നശിച്ചു പോകുന്നതിനായി വിളിച്ചു കേഴുന്നതാണ്; അങ്ങനെയെങ്കിലും അതിൽ നിന്നൊന്ന് രക്ഷപ്പെടാം എന്ന പ്രതീക്ഷയിൽ.
Furkan 25:14
അല്ലയോ നിഷേധികളേ! നിങ്ങൾ ഇന്നേ ദിവസം ഒരു നാശമല്ല; പല നാശത്തിനായി വിളിച്ചു കേണുകൊള്ളുക. എന്നാൽ (അതു കൊണ്ടൊന്നും) നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് നൽകപ്പെടുകയില്ല. മറിച്ച്, ശാശ്വതരായി ഈ വേദനാജനകമായ ശിക്ഷയിൽ നിങ്ങൾ കഴിയുന്നതാണ്.
Furkan 25:15
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഈ പറയപ്പെട്ട ശിക്ഷയാണോ ഉത്തമം അതല്ല, സുഖാനുഗ്രഹങ്ങൾ ശാശ്വതമായി നിലനിൽക്കുന്ന എന്നെന്നേക്കുമുള്ള -ഒരിക്കലും അവസാനിക്കാത്ത- സ്വർഗമോ?! തൻ്റെ മുഅ്മിനുകളായ ദാസന്മാരിൽ സൂക്ഷ്മത പാലിക്കുന്നവർക്ക് അല്ലാഹു അവരുടെ പ്രതിഫലമായും, അവർക്ക് മടങ്ങിച്ചെല്ലാനുള്ള സങ്കേതമായും വാഗ്ദാനം ചെയ്തിരിക്കുന്നതാകുന്നു അത്.
Furkan 25:16
ആ സ്വർഗത്തിൽ അവർ ആഗ്രഹിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവർക്കുണ്ടായിരിക്കും. അത് അല്ലാഹുവിൻ്റെ വാഗ്ദാനമാകുന്നു. സൂക്ഷ്മതപാലിക്കുന്ന അവൻ്റെ ദാസന്മാർ അവനോട് അത് ചോദിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവിൻ്റെ വാഗ്ദാനമാകട്ടെ; അത് സത്യമായി പുലരുന്നതാകുന്നു. അവനൊരിക്കലും വാഗ്ദാനം ലംഘിക്കുകയില്ല.
Furkan 25:17
അല്ലാഹു നിഷേധികളായ ബഹുദൈവാരാധകരെയും, അവർ അല്ലാഹുവിന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്ന ആരാധ്യന്മാരെയും ഒരുമിച്ചു കൂട്ടുകയും, (അല്ലാഹുവല്ലാത്തവരെ) ആരാധിച്ചിരുന്നവരെ ആക്ഷേപിച്ചുകൊണ്ട് ആരാധ്യന്മാരോട് ചോദിക്കുകയും ചെയ്യും: ഞങ്ങളെ ആരാധിക്കൂ എന്ന് എൻ്റെ അടിമകളോട് കൽപ്പിച്ചു കൊണ്ട് അവരെ നിങ്ങളാണോ വഴിപിഴപ്പിച്ചത്?! അതല്ല, അവർ സ്വയം തന്നെ വഴിപിഴക്കുകയാണോ ഉണ്ടായത്?!
Furkan 25:18
ആരാധ്യന്മാർ പറയും: ഞങ്ങളുടെ രക്ഷിതാവേ! നിനക്കൊരു പങ്കുകാരനുണ്ടാവുക എന്നതിൽ നിന്ന് നീ പരിശുദ്ധനായിരിക്കുന്നു. ഞങ്ങളുടെ സഹായകേന്ദ്രമായി നീയല്ലാതെ മറ്റൊരാളെ രക്ഷാധികാരിയായി സ്വീകരിക്കുക എന്നത് ഞങ്ങൾക്കൊരിക്കലും യോജിച്ചതല്ല. അപ്പോൾ പിന്നെ നിൻ്റെ അടിമകളെ ഞങ്ങളെ ആരാധിക്കുവാൻ ഞങ്ങളെങ്ങനെ ക്ഷണിക്കുവാനാണ്?! എന്നാൽ ഈ ബഹുദൈവാരാധകർക്കും അവർക്ക് മുൻപ് അവരുടെ പിതാക്കൾക്കും -ക്രമേണ ഇവരെ പിടികൂടുന്നതിനായി- നീ ഇഹലോകത്ത് സുഖാനുഗ്രഹങ്ങൾ നൽകുകയും, അങ്ങനെ അവർ നിന്നെ ഓർക്കാൻ വിസ്മരിക്കുകയും ചെയ്തു. അതോടെ അവർ നിനക്കൊപ്പം മറ്റുള്ളവരെ ആരാധിക്കുകയും ചെയ്തു. ദൗർഭാഗ്യത്താൽ നശിച്ച ഒരു സമൂഹമായിരുന്നു അവർ.
Furkan 25:19
അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിച്ചിരുന്നവർക്കെതിരെ നിങ്ങൾ വാദിച്ച കാര്യം അവരിതാ നിഷേധിച്ചിരിക്കുന്നു. ഇപ്പോൾ നിങ്ങൾക്ക്, ശിക്ഷ ബാധിക്കുന്നതിൽ നിന്ന് സ്വയം തടുക്കുവാനോ,നിങ്ങളെത്തന്നെ സഹായിക്കുവാനോ ശേഷിയില്ല. അല്ലയോ (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളിലാരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവനെ നാം -ഇപ്പോൾ പറഞ്ഞവരെ രുചിപ്പിച്ചതു പോലുള്ള- ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.
Furkan 25:20
അല്ലാഹുവിൻ്റെ ദൂതരേ! നിനക്ക് മുൻപ് ദൂതന്മാരിൽ ഒരാളെയും ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്ന മനുഷ്യരായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല. ഇങ്ങനെയെല്ലാം ചെയ്യുന്ന ആദ്യത്തെ ദൂതനൊന്നുമല്ല നീ. ഹേ ജനങ്ങളേ! നാം നിങ്ങളിൽ ചിലരെ മറ്റു ചിലർക്കൊരു പരീക്ഷണമെന്നോണം സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അസുഖങ്ങളിലുമെല്ലാം വ്യത്യസ്ത നിലവാരത്തിലാക്കിയിരിക്കുന്നു. നിങ്ങൾക്ക് പരീക്ഷണമായി ബാധിച്ച കാര്യങ്ങളിൽ നിങ്ങൾ ക്ഷമിക്കുകയും, അങ്ങനെ അല്ലാഹു നിങ്ങളുടെ ക്ഷമക്ക് പ്രതിഫലം നൽകുകയുമാണോ ചെയ്യുക (എന്നതാണ് ആ പരീക്ഷണം)? താങ്കളുടെ രക്ഷിതാവ് ക്ഷമിക്കുന്നവർ ആരെന്നും ക്ഷമിക്കാത്തവർ ആരെന്നും, അവനെ അനുസരിക്കുന്നവൻ ആരെന്നും അനുസരിക്കാത്തവൻ ആരെന്നും നന്നായി കണ്ടറിയുന്നവനാകുന്നു.
Furkan 25:21
നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷ വെക്കുകയോ, നമ്മുടെ ശിക്ഷയെ ഭയപ്പെടുകയോ ചെയ്യാത്ത കാഫിറുകൾ പറഞ്ഞു: അല്ലാഹുവിന് നമ്മുടെ മേൽ മലക്കുകളെ ഇറക്കുകയും, മുഹമ്മദിൻ്റെ സത്യസന്ധത അവർ നമുക്ക് പറഞ്ഞു തരികയും ചെയ്തു കൂടായിരുന്നോ?! അല്ലെങ്കിൽ നമുക്ക് നമ്മുടെ രക്ഷിതാവിനെ കൺമുന്നിൽ കാണാൻ കഴിയുകയും, അവൻ തന്നെ നമ്മോടക്കാര്യം പറയുകയും ചെയ്തു കൂടായിരുന്നോ?! തീർച്ചയായും ഇക്കൂട്ടരുടെ മനസ്സിൽ അഹങ്കാരം വളരെ വർദ്ധിക്കുകയും, അതവരെ (അല്ലാഹുവിലും റസൂലിലും) വിശ്വസിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാലാണ് തങ്ങളുടെ സംസാരം കൊണ്ട് നിഷേധത്തിൻ്റെയും ധിക്കാരത്തിൻ്റെയും ഈ അതിരുകൾ അവർ മറികടന്നിരിക്കുന്നത്.
Furkan 25:22
കാഫിറുകൾ അവരുടെ മരണവേളയിലും, മരണ ശേഷമുള്ള ഖബർ ജീവിതത്തിലും, ഉയിർത്തെഴുന്നേൽപ്പിൻ്റെ സന്ദർഭത്തിലും, വിചാരണക്കായി അവർ നയിക്കപ്പെടുമ്പോഴും, നരകത്തിൽ പ്രവേശിക്കപ്പെടുമ്പോഴും മലക്കുകളെ കാണുന്ന സമയം; ആ വേളകളിലൊന്നും -(അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് ലഭിക്കുന്നതു പോലുള്ള ഒരു സന്തോഷവാർത്തയും അവർക്കുണ്ടായിരിക്കുകയില്ല. മലക്കുകൾ അവരോട് പറയും: അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്തകളെല്ലാം നിങ്ങൾക്ക് നിഷിദ്ധവും വിലക്കപ്പെട്ടതുമാകുന്നു.
Furkan 25:23
ഇഹലോകത്ത് (അല്ലാഹുവിനെ) നിഷേധിച്ചവർ പ്രവർത്തിച്ച സൽകർമ്മമോ നന്മയോ ആയിട്ടുള്ള എല്ലാ പ്രവർത്തനങ്ങളുടെയും നേർക്ക് നാം തിരിയുകയും, അവയെ നാം ജനൽപ്പാളികളിലൂടെ സൂര്യരശ്മികൾ കടന്നുവരുമ്പോൾ കാണപ്പെടുന്നതു പോലുള്ള ചിതറിയ ധൂളികൾ പോലെ നിഷ്ഫലവും ഒരുപകാരവും ഇല്ലാത്തതുമാക്കി തീർക്കും; (എല്ലാം) അവരുടെ നിഷേധം കാരണത്താൽ.
Furkan 25:24
(അല്ലാഹുവിൽ) വിശ്വസിച്ചവരായ സ്വർഗവാസികൾ അന്നേ ദിവസം ഈ നിഷേധികളെക്കാൾ ശ്രേഷ്ഠമായ വാസസ്ഥലങ്ങളിലും, അവരുടെ ഉച്ചയുറക്കവേളകളിൽ ഏറ്റവും നല്ല വിശ്രമസങ്കേതത്തിലുമായിരിക്കും. അതെല്ലാം അവർ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തതിനാലാണ്.
Furkan 25:25
അല്ലാഹുവിൻ്റെ റസൂലേ! ആകാശം പൊട്ടിപ്പിളരുകയും, ഭാരമില്ലാത്ത വെള്ളമേഘങ്ങൾ പുറത്തു വരികയും, മലക്കുകൾ (വിചാരണവേദിയായ) മഹ്ശറിലേക്ക് ധാരാളമായി ഇറക്കപ്പെടുകയും ചെയ്യുന്ന ദിവസം അവർക്ക് പറഞ്ഞു കൊടുക്കുക.
Furkan 25:26
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സുസ്ഥിരമായ യഥാർഥ അധികാരം സർവ്വവിശാലമായ കാരുണ്യമുള്ളവനായിരിക്കും (റഹ്മാനായ അല്ലാഹുവിന്). അന്നേ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് വളരെ പ്രയാസകരമായിരിക്കും; എന്നാൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്കാകട്ടെ; അത് തീർച്ചയായും എളുപ്പമുള്ളതായിരിക്കും.
Furkan 25:27
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ ദൂതരെ പിൻപറ്റാതിരുന്നതിലുള്ള കടുത്ത ഖേദം കാരണത്താൽ അതിക്രമി തൻ്റെ കൈകൾ കടിക്കുന്ന ദിവസം സ്മരിക്കുക. അന്നവൻ പറയും: തൻ്റെ രക്ഷിതാവിൽ നിന്ന് അവൻ്റെ ദൂതൻ കൊണ്ടുവന്നതിനെ ഞാൻ പിൻപറ്റുകയും, അദ്ദേഹത്തോടൊപ്പം രക്ഷയുടെ മാർഗം ഞാൻ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!
Furkan 25:28
കടുത്ത ഖേദത്താൽ തൻ്റെ സ്വന്തം നാശത്തിനായി നിലവിളിച്ച് കൊണ്ട് അവൻ പറയും: എൻ്റെ നാശമേ! ഞാൻ (അല്ലാഹുവിനെ) നിഷേധിച്ച ഇന്നയാളെ കൂട്ടുകാരനായി സ്വീകരിച്ചില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!
Furkan 25:29
(അല്ലാഹുവിനെ) നിഷേധിച്ചവനായിരുന്ന ഈ കൂട്ടുകാരൻ അല്ലാഹുവിൻ്റെ ദൂതരുടെ മാർഗം എനിക്ക് വന്നെത്തിയതിന് ശേഷം എന്നെ ഖുർആനിൽ നിന്ന് വഴിതെറ്റിച്ചു കളഞ്ഞു. പിശാച് മനുഷ്യനെ അങ്ങേയറ്റം കൈവെടിയുന്നവനാകുന്നു; എന്തെങ്കിലും ശിക്ഷ വന്നിറങ്ങിയാൽ അവൻ ഉടനെ ഇവനിൽ നിന്ന് ഒഴിഞ്ഞുമാറും.
Furkan 25:30
അന്നേ ദിവസം തൻ്റെ സമൂഹത്തിൻ്റെ അവസ്ഥയെ കുറിച്ച് ആവലാതി ബോധിപ്പിച്ചു കൊണ്ട് അല്ലാഹുവിൻ്റെ ദൂതർ പറയും: എൻ്റെ രക്ഷിതാവേ! തീർച്ചയായും നീ എന്നെ നിയോഗിച്ചത് ഏത് ജനതയിലേക്കാണോ; അവർ ഈ ഖുർആനിനെ ഉപേക്ഷിക്കുകയും, അതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തു.
Furkan 25:31
അല്ലാഹുവിൻ്റെ ദൂതരേ! താങ്കളുടെ ജനതയിൽ നിന്ന് താങ്കൾ നേരിട്ടതു പോലുള്ള ഉപദ്രവവും വഴിതടസ്സവും പോലെ താങ്കൾക്ക് മുൻപുള്ള എല്ലാ നബിമാർക്കും അദ്ദേഹത്തിൻ്റെ സമൂഹത്തിലെ അതിക്രമകാരികളിൽ നിന്നൊരു ശത്രുവിനെ നാം നിശ്ചയിച്ചിട്ടുണ്ട്. സത്യത്തിലേക്ക് മാർഗദർശനം നൽകാനായി നിൻ്റെ രക്ഷിതാവ് മതി. താങ്കളുടെ ശത്രുവിനെതിരെ സഹായിക്കാനുള്ള സഹായിയായും അവൻ മതി.
Furkan 25:32
അല്ലാഹുവിനെ നിഷേധിച്ചവർ പറഞ്ഞു: ദൂതൻ്റെ മേൽ ഈ ഖുർആൻ ഒറ്റത്തവണയായി അവതരിച്ചു കൂടായിരുന്നോ?! എന്തു കൊണ്ട് ഇത് അദ്ദേഹത്തിൻ്റെ മേൽ വ്യത്യസ്ത സന്ദർഭങ്ങളിലായി അവതരിച്ചു?! അല്ലാഹുവിൻ്റെ ദൂതരേ! ഇപ്രകാരം വ്യത്യസ്ത വേളകളിലായി ഖുർആനിനെ നാം താങ്കൾക്ക് മേൽ അവതരിപ്പിച്ചത് -ഒരു തവണ കഴിഞ്ഞാൽ അടുത്ത തവണ എന്ന നിലക്ക്- അങ്ങയുടെ ഹൃദയം ഉറപ്പിച്ചു നിർത്തുന്നതിന് വേണ്ടിയാണ്. അങ്ങനെ കുറേശ്ശെയായി അവതരിപ്പിച്ചത് അത് മനസ്സിലാക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്നത് എളുപ്പമാക്കുന്നതിനുമാണ്.
Furkan 25:33
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകർ ഏതൊരു ഉദാഹരണം താങ്കളുടെ മുന്നിൽ എടുത്തിട്ടാലും അതിനുള്ള ശരിയായ, ഉറച്ച മറുപടിയും ഏറ്റവും നല്ല വിശദീകരണവും നാം താങ്കൾക്ക് നൽകാതിരിക്കുകയില്ല.
Furkan 25:34
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മുഖംകുത്തി വലിച്ചിഴക്കപ്പെട്ട നിലയിൽ നരകത്തിലേക്ക് തെളിക്കപ്പെടുന്നവരാരോ; അവർ തന്നെയാകുന്നു ഏറ്റവും മോശം സ്ഥാനമുള്ളവർ. കാരണം അവരുടെ സ്ഥാനം നരകമാകുന്നു. അവർ തന്നെയാകുന്നു സത്യത്തിൽ നിന്ന് ഏറ്റവും അകന്ന വഴിയിലുള്ളതും; കാരണം അവരുടെ വഴി നിഷേധത്തിൻ്റെയും വഴികേടിൻ്റെയും മാർഗമാകുന്നു.
Furkan 25:35
തീർച്ചയായും മൂസാക്ക് നാം തൗറാത്ത് നൽകുകയും, അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനിനെ നാം മൂസായെ സഹായിക്കുന്നതിനായി റസൂലായി നിയോഗിക്കുകയും ചെയ്തു.
Furkan 25:36
അവരോട് രണ്ടു പേരോടും നാം പറഞ്ഞു: നിങ്ങൾ രണ്ടു പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കിയ ഫിർഔനിൻ്റെയും അവൻ്റെ ജനതയുടെയും അടുക്കൽ ചെല്ലുക. അങ്ങനെ അവർ നമ്മുടെ കൽപ്പന നിറവേറ്റുകയും, അവരുടെ അടുക്കൽ ചെല്ലുകയും, അവരെ അല്ലാഹുവിനെ ഏകനാക്കുന്നതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അപ്പോൾ അവർ ഈ ദൂതന്മാരെ നിഷേധിക്കുകയും, അതിനാൽ നാം അവരെ പാടെ നശിപ്പിക്കുകയും ചെയ്തു.
Furkan 25:37
നൂഹ് -عَلَيْهِ السَّلَامُ- നെ നിഷേധിച്ചതിലൂടെ അല്ലാഹുവിൻ്റെ ദൂതന്മാരെ മുഴുവൻ കളവാക്കിയ നൂഹിൻ്റെ സമൂഹത്തെയും നാം സമുദ്രത്തിൽ മുക്കി നശിപ്പിച്ചു. അതിക്രമികളെ വേരോടെ പിഴുതെറിയാൻ നാം ശക്തിയുള്ളവനാണ് എന്നതിനൊരു തെളിവായി അവരുടെ നാശത്തെ നാം മാറ്റി. അതിക്രമികൾക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വേദനാജനകമായ ശിക്ഷ നാം ഒരുക്കി വെച്ചിരിക്കുന്നു.
Furkan 25:38
ഹൂദിൻ്റെ ജനതയായിരുന്ന ആദിനെയും, സ്വാലിഹിൻ്റെ ജനതയായിരുന്ന ഥമൂദിനെയും, കിണറിൻ്റെ നാട്ടുകാരെയും നാം നശിപ്പിച്ചു. ഈ മൂന്ന് ജനതകൾക്കുമിടയിൽ അനേകം സമൂഹങ്ങളെയും നാം നശിപ്പിച്ചിട്ടുണ്ട്.
Furkan 25:39
നശിക്കപ്പെട്ട ഈ ഓരോ സമൂഹങ്ങൾക്കും അവർക്ക് മുൻപുള്ളവരുടെ നാശത്തിൻ്റെ ചരിത്രം നാം വിവരിച്ചു നൽകുകയും, അവരുടെ നാശത്തിൻ്റെ കാരണങ്ങൾ അറിയിച്ചു കൊടുക്കുകയും ചെയ്തു; അവർ ഉൽബോധനം സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. (അല്ലാഹുവിനെ) നിഷേധിക്കുകയും അവനെ ധിക്കരിക്കുകയും ചെയ്തതിനാൽ അവരെയെല്ലാം നാം അടിമുടി നശിപ്പിക്കുകയും ചെയ്തു.
Furkan 25:40
താങ്കളുടെ സമൂഹത്തിലെ നിഷേധികൾ ശാമിലേക്കുള്ള യാത്രകളിൽ ലൂത്വ് നബിയുടെ സമൂഹം ജീവിച്ച നാട്ടിലൂടെ -കല്ലുമഴ വർഷിക്കപ്പെട്ട ആ നാട്ടിലൂടെ- സഞ്ചരിച്ചിട്ടുണ്ട്. അവർ ചെയ്തുകൂട്ടിയ മ്ലേഛതക്കുള്ള ശിക്ഷയായിരുന്നു അത്; അതിൽ നിന്നവർ ഗുണപാഠം ഉൾക്കൊള്ളുന്നതിന് വേണ്ടി. അപ്പോൾ അവർ ഈ നാടിനെ കുറിച്ച് അന്ധരാവുകയും, അവരത് കണ്ടിട്ടില്ലെന്നുമാണോ?! അല്ല. മറിച്ച് തങ്ങൾ വിചാരണ ചെയ്യപ്പെടുന്ന ഒരു പുനരുത്ഥാനനാൾ അവർ പ്രതീക്ഷിക്കുന്നില്ല.
Furkan 25:41
അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ മുഖാമുഖം കണ്ടുകഴിഞ്ഞാൽ ഈ നിഷേധികൾ താങ്കളെ പരിഹസിക്കുകയും, പുഛത്തോടെയും നിഷേധത്തോടെയും അവർ ഇപ്രകാരം പറയുകയും ചെയ്യും: നമുക്കിടയിലേക്ക് ദൂതനായി അല്ലാഹു നിയോഗിച്ചത് ഇവനെയാണോ?!
Furkan 25:42
തീർച്ചയായും നമ്മുടെ ആരാധ്യന്മാരിൽ നിന്ന് നമ്മെ അവൻ തിരിച്ചുകളയാനായിട്ടുണ്ട്. നാം അവയെ ആരാധിക്കുന്നതിൽ ക്ഷമയോടെ ഉറച്ചു നിന്നില്ലെങ്കിൽ തൻ്റെ തെളിവുകളും പ്രമാണങ്ങളും കൊണ്ട് അവൻ നമ്മെ അതിൽ നിന്ന് പിന്തിരിപ്പിക്കുമായിരുന്നു. എന്നാൽ തങ്ങളുടെ ഖബറുകളിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലും ശിക്ഷ നേരിൽ കാണുന്നവേളയിൽ അവർ അറിയുന്നതാണ്; ആരാണ് (സത്യ)വഴിയിൽ നിന്ന് അങ്ങേയറ്റം തെറ്റിയവരെന്ന്; അവരോ അതല്ല അല്ലാഹുവിൻ്റെ ദൂതരോ?
Furkan 25:43
അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ ദേഹേഛയെ തൻ്റെ ആരാധ്യനാക്കുകയും, അതിനെ അനുസരിക്കുകയും ചെയ്യുന്നവനെ താങ്കൾ കണ്ടുവോ?! അവനെ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിലേക്ക് തിരിച്ചു കൊണ്ടുവരുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുക എന്ന ചുമതല ഏറ്റെടുത്തവനാണോ താങ്കൾ?!
Furkan 25:44
അല്ലാഹുവിൻ്റെ റസൂലേ! എന്നാൽ താങ്കൾ അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും അവനെ അനുസരിക്കുന്നതിലേക്കും ക്ഷണിക്കുന്നവരിൽ ബഹുഭൂരിപക്ഷവും (സത്യം) സ്വീകരിക്കുന്നതിനായി കേൾക്കുകയോ തെളിവുകളും പ്രമാണങ്ങളും ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നുവെന്നാണോ താങ്കൾ ധരിക്കുന്നത്? കേൾക്കുകയും ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന കാര്യത്തിൽ അവർ കന്നുകാലികളെ പോലെ മാത്രമാകുന്നു. അല്ല! കന്നുകാലികളെക്കാൾ വഴികേടിലാകുന്നു അവരുള്ളത്.
Furkan 25:45
അല്ലാഹുവിൻ്റെ റസൂലേ! ഭൂമിക്ക് മേൽ നിഴലിനെ നീട്ടിയതിലുള്ള അല്ലാഹുവിൻ്റെ സൃഷ്ടിപ്പിൻ്റെ അനുരണനങ്ങളെ കുറിച്ച് താങ്കൾ ചിന്തിച്ചിട്ടില്ലേ?! അതിനെ ചലിക്കാതെ നിൽക്കുന്നതാക്കാൻ അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം ആക്കുമായിരുന്നു. ശേഷം സൂര്യനെ അതിനുള്ള അടയാളമായി നാം നിശ്ചയിച്ചിരിക്കുന്നു; സൂര്യന് അനുസരിച്ച് അത് നീളുകയും ചെറുതാവുകയും ചെയ്യുന്നു.
Furkan 25:46
ശേഷം സൂര്യൻ ഉയരുന്നതനുസരിച്ച് നിഴലിനെ പടിപടിയായി -കുറേശെയായി- നാം പിടിച്ചെടുക്കുകയും, (അതിൽ) കുറവ് വരുത്തുകയും ചെയ്തു.
Furkan 25:47
അല്ലാഹു; അവനാകുന്നു നിങ്ങൾക്കും മറ്റു വസ്തുക്കൾക്കും മേൽ മറയായി നിൽക്കുന്ന ഒരു വസ്ത്രം പോലെ രാത്രിയെ ആക്കിത്തന്നവൻ. അവനാകുന്നു നിങ്ങളുടെ ജോലികളിൽ നിന്ന് വിശ്രമിക്കുന്നതിനായി ഉറക്കത്തെ നിങ്ങൾക്കൊരു ആശ്വാസമാക്കി തന്നത്. നിങ്ങളുടെ ജോലികൾക്കായി പുറപ്പെട്ടിറങ്ങാനുള്ള സമയമാക്കി പകലിനെ നിങ്ങൾക്ക് നിശ്ചയിച്ചു നൽകിയവനും അവൻ തന്നെ.
Furkan 25:48
അല്ലാഹു അവൻ്റെ അടിമകൾക്ക് മേൽ ചൊരിയുന്ന അവൻ്റെ കാരുണ്യമായ മഴയെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്ന കാറ്റിനെ അയച്ചതും അവൻ തന്നെ. അവർക്ക് ശുചീകരിക്കുന്നതിനായി ആകാശത്ത് നിന്ന് ശുദ്ധീകരിക്കാനുതകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.
Furkan 25:49
ആകാശത്ത് നിന്ന് ഇറങ്ങിയ ആ വെള്ളം മുഖേന വരണ്ടുണങ്ങിയ, ചെടികളില്ലാത്ത ഭൂപ്രദേശങ്ങൾക്ക് ജീവൻ നൽകുകയും, അവിടെ വ്യത്യസ്തങ്ങളായ ചെടികൾ മുളപ്പിക്കുകയും പച്ചപ്പ് വിതറുകയും ചെയ്യുന്നതിനും, നാം സൃഷ്ടിച്ച കന്നുകാലികൾക്കും ധാരാളം മനുഷ്യർക്കും ആ വെള്ളത്തിലൂടെ ദാഹം ശമിപ്പിക്കുന്നതിനും വേണ്ടി.
Furkan 25:50
അവർ ചിന്തിച്ചു മനസ്സിലാക്കേണ്ടതിനായി ഖുർആനിൽ തെളിവുകളും പ്രമാണങ്ങളും നിരവധി രൂപത്തിൽ നാം വിവരിച്ചിരിക്കുന്നു. അപ്പോൾ ജനങ്ങളിൽ ബഹുഭൂരിപക്ഷവും സത്യത്തെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുക മാത്രമാണുണ്ടായത്.
Furkan 25:51
നാം ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാ നാട്ടിലും അവിടെയുള്ളവരെ താക്കീത് ചെയ്യുന്നതിനും അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഭയപ്പെടുത്തുന്നതിനുമായി ദൂതന്മാരെ (എല്ലാ നാട്ടിലും) നാം നിയോഗിക്കുമായിരുന്നു. എന്നാൽ നാം അപ്രകാരം ഉദ്ദേശിച്ചിട്ടില്ല. മറിച്ച്, മനുഷ്യരിലേക്കെല്ലാമായി മുഹമ്മദ് നബി -ﷺ- യെ നാം നിയോഗിച്ചിരിക്കുന്നു.
Furkan 25:52
(അല്ലാഹുവിനെ) നിഷേധിച്ചവർ നിന്നോട് ആവശ്യപ്പെടുന്ന ആദർശപരമായ വിട്ടുവീഴ്ചകളും, അവർ മുന്നോട്ടു വെക്കുന്ന നിർദേശങ്ങളും നീ അംഗീകരിച്ചു പോകരുത്. താങ്കളുടെ മേൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ കൊണ്ട് -അവരുടെ ഉപദ്രവങ്ങളിൽ ക്ഷമിച്ചു കൊണ്ടും, അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൻ്റെ വഴികളിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ സഹിച്ചും- അവരോട് താങ്കൾ ശക്തമായ പോരാട്ടം നടത്തിക്കൊള്ളുക.
Furkan 25:53
അല്ലാഹുവാകുന്നു രണ്ട് സമുദ്രങ്ങളിലെ വെള്ളം പരസ്പരം കൂട്ടിയോജിപ്പിച്ചത്. അവയിലെ ശുദ്ധജലം ഉപ്പുവെള്ളവുമായി അവൻ കലർത്തിയിരിക്കുന്നു. അവ രണ്ടിനുമിടയിൽ പരസ്പരം ആ വെള്ളം കൂടിക്കലരുകയും (ശുദ്ധജലം നശിക്കുകയും) ചെയ്യാതിരിക്കുന്നതിന് അവക്കിടയിൽ ഒരു മറയും തടസ്സവും അവൻ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
Furkan 25:54
പുരുഷൻ്റെയും സ്ത്രീയുടെയും ഇന്ദ്രിയത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചത് അവനാകുന്നു. മനുഷ്യനെ സൃഷ്ടിച്ചവൻ തന്നെയാകുന്നു കുടുംബബന്ധവും വിവാഹബന്ധവും ഉണ്ടാക്കിയതും. അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ രക്ഷിതാവ് എല്ലാ കാര്യങ്ങളും സാധിക്കുന്നവനാകുന്നു; അവന് യാതൊന്നും അസാധ്യമാവുകയില്ല. അവൻ്റെ കഴിവിൽ പെട്ടതാകുന്നു മനുഷ്യനെ പുരുഷൻ്റെയും സ്ത്രീയുടെയും ഇന്ദ്രിയത്തിൽ നിന്ന് സൃഷ്ടിച്ചു എന്നത്.
Furkan 25:55
(അല്ലാഹുവിനെ) നിഷേധിച്ചവർ അവന് പുറമെ വിഗ്രഹങ്ങളെ ആരാധിക്കുന്നു; അവയെ അനുസരിച്ചാൽ ഇവർക്ക് എന്തെങ്കിലും ഉപകാരമോ, അവയെ ധിക്കരിച്ചാൽ എന്തെങ്കിലും ഉപദ്രവമോ ചെയ്യുവാൻ അവർക്ക് കഴിയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവൻ അല്ലാഹുവിന് കോപമുണ്ടാക്കുന്ന കാര്യത്തിൽ പിശാചിനെ പിൻപറ്റുന്നവനായിരിക്കുന്നു.
Furkan 25:56
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടും സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടും അല്ലാഹുവിനെ അനുസരിച്ചവർക്ക് സന്തോഷവാർത്ത അറിയിക്കുന്നവരും, അല്ലാഹുവിനെ നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും അവനെ ധിക്കരിക്കുന്നവർക്കും താക്കീത് നൽകുന്നവരുമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല.
Furkan 25:57
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഈ സന്ദേശം നിങ്ങൾക്ക് എത്തിച്ചു നൽകാൻ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല. ആരെങ്കിലും ദാനധർമ്മം ചെയ്തുകൊണ്ട് അല്ലാഹുവിൻ്റെ തൃപ്തി നേടിയെടുക്കാനുള്ള വഴി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവന് അങ്ങനെ ചെയ്യാം എന്ന് മാത്രം.
Furkan 25:58
അല്ലാഹുവിൻ്റെ റസൂലേ! ഒരിക്കലും മരിക്കാത്ത, എന്നെന്നും ജീവിക്കുന്നവനായ അല്ലാഹുവിൽ താങ്കളുടെ എല്ലാ കാര്യങ്ങളും താങ്കൾ ഭരമേൽപ്പിക്കുക. അവനെ പുകഴ്ത്തി കൊണ്ട് അവനെ പ്രകീർത്തിക്കുകയും ചെയ്യുക. തൻ്റെ ദാസൻ്റെ തിന്മകളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനായി അല്ലാഹു മതി. അവന് അതിൽ യാതൊന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലവും അവൻ തന്നെ അവർക്ക് നൽകുന്നതാണ്.
Furkan 25:59
ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും ആറ് ദിവസങ്ങൾ കൊണ്ട് സൃഷ്ടിച്ചവൻ. ശേഷം അവൻ്റെ മഹത്വത്തിന് അനുയോജ്യമായ നിലക്ക് അവൻ തൻ്റെ സിംഹാസനത്തിന് മേൽ ആരോഹിതനാവുകയും അതിൻ്റെ മുകളിലാവുകയും ചെയ്തിരിക്കുന്നു. അവനാകുന്നു സർവ്വവിശാലമായ കാരുണ്യമുള്ളവൻ (റഹ്മാൻ). അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- അവനെ കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനോട് തന്നെ ചോദിക്കുക. എല്ലാ കാര്യങ്ങളും അറിയുന്നവനായ, ഒരു കാര്യവും അവ്യക്തമാകാത്ത അല്ലാഹു തന്നെയാണത്.
Furkan 25:60
(അല്ലാഹുവിനെ) നിഷേധിച്ചവരോട് 'നിങ്ങൾ സർവ്വവിശാലമായ കാരുണ്യമുള്ള (റഹ്മാനായ അല്ലാഹുവിന്) സാഷ്ടാംഗം നമിക്കൂ' എന്ന് പറഞ്ഞാൽ അവർ പറയും: 'ഞങ്ങൾ റഹ്മാന് സാഷ്ടാംഗം നമിക്കുകയില്ല. എന്താണീ റഹ്മാൻ?! അങ്ങനെയൊന്നു ഞങ്ങൾക്കറിയില്ല. ഞങ്ങളത് അംഗീകരിക്കുകയും ചെയ്യുന്നില്ല. നീ ഞങ്ങളോട് സാഷ്ടാംഗം നമിക്കാൻ കൽപ്പിക്കുന്ന -ഞങ്ങൾക്കറിയാത്തതിന്- ഞങ്ങൾ സാഷ്ടാംഗം ചെയ്യുകയോ?! അല്ലാഹുവിന് സാഷ്ടാംഗം നമിക്കൂ എന്ന് അവരോട് കൽപ്പിച്ചത് അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്ന് അവരെ കൂടുതൽ അകറ്റുകയാണുണ്ടായത്.
Furkan 25:61
ആകാശത്ത് നക്ഷത്രമണ്ഡലങ്ങളും ചലിക്കുന്ന താരകങ്ങളും നിശ്ചയിച്ചവൻ അനുഗ്രഹപൂർണ്ണനായിരിക്കുന്നു. ആകാശത്ത് വെളിച്ചം പുറപ്പെടുവിക്കുന്ന സൂര്യനെ അവൻ നിശ്ചയിച്ചിരിക്കുന്നു. സൂര്യൻ്റെ പ്രകാശം പ്രതിഫലിപ്പിച്ചു കൊണ്ട് ഭൂമിയിൽ പ്രകാശം വിതറുന്ന ചന്ദ്രനെയും അവൻ നിശ്ചയിച്ചിരിക്കുന്നു.
Furkan 25:62
രാത്രിയെയും പകലിനെയും മാറിമാറി വരുന്നതാക്കിയവൻ അവനാകുന്നു. ഒന്ന് മറ്റൊന്നിനുശേഷം അതിന് പകരമായി വരുന്നു. സന്മാർഗത്തിലേക്ക് എത്തിച്ചേരുന്നതിനായി അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുവാൻ ഉദ്ദേശിക്കുകയോ, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നവർക്കു വേണ്ടിയാണത്.
Furkan 25:63
റഹ്മാനായ അല്ലാഹുവിൻ്റെ മുഅ്മിനുകളായ ദാസന്മാർ ഭൂമിയുടെ മുകളിൽ വിനയത്തോടും ശാന്തതയോടും കൂടി നടക്കുന്നവരാകുന്നു. വിഡ്ഢികൾ അവരോട് സംസാരിച്ചാൽ അവർ അതുപോലെ തന്നെ തിരിച്ചു പെരുമാറുകയില്ല. മറിച്ച്, അവരോട് നല്ലത് പറയുകയും, വിഡ്ഢിത്തം പുലമ്പാതിരിക്കുകയും ചെയ്യും.
Furkan 25:64
നെറ്റി നിലത്തുവെച്ചു സാഷ്ടാംഗം നമിച്ചു കൊണ്ടും, കാൽപാദങ്ങളിൽ ഊന്നി നിന്നു കൊണ്ടും അല്ലാഹുവിന് വേണ്ടി നിസ്കാരത്തിലായി രാത്രി കഴിച്ചു കൂട്ടുന്നവരായിരിക്കും അവർ.
Furkan 25:65
തങ്ങളുടെ രക്ഷിതാവിനോടുള്ള പ്രാർത്ഥനകളിൽ ഇപ്രകാരം പറയുന്നവരുമാകുന്നു അവർ: ഞങ്ങളുടെ രക്ഷിതാവേ! നരകശിക്ഷയിൽ നിന്ന് നീ ഞങ്ങളെ അകറ്റേണമേ! തീർച്ചയായും നരകത്തിലെ ശിക്ഷ (അല്ലാഹുവിനെ) നിഷേധിച്ചവനായി മരിക്കുന്നവനെ വിട്ടുപിരിയാതെ എന്നെന്നും ഉണ്ടായിരിക്കുന്നതാകുന്നു.
Furkan 25:66
തീർച്ചയായും അത് (നരകം) അതിൽ വാസസ്ഥലം ലഭിച്ചവർക്ക് വളരെ മോശമായ വാസകേന്ദ്രമാകുന്നു. അതിൽ കഴിയുന്നവർക്കുള്ള മോശമായ ഇടമാകുന്നു.
Furkan 25:67
തങ്ങളുടെ സമ്പാദ്യം ചെലവഴിച്ചാൽ അതിൽ ധൂർത്തിൻ്റെ പരിധിയിലേക്ക് എത്തുകയോ, തൻ്റെ കാര്യത്തിലും താൻ ചെലവ് നൽകൽ നിർബന്ധമായവരുടെ കാര്യത്തിലും ഇടുക്കമുണ്ടാക്കി കൊണ്ട് (പിശുക്ക് കാണിക്കുകയോ) ചെയ്യാത്തവരാകുന്നു അവർ. ധൂർത്തിനും പിശുക്കിനുമിടയിൽ നീതിപൂർവ്വകവും മധ്യമവുമായ ഒരു നിലവാരത്തിലായിരിക്കും അവരുടെ ചെലവഴിക്കൽ.
Furkan 25:68
അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെയും വിളിച്ചു പ്രാർത്ഥിക്കാത്തവരാകുന്നു അവർ. അല്ലാഹു വധിക്കാൻ അനുമതി നൽകിയവരെ ഒഴികെ, അവൻ പവിത്രമാക്കിയ മറ്റൊരു ജീവനും ഹനിക്കാത്തവരുമാണവർ. കൊലപാതകി, മതഭ്രഷ്ടൻ, വിവാഹിതനായ വ്യഭിചാരി, തുടങ്ങിയവരെയാണ് വധിക്കാൻ അല്ലാഹു (ഇസ്ലാമിക ഭരണകൂടത്തിന്) അനുമതി നൽകിയത്. വ്യഭിചരിക്കാത്തവരുമാകുന്നു അവർ. ആരെങ്കിലും ഈ വൻപാപങ്ങൾ പ്രവർത്തിക്കുന്ന പക്ഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവൻ ചെയ്ത തിന്മക്കുള്ള ശിക്ഷ അവൻ കാണുക തന്നെ ചെയ്യും.
Furkan 25:69
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവൻ്റെ ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനും അപമാനിതനുമായി ശിക്ഷയിൽ അവൻ ശാശ്വതനാക്കപ്പെടുകയും ചെയ്യും.
Furkan 25:70
എന്നാൽ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, (അല്ലാഹുവിൽ) വിശ്വസിക്കുകയും, അവൻ്റെ പശ്ചാത്താപം സത്യസന്ധമാണെന്ന് തെളിയിക്കുന്ന വിധം സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ; അവർ ചെയ്ത തിന്മകൾ നന്മകളായി അല്ലാഹു മാറ്റുന്നതാണ്. തൻ്റെ ദാസന്മാരിൽ പശ്ചാത്തപിക്കുന്നവരുടെ തിന്മകൾ ധാരാളമായി പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുകയും ചെയ്യുന്നവനാകുന്നു (റഹീം) അല്ലാഹു.
Furkan 25:71
ആരെങ്കിലും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, സൽകർമ്മങ്ങൾ പ്രവർത്തിച്ചും തിന്മകൾ ഉപേക്ഷിച്ചും തൻ്റെ പശ്ചാത്താപത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുകയും ചെയ്താൽ തീർച്ചയായും അവൻ്റെ പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതാണ്.
Furkan 25:72
തിന്മകൾ നടമാടുന്ന ഇടങ്ങളും, നിഷിദ്ധമായ വിനോദങ്ങളും പോലുള്ള നിരർത്ഥകമായ കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കാത്തവരാകുന്നു അവർ. തരംതാഴ്ന്ന വാക്കുകളും പ്രവർത്തികളും നടക്കുന്നിടത്തു കൂടെ പോയാൽ ഉടനടി അവിടെ വിട്ടുപോകുന്നവരാകുന്നു അവർ; അത്തരം കാര്യങ്ങളിൽ കൂടിക്കലരുന്നതിൽ നിന്ന് വിട്ടുനിന്ന് സ്വന്തം മാന്യത അവർ കാത്തുസൂക്ഷിക്കും.
Furkan 25:73
അല്ലാഹുവിൻ്റെ ശ്രാവ്യമായ ആയത്തുകളോ, ദൃശ്യമായ (പ്രാപഞ്ചിക) ദൃഷ്ടാന്തങ്ങളോ ഓർമ്മപ്പെടുത്തപ്പെട്ടാൽ അവരുടെ ചെവികൾ അതിൽ നിന്ന് ബധിരമാവുകയോ, കണ്ണുകൾ അന്ധമാവുകയോ ഇല്ല.
Furkan 25:74
തങ്ങളുടെ രക്ഷിതാവിനോട് പ്രാർത്ഥിക്കവെ ഇപ്രകാരം പറയുന്നവരുമാകുന്നു അവർ: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ ഇണകളിൽ നിന്നും, ഞങ്ങളുടെ സന്താനങ്ങളിൽ നിന്നും (നിന്നെ) സൂക്ഷിച്ചു ജീവിക്കുകയും സത്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നവരെ നൽകിക്കൊണ്ട് ഞങ്ങൾക്ക് കൺകുളിർമ പകരേണമേ! സൂക്ഷ്മത പാലിച്ചു ജീവിക്കുന്നവർക്ക് സത്യവഴിയിൽ പിന്തുടരാൻ കഴിയുന്ന വിധം ഞങ്ങളെ അവരുടെ മാതൃകകളാക്കുകയും ചെയ്യേണമേ!
Furkan 25:75
ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർക്ക് ഉന്നതമായ ഫിർദൗസ് എന്ന സ്വർഗത്തിൽ ഔന്നത്യമേറിയ സ്വർഗീയ ഭവനങ്ങൾ പ്രതിഫലമായി നൽകപ്പെടുന്നതാണ്. അവർ അല്ലാഹുവിനെ അനുസരിക്കുന്നതിൽ ക്ഷമയോടെ ഉറച്ചു നിന്നത് കാരണത്താലാണത്. അവിടെ മലക്കുകളെ അഭിവാദനങ്ങളും സമാധാനാശംസകളുമായി അവർ കണ്ടുമുട്ടുന്നതാണ്. എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും അവർ അവിടെ സുരക്ഷിതരായിരിക്കുകയും ചെയ്യും.
Furkan 25:76
അവരതിൽ എന്നെന്നും കഴിഞ്ഞു കൂടുന്നവരായിരിക്കും. അവർ നിലയുറപ്പിച്ചിരിക്കുന്ന കേന്ദ്രവും അവർ വസിക്കുന്ന സ്ഥലവും എത്ര നന്നായിരിക്കുന്നു.
Furkan 25:77
അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ നിഷേധത്തിൽ ഉറച്ചു നിൽക്കുന്ന (അല്ലാഹുവിനെ) നിഷേധിച്ചവരോട് താങ്കൾ പറയുക: നിങ്ങൾ സൽകർമ്മം പ്രവർത്തിക്കുന്നത് കൊണ്ട് അല്ലാഹുവിന് എന്തെങ്കിലും ഉപകാരമുള്ളതു കൊണ്ടല്ല അവൻ നിങ്ങളെ പരിഗണിക്കുന്നത്. അല്ലാഹുവിനെ വിളിച്ചു പ്രാർഥിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്ന ചില ദാസന്മാർ ഇല്ലായിരുന്നെങ്കിൽ അല്ലാഹു നിങ്ങളെ പരിഗണിക്കുകയേ ചെയ്യുമായിരുന്നില്ല. നിങ്ങളുടെ രക്ഷിതാവിൽ നിന്ന് അല്ലാഹുവിൻ്റെ ദൂതർ കൊണ്ടുവന്നതിനെ നിങ്ങൾ നിഷേധിച്ചു തള്ളിയിരിക്കുന്നു. അതിനാൽ നിഷേധത്തിൻ്റെ ഫലം നിങ്ങളെ നിർബന്ധമായും ബാധിക്കുന്നതാണ്.
Şuara 26:1
ത്വാ സീൻ മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Şuara 26:2
അസത്യത്തെ സത്യത്തിൽ നിന്ന് വ്യക്തമായി വേർതിരിക്കുന്ന ഖുർആനിലെ ആയത്തുകളത്രെ അവ.
Şuara 26:3
അല്ലാഹുവിൻ്റെ റസൂലേ! അവർ സന്മാർഗത്തിൽ എത്തുന്നതിനായുള്ള കടുത്ത പരിശ്രമം നിമിത്തം ഉണ്ടാകുന്ന സങ്കടവും വിഷമവും കാരണത്താൽ താങ്കൾ സ്വയം നശിപ്പിച്ചേക്കാം.
Şuara 26:4
ആകാശത്ത് നിന്ന് അവർക്ക് മേൽ ഒരു ദൃഷ്ടാന്തം ഇറക്കണമെന്ന് നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ഇറക്കുമായിരുന്നു. അങ്ങനെ അവരുടെ പിരടികൾ അതിന് കീഴൊതുങ്ങുന്നതും അനുസരണയുള്ളതുമായിത്തീരും. എന്നാൽ അവർക്കൊരു പരീക്ഷണമെന്ന നിലക്ക് -അവർ അദൃശ്യത്തിൽ വിശ്വസിക്കുമോ എന്നറിയുന്നതിനായി- നാം അങ്ങനെ ഉദ്ദേശിക്കുന്നില്ല.
Şuara 26:5
സർവ്വവിശാലമായ കാരുണ്യമുള്ളവനായ (റഹ്മാൻ) അല്ലാഹുവിൽ നിന്ന് ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിൻ്റെ ഏകത്വത്തിനും അവൻ്റെ ദൂതൻ്റെ സത്യതക്കും തെളിവായി കൊണ്ട് എന്തൊരു പുതിയ ഉൽബോധനം വന്നെത്തിയാലും അവരത് കേൾക്കുന്നതിൽ നിന്നും, അതിനെ സത്യപ്പെടുത്തുന്നതിൽ നിന്നും തിരിഞ്ഞു കളയാതിരിക്കുകയില്ല.
Şuara 26:6
അവരുടെ റസൂൽ അവർക്ക് കൊണ്ടു വന്നു നൽകിയതിനെ അവർ കളവാക്കി. എന്നാൽ അവർ പരിഹസിച്ചതെന്തോ; അത് യാഥാർഥ്യമായി അവർക്ക് വന്നെത്തുകയും, ശിക്ഷ അവരുടെ മേൽ പതിക്കുകയും ചെയ്യുന്നതാണ്.
Şuara 26:7
ഇവർ അവരുടെ നിഷേധത്തിൽ തന്നെ തുടർന്നു പോവുകയാണോ?! ഭൂമിയിലേക്ക് അവർ നോക്കുകയും, അവിടെ മനോഹരവും ഉപകാരപ്രദവുമായ എല്ലാ തരം സസ്യവർഗങ്ങളിൽ നിന്നും എത്രയെല്ലാമാണ് നാം മുളപ്പിച്ചിരിക്കുന്നത് എന്ന് അവർ കാണുകയും ചെയ്യുന്നില്ലേ?!
Şuara 26:8
തീർച്ചയായും വ്യത്യസ്തങ്ങളായ ഇനം സസ്യങ്ങളെ ഭൂമിയിൽ മുളപ്പിച്ചതിൽ മരിച്ചവരെ ജീവിപ്പിക്കുവാൻ അല്ലാഹു കഴിവുള്ളവനാണെന്നത് ബോധ്യപ്പെടുത്തുന്ന വ്യക്തമായ ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല.
Şuara 26:9
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത, എല്ലാവരെയും വിജയിച്ചടക്കിയവനായ മഹാപ്രതാപിയും (അസീസ്), തൻ്റെ ദാസന്മാരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനും (റഹീം).
Şuara 26:10
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, മൂസായുടെ ജനതയെ (ഇസ്റാഈൽ സന്തതികളെ) അടിച്ചമർത്തി കൊണ്ടും അതിക്രമികളായി തീർന്ന ഒരു ജനതയുടെ അടുക്കലേക്ക് ചെല്ലുവാൻ കൽപ്പിച്ചു കൊണ്ട് മൂസായെ നിൻ്റെ രക്ഷിതാവ് വിളിച്ച സന്ദർഭം സ്മരിക്കുക.
Şuara 26:11
അതായത് ഫിർഔനിൻ്റെ ജനത. അവരോട് അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കാൻ സൗമ്യമായും അനുകമ്പയോടും കൂടി കൽപ്പിക്കുക.
Şuara 26:12
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: നിൻ്റെ അടുക്കൽ നിന്ന് ഞാൻ അവർക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിൻ്റെ വിഷയത്തിൽ അവർ എന്നെ കളവാക്കുമെന്ന് തീർച്ചയായും ഞാൻ ഭയക്കുന്നു.
Şuara 26:13
അവർ എന്നെ നിഷേധിച്ചാൽ എൻ്റെ ഹൃദയം ഞെരുങ്ങുകയും, എനിക്ക് സംസാരിക്കാൻ നാവ് ഉയരാതെ വരികയും ചെയ്യും. അതിനാൽ എനിക്കൊരു സഹായമായി കൊണ്ട്, എൻ്റെ സഹോദരനായ ഹാറൂനിൻ്റെ അടുക്കലേക്ക് നീ ജിബ്രീലിനെ അയക്കേണമേ!
Şuara 26:14
(മുൻപ്) ഒരു ഖിബ്ത്വിയെ (കോപ്റ്റിക് വംശജൻ) ഞാൻ വധിച്ചു പോയതിനാൽ അവർക്കെൻ്റെ മേൽ (ആരോപിക്കാൻ) ഒരു തെറ്റുണ്ട്. അതിനാൽ അവർ എന്നെ വധിച്ചു കളയുമെന്നും ഞാൻ ഭയപ്പെടുന്നു.
Şuara 26:15
മൂസാ -عَلَيْهِ السَّلَامُ- യോട് അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല. അവർ നിന്നെ വധിക്കുകയില്ല. അതിനാൽ നീയും നിൻ്റെ സഹോദരൻ ഹാറൂനും നിങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ചെല്ലുക. നാം നിങ്ങളെ സഹായിച്ചും പിന്തുണച്ചും, നിങ്ങൾ പറയുന്നതും നിങ്ങളോട് പറയപ്പെടുന്നതും കേട്ടുകൊണ്ടും രണ്ടു പേരോടും ഒപ്പമുണ്ട്. അതിൽ ഒരു കാര്യവും നാം അറിയാതെ പോവുകയില്ല.
Şuara 26:16
എന്നിട്ട് നിങ്ങൾ രണ്ടു പേരും ഫിർഔനിൻ്റെ അടുക്കൽ ചെല്ലുകയും, അവനോട് പറയുകയും ചെയ്യുക: സർവ്വസൃഷ്ടികളുടെയും രക്ഷിതാവിൽ നിന്ന് നിൻ്റെ അടുക്കലേക്ക് നിയോഗിക്കപ്പെട്ട രണ്ട് ദൂതന്മാരാണ് ഞങ്ങൾ.
Şuara 26:17
ഇസ്റാഈൽ സന്തതികളെ ഞങ്ങൾക്കൊപ്പം അയക്കുക എന്ന് (അറിയിക്കുവാനുള്ള ദൂതന്മാർ).
Şuara 26:18
മൂസായോടായി ഫിർഔൻ പറഞ്ഞു: നിന്നെ ചെറുപ്രായത്തിൽ ഞങ്ങളുടെ കൂടെ നാം വളർത്തിയില്ലേ?! നിൻ്റെ ആയുസ്സിൽ കുറെ കൊല്ലങ്ങൾ നീ ഞങ്ങൾക്കിടയിൽ കഴിച്ചു കൂട്ടുകയും ചെയ്തില്ലേ?! ഇപ്പോൾ ഇങ്ങനെയൊരു പ്രവാചകത്വം വാദിക്കാൻ നിന്നെ പ്രേരിപ്പിച്ചത് എന്താണ്?!
Şuara 26:19
നിൻ്റെ സമൂഹത്തിൽ പെട്ട ഒരാളെ സഹായിക്കുന്നതിനായി ഒരു ഖിബ്ത്വിയെ കൊലപ്പെടുത്തുക എന്ന ഗുരുതരമായ ഒരു പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി. നീയാകട്ടെ, ഞാൻ നിനക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളെ നിഷേധിക്കുന്നവനുമായിരുന്നു.
Şuara 26:20
ഫിർഔനിനോട് തൻ്റെ തെറ്റ് അംഗീകരിച്ചു കൊണ്ട് മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: അയാളെ ഞാൻ കൊലപ്പെടുത്തിയ വേളയിൽ ഞാൻ വിവരമില്ലാത്തവരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നു; അന്നെനിക്ക് അല്ലാഹുവിൻ്റെ ബോധനം വന്നെത്തിയിട്ടില്ലായിരുന്നു.
Şuara 26:21
അങ്ങനെ അയാളെ കൊലപ്പെടുത്തിയ ശേഷം നിങ്ങൾ എന്നെ കൊലപ്പെടുത്തുമോ എന്ന ഭയം കാരണത്താൽ മദ്യൻ പ്രദേശത്തേക്ക് ഞാൻ ഓടിപ്പോയി. അങ്ങനെ എൻ്റെ രക്ഷിതാവ് എനിക്ക് വിജ്ഞാനം നൽകുകയും, ജനങ്ങളിലേക്ക് അവൻ നിയോഗിക്കുന്ന അവൻ്റെ ദൂതന്മാരിൽ ഒരാളായി എന്നെ നിശ്ചയിക്കുകയും ചെയ്തു.
Şuara 26:22
ഇസ്റാഈൽ സന്തതികളെ നീ അടിമകളാക്കി വെച്ചിരിക്കെ എന്നെ നീ അപ്രകാരം അടിമയാക്കാതെ പോറ്റിവളർത്തി എന്ന് നീ അനുഗ്രഹമായി എടുത്തു പറയുന്ന കാര്യം ശരി തന്നെ. എന്നാൽ അത് (സന്മാർഗത്തിലേക്ക്) നിന്നെ ക്ഷണിക്കുന്നതിൽ നിന്ന് എന്നെ തടയുന്നില്ല.
Şuara 26:23
ഫിർഔൻ മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: എന്താണ് ഈ ലോകങ്ങളുടെയെല്ലാം സ്രഷ്ടാവ്?! നീ അവൻ്റെ ദൂതനാണെന്നാണല്ലോ പറയുന്നത്?!
Şuara 26:24
ഫിർഔനിന് മറുപടിയായി കൊണ്ട് മൂസാ പറഞ്ഞു: സൃഷ്ടികളുടെയെല്ലാം രക്ഷിതാവ്; അവനാകുന്നു ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവും. അവയുടെയെല്ലാം രക്ഷിതാവ് അവനാണ് എന്ന് നിങ്ങൾക്ക് ദൃഢവിശ്വാസമുണ്ടെങ്കിൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുക.
Şuara 26:25
തൻ്റെ ചുറ്റുമുള്ള പൗരനേതാക്കളോടായി ഫിർഔൻ പറഞ്ഞു: മൂസായുടെ മറുപടി നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നില്ലേ?! അതിലവൻ ജൽപ്പിക്കുന്ന കള്ളവാദം ശ്രദ്ധിച്ചില്ലേ?!
Şuara 26:26
അവരോടായി മൂസാ പറഞ്ഞു: അല്ലാഹു നിങ്ങളുടെയും നിങ്ങളുടെ പൂർവ്വപിതാക്കളുടെയും രക്ഷിതാവാകുന്നു.
Şuara 26:27
ഫിർഔൻ പറഞ്ഞു: നിങ്ങളിലേക്കുള്ള ദൂതനാണെന്ന് അവകാശപ്പെടുന്നവൻ തീർച്ചയായും ഒരു ഭ്രാന്തൻ തന്നെയാകുന്നു; താൻ പറയുന്നതെന്താണെന്ന് മനസ്സിലാക്കാൻ പോലും അവന് കഴിവില്ല. ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ് അവനീ പറയുന്നത്.
Şuara 26:28
മൂസാ പറഞ്ഞു: ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് ഏതൊരു അല്ലാഹുവിലേക്കാണോ; അവനാകുന്നു കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവ്. ചിന്തിച്ചു മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങൾക്കുണ്ടെങ്കിൽ.
Şuara 26:29
മൂസായോട് വാദിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ഫിർഔൻ പറഞ്ഞു: ഞാനല്ലാത്ത മറ്റൊരു ആരാധ്യനെ നീ ആരാധിക്കുന്നുവെങ്കിൽ നിന്നെ ഞാൻ തടവിലാക്കുന്നതാണ്.
Şuara 26:30
മൂസാ ഫിർഔനിനോട് പറഞ്ഞു: ഞാൻ അല്ലാഹുവിൽ നിന്നു കൊണ്ടുവന്നിരിക്കുന്ന ഈ കാര്യത്തിൽ സത്യസന്ധനാണെന്നതിനുള്ള തെളിവ് നിനക്ക് ഞാൻ കൊണ്ടു വന്നുതന്നാലും നീ എന്നെ തടവുകാരിൽ ഉൾപ്പെടുത്തുമെന്നോ?!
Şuara 26:31
അവൻ (ഫിർഔൻ) പറഞ്ഞു: നിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവ് എന്ന് പറഞ്ഞതെന്തോ; അത് നീ കൊണ്ടുവരിക. നീ വാദിക്കുന്നതിൽ സത്യസന്ധനാണെങ്കിൽ (അപ്രകാരം ചെയ്യുക).
Şuara 26:32
അപ്പോൾ മൂസാ തൻ്റെ വടി താഴെയിട്ടു. അപ്പോഴതാ അത് പൊടുന്നനെ, കണ്ണുകൾക്ക് വ്യക്തമായ നിലയിൽ കാണാവുന്ന ഒരു സർപ്പമായി മാറുന്നു.
Şuara 26:33
അദ്ദേഹം തൻ്റെ കൈ കുപ്പായക്കീറിലേക്ക് ഇട്ടു. ഇടുമ്പോൾ വെളുത്ത നിറത്തിലല്ലാതിരുന്ന കൈ പുറത്തെടുത്തപ്പോഴതാ -പാണ്ഡ് ബാധിച്ച നിലയിലല്ലാതെ- പ്രകാശപൂരിതമായ നിലയിൽ വെള്ളനിറമായിരിക്കുന്നു. അതും കാഴ്ചക്കാർക്ക് കാണാൻ കഴിയുന്ന രൂപത്തിലാണ്.
Şuara 26:34
ഫിർഔൻ തൻ്റെ ചുറ്റുമുള്ള പൗരനേതാക്കന്മാരോട് പറഞ്ഞു: തീർച്ചയായും ഇവൻ മാരണം നന്നായി പഠിച്ച ഒരു മാരണക്കാരൻ തന്നെ.
Şuara 26:35
അവൻ തൻ്റെ മാരണം കൊണ്ട് നിങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങളെ പുറത്താക്കാനാണ് ഉദ്ദേശിക്കുന്നത്. അപ്പോൾ അവൻ്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ അഭിപ്രായപ്പെടുന്നത്?!
Şuara 26:36
അവർ അവനോട് പറഞ്ഞു: അവനും അവൻ്റെ സഹോദരനും ഒരവധി നൽകുക. അവരെ ഉടൻ തന്നെ ശിക്ഷിക്കേണ്ടതില്ല. ഈജിപ്തിലെ അങ്ങാടികളിൽ നിന്ന് മാരണക്കാരെ ഒരുമിച്ചു കൂട്ടുന്നതിനായി ദൂതന്മാരെ നിയോഗിക്കുകയും ചെയ്യുക.
Şuara 26:37
മാരണത്തെ കുറിച്ച് നല്ല വിവരമുള്ള എല്ലാ ജാലവിദ്യക്കാരെയും അവർ താങ്കളുടെ അടുത്ത് കൊണ്ടു വരട്ടെ.
Şuara 26:38
അങ്ങനെ നിശ്ചയിക്കപ്പെട്ട സ്ഥലത്തും സമയത്തും മൂസായെ എതിരിടുന്നതിനായി ഫിർഔൻ തൻ്റെ മാരണക്കാരെ ഒരുമിച്ചു കൂട്ടി.
Şuara 26:39
ജനങ്ങളോടെല്ലാം പറയപ്പെട്ടു: ആരാണ് വിജയി -മൂസാ ആയിരിക്കുമോ അതല്ല മാരണക്കാരോ- എന്നറിയാൻ നിങ്ങളെല്ലാം ഒരുമിച്ചു കൂടുമല്ലോ?
Şuara 26:40
മൂസായെ പരാജയപ്പെടുത്താൻ മാരണക്കാർക്ക് സാധിക്കുകയാണെങ്കിൽ അവരുടെ മതം നമുക്കും പിൻപറ്റാമല്ലോ?!
Şuara 26:41
അങ്ങനെ മാരണക്കാർ മൂസായെ പരാജയപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ ഫിർഔനിൻ്റെ അടുക്കൽ എത്തിയപ്പോൾ അവർ അവനോട് ചോദിച്ചു: മൂസായെ ഞങ്ങൾ പരാജയപ്പെടുത്തുകയാണെങ്കിൽ ഞങ്ങൾക്ക് ഭൗതികനേട്ടങ്ങളും സ്ഥാനമാനങ്ങളുമുണ്ടായിരിക്കില്ലേ?!
Şuara 26:42
ഫിർഔൻ അവരോട് പറഞ്ഞു: അതെ! നിങ്ങൾക്ക് പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവൻ്റെ മേൽ നിങ്ങൾ വിജയിച്ചാൽ തീർച്ചയായും നിങ്ങൾക്ക് ഉന്നത സ്ഥാനമാനങ്ങൾ നൽകിക്കൊണ്ട് ഞാൻ നിങ്ങളെ എൻ്റെ സമീപസ്ഥരിൽ പെടുത്തുന്നതാണ്.
Şuara 26:43
അല്ലാഹുവിൻ്റെ സഹായത്തിൽ ഉറച്ച പ്രതീക്ഷയോടെയും, തൻ്റെ പക്കലുള്ളത് മാരണമല്ലെന്ന് വ്യക്തമാക്കി കൊണ്ടും മൂസാ പറഞ്ഞു: നിങ്ങൾക്ക് ഇടാനുള്ള കയറുകളും വടികളുമെല്ലാം ഇട്ടുകൊള്ളുക.
Şuara 26:44
അങ്ങനെ അവർ തങ്ങളുടെ കയറുകളും വടികളും ഇട്ടു. അവ ഇടുമ്പോൾ അവർ പറഞ്ഞു: ഫിർഔനിൻ്റെ മഹത്വം തന്നെ സത്യം! നാം തന്നെയാണ് വിജയികൾ. മൂസ ഉറപ്പായും പരാജിതനാകും.
Şuara 26:45
അപ്പോൾ മൂസാ തൻ്റെ വടി താഴെയിട്ടു. അപ്പോളത് സർപ്പമായി മാറുകയും, അവർ ജനങ്ങൾക്ക് മാരണത്തിലൂടെ ഉണ്ടാക്കിയ തോന്നലുകളെയെല്ലാം വിഴുങ്ങുകയും ചെയ്യുന്നു!
Şuara 26:46
മൂസായുടെ വടി തങ്ങൾ മാരണം ചെയ്തവയെ വിഴുങ്ങുന്നത് കണ്ടതോടെ ആ മാരണക്കാർ സാഷ്ടാംഗം നമിക്കുന്നവരായി വീണു.
Şuara 26:47
അവർ പറഞ്ഞു: സർവ്വസൃഷ്ടികളുടെയും രക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.
Şuara 26:48
മൂസയുടെയും ഹാറൂനിൻ്റെയും (عليهما السلام) രക്ഷിതാവിൽ.
Şuara 26:49
മാരണക്കാരുടെ വിശ്വാസത്തെ എതിർത്തു കൊണ്ട് ഫിർഔൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുമതി നൽകുന്നതിന് മുൻപ് മൂസായിൽ നിങ്ങൾ വിശ്വസിച്ചുവെന്നോ?! തീർച്ചയായും മൂസാ നിങ്ങൾക്ക് മാരണം പഠിപ്പിച്ചു തന്ന നിങ്ങളുടെ തലവൻ തന്നെ. നിങ്ങളെല്ലാം ഒരുമിച്ചു കൂടി ഈജിപ്തുകാരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കാൻ തന്ത്രം മെനഞ്ഞിരിക്കുകയാണ്. ഞാൻ നിങ്ങൾക്ക് ഏൽപ്പിക്കാൻ പോകുന്ന ശിക്ഷ എന്താണെന്ന് നിങ്ങൾ വഴിയെ അറിയുന്നതാണ്. നിങ്ങളിൽ ഓരോരുത്തരുടെയും കൈകാലുകൾ വിപരീതദിശയിൽ -ഇടതു കാലും വലതു കൈയും, അല്ലെങ്കിൽ നേരെ തിരിച്ച്- ഞാൻ മുറിച്ചു മാറ്റുകയും, നിങ്ങളെയെല്ലാം ഈത്തപ്പന തടികൾക്ക് മുകളിൽ ഞാൻ കുരിശിൽ തറക്കുകയും ചെയ്യുന്നതാണ്. നിങ്ങളിൽ ഒരാളെയും ഞാൻ ബാക്കി വെച്ചേക്കുകയില്ല.
Şuara 26:50
മാരണക്കാർ ഫിർഔനിനോട് പറഞ്ഞു: ഈ ലോകത്ത് അംഗവിഛേദം നടത്തുകയും, കുരിശിലേറ്റുകയും ചെയ്യുമെന്ന നിൻ്റെ ഭീഷണിയിൽ യാതൊരു കുഴപ്പവുമില്ല. നിൻ്റെ ശിക്ഷ അവസാനിക്കുന്നതാണ്. ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങിപ്പോകുന്നവരാണ്. അവൻ ശാശ്വതമായ അവൻ്റെ കാരുണ്യത്തിൽ ഞങ്ങളെ പ്രവേശിപ്പിക്കുന്നതാണ്.
Şuara 26:51
മൂസായിൽ ആദ്യം വിശ്വസിച്ചവരും അദ്ദേഹത്തെ ആദ്യം സത്യപ്പെടുത്തിയവരും ഞങ്ങളാണെന്നതിനാൽ, ഞങ്ങൾ മുൻപ് ചെയ്തു പോയ ഞങ്ങളുടെ തിന്മകൾ അല്ലാഹു ഞങ്ങൾക്ക് പൊറുത്തു തരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
Şuara 26:52
ഇസ്രാഈൽ സന്തതികളെയും കൊണ്ട് രാത്രിയിൽ പുറപ്പെടാൻ കൽപ്പിച്ചു കൊണ്ട് മൂസായ്ക്ക് നാം സന്ദേശം നൽകി. തീർച്ചയായും ഫിർഔനും അവനോടൊപ്പമുള്ളവരും അവരെ -ഇസ്റാഈൽ സന്തതികളെ- തിരിച്ചു കൊണ്ടുവരുന്നതിനായി അവരെ പിന്തുടരുന്നതാണ്.
Şuara 26:53
അപ്പോൾ ഫിർഔൻ തൻ്റെ സൈന്യങ്ങളിൽ നിന്ന് ചിലരെ നാടുകളിലേക്ക് അയച്ചു. ഇസ്റാഈൽ സന്തതികളെ -അവർ ഈജിപ്ത് വിട്ടുപോവുകയാണെന്നറിഞ്ഞപ്പോൾ- അവിടേക്ക് തന്നെ തിരിച്ചു കൊണ്ടു വരുന്നതിനായുള്ള സൈന്യങ്ങളെ അവർ ഒരുമിച്ചു കൂട്ടി.
Şuara 26:54
ഇസ്റാഈല്യരെ കുറച്ചു കാണിച്ചു കൊണ്ട് ഫിർഔൻ പറഞ്ഞു: തീർച്ചയായും ഇക്കൂട്ടർ മഹാന്യൂനപക്ഷമാണ്.
Şuara 26:55
അവർ നമ്മെ അരിശം പിടിപ്പിക്കുന്ന പ്രവൃത്തി തന്നെയാകുന്നു ചെയ്യുന്നത്.
Şuara 26:56
നാമാകട്ടെ, അവർക്കായി തയ്യാറെടുത്തു നിൽക്കുന്നവരും, ജാഗ്രത കൈക്കൊണ്ടവരുമാകുന്നു.
Şuara 26:57
അങ്ങനെ ഫിർഔനിനെയും അവൻ്റെ ജനതയെയും മനോഹരമായ പൂന്തോട്ടങ്ങളും, വെള്ളമൊഴുകുന്ന ഉറവകളുമുള്ള ഈജിപ്തിൻ്റെ മണ്ണിൽ നിന്ന് നാം പുറത്തെത്തിച്ചു.
Şuara 26:58
സമ്പാദ്യം സൂക്ഷിക്കുന്ന ഭണ്ഡാരങ്ങളിൽ നിന്നും, മനോഹരമായ വാസസ്ഥലങ്ങളിൽ നിന്നും.
Şuara 26:59
ഫിർഔനിനെയും അവൻ്റെ ജനതയെയും ഈ പറഞ്ഞ അനുഗ്രഹങ്ങളിൽ നിന്നെല്ലാം നാം പുറത്താക്കിയതു പോലെ, ഈ അനുഗ്രഹങ്ങളെല്ലാം അവർക്ക് ശേഷം ഇസ്രാഈൽ സന്തതികൾക്ക് ശാമിൻ്റെ മണ്ണിൽ നാം ഒരുക്കി നൽകുകയും ചെയ്തു.
Şuara 26:60
അങ്ങനെ ഫിർഔനും അവൻ്റെ ജനതയും ഇസ്രാഈല്യരെ പിന്തുടർന്നു കൊണ്ട് സൂര്യോദയവേളയിൽ പുറപ്പെട്ടു.
Şuara 26:61
ഫിർഔനും കൂട്ടരും മൂസായെയും അനുചരന്മാരെയും മുഖാമുഖം കാണുകയും, അവർക്ക് പരസ്പരം കാണാൻ കഴിയുകയും ചെയ്തപ്പോൾ മൂസായോടൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു: തീർച്ചയായും ഫിർഔനും കൂട്ടരും നമ്മെ പിടികൂടുന്നതാണ്. അവരിൽ നിന്ന് നമുക്കിനി രക്ഷയില്ല.
Şuara 26:62
മൂസാ തൻ്റെ അനുചരന്മാരോട് പറഞ്ഞു: നിങ്ങൾ ധരിക്കുന്നത് പോലെയല്ല കാര്യം. തീർച്ചയായും എന്നോടൊപ്പം പിന്തുണയും സഹായവുമേകി എൻ്റെ രക്ഷിതാവുണ്ട്. അവൻ എനിക്ക് നേർവഴി കാണിക്കുകയും, രക്ഷയുടെ മാർഗം കാണിച്ചു തരികയും ചെയ്യുന്നതാണ്.
Şuara 26:63
അപ്പോൾ നാം മൂസായോട് കടലിൽ അദ്ദേഹത്തിൻ്റെ വടി കൊണ്ട് അടിക്കാൻ കൽപ്പിച്ചു കൊണ്ട് അദ്ദേഹത്തിന് സന്ദേശം നൽകി. അങ്ങനെ അദ്ദേഹം അത് കൊണ്ട് അടിച്ചപ്പോൾ കടൽ പിളരുകയും, ഇസ്റാഈൽ സന്തതികളിലെ വിവിധ ഗോത്രങ്ങളുടെയത്ര എണ്ണമായി -പന്ത്രണ്ട് വഴികളായി- പിളരുകയും ചെയ്തു. അപ്പോൾ കടലിൽ നിന്നുള്ള ഓരോ കഷ്ണങ്ങളും വലിപ്പത്തിലും ഉറപ്പിലും ഭീമാകാരമായ പർവ്വതസമാനമായിരുന്നു; അവയിൽ നിന്ന് വെള്ളം ഒഴുകുന്നേയില്ല!
Şuara 26:64
ഫിർഔനിനെയും അവനോടൊപ്പമുള്ളവരെയും നാം കടലിൻ്റെ അടുത്തെത്തിച്ചു; പ്രവേശിക്കാൻ സാധ്യമായ വഴിയാണവ എന്ന ധാരണയിലാണവർ.
Şuara 26:65
മൂസായെയും അദ്ദേഹത്തോടൊപ്പമുള്ള ഇസ്റാഈൽ സന്തതികളെയും നാം രക്ഷപ്പെടുത്തി. അവരിൽ ഒരാൾ പോലും നശിച്ചില്ല.
Şuara 26:66
ശേഷം ഫിർഔനിനെയും അവൻ്റെ കൂട്ടാളികളെയും നാം കടലിൽ മുക്കി നശിപ്പിച്ചു.
Şuara 26:67
മൂസാക്ക് വേണ്ടി കടൽ പിളർന്നു മാറിയതിലും, അദ്ദേഹം രക്ഷപ്പെട്ടതിലും, ഫിർഔനും കൂട്ടരും നശിച്ചതിലുമെല്ലാം മൂസായുടെ (പ്രവാചകത്വത്തിൻ്റെ) സത്യസന്ധതക്കുള്ള തെളിവുണ്ട്. എന്നാൽ ഫിർഔനിനോടൊപ്പം ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം പേരും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.
Şuara 26:68
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
Şuara 26:69
അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് നീ ഇബ്രാഹീമിൻ്റെ ചരിത്രം പാരായണം ചെയ്തു കേൾപ്പിക്കുക.
Şuara 26:70
അദ്ദേഹം തൻ്റെ പിതാവ് ആസറിനോടും ബഹുദൈവാരാധകരായ അദ്ദേഹത്തിൻ്റെ സമൂഹത്തോടും ഇപ്രകാരം പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെ നിങ്ങൾ എന്തിനെയാണ് ഈ ആരാധിക്കുന്നത്?!
Şuara 26:71
അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: ഞങ്ങൾ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും, അവയെ ആരാധിച്ചു കൊണ്ട് ഭജനമിരുന്നു കൊണ്ട് കഴിച്ചു കൂട്ടുകയും ചെയ്യുന്നു.
Şuara 26:72
ഇബ്രാഹീം അവരോട് പറഞ്ഞു: ഈ വിഗ്രഹങ്ങൾ നിങ്ങൾ അവരെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുമോ?!
Şuara 26:73
അല്ലെങ്കിൽ, നിങ്ങൾ അവരെ അനുസരിച്ചാൽ നിങ്ങൾക്ക് ഉപകാരം ചെയ്യുകയോ, നിങ്ങൾ അവരെ ധിക്കരിച്ചാൽ നിങ്ങളെ ഉപദ്രവിക്കുകയോ ചെയ്യുമോ?!
Şuara 26:74
അവർ പറഞ്ഞു: ഞങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ അവ ഞങ്ങളുടെ പ്രാർത്ഥന കേൽക്കുകയോ, ഞങ്ങൾ അവരെ അനുസരിച്ചാൽ അവ ഞങ്ങൾക്കെന്തെങ്കിലും ഉപകാരം ചെയ്യുകയോ, ധിക്കരിച്ചാൽ ഉപദ്രവിക്കുകയോ ഒന്നുമില്ല. എന്നാൽ കാര്യമെന്തെന്നാൽ, ഞങ്ങളുടെ പിതാക്കന്മാർ ഇപ്രകാരം ചെയ്യുന്നത് ഞങ്ങൾ കണ്ടുവെന്നു മാത്രം. അതിനാൽ അവരെ ഞങ്ങളതിൽ അന്ധമായി അനുകരിക്കുന്നു എന്നു മാത്രം.
Şuara 26:75
ഇബ്രാഹീം പറഞ്ഞു: നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തിട്ടുണ്ടോ?!
Şuara 26:76
നിങ്ങളുടെ പൂർവ്വപിതാക്കന്മാർ ആരാധിച്ചിരുന്നതിനെ കുറിച്ചും.
Şuara 26:77
തീർച്ചയായും അവരെല്ലാം എനിക്ക് ശത്രുക്കളാകുന്നു; കാരണം അവയെല്ലാം നിരർത്ഥകങ്ങളാകുന്നു. സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവൊഴികെ.
Şuara 26:78
അതായത് എന്നെ സൃഷ്ടിച്ചവൻ. അവനാകുന്നു ഇഹ-പരലോകങ്ങളിലെ നന്മകളിലേക്ക് എന്നെ വഴിനടത്തുന്നവൻ.
Şuara 26:79
എനിക്ക് വിശന്നാൽ ഭക്ഷണം നൽകുകയും, ഞാൻ ദാഹിച്ചാൽ എന്നെ കുടിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരുവൻ.
Şuara 26:80
ഞാൻ രോഗിയായാൽ അവൻ മാത്രമാണ് രോഗത്തിൽ നിന്ന് എന്നെ സുഖപ്പെടുത്തുന്നവൻ. അവനല്ലാതെ ശമനം നൽകുന്ന മറ്റാരും തന്നെ എനിക്കില്ല.
Şuara 26:81
എൻ്റെ ആയുസ്സ് അവസാനിച്ചാൽ എന്നെ മരിപ്പിക്കുകയും, എൻ്റെ മരണ ശേഷം എന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരുവൻ.
Şuara 26:82
പ്രതിഫലനാളിൽ എൻ്റെ തെറ്റുകൾ പൊറുത്തു നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്ന ഒരേയൊരുവനും.
Şuara 26:83
ഇബ്രാഹീം തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! എനിക്ക് നീ മതത്തിൽ അവഗാഹം നൽകുകയും, എനിക്ക് മുൻപുള്ള സച്ചരിതരായ നബിമാരുടെ കൂട്ടത്തിൽ -അവരോടൊപ്പം സ്വർഗത്തിൽ എന്നെയും പ്രവേശിപ്പിച്ചു കൊണ്ട്- എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ!
Şuara 26:84
എൻ്റെ ശേഷം വരുന്ന തലമുറകളിൽ എനിക്ക് സൽകീർത്തിയും ഉത്തമമായ പ്രശംസയും നീ നിശ്ചയിക്കേണമേ!
Şuara 26:85
അനന്തരമായി സ്വർഗീയസ്ഥാനങ്ങൾ നേടിയെടുക്കുകയും, സുഖാനുഗ്രഹങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന നിൻ്റെ വിശ്വാസികളായ ദാസന്മാരിൽ നീ എന്നെ ഉൾപ്പെടുത്തുകയും, അവിടെ (സ്വർഗത്തിൽ) എന്നെ നീ വസിപ്പിക്കുകയും ചെയ്യേണമേ!
Şuara 26:86
എൻ്റെ പിതാവിന് നീ പൊറുത്തു കൊടുക്കേണമേ! ബഹുദൈവാരാധന കാരണത്താൽ സത്യത്തിൽ നിന്ന് വഴിതെറ്റിയവരിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം. തൻ്റെ പിതാവ് നരകക്കാരിൽ പെട്ടവനാണെന്ന കാര്യം ബോധ്യപ്പെടുന്നതിന് മുൻപാണ് ഇബ്രാഹീം -عَلَيْهِ السَّلَامُ- ഇപ്രകാരം പ്രാർത്ഥിച്ചത്. എന്നാൽ അക്കാര്യം അദ്ദേഹത്തിന് വ്യക്തമായപ്പോൾ പിതാവിൽ നിന്ന് അദ്ദേഹം അകൽച്ച പ്രഖ്യാപിച്ചു. പിന്നീട് അദ്ദേഹം അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല.
Şuara 26:87
മനുഷ്യരെ വിചാരണക്കായി ഉയിർത്തെഴുന്നേൽപ്പിക്കുന്ന ദിവസം (നരകത്തിൽ) ശിക്ഷിച്ചു കൊണ്ട് നീ എന്നെ അപമാനിക്കരുതേ!
Şuara 26:88
മനുഷ്യൻ ഇഹലോകത്ത് സ്വരുക്കൂട്ടിയ സമ്പാദ്യമോ, അവൻ സഹായം കണ്ടെത്തിയിരുന്ന അവൻ്റെ മക്കളോ അവന് ഉപകാരപ്പെടാത്ത ദിവസം.
Şuara 26:89
അല്ലാഹുവിങ്കൽ കുറ്റമറ്റ ഹൃദയവുമായി വന്നവനൊഴികെ. (ആ ഹൃദയത്തിൽ) ബഹുദൈവാരാധനയോ കാപട്യമോ ലോകമാന്യമോ അഹംഭാവമോ ഇല്ല. തീർച്ചയായും അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിച്ച അവൻ്റെ സമ്പാദ്യവും, അവന് വേണ്ടി പ്രാർഥിക്കുന്ന അവൻ്റെ സന്താനങ്ങളും (അത്തരക്കാർക്ക്) ഉപകാരപ്പെടും.
Şuara 26:90
തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചവർക്കായി സ്വർഗം അടുപ്പിക്കപ്പെടുന്നതാണ്.
Şuara 26:91
സത്യമതത്തിൽ നിന്ന് (ഇസ്ലാമിൽ നിന്ന്) വഴികേടിലായ ദുർമാർഗികൾക്ക് മഹ്ശറിൽ (മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്നയിടം) നരകം പ്രദർശിപ്പിക്കപ്പെടുന്നതാണ്.
Şuara 26:92
അവരെ ആക്ഷേപിച്ചുകൊണ്ട് അവരോട് ചോദിക്കപ്പെടും: നിങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെവിടെ?!
Şuara 26:93
അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ? അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിച്ചു കൊണ്ട് അവ നിങ്ങളെ സഹായിക്കുകയോ, അതല്ലെങ്കിൽ സ്വന്തത്തിന് വേണ്ടി സഹായം ചെയ്യുന്നുണ്ടോ അവരിപ്പോൾ?!
Şuara 26:94
അങ്ങനെ മേൽക്കുമേൽ മറിഞ്ഞു വീഴുന്ന തരത്തിൽ അവരും അവരെ വഴിപിഴപ്പിച്ചവരും നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്.
Şuara 26:95
പിശാചുക്കളിൽ പെട്ട എല്ലാ ഇബ്'ലീസിൻ്റെ സഹായികളും. അതിൽ ഒരാളും ഒഴിവായിപ്പോവുകയില്ല.
Şuara 26:96
അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുകയും, അവരെ അല്ലാഹുവിന് പുറമെയുള്ള പങ്കാളികളായി സ്വീകരിക്കുകയും ചെയ്ത ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ അവർ ആരാധിച്ചിരുന്നവരുമായി തർക്കിച്ചു കൊണ്ടിരിക്കെ പറയും:
Şuara 26:97
അല്ലാഹു സത്യം! തീർച്ചയായും നാം സത്യത്തിൽ നിന്ന് വ്യക്തമായും വഴികേടിലായവരായിരുന്നു.
Şuara 26:98
നിങ്ങളെ ഞങ്ങൾ സർവ്വതിൻ്റെയും സ്രഷ്ടാവിനെ പോലെയാക്കിയ വേളയിൽ. അങ്ങനെ അല്ലാഹുവിനെ ആരാധിക്കുന്നത് പോലെ നിങ്ങളെയും ഞങ്ങൾ ആരാധിച്ചു.
Şuara 26:99
സത്യത്തിൻ്റെ വഴിയിൽ നിന്ന് ഞങ്ങളെ വഴിതെറ്റിച്ചത്, ഇവയെ ആരാധിക്കുന്നതിന് ഞങ്ങളെ ക്ഷണിച്ച ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല.
Şuara 26:100
അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്താനായി അല്ലാഹുവിനോട് ശുപാർശ പറയാൻ ശുപാർശക്കാരായി ഞങ്ങൾക്കാരുമില്ല.
Şuara 26:101
ഞങ്ങൾക്ക് വേണ്ടി പ്രതിരോധം തീർക്കുകയും, ശുപാർശ പറയുകയും ചെയ്യാൻ നിഷ്കളങ്കമായി ഞങ്ങളെ സ്നേഹിച്ച ഒരു കൂട്ടുകാരനും ഞങ്ങൾക്കില്ല.
Şuara 26:102
ഇഹലോകത്തേക്ക് ഒരു മടക്കം ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ; എങ്കിൽ ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരിൽ ഉൾപ്പെടുമായിരുന്നു.
Şuara 26:103
തീർച്ചയായും ഈ പറഞ്ഞ ഇബ്രാഹീമിൻ്റെ ചരിത്രത്തിലും, നിഷേധികളുടെ പര്യവസാനത്തിലും ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.
Şuara 26:104
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
Şuara 26:105
നൂഹ് നബി -عَلَيْهِ السَّلَامُ- യെ നിഷേധിച്ചതിലൂടെ അദ്ദേഹത്തിൻ്റെ സമൂഹം അല്ലാഹുവിൻ്റെ ദൂതന്മാരെ മുഴുവൻ നിഷേധിച്ചു.
Şuara 26:106
അവരുടെ കുടുംബ സഹോദരനായ നൂഹ് അവരോട് പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!
Şuara 26:107
തീർച്ചയായും അല്ലാഹു നിങ്ങളിലേക്കായി അയച്ച ഒരു ദൂതനാകുന്നു ഞാൻ. അല്ലാഹു എനിക്ക് സന്ദേശം നൽകിയതിൽ കൂട്ടുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.
Şuara 26:108
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
Şuara 26:109
എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.
Şuara 26:110
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
Şuara 26:111
അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ നൂഹ്! ജനങ്ങളിൽ വളരെ തരംതാഴ്ന്നവർ മാത്രമാണ് നിൻ്റെ അനുയായികൾ എന്നിരിക്കെ -അക്കൂട്ടത്തിൽ നേതാക്കളും പ്രമാണിമാരുമായി ആരുമില്ലെന്നിരിക്കെ- ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയും, നീ കൊണ്ടു വന്നത് പിൻപറ്റുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുകയോ?!
Şuara 26:112
നൂഹ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞു: ഈ മുഅ്മിനുകൾ ചെയ്തു കൊണ്ടിരിക്കുന്നതിനെ കുറിച്ച് എനിക്കെന്ത് അറിയാനാണ്? ഞാൻ അവരുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തി സൂക്ഷിക്കുന്ന ആളല്ല.
Şuara 26:113
അവരുടെ വിചാരണ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. അവരുടെ രഹസ്യങ്ങളും പരസ്യങ്ങളും അവനാണ് അറിയുന്നത്. അതൊന്നും എൻ്റെ കാര്യമല്ല. നിങ്ങൾ ബോധമുള്ളവരായിരുന്നെങ്കിൽ ഈ പറഞ്ഞതൊന്നും പറയുമായിരുന്നില്ല.
Şuara 26:114
നിങ്ങളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് -നിങ്ങൾ (എന്നിൽ) വിശ്വസിക്കുന്നതിനായി- (അല്ലാഹുവിൽ) വിശ്വസിച്ചവരെ എൻ്റെ സദസ്സിൽ നിന്ന് ഞാൻ ആട്ടിക്കളയുകയില്ല.
Şuara 26:115
വ്യക്തമായ താക്കീത് നൽകുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു ഞാൻ; അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ ഞാൻ താക്കീത് ചെയ്യുന്നു.
Şuara 26:116
അദ്ദേഹത്തിൻ്റെ സമൂഹം അദ്ദേഹത്തോട് പറഞ്ഞു: നീ ഞങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്ന ഈ കാര്യം നീ നിർത്തിവെച്ചില്ലെങ്കിൽ ആക്ഷേപിതനും, കല്ലെറിഞ്ഞ് കൊല്ലപ്പെടുന്നവനുമായി നീ മാറുക തന്നെ ചെയ്യും.
Şuara 26:117
നൂഹ് തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു: എൻ്റെ രക്ഷിതാവേ! എൻ്റെ ജനത എന്നെ കളവാക്കിയിരിക്കുന്നു. ഞാൻ നിൻ്റെ പക്കൽ നിന്ന് അവർക്ക് കൊണ്ടുവന്നു നൽകിയതിൽ അവർ എന്നെ സത്യപ്പെടുത്തിയില്ല.
Şuara 26:118
അതിനാൽ എനിക്കും അവർക്കുമിടയിൽ നീ വ്യക്തമായ ഒരു തീരുമാനമെടുക്കുകയും, അസത്യത്തിൽ തുടർന്നു പോയതിനാൽ അവരെ അതിലൂടെ നീ നശിപ്പിക്കുകയും ചെയ്യേണമേ! എന്നെയും എന്നോടൊപ്പമുള്ള മുഅ്മിനുകളെയും എൻ്റെ ജനതയിലെ കാഫിറുകളെ നശിപ്പിക്കുന്നതിൽ നീ ഉൾപ്പെടുത്താതെ രക്ഷിക്കുകയും ചെയ്യേണമേ!
Şuara 26:119
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർഥനക്ക് നാം ഉത്തരം നൽകുകയും, അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ച മുഅ്മിനുകളെയും നാം, ജനങ്ങളെയും മൃഗങ്ങളെയും കൊണ്ട് നിറഞ്ഞ കപ്പലിൽ രക്ഷപ്പെടുത്തുകയും ചെയ്തു.
Şuara 26:120
ശേഷം അവർക്ക് പുറമെയുള്ള നൂഹിൻ്റെ ജനതയെ മുഴുവൻ നാം മുക്കി നശിപ്പിക്കുകയും ചെയ്തു.
Şuara 26:121
തീർച്ചയായും നൂഹിൻ്റെയും അദ്ദേഹത്തിൻ്റെ ജനതയുടെയും ഈ ചരിത്രത്തിലും, നൂഹും അദ്ദേഹത്തോടൊപ്പമുള്ള മുഅ്മിനുകളും രക്ഷപ്പെട്ടതിലും, അദ്ദേഹത്തിൻ്റെ ജനതയിലെ കാഫിറുകൾ നശിച്ചതിലുമെല്ലാം ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. അപ്പോൾ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.
Şuara 26:122
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ റബ്ബ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
Şuara 26:123
തങ്ങളുടെ ദൂതനായ ഹൂദിനെ -عَلَيْهِ السَّلَامُ- നിഷേധിച്ചതിലൂടെ ആദ് സമുദായം അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിച്ചു തള്ളി.
Şuara 26:124
അവരുടെ കുടുംബ സഹോദരനായ ഹൂദ് അവരോട് പറഞ്ഞ സന്ദർഭം സ്മരിക്കുക: അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!
Şuara 26:125
തീർച്ചയായും അല്ലാഹു നിങ്ങളിലേക്കായി അയച്ച ഒരു ദൂതനാകുന്നു ഞാൻ. അല്ലാഹു (നിങ്ങൾക്ക്) എത്തിച്ചു നൽകാൻ എന്നോട് കൽപ്പിച്ചതിൽ കൂട്ടുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.
Şuara 26:126
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
Şuara 26:127
എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.
Şuara 26:128
ഉയരമുള്ള എല്ലാ പ്രദേശങ്ങളിലും, ഇഹലോകത്തോ പരലോകത്തോ നിങ്ങൾക്ക് ഒരു ഉപകാരവും നൽകാത്ത കെട്ടിടങ്ങൾ വൃഥാ പണിയുകയാണോ നിങ്ങൾ?
Şuara 26:129
ഇഹലോകത്ത് നിന്ന് ഒരിക്കലും യാത്രയാവില്ലെന്ന പോലെ, സ്ഥിരവാസികളെന്ന രീതിയിൽ കൊട്ടാരങ്ങളും കോട്ടകളും പണിയുകയാണോ നിങ്ങൾ?
Şuara 26:130
നിങ്ങൾ (ശത്രുക്കളെ) അടിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോൾ നിഷ്ഠൂരന്മാരായി കൊണ്ടാണ് അവരെ അക്രമിക്കുന്നത്; യാതൊരു കാരുണ്യമോ അനുകമ്പയോ നിങ്ങൾ പുലർത്തുന്നില്ല.
Şuara 26:131
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
Şuara 26:132
നിങ്ങൾക്കറിയാവുന്ന അനുഗ്രഹങ്ങൾ നിങ്ങൾക്ക് നൽകിയ അല്ലാഹുവിൻ്റെ ശിക്ഷയെ നിങ്ങൾ ഭയക്കുകയും ചെയ്യുക.
Şuara 26:133
നിങ്ങൾക്കവൻ കന്നുകാലികളെ നൽകിയിരിക്കുന്നു. സന്താനങ്ങളെയും അവൻ നിങ്ങൾക്ക് നൽകിയിരിക്കുന്നു.
Şuara 26:134
നിങ്ങൾക്കവൻ തോട്ടങ്ങളും ഒഴുകുന്ന അരുവികളും നൽകിയിരിക്കുന്നു.
Şuara 26:135
എൻ്റെ ജനങ്ങളേ! നിങ്ങൾക്ക് മേൽ ഭയാനകമായ ഒരു ദിവസത്തെ -ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ- ശിക്ഷ ഞാൻ ഭയപ്പെടുന്നു.
Şuara 26:136
അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: നീ ഞങ്ങളെ ഉപദേശിക്കുന്നതും, ഉപദേശിക്കാതിരിക്കുന്നതും ഞങ്ങൾക്ക് സമമാണ്. ഞങ്ങളൊരിക്കലും നിന്നിൽ വിശ്വസിക്കുകയില്ല. ഞങ്ങൾ നിലകൊള്ളുന്ന മാർഗത്തിൽ നിന്ന് ഞങ്ങൾ പിന്തിരിയുകയുമില്ല.
Şuara 26:137
ഇത് പൂർവ്വികരുടെ മതവും, അവരുടെ ശൈലിയും സ്വഭാവങ്ങളുമല്ലാതെ മറ്റൊന്നുമല്ല.
Şuara 26:138
ഞങ്ങൾ ശിക്ഷപ്പെടുന്നവരല്ല.
Şuara 26:139
അങ്ങനെ അവർ തങ്ങളുടെ നബിയായ ഹൂദിനെ നിഷേധിക്കുന്നതിൽ തന്നെ തുടർന്നു പോന്നു. അപ്പോൾ നാം അവരുടെ നിഷേധം കാരണത്താൽ ഒരു നന്മയുമില്ലാത്ത കാറ്റ് കൊണ്ട് അവരെ നശിപ്പിച്ചു കളഞ്ഞു. തീർച്ചയായും അവരുടെ നാശത്തിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല.
Şuara 26:140
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് നിന്ന് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
Şuara 26:141
ഥമൂദ് ഗോത്രം അവരുടെ നബിയായ സ്വാലിഹിനെ -عَلَيْهِ السَّلَامُ- നിഷേധിച്ചതിലൂടെ അല്ലാഹുവിൻ്റെ ദൂതന്മാരെ മുഴുവൻ നിഷേധിച്ചു.
Şuara 26:142
അവരുടെ കുടുംബ സഹോദരനായ സ്വാലിഹ് അവരോട് പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!
Şuara 26:143
തീർച്ചയായും അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാകുന്നു ഞാൻ. അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു തരുന്നതിൽ എന്തെങ്കിലും വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.
Şuara 26:144
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
Şuara 26:145
എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.
Şuara 26:146
നിങ്ങൾ നിലകൊള്ളുന്ന അനുഗ്രഹങ്ങളിലും നന്മകളിലും നിർഭയരായി വിട്ടേക്കപ്പെടുമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും, (അല്ലാഹുവിൻ്റെ ശിക്ഷയെ) ഭയക്കാതിരിക്കുകയുമാണോ നിങ്ങൾ?
Şuara 26:147
പൂന്തോട്ടങ്ങൾക്കും ഒഴുകുന്ന അരുവികൾക്കുമിടയിൽ.
Şuara 26:148
വയലുകളിലും, ഈത്തപ്പനകളിലും; അവയുടെ ഫലങ്ങൾ മൃദുവും പാകമൊത്തതുമാകുന്നു.
Şuara 26:149
നിങ്ങൾക്ക് താമസിക്കുന്നതിനായി വീടുകൾ പണിയുന്നതിന് വേണ്ടി നൈപുണ്യത്തോടെ പർവ്വതങ്ങൾ നിങ്ങൾ തുരക്കുകയും ചെയ്യുന്നു.
Şuara 26:150
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
Şuara 26:151
തിന്മകൾ ചെയ്തു കൂട്ടികൊണ്ട് സ്വന്തം കാര്യത്തിൽ അതിരുകവിഞ്ഞവരുടെ കൽപ്പനകൾക്ക് നിങ്ങൾ കീഴൊതുങ്ങി കൊടുക്കുകയുമരുത്.
Şuara 26:152
ഭൂമിയിൽ തിന്മകൾ വിതച്ചു കൊണ്ട് കുഴപ്പമുണ്ടാക്കുന്നവരുടെ കൽപനകൾ. അല്ലാഹുവിനെ അനുസരിക്കുന്നതിൽ ഉറച്ചു നിന്നുകൊണ്ട് സ്വയം നന്നാക്കാത്തവരുടെ.
Şuara 26:153
അദ്ദേഹത്തിൻ്റെ സമൂഹം അദ്ദേഹത്തോട് പറഞ്ഞു: അനേകം തവണ മാരണം ബാധിക്കുകയും, അങ്ങനെ മാരണം ബുദ്ധിയെ കീഴടക്കുകയും, ബുദ്ധി നഷ്ടപ്പെടുകയും ചെയ്തവരിൽ ഒരുത്തൻ മാത്രമാണ് നീ.
Şuara 26:154
ഞങ്ങളെ പോലുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു നീ. അല്ലാഹുവിൻ്റെ ദൂതനാകാൻ മാത്രം നിനക്ക് ഞങ്ങളെക്കാൾ എന്തെങ്കിലും പ്രത്യേകതയില്ല. അതിനാൽ നീ അല്ലാഹുവിൻ്റെ ദൂതനാണെന്ന നിൻ്റെ വാദത്തിന് തെളിവായി എന്തെങ്കിലും ഒരു അടയാളം നീ കൊണ്ടുവരിക.
Şuara 26:155
സ്വാലിഹ് -അദ്ദേഹത്തിന് അല്ലാഹു ഒരു ദൃഷ്ടാന്തം നൽകിയിരുന്നു. പാറക്കുള്ളിൽ നിന്ന് അല്ലാഹു പുറത്തു കൊണ്ടു വന്ന ഒരു ഒട്ടകമായിരുന്നു ആ ദൃഷ്ടാന്തം- അവരോട് പറഞ്ഞു: ഇത് കാണാനും തൊട്ടുനോക്കാനുമെല്ലാം കഴിയുന്ന ഒരു ഒട്ടകമാണ്. അതിന് വെള്ളത്തിൽ ഒരു പങ്കുണ്ടായിരിക്കും. നിങ്ങൾക്കും ഒരു നിശ്ചിത പങ്കുണ്ടായിരിക്കും. നിങ്ങളുടെ പങ്കിൻ്റെ ദിവസം ഒട്ടകം വെള്ളം കുടിക്കുകയില്ല. അതിൻ്റെ പങ്ക് നിശ്ചയിക്കപ്പെട്ട ദിവസം നിങ്ങളും വെള്ളമെടുക്കരുത്.
Şuara 26:156
അറുക്കുകയോ അടിക്കുകയോ ചെയ്തു കൊണ്ട് എന്തെങ്കിലും ഉപദ്രവം അതിന് നിങ്ങൾ ഏൽപ്പിക്കരുത്. അങ്ങനെ ചെയ്താൽ അക്കാരണത്താൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുകയും, ഭയാനകമായ ഒരു ദിവസം ആ ശിക്ഷ നിങ്ങളെ നശിപ്പിച്ചു കളയുകയും ചെയ്യും. നിങ്ങൾക്കുമേൽ ഇറങ്ങുന്ന ദുരന്തം കാരണത്താലാണ് ആ ദിവസം അപ്രകാരം ഭീകരമാകുന്നത്.
Şuara 26:157
അവർ അതിനെ അറുത്തു കളയാമെന്ന തീരുമാനത്തിൽ ഒത്തൊരുമിച്ചു. അവരുടെ കൂട്ടത്തിൽ ഏറ്റവും ദൗർഭാഗ്യവാനായ ഒരുത്തൻ അതിനെ അറുത്തു കളഞ്ഞു. അങ്ങനെ തങ്ങൾ ചെയ്തു വെച്ച പ്രവൃത്തി കാരണത്താൽ ശിക്ഷ തീർച്ചയായും വന്നിറങ്ങുമെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ ഖേദവാന്മാരായി തീർന്നു. എന്നാൽ ശിക്ഷ കൺമുന്നിൽ കാണുമ്പോഴുള്ള ഖേദം ഒരുപകാരവും ചെയ്യുകയില്ല.
Şuara 26:158
അങ്ങനെ് താക്കീത് നൽകപ്പെട്ട ശിക്ഷ അവരെ പിടികൂടി. ഭൂകമ്പവും ഘോരശബ്ദവുമായിരുന്നു അവർക്കുള്ള ശിക്ഷ. തീർച്ചയായും ഈ പറയപ്പെട്ട, സ്വാലിഹിൻ്റെയും അദ്ദേഹത്തിൻ്റെ ജനതയുടെയും ചരിത്രത്തിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല.
Şuara 26:159
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
Şuara 26:160
തങ്ങളുടെ ദൂതനായ ലൂത്വ് നബി -عَلَيْهِ السَّلَامُ- യെ നിഷേധിച്ചതിലൂടെ അദ്ദേഹത്തിൻ്റെ സമൂഹം അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിച്ചു.
Şuara 26:161
അവരുടെ കുടുംബ സഹോദരനായ ലൂത്വ് അവരോട് പറഞ്ഞ സന്ദർഭം: ബഹുദൈവാരാധന ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!
Şuara 26:162
തീർച്ചയായും അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാകുന്നു ഞാൻ. അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു തരുന്നതിൽ എന്തെങ്കിലും വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.
Şuara 26:163
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
Şuara 26:164
എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.
Şuara 26:165
നിങ്ങൾ പുരുഷന്മാരെ ഗുദഭോഗം നടത്തുവാനായി സമീപിക്കുകയാണോ?!
Şuara 26:166
അല്ലാഹു നിങ്ങളുടെ കാമനിവൃത്തിക്കായി സൃഷ്ടിച്ചു തന്ന നിങ്ങളുടെ ഇണകളുടെ ഗുഹ്യസ്ഥാനങ്ങളെ സമീപിക്കാതെ ഉപേക്ഷിക്കുകയുമാണോ?! അല്ല! ഈ വൈകൃതമേറിയ തിന്മ ചെയ്തു കൊണ്ട് അല്ലാഹുവിൻ്റെ (നന്മതിന്മകളുടെ) അതിർവരമ്പുകൾ വിട്ടുകടന്നവർ തന്നെ നിങ്ങൾ.
Şuara 26:167
അദ്ദേഹത്തിൻ്റെ സമൂഹം അദ്ദേഹത്തോട് പറഞ്ഞു: ലൂത്വേ! നീ ഞങ്ങളെ ഈ പ്രവൃത്തിയിൽ നിന്ന് വിലക്കുന്നതും, ഞങ്ങളെ തിരുത്തുന്നതും അവസാനിപ്പിക്കുന്നില്ലെങ്കിൽ നീയും നിന്നോടൊപ്പമുള്ളവരും ഞങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
Şuara 26:168
ലൂത്വ് അവരോടായി പറഞ്ഞു: തീർച്ചയായും നിങ്ങൾ ഈ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയെ വെറുക്കുകയും അതിനോട് വിരോധം വെച്ചുപുലർത്തുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാകുന്നു ഞാൻ.
Şuara 26:169
അദ്ദേഹം തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർഥിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! എന്നെയും എൻ്റെ കുടുംബത്തെയും ഈ കൂട്ടർ ചെയ്തു വരുന്ന മ്ലേഛവൃത്തി കാരണത്താൽ ബാധിക്കാനിരിക്കുന്ന ശിക്ഷയിൽ നിന്ന് നീ രക്ഷപ്പെടുത്തേണമേ!
Şuara 26:170
അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും, അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ മുഴുവൻ കുടുംബത്തെയും നാം രക്ഷപ്പെടുത്തുകയും ചെയ്തു.
Şuara 26:171
അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ. അവൾ (അല്ലാഹുവിനെ) നിഷേധിച്ചവളായിരുന്നു. നശിച്ചുപോയവരുടെ കൂട്ടത്തിലായിരുന്നു അവൾ ഉൾപ്പെട്ടത്.
Şuara 26:172
ശേഷം ലൂത്വും അദ്ദേഹത്തിൻ്റെ കുടുംബവും സദൂം എന്ന ആ നാട്ടിൽ നിന്ന് പുറത്തു പോയ ശേഷം അദ്ദേഹത്തിൻ്റെ ജനതയിലെ ബാക്കിയുള്ളവരെയെല്ലാം നാം കഠിനമായ ശിക്ഷയിലൂടെ നശിപ്പിച്ചു.
Şuara 26:173
അവരുടെ മേൽ ആകാശത്ത് നിന്ന് നാം കല്ലുകൾ മഴ പോലെ വർഷിച്ചു. അവർ അവരുടെ മ്ലേഛവൃത്തിയിൽ തുടരുകയാണെങ്കിൽ അവരെ ബാധിക്കുമെന്ന് ലൂത്വ് താക്കീത് ചെയ്യുകയും സൂക്ഷിക്കാൻ ഓർമ്മപ്പെടുത്തുകയും ചെയ്ത അല്ലാഹുവിൻ്റെ ആ ശിക്ഷയുടെ മഴ എത്ര മോശമായിരുന്നു!
Şuara 26:174
തീർച്ചയായും ഈ പറഞ്ഞ മ്ലേഛവൃത്തി പ്രവർത്തിച്ചതിനാൽ ലൂത്വിൻ്റെ സമൂഹത്തെ ബാധിച്ച ശിക്ഷയിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.
Şuara 26:175
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
Şuara 26:176
തിങ്ങിനിറഞ്ഞ മരക്കൂട്ടങ്ങളുടെ നാട്ടിൽ താമസിച്ചവരും തങ്ങളുടെ ദൂതനായ ശുഐബിനെ നിഷേധിച്ചതിലൂടെ റസൂലുകളെ മുഴുവൻ കളവാക്കുകയുണ്ടായി.
Şuara 26:177
അവരുടെ ദൂതനായ ശുഐബ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞ സന്ദർഭം: ബഹുദൈവാരാധന ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!
Şuara 26:178
തീർച്ചയായും അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാകുന്നു ഞാൻ. അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു തരുന്നതിൽ എന്തെങ്കിലും വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.
Şuara 26:179
അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.
Şuara 26:180
എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.
Şuara 26:181
നിങ്ങൾ വിൽക്കുന്ന വേളയിൽ ജനങ്ങൾക്ക് അളവ് പൂർത്തിയാക്കി നൽകുക. ജനങ്ങൾക്ക് വിൽക്കുന്ന വേളയിൽ അളവിൽ കുറവു വരുത്തുന്നവരിൽ നിങ്ങൾ ഉൾപ്പെടരുത്.
Şuara 26:182
നിങ്ങൾ തൂക്കിക്കണക്കാക്കുമ്പോൾ നീതിപൂർവ്വകമായ തുലാസ് കൊണ്ട് തൂക്കുകയും ചെയ്യുക.
Şuara 26:183
ജനങ്ങളുടെ അവകാശങ്ങളിൽ നിങ്ങൾ കുറവു വരുത്തരുത്. ഭൂമിയിൽ തിന്മകൾ ചെയ്തു കൂട്ടിക്കൊണ്ട് നിങ്ങൾ കുഴപ്പം അധികരിപ്പിക്കുകയും അരുത്.
Şuara 26:184
നിങ്ങളെ സൃഷ്ടിക്കുകയും, പൂർവ്വികതലമുറകളെ സൃഷ്ടിക്കുകയും ചെയ്തവനെ നിങ്ങൾ ഭയപ്പാടോടെ സൂക്ഷിക്കുക; അവൻ്റെ ശിക്ഷ നിങ്ങൾക്ക് മേൽ വന്നിറങ്ങിയേക്കാം.
Şuara 26:185
ശുഐബിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: നിരവധി തവണ മാരണം ബാധിക്കുകയും, അങ്ങനെ ബുദ്ധിയെ മാരണം കീഴടക്കുകയും, ബുദ്ധി നഷ്ടപ്പെടുകയും ചെയ്തവരിൽ പെട്ട ഒരുത്തൻ മാത്രമാകുന്നു നീ.
Şuara 26:186
നീ ഞങ്ങളെ പോലുള്ള ഒരു മനുഷ്യനല്ലാതെ മറ്റൊന്നുമല്ല. ഞങ്ങളെക്കാൾ ഒരു പ്രത്യേകതയും നിനക്കില്ല. അപ്പോൾ നീയെങ്ങനെയാണ് ഒരു ദൂതനാവുക? ഞാനൊരു ദൂതനാണെന്ന് കള്ളം പറയുന്ന ഒരുത്തനായല്ലാതെ നിന്നെ ഞങ്ങൾ മനസ്സിലാക്കുന്നില്ല.
Şuara 26:187
നിൻ്റെ ജൽപ്പനത്തിൽ സത്യവാനാണ് നീയെങ്കിൽ ഞങ്ങൾക്ക് മേൽ ആകാശത്തെ നീ കഷ്ണങ്ങളായി വീഴ്ത്തുക.
Şuara 26:188
ശുഐബ് അവരോട് പറഞ്ഞു: എൻ്റെ രക്ഷിതാവ് നിങ്ങൾ പ്രവർത്തിച്ചു കൂട്ടുന്ന ബഹുദൈവാരാധനയെയും തിന്മകളെയും കുറിച്ച് നന്നായി അറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
Şuara 26:189
അങ്ങനെ അവർ തങ്ങളുടെ നിഷേധത്തിൽ തന്നെ തുടർന്നു. അപ്പോൾ അവരെ ഭയങ്കരമായ ഒരു ശിക്ഷ ബാധിച്ചു. കടുത്ത ചൂടുള്ള ഒരു ദിവസത്തിന് ശേഷം ഒരു മേഘം അവർക്ക് തണൽ വിരിച്ചു. പൊടുന്നനെ അതവർക്ക് മേൽ തീ വർഷിക്കുകയും, അവരെ കരിച്ചു കളയുകയും ചെയ്തു. തീർച്ചയായും അവരുടെ നാശത്തിൻ്റെ ദിവസം തീർത്തും ഭയാനകമായ ഒരു ദിവസം തന്നെയായിരുന്നു.
Şuara 26:190
തീർച്ചയായും ശുഐബിൻ്റെ സമൂഹം നശിക്കപ്പെട്ട ഈ ചരിത്രത്തിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.
Şuara 26:191
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).
Şuara 26:192
തീർച്ചയായും നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടത് തന്നെയാകുന്നു.
Şuara 26:193
വിശ്വസ്തനായ ജിബ്രീൽ -عَلَيْهِ السَّلَامُ- അത് കൊണ്ട് ഇറങ്ങിയിരിക്കുന്നു.
Şuara 26:194
അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ ഹൃദയത്തിൽ അദ്ദേഹം അത് (ഖുർആൻ) ഇറക്കിയിരിക്കുന്നത്, ജനങ്ങളെ താക്കീത് ചെയ്യുകയും അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് അവരെ ഭയപ്പെടുത്തുകയും ചെയ്യുന്ന ദൂതനായി താങ്കൾ മാറുന്നതിനത്രെ അത്.
Şuara 26:195
വ്യക്തമായ അറബി ഭാഷയിലാണ് അദ്ദേഹം അത് ഇറക്കിയിരിക്കുന്നത്.
Şuara 26:196
തീർച്ചയായും ഈ ഖുർആൻ മുൻകാലക്കാരുടെ വേദഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇതിന് മുൻപ് (അല്ലാഹുവിൽ നിന്ന്) അവതരിച്ച ഉന്നതവേദഗ്രന്ഥങ്ങൾ ഈ ഖുർആനിനെ കുറിച്ച് സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്.
Şuara 26:197
ഇസ്രാഈൽ സന്തതികളിൽ പെട്ട -അബ്ദുല്ലാഹിബ്നു സലാമിനെ പോലുള്ള- പണ്ഡിതന്മാർക്ക് താങ്കൾക്ക് മേൽ അവതരിച്ചതിൻ്റെ സത്യത ബോധ്യപ്പെട്ടിരിക്കുന്നു എന്നത് (ഖുർആനിനെ) നിഷേധിക്കുന്നവർക്ക് താങ്കളുടെ സത്യസന്ധത ബോധ്യപ്പെടുത്തി നൽകുന്ന ഒരു ദൃഷ്ടാന്തമായി വർത്തിക്കുന്നില്ലേ?!
Şuara 26:198
അറബി സംസാരിക്കാത്ത ഏതെങ്കിലും അനറബികൾക്ക് മേൽ നാം ഈ ഖുർആൻ അവതരിപ്പിച്ചിരുന്നെങ്കിൽ;
Şuara 26:199
അങ്ങനെ (അനറബിയായ ആ വ്യക്തി) അവർക്ക് അത് പാരായണം ചെയ്തു കേൾപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ ഇതിൽ വിശ്വസിക്കുന്നവരാകുമായിരുന്നില്ല. കാരണം അവർ പറയും: ഞങ്ങൾക്ക് ഇത് മനസ്സിലാകുന്നില്ല. അതിനാൽ അല്ലാഹു ഈ ഖുർആൻ അവരുടെ തന്നെ ഭാഷയിൽ അവതരിപ്പിച്ചു എന്നതിന് അവർ അല്ലാഹുവിന് സ്തുതി അർപ്പിക്കട്ടെ.
Şuara 26:200
അപ്രകാരം നിഷേധവും കളവാക്കലും അതിക്രമികളുടെ ഹൃദയങ്ങളിൽ നാം പ്രവേശിപ്പിച്ചിരിക്കുന്നു.
Şuara 26:201
അവരിപ്പോൾ നിലകൊള്ളുന്ന നിഷേധത്തിൽ നിന്ന് അവർക്ക് മാറ്റം വരുകയും, അവർ (അല്ലാഹുവിൽ) വിശ്വസിക്കുകയും ചെയ്യുക എന്നത് വേദനാജനകമായ ശിക്ഷ കാണുന്നത് വരെ അവരിൽ നിന്ന് ഉണ്ടാവുകയില്ല.
Şuara 26:202
അപ്പോൾ പൊടുന്നനെയായിരിക്കും അവർക്ക് ആ ശിക്ഷ വന്നെത്തുക. നിനച്ചിരിക്കാതെ, ശിക്ഷ വരുന്നുണ്ടെന്ന് അവർ പ്രതീക്ഷിച്ചിരിക്കാത്ത നിലയിലായിരിക്കും അവർ.
Şuara 26:203
ശിക്ഷ പൊടുന്നനെ അവരുടെ മേൽ വന്നുഭവിച്ചാൽ കടുത്ത ഖേദത്താൽ അവർ പറയും: ഞങ്ങൾക്ക് കുറച്ചൊരു അവധി നൽകപ്പെടുമോ?! ഞങ്ങൾക്കൊന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതിന് വേണ്ടി...
Şuara 26:204
അപ്പോൾ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ ഈ കാഫിറുകൾ തിരക്കു കൂട്ടിക്കൊണ്ട് ഇപ്രകാരം പറയുന്നത്: 'നീ വാദിച്ചതു പോലെ ആകാശം കഷ്ണങ്ങളായി ഞങ്ങളുടെ മേൽ വീഴ്ത്തുന്നത് വരെ നിന്നിൽ ഞങ്ങൾ വിശ്വസിക്കുകയില്ല'?!
Şuara 26:205
അല്ലാഹുവിൻ്റെ റസൂലേ! എന്നോട് താങ്കൾ പറയൂ! നിങ്ങൾ (അവർക്ക്) കൊണ്ടുവന്നു നൽകിയ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്ന ഈ കാഫിറുകൾക്ക് ധാരാളം കാലം നാം അനുഗ്രഹങ്ങൾ കൊണ്ട് സുഖം നൽകിയെങ്കിൽ;
Şuara 26:206
ശേഷം ഈ പറഞ്ഞ അനുഗ്രഹങ്ങളെല്ലാം നേടിയെടുത്ത ശേഷം അവർക്ക് താക്കീത് നൽകപ്പെട്ടു കൊണ്ടിരുന്ന ശിക്ഷ അവരെ ബാധിച്ചെങ്കിൽ;
Şuara 26:207
ഇഹലോകത്ത് അവർക്കുണ്ടായിരുന്ന സുഖാനുഗ്രഹങ്ങൾ എന്ത് ഉപകാരമാണ് അവർക്ക് ചെയ്യുക?! ആ അനുഗ്രഹങ്ങളെല്ലാം അവരെ വിട്ടുപിരിയും. അതൊന്നും യാതൊരു ഉപകാരവും ചെയ്യുകയുമില്ല.
Şuara 26:208
ഒരു സമുദായത്തെയും അവരിലേക്ക് ദൂതന്മാരെ നിയോഗിക്കുകയും, വേദഗ്രന്ഥങ്ങൾ ഇറക്കുകയും ചെയ്തു കൊണ്ട് തെളിവ് സ്ഥാപിച്ചതിന് ശേഷമല്ലാതെ നാം ശിക്ഷിച്ചിട്ടില്ല.
Şuara 26:209
അവർക്കൊരു ഓർമ്മപ്പെടുത്തലും ഉൽബോധനവുമായി കൊണ്ടാണ് അത്. ദൂതന്മാരെ നിയോഗിക്കുകയും, വേദഗ്രന്ഥങ്ങൾ ഇറക്കുകയും ചെയ്തു കൊണ്ട് തെളിവ് സ്ഥാപിച്ചതിന് ശേഷം മാത്രമാണ് അക്കൂട്ടരെ നശിപ്പിച്ചത് എന്നതിനാൽ നാം അവരോട് അതിക്രമം കാണിക്കുന്നവരായിരുന്നില്ല.
Şuara 26:210
അല്ലാഹുവിൻ്റെ ദൂതരുടെ -ﷺ- ഹൃദയത്തിൽ ഈ ഖുർആൻ കൊണ്ട് പിശാചുക്കൾ ഇറങ്ങിയിട്ടില്ല.
Şuara 26:211
അവിടുത്തെ ഹൃദയത്തിന് മേൽ അവർ ഖുർആൻ കൊണ്ട് ഇറങ്ങുക എന്നത് ശരിയാവുകയുമില്ല. അവർക്കതിന് സാധിക്കുകയുമില്ല.
Şuara 26:212
അവർക്കത് സാധിക്കില്ല; കാരണം ഖുർആൻ അവതരിക്കപ്പെടുന്ന ആകാശലോകത്തെ സ്ഥാനങ്ങളിൽ നിന്ന് അവർ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് അവർക്ക് അതിലേക്ക് എത്തിച്ചേരാൻ സാധിക്കുക?! എങ്ങനെയാണ് അതും കൊണ്ട് (ഭൂമിയിലേക്ക്) ഇറങ്ങുവാൻ കഴിയുക?!
Şuara 26:213
അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെയും നീ ആരാധിക്കുകയോ, അല്ലാഹുവിനോടൊപ്പം അവനെ പങ്കാളിയാക്കുകയോ ചെയ്യരുത്. അങ്ങനെ നീ ചെയ്താൽ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ നീ ഉൾപ്പെടുന്നതായിരിക്കും.
Şuara 26:214
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹത്തിൽ അങ്ങയോട് ഏറ്റവും അടുത്ത ബന്ധുക്കൾക്ക് -ശേഷം അതിനോട് അടുത്തവർക്ക്- എന്നിങ്ങനെ താങ്കൾ താക്കീത് ചെയ്യുക; അവർ ബഹുദൈവാരാധനയിൽ തന്നെ തുടർന്നു കൊണ്ട് അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിക്കാതിരിക്കുന്നതിന്.
Şuara 26:215
നിന്നെ പിൻപറ്റിയ മുഅ്മിനുകളോട് അനുകമ്പയായും കാരുണ്യമായും വാക്കിലും പ്രവൃത്തിയിലും സൗമ്യത പുലർത്തുക.
Şuara 26:216
അവർ നിന്നെ ധിക്കരിക്കുകയും, അല്ലാഹുവിനെ ഏകനാക്കുകയും അവനെ അനുസരിക്കുകയും ചെയ്യണമെന്ന നിൻ്റെ കൽപ്പനകൾക്ക് അവർ ഉത്തരം നൽകാതിരിക്കുകയുമാണെങ്കിൽ അവരോട് പറഞ്ഞേക്കുക. തീർച്ചയായും ഞാൻ നിങ്ങൾ ചെയ്തു കൂട്ടുന്ന ബഹുദൈവാരാധനയിൽ നിന്നും തിന്മകളിൽ നിന്നും ഒഴിവാണ്.
Şuara 26:217
തൻ്റെ ശത്രുക്കളോട് പ്രതികാര നടപടി സ്വീകരിക്കുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിച്ച് നന്മകൾ ചെയ്തു കൊണ്ട് മടങ്ങുന്നവർക്ക് മേൽ ധാരാളമായി കാരുണ്യം ചൊരിയുന്നവനുമായ (റഹീം) അല്ലാഹുവിൻ്റെ മേൽ നിൻ്റെ എല്ലാ കാര്യങ്ങളും നീ ഭരമേൽപ്പിക്കുക.
Şuara 26:218
നീ നിസ്കാരത്തിനായി നിൽക്കുന്ന വേളയിൽ നിന്നെ കാണുന്നവനത്രെ അവൻ.
Şuara 26:219
നിസ്കരിക്കുന്നവരുടെ ഇടയിൽ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് താങ്കൾ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത് കാണുന്നു അവൻ. താങ്കളോ മറ്റുള്ളവരോ ചെയ്യുന്ന ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
Şuara 26:220
തീർച്ചയായും അവൻ തന്നെയാകുന്നു നിസ്കാരത്തിൽ നീ പാരായണം ചെയ്യുന്ന ഖുർആനും നിൻ്റെ പ്രകീർത്തനങ്ങളും കേൾക്കുന്നവനും (സമീഅ്), നിൻ്റെ മനസ്സിലെ ഉദ്ദേശം നന്നായി അറിയുന്നവനും (അലീം).
Şuara 26:221
ഖുർആൻ കൊണ്ട് ഇറങ്ങിയ പിശാചുക്കൾ എന്ന് നിങ്ങൾ പറയുന്ന ഈ പിശാചുക്കൾ ആരുടെ മേലാണ് ഇറങ്ങുക എന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!
Şuara 26:222
പിശാചുക്കൾ എല്ലാ മഹാകള്ളന്മാരും വൻപാപികളും ധിക്കാരികളുമായ ജ്യോത്സ്യന്മാർക്ക് മേലാണ് ഇറങ്ങുന്നത്.
Şuara 26:223
ഉന്നത സദസ്സുകളിൽ (മലക്കുളിൽ) നിന്ന് അവർ കട്ടുകേൾക്കുകയും, അങ്ങനെ അത് തങ്ങളുടെ കൂട്ടാളികളായ ജ്യോത്സ്യന്മാർക്ക് അവർ ഇട്ടുകൊടുക്കയും ചെയ്യുന്നു. ജ്യോത്സ്യന്മാരിൽ അധികവും കള്ളന്മാരാകുന്നു. അവർ ഏതെങ്കിലും ഒരു വാക്കിൽ സത്യം പറഞ്ഞാൽ തന്നെയും നൂറ് കളവുകൾ അതിനോടൊപ്പം ചേർക്കുന്നതുമാണ്.
Şuara 26:224
മുഹമ്മദ് നബി -ﷺ- ഒരു കവിയാണെന്ന് നിങ്ങൾ ആരോപിച്ചു. ഈ പറഞ്ഞ കവികളാകട്ടെ; സന്മാർഗത്തിൽ നിന്നും (സത്യത്തിന് മേലുള്ള) സ്ഥൈര്യതയിൽ നിന്നും പിഴച്ചു പോയവരാണ് അവരെ പിൻപറ്റുകയും, കവികൾ പാടുന്ന കവിതകൾ ചൊല്ലിപ്പകർന്നു നൽകുകയും ചെയ്യാറുള്ളത്.
Şuara 26:225
അല്ലാഹുവിൻ്റെ റസൂലേ! അവർ എല്ലാ താഴ്വാരങ്ങളിലും -പുകഴ്ത്തിയും ചിലപ്പോൾ ആക്ഷേപം ചൊരിഞ്ഞും മറ്റുമെല്ലാം- അലയുന്നവരാണെന്നത് അവരുടെ വഴികേടിൻ്റെ പ്രത്യക്ഷലക്ഷണങ്ങളിൽ പെട്ടതാണ് എന്ന് താങ്കൾ കാണുന്നില്ലേ?!
Şuara 26:226
അവർ കളവു പറയുന്നവരാണെന്നും; ഞങ്ങൾ ഇങ്ങനെയെല്ലാം ചെയ്തുവെന്ന് അവർ പറയും. യഥാർഥത്തിൽ അവർ അപ്രകാരം ചെയ്തിട്ടുണ്ടായിരിക്കുകയില്ല.
Şuara 26:227
കവികളുടെ കൂട്ടത്തിൽ (അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും, അതിക്രമത്തിന് വിധേയനാക്കപ്പെട്ട ശേഷം അല്ലാഹുവിൻ്റെ ശത്രുക്കൾക്കെതിരിൽ നടപടി സ്വീകരിക്കുകയും ചെയ്ത ഹസ്സാനുബ്നു ഥാബിതിനെ പോലുള്ളവർ ഒഴികെ. അല്ലാഹുവിൽ പങ്കുചേർത്തും, അല്ലാഹുവിൻ്റെ ദാസന്മാർക്ക് നേരെ അതിക്രമം പ്രവർത്തിച്ചും നടന്നവർ എന്തൊരു പര്യവസാനത്തിലേക്കാണ് തങ്ങൾ മടങ്ങുക എന്ന് വഴിയെ അറിഞ്ഞു കൊള്ളും. ഭയങ്കരമായ ഒരു വേദിയിലേക്കും, സൂക്ഷ്മമായ വിചാരണയിലേക്കുമാണ് അവർ വഴിയെ മടങ്ങുക.
Neml 27:1
ത്വാ സീൻ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. താങ്കൾക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ആയത്തുകൾ ഖുർആനിലെ ആയത്തുകളാകുന്നു. യാതൊരു അവ്യക്തതയുമില്ലാത്ത, സുവ്യക്തമായ ഗ്രന്ഥത്തിലെയും (ആയത്തുകളാകുന്നു). ആരെങ്കിലും അതിനെ കുറിച്ച് ഉറ്റാലോചിക്കുന്നുവെങ്കിൽ ഇത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അവന് ബോധ്യപ്പെടും.
Neml 27:2
ഈ ആയത്തുകൾ സത്യത്തിലേക്ക് വഴികാണിക്കുന്നതും, അതിലേക്ക് നയിക്കുന്നതും, അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർക്ക് സന്തോഷവാർത്ത അറിയിക്കുന്നതുമത്രെ.
Neml 27:3
നിസ്കാരം അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും, തങ്ങളുടെ സമ്പത്തിൽ നിന്ന് നിർബന്ധദാനം (സകാത്ത്) നൽകുകയും ചെയ്യുന്നവർ; ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിലും ശിക്ഷയിലുമെല്ലാം ഉറച്ചു വിശ്വസിക്കുന്നവരുമാണവർ.
Neml 27:4
പരലോകത്തിലും, അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷയിലും വിശ്വസിക്കാത്ത, (അല്ലാഹുവിനെ) നിഷേധിച്ചവർ; അവരുടെ മോശം പ്രവർത്തനങ്ങൾ അവർക്ക് നാം നന്നാക്കി തോന്നിപ്പിച്ചിരിക്കുന്നു. അങ്ങനെ അവരതിൽ തുടർന്നു പോവുകയും ചെയ്തിരിക്കുന്നു. ശരിയിലേക്കോ സന്മാർഗത്തിലേക്കോ വഴികണ്ടെത്താനാകാതെ, പരിഭ്രാന്തരായാണ് അവർ നിലകൊള്ളുന്നത്.
Neml 27:5
ഈ പറയപ്പെട്ട ഗുണവിശേഷണങ്ങളുള്ളവർ; അവർക്ക് തന്നെയാണ് ഇഹലോകത്തും പരലോകത്തും ഏറ്റവും മോശം ശിക്ഷയുള്ളത്. ഇഹലോകത്ത് അവർ (യുദ്ധത്തിൽ) കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യും. പരലോകത്ത് ജനങ്ങളിൽ ഏറ്റവും നഷ്ടക്കാർ അവരായിരിക്കുകയും ചെയ്യും. കാരണം, അവിടെ അവർ സ്വദേഹങ്ങളെയും അവരുടെ കുടുംബങ്ങളെയും ശാശ്വതമായ നരകശിക്ഷയിലേക്ക് തള്ളിവിട്ടു കൊണ്ട് നഷ്ടത്തിലാകുന്നതായിരിക്കും.
Neml 27:6
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ നീ സ്വീകരിക്കുന്നത് തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തിയുള്ളവനും (ഹകീം), തൻ്റെ സൃഷ്ടികൾക്ക് ഏറ്റവും അനുയോജ്യമായത് ഏതെന്നതിൽ ഒരു അവ്യക്തതയുമില്ലാത്ത, സർവ്വവും അറിയുന്നവനുമായ (അലീം) അല്ലാഹുവിൽ നിന്നാകുന്നു.
Neml 27:7
അല്ലാഹുവിൻ്റെ റസൂലേ! മൂസാ തൻ്റെ കുടുംബത്തോട് പറഞ്ഞ സന്ദർഭം സ്മരിക്കുക. ഞാനിതാ ഒരു തീ കണ്ടിരിക്കുന്നു. അത് കത്തിച്ചു വെച്ചവരിൽ നിന്ന് നമ്മുടെ വഴി മനസ്സിലാക്കി തരുന്ന എന്തെങ്കിലും വാർത്തയുമായോ, അതിൽ നിന്ന് -നിങ്ങൾക്ക് തണുപ്പിൽ നിന്ന് തീകായാൻ- ഒരു തീക്കൊള്ളിയുമായോ ഞാൻ നിങ്ങളുടെ അടുത്തേക്ക് (തിരിച്ചു) വരാം.
Neml 27:8
അങ്ങനെ അദ്ദേഹം കണ്ട ആ തീയിൻ്റെ അരികിൽ അദ്ദേഹം എത്തിയപ്പോൾ അല്ലാഹു അദ്ദേഹത്തെ വിളിച്ചു കൊണ്ട് പറഞ്ഞു: ഈ തീയിൽ ഉള്ളവരും, അതിന് ചുറ്റുമുള്ളവരായ മലക്കുകളും പരിശുദ്ധരാക്കപ്പെട്ടിരിക്കുന്നു. വഴികേടിലായവർ വിശേഷിപ്പിക്കുന്ന, അല്ലാഹുവിന് അനുയോജ്യമല്ലാത്ത വിശേഷണങ്ങളിൽ നിന്ന് ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ പരിശുദ്ധിയും മഹത്വവും വാഴ്ത്തപ്പെട്ടിരിക്കുന്നു.
Neml 27:9
അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: തീർച്ചയായും ഞാനാകുന്നു അല്ലാഹു. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), എൻ്റെ സൃഷ്ടിപ്പിലും നിശ്ചയത്തിലും നിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനും (ഹകീം).
Neml 27:10
നിൻ്റെ വടി താഴെയിടുക.' മൂസാ (അല്ലാഹുവിൻ്റെ കൽപ്പന) അനുസരിച്ചു. അങ്ങനെ (ആ വടി) ഒരു സർപ്പത്തെ പോലെ ചലിക്കുകയും ഇളകുകയും ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടി; അദ്ദേഹം തിരിച്ചു വന്നില്ല. അപ്പോൾ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: അതിനെ താങ്കൾ പേടിക്കേണ്ടതില്ല. എൻ്റെ അടുക്കൽ (എൻ്റെ) ദൂതന്മാർ സർപ്പത്തെയോ മറ്റെന്തു വസ്തുവിനെയോ ഭയക്കേണ്ടതില്ല.
Neml 27:11
എന്നാൽ ആരെങ്കിലും തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിക്കുകയും, ശേഷം പശ്ചാത്തപിച്ചു മടങ്ങുകയുമാണെങ്കിൽ തീർച്ചയായും അവന് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവനോട് ഏറെ കരുണ ചെയ്യുന്നവനും (റഹീം) ആകുന്നു ഞാൻ.
Neml 27:12
കഴുത്തിന് താഴെയുള്ള കുപ്പായ വിടവിലൂടെ താങ്കളുടെ കൈ പ്രവേശിപ്പിക്കുക. അങ്ങനെ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ -പാണ്ഡോ മറ്റോ കാരണമായല്ലാതെ- മഞ്ഞു പോലെ വെളുത്തതായി അത് പുറത്തു വരും. ഫിർഔനും അവൻ്റെ ജനതക്കും നിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഒമ്പത് ദൃഷ്ടാന്തങ്ങളിൽ പെട്ടതാണിത്. ആ ഒമ്പത് ദൃഷ്ടാന്തങ്ങൾ ഇവയാണ്: (കൈ (പ്രകാശിക്കുക), വടി (സർപ്പമാവുക), വരൾച്ചയുണ്ടാവുക, കൃഷിവിഭവങ്ങൾ കുറയുക, പ്രളയം സംഭവിക്കുക, വെട്ടുകിളിയുടെയും (കൃഷി നശിപ്പിക്കുന്ന) പേനുകളുടെയും, തവളകളുടെയും (ശല്യം), (കുടിവെള്ളമെല്ലാം) രക്തമാവുക.തീർച്ചയായും അവർ അല്ലാഹുവിനെ അനുസരിക്കാതെ, അവനെ നിഷേധിക്കുന്ന ജനതയായിരുന്നു.
Neml 27:13
അങ്ങനെ മൂസായെ പിന്താങ്ങുന്ന നമ്മുടെ ഈ വ്യക്തവും പ്രകടവുമായ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു: മൂസാ ഈ കൊണ്ടുവന്നിരിക്കുന്ന ദൃഷ്ടാന്തങ്ങളെല്ലാം വ്യക്തമായ മാരണമാകുന്നു.
Neml 27:14
വ്യക്തമായ ഈ ദൃഷ്ടാന്തങ്ങളെ അവർ അംഗീകരിക്കാതെ നിഷേധിച്ചു തള്ളി. അവയെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്ന ദൃഢബോധ്യമുണ്ടായിട്ടും അവരുടെ അതിക്രമവും സത്യം സ്വീകരിക്കുന്നതിലുള്ള അഹങ്കാരവും കാരണത്താലാണ് അവരപ്രകാരം ചെയ്തത്. അപ്പോൾ -അല്ലാഹുവിൻ്റെ റസൂലേ!- ചിന്തിച്ചു നോക്കുക: (അല്ലാഹുവിനെ) നിഷേധിച്ചും അവനെ ധിക്കരിച്ചും ഭൂമിയിൽ കുഴപ്പം വിതച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നു. അവരെയെല്ലാം നാം തകർത്തുതരിപ്പണമാക്കി കളഞ്ഞു.
Neml 27:15
ദാവൂദിനും അദ്ദേഹത്തിൻ്റെ മകൻ സുലൈമാനും നാം അറിവ് നൽകി. അതിൽ പെട്ടതായിരുന്നു പക്ഷികളുടെ സംസാരം അറിയാൻ കഴിയുക എന്നത്. ദാവൂദും സുലൈമാനും അല്ലാഹുവിനോട് നന്ദിയായിക്കൊണ്ട് പറഞ്ഞു: പ്രവാചകത്വവും വിജ്ഞാനവും നൽകിക്കൊണ്ട് അല്ലാഹുവിൻ്റെ വിശ്വാസികളായ ദാസന്മാരിൽ എത്രയോ പേരെക്കാൾ നമുക്ക് ശ്രേഷ്ഠത നൽകിയവനായ അല്ലാഹുവിന് സർവ്വസ്തുതിയും.
Neml 27:16
അങ്ങനെ സുലൈമാൻ തൻ്റെ പിതാവായ ദാവൂദിൽ നിന്ന് അദ്ദേഹത്തിൻ്റെ പ്രവാചകത്വവും വിജ്ഞാനവും അധികാരവും അനന്തരമായി സ്വീകരിച്ചു. അല്ലാഹു തനിക്കും തൻ്റെ പിതാവിനും നൽകിയ അനുഗ്രഹങ്ങൾ സ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ജനങ്ങളേ! പക്ഷികളുടെ ശബ്ദങ്ങൾ ഗ്രഹിക്കാനുള്ള വിവരം അല്ലാഹു ഞങ്ങൾക്ക് നൽകിയിരിക്കുന്നു. നബിമാർക്കും രാജാക്കന്മാർക്കും നൽകിയ എല്ലാ കാര്യങ്ങളിൽ നിന്നും ഞങ്ങൾക്ക് അവൻ നൽകുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹു ഞങ്ങൾക്ക് ഈ നൽകിയിരിക്കുന്നത് തന്നെയാകുന്നു വ്യക്തവും പ്രകടവുമായ അനുഗ്രഹം.
Neml 27:17
സുലൈമാന് വേണ്ടി അദ്ദേഹത്തിൻ്റെ, മനുഷ്യരുടെയും ജിന്നുകളുടെയും പക്ഷികളുടെയും സൈന്യത്തെ ഒരുമിച്ചു കൂട്ടപ്പെട്ടു. അവരെല്ലാം കൃത്യമായി നിരത്തിനിർത്തപ്പെട്ടു.
Neml 27:18
അങ്ങനെ അവർ (സൈന്യങ്ങൾ) നയിക്കപ്പെടുകയും, ശാമിലുള്ള ഒരു പ്രദേശമായ വാദിന്നംലിൽ എത്തുകയും ചെയ്തപ്പോൾ ഉറുമ്പുകളുടെ കൂട്ടത്തിലുള്ള ഒരു ഉറുമ്പ് പറഞ്ഞു: ഉറുമ്പുകളേ! നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചു കൊള്ളുക; സുലൈമാനും അദ്ദേഹത്തിൻ്റെ സൈന്യവും അവർ അറിയാതെ നിങ്ങളെ നശിപ്പിച്ചേക്കാം. അവർ അറിഞ്ഞു കൊണ്ട് നിങ്ങളെ ഒരിക്കലും ചവിട്ടിയരക്കില്ല.
Neml 27:19
ആ (ഉറുമ്പിൻ്റെ) സംസാരം കേട്ടപ്പോൾ സുലൈമാൻ പുഞ്ചിരിതൂകി. തൻ്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ മാതാപിതാക്കൾക്കും മേൽ നീ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാൻ നീ എനിക്ക് പ്രചോദനം നൽകുകയും, അതിന് സൗകര്യം നൽകുകയും ചെയ്യേണമേ! നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കാനും നീ എനിക്ക് സൗകര്യപ്പെടുത്തണേ! നിൻ്റെ കാരുണ്യത്താൽ നിൻ്റെ സച്ചരിതരായ ദാസന്മാരിൽ നീ എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ!
Neml 27:20
പക്ഷികളുടെ സൈന്യത്തെ പരിശോധിച്ചപ്പോൾ അക്കൂട്ടത്തിൽ മരംകൊത്തിയെ സുലൈമാൻ നബി കണ്ടില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്തു പറ്റി? മരംകൊത്തിയെ കാണുന്നില്ലല്ലോ? അതിനെ കാണുന്നതിൽ നിന്ന് എന്നെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ഉള്ളതു കൊണ്ടാണോ, അതല്ല മരംകൊത്തി പോയ്മറഞ്ഞതാണോ?!
Neml 27:21
മരംകൊത്തി എവിടെയോ പോയിമറഞ്ഞതാണെന്ന് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: അതിന് ഞാൻ കടുത്ത ശിക്ഷ തന്നെ നൽകും. അല്ലെങ്കിൽ ഇവിടെ ഹാജരാകാത്തതിനുള്ള ശിക്ഷയായി അതിനെ ഞാൻ അറുത്തു കളയുക തന്നെ ചെയ്യും. അതല്ലെങ്കിൽ എന്തു കൊണ്ട് ഇവിടെ ഹാജരായില്ലെന്നതിന് വ്യക്തമായ ഒരു ന്യായം അതെനിക്ക് കൊണ്ടുവന്നു തരട്ടെ.
Neml 27:22
വളരെ അധികം സമയമൊന്നും അസന്നിഹിതനാകാതെ തന്നെ മരംകൊത്തി (തിരിച്ചെത്തി). അങ്ങനെ അത് വന്നപ്പോൾ സുലൈമാനോട് പറഞ്ഞു: നിങ്ങൾ കാണാത്ത ചിലത് ഞാൻ കണ്ടിരിക്കുന്നു. സബഅ് ദേശത്ത് നിന്ന് സത്യസന്ധമായ -സംശയിക്കേണ്ടതില്ലാത്ത- ഒരു വാർത്തയുമായാണ് ഞാൻ വന്നിരിക്കുന്നത്.
Neml 27:23
അവരെ ഭരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കാണുകയുണ്ടായി. ശക്തിയുടെയും അധികാരത്തിൻ്റെയും എല്ലാ മാർഗങ്ങളും അവൾക്ക് നൽകപ്പെട്ടിരിക്കുന്നു. ഗംഭീരമായ ഒരു സിംഹാസനവും അവൾക്കുണ്ട്; അതിന് മുകളിലിരുന്നു കൊണ്ടാണ് തൻ്റെ ജനതയുടെ കാര്യങ്ങൾ അവൾ നിയന്ത്രിക്കുന്നത്.
Neml 27:24
ഈ സ്ത്രീയും അവളുടെ സമൂഹവും സൂര്യന് മുൻപിലാണ് സാംഷ്ടാംഗം ചെയ്യുന്നത്; അല്ലാഹുവിനല്ല. അവർ നിലകൊള്ളുന്ന ബഹുദൈവാരാധനയും തിന്മകളും നിറഞ്ഞ ഈ പ്രവൃത്തി പിശാച് അവർക്ക് ഭംഗിയാക്കി തോന്നിപ്പിക്കുകയും, അവരെ സത്യപാതയിൽ നിന്ന് വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ അതിലേക്ക് വഴിപ്രാപിക്കുന്നില്ല.
Neml 27:25
ആകാശത്തിൽ ഒളിപ്പിച്ചു വെച്ച മഴയെയും, ഭൂമിയിൽ ഒളിപ്പിച്ച ചെടികളെയും പുറത്തു കൊണ്ടുവരികയും, നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമായ പ്രവർത്തനങ്ങളെ -അതിലൊന്നിലും അവ്യക്തതയില്ലാതെ- അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് മാത്രം സാഷ്ടാംഗം ചെയ്യുന്നവരായി അവർ മാറാതിരിക്കുന്നതിന് പിശാച് അവരുടെ ബഹുദൈവാരാധനയും തിന്മകളും ഭംഗിയാക്കി തോന്നിപ്പിച്ചിരിക്കുന്നു.
Neml 27:26
അല്ലാഹു; അവന് പുറമെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മഹത്തരമായ സിംഹാസനത്തിൻ്റെ രക്ഷിതാവത്രെ അവൻ.
Neml 27:27
സുലൈമാൻ -عَلَيْهِ السَّلَامُ- മരംകൊത്തിയോട് പറഞ്ഞു: നീ ഈ പറഞ്ഞതെല്ലാം സത്യമാണോ, അതല്ല കളവാണോ എന്ന് നാം പരിശോധിക്കുന്നതാണ്.
Neml 27:28
അങ്ങനെ സുലൈമാൻ ഒരു കത്ത് എഴുതുകയും, അത് മരംകൊത്തിയെ ഏൽപ്പിക്കുകയും ചെയ്തു. ശേഷം അതിനോട് അദ്ദേഹം പറഞ്ഞു: നീ എൻ്റെ ഈ കത്തും കൊണ്ട് സബഉകാരുടെ അടുക്കൽ പോവുകയും, അവരെ ഇത് ഏൽപ്പിക്കുകയും ചെയ്യുക. അതിനെ കുറിച്ച് അവരെന്താണ് പരസ്പരം ചർച്ച ചെയ്യുന്നതെന്ന് കേൾക്കാനായി നീ അവരിൽ നിന്ന് കുറച്ച് മാറിനിൽക്കുകയും ചെയ്യുക.
Neml 27:29
അങ്ങനെ രാജ്ഞി ആ കത്ത് കൈപ്പറ്റുകയും, അവർ പറയുകയും ചെയ്തു: അല്ലയോ പ്രമുഖരേ! എനിക്കിതാ മാന്യവും പ്രൗഢവുമായ ഒരു കത്ത് ലഭിച്ചിരിക്കുന്നു.
Neml 27:30
സുലൈമാനിൽ നിന്നുള്ള ഈ കത്തിൻ്റെ ഉള്ളടക്കം ആരംഭിക്കുന്നത് "ബിസ്മില്ലാഹി റഹ്മാനി റഹീം" (സർവ്വവിശാലമായ കാരുണ്യമുള്ളവനും (റഹ്മാൻ) അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ (റഹീം) അല്ലാഹുവിൻ്റെ നാമത്തിൽ) എന്നു പറഞ്ഞു കൊണ്ടാണ്.
Neml 27:31
നിങ്ങൾ അഹങ്കാരം കാണിക്കരുത്. ഞാൻ നിങ്ങളെ ക്ഷണിക്കുന്ന ഏകനായ അല്ലാഹുവിനെ ആരാധിക്കുക എന്ന തൗഹീദിന് കീഴൊതുങ്ങിയും സമർപ്പിച്ചും, നിങ്ങൾ നിലകൊള്ളുന്ന -സൂര്യാരാധന പോലുള്ള- അല്ലാഹുവിന് പങ്കാളികളെ നിശ്ചയിക്കുന്ന ശിർക്ക് ഉപേക്ഷിച്ചു കൊണ്ടും എൻ്റെ അടുത്ത് വരിക.
Neml 27:32
രാജ്ഞി പറഞ്ഞു: പൗരപ്രമുഖരേ! നേതാക്കളേ! എൻ്റെ ഈ വിഷയത്തിൽ എന്താണ് ശരിയെന്ന് നിങ്ങൾ എനിക്ക് വിശദീകരിച്ചു തരിക. നിങ്ങളുടെ സാന്നിധ്യത്തിൽ, നിങ്ങളുടെ അഭിപ്രായം പ്രകടമാക്കിയതിന് ശേഷമല്ലാതെ ഞാൻ ഒരു കാര്യത്തിലും വിധി പ്രസ്താവിക്കാറില്ലല്ലോ?!
Neml 27:33
അവരുടെ ജനതയിലെ പൗരപ്രമുഖർ പറഞ്ഞു: നാം വളരെ ശക്തിയുള്ളവരും, യുദ്ധത്തിൽ കടുത്ത പോരാട്ടവീര്യമുള്ളവരും തന്നെയാണ്. മഹതിയുടെ അഭിപ്രായമെന്തോ; അത് തന്നെയാണ് (നമ്മുടെയും) അഭിപ്രായം. അത് നടപ്പിലാക്കാൻ ശേഷിയുള്ളവർ തന്നെയാണ് നാം.
Neml 27:34
രാജ്ഞി പറഞ്ഞു: തീർച്ചയായും രാജാക്കന്മാർ ഏതെങ്കിലും നാട്ടിൽ പ്രവേശിച്ചാൽ കൊന്നും കൊള്ളയടിച്ചും പിടിച്ചെടുത്തും, അവിടെയുള്ള പ്രതാപവും ശേഷിയുമുണ്ടായിരുന്ന നേതാക്കളെയും പൗരപ്രമുഖരെയും നിന്ദ്യരാക്കിയും ആ നാട് നശിപ്പിക്കാറാണ് പതിവ്. ഏതെങ്കിലും നാട്ടിൽ അധികാരം പിടിച്ചെടുത്താൽ ആ നാട്ടുകാരിൽ ഭയവും ബഹുമാനവും നിറക്കാൻ അപ്രകാരമാണ് രാജാക്കന്മാർ സ്ഥിരം പ്രവർത്തിക്കാറുള്ളത്.
Neml 27:35
ഈ കത്തെഴുതിയ വ്യക്തിക്കും, അദ്ദേഹത്തിൻ്റെ സമൂഹത്തിനും നാം ഒരു സമ്മാനം അയക്കുകയാണ്. ഈ സമ്മാനം അയച്ചു കൊടുത്ത ശേഷം ദൂതന്മാർ എന്തു വിവരവുമായാണ് തിരിച്ചെത്തുന്നതെന്ന് ഞാൻ നോക്കട്ടെ.
Neml 27:36
അങ്ങനെ അവളുടെ (രാജ്ഞിയുടെ) ദൂതനും അയാളോടൊപ്പം സുലൈമാനുള്ള പാരിതോഷികം വഹിക്കുന്ന സഹായികളും സുലൈമാൻ്റെ അരികിൽ എത്തിയപ്പോൾ പാരിതോഷികം അയച്ചതിൽ അനിഷ്ടം പ്രകടമാക്കി കൊണ്ട് അദ്ദേഹം പറഞ്ഞു: സമ്പത്ത് നൽകി സഹായിച്ചുകൊണ്ട് എന്നെ നിങ്ങളിൽ നിന്ന് തടുത്തു നിർത്താൻ ശ്രമിക്കുകയാണോ നിങ്ങൾ?! എങ്കിൽ, അല്ലാഹു എനിക്ക് നൽകിയ പ്രവാചകത്വവും അധികാരവും സമ്പാദ്യവുമാണ് നിങ്ങൾ നൽകിയതിനെക്കാൾ ഉത്തമമായിട്ടുള്ളത്. എന്നാൽ നിങ്ങളാകുന്നു ഐഹികജീവിതത്തിൻ്റെ വിഭവങ്ങൾ സമ്മാനമായി നൽകപ്പെടുമ്പോൾ സന്തോഷിക്കുന്നവർ.
Neml 27:37
സുലൈമാൻ -عَلَيْهِ السَّلَامُ- രാജ്ഞിയുടെ ദൂതനോട് പറഞ്ഞു: നീ കൊണ്ട് വന്ന പാരിതോഷികവുമായി അവരുടെ അടുത്തേക്ക് തന്നെ തിരിച്ചു പോവുക. അവൾക്കും അവളുടെ ജനതക്കും നേരിടാൻ സാധിക്കാത്ത സൈന്യങ്ങളുമായി നാം അവരുടെ അടുക്കൽ വരുന്നതാണ്. നമ്മുടെയരികിൽ കീഴൊതുക്കത്തോടെ അവർ വരുന്നില്ലെങ്കിൽ, പ്രതാപത്തോടെ ജീവിച്ചിരുന്ന അവസ്ഥക്ക് ശേഷം നിന്ദ്യരായി അവരെ സബഇൽ നിന്ന് നാം പുറത്താക്കുകയും ചെയ്യുന്നതാണ്.
Neml 27:38
രാജ്യതന്ത്രജ്ഞരെ വിളിച്ചു കൊണ്ട് സുലൈമാൻ -عَلَيْهِ السَّلَامُ- പറഞ്ഞു: അല്ലയോ പ്രമുഖരേ! നിങ്ങളിൽ ആരാണ് അവളുടെ (സബഇലെ രാജ്ഞിയുടെ) അധികാരക്കസേര (സിംഹാസനം) അവരിവിടെ കീഴൊതുങ്ങിയവരായി എത്തുന്നതിന് മുൻപ് എനിക്ക് എത്തിച്ചു തരിക?!
Neml 27:39
ജിന്നുകളിൽ പെട്ട മല്ലനായ ഒരുവൻ പറഞ്ഞു: അവളുടെ സിംഹാസനം താങ്കൾ ഇപ്പോൾ ഇരിക്കുന്ന ഈ സദസ്സിൽ നിന്ന് താങ്കൾ എഴുന്നേൽക്കുന്നതിന് മുൻപ് ഞാൻ കൊണ്ടു വന്നുതരാം. തീർച്ചയായും അത് കൊണ്ടുവരാൻ മാത്രം ശക്തനും, അതിലുള്ളത് സംരക്ഷിക്കുന്ന വിശ്വസ്തനുമാണ് ഞാൻ. അതിൽ നിന്ന് ഒന്നും തന്നെ ഞാൻ കുറക്കുകയില്ല.
Neml 27:40
സുലൈമാൻ്റെ അരികിൽ ഉണ്ടായിരുന്ന പണ്ഡിതനും സച്ചരിതനുമായിരുന്ന, വേദഗ്രന്ഥത്തിലെ വിജ്ഞാനമുണ്ടായിരുന്ന, അല്ലാഹു വിളിച്ചു പ്രാർത്ഥിക്കപ്പെട്ടാൽ ഉത്തരം നൽകുന്ന അവൻ്റെ 'ഏറ്റവും മഹത്തരമായ നാമം (ഇസ്മുൽ അഅ്ദ്വം)' അറിയുമായിരുന്ന ഒരാൾ പറഞ്ഞു: താങ്കളുടെ കണ്ണിമ വെട്ടുന്നതിന് മുൻപ് ഞാൻ അവളുടെ സിംഹാസനം കൊണ്ടു വന്നുതരാം. അതിനായി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട താമസം അവൻ അത് കൊണ്ടുവന്നു തരും. അങ്ങനെ അദ്ദേഹം വിളിച്ചു പ്രാർത്ഥിക്കുകയും, അല്ലാഹു അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും ചെയ്തു. തൻ്റെ അരികിലായി അവളുടെ സിംഹാസനം എത്തിനിൽക്കുന്നത് കണ്ടപ്പോൾ സുലൈമാൻ പറഞ്ഞു: ഇത് എൻ്റെ രക്ഷിതാവിൻ്റെ ഔദാര്യമാകുന്നു. ഞാൻ അവൻ്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുമോ, അതല്ല നന്ദികേട് കാണിക്കുകയാണോ ചെയ്യുക എന്ന് അവൻ എന്നെ പരീക്ഷിക്കുന്നതിന് വേണ്ടിയാകുന്നു ഇത്. ആരെങ്കിലും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചാൽ അവൻ്റെ നന്ദിപ്രകടനത്തിൻ്റെ ഗുണഫലം അവന് തന്നെയാണ് ലഭിക്കുക. അല്ലാഹു അതിൽ നിന്നെല്ലാം പരമധന്യനാണ്; അടിമകളുടെ നന്ദി അവന് എന്തെങ്കിലും വർദ്ധിപ്പിക്കുന്നില്ല. ആരെങ്കിലും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിഷേധിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കാതിരിക്കുകയും ചെയ്താൽ തീർച്ചയായും എൻ്റെ രക്ഷിതാവ് അവൻ്റെ നന്ദിയിൽ നിന്ന് ധന്യനാണ്. അവൻ അങ്ങേയറ്റം ഉൽകൃഷ്ടതയുള്ളവനുമാണ്; അതു കൊണ്ടാണ് അവൻ്റെ അനുഗ്രഹങ്ങൾ നിഷേധിക്കുന്നവർക്ക് മേലും അവൻ അവ ചൊരിഞ്ഞു നൽകുന്നത്.
Neml 27:41
സുലൈമാൻ -عَلَيْهِ السَّلَامُ- പറഞ്ഞു: അവളുടെ സിംഹാസനം അതിൻ്റെ മുൻപുള്ള രൂപത്തിൽ നിന്ന് വ്യത്യാസപ്പെടുത്തുക. അത് തൻ്റെ സിംഹാസനമാണെന്ന് തിരിച്ചറിയുന്നവരായിരിക്കുമോ അവൾ, അതല്ല തങ്ങളുടെ വസ്തുവകകൾ തിരിച്ചറിയാത്തവരിലാണോ അവൾ ഉൾപ്പെടുക എന്ന് നമുക്ക് നോക്കാം.
Neml 27:42
സബഇലെ രാജ്ഞി സുലൈമാൻ്റെ അരികിൽ എത്തിയപ്പോൾ അവളോട് -ഒരു പരീക്ഷണമെന്ന നിലക്ക്- ചോദിക്കപ്പെട്ടു: ഇത് നിങ്ങളുടെ സിംഹാസനം പോലുണ്ടോ? അവൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞു: അത് പോലെയുണ്ടെന്ന് തോന്നുന്നു. അപ്പോൾ സുലൈമാൻ പറഞ്ഞു: അല്ലാഹു ഇവൾക്ക് മുൻപ് തന്നെ നമുക്ക് അറിവ് നൽകിയിട്ടുണ്ട്. അത്തരം കാര്യങ്ങൾക്കെല്ലാം അവന് കഴിവുണ്ട് എന്നതിനാൽ. നാമാകട്ടെ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുകയും, അവനെ അനുസരിക്കുകയും ചെയ്തിരുന്ന (മുസ്ലിംകൾ) ആയിരുന്നു താനും.
Neml 27:43
തൻ്റെ ജനതയെ അന്ധമായി പിൻപറ്റിക്കൊണ്ട് അവൾ ആരാധിച്ചിരുന്ന ആരാധ്യവസ്തുക്കൾ അല്ലാഹുവിനെ ഏകനാക്കുക എന്നതിൽ നിന്ന് അവളെ വഴിതെറ്റിച്ചിരുന്നു. തീർച്ചയായും അവൾ അല്ലാഹുവിനെ നിഷേധിക്കുന്ന ഒരു ജനതയിൽ പെട്ടവളായിരുന്നു. അതിനാൽ അവളും അവരെ പോലെ (അല്ലാഹുവിനെ) നിഷേധിക്കുന്നവളായിരുന്നു.
Neml 27:44
കൊട്ടാരത്തിൽ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. അതാകട്ടെ ഒരു പ്രതലം പോലെയാണുള്ളത്. അങ്ങനെ അത് കണ്ടപ്പോൾ വെള്ളമാണെന്ന് അവൾ ധരിച്ചു പോവുകയും, അതിൽ ചവിട്ടുന്നതിനായി തൻ്റെ കണങ്കാലിൽ നിന്ന് വസ്ത്രം ഉയർത്തുകയും ചെയ്തു. സുലൈമാൻ പറഞ്ഞു: ഇത് മിനുക്കിയ സ്ഫടികം കൊണ്ടുള്ള കൊട്ടാരമാകുന്നു. അങ്ങനെ അദ്ദേഹം അവളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവൾ ഇസ്ലാം സ്വീകരിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! തീർച്ചയായും ഞാൻ നിന്നോടൊപ്പം മറ്റുള്ളവരെയും ആരാധിച്ചു കൊണ്ട് എന്നോട് തന്നെ അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ ഇപ്പോൾ) സുലൈമാനോടൊപ്പം സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിന് ഞാൻ കീഴൊതുങ്ങിയിരിക്കുന്നു.
Neml 27:45
അല്ലാഹുവിനെ മാത്രം നിങ്ങൾ ആരാധിക്കൂ എന്ന സന്ദേശവുമായി ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ വംശസഹോദരൻ സ്വാലിഹിനെ നാം നിയോഗിച്ചു. അപ്പോൾ അവരതാ അദ്ദേഹത്തിൻ്റെ പ്രബോധനത്തിന് ശേഷം രണ്ട് കക്ഷികളായി മാറുന്നു. ഒരു വിഭാഗം (അല്ലാഹുവിൽ) വിശ്വസിച്ചവരും, മറുവിഭാഗം (അല്ലാഹുവിനെ) നിഷേധിക്കുന്നവരുമായി. അങ്ങനെ ആരാണ് സത്യത്തിലെന്ന് പരസ്പരം അവർ തർക്കിച്ചു കൊണ്ടിരുന്നു.
Neml 27:46
സ്വാലിഹ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞു: അല്ലാഹുവിൻ്റെ കാരുണ്യത്തിന് മുൻപ് അവൻ്റെ ശിക്ഷക്ക് നിങ്ങൾ ധൃതികൂട്ടുന്നതെന്തിനാണ്?! നിങ്ങളുടെ തിന്മകൾ പൊറുക്കാനും, അങ്ങനെ നിങ്ങളുടെ മേൽ കാരുണ്യം ചൊരിയാനും അല്ലാഹുവിനോട് നിങ്ങൾക്ക് തേടാമായിരുന്നില്ലേ?!
Neml 27:47
സത്യത്തിനെതിരെ ഉറച്ചു നിന്നു കൊണ്ട് അദ്ദേഹത്തിൻ്റെ ജനത പറഞ്ഞു: നീയും നിന്നോടൊപ്പമുള്ള വിശ്വാസികളും ഞങ്ങൾക്കൊരു ശകുനമായിരിക്കുന്നു. സ്വാലിഹ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞു: ഏതൊരു പ്രയാസം നിങ്ങളെ ബാധിക്കുന്നതു കാരണത്താലാണോ നിങ്ങൾ ശകുനത്തെ പഴിക്കുന്നത്, അതിനെ കുറിച്ചുള്ള എല്ലാ അറിവും അല്ലാഹുവിങ്കലാകുന്നു. അവന് യാതൊന്നും അവ്യക്തമാവുകയില്ല. എന്നാൽ നിങ്ങളാകട്ടെ; നിങ്ങൾക്ക് തുറന്നു നൽകപ്പെട്ട നന്മകളാലും, നിങ്ങളെ ബാധിക്കുന്ന തിന്മകളാലും പരീക്ഷിക്കപ്പെടുന്ന ഒരു സമൂഹമത്രെ.
Neml 27:48
ഹിജ്ർ പട്ടണത്തിൽ (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും ഭൂമിയിൽ കുഴപ്പം വിതക്കുന്ന ഒമ്പതു പേരുണ്ടായിരുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചു കൊണ്ടോ, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടോ ഭൂമിയിൽ നന്മയുണ്ടാക്കാത്തവരായിരുന്നു അവർ.
Neml 27:49
അവർ പരസ്പരം പറഞ്ഞു: നമുക്ക് സ്വാലിഹിൻ്റെ വീട്ടിലേക്ക് രാത്രി ചെല്ലാമെന്നും, അങ്ങനെ അവനെയും അവൻ്റെ കുടുംബത്തെയും കൊന്നുകളയാമെന്നും, ശേഷം അവൻ്റെ രക്തബന്ധുക്കളോട് 'ഞങ്ങൾ സ്വാലിഹിൻ്റെയോ കുടുംബത്തിൻ്റെയോ കൊലപാതകത്തിന് സാക്ഷികളായിട്ടില്ലെന്നും, ഞങ്ങൾ ഈ പറയുന്നതിൽ സത്യവാന്മാരാണെന്നും' അവരോട് പറയുകയും ചെയ്യാമെന്ന് നിങ്ങളോരോരുത്തരും അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യുക.
Neml 27:50
സ്വാലിഹിനെയും അദ്ദേഹത്തെ പിൻപറ്റിയ മുഅ്മിനുകളെയും നശിപ്പിക്കാനായി രഹസ്യമായി അവർ ഒരു തന്ത്രം മെനഞ്ഞു. എന്നാൽ അദ്ദേഹത്തെ അവരുടെ തന്ത്രത്തിൽ നിന്നും രക്ഷപ്പെടുത്താനും അദ്ദേഹത്തെ സഹായിക്കാനും അദ്ദേഹത്തിൻ്റെ ജനതയിലെ കാഫിറുകളെ നശിപ്പിക്കാനും നാം ഒരു തന്ത്രം മെനയുകയും ചെയ്തു. എന്നാൽ അവരതിനെ കുറിച്ച് ബോധവാന്മാരായിരുന്നില്ല.
Neml 27:51
അല്ലാഹുവിൻ്റെ റസൂലേ! ചിന്തിച്ചു നോക്കുക! അവരുടെ തന്ത്രങ്ങളുടെയും കണക്കുകൂട്ടലുകളുടെയും പര്യവസാനം എങ്ങനെയായിരുന്നു?! നമ്മുടെ പക്കൽ നിന്നുള്ള ശിക്ഷ കൊണ്ട് നാം അവരെ വേരോടെ പിഴുതെറിയുകയും, അവരെല്ലാം നശിക്കുകയും ചെയ്തു.
Neml 27:52
അതാ അവരുടെ വീടുകൾ; അവയുടെ ചുമരുകൾ മേൽക്കൂരയോടെ തകർന്നടിഞ്ഞു കിടക്കുന്നു. വീട്ടുകാരില്ലാതെ അവയെല്ലാം ശൂന്യമായി തീർന്നു. അവരുടെ അതിക്രമം കാരണത്താലായിരുന്നു അത്. തീർച്ചയായും അവരുടെ അതിക്രമം കാരണത്താൽ അവരെ ബാധിച്ച ഈ ശിക്ഷയിൽ (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനതക്ക് ഗുണപാഠമുണ്ട്. (വിശ്വസിച്ചവർ;) അവർ തന്നെയാകുന്നു ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നവർ.
Neml 27:53
സ്വാലിഹ് -عَلَيْهِ السَّلَامُ- ൻ്റെ ജനതയിൽ നിന്ന് അല്ലാഹുവിൽ വിശ്വസിച്ചവരെ നാം രക്ഷപ്പെടുത്തി. അവർ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവരായിരുന്നു.
Neml 27:54
അല്ലാഹുവിൻ്റെ റസൂലേ! ലൂത്വിനെ താങ്കൾ സ്മരിക്കുക. അദ്ദേഹം തൻ്റെ ജനതയെ ആക്ഷേപിച്ചു കൊണ്ടും, അവരുടെ തിന്മ വിലക്കി കൊണ്ടും പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സദസ്സുകളിൽ ഈ നീചവൃത്തി -സ്വവർഗസംഭോഗം- പരസ്യമായി ചെയ്യുകയും, അങ്ങോട്ടുമിങ്ങോട്ടും അത് വീക്ഷിക്കുകയുമാണോ?!
Neml 27:55
കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്മാരെയാണോ നിങ്ങൾ സമീപിക്കുന്നത്?! ചാരിത്ര്യസംരക്ഷണമോ സന്താനങ്ങളെയോ നിങ്ങൾ ആഗ്രഹിക്കുന്നില്ല; കേവലം മൃഗതുല്ല്യമായ തൃഷ്ണയടക്കുക എന്ന ലക്ഷ്യം മാത്രമാണ് നിങ്ങൾക്കുള്ളത്. അല്ല! നിങ്ങൾക്ക് മേൽ നിർബന്ധമായിട്ടുള്ള വിശ്വാസവും പരിശുദ്ധിയും തിന്മകളിൽ നിന്നുള്ള അകൽച്ചയും എന്തെല്ലാമാണെന്ന് അറിയാത്ത വിഡ്ഢികളായ ഒരു ജനതയാകുന്നു നിങ്ങൾ.
Neml 27:56
അദ്ദേഹത്തിൻ്റെ സംസാരത്തിന് മറുപടിയായി ആ ജനതക്ക് പറയാനുണ്ടായിരുന്നത് ഇതു മാത്രമാണ്: ലൂത്വിൻ്റെ കൂട്ടരെ നിങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങൾ പുറത്താക്കുക. തീർച്ചയായും അവർ വൃത്തികേടുകളിൽ നിന്നും മ്ലേഛതകളിൽ നിന്നുമൊക്കെ ശുദ്ധി പാലിക്കുന്ന കൂട്ടരാകുന്നു. തങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മ്ലേഛതകളിൽ പങ്കാളികളാകാതെ അതിനെ എതിർക്കുന്നവരാണ് അവർ എന്നതിനാൽ ലൂത്വിനോടൊപ്പമുള്ളവരെ പരിഹസിച്ചു കൊണ്ടാണ് അവർ അപ്രകാരം പറഞ്ഞത്.
Neml 27:57
അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ. ശിക്ഷക്കായി പിന്തിനിൽക്കുകയും, അതിൽ നശിച്ചു പോവുകയും ചെയ്യുന്നവരിലാണ് അവളെ നാം നിശ്ചയിച്ചത്.
Neml 27:58
ആകാശത്ത് നിന്ന് അവർക്ക് മേൽ നാം കല്ലുമഴ പെയ്യിച്ചു. ശിക്ഷയെ കുറിച്ച് താക്കീത് ചെയ്യപ്പെടുകയും, അതിന് ഉത്തരം നൽകാതിരിക്കുകയും ചെയ്തവരെ ബാധിച്ച ആ മഴ വളരെ മോശവും നാശകരവുമായിരുന്നു.
Neml 27:59
അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് സർവ്വസ്തുതിയും. ലൂത്വിൻ്റെയും സ്വാലിഹിൻ്റെയും സമൂഹങ്ങൾക്ക് ബാധിച്ചതു പോലുള്ള ശിക്ഷയിൽ നിന്ന് നബി -ﷺ- യുടെ അനുചരന്മാർക്ക് രക്ഷയുണ്ടാവുകയും ചെയ്യട്ടെ. യഥാർഥ ആരാധ്യനും, എല്ലാ വസ്തുക്കളുടെയും സർവ്വാധികാരമുള്ളവനുമായ അല്ലാഹുവാണോ; അതല്ല ബഹുദൈവാരാധകർ ആരാധിക്കുന്ന ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത ആരാധ്യവസ്തുക്കളാണോ നല്ലത്?!
Neml 27:60
ആകാശങ്ങളെയും ഭൂമിയെയും മുൻമാതൃകയൊന്നുമില്ലാതെ സൃഷ്ടിക്കുകയും, -ജനങ്ങളേ!- നിങ്ങൾക്കായി ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, അങ്ങനെ നിങ്ങൾക്ക് വേണ്ടി ഭംഗിയും സൗന്ദര്യവുമുള്ള പൂന്തോട്ടങ്ങൾ -അതിലെ ചെടികൾ മുളപ്പിക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കില്ലെന്നിരിക്കെ- അവ മുളപ്പിക്കുകയും ചെയ്തവനായ അല്ലാഹുവോടൊപ്പം ഇവയെല്ലാം പ്രവർത്തിക്കാൻ സാധിക്കുന്ന മറ്റൊരു ആരാധ്യനോ?! അല്ല! അവർ സത്യത്തിൽ നിന്ന് വ്യതിചലിക്കുകയും, സ്രഷ്ടാവിനെയും സൃഷ്ടികളെയും അന്യായമായി സമപ്പെടുത്തുകയും ചെയ്യുന്നവരത്രെ.
Neml 27:61
അഥവാ, ഭൂമിയെ വാസയോഗ്യമാക്കുകയും, അതിന് മുകളിൽ വസിക്കുന്നവരെയും കൊണ്ട് കുലുങ്ങാതിരിക്കുന്ന രൂപത്തിൽ ഉറപ്പിച്ചു നിർത്തുകയും, അതിനുള്ളിൽ ഒഴുകുന്ന നദികൾ നിശ്ചയിക്കുകയും, ഉറപ്പിച്ചു നിർത്തുന്ന പർവ്വതങ്ങൾ ഉണ്ടാക്കുകയും, ഉപ്പുരസമുള്ളതും ശുദ്ധമായതുമായ രണ്ട് സമുദ്രങ്ങൾക്കിടയിൽ അവ പരസ്പരം കൂടിച്ചേരുകയും, അങ്ങനെ ശുദ്ധവെള്ളം കുടിക്കാൻ പറ്റാത്ത രൂപത്തിലാവുകയും ചെയ്യാതിരിക്കുന്നതിന് വേണ്ടി അവ രണ്ടിനുമിടയിൽ ഒരു തടസ്സം നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനോടൊപ്പം, ഈ പറഞ്ഞതെല്ലാം പ്രവർത്തിച്ച മറ്റൊരു ആരാധ്യനുണ്ടെന്നോ?! അല്ല! എന്നാൽ അവരിൽ ബഹുഭൂരിപക്ഷം പേരും അറിയുന്നവരല്ല. അവർക്ക് (യാഥാർഥ്യം) അറിയുമായിരുന്നെങ്കിൽ അവർ അല്ലാഹുവിനോടൊപ്പം അവൻ്റെ സൃഷ്ടികളെ പങ്കാളികളാക്കി നിശ്ചയിക്കുമായിരുന്നില്ല.
Neml 27:62
തൻ്റെ കാര്യങ്ങൾ കടുത്തപ്രയാസത്തിലാവുകയും, കഠിനമായിത്തീരുകയും ചെയ്തവൻ വിളിച്ചു പ്രാർത്ഥിച്ചാൽ അവന് ഉത്തരം നൽകുകയും, മനുഷ്യനെ ബാധിക്കുന്ന രോഗവും ദാരിദ്ര്യവും മറ്റും പോലുള്ള പ്രയാസങ്ങൾ അവന് നീക്കിക്കൊടുക്കുകയും, ഒരു തലമുറ പിന്നിട്ടാൽ അടുത്ത തലമുറയെന്ന നിലയിൽ നിങ്ങളെ ഭൂമിയിൽ പിന്തുടർച്ചാവകാശികളാക്കുകയും ചെയ്തവനായ അല്ലാഹുവോടൊപ്പം ഇതെല്ലാം പ്രവർത്തിക്കുന്ന മറ്റൊരു ആരാധ്യനുണ്ടെന്നോ?! അല്ല! നിങ്ങൾ വളരെ കുറച്ച് മാത്രമെ ഉറ്റാലോചിക്കുകയും ഗുണപാഠം ഉൾക്കൊള്ളുകയും ചെയ്യുന്നുള്ളൂ.
Neml 27:63
കരയുടെ ഇരുട്ടുകളിലും, കടലിൻ്റെ ഇരുട്ടുകളിലും അല്ലാഹു നിശ്ചയിച്ച വഴിയടയാളങ്ങളിലൂടെയും നക്ഷത്രങ്ങളിലൂടെയും നിങ്ങൾക്ക് വഴികാണിക്കുകയും, തൻ്റെ അടിമകളുടെ മേൽ കാരുണ്യം വിതറുന്ന മഴ വർഷിക്കാനായിട്ടുണ്ടെന്ന സന്തോഷവാർത്ത നൽകുന്ന കാറ്റുകളെ അയക്കുകയും ചെയ്തവനായ അല്ലാഹുവിന് പുറമെ ഇവയെല്ലാം പ്രവർത്തിക്കുന്ന മറ്റൊരു ആരാധ്യനെന്നോ?! അവർ പങ്കുചേർക്കുന്ന അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട പങ്കാളികളിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനാവുകയും മഹത്വമുള്ളവനാവുകയും ചെയ്തിരിക്കുന്നു.
Neml 27:64
ഘട്ടംഘട്ടമായി ഗർഭപാത്രത്തിൽ സൃഷ്ടിപ്പ് ആരംഭിക്കുകയും, ശേഷം അവനെ മരിപ്പിച്ചതിന് ശേഷം വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്കുകയും, ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ വർഷിക്കുന്ന മഴയിലൂടെ നിങ്ങൾക്ക് ഉപജീവനം നൽകുകയും, ഭൂമിയിൽ മുളപ്പിക്കുന്ന ചെടികളിലൂടെ നിങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നവനായ അല്ലാഹുവോടൊപ്പം അപ്രകാരം ചെയ്യുന്ന മറ്റൊരു ആരാധ്യനോ?! അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ നിലകൊള്ളുന്ന ഈ ബഹുദൈവാരാധനക്ക് നിങ്ങളുടെ പ്രമാണം കൊണ്ടുവരൂ! നിങ്ങളാണ് സത്യത്തിൽ നിലകൊള്ളുന്നത് എന്ന നിങ്ങളുടെ ജൽപ്പനം സത്യസന്ധമാണെങ്കിൽ (അപ്രകാരം ചെയ്യുക).
Neml 27:65
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആകാശങ്ങളിലുള്ള മലക്കുകളോ, ഭൂമിയിലുള്ള മനുഷ്യരോ അദൃശ്യമറിയുകയില്ല. എന്നാൽ അല്ലാഹു മാത്രമാകുന്നു അദൃശ്യം അറിയുന്നവൻ. (ഇഹലോകത്ത് പ്രവർത്തിച്ചതിനുള്ള) പ്രതിഫലം നൽകപ്പെടുന്നതിനായി എന്നാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക എന്ന കാര്യം ആകാശങ്ങളിലും ഭൂമിയിലുമുള്ള ഒരാൾക്കും അറിയുകയില്ല.
Neml 27:66
അതല്ല, അന്ത്യനാളിനെ കുറിച്ചുള്ള അവരുടെ വിവരം വർദ്ധിക്കുകയും, അങ്ങനെ അവർക്കതിനെ കുറിച്ച് ദൃഢബോധ്യം വന്നിരിക്കുകയുമാണോ?! അല്ല! മറിച്ച്, അവർ പരലോകത്തെ കുറിച്ച് സംശയത്തിലും പരിഭ്രാന്തിയിലുമാകുന്നു. എന്നാൽ അവരുടെ ഉൾക്കണ്ണുകൾ അതിനെ കുറിച്ചുള്ള അന്ധതയിലാകുന്നു.
Neml 27:67
(അല്ലാഹുവിനെ) നിഷേധിച്ചവർ അത്ഭുതത്തോടെ ചോദിക്കുന്നു: നാം മരിക്കുകയും, മണ്ണായിത്തീരുകയും ചെയ്താൽ വീണ്ടും ജീവനുള്ളവരായി ഉയിർത്തെഴുനേൽപ്പിക്കപ്പെടുമെന്നോ?!
Neml 27:68
ഞങ്ങൾക്കും, ഞങ്ങൾക്ക് മുൻപ് ഞങ്ങളുടെ പിതാക്കൾക്കും ഈ കാര്യം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്; ഞങ്ങളെല്ലാം പുനരുജ്ജീവിപ്പിക്കപ്പെടുന്നതാണെന്ന്. എന്നാൽ അത് പുലരുന്നത് ഞങ്ങളാരും കണ്ടില്ല. (അതിനാൽ) നമുക്കെല്ലാം നൽകപ്പെട്ടിരിക്കുന്ന ഈ വാഗ്ദാനം കേവലം പൂർവ്വികർ അവരുടെ ഏടുകളിൽ രേഖപ്പെടുത്തിയ ചില കള്ളങ്ങൾ മാത്രമാകുന്നു.
Neml 27:69
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് താങ്കൾ പറയുക: നിങ്ങൾ ഭൂമിയിൽ ഏതു ദിശയിലേക്കും സഞ്ചരിച്ചു കൊള്ളുക. എന്നിട്ട് എങ്ങനെയായിരുന്നു പുനരുത്ഥാനത്തെ നിഷേധിച്ച അതിക്രമികളുടെ പര്യവസാനം എന്നു ചിന്തിക്കുക! അന്ത്യനാളിനെ നിഷേധിച്ചതിനാൽ അവരെയെല്ലാം നാം നശിപ്പിച്ചു കളഞ്ഞു.
Neml 27:70
ബഹുദൈവാരാധകർ താങ്കളുടെ പ്രബോധനത്തിൽ നിന്ന് തിരിഞ്ഞു കളയുന്നതിൽ താങ്കൾ ദുഃഖിക്കേണ്ടതില്ല. അവരുടെ കുതന്ത്രമോർത്ത് താങ്കളുടെ ഹൃദയം നുറുങ്ങേണ്ടതുമില്ല. അല്ലാഹു അവർക്കെതിരെ താങ്കളെ സഹായിക്കുന്നതാണ്.
Neml 27:71
നിൻ്റെ സമൂഹത്തിലെ പുനരുത്ഥാനത്തെ കളവാക്കുന്ന, (അല്ലാഹുവിനെ) നിഷേധിച്ചവർ പറയുന്നു: നീയും (അല്ലാഹുവിൽ) വിശ്വസിച്ചവരും വാഗ്ദാനം നൽകുന്ന ഈ ശിക്ഷ എന്നാണ് യാഥാർഥ്യമായി പുലരുക?! നിങ്ങൾ വാദിക്കുന്നത് സത്യമാണെങ്കിൽ (അതു പറഞ്ഞു തരിക).
Neml 27:72
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങൾ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ശിക്ഷകളിൽ ചിലത് നിങ്ങളുടെ അരികിൽ തന്നെ എത്തിയിരിക്കാം.
Neml 27:73
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് ജനങ്ങളോട് വളരെ ഔദാര്യമുള്ളവനാകുന്നു. അതു കൊണ്ടാണ് അവർ നിഷേധത്തിലും തിന്മകളിലും നിലകൊണ്ടിട്ടും അവൻ അവരെ ഉടനടി ശിക്ഷിക്കാത്തത്. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നില്ല.
Neml 27:74
നിൻ്റെ റബ്ബ് അവരുടെ ഹൃദയങ്ങൾ മറച്ചു വെക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അറിയുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവനവർക്ക് നൽകുന്നതുമാണ്.
Neml 27:75
ആകാശങ്ങളിൽ ജനങ്ങൾക്ക് മേൽ മറഞ്ഞു കിടക്കുന്നതോ, ഭൂമിയിൽ മറഞ്ഞു കിടക്കുന്നതോ ആയ ഒരു കാര്യവും വ്യക്തമായ രേഖയിൽ -ലൗഹുൽ മഹ്ഫൂദ്വിൽ- രേഖപ്പെടുത്തപ്പെടാത്തതായില്ല.
Neml 27:76
തീർച്ചയായും മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ ഇസ്രാഈൽ സന്തതികൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ബഹുഭൂരിപക്ഷം കാര്യങ്ങളും അവർക്ക് വിവരിച്ചു കൊടുക്കുകയും, അവരുടെ വഴികേട് വ്യക്തമാക്കി നൽകുകയും ചെയ്യുന്നു.
Neml 27:77
തീർച്ചയായും ഇത് (ഖുർആൻ) (അല്ലാഹുവിൽ) വിശ്വസിക്കുകയും, (ഖുർആനിലുള്ളത്) പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്ക് സന്മാർഗദർശിയും കാരുണ്യവുമാകുന്നു.
Neml 27:78
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവ് ജനങ്ങൾക്കിടയിൽ -അവനിൽ വിശ്വസിച്ചവർക്കും, അവനെ നിഷേധിച്ചവർക്കുമിടയിൽ- അന്ത്യനാളിൽ അവൻ്റെ നീതിപൂർവ്വകമായ വിധി നടപ്പിലാക്കുന്നതാണ്. അപ്പോൾ (അവനിൽ) വിശ്വസിച്ചവരുടെ മേൽ അവൻ കാരുണ്യം ചൊരിയുകയും, നിഷേധിച്ചവരെ അവൻ ശിക്ഷിക്കുകയും ചെയ്യുന്നതാണ്. അവനാകുന്നു മഹാപ്രതാപി (അസീസ്); തൻ്റെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്നവനാണവൻ. ആർക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. എല്ലാം അറിയുന്നവനുമാണ് അവൻ (അലീം); സത്യവാനും അസത്യവാദിയും ആരെന്നത് അവന് അവ്യക്തമാവുകയില്ല.
Neml 27:79
അതിനാൽ താങ്കൾ അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുക. താങ്കളുടെ സർവ്വവിഷയങ്ങളിലും അവനെ അവലംബമാക്കുകയും ചെയ്യുക. തീർച്ചയായും താങ്കൾ വ്യക്തമായ സത്യത്തിൽ തന്നെയാകുന്നു.
Neml 27:80
അല്ലാഹുവിൻ്റെ റസൂലേ! മരിച്ചവരെ കേൾപ്പിക്കാൻ താങ്കൾക്കാവില്ല. അഥവാ അല്ലാഹുവിനെ നിഷേധിച്ചതിനാൽ ഹൃദയം മൃതിയടഞ്ഞവരെ താങ്കൾക്ക് കേൾപ്പിക്കാനാവുകയില്ല. സത്യം കേൾക്കാൻ കഴിയാത്തവിധം അല്ലാഹു കേൾവിക്ക് ബധിരത ബാധിപ്പിച്ചവരെയും, അവർ താങ്കളെ അവഗണിച്ചു തിരിഞ്ഞുപോവുകയാണെങ്കിൽ താങ്കൾക്ക് കേൾപ്പിക്കാൻ കഴിയില്ല.
Neml 27:81
സത്യം സ്വീകരിക്കാത്ത, തങ്ങളുടെ ഉൾക്കാഴ്ചക്ക് അന്ധത ബാധിച്ചവരെ നേർവഴിയിലാക്കാൻ താങ്കൾക്ക് സാധിക്കുകയില്ല. അതിനാൽ അവരുടെ കാര്യത്തിൽ താങ്കൾ വ്യസനിക്കുകയോ, സ്വയം പ്രയാസപ്പെടുത്തുകയോ വേണ്ടതില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരെയെല്ലാതെ മറ്റാർക്കും കാര്യം ഗ്രഹിപ്പിച്ചു നൽകാൻ താങ്കൾക്ക് സാധിക്കുകയില്ല. കാരണം, അവർ മാത്രമാകുന്നു അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുന്നവർ.
Neml 27:82
ശിക്ഷ അവർക്ക് മേൽ നിർബന്ധമാവുകയും, അവരുടെ നിഷേധത്തിലും തിന്മകളിലും തുടർന്നതിനാൽ അതവരുടെ മേൽ ഉറക്കുകയും ചെയ്താൽ അന്ത്യനാളിൻ്റെ മുൻപായി -അന്ത്യനാൾ അടുത്തിരിക്കുന്നു എന്നതിനുള്ള പ്രധാന അടയാളങ്ങളിലൊന്നായ- ഒരു ജീവിയെ (ദാബതുൽ അർദ്വ്) നാം പുറത്തു കൊണ്ടുവരുന്നതാണ്. ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ അത് അവരോട് സംസാരിക്കുന്നതാണ്. അവർ (ജനങ്ങൾ) നമ്മുടെ ദൂതൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ആയത്തുകളെ സത്യപ്പെടുത്താത്തവരാണ് എന്ന കാര്യം അതവരോട് പറയും.
Neml 27:83
അല്ലാഹുവിൻ്റെ റസൂലേ! നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച എല്ലാ സമുദായത്തിൽ നിന്നും അവരിലെ പ്രമാണിമാരുടെ കൂട്ടങ്ങളെ നാം ഒരുമിച്ചു കൂട്ടുകയും, അവരെയെല്ലാം ആദ്യം മുതൽ അവസാനം വരെ തെളിച്ചു കൊണ്ടു വരികയും, ശേഷം വിചാരണക്കായി നയിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭം സ്മരിക്കുക.
Neml 27:84
അങ്ങനെ അവരെ തെളിച്ചു കൊണ്ടു വരികയും, അവർ വിചാരണയുടെ ഇടത്തേക്ക് എത്തുകയും ചെയ്താൽ അവരെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു പറയും: എന്നെ ഏകനാക്കണമെന്ന തൗഹീദും, എൻ്റെ മതനിയമങ്ങളും ഉൾക്കൊള്ളുന്ന ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയാണോ നിങ്ങൾ ചെയ്തത്?! അത് നിരർത്ഥകമാണെന്ന് വ്യക്തമായി ബോധ്യപ്പെടാത്തവരായിരിക്കെ നിങ്ങൾക്കെങ്ങനെ അവ നിഷേധിക്കാൻ സാധിക്കും?! അതല്ല; അവ കൊണ്ട് നിങ്ങളെന്താണ് -സത്യപ്പെടുത്തുകയോ നിഷേധിക്കുകയോ- ചെയ്തത്?
Neml 27:85
അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തതിലൂടെ അതിക്രമം പ്രവർത്തിച്ചതിനാൽ അവരുടെ മേൽ ശിക്ഷ വന്നുഭവിച്ചു. സ്വയം പ്രതിരോധിക്കുന്നതിനായി അവർ ഒന്നും സംസാരിക്കുകയില്ല; കാരണം അവരുടെ ന്യായങ്ങൾ നിരർത്ഥകമാണെന്നതിനാൽ അതിനവർക്ക് സാധിക്കുകയില്ല.
Neml 27:86
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ നോക്കിയിട്ടില്ലേ? നാമവർക്ക് രാത്രിയെ ഉറക്കത്തിലൂടെ സമാധാനമടയാനുള്ള വേളയാക്കുകയും, പകലിനെ അവർക്ക് കാഴ്ച്ചകൾ കാണാനും, അവരുടെ ജോലികൾ നിർവ്വഹിക്കാനും സാധിക്കും വിധം പ്രകാശപൂരിതമാക്കുകയും ചെയ്തുവെന്ന്?! തീർച്ചയായും ആവർത്തിച്ചു വരുന്ന ഈ മരണത്തിലും അതിന് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പിലും (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനങ്ങൾക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്.
Neml 27:87
അല്ലാഹുവിൻ്റെ റസൂലേ! കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് രണ്ടാമത് കാഹളത്തിൽ ഊതുന്ന സന്ദർഭം സ്മരിക്കുക. അപ്പോൾ ആകാശങ്ങളിലും ഭൂമിയിലുമുള്ളവർ ഭയവിഹ്വലരാകും; അല്ലാഹു അവൻ്റെ ഔദാര്യമായി ആ ഭയത്തിൽ നിന്ന് ഒഴിച്ചു നിർത്തിയവരൊഴികെ. അന്നേ ദിവസം അല്ലാഹുവിൻ്റെ എല്ലാ സൃഷ്ടികളും അനുസരണയുള്ളവരും വിധേയരുമായി അവൻ്റെ അരികിൽ വരും.
Neml 27:88
അന്നേ ദിവസം പർവ്വതങ്ങളെ നീ കാണും. അവ ഉറച്ചു നിൽക്കുന്നുവെന്നും ഇളകുന്നില്ലെന്നും നീ ധരിക്കും. എന്നാൽ യഥാർത്ഥത്തിൽ മേഘങ്ങൾ ചലിക്കുന്നത് പോലെ അവ അതിവേഗം ചലിക്കുന്നുണ്ടായിരിക്കും. അല്ലാഹുവിൻ്റെ പ്രവർത്തനമത്രെ അത്. അവനാകുന്നു അവയെ ചലിപ്പിക്കുന്നവൻ. നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ചെല്ലാം വളരെ സൂക്ഷ്മമായി അറിയുന്നവനാകുന്നു അവൻ. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
Neml 27:89
ആരെങ്കിലും (അല്ലാഹുവിൽ) വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടുമാണ് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വരുന്നതെങ്കിൽ അവന് സ്വർഗമുണ്ട്. അല്ലാഹു നൽകുന്ന നിർഭയത്വത്താൽ അന്ത്യനാളിൻ്റെ ഭയവിഹ്വലതയിൽ നിന്ന് അവർ സുരക്ഷിതരുമായിരിക്കും.
Neml 27:90
ആരെങ്കിലും (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തിന്മകൾ പ്രവർത്തിച്ചു കൊണ്ടുമാണ് വന്നതെങ്കിൽ അവർക്ക് നരകമുണ്ടായിരിക്കും. അവരുടെ മുഖം കുത്തിയ നിലയിൽ അവരതിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്. അവരെ ഇകഴ്ത്തിക്കൊണ്ടും ആക്ഷേപിച്ചുകൊണ്ടും പറയപ്പെടും: ഇഹലോകത്ത് നിങ്ങൾ ചെയ്തുകൂട്ടിയ നിഷേധത്തിനും തിന്മകൾക്കുമല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നുണ്ടോ?!
Neml 27:91
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: മക്കയെ പവിത്രഭൂമിയാക്കിയ അതിൻ്റെ രക്ഷിതാവിനെ മാത്രം ആരാധിക്കുവാനത്രെ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. അവിടെ രക്തം ചിന്തപ്പെടുകയോ, ആരോടെങ്കിലും അതിക്രമം പ്രവർത്തിക്കപ്പെടുകയോ, മൃഗങ്ങൾ വേട്ടയാടപ്പെടുകയോ, വൃക്ഷങ്ങൾ മുറിച്ചു മാറ്റപ്പെടുകയോ ചെയ്യാവതല്ല. അല്ലാഹുവിനാകുന്നു സർവ്വതിൻ്റെയും അധികാരം. അല്ലാഹുവിന് സമർപ്പിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് അവന് കീഴൊതുങ്ങുകയും ചെയ്യുന്നവരിൽ ഉൾപ്പെടുവാനാണ് ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്.
Neml 27:92
ജനങ്ങൾക്ക് ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കുവാനും ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ആരെങ്കിലും ഖുർആനിൻ്റെ നേർമാർഗം സ്വീകരിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ സന്മാർഗം സ്വീകരിച്ചതിൻ്റെ ഗുണഫലം അവനു തന്നെ. ആരെങ്കിലും വഴിപിഴക്കുകയും അതിലുള്ളതിൽ നിന്ന് വ്യതിചലിക്കുകയും, അതിനെ നിഷേധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവനോട് നീ പറയുക: ഞാൻ താക്കീതുകാരിൽ പെട്ട ഒരാൾ മാത്രമാകുന്നു. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഞാൻ നിങ്ങളെ താക്കീത് ചെയ്യുന്നു. നിങ്ങളെ സന്മാർഗത്തിലാക്കുക എന്നത് എൻ്റെ നിയന്ത്രണത്തിലല്ല.
Neml 27:93
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എണ്ണിക്കണക്കാക്കുവാനാകാത്ത അനുഗ്രഹങ്ങൾക്കുള്ള സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. അല്ലാഹു അവൻ്റെ ദൃഷ്ടാന്തങ്ങൾ നിങ്ങളുടെ സ്വശരീരങ്ങളിലും ആകാശത്തിലും ഭൂമിയിലും നിങ്ങളുടെ ഉപജീവനത്തിലും നിങ്ങൾക്ക് കാണിച്ചു നൽകുന്നതാണ്. അപ്പോൾ അവയെല്ലാം നിങ്ങൾ തിരിച്ചറിയുകയും, അത് നിങ്ങളെ സത്യത്തിന് കീഴൊതുങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്. താങ്കളുടെ രക്ഷിതാവ് നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് അശ്രദ്ധനല്ല. മറിച്ച്, അവൻ അവയെല്ലാം അറിയുന്നു. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.
Kasas 28:1
ത്വാ സീൻ മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Kasas 28:2
വ്യക്തമായ ഖുർആനിലെ ആയത്തുകളാകുന്നു ഇവ.
Kasas 28:3
മൂസയുടെ ഫിർഔനിൻ്റെയും ചരിത്രം യാതൊരു സംശയവുമില്ലാത്ത വിധം സത്യപ്രകാരം (അല്ലാഹുവിൽ) വിശ്വസിക്കുന്നവർക്കായി നിനക്ക് മേൽ നാം ഓതികേൾപ്പിക്കുന്നു. കാരണം അവരാകുന്നു (ആ ചരിത്രത്തിൽ നിന്ന്) ഗുണപാഠമുൾക്കൊള്ളുന്നവർ.
Kasas 28:4
തീർച്ചയായും ഫിർഔൻ ഈജിപ്തിൻ്റെ ഭൂമിയിൽ അങ്ങേയറ്റം അതിരുകവിയുകയും, അവിടെ സ്വേഛാധിപതിയായി വാഴുകയും ചെയ്തു. അവിടെയുള്ള ജനങ്ങളെ പരസ്പരം ഭിന്നിപ്പുണ്ടാക്കുന്നതിനായി വ്യത്യസ്ത കക്ഷികളാക്കി അവൻ തീർക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ -അതായത് ഇസ്റാഈൽ സന്തതികളെ- അവൻ ദുർബലരാക്കുകയും, അവരുടെ ആൺമക്കളെ അറുകൊല നടത്തുകയും, അവരുടെ പെൺമക്കളെ തങ്ങളെ സേവിക്കുന്നതിനും (ഇസ്രാഈല്യരെ) അങ്ങേയറ്റം അപമാനിക്കുന്നതിനുമായി ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. ഭൂമിയിൽ അതിക്രമവും അതിരുവിട്ട പ്രവർത്തനവും അഹങ്കാരവുമായി കുഴപ്പം വിതച്ചിരുന്നവരിൽ പെട്ട ഒരുത്തൻ തന്നെയായിരുന്നു അവൻ.
Kasas 28:5
ഈജിപ്തിൻ്റെ മണ്ണിൽ ഫിർഔൻ അടിച്ചമർത്തിയ ഇസ്റാഈല്യർക്ക് മേൽ ഔദാര്യം ചൊരിയുവാനും, അവരുടെ ശത്രുവിനെ നശിപ്പിക്കുവാനും, അവരനുഭവിക്കുന്ന ഈ ദുർബലാവസ്ഥ ഇല്ലാതെയാക്കുവാനും, സത്യമാർഗത്തിൽ മാതൃകയാക്കപ്പെടാവുന്ന ഒരു സമൂഹമായി അവരെ മാറ്റുവാനും, ഫിർഔൻ നശിച്ചതിന് ശേഷം അനുഗൃഹീതമായ ശാമിൻ്റെ ഭൂമി അവർക്ക് അനന്തരമായി നൽകുവാനുമാണ് നാം ഉദ്ദേശിക്കുന്നത്. അല്ലാഹു പറഞ്ഞതു പോലെ: "അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്, ഭൂമിയുടെ കിഴക്കുഭാഗവും, നാം അനുഗ്രഹം ചൊരിഞ്ഞ പടിഞ്ഞാറുഭാഗവും നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു."
Kasas 28:6
അവർക്ക് (ഇസ്രാഈല്യർക്ക്) ഭൂമിയിൽ സ്വാധീനം നൽകുവാനും, അവിടെ അധികാരമുള്ളവരാക്കി അവരെ മാറ്റുവാനും, ഫിർഔനും അധികാരത്തിൽ അവൻ്റെ ഏറ്റവും വലിയ സഹായിയായിരുന്ന ഹാമാന്നും അധികാരം നിലനിർത്താൻ അവരെ സഹായിച്ചിരുന്ന അവരുടെ സൈന്യങ്ങൾക്കും അവർ ഭയപ്പെട്ടിരുന്ന അധികാര നഷ്ടം യാഥാർഥ്യമാക്കി കാണിച്ചു കൊടുക്കാനും, ഇസ്റാഈല്യരിൽ പെട്ട ഒരു ആൺകുഞ്ഞ് കാരണത്താൽ (അവരുടെ) അധികാരം അവസാനിക്കാനും നാം ഉദ്ദേശിച്ചു.
Kasas 28:7
മൂസായുടെ മാതാവിന് കുട്ടിക്ക് മുല കൊടുക്കാനും, ഫിർഔനും കൂട്ടരും (ഇസ്രാഈല്യരിലെ ആൺകുട്ടികളെ കൊലപ്പെടുത്തുന്നത് പോലെ) മൂസായെ കൊല്ലുമെന്ന് ഭയക്കുന്നെങ്കിൽ കുട്ടിയെ ഒരു പെട്ടിയിൽ കിടത്തുവാനും, നൈൽ നദിയിൽ ഇടുവാനും നാം പ്രേരണ നൽകി. മൂസാ മുങ്ങിപ്പോവുമെന്നോ, ഫിർഔൻ അവനെ ഉപദ്രവിക്കുമെന്നോ നീ ഭയക്കേണ്ടതില്ല. കുട്ടിയെ പിരിഞ്ഞതിലുള്ള വിഷമവും വേണ്ടതില്ല. അവനെ നിൻ്റെ അടുക്കലേക്ക് തന്നെ ജീവനോടെ നാം തിരിച്ചെത്തിക്കുന്നതാണ്. അല്ലാഹു തൻ്റെ സൃഷ്ടികളിലേക്ക് നിയോഗിക്കുന്ന റസൂലുകളിൽ ഒരാളായി അവനെ നാം നിയോഗിക്കുകയും ചെയ്യുന്നതാണ്.
Kasas 28:8
മൂസായെ പെട്ടിയിലാക്കി നദിയിലൊഴുക്കുക എന്ന നമ്മുടെ ബോധനം അവർ (മൂസായുടെ മാതാവ്) പ്രാവർത്തികമാക്കി. അങ്ങനെ ഫിർഔനിൻ്റെ ആളുകൾ മൂസായെ കണ്ടെത്തുകയും, അദ്ദേഹത്തെ എടുക്കുകയും ചെയ്തു. (ഭാവിയിൽ) മൂസാ ഫിർഔനിൻ്റെ ശത്രുവായി മാറുകയും, അല്ലാഹു അവൻ്റെ അധികാരം എടുത്തു കളയാൻ അദ്ദേഹം കാരണമാവുകയും, അങ്ങനെ അവർക്ക് ദുഃഖം സമ്മാനിക്കുകയും ചെയ്യുമെന്ന അല്ലാഹുവിൻ്റെ ഉദ്ദേശം പുലരുന്നതിനായിരുന്നു (ഇപ്രകാരമെല്ലാം സംഭവിച്ചത്). അല്ലാഹുവിനെ നിഷേധിക്കുകയും അതിക്രമം അഴിച്ചു വിടുകയും ഭൂമിയിൽ കുഴപ്പം വിതക്കുകയും ചെയ്തവരായിരുന്നു എന്നതിനാൽ ഫിർഔനും അവൻ്റെ മന്ത്രിയായിരുന്ന ഹാമാനും അവരുടെ കൂട്ടാളികളും കുറ്റവാളികൾ തന്നെയായിരുന്നു.
Kasas 28:9
ഫിർഔൻ ആ കുട്ടിയെയും കൊന്നുകളയാൻ ഉദ്ദേശിച്ചപ്പോൾ അവൻ്റെ ഭാര്യ അവനോടായി പറഞ്ഞു: ഈ കുട്ടി എനിക്കും നിങ്ങൾക്കുമൊരു സന്തോഷഹേതുവാണ്. ഇവനെ നിങ്ങൾ കൊല്ലരുത്. നാളെ നമുക്ക് ഉപകരിക്കുന്ന ഒരു സഹായിയായി അവൻ മാറിയേക്കാം. അല്ലെങ്കിൽ അവനെ നമുക്ക് ദത്തുപുത്രനായി സ്വീകരിക്കാം. എന്നാൽ ആ കുട്ടി കാരണത്താൽ അവരുടെ അധികാരം എവിടെ ചെന്നവസാനിക്കുമെന്നത് അവർക്കാർക്കും അറിയില്ലായിരുന്നു.
Kasas 28:10
മൂസായുടെ മാതാവിൻ്റെ ഹൃദയം എല്ലാ ഐഹികവിഷയങ്ങളെ കുറിച്ചുമുള്ള ചിന്തകളിൽ നിന്ന് ശൂന്യമായി തീർന്നു. മൂസായെക്കുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്നും മനസിലില്ലാതെയായി. (മകനെ പിരിഞ്ഞതിലുള്ള വേദന) അവർക്ക് സഹയിക്കാൻ കഴിയാത്ത നിലക്കായിരുന്നു. കുട്ടിയോടുള്ള അവരുടെ സ്നേഹം കാരണത്താൽ ഒരു വേള അതെൻ്റെ കുഞ്ഞാണ് എന്നു അവർ പറഞ്ഞേക്കാവുന്ന അവസ്ഥയിലെത്തി. തങ്ങളുടെ രക്ഷിതാവിൻ്റെ മേൽ ഭരമേൽപ്പിക്കുന്ന, (അല്ലാഹുവിൽ) വിശ്വസിക്കുകയും, അവൻ്റെ വിധിയിൽ ക്ഷമിക്കുകയും ചെയ്യുന്നവരിൽ അവർ (മൂസായുടെ മാതാവ്) ഉൾപ്പെടുന്നതിനായി നാം അവരുടെ ഹൃദയത്തെ ഉറപ്പിച്ചു നിർത്തുകയും, അവർക്ക് ക്ഷമ നൽകുകയും ചെയ്തില്ലായിരുന്നെങ്കിൽ (അവരത് പുറത്തു പറയുമായിരുന്നു).
Kasas 28:11
മൂസായുടെ -عَلَيْهِ السَّلَامُ- മാതാവ് അദ്ദേഹത്തെ നദിയിൽ ഒഴുക്കിയ ശേഷം മൂസായുടെ സഹോദരിയോട് പറഞ്ഞു: മൂസായുടെ പിന്നിൽ പിന്തുടരുകയും, അവനെന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞു വരികയും ചെയ്യുക. അങ്ങനെ അവൾ -തൻ്റെ കാര്യം പ്രകടമാകാത്ത നിലക്ക്- ദൂരെ നിന്ന് കുട്ടിയെ വീക്ഷിച്ചു കൊണ്ടിരുന്നു. ഫിർഔനും കൂട്ടരുമാകട്ടെ; അവൾ ഈ കുട്ടിയുടെ സഹോദരിയാണെന്നോ, അതിൻ്റെ വിവരമറിയാൻ വേണ്ടി നിൽക്കുകയാണെന്നോ അറിഞ്ഞതുമില്ല.
Kasas 28:12
മൂസായെ അദ്ദേഹത്തിൻ്റെ മാതാവിലേക്ക് നാം തിരിച്ചെത്തിക്കുന്നത് വരെ ഒരു സ്ത്രീയുടെയും മുല കുടിക്കാൻ അല്ലാഹുവിൻ്റെ തീരുമാനപ്രകാരം അദ്ദേഹം തയ്യാറായില്ല. മൂസായെ മുലയൂട്ടുന്ന വിഷയത്തിലുള്ള അവരുടെ അതീവ താത്പര്യം കണ്ടപ്പോൾ മൂസായുടെ സഹോദരി അവരോട് പറഞ്ഞു: ഈ കുട്ടിക്ക് മുല കൊടുക്കാനും, അവനെ പരിചരിക്കാനും കഴിയുന്ന ഒരു വീട്ടുകാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ; അവർ ഈ കുട്ടിയോട് ഗുണകാംക്ഷയുള്ളവരായിരിക്കുകയും ചെയ്യും.
Kasas 28:13
അങ്ങനെ മൂസായെ നാം അദ്ദേഹത്തിൻ്റെ മാതാവിന് തന്നെ തിരിച്ചു നൽകി. തൻ്റെ കുട്ടിയെ അടുത്ത് കാണുമ്പോൾ അവരുടെ കൺകുളിർക്കാനും, കുട്ടിയെ പിരിഞ്ഞതിൽ അവർ ദുഃഖിക്കാതിരിക്കാനും, മൂസായെ അവർക്ക് തന്നെ തിരിച്ചു നൽകുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം ഒരു സംശയത്തിനും ഇടയില്ലാത്ത വിധം സത്യമാണെന്ന് അവർ മനസ്സിലാക്കുന്നതിനും വേണ്ടിയായിരുന്നു അത്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷത്തിനും ഈ വാഗ്ദാനത്തെ കുറിച്ച് അറിയില്ലായിരുന്നു. ഇവർ മൂസായുടെ മാതാവാണെന്നതും ആർക്കും അറിയില്ലായിരുന്നു.
Kasas 28:14
ശരീരം ശക്തി പ്രാപിക്കുകയും, ബലമുറക്കുകയും ചെയ്യുന്ന പ്രായമെത്തിയപ്പോൾ -പ്രവാചകത്വത്തിന് മുൻപ്- ഇസ്രാഈല്യരുടെ മതത്തിൽ അവഗാഹവും അറിവും അദ്ദേഹത്തിന് നാം നൽകി. മൂസായുടെ സൽകർമ്മങ്ങൾക്ക് നാം പ്രതിഫലം നൽകിയതു പോലെയാണ് എല്ലാ കാലത്തും എല്ലായിടത്തുമുള്ള സദ്'വൃത്തർക്ക് നാം പ്രതിഫലം നൽകുക.
Kasas 28:15
ജനങ്ങൾ അവരുടെ വീടുകളിൽ വിശ്രമിക്കുന്ന സമയത്ത് മൂസാ പട്ടണത്തിൽ പ്രവേശിച്ചു. അപ്പോൾ അവിടെ രണ്ടാളുകൾ പരസ്പരം തർക്കിക്കുകയും, അടിയുണ്ടാക്കുകയും ചെയ്യുന്നത് അദ്ദേഹം കണ്ടു. അതിലൊരാൾ മൂസായുടെ ജനതയായ ഇസ്രാഈല്യരിൽ പെട്ടവനാണ്. അടുത്തവനാകട്ടെ, മൂസായുടെ ശത്രുക്കളായ ഫിർഔൻ്റെ ജനതയിൽ പെട്ട ഖിബ്ത്വി വംശജനുമാണ്. അപ്പോൾ അദ്ദേഹത്തിൻ്റെ ജനതയിൽ പെട്ടവൻ ഖിബ്ത്വികളിൽ പെട്ട തൻ്റെ ശത്രുവിനെതിരിൽ മൂസായോട് സഹായം ചോദിച്ചു. തൻ്റെ മുഷ്ടി ചുരുട്ടി കൊണ്ട് മൂസാ ഖിബ്ത്വിയെ ഇടിച്ചതും, ശക്തിയേറിയ പ്രഹരമായതിനാൽ അതവനെ കൊലപ്പെടുത്തി. മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: ഇത് പിശാചിൻ്റെ തന്ത്രവും വഞ്ചനയുമാകുന്നു. തീർച്ചയായും പിശാച് അവനെ പിൻപറ്റിയവരെ വഴികേടിലാക്കുന്ന, (മനുഷ്യനോട്) വ്യക്തമായ ശത്രുത പുലർത്തുന്ന ശത്രുവാകുന്നു. എൻ്റെ അടുക്കൽ നിന്ന് ഈ സംഭവിച്ചത് അവൻ്റെ ശത്രുത കാരണത്താലും, എന്നെ വഴികേടിലാക്കാൻ ഉദ്ദേശിക്കുന്ന വഴിപിഴപ്പിക്കുന്നവനാണ് അവൻ എന്നതിനാലുമാണ്.
Kasas 28:16
മൂസാ -عَلَيْهِ السَّلَامُ- തൻ്റെ അടുക്കൽ നിന്ന് സംഭവിച്ച തെറ്റ് അംഗീകരിച്ചു കൊണ്ട് അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു: എൻ്റെ രക്ഷിതാവേ! ഈ ഖിബ്ത്വിയെ കൊലപ്പെടുത്തിയതിലൂടെ ഞാൻ എൻ്റെ സ്വന്തത്തോട് തന്നെ അതിക്രമം ചെയ്തിരിക്കുന്നു. അതിനാൽ എൻ്റെ തെറ്റ് നീ പൊറുത്തു നൽകുക. അല്ലാഹു മൂസാക്ക് പൊറുത്തു കൊടുത്തു എന്ന് നമ്മെ അറിയിക്കുന്നു; (അതു കൊണ്ടാണ് അവൻ ശേഷം പറഞ്ഞത്:) തീർച്ചയായും അല്ലാഹു തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് ഏറെ കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു.
Kasas 28:17
ശേഷം മൂസായുടെ പ്രാർഥനയെ കുറിച്ചുള്ള വിവരണം അല്ലാഹു തുടരുന്നു. തൻ്റെ പ്രാർഥനയിൽ മൂസാ പറഞ്ഞു: എൻ്റെ രക്ഷിതാവേ! നീ എനിക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളായ (ശാരീരിക) ശക്തിയും യുക്തിയും വിജ്ഞാനവും കൊണ്ട് കുറ്റവാളികളെ അവരുടെ തെറ്റുകളിൽ സഹായിക്കുന്നവനായി ഞാൻ ഒരിക്കലും മാറുകയില്ല.
Kasas 28:18
ഖിബ്ത്വിയെ (അബദ്ധത്തിൽ) കൊലപ്പെടുത്തിയതിനാൽ ഭയപ്പെട്ടുകൊണ്ടും എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടും മൂസാ പട്ടണത്തിൽ വർത്തിച്ചു. അപ്പോഴുണ്ട് ഇന്നലെ തൻ്റെ ശത്രുവായ ഖിബ്ത്വിക്കെതിരെ സഹായം തേടിയവൻ വീണ്ടും മറ്റൊരു ഖിബ്ത്വിക്കെതിരെ സഹായം തേടുന്നു. മൂസാ അവനോട് പറഞ്ഞു: തീർച്ചയായും നീ ദുർമാർഗിയും വ്യക്തമായ വഴികേടിലായവനും തന്നെ.
Kasas 28:19
മൂസാ -عَلَيْهِ السَّلَامُ- അദ്ദേഹത്തിൻ്റെയും ഇസ്രാഈല്യരിൽ പെട്ടവൻ്റെയും ശത്രുവായ ഖിബ്ത്വിയെ പിടിച്ചു വെക്കാൻ ഉദ്ദേശിച്ചപ്പോൾ മൂസാ, തന്നെ പിടികൂടാൻ വരുകയാണെന്നാണ് ഇസ്രാഈല്യരിൽ പെട്ടവൻ ധരിച്ചത്. 'നീ വ്യക്തമായും ഒരു ദുർമാർഗി തന്നെയാകുന്നു' എന്ന മൂസായുടെ വാക്ക് കേട്ടതിൽ നിന്ന് അവൻ അതാണ് ധരിച്ചത്. അപ്പോൾ മൂസായോട് അവൻ പറഞ്ഞു: ഇന്നലെ ഒരാളെ കൊലപ്പെടുത്തിയതു പോലെ എന്നെയും കൊലപ്പെടുത്താനാണോ നീ ഉദ്ദേശിക്കുന്നത്?! ജനങ്ങളെ കൊലപ്പെടുത്തിയും അവരോട് അതിക്രമം പ്രവർത്തിച്ചും നാട്ടിൽ ഒരു പോക്കിരിയാകാൻ മാത്രമാണ് നീ ഉദ്ദേശിക്കുന്നത്. പരസ്പരം തർക്കിക്കുന്നവർക്കിടയിൽ ഒത്തുതീർപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നവനേ അല്ല നീ.
Kasas 28:20
അങ്ങനെ (മൂസാ ഖിബ്ത്വിയെ കൊലപ്പെടുത്തിയ) വാർത്ത (ജനങ്ങൾക്കിടയിൽ) പരന്നപ്പോൾ പട്ടണത്തിൻ്റെ അങ്ങേഅറ്റത്തു നിന്ന് ഒരാൾ മൂസായോടുള്ള അനുകമ്പ കാരണത്താൽ -അദ്ദേഹത്തെ ഖിബ്ത്വികൾ പിടികൂടുമെന്ന ഭയത്താൽ- അദ്ദേഹത്തിൻ്റെ അടുക്കലേക്ക് ഓടിവന്നു കൊണ്ട് പറഞ്ഞു: മൂസാ! ഫിർഔനിൻ്റെ ജനതയിൽ പെട്ട പൗരപ്രമുഖർ നിന്നെ കൊലപ്പെടുത്താൻ വേണ്ടി കൂടിയാലോചന നടത്തുന്നുണ്ട്. അതിനാൽ നീ വേഗം ഈ നാട്ടിൽ നിന്ന് പുറത്തു പോവുക. നിന്നോട് അനുകമ്പയുള്ള, നിൻ്റെ ഗുണകാംക്ഷികളിൽ ഒരാളാണ് ഞാൻ. അവർ നിന്നെ പിടികൂടുകയും വധിക്കുകയും ചെയ്തേക്കാം (എന്ന് ഞാൻ ഭയക്കുന്നു).
Kasas 28:21
അങ്ങനെ മൂസാ ആ ഗുണകാംക്ഷിയായ വ്യക്തിയുടെ ഉപദേശം അനുസരിച്ചു. ഭയപ്പാടോടും, എന്താണ് സംഭവിക്കുന്നത് എന്ന നിതാന്തജാഗ്രതയോടും കൂടി അദ്ദേഹം ആ നാട്ടിൽ നിന്ന് പുറപ്പെട്ടു. തൻ്റെ രക്ഷിതാവിനോട് അദ്ദേഹം പ്രാർത്ഥിച്ചു: എൻ്റെ രക്ഷിതാവേ! അതിക്രമികളായ ജനതയിൽ നിന്ന് നീ എന്നെ രക്ഷിക്കേണമേ! എനിക്ക് ഉപദ്രവമേൽപ്പിക്കാൻ അവർക്ക് സാധിക്കരുതേ!
Kasas 28:22
മദ്യനിൻ്റെ ഭാഗത്തേക്ക് ലക്ഷ്യം വെച്ചു കൊണ്ട് യാത്ര തിരിക്കവെ അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവ് നല്ല മാർഗത്തിലേക്ക് എനിക്ക് വഴികാണിച്ചേക്കാം. അതിനാൽ എനിക്ക് വഴിതെറ്റുകയില്ല.
Kasas 28:23
മദ്യൻകാർ വെള്ളം ശേഖരിക്കുന്ന ജലാശയത്തിൻ്റെ അരികിൽ എത്തിയപ്പോൾ ഒരു കൂട്ടം ജനങ്ങൾ തങ്ങളുടെ കന്നുകാലികൾക്ക് വെള്ളം കുടിപ്പിക്കുന്നത് അദ്ദേഹം കണ്ടു. അവർക്ക് പിറകിലായി, ജനങ്ങൾ വെള്ളം കൊടുത്തു തീരുന്നതു വരെ തങ്ങളുടെ ആട്ടിൻപറ്റത്തെ തടഞ്ഞു നിർത്തി കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. മൂസാ അവരോടായി ചോദിച്ചു: എന്താണ് നിങ്ങൾ ജനങ്ങളോടൊപ്പം വെള്ളമെടുക്കാത്തത്? അവർ പറഞ്ഞു: ആട്ടിടയന്മാർ (ഇവിടെ നിന്ന്) പിരിഞ്ഞു പോകുന്നത് വരെ -അവരുമായി കൂടികലരാതിരിക്കുന്നതിന് വേണ്ടി- അവധാനത പുലർത്തി (കാത്തുനിൽക്കുക) എന്നതാണ് ഞങ്ങളുടെ പതിവ്. ഞങ്ങളുടെ പിതാവാകട്ടെ, ഏറെ പ്രായം ചെന്ന ഒരു വൃദ്ധനുമാണ്. അദ്ദേഹത്തിന് ആട്ടിൻപറ്റത്തിന് വെള്ളം കൊടുക്കാൻ സാധിക്കുകയില്ല. അതിനാൽ ആടിന് ഞങ്ങൾ തന്നെ വെള്ളം കൊടുക്കാൻ നിർബന്ധിതരാണ്.
Kasas 28:24
അങ്ങനെ അദ്ദേഹം (മൂസാ -عَلَيْهِ السَّلَامُ-) അവരോട് കാരുണ്യപൂർവ്വം പെരുമാറുകയും, അവർക്ക് വേണ്ടി അവരുടെ ആട്ടിൻപറ്റത്തിന് വെള്ളം കൊടുക്കുകയും ചെയ്തു. ശേഷം ഒരു തണലിലേക്ക് മാറിയിരുന്നു കൊണ്ട് അദ്ദേഹം വിശ്രമിക്കുകയും, തൻ്റെ ആവശ്യം അല്ലാഹുവിന് മുൻപിൽ എടുത്തു പറഞ്ഞു കൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "എൻ്റെ രക്ഷിതാവേ! എനിക്ക് നീ ഇറക്കി നൽകുന്ന എന്തൊരു നന്മക്കും ഞാൻ ആവശ്യമുള്ളവനാണ്."
Kasas 28:25
അങ്ങനെ അവർ രണ്ടു പേരും തിരിച്ചു പോയി മൂസായെ കുറിച്ച് അവരുടെ പിതാവിനെ അറിയിച്ചു. അദ്ദേഹം മൂസായെ വീട്ടിലേക്ക് ക്ഷണിക്കുവാനായി അവരിലൊരാളെ അദ്ദേഹത്തിൻ്റെ അടുക്കലേക്ക് പറഞ്ഞയച്ചു. മൂസായുടെ അരികിൽ അവൾ നാണത്തോടെയാണ് വന്നത്. അവൾ പറഞ്ഞു: ഞങ്ങൾക്ക് വേണ്ടി താങ്കൾ (ആട്ടിൻപറ്റത്തിന്) വെള്ളം നൽകിയതിനുള്ള പ്രതിഫലം നൽകുവാൻ എൻ്റെ പിതാവ് നിങ്ങളെ ക്ഷണിക്കുന്നു. അങ്ങനെ മൂസാ അവരുടെ പിതാവിൻ്റെ അടുക്കൽ ചെല്ലുകയും, തൻ്റെ കഥ അദ്ദേഹത്തോട് പറയുകയും ചെയ്തു. അദ്ദേഹം മൂസായെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു: "പേടിക്കേണ്ടതില്ല. അതിക്രമികളായ ജനതയിൽ നിന്ന് -ഫിർഔനിൽ നിന്നും അവൻ്റെ കൂട്ടാളികളിൽ നിന്നും- താങ്കൾ രക്ഷപ്പെട്ടിരിക്കുന്നു. മദ്യനിൻ്റെ ഭാഗത്ത് അവർക്ക് അധികാരമില്ല. അതിനാൽ (ഇവിടെ വെച്ച്) താങ്കളെ ഉപദ്രവിക്കാൻ അവർക്ക് സാധിക്കുകയില്ല."
Kasas 28:26
അദ്ദേഹത്തിൻ്റെ പെൺമക്കളിൽ ഒരാൾ പറഞ്ഞു: എൻ്റെ പിതാവേ! ഇദ്ദേഹത്തെ താങ്കൾ നമ്മുടെ ആടുകളെ മേയ്ക്കാനുള്ള കൂലിക്കാരനായി വെക്കുക. ശക്തിയും വിശ്വസ്തതയും അദ്ദേഹത്തിൽ ഒരുമിച്ചിരിക്കുന്നു. ശക്തി കൊണ്ട് ഏൽപ്പിക്കപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കാനും, വിശ്വസ്തതയുള്ളതിനാൽ ഏൽപ്പിക്കപ്പെട്ട കാര്യങ്ങൾ സൂക്ഷിക്കാനും അദ്ദേഹത്തിന് കഴിയും.
Kasas 28:27
ആ പെൺകുട്ടികളുടെ പിതാവ് മൂസായോടായി പറഞ്ഞു: എൻ്റെ ഈ രണ്ട് പെൺമക്കളിൽ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാൻ ഞാൻ ഉദ്ദേശിക്കുന്നു. അവളുടെ മഹ്റായി (വിവാഹമൂല്യം) നമ്മുടെ ആട്ടിൻപറ്റത്തെ എട്ടുവർഷം മേയ്ക്കുക എന്നത് നീ ഏറ്റെടുക്കണം. ഇനി പത്തു വർഷം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം. അത് താങ്കളുടെ മേൽ നിർബന്ധമില്ല. കാരണം, നമ്മൾ തമ്മിൽ കരാറിലേർപ്പെടുന്നത് എട്ടുവർഷത്തേക്കാണ്. അതിൽ കൂടുതൽ ചെയ്യുന്നുണ്ടെങ്കിൽ അത് താങ്കളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. താങ്കൾക്ക് പ്രയാസമുള്ളതെന്തെങ്കിലും താങ്കളുടെ മേൽ നിർബന്ധിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കരാറുകൾ ലംഘിക്കാതെ പാലിക്കുന്ന സച്ചരിതരിൽ താങ്കൾക്ക് എന്നെ കണ്ടെത്താൻ കഴിയും; ഇൻഷാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ).
Kasas 28:28
മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: നമ്മൾ ഏർപ്പെടുന്ന ഈ കരാർ പ്രകാരമാണ് ഞാനും താങ്കളും തമ്മിലുള്ള (ഉടമ്പടി). ഈ പറഞ്ഞ രണ്ട് കാലാവധികളിൽ -എട്ടു വർഷമോ പത്തു വർഷമോ-; ഏത് കാലാവധി വരെ നിങ്ങൾക്ക് വേണ്ടി ജോലിയെടുത്താലും ഞാൻ എൻ്റെ മേൽ ബാധ്യതയുള്ളത് പൂർത്തീകരിച്ചവനായിരിക്കും (എന്നതാണ് കരാർ). ശേഷം അതിൽ കൂടുതൽ താങ്കൾ എന്നിൽ നിന്ന് ആവശ്യപ്പെടരുത്. അല്ലാഹു നാം ചെയ്തിരിക്കുന്ന ഈ കരാറിന് സാക്ഷിയാകുന്നു; അവനത് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനുമാകുന്നു.
Kasas 28:29
അങ്ങനെ മൂസാ തൻ്റെ കാലാവധി -പൂർണ്ണമായ പത്തു വർഷം- പൂർത്തീകരിക്കുകയും, തൻ്റെ കുടുംബവുമായി മദ്യനിൽ നിന്ന് ഈജിപ്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. (വഴിമദ്ധ്യേ) ത്വൂർ പർവ്വതത്തിൻ്റെ ഭാഗത്തായി അദ്ദേഹം ഒരു തീ കണ്ടു. തൻ്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇവിടെ തന്നെ നിൽക്കുക. ഞാൻ ഒരു തീ കണ്ടിരിക്കുന്നു. നിങ്ങൾക്ക് അവിടെ നിന്ന് വല്ല വിവരമോ, അതല്ലെങ്കിൽ തണുപ്പിൽ നിന്ന് തീ കായാനുള്ള തീക്കൊള്ളിയുമായോ എനിക്ക് വരാൻ കഴിഞ്ഞേക്കാം.
Kasas 28:30
മൂസാ അദ്ദേഹം കണ്ട ആ തീയിനരികെ എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ രക്ഷിതാവ് താഴ്വരയുടെ വലതു ഭാഗത്ത് നിന്ന് -മൂസായോടുള്ള അല്ലാഹുവിൻ്റെ സംസാരത്താൽ അവൻ അനുഗ്രഹം ചൊരിഞ്ഞ പ്രദേശത്തുള്ള- ഒരു വൃക്ഷത്തിൽ നിന്ന് അദ്ദേഹത്തെ വിളിച്ചു. ഹേ മൂസാ! തീർച്ചയായും ഞാനാകുന്നു എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹു.
Kasas 28:31
നിൻ്റെ വടി താഴെയിടുക (എന്നും അദ്ദേഹത്തോട് അല്ലാഹു പറഞ്ഞു). തൻ്റെ രക്ഷിതാവിൻ്റെ കൽപ്പന പാലിച്ചു കൊണ്ട് അദ്ദേഹം വടി താഴെയിട്ടു. അങ്ങനെ അത് ഒരു സർപ്പത്തെ പോലെ വേഗത്തിൽ ചലിക്കുകയും പുളയുകയും ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹം പേടിച്ചു കൊണ്ട് പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞു നോക്കുകയേ ചെയ്തില്ല. അപ്പോൾ അദ്ദേഹത്തിൻ്റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ചു: ഹേ മൂസാ! മുന്നോട്ട് വരൂ! നീ അതിനെ പേടിക്കേണ്ടതില്ല. അതിൽ നിന്നും നീ ഭയക്കുന്ന മറ്റെന്തെല്ലാമുണ്ടോ; അതിൽ നിന്നുമെല്ലാം നിർഭയത്വം നൽകപ്പെട്ടവനാകുന്നു നീ.
Kasas 28:32
നിൻ്റെ വലതു കൈ കുപ്പായത്തിൻ്റെ ഉള്ളിൽ -കഴുത്തിന് താഴേക്ക്- പ്രവേശിപ്പിക്കുക. പാണ്ഡ് (പോലുള്ള രോഗകാരണമായിട്ടല്ലാതെ) നിൻ്റെ കൈകൾ വെളുത്ത നിറത്തിൽ പുറത്തു വരുന്നതാണ്. അങ്ങനെ മൂസാ തൻ്റെ കൈ പ്രവേശിപ്പിക്കുകയും, അത് മഞ്ഞു പോലെ വെളുത്ത നിറത്തിൽ പുറത്തു വരുകയും ചെയ്തു. ഭയം ശമിക്കുന്നതിനായി നിൻ്റെ കൈ നിന്നിലേക്ക് ചേർത്തു പിടിക്കുകയും ചെയ്യുക. അങ്ങനെ മൂസാ തൻ്റെ കൈ ശരീരത്തിലേക്ക് ചേർത്തു വെച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഭയം നീങ്ങി. ഈ രണ്ടു കാര്യങ്ങൾ -വടിയും കയ്യും- നിൻ്റെ രക്ഷിതാവിൽ നിന്ന് ഫിർഔനിലേക്കും അവൻ്റെ ജനതയിലെ പൗരപ്രമുഖന്മാർക്കും വേണ്ടി അയക്കപ്പെട്ട രണ്ട് തെളിവുകളാണ്. (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും അല്ലാഹുവിനെ അനുസരിക്കാതെ ജീവിച്ചിരുന്ന ഒരു ജനതയായിരുന്നു അവർ.
Kasas 28:33
മൂസാ തൻ്റെ രക്ഷിതാവിനോട് സഹായം തേടിക്കൊണ്ട് പറഞ്ഞു: തീർച്ചയായും, ഞാൻ അവരുടെ കൂട്ടത്തിൽ നിന്ന് ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ട്. ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ഈ കാര്യം അവർക്ക് എത്തിച്ചു കൊടുക്കുന്നതിനായി അവരുടെ അടുക്കൽ ചെന്നാൽ അതിൻ്റെ പേരിൽ അവർ എന്നെ കൊലപ്പെടുത്തുമെന്ന് ഞാൻ ഭയക്കുന്നു.
Kasas 28:34
എൻ്റെ സഹോദരൻ ഹാറൂൻ എന്നെക്കാൾ വ്യക്തമായ സംസാരശേഷിയുള്ളവനാണ്. അതിനാൽ അവനെ കൂടെ എന്നോടൊപ്പം എൻ്റെ സഹായിയായി നിയോഗിക്കുക. ഫിർഔനും അവൻ്റെ ജനതയും എന്നെ നിഷേധിച്ചുവെങ്കിൽ എനിക്ക് വേണ്ടി അവന് സംസാരിക്കാമല്ലോ? എനിക്ക് മുൻപ് ദൂതന്മാർ നിയോഗിക്കപ്പെട്ട സമൂഹങ്ങളുടെ പൊതുരീതി പോലെ -അവരെ നിഷേധിച്ചു തള്ളിയപോലെ- ഇവർ എന്നെയും നിഷേധിച്ചു തള്ളുമെന്ന് തീർച്ചയായും ഞാൻ ഭയക്കുന്നു.
Kasas 28:35
മൂസാ -عَلَيْهِ السَّلَامُ- യുടെ പ്രാർത്ഥനക്കുള്ള ഉത്തരമായി കൊണ്ട് അല്ലാഹു പറഞ്ഞു: മൂസാ! നിന്നോടൊപ്പം നിൻ്റെ സഹോദരനെയും ഒരു ദൂതനും സഹായിയുമായി നിയോഗിച്ചു കൊണ്ട് നിന്നെ നാം ശക്തിപ്പെടുത്തുന്നതാണ്. നിങ്ങൾക്ക് രണ്ടു പേർക്കും പ്രമാണവും പിൻബലവും നാം നൽകുന്നതാണ്. അത് കൊണ്ട് നിങ്ങൾ ഭയക്കുന്നതു പോലുള്ള ഒരു ഉപദ്രവവും അവർക്ക് നിങ്ങളെ ഏൽപ്പിക്കാൻ സാധിക്കുകയില്ല. നിങ്ങളോടൊപ്പം നാം അയച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങൾ കാരണത്താൽ നിങ്ങളും നിങ്ങളെ പിൻപറ്റിയ (അല്ലാഹുവിൽ) വിശ്വസിച്ചവരും തന്നെയായിരിക്കും വിജയികൾ.
Kasas 28:36
അങ്ങനെ മൂസാ -عَلَيْهِ السَّلَامُ- നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി അവരിലേക്ക് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് മൂസാ കെട്ടിച്ചമച്ച ഒരു കളവല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ കഴിഞ്ഞു പോയ പൂർവ്വികരിൽ ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് നാം കേട്ടിട്ടേയില്ല.
Kasas 28:37
മൂസാ -عَلَيْهِ السَّلَامُ- ഫിർഔനോടായി പറഞ്ഞു: അല്ലാഹുവിങ്കൽ നിന്നുള്ള സന്മാർഗവുമായി വന്നിരിക്കുന്ന സത്യവാൻ ആരാണെന്ന് എൻ്റെ രക്ഷിതാവിന് അറിയാം. പരലോകത്ത് സ്തുത്യർഹമായ പര്യവസാനം ഉണ്ടായിരിക്കുക ആർക്കായിരിക്കുമെന്നും അവന് അറിയാം. തീർച്ചയായും അതിക്രമകാരികൾക്ക് അവർ ലക്ഷ്യം വെച്ചത് നേടിയെടുക്കാനോ, അവർ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടാനോ കഴിയില്ല.
Kasas 28:38
തൻ്റെ ജനതയിലെ നേതാക്കന്മാരോടായി ഫിർഔൻ പറഞ്ഞു: ഹേ പൗരപ്രമുഖരേ! എനിക്ക് പുറമെ മറ്റൊരു ആരാധ്യൻ നിങ്ങൾക്കുള്ളതായി ഞാൻ അറിഞ്ഞിട്ടില്ല. അതിനാൽ -ഹാമാൻ!- എനിക്കായി കളിമണ്ണ് ചുട്ടെടുക്കുകയും, ശേഷം ഉന്നതമായ ഒരു സൗധം നിർമ്മിക്കുകയും ചെയ്യുക. മൂസായുടെ ആരാധ്യനെ എനിക്കൊന്നു കാണുകയും, അറിയുകയും ചെയ്യാമല്ലോ? തീർച്ചയായും ഞാൻ മനസ്സിലാക്കുന്നത് മൂസാ ഈ ജൽപ്പിക്കുന്നതെല്ലാം -താൻ അല്ലാഹുവിൽ നിന്ന് എന്നിലേക്കും എൻ്റെ ജനതയിലേക്കും നിയോഗിക്കപ്പെട്ട ദൂതനാണെന്ന വാദം- കളവാണെന്നാണ്.
Kasas 28:39
ഫിർഔനിൻ്റെയും അവൻ്റെ സൈന്യത്തിൻ്റെയും അഹങ്കാരം അധികരിക്കുകയും, ഈജിപ്തിൻ്റെ മണ്ണിൽ സത്യത്തിൻ്റെ യാതൊരു പിൻബലവുമില്ലാതെ അവർ ഔന്നത്യം നടിക്കുകയും, പുനരുത്ഥാനത്തെ നിഷേധിക്കുകയും ചെയ്തു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി അവർ നമ്മിലേക്ക് തിരിച്ചു വരില്ലെന്നാണ് അവർ ധരിച്ചത്.
Kasas 28:40
അപ്പോൾ അവനെയും അവൻ്റെ സൈന്യത്തെയും നാം പിടികൂടുകയും, കടലിൽ മുങ്ങിച്ചാകുവാനായി അതിലേക്ക് എറിയുകയും ചെയ്തു. അങ്ങനെ അവരെല്ലാം നശിച്ചു. അപ്പോൾ -അല്ലാഹുവിൻ്റെ റസൂലേ!- ചിന്തിക്കുക: എങ്ങനെയുണ്ടായിരുന്നു അതിക്രമികളുടെ പര്യവസാനവും അന്ത്യവും?! തീർച്ചയായും അവരുടെ പര്യവസാനവും അന്ത്യവും നാശംപിടിച്ചത് തന്നെയായിരുന്നു.
Kasas 28:41
(അല്ലാഹുവിലുള്ള) നിഷേധവും വഴികേടും പ്രചരിപ്പിച്ചു കൊണ്ട് നരകത്തിലേക്ക് ക്ഷണിക്കുന്ന അതിക്രമികൾക്കും വഴിപിഴപ്പിക്കുന്നവർക്കുള്ള മാതൃകകളാക്കി അവരെ നാം മാറ്റിയിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ശിക്ഷയിൽ നിന്ന് മോചിതരായിക്കൊണ്ട് കൊണ്ട് അവർ സഹായിക്കപ്പെടുകയില്ല. അല്ല! അധർമ്മം നിറഞ്ഞ അനേകം നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുകയും, വഴികേടിലേക്ക് ക്ഷണിക്കുകയും ചെയ്തവരായതിനാൽ അവരുടെ ശിക്ഷ ഇരട്ടിയാക്കപ്പെടുകയാണ് ചെയ്യുക. അവർ ചെയ്തതിൻ്റെ പ്രതിഫലവും, അവരെ അതിൽ പിൻപറ്റിയവരുടെ പ്രതിഫലവും അവർക്ക് മേൽ എഴുതപ്പെടുന്നതാണ്.
Kasas 28:42
അവർക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷക്ക് പുറമെ ഇഹലോകത്ത് തന്നെ നിന്ദ്യത അവർക്ക് നാം നൽകി. അവരെ നാം ആട്ടിയകറ്റുകയും ചെയ്തു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെട്ട, ആക്ഷേപിതരിൽ പെട്ടവരായിരിക്കും അവർ.
Kasas 28:43
മുൻകഴിഞ്ഞ സമൂഹങ്ങളിലേക്ക് ദൂതന്മാരെ അയക്കുകയും, അവർ തങ്ങളുടെ ദൂതന്മാരെ നിഷേധിക്കുകയും, അങ്ങനെ അവരുടെ നിഷേധത്തിൻ്റെ ഫലമായി നാം അവരെ നശിപ്പിക്കുകയും ചെയ്ത ശേഷം മൂസാക്ക് നാം തൗറാത്ത് നൽകി. ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ എന്തെല്ലാമെന്നും, ഉപദ്രവകരമായത് എന്തെല്ലാമെന്നും അവർക്ക് ബോധ്യപ്പെടുത്തി നൽകുന്നതാകുന്നു അത്. ഉപകാരപ്രദമായവ അവർ പ്രവർത്തിക്കാനും ഉപദ്രവകരമായവ അവർ ഉപേക്ഷിക്കാനും വേണ്ടിയാണത്. നന്മയിലേക്കുള്ള മാർഗദർശനവും അതിലുണ്ട്. ഇഹലോകത്തെയും പരലോകത്തെയും നന്മകൾ അടങ്ങിയിരിക്കുന്നതിനാൽ അത് (അല്ലാഹുവിൻ്റെ) കാരുണ്യവുമാണ്. (ഇതെല്ലാം) അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളെ കുറിച്ച് അവർ ഉറ്റാലോചിക്കുന്നതിനും, അതിന് അല്ലാഹുവിനോട് അവർ നന്ദി പ്രകടിപ്പിക്കുകയും, അവനിൽ അവർ വിശ്വസിക്കുകയും ചെയ്യുന്നതിന് വേണ്ടിയാകുന്നു.
Kasas 28:44
അല്ലാഹുവിൻ്റെ റസൂലേ! മൂസായുടെ പടിഞ്ഞാറുള്ള മലയുടെ ഭാഗത്ത്, ഫിർഔനിൻ്റെയും അവൻ്റെ പൗരപ്രമുഖരുടെയും അടുക്കലേക്ക് അദ്ദേഹത്തെ ദൂതനായി നിയോഗിക്കുകയാണെന്ന കൽപ്പന നാം കൈമാറുമ്പോൾ താങ്കൾ അവിടെ സന്നിഹിതനായിരുന്നില്ല. ഈ സംഭവത്തെ കുറിച്ച് ജനങ്ങളെ അറിയിക്കാൻ സാധിക്കുംവിധം ഈ സംഭവത്തിന് സാക്ഷികളായവരിലും താങ്കളില്ലായിരുന്നു. അതിനാൽ അവർക്ക് താങ്കൾ ഈ അറിയിച്ചു നൽകുന്നതെല്ലാം അല്ലാഹുവിൽ നിന്ന് അങ്ങേക്ക് ലഭിച്ച സന്ദേശം കൊണ്ട് മാത്രമാകുന്നു.
Kasas 28:45
എന്നാൽ നാം വ്യത്യസ്ത സമൂഹങ്ങളെയും ജനവിഭാഗങ്ങളെയും മൂസാക്ക് ശേഷം വളർത്തിക്കൊണ്ടുവന്നു. അങ്ങനെ കാലമേറെ അധികരിച്ചപ്പോൾ അവർ അല്ലാഹുവിൻ്റെ കരാറുകൾ വിസ്മരിച്ചു കളഞ്ഞു. മദ്യൻകാർക്കിടയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ പാരായണം ചെയ്തു കൊടുത്തു കൊണ്ട് താങ്കൾ അവിടെ വസിച്ചിരുന്നില്ലല്ലോ? എന്നാൽ താങ്കളെ നാം നമ്മുടെ അടുക്കൽ നിന്ന് (ഉള്ള ദൂതനായി) അയച്ചിരിക്കുന്നു. മൂസായുടെയും, മദ്യനിലുള്ള അദ്ദേഹത്തിൻ്റെ താമസത്തെയും കുറിച്ച് താങ്കൾക്ക് നാം ബോധനം നൽകുകയും ചെയ്തിരിക്കുന്നു. അങ്ങനെ അല്ലാഹു സന്ദേശമായി നൽകിയത് അനുസരിച്ച് താങ്കൾ ജനങ്ങളെ അതിനെ കുറിച്ച് അറിയിക്കുകയും ചെയ്യുന്നു.
Kasas 28:46
നാം മൂസായെ വിളിക്കുകയും, അദ്ദേഹത്തിന് നൽകിയ സന്ദേശങ്ങൾ കൈമാറുകയും ചെയ്തപ്പോൾ -(അവിടെ സംഭവിച്ചതെല്ലാം) ജനങ്ങളെ അറിയിക്കാൻ കഴിവുംവിധം (സാക്ഷിയായി)- ത്വൂർ പർവ്വതത്തിൻ്റെ ഭാഗത്തായി താങ്കൾ ഉണ്ടായിരുന്നില്ല. എന്നാൽ, ജനങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള കാരുണ്യമായി താങ്കളെ നാം നിയോഗിച്ചിരിക്കുന്നു. അങ്ങനെ താങ്കൾക്ക് മുൻപ് ഒരു ദൂതനും ചെന്നിട്ടില്ലാത്ത ഒരു സമൂഹത്തിന് താക്കീത് നൽകേണ്ടതിനും, അവർ ഗുണപാഠം ഉൾക്കൊള്ളുന്നതിനും, താങ്കൾ അല്ലാഹുവിൽ നിന്ന് കൊണ്ടുവന്നതിൽ വിശ്വസിക്കേണ്ടതിനുമായി ആ വാർത്തകളെല്ലാം താങ്കൾക്ക് നാം സന്ദേശമായി നൽകുകയും ചെയ്തിരിക്കുന്നു.
Kasas 28:47
അവർ നിലകൊള്ളുന്ന ഈ നിഷേധവും തിന്മകളും കാരണത്താൽ അല്ലാഹുവിൽ നിന്നുള്ള വല്ല ശിക്ഷയും അവരെ ബാധിക്കുകയും, അങ്ങനെ അവരിലേക്ക് ഒരു ദൂതനെ നിയോഗിച്ചില്ല എന്നത് ന്യായമാക്കി കൊണ്ട് 'ഞങ്ങളിലേക്കൊരു ദൂതനെ അയച്ചു കൂടായിരുന്നോ? എങ്കിൽ ഞങ്ങൾ നിൻ്റെ ആയത്തുകളെ പിൻപറ്റുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുന്ന വിശ്വാസികളിൽ ഞങ്ങൾ ഉൾപ്പെടുകയും ചെയ്യുമായിരുന്നല്ലോ?' എന്ന് അവർ പറയുകയും ചെയ്യില്ലായിരുന്നുവെങ്കിൽ അവർക്കുള്ള ശിക്ഷ ഉടൻ തന്നെ നാം നൽകുമായിരുന്നു. എന്നാൽ, ശിക്ഷ അവരിൽ നിന്ന് നാം നീട്ടിവെച്ചിരിക്കുന്നു. അങ്ങനെ അവരിലേക്ക് റസൂലിനെ അയക്കുകയും അവർക്ക് ഒഴിവുകഴിവ് പറയാൻ ഇടയില്ലാതാക്കുകയും ചെയ്തിരിക്കുന്നു.
Kasas 28:48
മുഹമ്മദ് നബി -ﷺ- തൻ്റെ രക്ഷിതാവിൽ നിന്നുള്ള സന്ദേശവുമായി ഖുറൈഷികളുടെ അരികിൽ ചെന്നപ്പോൾ യഹൂദരോട് അവർ നബി -ﷺ- യെ കുറിച്ച് ചോദിച്ചു. അപ്പോൾ (യഹൂദർ) അവർക്കൊരു മറുപടി പഠിപ്പിച്ചു വിട്ടു: 'മൂസാക്ക് അദ്ദേഹം നബിയാണെന്നതിനുള്ള തെളിവായി നൽകപ്പെട്ട കൈ പ്രകാശിക്കുക, വടി പാമ്പാവുക പോലുള്ള ദൃഷ്ടാന്തങ്ങൾ എന്തു കൊണ്ട് മുഹമ്മദിന് നൽകപ്പെടുന്നില്ല?' അല്ലാഹുവിൻ്റെ റസൂലേ! പറയുക: മൂസാക്ക് മുൻപ് നൽകപ്പെട്ട ദൃഷ്ടാന്തത്തിൽ യഹൂദർ അവിശ്വസിക്കുകയുണ്ടായിട്ടില്ലേ?! തൗറാത്തിനെ കുറിച്ചും ഖുർആനിനെ കുറിച്ചും 'അവ രണ്ടും പരസ്പരം പിന്തുണക്കുന്ന രണ്ട് മാരണങ്ങളാണ്' എന്ന് അവർ പറയുകയും ചെയ്തു. 'തൗറാത്തിലും ഖുർആനിലുമെല്ലാം ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു' എന്നും അവർ പറയുകയുണ്ടായി.
Kasas 28:49
അല്ലാഹുവിൻ്റെ റസൂലേ! ഇവരോട് പറയുക: അല്ലാഹുവിൽ നിന്ന് ഇറക്കപ്പെട്ട, തൗറാത്തിനെക്കാളും ഖുർആനിനെക്കാളും നേർവഴി കാണിക്കുന്ന മറ്റൊരു ഗ്രന്ഥം നിങ്ങൾ കൊണ്ടു വരിക. അങ്ങനെ നിങ്ങൾ കൊണ്ടുവന്നാൽ അത് ഞാൻ പിൻപറ്റാം. തൗറാത്തും ഖുർആനും മാരണമാണ് എന്ന നിങ്ങളുടെ ജൽപ്പനം സത്യമാണെങ്കിൽ (അപ്രകാരം ചെയ്യുക).
Kasas 28:50
തൗറാത്തിനെക്കാളും ഖുർആനിനെക്കാളും സന്മാർഗദർശിയായ മറ്റൊരു ഗ്രന്ഥം കൊണ്ടു വരുക എന്ന നിൻ്റെ വെല്ലുവിളിക്ക് ഖുറൈഷികൾ ഉത്തരം നൽകുന്നില്ലെങ്കിൽ അവർ ഇവയെ നിഷേധിച്ചിരിക്കുന്നത് എന്തെങ്കിലും തെളിവിൻ്റെ അടിസ്ഥാനത്തിലൊന്നുമല്ല എന്ന കാര്യം നീ ഉറപ്പിച്ചു കൊള്ളുക. തങ്ങളുടെ ദേഹേഛയെ പിൻപറ്റുക മാത്രമാണവർ ചെയ്യുന്നത്. അല്ലാഹുവിൽ നിന്നുള്ള സന്മാർഗമൊന്നും കൂടാതെ തൻ്റെ ദേഹേഛയെ പിൻപറ്റിയവനെക്കാൾ വഴികേടിലായ മറ്റൊരാളും തന്നെയില്ല. തീർച്ചയായും അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവരെ അല്ലാഹു സന്മാർഗത്തിലേക്കോ നേർവഴിയിലേക്കോ നയിക്കുകയില്ല.
Kasas 28:51
മുൻകഴിഞ്ഞ സമൂഹങ്ങളുടെ ചരിത്രവും, നമ്മുടെ ദൂതന്മാരെ അവർ നിഷേധിച്ചപ്പോൾ നാം അവരുടെ മേൽ ഇറക്കിയ ശിക്ഷയെക്കുറിച്ചുള്ള വിവരവുമടങ്ങുന്ന സംസാരം ബഹുദൈവാരാധകർക്കും ഇസ്രാഈല്യരിൽ പെട്ട യഹൂദർക്കും നാം നിരന്തരമായി എത്തിച്ചു കൊടുത്തിട്ടുണ്ട്. അതിൽ നിന്ന് അവർ ഗുണപാഠം ഉൾക്കൊള്ളുകയും, മുൻപുള്ളവർക്ക് സംഭവിച്ചതു പോലെ അവർക്കും സംഭവിക്കാതിരിക്കുന്നതിനായി അവർ (അല്ലാഹുവിൽ) വിശ്വസിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണത്.
Kasas 28:52
ഖുർആനിൻ്റെ അവതരണത്തിന് മുൻപ് തൗറാത്തിൽ വിശ്വസിക്കുന്നതിൽ ഉറപ്പോടെ നിലകൊണ്ടിരുന്നവർ ഖുർആനിലും വിശ്വസിക്കുന്നവരാണ്. കാരണം അവരുടെ ഗ്രന്ഥത്തിൽ (തൗറാത്തിൽ) ഇതിനെ കുറിച്ചുള്ള വൃത്താന്തവും, വിശേഷണങ്ങളും അവർ കാണുന്നുണ്ട്.
Kasas 28:53
അവർക്ക് അത് (ഖുർആൻ) പാരായണം ചെയ്ത് കേൾപ്പിക്കപ്പെട്ടാൽ അവർ പറയും: ഞങ്ങൾ ഇതിൽ വിശ്വസിച്ചിരിക്കുന്നു. തീർച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിൽ നിന്ന് അവതരിക്കപ്പെട്ട സത്യം തന്നെയാകുന്നു; അതിൽ യാതൊരു സംശയവുമില്ല. അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടു വന്നതിൽ -ഈ ഖുർആൻ അവതരിക്കപ്പെടുന്നതിന് മുൻപ് തന്നെ- വിശ്വസിച്ചതിനാൽ (മുൻപ് തന്നെ) മുസ്ലിംകളായിരുന്നു ഞങ്ങൾ.
Kasas 28:54
ഈ പറയപ്പെട്ട ഗുണവിശേഷണങ്ങളുള്ളവർക്ക് അല്ലാഹു അവരുടെ പ്രവർത്തനത്തിനുള്ള പ്രതിഫലം രണ്ട് തവണ നൽകുന്നതാണ്. തങ്ങളിലേക്ക് അവതരിക്കപ്പെട്ട ഗ്രന്ഥത്തിലും, മുഹമ്മദ് നബി -ﷺ- നിയോഗിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിലും വിശ്വസിച്ചു കൊണ്ട് ക്ഷമയോട് അവർ നിലകൊണ്ടതിനാണത്. അവർ ചെയ്തു പോയ തിന്മകൾ തങ്ങളുടെ സൽകർമ്മങ്ങളിലെ നന്മകൾ കൊണ്ട് അവർ തടുക്കുന്നതാണ്. നാം അവർക്ക് ഉപജീവനമായി നൽകിയതിൽ നിന്ന് നന്മയുടെ മാർഗങ്ങളിൽ ചെലവഴിക്കുന്നവരുമാണവർ.
Kasas 28:55
വേദക്കാരിൽ നിന്ന് (നബി -ﷺ- യിൽ) വിശ്വസിച്ച ഇവർ എന്തെങ്കിലും നിരർത്ഥകമായ സംസാരം കേട്ടുകഴിഞ്ഞാൽ അതിലേക്ക് ശ്രദ്ധ കൊടുക്കാതെ, അതിൽ നിന്ന് തിരിഞ്ഞു കളയും. അസത്യത്തിൻ്റെ വക്താക്കളോട് അവർ പറയും: ഞങ്ങൾക്ക് ഞങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലമുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രതിഫലവുമുണ്ട്. ഞങ്ങൾ നിങ്ങളെ ചീത്ത വിളിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുമെന്നത് നിങ്ങൾ ഭയക്കേണ്ടതില്ല. വിഡ്ഢികളായവരോട് കൂട്ടുകൂടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; കാരണം അത് ഞങ്ങളുടെ ദീനിനും ദുനിയാവിനും (ഇഹ-പരലോകത്തിന്) ഉപദ്രവമുണ്ടാക്കുന്നതും പ്രയാസം സൃഷ്ടിക്കുന്നതുമാണ്.
Kasas 28:56
അല്ലാഹുവിൻ്റെ റസൂലേ! അബൂത്വാലിബിനെയോ മറ്റോ പോലെ താങ്കൾ ഇഷ്ടപ്പെടുന്നവർക്ക് സന്മാർഗം നൽകാനും, അവർക്ക് (അല്ലാഹുവിലുള്ള) വിശ്വാസം സ്വീകരിക്കാൻ വഴിയൊരുക്കാനും താങ്കൾക്ക് സാധിക്കുകയില്ല. എന്നാൽ അല്ലാഹു മാത്രമാകുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് സന്മാർഗത്തിലേക്ക് വഴിയൊരുക്കുന്നവൻ. ആരാണ് നേരായ മാർഗത്തിലേക്ക് (സ്വിറാത്വുൽ മുസ്തഖീം) എത്തിച്ചേരുക എന്നത് മുൻപ് തന്നെ നന്നായി അറിയുന്നവനാകുന്നു അവൻ.
Kasas 28:57
മക്കയിലുള്ള ബഹുദൈവാരാധകർ ഇസ്ലാം പിൻപറ്റുകയോ, അതിൽ വിശ്വസിക്കുകയോ ചെയ്യാതിരിക്കാനുള്ള ഒഴിവുകഴിവായി പറഞ്ഞു: 'ഞങ്ങൾ നീ കൊണ്ടു വന്നിരിക്കുന്ന ഇസ്ലാം മതം പിൻപറ്റിയാൽ ഞങ്ങളുടെ ശത്രുക്കൾ ഈ നാട്ടിൽ നിന്ന് ഞങ്ങളെ പുറത്തെടുത്തു കളയും.' രക്തച്ചൊരിച്ചിലും അതിക്രമവും നിഷിദ്ധമായ ഒരു ഹറം (പവിത്രസങ്കേതം) അവർക്ക് നാം അധീനപ്പെടുത്തി നൽകിയിട്ടില്ലേ? മറ്റുള്ളവർ അവർക്കെതിരെ പടയൊരുക്കം നടത്തില്ലെന്ന നിർഭയത്വം അവിടെ അവർക്കില്ലേ?! നമ്മുടെ പക്കൽ നിന്നുള്ള ഉപജീവനം അവരെ രുചിപ്പിച്ചു കൊണ്ട് എല്ലാത്തിൻ്റെയും ഫലവർഗങ്ങൾ അവർക്ക് അവിടേക്ക് കൊണ്ടുവരപ്പെടുന്നുമില്ലേ?! എന്നാൽ അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾ അവരിൽ ബഹുഭൂരിപക്ഷവും അറിയുന്നില്ല; അതിനാൽ അവക്കൊന്നും അവർ നന്ദി കാണിക്കുന്നുമില്ല.
Kasas 28:58
അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു തള്ളിയ എത്രയധികം നാടുകളിലേക്കാണ് അവർ തിന്മകളിലും ധിക്കാരത്തിലും അതിരുകവിഞ്ഞപ്പോൾ നാം നമ്മുടെ ശിക്ഷ അയക്കുകയും, അവരെ തകർക്കുകയും ചെയ്തത്. അവരുടെ ഭവനങ്ങളതാ; തകർന്നു തരിപ്പണമായി കിടക്കുന്നു. ജനങ്ങൾ അവക്കരികിലൂടെ നടന്നു പോകുന്നു. ആ വീടുകൾ പിന്നീട് ആൾത്താമസമുള്ളതായില്ല; അവിടെ കൂടി സഞ്ചരിക്കേണ്ടി വന്ന ചില യാത്രികരായ -വളരെ കുറച്ചു പേരല്ലാതെ- അവിടെ താമസിച്ചിട്ടില്ല. ആകാശങ്ങളെയും ഭൂമിയെയും അതിലുള്ളതിനെയുമെല്ലാം അനന്തരമായി എടുക്കുന്നവൻ നാം തന്നെയായിരുന്നു.
Kasas 28:59
അല്ലാഹുവിൻ്റെ റസൂലേ! എല്ലാ രാജ്യങ്ങളുടെയും മാതാവായ മക്കയിലേക്ക് താങ്കളെ നിയോഗിച്ചതു പോലെ, ഓരോ പ്രദേശത്തെയും ഏറ്റവും വലിയ രാജ്യത്തേക്ക് ദൂതന്മാരെ അയച്ചു കൊണ്ട് അവർക്ക് തെളിവ് ബോധ്യപ്പെടുത്തി നൽകിയ ശേഷമല്ലാതെ ഒരു രാജ്യത്തെയും അല്ലാഹു ശിക്ഷിക്കുന്നതല്ല. സത്യത്തിന് മേൽ ഉറച്ചു നിലകൊള്ളുന്നിടത്തോളം ഒരു രാജ്യക്കാരെയും നാം നശിപ്പിക്കുന്നതല്ല. (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും അതിക്രമികളായവരെ മാത്രമേ നാം നശിപ്പിക്കുകയുള്ളൂ.
Kasas 28:60
നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് നൽകിയതെല്ലാം നിങ്ങൾ ഇഹലോകജീവിതത്തിൽ സുഖിക്കുകയും അലങ്കാരമായി സ്വീകരിക്കുകയും ചെയ്തവയാകുന്നു. അവയൊക്കെ പിന്നീട് നശിച്ചു പോകുന്നതാണ്. എന്നാൽ പരലോകത്ത് അല്ലാഹുവിങ്കലുള്ള മഹത്തരമായ പ്രതിഫലമാകട്ടെ, അതാണ് ഇഹലോകത്തുള്ള വിഭവങ്ങളെക്കാളും അലങ്കാരത്തെക്കാളുമെല്ലാം കൂടുതൽ ഉത്തമവും എന്നെന്നും നിലനിൽക്കുന്നതും. അപ്പോൾ നിങ്ങളതിനെ കുറിച്ച് മനസ്സിലാക്കുന്നില്ലേ?! അങ്ങനെ എന്നെന്നും നിലനിൽക്കുന്നതിന് (പരലോകത്തിന്) നശിച്ചു പോകുന്നതിനെക്കാൾ (ഇഹലോകത്തെക്കാൾ) പ്രാധാന്യം കൽപ്പിക്കുകയും ചെയ്യുന്നില്ലേ?!
Kasas 28:61
സ്വർഗവും അവിടെയുള്ള ശാശ്വതമായ സുഖാനുഗ്രഹങ്ങളും പരലോകത്ത് ഉണ്ടായിരിക്കുമെന്ന് നാം വാഗ്ദാനം നൽകിയ -പിന്നീട് അവിടേക്ക് ഉറപ്പായും എത്തിച്ചേരാനിരിക്കുന്ന- ഒരാളെ പോലെയാണോ, ഇഹലോകത്ത് ആസ്വദിക്കാൻ കുറച്ച് സമ്പാദ്യവും ചില അലങ്കാരങ്ങളും നാം നൽകുകയും, ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകശിക്ഷയിലേക്ക് കൊണ്ടുവരപ്പെടുകയും ചെയ്യുന്നവൻ?!
Kasas 28:62
അവരെ അവരുടെ രക്ഷിതാവ് വിളിക്കുകയും, ഇപ്രകാരം പറയുകയും ചെയ്യുന്ന ദിവസം: എനിക്ക് പുറമെ നിങ്ങൾ ആരാധിക്കുകയും, എൻ്റെ പങ്കുകാരാണെന്ന് നിങ്ങൾ ജൽപ്പിക്കുകയും ചെയ്തിരുന്നവർ എവിടെ?!
Kasas 28:63
ശിക്ഷ വിധിക്കപ്പെട്ട, (അല്ലാഹുവിനെ) നിഷേധിക്കാൻ ജനങ്ങളെ ക്ഷണിച്ചിരുന്നവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ വഴിപിഴവിലാക്കിയ ഇക്കൂട്ടർ; ഞങ്ങൾ വഴിപിഴച്ചതു പോലെ അവരെയും ഞങ്ങൾ പിഴവിലേക്കെത്തിച്ചു. അവരിൽ നിന്ന് ഞങ്ങളിതാ നിന്നിലേക്ക് അകന്നു നിന്നിരിക്കുന്നു. അവർ ഞങ്ങളെയായിരുന്നില്ല ആരാധിച്ചിരുന്നത്. പിശാചുക്കളെ മാത്രമായിരുന്നു അവർ ആരാധിച്ചിരുന്നത്.
Kasas 28:64
അവരോട് പറയപ്പെടും: നിങ്ങളുടെ പങ്കാളികളെ വിളിക്കൂ; നിങ്ങളിപ്പോൾ അകപ്പെട്ടിരിക്കുന്ന ഈ അപമാനത്തിൽ നിന്ന് അവർ നിങ്ങളെ രക്ഷപ്പെടുത്തട്ടെ! അങ്ങനെ തങ്ങളുടെ പങ്കാളികളെ അവർ വിളിച്ചു. എന്നാൽ ഇവരുടെ വിളികൾക്ക് അവർ ഉത്തരം നൽകുകയില്ല. തങ്ങൾക്കായി ഒരുക്കി വെക്കപ്പെട്ടിരിക്കുന്ന ശിക്ഷ അവർ നേരിൽ കാണും. ഇഹലോകത്തായിരിക്കെ തങ്ങൾ സന്മാർഗം പ്രാപിച്ചിരുന്നെങ്കിൽ എന്ന് അവർ അതിയായി ആഗ്രഹിക്കുകയും ചെയ്യും.
Kasas 28:65
അവരുടെ രക്ഷിതാവ് അവരെ വിളിച്ചു കൊണ്ട് പറയുന്ന ദിവസം: "നിങ്ങളിലേക്ക് ഞാൻ നിയോഗിച്ച എൻ്റെ ദൂതന്മാർക്ക് എന്ത് മറുപടിയാണ് നിങ്ങൾ നൽകിയത്?!"
Kasas 28:66
തങ്ങൾ തെളിവായി കണ്ടിരുന്നവയെല്ലാം അന്നേ ദിവസം അവർക്ക് അവ്യക്തമാകുന്നതാണ്. അവർക്കൊന്നും അപ്പോൾ ഓർമ്മ വരുകയില്ല. അവർ പരസ്പരം ചോദിച്ചു മനസ്സിലാക്കുകയില്ല. കാരണം പൊടുന്നനെ വന്നുഭവിച്ച വിപത്തിനാൽ -തങ്ങൾ ശിക്ഷയിലേക്ക് പോവുകയാണെന്ന ഉറച്ച ബോധ്യം വന്നതിൻ്റെ- ഭീതിയിലാണവർ.
Kasas 28:67
എന്നാൽ ഈ ബഹുദൈവാരാധകരുടെ കൂട്ടത്തിൽ തൻ്റെ നിഷേധത്തിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും, അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ; തങ്ങൾ ലക്ഷ്യം വെച്ചത് നേടിയെടുക്കാനും, ഭയന്നതിൽ നിന്ന് രക്ഷപ്പെടാനും കഴിയുന്ന വിജയികളിൽ അവർ ഉൾപ്പെട്ടേക്കാം.
Kasas 28:68
അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് അവൻ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, അവനെ അനുസരിക്കുന്നതിനും പ്രവാചകത്വം ഏറ്റെടുക്കുന്നതിനും ഉദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അതിലൊന്നും ബഹുദൈവാരാധകർക്ക് -അല്ലാഹുവിനോട് എതിരാകാൻ മാത്രം- യാതൊരു തിരഞ്ഞെടുപ്പുമില്ല. അല്ലാഹുവിനോടൊപ്പം അവർ ആരാധിക്കുന്ന അവരുടെ പങ്കുകാരിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.
Kasas 28:69
നിൻ്റെ രക്ഷിതാവ് അവരുടെ ഹൃദയങ്ങൾ മറച്ചു വെക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അറിയുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവനവർക്ക് നൽകുന്നതുമാണ്.
Kasas 28:70
അവനാകുന്നു അല്ലാഹു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. ഇഹലോകത്തും പരലോകത്തും സർവ്വസ്തുതിയും അവന് മാത്രമാകുന്നു. ആർക്കും തടയാൻ സാധിക്കാത്ത, പരിപൂർണ്ണമായ നടപ്പിലാക്കപ്പെടുന്ന വിധികർതൃത്വവും അവന് മാത്രമാകുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനിലേക്ക് മാത്രമാകുന്നു വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ മടങ്ങുന്നതും.
Kasas 28:71
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളു വരെ രാത്രിയെ അവസാനിക്കാതെ തുടരുന്നതാക്കി അല്ലാഹു മാറ്റിയിരുന്നെങ്കിൽ അവന് പുറമെ മറ്റേത് ആരാധ്യനുണ്ട് നിങ്ങൾക്ക് പകലിൻ്റെ വെളിച്ചം പോലുള്ള വെളിച്ചം കൊണ്ടുവന്നു തരാൻ? അപ്പോൾ നിങ്ങളീ തെളിവുകൾ കേൾക്കുകയും, അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനും അത് നിങ്ങൾക്ക് കൊണ്ടുവന്നു തരാൻ ഇല്ലെന്ന് മനസ്സിലാക്കുകയും ചെയ്യുന്നില്ലേ?!
Kasas 28:72
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളു വരെ പകലിനെ അവസാനിക്കാതെ തുടരുന്നതാക്കി അല്ലാഹു മാറ്റിയിരുന്നെങ്കിൽ അവന് പുറമെ മറ്റേത് ആരാധ്യനുണ്ട് നിങ്ങൾക്ക്, പകൽ ജോലി ചെയ്തതിൻ്റെ ക്ഷീണം മാറ്റി വിശ്രമിക്കാനായി ഒരു രാത്രിയെ കൊണ്ടുവന്നു തരാൻ? ഈ ദൃഷ്ടാന്തങ്ങൾ നിങ്ങൾ കാണുകയും, അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനും അത് നിങ്ങൾക്ക് കൊണ്ടുവന്നു തരാൻ ഇല്ലെന്ന് മനസ്സിലാക്കുകയും ചെയ്യുന്നില്ലേ?!
Kasas 28:73
അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പെട്ടതാണ് -മനുഷ്യരേ!- രാത്രിയെ നിങ്ങൾക്കായി അവൻ ഇരുട്ടുള്ളതാക്കിയത്. പകലിൽ ജോലികളിലേർപ്പെട്ട ശേഷം നിങ്ങൾക്ക് വിശ്രമിക്കാൻ വേണ്ടിയാണത്. പകലിനെ നിങ്ങൾക്കായി അവൻ പ്രകാശപൂരിതവുമാക്കിയിരിക്കുന്നു; അങ്ങനെ അതിൽ നിങ്ങൾ ഉപജീവനം അന്വേഷിച്ചിറങ്ങാൻ വേണ്ടി. ഇതെല്ലാം, അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നതിനും, അവയ്ക്ക് നന്ദികേട് കാണിക്കാതിരിക്കുന്നതിനുമാണ്.
Kasas 28:74
അവരെ അവരുടെ രക്ഷിതാവ് വിളിക്കുകയും, ഇപ്രകാരം പറയുകയും ചെയ്യുന്ന ദിവസം: എനിക്ക് പുറമെ നിങ്ങൾ ആരാധിക്കുകയും, എൻ്റെ പങ്കുകാരാണെന്ന് നിങ്ങൾ ജൽപ്പിക്കുകയും ചെയ്തിരുന്നവർ എവിടെ?!
Kasas 28:75
ഓരോ സമുദായത്തിൽ നിന്നും അവരുടെ നബിയെ അവർ നിലകൊണ്ടിരുന്ന നിഷേധത്തിനും കളവാക്കലിനുമുള്ള സാക്ഷിയായി അവർക്കെതിരെ നാം ഹാജരാക്കുന്നതാണ്. ആ സമൂഹങ്ങളിലെ നിഷേധികളോട് നാം പറയും: നിങ്ങൾ നിലകൊണ്ടിരുന്ന നിഷേധത്തിനും കളവാക്കലിനുമുള്ള തെളിവുകളും പ്രമാണങ്ങളും കൊണ്ടുവരൂ. അപ്പോൾ അവരുടെ ന്യായവാദങ്ങളെല്ലാം അവസാനിക്കുകയും, യാതൊരു സംശയവുമില്ലാത്ത നിലക്കുള്ള പരിപൂർണ്ണസത്യം അല്ലാഹുവിങ്കൽ മാത്രമാണ് എന്ന് അവർക്ക് ഉറച്ചബോധ്യം വരുകയും ചെയ്യും. അല്ലാഹുവിൻ്റെ പങ്കാളികളായി അവർ പടച്ചുണ്ടാക്കിയിരുന്നവരെല്ലാം അവരെ വിട്ടു മറയുകയും ചെയ്യും.
Kasas 28:76
തീർച്ചയായും ഖാറൂൻ മൂസായുടെ ജനതയിൽ പെട്ടവനായിരുന്നു. അവൻ അവർക്ക് മേൽ അഹങ്കാരം നടിച്ചു. സമ്പത്തിൻ്റെ നിധികൾ അവന് നാം നൽകിയിരുന്നു; അവൻ്റെ ഖജാനകളുടെ താക്കോലുകൾ പോലും ശക്തരായ ഒരു കൂട്ടത്തിന് വഹിക്കാൻ പ്രയാസപ്പെടും വിധമുണ്ടായിരുന്നു. അവൻ്റെ ജനത അവനോട് പറഞ്ഞു: നീ ഗർവ്വോടെ ആഹ്ളാദിക്കരുത്. തീർച്ചയായും ഗർവ്വോടെ ആഹ്ളാദിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. മറിച്ച്, അവരോട് അവൻ കോപിക്കുകയും, അവരെ അവൻ ശിക്ഷിക്കുകയുമാണ് ചെയ്യുക.
Kasas 28:77
അല്ലാഹു നിനക്ക് നൽകിയ സമ്പാദ്യങ്ങൾ നന്മയുടെ മാർഗങ്ങളിൽ ചെലവഴിച്ചു കൊണ്ട് പരലോകഭവനത്തിലെ പ്രതിഫലം നീ തേടുക. ഭക്ഷണ-പാനീയങ്ങളും വസ്ത്രധാരണവും പോലുള്ള മറ്റ് അനുഗ്രഹങ്ങളിൽ നിൻ്റെ പങ്ക് നീ വിസ്മരിക്കേണ്ടതുമില്ല; ധൂർത്തോ അഹങ്കാരമോ ഇല്ലാതെ (അതെല്ലാം നിനക്കാവാം). അല്ലാഹു നിന്നോട് നന്മ കാണിച്ചതു പോലെ, നിൻ്റെ രക്ഷിതാവുമായും, അല്ലാഹുവിൻ്റെ ദാസന്മാരുമായുമുള്ള നിൻ്റെ ബന്ധം നീ നന്നാക്കുകയും ചെയ്യുക. തിന്മകൾ ചെയ്തുകൂട്ടിയും നന്മകൾ ഉപേക്ഷിച്ചും ഭൂമിയിൽ നീ കുഴപ്പം വരുത്തിവെക്കരുത്. തീർച്ചയായും അല്ലാഹു ഭൂമിയിൽ അങ്ങനെ കുഴപ്പമുണ്ടാക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല. മറിച്ച്, അവരോട് അവൻ കോപിക്കുകയാണ് ചെയ്യുക.
Kasas 28:78
ഖാറൂൻ പറഞ്ഞു: ഈ സമ്പാദ്യമെല്ലാം എനിക്ക് നൽകപ്പെട്ടിരിക്കുന്നത് എൻ്റെ പക്കലുള്ള അറിവും എനിക്കുള്ള കഴിവും കൊണ്ടാണ്. അതിനാൽ ഇതെല്ലാം എനിക്ക് അവകാശപ്പെട്ടതുമാണ്. എന്നാൽ അവന് മുൻപ് -അവനെക്കാൾ ശക്തിയും അവനെക്കാൾ കൂടുതൽ സമ്പാദ്യം സ്വരുക്കൂട്ടുകയും ചെയ്തവർ-; അവരെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട് എന്നത് അവൻ അറിഞ്ഞിട്ടില്ലേ?! അപ്പോൾ അവരുടെ ശക്തിയോ സമ്പാദ്യങ്ങളോ അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ കുറ്റവാളികളോട് അവരുടെ തിന്മകളെ കുറിച്ച് ചോദിക്കപ്പെടുകയില്ല; കാരണം, അവയെല്ലാം അല്ലാഹു അറിഞ്ഞിരിക്കുന്നു. (തിന്മകളെ കുറിച്ച്) അവരോട് ചോദിക്കപ്പെടുന്നത് അവരുടെ ദുഃഖം വർദ്ധിപ്പിക്കുന്നതിനും, അവരെ ആക്ഷേപിക്കുന്നതിനും മാത്രമായിരിക്കും.
Kasas 28:79
അങ്ങനെ ഖാറൂൻ തൻ്റെ അലങ്കാരങ്ങളിൽ പ്രൗഢി പ്രകടിപ്പിച്ചു കൊണ്ട് പുറത്തിറങ്ങി. ഐഹികജീവിതത്തിൻ്റെ അലങ്കാരങ്ങളിൽ ആഗ്രഹം വെച്ചിരിക്കുന്ന ഖാറൂനിൻ്റെ അനുയായികൾ പറഞ്ഞു: ഖാറൂനിന് നൽകപ്പെട്ടതു പോലുള്ള ഐഹിക അലങ്കാരങ്ങൾ നമുക്കും നൽകപ്പെട്ടിരുന്നെങ്കിൽ! തീർച്ചയായും ഖാറൂൻ വളരെ വലിയ (സമ്പത്തിൻ്റെ) പങ്ക് ഉള്ളവൻ തന്നെയാകുന്നു.
Kasas 28:80
എന്നാൽ ഖാറൂനിനെ അവൻ്റെ വേഷഭൂഷാദികളിൽ കാണുകയും, അവൻ്റെ അനുയായികളുടെ പകൽക്കിനാവുകൾ കേൾക്കുകയും ചെയ്തപ്പോൾ വിജ്ഞാനം നൽകപ്പെട്ടവർ പറഞ്ഞു: നിങ്ങൾക്ക് നാശം! പരലോകത്ത് (ലഭിക്കുന്ന) അല്ലാഹുവിൻ്റെ പ്രതിഫലവും, അവനിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അവൻ ഒരുക്കിവെച്ചിരിക്കുന്ന അനുഗ്രഹങ്ങളുമാണ് ഖാറൂനിന് നൽകപ്പെട്ടിരിക്കുന്ന ഈ ഐഹികഅലങ്കാരങ്ങളെക്കാൾ ഉത്തമമായിട്ടുള്ളത്. എന്നാൽ ഇങ്ങനെ പറയാനും, അതനുസരിച്ച് പ്രവർത്തിക്കാനും ക്ഷമാശീലർക്കേ സാധിക്കുകയുള്ളൂ. ഇഹലോകത്തുള്ള നശിച്ചു പോകുന്ന വിഭവങ്ങളെക്കാൾ അല്ലാഹുവിങ്കലുള്ള അവൻ്റെ പ്രതിഫലത്തെ വിലമതിക്കുകയും അതിനുവേണ്ടി ക്ഷമിക്കുകയും ചെയ്യുന്നവരാണവർ.
Kasas 28:81
അപ്പോൾ അവനെയും അവൻ്റെ ഭവനത്തെയും അതിലുള്ളവരെയും നാം ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞു; അവൻ്റെ അതിക്രമത്തിനുള്ള പകരംവീട്ടലായിരുന്നു അത്. അപ്പോൾ അല്ലാഹുവിന് പുറമെ അവനെ സഹായിക്കാൻ ഏതെങ്കിലും സംഘം അവനുണ്ടായില്ല. സ്വയം സഹായിക്കാനും അവന് സാധിച്ചില്ല.
Kasas 28:82
ഭൂമിയിലേക്ക് ആഴ്ത്തപ്പെടുന്നതിന് മുൻപ് അവനുണ്ടായിരുന്ന സമ്പാദ്യവും അലങ്കാരങ്ങളും ആഗ്രഹിച്ചവർ ഖേദത്തോടെ -ഗുണപാഠമുൾക്കൊണ്ടവരായി- കൊണ്ട് ഇപ്രകാരം പറയുന്നവരായി തീർന്നു: അല്ലാഹു തൻ്റെ ദാസന്മാരിൽ അവൻ ഉദ്ദേശിച്ചവർക്ക് ഉപജീവനം വിശാലമാക്കി കൊടുക്കുകയും, താൻ ഉദ്ദേശിക്കുന്നവർക്ക് അത് ഇടുക്കമുള്ളതാക്കുകയും ചെയ്യുമെന്ന് നാം അറിഞ്ഞില്ലായിരുന്നോ?! അല്ലാഹു നമ്മോട് ഔദാര്യം ചെയ്യുകയും, നാം പറഞ്ഞതിൻ്റെ പേരിൽ നമ്മെ ശിക്ഷിക്കാതിരിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ ഖാറൂനിനെ ഭൂമിയിലേക്ക് ആഴ്ത്തിയതു പോലെ നമ്മെയും അവൻ ആഴ്ത്തിക്കളയുമായിരുന്നു. തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകത്തോ പരലോകത്തോ വിജയിക്കുകയില്ല. മറിച്ച്, അവരുടെ പര്യവസാനവും മടക്കവും ഇഹ-പരലോകങ്ങളിലെ നഷ്ടത്തിലായിരിക്കും.
Kasas 28:83
സത്യത്തിൽ വിശ്വസിക്കാതെയും അതിനെ പിൻപറ്റാതെയും ഭൂമിയിൽ അഹങ്കാരം നടിക്കാനോ, അവിടെ കുഴപ്പം സൃഷ്ടിക്കാനോ ഉദ്ദേശിക്കാത്തവർക്ക് സുഖാനുഗ്രഹങ്ങളുടെയും ആദരവിൻ്റെയും ആ ഭവനം -പാരത്രികഭവനം- നാം ഒരുക്കി വെച്ചിരിക്കുന്നു. സ്തുത്യർഹമായ പര്യവസാനമെന്നാൽ തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവർക്ക് ലഭിക്കുന്ന സ്വർഗത്തിലുള്ള സുഖാനുഗ്രഹങ്ങളും, അല്ലാഹുവിൻ്റെ തൃപ്തിയുമാകുന്നു.
Kasas 28:84
ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ -നിസ്കാരവും സകാത്തും നോമ്പും പോലുള്ള- നന്മകളുമായി വന്നാൽ അവന് ആ നന്മയെക്കാൾ ഉത്തമമായ പ്രതിഫലമുണ്ട്. കാരണം അവൻ്റെ നന്മകൾ പത്ത് മടങ്ങ് വരെ ഇരട്ടിയാക്കപ്പെടും. ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ -(അല്ലാഹുവിനെ) നിഷേധിക്കലും പലിശ ഭക്ഷിക്കലും വ്യഭിചരിക്കലും പോലുള്ള- തിന്മകളുമായാണ് വരുന്നതെങ്കിൽ തിന്മ പ്രവർത്തിച്ചവർക്ക് അവരുടെ തിന്മകൾക്ക് സമാനമായ പ്രതിഫലമല്ലാതെ നൽകപ്പെടുകയില്ല. അതിൽ യാതൊരു വർദ്ധനവുമുണ്ടാവുകയില്ല.
Kasas 28:85
തീർച്ചയായും ഈ ഖുർആൻ നിൻ്റെ മേൽ അവതരിപ്പിക്കുകയും, അത് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കലും അതനുസരിച്ച് പ്രവർത്തിക്കലും നിൻ്റെ മേൽ നിർബന്ധമാക്കുകയും ചെയ്തവൻ നിന്നെ മക്കയിലേക്ക് വിജയിച്ചവനായി തിരിച്ചു കൊണ്ടു വരുന്നതാണ്. അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരോട് പറയുക: ആരാണ് സന്മാർഗം കൊണ്ടുവന്നവനെന്നും, ആരാണ് സന്മാർഗത്തിൽ നിന്നും സത്യത്തിൽ നിന്നും വ്യക്തമായ വഴികേടിലായിട്ടുള്ളതെന്നും എൻ്റെ രക്ഷിതാവിന് ഏറ്റവും നന്നായി അറിയാം.
Kasas 28:86
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ നബിയായി നിയോഗിക്കപ്പെടുന്നതിന് മുൻപ് താങ്കളുടെ മേൽ ഈ ഖുർആൻ അല്ലാഹുവിൽ നിന്നുള്ള സന്ദേശമായി ഇറക്കപ്പെടുമെന്ന് താങ്കൾ പ്രതീക്ഷിച്ചിരുന്നതേ ഇല്ല. എന്നാൽ അല്ലാഹുവിൻ്റെ കാരുണ്യമായി കൊണ്ട് അവനത് താങ്കൾക്ക് മേൽ അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ (അല്ലാഹുവിനെ) നിഷേധിച്ചവരെ അവർ നിലകൊള്ളുന്ന വഴികേടിൽ താങ്കൾ സഹായിക്കുന്നവനായി താങ്കൾ മാറരുത്.
Kasas 28:87
ഈ ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ ആയത്തുകളിൽ നിന്ന് -അല്ലാഹു അവ താങ്കൾക്ക് മേൽ അവതരിപ്പിച്ചതിന് ശേഷം- അതിൽ നിന്ന് താങ്കളെ തിരിച്ചു കളയാതിരിക്കട്ടെ. അങ്ങനെ ഖുർആൻ പാരായണം ചെയ്യുന്നതും, അത് ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതും താങ്കൾ ഉപേക്ഷിക്കാൻ ഇടവരരുത്. അല്ലാഹുവിൽ വിശ്വസിക്കാനും അവനെ ഏകനാക്കുവാനും അവൻ്റെ മതനിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനും താങ്കൾ ജനങ്ങളെ ക്ഷണിക്കുക. അല്ലാഹുവിനോടൊപ്പം അവന് പുറമെയുള്ളവരെ ആരാധിക്കുന്ന ബഹുദൈവാരാധകരിൽ താങ്കൾ ഉൾപ്പെടരുത്. മറിച്ച്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനു പുറമെ മറ്റാരെയും ആരാധിക്കാത്തവരിൽ നീ ഉൾപ്പെടുക.
Kasas 28:88
അല്ലാഹുവിന് പുറമെ മറ്റൊരു ആരാധ്യനെയും നീ ആരാധിക്കരുത്. അവനല്ലാതെ ആരാധനക്ക് അർഹതയുള്ളവനായി മറ്റാരുമില്ല. എല്ലാം നശിക്കുന്നതാണ്; അവൻ്റെ തിരുവദനം ഒഴികെ. അവന് മാത്രമാകുന്നു വിധിക്കാനുള്ള അവകാശം; അവൻ ഉദ്ദേശിക്കുന്നത് പ്രകാരം അവൻ വിധിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനിലേക്ക് മാത്രമാകുന്നു വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ മടക്കപ്പെടുന്നത്.