Lafzullah

Malayalam Abridged Explanation of the Quran — Mü'min 40:1 – Ahkaf 46:35

Author / source: Malayalam Abridged Explanation of the Quran

Contents
  1. Mü'min 40:1
  2. Mü'min 40:2
  3. Mü'min 40:3
  4. Mü'min 40:4
  5. Mü'min 40:5
  6. Mü'min 40:6
  7. Mü'min 40:7
  8. Mü'min 40:8
  9. Mü'min 40:9
  10. Mü'min 40:10
  11. Mü'min 40:11
  12. Mü'min 40:12
  13. Mü'min 40:13
  14. Mü'min 40:14
  15. Mü'min 40:15
  16. Mü'min 40:16
  17. Mü'min 40:17
  18. Mü'min 40:18
  19. Mü'min 40:19
  20. Mü'min 40:20
  21. Mü'min 40:21
  22. Mü'min 40:22
  23. Mü'min 40:23
  24. Mü'min 40:24
  25. Mü'min 40:25
  26. Mü'min 40:26
  27. Mü'min 40:27
  28. Mü'min 40:28
  29. Mü'min 40:29
  30. Mü'min 40:30
  31. Mü'min 40:31
  32. Mü'min 40:32
  33. Mü'min 40:33
  34. Mü'min 40:34
  35. Mü'min 40:35
  36. Mü'min 40:36
  37. Mü'min 40:37
  38. Mü'min 40:38
  39. Mü'min 40:39
  40. Mü'min 40:40
  41. Mü'min 40:41
  42. Mü'min 40:42
  43. Mü'min 40:43
  44. Mü'min 40:44
  45. Mü'min 40:45
  46. Mü'min 40:46
  47. Mü'min 40:47
  48. Mü'min 40:48
  49. Mü'min 40:49
  50. Mü'min 40:50
  51. Mü'min 40:51
  52. Mü'min 40:52
  53. Mü'min 40:53
  54. Mü'min 40:54
  55. Mü'min 40:55
  56. Mü'min 40:56
  57. Mü'min 40:57
  58. Mü'min 40:58
  59. Mü'min 40:59
  60. Mü'min 40:60
  61. Mü'min 40:61
  62. Mü'min 40:62
  63. Mü'min 40:63
  64. Mü'min 40:64
  65. Mü'min 40:65
  66. Mü'min 40:66
  67. Mü'min 40:67
  68. Mü'min 40:68
  69. Mü'min 40:69
  70. Mü'min 40:70
  71. Mü'min 40:71
  72. Mü'min 40:72
  73. Mü'min 40:73
  74. Mü'min 40:74
  75. Mü'min 40:75
  76. Mü'min 40:76
  77. Mü'min 40:77
  78. Mü'min 40:78
  79. Mü'min 40:79
  80. Mü'min 40:80
  81. Mü'min 40:81
  82. Mü'min 40:82
  83. Mü'min 40:83
  84. Mü'min 40:84
  85. Mü'min 40:85
  86. Fussılet 41:1
  87. Fussılet 41:2
  88. Fussılet 41:3
  89. Fussılet 41:4
  90. Fussılet 41:5
  91. Fussılet 41:6
  92. Fussılet 41:7
  93. Fussılet 41:8
  94. Fussılet 41:9
  95. Fussılet 41:10
  96. Fussılet 41:11
  97. Fussılet 41:12
  98. Fussılet 41:13
  99. Fussılet 41:14
  100. Fussılet 41:15
  101. Fussılet 41:16
  102. Fussılet 41:17
  103. Fussılet 41:18
  104. Fussılet 41:19
  105. Fussılet 41:20
  106. Fussılet 41:21
  107. Fussılet 41:22
  108. Fussılet 41:23
  109. Fussılet 41:24
  110. Fussılet 41:25
  111. Fussılet 41:26
  112. Fussılet 41:27
  113. Fussılet 41:28
  114. Fussılet 41:29
  115. Fussılet 41:30
  116. Fussılet 41:31
  117. Fussılet 41:32
  118. Fussılet 41:33
  119. Fussılet 41:34
  120. Fussılet 41:35
  121. Fussılet 41:36
  122. Fussılet 41:37
  123. Fussılet 41:38
  124. Fussılet 41:39
  125. Fussılet 41:40
  126. Fussılet 41:41
  127. Fussılet 41:42
  128. Fussılet 41:43
  129. Fussılet 41:44
  130. Fussılet 41:45
  131. Fussılet 41:46
  132. Fussılet 41:47
  133. Fussılet 41:48
  134. Fussılet 41:49
  135. Fussılet 41:50
  136. Fussılet 41:51
  137. Fussılet 41:52
  138. Fussılet 41:53
  139. Fussılet 41:54
  140. Şûrâ 42:1
  141. Şûrâ 42:2
  142. Şûrâ 42:3
  143. Şûrâ 42:4
  144. Şûrâ 42:5
  145. Şûrâ 42:6
  146. Şûrâ 42:7
  147. Şûrâ 42:8
  148. Şûrâ 42:9
  149. Şûrâ 42:10
  150. Şûrâ 42:11
  151. Şûrâ 42:12
  152. Şûrâ 42:13
  153. Şûrâ 42:14
  154. Şûrâ 42:15
  155. Şûrâ 42:16
  156. Şûrâ 42:17
  157. Şûrâ 42:18
  158. Şûrâ 42:19
  159. Şûrâ 42:20
  160. Şûrâ 42:21
  161. Şûrâ 42:22
  162. Şûrâ 42:23
  163. Şûrâ 42:24
  164. Şûrâ 42:25
  165. Şûrâ 42:26
  166. Şûrâ 42:27
  167. Şûrâ 42:28
  168. Şûrâ 42:29
  169. Şûrâ 42:30
  170. Şûrâ 42:31
  171. Şûrâ 42:32
  172. Şûrâ 42:33
  173. Şûrâ 42:34
  174. Şûrâ 42:35
  175. Şûrâ 42:36
  176. Şûrâ 42:37
  177. Şûrâ 42:38
  178. Şûrâ 42:39
  179. Şûrâ 42:40
  180. Şûrâ 42:41
  181. Şûrâ 42:42
  182. Şûrâ 42:43
  183. Şûrâ 42:44
  184. Şûrâ 42:45
  185. Şûrâ 42:46
  186. Şûrâ 42:47
  187. Şûrâ 42:48
  188. Şûrâ 42:49
  189. Şûrâ 42:50
  190. Şûrâ 42:51
  191. Şûrâ 42:52
  192. Şûrâ 42:53
  193. Zuhruf 43:1
  194. Zuhruf 43:2
  195. Zuhruf 43:3
  196. Zuhruf 43:4
  197. Zuhruf 43:5
  198. Zuhruf 43:6
  199. Zuhruf 43:7
  200. Zuhruf 43:8
  201. Zuhruf 43:9
  202. Zuhruf 43:10
  203. Zuhruf 43:11
  204. Zuhruf 43:12
  205. Zuhruf 43:13
  206. Zuhruf 43:14
  207. Zuhruf 43:15
  208. Zuhruf 43:16
  209. Zuhruf 43:17
  210. Zuhruf 43:18
  211. Zuhruf 43:19
  212. Zuhruf 43:20
  213. Zuhruf 43:21
  214. Zuhruf 43:22
  215. Zuhruf 43:23
  216. Zuhruf 43:24
  217. Zuhruf 43:25
  218. Zuhruf 43:26
  219. Zuhruf 43:27
  220. Zuhruf 43:28
  221. Zuhruf 43:29
  222. Zuhruf 43:30
  223. Zuhruf 43:31
  224. Zuhruf 43:32
  225. Zuhruf 43:33
  226. Zuhruf 43:34
  227. Zuhruf 43:35
  228. Zuhruf 43:36
  229. Zuhruf 43:37
  230. Zuhruf 43:38
  231. Zuhruf 43:39
  232. Zuhruf 43:40
  233. Zuhruf 43:41
  234. Zuhruf 43:42
  235. Zuhruf 43:43
  236. Zuhruf 43:44
  237. Zuhruf 43:45
  238. Zuhruf 43:46
  239. Zuhruf 43:47
  240. Zuhruf 43:48
  241. Zuhruf 43:49
  242. Zuhruf 43:50
  243. Zuhruf 43:51
  244. Zuhruf 43:52
  245. Zuhruf 43:53
  246. Zuhruf 43:54
  247. Zuhruf 43:55
  248. Zuhruf 43:56
  249. Zuhruf 43:57
  250. Zuhruf 43:58
  251. Zuhruf 43:59
  252. Zuhruf 43:60
  253. Zuhruf 43:61
  254. Zuhruf 43:62
  255. Zuhruf 43:63
  256. Zuhruf 43:64
  257. Zuhruf 43:65
  258. Zuhruf 43:66
  259. Zuhruf 43:67
  260. Zuhruf 43:68
  261. Zuhruf 43:69
  262. Zuhruf 43:70
  263. Zuhruf 43:71
  264. Zuhruf 43:72
  265. Zuhruf 43:73
  266. Zuhruf 43:74
  267. Zuhruf 43:75
  268. Zuhruf 43:76
  269. Zuhruf 43:77
  270. Zuhruf 43:78
  271. Zuhruf 43:79
  272. Zuhruf 43:80
  273. Zuhruf 43:81
  274. Zuhruf 43:82
  275. Zuhruf 43:83
  276. Zuhruf 43:84
  277. Zuhruf 43:85
  278. Zuhruf 43:86
  279. Zuhruf 43:87
  280. Zuhruf 43:88
  281. Zuhruf 43:89
  282. Duhan 44:1
  283. Duhan 44:2
  284. Duhan 44:3
  285. Duhan 44:4
  286. Duhan 44:5
  287. Duhan 44:6
  288. Duhan 44:7
  289. Duhan 44:8
  290. Duhan 44:9
  291. Duhan 44:10
  292. Duhan 44:11
  293. Duhan 44:12
  294. Duhan 44:13
  295. Duhan 44:14
  296. Duhan 44:15
  297. Duhan 44:16
  298. Duhan 44:17
  299. Duhan 44:18
  300. Duhan 44:19
  301. Duhan 44:20
  302. Duhan 44:21
  303. Duhan 44:22
  304. Duhan 44:23
  305. Duhan 44:24
  306. Duhan 44:25
  307. Duhan 44:26
  308. Duhan 44:27
  309. Duhan 44:28
  310. Duhan 44:29
  311. Duhan 44:30
  312. Duhan 44:31
  313. Duhan 44:32
  314. Duhan 44:33
  315. Duhan 44:34
  316. Duhan 44:35
  317. Duhan 44:36
  318. Duhan 44:37
  319. Duhan 44:38
  320. Duhan 44:39
  321. Duhan 44:40
  322. Duhan 44:41
  323. Duhan 44:42
  324. Duhan 44:43
  325. Duhan 44:44
  326. Duhan 44:45
  327. Duhan 44:46
  328. Duhan 44:47
  329. Duhan 44:48
  330. Duhan 44:49
  331. Duhan 44:50
  332. Duhan 44:51
  333. Duhan 44:52
  334. Duhan 44:53
  335. Duhan 44:54
  336. Duhan 44:55
  337. Duhan 44:56
  338. Duhan 44:57
  339. Duhan 44:58
  340. Duhan 44:59
  341. Câsiye 45:1
  342. Câsiye 45:2
  343. Câsiye 45:3
  344. Câsiye 45:4
  345. Câsiye 45:5
  346. Câsiye 45:6
  347. Câsiye 45:7
  348. Câsiye 45:8
  349. Câsiye 45:9
  350. Câsiye 45:10
  351. Câsiye 45:11
  352. Câsiye 45:12
  353. Câsiye 45:13
  354. Câsiye 45:14
  355. Câsiye 45:15
  356. Câsiye 45:16
  357. Câsiye 45:17
  358. Câsiye 45:18
  359. Câsiye 45:19
  360. Câsiye 45:20
  361. Câsiye 45:21
  362. Câsiye 45:22
  363. Câsiye 45:23
  364. Câsiye 45:24
  365. Câsiye 45:25
  366. Câsiye 45:26
  367. Câsiye 45:27
  368. Câsiye 45:28
  369. Câsiye 45:29
  370. Câsiye 45:30
  371. Câsiye 45:31
  372. Câsiye 45:32
  373. Câsiye 45:33
  374. Câsiye 45:34
  375. Câsiye 45:35
  376. Câsiye 45:36
  377. Câsiye 45:37
  378. Ahkaf 46:1
  379. Ahkaf 46:2
  380. Ahkaf 46:3
  381. Ahkaf 46:4
  382. Ahkaf 46:5
  383. Ahkaf 46:6
  384. Ahkaf 46:7
  385. Ahkaf 46:8
  386. Ahkaf 46:9
  387. Ahkaf 46:10
  388. Ahkaf 46:11
  389. Ahkaf 46:12
  390. Ahkaf 46:13
  391. Ahkaf 46:14
  392. Ahkaf 46:15
  393. Ahkaf 46:16
  394. Ahkaf 46:17
  395. Ahkaf 46:18
  396. Ahkaf 46:19
  397. Ahkaf 46:20
  398. Ahkaf 46:21
  399. Ahkaf 46:22
  400. Ahkaf 46:23
  401. Ahkaf 46:24
  402. Ahkaf 46:25
  403. Ahkaf 46:26
  404. Ahkaf 46:27
  405. Ahkaf 46:28
  406. Ahkaf 46:29
  407. Ahkaf 46:30
  408. Ahkaf 46:31
  409. Ahkaf 46:32
  410. Ahkaf 46:33
  411. Ahkaf 46:34
  412. Ahkaf 46:35

Mü'min 40:1

ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Mü'min 40:2

മുഹമ്മദ് നബി (ﷺ) യുടെ മേൽ ഖുർആൻ അവതരിച്ചത് അല്ലാഹുവിൽ നിന്നാകുന്നു. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്തവനായ മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകൾക്ക് പ്രയോജനകരമായത് ഏറ്റവും നന്നായി അറിയുന്ന സർവ്വജ്ഞാനിയും (അലീം) ആയ (അല്ലാഹുവിൽ നിന്ന്).

Mü'min 40:3

തിന്മകൾ ചെയ്തവരുടെ തെറ്റുകൾ പൊറുത്തു കൊടുക്കുന്നവനും, തൻ്റെ അടിമകളിൽ ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നവനും, തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാത്തവരെ കഠിനമായി ശിക്ഷിക്കുന്നവനും, ധാരാളമായി നന്മകളും ഔദാര്യങ്ങളും ചൊരിയുന്നവനുമത്രെ അവൻ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. പരലോകത്ത് അവങ്കലേക്ക് മാത്രമാണ് എല്ലാ അടിമകളുടെയും മടക്കം. അവിടെ അവർക്ക് അർഹമായ പ്രതിഫലം അവൻ നൽകുന്നതാണ്.

Mü'min 40:4

അല്ലാഹുവിൻ്റെ ഏകത്വവും അവൻ്റെ ദൂതന്മാരുടെ സത്യതയും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ അല്ലാഹുവിനെ നിഷേധിച്ചവരല്ലാതെ തർക്കിക്കുകയില്ല. അവരുടെ ബുദ്ധി നശിച്ചു പോയതു കൊണ്ടാണത്. അതിനാൽ നീ അവരുടെ കാര്യത്തിൽ വ്യസനിക്കേണ്ടതില്ല. അവരുടെ സമ്പത്തുകളിലും സുഖസൗകര്യങ്ങളിലുമുള്ള വിശാലത നിന്നെ വഞ്ചിക്കാതിരിക്കട്ടെ; അവരെ ഇങ്ങനെ വിട്ടേച്ചിരിക്കുന്നത് നിനച്ചിരിക്കാതെ അവരെ (അല്ലാഹു) പിടികൂടുന്നതിനും, അവർക്കെതിരെയുള്ള തന്ത്രമായി കൊണ്ടുമാണ്.

Mü'min 40:5

ഇക്കൂട്ടർക്ക് മുൻപ് നൂഹിൻ്റെ ജനതയും, നൂഹിൻ്റെ ജനതക്ക് ശേഷം വിവിധ കക്ഷികളും -ആദും ഥമൂദും ലൂത്വിൻ്റെ ജനതയും മദ്യൻവാസികളും, ഫിർഔനും- നിഷേധിച്ചു തള്ളി. ഓരോ സമൂഹവും തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ പിടികൂടി കൊന്നുകളയാൻ ഉദ്യമിക്കുകയും ചെയ്തു. തങ്ങളുടെ പക്കലുള്ള അസത്യം കൊണ്ട് സത്യത്തെ ഇല്ലാതാക്കുവാൻ വേണ്ടി അവർ തർക്കിക്കുകയും ചെയ്തു. അപ്പോൾ ആ സമൂഹങ്ങളെയെല്ലാം ഞാൻ പിടികൂടി. അപ്പോൾ അവരെ ഞാൻ എങ്ങനെയായിരുന്നു ശിക്ഷിച്ചത് എന്ന കാര്യം നീ ചിന്തിക്കുക. തീർച്ചയായും അതെല്ലാം കടുത്ത ശിക്ഷകളായിരുന്നു (എന്ന് നിനക്ക് മനസ്സിലാകും).

Mü'min 40:6

നിഷേധികളായ ആ സമുദായങ്ങളെ തകർത്തു കളയാൻ അല്ലാഹു വിധിച്ചു എന്നത് പോലെ, -അല്ലാഹുവിൻ്റെ റസൂലേ!- കാഫിറുകൾ നരകവാസികളായിരിക്കും എന്ന നിൻ്റെ രക്ഷിതാവിൻറെ വചനവും സത്യമായിരിക്കുന്നു.

Mü'min 40:7

അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവിൻ്റെ സിംഹാസനം ചുമക്കുന്ന മലക്കുകളും, അവർക്ക് ചുറ്റുമുള്ളവരും തങ്ങളുടെ രക്ഷിതാവിന് അനുയോജ്യമല്ലാത്തവയിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തുകയും, അവനിൽ വിശ്വസിക്കുകയും, അല്ലാഹുവിൽ വിശ്വസിച്ചവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. തങ്ങളുടെ പ്രാർത്ഥനയിൽ അവർ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ അറിവും കാരുണ്യവും എല്ലാത്തിനെയും ഉൾക്കൊണ്ടിരിക്കുന്നു. അതിനാൽ തങ്ങളുടെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും, നിൻ്റെ മതം (ഇസ്ലാം) പിൻപറ്റുകയും ചെയ്തവർക്ക് നീ പൊറുത്തു കൊടുക്കേണമേ! നരകശിക്ഷ അവരെ സ്പർശിക്കുന്നതിൽ നിന്ന് നീ അവരെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ!

Mü'min 40:8

മലക്കുകൾ പറയും: ഞങ്ങളുടെ രക്ഷിതാവേ! (അല്ലാഹുവിൽ) വിശ്വസിച്ചവരെ നീ അവർക്ക് വാഗ്ദാനം നൽകിയ ശാശ്വതവാസത്തിൻ്റെ സ്വർഗങ്ങളിൽ പ്രവേശിപ്പിക്കേണമേ! അവരുടെ പിതാക്കന്മാരിൽ നിന്നും, ഇണകളിൽ നിന്നും, സന്താനങ്ങളിൽ നിന്നും സൽപ്രവർത്തനം ചെയ്തവരെയും അവരോടൊപ്പം നീ (സ്വർഗത്തിൽ) പ്രവേശിപ്പിക്കേണമേ! തീർച്ചയായും നീ തന്നെയാകുന്നു ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപമുള്ളവനും (അസീസ്), വിധിനിർണ്ണയത്തിലും പ്രാപഞ്ചിക നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തിയുള്ളവനും (ഹകീം).

Mü'min 40:9

അവരുടെ തിന്മകളുടെ ദുഷ്ഫലങ്ങളിൽ നിന്ന് അവരെ നീ കാത്തു രക്ഷിക്കേണമേ. അതിൻറെ പേരിൽ നീ അവരെ ശിക്ഷിക്കരുതേ! താൻ ചെയ്തു കൂട്ടിയ ദുഷ്പ്രവർത്തനങ്ങളുടെ ശിക്ഷയിൽ നിന്ന് ആരെയെങ്കിലും നീ കാത്തു രക്ഷിക്കുന്നെങ്കിൽ; അവനോട് തീർച്ചയായും നീ കാരുണ്യം ചൊരിഞ്ഞിരിക്കുന്നു. അങ്ങനെ ശിക്ഷയിൽ നിന്ന് സംരക്ഷണം നൽകപ്പെടുകയും, സ്വർഗത്തിൽ പ്രവേശിക്കുന്നതിലൂടെ അല്ലാഹുവിൻറെ കാരുണ്യം ലഭിക്കുകയും ചെയ്യുക എന്നത് തന്നെയാകുന്നു മഹത്തരമായ വിജയം; ഒരു വിജയവും അതിന് അടുത്തെത്തുകയില്ല.

Mü'min 40:10

തീർച്ചയായും അല്ലാഹുവിനെയും അവൻ്റെ ദൂതരെയും നിഷേധിച്ചവർ; പരലോകത്ത് സ്വന്തത്തോട് തന്നെ അമർഷം പുലർത്തുകയും, സ്വയം ശപിക്കുകയും ചെയ്തു കൊണ്ട് നരകത്തിൽ പ്രവേശിക്കുന്ന വേളയിൽ അവരോട് ഇപ്രകാരം വിളിച്ചു പറയപ്പെടും: നിങ്ങൾ ഇഹലോകത്തായിരിക്കെ അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്ക് ക്ഷണിക്കപ്പെടുകയും, അത് നിങ്ങൾ നിഷേധിച്ചു തള്ളുകയും, അല്ലാഹുവിനോടൊപ്പം മറ്റു ആരാധ്യരെ നിങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്ന സന്ദർഭത്തിൽ അല്ലാഹുവിന് നിങ്ങളോടുണ്ടായിരുന്ന വെറുപ്പ് നിങ്ങൾക്ക് സ്വന്തത്തോടുള്ള വെറുപ്പിനേക്കാൾ കടുത്തതായിരുന്നു.

Mü'min 40:11

പശ്ചാത്താപമോ ഏറ്റുപറച്ചിലോ ഒരുപകാരവും ചെയ്യാത്ത ആ സന്ദർഭത്തിൽ (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ തെറ്റുകൾ സമ്മതിച്ചു കൊണ്ട് പറയും: ഞങ്ങളുടെ രക്ഷിതാവേ! രണ്ടു തവണ നീ ഞങ്ങളെ മരിപ്പിച്ചു. ഒരു തവണ ഞങ്ങൾ തന്നെ ഇല്ലാതിരുന്ന വേളയിൽ; അങ്ങനെ നീ ഞങ്ങളെ സൃഷ്ടിച്ചു. അതിന് ശേഷം നീ ഞങ്ങളെ സൃഷ്ടിച്ച ശേഷം മരിപ്പിക്കുകയും ചെയ്തു. രണ്ടു തവണ നീ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു. ശൂന്യതയിൽ നിന്ന് ഞങ്ങളെ നീ സൃഷ്ടിച്ചപ്പോഴും, പുനരുത്ഥാനത്തിനായി ഞങ്ങൾക്ക് ജീവൻ (തിരിച്ചു) നൽകിയപ്പോഴും. ഞങ്ങൾ ചെയ്തു കൂട്ടിയ തിന്മകൾ ഞങ്ങളിതാ ഏറ്റു പറയുന്നു. ഇനി ഈ നരകത്തിൽ നിന്നൊന്നു രക്ഷപ്പെടാൻ വല്ല വഴിയുമുണ്ടോ?! അങ്ങനെയെങ്കിൽ ഞങ്ങൾ ജീവിതത്തിലേക്ക് തന്നെ തിരിച്ചു പോവുകയും, ഞങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും, അങ്ങനെ നിൻ്റെ തൃപ്തി സമ്പാദിക്കുകയും ചെയ്യാം.

Mü'min 40:12

അല്ലാഹു മാത്രമായി വിളിച്ചു പ്രാർത്ഥിക്കപ്പെടുകയും, അവനിൽ ഒരാളെയും പങ്കു ചേർക്കപ്പെടാതിരിക്കുകയും ചെയ്താൽ അതിനെ നിങ്ങൾ നിഷേധിക്കുകയും, അവന് പങ്കാളികളെ നിശ്ചയിക്കുകയും ചെയ്തിരുന്നതിനാലാണ് ഇപ്പോൾ അനുഭവിക്കുന്ന ഈ ശിക്ഷ നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നത്. എന്നാൽ അല്ലാഹുവിനോടൊപ്പം ഒരു പങ്കാളി കൂടി ആരാധിക്കപ്പെട്ടാൽ നിങ്ങളതിൽ വിശ്വസിക്കുകയും ചെയ്യും. വിധി കൽപിക്കാനാവകാശം അല്ലാഹുവിന് മാത്രമാകുന്നു. ഏറ്റവും ഉന്നതനും (അലിയ്യ്) ഏറ്റവും വലിയവനുമായ (കബീർ) അല്ലാഹുവിന്. അഥവാ, തൻ്റെ അസ്തിത്വത്താലും, വിശേഷണങ്ങളാലും, സർവ്വാധിപത്യത്താലും ഏറ്റവും ഉന്നതനായ അലിയ്യാണ് അവൻ. സർവ്വതും അവനെക്കാൾ ചെറുതാണ്. അങ്ങനെയുള്ള കബീർ ആകുന്നു അവൻ.

Mü'min 40:13

അല്ലാഹു; അവനാകുന്നു ചക്രവാളങ്ങളിലും നിങ്ങളുടെ ശരീരങ്ങളിലും തൻ്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് കാണിച്ചു നൽകുന്നവൻ. അവൻ്റെ ശക്തിയും ഏകത്വവും നിങ്ങൾക്കവ ബോധ്യപ്പെടുത്തി നൽകുന്നു. ആകാശത്ത് നിന്ന് നിങ്ങൾക്കവൻ മഴ വർഷിപ്പിച്ചു നൽകുകയും, അത് നിങ്ങളുടെ ഉപജീവനമായ സസ്യലതാദികളുടെ വളർച്ചക്ക് കാരണമാവുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുന്നത് അവനിലേക്ക് ഖേദത്തോടെ, നിഷ്കളങ്കമായി പശ്ചാത്തപിച്ചു മടങ്ങുന്നവർ മാത്രമത്രെ.

Mü'min 40:14

അതിനാൽ -അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ!- അനുസരണവും പ്രാർത്ഥനയും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് നിങ്ങൾ അവനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുക. നിങ്ങൾ അവനിൽ പങ്കു ചേർക്കുന്നവരാകാതിരിക്കുക. (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് അത് അനിഷ്ടകരമായാലും, അക്കാര്യം അവരെ ദേഷ്യം പിടിപ്പിച്ചാലും.

Mü'min 40:15

പ്രാർത്ഥനയും അനുസരണവും നിഷ്കളങ്കമാക്കപ്പെടാൻ അർഹതയുള്ളവനത്രെ അവൻ. ഉയർന്ന പദവികളിൽ, തൻ്റെ സർവ്വ സൃഷ്ടികളിൽ നിന്നും വേറിട്ടു കൊണ്ടത്രെ അവനുള്ളത്. മഹത്തരമായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമാണവൻ. അവനുദ്ദേശിക്കുന്ന തൻ്റെ ദാസന്മാർക്ക് മേൽ അവൻ തൻ്റെ സന്ദേശം അവതരിപ്പിക്കുന്നു. അങ്ങനെ, അവർ ജീവനുള്ളവരാകുന്നതിനും മറ്റുള്ളവരെ അതുമുഖേന ജീവസുറ്റവരാക്കുന്നതിനും വേണ്ടി. ആദ്യകാലക്കാരും പിൽക്കാലക്കാരുമായ സർവ്വരും പരസ്പരം കണ്ടുമുട്ടുന്ന അന്ത്യനാളിനെ കുറിച്ച് ജനങ്ങളെ താക്കീത് ചെയ്യുന്നതിനും വേണ്ടിയത്രെ അത്.

Mü'min 40:16

അവരെല്ലാം ഒരേയിടത്ത്, (ഏവർക്കും കാണാവുന്ന നിലക്ക്) പ്രത്യക്ഷരാകുന്ന ദിനം. അവരുടെ ഒരു കാര്യവും അല്ലാഹുവിന് അവ്യക്തമാവുകയില്ല; അവരോ അവരുടെ പ്രവർത്തനങ്ങളോ അതിനുള്ള പ്രതിഫലമോ ഒന്നും തന്നെ. അന്നവൻ ചോദിക്കും: ആർക്കാണിന്ന് സർവ്വ അധികാരവും?! ഒരേയൊരു ഉത്തരമല്ലാതെ മറ്റൊന്നും അപ്പോൾ (പറയാൻ) ഇല്ല. "തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം ഏകനും, സർവ്വരെയും വിജയിച്ചടക്കിയവനും ഏവരും കീഴൊതുങ്ങിയവനുമായ അല്ലാഹുവിന് മാത്രമാകുന്നു സർവ അധികാരവും."

Mü'min 40:17

ഈ ദിവസം ഓരോ വ്യക്തിക്കും അവൻ ചെയ്തു കൂട്ടിയ പ്രവർത്തനത്തിനുള്ള പ്രതിഫലം നൽകപ്പെടും. നന്മയാണെങ്കിൽ നല്ല പ്രതിഫലവും, തിന്മയാണെങ്കിൽ മോശം പ്രതിഫലവും. യാതൊരു അനീതിയും അന്നേ ദിവസം ഉണ്ടായിരിക്കില്ല. കാരണം അങ്ങേയറ്റം നീതിമാനായ അല്ലാഹുവാണ് ഇന്ന് വിധികർത്താവ്. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളുടെ വിചാരണ അതിവേഗം നടത്തുന്നവനാകുന്നു; കാരണം അല്ലാഹു അവരെക്കുറിച്ചെല്ലാം ചൂഴ്ന്നറിഞ്ഞിരിക്കുന്നു.

Mü'min 40:18

അല്ലാഹുവിൻ്റെ റസൂലേ! അന്ത്യനാളിനെ കുറിച്ച് അവർക്ക് താക്കീത് നൽകുക. ആസന്നമായിരിക്കുന്ന അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും. സംഭവിക്കാനിരിക്കുന്ന എല്ലാം തന്നെ വളരെ സമീപസ്ഥമാണ്. അന്നേ ദിവസം കടുത്ത ഭീതിയാൽ ഹൃദയങ്ങൾ തൊണ്ടക്കുഴികളിലേക്ക് ഉയരും. അവരാകട്ടെ; നിശബ്ദരായിരിക്കും. സർവ്വ വിശാലമായ കാരുണ്യമുള്ളവനായ (റഹ്മാൻ) അല്ലാഹു അനുമതി നൽകിയവരല്ലാതെ അന്ന് സംസാരിക്കുകയില്ല. എന്നാൽ ബഹുദൈവാരാധനയും തിന്മകളും ചെയ്തു കൂട്ടി സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് അന്നേ ദിവസം ഒരു ഉറ്റബന്ധുവോ കൂട്ടുകാരനോ ഉണ്ടായിരിക്കില്ല. സ്വീകരിക്കപ്പെടുന്ന ഒരു ശുപാർശകനും അവർക്കവിടെ ഉണ്ടായിരിക്കുകയില്ല. ആരെങ്കിലും അവർക്ക് വേണ്ടി ശുപാർശ ചെയ്യുമെന്ന് സങ്കൽപിച്ചാൽ പോലും!

Mü'min 40:19

സൂക്ഷ്മമായി കണ്ണുകൾ കവർന്നെടുക്കുന്നതും, ഹൃദയാന്തരാളങ്ങൾ ഒളിച്ചു വെക്കുന്നതും അല്ലാഹു അറിയുന്നു. യാതൊന്നും അവന് അവ്യക്തമാവുകയില്ല.

Mü'min 40:20

അല്ലാഹു നീതിപൂർവ്വം വിധിക്കുന്നു. ആരുടെയും നന്മകൾ കുറച്ചു കൊണ്ടോ, തിന്മകൾ വർദ്ധിപ്പിച്ചു കൊണ്ടോ അവൻ ഒരാളോടും അനീതി പ്രവർത്തിക്കുകയില്ല. എന്നാൽ ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്നവർ; അവർ യാതൊന്നും വിധിക്കുകയില്ല. കാരണം, അവർക്ക് ഒരു അധികാരവുമില്ല തന്നെ. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളുടെ സംസാരങ്ങളെല്ലാം നന്നായി കേൾക്കുന്നവനും (സമീഅ്), അവരുടെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും നന്നായി കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നൽകുന്നതുമാണ്.

Mü'min 40:21

ഈ ബഹുദൈവാരാധകർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ?! അങ്ങനെയെങ്കിൽ മുൻപ് നിഷേധിച്ചു തള്ളിയ സമുദായങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നെന്ന് അവർക്ക് ചിന്തിക്കാമായിരുന്നു. തീർച്ചയായും വളരെ മോശം അന്ത്യം തന്നെയായിരുന്നു അത്. ഇവരെക്കാൾ ശക്തിയുള്ളവരായിരുന്നു അവർ. ഇക്കൂട്ടർക്ക് ബാക്കി വെക്കാൻ സാധിക്കാത്ത വലിയ സ്മാരകങ്ങൾ കെട്ടിടങ്ങൾ നിർമിച്ചുകൊണ്ട് അവർ ഭൂമിയിൽ ബാക്കി വെച്ചിട്ടുമുണ്ട്. എന്നാൽ അവരുടെ തിന്മകൾ കാരണത്താൽ അല്ലാഹു അവരെ നശിപ്പിച്ചു കളഞ്ഞു. അപ്പോൾ അല്ലാഹുവിൻ്റെ ശിക്ഷ അവരിൽ നിന്ന് തടുത്തു നിർത്താൻ ഒരാളും അവർക്കുണ്ടായില്ല.

Mü'min 40:22

അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളുമായി അവരിലേക്ക് ദൂതന്മാർ വന്നപ്പോഴെല്ലാം, അവർ അല്ലാഹുവിനെയും അവൻ്റെ ദൂതന്മാരെയും നിഷേധിച്ചു തള്ളിയെന്നതു മാത്രമാണ് അവർക്ക് ഈ ശിക്ഷ ബാധിക്കാനുള്ള കാരണം. എത്ര വലിയ ശക്തി അവർക്കുണ്ടായെങ്കിലും അല്ലാഹു അവരെ പിടികൂടുകയും, അവരെ നശിപ്പിക്കുകയും ചെയ്തു. തീർച്ചയായും, അല്ലാഹു അങ്ങേയറ്റം ശക്തനും, അവനെ നിഷേധിക്കുകയും അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തവരെ കഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.

Mü'min 40:23

നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും, ഖണ്ഡിതമായ പ്രമാണവുമായി മൂസായെ നാം അയച്ചു.

Mü'min 40:24

ഫിർഔനിൻ്റെയും അവൻ്റെ മന്ത്രിയായ ഹാമാനിൻ്റെയും, ഖാറൂനിൻ്റെയും അടുക്കലേക്ക്. അപ്പോൾ അവർ പറഞ്ഞു: മൂസാ മാരണക്കാരനും താനൊരു ദൂതനാണെന്ന് കളവ് പറയുന്നവനുമാണ്.

Mü'min 40:25

അങ്ങനെ മൂസാ തൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന തെളിവുമായി അവരുടെ അടുക്കൽ ചെന്നപ്പോൾ ഫിർഔൻ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആൺമക്കളെ നിങ്ങൾ കൊന്നുകളയുക. അവർക്കൊരു അപമാനമായി കൊണ്ട് അവരിലെ പെൺമക്കളെ ബാക്കി വെച്ചേക്കുക. എന്നാൽ മുഅ്മിനുകളുടെ സംഘബലം കുറച്ചു കൊണ്ട് (അവരെ തകർക്കാമെന്ന) കാഫിറുകളുടെ കുതന്ത്രം നഷ്ടത്തിലേ ചെന്നവസാനിക്കുകയുള്ളൂ. അതിനൊരു ഫലവും കാണുകയില്ല.

Mü'min 40:26

ഫിർഔൻ പറഞ്ഞു: എന്നെ നിങ്ങൾ വിടൂ. മൂസായെ അവനുള്ള ശിക്ഷയായി ഞാൻ കൊന്നു കളയട്ടെ! എന്നെ തടുത്തു നിർത്താൻ അവൻ്റെ രക്ഷിതാവിനോട് അവൻ പ്രാർത്ഥിച്ചു (നോക്കട്ടെ). അവൻ അവൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിക്കുന്നത് എനിക്കൊരു വിഷയമേ അല്ല. നിങ്ങൾ നിലകൊള്ളുന്ന നിങ്ങളുടെ മതം അവൻ മാറ്റിമറിക്കുകയും, ഭൂമിയിൽ കൊലപാതകവും നാശവും വിതച്ചു കൊണ്ട് അവൻ കുഴപ്പം കുത്തിപ്പൊക്കുകയും ചെയ്യുമെന്നതാണ് എൻ്റെ പേടി.

Mü'min 40:27

ഫിർഔനിൻ്റെ ഭീഷണിയെ കുറിച്ച് അറിഞ്ഞപ്പോൾ മൂസാ -ﷺ- പറഞ്ഞു: സത്യത്തിൽ നിന്നും അതിൽ വിശ്വസിക്കുന്നതിൽ നിന്നും അഹങ്കാരം നടിക്കുകയും, അന്ത്യനാളിലും അവിടെയുള്ള വിചാരണയിലും ശിക്ഷയിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അഹങ്കാരികളിൽ നിന്നും, എൻ്റെയും നിങ്ങളുടെയും രക്ഷിതാവിൽ ഞാൻ രക്ഷ തേടുകയും, അവനിൽ ഞാൻ ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു.

Mü'min 40:28

ഫിർഔനിൻ്റെ കുടുംബത്തിൽ പെട്ട, അല്ലാഹുവിൽ വിശ്വസിച്ചിരുന്ന, തൻ്റെ വിശ്വാസം മറച്ചു വെച്ചിരുന്ന ഒരാൾ; മൂസായെ കൊലപ്പെടുത്താനുള്ള തൻ്റെ കൂട്ടരുടെ തീരുമാനത്തെ എതിർത്തു കൊണ്ട് അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറഞ്ഞു എന്നതല്ലാതെ, യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരാളെ നിങ്ങൾ കൊലപ്പെടുത്തുകയോ?! അദ്ദേഹമാകട്ടെ, താൻ അല്ലാഹുവിൽ നിന്ന് നിയോഗിക്കപ്പെട്ട ദൂതനാണെന്ന തൻ്റെ അവകാശവാദത്തിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളും പ്രമാണങ്ങളുമായാണ് നിങ്ങളിലേക്ക് വന്നിരിക്കുന്നത്. ഇനി അദ്ദേഹം കളവ് പറയുന്നവനാണെങ്കിൽ തന്നെയും, അതിൻ്റെ ഉപദ്രവം അദ്ദേഹത്തിന് തന്നെയാണ്. എന്നാൽ അദ്ദേഹം സത്യവാനാണെങ്കിൽ നിങ്ങൾക്ക് വന്നുഭവിക്കുമെന്ന് അദ്ദേഹം താക്കീത് ചെയ്തിരിക്കുന്ന ചില ശിക്ഷകളെല്ലാം നിങ്ങളെ ഈ ലോകത്തുതന്നെ ബാധിക്കുകയും ചെയ്യും. തീർച്ചയായും അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നതിൽ അതിരു കവിയുകയും, അല്ലാഹുവിൻ്റെയും അവൻ്റെ ദൂതരുടെയും മേൽ കള്ളം കെട്ടിച്ചമക്കുകയും ചെയ്തവരെ അവൻ സത്യത്തിലേക്ക് വഴിനടത്തുകയില്ല തന്നെ.

Mü'min 40:29

എൻ്റെ ജനങ്ങളേ! ഈജിപ്തിൻ്റെ മണ്ണിൽ വിജയികളായി, അധികാരമുള്ളവരായി നിലകൊള്ളുന്നത് നിങ്ങൾ തന്നെ. എന്നാൽ മൂസായെ കൊലപ്പെടുത്തിയതിൻ്റെ പേരിൽ അല്ലാഹുവിൻ്റെ ശിക്ഷ നമുക്ക് വന്നു കഴിഞ്ഞാൽ നമ്മെ സഹായിക്കാൻ ആരുണ്ട്?! ഫിർഔൻ പറഞ്ഞു: ഇവിടെ അവസാന അഭിപ്രായമെന്നാൽ എൻ്റെ അഭിപ്രായമാണ്. അന്തിമവിധിയും എൻ്റെ വിധി തന്നെ. (നാട്ടിൽ) കുഴപ്പവും പ്രശ്നങ്ങളും തടയുന്നതിന് മൂസായെ കൊന്നുകളയണമെന്നു തന്നെയാണ് എൻ്റെ അഭിപ്രായം. ശരിയിലേക്കും നേരായ മാർഗത്തിലേക്കുമല്ലാതെ നിങ്ങളെ ഞാൻ വഴിതെളിക്കില്ല.

Mü'min 40:30

ആ വിശ്വസിച്ച ആൾ തൻ്റെ സമൂഹത്തെ ഗുണദോഷിച്ചു: അനീതിയായും, പകയാലും മൂസായെ നിങ്ങൾ കൊലപ്പെടുത്തിയാൽ മുൻകഴിഞ്ഞ ദൂതന്മാർക്കെതിരെ ഒത്തുചേർന്ന കക്ഷികൾക്ക് സംഭവിച്ചതു പോലുള്ള ശിക്ഷ നിങ്ങളെയും പിടികൂടുമെന്ന് ഞാൻ ഭയക്കുന്നു. അവരെയെല്ലാം അല്ലാഹു നശിപ്പിച്ചു കളഞ്ഞു.

Mü'min 40:31

നൂഹിൻ്റെ ജനതയും, ആദ്-ഥമൂദ് ഗോത്രങ്ങളും അവർക്ക് ശേഷം വന്നവരും തങ്ങളുടെ ദൂതന്മാരെ നിഷേധിക്കുകയും അവിശ്വസിക്കുകയും ചെയ്ത അതേ രീതിക്ക് സമാനമായി. തീർച്ചയായും അവരുടെ നിഷേധത്താലും, അല്ലാഹുവിൻ്റെ ദൂതന്മാരെ കളവാക്കിയതിനാലും അല്ലാഹു അവരെയെല്ലാം നശിപ്പിച്ചു. അല്ലാഹു തൻ്റെ അടിമകൾക്ക് യാതൊരു അതിക്രമവും ഏൽപിക്കാൻ ഉദ്ദേശിക്കുന്നില്ല. അവരെ അവൻ ശിക്ഷിക്കുന്നത് അവരുടെ തിന്മകൾ കാരണം മാത്രമാണ്. അതാകട്ടെ, യോജിച്ച പ്രതിഫലവുമാണ്.

Mü'min 40:32

എൻ്റെ ജനങ്ങളേ! നിങ്ങളുടെ കാര്യത്തിൽ പരലോകത്തെ ഞാൻ ഭയക്കുന്നു. ജനങ്ങൾ കുടുംബബന്ധങ്ങളുടെയും സ്ഥാനമാനങ്ങളുടെയും പേരിൽ പരസ്പരം വിളിച്ചു കേഴുന്ന ദിവസം. ഭീതിദമായ ഈ അവസ്ഥയിൽ അതവർക്ക് ഉപകാരം ചെയ്യുമെന്ന ധാരണയിലാണ് ഇതെല്ലാം.

Mü'min 40:33

നരകത്തിൽ നിന്ന് ഭയവിഹ്വലരായി നിങ്ങൾ പിന്തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഒരാളും അന്ന് നിങ്ങൾക്കുണ്ടായിരിക്കില്ല. അല്ലാഹു കൈവെടിയുകയും, വിശ്വാസത്തിലേക്ക് വഴിയൊരുക്കാതിരിക്കുകയും ചെയ്തവനാരോ; അവനെ നേർമാർഗത്തിലേക്ക് നയിക്കുന്ന ഒരാളുമില്ല. കാരണം, സത്യം സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകാൻ കഴിയുന്നവൻ അല്ലാഹു മാത്രമാണ്.

Mü'min 40:34

അല്ലാഹുവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന വ്യക്തമായ പ്രമാണങ്ങളുമായി മൂസാ നബിക്ക് മുമ്പ് യൂസുഫ് നിങ്ങളുടെ അടുക്കൽ വന്നിട്ടുണ്ട്. എന്നാൽ, അദ്ദേഹം കൊണ്ടു വന്നതിനെ സംശയിച്ചും നിഷേധിച്ചുമാണ് നിങ്ങൾ കഴിഞ്ഞു കൂടിയത്. അങ്ങനെ അദ്ദേഹം മരണപ്പെട്ടപ്പോൾ നിങ്ങളുടെ സംശയവും അവ്യക്തതയും വർദ്ധിച്ചു. 'യൂസുഫിന് ശേഷം ഇനിയൊരു ദൂതനെ അല്ലാഹു നിയോഗിക്കുകയില്ല' എന്നാണ് നിങ്ങൾ പറഞ്ഞത്. ഇങ്ങനെ നിങ്ങൾ സത്യത്തിൽ നിന്ന് വഴിതെറ്റിയത് പോലെ തന്നെയാണ് അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ധിക്കരിക്കുന്നതിൽ അതിരുകവിയുകയും, അവൻ്റെ ഏകത്വത്തിൽ സംശയിക്കുകയും ചെയ്യുന്ന ഏവരെയും അല്ലാഹു വഴികേടിലാക്കുക.

Mü'min 40:35

വ്യക്തമായ എന്തെങ്കിലും തെളിവോ പ്രമാണമോ വന്നു കിട്ടാതെ, അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ പരാജയപ്പെടുത്തുന്നതിനായി തർക്കിക്കുന്നവർ; അല്ലാഹുവിങ്കലും, അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചവരുടെ അടുക്കലും വളരെ കോപമുണ്ടാക്കുന്നതായിരിക്കുന്നു അവരുടെ ഈ തർക്കം. നമ്മുടെ ദൃഷ്ടാന്തങ്ങളെ പരാജയപ്പെടുത്തുന്നതിനായി തർക്കിക്കുന്ന ഇക്കൂട്ടരുടെ ഹൃദയങ്ങൾക്ക് നാം മുദ്ര വെച്ചതു പോലെ, സത്യത്തിൽ നിന്ന് അഹങ്കാരം നടിക്കുകയും ഗർവ്വ് പുലർത്തുകയും ചെയ്യുന്ന ഏതൊരുവൻ്റെ ഹൃദയത്തിനും അല്ലാഹു മുദ്ര വെക്കുന്നതായിരിക്കും. അവൻ ശരിയിലേക്ക് എത്തിച്ചേരുകയോ, നന്മയിലേക്ക് അവന് മാർഗദർശനം ലഭിക്കുകയോ ഇല്ല.

Mü'min 40:36

ഫിർഔൻ തൻ്റെ മന്ത്രിയായ ഹാമാനോട് പറഞ്ഞു: അല്ലയോ ഹാമാൻ! ആ മാർഗങ്ങളിൽ എത്തിച്ചേരാൻ തക്കവണ്ണം എനിക്കായി നീയൊരു ഉന്നത സൗധം പണിതു തരൂ!

Mü'min 40:37

(നീ പണിയുന്ന സൗധം മുഖേന) ആകാശത്തിൻ്റെ മാർഗങ്ങളിൽ ഞാനൊന്ന് എത്തിച്ചേരട്ടെ. അങ്ങനെ മൂസാ യഥാർഥ ആരാധ്യൻ എന്ന് ജൽപ്പിക്കുന്ന അവൻ്റെ ആരാധ്യനെ ഞാനൊന്ന് എത്തിനോക്കട്ടെ! തീർച്ചയായും എൻ്റെ ഊഹം മൂസാ ഈ പറയുന്നതെല്ലാം കളവാണെന്നാണ്. ഹാമാനോട് തൻ്റെ ഈ ആവശ്യം ഉന്നയിക്കുന്ന വേളയിൽ താൻ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ലതാണെന്ന് ഫിർഔന് തോന്നിപ്പിക്കപ്പെട്ടത് ഇപ്രകാരമാണ്. അങ്ങനെ അവൻ സത്യത്തിൻ്റെ വഴിയിൽ നിന്ന് പിഴവിൻ്റെ മാർഗങ്ങളിലേക്ക് വഴിതിരിക്കപ്പെട്ടു. തൻ്റെ അസത്യത്തെ വിജയിപ്പിക്കുന്നതിനും, സത്യത്തെ പരാജയപ്പെടുത്തുന്നതിനും ഫിർഔൻ സ്വീകരിച്ച തന്ത്രമാകട്ടെ; തീർത്തും നിഷ്ഫലവുമായിരുന്നു. കാരണം, അവൻ്റെ പരിശ്രമങ്ങൾ നഷ്ടത്തിലും, അസ്ഥിരതയിലും, അവസാനമില്ലാത്ത ദൗർഭാഗ്യത്തിലുമായിരിക്കും പര്യവസാനിക്കുക.

Mü'min 40:38

ഫിർഔനിൻ്റെ കുടുംബത്തിൽ പെട്ട വിശ്വാസിയായ ആ വ്യക്തി തൻ്റെ ജനതയെ ഉപദേശിച്ചു കൊണ്ടും, അവർക്ക് നേർവഴി കാട്ടിക്കൊണ്ടും പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ എന്നെ പിൻപറ്റുക! ഞാൻ നിങ്ങൾക്ക് ശരിയുടെ മാർഗം കാണിച്ചു തരികയും, അതിലേക്ക് നിങ്ങളെ നയിക്കുകയും, സത്യമാർഗം പിൻപറ്റാൻ സഹായിക്കുകയും ചെയ്യാം.

Mü'min 40:39

എൻ്റെ ജനങ്ങളേ! തീർച്ചയായും ഈ ഐഹികജീവിതം നശിച്ചു പോകാനിരിക്കുന്ന ചില ആസ്വാദനങ്ങളുടെ അനുഭവങ്ങൾ മാത്രമാണ്. ഇവിടെയുള്ള തുഛമായ വിഭവങ്ങൾ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ! തീർച്ചയായും പരലോകഭവനമാകുന്നു സ്ഥിരവാസവും നിലനിൽപ്പുമുള്ള ഗേഹം. കാരണം, അവിടെയുള്ള അനുഗ്രഹങ്ങളെല്ലാംതന്നെ അവസാനിക്കാതെ, ശാശ്വതമായി നിലനിൽക്കുന്നതാണ്. അതിനാൽ അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് നിങ്ങൾ അതിന് വേണ്ടി പരിശ്രമിക്കുക. പാരത്രിക ലോകത്തിന് വേണ്ടിയുള്ള പരിശ്രമത്തിൽ നിന്ന് ഐഹിക ജീവിതം നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ!

Mü'min 40:40

ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ അവൻ ചെയ്തതിന് തുല്യമായ ശിക്ഷയേ അവന് നൽകപ്പെടുകയുള്ളൂ. അവൻ്റെ ശിക്ഷ (ചെയ്ത തിന്മയെക്കാൾ) വർദ്ധിപ്പിക്കപ്പെടുകയില്ല. ആരെങ്കിലും അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് ഒരു നന്മ പ്രവർത്തിച്ചാൽ -അതൊരു പുരുഷനോ സ്ത്രീയോ ആകട്ടെ-; അവൻ അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിക്കുന്നവനാണെങ്കിൽ; ഈ സ്തുത്യർഹമായ വിശേഷണങ്ങൾ ഉള്ളവരാണ് അവരെങ്കിൽ അവർ പരലോകത്ത് സ്വർഗത്തിൽ പ്രവേശിക്കുന്നതായിരിക്കും. അവിടെ അല്ലാഹു അവർക്കായി ഒരുക്കി വെച്ചിരിക്കുന്ന ഫലവർഗങ്ങളും ശാശ്വതമായ സുഖാനുഗ്രഹങ്ങളും കണക്കില്ലാതെ അവനവർക്ക് നൽകുന്നതായിരിക്കും. അവയൊന്നും ഒരിക്കലും അവസാനിക്കുകയില്ല.

Mü'min 40:41

എൻ്റെ ജനങ്ങളേ! അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടും സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടും ഇഹലോകത്തും പരലോകത്തുമുള്ള നഷ്ടത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ ഞാൻ ക്ഷണിക്കുമ്പോൾ, നിങ്ങളെങ്ങനെയാണ് അല്ലാഹുവിൽ അവിശ്വസിച്ചു കൊണ്ടും അവനെ ധിക്കരിച്ചും നരകത്തിൽ പ്രവേശിക്കാൻ എന്നെ ക്ഷണിക്കുക?!

Mü'min 40:42

നിങ്ങളെന്നെ ക്ഷണിക്കുന്നത് നിങ്ങളുടെ അസത്യത്തിലേക്കാണ്. അങ്ങനെ ഞാൻ അല്ലാഹുവിൽ അവിശ്വസിക്കുകയും, അവനോടൊപ്പം ആരാധിക്കപ്പെടാൻ പാടുണ്ടോ എന്നതിൽ എനിക്കൊരു ഉറപ്പുമില്ലാത്തവയെ ആരാധിക്കുവാനുമാണ് (നിങ്ങൾ ആവശ്യപ്പെടുന്നത്). ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത പ്രതാപശാലിയും (അസീസ്) തൻ്റെ അടിമകൾക്ക് വിശാലമായി പൊറുത്തു കൊടുക്കുന്നവനുമായ (ഗഫ്ഫാർ) അല്ലാഹുവിൽ വിശ്വസിക്കാനാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്.

Mü'min 40:43

നിങ്ങൾ എന്നോട് വിശ്വസിക്കാനും അനുസരിക്കാനും കൽപ്പിക്കുന്നവർ; അവർ ഇഹലോകത്തോ പരലോകത്തോ പ്രാർത്ഥിക്കപ്പെടാൻ യാതൊരു അർഹതയും ഇല്ലാത്തവരാണെന്നത് തീർച്ച! അവരെ വിളിച്ചു പ്രാർത്ഥിച്ചവർക്ക് അവർ ഉത്തരം നൽകുകയുമില്ല. നമ്മുടെയെല്ലാം മടക്കം അല്ലാഹുവിലേക്ക് മാത്രമാണെന്നതും, നിഷേധത്തിലും തിന്മകളിലും അതിരുകവിഞ്ഞവർ തന്നെയാണ് നരകാവകാശികൾ എന്നതും തീർച്ച തന്നെ. (നരകാവകാശികൾ); പരലോകത്ത് അവരതിൽ ശാശ്വതവാസികളായിരിക്കും.

Mü'min 40:44

അപ്പോൾ അവർ ആ ഉപദേശം തള്ളിക്കളഞ്ഞു. അദ്ദേഹം പറഞ്ഞു: ഞാൻ നിങ്ങൾക്ക് നൽകിയ ഉപദേശം നിങ്ങൾ ഓർക്കുന്നതാണ്. ഇത് സ്വീകരിക്കാതെ പോയതിൽ നിങ്ങളന്ന് ഖേദിക്കുകയും ചെയ്യും. എൻ്റെ കാര്യങ്ങളെല്ലാം ഞാൻ അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കുന്നു. തീർച്ചയായും അല്ലാഹുവിന് തൻ്റെ ദാസന്മാരുടെ ഒരു പ്രവർത്തനവും അവ്യക്തമാവുകയില്ല.

Mü'min 40:45

അദ്ദേഹത്തെ കൊന്നുകളയാനുള്ള അവരുടെ കുതന്ത്രത്തിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. മുക്കി നശിപ്പിക്കപ്പെടുക എന്ന ശിക്ഷ ഫിർഔനിൻ്റെ കൂട്ടരെ ഒന്നടങ്കം വലയം ചെയ്തു. തീർച്ചയായും അല്ലാഹു അവനെയും അവൻ്റെ സൈന്യത്തെയും ഒന്നടങ്കം ഇഹലോകത്ത് തന്നെ മുക്കി നശിപ്പിച്ചു.

Mü'min 40:46

മരണശേഷം -തങ്ങളുടെ ഖബ്റുകളിൽ- രാവിലെയും വൈകുന്നേരവും നരകത്തിന് മുന്നിൽ അവർ പ്രദർശിപ്പിക്കപ്പെടും. അന്ത്യനാളിൽ പറയപ്പെടും: ഫിർഔനിൻ്റെ കൂട്ടാളികളെ നിങ്ങൾ ഏറ്റവും കടുത്തതും കഠിനവുമായ ശിക്ഷയിൽ പ്രവേശിപ്പിക്കുക. അവർ നിഷേധിക്കുകയും (സത്യത്തെ) കളവാക്കുകയും അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനാലാണത്.

Mü'min 40:47

അല്ലാഹുവിൻ്റെ റസൂലേ! നരകത്തിൽ നേതാക്കന്മാരും അനുയായികളും നടത്തുന്ന തർക്കം നീ പറഞ്ഞു കൊടുക്കുക. അവിടെ ദുർബലരായ അനുയായികൾ അഹങ്കാരികളായിരുന്ന നേതാക്കന്മാരോട് പറയും: തീർച്ചയായും ഞങ്ങൾ നിങ്ങളുടെ വഴിപിഴവിൽ നിങ്ങളെ പിൻപറ്റിയിരുന്നവരായിരുന്നല്ലോ?! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഏതെങ്കിലുമൊന്ന് ഞങ്ങളിൽ നിന്ന് വഹിച്ചു കൊണ്ട് ഞങ്ങളെ സഹായിക്കാമോ?!

Mü'min 40:48

അഹങ്കാരികളായിരുന്ന നേതാക്കന്മാർ പറയും: നാമെല്ലാം -നേതാവും അനുയായിയുമെല്ലാം- നരകത്തിൽ തന്നെ. നമ്മളിലാരും മറ്റൊരാളുടെയും ശിക്ഷയിൽ നിന്ന് എന്തെങ്കിലും ഏറ്റെടുക്കുകയില്ല. തീർച്ചയായും അല്ലാഹു സൃഷ്ടികൾക്കിടയിൽ വിധിച്ചു കഴിഞ്ഞിരിക്കുന്നു. ഓരോരുത്തർക്കും അർഹമായത് അവൻ നൽകിയിരിക്കുന്നു.

Mü'min 40:49

നരകത്തിൽ നിന്ന് രക്ഷപ്പെടാനും ഇഹലോകത്തേക്ക് തിരിച്ചു പോകാനും പശ്ചാത്തപിക്കുവാനും കഴിയില്ലെന്ന് (ബോധ്യപ്പെടുകയും) നിരാശരാവുകയും ചെയ്താൽ അവിടെ ശിക്ഷിക്കപ്പെടുന്ന നേതാക്കളും അനുയായികളുമെല്ലാം നരകത്തിൻ്റെ കാവൽക്കാരായ മലക്കുകളോട് പറയും: നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാർത്ഥിക്കുക! ഈ അവസാനിക്കാത്ത ശിക്ഷയിൽ നിന്ന് ഒരു ദിവസമെങ്കിലും അവൻ ഞങ്ങൾക്കൊന്ന് ഇളവ് നൽകട്ടെ.

Mü'min 40:50

(അല്ലാഹുവിനെ) നിഷേധിച്ചവരോട് നരകത്തിൻ്റെ കാവൽക്കാരായ മലക്കുകൾ പറയും: വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമായി നിങ്ങളിലേക്ക് ദൂതന്മാർ വന്നിട്ടില്ലായിരുന്നുവോ?! നിഷേധികൾ പറയും: അതെ. അവർ വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമായി ഞങ്ങളുടെ അടുക്കൽ വന്നിരുന്നു. പരിഹാസത്തോടെ മലക്കുകൾ അവരോട് പറയും: എങ്കിൽ നിങ്ങൾ തന്നെ പ്രാർത്ഥിച്ചു കൊള്ളുക. ഞങ്ങൾ ഒരിക്കലും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് വേണ്ടി ശുപാർശ പറയുകയില്ല. കാഫിറുകളുടെ പ്രാർത്ഥന നഷ്ടത്തിലും വൃഥാവിലുമേ ആവുകയുള്ളൂ. അവർ (അല്ലാഹുവിനെ) നിഷേധിച്ചു എന്നതിനാൽ അതവരിൽ നിന്ന് സ്വീകരിക്കപ്പെടുകയില്ല.

Mü'min 40:51

തീർച്ചയായും നാം നമ്മുടെ ദൂതന്മാരെയും അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചവരെയും ഇഹലോകത്തും പരലോകത്തും സഹായിക്കും. ഇഹലോകത്ത് അവർക്ക് പ്രാമാണികമായ വിജയവും, അവരുടെ ശത്രുക്കൾക്കെതിരെ പിൻബലവും നാം നൽകും. പരലോകത്താകട്ടെ, അവരെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു കൊണ്ടും, ഇഹലോകത്തെ അവരുടെ എതിരാളികളെ നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ടും നാമവരെ സഹായിക്കും. (അല്ലാഹുവിൻ്റെ സന്ദേശം ജനങ്ങൾക്ക്) എത്തിയിട്ടുണ്ടെന്നും, നിഷേധികളായ സമൂഹം അവയെ തള്ളിക്കളയുകയുമാണ് ഉണ്ടായത് എന്ന കാര്യം നബിമാരും മലക്കുകളും സാക്ഷ്യം വഹിച്ചതിന് ശേഷമായിരിക്കും അതുണ്ടാവുക.

Mü'min 40:52

(അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ തങ്ങളുടെ അതിക്രമങ്ങൾക്ക് പറയുന്ന ഒഴിവുകഴിവുകൾ ഉപകാരപ്പെടാത്ത ദിനം. അന്നേ ദിവസം അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അവർ ആട്ടിയോടിക്കപ്പെടും. പരലോകത്ത് അനുഭവിക്കേണ്ടി വരുന്ന വേദനാജനകമായ ശിക്ഷയാൽ ചീത്തഭവനവും അവർക്കായിരിക്കും.

Mü'min 40:53

ഇസ്രാഈൽ സന്തതികൾക്ക് സത്യത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന വിജ്ഞാനം മൂസാക്ക് നാം നൽകി. അവർക്കിടയിൽ തലമുറ തോറും അനന്തരമായി കൈമാറപ്പെടുന്ന ഗ്രന്ഥമായി തൗറാത്തിനെ നാം നിശ്ചയിക്കുകയും ചെയ്തു.

Mü'min 40:54

ശരിയായ ബുദ്ധിയുള്ളവർക്ക് സത്യത്തിൻ്റെ വഴിയിലേക്കുള്ള മാർഗദർശനവും, ഉൽബോധനവുമായി കൊണ്ട്.

Mü'min 40:55

അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളുടെ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന നിഷേധത്തിലും ഉപദ്രവങ്ങളിലും ക്ഷമിക്കുക! തീർച്ചയായും താങ്കളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം സത്യം തന്നെയാകുന്നു; അതിൽ യാതൊരു സംശയവുമില്ല. താങ്കളുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് പശ്ചാത്തപിക്കുക. താങ്കളുടെ രക്ഷിതാവിൻ്റെ സ്തുതികീർത്തനങ്ങൾ രാവിലെയും വൈകുന്നേരവും പ്രകീർത്തിക്കുകയും ചെയ്യുക.

Mü'min 40:56

തീർച്ചയായും അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ തകർക്കാൻ ശ്രമിച്ചു കൊണ്ട്, -അല്ലാഹുവിൽ നിന്ന് വന്നെത്തിയ- ഒരു തെളിവോ പ്രമാണമോ ഇല്ലാതെ അതിൽ തർക്കത്തിൽ ഏർപ്പെടുന്നവർ; അവരെ അതിന് പ്രേരിപ്പിക്കുന്നത് സത്യത്തിന് മേൽ ഔന്നത്യവും അഹങ്കാരവും നടിക്കണമെന്ന ചിന്തയല്ലാതെ മറ്റൊന്നുമല്ല. അവർ ഉദ്ദേശിക്കുന്ന ആ ഔന്നത്യം ഒരിക്കലും അവർക്ക് നേടിയെടുക്കാൻ കഴിയില്ല. അതിനാൽ -അല്ലാഹുവിൻറെ റസൂലേ!- താങ്കൾ അല്ലാഹുവിൻറെ മേൽ ഭരമേൽപ്പിക്കുക! തീർച്ചയായും അവൻ തൻറെ ദാസന്മാരുടെ വാക്കുകൾ നന്നായി കേൾക്കുന്നവനും (സമീഅ്), അവരുടെ പ്രവർത്തനങ്ങൾ നന്നായി കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു. അതിലൊന്നും അവൻറെ പക്കൽ നിന്ന് നഷ്ടപ്പെട്ടു പോവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.

Mü'min 40:57

ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ വലുത്. അത്ര മാത്രം ഭീമാകാരവും വിശാലവുമാണ് അവ രണ്ടും. മരിച്ചവരെ അവരുടെ ഖബ്റുകളിൽ നിന്ന് വിചാരണക്കും പ്രതിഫലത്തിനുമായി പുനരുജ്ജീവിപ്പിക്കാൻ ഭീമാകാരമായ ഈ ആകാശഭൂമികളെ സൃഷ്ടിച്ചവൻ കഴിവുള്ളവനാണ്.എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അത് മനസ്സിലാക്കുകയോ, അതിൽ നിന്ന് പാഠമുൾക്കൊള്ളുകയോ, ഇത്ര വ്യക്തമായ ദൃഷ്ടാന്തങ്ങളെ പുനരുത്ഥാനത്തിനുള്ള തെളിവായി പരിഗണിക്കുകയോ ചെയ്യുന്നില്ല.

Mü'min 40:58

കാണാൻ കഴിവുള്ളവനും, അതിന് കഴിവില്ലാത്തവനും സമമാവുകയില്ല. അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതരെ സത്യപ്പെടുത്തുകയും തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തവർ, തെറ്റായ വിശ്വാസം വെച്ചു പുലർത്തിയും തിന്മകൾ ചെയ്തും തങ്ങളുടെ പ്രവർത്തനങ്ങൾ മോശമാക്കിയവർക്ക് തുല്യവുമാകില്ല. നിങ്ങൾ വളരെ കുറച്ച് മാത്രമേ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. കാരണം, നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ ഈ രണ്ട് വിഭാഗത്തിനുമിടയിൽ വ്യക്തമായ വേർതിരിവുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു; അങ്ങനെ, അല്ലാഹുവിൻ്റെ തൃപ്തി തേടിക്കൊണ്ട്, വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോടൊപ്പമാകാനും നിങ്ങൾ പരിശ്രമിക്കുമായിരുന്നു.

Mü'min 40:59

തീർച്ചയായും അല്ലാഹു മനുഷ്യരെ വിചാരണക്കും പ്രതിഫലത്തിനുമായി ഉയിർത്തെഴുന്നേൽപ്പിക്കുന്ന അന്ത്യനാൾ തീർച്ചയായും സംഭവിക്കാനുള്ളത് തന്നെയാണ്. അതിൽ യാതൊരു സംശയവുമില്ല. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അത് സംഭവിക്കുമെന്ന കാര്യം വിശ്വസിക്കുന്നവരല്ല. അതു കൊണ്ടാണ് അവർ അതിനായി മുന്നൊരുക്കം നടത്താത്തത്.

Mü'min 40:60

ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നെ മാത്രം ആരാധിക്കുകയും, എന്നോട് മാത്രം (നിങ്ങളുടെ ആവശ്യങ്ങൾ) ചോദിക്കുകയും ചെയ്യുക. ഞാൻ നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും, നിങ്ങൾക്ക് പൊറുത്തു തരികയും, നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയുകയും ചെയ്യാം. തീർച്ചയായും എന്നെ മാത്രം ആരാധിക്കുന്നതിൽ അഹങ്കാരം നടിക്കുന്നവർ പരലോകത്ത് നിന്ദ്യരും നികൃഷ്ടരുമായി നരകത്തിൽ പ്രവേശിക്കുന്നതാണ്.

Mü'min 40:61

അല്ലാഹു; അവനാകുന്നു നിങ്ങൾക്ക് താമസിക്കുവാനും വിശ്രമിക്കാനും തക്കവണ്ണം രാത്രിയെ ഇരുട്ടുള്ളതാക്കി തന്നതും, പകലിനെ നിങ്ങൾക്ക് ജോലിയെടുക്കാൻ തക്കവണ്ണം പ്രകാശവും വെളിച്ചവുമുള്ളതാക്കി തന്നതും. തീർച്ചയായും, അല്ലാഹു ജനങ്ങളോട് ധാരാളമായി ഔദാര്യം ചൊരിയുന്നവനാകുന്നു; പ്രത്യക്ഷവും പരോക്ഷവുമായ അവൻ്റെ അനുഗ്രഹങ്ങൾ ധാരാളമായി അവരുടെ മേൽ അവൻ കോരിച്ചൊരിഞ്ഞിരിക്കുന്നു. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവരല്ല.

Mü'min 40:62

നിങ്ങൾക്ക് അനുഗ്രഹങ്ങൾ ഔദാര്യമായി നൽകിയവൻ; അവനാകുന്നു അല്ലാഹു. എല്ലാത്തിൻ്റെയും സ്രഷ്ടാവാകുന്നു അവൻ. അവനല്ലാതെ ഒരു സ്രഷ്ടാവില്ല. അവനല്ലാതെ ആരാധനക്ക് അർഹതയുള്ള മറ്റാരുമില്ല. അപ്പോൾ, എങ്ങനെയാണ് അവനെ മാത്രം ആരാധിക്കുക എന്നതിൽ നിന്ന് ഒരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താത്തവരെ ആരാധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങൾ മാറിപ്പോകുന്നത്?!

Mü'min 40:63

അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നതിൽ നിന്ന് ഇക്കൂട്ടർ തെറ്റിക്കപ്പെട്ടതു പോലെ, (ആരാധ്യതയിൽ) അല്ലാഹുവിൻ്റെ ഏകത്വം അറിയിക്കുന്ന തെളിവുകളെ നിഷേധിച്ചവർ -എല്ലായിടത്തും എല്ലാ കാലവും- (സത്യത്തിൽ നിന്ന്) തെറ്റിക്കപ്പെടും. അവർ സത്യത്തിലേക്ക് വഴിനയിക്കപ്പെടുകയോ, സന്മാർഗത്തിലേക്ക് എത്താനുള്ള സൗഭാഗ്യം അവർക്ക് നൽകപ്പെടുകയോ ഇല്ല.

Mü'min 40:64

ജനങ്ങളേ! അല്ലാഹുവാകുന്നു ഭൂമിയെ നിങ്ങൾക്ക് വസിക്കാൻ കഴിയുന്ന വണ്ണം ഒരുക്കി നൽകിയതും, ആകാശത്തെ ഉറച്ചു നിൽക്കുന്ന മേൽക്കൂരയായി നിങ്ങൾക്ക് മുകളിൽ -താഴെ വീഴാതെ- നിർത്തിയതും. നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിൽ അവൻ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ നിങ്ങളുടെ രൂപങ്ങൾ അവൻ നല്ലതാക്കി. ഭക്ഷ്യവിഭവങ്ങളിൽ അനുവദനീയവും വിശിഷ്ടവുമായത് നിങ്ങൾക്കവൻ ഉപജീവനമായി നൽകി. ഈ അനുഗ്രഹങ്ങളെല്ലാം നിങ്ങൾക്ക് നൽകിയവൻ; അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോൾ എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു. അവനല്ലാതെ മറ്റൊരു രക്ഷിതാവും അവർക്കില്ല.

Mü'min 40:65

ഒരിക്കലും മരിക്കാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവൻ (ഹയ്യ്) അവനാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാൽ അവൻ്റെ തിരുവദനം മാത്രം പ്രതീക്ഷിച്ചു കൊണ്ട് അവനെ നിങ്ങൾ ആരാധിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്യുക. അവൻ്റെ സൃഷ്ടികളിൽ ഒന്നിനെയും അവൻ്റെ പങ്കാളികളാക്കി നിങ്ങൾ നിശ്ചയിക്കരുത്. എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിന് സർവ്വ സ്തുതികളും.

Mü'min 40:66

അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും അല്ലാഹുവിന് പുറമെയുള്ള, ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് അല്ലാഹു എന്നെ വിലക്കിയിരിക്കുന്നു. കാരണം, ഇവയെ ആരാധിക്കുന്നതിൻ്റെ നിരർഥകത ബോധ്യപ്പെടുത്തുന്ന തെളിവുകളും പ്രമാണങ്ങളും എനിക്ക് വന്നു കിട്ടിയിരിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് അവന് കീഴൊതുങ്ങാൻ അല്ലാഹു എന്നോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അവനാകുന്നു എല്ലാ സൃഷ്ടികളുടെയും രക്ഷിതാവ്. അവന് പുറമെ മറ്റൊരു രക്ഷിതാവില്ല.

Mü'min 40:67

അവനാകുന്നു നിങ്ങളുടെ (ആദ്യ)പിതാവ് ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്. പിന്നെ അവൻ നിങ്ങളുടെ സൃഷ്ടിപ്പ് ബീജകണത്തിൽ നിന്നും, ശേഷം കട്ടപിടിച്ച രക്തമായ ഭ്രൂണത്തിൽ നിന്നുമായി നിശ്ചയിച്ചു. പിന്നെ, അതിന് ശേഷം നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിൽ നിന്ന് ചെറിയ കുഞ്ഞുങ്ങളായി അവൻ നിങ്ങളെ പുറത്തു കൊണ്ടു വരുന്നു. ശേഷം നിങ്ങൾ ശാരീരികമായ പൂർണ്ണ ശക്തിയിൽ എത്തിച്ചേരുന്നു. അതിന് ശേഷം നിങ്ങൾക്ക് വയസാവുകയും നിങ്ങൾ വൃദ്ധരായി തീരുകയും ചെയ്യുന്നു. വാർദ്ധക്യം എത്തുന്നതിന് മുൻപ് മരിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അല്ലാഹുവിൻ്റെ അറിവിൽ നിർണ്ണയിക്കപ്പെട്ട ഒരു അവധി വരെ അങ്ങനെ നിങ്ങൾ എത്തുന്നു; അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യില്ല. അല്ലാഹുവിൻ്റെ ശക്തിയുടെയും ഏകത്വത്തിൻ്റെയും തെളിവുകളും പ്രമാണങ്ങളുമായ ഈ കാര്യങ്ങളെ കുറിച്ച് ഒരു വേള നിങ്ങൾ ചിന്തിച്ചേക്കാമല്ലോ?!

Mü'min 40:68

ജീവൻ നൽകുക എന്നത് അവൻ്റെ നിയന്ത്രണത്തിൽ മാത്രമാകുന്നു. മരിപ്പിക്കുക എന്നതും അവൻ്റെ മാത്രം നിയന്ത്രണത്തിൽ തന്നെ. അവനൊരു കാര്യം തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.

Mü'min 40:69

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ സുവ്യക്തമായ ആയത്തുകളെ നിഷേധിച്ചു കൊണ്ട് അവയുടെ കാര്യത്തിൽ തർക്കിക്കുന്നവരെ താങ്കൾ കണ്ടില്ലേ?! സത്യം ഇത്ര വ്യക്തമായിട്ടും അതിൽ നിന്ന് അവർ തിരിഞ്ഞു കളയുന്നതിൽ നീ അത്ഭുതപ്പെടുക തന്നെ ചെയ്യും.

Mü'min 40:70

ഖുർആനിനെയും, നമ്മുടെ ദൂതന്മാരോടൊപ്പം നാം അയച്ച സത്യത്തെയും നിഷേധിച്ചവരത്രെ അവർ. തങ്ങളുടെ നിഷേധത്തിൻ്റെ ഫലം അവർ അറിയുന്നതാണ്. മോശം അന്ത്യവും അവർക്ക് സംഭവിക്കുന്നതാണ്.

Mü'min 40:71

കഴുത്തിൽ കുരുക്കുകളും, കാലുകളിൽ ചങ്ങലകളുമായി ശിക്ഷയുടെ മലക്കുകൾ -സബാനിയ്യഃ- അവരെ വലിച്ചിഴക്കുന്ന വേളയിൽ തങ്ങളുടെ നിഷേധത്തിൻ്റെ പര്യവസാനം അവർ അറിയുന്നതാണ്.

Mü'min 40:72

അങ്ങേയറ്റം ചുട്ടു തിളക്കുന്ന ചൂടു വെള്ളത്തിലൂടെ അവർ വലിച്ചിഴക്കപ്പെടും. പിന്നെ അവർ നരകത്തിൽ എരിക്കപ്പെടുകയും ചെയ്യും.

Mü'min 40:73

ശേഷം അവരുടെ സങ്കടം വർദ്ധിപ്പിച്ചു കൊണ്ടും,അവരെ പരിഹസിച്ചുകൊണ്ടും പറയപ്പെടും: നിങ്ങൾ ആരാധിച്ചു കൊണ്ടിരുന്ന, ആരാധ്യന്മാരെന്ന് നിങ്ങൾ ജൽപ്പിച്ചിരുന്നവർ എവിടെ?!

Mü'min 40:74

അല്ലാഹുവിന് പുറമെ (നിങ്ങൾ ആരാധിച്ചിരുന്ന) ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത നിങ്ങളുടെ വിഗ്രഹങ്ങൾ?! (അല്ലാഹുവിനെ) നിഷേധിച്ചവർ പറയും: അവരെല്ലാം ഞങ്ങളെ വിട്ടുപോയി. അവരെയിപ്പോൾ ഞങ്ങൾ കാണുന്നേയില്ല. അല്ല! ഇഹലോകത്തായിരിക്കെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒന്നിനെയുമല്ല ഞങ്ങൾ ആരാധിച്ചത്. ഇക്കൂട്ടരെ വഴികേടിലാക്കിയത് പോലെയാണ് അല്ലാഹു (അവനെ) നിഷേധിച്ചവരെ -എല്ലായിടത്തും എല്ലാ കാലവും- സത്യത്തിൽ നിന്ന് വഴികേടിലാക്കുക.

Mü'min 40:75

അവരോട് പറയപ്പെടും: നിങ്ങൾ നിലകൊണ്ടിരുന്ന ബഹുദൈവാരാധനയുടെ പേരിൽ ആഘോഷിക്കുകയും, അമിതമായി ആഹ്ളാദിക്കുകയും ചെയ്തതിൻ്റെ ഫലമാണ് ഈ അനുഭവിച്ചു കൊണ്ടിരിക്കുന്ന ശിക്ഷ.

Mü'min 40:76

നരകത്തിലെ ശാശ്വതവാസികളായി, അതിൻ്റെ കവാടങ്ങളിലൂടെ പ്രവേശിച്ചു കൊള്ളുക. അഹങ്കാരികളുടെ സങ്കേതം എത്ര മോശമായിരിക്കുന്നു!

Mü'min 40:77

അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ താങ്കളുടെ സമൂഹത്തിൻ്റെ ഉപദ്രവങ്ങളിലും നിഷേധത്തിലും താങ്കൾ ക്ഷമിക്കുക. തീർച്ചയായും താങ്കൾക്ക് വിജയം നൽകുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാകുന്നു; അതിൽ യാതൊരു സംശയവുമില്ല. അവർക്ക് നാം താക്കീത് ചെയ്ത ശിക്ഷയിൽ ചിലത് താങ്കളുടെ ജീവിതകാലത്ത് തന്നെ നാം കാണിച്ചു തന്നേക്കാം; ബദ്ർ യുദ്ധ ദിനം സംഭവിച്ചത് ഉദാഹരണം. അല്ലെങ്കിൽ, അതിന് മുൻപ് താങ്കളെ നാം മരിപ്പിച്ചേക്കാം. അപ്പോൾ നമ്മുടെ അടുക്കലേക്ക് തന്നെയാണ് അവർ മടങ്ങി വരുന്നത്. അവിടെ അവരുടെ പ്രവർത്തനങ്ങൾക്ക് നാം പ്രതിഫലം നൽകുകയും, ശാശ്വതവാസികളായി അവരെ നാം നരകത്തിൽ പ്രവേശിപ്പിക്കുന്നതുമായിരിക്കും.

Mü'min 40:78

അല്ലാഹുവിൻറെ റസൂലേ! താങ്കൾക്ക് മുൻപ് ധാരാളം ദൂതന്മാരെ അവരവരുടെ സമുദായങ്ങളിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്. അപ്പോൾ അവർ തങ്ങളുടെ ദൂതന്മാരെ നിഷേധിക്കുകയും അവർക്ക് ഉപദ്രവങ്ങളേൽപ്പിക്കുകയും ചെയ്തു. അങ്ങനെ ആ ദൂതന്മാർ തങ്ങളുടെ സമൂഹത്തിൻറെ നിഷേധവും ഉപദ്രവങ്ങളും ക്ഷമിക്കുകയുണ്ടായി. ഈ ദൂതന്മാരിൽ ചിലരുടെ ചരിത്രം താങ്കൾക്ക് നാം വിവരിച്ചു തന്നിട്ടുണ്ട്. അവരിൽ മറ്റു ചിലരുടെ ചരിത്രം നാം അറിയിച്ചു തന്നിട്ടുമില്ല. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഒരു ദൂതനും തങ്ങളുടെ സമൂഹത്തിന് തൻറെ രക്ഷിതാവിൽ നിന്ന് എന്തെങ്കിലും ദൃഷ്ടാന്തവുമായി വരാൻ കഴിയില്ല. അതു കൊണ്ട് തന്നെ നബിമാരോട് ദൃഷ്ടാന്തങ്ങൾ കൊണ്ടു വരാൻ ആവശ്യപ്പെട്ട ഓരോ സമൂഹവും ചെയ്തത് അന്യായമാണ്. (നബിമാർക്ക്) വിജയം നൽകിക്കൊണ്ടോ, പരലോകത്ത് അവർക്കും അവരുടെ സമൂഹങ്ങൾക്കുമിടയിൽ തീരുമാനം പ്രഖ്യാപിച്ചു കൊണ്ടോ ഉള്ള അല്ലാഹുവിൻറെ കൽപ്പന വന്നു കഴിഞ്ഞാൽ അവൻ അവർക്കിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കുന്നതാണ്. അങ്ങനെ (അല്ലാഹുവിനെ) നിഷേധിച്ചവർ നശിപ്പിക്കപ്പെടുകയും, അല്ലാഹുവിൻറെ ദൂതന്മാർ രക്ഷപ്പെടുകയും ചെയ്യും. അല്ലാഹു അടിമകൾക്കിടയിൽ വിധി കൽപ്പിക്കുന്ന ആ വേളയിൽ അസത്യവാദികൾ നഷ്ടത്തിലാവുകയും ചെയ്യും; തങ്ങളുടെ നിഷേധം കാരണത്താൽ സ്വന്തങ്ങളെ അവർ നാശകരമായ ഇടങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കുന്നു.

Mü'min 40:79

അല്ലാഹു; അവനാകുന്നു നിങ്ങൾക്ക് ഒട്ടകത്തെയും ആടുമാടുകളെയും നിശ്ചയിച്ചു നൽകിയവൻ; അവയിൽ ചിലതിനെ നിങ്ങൾ വാഹനമായി ഉപയോഗിക്കുന്നതിനും, മറ്റു ചിലതിൻ്റെ മാംസം നിങ്ങൾക്ക് ഭക്ഷിക്കുന്നതിനും വേണ്ടി.

Mü'min 40:80

ഈ സൃഷ്ടികളിലെല്ലാം നിങ്ങൾക്ക് വ്യത്യസ്തങ്ങളായ -ഓരോ കാലഘട്ടത്തിലും മാറിമാറി വരുന്ന- പ്രയോജനങ്ങളുണ്ട്. അവയെ കൊണ്ട് നിങ്ങളുടെ മനസ്സുകളിൽ ആഗ്രഹിക്കുന്ന അനേകം ആവശ്യങ്ങൾ നിങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നു. അതിൽ പ്രധാനപ്പെട്ടത് കരയിലൂടെയും കടലിലൂടെയുമുള്ള നിങ്ങളുടെ സഞ്ചാരം തന്നെ.

Mü'min 40:81

അല്ലാഹു അവൻ്റെ ശക്തിയും ഏകത്വവും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് കാണിച്ചു തരുന്നു. അപ്പോൾ അവൻ്റെ ഏത് ദൃഷ്ടാന്തങ്ങളെയാണ് -അവ നിങ്ങളുടെ രക്ഷിതാവിൻ്റെ ദൃഷ്ടാന്തങ്ങളാണെന്ന് ബോധ്യപ്പെട്ട ശേഷവും- നിങ്ങൾ അംഗീകരിക്കാതിരിക്കുന്നത്?!

Mü'min 40:82

ഈ നിഷേധികൾ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?! അങ്ങനെ അവർക്ക് മുൻപ് കഴിഞ്ഞു പോയ നിഷേധികളായ സമൂഹങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവർ ചിന്തിക്കുകയും, അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും ചെയ്യുന്നില്ലേ?! (നശിപ്പിക്കപ്പെട്ട) ആ സമൂഹങ്ങൾ ഇവരെക്കാൾ സമ്പാദ്യവും ശക്തിയുമുള്ളവരും, ഭൂമിയിൽ (ഇവരെക്കാൾ ശക്തമായ) അടയാളങ്ങൾ ബാക്കിവെച്ചവരുമായിരുന്നു. എന്നാൽ -അവരെ നശിപ്പിച്ചു കളയുന്ന- അല്ലാഹുവിൻ്റെ ശിക്ഷ വന്നെത്തിയപ്പോൾ നേടിയെടുത്ത കരുത്തൊന്നും അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ല.

Mü'min 40:83

വ്യക്തമായ തെളിവുകളുമായി അവരുടെ ദൂതന്മാർ അവരെ സമീപിച്ചപ്പോൾ അവരതിനെ കളവാക്കി. നബിമാർ കൊണ്ടു വന്നതിന് എതിരു നിൽക്കുന്ന, അവരുടെ പക്കലുള്ള (ചില) വിജ്ഞാനങ്ങളിൽ അവർ തൃപ്തിയടഞ്ഞു. അങ്ങനെ അവരുടെ ദൂതന്മാർ അവരെ ഭയപ്പെടുത്തി കൊണ്ടിരുന്ന ശിക്ഷ -അവർ പരിഹസിച്ചു തള്ളിയിരുന്ന അതേ ശിക്ഷ- അവരുടെ മേൽ വന്നു ഭവിച്ചു.

Mü'min 40:84

നമ്മുടെ ശിക്ഷ കണ്ടപ്പോൾ -(സത്യം) അംഗീകരിക്കേണ്ട സമയം കഴിഞ്ഞതിനു ശേഷം, (നബിമാരെ) അംഗീകരിച്ചു കൊണ്ട്- അവർ പറഞ്ഞു: ഞങ്ങളിതാ അല്ലാഹുവിൽ മാത്രം വിശ്വസിച്ചിരിക്കുന്നു. അവന് പുറമെ ഞങ്ങൾ ആരാധിച്ചിരുന്ന പങ്കുകാരെയും വിഗ്രഹങ്ങളെയും ഞങ്ങളിതാ നിഷേധിക്കുകയും ചെയ്തിരിക്കുന്നു.

Mü'min 40:85

നമ്മുടെ ശിക്ഷ കണ്മുന്നിൽ സംഭവിക്കുന്നത് കണ്ടപ്പോഴുള്ള അവരുടെ വിശ്വാസം യാതൊരു ഉപകാരവും ചെയ്തില്ല. തൻ്റെ ദാസന്മാരുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ നടപടിക്രമമാകുന്നു ഇത്; ശിക്ഷ നേരിൽ കണ്ടതിന് ശേഷം അവർ വിശ്വസിക്കുന്നത് അവർക്ക് യാതൊരു ഉപകാരവും ചെയ്യില്ല എന്നതാണത്. അങ്ങനെ അല്ലാഹുവിനെ നിഷേധിച്ചും, ശിക്ഷ നേരിൽ കാണുന്നതിന് മുൻപ് പശ്ചാത്തപിക്കാതെയും സ്വന്തത്തെ നാശത്തിൻ്റെ ഇടങ്ങളിൽ എത്തിച്ച ആ നിഷേധികൾ അവൻ്റെ ശിക്ഷ ഇറങ്ങിയപ്പോൾ (വ്യക്തമായ) നഷ്ടത്തിലായി.

Fussılet 41:1

ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Fussılet 41:2

ഈ ഖുർആൻ വിശാലമായ കാരുണ്യമുള്ള 'റഹ്മാനും', അങ്ങേയറ്റം കരുണ ചൊരിയുന്നവനായ 'റഹീമു'മായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതാകുന്നു.

Fussılet 41:3

വചനങ്ങൾ ഏറ്റവും പരിപൂർണ്ണമായ നിലക്ക് വിശദീകരിക്കപ്പെട്ട നിലയിലുള്ള ഗ്രന്ഥം. അറിവുള്ളവർക്കായി അറബി ഭാഷയിൽ വായിക്കപ്പെടുന്നതാക്കപ്പെട്ടിരിക്കുന്നു ഈ ഗ്രന്ഥം. കാരണം, അറിവുള്ളവരാണ് അതിൻ്റെ ആശയങ്ങളിൽ നിന്നും, അതിലെ സന്മാർഗത്തിലേക്കുള്ള മാർഗദർശനങ്ങളിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുക.

Fussılet 41:4

അല്ലാഹു (അവനിൽ) വിശ്വസിച്ചവർക്ക് ഒരുക്കി വെച്ചിട്ടുള്ള മഹത്തരമായ പ്രതിഫലത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നതും, (അല്ലാഹുവിനെ) നിഷേധിച്ചവരെ വേദനയേറിയ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുന്നതുമായി കൊണ്ട് (ഈ ഗ്രന്ഥം അവതരിക്കപ്പെട്ടിരിക്കുന്നു). അപ്പോൾ അവരിൽ ബഹുഭൂരിപക്ഷവും അതിൽ നിന്ന് തിരിഞ്ഞു കളഞ്ഞു. അവർ അതിലുള്ള സന്മാർഗം സ്വീകരിക്കാനുള്ള മനസോടെ കേൾക്കുന്നില്ല.

Fussılet 41:5

അവർ പറഞ്ഞു: ഞങ്ങളുടെ ഹൃദയങ്ങൾ അനേകം മൂടികൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. അതിൽ നീ ഞങ്ങളെ ക്ഷണിക്കുന്ന ഈ കാര്യം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയില്ല. ഞങ്ങളുടെ കാതുകളാകട്ടെ; ബധിരത ബാധിച്ചവയുമാകുന്നു. അവ അത് കേൾക്കുകയില്ല. ഞങ്ങൾക്കും നിനക്കുമിടയിൽ ഒരു മറയുമുണ്ട്; അതിനാൽ നീ പറയുന്നതൊന്നും ഞങ്ങളിലേക്ക് എത്തുകയില്ല. അതിനാൽ നീ നിൻ്റെ മാർഗത്തിൽ പ്രവർത്തിച്ചു കൊള്ളുക. ഞങ്ങൾ ഞങ്ങളുടെ മാർഗത്തിലും പ്രവർത്തിച്ചു കൊള്ളാം. ഞങ്ങളൊരിക്കലും നിന്നെ പിൻപറ്റുകയില്ല.

Fussılet 41:6

അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളോട് പറയുക: ഞാൻ നിങ്ങളെ പോലെയുള്ള മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ആരാധനകൾക്കർഹൻ ഏക ആരാധ്യനായ അല്ലാഹു മാത്രമാകുന്നു എന്നെനിക്ക് ബോധനം നൽകപ്പെടുന്നു. അതിനാൽ നിങ്ങൾ അവനിലേക്ക് എത്തിക്കുന്ന മാർഗത്തിൽ പ്രവേശിക്കുകയും, അവനോട് നിങ്ങളുടെ പാപങ്ങൾ പൊറുത്തു നൽകാൻ വേണ്ടി പശ്ചാത്തപിക്കുകയും ചെയ്യുക. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നവരും, അല്ലാഹുവോടൊപ്പം മറ്റുള്ളവരെ (ആരാധനയിൽ) പങ്കു ചേർക്കുകയും ചെയ്യുന്ന ബഹുദൈവാരാധകർക്ക് നാശവും ശിക്ഷയുമുണ്ടാകട്ടെ.

Fussılet 41:7

തങ്ങളുടെ സമ്പത്തിൽ നിന്ന് (നിർബന്ധമായും നൽകിയിരിക്കേണ്ട നിശ്ചിത ദാനധർമ്മമായ) സകാത്ത് നൽകാത്തവരാണവർ. പരലോകത്തെയും, അവിടെയുള്ള ശാശ്വത സുഖാനുഗ്രഹങ്ങളെയും വേദനാജനകമായ ശിക്ഷയെയുമെല്ലാം നിഷേധിക്കുന്നവരുമാകുന്നു അവർ.

Fussılet 41:8

തീർച്ചയായും അല്ലാഹുവിലും അവൻ്റെ റസൂലുകളിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് ഒരിക്കലും മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്; സ്വർഗമാണത്.

Fussılet 41:9

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരെ ആക്ഷേപിച്ചു കൊണ്ട് നീ പറയുക: ഭൂമിയെ രണ്ടു ദിവസങ്ങളിലായി -ഞായറും തിങ്കളുമായി- സൃഷ്ടിച്ചവനായ അല്ലാഹുവിൽ എന്തു കൊണ്ടാണ് നിങ്ങൾ അവിശ്വസിക്കുന്നതും, അവന് പുറമെ ആരാധിക്കുവാനായി സമന്മാരെ സൃഷ്ടിക്കുന്നതും?! അവനാകട്ടെ; എല്ലാ സൃഷ്ടികളുടെയും രക്ഷിതാവുമാകുന്നു.

Fussılet 41:10

ഭൂമിയുടെ ഉപരിതലങ്ങളിൽ -അത് ആടിയുലയാതിരിക്കുന്നതിന് വേണ്ടി- ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ അവൻ ഉണ്ടാക്കുകയും, ഭൂമിയിൽ വസിക്കുന്നവർക്ക് എപ്പോഴും നന്മകൾ നൽകുന്ന വിധത്തിൽ ഭൂമിയിൽ അവൻ അനുഗ്രഹം ചൊരിയുകയും, മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ട ആഹാരങ്ങൾ കണക്കു പോലെ നിശ്ചയിക്കുകയും ചെയ്തു. നാല് ദിവസങ്ങൾ കൊണ്ടായിരുന്നു അത്. അതിനെ കുറിച്ച് ചോദിക്കുന്നവർക്ക് കൃത്യമായ രൂപത്തിലുള്ള (ഉത്തരമാണിത്).

Fussılet 41:11

ശേഷം അല്ലാഹു ആകാശ സൃഷ്ടിപ്പിലേക്ക് തിരിഞ്ഞു. അന്ന് അതൊരു പുകയായിരുന്നു. അതിനോടും ഭൂമിയോടുമായി അല്ലാഹു പറഞ്ഞു: ഇഷ്ടത്തോടെയോ വെറുപ്പോടെയോ (ആകട്ടെ); എൻ്റെ തീരുമാനത്തിന് നിങ്ങൾ രണ്ടു പേരും കീഴൊതുങ്ങുക. അതിൽ നിന്ന് നിങ്ങൾക്ക് യാതൊരു മാർഗവുമില്ല. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണയോടെ വന്നിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ നിശ്ചയത്തിന് അപ്പുറം ഞങ്ങൾക്ക് യാതൊരു ഉദ്ദേശവുമില്ല.

Fussılet 41:12

വ്യാഴവും വെള്ളിയുമായി രണ്ട് ദിവസങ്ങളിൽ അവൻ ആകാശങ്ങളുടെ സൃഷ്ടിപ്പ് പൂർത്തീകരിക്കുകയും ചെയ്തു. അങ്ങനെ ആറു ദിവസങ്ങളിലായി ആകാശഭൂമികളുടെ സൃഷ്ടിപ്പ് പൂർണ്ണമായി. അല്ലാഹു എല്ലാ ആകാശത്തിലേക്കും അതിൽ എന്തെല്ലാമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് എന്ന സന്ദേശം നൽകുകയും ചെയ്തു. ഓരോ ആകാശങ്ങളിലേക്കുമുള്ള ആരാധനാരീതികളും സൽപ്രവർത്തനങ്ങളും (അവൻ അറിയിച്ചു നൽകി). ഭൂമിയോട് അടുത്ത ആകാശത്തെ നാം നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയും, പിശാചുക്കൾ കട്ടു കേൾക്കുന്നതിൽ നിന്ന് അതിനെ സുരക്ഷിതമാക്കുകയും ചെയ്തു. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപവാനും (അസീസ്) തൻറെ സൃഷ്ടികളെ കുറിച്ച് എല്ലാം അറിയുന്നവനുമായ (അലീം) അല്ലാഹുവിൻ്റെ നിർണ്ണയമത്രെ ഈ പറയപ്പെട്ടതെല്ലാം.

Fussılet 41:13

ഇക്കൂട്ടർ നീ കൊണ്ടു വന്നതിൽ വിശ്വസിക്കാതെ തിരിഞ്ഞു കളയുന്നെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരോട് പറയുക: നിങ്ങളെ ബാധിക്കാനിരിക്കുന്ന ഒരു ശിക്ഷയെ കുറിച്ച് ഞാനിതാ നിങ്ങൾക്ക് താക്കീത് നൽകുന്നു. ഹൂദിൻ്റെ സമുദായമായ ആദിനും, സ്വാലിഹിൻ്റെ സമുദായമായ ഥമൂദിനും അവർ തങ്ങളുടെ നബിമാരെ നിഷേധിച്ചപ്പോൾ ബാധിച്ചതിന് സമാനമായ ഒരു ശിക്ഷയെ (കുറിച്ച്).

Fussılet 41:14

അല്ലാഹുവിനെ മാത്രമല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന ഒരേയൊരു കാര്യത്തിലേക്ക് തന്നെ ക്ഷണിക്കുന്ന അല്ലാഹുവിൻ്റെ ദൂതന്മാർ തുടർച്ചയായി അവരിലേക്ക് വന്നപ്പോഴും അവരിലെ നിഷേധികൾ പറഞ്ഞു: ഞങ്ങളിലേക്ക് വല്ല മലക്കുകളെയും ദൂതന്മാരായി അയക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം ചെയ്യുമായിരുന്നു. നിങ്ങളോടൊപ്പം അയക്കപ്പെട്ട ഈ സന്ദേശത്തിൽ ഞങ്ങൾ അവിശ്വസിക്കുന്നവരാണ്; കാരണം, ഞങ്ങളെ പോലുള്ള മനുഷ്യർ തന്നെയാണ് നിങ്ങളും.

Fussılet 41:15

എന്നാൽ ഹൂദ് നബിയുടെ സമുദായമായ ആദ് ഗോത്രം; അല്ലാഹുവിനെ നിഷേധിക്കുന്നവരായിരുന്നു അവർ എന്നതിന് പുറമെ ഒരു ന്യായവുമില്ലാതെ അവർ ഭൂമിയിൽ അഹംഭാവം നടിച്ചു. അവരുടെ ചുറ്റുമുള്ളവരോട് അവർ അതിക്രമം പ്രവർത്തിക്കുകയും ചെയ്തു. തങ്ങളുടെ ശക്തിയിൽ മതിമറന്ന അവർ പറഞ്ഞു: ഞങ്ങളെക്കാൾ ശക്തരായി ആരുണ്ട്?! അവരുടെ ധാരണയിൽ അവരെക്കാൾ ശക്തിയുള്ള ഒരാളുമില്ലായിരുന്നു. അല്ലാഹു അവർക്ക് മറുപടി നൽകി: അവരെ സൃഷ്ടിക്കുകയും, അവരെ അതിക്രമികളാക്കി മാറ്റിയ ഈ ശക്തി അവർക്ക് നൽകുകയും ചെയ്തവനായ അല്ലാഹു അവരെക്കാൾ ശക്തിയുള്ളവനാണെന്നത് അവർ കാണുകയും അറിയുകയും ചെയ്യുന്നില്ലേ?! ഹൂദ് -عَلَيْهِ السَّلَامُ- അവർക്ക് കാണിച്ചു നൽകിയ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുന്നവരുമായിരുന്നു അവർ.

Fussılet 41:16

അവരുടെ മേൽ ബാധിച്ച ശിക്ഷയുടെ ശകുനം നിറഞ്ഞ ദിവസങ്ങളിൽ, അസഹനീയമായ ശബ്ദത്തോടെ അടിച്ചു വീശുന്ന ഒരു കാറ്റ് നാം അവർക്ക് നേരെ അയച്ചു. അപമാനകരവും നിന്ദ്യവുമായ ശിക്ഷ ഐഹിക ജീവിതത്തിൽ തന്നെ അവർക്ക് രുചിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്. എന്നാൽ അവരെ കാത്തിരിക്കുന്ന പരലോക ശിക്ഷയാകട്ടെ;അവരെ ഏറ്റവുംഅപമാനിക്കുന്നതാകുന്നു. അവരെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന ഒരു സഹായിയെയും അവർക്കവിടെ കണ്ടെത്താൻ കഴിയുകയുമില്ല.

Fussılet 41:17

എന്നാൽ സ്വാലിഹ് നബി -عَلَيْهِ السَّلَامُ- യുടെ കുടുംബമായ ഥമൂദ് ഗോത്രം; അവർക്ക് സത്യത്തിൻറെ വഴിയെന്തെന്ന് നാം വഴികാണിച്ചു നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ സത്യം സ്വീകരിക്കുന്നതിനെക്കാൾ അവർ ശ്രേഷ്ഠത കൽപ്പിച്ചത് വഴികേടിനായിരുന്നു. അപ്പോൾ അവർ ചെയ്തു കൊണ്ടിരുന്ന നിഷേധത്തിൻറെയും തിന്മകളുടെയും ഫലമായി അപമാനത്തിലാഴ്ത്തുന്ന ഘോരമായ ശിക്ഷ അവരെ പിടികൂടി.

Fussılet 41:18

അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചവരെ നാം രക്ഷപ്പെടുത്തി. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുന്നവരായിരുന്നു അവർ. അതിനാൽ അവരുടെ സമൂഹത്തെ ബാധിച്ച ശിക്ഷയിൽ നിന്ന് അവരെ നാം രക്ഷപ്പെടുത്തി.

Fussılet 41:19

അല്ലാഹു അവൻ്റെ ശത്രുക്കളെ നരകത്തിലേക്കായി ഒരുമിച്ചു കൂട്ടുന്ന ദിവസം. 'സബാനിയ്യ'തിൻറെ മലക്കുകൾ അവരെയെല്ലാം തെളിച്ചു കൊണ്ടു പോകും; അവർക്കാകട്ടെ നരകത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ കഴിയുകയുമില്ല.

Fussılet 41:20

അങ്ങനെ അവർ തെളിച്ചു കൊണ്ടു വരപ്പെട്ട നരകത്തിലേക്ക് അവർ എത്തിപ്പെടുകയും, തങ്ങൾ ഇഹലോകത്ത് ചെയ്തു കൂട്ടിയതെല്ലാം അവർ നിഷേധിക്കുകയും ചെയ്താൽ; അവരുടെ കാതുകളും കണ്ണുകളും അവരുടെ തൊലികളും, ഇഹലോകത്ത് അവർ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും (എടുത്തു പറഞ്ഞു കൊണ്ട്) അവർക്കെതിരെ സാക്ഷ്യം വഹിക്കും.

Fussılet 41:21

കാഫിറുകൾ തങ്ങളുടെ തൊലികളോട് പറയും: നമ്മൾ ഇഹലോകത്ത് പ്രവർത്തിച്ചു കൊണ്ടിരുന്നത് ഞങ്ങൾക്കെതിരായ സാക്ഷ്യമായി നിങ്ങൾ പറയാനുള്ള കാരണമെന്താണ്?! അപ്പോൾ തൊലികൾ അതിൻ്റെയാളുകളോട് മറുപടിയായി പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ചവനായ അല്ലാഹുവാണ് ഞങ്ങളെ സംസാരിപ്പിച്ചത്. അവനാകുന്നു ഇഹലോകത്ത് ആദ്യ തവണ നിങ്ങളെ സൃഷ്ടിച്ചത്. പരലോക ജീവിതത്തിൽ അവനിലേക്ക് മാത്രമാണ് വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ മടക്കപ്പെടുന്നതും.

Fussılet 41:22

നിങ്ങളുടെ ചെവികളോ കണ്ണുകളോ തൊലികളോ നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കാതിരിക്കാനായി, തിന്മകൾ പ്രവർത്തിക്കുമ്പോൾ നിങ്ങൾ ഒളിക്കാറില്ലായിരുന്നല്ലോ?! കാരണം, നിങ്ങൾ വിചാരണയിലോ മരണ ശേഷമുള്ള പ്രതിഫലത്തിലോ ശിക്ഷയിലോ ഒന്നും വിശ്വസിച്ചിരുന്നില്ല. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിൽ മിക്കതും അറിയുന്നില്ലെന്നായിരുന്നു നിങ്ങൾ ധരിച്ചത്. അവനിൽ നിന്ന് (നിങ്ങളുടെ പ്രവർത്തനങ്ങൾ) മറഞ്ഞു പോകുമെന്ന ധാരണയിൽ നിങ്ങൾ സ്വയം വഞ്ചിതരായി.

Fussılet 41:23

നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ കുറിച്ചുള്ള നിങ്ങളുടെ ആ തെറ്റായ ധാരണ നിങ്ങളെ നശിപ്പിച്ചു. അക്കാരണത്താൽ ഇഹലോകവും പരലോകവും നഷ്ടപ്പെട്ടവരിൽ നിങ്ങൾ ആയിത്തീരുകയും ചെയ്തു.

Fussılet 41:24

സ്വന്തം കാതുകളും കണ്ണുകളും തൊലികളും എതിരെ സാക്ഷ്യം പറഞ്ഞവരിൽ ഉൾപ്പെട്ട ഇക്കൂട്ടർ സഹിക്കുകയാണെങ്കിൽ നരകം തന്നെയാണ് അവരുടെ സങ്കേതവും, അവർക്ക് മടങ്ങിച്ചെല്ലാനുള്ള വാസസ്ഥലവും. ശിക്ഷ തങ്ങളിൽ നിന്ന് എടുത്തു നീക്കുവാനും, അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കാനുമാണ് അവർ തേടുന്നതെങ്കിൽ; അല്ലാഹുവിൻ്റെ തൃപ്തി അവർക്കിനി നേടിയെടുക്കാൻ കഴിയില്ല. സ്വർഗത്തിലാകട്ടെ; ഒരിക്കലും അവർ പ്രവേശിക്കുകയുമില്ല.

Fussılet 41:25

അങ്ങനെ ഈ നിഷേധികൾക്ക് പിശാചുക്കളിൽ പെട്ട ചില കൂട്ടാളികളെ സന്തതസഹചാരികളായി നാം ഏർപ്പെടുത്തി കൊടുത്തു. ഇഹലോകത്ത് അവർ ചെയ്തു കൂട്ടുന്ന മോശം പ്രവർത്തികളും, പാരത്രിക ജീവിതത്തിൻ്റെ കാര്യം അവർ പിന്തിവെച്ചിരിക്കുന്നതും (പിശാചുക്കൾ) അവർക്ക് നല്ലതാക്കി തോന്നിപ്പിച്ചു. അങ്ങനെ പരലോക സ്മരണയും, അതിനു വേണ്ടി പ്രവർത്തിക്കുക എന്നതും ഇവർ അവർക്ക് വിസ്മരിപ്പിച്ചു. അപ്പോൾ മുൻപ് കഴിഞ്ഞു പോയ ജിന്നുകളുടെയും മനുഷ്യരുടെയും സമുദായങ്ങൾക്ക് വന്നുഭവിച്ചതു പോലുള്ള ശിക്ഷ ഇവർക്കും നിർബന്ധമായി തീർന്നു. പരലോകത്ത് നരകത്തിൽ പ്രവേശിക്കുകയും, അങ്ങനെ തങ്ങളുടെ സ്വദേഹങ്ങളെയും കുടുംബങ്ങളെയും നഷ്ടപ്പെടുത്തിയതിനാൽ അവർ നഷ്ടം പറ്റിയവർ തന്നെ.

Fussılet 41:26

തെളിവിനെ തെളിവു കൊണ്ട് നേരിടാൻ സാധിക്കാതെ വന്നപ്പോൾ (ഇസ്ലാമിനെ) നിഷേധിച്ചവർ പരസ്പരം ഉപദേശിച്ചു: മുഹമ്മദ് നിങ്ങളെ ഓതികേൾപ്പിക്കുന്ന ഈ ഖുർആൻ നിങ്ങൾ കേൾക്കരുത്. അതിന് നിങ്ങൾ കീഴടങ്ങുകയും ചെയ്യരുത്. അവൻ നിങ്ങൾക്ക് അത് ഓതി കേൾപ്പിക്കുമ്പോൾ നിങ്ങൾ അട്ടഹസിക്കുകയും ശബ്ദമുയർത്തുകയും ചെയ്യുക. അങ്ങനെ നിങ്ങൾക്ക് അവൻ്റെ മേൽ വിജയിക്കാൻ കഴിഞ്ഞേക്കാം; ക്രമേണ അവൻ ഖുർആൻ കേൾപ്പിക്കുന്നത് അവസാനിപ്പിക്കുകയും, അതിലേക്കുള്ള ക്ഷണം നിർത്തുകയും ചെയ്യും. അപ്പോൾ നമുക്കും ഇതിൽ നിന്ന് ആശ്വാസം ലഭിക്കും.

Fussılet 41:27

അല്ലാഹുവിനെയും അവൻ്റെ ദൂതരെയും നിഷേധിച്ചവർക്ക് പരലോകത്ത് കഠിനമായ ശിക്ഷ നാം നൽകുക തന്നെ ചെയ്യും. അവർ പ്രവർത്തിച്ച അതിനീചമായ -ബഹുദൈവാരാധനയും മറ്റു അതിക്രമങ്ങളും പോലെയുള്ള- തിന്മകൾക്ക് നാം ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകുകയും ചെയ്യും.

Fussılet 41:28

അല്ലാഹുവിൽ അവിശ്വസിക്കുകയും, അവൻ്റെ ദൂതരെ കളവാക്കുകയും ചെയ്ത അല്ലാഹുവിൻ്റെ ശത്രുക്കൾക്കുള്ള പ്രതിഫലമത്രെ അത്; നരകം! അതിലവർക്ക് ശാശ്വതവാസമുണ്ട്. ഒരിക്കലും അതവരിൽ നിന്ന് വിട്ടുമാറുകയില്ല. അല്ലാഹുവിൻ്റെ ആയത്തുകളെ നിഷേധിക്കുകയും, സുവ്യക്തവും സുശക്തവുമായ തെളിവുകളായിട്ടു കൂടി അതിലവർ വിശ്വസിക്കാതിരുന്നതിനുള്ള പ്രതിഫലമാണത്.

Fussılet 41:29

അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതരെ കളവാക്കുകയും ചെയ്തവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഞങ്ങളെ വഴികേടിലാക്കിയവരെ നീ ഞങ്ങൾക്ക് കാണിച്ചു തരൂ! നിഷേധത്തിൻ്റെ വഴിതുറക്കുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്ത ഇബ്'ലീസും, (മനുഷ്യർക്കിടയിൽ) രക്തച്ചൊരിച്ചിലിന് തുടക്കം കുറിച്ച, ആദമിൻ്റെ മകനുമാണ് ഉദ്ദേശം. അവരെ രണ്ടിനെയും ഞങ്ങളുടെ കാലുകൾക്ക് താഴെയിട്ട് ചവിട്ടി താഴ്ത്തട്ടെ; അങ്ങനെ നരകത്തിൽ ഏറ്റവും കഠിന ശിക്ഷ ലഭിക്കുന്നവരിൽ അവർ ഉൾപ്പെടട്ടെ.

Fussılet 41:30

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു മാത്രമാണ്; മറ്റൊരു രക്ഷിതാവും ഞങ്ങൾക്കില്ലെന്ന് പറയുകയും, ശേഷം അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിക്കുന്നതിലും, അവൻ വിലക്കിയവ ഉപേക്ഷിക്കുന്നതിലും (സ്ഥൈര്യതയോടെ) നേരെ നിലകൊള്ളുകയും ചെയ്തവർ; അവരുടെ മരണവേളയിൽ മലക്കുകൾ അവരുടെ മേൽ ഇറങ്ങും. അവർ (മലക്കുകൾ) പറയും: മരണത്തെയോ, അതിന് ശേഷം സംഭവിക്കുന്നതെന്തെന്നോ നിങ്ങൾ ഭയക്കേണ്ടതില്ല! ഇഹലോകത്ത് ബാക്കി വെച്ചു പോകുന്നതിനെ കുറിച്ചുള്ള ദുഃഖവും വേണ്ട. നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടു കൊണ്ടിരുന്ന സ്വർഗം മുഖേന സന്തോഷിച്ചു കൊള്ളുക. നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തതിനുള്ള (പ്രതിഫലമാണത്).

Fussılet 41:31

ഇഹലോക ജീവിതത്തിൽ ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളായിരുന്നു. ഞങ്ങൾ നിങ്ങളെ നേരെ നടത്തുകയും സംരക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. പരലോകത്തും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളായിരിക്കും. അതിനാൽ നമ്മുടെ സ്നേഹബന്ധം എന്നെന്നും നിലനിൽക്കുന്നതാണ്. സ്വർഗത്തിലാകട്ടെ; നിങ്ങളുടെ മനസ്സുകൾ ആഗ്രഹിക്കുന്ന എല്ലാ ആസ്വാദനങ്ങളും സുഖങ്ങളും അവിടെയുണ്ട്. നിങ്ങളിഷ്ടത്തോടെ ചോദിക്കുന്നതെല്ലാം നിങ്ങൾക്കവിടെയുണ്ടായിരിക്കും.

Fussılet 41:32

സംഭവിച്ചു പോയ തിന്മകളിൽ നിന്ന് പശ്ചാത്തപിക്കുന്ന തൻ്റെ അടിമകൾക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും, അവരോട് ഏറെ കരുണ ചൊരിയുന്നവനുമായ ഒരു രക്ഷിതാവിങ്കൽ നിങ്ങൾക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടിരിക്കുന്ന സൽക്കാരമത്രെ അത്.

Fussılet 41:33

അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കാനും ക്ഷണിക്കുകയും, തൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന നല്ല പ്രവർത്തനങ്ങൾ പ്രവർത്തിക്കുകയും, 'അല്ലാഹുവിന് സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്തവരായ (മുസ്ലിംകളിൽ) പെട്ടവൻ തന്നെയാണ് ഞാൻ' എന്ന് പറയുകയും ചെയ്തവനെക്കാൾ നല്ലത് പറഞ്ഞ മറ്റൊരാളുമില്ല. ഈ പറഞ്ഞതെല്ലാം ചെയ്തവനാണ് ജനങ്ങളിൽ ഏറ്റവും നല്ല വാക്ക് പറയുന്നവൻ.

Fussılet 41:34

അല്ലാഹുവിന് തൃപ്തികരമായ നന്മകളും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നതും, അല്ലാഹുവിന് വെറുപ്പുള്ള തിന്മകളും മ്ലേഛതകളും പ്രവർത്തിക്കുന്നതും സമമാവുകയില്ല. ജനങ്ങളിൽ നിന്നോട് മോശം പ്രവർത്തിക്കുന്നവനെ ഏറ്റവും നല്ല സ്വഭാവഗുണം കൊണ്ട് നീ പ്രതിരോധിക്കുക. അപ്പോൾ -അവൻ്റെ തിന്മക്ക് നന്മ കൊണ്ട് നീ മറുപടി നൽകിയാൽ- മുൻപ് ശത്രുത പുലർത്തിയിരുന്ന നീയും അവനും ഏറ്റവുമടുത്ത ഉറ്റബന്ധു പോലെയാകുന്നത് (കാണാം).

Fussılet 41:35

ജനങ്ങളിൽ നിന്നുള്ള മോശം പെരുമാറ്റങ്ങളിലും ഉപദ്രവങ്ങളിലും ക്ഷമിക്കാൻ കഴിയുന്നവർക്കല്ലാതെ ഈ സ്തുത്യർഹമായ സ്വഭാവഗുണം (പ്രാവർത്തികമാക്കാൻ) സൗഭാഗ്യം നൽകപ്പെടുകയില്ല. വലിയ ഭാഗ്യമുള്ളവർക്കല്ലാതെ അതിന് സാധിക്കുകയില്ല. കാരണം, അതിൽ ധാരാളം നന്മകളും ഏറെ ഉപകാരവുമുണ്ട്.

Fussılet 41:36

ഏതു സമയമാകട്ടെ, പിശാചിൻ്റെ ദുർബോധനം നിനക്കുണ്ടായാൽ ഉടനെ നീ അല്ലാഹുവിൽ രക്ഷ തേടുകയും, അഭയം പ്രാപിക്കുകയും ചെയ്യുക. തീർച്ചയായും അവൻ തന്നെയാകുന്നു നീ പറയുന്നതെല്ലാം കേൾക്കുന്ന 'സമീഉം', നിൻ്റെ അവസ്ഥാന്തരങ്ങൾ അറിയുന്ന 'അലീമും.

Fussılet 41:37

അല്ലാഹുവിൻ്റെ മഹത്വവും അവൻ്റെ ഏകത്വവും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് രാത്രിയും പകലും മാറിമാറി വരുന്നതും, സൂര്യനും ചന്ദ്രനുമെല്ലാം. ജനങ്ങളേ! നിങ്ങൾ സൂര്യനും ചന്ദ്രനുമൊന്നും സാഷ്ടാംഗം നമിക്കരുത്. അവയെല്ലാം സൃഷ്ടിച്ചവനായ അല്ലാഹുവിന് മാത്രം നിങ്ങൾ സാഷ്ടാംഗം ചെയ്യുക; നിങ്ങൾ അവനെയാണ് യഥാർത്ഥത്തിൽ ആരാധിക്കുന്നതെങ്കിൽ.

Fussılet 41:38

ഇനി അവർ അഹങ്കാരം നടിക്കുകയും തിരിഞ്ഞു കളയുകയും, സ്രഷ്ടാവായ അല്ലാഹുവിന് സുജൂദ് (സാഷ്ടാംഗം) ചെയ്യാതിരിക്കുകയുമാണെങ്കിൽ; അല്ലാഹുവിൻ്റെ അടുക്കലുള്ള മലക്കുകൾ രാവും പകലുമെന്ന വ്യത്യാസമില്ലാതെ അവനെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു. അവർക്കൊരിക്കലും അവനെ ആരാധിക്കുന്നതിൽ മടുപ്പുണ്ടാവുകയില്ല.

Fussılet 41:39

ഉണങ്ങിക്കിടക്കുന്ന നിലയിൽ ഭൂമിയെ നീ കണ്ടതിന് ശേഷം, നാം അതിൻ്റെ മേൽ മഴ വർഷിച്ചാൽ അതിൽ ഒളിഞ്ഞു കിടന്നിരുന്ന വിത്തുകൾ വളർന്നു കൊണ്ട് (ഭൂമി) ചലിക്കുകയും, ഉയരുകയും ചെയ്യുന്നത് നിനക്ക് കാണാൻ കഴിയുന്നു; അല്ലാഹുവിൻ്റെ മഹത്വവും അവൻ്റെ ഏകത്വവും ബോധ്യപ്പെടുത്തുന്ന, (സൃഷ്ടികളെ) പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ളവനാണവൻ എന്നറിയിക്കുന്ന അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണത്. മരിച്ചു കിടന്ന ഈ ഭൂമിയെ ചെടികൾ കൊണ്ട് ജീവനുള്ളതാക്കിയവൻ ഉറപ്പായും മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിക്കുകയും, വിചാരണക്കും പ്രതിഫലത്തിനുമായി അവരെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. തീർച്ചയായും അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. ഉണങ്ങി വരണ്ട ഭൂമിയെ ജീവനുള്ളതാക്കുന്നത് അവന് അസാധ്യമല്ല. മരിച്ചവരെ ജീവിപ്പിക്കുന്നതും, ഖബ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കുന്നതും (അതു പോലെ തന്നെ അവന് അസാധ്യമല്ല).

Fussılet 41:40

അല്ലാഹുവിൻ്റെ ആയത്തുകളുടെ ശരിയായ ഉദ്ദേശത്തിൽ നിന്ന് മാറിപ്പോവുകയും, അവയെ നിഷേധിക്കുകയും കളവാക്കുകയും, ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നവരുടെ യഥാർത്ഥ അവസ്ഥ നമുക്ക് അവ്യക്തമാവുകയില്ല. നാം അവരെ അറിയുന്നുണ്ട്. നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ഒരു വ്യക്തിയാണോ, അതല്ല പരലോകത്ത് ശിക്ഷ ബാധിക്കാതെ നിർഭയനായി എത്തിച്ചേരുന്ന വ്യക്തിയാണോ കൂടുതൽ ഉത്തമൻ?! അതിനാൽ മനുഷ്യരേ! നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ നന്മയോ തിന്മയോ പ്രവർത്തിച്ചു കൊള്ളുക! നാം നിങ്ങൾക്ക് നന്മയും തിന്മയും വിശദീകരിച്ചു തന്നു കഴിഞ്ഞിരിക്കുന്നു. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

Fussılet 41:41

തീർച്ചയായും തങ്ങളിലേക്ക് ഈ ഖുർആൻ വന്നെത്തിയപ്പോൾ അതിനെ നിഷേധിച്ചവർ പരലോകത്ത് ശിക്ഷിക്കപ്പെടുന്നവർ തന്നെയാകുന്നു. ഈ ഗ്രന്ഥം മഹാപ്രതാപമുള്ള, ശക്തമായ ഒരു ഗ്രന്ഥം തന്നെയാകുന്നു. ഒരാൾക്കും അതിൽ മാറ്റത്തിരുത്തലുകളോ ഭേദഗതികളോ വരുത്താൻ സാധിക്കുകയില്ല.

Fussılet 41:42

അതിൻ്റെ മുന്നിലൂടെയോ പിന്നിലൂടെയോ ഒരു അസത്യവും അതിൽ വന്നുചേരുകയില്ല. (ഖുർആനിൽ ഉള്ളതിൽ) എന്തെങ്കിലും കുറവോ കൂടുതലോ മാറ്റത്തിരുത്തലോ സ്ഥാനമാറ്റമോ അതിൽ സംഭവിക്കില്ല. സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങൾ നിശ്ചയിച്ചതിലും ഏറ്റവും യുക്തിമാനും (ഹകീമും), എല്ലാ നിലക്കും സ്തുത്യർഹനുമായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതത്രെ ഇത്.

Fussılet 41:43

അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപ് നിയോഗിക്കപ്പെട്ട നബിമാരോട് പറയപ്പെട്ട അതേ നിഷേധമല്ലാതെ താങ്കളോടും പറയപ്പെടുന്നില്ല. അതിനാൽ താങ്കൾ ക്ഷമിക്കുക. തീർച്ചയായും താങ്കളുടെ രക്ഷിതാവ് തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും, തൻ്റെ തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാതെ, (ധിക്കാരത്തിൽ) ഉറച്ചു നിന്നവർക്ക് വേദനയേറിയ ശിക്ഷ നൽകുന്നവനുമാകുന്നു.

Fussılet 41:44

ഈ ഖുർആൻ നാം അറബിയല്ലാത്ത ഭാഷയിൽ അവതരിപ്പിച്ചിരുന്നെങ്കിൽ അറബികളിലെ നിഷേധികൾ പറയുമായിരുന്നു: ഈ ഗ്രന്ഥത്തിലെ വചനങ്ങൾ ഒന്ന് വിശദീകരിക്കപ്പെട്ടിരുന്നെങ്കിൽ; എന്നാൽ നമുക്കത് ഗ്രഹിക്കാമായിരുന്നു! എങ്ങനെയാണ് (വേദഗ്രന്ഥം) അനറബി ഭാഷയിലും, അത് കൊണ്ടു വന്ന ദൂതൻ അറബിയുമാവുക?! അല്ലാഹുവിൻ്റെ റസൂലേ! ഇവരോട് പറയുക: ഈ ഖുർആൻ അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്തവർക്ക് വഴികേടിൽ നിന്ന് (സത്യത്തിലേക്കുള്ള) സന്മാർഗദർശനവും, ഹൃദയത്തിലുള്ള അന്ധതക്കും അതിൻ്റെ തുടർച്ചയായുണ്ടാവുന്ന രോഗങ്ങൾക്കുമുള്ള ശമനവുമാകുന്നു. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കാത്തവർ; അവരുടെ കാതുകളിൽ ഒരു തരം ബധിരതയുണ്ട്. ഖുർആൻ അവർക്ക് മേൽ ഒരു അന്ധതയായിരിക്കുന്നു; അവർക്കത് ഗ്രഹിക്കാൻ കഴിയുകയില്ല. ഈ പറയപ്പെട്ട വിഭാഗം വിദൂരമായ ഒരിടത്ത് നിന്ന് വിളിക്കപ്പെടുന്നതു പോലെയുണ്ട്; ദൂരെ നിന്നുള്ള വിളി എങ്ങനെ അവരുടെ ചെവികളിലെത്താനാണ്?!

Fussılet 41:45

മൂസാക്ക് നാം തൗറാത്ത് നൽകി; അപ്പോൾ അതിൻ്റെ കാര്യത്തിലും അഭിപ്രായവ്യത്യാസം ഉടലെടുത്തു. അവരിൽ ചിലർ അതിൽ വിശ്വസിച്ചുവെങ്കിൽ മറ്റു ചിലർ അതിൽ അവിശ്വസിക്കുകയാണുണ്ടായത്. മനുഷ്യർക്കിടയിൽ അവർ അഭിപ്രായവ്യത്യാസത്തിലായ കാര്യങ്ങളിൽ തീർപ്പു കൽപ്പിക്കപ്പെടുകയും, സത്യവാനും അസത്യവാദിയും വേർതിരിയുന്നതും, സത്യവാന്മാർ ആദരിക്കപ്പെടുന്നതും അസത്യവാദികൾ നിന്ദിക്കപ്പെടുന്നതും അന്ത്യനാളിലായിരിക്കും എന്ന അല്ലാഹുവിൻ്റെ വാഗ്ദാനം മുൻപ് സംഭവിച്ചിട്ടില്ലായിരുന്നെങ്കിൽ, തൗറാത്തിൻ്റെ കാര്യത്തിൽ അഭിപ്രായഭിന്നതയിലായവർക്കിടയിൽ അല്ലാഹു തീർപ്പു കൽപ്പിക്കുമായിരുന്നു. തീർച്ചയായും ഖുർആനിൻ്റെ വിഷയത്തിൽ (ഇസ്ലാമിനെ) നിഷേധിച്ചവർ അവിശ്വാസജനകമായ സംശയത്തിലാകുന്നു.

Fussılet 41:46

ആരെങ്കിലും സൽകർമ്മം പ്രവർത്തിച്ചാൽ അവൻ്റെ സൽകർമ്മത്തിൻ്റെ ഫലം അവന് തന്നെയാണ് ലഭിക്കുക. അല്ലാഹുവിന് ഒരാളുടെയും സൽകർമ്മം ഒരുപകാരവും ചെയ്യുന്നില്ല. ആരെങ്കിലും മോശമായ ഒരു പ്രവർത്തനം ചെയ്താൽ അതിൻ്റെ ദോഷഫലവും അവന് തന്നെ; തൻ്റെ സൃഷ്ടികളിൽ ആരുടെയെങ്കിലും ധിക്കാരം അല്ലാഹുവിന് ഒരുപദ്രവവും ചെയ്യുന്നില്ല. ഓരോരുത്തർക്കും അവർക്കർഹമായത് അവൻ പ്രതിഫലമായി നൽകുന്നതുമാണ്. അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തൻ്റെ അടിമകളോട് ഒട്ടും അതിക്രമം പ്രവർത്തിക്കുന്നവനല്ല. അവരുടെ നന്മകളിൽ അവൻ കുറവ് വരുത്തുകയോ, തിന്മകളിൽ വർദ്ധനവുണ്ടാക്കുകയോ ചെയ്യില്ല.

Fussılet 41:47

അന്ത്യനാളിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിലേക്ക് മാത്രമാണ് മടക്കപ്പെടുന്നത്; അവന് മാത്രമാകുന്നു അതെപ്പോഴാണ് സംഭവിക്കുക എന്ന കാര്യം അറിയുക. മറ്റൊരാൾക്കും അതിനെ കുറിച്ച് അറിയുകയില്ല. അല്ലാഹു അറിയാതെ പഴങ്ങൾ അതിനെ സംരക്ഷിക്കുന്ന അതിൻറെ പോളകളിൽ നിന്ന് പുറത്തു വരുന്നില്ല. അവനറിയാതെ ഏതെങ്കിലും സ്ത്രീ ഗർഭം ധരിക്കുകയോ, പ്രസവിക്കുകയോ ചെയ്യുന്നില്ല. അപ്രകാരം ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അല്ലാഹു അവനോടൊപ്പം വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ബഹുദൈവാരാധകരെ ആക്ഷേപിച്ചു കൊണ്ടു വിളിച്ചു പറയുന്ന ദിവസം: എൻറെ പങ്കാളികളായിരുന്നുവെന്ന് നിങ്ങൾ ജൽപ്പിച്ച ആ പങ്കാളികളെവിടെ?! ബഹുദൈവാരാധകർ പറയും: നിൻറെ മുൻപിൽ ഞങ്ങൾ സമ്മതിച്ചു കഴിഞ്ഞല്ലോ?! ഇപ്പോൾ ഞങ്ങളിലൊരാളും നിനക്കൊരു പങ്കുകാരൻ ഉണ്ടായിരുന്നെന്ന് സാക്ഷ്യം വഹിക്കുന്നവരല്ല.

Fussılet 41:48

അവർ വിളിച്ചു പ്രാർത്ഥിച്ചിരുന്ന വിഗ്രഹങ്ങളും മറ്റുമെല്ലാം അവരെ ഉപേക്ഷിച്ചു പോയി. അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ഇനിയൊരു സങ്കേതവുമില്ലെന്നും രക്ഷപ്പെടാൻ സാധിക്കില്ലെന്നും അവർക്കുറപ്പാവുകയും ചെയ്തു.

Fussılet 41:49

ആരോഗ്യത്തിനും സമ്പത്തിനും സന്താനങ്ങൾക്കും മറ്റനുഗ്രഹങ്ങൾക്കും വേണ്ടി ചോദിച്ചു കൊണ്ടേയിരിക്കാൻ ഒരു മടുപ്പും മനുഷ്യനില്ല. എന്നാൽ ദാരിദ്ര്യമോ രോഗമോ മറ്റോ അവനെ ബാധിച്ചു കഴിഞ്ഞാലോ; അങ്ങേയറ്റം നിരാശനും അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്ന് പ്രതീക്ഷയറ്റവനുമായി അവൻ മാറുന്നത് (കാണാം).

Fussılet 41:50

രോഗമോ ദുരിതമോ ബാധിച്ചതിന് ശേഷം അവന് നാം ആരോഗ്യവും ധന്യതയും സൗഖ്യവും ആസ്വദിപ്പിച്ചാൽ തീർച്ചയായും അവൻ പറയും: ഇത് എനിക്കുള്ളതാകുന്നു. ഞാൻ ഇതിനെല്ലാം അർഹനാകുന്നു. അന്ത്യനാൾ സംഭവിക്കുമെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ സംഭവിച്ചാൽ തന്നെയും എനിക്ക് അല്ലാഹുവിങ്കലും ധന്യതയും സമ്പത്തും തന്നെയാണുണ്ടായിരിക്കുക. ഇഹലോകത്ത് എനിക്ക് അർഹതപ്പെട്ട അനുഗ്രഹങ്ങൾ അവൻ എൻറെ മേൽ വാരിച്ചൊരിഞ്ഞതു പോലെ, പരലോകത്തും അവൻ എനിക്ക് അനുഗ്രഹങ്ങൾ നൽകും. അല്ലാഹുവിൽ അവിശ്വസിച്ചവർക്ക് അവർ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും നാം അറിയിച്ചു നൽകുന്നതാണ്. അങ്ങേയറ്റം കടുത്ത ശിക്ഷ നാമവരെ രുചിപ്പിക്കുന്നതുമാണ്.

Fussılet 41:51

മനുഷ്യന് നാം ആരോഗ്യമോ സൗഖ്യമോ പോലുള്ള വല്ല അനുഗ്രഹവും ചൊരിഞ്ഞാൽ അവൻ അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും അവനെ അനുസരിക്കുന്നതിൽ നിന്നുമതാ അശ്രദ്ധനാവുകയും, അഹങ്കാരത്തോടെ തിരിഞ്ഞു കളയുകയും ചെയ്യുന്നു. എന്നാൽ അവന് വല്ല രോഗമോ ദാരിദ്ര്യമോ ബാധിച്ചാലാകട്ടെ; അല്ലാഹുവിനെ ധാരാളമായി വിളിച്ചു പ്രാർത്ഥിക്കുന്നവനായി അവൻ മാറുന്നു. തനിക്ക് ബാധിച്ച പ്രയാസങ്ങൾ അവനിൽ നിന്ന് മാറ്റി നൽകുന്നതിനായി അവൻ അല്ലാഹുവിനോട് ആവലാതി ബോധിപ്പിക്കുന്നു! അല്ലാഹു അനുഗ്രഹം ചെയ്താൽ അവൻ തൻറെ രക്ഷിതാവിന് നന്ദി കാണിക്കുന്നില്ല. അല്ലാഹു അവനെ പ്രയാസങ്ങൾ കൊണ്ട് പരീക്ഷിച്ചാൽ അതിലവൻ ക്ഷമിക്കുന്നുമില്ല.

Fussılet 41:52

അല്ലാഹുവിൻറെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: ഈ ഖുർആൻ അല്ലാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും, ശേഷം നിങ്ങളതിനെ നിഷേധിക്കുകയും കളവാക്കുകയും ചെയ്യുകയാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ സ്ഥിതിവിശേഷം?! പ്രകടവും ശക്തവുമായ തെളിവുകൾ ബലപ്പെടുത്തുന്ന തരത്തിൽ, വ്യക്തമായ സത്യം നിലനിൽക്കെ, അതിനെതിരെ കടുത്ത ശത്രുത വെച്ചു പുലർത്തുന്നവനെക്കാൾ വഴികേടിലായ മറ്റാരാണുള്ളത്?!

Fussılet 41:53

ഖുറൈഷികളിലെ നിഷേധികൾക്ക് ഭൂമിയുടെ ചക്രവാളസീമകളിൽ മുസ്ലിംകൾക്ക് സംഭവിക്കുന്ന വിജയങ്ങളിലൂടെയും, മക്ക വിജയിച്ചടക്കുന്നതിലൂടെ അവരിൽ തന്നെയും നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണിച്ചു കൊടുക്കുന്നതാണ്. ഈ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് ഒരു സംശയവുമില്ലാതെ അവർക്ക് വ്യക്തമാകുന്ന നിലക്ക് (നാമത് കാണിച്ചു കൊടുക്കും). ഖുർആൻ ഞാൻ അവതരിപ്പിച്ചതാണെന്ന അല്ലാഹുവിൻറെ സാക്ഷ്യം ഈ ബഹുദൈവാരാധകർക്ക് മതിയായിട്ടില്ലേ?! അല്ലാഹുവിനെക്കാൾ മഹത്തരമായ സാക്ഷ്യമുള്ള മറ്റാരാണുള്ളത്?! സത്യമായിരുന്നു അവർ ഉദ്ദേശിക്കുന്നതെങ്കിൽ അല്ലാഹുവിൻറെ സാക്ഷ്യം തന്നെ അവർക്ക് മതിയാകുമായിരുന്നു.

Fussılet 41:54

അറിയുക! തീർച്ചയായും ബഹുദൈവാരാധകർ തങ്ങളുടെ രക്ഷിതാവിനെ കണ്ടു മുട്ടുമോ എന്ന കാര്യത്തിൽ സംശയത്തിലാകുന്നു; അതിനാലാകുന്നു അവർ പുനരുത്ഥാനത്തെ നിഷേധിക്കുന്നത്. പരലോകത്തിൽ അവർ വിശ്വസിക്കുന്നുമില്ല. അതു കൊണ്ടാണ് അവർ അതിന് വേണ്ടി സൽപ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് തയ്യാറെടുക്കാത്തത്. അറിയുക! തീർച്ചയായും അല്ലാഹു എല്ലാ വസ്തുക്കളെയും അവൻറെ അറിവ് കൊണ്ടും ശക്തി കൊണ്ടും ചൂഴ്ന്നിരിക്കുന്നു.

Şûrâ 42:1

ഹാമീം. ഐൻ സീൻ ഖാഫ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Şûrâ 42:2

ഹാമീം. ഐൻ സീൻ ഖാഫ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Şûrâ 42:3

ഹേ മുഹമ്മദ്! നിനക്കും നിൻറെ മുൻപുള്ള അല്ലാഹുവിൻറെ നബിമാർക്കും ഇതിന് സമാനമായ ബോധനം നാം നൽകുന്നു. (തിന്മകൾ ചെയ്തു കൂട്ടിയ) തൻറെ ശത്രുക്കളിൽ നിന്ന് പകരം ചോദിക്കുന്ന 'അസീസും', സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാണ് അല്ലാഹു.

Şûrâ 42:4

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേത് മാത്രമാകുന്നു. അവനാണ് അവയെ സൃഷ്ടിച്ചതും, അധീനപ്പെടുത്തുന്നതും, അവയെ നിയന്ത്രിക്കുന്നതും. എല്ലാത്തിനും ഉപരിയിലുള്ളവനും, സർവ്വ ഔന്നത്യമുള്ളവനും, എല്ലാവരെയും വിജയിച്ചടക്കിയവനുമായ അലിയ്യ് അവനത്രെ. സർവ്വ മഹത്വവുമുള്ളവനായ 'അദ്വീമും' അവനത്രെ.

Şûrâ 42:5

അല്ലാഹുവിൻറെ മഹത്വത്തിന് മുൻപിൽ ഭീമാകാരമുള്ളതും, ഉന്നതവുമായ ആകാശങ്ങൾ ഭൂമികൾക്ക് മുകളിൽ തകർന്നു വീഴാനായിരിക്കുന്നു. മലക്കുകൾ അവരുടെ രക്ഷിതാവിനെ പ്രകീർത്തിക്കുകയും, മഹത്വപ്പെടുത്തുകയും, അവന് മുൻപിൽ താഴ്മയോടും ആദരവോടും കൂടി അവനെ സ്തുതിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഭൂമിയിലുള്ളവർക്ക് വേണ്ടി അവർ അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറിയുക! തീർച്ചയായും അല്ലാഹു തൻറെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് അങ്ങേയറ്റം പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവർക്ക് മേൽ ധാരാളമായി കാരുണ്യം ചൊരിയുന്ന 'റഹീമു'മത്രെ

Şûrâ 42:6

അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ സ്വീകരിക്കുകയും, അവയെ അല്ലാഹുഹുവിന് പുറമെയുള്ള രക്ഷാധികാരികളായി സ്വീകരിക്കുകയും ആരാധിക്കുകയും ചെയ്തവർ; അവരെ അല്ലാഹു സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ അവൻ രേഖപ്പെടുത്തുകയും, അതിനുള്ള പ്രതിഫലം അവർക്ക് അവൻ നൽകുകയും ചെയ്യുന്നതാണ്. അല്ലാഹുവിൻറെ റസൂലേ! അവരുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കാൻ താങ്കളെ ബാധ്യത ഏൽപ്പിച്ചിട്ടില്ല. അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് താങ്കൾ ചോദ്യം ചെയ്യപ്പെടുന്നതുമല്ല. മറിച്ച്, താങ്കൾ ഈ സന്ദേശം എത്തിച്ചു കൊടുക്കുന്നവൻ മാത്രമാകുന്നു.

Şûrâ 42:7

അല്ലാഹുവിൻറെ റസൂലേ! നിനക്ക് മുൻപുള്ള നബിമാർക്ക് നാം ബോധനം നൽകിയതു പോലെ അറബി ഭാഷയിലുള്ള ഒരു ഖുർആൻ നിനക്കും നാം ബോധനം നൽകിയിരിക്കുന്നു. മക്കയിലുള്ളവർക്കും അതിന് ചുറ്റുമുള്ള അറബ് നാടുകളിലുള്ളവർക്കും, ശേഷം മറ്റെല്ലാ ജനങ്ങൾക്കും നീ താക്കീത് നൽകുന്നതിനും, അല്ലാഹു ആദ്യകാലക്കാരെയും പിൽക്കാലക്കാരെയും വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി, ഒരിടത്ത് ഒരുമിച്ചു കൂട്ടുന്ന അന്ത്യനാളിനെ കുറിച്ച് അവരെ ഭയപ്പെടുത്തുന്നതിനും വേണ്ടിയത്രെ അത്. അന്നേ ദിവസം അത് സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ല. ജനങ്ങൾ അന്ന് രണ്ട് വിഭാഗങ്ങളായി വേർതിരിയുന്നതാണ്. ഒരു വിഭാഗം സ്വർഗത്തിലായിരിക്കും; (ഇസ്ലാമിൽ) വിശ്വസിച്ചവരാണവർ. മറു വിഭാഗം നരകത്തിലും; (ഇസ്ലാമിനെ) നിഷേധിച്ചവരാണവർ.

Şûrâ 42:8

അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരെയെല്ലാം അവൻ ഇസ്ലാം മതത്തിൽ നിലകൊള്ളുന്ന ഏകസമുദായമാക്കുമായിരുന്നു. അങ്ങനെ അവരെയെല്ലാം അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അല്ലാഹുവിൻറെ മഹത്തരമായ യുക്തപൂർണ്ണമായ ഉദ്ദേശത്താൽ അവൻ ഉദ്ദേശിക്കുന്നവർ ഇസ്ലാമിൽ പ്രവേശിക്കുകയും, അവരെ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വന്തത്തോട് അതിക്രമങ്ങൾ പ്രവർത്തിച്ചവനാകട്ടെ; അവർക്ക് അവരെ സഹായിക്കുന്ന ഒരു രക്ഷാധികാരിയോ, അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന ഒരു സഹായിയോ ഉണ്ടായിരിക്കില്ല.

Şûrâ 42:9

എന്നാൽ ഈ ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ അല്ലാഹുവാകുന്നു യഥാർത്ഥ രക്ഷാധികാരി. അവന് പുറമെയുള്ളവർ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. അവനാകുന്നു മരിച്ചവരെ വിചാരണക്കും പ്രതിഫലത്തിനുമായി ഉയർത്തെഴുന്നേൽപിക്കുന്നവൻ. അവന് യാതൊന്നും തന്നെ അസാധ്യമാവുകയില്ല.

Şûrâ 42:10

അല്ലയോ ജനങ്ങളേ! നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള, -അടിസ്ഥാനപരമോ ശാഖാപരമോ ആയ- മതവിഷയങ്ങളിൽ എല്ലാം വിധി തീർപ്പാക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ്. അത്തരം വിഷയങ്ങളെല്ലാം അല്ലാഹുവിൻറെ ഖുർആനിലേക്കോ, അവിടുത്തെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ ചര്യയിലേക്കോ മടക്കുകയാണ് വേണ്ടത്. ഈ വിശേഷണങ്ങളെല്ലാം ഉള്ളവനാണ് എൻറെ രക്ഷിതാവായ അല്ലാഹു. എൻറെ എല്ലാ കാര്യങ്ങളും അവൻറെ മേലാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത്. അവനിലേക്കാണ് (സംഭവിച്ചു പോയ തെറ്റുകളിൽ നിന്ന്) ഞാൻ ഖേദിച്ചു മടങ്ങുന്നത്.

Şûrâ 42:11

മുൻമാതൃകയില്ലാതെ ആകാശഭൂമികളെ സൃഷ്ടിച്ചവനാകുന്നു അല്ലാഹു. നിങ്ങൾക്കവൻ നിങ്ങളിൽ നിന്നു തന്നെ ഇണകളെ നിശ്ചയിച്ചു തന്നിരിക്കുന്നു. ഒട്ടകത്തിലും പശുക്കളിലും ആടുകളിലും അവൻ ഇണകളെ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ നിങ്ങൾക്ക് വേണ്ടി അവക്ക് വംശവർദ്ധനവ് ഉണ്ടാവാനത്രേ അത്. നിങ്ങൾക്ക് അവൻ നിശ്ചയിച്ചു തന്ന ഇണകളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ അവൻ നിങ്ങളെയും സൃഷ്ടിക്കുന്നു. നിങ്ങൾക്ക് അവൻ ഒരുക്കി തന്ന കന്നുകാലികളുടെ മാംസവും പാലും ഭക്ഷിക്കാൻ നൽകി കൊണ്ട് നിങ്ങളുടെ ജീവൻ അവൻ നിലനിർത്തുന്നു. അവൻറെ സൃഷ്ടികളിൽ ഒന്നു പോലും അവന് സമാനമല്ല. തൻറെ സൃഷ്ടികളുടെ സംസാരങ്ങളെല്ലാം കേൾക്കുന്ന 'സമീഉം', അവരുടെ പ്രവർത്തനങ്ങളെല്ലാം കാണുന്ന 'ബസ്വീറു'മത്രെ അവൻ. അവരുടെ ഒരു കാര്യവും അവൻ അറിയാതെ പോകില്ല. അവക്കെല്ലാമുള്ള പ്രതിഫലം -നന്മയാണെങ്കിൽ നല്ല പ്രതിഫലവും, ചീത്തയാണെങ്കിൽ ചീത്ത പ്രതിഫലവും- അവൻ നൽകുന്നതായിരിക്കും.

Şûrâ 42:12

അവൻറെ പക്കൽ മാത്രമാകുന്നു ആകാശ ഭൂമികളിലെ ഖജനാവുകളുടെ താക്കോലുകൾ. അവൻ ഉദ്ദേശിക്കുന്ന തൻറെ അടിമകളുടെ ഉപജീവനം അവൻ വിശാലമാക്കി നൽകുന്നു; അവൻ നന്ദി കാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന പരീക്ഷണമാണത്. അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം അവൻ ഇടുങ്ങിയതാക്കുന്നു; അവൻ അതിൽ ക്ഷമ കൈക്കൊള്ളുമോ, അതല്ല അല്ലാഹുവിൻറെ വിധിയിൽ അസഹിഷ്ണുത പ്രകടിപ്പിക്കുമോ എന്ന പരീക്ഷണമാണത്. അവൻ എല്ലാ കാര്യവും അറിയുന്നവനാകുന്നു; അവൻറെ അടിമകൾക്ക് ഏതിലാണ് നന്മയുള്ളതെന്നത് അവന് അവ്യക്തമാവുകയില്ല.

Şûrâ 42:13

നൂഹിനോട് നാം (ജനങ്ങൾക്ക്) എത്തിച്ചു നൽകാനും പ്രാവർത്തികമാക്കാനും കൽപ്പിച്ചതുമായ അതേ കാര്യം നിങ്ങൾക്കും നാം മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. അല്ലാഹുവിൻറെ റസൂലേ! അതേ കാര്യം തന്നെയാണ് താങ്കൾക്കും നാം ബോധനം നൽകിയിരിക്കുന്നത്. ഇബ്രാഹീമിനോടും മൂസയോടും ഈസയോടും (ജനങ്ങൾക്ക്) എത്തിച്ചു നൽകാനും പ്രാവർത്തികമാക്കാനും കൽപ്പിച്ച കാര്യവും അതു തന്നെ. നിങ്ങൾ (അല്ലാഹുവിൻറെ) മതം നേരാംവണ്ണം നിലനിർത്തുകയും, അതിൽ പരസ്പരം ഭിന്നിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ കൽപ്പനയുടെ ചുരുക്കം. ബഹുദൈവാരാധകർക്ക് നിങ്ങൾ അവരെ ക്ഷണിച്ചു കൊണ്ടിരിക്കുന്ന കാര്യം -അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതും, അവന് പുറമെയുള്ളവരെ ആരാധിക്കുന്നത് അവസാനിപ്പിക്കുക എന്നതുമെല്ലാം- (സ്വീകരിക്കുന്നത്) വളരെ പ്രയാസകരമായിരിക്കുന്നു. അല്ലാഹു അവൻ ഉദ്ദേശിക്കുന്ന തൻറെ ദാസന്മാരെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും അവനെ അനുസരിക്കുന്നതിലേക്കും നയിക്കുന്നു. തൻറെ തെറ്റുകളിൽ നിന്ന് (ഖേദത്തോടെ) പശ്ചാത്തപിച്ചു മടങ്ങുന്നവരെ അവൻ തൻറെ മാർഗത്തിലേക്ക് വഴികാട്ടുന്നു.

Şûrâ 42:14

മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തെ കുറിച്ചുള്ള വ്യക്തമായ തെളിവ് സ്ഥാപിക്കപ്പെട്ടതിന് ശേഷം തന്നെയാണ് നിഷേധികളും ബഹുദൈവാരാധകരും അക്കാര്യത്തിൽ ഭിന്നിച്ചിട്ടുള്ളത്. അവരുടെ ഭിന്നതക്ക് കാരണം വിരോധവും അതിക്രമവുമല്ലാതെ മറ്റൊന്നുമല്ല. അവരിൽ നിന്ന് അന്ത്യനാൾ വരെ ശിക്ഷ പിന്തിക്കപ്പെടും എന്ന കാര്യം അല്ലാഹുവിൻറെ അറിവിൽ മുൻപേ സ്ഥിരപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ അല്ലാഹു അവർക്കിടയിൽ ഇപ്പോൾ തന്നെ തീർപ്പു കൽപ്പിക്കുകയും, അല്ലാഹുവിനെ നിഷേധിക്കുകയും അവൻറെ ദൂതനെ കളവാക്കുകയും ചെയ്തതിന് ഉടൻ തന്നെ അവരെ ശിക്ഷിക്കുകയും ചെയ്യുമായിരുന്നു. തങ്ങളുടെ പൂർവ്വികരിൽ നിന്ന് തൗറാത്ത് അനന്തരമായി നൽകപ്പെട്ട യഹൂദരും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കളും, അവർക്കു ശേഷം വന്ന ഈ ബഹുദൈവാരാധകരും മുഹമ്മദ് നബി -ﷺ- കൊണ്ടു വന്ന ഈ ഖുർആനിൽ വ്യക്തമായ സംശയത്തിലും, അതിനെ കളവാക്കുന്നവരുമാകുന്നു.

Şûrâ 42:15

ഈ നേരായ മതത്തിലേക്ക് - ഇസ്ലാമിലേക്ക് - നീ ക്ഷണിക്കുക. അല്ലാഹു നിന്നോട് കൽപ്പിച്ചതു പോലെ, നീ അതിൽ ദൃഢതയോടെ നിലകൊള്ളുക. അവരുടെ ദേഹേഛകളെ നീ പിൻപറ്റി പോകരുത്. അവരോട് സംവദിക്കവെ നീ അവരോട് പറയുക: ഞാൻ അല്ലാഹുവിലും, അവൻറെ ദൂതന്മാർക്ക് അവൻ അവതരിപ്പിച്ചു നൽകിയ ഗ്രന്ഥങ്ങളിലും വിശ്വസിച്ചിരിക്കുന്നു. നിങ്ങൾക്കിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കാനാണ് അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നത്. നമ്മുടെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹു; അവനെയാണ് ഞാൻ ആരാധിക്കുന്നത്. നല്ലതാകട്ടെ ചീത്തയാകട്ടെ; ഞങ്ങൾക്ക് ഞങ്ങളുടെ പ്രവർത്തനങ്ങളുണ്ട്. നല്ലതാകട്ടെ ചീത്തയാകട്ടെ; നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങളുമുണ്ട്. തെളിവുകൾ സ്ഥിരപ്പെടുകയും, സത്യമാർഗം ഏതെന്ന് വ്യക്തമാവുകയും ചെയ്തതിന് ശേഷം നമുക്കും നിങ്ങൾക്കുമിടയിൽ ഇനി യാതൊരു തർക്കവുമില്ല. അല്ലാഹു നമ്മെ ഒരുമിച്ചു കൂട്ടുന്നതാണ്. അന്ത്യനാളിൽ അവനിലേക്കാണ് (നമ്മുടെയെല്ലാം) മടക്കം. അവിടെ നമുക്കോരോരുത്തർക്കും അവൻ അർഹമായ പ്രതിഫലം നൽകുന്നതാണ്. ആ സന്ദർഭത്തിൽ നമ്മളിൽ സത്യവാനും കള്ളനും, ശരിയിൽ നിലകൊണ്ടവനും അസത്യം സ്വീകരിച്ചവനും ആരെല്ലാമെന്ന് വേർതിരിയും.

Şûrâ 42:16

ജനങ്ങൾ ഇസ്ലാമിലേക്കുള്ള ക്ഷണം സ്വീകരിച്ച ശേഷം, നിരർത്ഥകമായ തെളിവുകളുമായി മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ഈ മതത്തിൻറെ കാര്യത്തിൽ തർക്കിക്കുന്നവർ; അവരുടെ തെളിവുകൾ അല്ലാഹുവിങ്കലും (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ അടുക്കലും നിഷ്ഫലവും നിരർത്ഥകവുമാകുന്നു. അതിന് യാതൊരു സ്വാധീനവുമില്ല. അവരുടെ നിഷേധത്തിൻറെയും സത്യനിരാസത്തിൻറെയും ഫലമായി അല്ലാഹുവിൻറെ കോപം അവർക്ക് മേലുണ്ട്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കഠിനശിക്ഷയും അവർക്കുണ്ട്.

Şûrâ 42:17

അല്ലാഹുവാകുന്നു ഒരു സംശയവുമില്ലാത്ത വിധം സത്യപ്രകാരം ഖുർആൻ അവതരിപ്പിച്ചത്. ജനങ്ങൾക്കിടയിൽ പക്ഷഭേദമില്ലാതെ വിധിക്കപ്പെടുന്നതിനായി നീതി ഇറക്കിയതും അവൻ തന്നെ. ഇവർ നിഷേധിച്ചു തള്ളിക്കൊണ്ടിരിക്കുന്ന അന്ത്യനാൾ ചിലപ്പോൾ അടുത്ത് തന്നെയായിരിക്കാം. സംഭവിക്കാനിരിക്കുന്നതെല്ലാം സമീപസ്ഥമാണെന്നാണല്ലോ?!

Şûrâ 42:18

അന്ത്യനാളിൽ വിശ്വസിക്കാത്തവർ അതിന് വേണ്ടി ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു; കാരണം അവർ വിചാരണയിലോ പ്രതിഫലത്തിലോ നരകശിക്ഷയിലോ ഒന്നും വിശ്വസിക്കുന്നില്ല. എന്നാൽ അല്ലാഹുവിൽ വിശ്വസിച്ചവരാകട്ടെ; അതിനെ കുറിച്ച് ഭയവിഹ്വലരാകുന്നു; തങ്ങളുടെ സങ്കേതമെവിടെയായിരിക്കും എന്നതാണ് അവർ പേടിക്കുന്നത്. തീർച്ചയായും അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യുമെന്നതിൽ അവർക്ക് ദൃഢബോധ്യമുണ്ട്; അതിൽ യാതൊരു സംശയവുമില്ല. അറിയുക! അന്ത്യനാളിനെ കുറിച്ച് തർക്കിച്ചു കൊണ്ടിരിക്കുകയും, അതിൽ കുതർക്കം നടത്തുകയും, അതിൻറെ സാംഗത്യത്തിൽ സംശയമുണ്ടാക്കുകയും ചെയ്യുന്നവർ തീർച്ചയായും സത്യത്തിൽ നിന്ന് വളരെ ദൂരം വഴികേടിലായിരിക്കുന്നു.

Şûrâ 42:19

അല്ലാഹു തൻറെ ദാസന്മാരോട് കനിവുള്ളവനാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം നൽകുന്നു; അവർക്കതവൻ വിശാലമാക്കി നൽകുകയും ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ ഇടുക്കമുള്ളതാക്കുന്നു. അല്ലാഹുവിൻ്റെ യുക്തിയുടെയും അവൻ്റെ സൗമ്യതയുടെയും തേട്ടമാണത്. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത അതിശക്തനായ 'ഖവിയ്യും', തൻറെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്ന 'അസീസു'മത്രെ അവൻ.

Şûrâ 42:20

ആരെങ്കിലും പരലോകത്തുള്ള പ്രതിഫലം ഉദ്ദേശിക്കുകയും, അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ; അവൻറെ പ്രതിഫലം ഇരട്ടിയാക്കപ്പെടുന്നതാണ്. ഓരോ നന്മക്കും പത്തിരട്ടി മുതൽ എഴുന്നൂറിരട്ടി വരെ അനേകം മടങ്ങുകളായി അവന് പ്രതിഫലം നൽകപ്പെടുന്നതാണ്. ആരെങ്കിലും ഇഹലോകം മാത്രമാണ് ഉദ്ദേശിക്കുന്നെങ്കിൽ അവന് അവിടെ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് നാം നൽകുന്നതാണ്. എന്നാൽ പരലോകത്ത് അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല; കാരണം അവൻ ഇഹലോകത്തെയാണ് പരലോകത്തെക്കാൾ പരിഗണിച്ചത്.

Şûrâ 42:21

അതല്ല, ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിന് പുറമെ മറ്റു വല്ല ആരാധ്യന്മാരുമുണ്ടോ?! അവരാണോ ഇവർക്ക് അല്ലാഹു അവൻറെ മതത്തിൽ അനുവദിച്ചിട്ടില്ലാത്ത ബഹുദൈവാരാധന അനുവദിച്ചു കൊടുക്കുകയും, അല്ലാഹു അനുവദിച്ചവ നിഷിദ്ധമാക്കുകയും, നിഷിദ്ധമാക്കിയവ അനുവദിച്ചു കൊടുക്കുകയും ചെയ്തത്?! ഭിന്നിപ്പിൽ നിലകൊള്ളുന്നവർക്കിടയിൽ വിധി കൽപ്പിക്കുന്നതിനായി അല്ലാഹു മുൻകൂട്ടി നിശ്ചയിച്ച ഒരു അവധിയും, അവർക്ക് അവൻ ആയുസ്സ് നീട്ടി നൽകുമെന്ന തീരുമാനവും ഇല്ലായിരുന്നെങ്കിൽ അവരുടെ കാര്യം തീർപ്പാക്കപ്പെട്ടിരുന്നേനേ. തീർച്ചയായും ബഹുദൈവാരാധനയിൽ ഏർപ്പെട്ടും, തിന്മകൾ പ്രവർത്തിച്ചും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്കായി പരലോകത്ത് വേദനയേറിയ ശിക്ഷ കാത്തിരിക്കുന്നുണ്ട്.

Şûrâ 42:22

അല്ലാഹുവിൻറെ റസൂലേ! ബഹുദൈവാരാധകരായും തിന്മകൾ പ്രവർത്തിച്ചും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവരെ തങ്ങൾ ചെയ്തു വെച്ച തെറ്റുകൾക്കുള്ള ശിക്ഷയെ കുറിച്ച് ഭയചകിതരായ നിലയിൽ നിനക്ക് കാണാൻ കഴിയും. ഈ ശിക്ഷ അവർക്ക് വന്നു ഭവിക്കുക തന്നെ ചെയ്യും; അതിലൊരു സംശയവുമില്ല. എന്നാൽ ചെയ്തു പോയ തെറ്റുകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങാതെ ഈ ഭയം അവർക്ക് യാതൊരു ഉപകാരവും ചെയ്യില്ല. എന്നാൽ അല്ലാഹുവിലും അവൻറെ ദൂതന്മാരിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ ഇതിന് നേർവിപരീതമായ സ്ഥിതിയിലായിരിക്കും. അവർ സ്വർഗത്തിലെ പൂന്തോപ്പുകളിൽ സുഖാനുഭൂതികളിലായിരിക്കും. ഒരിക്കലും അവസാനിക്കാത്ത വ്യത്യസ്തങ്ങളായ സുഖാനുഗ്രഹങ്ങൾ അവരുടെ രക്ഷിതാവിങ്കൽ അവർക്കുണ്ടായിരിക്കും. അത് തന്നെയാകുന്നു ഏറ്റവും വലിയ അനുഗ്രഹം; അതിനോട് കിടപിടിക്കുന്ന മറ്റൊരു അനുഗ്രഹവുമില്ല.

Şûrâ 42:23

അല്ലാഹുവിലും അവൻറെ ദൂതനിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് നബി -ﷺ- മുഖേന അല്ലാഹു നൽകുന്ന സന്തോഷവാർത്തയത്രെ ഇത്. അല്ലാഹുവിൻറെ റസൂലേ! പറയുക: ഈ സത്യം പ്രബോധനം ചെയ്യുന്നതിൽ നിങ്ങളിൽ നിന്ന് ഒരു പ്രതിഫലവും ഞാൻ ആവശ്യപ്പെടുന്നില്ല; ഒരേയൊരു കാര്യമല്ലാതെ. അതിൻറെ ഉപകാരമാകട്ടെ നിങ്ങൾക്ക് തന്നെയാണു താനും. നിങ്ങളുമായുള്ള കുടുംബബന്ധത്തിൻറെ പേരിൽ നിങ്ങളെന്നെ സ്നേഹിക്കുക എന്നത് മാത്രമാണത്. ആരെങ്കിലും ഒരു നന്മ പ്രവർത്തിച്ചാൽ അവൻറെ പ്രതിഫലം നാം ഇരട്ടിയാക്കി നൽകും. ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലമായി. തീർച്ചയായും അല്ലാഹു തൻറെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അല്ലാഹുവിൻറെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് അവർ ചെയ്യുന്ന സൽകർമ്മങ്ങൾക്ക് നന്ദിയുള്ളവനായ 'ശകൂറു'മാകുന്നു.

Şûrâ 42:24

മുഹമ്മദ് നബി -ﷺ- ഈ ഖുർആൻ സ്വയം കെട്ടിച്ചമക്കുകയും, ഇത് അല്ലാഹുവിൽ നിന്നാണെന്ന് കള്ളം പറയുകയുമാണ് ചെയ്യുന്നതെന്ന ആരോപണം ബഹുദൈവാരാധകരുടെ ജൽപ്പനങ്ങളിൽ ഒന്നായിരുന്നു. അവർക്ക് മറുപടിയായി കൊണ്ട് അല്ലാഹു പറയുന്നു: ഒരു കള്ളം കെട്ടിച്ചമക്കാമെന്ന് നിൻറെ മനസ്സിൽ നീ ഉദ്ദേശിച്ചിരുന്നെങ്കിൽ പോലും നാം നിൻറെ ഹൃദയത്തിന് മുദ്ര വെക്കുമായിരുന്നു. കെട്ടിച്ചമക്കപ്പെട്ട അസത്യത്തെ നാം തുടച്ചു നീക്കുകയും, സത്യം മാത്രം നാം ബാക്കി വെക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്നതിൽ നിന്ന് നബി -ﷺ- യുടെ സത്യസന്ധത വ്യക്തമാകുന്നു. അവിടുത്തേക്ക് അല്ലാഹുവിൽ നിന്ന് ബോധനം ലഭിക്കുക തന്നെയാണുണ്ടായത്. തീർച്ചയായും അല്ലാഹു തൻറെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. അവന് ഒന്നും തന്നെ അവ്യക്തമാവുകയില്ല.

Şûrâ 42:25

(നിഷേധത്തിൽ നിന്നും പാപങ്ങളിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങിയാൽ തൻറെ അടിമകളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു അവൻ. അവർ ചെയ്തു പോയ തിന്മകൾ അവൻ അവർക്ക് വിട്ടു മാപ്പാക്കി നൽകുന്നു. നിങ്ങൾ എന്തൊരു കാര്യം പ്രവർത്തിക്കുന്നോ; അതെല്ലാം അല്ലാഹു അറിയുന്നുണ്ട്. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാകുന്നില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.

Şûrâ 42:26

അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരുടെ പ്രാർത്ഥനകൾക്ക് അവൻ ഉത്തരം നൽകുന്നു. അവർ ചോദിക്കുക പോലും ചെയ്യാതെ തൻറെ അനുഗ്രഹങ്ങൾ അവർക്കവൻ വർദ്ധിപ്പിച്ചു നൽകുകയും ചെയ്യുന്നു. എന്നാൽ അല്ലാഹുവിനെയും അവൻറെ ദൂതരെയും നിഷേധിക്കുന്നവർ; ശക്തമായ ശിക്ഷ തന്നെ അവരെ പരലോകത്ത് കാത്തിരിക്കുന്നുണ്ട്.

Şûrâ 42:27

അല്ലാഹു അവൻറെ എല്ലാ അടിമകൾക്കും ഉപജീവനം വിശാലമാക്കി നൽകിയിരുന്നെങ്കിൽ അവർ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുന്നതിൽ അതിരു വിടുമായിരുന്നു. എന്നാൽ അല്ലാഹു അവനുദ്ദേശിക്കുന്ന തോതനുസരിച്ച് വിശാലമാക്കിയും ഇടുക്കിയും (ജനങ്ങൾക്ക്) ഉപജീവനം ഇറക്കി കൊടുക്കുന്നു. തീർച്ചയായും അവൻ തൻറെ അടിമകളുടെ അവസ്ഥകൾ സൂക്ഷ്മമായി അറിയുന്ന 'ഖബീറും', അവ നോക്കികാണുന്ന 'ബസ്വീറു'മത്രെ. അവൻ നൽകുന്നത് അവൻറെ മഹത്തരമായ യുക്തിപ്രകാരമാണ്; തടയുന്നതും അപ്രകാരം തന്നെ.

Şûrâ 42:28

ഇനി മഴ പെയ്യില്ലെന്ന നിരാശയിൽ മനുഷ്യർ അകപ്പെട്ടതിന് ശേഷം അവർക്ക് മേൽ മഴ വർഷിപ്പിക്കുന്നവനത്രെ അവൻ. ആ മഴ ഭൂമിയിൽ അവൻ വ്യാപിപ്പിക്കുകയും, അങ്ങനെ ഭൂമിയിൽ (പച്ചപ്പ്) മുളച്ചു പൊന്തുകയും ചെയ്യുന്നു. തൻറെ അടിമകളുടെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തിട്ടുള്ളവനും, എല്ലാ നിലക്കും സ്തുത്യർഹനുമത്രെ അവൻ.

Şûrâ 42:29

അല്ലാഹുവിൻറെ ശക്തിയുടെയും ഏകത്വത്തിൻറെയും തെളിവുകളിൽ പെട്ടതാണ് ആകാശ ഭൂമികളുടെ സൃഷ്ടിപ്പും, അതിൽ അവൻ വിന്യസിച്ച അത്ഭുതങ്ങളായ സൃഷ്ടിപ്പുകളും. അവരെയെല്ലാം വിചാരണക്കും പ്രതിഫലത്തിനുമായി ഉദ്ദേശിക്കുമ്പോൾ ഒരുമിച്ചു കൂട്ടാൻ അങ്ങേയറ്റം കഴിവുള്ളവനാണ് അവൻ. അവരെ ആദ്യം സൃഷ്ടിക്കുവാൻ അസാധ്യനായിരുന്നില്ല അവനെന്ന പോലെ, ഇതും അവന് അസാധ്യമല്ല.

Şûrâ 42:30

ഹേ ജനങ്ങളേ! നിങ്ങളുടെ സ്വന്തം ശരീരങ്ങളിലോ സമ്പത്തിലോ നിങ്ങൾക്ക് ബാധിച്ചിട്ടുള്ള എന്തൊരു ആപത്താകട്ടെ; അതെല്ലാം നിങ്ങളുടെ കരങ്ങൾ കൊണ്ട് ചെയ്തു കൂട്ടിയ തിന്മകളുടെ ഫലമായുണ്ടായതാണ്. അതിൽ എത്രയോ കാര്യങ്ങൾ - അവയുടെ പേരിൽ ശിക്ഷിക്കാതെ - അല്ലാഹു നിങ്ങൾക്ക് വിട്ടു മാപ്പാക്കി തരികയും ചെയ്യുന്നു.

Şûrâ 42:31

അല്ലാഹു നിങ്ങളെ ശിക്ഷിക്കാൻ ഉദ്ദേശിച്ചാൽ, നിങ്ങളുടെ രക്ഷിതാവിൽ നിന്ന് ഓടി രക്ഷപ്പെടാൻ കഴിയുന്നവരല്ല നിങ്ങൾ. അവന് പുറമെ നിങ്ങളുടെ കാര്യങ്ങളെല്ലാം ഏറ്റെടുക്കാൻ കഴിയുന്ന മറ്റൊരു രക്ഷാധികാരിയും നിങ്ങൾക്കില്ല. അവൻ നിങ്ങളെ ശിക്ഷിക്കാൻ ഉദ്ദേശിച്ചാൽ അത് നിങ്ങളിൽ നിന്ന് എടുത്തു മാറ്റാൻ കഴിവുള്ള ഒരു സഹായിയുമില്ല.

Şûrâ 42:32

അല്ലാഹുവിൻറെ ശക്തിയുടെയും ഏകത്വത്തിൻറെയും തെളിവുകളിൽ പെട്ടതാണ് സമുദ്രത്തിലൂടെ ഉയരത്തിലും എടുപ്പിലും പർവ്വതസമാനമായി നീങ്ങുന്ന കപ്പലുകൾ.

Şûrâ 42:33

കപ്പലുകളെ മുന്നോട്ടു നയിക്കുന്ന കാറ്റിനെ ശാന്തമാക്കി നിർത്താൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യുമായിരുന്നു. അതോടെ അവ കടലിൽ നിശ്ചലമായി നിൽക്കുകയും, ചലിക്കാതെ വരികയും ചെയ്യുമായിരുന്നു. , പ്രയാസങ്ങളിലും പരീക്ഷണങ്ങളിലും ക്ഷമിക്കുന്ന, അല്ലാഹുവിൻറെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നവർക്ക് ഈ പറഞ്ഞ കപ്പലുകളുടെ സൃഷ്ടിപ്പിലും കാറ്റിനെ സൗകര്യപ്പെടുത്തി തന്നതിലും അല്ലാഹുവിൻറെ ശക്തി ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകൾ തന്നെയുണ്ട്.

Şûrâ 42:34

അല്ലെങ്കിൽ, മനുഷ്യർ ചെയ്തു വെച്ച തിന്മകളുടെ പേരിൽ അടിച്ചു വീശുന്ന കൊടുങ്കാറ്റ് അയച്ചു കൊണ്ട് ആ കപ്പലുകളെ തകർത്തു കളയാൻ അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം ചെയ്യുമായിരുന്നു. എന്നാൽ തൻറെ അടിമകളുടെ എത്രയോ തിന്മകൾ അവൻ പൊറുത്തു കൊടുക്കുകയും, അതിൻറെ പേരിൽ അവരെ ശിക്ഷിക്കാതെ വിടുകയും ചെയ്യുന്നു.

Şûrâ 42:35

അടിച്ചു വീശുന്ന കൊടുങ്കാറ്റ് അയച്ചു കൊണ്ട് ആ കപ്പലുകൾ തകർക്കപ്പെടുമ്പോൾ നാശത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ഒരു സ്ഥാനവുമില്ലെന്ന് അല്ലാഹുവിൻറെ ആയത്തുകളെ നിഷേധിക്കാനായി തർക്കിക്കുന്നവർ മനസ്സിലാക്കുന്നതിന് വേണ്ടിയും. അപ്പോൾ അവർ അല്ലാഹുവിനെയല്ലാതെ വിളിച്ചു പ്രാർത്ഥിക്കില്ല. അവന് പുറമെയുള്ളവരെയെല്ലാം അവർ ആ സന്ദർഭത്തിൽ ഉപേക്ഷിക്കും.

Şûrâ 42:36

അല്ലയോ ജനങ്ങളേ! നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ള സമ്പത്തോ സ്ഥാനമോ സന്താനമോ -എന്താകട്ടെ-; അവയെല്ലാം ഐഹികജീവിതത്തിലെ തുഛമായ വിഭവങ്ങൾ മാത്രമാകുന്നു. അതെല്ലാം നശിച്ചു പോകുന്നതും, അവസാനിക്കുന്നതുമാകുന്നു. എന്നെന്നും നിലനിൽക്കുന്ന സുഖാനുഗ്രഹം സ്വർഗം മാത്രമാണ്. അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിച്ച, തങ്ങളുടെ എല്ലാ കാര്യവും അല്ലാഹുവിൻറെ മേൽ മാത്രം ഭരമേൽപ്പിച്ചിട്ടുള്ളവർക്കായി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്ന സ്വർഗം!

Şûrâ 42:37

വൻപാപങ്ങളിൽ നിന്നും, മ്ലേഛമായ തിന്മകളിൽ നിന്നും അകന്നു നിൽക്കുന്നവരും, വാക്കിലോ പ്രവർത്തിയിലോ അവരോട് തെറ്റ് ചെയ്തവരോട് ദേഷ്യമുണ്ടായാലും, അവരുടെ അബദ്ധം പൊറുത്തു കൊടുക്കുന്നവരും, അതിൻറെ പേരിൽ അവരെ ശിക്ഷിക്കാത്തവരുമായവർക്ക്. (പൊറുത്തു കൊടുക്കുന്നതിലാണ്) നന്മയും ഉപകാരവുമുള്ളതെന്ന് മനസ്സിലായാൽ സ്വയം പൊറുത്തു കൊടുക്കുന്നതിനെ കുറിച്ചാണ് ഈ പറയുന്നത്; (അല്ലാതെ പേടി കൊണ്ടോ മറ്റോ പൊറുക്കുന്നതിനെ കുറിച്ചല്ല).

Şûrâ 42:38

അല്ലാഹു പ്രവർത്തിക്കാൻ കൽപ്പിച്ചവ ചെയ്തു കൊണ്ടും, വിരോധിച്ചവ ഉപേക്ഷിച്ചും തങ്ങളുടെ രക്ഷിതാവിൻറെ വിളിക്ക് ഉത്തരം നൽകിയവരും, നമസ്കാരം അതിൻറെ പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുന്നവരും, തങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പരസ്പരം കൂടിയാലോചന നടത്തുന്നവരും, നാം അവർക്ക് ഉപജീവനമായി നൽകിയതിൽ നിന്ന് അല്ലാഹുവിൻറെ തിരുവദനം ഉദ്ദേശിച്ചു കൊണ്ട് ദാനം ചെയ്യുന്നവരുമായിട്ടുള്ളവർ; (അവർക്കാകുന്നു ഈ സ്വർഗം).

Şûrâ 42:39

തങ്ങളോട് അതിക്രമം ചെയ്യപ്പെട്ടാൽ - അതിക്രമി വിട്ടുവീഴ്ച അർഹിക്കുന്നില്ലെങ്കിൽ - ആത്മാഭിമാനം നിലനിർത്തുന്നതിനും, പ്രതാപം സംരക്ഷിക്കുന്നതിനും ആവശ്യമായ പ്രതിരോധം സ്വീകരിക്കുന്നവർ. ഈ സന്ദർഭത്തിൽ പ്രതിരോധം തെറ്റല്ല. പ്രത്യേകിച്ച് (അതിക്രമികൾക്ക്) പൊറുത്തു കൊടുക്കുന്നതിൽ പ്രത്യേകിച്ചൊരു ഉപകാരവുമില്ലെങ്കിൽ.

Şûrâ 42:40

ആരെങ്കിലും തൻറെ അവകാശം എടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവന് അതിനുള്ള അനുവാദമുണ്ട്. എന്നാൽ അത് തത്തുല്ല്യമായിരിക്കണം; അതിരുകവിച്ചിലോ വർദ്ധനവോ അതിലുണ്ടാകരുത്. എന്നാൽ തന്നോട് തെറ്റു ചെയ്തവർക്ക് ആരെങ്കിലും പൊറുത്തു കൊടുക്കുകയും, അവൻറെ തെറ്റിൻറെ പേരിൽ അവനെ പിടികൂടാതെ, തൻറെ സഹോദരനും തനിക്കുമിടയിലുള്ളത് രമ്യമായി പരിഹരിക്കുകയുമാണെങ്കിൽ; അവനുള്ള പ്രതിഫലം അല്ലാഹുവിങ്കലാകുന്നു. തീർച്ചയായും അല്ലാഹു ജനങ്ങളോട് അവരുടെ ശരീരങ്ങളിലും സമ്പത്തിലും അഭിമാനത്തിലും അതിക്രമം പ്രവർത്തിക്കുന്ന അന്യായക്കാരെ ഇഷ്ടപ്പെടുന്നില്ല. മറിച്ച്, അവൻ അവരെ വെറുക്കുന്നു.

Şûrâ 42:41

ആരെങ്കിലും തൻറെ സ്വശരീരത്തെ (അതിക്രമത്തിൽ) നിന്ന് പ്രതിരോധിച്ചാൽ അവരുടെ മേൽ യാതൊരു ആക്ഷേപവുമില്ല. കാരണം അവർ തങ്ങളുടെ അവകാശമാണ് നേടിയെടുത്തത്.

Şûrâ 42:42

ജനങ്ങളോട് അതിക്രമം പ്രവർത്തിക്കുകയും, ഭൂമിയിൽ തിന്മകൾ ചെയ്തു കൂട്ടുകയും ചെയ്തവർക്കാണ് ആക്ഷേപവും ശിക്ഷയുമെല്ലാം. അക്കൂട്ടർക്കാകുന്നു പരലോകത്ത് വേദനയേറിയ ശിക്ഷയുള്ളത്.

Şûrâ 42:43

എന്നാൽ തന്നോട് അതിക്രമം പ്രവർത്തിച്ചവൻറെ കാര്യത്തിൽ ക്ഷമിക്കുകയും, അവന് പൊറുത്തു കൊടുക്കുകയും ചെയ്തവർ; തീർച്ചയായും ആ ക്ഷമ അവനും സമൂഹത്തിനും നന്മ മാത്രമേ നൽകുകയുള്ളൂ. അത് വളരെ സ്തുത്യർഹമായ കാര്യം തന്നെയാകുന്നു. മഹത്തായ ഭാഗ്യമുള്ളവർക്കേ അത് സാധിക്കുകയുള്ളൂ.

Şûrâ 42:44

ആരെയെങ്കിലും അല്ലാഹു സന്മാർഗം സ്വീകരിക്കുന്നതിൽ നിന്ന് പരാജിതനാക്കുകയും, സത്യത്തിൽ നിന്ന് വഴികേടിലാക്കുകയും ചെയ്താൽ അവൻറെ കാര്യങ്ങൾ ഏറ്റെടുക്കാൻ അതിന് ശേഷം അവനൊരു രക്ഷാധികാരിയില്ല. അവിശ്വാസം സ്വീകരിച്ചും, തിന്മകൾ പ്രവർത്തിച്ചും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ പരലോകത്ത് ശിക്ഷ നേരിൽ കണ്ടു കഴിഞ്ഞാൽ 'ഇഹലോകത്തേക്ക് ഒരിക്കൽ കൂടി തിരിച്ചു പോകാനും, അല്ലാഹുവിലേക്ക് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങാനും വല്ല വഴിയുമുണ്ടോ' എന്ന വ്യാമോഹം പറയുന്നത് നിനക്ക് കാണാൻ കഴിയും.

Şûrâ 42:45

അല്ലാഹുവിൻറെ റസൂലേ! ഈ അതിക്രമികൾ നരകത്തിൻറെ മുന്നിൽ നിർത്തപ്പെടുന്ന വേളയിൽ അപമാനിതരും നിന്ദ്യരുമായി നിൽക്കുന്നത് നിനക്ക് കാണാൻ കഴിയും. നരകത്തിൽ നിന്നുള്ള ഭയം കാരണത്താൽ ജനങ്ങളെ ഒളികണ്ണിട്ടായിരിക്കും അവർ നോക്കുക. അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിച്ചവർ പറഞ്ഞു: തീർച്ചയായും യഥാർത്ഥ നഷ്ടക്കാർ തങ്ങളുടെ സ്വന്തങ്ങളെയും ബന്ധുക്കളെയും നഷ്ടത്തിൽ പെടുത്തുകയും, അല്ലാഹുവിൻറെ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തവർ തന്നെയാണ്. അറിയുക! തീർച്ചയായും (ഇസ്ലാമിനെ) നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്ത് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ ശാശ്വത ശിക്ഷയിലായിരിക്കും. ഒരിക്കലും അതവരിൽ നിന്ന് വിട്ടു പിരിയുകയില്ല.

Şûrâ 42:46

പരലോകത്ത് അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് അവരെ രക്ഷിച്ചു കൊണ്ട് അവരെ സഹായിക്കാൻ ഒരു രക്ഷാധികാരിയും അവർക്കുണ്ടായിരിക്കുകയില്ല. ആരെയെങ്കിലും അല്ലാഹു സത്യത്തിൽ നിന്ന് വഴിപിഴവിലാക്കിയാൽ അവന് സത്യത്തിലേക്ക് എത്തിക്കുന്ന വഴിയിലേക്ക് മാർഗദർശനം നൽകാൻ ഒരാളുമുണ്ടായിരിക്കില്ല.

Şûrâ 42:47

ഹേ ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിൻറെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻറെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നും അവൻറെ വിളിക്ക് നിങ്ങൾ ഉടനടി ഉത്തരം നൽകുക. 'നാളെയാകാം' എന്ന ചിന്ത നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. ആർക്കും തടുത്തു നിർത്തുക സാധ്യമല്ലാത്ത അന്ത്യനാൾ വന്നെത്തുന്നതിന് മുൻപാകട്ടെ (അതെല്ലാം). അന്ന് നിങ്ങൾക്ക് അഭയസ്ഥാനമായി ഒരു ഇടവുമുണ്ടായിരിക്കില്ല. ഇഹലോകത്ത് നിങ്ങൾ ചെയ്തു വെച്ച തിന്മകൾ നിഷേധിക്കാനും അന്നേ ദിവസം നിങ്ങൾക്ക് സാധിക്കുകയില്ല.

Şûrâ 42:48

നീ അവരോട് കൽപ്പിച്ച കാര്യത്തിൽ നിന്ന് അവർ തിരിഞ്ഞു കളഞ്ഞെങ്കിൽ -അല്ലാഹുവിൻറെ റസൂലേ!- നാം താങ്കളെ അവരുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കുന്ന കാവൽക്കാരനായി നിയോഗിച്ചിട്ടില്ല. അവർക്ക് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ട കാര്യം എത്തിച്ചു നൽകുക എന്നതു മാത്രമേ താങ്കളുടെ മേൽ ബാധ്യതയുള്ളൂ. അവരുടെ വിചാരണ അല്ലാഹുവിൻറെ ബാധ്യതയാണ്. തീർച്ചയായും നാം മനുഷ്യന് നമ്മുടെ പക്കൽ നിന്നുള്ള വല്ല കാരുണ്യവും -സമ്പത്തോ ആരോഗ്യമോ മറ്റോ- അനുഭവിപ്പിച്ചാൽ അവനതിൻറെ പേരിലതാ ആഹ്ളാദിക്കുന്നു. എന്നാൽ മനുഷ്യർക്ക് -അവരുടെ തിന്മകൾ കാരണത്താൽ- അനിഷ്ടകരമായ എന്തെങ്കിലും പരീക്ഷണം ബാധിച്ചാലാകട്ടെ; അല്ലാഹു അവരുടെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിഷേധിക്കുകയും, അതിന് നന്ദി പ്രകടിപ്പിക്കാതിരിക്കുകയും, അല്ലാഹുവിൻറെ വിധിയിൽ അക്ഷമ പ്രകടിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കും അവൻറെ പ്രകൃതം.

Şûrâ 42:49

അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നതു പ്രകാരം പുരുഷനെയും സ്ത്രീയെയും മറ്റുമെല്ലാം അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ആണ്മക്കളില്ലാതെ അവൻ പെണ്മക്കളെ മാത്രം നൽകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് പെണ്മക്കളെ നൽകാതെ ആണ്മക്കളെ മാത്രം നൽകുന്നു. അല്ലെങ്കിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് ആണ്മക്കളെയും പെണ്മക്കളെയും ഒരുമിച്ചു നൽകുന്നു. ഉദ്ദേശിക്കുന്നവരെ അവൻ കുട്ടികളില്ലാത്ത വന്ധ്യരുമാക്കുന്നു. തീർച്ചയായും അവൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു. അവൻറെ പരിപൂർണ്ണ അറിവിൻറെയും യുക്തിയുടെയും ഭാഗമാണത്. അവന് യാതൊന്നും അവ്യക്തമാവുകയില്ല. ഒരു കാര്യവും അവന് അസാധ്യവുമല്ല.

Şûrâ 42:50

അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നതു പ്രകാരം പുരുഷനെയും സ്ത്രീയെയും മറ്റുമെല്ലാം അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ആണ്മക്കളില്ലാതെ അവൻ പെണ്മക്കളെ മാത്രം നൽകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് പെണ്മക്കളെ നൽകാതെ ആണ്മക്കളെ മാത്രം നൽകുന്നു. അല്ലെങ്കിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് ആണ്മക്കളെയും പെണ്മക്കളെയും ഒരുമിച്ചു നൽകുന്നു. ഉദ്ദേശിക്കുന്നവരെ അവൻ കുട്ടികളില്ലാത്ത വന്ധ്യരുമാക്കുന്നു. തീർച്ചയായും അവൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു. അവൻറെ പരിപൂർണ്ണ അറിവിൻറെയും യുക്തിയുടെയും ഭാഗമാണത്. അവന് യാതൊന്നും അവ്യക്തമാവുകയില്ല. ഒരു കാര്യവും അവന് അസാധ്യവുമല്ല.

Şûrâ 42:51

അല്ലാഹു ഒരാൾക്ക് ഇൽഹാമിലൂടെ (മനസ്സിൽ ഉണ്ടാകുന്ന ബോധനം) യോ മറ്റോ സന്ദേശം നൽകുകയോ, അല്ലാഹുവിനെ കാണാൻ കഴിയുന്നില്ലെങ്കിലും അവൻറെ സംസാരം കേൾക്കാൻ കഴിയുന്ന രൂപത്തിൽ അല്ലാഹു അയാളോട് സംസാരിക്കുകയോ, ജിബ്രീലിനെ പോലുള്ള മലക്കുകളെ അല്ലാഹു നിയോഗിക്കുകയും ആ മലക്ക് മനുഷ്യരിലെ ദൂതന് അല്ലാഹു എത്തിച്ചു നൽകാൻ ഉദ്ദേശിച്ച സന്ദേശം എത്തിച്ചു കൊടുക്കുകയോ ചെയ്യുക എന്നതല്ലാതെ ഒരു മനുഷ്യനോട് അല്ലാഹു സംസാരിക്കുക എന്നത് ഉണ്ടാവുകയില്ല. തീർച്ചയായും അവൻ ഉപരിയിലുള്ളവനും അത്യുന്നതമായ വിശേഷണങ്ങളുള്ളവനുമായ 'അലിയ്യും', തൻറെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിച്ച 'ഹകീമു'മാകുന്നു.

Şûrâ 42:52

അല്ലാഹുവിൻറെ റസൂലേ! താങ്കൾക്ക് മുൻപുള്ള നബിമാർക്ക് നാം ബോധനം നൽകിയത് പോലെ തന്നെ നമ്മുടെ പക്കൽ നിന്നുള്ള ഖുർആൻ താങ്കൾക്ക് നാം സന്ദേശമായി നൽകിയിരിക്കുന്നു. അല്ലാഹുവിൻറെ ദൂതന്മാരുടെ മേൽ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങൾ എന്താണെന്നോ, (ഇസ്ലാമിലുള്ള) സത്യവിശ്വാസം എന്താണെന്നോ ഒന്നും ഇതിന് മുൻപ് താങ്കൾക്ക് അറിയില്ലായിരുന്നു. എന്നാൽ നാം ഉദ്ദേശിക്കുന്ന നമ്മുടെ ദാസന്മാരെ നേർമാർഗത്തിലേക്ക് നയിക്കുന്ന ഒരു പ്രകാശമായി കൊണ്ട് ഈ ഖുർആൻ നാം ഇറക്കിയിരിക്കുന്നു. തീർച്ചയായും താങ്കൾ ജനങ്ങളെ നേരായ മാർഗത്തിലേക്ക് - ഇസ്ലാമിലേക്ക് - വഴികാണിച്ചു നൽകുന്നവൻ തന്നെയാകുന്നു.

Şûrâ 42:53

ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം ഏതൊരുവൻറെ സൃഷ്ടിപ്പും ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണോ; ആ അല്ലാഹുവിൻറെ പാതയിലേക്ക്. അല്ലാഹുവിലേക്കാണ് എല്ലാ കാര്യങ്ങളുടെയും നിശ്ചയവും നിയന്ത്രണവുമെല്ലാം മടങ്ങുന്നത്; ഉറപ്പ്!

Zuhruf 43:1

ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Zuhruf 43:2

സത്യത്തിലേക്ക് നയിക്കുന്ന മാർഗം ഏതെന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

Zuhruf 43:3

തീർച്ചയായും ഈ ഖുർആനിനെ നാം അറബികളുടെ ഭാഷയിൽ ആക്കിയിരിക്കുന്നു. അല്ലയോ ഖുർആനിൻറെ ഭാഷ സംസാരിക്കുന്നവരേ! നിങ്ങൾ ഇതിൻറെ ആശയാർഥങ്ങൾ മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും, മറ്റു സമൂഹങ്ങളിലേക്ക് ഇത് എത്തിച്ചു കൊടുക്കുന്നതിനും വേണ്ടിയാണത്.

Zuhruf 43:4

തീർച്ചയായും ഈ ഖുർആൻ ലൗഹുൽ മഹ്ഫൂദ്വിൽ ആകുന്നു. ഉന്നതവും ഔന്നത്യവുമുള്ള, വിജ്ഞാനസമ്പന്നമായ നിലയിലാകുന്നു അത്. അതിലെ ആയത്തുകൾ ഉൾക്കൊള്ളുന്ന കൽപ്പനകളും വിലക്കുകളും ഖണ്ഡിതമാക്കപ്പെട്ടിരിക്കുന്നു.

Zuhruf 43:5

നിങ്ങൾ ബഹുദൈവാരാധനയിലും തിന്മകളിലും അതിരുകവിഞ്ഞ ഒരു സമൂഹമാണെന്നതിനാൽ നിങ്ങൾക്ക് മേൽ ഖുർആൻ അവതരിപ്പിക്കുന്നത് നാം ഉപേക്ഷിക്കുകയോ?! നാം അങ്ങനെ ഒരിക്കലും ചെയ്യില്ല. നിങ്ങളോടുള്ള നമ്മുടെ കാരുണ്യം അതിന് വിപരീതമാണ് (നിങ്ങൾക്ക് മേൽ ഖുർആൻ അവതരിപ്പിക്കുന്നതിനോടാണ്) ആവശ്യപ്പെടുന്നത്.

Zuhruf 43:6

പൂർവ്വ സമുദായങ്ങളിൽ എത്രയോ നബിമാരെ നാം നിയോഗിച്ചിട്ടുണ്ട്.

Zuhruf 43:7

ആ പൂർവ്വ സമുദായങ്ങളിലെല്ലാം അല്ലാഹുവിൽ നിന്നുള്ള ദൂതൻ വന്നെത്തിയപ്പോൾ അവിടെയുള്ളവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.

Zuhruf 43:8

ആ സമൂഹങ്ങളെക്കാൾ കയ്യൂക്കുണ്ടായിരുന്നവരെ നാം നശിപ്പിച്ചിട്ടുണ്ട്. അതിനാൽ അവരെക്കാൾ ദുർബലരായ സമൂഹങ്ങളെ നശിപ്പിക്കുക എന്നത് നമുക്ക് അസാധ്യമേയല്ല. ആദിനെയും ഥമൂദിനെയും ലൂത്വ് നബിയുടെ സമൂഹത്തെയും മദ്യൻ നിവാസികളെയും പോലുള്ള, മുൻകഴിഞ്ഞ സമൂഹങ്ങളെ തകർത്തതിൻറെ വിവരണം ഖുർആനിൽ മുൻപ് കഴിഞ്ഞു പോയിട്ടുണ്ട്.

Zuhruf 43:9

അല്ലാഹുവിൻറെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് 'ആരാണ് ആകാശങ്ങളെ സൃഷ്ടിച്ചതെന്നും,' ആരാണ് ഭൂമിയെ സൃഷ്ടിച്ചതെന്നു'മെല്ലാം ചോദിച്ചാൽ അവർ താങ്കളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയും: ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അസീസും', എല്ലാം അറിയുന്നവനായ 'അലീമു'മായ (അല്ലാഹുവാണ്) അവയെ സൃഷ്ടിച്ചത്.

Zuhruf 43:10

നിങ്ങൾക്ക് വേണ്ടി ഭൂമിയെ ഒരുക്കി നൽകുകയും, നിങ്ങളുടെ കാൽപാദങ്ങൾ ഉറച്ചു നിൽക്കുന്ന നിലയിൽ അതിനെ സംവിധാനിക്കുകയും ചെയ്തവനായ അല്ലാഹു. ഭൂമിയിലെ പർവ്വതങ്ങളിലും താഴ്വാരങ്ങളിലും നിങ്ങളുടെ യാത്രകളിൽ നേർവഴി കണ്ടെത്താൻ പാതകൾ ഒരുക്കിയവൻ.

Zuhruf 43:11

നിങ്ങളുടെയും നിങ്ങളുടെ കന്നുകാലികളുടെയും കൃഷിയുടെയും ആവശ്യത്തിന് വേണ്ട വെള്ളം ആകാശത്ത് നിന്നു ചൊരിഞ്ഞു തന്നവൻ. അങ്ങനെ നാം ആ വെള്ളം കൊണ്ട് -ഒരു ചെടി പോലുമില്ലാതെ- ഉണങ്ങിക്കിടക്കുന്ന ഭൂമിയെ ജീവനുള്ളതാക്കി. ഉണങ്ങി വരണ്ട ഭൂമിയെ സസ്യജാലങ്ങൾ കൊണ്ട് ജീവനുള്ളതാക്കിയതു പോലെ അല്ലാഹു നിങ്ങളെയും പുനരുത്ഥാന നാളിൽ ഉയർത്തെഴുന്നേൽപ്പിക്കും.

Zuhruf 43:12

വ്യത്യസ്തങ്ങളായ സർവ്വ ഇനങ്ങളെയും സൃഷ്ടിച്ചവൻ; രാത്രിയും പകലും പോലെ, പുരുഷനും സ്ത്രീയും പോലെ. നിങ്ങളുടെ യാത്രകളിൽ നിങ്ങൾക്ക് സഞ്ചരിക്കാനായി കപ്പലുകളും കന്നുകാലികളും അവൻ നിങ്ങൾക്ക് വാഹനങ്ങളാക്കി തന്നു. കടലിൽ നിങ്ങൾ കപ്പലുകളിൽ സഞ്ചരിക്കുന്നു. കരയിൽ നിങ്ങളുടെ കന്നുകാലികൾക്ക് മുകളിലും.

Zuhruf 43:13

ഇതെല്ലാം നിങ്ങൾക്ക് വേണ്ടി അവൻ ഒരുക്കി തന്നത് യാത്രകളിൽ ആ വാഹനങ്ങൾക്ക് മുകളിൽ നിങ്ങൾ ഇരിപ്പുറപ്പിക്കാനും, ശേഷം അവയെ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തന്ന നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹം നിങ്ങൾ ഓർക്കുന്നതിനും വേണ്ടിയാണ്. എന്നിട്ട് നിങ്ങൾ ഇപ്രകാരം നാവു കൊണ്ട് പറയുന്നതിനും: ഈ വാഹനം നമുക്കായി എളുപ്പമാക്കി നൽകിയവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അങ്ങനെ നാമിതാ അവയുടെ മുകളിൽ ഇരുപ്പുറപ്പിച്ചിരിക്കുന്നു. അല്ലാഹു ഇത് നമുക്ക് എളുപ്പമാക്കി തന്നില്ലായിരുന്നെങ്കിൽ നമുക്കിതിന് സാധിക്കുകയില്ലായിരുന്നു.

Zuhruf 43:14

തീർച്ചയായും നാം മരണശേഷം വിചാരണ ചെയ്യപ്പെടുകയും, പ്രതിഫലം ലഭിക്കുകയും ചെയ്യുന്നതിനായി നമ്മുടെ രക്ഷിതാവിങ്കലേക്ക് തന്നെ മടങ്ങിപ്പോകുന്നവരാകുന്നു.

Zuhruf 43:15

സൃഷ്ടികളിൽ ചിലത് സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് ജനിച്ചു വീണതാണെന്ന് ബഹുദൈവാരാധകർ ജൽപ്പിച്ചിരിക്കുന്നു. അവർ പറഞ്ഞു: മലക്കുകൾ അല്ലാഹുവിൻറെ പുത്രിമാരാണ്. ഇത്തരം വാദങ്ങൾ ജൽപ്പിക്കുന്നവർ തീർച്ചയായും തനിച്ച നിഷേധത്തിലും വഴികേടിലും അകപ്പെട്ടവൻ തന്നെയാകുന്നു.

Zuhruf 43:16

അല്ലയോ ബഹുദൈവാരാധകരേ! അല്ലാഹു തൻറെ സൃഷ്ടികളിൽ നിന്ന് ചിലതിനെ തൻറെ പെണ്മക്കളായി സ്വീകരിച്ചെന്നും, നിങ്ങൾക്ക് മാത്രം പ്രത്യേകമായി ആണ്മക്കളെ നൽകിയെന്നുമാണോ നിങ്ങൾ പറയുന്നത്?! നിങ്ങളീ ജൽപ്പിക്കുന്ന വേർതിരിവ് എന്തു (മാത്രം അനീതി നിറഞ്ഞ) വേർതിരിവാണ്?!

Zuhruf 43:17

അല്ലാഹുവിന് മകളുണ്ടെന്ന് പറയുന്ന ഇവർക്കാർക്കെങ്കിലും പെൺകുട്ടി ജനിച്ചെന്ന സന്തോഷവാർത്ത അറിയിക്കപ്പെട്ടാലാകട്ടെ; അവൻറെ മുഖം കടുത്ത സങ്കടത്താലും വിഷമത്താലും കറുത്തിരുളുന്നു. അവൻറെ മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തുന്നു. അപ്പോൾ എങ്ങനെയാണ് അവൻ സ്വന്തത്തിന് വിഷമവും ദുഃഖവുമുണ്ടാക്കുന്ന ഒന്ന് അല്ലാഹുവിലേക്ക് ചേർത്തി പറയുക?!

Zuhruf 43:18

അലങ്കാരങ്ങളിൽ വളർത്തപ്പെടുന്ന, സ്ത്രീ സഹജമായ ഗുണങ്ങളാൽ തർക്കത്തിൽ വ്യക്തമായി സംസാരിക്കാൻ കഴിയാത്ത സ്ത്രീയെയാണോ അവർ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്നത്?!

Zuhruf 43:19

സർവ്വ വിശാലമായ കാരുണ്യമുള്ള 'റഹ്മാനാ'യ അല്ലാഹുവിൻറെ ദാസന്മാരായ മലക്കുകളെ അവർ സ്ത്രീകളാക്കിയിരിക്കുന്നു. മലക്കുകൾ സ്ത്രീകളാണെന്ന് വ്യക്തമായി ബോധ്യപ്പെടാൻ മാത്രം, അല്ലാഹു അവരെ സൃഷ്ടിക്കുന്ന വേളയിൽ ഇവർ അവിടെ സന്നിഹിതരായിരുന്നോ?! അവരുടെ ഈ സാക്ഷ്യങ്ങൾ മലക്കുകൾ രേഖപ്പെടുത്തുന്നതാണ്. അതിനെ കുറിച്ച് പരലോകത്ത് അവർ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. അവരുടെ കളവിൻറെ ശിക്ഷ അവർക്ക് അവിടെ നൽകപ്പെടുകയും ചെയ്യും.

Zuhruf 43:20

അല്ലാഹുവിൻറെ വിധി പ്രകാരമാണ് എല്ലാം നടക്കുന്നതെന്നതിനെ (തങ്ങളുടെ വഴികേടിന്) തെളിവാക്കി കൊണ്ട് അവർ പറയും: നാം മലക്കുകളെ ആരാധിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ നാം അവരെ ആരാധിക്കില്ലായിരുന്നു. (മലക്കുകളെ നാം ആരാധിക്കുന്നുവെങ്കിൽ അത് അല്ലാഹു അങ്ങനെ സംഭവിക്കണമെന്ന് ഉദ്ദേശിച്ചതു കൊണ്ടാണ്;) അതിനാൽ നാം മലക്കുകളെ ആരാധിക്കുന്നത് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്നാണ് അതിൻറെ അർഥം. അവരുടെ ഈ വാദം എന്തെങ്കിലും വിജ്ഞാനത്തിൻറെ അടിസ്ഥാനത്തിലല്ല. അവർ കളവു പറയുക മാത്രമാണ് ചെയ്യുന്നത്.

Zuhruf 43:21

അതല്ല, നാം ഖുർആനിന് മുൻപ്, ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കാൻ അനുമതി നൽകുന്ന വല്ല വേദഗ്രന്ഥവും നൽകിയിട്ടുണ്ടോ?! അങ്ങനെ അവർ ആ ഗ്രന്ഥം മുറുകെ പിടിക്കുകയും, അതിൽ നിന്ന് തെളിവ് സ്വീകരിക്കുകയുമാണോ?!

Zuhruf 43:22

ഇല്ല. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. മറിച്ച്, അവർ തങ്ങളുടെ അന്ധമായ അനുകരണം തെളിവാക്കുകയാണ് ചെയ്തത്. 'ഞങ്ങളുടെ പൂർവ്വപിതാക്കന്മാർ ഒരു മതവും മാർഗവും സ്വീകരിച്ചത് ഞങ്ങൾ കണ്ടു. അവർ വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. ഞങ്ങളും അവയെ ആരാധിച്ച്, അവരുടെ അതേ മാർഗത്തിൽ, അവരുടെ കാൽപ്പാടുകൾ പിൻപറ്റുന്നവരാകുന്നു.' - അവർ പറഞ്ഞു.

Zuhruf 43:23

ഇക്കൂട്ടർ (നിന്നെ) കളവാക്കുകയും, തങ്ങളുടെ പൂർവ്വ പിതാക്കന്മാരെ അന്ധമായി അനുകരിക്കുകയും ചെയ്തതു പോലെ, - പ്രവാചകരേ, - നിനക്ക് മുൻപ് ഏതൊരു ദൂതനെ അദ്ദേഹത്തിൻറെ നാട്ടിലേക്ക് നാം നിയോഗിച്ചപ്പോഴും അവരിലെ സുഖലോലുപരായ നേതാക്കന്മാരും തലവന്മാരും ഇപ്രകാരം പറയാതിരുന്നിട്ടില്ല. അവർ പറഞ്ഞു: 'ഞങ്ങളുടെ പൂർവ്വ പിതാക്കളെ ഏതൊരു മാർഗത്തിലും മതത്തിലും ഞങ്ങൾ കണ്ടെത്തിയോ; അതേ കാൽപ്പാടുകൾ പിൻപറ്റുന്നവർ തന്നെയാണ് ഞങ്ങളും.' അതിനാൽ ഈ നിലപാട് ആദ്യം സ്വീകരിക്കുന്നവരല്ല താങ്കളുടെ സമൂഹം.

Zuhruf 43:24

അവരുടെ ദൂതന്മാർ അവരോട് പറഞ്ഞു: നിങ്ങളുടെ പൂർവ്വപിതാക്കന്മാർ നിലകൊണ്ടിരുന്ന മാർഗത്തെക്കാൾ നല്ലതായ ഒരു മാർഗം ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്നാലും നിങ്ങളുടെ പിതാക്കളെ തന്നെ നിങ്ങൾ പിൻപറ്റുകയോ?! അവർ പറഞ്ഞു: നീയും നിനക്കു മുൻപുള്ള ദൂതന്മാരും നിയോഗിക്കപ്പെട്ടത് നിഷേധിക്കുന്നവരാകുന്നു ഞങ്ങൾ.

Zuhruf 43:25

അപ്പോൾ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ നിഷേധിച്ച സമൂഹങ്ങളിൽ നിന്ന് നാം പകരംവീട്ടി. അവരെ നാം നശിപ്പിച്ചു കളഞ്ഞു. അപ്പോൾ തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നീ ചിന്തിക്കുക. വളരെ വേദന നിറഞ്ഞ അന്ത്യം തന്നെയായിരുന്നു അത്.

Zuhruf 43:26

അല്ലാഹുവിൻറെ റസൂലേ! ഇബ്രാഹീം അദ്ദേഹത്തിൻറെ പിതാവിനോടും സമൂഹത്തോടും ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങളീ ആരാധിക്കുന്ന വിഗ്രഹങ്ങളിൽ നിന്നെല്ലാം ഞാൻ ഒഴിവാണ്.

Zuhruf 43:27

എന്നെ സൃഷ്ടിച്ച അല്ലാഹുവൊഴികെ. തീർച്ചയായും അവനാകുന്നു എനിക്ക് നന്മയുള്ളതിലേക്ക് -അല്ലാഹുവിൻറെ നേരായ മതം പിൻപറ്റുന്നതിലേക്ക്- എന്നെ നയിക്കുന്നവൻ.

Zuhruf 43:28

ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന ഏകദൈവാരാധനയുടെ വചനം ഇബ്രാഹീം തൻറെ സന്താനപരമ്പരകളിൽ എന്നെന്നും നിലനിൽക്കുന്ന വചനമാക്കി മാറ്റി. അതിനാൽ എല്ലാ കാലഘട്ടത്തിലും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നവർ അവരിൽ ഉണ്ടായിരിക്കും. ബഹുദൈവാരാധനയിൽ നിന്നും, തിന്മകളിൽ നിന്നും അല്ലാഹുവിലേക്ക് അവർ പശ്ചാത്തപിച്ചു മടങ്ങാൻ വേണ്ടിയത്രെ അത്.

Zuhruf 43:29

നിഷേധികളായ ഈ ബഹുദൈവാരാധകരെയും നാം പൊടുന്നനെ ശിക്ഷിക്കുകയുണ്ടായില്ല. മറിച്ച്, അവർക്കും അവരുടെ പൂർവ്വപിതാക്കന്മാർക്കും ഇഹലോകത്ത് സുഖകരമായ ജീവിതം നാം നൽകി. അങ്ങനെ അവർക്ക് ഖുർആൻ അവതരിക്കപ്പെടുകയും, സുവ്യക്തനായ ഒരു ദൂതൻ -മുഹമ്മദ് നബി -ﷺ-- അവരിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തു.

Zuhruf 43:30

സത്യമാണെന്നതിൽ ഒരു സംശയവുമില്ലാത്ത ഈ ഖുർആൻ അവർക്ക് വന്നെത്തിയപ്പോഴാകട്ടെ; അവർ പറഞ്ഞു: ഇത് മുഹമ്മദ് നമ്മുടെ മേൽ ചെയ്ത ഒരു മാരണമാകുന്നു. ഞങ്ങൾ ഇതിനെ നിഷേധിക്കുന്നവരാണ്. അതിലൊരിക്കലും ഞങ്ങൾ വിശ്വസിക്കുകയില്ല.

Zuhruf 43:31

നിഷേധികളായ ബഹുദൈവാരാധകർ പറഞ്ഞു: "അല്ലാഹുവിന് ഈ ഖുർആൻ മക്കയിലെയോ ത്വാഇഫിലെയോ മഹാന്മാരായ രണ്ടു വ്യക്തികളിൽ ആരുടെയെങ്കിലും മേൽ അവതരിപ്പിച്ചു കൂടായിരുന്നോ?! പകരം ദരിദ്രനും അനാഥനുമായ മുഹമ്മദിൻറെ മേൽ ഖുർആൻ അവതരിക്കപ്പെടുകയോ?!"

Zuhruf 43:32

അല്ലാഹുവിൻറെ റസൂലേ! തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് നൽകാനും, അല്ലാത്തവരിൽ നിന്ന് തടഞ്ഞു വെക്കാനും കഴിയുന്ന രൂപത്തിൽ അവരാണോ നിൻറെ രക്ഷിതാവിൻറെ കാരുണ്യം പങ്കുവെച്ചു കൊടുക്കുന്നവർ?! അതല്ല, അല്ലാഹുവാണോ?! അവരുടെ ഭൗതിക ജീവിതത്തിലെ വിഭവങ്ങൾ നാമാണ് അവർക്കിടയിൽ വീതിച്ചത്. അവരിൽ ധനികനെയും ദരിദ്രനെയും നിശ്ചയിച്ചതും നാം തന്നെ. അങ്ങനെ അവരിൽ ചിലർ മറ്റു ചിലരെ പരിഹസിക്കുന്നവരായി മാറി. നിൻറെ രക്ഷിതാവ് അവൻറെ ദാസന്മാർക്ക് പരലോകത്ത് നൽകുന്ന കാരുണ്യമാണ്, ഇവരീ സ്വരുക്കൂട്ടി വെക്കുന്ന നശ്വരമായ ഈ ഐഹികവിഭവങ്ങളെക്കാൾ എത്രയോ ഉത്തമമായിട്ടുള്ളത്.

Zuhruf 43:33

മനുഷ്യരെല്ലാം അല്ലാഹുവിനെ നിഷേധിക്കുന്ന ഏകതരക്കാരായി മാറില്ലായിരുന്നെങ്കിൽ അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ ഭവനങ്ങൾക്ക് വെള്ളി കൊണ്ടുള്ള മേൽപ്പുരകളും, അവർക്ക് കയറി പോകാൻ വെള്ളി കൊണ്ടുള്ള കോണികളും നാം ഉണ്ടാക്കി കൊടുക്കുമായിരുന്നു.

Zuhruf 43:34

അവരെ പൊടുന്നനെ പിടികൂടുന്നതിനും, അവർക്കൊരു പരീക്ഷണവുമായി കൊണ്ട് അവരുടെ വീടുകൾക്ക് (വെള്ളി കൊണ്ടുള്ള) വാതിലുകളും, ചാരിയിരിക്കാൻ കട്ടിലുകളും നാം നൽകുമായിരുന്നു.

Zuhruf 43:35

അവർക്ക് നാം സ്വർണ്ണവും നൽകുമായിരുന്നു. എന്നാൽ അതെല്ലാം ഇഹലോകജീവിതത്തിലെ വിഭവങ്ങൾ മാത്രമാകുന്നു. ശാശ്വതമല്ലാത്ത ഇവയുടെ ഫലങ്ങളെല്ലാം വളരെ ചെറുതാകുന്നു. അല്ലാഹുവിൻറെ റസൂലേ! എന്നാൽ പരലോകത്ത് നിൻറെ രക്ഷിതാവിങ്കലുള്ള അനുഗ്രഹങ്ങളാകുന്നു കൂടുതൽ ഉത്തമമായിട്ടുള്ളത്. അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചും വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുന്നവർക്കാകുന്നു അവയുള്ളത്.

Zuhruf 43:36

വേണ്ടത്ര ശ്രദ്ധയോടെ ഖുർആൻ വീക്ഷിക്കാതെ, ക്രമേണ അതിൽ നിന്ന് തിരിഞ്ഞു കളയുന്നവർക്ക് ശിക്ഷയായി ഒരു പിശാചിനെ നാം ഏർപ്പെടുത്തി കൊടുക്കും. അവൻറെ വഴികേട് വർദ്ധിപ്പിച്ചു നൽകുന്ന കൂട്ടാളിയായി ആ പിശാച് അവനോടൊപ്പം ചേർന്നു നിൽക്കും.

Zuhruf 43:37

ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുന്നവരുടെ മേൽ അധീശത്വം നൽകപ്പെട്ട ഈ കൂട്ടാളികൾ അവരെ അല്ലാഹുവിൻറെ മതം സ്വീകരിക്കുന്നതിൽ നിന്ന് തടയും. അങ്ങനെ അവർക്ക് അല്ലാഹുവിൻറെ കൽപ്പനകൾ നിറവേറ്റാനോ, അവൻറെ വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കാനോ സാധിക്കുകയില്ല. എന്നാൽ അവർ ധരിക്കുക തങ്ങൾ സന്മാർഗം സ്വീകരിച്ചവരാണെന്നായിരിക്കും. അതു കൊണ്ട് തന്നെ അവർ ഒരിക്കലും തങ്ങളുടെ വഴികേടിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയുമില്ല.

Zuhruf 43:38

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് തിരിഞ്ഞു കളഞ്ഞവൻ പരലോകത്ത് എത്തിയാൽ കടുത്ത നിരാശയോടെ പറയും: "എൻറെ സന്തതസഹചാരിയായിരുന്നവനേ! എനിക്കും നിനക്കുമിടയിൽ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള അകലമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!" എത്ര മോശം കൂട്ടുകാരനാണവൻ!

Zuhruf 43:39

അന്ത്യനാളിൽ അല്ലാഹു നിഷേധികളോട് പറയും: ബഹുദൈവാരാധനയും തിന്മകളും പ്രവർത്തിച്ച് സ്വന്തത്തോട് അതിക്രമം ചെയ്തവരാണ് നിങ്ങളെല്ലാമെന്നിരിക്കെ, ഇന്നേ ദിവസം നിങ്ങൾക്കെല്ലാം ശിക്ഷയുടെ പങ്കു ലഭിക്കുന്നു എന്നത് ഒരു ഉപകാരവും നിങ്ങൾക്ക് ചെയ്യില്ല. തിന്മയിൽ നിങ്ങളുടെ പങ്കാളികളായിരുന്നവർ നിങ്ങളുടെ ശിക്ഷയിൽ നിന്ന് യാതൊരു പങ്കും സ്വയം വഹിക്കുകയില്ല.

Zuhruf 43:40

തീർച്ചയായും ഇക്കൂട്ടർ സത്യം കേൾക്കാൻ സാധിക്കാത്ത ബധിരരും, കണ്ടറിയുവാൻ കഴിയാത്ത അന്ധരുമാകുന്നു. അപ്പോൾ -അല്ലാഹുവിൻറെ റസൂലേ!- ബധിരരെ കേൾപ്പിക്കാനും അന്ധർക്ക് വഴി കാണിക്കാനും താങ്കൾക്ക് സാധിക്കുമോ?! അല്ലെങ്കിൽ നേരായ പാതയിൽ നിന്ന് വ്യക്തമായ വഴികേടിൽ അകപ്പെട്ടിട്ടുള്ളവന് മാർഗദർശനം നൽകാൻ താങ്കൾക്ക് സാധിക്കുമോ?!

Zuhruf 43:41

ഇനി താങ്കളെ നാം അവരെ ശിക്ഷിക്കുന്നതിന് മുൻപ് മരിപ്പിക്കുകയാണെങ്കിൽ, ഇഹലോകത്തും പരലോകത്തും അവരെ ശിക്ഷക്ക് വിധേയരാക്കി കൊണ്ട് അവരിൽ നിന്ന് നാം പകരം വീട്ടുന്നതാണ്.

Zuhruf 43:42

അല്ലെങ്കിൽ നാം അവർക്ക് താക്കീത് നൽകിയ ശിക്ഷ യിൽ ചിലത് താങ്കൾക്ക് നാം കാണിച്ചു തന്നേക്കാം. അവർക്ക് മേൽ സർവ്വ ശക്തിയുമുള്ളവനാകുന്നു നാം. ഒരു നിലക്കും അവർക്ക് നമ്മെ പരാജയപ്പെടുത്തുക സാധ്യമല്ല.

Zuhruf 43:43

അല്ലാഹുവിൻറെ റസൂലേ! താങ്കളുടെ റബ്ബ് ബോധനം നൽകിയതിനെ താങ്കൾ മുറുകെ പിടിക്കുക. അതനുസരിച്ച് പ്രവർത്തിക്കുക. തീർച്ചയായും താങ്കൾ ഒരവ്യക്തതയുമില്ലാത്ത സത്യപാതയിൽ തന്നെയാകുന്നു.

Zuhruf 43:44

തീർച്ചയായും ഈ ഖുർആൻ താങ്കൾക്കും താങ്കളുടെ സമൂഹത്തിനും ഒരു ആദരവ് തന്നെയാകുന്നു. അതിനാൽ നിങ്ങൾ ഇതിൽ വിശ്വസിക്കുകയും, ഇതിലെ മാർഗദർശനം പിൻപറ്റുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്തുവോ എന്ന് പരലോകത്ത് ചോദ്യം ചെയ്യപ്പെടും.

Zuhruf 43:45

അല്ലാഹുവിൻറെ റസൂലേ! താങ്കൾക്ക് മുൻപ് നാം അയച്ച നമ്മുടെ ദൂതന്മാരോട് ചോദിച്ചു നോക്കുക: പരമകാരുണികനായ (റഹ്മാനായ അല്ലാഹുവിന്) പുറമെ മറ്റു വല്ല ആരാധ്യന്മാരെയും ആരാധിക്കാൻ വേണ്ടി അവർക്ക് നാം നിശ്ചയിച്ചു കൊടുത്തിരുന്നോ എന്ന്.

Zuhruf 43:46

മൂസയെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിർഔൻറെയും അവൻറെ സമൂഹത്തിലെ പൗരമുഖ്യന്മാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: "തീർച്ചയായും ഞാൻ സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻറെ ദൂതനാകുന്നു."

Zuhruf 43:47

അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുക്കൽ ചെന്നപ്പോൾ അവരതിനെ പരിഹസിച്ചും ഇകഴ്ത്തിയും ചിരിച്ചു തള്ളി.

Zuhruf 43:48

മൂസ -عَلَيْهِ السَّلَامُ- കൊണ്ടു വന്നതിൻറെ സത്യത ബോധ്യപ്പെടുത്താൻ ഫിർഔനിനും അവൻറെ സമൂഹത്തിലെ പൗരപ്രമുഖർക്കും നാം കാണിച്ചു കൊടുത്ത തെളിവുകളെല്ലാം അതിനു മുൻപുള്ള തെളിവുകളെക്കാൾ മഹത്തരമായിരുന്നു. അവർ നിലകൊള്ളുന്ന നിഷേധത്തിൽ നിന്ന് മടങ്ങിവരുന്നതിനായി, ഇഹലോകത്ത് അവരെ നാം ശിക്ഷകൾ കൊണ്ടു പിടികൂടുകയും ചെയ്തു. പക്ഷേ അതൊന്നും ഒരുപകാരവും ചെയ്തില്ല.

Zuhruf 43:49

അവർക്ക് ചില ശിക്ഷകളെല്ലാം ബാധിച്ചപ്പോൾ മൂസ -عَلَيْهِ السَّلَامُ- നോട് അവർ പറഞ്ഞു: "അല്ലയോ പണ്ഡിതാ! നിന്നോട് വാഗ്ദാനം ചെയ്യപ്പെട്ടതു പോലെ, ഈ ശിക്ഷ നീക്കി തരാൻ നിൻറെ രക്ഷിതാവിനോട് നീ പ്രാർത്ഥിക്കുക! ഇത് ഞങ്ങളിൽ നിന്ന് അവൻ നീക്കം ചെയ്താൽ ഞങ്ങൾ അവനിൽ വിശ്വസിക്കുന്നതായിരിക്കും.

Zuhruf 43:50

അങ്ങനെ അവരിൽ നിന്ന് ശിക്ഷ നാം മാറ്റികളഞ്ഞപ്പോൾ അവരതാ, അവരുടെ കരാറുകൾ -പാലിക്കാതെ- ലംഘിക്കുന്നവരായി മാറുന്നു.

Zuhruf 43:51

ഫിർഔൻ തൻറെ സമൂഹത്തിൽ തൻറെ അധികാരഗർവ്വ് പ്രകടിപ്പിച്ചു കൊണ്ട് ഇപ്രകാരം വിളംബരം ചെയ്തു: എൻറെ ജനങ്ങളേ! ഈജിപ്തിൻറെ അധികാരം എനിക്കല്ലേ?! നൈൽ നദിയിൽ നിന്നൊഴുകി വരുന്ന ഈ അരുവികൾ എൻറെ കൊട്ടാരത്തിന് കീഴിലൂടെയല്ലേ ഒഴുകുന്നത്?! നിങ്ങൾ എൻറെ അധികാരം കാണുന്നില്ലേ?! എൻറെ മഹത്വം തിരിച്ചറിയുന്നില്ലേ?!

Zuhruf 43:52

ആട്ടിയോടിക്കപ്പെട്ട, ദുർബലനായ, നന്നായി സംസാരിക്കാൻ പോലും കഴിയാത്ത മൂസയെക്കാൾ ഉത്തമനാകുന്നു ഞാൻ.

Zuhruf 43:53

അല്ലാഹുവിന് അവൻ അയക്കുന്ന ദൂതൻറെ മേൽ അയാളൊരു നബിയാണെന്ന് തിരിച്ചറിയിക്കുന്ന തരത്തിൽ അദ്ദേഹത്തെ സ്വർണവളകൾ ധരിപ്പിച്ചു കൂടായിരുന്നോ?! അല്ലെങ്കിൽ അയാളോടൊപ്പം തുടരെത്തുടരെ മലക്കുകൾ വന്നു കൂടായിരുന്നോ?!

Zuhruf 43:54

അങ്ങനെ ഫിർഔൻ തൻറെ സമൂഹത്തെ വിഡ്ഢികളാക്കി. അവർ അവൻറെ വഴികേടിൽ അവനെ പിൻപറ്റുകയും ചെയ്തു. തീർച്ചയായും അവർ അല്ലാഹുവിനെ അനുസരിക്കുവാൻ വിസമ്മതിച്ച ഒരു സമൂഹം തന്നെയായിരുന്നു.

Zuhruf 43:55

അങ്ങനെ അവർ തങ്ങളുടെ നിഷേധത്തിൽ തുടർന്നു കൊണ്ട് നമ്മെ ദേഷ്യം പിടിപ്പിച്ചപ്പോൾ നാം അവരോട് പകരം വീട്ടി. അങ്ങനെ അവരെ മുഴുവൻ നാം മുക്കി നശിപ്പിച്ചു.

Zuhruf 43:56

അങ്ങനെ ഫിർഔനെയും കൂട്ടരെയും ജനങ്ങൾക്കും നിൻറെ സമൂഹത്തിലെ നിഷേധികൾക്കും പിൻപറ്റാവുന്ന ഒരു മാതൃകയാക്കി നാം നിശ്ചിയിച്ചു. ഗുണപാഠമുൾക്കൊള്ളുന്നവർക്ക് അവരുടേതിന് സമാനമായ പ്രവൃത്തി ചെയ്തു കൊണ്ട് സമാനമായ ശിക്ഷ അവർക്ക് മേലും വന്നു ഭവിക്കാതിരിക്കുന്നതിന് അവരെ നാം ഒരു ഗുണപാഠമാക്കുകയും ചെയ്തു.

Zuhruf 43:57

"തീർച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങൾ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്" എന്ന അല്ലാഹുവിൻറെ വചനത്തിൽ നസ്വാറാക്കൾ ആരാധിച്ചിരുന്ന ഈസാ -عَلَيْهِ السَّلَامُ- യും ഉൾപ്പെടുമെന്ന ധാരണയിൽ, വിഗ്രഹങ്ങളെ ആരാധിക്കുന്നത് പോലെ അദ്ദേഹത്തെ ആരാധിക്കുന്നതും അല്ലാഹു നിരോധിച്ചിട്ടുള്ളതിനാൽ -അല്ലാഹുവിൻറെ റസൂലേ!- താങ്കളുടെ സമൂഹമിതാ ആർത്തു വിളിച്ചും, അട്ടഹസിച്ചും തർക്കത്തിലേർപ്പെടുന്നു. അവർ പറയുന്നു: ഞങ്ങളുടെ ആരാധ്യവസ്തുക്കൾ ഈസായുടെ പദവിയിലാകുന്നതിൽ ഞങ്ങൾ തൃപ്തരാണ്. അപ്പോൾ അല്ലാഹു അവർക്ക് മറുപടിയായി അവതരിപ്പിച്ചു: "തീർച്ചയായും നമ്മുടെ പക്കൽ നിന്നു മുമ്പേ നന്മ ലഭിച്ചവരാരോ അവർ അതിൽ (നരകത്തിൽ) നിന്ന് അകറ്റി നിർത്തപ്പെടുന്നവരാകുന്നു."

Zuhruf 43:58

അവർ പറഞ്ഞു: ഞങ്ങളുടെ ആരാധ്യവസ്തുക്കളാണോ, അതല്ല ഈസയാണോ നല്ലത്?! ഇബ്നുസ്സബഅ്റയും അവനെ പോലുള്ളവരും ഈ ഉദാഹരണമൊക്കെ പറയുന്നത് സത്യം കണ്ടെത്താനുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല. മറിച്ച് തർക്കിക്കാൻ വേണ്ടി മാത്രമാണ്. പ്രകൃത്യാ താർക്കികന്മാരാണ് ഇക്കൂട്ടരെല്ലാം.

Zuhruf 43:59

ഈസ ബ്നു മർയം അല്ലാഹുവിൻറെ അടിമകളിൽ ഒരടിമ മാത്രമാണ്. അദ്ദേഹത്തിന് നാം പ്രവാചകത്വവും നമ്മുടെ സന്ദേശവും നൽകി അനുഗ്രഹിച്ചു. ഇസ്രാഈൽ സന്തതികൾക്ക് അല്ലാഹുവിൻറെ ശക്തിയുടെ ഉദാഹരണമായി മാറി അദ്ദേഹം; മാതാപിതാക്കളില്ലാതെ ആദമിനെ സൃഷ്ടിച്ചത് പോലെ, പിതാവില്ലാതെയാണ് ഈസയെ അല്ലാഹു സൃഷ്ടിച്ചത്.

Zuhruf 43:60

അല്ലയോ ആദം സന്തതികളേ! നാം നിങ്ങളെ നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ നശിപ്പിക്കുകയും നിങ്ങൾക്ക് പകരം ഭൂമിയിൽ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കു ചേർക്കുകയും ചെയ്യാത്ത മലക്കുകളെ പിൻഗാമികളാക്കുകയും ചെയ്യുമായിരുന്നു.

Zuhruf 43:61

അന്ത്യനാളിൻറെ വലിയ അടയാളങ്ങളിലൊന്നാണ് ഈസ -عَلَيْهِ السَّلَامُ-. അദ്ദേഹം ലോകാവസാനത്തിന് മുന്നോടിയായി ഭൂമിയിൽ ഇറങ്ങുന്നതാണ്. അതിനാൽ അന്ത്യനാൾ സംഭവിക്കുമോ എന്നതിൽ നിങ്ങൾ സംശയിക്കേണ്ടതില്ല. ഞാൻ നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് കൊണ്ടു വന്നതിൽ നിങ്ങൾ എന്നെ പിൻപറ്റുകയും ചെയ്യുക. ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്നിരിക്കുന്ന ഈ മാർഗമാണ് ഒരു വളവുമില്ലാത്ത നേരായ പാത (സ്വിറാത്വുൽ മുസ്തഖീം).

Zuhruf 43:62

പിശാച് നേരായ മാർഗത്തിൽ (സ്വിറാത്വുൽ മുസ്തഖീം) നിന്ന് അവൻറെ വഞ്ചനയും ചതിയുമായി നിങ്ങളെ തടയാതിരിക്കട്ടെ. തീർച്ചയായും അവൻ നിങ്ങളോട് വ്യക്തമായ ശത്രുത വെച്ചു പുലർത്തുന്ന പ്രത്യക്ഷ ശത്രു തന്നെ.

Zuhruf 43:63

ഈസ -عَلَيْهِ السَّلَامُ- താൻ അല്ലാഹുവിൻറെ ദൂതനാണെന്നതിനുള്ള വ്യക്തമായ തെളിവുകളോടെ അദ്ദേഹത്തിൻറെ സമൂഹത്തിലേക്ക് ചെന്ന സന്ദർഭം. അദ്ദേഹം അവരോട് പറഞ്ഞു: അല്ലാഹുവിൽ നിന്നുള്ള പ്രവാചകത്വവുമായാണ് ഞാൻ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. മതവിഷയങ്ങളിൽ നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നതിന് വേണ്ടിയും. അതിനാൽ അല്ലാഹുവിൻറെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻറെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും നിങ്ങൾ അവനെ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ എന്നെ അനുസരിക്കുകയും ചെയ്യുക.

Zuhruf 43:64

തീർച്ചയായും അല്ലാഹുവാകുന്നു എൻറെയും നിങ്ങളുടെയും രക്ഷിതാവ്. നമുക്കെല്ലാം രക്ഷിതാവായി അവനല്ലാതെ മറ്റാരുമില്ല. അതിനാൽ അവനെ മാത്രം നിങ്ങൾ നിഷ്കളങ്കമായി ആരാധിക്കുക. ഈ ഏകദൈവാരാധനയുടെ മാർഗമാണ് ഒരു വളവും ചെരിവുമില്ലാത്ത നേരായ മാർഗം (സ്വിറാത്വുൽ മുസ്തഖീം).

Zuhruf 43:65

അങ്ങനെ ഈസയുടെ വിഷയത്തിൽ നസ്വാറാക്കൾ അഭിപ്രായഭിന്നതയിലായി. അവരിൽ ചിലർ അദ്ദേഹം തന്നെയാണ് ആരാധ്യനായ ദൈവമെന്ന് പറഞ്ഞു. മറ്റു ചിലർ അദ്ദേഹം അല്ലാഹുവിൻറെ പുത്രനാണെന്ന് പറഞ്ഞു. ഇനിയും ചിലർ അദ്ദേഹവും അദ്ദേഹത്തിൻറെ മാതാവും ആരാധ്യന്മാരാണെന്ന് പറഞ്ഞു. അതിനാൽ ഈസയെ ദൈവമെന്നും ദൈവപുത്രനെന്നും തൃദൈവങ്ങളിൽ ഒരുവനെന്നുമെല്ലാം വിശേഷിപ്പിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവർക്ക് പരലോകത്ത് അവരെ കാത്തിരിക്കുന്ന വേദനയേറിയ ശിക്ഷ കൊണ്ട് നാശമുണ്ടാകട്ടെ!

Zuhruf 43:66

ഈസയുടെ വിഷയത്തിൽ ഭിന്നിപ്പിലായിട്ടുള്ള ഈ കക്ഷികൾ പൊടുന്നനെ അന്ത്യനാൾ അവർക്ക് മേൽ -മുൻകൂട്ടി അറിയാൻ ഇടലഭിക്കാത്ത രൂപത്തിൽ- വന്നു ഭവിക്കുന്നതല്ലാതെ മറ്റെന്താണ് കാത്തിരിക്കുന്നത്?! അങ്ങനെ അന്ത്യനാൾ വന്നുഭവിക്കുന്ന വേളയിൽ അവർ തങ്ങളുടെ നിഷേധത്തിലാണ് നിലകൊള്ളുന്നതെങ്കിൽ വേദനയേറിയ ശിക്ഷ തന്നെയായിരിക്കും അവരുടെ സങ്കേതം.

Zuhruf 43:67

വഴികേടിലും നിഷേധത്തിലും പരസ്പരം കൂട്ടുകാരും സുഹൃത്തുക്കളുമായിരുന്നവർ പരലോകത്ത് പരസ്പര ശത്രുക്കളായിരിക്കും. അല്ലാഹുവിൻറെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻറെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിച്ചവരൊഴികെ; അവരുടെ സുഹൃദ്ബന്ധം ശാശ്വതമായി -മുറിയാതെ- നിലകൊള്ളും.

Zuhruf 43:68

അല്ലാഹു അവരോട് പറയും: എൻറെ ദാസന്മാരേ! ഭാവിയെക്കുറിച്ച് നിങ്ങൾക്കിനി ഭയമേ വേണ്ടതില്ല! ഇഹലോകത്ത് നഷ്ടപ്പെട്ടു പോയ ഐഹിക വിഭവങ്ങളോർത്ത് നിങ്ങളിനി ദുഃഖിക്കേണ്ടതുമില്ല.

Zuhruf 43:69

അവരുടെ ദൂതൻറെ മേൽ അവതരിക്കപ്പെട്ട ഖുർആനിൽ വിശ്വസിച്ചവരും, ഖുർആനിലെ കൽപ്പനകൾ പാലിച്ചു കൊണ്ടും, വിരോധങ്ങൾ ഉപേക്ഷിച്ചും അതിന് കീഴൊതുങ്ങിയവരുമായിരുന്നു അവർ.

Zuhruf 43:70

നിങ്ങളും നിങ്ങൾക്ക് സമാനരായ വിശ്വാസമുള്ളവരും സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക. ഒരിക്കലും അവസാനിച്ചു പോകാത്ത, നിലക്കാത്ത സുഖസൗകര്യങ്ങൾ നേടിയെടുത്തു കൊണ്ട് സന്തോഷഭരിതരായി (അവിടെ പ്രവേശിക്കുക!)

Zuhruf 43:71

സ്വർണ്ണത്തിൻറെ പാത്രങ്ങളും പിടിയില്ലാത്ത കോപ്പകളുമായി അവരുടെ സേവകന്മാർ അവരെ വലം വെച്ചു കൊണ്ടിരിക്കും. മനസ്സുകൾ ആഗ്രഹിക്കുന്നതും, കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ചകളും സ്വർഗത്തിലുണ്ട്. നിങ്ങളതിൽ ശാശ്വതമായി വസിക്കുന്നവരായിരിക്കും; ഒരിക്കലും അതിൽ നിന്ന് നിങ്ങൾ പുറത്താക്കപ്പെടുകയില്ല.

Zuhruf 43:72

നിങ്ങൾക്ക് ഞാൻ വർണ്ണിച്ചു തന്ന ഈ സ്വർഗം; അതാകുന്നു അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ കാരണത്താൽ -അവൻറെ ഔദാര്യമായി- നിങ്ങൾക്ക് അനന്തരം നൽകുന്ന സ്വർഗം.

Zuhruf 43:73

നിങ്ങൾക്കതിൽ അവസാനിക്കാത്തത്ര ധാരാളം പഴങ്ങൾ ഉണ്ടാകും. അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കും.

Zuhruf 43:74

നിഷേധവും തിന്മകളും ചെയ്തു കൂട്ടിയ അധർമ്മികൾ നരകശിക്ഷയിൽ കാലാകാലം അനന്തമായി ശിക്ഷിക്കപ്പെടുന്നതാണ്.

Zuhruf 43:75

അവർക്ക് ഒരിക്കലും ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല. അല്ലാഹുവിൻറെ കാരുണ്യത്തെ കുറിച്ച് അവർ നിരാശയടഞ്ഞവരായിരിക്കും.

Zuhruf 43:76

അവരെ നരകത്തിൽ പ്രവേശിപ്പിച്ചപ്പോൾ നാമവരോട് അനീതി പ്രവർത്തിച്ചിട്ടില്ല. എന്നാൽ അവർ തന്നെയാണ് നിഷേധികളായി മാറികൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചത്.

Zuhruf 43:77

നരകത്തിൻറെ കാവൽക്കാരനായ മാലികിനെ വിളിച്ചു കൊണ്ട് അവർ പറയും: ഹേ മാലിക്! നിൻറെ രക്ഷിതാവ് ഞങ്ങളെ മരിപ്പിച്ചു കൊള്ളട്ടെ! അങ്ങനെയെങ്കിലും ഞങ്ങൾക്ക് ഈ ശിക്ഷയിൽ നിന്നൊരു ആശ്വാസം ലഭിക്കട്ടെ! അപ്പോൾ മാലിക് അവരോട് മറുപടിയായി പറയും: നിങ്ങളീ ശിക്ഷയിൽ എന്നെന്നും കഴിച്ചു കൂട്ടേണ്ടവരാകുന്നു. ഇവിടെ നിങ്ങളൊരിക്കലും മരിക്കുകയില്ല. ശിക്ഷ നിങ്ങളുടെ മേൽ നിന്ന് വിട്ടു മാറുകയുമില്ല.

Zuhruf 43:78

ഇഹലോകത്തായിരിക്കെ ഒരു സംശയവുമില്ലാത്ത നിലയിൽ സത്യം നിങ്ങൾക്ക് നാം എത്തിച്ചു തന്നു. എന്നാൽ നിങ്ങളിൽ ബഹുഭൂരിപക്ഷവും സത്യത്തെ വെറുക്കുന്നവരാകുന്നു.

Zuhruf 43:79

നബി -ﷺ- ക്കെതിരെ അവർ വല്ല തന്ത്രവും ഒരുക്കി വെച്ചിരിക്കുന്നുവെങ്കിൽ; അവരുടെ തന്ത്രത്തെ കവച്ചു വെക്കുന്ന ഒരു തീരുമാനം നാമും നിശ്ചയിച്ചു വെച്ചിരിക്കുന്നു.

Zuhruf 43:80

അവർ ധരിച്ചു വെച്ചിരിക്കുന്നത് തങ്ങളുടെ ഹൃദയങ്ങളിൽ അവർ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങൾ നാം കേൾക്കുന്നില്ലെന്നാണോ?! അല്ലെങ്കിൽ ആരുമറിയാതെ അവർ നടത്തുന്ന രഹസ്യയോഗങ്ങൾ നാം കേൾക്കുന്നില്ലെന്നാണോ?! അല്ല! നാമതെല്ലാം കേൾക്കുന്നുണ്ട്. അവരുടെ അടുക്കൽ നമ്മുടെ മലക്കുകൾ അവർ പ്രവർത്തിക്കുന്നതെല്ലാം എഴുതി വെക്കുന്നുമുണ്ട്.

Zuhruf 43:81

അല്ലാഹുവിൻറെ റസൂലേ! അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് ജൽപ്പിക്കുന്നവരോട് പറയുക: അല്ലാഹുവിന് ഒരു സന്താനമില്ല തന്നെ. ഒരു സന്താനമുണ്ടാവുക എന്നതിൽ നിന്ന് അവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിലും അവന് (യോജ്യമല്ലാത്തവയിൽ നിന്ന്) അവനെ പരിശുദ്ധപ്പെടുത്തുന്നതിലും ഞാൻ ഒന്നാമനാകുന്നു.

Zuhruf 43:82

ആകാശഭൂമികളുടെ രക്ഷിതാവും, സിംഹാസനത്തിൻറെ രക്ഷിതാവുമായ അല്ലാഹു ഈ ബഹുദൈവാരാധകർ അവനുണ്ടെന്ന് ജൽപ്പിക്കുന്ന പങ്കുകാരിൽ നിന്നും, ഇണയിൽ നിന്നും, സന്താനത്തിൽ നിന്നും പരിശുദ്ധനായിരിക്കുന്നു.

Zuhruf 43:83

അല്ലാഹുവിൻറെ റസൂലേ! അതിനാൽ താങ്കൾ അവരെ വിട്ടേക്കുക! തങ്ങളുടെ നിരർത്ഥകതയിൽ അവർ മുഴുകുകയും കളിച്ചു മറിയുകയും ചെയ്യട്ടെ! അവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന അന്ത്യനാളിനെ അവർ അഭിമുഖീകരിക്കുന്നത് വരെ.

Zuhruf 43:84

ആകാശങ്ങളിൽ ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ അവനത്രെ. ഭൂമിയിൽ ആരാധിക്കപ്പെടാൻ അർഹതയുള്ളവനും അവൻ തന്നെ. തൻറെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും വിധിനിർണ്ണയത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്ന 'ഹകീമും', തൻറെ സൃഷ്ടികളുടെ അവസ്ഥകൾ ഏറ്റവും നന്നായി അറിയുന്ന 'അലീമു'മത്രെ അവൻ. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.

Zuhruf 43:85

അല്ലാഹുവിൻറെ നന്മകളും അനുഗ്രഹവും അങ്ങേയറ്റം വർദ്ധിച്ചിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻറെയും ഏകാധിപത്യമുള്ളവനാകുന്നു അവൻ. അന്ത്യനാൾ സംഭവിക്കുന്ന സമയം അവൻറെ പക്കൽ മാത്രമാണുള്ളത്. അവനല്ലാത്ത മറ്റാർക്കും അതറിയുകയില്ല. അവനിലേക്ക് മാത്രമാണ് വിചാരണക്കും പ്രതിഫലത്തിനുമായി പരലോകത്ത് നിങ്ങൾ മടക്കപ്പെടുക.

Zuhruf 43:86

ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന ഒരാളും അല്ലാഹുവിങ്കൽ ശുപാർശ ഉടമപ്പെടുത്തുന്നില്ല. 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന വചനം അറിഞ്ഞു കൊണ്ട് സാക്ഷ്യപ്പെടുത്തിയവരൊഴികെ. ഈസയും ഉസൈറും മലക്കുകളും ഉദാഹരണം.

Zuhruf 43:87

ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാൽ ഉറപ്പായും അവർ പറയും: അല്ലാഹുവാണ് ഞങ്ങളെ സൃഷ്ടിച്ചതെന്ന്. അപ്പോൾ ഇതെല്ലാം അംഗീകരിച്ചതിന് ശേഷവും എങ്ങനെയാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ നിന്ന് അവർ വഴിതെറ്റിക്കപ്പെടുന്നത്?!

Zuhruf 43:88

തൻറെ സമൂഹം തന്നെ കളവാക്കുന്നതിനെ കുറിച്ചുള്ള നബി -ﷺ- യുടെ ആവലാതിയെ കുറിച്ചും അല്ലാഹുവിനറിയാം. അദ്ദേഹം പറയുന്നു: എൻറെ രക്ഷിതാവേ! തീർച്ചയായും ഈ സമൂഹം നീ അവരിലേക്ക് അയച്ചു തന്നതിൽ വിശ്വസിക്കുന്നില്ല.

Zuhruf 43:89

അതിനാൽ നീ അവരിൽ നിന്ന് തിരിഞ്ഞു കളയുക! അവരുടെ ഉപദ്രവം തടുത്തു നിർത്തുന്ന വാക്ക് നീ അവരോട് പറയുക. ഇത് മക്കയിൽ സംഭവിച്ച കാര്യമാണ്. അവർ അഭിമുഖീകരിക്കാനിരിക്കുന്ന ശിക്ഷ വഴിയെ അവർ അറിഞ്ഞു കൊള്ളും.

Duhan 44:1

ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Duhan 44:2

സത്യത്തിലേക്ക് നയിക്കുന്ന മാർഗം ഏതെന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

Duhan 44:3

തീർച്ചയായും നാം ഖുർആൻ 'ലൈലതുൽ ഖദ്റിൽ' (നിർണ്ണയത്തിൻറെ രാത്രി) അവതരിപ്പിച്ചിരിക്കുന്നു. അനേകം നന്മകളുള്ള രാത്രിയാകുന്നു അത്. തീർച്ചയായും നാം ഈ ഖുർആൻ കൊണ്ട് (നമ്മുടെ ശിക്ഷയെ കുറിച്ച്) ഭയപ്പെടുത്തുന്നവനാകുന്നു.

Duhan 44:4

(സൃഷ്ടികളുടെ) ഉപജീവനവും ആയുസ്സും പോലുള്ള, പ്രസ്തുത വർഷത്തിലേക്ക് അല്ലാഹു നിശ്ചയിക്കുന്ന ഖണ്ഡിതമായ കാര്യങ്ങൾ (എപ്രകാരമായിരിക്കണമെന്ന്) ആ രാത്രിയിൽ അവൻ വേർതിരിച്ചു വിവരിക്കുന്നു.

Duhan 44:5

നമ്മുടെ പക്കൽ നിന്നുള്ള എല്ലാ ഖണ്ഡിതമായ കാര്യവും നാം വിശദീകരിച്ചു നൽകുന്നു. തീർച്ചയായും നാം ദൂതരെ അയക്കുന്നവനാകുന്നു.

Duhan 44:6

അല്ലാഹുവിൻറെ റസൂലേ! താങ്കളുടെ രക്ഷിതാവ് അവൻറെ പക്കൽ നിന്നുള്ള കാരുണ്യമായി കൊണ്ട് ഓരോ സമൂഹത്തിലേക്കും അവരുടെ ദൂതന്മാരെ നിയോഗിക്കുന്നു. തീർച്ചയായും അവൻ തന്നെയാകുന്നു തൻറെ അടിമകളുടെ സംസാരങ്ങളെല്ലാം കേൾക്കുന്ന 'സമീഉം', അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും നന്നായി അറിയുന്ന 'അലീമും'. അതിൽ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.

Duhan 44:7

ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻറെയും രക്ഷിതാവ്. അതിൽ നിങ്ങൾക്ക് ദൃഢവിശ്വാസമുണ്ടെങ്കിൽ നിങ്ങൾ എൻറെ ദൂതന്മാരിൽ വിശ്വസിക്കുക.

Duhan 44:8

അവനല്ലാതെ ആരാധനക്ക് യഥാർത്ഥ അർഹനായി മറ്റാരുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവനല്ലാതെ ജീവൻ നൽകുകയോ മരിപ്പിക്കുകയോ ചെയ്യുന്ന ഒരാളും തന്നെയില്ല. നിങ്ങളുടെയും നിങ്ങളുടെ പൂർവ്വപിതാക്കളുടെയും രക്ഷിതാവ്.

Duhan 44:9

ഈ ബഹുദൈവാരാധകർക്ക് അതിൽ ദൃഢവിശ്വാസമില്ല തന്നെ. എന്നാൽ അവർ തങ്ങളുടെ സംശയത്തിൽ നിലകൊള്ളുകയും, നിരർത്ഥകമായ കാര്യങ്ങളിൽ വ്യാപൃതരായി അതിനെ കുറിച്ച് അശ്രദ്ധരാവുകയുമാണ്.

Duhan 44:10

അല്ലാഹുവിൻറെ റസൂലേ! അതിനാൽ നിൻറെ സമൂഹത്തിന് വരാനിരിക്കുന്ന സമീപസ്ഥമായ ശിക്ഷ നീ കാത്തിരിക്കുക. വിശപ്പിൻ്റെ കാഠിന്യത്താൽ അവർക്ക് തങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന വ്യക്തമായ ഒരു പുകയും കൊണ്ട് ആകാശം വരുന്ന ദിവസം.

Duhan 44:11

അത് നിൻറെ സമൂഹത്തെ മുഴുവനായി ബാധിക്കും. അവരോട് പറയപ്പെടും: നിങ്ങൾക്ക് ബാധിച്ചിരിക്കുന്ന ഈ ശിക്ഷ വേദനാജനകമായ ശിക്ഷയാകുന്നു.

Duhan 44:12

അപ്പോൾ അവർ അവരുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് താണപേക്ഷിച്ചു കൊണ്ട് ചോദിക്കും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് മേൽ നീ അയച്ചിരിക്കുന്ന ഈ ശിക്ഷ നീ ഞങ്ങളിൽ നിന്ന് ഒഴിവാക്കി തരേണമേ! ഇത് ഒഴിവാക്കി തന്നാൽ, ഞങ്ങൾ നിന്നിലും, നിൻറെ ദൂതരിലും വിശ്വസിച്ചു കൊള്ളാം.

Duhan 44:13

എങ്ങനെയാണ് അവർ ഉൽബോധനം ഉൾക്കൊള്ളുകയും, അവരുടെ രക്ഷിതാവിലേക്ക് ആരാധനാനിരതരായി മടങ്ങുകയും ചെയ്യുക?! അവരിലേക്ക് വ്യക്തമായ പ്രവാചകത്വവുമായി ഒരു ദൂതൻ (മുഹമ്മദ് നബി -ﷺ-) വരുകയും, അവർക്ക് അദ്ദേഹത്തിൻറെ സത്യസന്ധതയും വിശ്വസ്തതയും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Duhan 44:14

എന്നിട്ടും അവർ അദ്ദേഹത്തെ സത്യപ്പെടുത്താതെ, തിരിഞ്ഞു കളഞ്ഞു. നബി -ﷺ- യെ കുറിച്ച് അവർ പറഞ്ഞു: ഇവനൊരു ദൂതനൊന്നുമല്ല. ആരോ ഇവനെ പഠിപ്പിച്ചു വിട്ടതാണ്. അവർ പറഞ്ഞു: അവനൊരു ഭ്രാന്തനാണ്.

Duhan 44:15

നാം നിങ്ങളുടെ മേൽ നിന്ന് ശിക്ഷ കുറച്ചൊന്ന് ഒഴിവാക്കുമ്പോഴേക്ക് നിങ്ങൾ നിഷേധത്തിലേക്കും (നബിയെ) കളവാക്കുന്നതിലേക്കും വീണ്ടും മടങ്ങിപ്പോകുന്നു.

Duhan 44:16

അല്ലാഹുവിൻറെ റസൂലേ! ബദ്ർ യുദ്ധ ദിനം നിൻറെ സമൂഹത്തിലെ നിഷേധികളെ നാം കടുത്ത പിടുത്തം പിടിക്കുന്ന ദിവസം അവർക്കായി നീ കാത്തിരിക്കുക. അല്ലാഹുവിനെ അവർ നിഷേധിച്ചതിനും, അവൻറെ ദൂതനെ അവർ കളവാക്കിയതിനും നാം അവരിൽ നിന്ന് പകരം വീട്ടുന്നതാണ്.

Duhan 44:17

ഇവർക്ക് മുൻപ് നാം ഫിർഔൻറെ സമൂഹത്തെ പരീക്ഷിച്ചിട്ടുണ്ട്. അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും, അവനെ മാത്രം ആരാധിക്കുന്നതിലേക്കും ക്ഷണിക്കുന്ന, അല്ലാഹുവിൽ നിന്നുള്ള മാന്യനായ ഒരു ദൂതൻ അവരിലേക്ക് വന്നിട്ടുണ്ട്. മൂസ -عَلَيْهِ السَّلَامُ- യാണ് ഉദ്ദേശം.

Duhan 44:18

മൂസ -عَلَيْهِ السَّلَامُ- ഫിർഔനിനോടും അവൻറെ സമൂഹത്തോടും പറഞ്ഞു: ഇസ്രാഈൽ സന്തതികളെ നിങ്ങൾ എനിക്ക് വിട്ടു തരിക. അവർ അല്ലാഹുവിൻറെ ദാസന്മാരാണ്. അവരെ അടിമകളാക്കുവാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. ഞാനാകട്ടെ, നിങ്ങളിലേക്കുള്ള അല്ലാഹുവിൻറെ ദൂതനുമാണ്. നിങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ട കാര്യത്തിൽ വിശ്വസ്തനുമാണ്. അതിൽ ഞാൻ എന്തെങ്കിലും കൂട്ടുകയോ കുറക്കുകയോ ചെയ്യില്ല.

Duhan 44:19

നിങ്ങൾ അല്ലാഹുവിനുള്ള ആരാധന വെടിഞ്ഞു കൊണ്ടും, അവൻറെ അടിമകൾക്ക് മേൽ ഔന്നത്യം നടിച്ചു കൊണ്ടും അവൻറെ മേൽ അഹങ്കാരം കാണിക്കരുത്. വ്യക്തമായ തെളിവ് ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തരാം.

Duhan 44:20

നിങ്ങളെന്നെ കല്ലെറിഞ്ഞു കൊല്ലാതിരിക്കാൻ നിങ്ങളുടെയും എൻറെയും രക്ഷിതാവിൻറെ മേൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു.

Duhan 44:21

ഞാൻ കൊണ്ടു വന്നത് സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്നിൽ നിന്ന് നിങ്ങൾ വിട്ടുമാറി കൊള്ളുക. എന്നെ ഉപദ്രവിക്കാനായി നിങ്ങൾ എന്നിലേക്കടുക്കരുത്.

Duhan 44:22

അപ്പോൾ മൂസ -عَلَيْهِ السَّلَامُ- തൻറെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു: ഫിർഔനും അവൻറെ കൂട്ടാളികളുമടങ്ങുന്ന ഈ സമൂഹം കുറ്റവാളികളായ ഒരു സമൂഹം തന്നെ. എത്രയും വേഗം ശിക്ഷിക്കപ്പെടാൻ അർഹരാണ് ഇവർ.

Duhan 44:23

അപ്പോൾ മൂസയോട് അല്ലാഹു അദ്ദേഹത്തിൻറെ സമൂഹത്തെയും കൂട്ടി രാത്രിയിൽ പുറപ്പെടാൻ കൽപ്പിച്ചു. ഫിർഔനും കൂട്ടരും അവരെ പിന്തുടരുന്നതാണെന്ന് അല്ലാഹു അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.

Duhan 44:24

സമുദ്രം കടക്കുന്ന വേളയിൽ മുൻപുള്ളതു പോലെ തന്നെ, അതിനെ ശാന്തമായി വിട്ടേക്കുവാൻ മൂസയോടും അദ്ദേഹത്തോടൊപ്പമുള്ള ഇസ്രാഈൽ സന്തതികളോടും അല്ലാഹു കൽപ്പിച്ചു. തീർച്ചയായും ഫിർഔനും അവൻറെ സൈന്യവും സമുദ്രത്തിൽ മുക്കി നശിപ്പിക്കപ്പെടാൻ പോകുന്നവരാണ്.

Duhan 44:25

ഫിർഔനും അവൻറെ സമൂഹവും എത്രയെത്ര പൂന്തോട്ടങ്ങളും ഒഴുകുന്ന ഉറവകളുമാണ് പിന്നിൽ ഉപേക്ഷിച്ചു പോയത്!

Duhan 44:26

എത്രയെത്ര കൃഷികളും മാന്യമായ ഇരിപ്പിടങ്ങളുമാണ് അവർ പിറകിൽ ഉപേക്ഷിച്ചു പോയത്!

Duhan 44:27

സുഖാനുഭവങ്ങളോടെ അവർ വസിച്ചിരുന്ന എത്രയെത്ര സൗഭാഗ്യങ്ങൾ അവർ പിന്നിൽ അവശേഷിപ്പിച്ചു!

Duhan 44:28

അതാണ് അവർക്ക് സംഭവിച്ചത്! അവരുടെ പൂന്തോട്ടങ്ങളും ഉറവകളും കൃഷിയിടങ്ങളും സ്ഥാനമാനങ്ങളുമെല്ലാം നാം മറ്റൊരു സമൂഹത്തിന് -ഇസ്രാഈൽ സന്തതികൾക്ക്- അനന്തരമായി നൽകി.

Duhan 44:29

ഫിർഔനും കൂട്ടരും മുങ്ങി നശിച്ചപ്പോൾ ആകാശമോ ഭൂമിയോ അവർക്ക് വേണ്ടി വിതുമ്പിയില്ല. അവർക്ക് (ചെയ്തു പോയ തെറ്റുകളിൽ നിന്ന്) പശ്ചാത്തപിച്ചു മടങ്ങാൻ മാത്രം സമയം നീട്ടി നൽകപ്പെടുകയും ചെയ്തില്ല.

Duhan 44:30

അപമാനകരമായ ശിക്ഷയിൽ നിന്ന് ഇസ്രാഈൽ സന്തതികളെ നാം രക്ഷിക്കുക തന്നെ ചെയ്തു. (അതിന് മുൻപ്) ഫിർഔനും കൂട്ടരും അവരുടെ ആണ്മക്കളെ കൊലപ്പെടുത്തുകയും, പെണ്മക്കളെ ജീവിക്കാൻ വിടുകയും ചെയ്യുമായിരുന്നു.

Duhan 44:31

ഫിർഔൻറെ പീഡനത്തിൽ നിന്ന് നാം അവരെ രക്ഷിക്കുക തന്നെ ചെയ്തു. തീർച്ചയായും അല്ലാഹുവിൻറെ കൽപ്പനകളെയും അവൻറെ മതത്തെയും ധിക്കരിക്കുന്ന ഒരു അഹങ്കാരിയായിരുന്നു അവൻ.

Duhan 44:32

ഇസ്രാഈൽ സന്തതികളെ അവരുടെ കാലഘട്ടത്തിലെ ലോകജനതയിൽ നാം (ഉൽകൃഷ്ടരായി) തിരഞ്ഞെടുക്കുകയുണ്ടായി. അതിനാൽ അവരിൽ ധാരാളം നബിമാർ (നിയോഗിക്കപ്പെടുകയുണ്ടായി).

Duhan 44:33

മൂസയുടെ (പ്രവാചകത്വത്തെ) ബലപ്പെടുത്തുന്ന ചില തെളിവുകളും പ്രമാണങ്ങളും നാം അവർക്ക് നൽകി. മന്നും സൽവയും പോലെ പ്രകടമായ അനുഗ്രഹങ്ങൾ നിറഞ്ഞവയായിരുന്നു അവ.

Duhan 44:34

എന്നാൽ പുനരുത്ഥാനത്തെ നിഷേധിച്ചു കൊണ്ട്, ഈ ബഹുദൈവാരാധകരായ നിഷേധികളിതാ പറയുന്നു:

Duhan 44:35

നമ്മുടെ ആദ്യത്തെ മരണമല്ലാതെ, അതിന് ശേഷം ഒരു ജീവിതവുമില്ല. ആ മരണത്തിന് ശേഷം പിന്നീട് നമ്മൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരേയല്ല.

Duhan 44:36

ഹേ മുഹമ്മദ്! നീയും നിൻറെ കൂടെയുള്ള നിൻറെ അനുചരന്മാരും കൂടി മരിച്ചു പോയ ഞങ്ങളുടെ പൂർവ്വ പിതാക്കളെ ജീവിപ്പിച്ചു കൊണ്ടു വാ! അല്ലാഹു വിചാരണക്കും പ്രതിഫലത്തിനുമായി മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കും എന്ന നിങ്ങളുടെ വാദം സത്യമാണെങ്കിൽ (അതാണ് നിങ്ങൾ ചെയ്യേണ്ടത്!)

Duhan 44:37

അല്ലാഹുവിൻറെ റസൂലേ! നിന്നെ കളവാക്കുന്ന ഈ ബഹുദൈവാരാധകരാണോ ശക്തിയിലും കരുത്തിലും മികച്ചു നിൽക്കുന്നവർ?! അതല്ല, തുബ്ബഇൻറെ സമൂഹവും അവർക്ക് മുൻപ് കഴിഞ്ഞു പോയ ആദ്-ഥമൂദ് സമൂഹങ്ങളോ?! അവരെയെല്ലാം നാം നശിപ്പിച്ചു. അവർ തീർച്ചയായും കുറ്റവാളികൾ തന്നെയായിരുന്നു.

Duhan 44:38

ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും നാം തമാശയായി സൃഷ്ടിച്ചതല്ല.

Duhan 44:39

ആകാശങ്ങളെയും ഭൂമിയെയും മഹത്തരമായ ഒരു ഉദ്ദേശത്തോടെ മാത്രമാണ് നാം സൃഷ്ടിച്ചത്. എന്നാൽ ബഹുദൈവാരാധകരിൽ ബഹുഭൂരിപക്ഷവും അക്കാര്യം തിരിച്ചറിയുന്നില്ല.

Duhan 44:40

അല്ലാഹു അവൻറെ അടിമകൾക്കിടയിൽ വിധി തീർപ്പാക്കുന്ന അന്ത്യനാളാകുന്നു എല്ലാ സൃഷ്ടികൾക്കുമുള്ള അവധി. അന്നവൻ അവരെയെല്ലാം ഒരുമിച്ചു കൂട്ടുന്നതാണ്.

Duhan 44:41

ഒരു ബന്ധുവിന് മറ്റൊരു ബന്ധുവിനെയോ, ഒരു കൂട്ടുകാരന് മറ്റൊരു കൂട്ടുകാരനെയോ സഹായിക്കാൻ കഴിയാത്ത ദിവസം. അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് എന്തെങ്കിലും തടുത്തു നിർത്താനും അവർക്ക് സാധിക്കുകയില്ല. കാരണം അന്നേ ദിവസം സർവ്വ അധികാരവും അല്ലാഹുവിനായിരിക്കും. ഒരാൾക്കും ഒരു അധികാരവും അന്ന് അവകാശപ്പെടാൻ പോലും കഴിയില്ല.

Duhan 44:42

അല്ലാഹു ആരുടെ മേൽ കരുണ ചൊരിഞ്ഞുവോ; അവരൊഴികെ. അവർക്ക് മുൻപ് ചെയ്തു വെച്ച സൽകർമ്മങ്ങൾ ഉപകാരം ചെയ്യും. ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയായ 'അസീസും', തൻറെ സൃഷ്ടികളിൽ ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങിയവർക്ക് പൊറുത്തു കൊടുക്കുന്ന 'റഹീമു'മാകുന്നു അവൻ.

Duhan 44:43

അല്ലാഹു നരകത്തിൻറെ അടിത്തട്ടിൽ മുളപ്പിച്ചിട്ടുള്ള സഖ്ഖൂം വൃക്ഷം.

Duhan 44:44

ഗുരുതരമായ തിന്മകൾ ചെയ്തു കൂട്ടിയവനുള്ള ഭക്ഷണം അതാകുന്നു. (ഇസ്ലാമിനെ) നിഷേധിച്ചവരാണ് ഉദ്ദേശം. അതിലെ (സഖ്ഖൂം വൃക്ഷത്തിലെ) മ്ലേഛമായ ഫലങ്ങളിൽ നിന്നവൻ ഭക്ഷിക്കും.

Duhan 44:45

ടാർ പോലെയുണ്ടായിരിക്കും ഈ ഫലം. അവരുടെ വയറുകളിൽ കടുത്ത ചൂടിനാൽ അത് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും.

Duhan 44:46

അങ്ങേയറ്റം ചൂടു പിടിച്ച വെള്ളം കിടന്നു തിളക്കുന്ന പോലെ.

Duhan 44:47

നരകത്തിൻറെ കാവൽക്കാരായ 'സബാനിയതി'നോട് പറയപ്പെടും: അവനെ പിടിക്കുക! നരകത്തിൻറെ മദ്ധ്യത്തിലേക്ക് പരുഷമായി അവനെ വലിച്ചു കൊണ്ടു പോവുക.

Duhan 44:48

ശേഷം അവൻറെ തലക്ക് മുകളിലൂടെ ചൂടുള്ള വെള്ളം നിങ്ങൾ കുത്തിച്ചൊരിയുക. അങ്ങനെ ശിക്ഷ അവനെ വിട്ടു പിരിയുകയേ ഇല്ല.

Duhan 44:49

അവനെ പരിഹാസ്യനാക്കി കൊണ്ട് പറയപ്പെടും: വേദനയേറിയ ഈ ശിക്ഷ നീ രുചിച്ചറിയ്! ആർക്കും അടുക്കാൻ കഴിയാത്ത തരം പ്രതാപിയും, സമൂഹമദ്ധ്യത്തിൽ മാന്യനുമായിരുന്നല്ലോ നീ.

Duhan 44:50

പരലോകത്ത് സംഭവിക്കുമോ എന്ന് നിങ്ങൾ സംശയിച്ചിരുന്ന അതേ ശിക്ഷയാണിത്. ഇപ്പോൾ കൺമുന്നിൽ കണ്ടതോടെ നിങ്ങളുടെ സംശയമെല്ലാം നീങ്ങിയിരിക്കുമല്ലോ?!

Duhan 44:51

തങ്ങളുടെ രക്ഷിതാവിൻറെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിലക്കുകൾ ഉപേക്ഷിച്ചും ജീവിച്ചവർ ഒരു പ്രയാസവും ബാധിക്കാത്ത നിലയിൽ നിർഭയരായി ഒരിടത്ത് വസിക്കുന്നതായിരിക്കും.

Duhan 44:52

പൂന്തോട്ടങ്ങൾക്കും ഒഴുകുന്ന അരുവികൾക്കുമിടയിൽ.

Duhan 44:53

സ്വർഗത്തിൽ അവർ കട്ടിയുള്ളതും നേർത്തതുമായ പട്ടുവസ്ത്രങ്ങൾ ധരിക്കും. അവർ പരസ്പരം അഭിമുഖീകരിച്ചു കൊണ്ടായിരിക്കും ഉണ്ടാവുക; ആർക്കും മറ്റൊരാളെ കാണുന്നതിനായി പിന്നിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല.

Duhan 44:54

ഈ പറഞ്ഞ ആദരണീയമായ പ്രതിഫലങ്ങൾക്കൊപ്പം, -കറുകറുത്ത കൃഷ്ണമണിയും അതിനു ചുറ്റും ശുദ്ധ വെളുപ്പും നിറഞ്ഞ- വിശാലമായ നയനങ്ങളുള്ള ഉത്തമരായ സ്ത്രീകളെ അവർക്ക് നാം വിവാഹം കഴിപ്പിച്ചു നൽകും.

Duhan 44:55

അവർ ഉദ്ദേശിക്കുന്ന പഴവർഗങ്ങൾ കൊണ്ടു വരാൻ തങ്ങളുടെ ഭൃത്യന്മാരോട് അവർ ആവശ്യപ്പെട്ടു കൊണ്ടിരിക്കും; എന്നെങ്കിലും ഇതെല്ലാം അവസാനിച്ചു പോകുമെന്ന ഭയമോ, ഇവ കഴിച്ചത് കൊണ്ടെന്തെങ്കിലും പ്രയാസമുണ്ടാകുമോ എന്ന പേടിയോ ഇല്ലാതെ.

Duhan 44:56

അവരതിൽ നിത്യവാസികളായിരിക്കും. അവിടെ മരണം ഇനിയവർ അനുഭവിക്കില്ല. ഇഹലോകത്ത് വെച്ചുണ്ടായ ആദ്യ മരണമല്ലാതെ. അവരുടെ രക്ഷിതാവ് നരകശിക്ഷയിൽ നിന്ന് അവരെ കാത്തു രക്ഷിച്ചിരിക്കുന്നു.

Duhan 44:57

നിൻറെ രക്ഷിതാവ് അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹവും ഔദാര്യവുമത്രെ ഇത്. അപ്രകാരം സ്വർഗത്തിൽ പ്രവേശിക്കപ്പെട്ടു എന്നതും, നരകത്തിൽ നിന്ന് കാത്തുരക്ഷിക്കപ്പെട്ടു എന്നതും തന്നെയാണ് മഹത്തരമായ വിജയം. അതിനോട് അടുത്തു നിൽക്കുന്ന മറ്റൊരു വിജയവുമില്ല.

Duhan 44:58

അല്ലാഹുവിൻറെ റസൂലേ! ഈ ഖുർആൻ നിൻറെ ഭാഷയായ അറബിയിൽ അവതരിപ്പിച്ചു കൊണ്ട് നാം എളുപ്പമുള്ളതും ലളിതവുമാക്കിയത് അവർ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നതിന് വേണ്ടി മാത്രമാണ്.

Duhan 44:59

അതിനാൽ നബിയേ! അവരുടെ നാശവും നിൻറെ വിജയവും കാത്തിരിക്കുക! അവരാകട്ടെ, നിൻറെ മരണവും കാത്തിരിക്കുന്നവരാണ്.

Câsiye 45:1

ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Câsiye 45:2

ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത പ്രതാപവാനായ 'അസീസും', തൻറെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് ചെയ്യുന്ന 'ഹകീമു'മായ അല്ലാഹുവിങ്കൽ നിന്നാകുന്നു ഈ ഖുർആനിൻറെ അവതരണം.

Câsiye 45:3

തീർച്ചയായും ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവിൻറെ ശക്തിയും ഏകത്വവും (ഇസ്ലാമിൽ) വിശ്വസിച്ചവരെ ബോധ്യപ്പെടുത്തുന്ന അനേകം ദൃഷ്ടാന്തങ്ങളുണ്ട്. കാരണം അവരാണ് ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നവർ.

Câsiye 45:4

അല്ലയോ ജനങ്ങളേ! നിങ്ങളെ ഒരു ബീജത്തിൽ നിന്നും, ശേഷം ഒരു ഭ്രൂണത്തിൽ നിന്നും, ശേഷം ഒരു മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചതിലും, ഭൂമിയുടെ മുകളിലൂടെ ചലിക്കുന്ന നിലയിൽ അല്ലാഹു വിന്യസിച്ച ജന്തുജാലങ്ങളെ സൃഷ്ടിച്ചതിലും, അല്ലാഹു മാത്രമാണ് സ്രഷ്ടാവ് എന്നുറച്ചു വിശ്വസിക്കുന്നവർക്ക് അവൻറെ ഏകത്വം ബോധ്യപ്പെടുത്തുന്ന അനേകം തെളിവുകൾ ഉണ്ട്.

Câsiye 45:5

രാപ്പകലുകൾ മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്ത് നിന്ന് ഇറക്കിയ മഴയിലും, അതു മൂലം -സസ്യങ്ങളില്ലാതെ, നിർജ്ജീവമായി കിടന്നിരുന്ന- ഭൂമിയിൽ ചെടികൾ മുളപ്പിച്ച് അതിന് ജീവൻ നൽകിയതിലും, നിങ്ങൾക്ക് ഉപകാരപ്പെടുന്നതിനായി വ്യത്യസ്ത ദിശകളിൽ നിന്ന് കാറ്റുകളെ നിയന്ത്രിച്ചു കൊണ്ടു വരുന്നതിലും ചിന്തിക്കുന്ന ജനങ്ങൾക്ക് തെളിവുകളുണ്ട്. അല്ലാഹു ഏകനാണെന്നതിനും, അവന് സൃഷ്ടികളെ മരണ ശേഷം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നതിനും, എല്ലാം ചെയ്യാൻ അവന് സാധിക്കുമെന്നതിനും അതിലെല്ലാം അവർ തെളിവുകൾ കണ്ടെത്തും.

Câsiye 45:6

ഈ ദൃഷ്ടാന്തങ്ങളും തെളിവുകളും - അല്ലാഹുവിൻറെ റസൂലേ!- സത്യപ്രകാരം നാം താങ്കൾക്ക് പാരായണം ചെയ്തു തരുന്നു. അല്ലാഹുവിൻറെ ദാസനായ (മുഹമ്മദ് നബി -ﷺ- യുടെ) മേൽ അവതരിക്കപ്പെട്ട, അല്ലാഹുവിൻറെ സംസാരത്തിലും അവൻറെ തെളിവുകളിലും അവർ വിശ്വസിക്കുന്നില്ലെങ്കിൽ ഇനിയേത് സംസാരത്തിലാണ് ഇതിന് ശേഷം അവർ വിശ്വസിക്കുക?! ഏതു തെളിവുകളെല്ലാമാണ് ഇതിന് പുറമെ അവർ സത്യപ്പെടുത്തുക?!

Câsiye 45:7

ധാരാളമായി കളവു പറയുന്ന, അനേകം തിന്മകൾ ചെയ്തു കൂട്ടുന്ന എല്ലാവർക്കും അല്ലാഹുവിൻറെ ശിക്ഷയും, അവനിൽ നിന്നുള്ള നാശവും ഉണ്ടാകട്ടെ!

Câsiye 45:8

(ഇസ്ലാമിനെ) നിഷേധിക്കുന്ന ഇവൻ അല്ലാഹുവിൻറെ ഖുർആനിലെ ആയത്തുകൾ അവൻറെ മേൽ പാരായണം ചെയ്യപ്പെടുന്നത് കേൾക്കുന്നു. എന്നിട്ടും -സത്യം സ്വീകരിക്കുന്നതിൽ നിന്ന് അഹംഭാവത്തോടെ പിന്തിരിഞ്ഞു നിന്നു കൊണ്ട്- അവൻ മുൻപ് നിലകൊണ്ടിരുന്ന നിഷേധത്തിലും തിന്മകളിലും തന്നെ തുടർന്നു പോവുന്നു. അവൻറെ മേൽ പാരായണം ചെയ്യപ്പെട്ട ഈ ആയത്തുകളൊന്നും കേൾക്കാത്തതു പോലെ! അല്ലാഹുവിൻറെ റസൂലേ! അവന് പ്രയാസകരമായി തീരുന്ന, പരലോകത്ത് അവനെ കാത്തിരിക്കുന്ന വേദനയേറിയ ഒരു ശിക്ഷയെ കുറിച്ച് താങ്കൾ അവനെ അറിയിക്കുക.

Câsiye 45:9

ഖുർആനിൽ നിന്ന് എന്തെങ്കിലും അവൻ അറിഞ്ഞാൽ, പരിഹസിക്കാൻ ലഭിച്ച ഒരു വിഷയമാക്കി അതിനെ അവർ തീർക്കും. ഖുർആനിനെ പരിഹസിക്കുന്ന ഇത്തരക്കാർക്ക് പരലോകത്ത് നിന്ദ്യമായ ശിക്ഷയുണ്ട്.

Câsiye 45:10

അവരുടെ മുൻപിൽ -പരലോകത്ത്- അവരെ കാത്തിരിക്കുന്ന നരകാഗ്നിയുണ്ട്. അവർ സമ്പാദിച്ചു വെച്ച സമ്പാദ്യമൊന്നും അല്ലാഹുവിങ്കൽ അവർക്ക് യാതൊരു ഉപകാരവും നേടിക്കൊടുക്കുകയില്ല. അല്ലാഹുവിന് പുറമെ അവർ ആരാധിക്കുന്നതിനായി ഉണ്ടാക്കി വെച്ചിട്ടുള്ള വിഗ്രഹങ്ങൾ (അല്ലാഹുവിൻറെ ശിക്ഷ) അവരിൽ നിന്ന് തടുത്തു വെക്കുകയുമില്ല. പരലോകത്ത് അവർക്ക് ഗൗരവതരമായ ശിക്ഷയുണ്ട്.

Câsiye 45:11

നമ്മുടെ ദൂതൻ മുഹമ്മദ് നബി -ﷺ- യുടെ മേൽ നാം അവതരിപ്പിച്ച ഈ ഗ്രന്ഥം സത്യപാതയിലേക്ക് വഴികാട്ടുന്നതാകുന്നു. അല്ലാഹുവിൻറെ ദൂതൻറെ മേൽ അവതരിക്കപ്പെട്ട ആയത്തുകളെ നിഷേധിച്ചവരാകട്ടെ; അവർക്ക് വളരെ മോശമായ, വേദനയേറിയ ശിക്ഷയുണ്ട്.

Câsiye 45:12

ജനങ്ങളേ! അല്ലാഹു മാത്രമാകുന്നു നിങ്ങൾക്ക് സമുദ്രത്തെ അധീനപ്പെടുത്തി തന്നവൻ. അവൻറെ കൽപ്പനപ്രകാരം അതിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നതിനും, അനുവദനീയമായ സമ്പാദ്യവഴികളിലൂടെ നിങ്ങൾ അല്ലാഹുവിൻറെ അനുഗ്രഹം തേടുന്നതിനും, അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അവൻറെ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നവരാകുവാനും വേണ്ടി.

Câsiye 45:13

ആകാശങ്ങളിലെ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നു. ഭൂമിയിലെ അരുവികളെയും വൃക്ഷങ്ങളെയും പർവ്വതങ്ങളെയും മറ്റും അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നു. ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിൻ്റെ ഔദാര്യവും അവൻ്റെ നന്മയും മാത്രമാണ്. അവ നിങ്ങൾക്ക് കീഴ്പ്പെടുത്തിത്തന്നു എന്നതിൽ, അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുകയും, അതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും ചെയ്യുന്ന സമൂഹത്തിന് അവൻറെ ശക്തിയും ഏകത്വവും ബോധ്യപ്പെടുത്തുന്ന അനേകം ദൃഷ്ടാന്തങ്ങളുണ്ട്.

Câsiye 45:14

അല്ലാഹുവിൻറെ റസൂലേ! അല്ലാഹുവിൽ വിശ്വസിക്കുകയും അവൻറെ ദൂതനെ സത്യപ്പെടുത്തുകയും ചെയ്തവരോട് പറയുക: അല്ലാഹുവിൻറെ അനുഗ്രഹങ്ങൾക്കോ ശിക്ഷകൾക്കോ യാതൊരു പരിഗണനയും നൽകാത്ത, നിങ്ങളെ ഉപദ്രവിക്കുന്ന നിഷേധികളോട് നിങ്ങൾ പൊറുക്കുക. തീർച്ചയായും അല്ലാഹു ക്ഷമാശീലരായ (ഇസ്ലാമിൽ) വിശ്വസിച്ചവർക്കും, അതിരു കവിഞ്ഞ (ഇസ്ലാമിനെ) നിഷേധിച്ചവർക്കും അവർ ഇഹലോകത്ത് പ്രവർത്തിച്ചതിൻറെ അടിസ്ഥാനത്തിലുള്ള പ്രതിഫലം നൽകുന്നതാണ്.

Câsiye 45:15

ആരെങ്കിലും ഒരു സൽകർമ്മം പ്രവർത്തിച്ചാൽ അതിൻറെ പ്രതിഫലം അവന് തന്നെയാണ്. അല്ലാഹു അവൻറെ പ്രവർത്തനത്തിൽ നിന്ന് ധന്യനാണ്. ആരെങ്കിലും തൻറെ പ്രവർത്തനം മോശമാക്കിയാൽ അതിൻറെ ദോഷഫലവും ശിക്ഷയും അവന് തന്നെ. അവൻറെ തിന്മ അല്ലാഹുവിന് ഒരു ഉപദ്രവവും ഉണ്ടാക്കുകയില്ല. ശേഷം, പരലോകത്ത് നമ്മിലേക്ക് മാത്രമാണ് നിങ്ങളുടെ മടക്കം. അവിടെ ഓരോരുത്തർക്കും അവന് അർഹമായ പ്രതിഫലം നാം നൽകുന്നതാണ്.

Câsiye 45:16

ഇസ്രാഈൽ സന്തതികൾക്ക് നാം തൗറാത്തും, അതനുസരിച്ച് ജനങ്ങൾക്കിടയിൽ വിധി നടപ്പിലാക്കാനുള്ള (അധികാരവും) നൽകി. നബിമാരിൽ ബഹുഭൂരിപക്ഷത്തെയും അവരിൽ നിന്ന് - ഇബ്രാഹീമിൻറെ സന്തതി പരമ്പരയിൽ നിന്ന് - നാം ആക്കുകയും ചെയ്തു. അവർക്ക് നാം വിവിധങ്ങളായ വിശിഷ്ട വസ്തുക്കൾ ഉപജീവനമായി നൽകി. അവരുടെ കാലഘട്ടത്തിലെ മനുഷ്യരിൽ അവരെ നാം ഏറ്റവും ശ്രേഷ്ഠരാക്കി.

Câsiye 45:17

സത്യവും അസത്യവും വേർതിരിക്കുന്ന തെളിവുകൾ നാം അവർക്ക് നൽകുകയും ചെയ്തു. നമ്മുടെ നബിയായ മുഹമ്മദ് നബി -ﷺ- യുടെ നിയോഗമനത്തോടെ, തെളിവുകൾ സുസ്ഥാപിതമായതിന് ശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള പരസ്പര മാത്സര്യമല്ലാതെ മറ്റൊന്നുമല്ല ഈ അഭിപ്രായഭിന്നതയിലേക്ക് അവരെ കൊണ്ടു ചെന്നെത്തിച്ചത്. അല്ലാഹുവിൻറെ റസൂലേ! തീർച്ചയായും ഇഹലോകത്ത് അവർ അഭിപ്രായഭിന്നതയിലായിട്ടുള്ള വിഷയത്തിൽ, നിൻറെ രക്ഷിതാവ് അന്ത്യനാളിൽ അവർക്കിടയിൽ വിധി കൽപ്പിക്കുന്നതാണ്. അന്ന് സത്യവാൻ ആരായിരുന്നെന്നും, അസത്യവാനാരായിരുന്നെന്നും അവൻ വ്യക്തമാക്കുന്നതാണ്.

Câsiye 45:18

(നബിയേ,) പിന്നീട് അങ്ങേക്ക് മുൻപുള്ള നമ്മുടെ നബിമാരോട് നാം കൽപ്പിച്ച (അതേ) വഴിയിലും മാർഗത്തിലും ചര്യയിലും താങ്കളെയും നാം ആക്കിയിരിക്കുന്നു. താങ്കൾ (അല്ലാഹുവിൽ) വിശ്വസിക്കുവാനും സൽകർമ്മങ്ങൾ പ്രവർത്തിക്കാനും (ജനങ്ങളെ) ക്ഷണിക്കുന്നു. അതിനാൽ ഈ മാർഗം താങ്കൾ പിൻപറ്റുക. എന്താണ് സത്യമെന്ന് അറിഞ്ഞിട്ടില്ലാത്തവരുടെ ദേഹേഛകളെ താങ്കൾ പിൻപറ്റരുത്. അവരുടെ ദേഹേഛകൾ സത്യപാതയിൽ നിന്ന് വഴികേടിലാക്കുന്നവയാണ്.

Câsiye 45:19

നീ അവരുടെ ദേഹേഛ പിൻപറ്റിയാൽ, അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് എന്തെങ്കിലുമൊന്ന് തടുത്തു നിർത്താൻ സത്യം മനസ്സിലാക്കിയിട്ടില്ലാത്ത ഇവരെക്കൊണ്ട് സാധിക്കുകയില്ല. തീർച്ചയായും വ്യത്യസ്ത മതവിശ്വാസാദർശങ്ങളിൽ പെട്ട എല്ലാ അതിക്രമികളും പരസ്പരം സഹായികളും, (ഇസ്ലാമിൽ) വിശ്വസിച്ചവർക്കെതിരെ സർവ്വപിന്തുണയും നൽകുന്നവരുമാണ്. എന്നാൽ അല്ലാഹു അവൻറെ കൽപ്പനകൾ അനുസരിച്ചും വിരോധങ്ങൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ച് ജീവിക്കുന്നവരെ സഹായിക്കുന്നവനാകുന്നു.

Câsiye 45:20

നമ്മുടെ ദൂതൻറെ മേൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ ജനങ്ങൾക്ക് സത്യവും അസത്യവും വേർതിരിച്ചു ബോധ്യപ്പെടുത്തി നൽകുന്ന സുവ്യക്തമായ തെളിവുകളും, സത്യത്തിലേക്കുള്ള മാർഗദർശനവും, ദൃഢവിശ്വാസികളായ സമൂഹത്തിന് കാരുണ്യവുമാകുന്നു. കാരണം അവരാണ് (ദൃഢവിശ്വാസികൾ) ഇത് കൊണ്ട് നേരായ മാർഗത്തിലേക്ക് എത്തിച്ചേരുക. അങ്ങനെ അവരുടെ രക്ഷിതാവ് അവരെ തൃപ്തിപ്പെടുകയും, സ്വർഗത്തിൽ അവരെ പ്രവേശിപ്പിക്കുകയും, നരകത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്തുകയും ചെയ്യും.

Câsiye 45:21

അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് ലഭിക്കുന്നത് പോലുള്ള പ്രതിഫലം, തങ്ങളുടെ ശരീരാവയവങ്ങൾ കൊണ്ട് നിഷേധവും തിന്മകളും ചെയ്തു കൂട്ടിയവർക്കും നാം നൽകുമെന്ന് വിചാരിച്ചിരിക്കുകയാണോ അവർ? അവരുടെ രണ്ടു കൂട്ടരുടെയും ഐഹികജീവിതവും പാരത്രിക ജീവിതവും ഒരു പോലെയാകുമെന്ന്?! എത്ര മോശം വിധിയാണ് അവരുടേത്!

Câsiye 45:22

അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും വളരെ മഹത്തരമായ ഒരു ലക്ഷ്യത്തോടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. അവയൊന്നും അവൻ കളിയായി സൃഷ്ടിച്ചതല്ല. ഓരോ വ്യക്തിക്കും അവർ പ്രവർത്തിച്ചത് - അത് നന്മയോ തിന്മയോ ആകട്ടെ -; അതിനുള്ള പ്രതിഫലം നൽകപ്പെടുന്നതിന് വേണ്ടി. അല്ലാഹു (പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ ഏടുകളിൽ നിന്ന്) അവരുടെ നന്മകൾ കുറച്ചു കൊണ്ടോ, (അവർ ചെയ്യാത്ത) തിന്മകൾ വർദ്ധിപ്പിച്ചോ അവരോട് അനീതി ചെയ്യുകയില്ല.

Câsiye 45:23

അല്ലാഹുവിൻറെ റസൂലേ! തൻറെ ദേഹേഛയെ പിൻപറ്റുകയും, ഒരിക്കലും അതിന് എതിരു പ്രവർത്തിക്കാതെ, തൻറെ ആരാധ്യൻറെ സ്ഥാനത്ത് (സ്വേഛകളെ) പ്രതിഷ്ഠിക്കുകയും ചെയ്തവനെ നീ കണ്ടില്ലേ?! അല്ലാഹു അറിഞ്ഞു കൊണ്ട് തന്നെ അവനെ വഴികേടിലാക്കിയിരിക്കുന്നു; കാരണം അവൻ വഴികേടിലാക്കപ്പെടാൻ എന്തു കൊണ്ടും അർഹനാണ്. അവൻറെ ഹൃദയത്തിന് അല്ലാഹു മുദ്ര വെച്ചിരിക്കുന്നു; അതിനാൽ അവൻ സ്വന്തത്തിന് ഉപകാരപ്പെടുന്ന രൂപത്തിൽ ഒന്നും കേൾക്കുകയില്ല. അവൻറെ കാഴ്ചക്ക് അല്ലാഹു ഒരു മൂടി വെച്ചിരിക്കുന്നു; സത്യം കണ്ടെത്തുന്നതിൽ നിന്ന് അതവനെ തടയുന്നു. അല്ലാഹു വഴികേടിലാക്കിയതിന് ശേഷം അവനെ നേർവഴിയിലാക്കാൻ ആരാണുള്ളത്?! അതിനാൽ ദേഹേഛകളെ പിൻപറ്റുന്നതിൻറെ ഉപദ്രവത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! അല്ലാഹുവിൻറെ മതനിയമങ്ങൾ അനുസരിക്കുന്നതിലുള്ള സൽഫലങ്ങളെ കുറിച്ചും (നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?!)

Câsiye 45:24

പുനരുത്ഥാനത്തെ നിഷേധിക്കുന്ന, (ഇസ്ലാമിൽ) വിശ്വസിക്കാത്തവർ പറഞ്ഞു: ജീവിതമെന്നാൽ നമ്മുടെ ഈ ജീവിതം മാത്രമാകുന്നു. ഇതിന് ശേഷം ഇനിയൊരു ജീവിതമില്ല. ചില സമൂഹങ്ങൾ മരിച്ചു പോകുന്നു; അവരിനി തിരിച്ചു വരില്ല. മറ്റു ചിലർ ജീവിക്കുന്ന. രാപ്പകലുകൾ മാറിമാറി വരുന്നതിനാൽ നാം മരിച്ചു പോകുന്നു. യഥാർത്ഥത്തിൽ, പുനരുത്ഥാനത്തെ നിഷേധിക്കാൻ തക്കവണ്ണം ഒരു അറിവും അവർക്കില്ല. അവർ ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ തീർച്ചയായും ഊഹം (യഥാർഥ) സത്യത്തിന് പകരമാവില്ല.

Câsiye 45:25

പുനരുത്ഥാനത്തെ നിഷേധിക്കുന്ന, ബഹുദൈവാരാധകർക്ക് നീ നമ്മുടെ വ്യക്തമായ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിച്ചാൽ അല്ലാഹുവിൻറെ ദൂതരോടും അവിടുത്തെ അനുചരന്മാരോടും അവർക്ക് പറയാനുള്ള ഏകന്യായം ഇത്ര മാത്രമായിരിക്കും: ഞങ്ങളുടെ മരണ ശേഷം ഞങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന നിങ്ങളുടെ ഈ വാദം സത്യമാണെങ്കിൽ, ഞങ്ങളുടെ മരിച്ചു പോയ പിതാക്കന്മാരെ ഞങ്ങൾക്ക് ജീവിപ്പിച്ചു കൊണ്ടു വന്നു തരിക.

Câsiye 45:26

അല്ലാഹുവിൻറെ റസൂലേ! അവരോട് പറയുക: അല്ലാഹു നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങൾക്ക് ജീവൻ നൽകുകയും ചെയ്യുന്നു. ശേഷം അവൻ നിങ്ങളെ മരിപ്പിക്കുന്നു. അങ്ങനെ നിങ്ങളുടെ മരണ ശേഷം അന്ത്യനാളിൽ വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി അവൻ നിങ്ങളെ ഒരുമിച്ചു കൂട്ടുന്നതാണ്. വരുമെന്നതിൽ ഒരു സംശയവും വേണ്ടതില്ലാത്ത ദിനമാകുന്നു അത്. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും (ഈ യാഥാർഥ്യങ്ങൾ) തിരിച്ചറിയുന്നില്ല. അതു കൊണ്ടാണ് അന്നേക്ക് വേണ്ടി സൽകർമ്മങ്ങൾ ചെയ്തു കൊണ്ട് അവർ തയ്യാറെടുക്കാത്തത്.

Câsiye 45:27

ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിന് മാത്രമാകുന്നു. അവ രണ്ടിലും ആരാധിക്കപ്പെടാൻ അർഹതയുള്ളവനായി മറ്റാരുമില്ല. വിചാരണക്കും പ്രതിഫലത്തിനുമായി മരിച്ചവരെ അല്ലാഹു ഉയർത്തെഴുന്നേൽപ്പിക്കുന്ന അന്ത്യനാൾ സംഭവിക്കുന്ന ദിവസമാകട്ടെ; അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുകയും, സത്യത്തെ തകർക്കാനും, അസത്യത്തെ വളർത്താനും ശ്രമിക്കുന്ന അസത്യവാദികൾ നഷ്ടത്തിൽ അകപ്പെടും.

Câsiye 45:28

അല്ലാഹുവിൻറെ റസൂലേ! അന്നേ ദിവസം ഓരോ സമുദായവും എന്താണ് തങ്ങളോട് ചെയ്യപ്പെടാൻ പോകുന്നത് എന്ന ഉദ്വേഗത്തോടെ മുട്ടു കുത്തിയ നിലയിൽ നിൽക്കുന്നത് നിനക്ക് കാണാൻ കഴിയും. ഓരോ സമുദായവും അവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട ഏടുകളിലേക്ക് വിളിക്കപ്പെടും. (മനുഷ്യരുടെ) പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട മലക്കുകൾ എഴുതിയവയാണ് ആ ഏടുകൾ. ജനങ്ങളേ! നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന നന്മയോ തിന്മയോ ആകട്ടെ; അതിനെല്ലാമുള്ള പ്രതിഫലം ഇന്നേ ദിവസം നിങ്ങൾക്ക് നൽകപ്പെടും.

Câsiye 45:29

മലക്കുകൾ നിങ്ങളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വെച്ചിരുന്ന നമ്മുടെ രേഖയിതാ. സത്യസന്ധമായി അത് നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കുന്നു. അതിനാൽ വായിച്ചു നോക്കുക! നിങ്ങൾ ഇഹലോകത്ത് പ്രവർത്തിക്കുന്നതെല്ലാം രേഖപ്പെടുത്തി വെക്കാൻ നാം മലക്കുകളോട് കൽപ്പിച്ചിട്ടുണ്ടായിരുന്നു.

Câsiye 45:30

എന്നാൽ (അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവരുടെ രക്ഷിതാവ് അവൻറെ സ്വർഗത്തിൽ തൻറെ കാരുണ്യത്താൽ അവരെ പ്രവേശിപ്പിക്കുന്നതാണ്. അല്ലാഹു അവർക്ക് നൽകുന്ന ആ പ്രതിഫലം തന്നെയാകുന്നു വ്യക്തമായ വിജയം. അതിന് സമാനമായ മറ്റൊരു വിജയവുമില്ല.

Câsiye 45:31

എന്നാൽ അല്ലാഹുവിൽ അവിശ്വസിച്ചവർ; അവരുടെ ദുഃഖം വർദ്ധിപ്പിക്കുന്ന നിലയിൽ അവരോട് പറയപ്പെടും: എൻറെ ആയത്തുകൾ നിങ്ങൾക്ക് പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടിരുന്നില്ലേ?! അപ്പോൾ നിങ്ങൾ അതിൽ വിശ്വസിക്കുന്നതിൽ നിന്ന് അഹംഭാവം നടിച്ചു. (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും, കുറ്റവാളികളായി (ജീവിച്ചി)രുന്ന ഒരു സമൂഹമായിരുന്നു നിങ്ങൾ.

Câsiye 45:32

അല്ലാഹു തൻറെ അടിമകളെ ഉയർത്തെഴുന്നേൽപ്പിക്കുകയും അവർക്ക് പ്രതിഫലം നൽകുകയും ചെയ്യുമെന്ന അവൻറെ വാഗ്ദാനം സത്യമാണ് എന്നും, അതിൽ യാതൊരു അവ്യക്തതയും വേണ്ടതില്ല എന്നും, അന്ത്യനാൾ യാഥാർഥ്യമാണെന്നും, അതിൽ യാതൊരു സംശയവുമില്ലെന്നും, അതിനാൽ അന്നേ ദിവസത്തിന് വേണ്ടി നിങ്ങൾ പ്രവർത്തിക്കുക എന്നും നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ പറയും: എന്താണീ അന്ത്യനാൾ?! ഞങ്ങൾക്കതിനെ കുറിച്ചൊന്നും അറിയുകയില്ല. അത് വരാൻ ഒരു ചെറിയ സാധ്യതയുണ്ടെന്ന ബലമില്ലാത്ത ഒരു ഊഹമല്ലാതെ ഞങ്ങൾക്കില്ല. അങ്ങനെയൊന്ന് സംഭവിക്കുമെന്നതിൽ ഞങ്ങൾ ദൃഢവിശ്വാസമുള്ളവരേ അല്ല.

Câsiye 45:33

അവർ ഇഹലോകത്ത് ചെയ്തു കൂട്ടിയ നിഷേധത്തിൻറെയും തിന്മകളുടെയും ദൂഷ്യഫലങ്ങൾ അവർക്ക് വ്യക്തമാകുന്നതാണ്. ശിക്ഷയെ കുറിച്ച് താക്കീത് നൽകപ്പെടവെ, അവർ പരിഹസിച്ചു കൊണ്ടിരുന്ന ശിക്ഷ അവരുടെ മേൽ ഇറങ്ങുകയും ചെയ്യുന്നതാണ്.

Câsiye 45:34

അല്ലാഹു അവരോട് പറയും: ഇങ്ങനെയൊരു ദിവസത്തെ കുറിച്ച് വിസ്മരിക്കുകയും, (അല്ലാഹുവിൽ) വിശ്വസിച്ചും സൽകർമ്മങ്ങൾ പ്രവർത്തിച്ചും ഇതിന് വേണ്ടി തയ്യാറെടുക്കാതിരുന്നതിനാലും ഇന്നേ ദിവസം നാം നിങ്ങളെ നരകത്തിൽ ഉപേക്ഷിക്കുന്നു. നിങ്ങൾക്ക് മടങ്ങിച്ചെല്ലാനുള്ള നിങ്ങളുടെ സങ്കേതം നരകമാകുന്നു. അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് നിങ്ങളെ പ്രതിരോധിക്കുന്ന ഒരു സഹായിയും നിങ്ങൾക്കില്ല.

Câsiye 45:35

അല്ലാഹുവിൻറെ ആയത്തുകളെ നിങ്ങൾ പരിഹാസ്യമാക്കി തീർത്തത് കാരണത്താലാണ് നിങ്ങൾക്ക് മേൽ ഈ ശിക്ഷ വന്നു ഭവിച്ചത്. ഐഹിക ജീവിതം അതിൻറെ ആസ്വാദനങ്ങളാലും ദേഹേഛകളാലും നിങ്ങളെ വഞ്ചിച്ചിരിക്കുന്നു. അല്ലാഹുവിൻറെ ആയത്തുകളെ പരിഹസിച്ച ഈ നിഷേധികൾ ഇന്നേ ദിവസം നരകത്തിൽ നിന്ന് പുറത്തു കടക്കാൻ അവർ (അനുവദിക്കപ്പെടുന്നതല്ല). മറിച്ച്, എന്നെന്നേക്കുമായി അവരതിൽ നിലകൊള്ളും. ഇനിയൊരിക്കലും ഐഹിക ജീവിതത്തിലേക്ക് സൽകർമ്മങ്ങൾ പ്രവർത്തിക്കാനായി അവർ മടക്കപ്പെടുകയില്ല. അവരെ ഇനിയൊരിക്കലും അല്ലാഹു തൃപ്തിപ്പെടുകയുമില്ല.

Câsiye 45:36

അപ്പോൾ അല്ലാഹുവിന് മാത്രമാകുന്നു സർവ്വസ്തുതിയും. ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവും, എല്ലാ സൃഷ്ടികളുടെയും രക്ഷിതാവുമായുള്ളവൻ.

Câsiye 45:37

ആകാശങ്ങളിലും ഭൂമിയിലും അവനാകുന്നു സർവ്വ മഹത്വവും ഗാംഭീര്യവുമുള്ളത്. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അസീസും', തൻറെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്ന 'ഹകീമു'മത്രെ അവൻ.

Ahkaf 46:1

ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Ahkaf 46:2

ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത പ്രതാപവാനായ 'അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും മഹത്തരമായ ലക്ഷ്യമുള്ള 'ഹകീമു'മായ അല്ലാഹുവിങ്കൽ നിന്നാകുന്നു ഖുർആനിൻ്റെ അവതരണം.

Ahkaf 46:3

ആകാശഭൂമികളെ നാം വ്യർഥമായി സൃഷ്ടിച്ചിട്ടില്ല. മറിച്ച് അവയെല്ലാം മഹത്തരമായ ഒരു ലക്ഷ്യത്തിനായി യാഥാർഥ്യത്തോടെ നാം സൃഷ്ടിച്ചവയാണ്. ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവായ അല്ലാഹുവിനെ മനുഷ്യർ അറിയുക എന്നതും, അങ്ങനെ അവന് മാത്രം ആരാധനകൾ സമർപ്പിക്കുന്നവരായി -അവനിൽ പങ്കുചേർക്കാത്തവരായി- അവർ മാറുക എന്നതും അതിന്റെ ലക്ഷ്യമാണ്. -അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു അവധി വരെ- മനുഷ്യർക്ക് ഭൂമിയിൽ മേധാവിത്വം നൽകിയതിന് പിന്നിലുള്ള ഉദ്ദേശങ്ങൾ അവർ പൂർത്തീകരിക്കുക എന്നതും ഒരു ലക്ഷ്യമാണ്. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർ അവൻ്റെ ഗ്രന്ഥമായ ഖുർആനിൽ തങ്ങൾക്ക് താക്കീത് നൽകപ്പെട്ട കാര്യങ്ങളിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്നു; അവർ അതിന് ഒരു പരിഗണനയും നൽകുന്നില്ല.

Ahkaf 46:4

അല്ലാഹുവിൻ്റെ റസൂലേ! സത്യത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ വിഗ്രഹങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക. ഭൂമിയുടെ ഏതു ഭാഗമാണ് അവർ സൃഷ്ടിച്ചതായുള്ളത്?! ഏതെങ്കിലും പർവ്വതം അവർ പടച്ചതായുണ്ടോ? അല്ലെങ്കിൽ ഒരു നദി?! അല്ലെങ്കിൽ ആകാശങ്ങളുടെ സൃഷ്ടിപ്പിൽ അല്ലാഹുവിനോടൊപ്പം വല്ല പങ്കോ പങ്കാളിത്തമോ അവർക്കുണ്ടോ? ഖുർആനിന് മുൻപ് അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട ഏതെങ്കിലുമൊരു ഗ്രന്ഥവുമായി നിങ്ങൾ വരൂ. അല്ലെങ്കിൽ ആദ്യകാലക്കാർ വിട്ടേച്ചു പോയ അറിവിൽ നിന്ന് ബാക്കിയായ എന്തെങ്കിലും കൊണ്ടു വരൂ. നിങ്ങളുടെ വിഗ്രഹങ്ങൾക്ക് ആരാധനകൾ നൽകാൻ അർഹതയുണ്ട് എന്ന വാദം സത്യമാണെങ്കിൽ അതാണല്ലോ നിങ്ങൾ ചെയ്യേണ്ടത്.

Ahkaf 46:5

അല്ലാഹുവിന് പുറമെ അന്ത്യനാൾ വരെ അവൻ്റെ പ്രാർത്ഥനക്ക് ഒരുത്തരവും നൽകാത്ത വിഗ്രഹത്തെ ആരാധിക്കുന്നവനെക്കാൾ വഴിപിഴച്ച മറ്റൊരുത്തനുമില്ല. അവർ ആരാധിച്ചു കൊണ്ടിരിക്കുന്ന ഈ വിഗ്രഹങ്ങൾ തങ്ങളുടെ ആരാധ്യന്മാരുടെ പ്രാർത്ഥനകളെ കുറിച്ച് അശ്രദ്ധയിലാകുന്നു. അപ്പോളെങ്ങനെയാണ് അവ ഇവരെ സഹായിക്കുകയോ ഇവരെ ഉപദ്രവിക്കുകയോ ചെയ്യുക?!

Ahkaf 46:6

ഈ ആരാധ്യന്മാർ ഇഹലോകത്ത് അവർക്ക് ഒരു ഉപകാരവും ചെയ്യില്ലെന്നതിനൊപ്പം പരലോകത്ത് ഇവർ ഒരുമിച്ചു കൂട്ടപ്പെട്ടാൽ തങ്ങളെ ആരാധിച്ചവരുടെ ശത്രുക്കളായി മാറുകയും, അവരുമായി അകൽച്ച പാലിക്കുകയും ചെയ്യും. ഇവർ തങ്ങളെ ആരാധിച്ചിരുന്നത് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നവർ നിഷേധിക്കുകയും ചെയ്യും.

Ahkaf 46:7

നമ്മുടെ ദൂതൻ്റെ മേൽ അവതരിക്കപ്പെട്ട ആയത്തുകൾ അവർക്ക് ഓതികേൾപ്പിക്കപ്പെട്ടാൽ അവർക്ക് തങ്ങളുടെ ദൂതൻ്റെ കൈകളിലൂടെ എത്തിച്ചേർന്ന ഖുർആനിനെ കുറിച്ച് ഇസ്ലാമിനെ നിഷേധിച്ചവർ പറയും: ഇത് വ്യക്തമായ ഒരു മാരണമാകുന്നു; ഇതൊരിക്കലും അല്ലാഹുവിൽ നിന്നുള്ള ബോധനമല്ല.

Ahkaf 46:8

ഈ ബഹുദൈവാരാധകർ പറയുന്നത് 'തീർച്ചയായും ഈ ഖുർആൻ മുഹമ്മദ് കെട്ടിച്ചമക്കുകയും, അല്ലാഹുവിലേക്ക് ചേർത്തി പറയുകയും ചെയ്തതാണ്' എന്നാണോ? അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക! ഞാൻ ഇത് സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെങ്കിൽ, അല്ലാഹു എന്നെ (അതിൻ്റെ പേരിൽ) ശിക്ഷിക്കാൻ ഉദ്ദേശിച്ചാൽ നിങ്ങൾക്ക് എന്നെ രക്ഷപ്പെടുത്താൻ കഴിയില്ല (എന്നെനിക്കറിയാം). അപ്പോൾ ഞാനെന്തിനാണ് അവൻ്റെ മേൽ എന്തെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കി അവൻ്റെ ശിക്ഷക്ക് സ്വയം പാത്രീഭൂതനാകുന്നത്?! അല്ലാഹുവിൻ്റെ ഖുർആനിനെ കുറിച്ച് നിങ്ങൾ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ കുറിച്ചും, എന്നെ കുറിച്ച് നിങ്ങൾ പറയുന്ന കുറ്റങ്ങളെ കുറിച്ചും അല്ലാഹു നന്നായി അറിയുന്നവനാകുന്നു. എനിക്കും നിങ്ങൾക്കും ഇടയിൽ സാക്ഷിയായി അല്ലാഹു മതി. തൻ്റെ അടിമകളിൽ പശ്ചാത്തപിക്കുന്നവർക്ക് അവരുടെ പാപങ്ങൾ അങ്ങേയറ്റം പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു അവൻ.

Ahkaf 46:9

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ പ്രവാചകത്വത്തെ നിഷേധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: എൻ്റെ പ്രബോധനത്തിൽ ഇത്ര അത്ഭുതം കൂറാൻ മാത്രം, അല്ലാഹു ആദ്യം നിയോഗിച്ചയക്കുന്ന ദൂതനൊന്നുമല്ല ഞാൻ. എനിക്ക് മുൻപ് എത്രയോ ദൂതന്മാർ വേറെയും വന്നിട്ടുണ്ട്. ഇഹലോകത്ത് അല്ലാഹു എന്നെ കൊണ്ട് എന്താണ് ചെയ്യുന്നതെന്നോ, നിങ്ങളെ എന്താണ് ചെയ്യുന്നതെന്നോ എനിക്ക് അറിയുകയില്ല. അല്ലാഹു എനിക്ക് നൽകുന്ന ബോധനം പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത്. അവൻ്റെ സന്ദേശം അനുസരിച്ചല്ലാതെ ഞാൻ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് വ്യക്തമായ താക്കീത് നൽകുന്ന ഒരു താക്കീതുകാരനല്ലാതെ മറ്റൊന്നുമല്ല ഞാൻ.

Ahkaf 46:10

അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളോട് പറയുക: ഈ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതായിരിക്കുകയും, നിങ്ങൾ അതിനെ നിഷേധിക്കുകയും, ഇസ്രാഈൽ സന്തതികളിൽ പെട്ട ഒരാൾ ഇത് അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നതിന് -ഇതിന് സമാനമായ തൗറാത്തിൽ വന്നതിൻ്റെ വെളിച്ചത്തിൽ- സാക്ഷ്യം വഹിക്കുകയും, അദ്ദേഹം അതിൽ വിശ്വസിക്കുകയും, നിങ്ങൾ അതിൽ വിശ്വസിക്കുന്നതിൽ നിന്ന് അഹങ്കാരം നടിച്ചു പിന്മാറുകയും ചെയ്യുന്നെങ്കിൽ; നിങ്ങൾ തന്നെയല്ലേ അത്തരുണത്തിൽ അതിക്രമികൾ?! തീർച്ചയായും അതിക്രമികളായ ജനങ്ങളെ അല്ലാഹു സത്യത്തിലേക്ക് നയിക്കുകയില്ല.

Ahkaf 46:11

ഖുർആനിനെയും അവരുടെ നബി കൊണ്ടു വന്നതിനെയും നിഷേധിച്ചവർ (അവയിൽ) വിശ്വസിച്ചവരോട് പറയും: മുഹമ്മദ് കൊണ്ടു വന്നത് നന്മയിലേക്ക് നയിക്കുന്ന സത്യമായിരുന്നെങ്കിൽ, ഈ ദരിദ്രരും അടിമകളും ദുർബലരും നമ്മെക്കാൾ മുൻപ് അത് സ്വീകരിക്കില്ലായിരുന്നു. അവരിലേക്ക് നിയോഗിക്കപ്പെട്ട അവരുടെ ദൂതൻ കൊണ്ടു വന്നത് അവർ നിഷേധിച്ചു തള്ളിയതിനാൽ അവർ പറയും: ഇയാൾ ഈ കൊണ്ടു വന്നിരിക്കുന്നത് പണ്ടു മുതലേ കേട്ടു വരുന്ന കളവാണ്; നാം ഈ കളവിനെ പിൻപറ്റുകയില്ല.

Ahkaf 46:12

ഈ ഖുർആനിന് മുൻപ് മൂസയുടെ മേൽ അല്ലാഹു അവതരിപ്പിച്ച തൗറാത്ത്, സത്യത്തിലേക്ക് നയിക്കുന്ന, പിൻപറ്റപ്പെടാവുന്ന മാതൃകയും, ഇസ്രാഈൽ സന്തതികളിൽ നിന്ന് അതിൽ വിശ്വസിച്ചവർക്കും അതിനെ പിൻപറ്റിയവർക്കും കാരുണ്യവുമായി കൊണ്ട് (അവതരിക്കപ്പെട്ടിട്ടുണ്ട്). മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആനാകട്ടെ; അതിന് മുൻപ് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്ന, അറബി ഭാഷയിലുള്ള ഗ്രന്ഥമാകുന്നു. അല്ലാഹുവിൽ പങ്കു ചേർത്തു കൊണ്ടും, തിന്മകൾ പ്രവർത്തിച്ചും അതിക്രമം ചെയ്തവർക്ക് താക്കീത് നൽകുവാൻ വേണ്ടി (യാകുന്നു ഈ ഗ്രന്ഥം). തങ്ങളുടെ സ്രഷ്ടാവുമായുള്ള ബന്ധം നന്നാക്കുകയും, സൃഷ്ടികളുമായി നല്ല നിലയിൽ വർത്തിക്കുകയും ചെയ്ത സൽകർമ്മികൾക്ക് സന്തോഷവാർത്തയുമാകുന്നു.

Ahkaf 46:13

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാകുന്നു; അവനല്ലാതെ മറ്റൊരു രക്ഷിതാവ് ഞങ്ങൾക്കില്ല' എന്നു പറയുകയും, ശേഷം (അല്ലാഹുവിൽ) വിശ്വസിച്ചും സൽകർമ്മങ്ങൾ പ്രവർത്തിച്ചും നേരെനിലകൊള്ളുകയും ചെയ്തവരാരോ; അവർക്ക് ഭാവിയിൽ പരലോകത്ത് ഒന്നും ഭയക്കേണ്ടതില്ല. ഐഹികജീവിതത്തിൽ നഷ്ടപ്പെട്ട ഭൗതികവിഭവങ്ങളോ, വിട്ടേച്ചു പോന്നതോ ഓർത്ത് അവർ സങ്കടപ്പെടുകയും വേണ്ടതില്ല.

Ahkaf 46:14

ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവരാകുന്നു സ്വർഗവാസികൾ. അവരതിൽ എന്നെന്നേക്കുമായി വസിക്കുന്നവരായിരിക്കും. ഇഹലോകജീവിതത്തിൽ അവർ ചെയ്തു വെച്ച പ്രവർത്തനങ്ങൾക്ക് പ്രതിഫലമായി അവർക്ക് നൽകപ്പെടുന്നതത്രെ അത്.

Ahkaf 46:15

നാം മനുഷ്യനോട് അവൻ്റെ മാതാപിതാക്കളോട് നന്മയിൽ വർത്തിക്കാൻ നിർബന്ധപൂർവ്വം കൽപ്പിച്ചിരിക്കുന്നു. അവരുടെ ജീവിതകാലത്തും, മരണശേഷവും -അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് എതിരാകാത്ത നിലക്ക്- അവൻ അവർക്ക് നന്മ ചെയ്യട്ടെ. പ്രതേകിച്ച് അവൻ്റെ ഉമ്മയോട്; അവനെ അവർ ഗർഭം ചുമന്നത് പ്രയാസത്തോടെയാണ്. പ്രസവിച്ചതും വളരെ പ്രയാസത്തോടെ തന്നെ. ഗർഭവും മുലകുടിയുമായി മുപ്പത് മാസം. അങ്ങനെ അവൻ തൻ്റെ ശാരീരികവും മാനസികവുമായ വളർച്ച പൂർത്തീകരിക്കുകയും, നാൽപ്പത് വയസ്സ് എത്തുകയും ചെയ്താൽ അവൻ പറയും: എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ മാതാപിതാക്കൾക്കും മേൽ നീ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാനും, നീ തൃപ്തിപ്പെടുന്ന പ്രവർത്തനങ്ങൾ ചെയ്യാനും നീ എനിക്ക് പ്രചോദനം നൽകുക. അവ നീ എന്നിൽ നിന്ന് സ്വീകരിക്കുകയും, എൻ്റെ സന്താനങ്ങളെ എനിക്കായി നീ നന്നാക്കുകയും ചെയ്യുക. എൻ്റെ പാപങ്ങളിൽ നിന്ന് ഞാൻ നിന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയിരിക്കുന്നു. നിന്നെ അനുസരിച്ച് കൊണ്ട് നിനക്ക് കീഴൊതുങ്ങുകയും, നിൻ്റെ കൽപ്പനകൾക്ക് സമർപ്പിക്കുകയും ചെയ്തവരിൽ പെട്ടവനാകുന്നു ഞാൻ.

Ahkaf 46:16

അവർ ചെയ്തു വെച്ച സൽകർമ്മങ്ങളിൽ നിന്ന് ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുകയും, അവരുടെ തെറ്റുകൾ നാം പൊറുത്തു കൊടുക്കുകയും ചെയ്യും. (അവരുടെ തെറ്റുകൾക്ക്) നാം അവരെ പിടികൂടുകയില്ല. അവർ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നു. അവർക്ക് നൽകപ്പെട്ട സത്യവാഗ്ദാനമാകുന്നു ഇത്. അത് ശരിയായി പുലരും; ഒരു സംശയവും വേണ്ടതില്ല.

Ahkaf 46:17

എന്നാൽ തൻ്റെ മാതാപിതാക്കളോട് ഇപ്രകാരം പറഞ്ഞവൻ: നിങ്ങൾക്ക് നാശം! എൻ്റെ മരണ ശേഷം ഖബ്റിൽ നിന്ന് ജീവനോടെ ഞാൻ പുറത്തു കൊണ്ടു വരപ്പെടുമെന്നാണോ നിങ്ങൾ എന്നോട് വാഗ്ദാനം നൽകുന്നത്?! എനിക്ക് മുൻപ് എത്രയെത്ര സമൂഹങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. അവരിൽ എത്ര മനുഷ്യർ മരിച്ചു പോയി; അതിൽ ഒരാൾ പോലും ജീവിനോടെ ഉയർത്തെഴുന്നേൽപ്പിക്കപ്പെട്ടിട്ടില്ല?! അവൻ്റെ മാതാപിതാക്കളാകട്ടെ, അല്ലാഹു അവരുടെ മകനെ വിശ്വാസത്തിലേക്ക് വഴികാട്ടാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും, തങ്ങളുടെ മകനോട് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു: മരണ ശേഷം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നതിൽ നീ വിശ്വസിക്കുന്നില്ലെങ്കിൽ നിനക്ക് നാശം! അതു കൊണ്ട് നീ അതിൽ വിശ്വസിക്കുക! തീർച്ചയായും അല്ലാഹു മനുഷ്യരെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന അവൻ്റെ വാഗ്ദാനം സത്യമാകുന്നു. അതിൽ യാതൊരു സംശയവുമില്ല. അപ്പോൾ തൻ്റെ നിഷേധം ഒന്നുകൂടി ശക്തമാക്കി കൊണ്ട് അവൻ മറുപടി പറയുന്നു: നിങ്ങളീ പറഞ്ഞു കൊണ്ടിരിക്കുന്ന പുനരുത്ഥാനമെല്ലാം പഴയകാല പുരാണങ്ങളിൽ നിന്ന് അതു പോലെ പകർത്തിയത് മാത്രമാകുന്നു. ഇതൊന്നും അല്ലാഹുവിൽ നിന്നാണെന്നതിന് ഒരു ഉറപ്പുമില്ല.

Ahkaf 46:18

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹങ്ങളുടെ കൂട്ടത്തിൽ, ശിക്ഷയുടെ വചനം യാഥാർഥ്യമായിട്ടുള്ള കൂട്ടരാകുന്നു ഇവർ. തങ്ങളുടെ സ്വന്തങ്ങളെയും കുടുംബക്കാരെയും നരകത്തിൽ പ്രവേശിപ്പിച്ചതിലൂടെ കടുത്ത നഷ്ടത്തിൽ അകപ്പെട്ട, നഷ്ടക്കാർ തന്നെയായിരുന്നു അവർ.

Ahkaf 46:19

രണ്ടു വിഭാഗക്കാർക്കും -സ്വർഗക്കാർക്കും നരകക്കാർക്കും- അവരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ പദവികളുണ്ട്. സ്വർഗക്കാരുടേത് ഉന്നതമായ പദവികളാണെങ്കിൽ, നരകക്കാരുടേത് താഴോട്ടു പോകുന്ന തട്ടുകളാണ്. അല്ലാഹു അവരുടെ പ്രതിഫലം പൂർണ്ണമായി നൽകുന്നതിന് വേണ്ടിയാണത്. അന്ത്യനാളിൽ (അവർ ചെയ്ത) അവരുടെ നന്മകൾ കുറക്കുകയോ, (ചെയ്യാത്ത) തിന്മകൾ അധികരിച്ചോ അവരോട് അനീതി ചെയ്യപ്പെടുകയില്ല.

Ahkaf 46:20

അല്ലാഹിവിനെയും അവൻ്റെ ദൂതരെയും നിഷേധിച്ചവർ നരകത്തിൽ ശിക്ഷിക്കപ്പെടാനായി നിർത്തപ്പെടുന്ന ദിനം. ആക്ഷേപമായും ഭയപ്പെടുത്തലായും അവരോട് പറയപ്പെടും: ഐഹികജീവിതത്തിൽ നിങ്ങളുടെ നല്ലതെല്ലാം നിങ്ങൾ നശിപ്പിച്ചു കളഞ്ഞു. അവയെല്ലാം ആസ്വാദനങ്ങൾക്കായി നിങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇന്നേ ദിവസം നിങ്ങളെ അപമാനിതരും നിന്ദ്യരുമാക്കുന്ന ശിക്ഷ നിങ്ങൾക്ക് പ്രതിഫലമായി നൽകപ്പെടാനിരിക്കുകയാണ്. ഭൂമിയിൽ ഒരു ന്യായവുമില്ലാതെ അഹങ്കാരം നടിച്ചതിൻ്റെയും, നിഷേധികളായും തിന്മകൾ പ്രവർത്തിച്ചും അല്ലാഹുവിനെ അനുസരിക്കാതിരുന്നതിനുമുള്ള പ്രതിഫലമാണിത്.

Ahkaf 46:21

അല്ലാഹുവിൻ്റെ റസൂലേ! ആദിൻ്റെ പരമ്പരയിൽ പെട്ട, അവരുടെ സഹോദരൻ ഹൂദ് തൻ്റെ സമൂഹത്തെ അല്ലാഹുവിൻ്റെ ശിക്ഷ ബാധിക്കുന്നതിൽ നിന്ന് താക്കീത് ചെയ്ത സന്ദർഭം ഓർക്കുക. അറബ് ഉപദ്വീപിൻ്റെ കിഴക്കു ഭാഗത്തുള്ള അഹ്ഖാഫിലെ തങ്ങളുടെ ഭവനങ്ങളിലായിരുന്നു അവർ. അവരുടെ സമൂഹത്തെ താക്കീത് ചെയ്യുന്ന നബിമാർ ഹൂദിന് മുൻപും ശേഷവും അവരിലേക്ക് വന്നിട്ടുണ്ട്. അവർ തങ്ങളുടെ സമൂഹങ്ങളോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുത്. അവനോടൊപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്. എൻ്റെ സമൂഹമേ! അന്ത്യനാളിൽ ബാധിച്ചേക്കാവുന്ന ഭീകരമായ ഒരു ശിക്ഷ ഞാൻ നിങ്ങൾക്ക് ഭയക്കുന്നു.

Ahkaf 46:22

അദ്ദേഹത്തിൻ്റെ സമൂഹം പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളെ ആരാധിക്കുന്നതിൽ നിന്ന് ഞങ്ങളെ തിരിച്ചു വിടാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്?! അതൊരിക്കലും നിനക്ക് സാധിക്കുകയില്ല. നീ വാദിക്കുന്നതെല്ലാം സത്യമാണെങ്കിൽ, നീ പറയുന്ന ശിക്ഷ ഞങ്ങൾക്ക് കൊണ്ടു വന്നു തരിക.

Ahkaf 46:23

അദ്ദേഹം പറഞ്ഞു: ശിക്ഷയുടെ സമയം എപ്പോഴാണെന്നതിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാണ്. എനിക്ക് അതിനെ കുറിച്ച് ഒരു അറിവുമില്ല. ഞാൻ ഒരു ദൂതൻ മാത്രമാകുന്നു. നിങ്ങളിലേക്ക് എന്നെ എന്തു കൊണ്ടാണോ അയച്ചിരിക്കുന്നത്; അത് ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകുന്നു. എന്നാൽ ഞാൻ നിങ്ങളെ മനസ്സിലാക്കുന്നത് ഉപകാരപ്പെടുന്നത് ഏതാണെന്ന് മനസ്സിലാക്കാതെ അവ ഉപേക്ഷിക്കുകയും, ഉപദ്രവകരമായത് തിരിച്ചറിയാതെ അത് പ്രവർത്തിക്കുകയും ചെയ്യുന്ന അവിവേകികളായ ഒരു ജനതയായിട്ടാകുന്നു.

Ahkaf 46:24

അങ്ങനെ അവർ തിരക്കു കൂട്ടിക്കൊണ്ടിരുന്ന ശിക്ഷ അവർക്ക് വന്നത്തി. അവരുടെ താഴ്വാരത്തിലേക്ക് അഭിമുഖമായി നിൽക്കുന്ന ഒരു മേഖത്തിൻ്റെ രൂപത്തിൽ ആകാശത്തിൽ അതിനെ കണ്ടപ്പോൾ അവർ പറഞ്ഞു: ഇത് നമുക്ക് മഴ നൽകുന്ന ഒരു മേഘമാണല്ലോ! അപ്പോൾ ഹൂദ് അവരോട് പറഞ്ഞു: നിങ്ങൾ ധരിച്ചു വെച്ചതു പോലെ -മഴ നൽകുന്ന- ഒരു മേഘമല്ല അത്. മറിച്ച് നിങ്ങൾ ധൃതി കൂട്ടിക്കൊണ്ടിരുന്ന ശിക്ഷയാണത്. വേദനയേറിയ ശിക്ഷ അടങ്ങിയ കാറ്റാകുന്നു അത്.

Ahkaf 46:25

അല്ലാഹു നശിപ്പിക്കാൻ കൽപ്പിച്ച ഒരു വസ്തുവും, അതിൻ്റെ മുൻപിൽ വന്നാൽ അത് തകർക്കാതെ വിട്ടില്ല. അങ്ങനെ അവർ നശിച്ചു. അവരവിടെ താമസിച്ചിരുന്നു എന്നതിന് തെളിവായി അവരുടെ വീടുകൾ മാത്രമല്ലാതെ അവിടെ കാണപ്പെടുന്നില്ല. ഈ രൂപത്തിലുള്ള വേദനാജനകമായ പ്രതിഫലമാണ് തങ്ങളുടെ നിഷേധത്തിലും തിന്മകളിലും ഉറച്ചു നിൽക്കുന്ന അധർമ്മികൾക്ക് നാം പ്രതിഫലമായി നൽകുക.

Ahkaf 46:26

ഹൂദിൻ്റെ സമൂഹത്തിന് ഭൂമിയിൽ സ്വാധീനമുള്ളവരാകാൻ സാധ്യമാകുന്ന ധാരാളം കാര്യങ്ങൾ നാം നൽകിയിരുന്നു; അവ നിങ്ങൾക്ക് നാം നൽകിയിട്ടില്ല. കേൾക്കാൻ കേൾവിയും, കാണാൻ കണ്ണുകളും, ചിന്തിച്ചു മനസ്സിലാക്കാൻ ഹൃദയങ്ങളും നൽകിയിരുന്നു. എന്നാൽ അവരുടെ കേൾവിയോ കാഴ്ച്ചയോ ബുദ്ധിയോ അവർക്ക് ഒരു ഉപകാരവും ചെയ്തില്ല. അല്ലാഹുവിൻ്റെ ശിക്ഷ വന്നപ്പോൾ അതിനെ തടുത്തു നിർത്താനും അവയ്ക്കൊന്നുമായില്ല. കാരണം അവർ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരായിരുന്നു. അങ്ങനെ അവർ പരിഹസിച്ചു കൊണ്ടിരുന്ന, അവരുടെ നബിയായ ഹൂദ് അവരെ താക്കീത് ചെയ്തു കൊണ്ടിരുന്ന ശിക്ഷ അവർക്ക് മേൽ ഇറങ്ങി.

Ahkaf 46:27

അല്ലയോ മക്കക്കാരേ! നിങ്ങൾക്ക് ചുറ്റുമുള്ള നാട്ടുകാരെ നാം നശിപ്പിച്ചിട്ടുണ്ട്. ആദിനെയും ഥമൂദിനെയും ലൂത്വിൻ്റെ ജനതയെയും മദ്'യൻകാരെയും നാം നശിപ്പിച്ചിട്ടുണ്ട്. അവർ തങ്ങളുടെ നിഷേധം ഉപേക്ഷിക്കുന്നതിനായി, വ്യത്യസ്ത വിധത്തിൽ നാം അവർക്ക് തെളിവുകളും പ്രമാണങ്ങളും നൽകി.

Ahkaf 46:28

അല്ലാഹുവിന് പുറമെ അവർ ആരാധ്യന്മാരായി സ്വീകരിക്കുകയും, ആരാധനകളും ബലികർമ്മങ്ങളുമായി അവർ സാമീപ്യം തേടുകയും ചെയ്തു കൊണ്ടിരുന്ന വിഗ്രഹങ്ങൾക്ക് അവരെ സഹായിച്ചു കൂടായിരുന്നോ?! നിസ്സംശയം! അതവർക്കൊരു ഉപകാരവും ചെയ്തില്ല! അല്ല! അവർക്കവയുടെ സഹായം ഏറ്റവും ആവശ്യമുണ്ടായിരുന്ന ഘട്ടത്തിൽ അവർ അപ്രത്യക്ഷരാവുകയും ചെയ്തു. ഈ വിഗ്രഹങ്ങൾ തങ്ങളെ സഹായിക്കുമെന്നും, അവർ അല്ലാഹുവിങ്കൽ തങ്ങൾക്ക് വേണ്ടി ശുപാർശ പറയുമെന്നുമുള്ള അവരുടെ ഈ വ്യാമോഹം അവർ കെട്ടിച്ചമച്ച കളവും വ്യാജവുമാകുന്നു.

Ahkaf 46:29

അല്ലാഹുവിൻ്റെ റസൂലേ! ജിന്നുകളുടെ ഒരു സംഘത്തെ നിൻ്റെ അടുത്തേക്ക് നാം അയച്ച സന്ദർഭം ഓർക്കുക. അവർ നിനക്ക് മേൽ അവതരിക്കപ്പെട്ട ഖുർആൻ ശ്രദ്ധിച്ചു കേൾക്കുകയുണ്ടായി. ഖുർആൻ കേൾക്കുന്നതിന് സന്നിഹിതരായപ്പോൾ അവർ പരസ്പരം പറഞ്ഞു: നിങ്ങൾ നിശബ്ദരായിരിക്കൂ; ഞങ്ങൾ ഈ ഖുർആൻ കേൾക്കട്ടെ.അങ്ങനെ നബി -ﷺ- പാരായണം നിർത്തിയപ്പോൾ അവർ തങ്ങളുടെ സമൂഹത്തിലേക്ക്, ഖുർആനിൽ വിശ്വസിച്ചില്ലെങ്കിൽ വരാനിരിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷ താക്കീത് ചെയ്തു കൊണ്ട് മടങ്ങിപ്പോയി.

Ahkaf 46:30

അവർ തങ്ങളുടെ സമൂഹത്തോട് പറഞ്ഞു: ഞങ്ങളുടെ സമൂഹമേ! മൂസക്ക് ശേഷം, മുൻപ് അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്ന, ഒരു ഗ്രന്ഥം ഞങ്ങൾ കേട്ടിരിക്കുന്നു. അത് സത്യത്തിലേക്ക് വഴികാട്ടുകയും, നേരായമാർഗത്തിലേക്ക് - ഇസ്ലാമിലേക്ക് - വഴിനയിക്കുകയും ചെയ്യുന്നു.

Ahkaf 46:31

ഞങ്ങളുടെ സമൂഹമേ! മുഹമ്മദ് -ﷺ- ക്ക് -അദ്ദേഹം നിങ്ങളെ ക്ഷണിക്കുന്ന സത്യം സ്വീകരിച്ചു കൊണ്ട്- നിങ്ങൾ ഉത്തരം നൽകുക. അവിടുന്ന് അല്ലാഹുവിൻ്റെ ദൂതനാണെന്ന് വിശ്വസിക്കുക. എങ്കിൽ അല്ലാഹു നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും, നിങ്ങളെ കാത്തിരിക്കുന്ന വേദനയേറിയ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യും.

Ahkaf 46:32

മുഹമ്മദ് നബി -ﷺ- ക്ഷണിക്കുന്ന സത്യത്തിന് ഉത്തരം നൽകാത്തവൻ; ഭൂമിയിൽ അല്ലാഹുവിൽ നിന്ന് ഓടി രക്ഷപ്പെടാൻ അവന് സാധ്യമല്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന മറ്റൊരു രക്ഷാധികാരിയും അവനൊട്ടില്ല താനും. അക്കൂട്ടർ സത്യത്തിൽ നിന്ന് വ്യക്തമായ വഴികേടിലാകുന്നു.

Ahkaf 46:33

ആകാശഭൂമികളെ സൃഷ്ടിക്കുകയും, ഇത്ര വലുതും വിശാലവുമായ പ്രപഞ്ചം സൃഷ്ടിച്ചതിനാൽ ഒരു ക്ഷീണവും ബാധിക്കാത്തവനുമായ അല്ലാഹു മരിച്ചവരെ വിചാരണക്കും പ്രതിഫലത്തിനുമായി ഉയർത്തെഴുന്നേൽപ്പിക്കാൻ കഴിവുള്ളവനാണ് എന്ന് പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഈ ബഹുദൈവാരാധകർ മനസ്സിലാക്കുന്നില്ലേ?! അതെ, തീർച്ചയായും അവൻ അവരെ ജീവിപ്പിക്കാൻ കഴിവുള്ളവനാകുന്നു. തീർച്ചയായും അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. മരിച്ചവരെ പുനർജനിപ്പിക്കാൻ അശക്തനല്ല അവൻ.

Ahkaf 46:34

അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവർ നരകത്തിൽ ശിക്ഷിക്കപ്പെടുന്നതിനായി, നരകാഗ്നിക്ക് മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്ന ദിവസം. അന്നവരോട് ആക്ഷേപസ്വരത്തിൽ ചോദിക്കപ്പെടും: നിങ്ങൾ ഈ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ശിക്ഷ യാഥാർഥ്യം തന്നെയല്ലേ?! ഇനി നിങ്ങൾ ഇഹലോകത്ത് പറഞ്ഞു കൊണ്ടിരുന്നത് പോലെ ഇതും കളവാണോ?! അവർ പറയും: അതെ! ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം! ഇത് തീർച്ചയായും സത്യം തന്നെയാണ്. അപ്പോൾ അവരോട് പറയപ്പെടും: എങ്കിൽ അല്ലാഹുവിനെ നിഷേധിച്ചതിൻ്റെ ഫലമായി നിങ്ങൾ ശിക്ഷ ആസ്വദിച്ചു കൊള്ളുക.

Ahkaf 46:35

അതിനാൽ - അല്ലാഹുവിൻ്റെ റസൂലേ! -; ഉലുൽ അസ്മിൽ പെട്ട നബിമാരായ നൂഹും ഇബ്രാഹീമും മൂസയും ഈസയും -عَلَيْهِمُ السَّلَامُ- ക്ഷമിച്ചത് പോലെ, അങ്ങയുടെ സമൂഹം അങ്ങയെ കളവാക്കുന്നതിൽ താങ്കൾ ക്ഷമിക്കുക. അവരുടെ ശിക്ഷക്കായി താങ്കൾ തിരക്കു കൂട്ടരുത്. നിൻ്റെ സമൂഹത്തിലെ നിഷേധികൾ അവർക്ക് താക്കീത് ചെയ്യപ്പെട്ട ശിക്ഷ പരലോകത്ത് വെച്ച് നേരിൽ കാണുമ്പോൾ, ഇഹലോകത്ത് പകലിൽ ഒരു നാഴികനേരം മാത്രമേ തങ്ങൾ കഴിച്ചു കൂട്ടിയിട്ടുള്ളൂ എന്നവർക്ക് തോന്നും. കാരണം അത്ര ദൈർഘ്യമേറിയ ശിക്ഷയാണ് അവിടെ അവർക്ക് നൽകപ്പെടുക. മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ മനുഷ്യർക്കും ജിന്നുകൾക്കും മതിയായ ഉൽബോധനമത്രെ. അല്ലാഹുവിനെ അനുസരിക്കാതെ, നിഷേധവും തിന്മകളും പ്രവർത്തിച്ച കൂട്ടർ മാത്രമേ അല്ലാഹുവിൻ്റെ ശിക്ഷ കൊണ്ട് നശിപ്പിക്കപ്പെടുകയുള്ളൂ.