Lafzullah

Malayalam Abridged Explanation of the Quran — Fatır 35:1 – Zümer 39:75

Author / source: Malayalam Abridged Explanation of the Quran

Contents
  1. Fatır 35:1
  2. Fatır 35:2
  3. Fatır 35:3
  4. Fatır 35:4
  5. Fatır 35:5
  6. Fatır 35:6
  7. Fatır 35:7
  8. Fatır 35:8
  9. Fatır 35:9
  10. Fatır 35:10
  11. Fatır 35:11
  12. Fatır 35:12
  13. Fatır 35:13
  14. Fatır 35:14
  15. Fatır 35:15
  16. Fatır 35:16
  17. Fatır 35:17
  18. Fatır 35:18
  19. Fatır 35:19
  20. Fatır 35:20
  21. Fatır 35:21
  22. Fatır 35:22
  23. Fatır 35:23
  24. Fatır 35:24
  25. Fatır 35:25
  26. Fatır 35:26
  27. Fatır 35:27
  28. Fatır 35:28
  29. Fatır 35:29
  30. Fatır 35:30
  31. Fatır 35:31
  32. Fatır 35:32
  33. Fatır 35:33
  34. Fatır 35:34
  35. Fatır 35:35
  36. Fatır 35:36
  37. Fatır 35:37
  38. Fatır 35:38
  39. Fatır 35:39
  40. Fatır 35:40
  41. Fatır 35:41
  42. Fatır 35:42
  43. Fatır 35:43
  44. Fatır 35:44
  45. Fatır 35:45
  46. Yâsin 36:1
  47. Yâsin 36:2
  48. Yâsin 36:3
  49. Yâsin 36:4
  50. Yâsin 36:5
  51. Yâsin 36:6
  52. Yâsin 36:7
  53. Yâsin 36:8
  54. Yâsin 36:9
  55. Yâsin 36:10
  56. Yâsin 36:11
  57. Yâsin 36:12
  58. Yâsin 36:13
  59. Yâsin 36:14
  60. Yâsin 36:15
  61. Yâsin 36:16
  62. Yâsin 36:17
  63. Yâsin 36:18
  64. Yâsin 36:19
  65. Yâsin 36:20
  66. Yâsin 36:21
  67. Yâsin 36:22
  68. Yâsin 36:23
  69. Yâsin 36:24
  70. Yâsin 36:25
  71. Yâsin 36:26
  72. Yâsin 36:27
  73. Yâsin 36:28
  74. Yâsin 36:29
  75. Yâsin 36:30
  76. Yâsin 36:31
  77. Yâsin 36:32
  78. Yâsin 36:33
  79. Yâsin 36:34
  80. Yâsin 36:35
  81. Yâsin 36:36
  82. Yâsin 36:37
  83. Yâsin 36:38
  84. Yâsin 36:39
  85. Yâsin 36:40
  86. Yâsin 36:41
  87. Yâsin 36:42
  88. Yâsin 36:43
  89. Yâsin 36:44
  90. Yâsin 36:45
  91. Yâsin 36:46
  92. Yâsin 36:47
  93. Yâsin 36:48
  94. Yâsin 36:49
  95. Yâsin 36:50
  96. Yâsin 36:51
  97. Yâsin 36:52
  98. Yâsin 36:53
  99. Yâsin 36:54
  100. Yâsin 36:55
  101. Yâsin 36:56
  102. Yâsin 36:57
  103. Yâsin 36:58
  104. Yâsin 36:59
  105. Yâsin 36:60
  106. Yâsin 36:61
  107. Yâsin 36:62
  108. Yâsin 36:63
  109. Yâsin 36:64
  110. Yâsin 36:65
  111. Yâsin 36:66
  112. Yâsin 36:67
  113. Yâsin 36:68
  114. Yâsin 36:69
  115. Yâsin 36:70
  116. Yâsin 36:71
  117. Yâsin 36:72
  118. Yâsin 36:73
  119. Yâsin 36:74
  120. Yâsin 36:75
  121. Yâsin 36:76
  122. Yâsin 36:77
  123. Yâsin 36:78
  124. Yâsin 36:79
  125. Yâsin 36:80
  126. Yâsin 36:81
  127. Yâsin 36:82
  128. Yâsin 36:83
  129. Saffat 37:1
  130. Saffat 37:2
  131. Saffat 37:3
  132. Saffat 37:4
  133. Saffat 37:5
  134. Saffat 37:6
  135. Saffat 37:7
  136. Saffat 37:8
  137. Saffat 37:9
  138. Saffat 37:10
  139. Saffat 37:11
  140. Saffat 37:12
  141. Saffat 37:13
  142. Saffat 37:14
  143. Saffat 37:15
  144. Saffat 37:16
  145. Saffat 37:17
  146. Saffat 37:18
  147. Saffat 37:19
  148. Saffat 37:20
  149. Saffat 37:21
  150. Saffat 37:22
  151. Saffat 37:23
  152. Saffat 37:24
  153. Saffat 37:25
  154. Saffat 37:26
  155. Saffat 37:27
  156. Saffat 37:28
  157. Saffat 37:29
  158. Saffat 37:30
  159. Saffat 37:31
  160. Saffat 37:32
  161. Saffat 37:33
  162. Saffat 37:34
  163. Saffat 37:35
  164. Saffat 37:36
  165. Saffat 37:37
  166. Saffat 37:38
  167. Saffat 37:39
  168. Saffat 37:40
  169. Saffat 37:41
  170. Saffat 37:42
  171. Saffat 37:43
  172. Saffat 37:44
  173. Saffat 37:45
  174. Saffat 37:46
  175. Saffat 37:47
  176. Saffat 37:48
  177. Saffat 37:49
  178. Saffat 37:50
  179. Saffat 37:51
  180. Saffat 37:52
  181. Saffat 37:53
  182. Saffat 37:54
  183. Saffat 37:55
  184. Saffat 37:56
  185. Saffat 37:57
  186. Saffat 37:58
  187. Saffat 37:59
  188. Saffat 37:60
  189. Saffat 37:61
  190. Saffat 37:62
  191. Saffat 37:63
  192. Saffat 37:64
  193. Saffat 37:65
  194. Saffat 37:66
  195. Saffat 37:67
  196. Saffat 37:68
  197. Saffat 37:69
  198. Saffat 37:70
  199. Saffat 37:71
  200. Saffat 37:72
  201. Saffat 37:73
  202. Saffat 37:74
  203. Saffat 37:75
  204. Saffat 37:76
  205. Saffat 37:77
  206. Saffat 37:78
  207. Saffat 37:79
  208. Saffat 37:80
  209. Saffat 37:81
  210. Saffat 37:82
  211. Saffat 37:83
  212. Saffat 37:84
  213. Saffat 37:85
  214. Saffat 37:86
  215. Saffat 37:87
  216. Saffat 37:88
  217. Saffat 37:89
  218. Saffat 37:90
  219. Saffat 37:91
  220. Saffat 37:92
  221. Saffat 37:93
  222. Saffat 37:94
  223. Saffat 37:95
  224. Saffat 37:96
  225. Saffat 37:97
  226. Saffat 37:98
  227. Saffat 37:99
  228. Saffat 37:100
  229. Saffat 37:101
  230. Saffat 37:102
  231. Saffat 37:103
  232. Saffat 37:104
  233. Saffat 37:105
  234. Saffat 37:106
  235. Saffat 37:107
  236. Saffat 37:108
  237. Saffat 37:109
  238. Saffat 37:110
  239. Saffat 37:111
  240. Saffat 37:112
  241. Saffat 37:113
  242. Saffat 37:114
  243. Saffat 37:115
  244. Saffat 37:116
  245. Saffat 37:117
  246. Saffat 37:118
  247. Saffat 37:119
  248. Saffat 37:120
  249. Saffat 37:121
  250. Saffat 37:122
  251. Saffat 37:123
  252. Saffat 37:124
  253. Saffat 37:125
  254. Saffat 37:126
  255. Saffat 37:127
  256. Saffat 37:128
  257. Saffat 37:129
  258. Saffat 37:130
  259. Saffat 37:131
  260. Saffat 37:132
  261. Saffat 37:133
  262. Saffat 37:134
  263. Saffat 37:135
  264. Saffat 37:136
  265. Saffat 37:137
  266. Saffat 37:138
  267. Saffat 37:139
  268. Saffat 37:140
  269. Saffat 37:141
  270. Saffat 37:142
  271. Saffat 37:143
  272. Saffat 37:144
  273. Saffat 37:145
  274. Saffat 37:146
  275. Saffat 37:147
  276. Saffat 37:148
  277. Saffat 37:149
  278. Saffat 37:150
  279. Saffat 37:151
  280. Saffat 37:152
  281. Saffat 37:153
  282. Saffat 37:154
  283. Saffat 37:155
  284. Saffat 37:156
  285. Saffat 37:157
  286. Saffat 37:158
  287. Saffat 37:159
  288. Saffat 37:160
  289. Saffat 37:161
  290. Saffat 37:162
  291. Saffat 37:163
  292. Saffat 37:164
  293. Saffat 37:165
  294. Saffat 37:166
  295. Saffat 37:167
  296. Saffat 37:168
  297. Saffat 37:169
  298. Saffat 37:170
  299. Saffat 37:171
  300. Saffat 37:172
  301. Saffat 37:173
  302. Saffat 37:174
  303. Saffat 37:175
  304. Saffat 37:176
  305. Saffat 37:177
  306. Saffat 37:178
  307. Saffat 37:179
  308. Saffat 37:180
  309. Saffat 37:181
  310. Saffat 37:182
  311. Sâd 38:1
  312. Sâd 38:2
  313. Sâd 38:3
  314. Sâd 38:4
  315. Sâd 38:5
  316. Sâd 38:6
  317. Sâd 38:7
  318. Sâd 38:8
  319. Sâd 38:9
  320. Sâd 38:10
  321. Sâd 38:11
  322. Sâd 38:12
  323. Sâd 38:13
  324. Sâd 38:14
  325. Sâd 38:15
  326. Sâd 38:16
  327. Sâd 38:17
  328. Sâd 38:18
  329. Sâd 38:19
  330. Sâd 38:20
  331. Sâd 38:21
  332. Sâd 38:22
  333. Sâd 38:23
  334. Sâd 38:24
  335. Sâd 38:25
  336. Sâd 38:26
  337. Sâd 38:27
  338. Sâd 38:28
  339. Sâd 38:29
  340. Sâd 38:30
  341. Sâd 38:31
  342. Sâd 38:32
  343. Sâd 38:33
  344. Sâd 38:34
  345. Sâd 38:35
  346. Sâd 38:36
  347. Sâd 38:37
  348. Sâd 38:38
  349. Sâd 38:39
  350. Sâd 38:40
  351. Sâd 38:41
  352. Sâd 38:42
  353. Sâd 38:43
  354. Sâd 38:44
  355. Sâd 38:45
  356. Sâd 38:46
  357. Sâd 38:47
  358. Sâd 38:48
  359. Sâd 38:49
  360. Sâd 38:50
  361. Sâd 38:51
  362. Sâd 38:52
  363. Sâd 38:53
  364. Sâd 38:54
  365. Sâd 38:55
  366. Sâd 38:56
  367. Sâd 38:57
  368. Sâd 38:58
  369. Sâd 38:59
  370. Sâd 38:60
  371. Sâd 38:61
  372. Sâd 38:62
  373. Sâd 38:63
  374. Sâd 38:64
  375. Sâd 38:65
  376. Sâd 38:66
  377. Sâd 38:67
  378. Sâd 38:68
  379. Sâd 38:69
  380. Sâd 38:70
  381. Sâd 38:71
  382. Sâd 38:72
  383. Sâd 38:73
  384. Sâd 38:74
  385. Sâd 38:75
  386. Sâd 38:76
  387. Sâd 38:77
  388. Sâd 38:78
  389. Sâd 38:79
  390. Sâd 38:80
  391. Sâd 38:81
  392. Sâd 38:82
  393. Sâd 38:83
  394. Sâd 38:84
  395. Sâd 38:85
  396. Sâd 38:86
  397. Sâd 38:87
  398. Sâd 38:88
  399. Zümer 39:1
  400. Zümer 39:2
  401. Zümer 39:3
  402. Zümer 39:4
  403. Zümer 39:5
  404. Zümer 39:6
  405. Zümer 39:7
  406. Zümer 39:8
  407. Zümer 39:9
  408. Zümer 39:10
  409. Zümer 39:11
  410. Zümer 39:12
  411. Zümer 39:13
  412. Zümer 39:14
  413. Zümer 39:15
  414. Zümer 39:16
  415. Zümer 39:17
  416. Zümer 39:18
  417. Zümer 39:19
  418. Zümer 39:20
  419. Zümer 39:21
  420. Zümer 39:22
  421. Zümer 39:23
  422. Zümer 39:24
  423. Zümer 39:25
  424. Zümer 39:26
  425. Zümer 39:27
  426. Zümer 39:28
  427. Zümer 39:29
  428. Zümer 39:30
  429. Zümer 39:31
  430. Zümer 39:32
  431. Zümer 39:33
  432. Zümer 39:34
  433. Zümer 39:35
  434. Zümer 39:36
  435. Zümer 39:37
  436. Zümer 39:38
  437. Zümer 39:39
  438. Zümer 39:40
  439. Zümer 39:41
  440. Zümer 39:42
  441. Zümer 39:43
  442. Zümer 39:44
  443. Zümer 39:45
  444. Zümer 39:46
  445. Zümer 39:47
  446. Zümer 39:48
  447. Zümer 39:49
  448. Zümer 39:50
  449. Zümer 39:51
  450. Zümer 39:52
  451. Zümer 39:53
  452. Zümer 39:54
  453. Zümer 39:55
  454. Zümer 39:56
  455. Zümer 39:57
  456. Zümer 39:58
  457. Zümer 39:59
  458. Zümer 39:60
  459. Zümer 39:61
  460. Zümer 39:62
  461. Zümer 39:63
  462. Zümer 39:64
  463. Zümer 39:65
  464. Zümer 39:66
  465. Zümer 39:67
  466. Zümer 39:68
  467. Zümer 39:69
  468. Zümer 39:70
  469. Zümer 39:71
  470. Zümer 39:72
  471. Zümer 39:73
  472. Zümer 39:74
  473. Zümer 39:75

Fatır 35:1

ഒരു മുൻമാതൃകയുമില്ലാതെ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹുവിൻ്റെ പ്രാപഞ്ചികമായ തീരുമാനങ്ങൾ നടപ്പിലാക്കുന്ന ദൂതന്മാരെ മലക്കുകളിൽ നിന്ന് നിശ്ചയിച്ചവനാണവൻ. അവരിൽ ചിലർ നബിമാർക്ക് അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു കൊടുക്കുന്നവരുമാണ്. ഏൽപ്പിക്കപ്പെട്ട കാര്യം നിർവ്വഹിക്കാൻ കഴിയുന്ന വിധം അവനവർക്ക് ശക്തി നൽകുകയും ചെയ്തു. അവരിൽ രണ്ട് ചിറകുള്ളവരും മൂന്നും നാലും ചിറകുകളുള്ളവരുമുണ്ട്. തങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യം നടപ്പിൽ വരുത്തുന്നതിനായി അവ ഉപയോഗിച്ചു കൊണ്ട് അവർ പറക്കുന്നു. അല്ലാഹു തൻ്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്ന പോലെ -അവയവമോ ഭംഗിയോ ശബ്ദമോ- വർദ്ധിപ്പിച്ചു നൽകുന്നു. തീർച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊന്നും അസാധ്യമാവുകയില്ല.

Fatır 35:2

തീർച്ചയായും എല്ലാ വസ്തുക്കളുടെയും താക്കോലുകൾ അല്ലാഹുവിൻ്റെ പക്കലാണ്. അല്ലാഹു അവൻ്റെ അനുഗ്രഹമായി വല്ല ഉപജീവനമോ സന്മാർഗമോ സൗഭാഗ്യമോ മറ്റോ മനുഷ്യർക്ക് തുറന്നു നൽകിയാൽ അത് തടുത്തു വെക്കാൻ സാധിക്കുന്ന ഒരാളുമില്ല. അതിൽ വല്ലതും അല്ലാഹു പിടിച്ചു വെച്ചാൽ അത് അല്ലാഹു തടഞ്ഞു വെച്ചതിന് ശേഷം തുറന്നു കൊടുക്കാനും ആരുമില്ല. അവനാകുന്നു ഒരാൾക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും വിധിയിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം).

Fatır 35:3

ഹേ ജനങ്ങളേ! അല്ലാഹു നിങ്ങൾക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ടും നാവുകൾ കൊണ്ടും ശരീരാവയവങ്ങൾ കൊണ്ട് (സൽകർമ്മങ്ങൾ) പ്രവർത്തിച്ചും സ്മരിക്കുക. ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ വർഷിപ്പിക്കുന്ന മഴയിലൂടെയും, ഭൂമിയിൽ മുളപ്പിച്ചു നൽകിയ ഫലവർഗങ്ങളിലൂടെയും കൃഷിയിലൂടെയും മറ്റും നിങ്ങൾക്ക് ഉപജീവനം നൽകുന്നവനായി അല്ലാഹുവല്ലാത്ത മറ്റൊരു സ്രഷ്ടാവുണ്ടോ?! ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരും തന്നെയില്ല. അപ്പോൾ അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്യുന്നത് എന്നതെല്ലാം (അറിഞ്ഞതിന്) ശേഷം എങ്ങനെയാണ് നിങ്ങൾ ഈ സത്യത്തിൽ നിന്ന് വഴിതിരിച്ചു വിടപ്പെടുകയും, അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, അവന് പങ്കുകാരുണ്ടെന്ന് ജൽപ്പിക്കുകയും ചെയ്യുക?!

Fatır 35:4

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ നിഷേധിച്ചു തള്ളുന്നുവെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. സ്വന്തം നാട്ടുകാരാൽ നിഷേധിച്ചു തള്ളപ്പെട്ട ആദ്യത്തെ ദൂതരല്ല താങ്കൾ. ഇതിന് മുൻപ് ആദിനെയും ഥമൂദിനെയും ലൂത്വിൻ്റെ ജനതയെയും പോലുള്ളവർ അവരുടെ ദൂതന്മാരെ നിഷേധിച്ചു തള്ളിയിട്ടുണ്ട്. അല്ലാഹുവിലേക്ക് മാത്രമാകുന്നു എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത്. അങ്ങനെ നിഷേധികളെ അവൻ നശിപ്പിക്കുകയും, അല്ലാഹുവിൻ്റെ ദൂതരെയും മുഅ്മിനുകളെയും അവൻ സഹായിക്കുകയും ചെയ്യും.

Fatır 35:5

ഹേ ജനങ്ങളേ! തീർച്ചയായും അല്ലാഹു വാഗ്ദാനം ചെയ്ത പുനരുത്ഥാനവും അന്ത്യനാളിലെ പ്രതിഫലവുമെല്ലാം സത്യമാകുന്നു; യാതൊരു സംശയവും അതിലില്ല. ഐഹിക ജീവിതത്തിൻ്റെ സുഖസൗകര്യങ്ങളും ദേഹേഛകളും സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് ഈ ദിവസത്തിനായി തയ്യാറെടുക്കുന്നതിൽ നിന്നും നിങ്ങളെ വഞ്ചിതരാക്കാതിരിക്കട്ടെ! അസത്യത്തെ അലങ്കരിച്ചു കാണിച്ചു തന്നു കൊണ്ടും, ഇഹലോകത്തിലേക്ക് ചായിച്ചു കൊണ്ടും പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!

Fatır 35:6

ഹേ ജനങ്ങളേ! പിശാച് നിങ്ങളോട് അവസാനിക്കാത്ത ശത്രുതയുള്ള, കടുത്ത ശത്രുവാകുന്നു. അതിനാൽ അവനോട് എതിരിട്ടു നിന്നു കൊണ്ട് ഒരു ശത്രുവായി തന്നെ നിങ്ങളവനെ സ്വീകരിക്കുക. പിശാച് അവൻ്റെ അനുയായികളെ ക്ഷണിക്കുന്നത് അല്ലാഹുവിനെ നിഷേധിക്കാനും, അങ്ങനെ അന്ത്യനാളിൽ കത്തിജ്വലിക്കുന്ന നരകത്തിൽ കടന്നെരിയുക എന്ന പര്യവസാനത്തിലേക്ക് അവർ എത്തുവാനുമാകുന്നു.

Fatır 35:7

പിശാചിനെ പിൻപറ്റിക്കൊണ്ട് അല്ലാഹുവിനെ നിഷേധിച്ചവർക്ക് ശക്തമായ ശിക്ഷയുണ്ട്. അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ; തങ്ങളുടെ തെറ്റുകൾക്ക് അല്ലാഹുവിൽ നിന്നുള്ള പാപമോചനവും, അവനിൽ നിന്നുള്ള മഹത്തരമായ പ്രതിഫലവും -അതായത് സ്വർഗം- അവർക്കുണ്ട്.

Fatır 35:8

തീർച്ചയായും, പിശാച് ഒരുവൻ്റെ മോശം പ്രവർത്തനം നല്ലതായി തോന്നിപ്പിച്ചു നൽകുകയും, അങ്ങനെ അത് നല്ലതാണെന്ന് ധരിക്കുകയും ചെയ്തവൻ; അല്ലാഹു സത്യം അലങ്കൃതമാക്കി നൽകുകയും, അത് സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തവനെ പോലെയല്ല അവൻ. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ സത്യവഴിയിലാക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ കഴിയുന്ന ആരുമില്ല. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- വഴികേടിലായവരുടെ പിഴവ് കണ്ടുള്ള സങ്കടത്താൽ താങ്കൾ സ്വന്തത്തെ നശിപ്പിക്കരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു. അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

Fatır 35:9

അല്ലാഹുവാകുന്നു കാറ്റിനെ അയച്ചവൻ. അങ്ങനെ ആ കാറ്റ് മേഘങ്ങളെ ഇളക്കി വിടുകയും, ആ മേഘങ്ങളെ ചെടികളില്ലാത്ത ഒരു നാട്ടിലേക്ക് നാം തെളിക്കുകയും ചെയ്തു. അങ്ങനെ അതിലെ വെള്ളം കൊണ്ട് ഉണങ്ങിക്കിടന്നിരുന്ന ഭൂമിയെ നാം ജീവനുള്ളതാക്കുകയും, അതിൽ ചെടികൾ മുളപ്പിക്കുകയും ചെയ്തു. നിർജ്ജീവമായി കിടന്ന ഈ ഭൂമിയെ അതിന് ശേഷം അതിൽ മുളച്ചു പൊന്തിയ ചെടികളിലൂടെ ജീവനുള്ളതാക്കിയതു പോലെയായിരിക്കും അന്ത്യനാളിൽ മരിച്ചവർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.

Fatır 35:10

ആരെങ്കിലും ഇഹലോകത്തോ പരലോകത്തോ പ്രതാപം ഉദ്ദേശിക്കുന്നെങ്കിൽ അല്ലാഹുവിൽ നിന്നല്ലാതെ അതവൻ തേടാതിരിക്കട്ടെ! കാരണം, അല്ലാഹുവിന് മാത്രമാകുന്നു ഇഹപരലോകങ്ങളിലെ പ്രതാപം മുഴുവനുമുള്ളത്. അവനെ കുറിച്ചുള്ള നല്ല ദിക്റുകൾ (അല്ലാഹുവിനെ സ്മരിക്കുന്ന വാക്കുകൾ) അവനിലേക്ക് കയറിപ്പോകുന്നു. അടിമകളുടെ സൽപ്രവർത്തനങ്ങൾ അവയെ അല്ലാഹുവിലേക്ക് ഉയർത്തുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ ദൂതരെ -ﷺ- കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ പോലെ, കുതന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കുന്നവർ; അവർക്ക് കടുത്ത ശിക്ഷയുണ്ട്. (അല്ലാഹുവിനെ) നിഷേധിച്ച അക്കൂട്ടരുടെ തന്ത്രങ്ങൾ നിഷ്ഫലമാവുകയും നശിക്കുകയും ചെയ്യും. അവരുടെ ഒരുദ്ദേശവും ഫലവത്താവുകയില്ല.

Fatır 35:11

അല്ലാഹു; അവനാകുന്നു നിങ്ങളുടെ പിതാവായ ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്. ശേഷം, നിങ്ങളെ അവൻ ഒരു ബീജകണത്തിൽ നിന്ന് സൃഷ്ടിച്ചു. ശേഷം, അവൻ നിങ്ങളെ പുരുഷന്മാരും സ്ത്രീകളുമാക്കുകയും നിങ്ങൾ പരസ്പരം വിവാഹബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. അല്ലാഹു അറിയാതെ ഏതൊരു സ്ത്രീയും ഒരു ഗർഭസ്ഥശിശുവിനെ ഗർഭം ധരിക്കുകയോ, കുഞ്ഞിനെ പ്രസവിക്കുകയോ ചെയ്യുന്നില്ല. അവന് അതിൽ ഒരു കാര്യവും മറഞ്ഞു പോവുകയില്ല. ലൗഹുൽ മഹ്ഫൂദ്വ് എന്ന ഏടിൽ രേഖപ്പെടുത്തപ്പെടാതെ അവൻ്റെ സൃഷ്ടികളിൽ ഒരാളുടെയും ആയുസ്സ് വർദ്ധിപ്പിക്കപ്പെടുകയോ കുറയുകയോ ചെയ്യില്ല. തീർച്ചയായും ഈ പറഞ്ഞതെല്ലാം -നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചതും, ഘട്ടംഘട്ടമായി നിങ്ങളെ ഉണ്ടാക്കിയതും, നിങ്ങളുടെ ആയുസ്സ് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയതുമെല്ലാം- അല്ലാഹുവിന് വളരെ എളുപ്പമാണ്.

Fatır 35:12

രണ്ട് ജലാശയങ്ങൾ സമമാവുകയില്ല. അതിലൊന്ന് ശുദ്ധമായ, അങ്ങേയറ്റം ഹൃദമായ, കുടിക്കാൻ എളുപ്പമുള്ള വെള്ളമുള്ളതാണ്. രണ്ടാമത്തേത് ഉപ്പും കയ്പ്പുമുള്ളതാണ്. കടുത്ത ഉപ്പ് കാരണത്താൽ അത് കുടിക്കാൻ കഴിയില്ല. ഈ രണ്ട് ജലാശയങ്ങളിൽ നിന്നും നിങ്ങൾ ശുദ്ധമായ മാംസം -അതായത് മത്സ്യം- ഭക്ഷിക്കുന്നു. അതിൽ നിന്ന് മുത്തുകളും പവിഴങ്ങളും നിങ്ങൾ പുറത്തെടുക്കുകയും, അലങ്കാരമായി അവ ധരിക്കുകയും ചെയ്യുന്നു. കച്ചവടത്തിലൂടെ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിങ്ങൾ തേടിപ്പിടിക്കുന്നതിന് വേണ്ടി, മുന്നോട്ടും പിന്നോട്ടും കുതിക്കുന്ന കപ്പലുകൾ സമുദ്രത്തെ പിളർത്തി സഞ്ചരിക്കുന്നതും നിനക്ക് കാണാം. അല്ലാഹു നിങ്ങളുടെ മേൽ ചൊരിഞ്ഞ അവൻ്റെ ധാരാളക്കണക്കിന് അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നതിന് വേണ്ടിയത്രെ ഇത്.

Fatır 35:13

അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും, അങ്ങനെ അതിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പകലിനെ അവൻ രാത്രിയിൽ പ്രവേശിപ്പിക്കുകയും അതിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവയോരോന്നും അല്ലാഹുവിന് അറിയാവുന്ന ഒരു അവധി വരെ -അന്ത്യനാൾ വരെ- സഞ്ചരിക്കുന്നു. ഇതെല്ലാം നിർണ്ണയിക്കുകയും, ഇവയെ സഞ്ചരിപ്പിക്കുകയും ചെയ്തവനാരോ; അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അധികാരം സർവ്വവും അവന് മാത്രമാകുന്നു. അവന് പുറമെ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ ഒരു ഈത്തപ്പനയുടെ കുരുവിൻ്റെ പാടയുടെ അത്ര പോലും അധീനപ്പെടുത്തുന്നവരല്ല. അപ്പോൾ എങ്ങനെയാണ് എനിക്ക് പുറമെ നിങ്ങൾ അവരെ ആരാധിക്കുക?!

Fatır 35:14

നിങ്ങളുടെ ആരാധ്യന്മാരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അവ ജീവനില്ലാത്ത, കേൾവിയില്ലാത്ത നിർജ്ജീവ വസ്തുക്കൾ മാത്രമാണ്. ഇനി അവർ നിങ്ങളുടെ പ്രാർത്ഥന കേട്ടുവെന്ന് വെച്ചാൽ പോലും, അവ നിങ്ങൾക്കുത്തരം നൽകുകയില്ല. പരലോകത്ത് നിങ്ങളുടെ ശിർകിൽ നിന്ന് (ബഹുദൈവാരാധനയിൽ നിന്ന്) അവർ ഒഴിയുന്നതും, നിങ്ങൾ അവരെ ആരാധിച്ചതിനെ അവർ നിഷേധിക്കുന്നതുമാണ്. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെക്കാൾ സത്യസന്ധമായി നിനക്ക് വിവരിച്ചു തരാൻ മറ്റാരുമില്ല.

Fatır 35:15

അല്ലയോ ജനങ്ങളേ! നിങ്ങളുടെ സർവ്വ വിഷയങ്ങളിലും എല്ലാ അവസ്ഥകളിലും അല്ലാഹുവിലേക്ക് ആവശ്യക്കാരാകുന്നു നിങ്ങൾ. അല്ലാഹു; അവനാകട്ടെ നിങ്ങളുടെ ഒരു സഹായവും ആവശ്യമില്ലാത്ത മഹാധന്യതയുള്ളവനും (ഗനിയ്യ്), ഇഹലോകത്തും പരലോകത്തും തൻ്റെ ദാസന്മാർക്ക് നിർണയിക്കുന്നതിലെല്ലാം സ്തുത്യർഹനുമാകുന്നു (ഹമീദ്).

Fatır 35:16

നിങ്ങളെ നശിപ്പിക്കുന്ന നിലയിലുള്ള ഒരു വിപത്ത് കൊണ്ട് നിങ്ങളെ തുടച്ചു നീക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം ചെയ്യുമായിരുന്നു. നിങ്ങൾക്ക് പകരം അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു പുതിയ സൃഷ്ടിയെ അവൻ കൊണ്ടു വരുകയും, അവർ അല്ലാഹുവിൽ ഒന്നും തന്നെ പങ്കുചേർക്കാതിരിക്കുകയും ചെയ്യുമായിരുന്നു.

Fatır 35:17

നിങ്ങളെ നശിപ്പിച്ചു കൊണ്ട് തുടച്ചു നീക്കുകയും, പുതിയൊരു സൃഷ്ടിയെ കൊണ്ടു വരികയും ചെയ്യുക എന്നത് അല്ലാഹുവിന് അസാധ്യമായ കാര്യമേയല്ല.

Fatır 35:18

പാപം ചെയ്ത ഒരാളും തന്നെ മറ്റൊരു പാപിയുടെ തിന്മ ഏറ്റെടുക്കുകയില്ല. മറിച്ച്, ഓരോ പാപികളും അവരവരുടെ തിന്മകൾ മാത്രമാണ് ഏറ്റെടുക്കുക. തൻ്റെ തിന്മകളുടെ ഭാരം വഹിക്കുന്ന ഏതെങ്കിലുമൊരാൾ അവൻ്റെ തിന്മകളിൽ നിന്ന് എന്തെങ്കിലുമൊന്ന് ഏറ്റെടുക്കാനായി മറ്റൊരാളെ വിളിച്ചാലും, അതിൽ നിന്ന് ഒന്നും തന്നെ ഏറ്റെടുക്കപ്പെടുകയില്ല. അവൻ്റെ കുടുംബത്തിൽ പെട്ടവരെയാണ് അങ്ങനെ വിളിച്ചതെങ്കിലും (അവർ ഏറ്റെടുക്കാൻ തയ്യാറാവുകയില്ല). അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായി ഭയപ്പെടുകയും, നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും ചെയ്യുന്നവരെയാണ് താങ്കൾ അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തേണ്ടത്. കാരണം, അവരേ താങ്കളുടെ താക്കീതിൽ നിന്ന് പാഠമുൾക്കൊള്ളുകയുള്ളൂ. ആരെങ്കിലും തിന്മകളിൽ നിന്ന് സ്വയം പരിശുദ്ധി നേടിയാൽ അവൻ സ്വന്തത്തിന് വേണ്ടിയാണ് പരിശുദ്ധി നേടുന്നത്. കാരണം, അതിൻ്റെ ഗുണഫലങ്ങളെല്ലാം അവന് തന്നെയാണ് ലഭിക്കുക. തീർച്ചയായും, അല്ലാഹു അവൻ്റെ നന്മകളിൽ നിന്ന് ധന്യനാണ്. അന്ത്യനാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി അല്ലാഹുവിങ്കലേക്ക് തന്നെയാണ് മടക്കം.

Fatır 35:19

അന്ധനും കാഴ്ചയുള്ളവനും സമമാകില്ല എന്നതു പോലെ (അല്ലാഹുവിൽ) വിശ്വസിച്ചവനും നിഷേധിച്ചവനും തുല്യമാകില്ല.

Fatır 35:20

ഇരുളുകളും വെളിച്ചവും സമമാകില്ലെന്നതു പോലെ, (അല്ലാഹുവിലുള്ള) വിശ്വാസവും നിഷേധവും തുല്യമാകില്ല.

Fatır 35:21

തണലും ചൂടുള്ള കാറ്റും സമമാവില്ലെന്ന പോലെ, സ്വർഗവും നരകവും അവയുടെ അനുഭവങ്ങളും തുല്യമാവുകയില്ല.

Fatır 35:22

ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവില്ലെന്ന പോലെ, (അല്ലാഹുവിൽ) വിശ്വസിച്ചവരും നിഷേധിച്ചവരും തുല്യരാവുകയില്ല. തീർച്ചയായും, നേർമാർഗത്തിലാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചവരെ അവൻ (സത്യം) കേൾപ്പിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ഖബ്റുകളിൽ കിടക്കുന്ന മരിച്ചവർക്ക് സമാനരായ കാഫിറുകളെ താങ്കൾക്ക് കേൾപ്പിക്കാനാവില്ല.

Fatır 35:23

അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ താക്കീത് ചെയ്യുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു താങ്കൾ.

Fatır 35:24

അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ നാം അയച്ചിരിക്കുന്നത് യാതൊരു സംശയവുമില്ലാത്ത സത്യവുമായാണ്. അല്ലാഹു (അവനിൽ) വിശ്വസിച്ചവർക്ക് ഒരുക്കി വെച്ചിരിക്കുന്ന മാന്യമായ പ്രതിഫലത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവനും, (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്ന വേദനാജനകമായ ശിക്ഷയെ കുറിച്ച് താക്കീത് നൽകുന്നവനുമായി കൊണ്ട്. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുന്ന ഒരു ദൂതൻ അല്ലാഹുവിൽ നിന്ന് വന്നെത്താത്ത മുൻകഴിഞ്ഞ ഒരു സമൂഹവും ഉണ്ടായിട്ടില്ല.

Fatır 35:25

അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ കളവാക്കുന്നെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. തൻ്റെ സമൂഹത്താൽ കളവാക്കപ്പെട്ട ആദ്യത്തെ റസൂലല്ല താങ്കൾ. ഇവർക്ക് മുൻപുള്ള സമുദായങ്ങളും അവരുടെ ദൂതന്മാരെ നിഷേധിച്ചിട്ടുണ്ട്. ആദും ഥമൂദും ലൂത്വിൻ്റെ ജനതയും ഉദാഹരണം. അവരിലേക്കെല്ലാം അവരുടെ ദൂതന്മാർ തങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ തെളിവുകളുമായി ചെന്നിട്ടുണ്ട്. ആ ദൂതന്മാർ (വേദഗ്രന്ഥങ്ങളുടെ) ഏടുകളും, ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്നവർക്ക് വെളിച്ചം വീശുന്ന ഗ്രന്ഥവുമായും അവരിലേക്ക് ചെന്നിട്ടുണ്ട്.

Fatır 35:26

എന്നാൽ അതെല്ലാമുണ്ടായിട്ടും അവർ അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും അവിശ്വസിച്ചു. അവർ അല്ലാഹുവിൽ നിന്ന് കൊണ്ടു വന്നതിനെ അവർ സത്യപ്പെടുത്തിയില്ല. അപ്പോൾ ഞാൻ നിഷേധിച്ചവരെ നശിപ്പിച്ചു. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- ഞാൻ അവരെ നശിപ്പിച്ച വേളയിൽ എങ്ങനെയുണ്ടായിരുന്നു അവരോടുള്ള എൻ്റെ എതിർപ്പെന്ന് താങ്കൾ ആലോചിച്ചു നോക്കുക!

Fatır 35:27

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, അങ്ങനെ വൃക്ഷങ്ങളെ നാം ആ വെള്ളം കുടിപ്പിക്കുകയും, അതു മൂലം വ്യത്യസ്ത വർണ്ണങ്ങളിലുള്ള -ചുവപ്പും പച്ചയും മഞ്ഞയും മറ്റുമെല്ലാം നിറങ്ങളുള്ള- ഫലവർഗങ്ങൾ നാം പുറത്തു കൊണ്ടു വരികയും ചെയ്തു. പർവ്വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതും, ഇരുണ്ട കറുപ്പുള്ളതുമായ വഴികൾ.

Fatır 35:28

മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും (ഒട്ടകം, പശു, ആട്) അതു പോലെ വ്യത്യസ്ത വർണ്ണങ്ങളുള്ളവയുണ്ട്. അല്ലാഹുവിൻ്റെ സ്ഥാനത്തെ ആദരിക്കുകയും അവനോട് ഭയഭക്തിയുണ്ടാവുകയും ചെയ്യുക അല്ലാഹുവിനെ അറിഞ്ഞവർ മാത്രമായിരിക്കും. കാരണം, അവർ അല്ലാഹുവിൻ്റെ വിശേഷണങ്ങളും അവൻ്റെ മതനിയമങ്ങളും അവൻ്റെ ശക്തിയുടെ തെളിവുകളും മനസ്സിലാക്കിയിരിക്കുന്നു. തീർച്ചയായും ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് അങ്ങേയറ്റം പൊറുത്തു നൽകുന്നവനുമാകുന്നു (ഗഫൂർ) അല്ലാഹു.

Fatır 35:29

തീർച്ചയായും നമ്മുടെ ദൂതൻ്റെ മേൽ നാം അവതരിപ്പിച്ച, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അതിലുള്ളത് അനുസരിച്ച് പ്രവർത്തിക്കുകയും, ഏറ്റവും നല്ല നിലക്ക് നിസ്കാരം പൂർത്തീകരിക്കുകയും, നാം ഉപജീവനമായി നൽകിയതിൽ നിന്ന് സകാത്തായും (നിർബന്ധദാനം) മറ്റും രഹസ്യമായും പരസ്യമായും ദാനം നൽകുകയും ചെയ്യുന്നവർ; അവർ തങ്ങളുടെ ഈ പ്രവർത്തനങ്ങൾ കൊണ്ട് പ്രതീക്ഷ വെക്കുന്നത് അല്ലാഹുവിങ്കലുള്ള -ഒരിക്കലും നഷ്ടം സംഭവിക്കാത്ത- ഒരു കച്ചവടമാകുന്നു.

Fatır 35:30

അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം അല്ലാഹു അവർക്ക് പൂർണ്ണമായി നൽകുന്നതിനും, തൻ്റെ ഔദാര്യത്തിൽ നിന്ന് അവർക്ക് വർദ്ധിപ്പിച്ചു നൽകുന്നതിനും വേണ്ടി. അവൻ അതിന് കഴിവുള്ളവനാകുന്നു. തീർച്ചയായും ഈ സ്വഭാവഗുണങ്ങളുള്ളവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരുടെ സൽകർമ്മങ്ങൾക്ക് അങ്ങേയറ്റം നന്ദിയുള്ളവനുമാണ് (ശകൂർ) അല്ലാഹു.

Fatır 35:31

അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് നാം സന്ദേശമായി നൽകിയ ഈ ഗ്രന്ഥം; അത് തന്നെയാകുന്നു ഒരു സംശയവുമില്ലാത്ത സത്യം. മുൻകഴിഞ്ഞ വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതായി അല്ലാഹു അതിനെ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും, അല്ലാഹു തൻ്റെ ദാസന്മാരെ കുറിച്ച് സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു. ഓരോ ജനതയിലേക്കുമുള്ള ദൂതന്മാർക്ക് അവരവരുടെ കാലഘട്ടത്തിൽ ആവശ്യമായത് അവൻ സന്ദേശമായി നൽകുന്നു.

Fatır 35:32

പിന്നീട് എല്ലാ ജനതകൾക്കും മേൽ നാം തിരഞ്ഞെടുത്ത മുഹമ്മദ് നബി -ﷺ- യുടെ സമൂഹത്തിന് ഖുർആൻ നാം നൽകി. അവരിൽ നിഷിദ്ധങ്ങൾ (ഹറാമുകൾ) പ്രവർത്തിച്ചു കൊണ്ടും, നിർബന്ധകർമ്മങ്ങൾ (വാജിബുകൾ) ഉപേക്ഷിച്ചും സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവരുണ്ട്. നിർബന്ധകർമ്മങ്ങൾ പ്രവർത്തിക്കുകയും നിഷിദ്ധങ്ങൾ ഉപേക്ഷിക്കുകയും ചെയ്തുവെങ്കിലും -ചില ഐഛികകർമ്മങ്ങൾ (സുന്നത്തുകൾ) ഉപേക്ഷിച്ചും വെറുക്കപ്പെട്ട പ്രവർത്തനങ്ങൾ (മക്റൂഹുകൾ) ചെയ്തും- മദ്ധ്യമനിലപാട് സ്വീകരിച്ചവരുമുണ്ട്. അല്ലാഹുവിൻ്റെ അനുമതിയോടെ നന്മകളിൽ മുന്നേറിയവരും അക്കൂട്ടത്തിലുണ്ട്. നിർബന്ധവും ഐഛികവുമായ കർമ്മങ്ങൾ പ്രവർത്തിക്കുകയും, നിഷിദ്ധവും വെറുക്കപ്പെട്ടതുമായ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ടാണ് അവരത് നേടിയെടുത്തത്. ഈ സമൂഹത്തെ അല്ലാഹു തിരഞ്ഞെടുക്കുകയും അവർക്ക് ഖുർആൻ നൽകുകയും ചെയ്തു എന്നത് തന്നെയാകുന്നു മഹത്തരമായ അനുഗ്രഹം; അതിന് തുല്യമായ മറ്റൊരു അനുഗ്രഹവുമില്ല തന്നെ.

Fatır 35:33

സ്ഥിരവാസത്തിൻ്റെ സ്വർഗത്തോപ്പുകൾ; (അല്ലാഹു) തിരഞ്ഞെടുത്തവരായ ഇക്കൂട്ടർ അവിടെ പ്രവേശിക്കുന്നതാണ്. മുത്തുകളും സ്വർണവളകളും അവരവിടെ ധരിക്കുന്നതാണ്. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.

Fatır 35:34

സ്വർഗത്തിൽ പ്രവേശിച്ച ശേഷം അവർ പറയും: നരകത്തിൽ പ്രവേശിക്കുമെന്ന ഭയം കാരണത്താൽ ഞങ്ങൾക്കുണ്ടായിരുന്ന ദുഃഖം ഞങ്ങളിൽ നിന്ന് നീക്കം ചെയ്ത അല്ലാഹുവിന് സർവ്വസ്തുതിയും. തീർച്ചയായും നമ്മുടെ രക്ഷിതാവ് അവൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ധാരാളം പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരുടെ നന്മകൾക്ക് അങ്ങേയറ്റം നന്ദിയുള്ളവനുമത്രെ (ശകൂർ).

Fatır 35:35

സ്ഥിരവാസത്തിനുള്ള -ഇനിയൊരിക്കലും മാറിത്താമസിക്കേണ്ടതില്ലാത്ത- (സ്വർഗത്തിൽ) ഞങ്ങളെ താമസിപ്പിച്ചവൻ. ഞങ്ങളുടെ കഴിവോ ശക്തിയോ കൊണ്ടല്ല; മറിച്ച് അവൻ്റെ ഔദാര്യത്താലത്രെ (ഞങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചത്). ഇവിടെ ഒരു പ്രയാസമോ ക്ഷീണമോ നമ്മെ ബാധിക്കുകയില്ല.

Fatır 35:36

അല്ലാഹുവിനെ നിഷേധിച്ചവർക്ക് കത്തിജ്വലിക്കുന്ന നരകത്തിൻ്റെ ശിക്ഷയുണ്ട്. അവരതിൽ നിത്യവാസികളായിരിക്കും. ഒരിക്കലും മരണം അവരുടെ മേൽ വിധിക്കപ്പെടുകയില്ല; അങ്ങനെയെങ്കിൽ അവർക്ക് മരിക്കുകയും ഈ ശിക്ഷയിൽ നിന്ന് ആശ്വാസം കൊള്ളുകയും ചെയ്യാമായിരുന്നു. നരകത്തിൻ്റെ ശിക്ഷയിൽ നിന്ന് അവർക്ക് യാതൊരു ഇളവും നൽകപ്പെടുകയുമില്ല. ഇതു പോലുള്ള (കഠിനമായ ശിക്ഷയാണ്) അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ അങ്ങേയറ്റം നിഷേധിക്കുന്ന എല്ലാവർക്കും പരലോകത്ത് നാം നൽകുക.

Fatır 35:37

അവരവിടെ കഴിയുന്ന വിധം ഉച്ചത്തിൽ അട്ടഹസിച്ചു കൊണ്ട് സഹായം കേണുവിളിക്കും: ഞങ്ങളുടെ രക്ഷിതാവേ! ഈ നരകത്തിൽ നിന്നൊന്ന് ഞങ്ങളെ പുറത്തു കൊണ്ടുവരിക. ഇഹലോകത്ത് ഞങ്ങൾ മുൻപ് ചെയ്തിരുന്ന പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി -നിൻ്റെ തൃപ്തി ലഭിക്കുന്നതിനും, നിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി- ഇനി ഞങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊള്ളാം. അപ്പോൾ അല്ലാഹു അവർക്ക് മറുപടി നൽകും: ഗുണപാഠം ഉൾക്കൊള്ളാൻ ഉദ്ദേശിക്കുന്നവന് ഉൽബോധനം സ്വീകരിക്കാൻ വേണ്ടത്ര ആയുസ്സ് നാം നിങ്ങൾക്ക് നൽകിയില്ലേ?! അങ്ങനെ അവന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങാനും, സൽകർമ്മങ്ങൾ പ്രവർത്തിക്കാനും (മതിയാകുവോളം സമയമില്ലായിരുന്നോ?!) അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ താക്കീത് ചെയ്യുന്ന ദൂതൻ നിങ്ങളിലേക്ക് വരികയും ചെയ്തില്ലേ?! ഇനി നിങ്ങൾക്ക് യാതൊരു ന്യായവുമില്ല. ഇതിനെല്ലാം ശേഷം ഇനിയൊരു ഒഴിവുകഴിവും ബാക്കിയില്ല. അതിനാൽ രുചിച്ചു കൊള്ളുക ഈ നരകശിക്ഷ! (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവരെ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താനോ, അവൻ്റെ ശിക്ഷ ലഘൂകരിച്ചു നൽകാനോ ഒരു സഹായിയുമില്ല.

Fatır 35:38

തീർച്ചയായും, അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യം അറിയുന്നവനാകുന്നു. അതിൽ ഒന്നും തന്നെ അവന് വിട്ടുപോവുകയില്ല. തീർച്ചയായും അവൻ തൻ്റെ ദാസന്മാർ അവരുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെക്കുന്ന നന്മയും തിന്മയുമെല്ലാം നന്നായി അറിയുന്നവനാകുന്നു.

Fatır 35:39

നിങ്ങളിൽ ചിലരെ മറ്റു ചിലർക്ക് ശേഷം ഭൂമിയിൽ പിന്നാലെ വരുന്നവരാക്കിയവൻ അല്ലാഹുവാകുന്നു. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങളെ പരീക്ഷിക്കാൻ വേണ്ടിയാണത്. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതൻ കൊണ്ടു വന്ന സന്ദേശത്തെയും നിഷേധിക്കുന്ന പക്ഷം അവൻ്റെ നിഷേധത്തിൻ്റെ പാപഫലവും ശിക്ഷയും അവനിലേക്ക് തന്നെയാണ് മടങ്ങുക. അവൻ്റെ രക്ഷിതാവായ അല്ലാഹുവിന് അത് യാതൊരു ഉപദ്രവവും ചെയ്യില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവരുടെ നിഷേധം അല്ലാഹുവിങ്കൽ കടുത്ത കോപമല്ലാതെ മറ്റൊന്നും വർദ്ധിപ്പിക്കുകയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവരുടെ നിഷേധം നഷ്ടമല്ലാതെ മറ്റൊന്നും അധികരിപ്പിക്കുകയുമില്ല. അവർ വിശ്വസിച്ചിരുന്നെങ്കിൽ അവർക്ക് ലഭിക്കുമായിരുന്ന, അല്ലാഹു അവർക്ക് വേണ്ടി ഒരുക്കി വെച്ച സ്വർഗമാണവർക്ക് നഷ്ടമായത്.

Fatır 35:40

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ പങ്കാളികളെ കുറിച്ച് -അവർ എന്തൊന്നാണ് ഭൂമിയിൽ സൃഷ്ടിച്ചിട്ടുള്ളതെന്ന്- നിങ്ങളൊന്ന് എനിക്ക് പറഞ്ഞു തരിക?! അതിലെ പർവ്വതങ്ങൾ അവർ സൃഷ്ടിച്ചതാണോ?! അതിലുള്ള നദികളോ, അവിടെയുള്ള മൃഗങ്ങളെയോ അവർ സൃഷ്ടിച്ചിട്ടുണ്ടോ?! ഇനി അതല്ലെങ്കിൽ അവർ ആകാശങ്ങളെ സൃഷ്ടിക്കുന്നതിൽ അല്ലാഹുവിനോടൊപ്പം പങ്കാളികളായിരുന്നോ?! അതുമല്ലെങ്കിൽ അവരുണ്ടാക്കിയ പങ്കാളികളെ ആരാധിക്കുന്നത് ശരിയാണെന്ന് സ്ഥാപിക്കുന്ന തെളിവ് വല്ലതുമടങ്ങുന്ന ഏതെങ്കിലും ഗ്രന്ഥം നാമവർക്ക് നൽകിയിട്ടുണ്ടോ?! എന്നാൽ ഈ പറഞ്ഞതൊന്നും തന്നെ സംഭവിച്ചിട്ടില്ല. എന്നാൽ (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ പരസ്പരം വഞ്ചനയല്ലാതെ വാഗ്ദാനം നൽകുന്നില്ല.

Fatır 35:41

തീർച്ചയായും, അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും അവ രണ്ടും നീങ്ങിപ്പോകാതെ തടുത്തു വെച്ചിരിക്കുന്നു. അവ രണ്ടും നീങ്ങിപ്പോയി എന്നു വിചാരിക്കുക; എങ്കിൽ അവയെ അതിന് ശേഷം പിടിച്ചു നിർത്താനും അല്ലാഹുവല്ലാതെ മറ്റാരുമില്ല. തീർച്ചയായും അവൻ ധൃതിപെട്ട് ശിക്ഷിക്കാത്ത, സഹനശീലനാകുന്നു (ഹലീം). തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനുമാകുന്നു (ഗഫൂർ).

Fatır 35:42

(അല്ലാഹുവിനെ) നിഷേധിക്കുന്ന, (റസൂലുകളെ) കളവാക്കുന്ന ഇക്കൂട്ടർ ദൃഢവും ഉറച്ചതുമായ ശപഥങ്ങൾ ചെയ്തു കൊണ്ടു പറയും: അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ഏതെങ്കിലുമൊരു ദൂതൻ അല്ലാഹുവിൽ നിന്ന് വന്നാൽ, യഹൂദ-നസ്വാറാക്കളെക്കാളും മറ്റുള്ളവരെക്കാളുമെല്ലാം സ്ഥിരതയോടെ നിലകൊള്ളുന്നവരും, സത്യത്തെ പിൻപറ്റുന്നവരുമായിരിക്കും ഞങ്ങൾ. എന്നാൽ, അല്ലാഹുവിൽ നിന്നുള്ള ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ദൂതനായി മുഹമ്മദ് നബി -ﷺ- അവരിലേക്ക് വന്നപ്പോഴാകട്ടെ; അദ്ദേഹത്തിൻ്റെ വരവ് സത്യത്തിൽ നിന്നുള്ള അവരുടെ അകൽച്ചയും, അസത്യത്തിൽ കടിച്ചു തൂങ്ങുക എന്നതും വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. തങ്ങൾക്ക് മുൻപുള്ളവരെക്കാൾ സന്മാർഗം സ്വീകരിക്കുന്നവരായിരിക്കും തങ്ങൾ എന്ന് ദൃഢതയുള്ള ശപഥങ്ങൾ ചെയ്തതൊന്നും അവർ പാലിച്ചില്ല.

Fatır 35:43

അല്ലാഹുവിൻ്റെ പേരിൽ അവർ നടത്തിയ ശപഥങ്ങളൊന്നും നല്ല ഉദ്ദേശത്തോടെയോ ശുദ്ധമായ ലക്ഷ്യത്തോടെയോ ആയിരുന്നില്ല. മറിച്ച്, ഭൂമിയിൽ അഹങ്കരിച്ചു നടക്കുന്നതിനും, ജനങ്ങളെ വഞ്ചിക്കുന്നതിനും വേണ്ടിയായിരുന്നു അതെല്ലാം. എന്നാൽ (ഇത്തരം) കുതന്ത്രങ്ങളെല്ലാം അതിൻ്റെ ആളുകളെ തന്നെയാണ് ചുറ്റിവരിയുക. അപ്പോൾ ഈ അഹങ്കാരികളായ കുതന്ത്രക്കാർ അല്ലാഹുവിൻ്റെ സ്ഥിരപ്പെട്ട നടപടിക്രമമല്ലാതെ മറ്റെന്താണ് കാത്തു നിൽക്കുന്നത്?! അവരുടെ സമാനനിലപാടുകാരായ മുൻഗാമികളെ നശിപ്പിച്ചതു പോലെ ഇവരെയും നശിപ്പിക്കുക എന്നതാണ് ആ നടപടിക്രമം. അഹങ്കാരികളെ നശിപ്പിക്കുക എന്ന അല്ലാഹുവിൻ്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല; അവർക്ക് മേൽ നാശം വരാതിരിക്കുക എന്നതുണ്ടാകില്ല. അവൻ്റെ നടപടിക്രമത്തിന് ഒരു മാറ്റവും ഉണ്ടാവുകയില്ല; അവരല്ലാത്തവരുടെ (അഹങ്കാരികളല്ലാത്ത) മേൽ അത് വന്നുഭവിക്കുകയുമില്ല. കാരണം, അത് അല്ലാഹുവിൻ്റെ സ്ഥിരപ്പെട്ട നടപടിക്രമമാണ്.

Fatır 35:44

ഖുറൈഷികളിൽ പെട്ട നിന്നെ നിഷേധിക്കുന്ന കൂട്ടർ ഭൂമിയിലൂടെ സഞ്ചരിക്കുകയും, അവർക്ക് മുൻപ് നിഷേധിച്ചു തള്ളിയ സമൂഹങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുകയും ചെയ്യുന്നില്ലേ?! അല്ലാഹു അവരെ തകർത്തു കളഞ്ഞപ്പോൾ, അവരുടെ അന്ത്യം വളരെ മോശമായിരുന്നില്ലേ?! അവർ ഖുറൈഷികളെക്കാൾ ശക്തിയുള്ളവരായിരുന്നില്ലേ?! ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ഒന്നിനും തന്നെ അല്ലാഹുവിനെ പരാജയപ്പെടുത്തുക എന്നത് സാധ്യമല്ല. തീർച്ചയായും അവൻ ഈ നിഷേധികളുടെ പ്രവർത്തനങ്ങളെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു (അലീം); അവന് അവരുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്ന് മറഞ്ഞു പോവുകയോ നഷ്ടപ്പെടുകയോ ഇല്ല. അവൻ ഉദ്ദേശിക്കുന്ന നേരം അവരെ നശിപ്പിക്കാൻ കഴിവുള്ളവനുമാകുന്നു (ഖദീർ) അവൻ.

Fatır 35:45

മനുഷ്യർ ചെയ്ത തിന്മകളുടെയും അവർ പ്രവർത്തിച്ചു വെച്ച മ്ലേഛതകളുടെയും ശിക്ഷ ഉടനടി അല്ലാഹു നൽകിയിരുന്നെങ്കിൽ ഭൂമിക്ക് മുകളിലുള്ള സർവ്വരെയും അവർ ഉടമപ്പെടുത്തിയ മൃഗങ്ങളെയും സമ്പാദ്യങ്ങളെയുമെല്ലാം അല്ലാഹു പൊടുന്നനെ നശിപ്പിക്കുമായിരുന്നു. എന്നാൽ അല്ലാഹു അവരെ നിശ്ചയിക്കപ്പെട്ട ഒരു അവധി വരെ വിട്ടിരിക്കുന്നു; അന്ത്യനാളാകുന്നു ആ അവധി. പരലോകദിനം വന്നു കഴിഞ്ഞാൽ തീർച്ചയായും അല്ലാഹു തൻ്റെ അടിമകളെ നന്നായി കണ്ടറിയുന്നവനാകുന്നു. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അപ്പോൾ അവരുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ നൽകുന്നതാണ്. നന്മയാണെങ്കിൽ നന്മ. തിന്മയാണെങ്കിൽ തിന്മ.

Yâsin 36:1

യാസീൻ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Yâsin 36:2

ഖണ്ഡിതമാക്കപ്പെട്ട ആയത്തുകളുള്ള, മുന്നിൽ നിന്നോ പിന്നിൽ നിന്നോ യാതൊരു അസത്യവും കടന്നു കയറാത്ത ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.

Yâsin 36:3

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ ഏകനാക്കണമെന്നും അവനെ മാത്രം ആരാധിക്കണമെന്നും കൽപ്പിക്കാൻ വേണ്ടി തൻ്റെ അടിമകളിലേക്ക് അല്ലാഹു നിയോഗിച്ച ദൂതന്മാരിൽ ഒരാൾ തന്നെയാകുന്നു താങ്കളും.

Yâsin 36:4

നേരായ മാർഗത്തിലും അന്യൂനമായ മതത്തിലും (ആകുന്നു താങ്കൾ). ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ വിശ്വാസികളായ ദാസന്മാരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമായ (റഹീം), താങ്കളുടെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതത്രെ ഈ നേരായ മാർഗവും അന്യൂനമായ മതവും (ഇസ്ലാം).

Yâsin 36:5

നേരായ മാർഗത്തിലും അന്യൂനമായ മതത്തിലും (ആകുന്നു താങ്കൾ). ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ വിശ്വാസികളായ ദാസന്മാരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമായ (റഹീം) താങ്കളുടെ രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതത്രെ ഈ നേരായ മാർഗവും അന്യൂനമായ മതവും (ഇസ്ലാം).

Yâsin 36:6

ഇത് നാം നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നത് ഒരു സമൂഹത്തെ നീ (അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച്) ഭയപ്പെടുത്തുകയും താക്കീത് നൽകുകയും ചെയ്യുന്നതിന് വേണ്ടിയാണ്. താക്കീതുകാരനായി അല്ലാഹുവിൻ്റെ ഒരു ദൂതനും കടന്നു ചെന്നിട്ടില്ലാത്ത അറബികളാണ് അവർ. അതിനാൽ തന്നെ അവർ (അല്ലാഹുവിലുള്ള) വിശ്വാസത്തിൽ നിന്നും, (അവനെ മാത്രം ആരാധിക്കുക എന്ന) തൗഹീദിൽ നിന്നും അശ്രദ്ധയിലാണ്. (അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന്) താക്കീത് നൽകപ്പെടുക എന്നത് നിലച്ചു പോയ എല്ലാ സമൂഹങ്ങളുടെയും സ്ഥിതിവിശേഷം ഇപ്രകാരം തന്നെയാണ്. അവരെ ഓർമ്മപ്പെടുത്താൻ ദൂതന്മാർ ആവശ്യമാണ്.

Yâsin 36:7

ഇക്കൂട്ടരിൽ മിക്കവരുടെയും കാര്യത്തിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ അനിവാര്യമായിരിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള സത്യസന്ദേശം അവൻ്റെ ദൂതൻ്റെ നാവിലൂടെ അവരിലേക്കെത്തിയ ശേഷവും അവരതിൽ വിശ്വസിച്ചില്ല. തങ്ങളുടെ നിഷേധത്തിൽ തന്നെ അവർ തുടരുകയും ചെയ്തു. അവർ അല്ലാഹുവിലോ അവൻ്റെ ദൂതനിലോ ഇനി വിശ്വസിക്കുകയില്ല. അവർക്ക് വന്നെത്തിയ സത്യം അവരിനി പ്രാവർത്തികമാക്കുകയുമില്ല.

Yâsin 36:8

കഴുത്തുകളിൽ ചങ്ങലകൾ എടുത്തു വെക്കപ്പെട്ടവരോടാകുന്നു ഇക്കാര്യത്തിൽ അവർ ഉപമിക്കപ്പെട്ടിരിക്കുന്നത്. അവരുടെ താടിയെല്ലുകൾക്ക് താഴെ, കൈകൾ കഴുത്തുകളോട് ചേർക്കപ്പെട്ട നിലയിലാണവർ. അതിനാൽ ആകാശത്തേക്ക് അവരുടെ തലകളുയർത്തി വെക്കാൻ അവർ നിർബന്ധിതരാക്കപ്പെട്ടിരിക്കുന്നു. അത് താഴ്ത്തി വെക്കാൻ അവർക്ക് സാധിക്കുകയില്ല. (അതു പോലെ) ഇവർ അല്ലാഹുവിൽ വിശ്വസിക്കുന്നതിൽ നിന്ന് (തടയപ്പെട്ട നിലയിൽ) ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ അവർ അതിന് കീഴൊതുങ്ങുകയോ, അതിന് വേണ്ടി തങ്ങളുടെ ശിരസ്സുകൾ താഴ്ത്തുകയോ ഇല്ല.

Yâsin 36:9

അവരുടെ മുമ്പിൽ സത്യത്തിൽ നിന്നുള്ള ഒരു തടസ്സം നാം നിശ്ചയിച്ചിരിക്കുന്നു. അവരുടെ പിന്നിലും അതു പോലെ ഒരു തടസ്സം വെച്ചിരിക്കുന്നു. അവരുടെ കണ്ണുകളെ സത്യം വീക്ഷിക്കുന്നതിൽ നിന്ന് നാം മൂടുകയും ചെയ്തിരിക്കുന്നു. അതിനാൽ ഉപകാരപ്രദമായ കാഴ്ച അവർക്ക് നോക്കാൻ കഴിയില്ല. (സത്യത്തോടുള്ള) അവരുടെ നിഷേധവും,കുഫ്റിൽ തന്നെയുള്ള അവരുടെ കടുംപിടുത്തവും പ്രകടമായതിന് ശേഷമാണ് ഇത് അവർക്ക് സംഭവിച്ചത്.

Yâsin 36:10

സത്യത്തോട് ശത്രുത വെച്ചു പുലർത്തുന്ന ഇക്കൂട്ടർ; അവരെ താങ്കൾ (അല്ലാഹുവിൻ്റെ ശിക്ഷയിൽ) നിന്ന് ഭയപ്പെടുത്തുകയോ ഭയപ്പെടുത്താതിരിക്കുകയോ ചെയ്യട്ടെ; -മുഹമ്മദ്!- അവർക്ക് (രണ്ടും) സമമാകുന്നു. താങ്കൾ അല്ലാഹുവിങ്കൽ നിന്ന് അവർക്ക് കൊണ്ടു വന്നു നൽകിയ സത്യത്തിൽ അവർ വിശ്വസിക്കുന്നതല്ല.

Yâsin 36:11

ഈ ഖുർആൻ സത്യപ്പെടുത്തുകയും, അതിലുള്ളത് പിൻപറ്റുകയും, ഏകാന്തതകളിൽ -ഒരാളും കാണാത്ത വേളകളിൽ- അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്തവർക്കേ താങ്കളുടെ താക്കീത് ഫലപ്പെടുകയുള്ളൂ. ഈ സ്വഭാവവിശേഷണങ്ങൾ ഉള്ളവന് സന്തോഷകരമായ വാർത്ത താങ്കൾ അറിയിക്കുക. അല്ലാഹു അവൻ്റെ തിന്മകൾ മായ്ച്ചു കളയുകയും, അവയെല്ലാം അവന് പൊറുത്തു കൊടുക്കുകയും ചെയ്യുമെന്നും, പരലോകത്ത് അവനെ കാത്തിരിക്കുന്ന മഹത്തരമായ ഒരു പ്രതിഫലം -സ്വർഗപ്രവേശനം- ഉണ്ടെന്നും (അവനെ അറിയിക്കുക).

Yâsin 36:12

അന്ത്യനാളിൽ (മരിച്ച) മൃതദേഹങ്ങൾക്ക് ജീവൻ നൽകിക്കൊണ്ട് അവയെ ജീവിപ്പിക്കുന്നവൻ നാമാകുന്നു. അവർ ഇഹലോകത്ത് കാഴ്ച വെച്ച നല്ലതും ചീത്തയായതുമായ പ്രവർത്തനങ്ങൾ നാം രേഖപ്പെടുത്തി വെക്കുകയും ചെയ്യുന്നു. അവരുടെ മരണ ശേഷം അവർ ബാക്കിവെച്ച അനന്തരഫലങ്ങളും നാം രേഖപ്പെടുത്തുന്നു. അഥവാ, നിലനിൽക്കുന്ന ദാനധർമ്മങ്ങൾ പോലെ നല്ല അനന്തരഫലങ്ങളും, (അല്ലാഹുവിനെ) നിഷേധിക്കുക പോലുള്ള ചീത്ത അനന്തരഫലങ്ങളും. എല്ലാം വ്യക്തമായ ഒരു രേഖയിൽ -ലൗഹുൽ മഹ്ഫൂദ്വിൽ- നാം ക്ലിപ്തപ്പെടുത്തി വെച്ചിരിക്കുന്നു.

Yâsin 36:13

അല്ലാഹുവിൻ്റെ റസൂലേ! (ഇസ്ലാമിനോട്) എതിർപ്പ് വെച്ചു പുലർത്തുന്ന ഈ നിഷേധികൾക്ക് ഗുണപാഠമാകുന്നതിനായി ഒരു ഉദാഹരണം പറഞ്ഞു കൊടുക്കുക. 'അഹ്'ലുൽ ഖർയതി'ലേക്ക് (ഒരു നാട്ടുകാർ) അവരുടെ ദൂതന്മാർ വന്നപ്പോഴുണ്ടായ (സംഭവങ്ങളുടെ) ചരിത്രമാണത്.

Yâsin 36:14

അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും അവനെ മാത്രം ആരാധിക്കുന്നതിലേക്കും ക്ഷണിക്കുന്നതിനായി ആദ്യം അവരിലേക്ക് നാം രണ്ടു ദൂതന്മാരെ നിയോഗിച്ചു. അപ്പോൾ ആ നാട്ടുകാർ ഈ രണ്ടു ദൂതന്മാരെയും നിഷേധിച്ചു. അപ്പോൾ മൂന്നാമതൊരു ദൂതനെ കൂടി നിയോഗിച്ചു കൊണ്ട് അവർക്ക് നാം പിൻബലം നൽകി. ഈ മൂന്ന് ദൂതന്മാരും ആ നാട്ടുകാരോട് പറഞ്ഞു: ഞങ്ങൾ -മൂന്ന് പേരും- നിങ്ങളെ അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും അവൻ്റെ മതനിയമങ്ങൾ പിൻപറ്റുന്നതിലേക്കും ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട നിങ്ങളിലേക്കുള്ള ദൂതന്മാരാണ്.

Yâsin 36:15

ആ നാട്ടുകാർ (അല്ലാഹുവിൻ്റെ) ദൂതന്മാരോട് പറഞ്ഞു: നിങ്ങൾ ഞങ്ങളെ പോലുള്ള മനുഷ്യരല്ലാതെ മറ്റൊന്നുമല്ല. ഞങ്ങളെക്കാൾ യാതൊരു പ്രത്യേകതയും നിങ്ങൾക്കില്ല. വിശാലമായ കാരുണ്യമുള്ളവനായവൻ (റഹ്മാനായ അല്ലാഹു) നിങ്ങൾക്ക് മേൽ ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. നിങ്ങൾ ജൽപ്പിക്കുന്ന ഈ കാര്യം അല്ലാഹുവിൻ്റെ മേൽ നിങ്ങൾ കള്ളം കെട്ടിച്ചമച്ചതല്ലാതെ മറ്റൊന്നുമല്ല.

Yâsin 36:16

ആ നാട്ടുകാരുടെ നിഷേധത്തിന് മറുപടിയായി മൂന്ന് ദൂതന്മാരും പറഞ്ഞു: അല്ലയോ നാട്ടുകാരേ! ഞങ്ങൾ നിങ്ങളിലേക്ക് അല്ലാഹുവിൻ്റെ അടുക്കൽ നിന്നുള്ള ദൂതന്മാരാണെന്ന് ഞങ്ങളുടെ രക്ഷിതാവിനറിയാം. ഞങ്ങൾക്ക് അത് മതിയായ തെളിവാണ്.

Yâsin 36:17

നിങ്ങൾക്ക് എത്തിച്ചു തരാൻ കൽപ്പിക്കപ്പെട്ടത് വ്യക്തതയോടെ എത്തിച്ചു നൽകുക എന്നതല്ലാതെ ഞങ്ങൾക്ക് മേൽ യാതൊരു ബാധ്യതയുമില്ല. നിങ്ങളെ സന്മാർഗത്തിലാക്കുക എന്നത് ഞങ്ങളുടെ കഴിവിൽ പെട്ടതല്ല.

Yâsin 36:18

ആ നാട്ടുകാർ അവരുടെ ദൂതന്മാരോട് പറഞ്ഞു: ഞങ്ങൾ നിങ്ങളെ ഒരു ദുഃശകുനമായി കാണുന്നു. ഞങ്ങളെ തൗഹീദിലേക്ക് (അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്ക്) ക്ഷണിക്കുന്നത് നിങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ നിങ്ങൾ മരിക്കുന്നത് വരെ (നിങ്ങൾക്ക് നേരെ) കല്ലെറിഞ്ഞു കൊണ്ട് ഞങ്ങൾ നിങ്ങളെ ശിക്ഷിക്കുക തന്നെ ചെയ്യും. ഞങ്ങളിൽ നിന്ന് വേദനാജനകമായ ശിക്ഷ നിങ്ങളെ ബാധിക്കുകയും ചെയ്യും.

Yâsin 36:19

ആ ദൂതന്മാർ അവരോടുള്ള മറുപടിയായി പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതന്മാരെ പിൻപറ്റുന്നത് വെടിയുകയും ചെയ്തതിനാലുള്ള ദുഃശകുനം നിങ്ങളോടൊപ്പം തന്നെയാണുള്ളത്. ഞങ്ങൾ അല്ലാഹുവിനെ കുറിച്ച് നിങ്ങളെ ഉൽബോധനം ചെയ്താൽ നിങ്ങൾ അത് ദുഃശകുനമായി കാണുകയാണോ?! എന്നാൽ നിങ്ങൾ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും, തിന്മകൾ ചെയ്യുന്നതിലും അതിരുകവിയുന്ന ഒരു ജനതയാകുന്നു.

Yâsin 36:20

ആ നാട്ടിൽ നിന്ന് വിദൂരമായ പ്രദേശത്തുള്ള ഒരാൾ തൻ്റെ നാട്ടിലുള്ളവർ അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ നിഷേധിക്കുകയും അവരെ കൊലപ്പെടുത്തുമെന്നും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതിൻ്റെ (പേരിൽ അവർക്ക് ശിക്ഷ വന്നേക്കുമെന്ന) ഭയത്താൽ ആ നാട്ടുകാരുടെ അടുക്കലേക്ക് ഓടി വന്നു. അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! ഈ ദൂതന്മാർ കൊണ്ടു വന്ന സന്ദേശം നിങ്ങൾ പിൻപറ്റുവിൻ!

Yâsin 36:21

എൻ്റെ സമൂഹമേ! അവർ നിങ്ങൾക്കെത്തിച്ചു നൽകുന്ന ഈ സന്ദേശത്തിന് ഒരു പ്രതിഫലവും നിങ്ങളോട് ചോദിക്കാത്ത ഇവരെ നിങ്ങൾ പിൻപറ്റുക! അവരാകട്ടെ, അല്ലാഹുവിൽ നിന്നുള്ള അവൻ്റെ സന്ദേശം എത്തിക്കുന്നതിൽ സന്മാർഗം സ്വീകരിച്ചവരുമാണ്. അത്തരക്കാരെ പിൻപറ്റുക എന്നത് എന്തു കൊണ്ടും അനിവാര്യവുമാണ്.

Yâsin 36:22

ഗുണകാംക്ഷിയായ ആ മനുഷ്യൻ പറഞ്ഞു: എന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിനെ മാത്രം ആരാധിക്കാതിരിക്കാൻ എനിക്കെന്ത് തടസമാണുള്ളത്? നിങ്ങളെ സൃഷ്ടിച്ചവനായ നിങ്ങളുടെ രക്ഷിതാവിനെ മാത്രം ആരാധിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതെന്താണ്?! അവനിലേക്ക് മാത്രമല്ലേ പുനരുജ്ജീവിക്കപ്പെട്ട ശേഷം (പ്രവർത്തനങ്ങൾക്കുള്ള) പ്രതിഫലത്തിനായി നിങ്ങൾ മടങ്ങിച്ചെല്ലുന്നത്??!

Yâsin 36:23

എന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടാൻ ഒരർഹതയുമില്ലാത്ത മറ്റു ആരാധ്യന്മാരെ ഞാൻ സ്വീകരിക്കുകയോ?! സർവ്വവിശാലമായ കാരുണ്യമുള്ളവൻ (റഹ്'മാനായ അല്ലാഹു) എനിക്ക് വല്ല ഉപദ്രവവും ഉദ്ദേശിച്ചാൽ ഈ ആരാധ്യവസ്തുക്കളുടെയൊന്നും ശുപാർശ എനിക്ക് യാതൊരു ഉപകാരവും ചെയ്യുകയില്ല. അവ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ എനിക്കായി ഉടമപ്പെടുത്തുന്നുമില്ല. ഞാൻ (അല്ലാഹുവിനെ) നിഷേധിക്കുന്നവനായി മരണപ്പെട്ടാൽ, അല്ലാഹു എനിക്ക് ബാധിക്കണമെന്ന് ഉദ്ദേശിച്ച ഉപദ്രവത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്താനും അവക്കൊന്നും സാധിക്കുകയില്ല.

Yâsin 36:24

അങ്ങനെ അവരെ അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരായി സ്വീകരിച്ചാൽ ഞാൻ വ്യക്തമായ അബദ്ധത്തിൽ തന്നെയായിരിക്കും. കാരണം, അങ്ങനെ വന്നാൽ, ആരാധിക്കപ്പെടാൻ ഒരു അർഹതയുമില്ലാത്തവനെയാണ് ഞാൻ ആരാധിച്ചിരിക്കുന്നത്. ആരാധിക്കപ്പെട്ടാൻ സർവ്വ അർഹതയുമുള്ളവനെ ആരാധിക്കുന്നതാകട്ടെ; ഞാൻ ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു.

Yâsin 36:25

എൻ്റെ സമൂഹമേ! ഞാൻ എൻ്റെ രക്ഷിതാവും നിങ്ങളേവരുടെയും രക്ഷിതാവുമായ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. അതു കൊണ്ട് ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുക. എന്നെ കൊലപ്പെടുത്തുമെന്ന നിങ്ങളുടെ ഭീഷണിയെ ഞാൻ വകവെക്കുന്നില്ല. എന്നാൽ അദ്ദേഹത്തെ കൊന്നുകളയുക എന്നതല്ലാതെ മറ്റൊന്നും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. അങ്ങനെ അല്ലാഹു അദ്ദേഹത്തെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു.

Yâsin 36:26

(അല്ലാഹുവിൻ്റെ മാർഗത്തിൽ) രക്തസാക്ഷ്യം സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തോട് പറയപ്പെട്ടു: സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക! സ്വർഗത്തിൽ പ്രവേശിക്കുകയും അവിടെയുള്ള സുഖാനുഗ്രഹങ്ങൾ വീക്ഷിക്കുകയും ചെയ്തപ്പോൾ ആഗ്രഹപൂർവം അദ്ദേഹം പറഞ്ഞു: എന്നെ കളവാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത എൻ്റെ നാട്ടുകാർ എനിക്ക് ലഭിച്ച പാപമോചനത്തെ കുറിച്ചും, എൻ്റെ രക്ഷിതാവ് എന്നെ ആദരിച്ചതിനെ കുറിച്ചും അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ! അങ്ങനെ ഞാൻ വിശ്വസിച്ചതു പോലെ അവരും വിശ്വസിക്കുകയും, എനിക്ക് ലഭിച്ചതു പോലുള്ള പ്രതിഫലം അവർക്കും ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ!

Yâsin 36:27

(അല്ലാഹുവിൻ്റെ മാർഗത്തിൽ) രക്തസാക്ഷ്യം സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തോട് പറയപ്പെട്ടു: സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക! സ്വർഗത്തിൽ പ്രവേശിക്കുകയും അവിടെയുള്ള സുഖാനുഗ്രഹങ്ങൾ വീക്ഷിക്കുകയും ചെയ്തപ്പോൾ ആഗ്രഹപൂർവം അദ്ദേഹം പറഞ്ഞു: എന്നെ കളവാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത എൻ്റെ നാട്ടുകാർ എനിക്ക് ലഭിച്ച പാപമോചനത്തെ കുറിച്ചും, എൻ്റെ രക്ഷിതാവ് എന്നെ ആദരിച്ചതിനെ കുറിച്ചും അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ! അങ്ങനെ ഞാൻ വിശ്വസിച്ചതു പോലെ അവരും വിശ്വസിക്കുകയും, എനിക്ക് ലഭിച്ചതു പോലുള്ള പ്രതിഫലം അവർക്കും ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ!

Yâsin 36:28

അദ്ദേഹത്തെ കളവാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ആ നാട്ടുകാരെ നശിപ്പിക്കാൻ മലക്കുകളുടെ ഒരു സൈന്യത്തെ ആകാശത്തു നിന്ന് നാം ഇറക്കിയിട്ടില്ല. നിഷേധികളായ ജനതകളെ നശിപ്പിക്കുമ്പോൾ അവരിലേക്ക് നാം മലക്കുകളെ ഇറക്കാറുമില്ല. നമ്മെ സംബന്ധിച്ചിടത്തോളം അതിനെക്കാൾ എത്രയോ ലളിതമാണ് അവരുടെ കാര്യം. ആകാശത്ത് നിന്നുള്ള ഒരു ഘോരശബ്ദം കൊണ്ട് അവരെ നശിപ്പിക്കാൻ നാം വിധിച്ചു. അതിന് നമുക്ക് മലക്കുകളെ ഇറക്കേണ്ടി വന്നിട്ടൊന്നുമില്ല.

Yâsin 36:29

അദ്ദേഹത്തിൻറെ ജനതയുടെ നാശത്തിൻറെ കഥ അവരുടെ മേൽ നാം ഒരു ഘോരശബ്ദം അയച്ചു എന്നത് മാത്രമാണ്. അപ്പോഴതാ അവർ നിലംപരിശായി കിടക്കുന്നു; അവരിൽ നിന്ന് ഒരാൾ പോലും ബാക്കിയായില്ല. കത്തിജ്വലിച്ചിരുന്ന ഒരു തീ കെട്ടടങ്ങിയതു പോലുണ്ട് അവരുടെ കാര്യം; അതിൻ്റെ ഒരടയാളവും ഇപ്പോൾ ബാക്കിയില്ല.

Yâsin 36:30

അന്ത്യനാളിലെ ശിക്ഷ നേരിൽ വീക്ഷിക്കുമ്പോൾ നിഷേധികളായ ദാസന്മാർക്കുണ്ടാകുന്ന ഖേദവും നിരാശയും എത്ര പരിതാപകരം! ഇഹലോകത്തായിരിക്കെ അല്ലാഹുവിൽ നിന്നുള്ള ഏതൊരു ദൂതൻ അവരുടെ അടുക്കൽ വരുമ്പോഴും അവരെയെല്ലാം പരിഹസിക്കുകയും കളിയാക്കുകയും ചെയ്തത് കാരണത്താലത്രെ ഇത്. അങ്ങനെ അല്ലാഹുവിൻ്റെ കാര്യത്തിൽ അവർ വരുത്തിയ വീഴ്ച കാരണത്താൽ പരലോകത്ത് അവരുടെ പര്യവസാനം കടുത്ത നിരാശയായിത്തീർന്നു.

Yâsin 36:31

അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ അവർക്ക് മുൻപ് കഴിഞ്ഞു പോയ സമൂഹങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നില്ലേ?! അവരെല്ലാം മരിച്ചു. ഇനി, ഇഹലോകത്തേക്ക് വീണ്ടുമൊരിക്കൽ അവർ മടങ്ങി വരുകയേയില്ല. അവർ മുൻകൂട്ടി ചെയ്തു വെച്ച പ്രവർത്തനങ്ങളിലേക്ക് അവർ യാത്രയായി; അല്ലാഹു അതിനെല്ലാമുള്ള പ്രതിഫലം അവർക്ക് നൽകുന്നതുമാണ്.

Yâsin 36:32

എല്ലാ സമൂഹങ്ങളും അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനായി നാം അവരെ ഉയിർത്തെഴുന്നേൽപ്പിച്ചതിന് ശേഷം ഒന്നൊഴിയാതെ അന്ത്യനാളിൽ നമുക്ക് മുന്നിൽ കൊണ്ടുവരപ്പെടാതിരിക്കില്ല.

Yâsin 36:33

പുനരുത്ഥാനത്തെ നിഷേധിക്കുന്നവർക്ക് അത് സത്യമാണ് എന്നതിനുള്ള ഒരു അടയാളമാണ് ഉണങ്ങിവരണ്ടു കിടക്കുന്ന ഈ ഭൂമി. അതിൻറെ മേൽ നാം ആകാശത്ത് നിന്നു മഴ പെയ്യിച്ചു. അങ്ങനെ അവിടെ വ്യത്യസ്തങ്ങളായ ചെടികൾ നാം മുളപ്പിക്കുകയും, അതിൽ നിന്ന് പല തരം ധാന്യങ്ങൾ ജനങ്ങൾക്ക് ഭക്ഷിക്കുന്നതിനായി നാം കൊണ്ടു വരികയും ചെയ്തു. ആകാശത്ത് നിന്ന് മഴ പെയ്യിപ്പിച്ചു കൊണ്ടും, അതിൽ നിന്ന് ചെടികൾ പുറത്തു കൊണ്ടു വന്നും ഈ ഭൂമിയെ ജീവിപ്പിച്ചവൻ മരിച്ചവരെ ജീവിപ്പിക്കാനും അവരെ പുനരുജ്ജീവിപ്പിക്കാനും സാധിക്കുന്നവൻ തന്നെ.

Yâsin 36:34

നാം മഴ വർഷിപ്പിച്ച ഈ ഭൂമിയിൽ ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങൾ നാം ഉണ്ടാക്കുകയും, അവക്ക് നനവേകാൻ വെള്ളത്തിൻ്റെ ഉറവിടങ്ങൾ ഒഴുക്കുകയും ചെയ്തു.

Yâsin 36:35

ജനങ്ങൾ അവരുടെ മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങളിൽ പെട്ട ആ പൂന്തോട്ടങ്ങളിൽ നിന്നുള്ള ഫലവർഗങ്ങൾ ഭക്ഷിക്കുന്നതിന് വേണ്ടി. (ഈ ഫലവർഗങ്ങൾ മുളച്ചതിൽ) അവരുടെ കൈകൾക്ക് യാതൊരു പരിശ്രമവുമില്ല. അങ്ങനെയിരിക്കെ ഈ അനുഗ്രഹങ്ങൾക്ക് നന്ദിയായി കൊണ്ട് അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ടും, അവൻ്റെ ദൂതന്മാരിൽ വിശ്വസിച്ചു കൊണ്ടും അവർ നന്ദി കാണിക്കുന്നില്ലേ?!

Yâsin 36:36

(ഭൂമിയിൽ) വ്യത്യസ്തങ്ങളായ ചെടികളും വൃക്ഷങ്ങളും മുളപ്പിക്കുകയും, മനുഷ്യരിൽ നിന്ന് വ്യത്യസ്ത തരക്കാരെ ആണും പെണ്ണുമായി ഉണ്ടാക്കുകയും, കടലിലും കരയിലുമെല്ലാമുള്ള -ജനങ്ങൾക്ക് അറിയാത്ത- അല്ലാഹുവിൻ്റെ മറ്റു സൃഷ്ടികളെ സൃഷ്ടിക്കുകയും ചെയ്തവനായ അല്ലാഹു മഹാപരിശുദ്ധനായിരിക്കുന്നു.

Yâsin 36:37

അല്ലാഹുവിൻ്റെ ഏകത്വം (തൗഹീദ്) ജനങ്ങൾക്ക് തെളിയിച്ചു നൽകുന്ന മറ്റൊരു ദൃഷ്ടാന്തമാണ് പകലിൻ്റെ വിടവാങ്ങലോടും, രാത്രിയുടെ ആഗമനത്തോടും കൂടി നാം വെളിച്ചം ഇല്ലാതാക്കുന്നു എന്നത്. രാത്രിയിൽ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. പകൽ പോയതിന് ശേഷം നാം ഇരുട്ട് കൊണ്ടു വരുന്നു. അപ്പോൾ ജനങ്ങളതാ; ഇരുട്ടിൽ അകപ്പെട്ടവരായിരിക്കുന്നു.

Yâsin 36:38

അല്ലാഹുവിൻ്റെ ഏകത്വം (തൗഹീദ്) അവർക്ക് ബോധ്യപ്പെടുത്തുന്ന മറ്റൊരു തെളിവാണ് അല്ലാഹുവിന് അറിയാവുന്ന ഒരു നിശ്ചിത സങ്കേതം വരെ -അതിനെ വിട്ടുകടക്കാതെ- ഈ സൂര്യൻ സഞ്ചരിക്കുന്നു എന്നത്. ഈ ക്രമീകരണം ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടികളുടെ ഒരു കാര്യവും അവ്യക്തമാകാത്ത സർവജ്ഞാനിയുമായ (അലീം) അല്ലാഹുവിൻ്റെ ക്രമീകരണമാണ്.

Yâsin 36:39

അല്ലാഹുവിൻ്റെ ഏകത്വം (തൗഹീദ്) അവർക്ക് ബോധ്യപ്പെടുത്തുന്ന മറ്റൊരു തെളിവാണ് ഓരോ രാത്രിയിലും വ്യത്യസ്ഥ സഞ്ചാരസ്ഥാനങ്ങൾ നാം കൃത്യമായി ക്രമീകരിച്ച ഈ ചന്ദ്രൻ. അത് ആരംഭിക്കുന്നത് ചെറിയതായാണ്. പിന്നെ അത് വലുതാകുന്നു. വീണ്ടും ചെറുതാകുന്നു. അങ്ങനെ ബലക്ഷയത്തിലും വളവിലും മഞ്ഞ നിറം പൂണ്ടതിലും പഴക്കത്തിലുമെല്ലാം അങ്ങേയറ്റം നുരുമ്പിത്തീർന്ന ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടു പോലെ അതായിത്തീരുന്നു.

Yâsin 36:40

സൂര്യൻ്റെയും ചന്ദ്രൻ്റെയും രാത്രിയുടെയും പകലിൻ്റെയും ദൃഷ്ടാന്തങ്ങൾ നിശ്ചയിക്കപ്പെട്ടത് അല്ലാഹുവിൻ്റെ തീരുമാനപ്രകാരമാണ്. അല്ലാഹു അവയ്ക്ക് നിശ്ചയിച്ചതെന്തോ അത് അവയൊന്നും വിട്ടുകടക്കുകയില്ല. സൂര്യന് ചന്ദ്രനോട് ചേരാനോ അങ്ങനെ അതിൻ്റെ സഞ്ചാരപാതക്ക് മാറ്റം വരുത്താനോ അതിൻ്റെ വെളിച്ചം കെടുത്തിക്കളയാനോ കഴിയില്ല. രാത്രിക്ക് പകലിനെ മുൻകടക്കാനോ, പകലിൻ്റെ സമയം അവസാനിക്കുന്നതിന് മുൻപ് (രാത്രിക്ക്) അതിൽ പ്രവേശിക്കാനോ സാധിക്കുകയില്ല. (അല്ലാഹുവിന് കീഴൊതുക്കപ്പെട്ട) ഈ സൃഷ്ടികൾക്കും ഇതല്ലാത്ത നക്ഷത്രങ്ങൾക്കും സഞ്ചരിക്കുന്ന വസ്തുക്കൾക്കുമെല്ലാം അല്ലാഹുവിൻ്റെ തീരുമാനവും സംരക്ഷണവും പ്രകാരമുള്ള അതിൻ്റെതായ സഞ്ചാരപഥങ്ങളുണ്ട്.

Yâsin 36:41

അല്ലാഹുവിൻ്റെ ഏകത്വവും അടിമകൾക്ക് മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളും അവർക്ക് ബോധ്യപ്പെടുത്തുന്ന അടയാളങ്ങളിൽ പെട്ടതു തന്നെയാണ് പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട ആദം സന്തതികളെ നൂഹ് നബിയുടെ കാലഘട്ടത്തിൽ നാം അല്ലാഹുവിൻ്റെ സൃഷ്ടികളാൽ നിറഞ്ഞു നിൽക്കുന്ന കപ്പലിൽ വഹിച്ചുവെന്നത്. എല്ലാ ഇനങ്ങളിൽ നിന്നും രണ്ട് ഇണകളെ വീതം അല്ലാഹു ആ കപ്പലിൽ വഹിച്ചിരുന്നു.

Yâsin 36:42

അല്ലാഹുവിൻ്റെ ഏകത്വവും അടിമകൾക്ക് മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളും അവർക്ക് ബോധ്യപ്പെടുത്തുന്ന അടയാളമാണ് നൂഹിൻ്റെ കപ്പലിന് സമാനമായ മറ്റു വാഹനങ്ങളും നാം അവർക്കായി സൃഷ്ടിച്ചു നൽകി എന്നത്.

Yâsin 36:43

അവരെ മുക്കിനശിപ്പിക്കാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. അങ്ങനെ മുക്കി നശിപ്പിക്കാൻ നാം ഉദ്ദേശിച്ചാൽ അവരെ സഹായിക്കാൻ ഒരു സഹായിയും ഉണ്ടായിരിക്കില്ല. നമ്മുടെ കൽപ്പനയാലും വിധിയാലും അവർ മുങ്ങിനശിച്ചാൽ അവരെ അതിൽ നിന്ന് രക്ഷപ്പെടുത്താൻ ഒരു രക്ഷകനും അവർക്കുണ്ടായിരിക്കുകയുമില്ല.

Yâsin 36:44

മുങ്ങിനശിക്കുന്നതിൽ നിന്ന് അവരെ രക്ഷപ്പെടുത്തി കൊണ്ട് നാം അവരോട് കാരുണ്യം ചൊരിയുകയും, അവർക്ക് മറികടക്കാൻ സാധിക്കാത്ത -നിശ്ചയിക്കപ്പെട്ട- ഒരു അവധി വരെ സുഖജീവിതം നയിക്കുന്നതിന് നാം അവരെ തിരിച്ചു കൊണ്ടു വരികയും ചെയ്താലല്ലാതെ. അങ്ങനെ അവർ ഗുണപാഠം സ്വീകരിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നതിന് വേണ്ടി.

Yâsin 36:45

(അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുന്ന ഈ ബഹുദൈവാരാധകരോട് 'ഭാവിയിൽ നിങ്ങൾ അഭിമുഖീകരിക്കാനിരിക്കുന്ന പരലോകത്തെയും അതിൻ്റെ കാഠിന്യത്തെയും നിങ്ങൾ സൂക്ഷിക്കൂ! നിങ്ങളോട് വിടപറഞ്ഞു കൊണ്ടിരിക്കുന്ന ഇഹലോകത്തെ നിങ്ങൾ സൂക്ഷിക്കൂ! അങ്ങനെയെങ്കിൽ അല്ലാഹു നിങ്ങൾക്ക് മേൽ അവൻ്റെ കാരുണ്യം ചൊരിഞ്ഞേക്കാം.' എന്ന് പറയപ്പെട്ടാൽ അവർ അത് പ്രാവർത്തികമാക്കുകയില്ല. മറിച്ച്, അതിന് യാതൊരു പരിഗണനയും നൽകാതെ അവർ അതിൽ നിന്ന് തിരിഞ്ഞു കളയും.

Yâsin 36:46

(സത്യത്തോട്) എതിർപ്പ് വെച്ചു പുലർത്തുന്ന ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിൻറെ ഏകത്വവും, ഏകനായി ആരാധിക്കപ്പെടാനുള്ള അവൻ്റെ അവകാശവും ബോധ്യപ്പെടുത്തുന്ന അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഏതൊരു ദൃഷ്ടാന്തം വന്നെത്തുമ്പോഴും അവർ അതിൽ നിന്ന് തിരിഞ്ഞു കളയാതിരിക്കുന്നില്ല. അതിൽ നിന്ന് ഗുണപാഠം അവർ ഉൾക്കൊള്ളുന്നില്ല.

Yâsin 36:47

(സത്യത്തോട്) കടുത്ത നിഷേധം വെച്ചു പുലർത്തുന്ന ഇക്കൂട്ടരോട് 'അല്ലാഹു നിങ്ങൾക്ക് നൽകിയ സമ്പാദ്യങ്ങളിൽ നിന്ന് നിങ്ങൾ ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കൂ' എന്ന് പറയപ്പെട്ടാൽ നിഷേധത്തിൻ്റെ സ്വരത്തിൽ ഇക്കൂട്ടർ (അല്ലാഹുവിൽ) വിശ്വസിച്ചവരോട് പറയും: അല്ലാഹു ഭക്ഷണം നൽകാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ തന്നെ ഭക്ഷണം നൽകുമായിരുന്ന ഇക്കൂട്ടർക്ക് ഞങ്ങൾ ഭക്ഷണം നൽകുകയോ?! അതിനാൽ അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് ഞങ്ങൾ എതിരു നിൽക്കുന്നില്ല. അല്ലയോ (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ വ്യക്തമായ അബദ്ധത്തിലും സത്യത്തിൽ നിന്ന് വഴിദൂരം അകലത്തിലുമല്ലാതെയല്ല.

Yâsin 36:48

(അല്ലാഹുവിൽ) അവിശ്വസിച്ച, പുനരുത്ഥാനത്തെ നിഷേധിക്കുന്നവർ അതിനെ കളവാക്കി കൊണ്ടും, അത് അസംഭവ്യമാണെന്ന് ധരിച്ചു കൊണ്ടും പറയും: അല്ലയോ (അല്ലാഹുവിൽ) വിശ്വസിക്കുന്നവരേ! എപ്പോഴാണ് ഈ പുനരുത്ഥാനം?! അത് സംഭവിക്കുമെന്ന് നിങ്ങൾ വാദിക്കുന്നത് സത്യസന്ധമായാണെങ്കിൽ (പറയൂ!).

Yâsin 36:49

പുനരുത്ഥാനത്തെ നിഷേധിക്കുകയും, അത് അസംഭവ്യമായി കാണുകയും ചെയ്യുന്ന ഇക്കൂട്ടർ കാഹളത്തിൽ ഒന്നാമത്തെ തവണ ഊതപ്പെടുന്നതല്ലാതെ മറ്റൊന്നുമല്ല കാത്തിരിക്കുന്നത്. അപ്പോൾ തങ്ങളുടെ ഐഹികമായ തിരക്കുകളിലായിരിക്കെ ആ ഘോരശബ്ദം പൊടുന്നനെ അവരെ പിടികൂടും. അവർ കച്ചവടയിടപാടുകൾ നടത്തുകയും, കന്നുകാലികളെ മേയ്ക്കുകയും അവയ്ക്ക് വെള്ളം നൽകുകയുമൊക്കെ ചെയ്യവെ അതവരെ പിടികൂടും.

Yâsin 36:50

ആ ഘോരശബ്ദം അവരെ പൊടുന്നനെ പിടികൂടിയാൽ പരസ്പരം വസ്വിയ്യത്തുകൾ പറയാൻ (പോലും) അവർക്ക് സാധിക്കുകയില്ല. തങ്ങളുടെ ഭവനങ്ങളിലേക്കും കുടുംബങ്ങളിലേക്കും തിരിച്ചു പോകാനും അവർക്ക് കഴിയില്ല. മറിച്ച്, (ഐഹികമായ) അവരുടെ ഈ തിരക്കുകൾക്കിടയിലായിരിക്കെ അവർ മരിച്ചു വീഴും.

Yâsin 36:51

കാഹളത്തിൽ രണ്ടാമതും ഊതപ്പെടും. അപ്പോൾ അവരതാ ഒരുമിച്ച് തങ്ങളുടെ ഖബറുകളിൽ നിന്ന് എഴുന്നേറ്റ്, വിചാരണക്കും പ്രതിഫലത്തിനുമായി അവരുടെ രക്ഷിതാവിങ്കലേക്ക് വേഗതയിൽ എഴുന്നേറ്റ് ചെല്ലുന്നു.

Yâsin 36:52

പുനരുത്ഥാനത്തെ കളവാക്കിയിരുന്ന, (അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർ അപ്പോൾ നിരാശയോടെ പറയും: ആഹ്! നമ്മുടെ നഷ്ടമേ! ആരാണ് നമ്മുടെ ഖബറുകളിൽ നിന്ന് നമ്മെ പുനരുജ്ജീവിപ്പിച്ചത്?! അപ്പോൾ അവരുടെ ചോദ്യത്തിന് ഉത്തരം ലഭിക്കും: ഇതാകുന്നു അല്ലാഹു വാഗ്ദാനം ചെയ്ത (പരലോകദിനം). തീർച്ചയായും അതെന്തായാലും സംഭവിക്കുന്നതാണ്. തങ്ങളുടെ രക്ഷിതാവിൽ നിന്ന് അവൻ്റെ ദൂതന്മാർ എത്തിച്ചു നൽകിയ (സന്ദേശത്തിൻ്റെ കാര്യത്തിൽ) അവർ സത്യവാന്മാരായിരുന്നു.

Yâsin 36:53

കാഹളത്തിൽ രണ്ടാം തവണ ഊതപ്പെട്ടാൽ അതിന് ശേഷം പൊടുന്നനെ സംഭവിക്കുന്ന കാര്യം മാത്രമാണ് പുനരുത്ഥാനം. അപ്പോഴതാ എല്ലാ സൃഷ്ടികളും നമ്മുടെ അടുക്കൽ വിചാരണക്കായി ഹാജരാക്കപ്പെട്ടവരായി (നിൽക്കുന്നു).

Yâsin 36:54

അന്നേ ദിവസമുള്ള വിധിപ്രഖ്യാപനം നീതിയുടെ അടിസ്ഥാനത്തിലായിരിക്കും. അന്ന് -ഹേ എൻ്റെ ദാസന്മാരേ!- നിങ്ങളോട് ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല. (നിങ്ങൾ ചെയ്തിട്ടില്ലാത്ത) തിന്മകൾ കൂട്ടിച്ചേർക്കപ്പെടുകയോ, (നിങ്ങൾ ചെയ്ത) നന്മകൾ കുറക്കുകയോ ഇല്ല. ഇഹലോകത്ത് നിങ്ങൾ ചെയ്ത പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം മാത്രമേ നിങ്ങൾക്ക് കണക്കു തീർത്തു നൽകപ്പെടുകയുള്ളൂ.

Yâsin 36:55

തീർച്ചയായും സ്വർഗവാസികൾ പരലോകത്ത് അവർ വീക്ഷിച്ച സുഖാനുഗ്രഹങ്ങളും മഹത്തരമായ വിജയവും കാരണത്താൽ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാൻ നേരമില്ലാത്തവരായിരിക്കും. അവർ അവയിൽ സുഖിക്കുന്നവരും ആഹ്ളാദിക്കുന്നവരുമായിരിക്കും.

Yâsin 36:56

അവരും അവരുടെ ഇണകളും സ്വർഗത്തിലെ വിശാലമായ തണലുകൾക്ക് താഴെ കട്ടിലുകൾക്ക് മേൽ സുഖാനുഗ്രഹങ്ങൾ ആസ്വദിക്കുന്നതായിരിക്കും.

Yâsin 36:57

ആ സ്വർഗത്തിൽ മുന്തിരിയും അത്തിയും ഉറുമാനും പോലെ പരിശുദ്ധമായ ഫലവർഗങ്ങൾ ഉണ്ടായിരിക്കും. അവർ ആവശ്യപ്പെടുന്ന ആസ്വാദനങ്ങളും വ്യത്യസ്ത തരം അനുഗ്രഹങ്ങളും അവർക്കവിടെ ഉണ്ടായിരിക്കും. അതിൽ നിന്ന് എന്താവശ്യപ്പെട്ടാലും അവർക്കത് ലഭിക്കും.

Yâsin 36:58

ഈ അനുഗ്രഹങ്ങൾക്കെല്ലാം പുറമെ അവർക്കവിടെ സമാധാനത്തിൻ്റെ അഭിവാദ്യവുമുണ്ടായിരിക്കും. അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനായ (റഹീം) അവരുടെ രക്ഷിതാവിൽ നിന്നവർക്ക് ലഭിക്കുന്ന അഭിവാദ്യമാണത്. അവൻ അവർക്ക് സമാധാനാഭിവാദ്യം അർപ്പിച്ചാൽ എല്ലാ നിലക്കുമുള്ള സമാധാനം അവർക്ക് ലഭിച്ചു കഴിഞ്ഞു. ഒരഭിവാദ്യത്തിനുമില്ലാത്തത്ര ഔന്നത്യമുള്ള, ഏറ്റവും ഉന്നതമായ അഭിവാദ്യം അവർ നേടുകയും ചെയ്തു.

Yâsin 36:59

ബഹുദൈവാരാധകരോട് പരലോകത്ത് പറയപ്പെടും: നിങ്ങൾ (അല്ലാഹുവിൽ) വിശ്വസിച്ചവരിൽ നിന്ന് മാറി നിൽക്കുക. നിങ്ങളോടൊപ്പം നിൽക്കുക എന്നത് അവർക്ക് യോജിച്ചതല്ല. കാരണം, നിങ്ങളുടെയും അവരുടെയും പ്രതിഫലവും, സ്വഭാവഗുണവിശേഷണങ്ങളും തീർത്തും വ്യത്യസ്തമാണ്.

Yâsin 36:60

ഹേ ആദം സന്തതികളേ! ഞാൻ എൻ്റെ ദൂതന്മാരുടെ നാവുകളിലൂടെ നിങ്ങൾക്ക് വസ്വിയ്യത്ത് നൽകുകയും നിങ്ങളോട് കൽപ്പിക്കുകയും ചെയ്ത കാര്യമല്ലയോ 'നിങ്ങൾ ഒരു തരത്തിലുമുള്ള നിഷേധമോ തിന്മകളോ പ്രവർത്തിച്ചു കൊണ്ട് പിശാചിനെ അനുസരിച്ചു പോകരുത്' എന്നത്?! തീർച്ചയായും പിശാച് നിങ്ങളോട് വ്യക്തമായ ശത്രുത വെച്ചു പുലർത്തുന്ന ശത്രുവാകുന്നു. അപ്പോൾ ബുദ്ധിയുള്ള ആരെങ്കിലും തന്നോട് ശത്രുത പരസ്യമാക്കിയ ഒരാളെ അനുസരിക്കുമോ?!

Yâsin 36:61

ഹേ ആദം സന്തതികളേ! എന്നെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ എന്നും, എന്നിൽ ഒന്നിനെയും പങ്കു ചേർക്കരുത് എന്നും ഞാൻ നിങ്ങളോട് കൽപ്പിച്ചിട്ടില്ലയോ? എന്നെ മാത്രം ആരാധിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക എന്നതാണ് എൻറെ തൃപ്തിയിലേക്കും സ്വർഗപ്രവേശനത്തിലേക്കും നിങ്ങളെ എത്തിക്കുന്ന നേരായ മാർഗം. പക്ഷേ ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുകയും കൽപ്പിക്കുകയും ചെയ്ത കാര്യം നിങ്ങൾ പ്രാവർത്തികമാക്കിയില്ല.

Yâsin 36:62

തീർച്ചയായും പിശാച് നിങ്ങളിൽ നിന്ന് ധാരാളം പേരെ വഴിപിഴപ്പിച്ചിട്ടുണ്ട്. അപ്പോൾ നിങ്ങളുടെ രക്ഷിതാവിനെ അനുസരിക്കാനും അവനെ മാത്രം ആരാധിക്കാനും കൽപ്പിക്കുന്ന, നിങ്ങളോട് വ്യക്തമായ ശത്രുത വെച്ചു പുലർത്തുന്ന പിശാചിനെ അനുസരിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് താക്കീത് നൽകുന്ന ബുദ്ധി നിങ്ങൾക്കുണ്ടായില്ലേ?!

Yâsin 36:63

ഇഹലോകത്തായിരിക്കെ നിങ്ങളുടെ നിഷേധത്തിനുള്ള (പ്രതിഫലമായി ലഭിക്കുമെന്ന്) താക്കീത് നൽകപ്പെട്ടിരുന്ന നരകം; അതാകുന്നു ഇത്. അന്ന് നിങ്ങൾക്ക് ഇത് അദൃശ്യമായിരുന്നു. എന്നാൽ ഇന്ന് നിങ്ങൾ നരകമിതാ കൺമുന്നിൽ കാണുന്നു.

Yâsin 36:64

ഇന്നേ ദിവസം കടക്കുക അതിലേക്ക്! ഐഹികജീവിതത്തിൽ അല്ലാഹുവിനെ നിങ്ങൾ നിഷേധിച്ചതിൻ്റെ ഫലമായി അതിൻ്റെ ചൂടിൽ വെന്തെരിയുക.

Yâsin 36:65

ഇന്നേ ദിവസം അവരുടെ വായകൾക്ക് നാം മുദ്രവെക്കുകയും, അങ്ങനെ അവർ മൂകരായി തീരുകയും ചെയ്യുന്നതാണ്. തങ്ങൾ (അല്ലാഹുവിനെ) നിഷേധിച്ചതിനെയോ (ചെയ്ത) തെറ്റുകളെയോ അവർക്കന്നവിടെ തള്ളിപ്പറയാൻ സാധിക്കുകയില്ല. ഇഹലോകത്ത് അവർ പ്രവർത്തിച്ചതിനെ കുറിച്ച് അവരുടെ കൈകൾ നമ്മോട് സംസാരിക്കുന്നതും, അവർ ചെയ്തു കൂട്ടുകയും നടന്നു പോവുകയും ചെയ്ത തിന്മകളെ കുറിച്ച് അവരുടെ കാലുകൾ സാക്ഷ്യം വഹിക്കുന്നതുമാണ്.

Yâsin 36:66

അവരുടെ കണ്ണുകളുടെ കാഴ്ച്ച നഷ്ടപ്പെടുത്താൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. അപ്പോൾ (നരകത്തിന് മുകളിലൂടെ വെച്ചിരിക്കുന്ന) സ്വിറാത് പാലത്തിലൂടെ സ്വർഗത്തിലേക്ക് എത്തിച്ചേരാൻ അവർ ശ്രമിക്കുമായിരുന്നു. പക്ഷേ കാഴ്ച്ച നഷ്ടപ്പെട്ട നിലയിൽ ആ പാലം താണ്ടിക്കടക്കാൻ അവർക്ക് സാധിക്കുക എന്നത് അസംഭവ്യം തന്നെ.

Yâsin 36:67

അവരുടെ സൃഷ്ടിപ്പിൻ്റെ രൂപം മാറ്റുവാനും, അങ്ങനെ അവരുടെ കാലുകൾക്ക് മേൽ അവരെ ഇരുത്താനും നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരവും നാം ചെയ്യുമായിരുന്നു. അപ്പോൾ അവർക്ക് തങ്ങളുടെ സ്ഥാനത്ത് നിന്ന് ചലിക്കാൻ പോലും കഴിയില്ല. മുന്നോട്ട് നീങ്ങാനോ പിന്നോട്ട് തിരിച്ചു പോകാനോ അവർക്ക് സാധിക്കുകയില്ല.

Yâsin 36:68

ആരുടെയെങ്കിലും ആയുസ്സ് ദീർഘിപ്പിച്ചു കൊണ്ട് അവൻ്റെ ഐഹികജീവിതം നാം നീട്ടിനൽകിയാൽ ദുർബലതയുടെ ഘട്ടത്തിലേക്ക് അവനെ നാം തിരിച്ചു കൊണ്ടുവരും. എന്നിരിക്കെ (അതിൽ നിന്ന്) ഈ ലോകം ശാശ്വതമല്ലെന്നും കാലാകാലം നിലനിൽക്കില്ലെന്നും, എന്നെന്നും ബാക്കിയാവുന്ന ലോകം പരലോകഭവനമാണെന്നും അവർ തങ്ങളുടെ ബുദ്ധി കൊണ്ട് മനസ്സിലാക്കുന്നില്ലേ?!

Yâsin 36:69

മുഹമ്മദ് നബി -ﷺ- ക്ക് നാം കവിത പഠിപ്പിച്ചു നൽകിയിട്ടില്ല. അത് അവിടുത്തേക്ക് യോജിക്കുകയുമില്ല. കാരണം, അവിടുത്തെ പ്രകൃതിയിൽ പെട്ടതല്ല കവിത. അദ്ദേഹത്തിൻ്റെ സൃഷ്ടിപ്രകൃതി അതിന് യോജിച്ചതല്ല. അപ്പോൾ അവിടുന്നൊരു കവിയാണെന്ന നിങ്ങളുടെ വാദം ശരിയാവുകയില്ല. ഉൽബോധനവും (പാരായണം ചെയ്യപ്പെടുന്ന) ഖുർആനുമല്ലാതെ മറ്റൊന്നുമല്ല നാം അവിടുത്തേക്ക് അവതരിപ്പിച്ചു നൽകിയത് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും.

Yâsin 36:70

ജീവനുള്ള ഹൃദയവും പ്രകാശഭരിതമായ ഉൾക്കാഴ്ച്ചയുമുള്ളവർക്ക് താക്കീത് നൽകുന്നതിന് വേണ്ടിയാകുന്നു (നാം ഖുർആൻ അവതരിപ്പിച്ചത്). അത്തരക്കാരാകുന്നു ഖുർആനിൽ നിന്ന് ഉപകാരമെടുക്കുക. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ മേൽ അവൻ്റെ ശിക്ഷ അർഹമായിത്തീരുന്നതിനും വേണ്ടി; ഖുർആനിൻ്റെ അവതരണത്തോടെ അവർക്ക് മേൽ തെളിവുകൾ സ്ഥാപിക്കപ്പെടുകയും അല്ലാഹുവിൻ്റെ ക്ഷണം അവർക്കെത്തിച്ചേരുകയും ചെയ്തു. അവർക്കിനി പറയാൻ ഒരു ഒഴിവുകഴിവും ബാക്കിയില്ല.

Yâsin 36:71

അവർക്ക് വേണ്ടി നാം കന്നുകാലികളെ സൃഷ്ടിച്ചിരിക്കുന്നുവെന്നത് അവർ കണ്ടില്ലേ?! അവർ ആ കന്നുകാലികളുടെ കാര്യങ്ങൾ ഉടമപ്പെടുത്തിയിരിക്കുന്നു. അവരുടെ നേട്ടത്തിന് യോജിച്ച തരത്തിൽ അതിലവർ കൈകാര്യകർതൃത്വം നടത്തുകയും ചെയ്യുന്നു.

Yâsin 36:72

അവയെ അവർക്ക് വേണ്ടി നാം കീഴ്പെടുത്തി നൽകുകയും, അവരെ അനുസരിക്കുന്ന നിലക്ക് അവയെ നാം ആക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അവയിൽ ചിലതിൻ്റെ പുറത്ത് അവർ യാത്ര ചെയ്യുകയും, അവരുടെ ഭാരങ്ങൾ വഹിപ്പിക്കുകയും ചെയ്യുന്നു. അവയിൽ ചിലതിൻ്റെ മാംസം അവർ ഭക്ഷിക്കുകയും ചെയ്യുന്നു.

Yâsin 36:73

വാഹനമായും ഭക്ഷണമായും അവയെ ഉപയോഗപ്പെടുത്തുക എന്നതിന് പുറമെ അവർക്ക് മറ്റനേകം ഉപകാരങ്ങളും അതിലുണ്ട്. അവയുടെ കമ്പിളിയും തൊലിയും രോമങ്ങളും അവയുടെ വിലയുമെല്ലാം ഉദാഹരണം. അതിൽ നിന്നവർ വിരിപ്പുകളും വസ്ത്രങ്ങളും നിർമ്മിക്കുന്നു. അവയിൽ നിന്ന് ലഭിക്കുന്ന പാൽ അവർ പാനീയമായി കുടിക്കുകയും ചെയ്യുന്നു. ഇതും ഇതല്ലാത്ത മറ്റനേകം അനുഗ്രഹങ്ങളും അവർക്ക് മേൽ ചൊരിഞ്ഞു നൽകിയ അല്ലാഹുവിന് അവർ നന്ദി കാണിക്കുന്നില്ലയോ?!

Yâsin 36:74

ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ മറ്റാരാധ്യന്മാരെ സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഇവ അവരെ സഹായിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് (അവരങ്ങനെ ചെയ്യുന്നത്).

Yâsin 36:75

അവർ ആരാധ്യന്മാരായി നിശ്ചയിച്ച ഈ ആരാധ്യവസ്തുക്കൾക്ക് സ്വന്തത്തെയോ അവരെ ആരാധിക്കുന്നവരെയോ സഹായിക്കാനാവുകയില്ല. അവരും അവരുടെ വിഗ്രഹങ്ങളും (നരക)ശിക്ഷയിൽ ഹാജരാക്കപ്പെടുന്നതാണ്. (അപ്പോൾ) അവർ പരസ്പരം ബന്ധവിഛേദനം നടത്തുകയും ചെയ്യുന്നതാണ്.

Yâsin 36:76

അല്ലാഹുവിൻറെ റസൂലേ! നീ അല്ലാഹുവിൻ്റെ ദൂതനൊന്നുമല്ല എന്നോ നീ ഒരു കവിയാണെന്നോ സമാനമായ അവരുടെ മറ്റ് ആക്ഷേപങ്ങളോ താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ! തീർച്ചയായും അതിലെല്ലാം അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നു. അതിൽ ഒന്നും തന്നെ നമുക്ക് അവ്യക്തമാവുകയില്ല. അതിനെല്ലാമുള്ള പ്രതിഫലം നാം അവർക്ക് നൽകുന്നതുമാണ്.

Yâsin 36:77

മരണശേഷമുള്ള പുനരുത്ഥാനത്തെ നിഷേധിക്കുന്ന മനുഷ്യൻ നാം അവനെ ഒരു ബീജകണത്തിൽ നിന്നാണ് സൃഷ്ടിച്ചതെന്ന കാര്യം ചിന്തിക്കുന്നില്ലേ?! അങ്ങനെ അനേകം ഘട്ടങ്ങളിലൂടെ അവൻ കടന്നു പോവുകയും ശേഷം (മനുഷ്യനായി) ജനിച്ചു വീഴുകയും വളർന്നു വലുതാകുകയും ചെയ്തു. ശേഷം ധാരാളമായി എതിർക്കുകയും തർക്കിക്കുകയും ചെയ്യുന്നവനായി അവൻ മാറി. പുനരുത്ഥാനത്തിൻ്റെ സംഭവ്യതയുടെ തെളിവായി ഇതെല്ലാം അവൻ കാണുകയും, തെളിവായി സ്വീകരിക്കുകയും ചെയ്യുന്നില്ലേ?!

Yâsin 36:78

നുരുമ്പിയ എല്ലുകൾ എടുത്തു കാണിച്ചു കൊണ്ട് പുനരുത്ഥാനം അസംഭവ്യമാണെന്നതിന് തെളിവ് കണ്ടെത്തിയ ഈ നിഷേധി അശ്രദ്ധയും അജ്ഞതയും പുലർത്തിയിരിക്കുന്നു. അവൻ പറയുന്നു: ആരാണ് ഇവയെ തിരിച്ചു കൊണ്ടു വരിക? എന്ന്. ശൂന്യതയിൽ നിന്ന് അവനെ (അല്ലാഹു ആദ്യത്തെ തവണ) സൃഷ്ടിച്ചത് അവൻ മറന്നു പോവുകയും ചെയ്തിരിക്കുന്നു.

Yâsin 36:79

ഹേ മുഹമ്മദ്! അവന് മറുപടിയായി പറയുക: നുരുമ്പിയ ഈ എല്ലുകളെ ആദ്യ തവണ സൃഷ്ടിച്ചവനാരോ; അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവയെ ആദ്യത്തെ തവണ സൃഷ്ടിച്ചവന് അതിലേക്ക് ഒരിക്കൽ കൂടി ജീവൻ തിരിച്ചു കൊണ്ടു വരിക എന്നത് അസാധ്യമാകില്ല. അല്ലാഹു എല്ലാ സൃഷ്ടികളെ കുറിച്ചും നന്നായി അറിയുന്നവനാകുന്നു. അവന് അതിൽ യാതൊന്നും അവ്യക്തമാവുകയില്ല.

Yâsin 36:80

ഹേ ജനങ്ങളേ! നിങ്ങൾക്കായി നനവുള്ള പച്ച മരത്തിൽ നിന്ന് തീ പുറത്തു കൊണ്ടുവന്നു തന്നവനത്രെ അവൻ. അങ്ങനെ നിങ്ങളതിൽ നിന്ന് തീ കത്തിച്ചെടുക്കുന്നു. വിപരീതങ്ങളായ രണ്ടു കാര്യങ്ങളെ -പച്ചപ്പുള്ള മരത്തിൻ്റെ നനവിനെയും കത്തിജ്വലിക്കുന്ന തീയിനെയും- ഒരുമിപ്പിച്ചവൻ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനും കഴിവുള്ളവനാകുന്നു.

Yâsin 36:81

ഭീമാകരങ്ങളായ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവൻ മൃതദേഹങ്ങളെ -അവയെ മരിപ്പിച്ച ശേഷം- ഉയിർത്തെഴുന്നേൽപ്പിക്കാൻ കഴിവുള്ളവനല്ലയോ?! അതെ! തീർച്ചയായും അവൻ അതിന് കഴിവുള്ളവൻ തന്നെ. അവനാകുന്നു സർവ്വ സൃഷ്ടികളെയും സൃഷ്ടിച്ചവനും (ഖല്ലാഖ്), അവയെ കുറിച്ചെല്ലാം അറിയുന്നവനും (അലീം). അവയിൽ നിന്ന് ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.

Yâsin 36:82

ഒരു വസ്തു ഉണ്ടാക്കുവാൻ ഉദ്ദേശിച്ചാൽ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയുക മാത്രമാണ് അല്ലാഹുവിൻ്റെ കാര്യം. അപ്പോൾ അവൻ ഉദ്ദേശിച്ച ആ കാര്യമതാ ഉണ്ടാകുന്നു. അങ്ങനെ അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ജീവൻ നൽകലും മരിപ്പിക്കലും പുനരുത്ഥാനവും മറ്റുമെല്ലാം.

Yâsin 36:83

ബഹുദൈവാരാധകർ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്ന (മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിക്കാനും മറ്റുമുള്ള) അശക്തിയിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും അധികാരമുള്ളവനത്രെ അവൻ. ഉദ്ദേശിക്കുന്നതു പോലെ അവയെല്ലാം അവൻ കൈകാര്യം ചെയ്യുന്നു. അവൻ്റെ കയ്യിലാകുന്നു സർവ്വ വസ്തുക്കളുടെയും താക്കോൽ. അവനിലേക്ക് മാത്രമാകുന്നു അന്ത്യനാളിൽ നിങ്ങൾ മടക്കപ്പെടുന്നതും. അവിടെ അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകുന്നതുമാണ്.

Saffat 37:1

അല്ലാഹുവിനെ ആരാധിക്കുമ്പോൾ അടുത്തടുത്തായി ചേർന്നു അണി നിൽക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

Saffat 37:2

മേഘങ്ങളെ ശക്തിയായി തെളിക്കുകയും, അല്ലാഹു മഴ പെയ്യണമെന്ന് ഉദ്ദേശിച്ചിടത്തേക്ക് അതിനെ നയിക്കുകയും ചെയ്യുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

Saffat 37:3

അല്ലാഹുവിൻറെ വചനം പാരായണം ചെയ്യുന്ന മലക്കുകളെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.

Saffat 37:4

അല്ലയോ ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ യഥാർഥ ആരാധ്യൻ ഒരുവൻ മാത്രമാകുന്നു; അല്ലാഹുവാണവൻ. അവന് യാതൊരു പങ്കുകാരുമില്ല.

Saffat 37:5

ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, അവക്കിടയിലുള്ളതിൻ്റെ രക്ഷിതാവും, വർഷം മുഴുവൻ (ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന) ഉദയാസ്തമയ സ്ഥാനങ്ങളിലെ സൂര്യൻ്റെ രക്ഷിതാവും.

Saffat 37:6

ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തെ മനോഹരമായ നക്ഷത്രാലങ്കാരം കൊണ്ട് നാം മോടി പിടിപ്പിച്ചിരിക്കുന്നു. അവ കാണുവാൻ തിളങ്ങുന്ന വജ്രങ്ങൾ പോലുണ്ട്.

Saffat 37:7

ഭൂമിയോട് അടുത്ത ആകാശത്തെ നാം നക്ഷത്രങ്ങളെ കൊണ്ട് കടുത്ത ധിക്കാരികളായ പിശാചുക്കളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. അവർ ഈ നക്ഷത്രങ്ങൾ കൊണ്ട് എറിയപ്പെടുന്നതാണ്.

Saffat 37:8

അല്ലാഹു മലക്കുകൾക്ക് അറിയിച്ചു കൊടുത്ത അവൻറെ മതനിയമങ്ങളെയോ പ്രപഞ്ചത്തിലെ തീരുമാനങ്ങളെയോ കുറിച്ച് അവർ ആകാശലോകത്ത് സംസാരിക്കുന്നത് ഈ പിശാചുക്കൾക്ക് കട്ടുകേൾക്കാനാവില്ല. (അതിന് ശ്രമിച്ചാൽ) നാനാഭാഗത്തു നിന്നും തീജ്വാലകൾ കൊണ്ട് അവർ എറിയപ്പെടുന്നതാണ്.

Saffat 37:9

(മലക്കുകളുടെ സംസാരം) കട്ടുകേൾക്കുന്നതിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടും അകറ്റപ്പെട്ടും (അവർ എറിയപ്പെടും). പരലോകത്താകട്ടെ, അവർക്ക് ഒരിക്കലും അവസാനിക്കാത്ത വേദനാജനകമായ ശിക്ഷയുമുണ്ട്.

Saffat 37:10

പിശാചുക്കളിൽ നിന്ന് എന്തെങ്കിലും (വാക്ക്) റാഞ്ചിയെടുത്തവരൊഴികെ. ഭൂമിയിലുള്ളവർക്ക് ഇതു വരെ അറിവ് ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും കാര്യത്തിൽ മലക്കുകൾക്കിടയിൽ നടക്കുന്ന സംസാരത്തിൽ നിന്നും, ചർച്ചയിൽ നിന്നും (പിശാചുക്കൾ കട്ടുകേൾക്കവെ) ലഭിക്കുന്നതാണ് ഈ വാക്ക്. അപ്പോൾ പ്രകാശിക്കുന്ന ഒരു തീജ്വാല അവനെ (പിശാചിനെ) പിന്തുടരുകയും കരിച്ചു കളയുകയും ചെയ്യുന്നതാണ്. ചിലപ്പോൾ തീജ്വാല പിടികൂടുന്നതിന് മുൻപ് അവനത് തൻ്റെ സുഹൃത്തുക്കളായ പിശാചുക്കൾക്ക് എത്തിച്ചു കൊടുക്കുകയും, അവരത് ജോത്സ്യന്മാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തേക്കാം. അവരാകട്ടെ, ലഭിച്ച ആ വാക്കിനോടൊപ്പം ഒരു നൂറ് കളവുകൾ കൂടി ചേർക്കും.

Saffat 37:11

ഓ മുഹമ്മദ്! പുനരുത്ഥാനത്തെ നിഷേധിക്കുന്ന കാഫിറുകളോട് ചോദിക്കുക: നാം സൃഷ്ടിച്ച ആകാശഭൂമികളെക്കാളും മലക്കുകളെക്കാളുമെല്ലാം കടുപ്പമുള്ള സൃഷ്ടിപ്പും, ശക്തമായ പ്രകൃതിയും, വലിയ അവയവങ്ങളുമുള്ളത് അവർക്കാണോ?! തീർച്ചയായും അവരെ (മനുഷ്യർ) നാം ഒട്ടുന്ന കളിമണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. അങ്ങനെയിരിക്കെ ദുർബലമായ ഒരു സൃഷ്ടിയിൽ നിന്ന് -ഒട്ടുന്ന കളിമണ്ണിൽ നിന്ന്- സൃഷ്ടിക്കപ്പെട്ട ഇവർ എങ്ങനെയാണ് പുനരുത്ഥാനത്തെ നിഷേധിക്കുക?!

Saffat 37:12

ഹേ മുഹമ്മദ്! താങ്കൾ അല്ലാഹുവിൻ്റെ ശക്തിയിലും സൃഷ്ടികളുടെ കാര്യങ്ങളിലുള്ള അവൻ്റെ നിയന്ത്രണത്തിലും അത്ഭുതപ്പെടുന്നു. ബഹുദൈവാരാധകർ പുനരുത്ഥാനത്തെ നിഷേധിക്കുന്നതിൽ അത്ഭുതം കൂറുന്നു. എന്നാൽ ഈ ബഹുദൈവാരാധകരാകട്ടെ, അവർ തങ്ങളുടെ കടുത്ത നിഷേധം കാരണത്താൽ താങ്കൾ പുനരുത്ഥാനത്തെ കുറിച്ച് പറയുന്നതിനെ പരിഹസിച്ചു തള്ളുകയും ചെയ്യുന്നു.

Saffat 37:13

എന്തെങ്കിലും ഉപദേശങ്ങൾ ഈ ബഹുദൈവാരാധകർക്ക് നൽകപ്പെട്ടാലാകട്ടെ; അവർ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയോ അതിൽ നിന്ന് ഉപകാരമെടുക്കുകയോ ചെയ്യുന്നില്ല. അവരുടെ ഹൃദയകാഠിന്യമാണതിന് കാരണം.

Saffat 37:14

നബി -ﷺ- യുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഏതൊരു ദൃഷ്ടാന്തം ദർശിച്ചാലും അവരതിനെ അങ്ങേയറ്റം പരിഹസിക്കുകയും, അതിൽ ആശ്ചര്യം കൂറുകയും ചെയ്യുന്നു.

Saffat 37:15

അവർ പറയും: മുഹമ്മദ് -ﷺ- ഈ കൊണ്ടു വന്നിരിക്കുന്നത് വ്യക്തമായ മാരണമല്ലാതെ മറ്റൊന്നുമല്ല.

Saffat 37:16

നാം മരിക്കുകയും മണ്ണും നുരുമ്പി ചിതറിയ എല്ലുകളായിത്തീരുകയും ചെയ്ത ശേഷം നാം ജീവനുള്ളവരായി പുനരുജ്ജീവിപ്പിക്കപ്പെടുകയോ?! തീർച്ചയായും അത് അസംഭവ്യം തന്നെ.

Saffat 37:17

നമുക്ക് മുൻപ് മരണപ്പെട്ടു പോയ നമ്മുടെ പൂർവ്വികരായ പിതാക്കളും പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?!

Saffat 37:18

ഹേ മുഹമ്മദ്! അവർക്ക് മറുപടിയായി പറയുക: അതെ! മണ്ണും നുരുമ്പിയ എല്ലുകളുമായി തീർന്നതിന് ശേഷം നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും. നിങ്ങളുടെ പൂർവ്വികരായ പിതാക്കളും പുനരുജ്ജീവിപ്പിക്കപ്പെടും. നിന്ദ്യരും അപമാനിതരുമായി നിങ്ങളെല്ലാം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതാണ്!

Saffat 37:19

എന്നാൽ അത് കാഹളത്തിലുള്ള ഒരു ഊത്ത് മാത്രമായിരിക്കും. അപ്പോൾ അവരെല്ലാമതാ പരലോകദിനത്തിൻ്റെ ഭയാനതകൾ നോക്കി,എന്താണ് അല്ലാഹു തങ്ങളെ ചെയ്യാൻ പോകുന്നതെന്ന് കാത്തു നിൽക്കുന്നു. കാഹളത്തിൽ രണ്ടാമത് ഊതപ്പെടുന്ന വേളയാണ് അത്.

Saffat 37:20

പുനരുത്ഥാനത്തെ നിഷേധിക്കുന്ന ബഹുദൈവാരാധകർ പറയും: നമ്മുടെ നാശമേ! ഇതാണല്ലോ അല്ലാഹു തൻ്റെ അടിമകൾക്ക് അവർ ഇഹലോക ജീവിതത്തിൽ ചെയ്തു വെച്ചതിനുള്ള പ്രതിഫലം നൽകുന്ന പ്രതിഫലദിനം (യൗമുദ്ദീൻ).

Saffat 37:21

അപ്പോൾ അവരോട് പറയപ്പെടും: ഇതാകുന്നു അല്ലാഹുവിൻ്റെ അടിമകൾക്കിടയിൽ വിധി പ്രസ്താവിക്കപ്പെടുന്ന ദിനം. ഇതിനെയാണ് ഇഹലോകത്തായിരിക്കെ നിങ്ങൾ നിഷേധിക്കുകയും കളവാക്കുകയും ചെയ്തു കൊണ്ടിരുന്നത്!

Saffat 37:22

അന്നേ ദിവസം മലക്കുകളോട് പറയപ്പെടും: അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുചേർത്തു കൊണ്ട് അതിക്രമം പ്രവർത്തിച്ച ബഹുദൈവാരാധകരെയും, ശിർക്കിൻ്റെ കാര്യത്തിൽ അവരോട് സാദൃശ്യം പുലർത്തിയവരെയും, നിഷേധത്തിൽ അവരെ പിൻപറ്റിയവരെയും, അല്ലാഹുവിന് പുറമെ അവർ ആരാധിച്ചു കൊണ്ടിരുന്ന വിഗ്രഹങ്ങളെയും നിങ്ങൾ ഒരുമിച്ചു കൂട്ടുക. എന്നിട്ട് അവർക്ക് നരകത്തിലേക്കുള്ള വഴി അറിയിച്ചു കൊടുക്കുകയും, അതിലേക്ക് വഴികാട്ടുകയും, അവിടേക്ക് ആട്ടിത്തെളിക്കുകയും ചെയ്യുക. അതാകുന്നു അവരുടെ സങ്കേതം.

Saffat 37:23

അന്നേ ദിവസം മലക്കുകളോട് പറയപ്പെടും: അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുചേർത്തു കൊണ്ട് അതിക്രമം പ്രവർത്തിച്ച ബഹുദൈവാരാധകരെയും, ശിർക്കിൻ്റെ കാര്യത്തിൽ അവരോട് സാദൃശ്യം പുലർത്തിയവരെയും, നിഷേധത്തിൽ അവരെ പിൻപറ്റിയവരെയും, അല്ലാഹുവിന് പുറമെ അവർ ആരാധിച്ചു കൊണ്ടിരുന്ന വിഗ്രഹങ്ങളെയും നിങ്ങൾ ഒരുമിച്ചു കൂട്ടുക. എന്നിട്ട് അവർക്ക് നരകത്തിലേക്കുള്ള വഴി അറിയിച്ചു കൊടുക്കുകയും, അതിലേക്ക് വഴികാട്ടുകയും, അവിടേക്ക് ആട്ടിത്തെളിക്കുകയും ചെയ്യുക. അതാകുന്നു അവരുടെ സങ്കേതം.

Saffat 37:24

നരകത്തിൽ അവരെ പ്രവേശിപ്പിക്കുന്നതിന് മുൻപ് വിചാരണക്കായി അവരെ പിടിച്ചു നിർത്തുക. അവർ (ചെയ്തു വെച്ച പ്രവർത്തനങ്ങളുടെ പേരിൽ) ചോദ്യം ചെയ്യപ്പെടുന്നവരാണ്. അതിന് ശേഷം അവരെ നരകത്തിലേക്ക് ആട്ടിത്തെളിച്ചേക്കുക.

Saffat 37:25

ആക്ഷേപസ്വരത്തിൽ അവരോട് പറയപ്പെടും: എന്താണ് നിങ്ങളുടെ അവസ്ഥ?! ഇഹലോകത്ത് പരസ്പരം സഹായിച്ചിരുന്നതു പോലെ ഇവിടെയെന്തേ നിങ്ങൾ പരസ്പരം സഹായിക്കാത്തത്?! നിങ്ങളുടെ വിഗ്രഹങ്ങൾ നിങ്ങളെ സഹായിക്കുമെന്നല്ലേ നിങ്ങൾ ജൽപ്പിച്ചു കൊണ്ടിരുന്നത്?!

Saffat 37:26

അല്ല! അന്നേ ദിവസം അവർ അല്ലാഹുവിൻ്റെ കൽപ്പനക്ക് അങ്ങേയറ്റം താഴ്മയോടെ കീഴൊതുങ്ങിയവരായിരിക്കും. അവർ പരസ്പരം സഹായിക്കുകയില്ല; അവർക്കതിന് കഴിയുകയില്ല. ഒരു ഉപായവും അവർ കണ്ടെത്തുകയുമില്ല.

Saffat 37:27

പരസ്പരം ആക്ഷേപിച്ചും തർക്കിച്ചും അവരിൽ ചിലർ മറ്റു ചിലർക്കെതിരെ തിരിയും. പക്ഷേ ആ സമയം ആക്ഷേപമോ തർക്കമോ യാതൊരു ഉപകാരവും ചെയ്യുകയില്ല.

Saffat 37:28

അനുയായികളായിരുന്നവർ അവരുടെ നേതാക്കന്മാരോട് പറയും: ഹേ പ്രമാണിമാരേ! മതത്തിൻ്റെയും സത്യത്തിൻ്റെയും പേരു പറഞ്ഞ് നിങ്ങൾ ഞങ്ങളുടെ അരികിൽ വരികയും, അല്ലാഹുവിനെ നിഷേധിക്കലും അവനിൽ പങ്കു ചേർക്കലും തിന്മകൾ പ്രവർത്തിക്കലും ഞങ്ങൾക്ക് ഭംഗിയുള്ളതാക്കി തോന്നിപ്പിച്ചു തരികയും, അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതന്മാർ കൊണ്ടു വന്ന സത്യത്തിൽ നിന്ന് ഞങ്ങളെ അകറ്റുകയുമായിരുന്നു.

Saffat 37:29

നേതാക്കൾ അനുയായികളായിരുന്നവരോട് പറയും: നിങ്ങൾ വാദിക്കുന്നതു പോലെയല്ല കാര്യം! മറിച്ച് നിങ്ങൾ (അല്ലാഹുവിനെ) നിഷേധിക്കുന്നവർ തന്നെയായിരുന്നു. നിങ്ങളൊരിക്കലും (അല്ലാഹുവിൽ മാത്രം) വിശ്വസിക്കുന്നവരായിരുന്നില്ല. മറിച്ച്, നിങ്ങൾ (അല്ലാഹുവിൽ വിശ്വസിക്കുന്നതിനെ) തള്ളിപ്പറയുന്നവർ തന്നെയായിരുന്നു.

Saffat 37:30

അല്ലയോ അനുയായികളേ! നിങ്ങളെ (അല്ലാഹുവിനെ) നിഷേധിക്കുന്നവരും, (അവനുള്ള ആരാധനയിൽ) പങ്കുചേർക്കുന്നവരും, തിന്മകൾ ചെയ്തു കൂട്ടുന്നവരുമാക്കാൻ മാത്രം ഞങ്ങൾക്ക് നിങ്ങളുടെ മേൽ അധീശത്വമോ, അധികാരമോ ഉണ്ടായിരുന്നില്ല. മറിച്ച്, നിങ്ങൾ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും വഴികേടിലും വളരെ അതിരു കവിഞ്ഞ ഒരു ജനത തന്നെയായിരുന്നു.

Saffat 37:31

അങ്ങനെ നമ്മുടെയും നിങ്ങളുടെയും മേൽ അല്ലാഹുവിൻ്റെ വാക്കിൽ പരാമർശിക്കപ്പെട്ട താക്കീത് അനിവാര്യമായിത്തീർന്നു.('നിന്നെയും അവരിൽ നിന്ന് നിന്നെ പിന്തുടർന്ന മുഴുവൻ പേരെയും കൊണ്ട് ഞാൻ നരകം നിറക്കുക തന്നെ ചെയ്യും' (സ്വാദ്: 85) എന്ന സാരം വരുന്ന ആയത്താണ് ഉദ്ദേശം). അതിനാൽ -ഒരു സംശയവും വേണ്ട-; നമ്മുടെ രക്ഷിതാവ് താക്കീത് നൽകിയ ശിക്ഷ നാം രുചിക്കുന്നത് തന്നെയാകുന്നു.

Saffat 37:32

അപ്പോൾ ഞങ്ങൾ നിങ്ങളെ വഴികേടിലേക്കും (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്കും ക്ഷണിച്ചു. തീർച്ചയായും നാം സന്മാർഗത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിയവരായിരുന്നു.

Saffat 37:33

തീർച്ചയായും നേതാക്കളും അനുയായികളുമെല്ലാം പരലോകത്ത് ശിക്ഷയിൽ പങ്കാളികളായിരിക്കും.

Saffat 37:34

തീർച്ചയായും ഇക്കൂട്ടരെ കൊണ്ട് നാം ശിക്ഷ ആസ്വദിപ്പിച്ചതെങ്ങനെയാണോ; അതു പോലെ തന്നെ അവരല്ലാത്ത അധർമ്മകാരികളെയും നാം ചെയ്യുന്നതാണ്.

Saffat 37:35

തീർച്ചയായും ഈ ബഹുദൈവാരാധകർ ഇഹലോകത്തായിരിക്കെ അവരോട് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയപ്പെടുകയും, അതനുസരിച്ച് പ്രവർത്തിക്കാനും അതിന് എതിരായത് ഉപേക്ഷിക്കാനും കൽപ്പിക്കപ്പെട്ടാൽ അവരതിന് ഉത്തരം നൽകാതെ തള്ളിക്കളയുകയും, സത്യത്തിനെതിരിൽ അഹങ്കാരവും ഔന്നത്യവും നടിച്ചു കൊണ്ട് അതിന് കീഴൊതുങ്ങാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു.

Saffat 37:36

തങ്ങളുടെ നിഷേധത്തിന് ന്യായമായി കൊണ്ട് അവർ പറയും: ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങൾ ഞങ്ങളുടെ ആരാധ്യന്മാരെ ഉപേക്ഷിച്ച് കളയുകയോ?! അല്ലാഹുവിൻ്റെ ദൂതരായ മുഹമ്മദ് നബി -ﷺ- യെ ആണ് ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത്.

Saffat 37:37

തീർച്ചയായും അവർ അതിഗുരുതരമായ കളവ് കെട്ടിച്ചമച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- ഭ്രാന്തനോ കവിയോ അല്ല. മറിച്ച്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും, അവൻ്റെ ദൂതരെ പിൻപറ്റുന്നതിലേക്കും ക്ഷണിക്കുന്ന ഖുർആനുമായാണ് അവിടുന്ന് വന്നത്. അല്ലാഹുവിങ്കൽ നിന്ന് മുൻകഴിഞ്ഞ ദൂതന്മാർ കൊണ്ടു വന്ന ഏകദൈവാരാധനയെയും പുനരുത്ഥാനത്തെയും അവിടുന്ന് സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലൊന്നും അവിടുന്ന് അവരോടാരോടും എതിരാവുകയും ചെയ്തിട്ടില്ല.

Saffat 37:38

ഹേ ബഹുദൈവാരാധകരേ! (അല്ലാഹുവിനെ) നിഷേധിച്ചതും നബിമാരെ കളവാക്കിയതും കാരണത്താൽ പരലോകത്ത് വേദനാജനകമായ ശിക്ഷ അനുഭവിക്കുന്നവരാകുന്നു നിങ്ങൾ.

Saffat 37:39

ഹേ ബഹുദൈവാരാധകരെ! ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ചു കൂട്ടിയ അല്ലാഹുവിലുള്ള നിഷേധത്തിനും ചെയ്തു വെച്ച തിന്മകൾക്കുമല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നില്ല.

Saffat 37:40

എന്നാൽ തന്നെ ആരാധിക്കുന്നതിനായി അല്ലാഹു പ്രത്യേകം സൃഷ്ടിച്ചവരായ, അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിച്ച, അല്ലാഹുവിൻ്റെ വിശ്വാസികളായ ദാസന്മാർ; അവർ ഈ ശിക്ഷയിൽ നിന്ന് സുരക്ഷിതരാണ്.

Saffat 37:41

അങ്ങനെയുള്ള നിഷ്കളങ്കരായ ദാസന്മാർ; അവർക്ക് അല്ലാഹു നൽകുന്ന പ്രത്യേകമായ ഉപജീവനമുണ്ട്. അതിൻ്റെ ശുദ്ധിയും നന്മയും ശാശ്വതത്വവും അറിയപ്പെട്ടതാകുന്നു.

Saffat 37:42

വിവിധ തരം പഴവർഗങ്ങളാണ് ആ ഉപജീവനം. അവർ ഭക്ഷിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വെച്ചേറ്റവും മുന്തിയവ ആയിരിക്കുമവ. പദവികൾ ഉയർത്തപ്പെട്ടു കൊണ്ടും, അല്ലാഹുവിൻറെ മഹത്വമേറിയ തിരുവദനത്തിലേക്ക് നോക്കാൻ കഴിഞ്ഞു കൊണ്ടും അതിനെല്ലാം മുകളിൽ അവർ ആദരിക്കപ്പെടുന്നവരുമാണ്.

Saffat 37:43

ഇതെല്ലാം എന്നെന്നും നിലനിൽക്കുന്ന ശാശ്വതമായ സുഖാനുഭൂതികളുടെ സ്വർഗത്തോപ്പുകളിൽ അവർക്ക് ലഭിക്കുന്നതാണ്. അതൊരിക്കലും മുറിഞ്ഞു പോവുകയോ അവസാനിക്കുകയോ ഇല്ല.

Saffat 37:44

അവർ കട്ടിലുകളിൽ പരസ്പരം അഭിമുഖമായി നോക്കികൊണ്ട് ഇരിക്കുന്നവരായിരിക്കും.

Saffat 37:45

മദ്യചഷകങ്ങൾ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. ഒഴുകുന്ന ജലം പോലെ ശുദ്ധമായിരിക്കും അത്.

Saffat 37:46

വെളുത്ത നിറത്തിൽ, കുടിക്കുന്നവർക്ക് പരിപൂർണ്ണ ആസ്വാദനം നൽകുന്ന തരം (പാനീയം).

Saffat 37:47

ഇഹലോകത്തെ മദ്യം പോലെയായിരിക്കില്ല അത്. ബുദ്ധിയില്ലാതാക്കുന്ന ലഹരി അതിനില്ല. അത് ആസ്വദിച്ചവർക്ക് തലവേദനയും ബാധിക്കില്ല. കുടിക്കുന്നവൻ്റെ ശരീരവും ബുദ്ധിയും സുരക്ഷിതമായിരിക്കും.

Saffat 37:48

സ്വർഗത്തിൽ പതിവ്രതകളായ ഭാര്യമാരും അവർക്കുണ്ടായിരിക്കും. അഴകേറിയ നയനങ്ങളുള്ള അവരുടെ ആ കണ്ണുകൾ തങ്ങളുടെ ഇണകളിലേക്കല്ലാതെ നീളുകയില്ല.

Saffat 37:49

മഞ്ഞ കലർന്ന വെളുപ്പ് നിറമുള്ള അവരുടെ ശരീരത്തിലെ തൊലികൾ സൂക്ഷിച്ചു വെക്കപ്പെട്ട പക്ഷിയുടെ മുട്ടകളുടെ നിറം പോലെയിരിക്കും.

Saffat 37:50

ഇഹലോകത്ത് ഓരോരുത്തർക്കും സംഭവിച്ച കാര്യങ്ങളെ കുറിച്ചും, കഴിഞ്ഞു പോയ സംഭവങ്ങളെ കുറിച്ചുമെല്ലാം പരസ്പരം ചോദിച്ചു കൊണ്ട് സ്വർഗവാസികളിൽ ചിലർ ചിലർക്ക് അഭിമുഖമായി വരും.

Saffat 37:51

(അല്ലാഹുവിൽ) വിശ്വസിച്ച, അവരിൽ പെട്ട ഒരാൾ പറയും: തീർച്ചയായും ഇഹലോകത്ത് പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു.

Saffat 37:52

പരിഹസിച്ചും നിഷേധിച്ചും കൊണ്ട് അവൻ എന്നോട് പറയുമായിരുന്നു: ഹേ കൂട്ടുകാരാ! മരിച്ചവർ പുനരുജ്ജീവിപ്പിക്കപ്പെടുമെന്നത് സത്യപ്പെടുത്തുന്നവരിൽ ഒരാളോ നീയും?!

Saffat 37:53

നാം മരിക്കുകയും മണ്ണും അസ്ഥിശകലങ്ങളുമായി മാറിയ ശേഷം നാം പുനരുജ്ജീവിക്കപ്പെടുകയും, ഇഹലോകത്ത് നാം ചെയ്തു കൂട്ടിയ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയും ചെയ്യുമെന്നോ?!

Saffat 37:54

(പരലോകത്തെ നിഷേധിച്ച വ്യക്തിയുടെ) വിശ്വാസിയായിരുന്ന കൂട്ടുകാരൻ തൻ്റെ സ്വർഗക്കാരായ സുഹൃത്തുക്കളോട് പറയും: പുനരുത്ഥാനത്തെ നിഷേധിക്കുമായിരുന്ന എൻ്റെ ആ കൂട്ടുകാരൻ്റെ പര്യവസാനം കാണാൻ എന്നോടൊപ്പം എത്തിനോക്കൂ!

Saffat 37:55

അങ്ങനെ അദ്ദേഹം എത്തിനോക്കും. അപ്പോൾ തൻ്റെ കൂട്ടുകാരനെ നരകത്തിൻ്റെ മധ്യത്തിൽ അദ്ദേഹം കാണും.

Saffat 37:56

അദ്ദേഹം പറയും: ഹേ കൂട്ടുകാരാ! നീ എന്നെ ഏറെക്കുറെ നാശത്തിൽ അകപ്പെടുത്താനായിരുന്നു. (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്കും, പരലോകത്തിൽ അവിശ്വസിക്കുന്നതിലേക്കുമുള്ള നിൻ്റെ ക്ഷണം (സ്വീകരിച്ചിരുന്നെങ്കിൽ) ഞാനും നരകത്തിൽ പ്രവേശിച്ചേനേ!

Saffat 37:57

അല്ലാഹു അവനിൽ വിശ്വസിക്കാനുള്ള സന്മാർഗവും സൗഭാഗ്യവും നൽകിക്കൊണ്ട് എൻ്റെ മേൽ അനുഗ്രഹം ചൊരിഞ്ഞില്ലായിരുന്നെങ്കിൽ, നരകശിക്ഷയിലേക്ക് എത്തിക്കപ്പെട്ട നിന്നെ പോലുള്ളവരിൽ ഞാനും ഉൾപ്പെടുമായിരുന്നു.

Saffat 37:58

നാം -സ്വർഗക്കാർ- മരിച്ചു പോകുന്നവരല്ല.

Saffat 37:59

ഇഹലോകത്ത് നമുക്കുണ്ടായ ആദ്യത്തെ മരണമല്ലാതെ. മറിച്ച്, നാമീ സ്വർഗത്തിൽ ശാശ്വതവാസികളായിരിക്കും. നരകക്കാർ ശിക്ഷിക്കപ്പെടുന്നത് പോലെ നാം ശിക്ഷിക്കപ്പെടുന്നതുമല്ല.

Saffat 37:60

നമ്മുടെ രക്ഷിതാവ് നമുക്ക് നൽകിയിരിക്കുന്ന ഈ പ്രതിഫലം -സ്വർഗപ്രവേശനവും അതിലുള്ള ശാശ്വതവാസവും നരകശിക്ഷയിൽ നിന്നുള്ള രക്ഷയും-; ഇത് തന്നെയാകുന്നു ഏറ്റവും മഹത്തരമായ വിജയം. ഒരു നേട്ടവും ഒരിക്കലും അതിന് സമാനമാവുകയില്ല.

Saffat 37:61

ഇതു പോലുള്ള അതിമഹത്തരമായ പ്രതിഫലത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നവർ നിർബന്ധമായും പ്രവർത്തിക്കേണ്ടത്. തീർച്ചയായും ഇത് തന്നെയാകുന്നു ലാഭകരമായ കച്ചവടം.

Saffat 37:62

അല്ലാഹു അവനെ അനുസരിക്കുന്നതിനായി പ്രത്യേകം തിരഞ്ഞെടുത്ത തൻ്റെ ദാസന്മാർക്ക് വേണ്ടി ഒരുക്കിയ ഈ പറയപ്പെട്ട സുഖാനുഗ്രഹങ്ങളാണോ നല്ലതും ശ്രേഷ്ഠമായ സ്ഥാനവും ആദരണീയവുമായിട്ടുള്ളത്?! അതല്ല, ഖുർആനിലൂടെ ശപിക്കപ്പെട്ട, (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഭക്ഷണമായ സഖ്ഖൂം വൃക്ഷമോ?! അത് പുഷ്ഠി നൽകുകയോ, വിശപ്പിൽ നിന്ന് ശമനം നൽകുകയോ ഇല്ല.

Saffat 37:63

(അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും അതിക്രമം പ്രവർത്തിച്ചവർക്ക് ഈ മരത്തെ നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. അവർ പറഞ്ഞു: തീർച്ചയായും നരകാഗ്നി മരത്തെ കരിച്ചു കളയുമല്ലോ?! അപ്പോൾ നരകത്തിൽ മരം വളരുക എന്നത് അസാധ്യമാണ്.

Saffat 37:64

തീർച്ചയായും സഖ്ഖൂം വൃക്ഷം വളരെ മ്ലേഛമായ ഇടത്തു നിന്നാകുന്നു മുളച്ചു പൊന്തുക. നരകത്തിൻ്റെ അഗാധഗർത്തത്തിൽ നിന്നായിരിക്കും അത് പുറത്തു വരിക.

Saffat 37:65

അതിൽ നിന്ന് പുറത്തു വരുന്ന ഫലങ്ങൾ കാണാൻ അറപ്പുണ്ടാക്കുന്നവ ആയിരിക്കും. പിശാചുക്കളുടെ തലകൾ പോലുണ്ടായിരിക്കും അവ. വികൃതമായ രൂപം അതിനുള്ളിലുള്ളതും വികൃതമായിരിക്കുമെന്ന് അറിയിക്കുന്നു. അതിൽ നിന്ന് സഖ്ഖൂം വൃക്ഷത്തിലെ ഫലങ്ങൾ വളരെ മോശം രുചിയുള്ളതായിരിക്കുമെന്നും മനസ്സിലാക്കാം.

Saffat 37:66

തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർ അതിൻ്റെ കയ്പേറിയ വികൃതമായ ഫലങ്ങൾ ഭക്ഷിക്കുകയും, അവരുടെ ഒഴിഞ്ഞ വയറുകൾ അതു കൊണ്ട് നിറക്കുന്നതുമായിരിക്കും.

Saffat 37:67

പിന്നെ അവരതിൽ നിന്ന് ഭക്ഷിച്ചു കഴിഞ്ഞതിന് ശേഷം ചൂടേറിയ വളരെ വികൃതമായ ചേരുവയുള്ള ഒരു പാനീയവും അവർക്കുണ്ട്.

Saffat 37:68

ഇതിനെല്ലാം ശേഷം അവർ മടങ്ങുന്നതാകട്ടെ; നരകശിക്ഷയിലേക്ക് തന്നെയാകുന്നു. അങ്ങനെ ഒരു ശിക്ഷയിൽ നിന്ന് മറ്റൊരു ശിക്ഷയിലേക്ക് അവർ നീങ്ങിക്കൊണ്ടേയിരിക്കും.

Saffat 37:69

തീർച്ചയായും ഈ നിഷേധികൾ തങ്ങളുടെ പിതാക്കന്മാരെ കണ്ടെത്തിയത് സന്മാർഗത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിയവരായാണ്. അപ്പോൾ ഒരു തെളിവുമില്ലാതെ ഇവർ അവരെ അന്ധമായി പിൻപറ്റി.

Saffat 37:70

അവർ വഴികേടിൽ തങ്ങളുടെ പിതാക്കന്മാരുടെ കാൽപ്പാടുകൾ പിൻപറ്റിക്കൊണ്ട് കുതിച്ചു പായുന്നു.

Saffat 37:71

ഇവർക്ക് മുമ്പ് പൂർവ്വികരിൽ അധികപേരും വഴിപിഴച്ചു പോയിട്ടുണ്ട്. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളുടെ സമൂഹം ആദ്യമായി വഴിപിഴച്ചു പോയവരൊന്നുമല്ല.

Saffat 37:72

ആ ആദ്യകാല സമൂഹങ്ങളിലേക്ക് നാം അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുന്ന ദൂതന്മാരെ നിയോഗിച്ചിട്ടുമുണ്ട്. എന്നാൽ അവർ നിഷേധിച്ചു തള്ളി.

Saffat 37:73

അല്ലാഹുവിൻറെ റസൂലേ! താങ്കൾ നോക്കുക; അല്ലാഹുവിൻ്റെ ദൂതന്മാർ താക്കീത് നൽകിയപ്പോൾ അതിന് ഉത്തരം നൽകാതിരുന്ന ആ സമൂഹങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നു?! തീർച്ചയായും അവരുടെ പര്യവസാനം -ചെയ്തു കൂട്ടിയ നിഷേധവും അല്ലാഹുവിൻ്റെ ദൂതന്മാരെ കളവാക്കിയതും കാരണത്താൽ- നരകത്തിൽ ശാശ്വതരായി പ്രവേശിക്കുക എന്നതായിരുന്നു.

Saffat 37:74

അല്ലാഹു അവനിൽ വിശ്വസിക്കുന്നതിനായി പ്രത്യേകം തിരഞ്ഞെടുത്തവരൊഴികെ. അവർ ഈ (നബിമാരെ) കളവാക്കിയ, (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പര്യവസാനമായി ലഭിച്ച ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നവരാണ്.

Saffat 37:75

നമ്മുടെ ദൂതനായ നൂഹ് -عَلَيْهِ السَّلَامُ- അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തെ നിഷേധിച്ചു തള്ളിയപ്പോൾ നമ്മെ വിളിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്. അപ്പോൾ ഉത്തരം നൽകുന്നവരിൽ എത്ര നല്ലവനായിരുന്നു നാം. അവർക്കെതിരിലുള്ള അദ്ദേഹത്തിൻ്റെ പ്രാർഥനക്ക് ദ്രുതഗതിയിൽ നാം ഉത്തരം നൽകി.

Saffat 37:76

തീർച്ചയായും അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അവരുടെ ജനതയുടെ ഉപദ്രവത്തിൽ നിന്നും, അവരിലെ നിഷേധികളുടെ നേർക്ക് അയക്കപ്പെട്ട മഹാപ്രളയത്തിൽ മുങ്ങിമരിക്കുന്നതിൽ നിന്നും നാം രക്ഷപ്പെടുത്തി.

Saffat 37:77

അദ്ദേഹത്തിൻ്റെ കുടുംബത്തെയും വിശ്വാസികളായ അദ്ദേഹത്തിൻ്റെ അനുയായികളെയും മാത്രം നാം രക്ഷപ്പെടുത്തി. അല്ലാത്തവരെയെല്ലാം -അദ്ദേഹത്തിൻ്റെ ജനതയിലെ നിഷേധികളെ മുഴുവൻ- നാം മുക്കി നശിപ്പിക്കുകയും ചെയ്തു.

Saffat 37:78

ശേഷം വന്ന സമൂഹങ്ങളിൽ അദ്ദേഹത്തിന് നാം സൽകീർത്തി നിലനിർത്തി നൽകുകയും, അവർ അദ്ദേഹത്തെ വാഴ്ത്തുകയും ചെയ്തു.

Saffat 37:79

ശേഷം വന്ന സമൂഹങ്ങളിൽ നൂഹിനെ കുറിച്ച് ആക്ഷേപം പറയപ്പെടുക എന്നതിൽ നിന്ന് അദ്ദേഹത്തിന് സമാധാനവും രക്ഷയുമുണ്ടാകട്ടെ! അല്ല! അദ്ദേഹത്തിൻ്റെ സൽകീർത്തിയും സൽപ്പേരും നിലനിൽക്കുന്നതാണ്.

Saffat 37:80

നൂഹിന് നൽകിയ ഇതു പോലുള്ള പ്രതിഫലമാണ് അല്ലാഹുവിനു മാത്രമുള്ള തങ്ങളുടെ ആരാധന കൊണ്ടും, സൽകർമ്മങ്ങൾ കൊണ്ടും സദ് വൃത്തരായി തീർന്നവർക്ക് നാം നൽകുക.

Saffat 37:81

തീർച്ചയായും നൂഹ് (അല്ലാഹുവിൽ) വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത (നല്ലവരായ) നമ്മുടെ ദാസന്മാരുടെ കൂട്ടത്തിലാകുന്നു.

Saffat 37:82

പിന്നീട് ബാക്കിയുള്ളവരെ നാം അവരുടെ മേൽ അയച്ച പ്രളയത്തിൽ മുക്കി നശിപ്പിച്ചു. അപ്പോൾ അവരിൽ ഒരാളും ശേഷം അവശേഷിച്ചില്ല.

Saffat 37:83

അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുന്നതിൽ അദ്ദേഹത്തോട് (നൂഹിനോട്) യോജിച്ച, അദ്ദേഹത്തിൻ്റെ മതക്കാരിൽ പെട്ടയാൾ തന്നെയായിരുന്നു ഇബ്രാഹീമും.

Saffat 37:84

അല്ലാഹുവല്ലാത്തവർക്കുള്ള ആരാധനയിൽ നിന്ന് മുക്തമായ, അല്ലാഹുവിനായി അവൻ്റെ സൃഷ്ടികളോട് ഗുണകാംക്ഷ പുലർത്തിയ നിഷ്കളങ്കമായ ഹൃദയവുമായി അദ്ദേഹം തൻ്റെ രക്ഷിതാവിലേക്ക് വന്ന സന്ദർഭം ഓർക്കുക.

Saffat 37:85

അദ്ദേഹം തൻ്റെ പിതാവിനോടും ബഹുദൈവാരാധകരായ അദ്ദേഹത്തിൻ്റെ സമൂഹത്തോടും ആക്ഷേപസ്വരത്തിൽ ഇപ്രകാരം പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെ നിങ്ങൾ എന്തിനെയാണ് ഈ ആരാധിക്കുന്നത്?!

Saffat 37:86

കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട ആരാധ്യന്മാരെയാണോ നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്നത്?!

Saffat 37:87

ഓ എൻ്റെ സമൂഹമേ! അപ്പോൾ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിച്ചു കൊണ്ട് അവനെ നിങ്ങൾ കണ്ടുമുട്ടിയാൽ (എങ്ങനെയുണ്ടായിരിക്കുമെന്നാണ്) നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്?! അവൻ നിങ്ങളെ എന്തു ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത്?!

Saffat 37:88

അപ്പോൾ ഇബ്രാഹീം തൻ്റെ സമൂഹത്തോടൊപ്പം പോകാതിരിക്കുന്നതിനായി ഒരു തന്ത്രം മെനയുന്നതിന് വേണ്ടി നക്ഷത്രങ്ങളിലേക്ക് തൻ്റെ നോട്ടമയച്ചു.

Saffat 37:89

തൻ്റെ സമൂഹത്തോടൊപ്പം അവരുടെ ആഘോഷസ്ഥലത്തേക്ക് പോകാതിരിക്കുന്നതിന് വേണ്ടി ഒരു കാരണമെന്നോണം ഇബ്രാഹീം പറഞ്ഞു: തീർച്ചയായും ഞാൻ ഒരു രോഗിയാണ്.

Saffat 37:90

അപ്പോൾ അവർ അദ്ദേഹത്തെ (നാട്ടിൽ) അവരുടെ പിന്നിൽ ഉപേക്ഷിച്ചു കൊണ്ട് (ആഘോഷത്തിനായി) പുറപ്പെട്ടു.

Saffat 37:91

അല്ലാഹുവിന് പുറമെ അവർ ആരാധിച്ചിരുന്ന ആരാധ്യന്മാരിലേക്ക് ചാഞ്ഞു (നോക്കി) കൊണ്ട് അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു: നിങ്ങൾക്കായി ബഹുദൈവാരാധകർ ഉണ്ടാക്കി വെച്ചിട്ടുള്ള ഭക്ഷണത്തിൽ നിന്ന് നിങ്ങളെടുത്ത് കഴിക്കുന്നില്ലേ?!

Saffat 37:92

എന്തേ നിങ്ങളൊന്നും മിണ്ടാത്തത്?! നിങ്ങളോട് ചോദിക്കുന്നവർക്ക് നിങ്ങളെന്തേ ഉത്തരം നൽകാത്തത്?! ഇങ്ങനെയുള്ളത് അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുകയോ?!

Saffat 37:93

അങ്ങനെ ഇബ്രാഹീം അവയിലേക്ക് തിരിഞ്ഞു കൊണ്ട്, തൻ്റെ വലതു കൈ കൊണ്ട് അവയോരോന്നായി തകർത്തു കളഞ്ഞു.

Saffat 37:94

അപ്പോൾ ഈ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നവർ ഇബ്രാഹീമിന് നേരെ കുതിച്ചെത്തി.

Saffat 37:95

ഇബ്രാഹീം സ്ഥൈര്യത്തോടെ അവരെ നേരിട്ടു. അദ്ദേഹം ആക്ഷേപസ്വരത്തിൽ അവരോട് ചോദിച്ചു: അല്ലാഹുവിന് പുറമെ നിങ്ങൾ തന്നെ നിങ്ങളുടെ കൈകൾ കൊണ്ട് കൊത്തിയുണ്ടാക്കിയവയെയാണോ നിങ്ങൾ ആരാധിക്കുന്നത്?!

Saffat 37:96

അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചത്?! ഈ വിഗ്രഹങ്ങൾ നിങ്ങൾ പ്രവർത്തിച്ചുണ്ടാക്കിയതാണല്ലോ?! അതിനാൽ അല്ലാഹു മാത്രമാണ് ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരുവൻ. അവനിൽ മറ്റാരെയും പങ്കുചേർക്കാൻ പാടില്ല.

Saffat 37:97

ഇബ്രാഹീമിനെ തെളിവുകൾ കൊണ്ട് ഖണ്ഡിക്കാൻ കഴിയാതെ വന്നപ്പോൾ അവർ ബലം പ്രയോഗിക്കുന്നതിലേക്ക് തിരിഞ്ഞു. ഇബ്രാഹീമിൻ്റെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് പരസ്പരം കൂടിയാലോചിച്ച ശേഷം അവർ പറഞ്ഞു: അവന് വേണ്ടി നിങ്ങളൊരു ചൂള പണിയുക. അതിൽ വിറകുകൾ നിറച്ച ശേഷം അതിന് തീ കൊടുക്കുകയും, ശേഷം അവനെ അതിലേക്ക് എറിയുകയും ചെയ്യുക.

Saffat 37:98

അങ്ങനെ ഇബ്രാഹീമിൻ്റെ സമൂഹം അദ്ദേഹത്തെ ഉപദ്രവിക്കാനും, അദ്ദേഹത്തെ കൊലപ്പെടുത്താനും ഉദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും (അവർ പ്രതീക്ഷിച്ചു). അപ്പോൾ നാമവരെ പരാജിതരാക്കി തീർത്തു. (അവർ കത്തിച്ചു വെച്ച) അഗ്നിയെ അല്ലാഹു അദ്ദേഹത്തിന് തണുപ്പും സമാധാനവുമുള്ളതാക്കി.

Saffat 37:99

ഇബ്രാഹീം പറഞ്ഞു: എൻറെ ജനതയുടെ നാടുപേക്ഷിച്ചു കൊണ്ട് എൻ്റെ രക്ഷിതാവിലേക്ക് -അവനെ ആരാധിക്കാൻ കഴിയുന്നിടത്തേക്ക്- ഞാൻ പാലായനം ചെയ്യുന്നു. ഇഹലോകത്തും പരലോകത്തും എനിക്ക് ഉത്തമമായതേതോ; എൻ്റെ രക്ഷിതാവ് അതിലേക്ക് എന്നെ വഴിതെളിക്കുന്നതാണ്.

Saffat 37:100

എൻ്റെ രക്ഷിതാവേ! സുകൃതവാനായ ഒരു സന്താനത്തെ നീ എനിക്ക് നൽകേണമേ! (അങ്ങനെ അവൻ) എനിക്കൊരു സഹായിയും, എൻ്റെ ജനതയിൽ നിന്ന് (അകന്നു നിൽക്കുന്നതിനാൽ) സംഭവിച്ചിരിക്കുന്ന ഈ അപരിചിതത്വത്തിന് പരിഹാരമാവുകയും ചെയ്യുമല്ലോ?!

Saffat 37:101

അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും, സന്തോഷിപ്പിക്കുന്ന ആ വാർത്ത നാം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വലുതായാൽ സഹനശീലനായിത്തീരുന്ന ഒരു സന്താനത്തെ കുറിച്ച് നാം അദ്ദേഹത്തെ സന്തോഷവാർത്ത അറിയിച്ചു. ഇസ്മാഈൽ നബി -عَلَيْهِ السَّلَامُ- യാണ് ഈ സന്താനം.

Saffat 37:102

അങ്ങനെ ഇസ്മാഈൽ ഒരു യുവാവായി തീരുകയും, തൻറെ പിതാവിൻറെ പ്രയത്നത്തിലേക്ക് അദ്ദേഹം എത്തുകയും ചെയ്തപ്പോൾ അദ്ദേഹത്തിൻറെ പിതാവായ ഇബ്രാഹീം ഒരു സ്വപ്നം കണ്ടു. നബിമാരുടെ സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ള സന്ദേശമാണ്. താൻ കണ്ട സ്വപ്നത്തിന്റെ ഉള്ളടക്കം ഇബ്രാഹീം തൻറെ മകനെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: എൻറെ പൊന്നുമകനേ! നിന്നെ അറുക്കുന്നതായി ഞാൻ സ്വപ്നത്തിൽ കണ്ടിരിക്കുന്നു. എന്താണ് ഈ കാര്യത്തിൽ നിൻറെ അഭിപ്രായമെന്ന് നീ ആലോചിക്കുക. ഇസ്മാഈൽ പിതാവിനുള്ള മറുപടിയായി പറഞ്ഞു: എൻറെ പിതാവേ! അല്ലാഹു കൽപ്പിച്ചതു പോലെ പ്രവർത്തിക്കുക; എന്നെ അറുത്തു കൊള്ളൂ. അല്ലാഹുവിൻറെ വിധിയിൽ തൃപ്തിയടയുന്ന, ക്ഷമാശീലരിൽ ഒരാളായി അങ്ങ് എന്നെ കണ്ടെത്തുന്നതാണ്; ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ).

Saffat 37:103

അങ്ങനെ അവർ അല്ലാഹുവിന് താഴ്മയോടെ കീഴൊതുങ്ങിയപ്പോൾ, കൽപ്പിക്കപ്പെട്ട പ്രകാരം മകനെ അറുക്കുന്നതിനായി ഇബ്രാഹീം തൻ്റെ മകനെ നെറ്റിയുടെ മേൽ ചെരിച്ചു കിടത്തി.

Saffat 37:104

അല്ലാഹുവിൻ്റെ കൽപ്പന നടപ്പിലാക്കുന്നതിനായി മകനെ അറുക്കാൻ ഇബ്രാഹീം തുനിഞ്ഞപ്പോൾ നാം ഇബ്രാഹീമിനെ വിളിച്ചു: ഹേ ഇബ്രാഹീം!

Saffat 37:105

നിൻ്റെ മകനെ അറുക്കാനുള്ള ഉറച്ച തീരുമാനമെടുക്കുന്നതിലൂടെ ഉറക്കത്തിൽ കണ്ട സ്വപ്നം നീ യാഥാർഥ്യമാക്കിയിരിക്കുന്നു. നിന്നെ ഈ കടുത്ത പരീക്ഷണത്തിൽ നിന്ന് നാം രക്ഷപ്പെടുത്തിക്കൊണ്ട് നിനക്ക് നാം നൽകിയ ഈ പ്രതിഫലം പോലെ, സുകൃതവാന്മാരായ ദാസന്മാർക്ക് നാം പ്രതിഫലം നൽകുന്നതാണ്. അവരെ പ്രയാസങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും നാം കരകയറ്റുന്നതാണ്.

Saffat 37:106

തീർച്ചയായും ഇതു തന്നെയാകുന്നു വ്യക്തമായ പരീക്ഷണം. അതിൽ ഇബ്രാഹീം ഉറപ്പായും വിജയിച്ചു കഴിഞ്ഞു.

Saffat 37:107

ഇസ്മാഈലിന് പകരമായി അറുക്കേണ്ടതിനായി ഒരു വലിയ ആടിനെ നാം നൽകുകയും ചെയ്തു.

Saffat 37:108

ശേഷം വന്ന സമൂഹങ്ങളിൽ ഇബ്രാഹീമിൻ്റെ സൽകീർത്തി നാം നിലനിർത്തുകയും ചെയ്തു.

Saffat 37:109

അദ്ദേഹത്തിന് അല്ലാഹുവിങ്കൽ നിന്നുള്ള അഭിവാദ്യമാണിത്. അതോടൊപ്പം എല്ലാ ഉപദ്രവങ്ങളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും അദ്ദേഹത്തിന് സുരക്ഷയുമുണ്ടാകട്ടെ എന്ന (മുസ്ലിംകളുടെ) പ്രാർത്ഥനയും.

Saffat 37:110

ഇബ്രാഹീമിന് അദ്ദേഹത്തിൻ്റെ അനുസരണത്തിന് നാം നൽകിയ ഈ പ്രതിഫലം പോലെയാണ് സുകൃതവാന്മാർക്ക് നാം പ്രതിഫലം നൽകുക.

Saffat 37:111

തീർച്ചയായും അല്ലാഹുവിനുള്ള അടിമത്വം ആവശ്യപ്പെടുന്നതെല്ലാം പൂർത്തീകരിച്ച നമ്മുടെ മുഅ്മിനുകളായ ദാസന്മാരിൽ പെട്ടയാളായിരുന്നു ഇബ്രാഹീം.

Saffat 37:112

ഒരു നബിയും സച്ചരിതനായ ദാസനുമായി മാറുന്ന മറ്റൊരു സന്താനത്തെ കുറിച്ചും അദ്ദേഹത്തിന് നാം സന്തോഷവാർത്ത അറിയിച്ചു. തൻ്റെ ഒരേയൊരു മകനെ അല്ലാഹുവിനുള്ള അനുസരണമായി അറുക്കുവാൻ തയ്യാറായതിനുള്ള പ്രതിഫലമായിരുന്നു അത്.

Saffat 37:113

അദ്ദേഹത്തിൻ്റെയും മകൻ ഇസ്ഹാഖിൻ്റെയും മേൽ നമ്മിൽ നിന്നുള്ള അനുഗ്രഹം നാം ചൊരിഞ്ഞു നൽകി. അങ്ങനെ അവർക്ക് നാം സുഖാനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു നൽകി. അവരുടെ രണ്ടു പേരുടെയും സന്തതിപരമ്പരയെ വർദ്ധിപ്പിച്ചു എന്നത് അതിലൊന്നാണ്. അവരുടെ രണ്ടു പേരുടെയും സന്തതിപരമ്പരകളിൽ അല്ലാഹുവിനെ അനുസരിച്ച് കൊണ്ടു സച്ചരിതരായവരും, (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും സ്വന്തത്തോട് വ്യക്തമായ അതിക്രമം പ്രവർത്തിച്ചവരും ഉണ്ട്.

Saffat 37:114

മൂസായ്ക്കും അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനും പ്രവാചകത്വം നൽകിക്കൊണ്ട് നാം ഔദാര്യം ചെയ്തു.

Saffat 37:115

അവരെയും അവരുടെ ജനതയെയും ഫിർഔൻ അവരെ തൻ്റെ അടിമകളാക്കി മാറ്റുന്നതിൽ നിന്നും, (കടലിൽ) മുങ്ങിമരിക്കുന്നതിൽ നിന്നും നാം രക്ഷിച്ചു.

Saffat 37:116

ഫിർഔനിനും അവൻ്റെ സൈന്യത്തിനുമെതിരിൽ നാം അവരെ സഹായിച്ചു. അപ്പോൾ ശത്രുവിനെതിരിൽ വിജയം അവർക്ക് തന്നെയായിരുന്നു.

Saffat 37:117

മൂസാക്കും അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനും അല്ലാഹുവിൽ നിന്നുള്ള ഗ്രന്ഥമായി ഒരു അവ്യക്തതകളുമില്ലാത്ത, സുവ്യക്തമായ തൗറാത്ത് നാം നൽകുകയും ചെയ്തു.

Saffat 37:118

അവരെ നാം വളവുകളില്ലാത്ത നേരായ മാർഗത്തിലേക്ക് നയിക്കുകയും ചെയ്തു. സ്രഷ്ടാവായ അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് എത്തിക്കുന്ന ഇസ്ലാം മതത്തിൻ്റെ വഴിയാണ് ഈ നേരായ മാർഗം.

Saffat 37:119

അവർക്ക് രണ്ടു പേർക്കും പിന്നീട് വന്ന സമൂഹങ്ങളിൽ നാം സൽകീർത്തിയും നല്ല സ്മരണയും അവശേഷിപ്പിച്ചു.

Saffat 37:120

അവർക്ക് രണ്ടു പേർക്കും അല്ലാഹുവിങ്കൽ നിന്നുള്ള നല്ല അഭിവാദ്യവും പ്രശംസയുമാണിത്. അതോടൊപ്പം എല്ലാ ഉപദ്രവങ്ങളിൽ നിന്നും സുരക്ഷയുമുണ്ടാകട്ടെ എന്ന (മുസ്ലിംകളുടെ) പ്രാർത്ഥനയും.

Saffat 37:121

മൂസായ്ക്കും ഹാറൂനിനും നാം നൽകിയ ഈ നല്ല പ്രതിഫലം പോലെയാണ് തങ്ങളുടെ രക്ഷിതാവിനെ അനുസരിച്ച സച്ചരിതർക്ക് നാം പ്രതിഫലം നൽകുക.

Saffat 37:122

തീർച്ചയായും മൂസായും ഹാറൂനും അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്ത നമ്മുടെ ദാസന്മാരിൽ പെട്ടവരാകുന്നു.

Saffat 37:123

തീർച്ചയായും ഇല്ല്യാസും തൻ്റെ രക്ഷിതാവിൻ്റെ ദൂതന്മാരിൽ ഒരാൾ തന്നെ. അദ്ദേഹത്തിന് അല്ലാഹു പ്രവാചകത്വവും (അല്ലാഹുവിൻ്റെ) സന്ദേശവും നൽകി അനുഗ്രഹിച്ചു.

Saffat 37:124

താൻ നിയോഗിക്കപ്പെട്ട ജനതയായ ഇസ്രാഈൽ സന്തതികളോട് അദ്ദേഹം പറഞ്ഞ സന്ദർഭം: എൻ്റെ സമൂഹമേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് (ഏകദൈവാരാധന) പോലുള്ള അവൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവന് പുറമെയുള്ളവരെ ആരാധിക്കുക എന്ന ശിർക് (ബഹുദൈവാരാധന) പോലുള്ള അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?!

Saffat 37:125

അല്ലാഹുവിന് പുറമെ നിങ്ങളുടെ വിഗ്രഹമായ ബഅ്ലിനെ നിങ്ങൾ ആരാധിക്കുകയാണോ?! ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹുവിനെ ആരാധിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കുകയുമാണോ?!

Saffat 37:126

അല്ലാഹു; അവനാകുന്നു നിങ്ങളെയും നിങ്ങൾക്ക് മുൻപുള്ള നിങ്ങളുടെ പൂർവ്വപിതാക്കളെയും സൃഷ്ടിച്ചവൻ. അവനാകുന്നു സർവ്വ ആരാധനകൾക്കും അർഹതയുള്ളവൻ. അവന് പുറമെയുള്ള -ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത- വിഗ്രഹങ്ങളോ മറ്റോ അല്ല.

Saffat 37:127

അദ്ദേഹത്തിൻ്റെ സമൂഹത്തിൽ നിന്ന് നിഷേധമല്ലാതെ മറ്റൊന്നുമുണ്ടായില്ല. (ഇല്യാസിനെ) അവർ നിഷേധിച്ചു എന്നതിൻ്റെ ഫലമായി അവർ ശിക്ഷയിലേക്ക് കൊണ്ടു വരപ്പെടും.

Saffat 37:128

അദ്ദേഹത്തിൻ്റെ ജനതയിൽ നിന്ന് അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിച്ചിരുന്ന, വിശ്വാസിയായവരൊഴികെ; അവർ ശിക്ഷയിലേക്ക് കൊണ്ടു വരപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടുന്നതാണ്.

Saffat 37:129

പിന്നീട് വന്ന സമൂഹങ്ങളിൽ അദ്ദേഹത്തിന് നാം സൽകീർത്തിയും നല്ല സ്മരണയും അവശേഷിപ്പിച്ചു.

Saffat 37:130

ഇല്യാസിന് അല്ലാഹുവിൽ നിന്നുള്ള അഭിവാദ്യവും പ്രശംസയും.

Saffat 37:131

ഇല്യാസിന് നാം നൽകിയ ഈ നല്ല പ്രതിഫലം പോലെയുള്ള പ്രതിഫലമാണ് നമ്മിൽ വിശ്വസിച്ചവരിൽ പെട്ട സച്ചരിതർക്ക് നാം നൽകുക.

Saffat 37:132

തീർച്ചയായും ഇല്യാസ് തങ്ങളുടെ റബ്ബിലുള്ള വിശ്വാസത്തിൽ സത്യസന്ധരായ, നമ്മുടെ യഥാർഥ വിശ്വാസികളിൽ പെട്ട ഒരാളായിരുന്നു.

Saffat 37:133

താക്കീതുകാരും സന്തോഷവാർത്ത അറിയിക്കുന്നവരുമായി നാം അവരവരുടെ സമൂഹങ്ങളിലേക്ക് നിയോഗിച്ച ദൂതന്മാരിൽ ഒരാൾ തന്നെയാകുന്നു ലൂത്വും.

Saffat 37:134

അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും അവരുടെ ജനതയിലേക്ക് അയക്കപ്പെട്ട ശിക്ഷയിൽ നിന്ന് നാം രക്ഷപ്പെടുത്തിയ സന്ദർഭം സ്മരിക്കുക.

Saffat 37:135

അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ. തൻ്റെ സമൂഹത്തിന് വന്നെത്തിയ ശിക്ഷ ബാധിച്ചവരിൽ പെട്ടവളായിരുന്നു അവൾ. കാരണം, അവരെ പോലെ തന്നെ (അല്ലാഹുവിൽ) അവിശ്വസിച്ചവളായിരുന്നു അവൾ.

Saffat 37:136

ശേഷം അദ്ദേഹത്തിൻ്റെ ജനതയിൽ (ലൂത്വിനെ) നിഷേധിക്കുകയും, അദ്ദേഹം കൊണ്ടു വന്ന സന്ദേശത്തെ കളവാക്കുകയും ചെയ്ത ബാക്കിയുള്ളവരെയെല്ലാം നാം തകർത്തു കളഞ്ഞു.

Saffat 37:137

-ഹേ മക്കക്കാരേ!- നിങ്ങളാകട്ടെ അവരുടെ ഭവനങ്ങൾക്കരികിലൂടെ ശാമിലേക്കുള്ള നിങ്ങളുടെ യാത്രകളിൽ രാവിലെ കടന്നു പോകാറുമുണ്ട്.

Saffat 37:138

അതു പോലെ രാത്രിയിലും നിങ്ങൾ സഞ്ചരിക്കാറുണ്ട്. അപ്പോൾ നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! (അല്ലാഹുവിനെ) നിഷേധിക്കുകയും (നബിമാരെ) കളവാക്കുകയും അവർക്ക് മുൻപ് ആരും ചെയ്തിട്ടില്ലാത്ത മ്ലേഛവൃത്തി (സ്വവർഗരതി) പ്രവർത്തിക്കുകയും ചെയ്ത ശേഷം അവരുടെ കാര്യങ്ങൾ പര്യവസാനിച്ച രൂപത്തിൽ നിന്ന് നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുകയും ചെയ്യുന്നില്ലേ?!

Saffat 37:139

താക്കീതുകാരും സന്തോഷവാർത്ത അറിയിക്കുന്നവരുമായി നാം അവരവരുടെ സമൂഹങ്ങളിലേക്ക് നിയോഗിച്ച ദൂതന്മാരിൽ ഒരാൾ തന്നെയാകുന്നു യൂനുസും.

Saffat 37:140

അദ്ദേഹം തൻ്റെ രക്ഷിതാവിൻ്റെ അനുമതിയില്ലാതെ അദ്ദേഹത്തിൻ്റെ സമൂഹത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട സന്ദർഭം. യാത്രക്കാരും ചരക്കുകളും കൊണ്ട് നിറഞ്ഞ ഒരു കപ്പലിൽ അദ്ദേഹം കയറി.

Saffat 37:141

അങ്ങനെ കപ്പൽ അതിൻ്റെ ഭാരം കാരണത്താൽ മുങ്ങാറായി. യാത്രക്കാരുടെ എണ്ണക്കൂടുതൽ കാരണത്താൽ കപ്പൽ മുങ്ങുമെന്ന് ഭയന്നപ്പോൾ അതിലെ യാത്രക്കാർ അവരിൽ ചിലരെ കടലിലേക്കെറിയാൻ വേണ്ടി നറുക്കെടുത്തു. അപ്പോൾ യൂനുസ് അതിൽ (നറുക്ക് വീണ) പരാജിതരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ അവർ അദ്ദേഹത്തെ കടലിലേക്കെറിഞ്ഞു.

Saffat 37:142

അങ്ങനെ അദ്ദേഹത്തെ അവർ കടലിലെറിഞ്ഞപ്പോൾ ഒരു മത്സ്യം അദ്ദേഹത്തെ പിടികൂടുകയും, വിഴുങ്ങുകയും ചെയ്തു. അദ്ദേഹമാകട്ടെ തൻ്റെ രക്ഷിതാവിൻറെ അനുമതിയില്ലാതെ കടൽ (വഴി) രക്ഷപ്പെടാൻ ശ്രമിച്ചു എന്ന ആക്ഷേപകരമായ കാര്യം ചെയ്തിട്ടുമുണ്ട്.

Saffat 37:143

യൂനുസ് ഈ വിപത്ത് സംഭവിക്കുന്നതിന് മുൻപ് അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നില്ലെങ്കിൽ; അദ്ദേഹം ആ മത്സ്യത്തിൻ്റെ വയറ്റിൽ വെച്ചും അല്ലാഹുവിനെ പ്രകീർത്തിച്ചില്ലായിരുന്നെങ്കിൽ;

Saffat 37:144

അദ്ദേഹം ആ മത്സ്യത്തിൻറെ വയറ്റിൽ തന്നെ അന്ത്യനാൾ വരെ കഴിയുമായിരുന്നു. അങ്ങനെ അത് (മത്സ്യത്തിൻ്റെ വയർ) അദ്ദേഹത്തിൻ്റെ ഖബ്റായി മാറുമായിരുന്നു.

Saffat 37:145

അങ്ങനെ മത്സ്യത്തിൻ്റെ വയറ്റിൽ നിന്ന് അദ്ദേഹത്തെ നാം വൃക്ഷങ്ങളോ കെട്ടിടങ്ങളോ ഒന്നുമില്ലാത്ത ശൂന്യമായ ഒരു പ്രദേശത്ത് പുറംതള്ളി. ഒരു കാലയളവ് വരെ മത്സ്യത്തിൻ്റെ വയറ്റിൽ കഴിയേണ്ടി വന്നതിനാൽ അദ്ദേഹം ശാരീരികമായി അശക്തനാണ്.

Saffat 37:146

അങ്ങനെ ആ വിജനമായ ഭൂമിയിൽ അദ്ദേഹത്തിൻ്റെ മേൽ ചുരങ്ങ വിഭാഗത്തിൽ പെട്ട ഒരു മരം നാം മുളപ്പിച്ചു നൽകി. അത് അദ്ദേഹത്തിന് തണൽ നൽകി. അതിൽ നിന്ന് അദ്ദേഹം ഭക്ഷിക്കുകയും ചെയ്തു.

Saffat 37:147

അദ്ദേഹത്തിൻ്റെ ജനതയിലേക്ക് അദ്ദേഹത്തെ നാം നിയോഗിച്ചു. ഒരു ലക്ഷം പേരുണ്ടായിരുന്നു അവർ; അല്ല അതിൽ കൂടുതലുണ്ടായിരുന്നു.

Saffat 37:148

അങ്ങനെ അവർ (അല്ലാഹുവിൽ) വിശ്വസിക്കുകയും യൂനുസിൻ്റെ സന്ദേശത്തെ സത്യപ്പെടുത്തുകയും ചെയ്തു. അപ്പോൾ അല്ലാഹു നിശ്ചയിക്കപ്പെട്ട അവരുടെ ആയുസ്സ് അവസാനിക്കുവോളം അവർക്ക് ഭൗതികമായ സുഖാനുഗ്രഹങ്ങൾ ഐഹികജീവിതത്തിൽ നൽകി.

Saffat 37:149

ഹേ മുഹമ്മദ്! ആക്ഷേപസ്വരത്തിൽ ബഹുദൈവാരാധകരോട് താങ്കൾ ചോദിക്കുക: നിങ്ങൾ (നിങ്ങൾക്ക് ജനിക്കുന്നത്) വെറുക്കുന്ന പെണ്മക്കളെ അല്ലാഹുവിനും, (നിങ്ങൾക്ക് ജനിക്കാൻ) ഇഷ്ടപ്പെടുന്ന ആണ്മക്കളെ നിങ്ങൾക്കുമാക്കുകയാണോ?! എന്ത് ഓഹരിവെപ്പാണിത്?!

Saffat 37:150

മലക്കുകൾ പെണ്മക്കളാണെന്ന് അവരെങ്ങനെ വാദിക്കും?! അവരാകട്ടെ, മലക്കുകളുടെ സൃഷ്ടിപ്പിൻ്റെ വേളയിൽ അവിടെ സന്നിഹിതരാവുകയോ, അതിന് സാക്ഷികളാവുകയോ ചെയ്തിട്ടില്ല!

Saffat 37:151

അറിയുക! തീർച്ചയായും ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നതിൻ്റെ ഭാഗമായി അവന് സന്താനമുണ്ടെന്ന് ജൽപ്പിക്കുന്നു. അവരുടെ ഈ വാദം തനികളവു മാത്രമാണ്.

Saffat 37:152

അറിയുക! തീർച്ചയായും ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നതിൻ്റെ ഭാഗമായി അവന് സന്താനമുണ്ടെന്ന് ജൽപ്പിക്കുന്നു. അവരുടെ ഈ വാദം തനി കളവു മാത്രമാണ്.

Saffat 37:153

നിങ്ങൾ വെറുക്കുന്ന പെണ്മക്കളെ നിങ്ങൾ ഇഷ്ടപ്പെടുന്ന ആണ്മക്കൾക്ക് മുകളിൽ അല്ലാഹു (തൻ്റെ സന്താനങ്ങളായി) തിരഞ്ഞെടുത്തെന്നോ?! ഒരിക്കലുമില്ല!

Saffat 37:154

അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾക്കെന്തു പറ്റി?! അല്ലാഹുവിന് പെണ്മക്കളെയും നിങ്ങൾക്ക് ആണ്മക്കളെയും നിശ്ചയിക്കുന്നതിലൂടെ അനീതി നിറഞ്ഞ വിധിയാണല്ലോ നിങ്ങൾക്ക് കൽപ്പിക്കുന്നത്?!

Saffat 37:155

നിങ്ങൾ നിലകൊള്ളുന്ന അസത്യമായ ഈ വിശ്വാസത്തിൻ്റെ നിരർത്ഥകതയെ കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കുന്നില്ലേ?! അങ്ങനെ നിങ്ങൾ ചിന്തിച്ചു നോക്കിയിരുന്നെങ്കിൽ ഒരിക്കലും നിങ്ങൾ ഈ വാദം പറയില്ലായിരുന്നു.

Saffat 37:156

അതല്ല, (അല്ലാഹുവിൽ നിന്ന് അവതീർണ്ണമായ) വല്ല ഗ്രന്ഥത്തിലോ അല്ലാഹുവിൻ്റെ ഏതെങ്കിലും ദൂതനിൽ നിന്നോ വ്യക്തമായ വല്ല പ്രമാണമോ തെളിവോ ഇക്കാര്യത്തിൽ നിങ്ങൾക്കുണ്ടോ?!

Saffat 37:157

എന്നാൽ ഇതിനുള്ള ആ തെളിവടങ്ങുന്ന ഗ്രന്ഥം നിങ്ങൾ കൊണ്ടു വരൂ; വാദിക്കുന്ന കാര്യത്തിൽ നിങ്ങൾ സത്യസന്ധരാണെങ്കിൽ (അങ്ങനെയാണല്ലോ ചെയ്യേണ്ടത്).

Saffat 37:158

മലക്കുകൾ അല്ലാഹുവിൻ്റെ പെൺമക്കളാണെന്ന് ജൽപ്പിച്ചതിലൂടെ, ബഹുദൈവാരാധകർ അല്ലാഹുവിനും, അവരുടെ കണ്ണുകൾക്ക് അദൃശ്യരായ മലക്കുകൾക്കും ഇടയിൽ കുടുംബബന്ധമുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ഈ ബഹുദൈവാരാധകരെ അല്ലാഹു വിചാരണക്ക് ഹാജരാക്കുമെന്ന് മലക്കുകൾ മനസ്സിലാക്കിയിട്ടുണ്ട്.

Saffat 37:159

ബഹുദൈവാരാധകർ അല്ലാഹുവിനെ വിശേഷിപ്പിക്കുന്ന, അവന് യോജ്യമല്ലാത്ത എല്ലാത്തിൽ നിന്നും -സന്താനവും പങ്കുകാരനും പോലുള്ളവയിൽ നിന്നെല്ലാം- അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.

Saffat 37:160

അല്ലാഹുവിൻ്റെ നിഷ്കളങ്കരായ ദാസന്മാർ ഒഴികെ. അവർ അല്ലാഹുവിന് അനുയോജ്യമായ മഹത്വത്തിൻ്റെയും പൂർണ്ണതയുടെയും വിശേഷണങ്ങൾ കൊണ്ട് മാത്രമേ അവനെ വിശേഷിപ്പിക്കുകയുള്ളൂ.

Saffat 37:161

അപ്പോൾ തീർച്ചയായും -ബഹുദൈവാരാധകരേ!- നിങ്ങൾക്കും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവക്കും;

Saffat 37:162

സത്യമതമായ (ഇസ്ലാമിൽ) നിന്ന് ആരെയും നിങ്ങൾക്ക് വഴിപിഴപ്പിക്കാനാവുകയില്ല.

Saffat 37:163

നരകക്കാരിൽ പെട്ടവനായിരിക്കും എന്ന് അല്ലാഹു വിധിച്ചവരൊഴികെ. തീർച്ചയായും, അല്ലാഹു അവൻ്റെ കാര്യത്തിൽ അല്ലാഹുവിൻ്റെ വിധി നടപ്പിലാക്കുകയും, അതിനാൽ അവൻ കാഫിറാവുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. എന്നാൽ, നിങ്ങളോ നിങ്ങളുടെ ആരാധ്യവസ്തുക്കൾക്കോ അങ്ങനെ ചെയ്യുവാനുള്ള ഒരു ശക്തിയുമില്ല.

Saffat 37:164

മലക്കുകൾ അല്ലാഹുവിനുള്ള തങ്ങളുടെ അടിമത്വവും, ബഹുദൈവാരാധകരുടെ ജൽപ്പനങ്ങളിൽ നിന്നുള്ള അകൽച്ചയും വ്യക്തമാക്കി കൊണ്ട് പറയും: അല്ലാഹുവിനുള്ള ആരാധനയിലും അനുസരണത്തിലും അറിയപ്പെട്ട ഒരു സ്ഥാനമില്ലാത്ത ഒരാളും തന്നെ ഞങ്ങളിലില്ല.

Saffat 37:165

തീർച്ചയായും ഞങ്ങൾ മലക്കുകൾ അല്ലാഹുവിനുള്ള ആരാധനയിലും അനുസരണയിലും അണിയണിയായി നിരന്നു നിൽക്കുന്നവരാണ്. തീർച്ചയായും ഞങ്ങൾ അല്ലാഹുവിന് യോജിക്കാത്ത വിശേഷണങ്ങളിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തുന്നവരുമാണ്.

Saffat 37:166

തീർച്ചയായും ഞങ്ങൾ മലക്കുകൾ അല്ലാഹുവിനുള്ള ആരാധനയിലും അനുസരണയിലും അണിയണിയായി നിരന്നു നിൽക്കുന്നവരാണ്. തീർച്ചയായും, ഞങ്ങൾ അല്ലാഹുവിന് യോജിക്കാത്ത വിശേഷണങ്ങളിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തുന്നവരുമാണ്.

Saffat 37:167

മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്.

Saffat 37:168

മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്.

Saffat 37:169

മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്.

Saffat 37:170

മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്.

Saffat 37:171

നമ്മുടെ ദൂതന്മാർക്കായി നമ്മുടെ വചനം മുൻകടന്നിട്ടുണ്ട്. അവരുടെ ശത്രുക്കൾക്കെതിരെ അല്ലാഹു അനുഗ്രഹമായി ചൊരിഞ്ഞു നൽകിയ തെളിവുകളും പ്രമാണങ്ങളുമായി (ആശയപരമായി) അവരാണ് സഹായിക്കപ്പെടുകയെന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി പോരാടുന്ന നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുകയെന്നുമാണ് (ആ വചനം).

Saffat 37:172

നമ്മുടെ ദൂതന്മാർക്കായി നമ്മുടെ വചനം മുൻകടന്നിട്ടുണ്ട്. അവരുടെ ശത്രുക്കൾക്കെതിരെ അല്ലാഹു അനുഗ്രഹമായി ചൊരിഞ്ഞു നൽകിയ തെളിവുകളും പ്രമാണങ്ങളുമായി (ആശയപരമായി) അവരാണ് സഹായിക്കപ്പെടുകയെന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി പോരാടുന്ന നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുകയെന്നുമാണ് (ആ വചനം).

Saffat 37:173

നമ്മുടെ ദൂതന്മാർക്കായി നമ്മുടെ വചനം മുൻകടന്നിട്ടുണ്ട്. അവരുടെ ശത്രുക്കൾക്കെതിരെ അല്ലാഹു അനുഗ്രഹമായി ചൊരിഞ്ഞു നൽകിയ തെളിവുകളും പ്രമാണങ്ങളുമായി (ആശയപരമായി) അവരാണ് സഹായിക്കപ്പെടുകയെന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി പോരാടുന്ന നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുകയെന്നുമാണ് (ആ വചനം).

Saffat 37:174

അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ നിഷേധികളായ ഈ ബഹുദൈവാരാധകരിൽ നിന്ന് താങ്കൾ ഒരു നിശ്ചിത അവധി വരെ തിരിഞ്ഞു കളയുക; അവരുടെ ശിക്ഷ വന്നെത്തുന്ന, അല്ലാഹുവിന് അറിയാവുന്ന ഒരു സമയമാണത്.

Saffat 37:175

ശിക്ഷ അവരുടെ മേൽ ഇറങ്ങുന്ന വേളയിൽ നീ അവരെ വീക്ഷിക്കുക. അവരാകട്ടെ; തിരിച്ചറിവുകൾ യാതൊരു ഫലവും ചെയ്യാത്ത സമയം (അത്) കണ്ടറിഞ്ഞു കൊള്ളും.

Saffat 37:176

അല്ലാഹുവിൻ്റെ ശിക്ഷയ്ക്കാണോ ഈ ബഹുദൈവാരാധകർ ധൃതി കൂട്ടുന്നത്?!

Saffat 37:177

അല്ലാഹുവിൻ്റെ ശിക്ഷ അവരുടെ മേൽ വന്നിറങ്ങിയാൽ എത്ര മോശം പ്രഭാതമായിരിക്കും അന്നത്തെ അവരുടെ പ്രഭാതം.

Saffat 37:178

അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ അല്ലാഹു അവരുടെ ശിക്ഷ നടപ്പിലാക്കുന്നതു വരെ നീ അവരിൽ നിന്ന് തിരിഞ്ഞു കളഞ്ഞേക്കുക.

Saffat 37:179

നീ നോക്കുക! ഇക്കൂട്ടർ അവർക്ക് മേൽ വന്നുഭവിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷ നോക്കിക്കാണുന്നതായിരിക്കും.

Saffat 37:180

ഹേ മുഹമ്മദ്! ശക്തിയുടെ നാഥനായ നിൻ്റെ രക്ഷിതാവ് ബഹുദൈവാരാധകർ വിശേഷിപ്പിക്കുന്ന ന്യൂനതയുടെ വിശേഷണങ്ങളിൽ നിന്നെല്ലാം പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.

Saffat 37:181

അല്ലാഹുവിൻ്റെ മാന്യന്മാരായ ദൂതന്മാർക്ക് മേൽ അവൻ്റെ അഭിവാദ്യവും പ്രശംസയും ഉണ്ടാകട്ടെ!

Saffat 37:182

സർവ്വസ്തുതികളും അല്ലാഹുവിന് മാത്രമാകുന്നു. അവനാകുന്നു അതിന് അർഹതയുള്ളവൻ. അവൻ സർവ്വ ലോകങ്ങളുടെയും രക്ഷിതാവാകുന്നു. അവന് പുറമെ മറ്റൊരു രക്ഷിതാവില്ല.

Sâd 38:1

സ്വാദ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. മനുഷ്യർക്ക് അവരുടെ ഐഹികവും പാരത്രികവുമായ ജീവിതത്തിൽ ആവശ്യമായ ഉപകാരപ്രദമായ ഉൽബോധനങ്ങൾ ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അല്ലാഹുവിന് പങ്കാളികളുണ്ട് എന്ന ബഹുദൈവാരാധകരുടെ ധാരണ പോലെയല്ല യാഥാർഥ്യം.

Sâd 38:2

എന്നാൽ (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ അഹങ്കാരവും ദുരഭിമാനവും കാരണത്താൽ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നത് വിസമ്മതിക്കുകയും, മുഹമ്മദ് നബി -ﷺ- യോട് എതിരാവുകയും ശത്രുത വെച്ചു പുലർത്തുകയുമാണ്.

Sâd 38:3

അവർക്ക് മുൻപ് തങ്ങളുടെ ദൂതന്മാരെ കളവാക്കിയ എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. ശിക്ഷ വന്നിറങ്ങിയപ്പോൾ സഹായം തേടിക്കൊണ്ട് അവർ മുറവിളി കൂട്ടി. എന്നാൽ ആ സമയം ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന സമയമേയല്ല; അതിനാൽ അവരുടെ ആർത്തനാദങ്ങൾ യാതൊരുപകാരവും ചെയ്യുകയില്ല.

Sâd 38:4

അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതൻ, (അവരുടെ) നിഷേധത്തിൽ തന്നെ തുടരുകയാണെങ്കിൽ അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിക്കുമെന്ന താക്കീതുമായി തങ്ങളിലേക്ക് വന്നതിൽ അവർ അത്ഭുതം കൂറുകയും ചെയ്തു. മുഹമ്മദ് നബി -ﷺ- കൊണ്ടു വന്ന (ഇസ്ലാമിൻ്റെ) സത്യത ബോധ്യപ്പെടുത്തുന്ന തെളിവുകൾ ദർശിച്ചപ്പോഴാകട്ടെ; (ഇസ്ലാമിനെ) നിഷേധിച്ചവർ പറഞ്ഞു: ഇവൻ ജനങ്ങൾക്ക് മാരണം ചെയ്യുന്ന ഒരു മാരണക്കാരനും, താൻ അല്ലാഹുവിൻ്റെ സന്ദേശം ലഭിക്കുന്ന ദൂതനാണെന്ന് കളവു പറയുന്നവനുമാകുന്നു.

Sâd 38:5

ഈ മനുഷ്യൻ എല്ലാ ആരാധ്യന്മാരെയും ഏകനായ ഒരു ആരാധ്യൻ മാത്രമാക്കിയിരിക്കുകയാണോ?! അവനല്ലാതെ മറ്റാരും ആരാധനക്കർഹനായി ഇല്ലെന്നോ?! ഇവൻ്റെ ഈ പ്രവൃത്തി വളരെ അത്ഭുതകരം തന്നെയായിരിക്കുന്നു.

Sâd 38:6

അവരിലെ നേതാക്കന്മാരും പ്രമാണികളും തങ്ങളുടെ അനുയായികളോട് ഇപ്രകാരം പറഞ്ഞു കൊണ്ട് (നബി -ﷺ- യുടെ അടുക്കൽ) നിന്ന് എഴുന്നേറ്റ് പോയി. 'നിങ്ങൾ നിലകൊണ്ടിരുന്ന (ബഹുദൈവാരാധനയിൽ) തന്നെ മുന്നോട്ടു പോവുക. മുഹമ്മദിൻ്റെ മതത്തിൽ നിങ്ങളാരും പ്രവേശിക്കരുത്. നിങ്ങളുടെ ആരാധ്യവസ്തുക്കളെ ആരാധിക്കുന്നതിൽ നിങ്ങൾ ഉറപ്പോടെ നിലകൊള്ളുക. മുഹമ്മദ് ഏകനായ ഒരു ആരാധ്യനെ മാത്രമേ ആരാധിക്കാവൂ എന്ന് നിങ്ങളോട് പറയുന്നത് ചില ഉദ്ദേശങ്ങളോടെയാണ്. അവൻ നമ്മുടെയെല്ലാം മേൽ അധികാരമുള്ളവനാകാനും, നമ്മൾ അവൻ്റെ അനുയായികളാകാനുമാണ് ഉദ്ദേശിക്കുന്നത്.'

Sâd 38:7

മുഹമ്മദ് നമ്മെ ക്ഷണിക്കുന്ന ഈ ഏകദൈവാരാധന നമ്മുടെ പ്രപിതാക്കളുടെ അടുക്കലോ, ഈസായുടെ മതത്തിലോ നാം കണ്ടിട്ടില്ല. ഇവൻ്റെ അടുക്കൽ നിന്ന് നാം കേൾക്കുന്ന ഈ കാര്യം കളവും കൃത്രിമ വാർത്തയുമല്ലാതെയല്ല.

Sâd 38:8

നമ്മുടെയെല്ലാം ഇടയിൽ നിന്ന് ഇവൻ്റെ മേൽ മാത്രമായി ഖുർആൻ അവതരിക്കപ്പെടുക എന്നത് എങ്ങനെ ശരിയാകും?! നാം നേതാക്കളും പ്രമാണികളുമായിരിക്കെ നമ്മുടെ മേൽ അത് അവതരിക്കാതിരിക്കുകയോ?! എന്നാൽ ഈ ബഹുദൈവാരാധകർ നിൻ്റെ മേൽ ഇറങ്ങുന്ന ഈ സന്ദേശത്തെ കുറിച്ച് തന്നെ സംശയത്തിലാകുന്നു. ഇത് വരെ അല്ലാഹുവിൻ്റെ ശിക്ഷ അവർ ആസ്വദിച്ചിട്ടില്ലാത്തതിനാൽ അല്ലാഹു നീട്ടിനൽകിയിരിക്കുന്ന അവധിയിൽ അവർ വഞ്ചിതരായിരിക്കുകയാണ്. അവരെങ്ങാനും അത് അനുഭവിച്ചിരുന്നെങ്കിൽ അല്ലാഹുവിനെ നിഷേധിക്കാനും അവനിൽ പങ്കു ചേർക്കാനും, നിനക്ക് നൽകപ്പെട്ട സന്ദേശത്തിൽ സംശയിക്കാനും അവർ ധൈര്യപ്പെടില്ലായിരുന്നു.

Sâd 38:9

അതല്ല, ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), താൻ ഉദ്ദേശിക്കുന്നവർക്ക് അവനിഷ്ടമുള്ളത് നൽകുന്ന അത്യുദാരനും (വഹ്ഹാബ്) ആയ നിൻ്റെ രക്ഷിതാവിൻ്റെ ഔദാര്യത്തിൻ്റെ ഖജനാവുകൾ ഈ നിഷേധികളായ ബഹുദൈവാരാധകരുടെ പക്കലെങ്ങാനുമാണോ?! അവൻ്റെ ഔദാര്യത്തിൽ പെട്ടതാണ് പ്രവാചകത്വവും (നുബുവ്വത്). അതിനാൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അതവൻ നൽകുന്നു. അവർക്ക് തോന്നുന്നവർക്കെല്ലാം നൽകാനും, അല്ലാത്തവർക്ക് തടഞ്ഞു വെക്കാനും ഇക്കൂട്ടരുടെ അധികാരത്തിലല്ല അതുള്ളത്.

Sâd 38:10

അതല്ല, ആകാശഭൂമികളുടെയും അതിലുള്ളവയുടെയും അധികാരം അവർക്കെങ്ങാനുമാണോ?! അങ്ങനെ നൽകാനും തടയാനുമെല്ലാമുള്ള അവകാശം വല്ലതും അവർക്കുണ്ടോ?! അങ്ങനെയാണ് അവർ പറയുന്നതെങ്കിൽ ആകാശത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്ന വല്ല മാർഗങ്ങളും സ്വീകരിച്ചു കൊണ്ട് അവർ ഉദ്ദേശിക്കുന്നത് പോലെ നൽകാനും തടയാനുമെല്ലാമുള്ള അധികാരം അവർ നേടിയെടുക്കട്ടെ! എന്നാൽ ഒരിക്കലും അവർക്ക് അതിന് സാധിക്കുകയില്ല.

Sâd 38:11

മുഹമ്മദ് നബി -ﷺ- യെ നിഷേധിക്കുന്ന ഈ കൂട്ടർ തകർത്തെറിയപ്പെടുന്ന ഒരു (ചെറു) സൈന്യം മാത്രമാകുന്നു. തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചു തള്ളിയ, ഇവർക്ക് മുൻപ് കഴിഞ്ഞു പോയ സൈന്യങ്ങളെ പോലെ തന്നെ (ഇവരും).

Sâd 38:12

ഇവരല്ല ആദ്യമായി നിഷേധിച്ചു തള്ളിയവർ. ഇവർക്ക് മുൻപ് നൂഹിൻ്റെ ജനതയും, ആദ് സമുദായവും, ആണികൾ കൊണ്ട് മനുഷ്യരെ അടിച്ചമർത്തിയ ഫിർഔനും നിഷേധിച്ചിട്ടുണ്ട്.

Sâd 38:13

ഥമൂദ് സമുദായവും, ലൂത്വിൻ്റെ ജനതയും, ശുഐബിൻ്റെ ജനതയും നിഷേധിച്ചു തള്ളിയിട്ടുണ്ട്. തങ്ങളുടെ ദൂതന്മാരെ കളവാക്കുന്നതിനും, അവർ കൊണ്ടു വന്നതിനെ നിഷേധിക്കുന്നതിനും സംഘം ചേർന്ന കക്ഷികൾ ഇക്കൂട്ടരാകുന്നു.

Sâd 38:14

ഈ പറയപ്പെട്ട കക്ഷികളെല്ലാം തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചു തള്ളിയിട്ടുണ്ട്. അപ്പോൾ അല്ലാഹുവിൻ്റെ ശിക്ഷ അവർക്ക് മേൽ അനിവാര്യമാവുകയും, അങ്ങനെ -കുറച്ചു കാലം പിന്തിനിന്നെങ്കിലും- അതവർക്ക് മേൽ വന്നു പതിക്കുകയും ചെയ്തു.

Sâd 38:15

മുഹമ്മദ് നബി -ﷺ- യെ കളവാക്കുന്ന ഇക്കൂട്ടർ കാഹളത്തിൽ രണ്ടാം തവണ ഊതപ്പെടുക എന്നതല്ലാതെ മറ്റൊന്നും കാത്തിരിക്കുന്നില്ല. അത് സംഭവിച്ചു കഴിഞ്ഞാൽ പിന്നെയൊരു മടക്കമില്ല. അല്ലാഹുവിൻ്റെ ദൂതരെ നിഷേധിച്ച അവസ്ഥയിലാണ് അവർ മരണപ്പെട്ടത് എങ്കിൽ, അതോടെ ശിക്ഷ അവർക്ക് മേൽ വന്നു പതിക്കുകയായി.

Sâd 38:16

പരിഹാസത്തോടെ അവർ പറയുന്നു: 'ഞങ്ങളുടെ രക്ഷിതാവേ! അന്ത്യനാൾ സംഭവിക്കുന്നതിന് മുൻപ് തന്നെ ഞങ്ങൾക്കുള്ള ശിക്ഷയുടെ വിഹിതം ഇഹലോകജീവിതത്തിൽ ഒന്നു വേഗം തന്നേക്കുക!'

Sâd 38:17

അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഇക്കൂട്ടർ പറഞ്ഞുണ്ടാക്കുന്ന, നിനക്ക് അതൃപ്തിയുണ്ടാക്കുന്ന കാര്യങ്ങളിൽ നീ ക്ഷമിക്കുക. ശത്രുക്കളെ വിറപ്പിക്കുന്നതിലും അല്ലാഹുവിനെ അനുസരിക്കുന്നതിൽ ക്ഷമയോടെ നിലകൊള്ളുന്നതിലും ശക്തനായിരുന്ന നമ്മുടെ അടിമ ദാവൂദിനെ താങ്കൾ ഓർക്കുക. തീർച്ചയായും അദ്ദേഹം അല്ലാഹുവിലേക്ക് ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുകയും, അവന് തൃപ്തികരമായ പ്രവർത്തനങ്ങൾ ചെയ്യുന്നവരുമായിരുന്നു.

Sâd 38:18

സന്ധ്യാസമയത്തും സൂര്യോദയ സമയത്തും ദാവൂദ് അല്ലാഹുവിനെ സ്തുതിക്കുന്ന വേളയിൽ അദ്ദേഹത്തോടൊപ്പം സ്തുതികീർത്തനങ്ങൾ വാഴ്ത്തുന്ന നിലക്ക് പർവ്വതങ്ങളെ നാം കീഴ്പെടുത്തുകയും ചെയ്തു.

Sâd 38:19

പക്ഷികളെ വായുവിൽ പിടിച്ചു നിർത്തപ്പെട്ട നിലയിലും നാം കീഴ്പെടുത്തി നൽകി. അവയെല്ലാം അദ്ദേഹത്തോട് അനുസരണമുള്ളവയും, അദ്ദേഹത്തിൻ്റെ സ്തുതികീർത്തനങ്ങൾക്കൊപ്പം ചേരുന്നവയുമായിരുന്നു.

Sâd 38:20

നാം അദ്ദേഹത്തിന് നൽകിയ ഗാംഭീര്യവും ശക്തിയും ശത്രുക്കൾക്കെതിരെയുള്ള വിജയവും വഴി അദ്ദേഹത്തിൻ്റെ അധികാരം നാം ശക്തിപ്പെടുത്തി. പ്രവാചകത്വവും എല്ലാ കാര്യങ്ങളിലും ഏറ്റവും ശരിയായ (നിലപാടും) അദ്ദേഹത്തിന് നാം നൽകുകയും ചെയ്തു. ഉദ്ദേശിച്ച എല്ലാ കാര്യങ്ങളിലും പരിപൂർണ്ണമായ വിശദീകരണവും, സംസാരത്തിലും വിധിനിർണ്ണയത്തിലും അവസാനവാക്കാകുന്ന തരത്തിലുള്ള കൃത്യതയും നാം അദ്ദേഹത്തിന് നൽകി.

Sâd 38:21

അല്ലാഹുവിൻ്റെ റസൂലേ! തർക്കത്തിലകപ്പെട്ട രണ്ട് പേർ അദ്ദേഹത്തിൻ്റെ ആരാധനാ മണ്ഡപത്തിൻ്റെ മുകളിലൂടെ (മതിൽ ചാടിയെത്തിയ) സമയത്തെ സംഭവം നിനക്ക് വന്നെത്തിയിട്ടുണ്ടോ?!

Sâd 38:22

ദാവൂദിൻ്റെ അരികിൽ -അസാധാരണമായ ഈ രീതിയിൽ- അവർ പൊടുന്നനെ പ്രവേശിച്ചപ്പോൾ അദ്ദേഹം ഭയചകിതനായി. അദ്ദേഹം ഭയന്നിട്ടുണ്ട് എന്ന് മനസ്സിലായപ്പോൾ അവർ പറഞ്ഞു: ഭയക്കേണ്ടതില്ല! ഞങ്ങൾ രണ്ട് എതിർകക്ഷികളാണ്. ഞങ്ങളിൽ ഒരുവൻ മറ്റൊരുവനോട് അതിക്രമം ചെയ്തിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കിടയിൽ നീതിപൂർവ്വം വിധികൽപ്പിക്കണം. ഞങ്ങൾക്കിടയിൽ അനീതിയുള്ള വിധി കൽപ്പിക്കരുത്. നേരായ, ശരിയുടെ മാർഗത്തിലേക്ക് ഞങ്ങൾക്ക് താങ്കൾ വഴികാട്ടുകയും വേണം.

Sâd 38:23

തർക്കിച്ചു കൊണ്ടു വന്ന രണ്ടു പേരിൽ ഒരാൾ ദാവൂദ് -عَلَيْهِ السَّلَامُ- നോട് പറഞ്ഞു: ഇദ്ദേഹം എൻ്റെ സഹോദരനാണ്. അവന് തൊണ്ണൂറ്റി ഒമ്പത് പെണ്ണാടുകളുണ്ട്. എനിക്കാകട്ടെ; ഒരു പെണ്ണാടുമുണ്ട്. അങ്ങനെയിരിക്കെ എൻ്റെ കയ്യിലുള്ള ഒരു ആടിനെ കൂടി അവൻ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നെ അവൻ സംസാരിച്ച് പരാജയപ്പെടുത്തിയിരിക്കുന്നു.

Sâd 38:24

അപ്പോൾ ദാവൂദ് അവർക്കിടയിൽ വിധി പ്രഖ്യാപിച്ചു. വാദിയായി വന്ന വ്യക്തിയോട് അദ്ദേഹം പറഞ്ഞു: നിൻ്റെ പക്കലുള്ള ആടിനെ തൻ്റെ ആട്ടിൻപറ്റത്തിലേക്ക് ചേർക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിൻ്റെ സഹോദരൻ നിന്നോട് അനീതി ചെയ്തിരിക്കുന്നു. തീർച്ചയായും പങ്കാളികളിൽ അധികപേരും അന്യൻ്റെ അവകാശം കൈവശപ്പെടുത്തിയും, നീതി പുലർത്താതെയും പരസ്പരം അതിക്രമം ചെയ്യുന്നവർ തന്നെയാണ്; (അല്ലാഹുവിൽ) വിശ്വസിച്ച, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവരൊഴികെ. തീർച്ചയായും അവർ തങ്ങളുടെ പങ്കാളികളോട് നീതി പുലർത്തുകയും, അവരോട് അക്രമം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു. അത്തരം ഗുണവിശേഷണങ്ങൾ ഉള്ളവരാകട്ടെ; വളരെ കുറവുമാണ്. ഈ തർക്കത്തിലൂടെ ദാവൂദിനെ നാം ഒരു പരീക്ഷണത്തിൽ പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അപ്പോൾ തൻ്റെ രക്ഷിതാവിനോട് അദ്ദേഹം പാപമോചനം തേടുകയും, അല്ലാഹുവിൻറെ സാമീപ്യം ലഭിക്കുന്നതിനായി അദ്ദേഹം സാഷ്ടാംഗം (സുജൂദ്) വീഴുകയും, അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്തു.

Sâd 38:25

അപ്പോൾ നാം അദ്ദേഹത്തിന് ഉത്തരം നൽകുകയും, അത് പൊറുത്തു കൊടുക്കുകയും ചെയ്തു. തീർച്ചയായും നമ്മുടെ അടുക്കൽ അദ്ദേഹത്തിന് വളരെ അടുത്ത പദവിയുണ്ട്. പരലോകത്തിൽ ഉത്തമമായ മടക്കസ്ഥാനവും അദ്ദേഹത്തിനുണ്ട്.

Sâd 38:26

ഹേ ദാവൂദ്! നിന്നെ നാം ഭൂമിയിൽ നിയമങ്ങളും മതപരവും ഭൗതികവുമായ വിധികളും നടപ്പിലാക്കുന്ന ഒരു ഖലീഫ (ഭരണാധികാരി) ആക്കിയിരിക്കുന്നു. അതിനാൽ ജനങ്ങൾക്കിടയിൽ നീ നീതിപൂർവ്വം വിധിക്കുക. അവർക്കിടയിൽ വിധി നടപ്പിലാക്കുന്നതിൽ ദേഹേഛയെ നീ പിൻപറ്റരുത്. അങ്ങനെ കുടുംബബന്ധമോ സൗഹൃദമോ കാരണത്താൽ ആരിലേക്കെങ്കിലും ചാഞ്ഞു പോവുകയോ, ശത്രുത കാരണത്താൽ ആർക്കെങ്കിലും എതിരെയാവുകയോ അരുത്. അങ്ങനെ സംഭവിച്ചാൽ ഈ ദേഹേഛ അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് നിന്നെ വഴിതെറ്റിച്ചു കളയും. തീർച്ചയായും അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് വഴിപിഴക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ട്. വിചാരണയുടെ ദിവസം അവർ മറന്നു പോയത് കാരണത്താലാണത്. അവർക്കതിനെ കുറിച്ചുള്ള സ്മരണയും, അതിൽ നിന്നുള്ള ഭയവും ഉണ്ടായിരുന്നെങ്കിൽ തങ്ങളുടെ ദേഹേഛകളിലേക്ക് അവർ ചാഞ്ഞു പോകില്ലായിരുന്നു.

Sâd 38:27

ആകാശഭൂമികളെ നാം വെറുതെ സൃഷ്ടിച്ചതല്ല. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ധാരണയാണത്. അങ്ങനെ ധരിച്ചു വെച്ചിരിക്കുന്ന ഈ കാഫിറുകൾക്ക് -അവർ ഈ നിഷേധത്തിലും അല്ലാഹുവിനെ കുറിച്ചുള്ള തെറ്റായ ധാരണയിലും തന്നെ മരിക്കുന്നുവെങ്കിൽ- പരലോകത്ത് നരകശിക്ഷയാൽ മഹാനാശമുണ്ടാകട്ടെ!

Sâd 38:28

അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതനെ പിൻപറ്റുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ നിഷേധവും തിന്മകളും കൊണ്ട് കുഴപ്പം വിതക്കുന്നവരെ പോലെ നാം ആക്കുകയില്ല. തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിക്കുന്നവരെ കാഫിറുകളെപ്പോലെയോ തിന്മയിൽ മുങ്ങിക്കുളിച്ച മുനാഫിഖുകളെപ്പോലെയോ നാം ആക്കുകയുമില്ല. അങ്ങനെ ഈ രണ്ടു വിഭാഗത്തെയും ഒരു പോലെയാക്കുക എന്നത് തീർത്തും അനീതിയാണ്; അല്ലാഹുവിന് അതൊരിക്കലും യോജിക്കുകയില്ല. മറിച്ച്, (അല്ലാഹുവിൽ) വിശ്വസിക്കുകയും സൂക്ഷ്മത പുലർത്തുകയും ചെയ്തവർക്ക് സ്വർഗപ്രവേശനമാണ് അവൻ പ്രതിഫലമായി നൽകുക. ദൗർഭാഗ്യവാന്മാരായ കാഫിറുകൾക്കാട്ടെ; നരകപ്രവേശനമെന്ന ശിക്ഷയും. കാരണം, ഈ രണ്ട് വിഭാഗവും അല്ലാഹുവിങ്കൽ ഒരിക്കലും തുല്യരല്ല. അതിനാൽ അവൻ്റെ അടുക്കൽ അവർക്ക് ലഭിക്കുന്ന പ്രതിഫലവും സമാനമാവുകയില്ല.

Sâd 38:29

തീർച്ചയായും ഈ ഖുർആൻ നാം നിനക്ക് അവതരിപ്പിച്ചു തന്ന ഗ്രന്ഥമാകുന്നു; അനേകം നന്മകളും ഉപകാരങ്ങളും ഉൾക്കൊള്ളുന്ന (അനുഗ്രഹീത ഗ്രന്ഥം). ജനങ്ങൾ ഇതിലെ ആയത്തുകളെ കുറിച്ച് ഉറ്റാലോചിക്കുകയും, അതിൻ്റെ ആശയാർഥങ്ങളെ കുറിച്ച് ചിന്തിക്കുകയും, പ്രകാശഭരിതമായ തെളിഞ്ഞ ബുദ്ധിയുള്ളവർ അതിൽ നിന്ന് പാഠമുൾക്കൊള്ളുന്നതിനും വേണ്ടിയത്രെ (നാം ഈ ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്).

Sâd 38:30

നമ്മുടെ പക്കൽ നിന്നുള്ള അനുഗ്രഹവും, ഔദാര്യവുമായി, ദാവൂദിന് കൺകുളിർമയേകുന്ന ഒരു സന്താനത്തെ -സുലൈമാനെ- നാം നൽകി. എത്ര നല്ല ദാസനാണ് സുലൈമാൻ! തീർച്ചയായും അദ്ദേഹം ധാരാളമായി അല്ലാഹുവിലേക്ക് പശ്ചാത്താപത്തോടെ ഖേദിച്ചു മടങ്ങുകയും, കീഴൊതുങ്ങുകയും ചെയ്യുന്നയാളായിരുന്നു.

Sâd 38:31

അതിവേഗതയുള്ള വിശിഷ്ടമായ കുതിരകളെ സായാഹ്നസമയം അദ്ദേഹത്തിന് മുൻപിൽ പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം. മൂന്ന് കാലുകളിലായി, ഒരു കാലുയർത്തി വെച്ചു കൊണ്ടാണ് അവ നിലയുറപ്പിച്ചിരിക്കുന്നത്. അങ്ങനെ അവയുടെ പ്രദർശനം സൂര്യൻ അസ്തമിക്കുന്നത് വരെ നീണ്ടു പോയി.

Sâd 38:32

അപ്പോൾ സുലൈമാൻ പറഞ്ഞു: ഞാൻ എൻ്റെ രക്ഷിതാവിനെ സ്മരിക്കുന്നതിനെക്കാൾ സമ്പത്തിനോടുള്ള ഇഷ്ടത്തിന് മുൻഗണന നൽകി -അതിൽ പെട്ടതായിരുന്നു (അദ്ദേഹത്തിന് മുൻപിൽ പ്രദർശിപ്പിക്കപ്പെട്ട) ആ കുതിരകൾ-. അങ്ങനെ സൂര്യൻ അസ്തമിക്കുകയും, അസ്ർ നിസ്കാരത്തിൽ നിന്ന് ഞാൻ പിന്തിപ്പോവുകയും ചെയ്തു.

Sâd 38:33

ഈ (പ്രദർശിപ്പിക്കപ്പെട്ട) കുതിരകളെ എൻ്റെയരികിൽ കൊണ്ടുവരൂ. അങ്ങനെ അവർ അവയെ അദ്ദേഹത്തിൻറെ അടുക്കൽ കൊണ്ടു നിർത്തി. അവയുടെ കണങ്കാലുകളിലും കഴുത്തുകളിലും അദ്ദേഹം വാളു കൊണ്ട് വെട്ടുവാൻ തുടങ്ങി.

Sâd 38:34

സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിൻറെ അധികാരക്കസേരയിൽ മനുഷ്യരൂപം പൂണ്ട ഒരു പിശാചിനെ നാം ഇടുകയുണ്ടായി. അവൻ അദ്ദേഹത്തിൻറെ അധികാരം ഒരു ചെറിയ കാലഘട്ടം നിയന്ത്രിക്കുകയും ചെയ്തു. ശേഷം അല്ലാഹു സുലൈമാന് (عليه السلام) അദ്ദേഹത്തിൻറെ അധികാരം തിരിച്ചു നൽകുകയും, അദ്ദേഹത്തിന് പിശാചുക്കളുടെ മേൽ അധീശത്വം നൽകുകയും ചെയ്തു.

Sâd 38:35

സുലൈമാൻ പ്രാർത്ഥിച്ചു: എൻ്റെ രക്ഷിതാവേ! എൻ്റെ തെറ്റുകൾ നീ എനിക്ക് പൊറുത്തു നൽകേണമേ! എനിക്ക് ശേഷം ഒരാൾക്കും ലഭിക്കാത്ത നിലക്കുള്ള ഒരു രാജാധികാരം എനിക്ക് പ്രത്യേകമായി നീ നൽകുകയും ചെയ്യേണമേ! തീർച്ചയായും -എൻ്റെ രക്ഷിതാവേ!- നീ ധാരാളമായി നൽകുന്നവനും, അങ്ങേയറ്റം ഔദാര്യമുള്ളവനുമല്ലോ!

Sâd 38:36

അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകി. അദ്ദേഹത്തിൻ്റെ കൽപ്പനക്ക് ഒതുക്കത്തോടെ കീഴൊതുങ്ങുന്ന തരത്തിൽ കാറ്റിനെ നാം അദ്ദേഹത്തിന് കീഴ്പെടുത്തി കൊടുത്തു. ആടിയുലയാതെ, വേഗതയിലും ശക്തിയിലും അദ്ദേഹം ഉദ്ദേശിക്കുന്നിടത്തേക്ക് അത് അദ്ദേഹത്തെ വഹിച്ചു കൊണ്ടു പോകും.

Sâd 38:37

അദ്ദേഹത്തിഗ്ദ കൽപ്പനകൾ പ്രാവർത്തികമാക്കുന്ന നിലയിൽ പിശാചുക്കളെയും അദ്ദേഹത്തിന് നാം കീഴ്പെടുത്തി നൽകി. അവരുടെ കൂട്ടത്തിൽ നിർമ്മാണ വിദഗ്ദരും, കടലിൽ മുങ്ങിത്തപ്പുകയും, അതിൽ നിന്ന് പവിഴങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്ന മുങ്ങൽവിദഗ്ദരുമുണ്ട്.

Sâd 38:38

മല്ലന്മാരായ പിശാചുക്കളെയും അദ്ദേഹത്തിനായി കീഴ്പെടുത്തി നൽകപ്പെട്ടു. അവർ ചലിക്കാൻ സാധിക്കാത്ത നിലയിൽ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന നിലയിലാണ്.

Sâd 38:39

ഹേ സുലൈമാൻ! താങ്കൾ നമ്മോട് ചോദിച്ചതിനുള്ള മറുപടിയായി നാം നൽകിയ ദാനമാകുന്നു ഇത്. അതിനാൽ താങ്കൾ ഉദ്ദേശിക്കുന്നവർക്ക് നൽകുകയോ തടഞ്ഞു വെക്കുകയോ ചെയ്തു കൊള്ളുക. രണ്ടാണെങ്കിലും താങ്കളോട് (അതിൻ്റെ) കണക്ക് ചോദിക്കപ്പെടുന്നതല്ല.

Sâd 38:40

തീർച്ചയായും സുലൈമാൻ നമ്മുടെ അടുക്കൽ സാമീപ്യം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു. അദ്ദേഹത്തിന് മടങ്ങിച്ചെല്ലാൻ സ്വർഗമെന്ന ഉത്തമമായ മടക്കസ്ഥാനവുമുണ്ട്.

Sâd 38:41

അല്ലാഹുവിൻ്റെ റസൂലേ! നമ്മുടെ ദാസനായ അയ്യൂബ് തൻ്റെ രക്ഷിതാവായ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം സ്മരിക്കുക. 'പ്രയാസവും ക്ഷീണവും നിറഞ്ഞ ഒരു കാര്യം പിശാച് എന്നെ ബാധിപ്പിച്ചിരിക്കുന്നു' (എന്ന് അദ്ദേഹം പറഞ്ഞു.)

Sâd 38:42

അപ്പോൾ അദ്ദേഹത്തോട് നാം പറഞ്ഞു: നിൻ്റെ കാലു കൊണ്ട് ഭൂമിയിൽ ചവിട്ടുക. അദ്ദേഹം അപ്രകാരം ചെയ്തപ്പോൾ ഭൂമിയിൽ നിന്ന് അദ്ദേഹത്തിന് കുടിക്കാനും കുളിക്കാനുമായി വെള്ളം ഉറവ പൊട്ടി. അതിലൂടെ അദ്ദേഹത്തിലുണ്ടായിരുന്ന പ്രയാസവും ഉപദ്രവവും നീങ്ങിപ്പോവുകയും ചെയ്തു.

Sâd 38:43

അങ്ങനെ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകി. അദ്ദേഹത്തിനുണ്ടായ പ്രയാസം നാം നീക്കിക്കൊടുക്കുകയും, അദ്ദേഹത്തിൻ്റെ കുടുംബത്തെ നാം അദ്ദേഹത്തിന് നൽകുകയും, അതോടൊപ്പം അത്ര തന്നെ സന്താനങ്ങളെയും പേരമക്കളെയും അദ്ദേഹത്തിന് നാം പ്രദാനം ചെയ്യുകയും ചെയ്തു. എല്ലാം അദ്ദേഹത്തോടുള്ള നമ്മുടെ കാരുണ്യവും, അദ്ദേഹത്തിൻ്റെ ക്ഷമക്കുള്ള പ്രതിഫലവുമായിരുന്നു. ക്ഷമയുടെ പര്യവസാനം (പ്രയാസങ്ങളിൽ നിന്നുള്ള) തുറവിയും പ്രതിഫലവുമാണെന്ന് തെളിഞ്ഞ ബുദ്ധിയുള്ളവർ പാഠമുൾക്കൊള്ളുന്നതിനും വേണ്ടിയത്രെ അത്.

Sâd 38:44

അയ്യൂബ് -عَلَيْهِ السَّلَامُ- തൻറെ ഭാര്യയോട് ദേഷ്യപ്പെട്ടപ്പോൾ അവരെ നൂറ് തവണ അടിക്കുമെന്ന് ശപഥം ചെയ്തു പോയി. നാം അദ്ദേഹത്തോട് പറഞ്ഞു: ഹേ അയ്യൂബ്! ഒരു പിടി പുല്ല് നീ കയ്യിലെടുക്കുക. എന്നിട്ട് നിൻ്റെ ശപഥം പാലിക്കുന്നതിനായി അതു കൊണ്ട് ഒരു തവണ അടിക്കുകയും ചെയ്യുക. (അതിലൂടെ) നിൻ്റെ ശപഥം നീ ലംഘിക്കേണ്ടതില്ല. അങ്ങനെ അദ്ദേഹം ഒരു പിടി പുല്ല് എടുക്കുകയും, അതു കൊണ്ട് അവരെ അടിക്കുകയും ചെയ്തു. നാം നൽകിയ പരീക്ഷണത്തിൽ ക്ഷമയുള്ളവനായാണ് അദ്ദേഹത്തെ നാം കണ്ടത്. എത്ര നല്ല ദാസനാണ് അദ്ദേഹം! തീർച്ചയായും അദ്ദേഹം ധാരാളമായി അല്ലാഹുവിലേക്ക് മടങ്ങുന്നവനും, അല്ലാഹുവിനോട് കീഴൊതുക്കമുള്ളവനുമായിരുന്നു.

Sâd 38:45

അല്ലാഹുവിൻ്റെ റസൂലേ! നാം തിരഞ്ഞെടുത്ത നമ്മുടെ ദാസന്മാരും, നാം അയച്ച നമ്മുടെ റസൂലുകളുമായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെയും താങ്കൾ സ്മരിക്കുക. അല്ലാഹുവിനെ അനുസരിക്കുന്നതിലും അവൻ്റെ തൃപ്തി തേടുന്നതിലും ശക്തമായ പരിശ്രമം കാഴ്ച വെച്ചവരും, സത്യ(മത)ത്തിൽ ശരിയായ ഉൾക്കാഴ്ചയുള്ളവരുമായിരുന്നു അവർ.

Sâd 38:46

അവർക്ക് വിശിഷ്ടമായ ഒരു പ്രത്യേകത നാം നൽകിയിരിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ പരലോക ഭവനത്തെ കുറിച്ചുള്ള സ്മരണക്കും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് അതിന് വേണ്ടിയുള്ള തയ്യാറെടുക്കണമെന്ന ഓർമ്മക്കും, ജനങ്ങളെ പരലോകത്തിന് വേണ്ടി പ്രവർത്തിക്കാൻ ക്ഷണിക്കണമെന്ന ചിന്തക്കും നാം വിശിഷ്ടമായ ഇടം നൽകിയിരിക്കുന്നു.

Sâd 38:47

തീർച്ചയായും അവർ നമ്മുടെ അടുക്കൽ, നമ്മെ അനുസരിക്കുന്നതിനും നമ്മെ ആരാധിക്കുന്നതിനുമായി നാം പ്രത്യേകമാക്കിയവരാകുന്നു. നമ്മുടെ സന്ദേശം വഹിക്കുന്നതിനും ജനങ്ങൾക്ക് അത് എത്തിച്ചു നൽകുന്നതിനും നാം തിരഞ്ഞെടുത്തവരിൽ പെട്ടവരുമാകുന്നു.

Sâd 38:48

ഓ നബിയേ! ഇബ്രാഹീമിൻ്റെ മകൻ ഇസ്മാഈലിനെയും സ്മരിക്കുക. അൽയസഇനെയും ഓർക്കുക. ദുൽകിഫ്'ലിനെയും സ്മരിക്കുക. അവർക്ക് മേൽ ഏറ്റവും നല്ല പ്രശംസകൾ ചൊരിയുക. അവർ അതിന് അർഹതപ്പെട്ടവരാണ്. ഈ പറഞ്ഞവരെല്ലാം അല്ലാഹുവിങ്കൽ തിരഞ്ഞെടുക്കപ്പെട്ടവരും പ്രത്യേകക്കാരുമാണ്.

Sâd 38:49

മനോഹരമായ പ്രശംസകളിലൂടെ ഇവരെ (മേൽ പറഞ്ഞ നബിമാരെ) ഖുർആനിലൂടെ സ്മരിക്കുകയാണിവിടെ. തീർച്ചയായും അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും അവൻ വിലക്കിയവ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചവർക്ക് പരലോകത്ത് ഉൽകൃഷ്ടമായ മടക്കസ്ഥാനം തന്നെയുണ്ട്.

Sâd 38:50

ഈ ഉൽകൃഷ്ടമായ മടക്കസ്ഥാനം അവർ വസിക്കുന്ന സ്വർഗത്തോപ്പുകളാണ്. പരലോകത്ത് അവരതിൽ പ്രവേശിക്കും. അതിൻ്റെ വാതിലുകൾ അവർക്ക് സ്വാഗതമോതിക്കൊണ്ട് തുറന്നു വെക്കപ്പെട്ടിരിക്കും.

Sâd 38:51

അവർക്കായി അലങ്കരിച്ചു വെക്കപ്പെട്ട സോഫകളിൽ ചാരിയിരിക്കുന്നതായിരിക്കും അവർ. തങ്ങളുടെ സേവകരിൽ നിന്ന് അവർ ആഗ്രഹിക്കുന്ന വ്യത്യസ്ത തരം സമൃദ്ധമായ പഴവർഗങ്ങളും, മദ്യവും മറ്റും പോലെ, ഇഷ്ടമുള്ള പാനീയങ്ങളും അവർ ആവശ്യപ്പെട്ടു കൊണ്ടിരിക്കും.

Sâd 38:52

തങ്ങളുടെ ഇണകളിൽ മാത്രം ദൃഷ്ടി തിരിച്ചു വെച്ച, മറ്റുള്ളവരിലേക്ക് കണ്ണു നീണ്ടു പോകാത്ത സ്ത്രീകൾ അവർക്കുണ്ടായിരിക്കും. അവരെല്ലാം സമപ്രായക്കാരുമായിരിക്കും.

Sâd 38:53

അല്ലയോ സൂക്ഷ്മത പാലിക്കുന്നവരേ! ഇഹലോകത്ത് നിങ്ങൾ ചെയ്തു കൊണ്ടിരുന്ന സൽകർമ്മങ്ങൾക്ക് പരലോകത്ത് വാഗ്ദാനം നൽകപ്പെടുന്ന വിശിഷ്ടമായ പ്രതിഫലമാകുന്നു ഇത്.

Sâd 38:54

തീർച്ചയായും നാം ഈ പറഞ്ഞ പ്രതിഫലമെല്ലാം സൂക്ഷ്മത പുലർത്തിയ ദാസന്മാർക്ക് നാം നൽകുന്ന ഉപജീവനം തന്നെയാകുന്നു. തുടർന്നു കൊണ്ടേയിരിക്കുന്ന -ഒരിക്കലും അവസാനിക്കുകയോ തീർന്നു പോവുകയോ ചെയ്യാത്ത- ഉപജീവനമാകുന്നു ഇത്.

Sâd 38:55

നാം ഈ പറഞ്ഞതെല്ലാം സൂക്ഷ്മത പാലിച്ചവർക്കുള്ള പ്രതിഫലമാണ്. എന്നാൽ കുഫ്റിലും തിന്മകളിലും മുഴുകി, അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിച്ചവർക്ക്, സൂക്ഷ്മത പാലിച്ചവർക്ക് ലഭിക്കുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമായ പ്രതിഫലം തന്നെയാണുള്ളത്. അവർക്ക് ഏറ്റവും മോശം മടക്കസങ്കേതമാണ് പരലോകത്ത് ഉണ്ടാവുക.

Sâd 38:56

നരകമാകുന്നു ആ പ്രതിഫലം. അതവരെ ചൂഴ്ന്നിരിക്കും. അതിൻ്റെ ചൂടിലും തീനാളങ്ങളിലും അവർ വെന്തെരിയും. അതിൽ നിന്ന് അവർക്കൊരു വിരിപ്പുണ്ടായിരിക്കും. എത്ര മോശം വിരിപ്പാണ് അവരുടെ ഈ വിരിപ്പ്.

Sâd 38:57

ഈ ശിക്ഷ; അങ്ങേയറ്റം ചുട്ടു തിളക്കുന്ന വെള്ളവും, ശിക്ഷിക്കപ്പെടുന്ന നരകക്കാരുടെ ശരീരങ്ങളിൽ നിന്ന് പൊട്ടിയൊലിക്കുന്ന ചലവും; കുടിക്കട്ടെ അവരത്! അവർക്കുള്ള പാനീയമാണത്. അത് കൊണ്ട് ദാഹം ശമിക്കുകയില്ല.

Sâd 38:58

ഈ രൂപത്തിൽ അനേകം ശിക്ഷകൾ വേറെയും അവർക്കുണ്ട്. പരലോകത്ത് അവർക്ക് വ്യത്യസ്ത തരം ശിക്ഷാരീതികൾ അനുഭവിക്കേണ്ടി വരും.

Sâd 38:59

നരകക്കാർ നരകത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പരസ്പരം തർക്കിക്കുന്നവർക്കിടയിൽ നടക്കുന്നതു പോലുള്ള അസഭ്യവർഷങ്ങൾ അവർക്കിടയിൽ ഉണ്ടാകുന്നതാണ്. അവരിൽ ചിലർ മറ്റുള്ളവരിൽ നിന്ന് ബന്ധവിഛേദനം പ്രഖ്യാപിക്കും. ചിലർ പറയും: നരകാവകാശികളായ ഒരു വിഭാഗം നിങ്ങളോടൊപ്പം നരകത്തിൽ പ്രവേശിക്കാൻ പോവുകയാണ്. അപ്പോൾ മറ്റുള്ളവർ മറുപടി നൽകും: അവർക്കിവിടെ സ്വാഗതമില്ല. ഞങ്ങൾ അനുഭവിക്കുന്നതിന് സമാനമായ ശിക്ഷ അവർക്കും ഇവിടെ അനുഭവിക്കേണ്ടതാണ്.

Sâd 38:60

നേതാക്കന്മാരും പ്രമാണികളുമായിരുന്നവരോട് അവരെ പിൻപറ്റിയവരുടെ കൂട്ടം പറയും: അല്ല! നിങ്ങൾക്ക് തന്നെയാകുന്നു ഇവിടെ സ്വാഗതമില്ലാത്തത്! ഈ വേദനയേറിയ ശിക്ഷയിൽ ഞങ്ങൾ കടന്നെരിയാൻ കാരണം നിങ്ങളാണ്. നിങ്ങൾ ഞങ്ങളെ വഴികേടിലാക്കുകയും വഞ്ചിക്കുകയും ചെയ്തതിനാലാണ്. അവരുടെയെല്ലാം വാസസ്ഥലമായ നരകം; എത്ര മോശം സങ്കേതമായിരിക്കുന്നു ഇത്!

Sâd 38:61

(നേതാക്കളെ) പിൻപറ്റിയവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് സന്മാർഗം വന്നെത്തിയപ്പോൾ അതിൽ നിന്ന് ഞങ്ങളെ വഴിതെറ്റിച്ചവർ; അവർക്കുള്ള നരകശിക്ഷ നീ ഇരട്ടിയിരട്ടിയാക്കേണമേ!

Sâd 38:62

അഹങ്കാളികളായിരുന്ന അതിക്രമികൾ പറയും: നമുക്കെന്തു പറ്റി! ഇഹലോകത്ത് ദൗർഭാഗ്യവാന്മാരായി നാം വിചാരിച്ചിരുന്ന -ശിക്ഷക്ക് അർഹരാണെന്ന് കരുതപ്പെട്ടിരുന്ന- ചിലരെ നരകത്തിൽ നമ്മോടൊപ്പം കാണുന്നില്ലല്ലോ?!

Sâd 38:63

അവരെ നാം ഇകഴ്ത്തിയതും പരിഹസിച്ചതുമെല്ലാം അബദ്ധമായിരുന്നോ?! (യഥാർത്ഥത്തിൽ) അവർ ശിക്ഷക്ക് അർഹരായിരുന്നില്ലേ?! അതല്ല, ഇനി നാം അവരെ പരിഹസിച്ചിരുന്നത് ശരി തന്നെയായിരുന്നോ?! അവരും നരകത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും നാം അവരെ കാണാത്തതു കൊണ്ടാണോ?!

Sâd 38:64

നാം നിങ്ങൾക്ക് പറഞ്ഞു തന്ന, അന്ത്യനാളിൽ (അല്ലാഹുവിനെ) നിഷേധിച്ചവർ പരസ്പരം നടത്തുന്ന ഈ തർക്കം യാഥാർഥ്യം തന്നെയാകുന്നു. യാതൊരു സംശയമോ അവ്യക്തതയോ അതിൽ വേണ്ടതില്ല.

Sâd 38:65

അല്ലയോ മുഹമ്മദ്! താങ്കളുടെ സമൂഹത്തിൽ (ഇസ്ലാമിനെ) നിഷേധിച്ചവരോട് പറയുക: നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ റസൂലുകളെ കളവാക്കുകയും ചെയ്യുന്നതിൻ്റെ ഫലമായി നിങ്ങളെ ബാധിക്കാനിരിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് നിങ്ങൾക്ക് താക്കീത് നൽകുന്ന ഒരാൾ മാത്രമാകുന്നു ഞാൻ. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റൊരു ആരാധ്യനും ഇല്ല തന്നെ. അവനാകുന്നു തൻ്റെ മഹത്വത്തിലും നാമഗുണവിശേഷണങ്ങളിലും ഏകനും (വാഹിദ്), എല്ലാത്തിനെയും അടക്കിഭരിക്കുന്ന സർവ്വാധിപതിയും (ഖഹ്ഹാർ). എല്ലാ വസ്തുക്കളും അവന് കീഴൊതുങ്ങിയിരിക്കുന്നു.

Sâd 38:66

അവനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവ്. അവനാകുന്നു തൻ്റെ സർവ്വാധികാരത്തിൽ എല്ലാ വിധ പ്രതാപവുമുള്ള, ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്). അവനാകുന്നു തൻ്റെ ദാസന്മാരിൽ നിന്ന് (ചെയ്തു പോയ തെറ്റുകളിൽ നിന്ന്) പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫ്ഫാർ).

Sâd 38:67

അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളോട് പറയുക: തീർച്ചയായും ഖുർആൻ മഹത്തരമായ സ്ഥാനമുള്ള ഒരു വൃത്താന്തമാകുന്നു.

Sâd 38:68

മഹത്തരമായ സ്ഥാനമുള്ള ഈ വൃത്താന്തത്തെ അവഗണിക്കുന്നവരാകുന്നു നിങ്ങൾ. അതിലേക്ക് നിങ്ങൾ ശ്രദ്ധ കൊടുക്കുന്നില്ല.

Sâd 38:69

ആദമിൻ്റെ സൃഷ്ടിപ്പിനെ കുറിച്ച് മലക്കുകൾക്കിടയിൽ നടന്ന സംസാരത്തെ കുറിച്ച് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അല്ലാഹു എനിക്ക് സന്ദേശം നൽകുകയും, എന്നെ പഠിപ്പിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ (അതറിയാൻ എനിക്ക് കഴിയുമായിരുന്നില്ല).

Sâd 38:70

അല്ലാഹു എനിക്ക് ഈ സന്ദേശമെല്ലാം നൽകുന്നത് ഞാൻ നിങ്ങളെ ശിക്ഷയിൽ നിന്ന് വ്യക്തമായി താക്കീതു ചെയ്യുന്ന ഒരു താക്കീതുകാരനായതിനാൽ മാത്രമാണ്.

Sâd 38:71

നിൻ്റെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം സ്മരിക്കുക. 'ഞാൻ കളിമണ്ണിൽ നിന്നും ഒരു മനുഷ്യനെ -ആദമിനെ- സൃഷ്ടിക്കാൻ പോകുകയാണ്.'

Sâd 38:72

ഞാൻ അവൻ്റെ സൃഷ്ടിപ്പ് സംവിധാനിക്കുകയും, അവൻ്റെ രൂപം ശരിപ്പെടുത്തുകയും, (ഞാൻ സൃഷ്ടിച്ച) എൻ്റെ ആത്മാവ് അവൻ്റെ മേൽ ഊതുകയും ചെയ്താൽ നിങ്ങളവന് സാഷ്ടാംഗം (സുജൂദ്) ചെയ്യുക.

Sâd 38:73

അപ്പോൾ മലക്കുകൾ അവരുടെ രക്ഷിതാവിൻ്റെ കൽപ്പന അനുസരിച്ചു. അവരെല്ലാം ഒന്നടങ്കം ആദമിൻ്റെ മുൻപിൽ ആദരവിൻ്റെ സാഷ്ടാംഗം (സുജൂദ്) നമിച്ചു. അവരിൽ ഒരാളും സാഷ്ടാംഗം നമിക്കാത്തവരായി ഉണ്ടായിരുന്നില്ല.

Sâd 38:74

ഇബ്'ലീസ് ഒഴികെ. അവൻ സാഷ്ടാംഗം (സുജൂദ്) ചെയ്യാതെ അഹങ്കാരം കൈക്കൊണ്ടു. തൻ്റെ രക്ഷിതാവിൻ്റെ കൽപ്പന അനുസരിക്കാതെ അഹങ്കരിച്ചതിനാൽ അവൻ നിഷേധികളിൽ ഉൾപ്പെട്ടവനാവുകയും ചെയ്തു.

Sâd 38:75

അല്ലാഹു ചോദിച്ചു: ഹേ ഇബ്'ലീസ്! ഞാൻ എൻ്റെ ഇരുകൈകൾ കൊണ്ട് സൃഷ്ടിച്ച ആദമിന് സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നതിൽ നിന്ന് എന്താണ് നിന്നെ തടഞ്ഞത്?! അഹങ്കാരമാണോ നിന്നെ അതിൽ നിന്ന് തടഞ്ഞത് അതല്ല, നീ മുൻപ് തന്നെ നിൻ്റെ രക്ഷിതാവിനോട് അഹങ്കാരവും ഔന്നത്യവും കാണിക്കുന്നവനായിരുന്നോ?!

Sâd 38:76

ഇബ്'ലീസ് പറഞ്ഞു: ഞാൻ ആദമിനെക്കാൾ ശ്രേഷ്ഠനാകുന്നു. എന്നെ നീ സൃഷ്ടിച്ചത് അഗ്നിയിൽ നിന്നും, അവനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നുമാണ്. അവൻറെ വാദപ്രകാരം അഗ്നിയാണ് മണ്ണിനെക്കാൾ ശ്രേഷ്ഠമായ പദാർത്ഥം.

Sâd 38:77

അല്ലാഹു ഇബ്'ലീസിനോട് പറഞ്ഞു: എങ്കിൽ നീ സ്വർഗത്തിൽ നിന്ന് പുറത്തു പോവുക. തീർച്ചയായും നീ ശപിക്കപ്പെട്ടവനും ആക്ഷേപിതനുമത്രെ.

Sâd 38:78

തീർച്ചയായും പ്രതിഫലനാൾ വരെ എൻ്റെ ശാപം നിൻ്റെ മേലുണ്ടായിരിക്കും. അതായത് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരെ.

Sâd 38:79

ഇബ്'ലീസ് പറഞ്ഞു: എങ്കിൽ എനിക്ക് നീ അവധി നീട്ടിത്തരിക. നിൻ്റെ ദാസന്മാരെ ഉയിർത്തെഴുന്നേൽപ്പിക്കുന്ന അന്ത്യനാൾ വരെ നീ എന്നെ മരിപ്പിക്കരുത്.

Sâd 38:80

അല്ലാഹു പറഞ്ഞു: എങ്കിൽ നീ അവധി നീട്ടിനൽകപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു.

Sâd 38:81

നിൻ്റെ മരണം നിശ്ചയിക്കപ്പെട്ട ആ നിശ്ചിത സമയം വരെ.

Sâd 38:82

ഇബ്'ലീസ് പറഞ്ഞു: എങ്കിൽ നിൻ്റെ ശക്തിയും സർവ്വാധിപത്യവും കൊണ്ട് ഞാൻ സത്യം ചെയ്യുന്നു. ആദമിൻ്റെ സന്തതികളെ മുഴുവൻ ഞാൻ വഴികേടിലാക്കും.

Sâd 38:83

എനിക്ക് വഴിപിഴപ്പിക്കാൻ സാധ്യമാക്കാത്ത നിലക്ക് നീ സംരക്ഷിക്കുകയും, നിന്നെ ആരാധിക്കുന്നതിന് മാത്രമായി നീ പ്രത്യേകം തിരഞ്ഞെടുത്തവരുമായ (ദാസന്മാർ) ഒഴികെ.

Sâd 38:84

അല്ലാഹു പറഞ്ഞു: അപ്പോൾ സത്യം; അതെന്നിൽ നിന്നാണ്. സത്യം മാത്രമാണ് ഞാൻ പറയുന്നതും; അതല്ലാതെ ഞാൻ പറയുകയില്ല.

Sâd 38:85

പരലോകത്ത് നിന്നെയും, നിഷേധത്തിൽ നിന്നെ പിൻപറ്റിയ മുഴുവൻ ആദം സന്തതികളെയും കൊണ്ട് നരകം ഞാൻ നിറക്കുക തന്നെ ചെയ്യും.

Sâd 38:86

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകുന്ന ഈ ഗുണകാംക്ഷ നിറഞ്ഞ ഉപദേശത്തിന് യാതൊരു പ്രതിഫലവും നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എന്നോട് കൽപ്പിക്കപ്പെട്ടതിൽ കൂടുതലായെന്തെങ്കിലും കൂട്ടിച്ചേർത്തു കൊണ്ട് കൃത്രിമം കാണിക്കുന്നവരിൽ പെട്ടവനുമല്ല ഞാൻ.

Sâd 38:87

ഖുർആൻ ജിന്നുകളിലും മനുഷ്യരിലും പെട്ട, വിധിവിലക്കുകൾ പാലിക്കാൻ ബാധ്യതയുള്ളവർക്കുള്ള ഒരു ഉൽബോധനമല്ലാതെ മറ്റൊന്നുമല്ല.

Sâd 38:88

ഒരു കാലയളവിന് ശേഷം നിങ്ങളുടെ മരണവേളയിൽ, ഖുർആനിൻ്റെ വൃത്താന്തം -അത് സത്യമാണെന്നത്- നിങ്ങൾ അറിയുക തന്നെ ചെയ്യും.

Zümer 39:1

ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത പ്രതാപവാനും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും മഹത്തരമായ ലക്ഷ്യമുള്ളവനുമായ (ഹകീം) അല്ലാഹുവിങ്കൽ നിന്നാകുന്നു ഈ ഖുർആനിൻ്റെ അവതരണം.

Zümer 39:2

അല്ലാഹുവിൻറെ റസൂലേ! തീർച്ചയായും നിനക്ക് നാം ഈ ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നത് സത്യവുമായി കൊണ്ടാണ്. അതിലെ എല്ലാ വൃത്താന്തങ്ങളും സത്യസന്ധവും, വിധിവിലക്കുകളെല്ലാം നീതിപൂർവ്വകവുമാണ്. അതിനാൽ നീ അല്ലാഹുവിനെ ഏകനാക്കിയും, ബഹുദൈവാരാധനയുടെ കളങ്കം കൂടിക്കലരാത്ത ഏകദൈവാരാധനയോടെയും അവനെ ആരാധിക്കുക.

Zümer 39:3

എല്ലാ പങ്കുചേർക്കലിൽ നിന്നും മുക്തമായ പരിപൂർണ്ണ കീഴ്വണക്കം അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ദുർമൂർത്തികളെയും (ത്വാഗൂതുകൾ) വിഗ്രഹങ്ങളെയും തങ്ങളുടെ രക്ഷാധികാരികളാക്കിയവർ അവരെ ആരാധിക്കുമ്പോൾ അതിനുള്ള ന്യായമായി പറയുക: 'അല്ലാഹുവിലേക്ക് ഞങ്ങളുടെ സ്ഥാനം അടുപ്പിക്കുവാനും, ഞങ്ങളുടെ ആവശ്യങ്ങൾ അവനിലേക്ക് എത്തിക്കുവാനും, ഞങ്ങൾക്ക് വേണ്ടി അല്ലാഹുവിങ്കൽ ശുപാർശ പറയാനും വേണ്ടിയല്ലാതെ ഞങ്ങൾ ഇവയെ ആരാധിക്കുന്നില്ല' എന്നായിരിക്കും. തീർച്ചയായും തൗഹീദിൻ്റെ (ഏകദൈവാരാധന) വിഷയത്തിൽ അഭിപ്രായഭിന്നതയിലായ, അല്ലാഹുവിനെ മാത്രമാരാധിക്കുന്ന മുഅ്മിനുകൾ ക്കും, ബഹുദൈവാരാധകരായ കാഫിറുകൾക്കും ഇടയിൽ പരലോകത്ത് അല്ലാഹു വിധി നടപ്പിലാക്കുന്നതാണ്. തീർച്ചയായും അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചു കൊണ്ട് അവൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നവർക്കും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ തീർത്തും നിഷേധിക്കുന്ന നന്ദികെട്ടവർക്കും സത്യം സ്വീകരിക്കാൻ അവൻ വഴിയൊരുക്കുന്നതല്ല.

Zümer 39:4

ഒരു സന്താനത്തെ സ്വീകരിക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ തൻ്റെ സൃഷ്ടികളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നതിനെ അവൻ തിരഞ്ഞെടുക്കുകയും, അതിന് ഒരു മകൻ്റെ സ്ഥാനം നൽകുകയും ചെയ്യുമായിരുന്നു. ഈ ബഹുദൈവാരാധകർ ആരോപിക്കുന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. തൻ്റെ അസ്തിത്വത്തിലും ഗുണവിശേഷണങ്ങളിലും പ്രവർത്തികളിലും ഒരു പങ്കുകാരനുമില്ലാത്ത ഏകനും (വാഹിദ്), എല്ലാ സൃഷ്ടികളെയും അടക്കി ഭരിക്കുന്നവനുമാകുന്നു അവൻ.

Zümer 39:5

ആകാശഭൂമികളെ മഹത്തരമായ ഒരു ലക്ഷ്യത്തിന് വേണ്ടി അവൻ സൃഷ്ടിച്ചിരിക്കുന്നു. അതിക്രമികൾ പറയുന്നതു പോലെ വെറുതെയല്ല (അവനവയെ സൃഷ്ടിച്ചത്). രാത്രിയെ അവൻ പകലിൻ്റെ മേൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാത്രിയുടെ മേലും പ്രവേശിപ്പിക്കുന്നു. അതിൽ ഒന്ന് മറഞ്ഞാൽ ഉടനെ മറ്റൊന്ന് വരുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ കീഴൊതുക്കിയിരിക്കുന്നു. അവ രണ്ടും നിശ്ചയിക്കപ്പെട്ട ഒരു സമയം -ഈ ജീവിതകാലഘട്ടം അവസാനിക്കുന്നത്- വരെ ചലിക്കുന്നു. അറിയുക! അവനത്രെ തൻ്റെ ശത്രുക്കളോട്പ്രതികാരനടപടി സ്വീകരിക്കുന്നവനും, ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്തവനുമായ മഹാപ്രതാപിയും (അസീസ്), ചെയ്തു പോയ തെറ്റുകളിൽ ഖേദിച്ചു കൊണ്ട് പശ്ചാത്തപിക്കുന്ന തൻ്റെ അടിമകൾക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫ്ഫാർ).

Zümer 39:6

ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് ഒരു വ്യക്തിയിൽ നിന്ന് -ആദമിൽ നിന്ന്- നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ശേഷം ആദമിൽ നിന്ന് അദ്ദേഹത്തിൻ്റെ ഇണ ഹവ്വാഇനെയും സൃഷ്ടിച്ചു. ഒട്ടകം, പശു, ചെമ്മരിയാട്, കോലാട് എന്നിവയിൽ നിന്ന് എട്ടു ഇനങ്ങളെ നിങ്ങൾക്കായി അവൻ സൃഷ്ടിക്കുകയും ചെയ്തു. അഥവാ ഈ വർഗങ്ങളിലെല്ലാം ആണിനെയും പെണ്ണിനെയും അവൻ സൃഷ്ടിച്ചു. നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിൽ -അവരുടെ വയറിൻ്റെയും ഗർഭപാത്രത്തിൻ്റെയും മറുപിള്ളയുടെയും ഇരുട്ടുകൾക്കുള്ളിൽ- ഘട്ടംഘട്ടമായി അവൻ നിങ്ങളെ വളർത്തി കൊണ്ടു വരുന്നു. ഇവയെല്ലാം സൃഷ്ടിക്കുന്നവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന് മാത്രമാകുന്നു സർവ്വാധികാരവുമുള്ളത്. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അപ്പോൾ അവനെ മാത്രം ആരാധിക്കുക എന്നതിൽ നിന്ന് ഒന്നിനെയും സൃഷ്ടിക്കാത്ത -അല്ലാഹുവിൻ്റെ സൃഷ്ടികളെ- ആരാധിക്കുന്നതിലേക്ക് എങ്ങനെയാണ് നിങ്ങൾ വഴിതെറ്റിക്കപ്പെടുന്നത്?!

Zümer 39:7

ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ നിഷേധിക്കുന്നുവെങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങളുടെ വിശ്വാസത്തിൽ നിന്ന് ധന്യനാണ് (അവന് നിങ്ങളുടെ വിശ്വാസത്തിൻ്റെ ആവശ്യമില്ല). നിങ്ങളുടെ നിഷേധം അവനൊരു ഉപദ്രവവും വരുത്തി വെക്കുകയുമില്ല. നിങ്ങളുടെ നിഷേധത്തിൻ്റെ ദോഷഫലം നിങ്ങളിലേക്ക് തന്നെയാണ് മടങ്ങി വരിക. തൻ്റെ അടിമകൾ അവനെ നിഷേധിക്കുകയെന്നത് അല്ലാഹു തൃപ്തിപ്പെടുന്നുമില്ല. അവനവരോട് നിഷേധികളാവാൻ കൽപ്പിക്കുകയില്ല. കാരണം, അല്ലാഹു ഒരിക്കലും മ്ലേഛതകളും തിന്മകളും കൽപ്പിക്കുന്നവനല്ല. നിങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുകയും, അവനിൽ വിശ്വസിക്കുകയുമാണെങ്കിൽ നിങ്ങളുടെ നന്ദി അവൻ തൃപ്തിപ്പെടുകയും, അതിനവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും. ആരും മറ്റൊരാളുടെയും തിന്മകൾ വഹിക്കുകയില്ല. മറിച്ച്, ഒരോരുത്തരും അവരവരുടെ പ്രവർത്തനങ്ങളാൽ പണയം വെക്കപ്പെട്ടവരാണ്. ശേഷം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് അന്ത്യനാളിൽ നിങ്ങൾ മടങ്ങുക. അപ്പോൾ നിങ്ങൾ ഇഹലോകത്ത് ചെയ്തു കൊണ്ടിരുന്നതിനെ കുറിച്ച് അവൻ നിങ്ങളെ അറിയിക്കുകയും, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. തീർച്ചയായും അവൻ തൻ്റെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

Zümer 39:8

(അല്ലാഹുവിനെ) നിഷേധിക്കുന്ന ഒരുവന് രോഗമോ സമ്പത്തിൽ നഷ്ടമോ (കപ്പൽയാത്രക്കിടയിൽ) മുങ്ങിമരിക്കുമെന്ന ഭയമോ പോലുള്ള എന്തെങ്കിലും ദുരിതം ബാധിച്ചാൽ അവൻ തന്നെ ബാധിച്ച പ്രയാസം തന്നിൽ നിന്ന് നീക്കുവാനായി തൻ്റെ രക്ഷിതാവിലേക്ക് മാത്രം മടങ്ങിക്കൊണ്ട്, അവനെ വിളിച്ചു പ്രാർത്ഥിക്കും. ശേഷം അല്ലാഹു അവനെ ബാധിച്ച ദുരിതം മാറ്റികൊണ്ട് അവനെ അനുഗ്രഹിച്ചാൽ അവൻ മുൻപ് താഴ്മ പ്രകടിപ്പിച്ച തൻ്റെ രക്ഷിതാവിനെ -അല്ലാഹുവിനെ- അവൻ ഉപേക്ഷിക്കും. അല്ലാഹുവിന് പുറമെ ആരാധിക്കുന്നതിനായി ചില പങ്കാളികളെ അവൻ നിശ്ചയിക്കുകയും, അതിലൂടെ അല്ലാഹുവിലേക്ക് എത്തിക്കുന്ന മാർഗത്തിൽ നിന്ന് ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ റസൂലേ! ഈ അവസ്ഥയിൽ നിലകൊള്ളുന്നവരോട് പറയുക: നിൻ്റെ ബാക്കിയുള്ള ആയുസ്സ് കൂടി ഈ നിഷേധവുമായി മദിച്ചു കൊള്ളുക. അത് വളരെ കുറഞ്ഞ കാലം മാത്രമാകുന്നു. തീർച്ചയായും നീ എന്നെന്നും നരകത്തിൽ വസിക്കുന്നവരിൽ പെട്ടവൻ തന്നെയാകുന്നു.

Zümer 39:9

അല്ലാഹുവിനെ അനുസരിക്കുകയും, രാത്രി സമയങ്ങൾ തൻ്റെ രക്ഷിതാവിന് സാഷ്ടാംഗം ചെയ്തും അവന് വേണ്ടി നിന്നു നിസ്കരിച്ചും ചെലവഴിക്കുന്ന, പരലോക ശിക്ഷയെ ഭയക്കുകയും, തൻ്റെ രക്ഷിതാവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നവനോ നല്ലവൻ? അതല്ല, പ്രയാസഘട്ടങ്ങളിൽ അല്ലാഹുവിനെ ആരാധിക്കുകയും, സന്തോഷവേളകളിൽ അല്ലാഹുവിനെ നിഷേധിക്കുകയും അവന് പങ്കാളികളെ നിശ്ചയിക്കുകയും ചെയ്യുന്ന ആ നിഷേധിയോ നല്ലവൻ?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹുവിനെ അറിയുകയും, അതിലൂടെ തങ്ങളുടെ മേൽ അല്ലാഹു എന്തെല്ലാമാണ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് മനസ്സിലാക്കിയവരും, ഇത്തരം കാര്യങ്ങളൊന്നും അറിയാത്തവരും സമമാകുമോ?! ശരിയായ ബുദ്ധിയുള്ളവർക്ക് മാത്രമേ ഈ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള വേർതിരിവ് മനസ്സിലാകുകയുള്ളൂ.

Zümer 39:10

അല്ലാഹുവിൻ്റെ റസൂലേ! എന്നിലും എൻ്റെ ദൂതന്മാരിലും വിശ്വസിച്ചവരായ എൻ്റെ അടിമകളോട് പറയുക: നിങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളിൽ നിന്ന് ഇഹലോകത്ത് വെച്ച് തൻ്റെ പ്രവർത്തനങ്ങൾ നന്നാക്കിയവർക്ക് ഇഹപരലോകങ്ങളിൽ നന്മയുണ്ട്. ഇഹലോകത്ത് അവർക്ക് (അല്ലാഹുവിൻ്റെ സഹായത്താൽ) വിജയവും ആരോഗ്യവും സമ്പാദ്യവുമുണ്ടായിരിക്കും. പരലോകത്ത് സ്വർഗവും അവർക്കുണ്ടായിരിക്കും. അല്ലാഹുവിൻ്റെ ഭൂമി വിശാലമാണ്. അതിനാൽ ഒരു തടസ്സവുമില്ലാതെ അല്ലാഹുവിനെ ആരാധിക്കാൻ കഴിയുന്ന ഒരു പ്രദേശം കണ്ടെത്തുന്നത് വരെ നിങ്ങൾ പലായനം ചെയ്യുക. ക്ഷമാശീലർക്കാണ് പരലോകത്ത് എണ്ണമോ കണക്കോ ഇല്ലാതെ -ധാരാളമായി പലതരം- പ്രതിഫലങ്ങൾ നൽകപ്പെടുക.

Zümer 39:11

അല്ലാഹുവിൻ്റെ റസൂലേ! പറയുക: എന്നോട് അല്ലാഹു കൽപ്പിച്ചിരിക്കുന്നത് ഞാൻ ആരാധനകൾ അവന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് അവനെ ആരാധിക്കാനാണ്.

Zümer 39:12

ഈ സമുദായത്തിൽ അല്ലാഹുവിന് സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്യുന്ന ആദ്യത്തെ (മുസ്ലിമാകാനും) അവൻ എന്നോട് കൽപ്പിച്ചിരിക്കുന്നു.

Zümer 39:13

അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഞാൻ അല്ലാഹുവിനെ ധിക്കരിക്കുകയും, അവനെ അനുസരിക്കാതിരിക്കുകയുമാണെങ്കിൽ ഭയാനകമായ ഒരു ദിവസത്തെ -പരലോക ദിനത്തിലെ- ശിക്ഷ (എന്നെ ബാധിക്കുമെന്ന്) ഞാൻ ഭയപ്പെടുന്നു.

Zümer 39:14

അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആരാധനകൾ സർവ്വവും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് അവനെ മാത്രമാണ് ഞാൻ ആരാധിക്കുന്നത്. അവനോടൊപ്പം മറ്റാരെയും ഞാൻ ആരാധിക്കുന്നില്ല.

Zümer 39:15

അതിനാൽ ബഹുദൈവാരാധകരേ! നിങ്ങൾക്ക് തോന്നുന്നതിനെ -വിഗ്രഹങ്ങളെയോ മറ്റോ- നിങ്ങൾ ആരാധിച്ചു കൊള്ളുക. ഭീഷണിയുടെ സ്വരത്തിലുള്ള കൽപനാപ്രയോഗമാണിത്; അല്ലാതെ അവരോട് എന്തിനെയും ആരാധിക്കാൻ കൽപ്പിക്കുകയല്ല. അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും സ്വദേഹങ്ങളെയും തങ്ങളുടെ ബന്ധുക്കളെയും നഷ്ടപ്പെടുത്തിയവർ തന്നെയാണ് യഥാർഥ നഷ്ടക്കാർ. ഒന്നല്ലെങ്കിൽ അവരുടെ ബന്ധുക്കൾ സ്വർഗത്തിൽ പ്രവേശിക്കും; അപ്പോൾ ഇവർക്ക് അവരെ കാണാൻ കഴിയില്ല. അല്ലെങ്കിൽ അവരെല്ലാം ഒരുമിച്ച് നരകത്തിൽ പ്രവേശിക്കും; അവിടെ ഇവർ പരസ്പരം ഒരിക്കലും കണ്ടുമുട്ടുകയുമില്ല. അറിയുക! ഇത് തന്നെയാകുന്നു വ്യക്തമായ നഷ്ടം; അതിൽ യാതൊരു അവ്യക്തതയുമില്ല.

Zümer 39:16

അവർക്ക് മുകളിൽ പുകയും തീപ്പൊരികളും കടുത്തചൂടുമുണ്ടായിരിക്കും. അവർക്ക് താഴെയും പുകയും തീപ്പൊരികളും കടുത്തചൂടുമുണ്ടായിരിക്കും. ഈ പറയപ്പെട്ട ശിക്ഷ; അതോർമ്മപ്പെടുത്തി കൊണ്ട് അല്ലാഹു തൻ്റെ ദാസന്മാരെ ഭയപ്പെടുത്തുന്നു. എൻറെ ദാസന്മാരേ! അതിനാൽ എൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, ഞാൻ വിലക്കിയവ ഉപേക്ഷിച്ചും നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ!

Zümer 39:17

വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് അകന്നുനിൽക്കുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനെയും വെടിയുകയും, അല്ലാഹുവിലേക്ക് ഖേദിച്ചു കൊണ്ട് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തവരാരോ; അവർക്കാണ് മരണവേളയിലും ഖബ്റിലും പരലോകത്തുമെല്ലാം സ്വർഗം കൊണ്ടുള്ള സന്തോഷവാർത്തയുള്ളത്. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- എൻ്റെ അടിമകൾക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക.

Zümer 39:18

വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും, അതിൽ നല്ലതും മ്ലേഛമായതും വേർതിരിക്കുകയും, വാക്കുകളിൽ ഏറ്റവും നല്ലതിനെ -അതിലുള്ള നന്മകൾ കാരണത്താൽ- പിൻപറ്റുകയും ചെയ്യുന്നവർ; ഈ വിശേഷണങ്ങൾ ഉള്ളവർക്കാകുന്നു അല്ലാഹു സന്മാർഗത്തിലേക്ക് വഴികാണിച്ചിട്ടുള്ളത്. ഇക്കൂട്ടർ തന്നെയാകുന്നു നേരായ ബുദ്ധിയുള്ളവരും.

Zümer 39:19

അല്ലാഹുവിൻ്റെ റസൂലേ! നിഷേധത്തിലും വഴികേടിലും തുടർന്നു പോകുന്നത് കാരണത്താൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞ ഒരാളെ സന്മാർഗത്തിലേക്ക് എത്തിക്കാനും, അത് സ്വീകരിപ്പിക്കാനും താങ്കൾക്ക് യാതൊരു മാർഗവുമില്ല. അല്ലാഹുവിൻ്റെ റസൂലേ! ഈ സ്വഭാവവിശേഷണങ്ങളുള്ള ഒരാളെ താങ്കൾക്ക് നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുമോ?!

Zümer 39:20

എന്നാൽ തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിച്ചവരാരോ; അവർക്ക് തട്ടുകളായി നിലകൊള്ളുന്ന ഉന്നതമായ മണിമാളികകളുണ്ട്. അതിൻ്റെ താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്നു. അല്ലാഹു അവർക്ക് നൽകിയ വാഗ്ദാനമാണത്. അല്ലാഹു അവൻ്റെ വാഗ്ദാനം ലംഘിക്കുകയില്ല.

Zümer 39:21

അല്ലാഹു ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, ശേഷം അതിനെയവർ ഉറവകളിലും അരുവികളിലും പ്രവേശിപ്പിക്കുകയും, അനന്തരം ഈ വെള്ളം കൊണ്ട് വ്യത്യസ്ത വർണ്ണങ്ങളിലുള്ള വിളവുകൾ അവൻ പുറത്തു കൊണ്ടു വരികയും ചെയ്യുന്നത് നിങ്ങൾ കണ്ടറിഞ്ഞ കാര്യമാണ്. ശേഷം ആ വിളവുകൾ ഉണങ്ങുകയും, അങ്ങനെ പച്ചപ്പു നിറഞ്ഞു നിന്നിരുന്ന അത് മഞ്ഞ നിറമായി മാറുന്നതും നിനക്ക് കാണാം. ഉണങ്ങിയ വിളവുകളെ ശേഷം അവൻ നുരുമ്പിയ വൈക്കോലാക്കുന്നു. തീർച്ചയായും ഈ പറഞ്ഞതിൽ സജീവമായ ഹൃദയമുള്ളവർക്ക് ഒരു ഓർമ്മപ്പെടുത്തലുണ്ട്.

Zümer 39:22

അപ്പോൾ ഇസ്ലാം (സ്വീകരിക്കാൻ) അല്ലാഹു ഹൃദയവിശാലത നൽകുകയും, അങ്ങനെ (ഇസ്ലാമിൻ്റെ) സന്മാർഗം സ്വീകരിക്കുകയും ചെയ്തവൻ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് (അകന്നു കൊണ്ട്) ഹൃദയം കടുത്തു പോയവനെ പോലെയാണോ?! ഒരിക്കലും അവർ രണ്ടു പേരും തുല്യരാവുകയില്ല. സന്മാർഗം സ്വീകരിച്ചവർക്കാകുന്നു വിജയം. അല്ലാഹുവിൻ്റെ സ്മരണയിൽ നിന്ന് (അകന്നു കൊണ്ട്) ഹൃദയം കടുത്തു പോയവർക്കാകുന്നു പരാജയം. അക്കൂട്ടർ സത്യത്തിൽ നിന്ന് വ്യക്തമായ വഴികേടിലാകുന്നു.

Zümer 39:23

തൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അല്ലാഹു ഏറ്റവും നല്ല സംസാരമായ ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു. (ആശയങ്ങളിലെ) സത്യസന്ധതയിലും (വചനങ്ങളുടെ) ഭംഗിയിലും (ഘടനാപരമായ) യോജിപ്പിലും വൈരുദ്ധ്യങ്ങളില്ല എന്നതിലും (അതിലെ വചനങ്ങളെല്ലാം) ഒരുപോലെയാണ് അല്ലാഹു അവതരിപ്പിച്ചത്. അതിലെ ചരിത്രങ്ങളും വിധിവിലക്കുകളും, വാഗ്ദാനങ്ങളും താക്കീതുകളും, സത്യത്തിൻ്റെയും അസത്യത്തിൻ്റെയും വക്താക്കളുടെ വിശേഷണങ്ങളും മറ്റുമെല്ലാം (വിവിധയിടങ്ങളിലായി) ആവർത്തിക്കുന്ന രൂപത്തിലുമാണ് (അല്ലാഹു ഖുർആൻ അവതരിപ്പിച്ചത്). അതിലുള്ള താക്കീതുകളും ഭയപ്പെടുത്തുന്ന വാക്കുകളും കേട്ടാൽ തങ്ങളുടെ രക്ഷിതാവിനെ ഭയക്കുന്നവരുടെ തൊലികൾ വിറകൊള്ളുന്നു. ശേഷം, അതിലെ പ്രതീക്ഷ നൽകുന്ന വാക്കുകളും സന്തോഷവാർത്തകളും കേട്ടാൽ അവരുടെ ചർമ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാൽ ശാന്തമാവുകയും ചെയ്യുന്നു. ഈ പറയപ്പെട്ട ഖുർആനും, അതിൻ്റെ സ്വാധീനവുമെല്ലാം അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്ന സന്മാർഗമാണ്. എന്നാൽ ആരെയെങ്കിലും അല്ലാഹു കൈവെടിയുകയും, സന്മാർഗത്തിലേക്ക് അവന് വഴിയൊരുക്കാതിരിക്കുകയും ചെയ്താൽ; അവനെ നേർവഴിയിലാക്കാൻ ഒരു മാർഗദർശിയും അവനില്ല തന്നെ.

Zümer 39:24

അല്ലാഹു നേർമാർഗത്തിലേക്ക് നയിക്കുകയും, ഇഹലോകത്ത് (നന്മകളിലേക്ക്) വഴിനടത്തുകയും, പരലോകത്ത് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്ത ഒരാൾ, (അല്ലാഹുവിനെ) നിഷേധിക്കുകയും, തൻ്റെ നിഷേധത്തിലായിരിക്കെ മരണപ്പെടുകയും, അങ്ങനെ കൈകളും കാലുകളും ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നിലയിൽ നരകത്തിൽ അല്ലാഹു പ്രവേശിപ്പിക്കുകയും ചെയ്തവനെ പോലെയാകുമോ?! തൻ്റെ മുഖം കൊണ്ടല്ലാതെ നരകാഗ്നിയെ അവന് തടുക്കാൻ കഴിയുന്നില്ല. മുഖം കുത്തിയാണ് അവൻ നരകത്തിൽ വീണിരിക്കുന്നത്. കുഫ്റും പാപങ്ങളും മുഖേന സ്വദേഹങ്ങളോടുതന്നെ അക്രമം ചെയ്തവരോട് ആക്ഷേപസ്വരത്തിൽ പറയപ്പെടും: നിങ്ങൾ സമ്പാദിച്ച കുഫ്റും തിന്മകളും ആസ്വദിച്ചുകൊള്ളുക. ഇതാണ് നിങ്ങൾക്കുള്ള പ്രതിഫലം.

Zümer 39:25

ഈ ബഹുദൈവാരാധകർക്ക് മുൻപ് കഴിഞ്ഞു പോയ സമുദായങ്ങളും നിഷേധിച്ചിട്ടുണ്ട്. അപ്പോൾ അവർ നിനച്ചിരിക്കാത്ത രൂപത്തിൽ -പശ്ചാത്തപിച്ചു കൊണ്ട് (മരണത്തിനായി) ഒരുങ്ങിയിരിക്കാൻ കഴിയുന്നതിന് മുൻപ്- പൊടുന്നനെ ശിക്ഷ അവരെ ബാധിച്ചു.

Zümer 39:26

അങ്ങനെ ആ ശിക്ഷയാൽ അല്ലാഹു അവർക്ക് അപമാനവും നിന്ദ്യതയും ഇഹലോകത്ത് വെച്ചു തന്നെ രുചിപ്പിച്ചു. (എന്നാൽ) പരലോകത്ത് അവരെ കാത്തിരിക്കുന്ന ശിക്ഷ തന്നെയാകുന്നു ഇതിനെക്കാൾ ഭയാനകവും തീക്ഷ്ണവുമായിട്ടുള്ളത്. അതവർ മനസ്സിലാക്കിയിരുന്നെങ്കിൽ!

Zümer 39:27

മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആനിൽ ജനങ്ങൾക്കായി എല്ലാ തരം ഉപമകളും നാം നൽകിയിട്ടുണ്ട്. നന്മയുടെയും തിന്മയുടെയും, സത്യത്തിൻ്റെയും അസത്യത്തിൻ്റെയും, (അല്ലാഹുവിലുള്ള) വിശ്വാസത്തിൻ്റെയും നിഷേധത്തിൻ്റെയും മറ്റുമെല്ലാം ഉപമകൾ. നാം നൽകിയ ആ ഉപമകളെ കുറിച്ച് അവർ ഉറ്റാലോചിക്കുന്നതിനും, സത്യത്തിന് യോജിച്ച് അവർ പ്രവർത്തിക്കുന്നതിനും, അസത്യം അവർ ഉപേക്ഷിക്കുന്നതിനും വേണ്ടിയാണത്.

Zümer 39:28

നാമതിനെ അറബി ഭാഷയിലുള്ള ഒരു ഖുർആൻ (വായിക്കപ്പെടുന്ന ഗ്രന്ഥം) ആക്കിയിരിക്കുന്നു. അതിൽ വക്രതയോ വ്യതിചലനമോ അവ്യക്തതയോ ഇല്ല. അല്ലാഹുവിൻ്റെ കൽപനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അവർ അല്ലാഹുവിനെ സൂക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്.

Zümer 39:29

ബഹുദൈവാരാധകൻ്റെയും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവൻ്റെയും ഉപമയിതാ അല്ലാഹു വിവരിച്ചിരിക്കുന്നു. ഒരടിമ; പരസ്പരം വഴക്കടിച്ചു കൊണ്ടിരിക്കുന്ന ഉടമസ്ഥർക്ക് കീഴിലാണവൻ. ചിലരെ തൃപ്തിപ്പെടുത്തിയാൽ മറ്റു ചിലർക്കത് അനിഷ്ടകരമാകും. എപ്പോഴും പരിഭ്രാന്തിയിലും അസ്ഥിരതയിലുമാണവൻ. മറ്റൊരാൾ ഒരൊറ്റ ഉടമസ്ഥൻ്റെ കീഴിലാണ്. അവന് മാത്രമേ ഇവൻ്റെ ഉടമസ്ഥതയുള്ളൂ. തൻ്റെ യജമാനൻ്റെ ഇഷ്ടം എന്തിലാണെന്ന് അവനറിയാം. അതിനാൽ പരിപൂർണ്ണ സ്വസ്ഥതയിലും ശാന്തിയിലും സമാധാനത്തിലുമാണവൻ. ഈ രണ്ട് അടിമകളും ഒരിക്കലും സമമാവുകയില്ല. സർവ്വസ്തുതികളും അല്ലാഹുവിനാകുന്നു. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും കാര്യം മനസ്സിലാക്കുന്നില്ല. അതിനാൽ അവർ അല്ലാഹുവോടൊപ്പം മറ്റു പലരെയും അവൻ്റെ പങ്കാളികളാക്കുന്നു.

Zümer 39:30

അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കൾ മരിക്കുന്നതാകുന്നു. അവരും മരിക്കുന്നവർ തന്നെയാകുന്നു. യാതൊരു സംശയവും അക്കാര്യത്തിലില്ല.

Zümer 39:31

പിന്നീട് -ജനങ്ങളേ!- നിങ്ങളുടെ രക്ഷിതാവിൻ്റെ അടുക്കൽ വെച്ച് (ഇഹലോകത്ത്) അഭിപ്രായഭിന്നതയിലായ വിഷയങ്ങളിൽ നിങ്ങൾ തർക്കിക്കുന്നതാണ്. അപ്പോൾ സത്യവാനും അസത്യവാദിയുമെല്ലാം ആരാണെന്നത് വെളിവാകും.

Zümer 39:32

പങ്കാളിയോ ഇണയോ സന്താനമോ പോലെ, അല്ലാഹുവിന് അനുയോജ്യമല്ലാത്തവ അവനുണ്ടെന്ന് കള്ളം പറയുകയും, നബി -ﷺ- കൊണ്ടു വന്ന അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തെ നിഷേധിക്കുകയും ചെയ്തവനെക്കാൾ വലിയ അതിക്രമി മറ്റൊരാളില്ല. അല്ലാഹുവിനെയും, അവൻ്റെ ദൂതൻ കൊണ്ടു വന്നതിനെയും നിഷേധിച്ചവർക്ക് നരകത്തിലല്ലയോ പാർപ്പിടമുള്ളത്?! അതെ! തീർച്ചയായും അവർക്ക് അവിടെസങ്കേതവും പാർപ്പിടവുമുണ്ട്.

Zümer 39:33

തൻ്റെ വാക്കുകളിലും പ്രവർത്തനങ്ങളിലുമെല്ലാം സത്യവുമായി വന്ന നബിമാരും മറ്റും, അതിൽ വിശ്വസിച്ചു കൊണ്ട് ആ സത്യത്തെ ശരിവെക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരും; അവർ തന്നെയാകുന്നു തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്ത യഥാർത്ഥ സൂക്ഷ്മശാലികൾ.

Zümer 39:34

അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവർ ആഗ്രഹിക്കുന്ന ശാശ്വതമായ ആസ്വാദനങ്ങൾ ഉണ്ടായിരിക്കും. അതാകുന്നു തങ്ങളുടെ സ്രഷ്ടാവിനോടും സഹജീവികളോടുമുള്ള പ്രവർത്തനങ്ങൾ നന്നാക്കിയവർക്കുള്ള പ്രതിഫലം.

Zümer 39:35

ഇഹലോകത്തായിരിക്കെ അവർ ചെയ്തു പോയ തിന്മകൾ പോലെ, (അവരുടെ പ്രവർത്തനങ്ങളിൽ) ഏറ്റവും മോശമായ കാര്യങ്ങൾ അല്ലാഹു അവരിൽ നിന്ന് മായ്ച്ചു കളയും; അവർ അതിൽ നിന്നെല്ലാം പശ്ചാത്തപിക്കുകയും, തങ്ങളുടെ രക്ഷിതാവിലേക്ക് കീഴ്വണക്കത്തോടെ മടങ്ങുകയും ചെയ്തതിനാലാണത്. അവർ ചെയ്തിരുന്ന ഏറ്റവും നല്ല സൽപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അവർക്കവൻ പ്രതിഫലം നൽകുകയും ചെയ്യും.

Zümer 39:36

തൻ്റെ ദാസനായ മുഹമ്മദ് നബി -ﷺ- ക്ക് അവിടുത്തെ മതകാര്യങ്ങളിലും ഭൗതിക വിഷയങ്ങളിലും, അവിടുത്തെ ശത്രുക്കളിൽ നിന്ന് പ്രതിരോധിക്കാനും അല്ലാഹു മതിയായവനല്ലയോ?! തീർച്ചയായും! അല്ലാഹു അവിടുത്തേക്ക് മതിയായവനാണ്. അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ അജ്ഞതയും വിഡ്ഢിത്തവും കാരണത്താൽ അല്ലാഹുവിന് പുറമെ തങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ താങ്കളെ ഉപദ്രവമേൽപ്പിക്കുമെന്ന് അവർ താങ്കളെ ഭയപ്പെടുത്തുന്നു. എന്നാൽ ആരെയെങ്കിലും അല്ലാഹു കൈവെടിയുകയും, സന്മാർഗത്തിലേക്ക് അവനെ വഴിനയിക്കാതിരിക്കുകയും ചെയ്താൽ; അവന് അതിലേക്ക് മാർഗദർശനം നൽകുകയും, വഴിനടത്തുകയും ചെയ്യുന്ന ഒരാളും തന്നെയില്ല.

Zümer 39:37

ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലേക്ക് വഴികാട്ടിയാൽ അവനെ വഴിപിഴപ്പിക്കുവാൻ സാധിക്കുന്ന ആരുമില്ല. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത പ്രതാപവാനും, അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവരോട് പകരം വീട്ടുന്നവനുമല്ലയോ അല്ലാഹു?!

Zümer 39:38

അല്ലാഹുവിൻ്റെ റസൂലേ! 'ആരാണ് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത്' എന്ന് ഈ ബഹുദൈവാരാധകരോട് നീ ചോദിച്ചാൽ അവർ ഉറപ്പായും പറയും: 'അല്ലാഹുവാണ് അവയെ സൃഷ്ടിച്ചത്' എന്ന്. അവരുടെ ആരാധ്യവസ്തുക്കളുടെ ദുർബലത ബോധ്യപ്പെടുത്തുന്നതിനായി അവരോട് ചോദിക്കുക: അല്ലാഹുവിനു പുറമെ നിങ്ങൾ ആരാധിക്കുന്ന ബിംബങ്ങളെക്കുറിച്ച് നിങ്ങളെനിക്ക് പറഞ്ഞുതരൂ! അല്ലാഹു എനിക്കൊരു പ്രയാസം ബാധിപ്പിക്കണമെന്ന് ഉദ്ദേശിച്ചാൽ, ഈ വിഗ്രഹങ്ങൾക്ക് എന്നിൽ നിന്ന് ആ പ്രയാസം നീക്കിത്തരാനാവുമോ?! അല്ലെങ്കിൽ എൻ്റെ രക്ഷിതാവ് എൻ്റെ മേൽ എന്തെങ്കിലും കാരുണ്യം ചൊരിയാൻ ഉദ്ദേശിച്ചാൽ ഇവക്ക് അവൻ്റെ കാരുണ്യം എന്നിൽ നിന്ന് തടഞ്ഞു വെക്കാനാകുമോ?! അവരോട് പറയുക: എനിക്ക് അല്ലാഹു മാത്രം മതി. എൻ്റെ എല്ലാ കാര്യങ്ങളിലും അവനെയാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത്. അവൻ്റെ മേൽ തന്നെയാണ് ഭരമേൽപ്പിക്കുന്നവരെല്ലാം ഭരമേൽപ്പിക്കേണ്ടത്.

Zümer 39:39

അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ ജനങ്ങളേ! അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുകാരെ നിശ്ചയിക്കുക എന്ന, നിങ്ങൾ സ്വന്തത്തിന് തൃപ്തിപ്പെട്ടിരിക്കുന്ന ഈ അവസ്ഥയിൽ തന്നെ തുടർന്നു കൊള്ളുക. ഞാനാകട്ടെ; എൻ്റെ രക്ഷിതാവ് എന്നോട് കൽപ്പിച്ചതനുസരിച്ച് -ഏകദൈവാരാധനയിലേക്കും, അല്ലാഹുവിന് മാത്രം ആരാധനകൾ നിഷ്കളങ്കമാക്കുന്നതിലേക്കും ക്ഷണിച്ചു കൊണ്ടാണ്- ഞാൻ പ്രവർത്തിക്കുന്നത്. ഓരോ മാർഗങ്ങളും എവിടെയാണ് ചെന്നവസാനിക്കുക എന്നത് നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

Zümer 39:40

ആർക്ക് മേലാണ് ഇഹലോകത്ത് അപമാനകരവും നിന്ദ്യവുമായ ശിക്ഷ വന്നെത്തുന്നതെന്നും, പരലോകത്ത് -ഒരിക്കലും അവസാനിക്കുകയോ മാറുകയോ ചെയ്യാത്ത- ശാശ്വതമായ ശിക്ഷ വന്നു ഭവിക്കുകയെന്നും നിങ്ങൾ വഴിയെ അറിയും.

Zümer 39:41

അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങൾക്ക് വേണ്ടി -അവരെ താങ്കൾ താക്കീത് ചെയ്യേണ്ടതിനായി- സത്യപ്രകാരമുള്ള ഖുർആൻ താങ്കളുടെ മേൽ നാം ഇറക്കിത്തന്നിരിക്കുന്നു. അപ്പോൾ ആരെങ്കിലും സന്മാർഗം സ്വീകരിച്ചാൽ അതിൻ്റെ ഉപകാരം അവന് തന്നെയാകുന്നു. അവൻ സന്മാർഗത്തിലായാൽ അല്ലാഹുവിന് അതിൽ യാതൊരു ഉപകാരവും ഇല്ല; കാരണം, അവൻ (എല്ലാ ഉപകാരത്തിൽ നിന്നും) ധന്യതയുള്ളവനാകുന്നു. ആരെങ്കിലും വഴികേടിലായാൽ അതിൻ്റെ ഉപദ്രവവും അവന് തന്നെയാകുന്നു. അല്ലാഹുവിന് യാതൊരു ഉപദ്രവവും അതു കൊണ്ട് ഉണ്ടാവുകയില്ല. അവരോട് സന്മാർഗം സ്വീകരിക്കൂ എന്ന് നിർബന്ധിക്കാൻ അവരുടെ കൈകാര്യകർത്താവൊന്നുമല്ല താങ്കൾ. (ജനങ്ങൾക്ക്) എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ടത് അവർക്ക് എത്തിച്ചു കൊടുക്കുക എന്നത് മാത്രമേ താങ്കളുടെ മേൽ ബാധ്യതയുള്ളൂ.

Zümer 39:42

അന്തിമ അവധി എത്തിയാൽ ആത്മാവുകളെ പിടികൂടുന്നത് അല്ലാഹുവാകുന്നു. ആയുസ്സ് എത്തിയിട്ടില്ലാത്തവയെ അവൻ നിദ്രയുടെ വേളയിലും പിടികൂടുന്നു. അവയിൽ അവൻ മരണം വിധിച്ചവയെ പിടിച്ചു വെക്കുകയും, അല്ലാത്തവയെ അല്ലാഹുവിൻ്റെ അറിവിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു അവധി വരെ വിട്ടയക്കുകയും ചെയ്യുന്നു. തീർച്ചയായും (ആത്മാവുകളെ അല്ലാഹു ഇപ്രകാരം) പിടിച്ചു വെക്കുന്നതിലും വിട്ടയക്കുന്നതിലും, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതിലും ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്. ഇതിനെല്ലാം കഴിവുള്ളവൻ ജനങ്ങളെ അവരുടെ മരണ ശേഷം വിചാരണക്കും പ്രതിഫലത്തിനുമായി ഉയിർത്തെഴുന്നേല്പിക്കാൻ കഴിവുള്ളവനാണെന്ന കാര്യം (ഈ ദൃഷ്ടാന്തങ്ങൾ) അറിയിക്കുന്നു.

Zümer 39:43

ബഹുദൈവാരാധകർ തങ്ങളുടെ വിഗ്രഹങ്ങളെ അല്ലാഹുവിന് പുറമെ ശുപാർശക്കാരായി നിശ്ചയിക്കുകയും, അവരിൽ നിന്ന് ഉപകാരങ്ങൾ പ്രതീക്ഷിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻറെ റസൂലേ! അവരോട് പറയുക: നിങ്ങൾക്കോ സ്വദേഹങ്ങൾക്ക് പോലുമോ യാതൊന്നും ഉടമപ്പെടുത്താത്തവരും, ഒന്നും ചിന്തിച്ചു മനസ്സിലാക്കാൻ കഴിയാത്തവരുമായിട്ടും അവയെ നിങ്ങൾ ശുപാർശക്കാരായി സ്വീകരിച്ചിരിക്കുകയാണോ?! സംസാരിക്കാനോ കേൾക്കാനോ കാണാനോ, ഉപകാരോപദ്രവങ്ങൾ ചെയ്യുവാനോ സാധിക്കാത്ത നിർജ്ജീവ വസ്തുക്കളാണവ?

Zümer 39:44

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് മാത്രമാകുന്നു സർവ്വ ശുപാർശയുടെയും ആധിപത്യം. അവൻ്റെ അനുമതിയില്ലാതെ ഒരാളും അവൻ്റെ അടുക്കൽ ശുപാർശ പറയുകയില്ല. അല്ലാഹു തൃപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ (അനുമതി ലഭിച്ചവർ) അവൻ്റെ അടുക്കൽ ശുപാർശ പറയുകയുമില്ല. അവന് മാത്രമാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും സർവ്വാധികാരവും. ശേഷം അവനിലേക്ക് മാത്രമാകുന്നു അന്ത്യനാളിൽ നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടങ്ങുന്നതും. അവിടെ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുന്നതുമാണ്.

Zümer 39:45

അല്ലാഹുവിനെ പറ്റി മാത്രം പറയപ്പെട്ടാൽ പരലോകത്തിലും അവിടെയുള്ള പുനരുത്ഥാനത്തിലും വിചാരണയിലും പ്രതിഫലത്തിലും വിശ്വസിക്കാത്ത ബഹുദൈവാരാധകരുടെ ഹൃദയങ്ങൾ വെറുപ്പോടെ അകന്നു പോകും. എന്നാൽ അവർ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളെ കുറിച്ച് പറയപ്പെട്ടാലാകട്ടെ, അവർ സന്തോഷഭരിതരും ആഹ്ളാദചിത്തരുമായി മാറും.

Zümer 39:46

അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആകാശഭൂമികളെ മുൻമാതൃകയില്ലാതെ സൃഷ്ടിച്ചവനും, മറഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്നവനുമായ അല്ലാഹുവേ! അതിൽ യാതൊന്നും നിനക്ക് അവ്യക്തമാവുകയില്ല. നിൻ്റെ അടിമകൾ ഇഹലോകത്ത് അഭിപ്രായഭിന്നതയിലായിരുന്ന വിഷയങ്ങളിൽ നീ മാത്രമാണ് പരലോകത്ത് വിധി നടപ്പിലാക്കുക. അപ്പോൾ അവിടെ വെച്ച് സത്യവാനും കള്ളവാദിയും ആരെല്ലാമാണെന്നതും, സൗഭാഗ്യവാനും ദൗർഭാഗ്യവാനും ആരാണെന്നതും വ്യക്തമാകും.

Zümer 39:47

ബഹുദൈവാരാധനയും തിന്മകളും പ്രവർത്തിച്ചു കൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് ഭൂമിയിലുള്ള അമൂല്യമായ സമ്പാദ്യങ്ങൾ മുഴുവനും അതോടൊപ്പം അതിന് സമാനമായതും ഇരട്ടിയിരട്ടിയായി ഉണ്ടായിരുന്നെങ്കിലും, അതെല്ലാം -പുനരുജ്ജീവിപ്പിക്കപ്പെട്ട ശേഷം- തങ്ങളുടെ കണ്മുന്നിൽ കാണുന്ന ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവർ പ്രായശ്ചിത്തമായി നൽകുമായിരുന്നു. പക്ഷേ അതിനവർക്ക് സാധിക്കുകയില്ല. അങ്ങനെ ഉണ്ട് എന്ന് സങ്കൽപ്പിച്ചാൽ തന്നെയും അതൊന്നും അവരിൽ നിന്ന് സ്വീകരിക്കപ്പെടുകയുമില്ല. അവർ മനസ്സിൽ കണ്ടിട്ടു പോലുമില്ലാത്ത പല തരം ശിക്ഷകൾക്ക് അല്ലാഹുവിൻറെ അടുക്കൽ അവർക്ക് വെളിവാകും.

Zümer 39:48

അവർ ചെയ്തു കൂട്ടിയ ബഹുദൈവാരാധനയുടെയും തിന്മകളുടെയും ദൂഷ്യഫലങ്ങൾ അവർക്ക് പ്രകടമാകും. ഇഹലോകത്ത് അവർക്ക് താക്കീത് നൽകപ്പെട്ട സന്ദർഭത്തിൽ അവർ പരിഹസിച്ചു തള്ളിയിരുന്ന ശിക്ഷ അവരെ വലയം ചെയ്യുന്നതുമാണ്.

Zümer 39:49

(അല്ലാഹുവിനെ) നിഷേധിച്ച മനുഷ്യന് എന്തെങ്കിലും രോഗമോ ദാരിദ്ര്യമോ മറ്റോ ബാധിച്ചാൽ അവൻ തന്നെ ബാധിച്ച പ്രയാസം നീക്കുവാനായി നമ്മെ വിളിച്ചു പ്രാർത്ഥിക്കും. ശേഷം അവന് നാം ആരോഗ്യമോ സമ്പാദ്യമോ പോലുള്ള വല്ല അനുഗ്രഹവും നൽകിയാൽ ആ നിഷേധി പറയും: ഇതൊക്കെ അല്ലാഹു എനിക്ക് നൽകിയിരിക്കുന്നത് ഞാൻ ഇതിനെല്ലാം അർഹനാണ് എന്ന് അവന് അറിയുന്നതു കൊണ്ടാണ്. എന്നാൽ ഇതെല്ലാം അവന് ഒരു പരീക്ഷണവും അവനെ (ക്രമേണ തിന്മകൾക്കിടയിൽ) പൊടുന്നനെ പിടികൂടാൻ വേണ്ടിയുമാണ്. എന്നാൽ (അല്ലാഹുവിനെ) നിഷേധിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇക്കാര്യം അറിയുന്നില്ല. അതിനാൽ അവർക്ക് മേൽ അല്ലാഹു ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളിൽ അവർ വഞ്ചിതരായി പോകുന്നു.

Zümer 39:50

ഇതേ വാക്ക് അവർക്ക് മുൻപുള്ള കാഫിറുകളും പറഞ്ഞിട്ടുണ്ട്. എന്നാൽ അവർ സമ്പാദിച്ചു വെച്ച സമ്പാദ്യങ്ങളോ സ്ഥാനമാനങ്ങളോ അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ല.

Zümer 39:51

അപ്പോൾ അവർ ചെയ്തു വെച്ച ബഹുദൈവാരാധനയുടെയും തിന്മകളുടെയും ദൂഷ്യഫലം അവർക്ക് ബാധിച്ചു. മുൻഗാമികൾക്ക് സംഭവിച്ചതു പോലെ, ബഹുദൈവാരാധനയും ശിർക്കും ചെയ്തു കൂട്ടി സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ച ഇക്കൂട്ടർക്കും തങ്ങളുടെ തിന്മകളുടെ ഫലം ബാധിക്കുന്നതാണ്. അവർക്ക് ഒരിക്കലും അല്ലാഹുവിൽ നിന്ന് രക്ഷപ്പെടാനോ, അവനെ പരാജയപ്പെടുത്താനോ സാധിക്കുകയില്ല.

Zümer 39:52

(എനിക്ക് അർഹതപ്പെട്ടതാണെന്ന് അറിയുന്നത് കൊണ്ടാണ് അല്ലാഹു എൻ്റെ മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നത് എന്ന്) പറഞ്ഞ ബഹുദൈവാരാധകർ അല്ലാഹുവാണ് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുന്നതെന്നും താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം ഇടുക്കമുള്ളതാക്കുന്നതെന്നും മനസ്സിലാക്കിയിട്ടില്ലേ?! (ഉപജീവനം വിശാലമാക്കപ്പെട്ടവർ) നന്ദി കാണിക്കുന്നുണ്ടോ അല്ല, നന്ദികേട് കാണിക്കുന്നുണ്ടോ എന്നും, (ഉപജീവനം ഇടുക്കപ്പെട്ടവർ) ക്ഷമിക്കുന്നുണ്ടോ അല്ല, അല്ലാഹുവിൻ്റെ വിധിയിൽ ദേഷ്യം പ്രകടിപ്പിക്കുകയാണോ ചെയ്യുന്നത് എന്നും പരീക്ഷിക്കുന്നതിനാണ് ഇത്. തീർച്ചയായും ഈ പറഞ്ഞ രൂപത്തിൽ (അല്ലാഹു) ഉപജീവനം വിശാലമാക്കുന്നതിലും ഇടുക്കമുള്ളതാക്കുന്നതിലും വിശ്വാസികളായ ജനങ്ങൾക്ക് അല്ലാഹുവിൻ്റെ സർവ്വനിയന്ത്രണം ബോധ്യപ്പെടുത്തുന്ന തെളിവുകളുണ്ട്. കാരണം, അവരാണ് അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം സ്വീകരിക്കുന്നവർ. എന്നാൽ കാഫിറുകളാകട്ടെ; അവർ ഈ ദൃഷ്ടാന്തങ്ങളെ അവഗണിച്ചു കൊണ്ടാണ് കടന്നു പോവുക.

Zümer 39:53

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനുള്ള ആരാധനയിൽ പങ്കാളികളെ നിശ്ചയിച്ചും, തിന്മകൾ ചെയ്തു കൂട്ടിയും സ്വദേഹളോട് അതിക്രമം പ്രവർത്തിച്ചവരേ! അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്നും, നിങ്ങളുടെ തിന്മകൾ അവൻ പൊറുത്തു തരുന്നതിൽ നിന്നും നിങ്ങൾ നിരാശരാകരുത്! തീർച്ചയായും തന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയ ഏതൊരാൾക്കും അല്ലാഹു അവൻ്റെ എല്ലാ തിന്മകളും പൊറുത്തു നൽകും. തീർച്ചയായും അവൻ തന്നെയാകുന്നു പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം).

Zümer 39:54

(സംഭവിച്ചു പോയ തെറ്റുകളിൽ) ഖേദത്തോടെ പശ്ചാത്തപിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചും നിങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങുകയും, അവന് കീഴൊതുങ്ങുകയും ചെയ്യുക. (ഇതെല്ലാം) അന്ത്യനാളിൽ അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾക്ക് വന്നെത്തുന്നതിന് മുൻപാകട്ടെ. (അവൻ്റെ ശിക്ഷ വന്നിറങ്ങിയാൽ) പിന്നെ നിങ്ങളുടെ വിഗ്രഹങ്ങളെയോ ബന്ധുക്കളെയോ സഹായികളായി നിങ്ങൾ കണ്ടെത്തുകയില്ല.

Zümer 39:55

ഖുർആനിനെ -നിങ്ങളുടെ രക്ഷിതാവ് അവൻ്റെ ദൂതൻറെ മേൽ അവതരിപ്പിച്ച ഏറ്റവും നല്ലതിനെ- നിങ്ങൾ പിൻപറ്റുക. അതിലെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുക. -നിങ്ങൾ പ്രതീക്ഷിക്കാത്ത അവസരത്തിൽ, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു കൊണ്ട് തയ്യാറെടുക്കാൻ കഴിയുന്നതിന് മുൻപ്- പൊടുന്നനെ ശിക്ഷ നിങ്ങളിലേക്ക് എത്തുന്നതിന് മുൻപാകട്ടെ (ഇതെല്ലാം).

Zümer 39:56

പരലോകത്ത് കടുത്ത നിരാശയിൽ ചിലർ ഇപ്രകാരം പറയാതിരിക്കുന്നതിന് നിങ്ങൾ (അല്ലാഹു കൽപ്പിച്ചത്) പ്രവർത്തിക്കുക. (അന്ന് അയാൾ പറയും:) നിഷേധവും തിന്മകളും കാരണത്താൽ അല്ലാഹുവിനുള്ള അനുസരണയിൽ ഞാൻ വരുത്തിയ വീഴ്ചയിലും, വിശ്വസിക്കുകയും (അല്ലാഹുവിനെ) അനുസരിക്കുകയും ചെയ്തവരെ പരിഹസിച്ചതിലും എനിക്കുള്ള ഖേദം എത്ര വലുതാണ്!

Zümer 39:57

അല്ലെങ്കിൽ അല്ലാഹുവിൻ്റെ വിധിയെ ന്യായീകരണമാക്കി പിടിച്ചു കൊണ്ട് ചിലർ ഇപ്രകാരം പറയാതിരിക്കുന്നതിന്: 'അല്ലാഹു എനിക്ക് നേർവഴി സ്വീകരിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ ഞാൻ അവനെ സൂക്ഷിക്കുന്നവരിൽ ഉൾപ്പെടുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുമായിരുന്നു.'

Zümer 39:58

അല്ലെങ്കിൽ ശിക്ഷ നേരിൽ കാണുന്ന വേളയിൽ 'എനിക്ക് ഒന്നു കൂടി ഇഹലോകത്തേക്ക് മടങ്ങിപ്പോകാൻ സാധിച്ചിരുന്നെങ്കിൽ, ഞാൻ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും, പ്രവർത്തനങ്ങൾ നന്നാക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുകയും ചെയ്യാം' എന്ന് ആശയോടെ ചിലർ പറയാതിരിക്കുന്നതിനും.

Zümer 39:59

നീ ജൽപ്പിച്ചതു പോലെ സന്മാർഗം സ്വപ്നം കാണുക എന്നതിലല്ല കാര്യം. എൻ്റെ ദൃഷ്ടാന്തങ്ങൾ നിനക്ക് ഉറപ്പായും വന്നെത്തിയിരുന്നു. അപ്പോൾ നീ അവയെ നിഷേധിച്ചു കളയുകയും, അഹങ്കാരം നടിക്കുകയും ചെയ്തു. അല്ലാഹുവിനെയും അവൻ്റെ ദൃഷ്ടാന്തങ്ങളെയും അവൻ്റെ ദൂതരെയും നിഷേധിക്കുന്നവരുടെ കൂട്ടത്തിലുമായിരുന്നു നീ.

Zümer 39:60

അന്ത്യനാളിൽ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവർ -അവന് പങ്കുകാരുണ്ടെന്നും സന്താനമുണ്ടെന്നും ജൽപ്പിച്ചവർ-; മുഖങ്ങൾ കറുത്തിരുണ്ട നിലയിൽ നിനക്കവരെ കാണാൻ കഴിയും. അവരുടെ ദൗർഭാഗ്യത്തിൻ്റെ അടയാളമാണത്. അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കാതെ അഹങ്കരിച്ചവർക്ക് നരകത്തിൽ വാസസ്ഥലമില്ലയോ?! അതെ! തീർച്ചയായും അവർക്കവിടെ വാസസ്ഥലമുണ്ട്.

Zümer 39:61

തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചവരെ അവരുടെ വിജയസ്ഥാനത്ത് -സ്വർഗത്തിൽ- പ്രവേശിപ്പിച്ചു കൊണ്ട് അല്ലാഹു രക്ഷപ്പെടുത്തും. ശിക്ഷ അവരെ സ്പർശിക്കുകയേ ഇല്ല. ഇഹലോകത്ത് അവർക്ക് നഷ്ടപ്പെട്ട വിഭവങ്ങളോർത്ത് അവരവിടെ ദുഃഖിക്കുകയുമില്ല.

Zümer 39:62

അല്ലാഹു എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചവനാകുന്നു. അവനല്ലാതെ മറ്റൊരു സ്രഷ്ടാവില്ല. എല്ലാത്തിനെയും സൂക്ഷിക്കുന്നവനും അവനാകുന്നു; അവയുടെയെല്ലാം കാര്യം അവൻ നിയന്ത്രിക്കുകയും, അവൻ ഉദ്ദേശിക്കുന്ന രൂപത്തിൽ അവയെ മാറ്റിമറിക്കുകയും ചെയ്യുന്നു.

Zümer 39:63

ആകാശങ്ങളിലെയും ഭൂമിയിലെയും അനുഗ്രഹ ഖജനാവുകളുടെ താക്കോലുകൾ അവൻ്റെ അധീനതയിൽ മാത്രമാകുന്നു. ഉദ്ദേശിക്കുന്നവർക്ക് അവ അവൻ നൽകുന്നു. ഉദ്ദേശിക്കുന്നവരിൽ നിന്ന് അവയെ അവൻ തടഞ്ഞു വെക്കുന്നു. അല്ലാഹുവിൻ്റെ ആയത്തുകളെ (ദൃഷ്ടാന്തങ്ങൾ) നിഷേധിച്ചവർ; അവർ തന്നെയാകുന്നു നഷ്ടക്കാർ. കാരണം ഇഹലോകത്ത് (ഇസ്ലാമിൽ) വിശ്വസിക്കാൻ അവർക്ക് സാധിച്ചില്ല. പരലോകത്താകട്ടെ; അവർ നരകത്തിൽ ശാശ്വതവാസികളായി പ്രവേശിക്കുന്നതുമാണ്.

Zümer 39:64

അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കുവാൻ നിന്നോട് കൽപ്പിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: അല്ലയോ നിങ്ങളുടെ രക്ഷിതാവിനെ കുറിച്ച് വിവരവുമില്ലാത്തവരേ! അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കാനാണോ നിങ്ങൾ എന്നോട് കൽപ്പിക്കുന്നത്?! അല്ലാഹുവല്ലാതെ മറ്റാരും ആരാധിക്കപ്പെടാൻ അർഹതയേ ഉള്ളവരല്ല. അതിനാൽ അല്ലാഹുവല്ലാത്ത ആരെയും ഒരിക്കലും ഞാൻ ആരാധിക്കുകയില്ല.

Zümer 39:65

അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കൾക്കും താങ്കൾക്ക് മുൻപുള്ള ദൂതന്മാർക്കും അല്ലാഹു ഇപ്രകാരം സന്ദേശം നൽകിയിരിക്കുന്നു: നിങ്ങളെങ്ങാനും അല്ലാഹുവിനോടൊപ്പം മറ്റാരെയെങ്കിലും ആരാധിച്ചാൽ നിങ്ങളുടെ സൽകർമ്മങ്ങളുടെ പ്രതിഫലം ഉറപ്പായും നിഷ്ഫലമായിത്തീരും. നിങ്ങളുടെ മതവിശ്വാസം നശിക്കുന്നതിലൂടെ ഇഹലോകത്തും, (അല്ലാഹുവിൻ്റെ) ശിക്ഷയിൽ പ്രവേശിക്കുന്നതിലൂടെ പരലോകത്തും നഷ്ടക്കാരിൽ ഉറപ്പായും നിങ്ങൾ ഉൾപ്പെടുകയും ചെയ്യും.

Zümer 39:66

അല്ല! നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനിൽ ഒരാളെയും നീ പങ്കുചേർക്കരുത്. അല്ലാഹു ചൊരിഞ്ഞു തന്ന അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരുടെ കൂട്ടത്തിൽ നീ ഉൾപ്പെടുകയും ചെയ്യുക.

Zümer 39:67

അല്ലാഹുവിന് കൽപ്പിച്ചു നൽകേണ്ട ആദരവ് ബഹുദൈവാരാധകർ അവന് കൽപ്പിച്ചു നൽകിയിട്ടില്ല. അതു കൊണ്ടാണല്ലോ അവർ അല്ലാഹുവിന് പുറമെയുള്ള ദുർബലരും അശക്തരുമായ സൃഷ്ടികളെ അവനോടൊപ്പം പങ്കു ചേർത്തത്? അല്ലാഹുവിൻ്റെ ശക്തിയെ കുറിച്ച് അവർ അശ്രദ്ധരാവുകയും ചെയ്തു. അതിൻ്റെ അടയാളങ്ങളിൽ ഒന്നാണ് പർവ്വതങ്ങളും വൃക്ഷങ്ങളും അരുവികളും സമുദ്രങ്ങളുമെല്ലാമുള്ള ഭൂമി മുഴുവൻ അന്ത്യനാളിൽ അല്ലാഹുവിൻ്റെ കൈപ്പിടിയിലായിരിക്കും എന്നത്. ഏഴ് ആകാശങ്ങൾ അവൻ്റെ വലതുകയ്യിൽ ചുരുട്ടിപ്പിടിച്ച നിലയിലുമായിരിക്കും. ബഹുദൈവാരാധകർ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.

Zümer 39:68

കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് അതിൽ ഊതുന്ന ദിവസം ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം മരിച്ചു വീഴും; മരിക്കരുതെന്ന് അല്ലാഹു നിശ്ചയിച്ചവരൊഴികെ. പിന്നീട് മലക്ക് ഒരിക്കൽ കൂടി പുനരുത്ഥാനത്തിനായി കാഹളത്തിൽ ഊതുമ്പോൾ അവർ മുഴുവനുമതാ എഴുന്നേൽക്കുന്നു. അല്ലാഹു തങ്ങളെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് (ആകാംക്ഷയോടെ) അവർ ഉറ്റുനോക്കുന്നു.

Zümer 39:69

തൻ്റെ അടിമകൾക്കിടയിൽ വിധി പ്രഖ്യാപിക്കുന്നതിനായി അല്ലാഹു വെളിവായാൽ ഭൂമി പ്രകാശിക്കും. ജനങ്ങളുടെ പ്രവർത്തനങ്ങളുടെ ഏടുകൾ നിവർത്തി വെക്കപ്പെടുകയും, നബിമാരും മുഹമ്മദ് നബി -ﷺ- യുടെ സമൂഹവും കൊണ്ടു വരപ്പെടുകയും ചെയ്യും. (അവർ) ഓരോ നബിമാർക്കും വേണ്ടി അവരുടെ സമൂഹങ്ങളുടെ വിഷയത്തിൽ സാക്ഷി പറയും. അല്ലാഹു അവർക്കെല്ലാമിടയിൽ വിധി പ്രഖ്യാപിക്കുകയും ചെയ്യും. അന്നേ ദിവസം അവരോടാരോടും അനീതി കാണിക്കപ്പെടുകയില്ല. ഒരു മനുഷ്യൻ്റെയും തിന്മ വർദ്ധിപ്പിക്കപ്പെടുകയോ, നന്മ കുറക്കപ്പെടുകയോ ഇല്ല.

Zümer 39:70

അല്ലാഹു എല്ലാവർക്കും അവരുടെ പ്രതിഫലം -നന്മയാകട്ടെ തിന്മയാകട്ടെ- പൂർത്തീകരിച്ചു നൽകും. അല്ലാഹു അവർ പ്രവർത്തിച്ചതിനെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു. അവരുടെ പ്രവർത്തനങ്ങളിലെ നന്മയോ തിന്മയോ ഒന്നും അല്ലാഹുവിന് അവ്യക്തമാവുകയില്ല. ഈ ദിവസം അവരുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവർക്കവൻ നൽകുന്നതുമാണ്.

Zümer 39:71

അല്ലാഹുവിനെ നിഷേധിച്ചവരെ മലക്കുകൾ നരകത്തിലേക്ക് നിന്ദ്യരായ നിലക്ക് കൂട്ടംകൂട്ടമായി തെളിക്കും. അങ്ങനെ അവർ നരകത്തിൻ്റെ അടുക്കൽ എത്തിയാൽ നരകം ഏൽപ്പിക്കപ്പെട്ടിട്ടുള്ള അതിൻ്റെ കാവൽക്കാരായ മലക്കുകൾ നരകവാതിലുകൾ തുറക്കും. ആക്ഷേപങ്ങൾ ചൊരിഞ്ഞു കൊണ്ടായിരിക്കും അവരെ മലക്കുകൾ വരവേൽക്കുക; അവർ പറയും: നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെയുള്ള നബിമാർ അവരുടെ മേൽ അവതരിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ ആയത്തുകൾ നിങ്ങൾക്ക് പാരായണം ചെയ്തു കേൾപ്പിച്ചു കൊണ്ടും, അന്ത്യനാളിലെ കടുത്ത ശിക്ഷയെ കുറിച്ച് താക്കീത് ചെയ്തു കൊണ്ടും നിങ്ങളിലേക്ക് വന്നിട്ടില്ലേ?! തങ്ങളുടെ (സ്വന്തം തെറ്റുകൾ) അംഗീകരിച്ചു കൊണ്ട് (അല്ലാഹുവിനെ) നിഷേധിച്ചവർ പറയും: അതെ! അതെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാൽ ശിക്ഷയുടെ വചനം (അല്ലാഹുവിനെ) നിഷേധിച്ചവരുടെ മേൽ സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഞങ്ങളാകട്ടെ, (അല്ലാഹുവിനെ) നിഷേധിക്കുന്നവരുമായിരുന്നു.

Zümer 39:72

അവരുടെ മേൽ അപമാനഭാരം ചൊരിഞ്ഞു കൊണ്ടും, അല്ലാഹുവിൻ്റെ കാരുണ്യത്തെ ഇനിയൊരിക്കലും പ്രതീക്ഷിക്കേണ്ടതില്ലെന്ന നിരാശ പകർന്നു നൽകിയും, നരകത്തിൽ നിന്നൊരിക്കലും പുറത്തു കടക്കാൻ സാധിക്കില്ലെന്ന് അറിയിച്ചു കൊണ്ടും അവരോട് പറയപ്പെടും: നരകത്തിൻ്റെ വാതിലുകളിലൂടെ പ്രവേശിച്ചു കൊള്ളുക. അതിൽ എന്നെന്നും നിങ്ങൾ നിത്യവാസികളായിരിക്കും. സത്യത്തിന് നേർക്ക് അഹങ്കാരം നടിക്കുകയും, ഔന്നത്യം കാണിക്കുകയും ചെയ്തവരുടെ വാസസ്ഥലം എത്ര മോശവും വൃത്തികെട്ടതുമായിരിക്കുന്നു.

Zümer 39:73

അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച, (അല്ലാഹുവിൽ) വിശ്വസിച്ചവരെ മലക്കുകൾ സ്വർഗത്തിലേക്ക് സൗമ്യതയോടെ ആനയിക്കും. അവർ സ്വർഗത്തിൻ്റെ അടുക്കൽ വന്നെത്തിയാൽ അതിൻ്റെ കവാടങ്ങൾ അവർക്ക് വേണ്ടി തുറക്കപ്പെടും. സ്വർഗം ഏൽപ്പിക്കപ്പെട്ട മലക്കുകൾ അവരോട് പറയും: എല്ലാ ഉപദ്രവങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷയുണ്ടാകട്ടെ! നിങ്ങളുടെ ഹൃദയങ്ങളും പ്രവർത്തനങ്ങളും ശുദ്ധമായിരുന്നു. അതിനാൽ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക; എന്നെന്നേക്കുമായി നിങ്ങളതിൽ വസിക്കുന്നവരാകുന്നു.

Zümer 39:74

സ്വർഗത്തിൽ പ്രവേശിച്ചാൽ (അല്ലാഹുവിൽ) വിശ്വസിച്ചവർ പറയും: തൻ്റെ ദൂതന്മാരുടെ വാക്കുകളിലൂടെ നമുക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയ അല്ലാഹുവിന് സർവ്വസ്തുതികളും. നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്ന് അവൻ നമുക്ക് വാഗ്ദാനം നൽകിയിരുന്നു. ഈ സ്വർഗഭൂമി അവൻ നമുക്ക് അനന്തരം നൽകിയിരിക്കുന്നു. നമുക്ക് ഇഷ്ടമുള്ളിടത്തെല്ലാം ഇവിടെ നമുക്ക് വസിക്കാം. തങ്ങളുടെ രക്ഷിതാവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവരുടെ പ്രതിഫലം എത്ര വിശിഷ്ടമായിരിക്കുന്നു!

Zümer 39:75

സാക്ഷ്യം വഹിക്കപ്പെടുന്ന പ്രസ്തുത ദിനത്തിൽ മലക്കുകൾ അല്ലാഹുവിൻ്റെ സിംഹാസനത്തെ വലയം ചെയ്തിരിക്കും. അവർ അല്ലാഹുവിന് അനുയോജ്യമല്ലാത്ത -നിഷേധികളുടെ ജൽപ്പനങ്ങളിൽ നിന്ന്- അവനെ പരിശുദ്ധപ്പെടുത്തുന്നുണ്ടായിരിക്കും. സർവസൃഷ്ടികൾക്കുമിടയിൽ അല്ലാഹു നീതിപൂർവ്വം വിധി കൽപ്പിക്കും. അങ്ങനെ ആദരിക്കപ്പെടേണ്ടവർ ആദരിക്കപ്പെടുകയും, ശിക്ഷിക്കപ്പെടേണ്ടവർ ശിക്ഷിക്കപ്പെടുകയും ചെയ്യും. '(അല്ലാഹുവിൽ) വിശ്വസിച്ചവരായ ദാസന്മാർക്ക് കാരുണ്യവും, നിഷേധികൾക്ക് ശിക്ഷയും വിധിച്ചു എന്നതിൽ സർവ്വ സൃഷ്ടികളുടെയും രക്ഷിതാവിന് എല്ലാ സ്തുതികളും' എന്ന് പറയപ്പെടും.