Malayalam Abridged Explanation of the Quran — Ankebut 29:1 – Sebe' 34:54
Contents
- Ankebut 29:1
- Ankebut 29:2
- Ankebut 29:3
- Ankebut 29:4
- Ankebut 29:5
- Ankebut 29:6
- Ankebut 29:7
- Ankebut 29:8
- Ankebut 29:9
- Ankebut 29:10
- Ankebut 29:11
- Ankebut 29:12
- Ankebut 29:13
- Ankebut 29:14
- Ankebut 29:15
- Ankebut 29:16
- Ankebut 29:17
- Ankebut 29:18
- Ankebut 29:19
- Ankebut 29:20
- Ankebut 29:21
- Ankebut 29:22
- Ankebut 29:23
- Ankebut 29:24
- Ankebut 29:25
- Ankebut 29:26
- Ankebut 29:27
- Ankebut 29:28
- Ankebut 29:29
- Ankebut 29:30
- Ankebut 29:31
- Ankebut 29:32
- Ankebut 29:33
- Ankebut 29:34
- Ankebut 29:35
- Ankebut 29:36
- Ankebut 29:37
- Ankebut 29:38
- Ankebut 29:39
- Ankebut 29:40
- Ankebut 29:41
- Ankebut 29:42
- Ankebut 29:43
- Ankebut 29:44
- Ankebut 29:45
- Ankebut 29:46
- Ankebut 29:47
- Ankebut 29:48
- Ankebut 29:49
- Ankebut 29:50
- Ankebut 29:51
- Ankebut 29:52
- Ankebut 29:53
- Ankebut 29:54
- Ankebut 29:55
- Ankebut 29:56
- Ankebut 29:57
- Ankebut 29:58
- Ankebut 29:59
- Ankebut 29:60
- Ankebut 29:61
- Ankebut 29:62
- Ankebut 29:63
- Ankebut 29:64
- Ankebut 29:65
- Ankebut 29:66
- Ankebut 29:67
- Ankebut 29:68
- Ankebut 29:69
- Rum 30:1
- Rum 30:2
- Rum 30:3
- Rum 30:4
- Rum 30:5
- Rum 30:6
- Rum 30:7
- Rum 30:8
- Rum 30:9
- Rum 30:10
- Rum 30:11
- Rum 30:12
- Rum 30:13
- Rum 30:14
- Rum 30:15
- Rum 30:16
- Rum 30:17
- Rum 30:18
- Rum 30:19
- Rum 30:20
- Rum 30:21
- Rum 30:22
- Rum 30:23
- Rum 30:24
- Rum 30:25
- Rum 30:26
- Rum 30:27
- Rum 30:28
- Rum 30:29
- Rum 30:30
- Rum 30:31
- Rum 30:32
- Rum 30:33
- Rum 30:34
- Rum 30:35
- Rum 30:36
- Rum 30:37
- Rum 30:38
- Rum 30:39
- Rum 30:40
- Rum 30:41
- Rum 30:42
- Rum 30:43
- Rum 30:44
- Rum 30:45
- Rum 30:46
- Rum 30:47
- Rum 30:48
- Rum 30:49
- Rum 30:50
- Rum 30:51
- Rum 30:52
- Rum 30:53
- Rum 30:54
- Rum 30:55
- Rum 30:56
- Rum 30:57
- Rum 30:58
- Rum 30:59
- Rum 30:60
- Lukman 31:1
- Lukman 31:2
- Lukman 31:3
- Lukman 31:4
- Lukman 31:5
- Lukman 31:6
- Lukman 31:7
- Lukman 31:8
- Lukman 31:9
- Lukman 31:10
- Lukman 31:11
- Lukman 31:12
- Lukman 31:13
- Lukman 31:14
- Lukman 31:15
- Lukman 31:16
- Lukman 31:17
- Lukman 31:18
- Lukman 31:19
- Lukman 31:20
- Lukman 31:21
- Lukman 31:22
- Lukman 31:23
- Lukman 31:24
- Lukman 31:25
- Lukman 31:26
- Lukman 31:27
- Lukman 31:28
- Lukman 31:29
- Lukman 31:30
- Lukman 31:31
- Lukman 31:32
- Lukman 31:33
- Lukman 31:34
- Secde 32:1
- Secde 32:2
- Secde 32:3
- Secde 32:4
- Secde 32:5
- Secde 32:6
- Secde 32:7
- Secde 32:8
- Secde 32:9
- Secde 32:10
- Secde 32:11
- Secde 32:12
- Secde 32:13
- Secde 32:14
- Secde 32:15
- Secde 32:16
- Secde 32:17
- Secde 32:18
- Secde 32:19
- Secde 32:20
- Secde 32:21
- Secde 32:22
- Secde 32:23
- Secde 32:24
- Secde 32:25
- Secde 32:26
- Secde 32:27
- Secde 32:28
- Secde 32:29
- Secde 32:30
- Ahzab 33:1
- Ahzab 33:2
- Ahzab 33:3
- Ahzab 33:4
- Ahzab 33:5
- Ahzab 33:6
- Ahzab 33:7
- Ahzab 33:8
- Ahzab 33:9
- Ahzab 33:10
- Ahzab 33:11
- Ahzab 33:12
- Ahzab 33:13
- Ahzab 33:14
- Ahzab 33:15
- Ahzab 33:16
- Ahzab 33:17
- Ahzab 33:18
- Ahzab 33:19
- Ahzab 33:20
- Ahzab 33:21
- Ahzab 33:22
- Ahzab 33:23
- Ahzab 33:24
- Ahzab 33:25
- Ahzab 33:26
- Ahzab 33:27
- Ahzab 33:28
- Ahzab 33:29
- Ahzab 33:30
- Ahzab 33:31
- Ahzab 33:32
- Ahzab 33:33
- Ahzab 33:34
- Ahzab 33:35
- Ahzab 33:36
- Ahzab 33:37
- Ahzab 33:38
- Ahzab 33:39
- Ahzab 33:40
- Ahzab 33:41
- Ahzab 33:42
- Ahzab 33:43
- Ahzab 33:44
- Ahzab 33:45
- Ahzab 33:46
- Ahzab 33:47
- Ahzab 33:48
- Ahzab 33:49
- Ahzab 33:50
- Ahzab 33:51
- Ahzab 33:52
- Ahzab 33:53
- Ahzab 33:54
- Ahzab 33:55
- Ahzab 33:56
- Ahzab 33:57
- Ahzab 33:58
- Ahzab 33:59
- Ahzab 33:60
- Ahzab 33:61
- Ahzab 33:62
- Ahzab 33:63
- Ahzab 33:64
- Ahzab 33:65
- Ahzab 33:66
- Ahzab 33:67
- Ahzab 33:68
- Ahzab 33:69
- Ahzab 33:70
- Ahzab 33:71
- Ahzab 33:72
- Ahzab 33:73
- Sebe' 34:1
- Sebe' 34:2
- Sebe' 34:3
- Sebe' 34:4
- Sebe' 34:5
- Sebe' 34:6
- Sebe' 34:7
- Sebe' 34:8
- Sebe' 34:9
- Sebe' 34:10
- Sebe' 34:11
- Sebe' 34:12
- Sebe' 34:13
- Sebe' 34:14
- Sebe' 34:15
- Sebe' 34:16
- Sebe' 34:17
- Sebe' 34:18
- Sebe' 34:19
- Sebe' 34:20
- Sebe' 34:21
- Sebe' 34:22
- Sebe' 34:23
- Sebe' 34:24
- Sebe' 34:25
- Sebe' 34:26
- Sebe' 34:27
- Sebe' 34:28
- Sebe' 34:29
- Sebe' 34:30
- Sebe' 34:31
- Sebe' 34:32
- Sebe' 34:33
- Sebe' 34:34
- Sebe' 34:35
- Sebe' 34:36
- Sebe' 34:37
- Sebe' 34:38
- Sebe' 34:39
- Sebe' 34:40
- Sebe' 34:41
- Sebe' 34:42
- Sebe' 34:43
- Sebe' 34:44
- Sebe' 34:45
- Sebe' 34:46
- Sebe' 34:47
- Sebe' 34:48
- Sebe' 34:49
- Sebe' 34:50
- Sebe' 34:51
- Sebe' 34:52
- Sebe' 34:53
- Sebe' 34:54
Ankebut 29:1
അലിഫ് ലാം മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Ankebut 29:2
ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറഞ്ഞതിനാൽ മാത്രം അവരാ പറഞ്ഞതിൻ്റെ സത്യസന്ധത -അവർ യഥാർഥ വിശ്വാസികൾ തന്നെയാണോ എന്ന്- പരീക്ഷിക്കപ്പെടാതെ വിട്ടേക്കപ്പെടുമെന്ന് ജനങ്ങൾ ധരിച്ചിരിക്കുകയാണോ?! എന്നാൽ അവർ ധരിച്ചതു പോലെയല്ല കാര്യം.
Ankebut 29:3
അവർക്ക് മുൻപുള്ളവരെ നാം പരീക്ഷിച്ചിട്ടുണ്ട്. എല്ലാവർക്കും പ്രകടമായി അറിയാവുന്ന രൂപത്തിലും, തങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധർ ആരായിരുന്നുവെന്നും, കള്ളന്മാർ ആരായിരുന്നെന്നും നിങ്ങൾക്ക് വ്യക്തമാവുകയും ചെയ്യുന്ന നിലക്ക് അല്ലാഹു (അവരുടെ സത്യസന്ധത) അറിയുന്നതാണ്.
Ankebut 29:4
അതല്ല, ബഹുദൈവാരാധനയും മറ്റും പോലുള്ള തിന്മകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർ ധരിച്ചു വെച്ചിരിക്കുന്നത് അവർക്ക് നമ്മെ പരാജയപ്പെടുത്താൻ കഴിയുമെന്നും, നമ്മുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്നുമാണോ?! എങ്കിൽ അവർ തീരുമാനിച്ചിരിക്കുന്ന ഈ തീരുമാനം എത്ര മോശമായിരിക്കുന്നു. അവർക്കൊരിക്കലും അല്ലാഹുവിനെ പരാജയപ്പെടുത്തുക സാധ്യമല്ല. തങ്ങളുടെ നിഷേധത്തിലായിരിക്കെ മരണപ്പെടുകയാണെങ്കിൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും അവർക്ക് സാധിക്കുകയില്ല.
Ankebut 29:5
ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തൻ്റെ പ്രതിഫലത്തിനായി അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും അല്ലാഹു അതിനായി നിശ്ചയിച്ച അവധി അടുത്തു തന്നെ വന്നെത്തുമെന്ന് അവൻ അറിഞ്ഞു കൊള്ളട്ടെ. അല്ലാഹു അവൻ്റെ അടിമകളുടെ സംസാരം എല്ലാം കേൾക്കുന്നവനും (സമീഅ്), അവരുടെ പ്രവർത്തനങ്ങളെല്ലാം അറിയുന്നവനും (അലീം) ആകുന്നു. അതിൽ ഒന്നും തന്നെ അവന് വിട്ടുപോവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവർക്കവൻ നൽകുന്നതുമാണ്.
Ankebut 29:6
ആരെങ്കിലും സ്വന്തത്തെ നന്മകൾ പ്രവർത്തിക്കുന്നതിനും, തിന്മകളിൽ നിന്ന് അകന്നു നിൽക്കുന്നതിനും പ്രേരിപ്പിക്കുവാൻ കഠിനപരിശ്രമം നടത്തുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്താൽ അവൻ തൻ്റെ സ്വന്തത്തിന് വേണ്ടി തന്നെയാകുന്നു കഠിനപരിശ്രമം നടത്തുന്നത്. കാരണം, അതിൻ്റെയെല്ലാം ഗുണഫലങ്ങൾ അവന് തന്നെയാണ് ലഭിക്കുക. അല്ലാഹു എല്ലാ സൃഷ്ടികളിൽ നിന്നും പരിപൂർണ്ണ ധന്യനാകുന്നു; അവരുടെ നന്മകൾ അവനെന്തെങ്കിലും അധികരിപ്പിക്കുകയോ, അവരുടെ തിന്മകൾ അവനെന്തെങ്കിലും കുറവ് വരുത്തുകയോ ഇല്ല.
Ankebut 29:7
(അല്ലാഹുവിൽ) വിശ്വസിക്കുകയും നമ്മുടെ പരീക്ഷണങ്ങളിൽ ക്ഷമയോടെ നിലയുറപ്പിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവർ ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവരുടെ തിന്മകൾ നാം മായ്ച്ചു കളയുകയും, അവർക്ക് ഇഹലോകത്ത് പ്രവർത്തിച്ചു കൊണ്ടിരുന്നതിൽ ഏറ്റവും നല്ലതിനുള്ള പ്രതിഫലം അവർക്ക് നാം നൽകുന്നതുമാണ്.
Ankebut 29:8
തൻ്റെ മാതാപിതാക്കളോട് നന്മ ചെയ്യുവാനും, അവരോട് നന്മയിൽ വർത്തിക്കാനും മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേർക്കാൻ നിൻ്റെ മാതാപിതാക്കളെങ്ങാനും നിന്നെ നിർബന്ധിക്കുന്നുവെങ്കിൽ -ഓ മനുഷ്യാ!- അവരെ അക്കാര്യത്തിൽ നീ അനുസരിക്കരുത്. സഅ്ദുബ്നു അബീ വഖാസ്വിന് അദ്ദേഹത്തിൻ്റെ മാതാവുമായി സംഭവിച്ചതു പോലെ. കാരണം സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് ഒരു സൃഷ്ടിയെയും അനുസരിക്കാൻ പാടില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ എന്നിലേക്ക് മാത്രമാണ് നിങ്ങളുടെ മടക്കം. ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് അപ്പോൾ ഞാൻ നിങ്ങളെ അറിയിക്കുന്നതും, അതിനുള്ള പ്രതിഫലം നിങ്ങൾക്ക് നൽകുന്നതുമാണ്.
Ankebut 29:9
അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സച്ചരിതരുടെ കൂട്ടത്തിൽ നാം ഉൾപ്പെടുത്തുക തന്നെ ചെയ്യുന്നതാണ്. അങ്ങനെ അവരോടൊപ്പം ഇവരെ നാം ഒരുമിച്ചു കൂട്ടുകയും, അവർക്ക് നൽകുന്ന പ്രതിഫലം ഇവർക്ക് നാം നൽകുകയും ചെയ്യുന്നതാണ്.
Ankebut 29:10
ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. (അല്ലാഹുവിനെ) നിഷേധിച്ചവർ (അല്ലാഹുവിൽ) വിശ്വസിച്ചതിൻ്റെ പേരിൽ അവരെ ഉപദ്രവിച്ചാൽ ഇവരുടെ ശിക്ഷയെ അവർ അല്ലാഹുവിൻ്റെ ശിക്ഷ പോലെ കാണും. അങ്ങനെ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്ന് അവർ പുറത്തു കടക്കുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരോട് അവർ യോജിക്കുകയും ചെയ്യും. ഇനി അല്ലാഹുവിൽ നിന്ന് അങ്ങേക്ക് എന്തെങ്കിലും വിജയം ലഭിച്ചാലാകട്ടെ; -അല്ലാഹുവിൻ്റെ റസൂലേ!- അവർ പറയും: മുഅ്മിനുകളെ! ഞങ്ങളും നിങ്ങളോടൊപ്പം അല്ലാഹുവിൽ വിശ്വസിച്ചിരുന്നവരായിരുന്നല്ലോ! എന്നാൽ മനുഷ്യരുടെ ഹൃദയങ്ങൾക്കുള്ളിലുള്ളത് അറിയുന്നവനല്ലയോ അല്ലാഹു?! അവരുടെ ഹൃദയങ്ങളിലുള്ള വിശ്വാസവും നിഷേധവും അവന് അവ്യക്തമാവുകയില്ല. അപ്പോൾ ; അവരെക്കാൾ അവരുടെ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു അല്ലാഹു എന്നിരിക്കെ എങ്ങനെയാണ് തങ്ങളുടെ ഹൃദയങ്ങളിലുള്ളത് അവർ അല്ലാഹുവിനെ അറിയിക്കുക?!
Ankebut 29:11
അല്ലാഹുവിൽ യഥാർത്ഥ വിശ്വാസമുള്ളവർ ആരെന്ന് അല്ലാഹു അറിയുക തന്നെ ചെയ്യും. വിശ്വാസം പുറമേക്ക് പ്രകടിപ്പിക്കുകയും നിഷേധം മനസ്സിൽ ഒളിപ്പിക്കുകയും ചെയ്യുന്ന കപടവിശ്വാസികളെയും അല്ലാഹു അറിയുക തന്നെ ചെയ്യും.
Ankebut 29:12
അല്ലാഹുവിൽ മാത്രം വിശ്വസിച്ചവരോട് (അല്ലാഹുവിനെ) നിഷേധിച്ചവർ പറഞ്ഞു: നിങ്ങൾ ഞങ്ങൾ നിലകൊള്ളുന്ന ഞങ്ങളുടെ മതം പിൻപറ്റുക. നിങ്ങളുടെ തിന്മകൾ ഞങ്ങൾ വഹിച്ചു കൊള്ളാം. നിങ്ങൾക്ക് വേണ്ടി അതിനുള്ള പ്രതിഫലം ഞങ്ങൾ ഏറ്റുവാങ്ങി കൊള്ളാം. അവരുടെ തെറ്റുകളിൽ നിന്ന് ഒന്നും തന്നെ ഇവർ വഹിക്കുന്നതല്ല. തീർച്ചയായും അവർ ഈ പറയുന്നതെല്ലാം കളവ് തന്നെയാകുന്നു.
Ankebut 29:13
തങ്ങളുടെ നിരർത്ഥകമായ ആദർശത്തിലേക്ക് ക്ഷണിക്കുന്ന ഈ ബഹുദൈവാരാധകർ അവർ ചെയ്തു കൂട്ടിയ തെറ്റുകൾ വഹിക്കുക തന്നെ ചെയ്യും. അതോടൊപ്പം അവരുടെ പ്രബോധനം സ്വീകരിച്ചവരുടെ പാപഭാരവും അവർ വഹിക്കുക തന്നെ ചെയ്യും; അവരെ പിൻപറ്റിയവരുടെ തെറ്റുകളിൽ നിന്ന് അതു കൊണ്ട് ഒരു കുറവും സംഭവിക്കുകയുമില്ല. ഇഹലോകത്തായിരിക്കെ അവർ കെട്ടിച്ചമച്ചിരുന്ന അസത്യങ്ങളെ കുറിച്ച് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്.
Ankebut 29:14
നൂഹിനെ അദ്ദേഹത്തിൻ്റെ ജനതയിലേക്കുള്ള ദൂതനായി നാം നിയോഗിച്ചു. അദ്ദേഹം 950 വർഷം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ട് അവർക്കിടയിൽ വസിച്ചു. അപ്പോൾ അവർ അദ്ദേഹത്തെ കളവാക്കുകയും, തങ്ങളുടെ നിഷേധത്തിൽ തന്നെ തുടരുകയും ചെയ്തു. അങ്ങനെ അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്തതിനാൽ പ്രളയം അവരെ പിടികൂടുകയും, അവർ മുങ്ങിനശിക്കുകയും ചെയ്തു.
Ankebut 29:15
എന്നിട്ട് നൂഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും മുങ്ങിമരിക്കാതെ കപ്പലിൽ നാം രക്ഷപ്പെടുത്തി. കപ്പലിനെ ജനങ്ങൾക്ക് ഗുണപാഠം ഉൾക്കൊള്ളാനുള്ള ഒരു പാഠമാക്കി നാം മാറ്റുകയും ചെയ്തു.
Ankebut 29:16
അല്ലാഹുവിൻ്റെ റസൂലേ! ഇബ്രാഹീമിൻ്റെ ചരിത്രം താങ്കൾ സ്മരിക്കുക. അദ്ദേഹം തൻ്റെ സമൂഹത്തോട് പറഞ്ഞ സന്ദർഭം: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിൻ്റെ ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. ഈ കൽപ്പിക്കപ്പെട്ട കാര്യം (പിൻപറ്റുന്നതാണ്) നിങ്ങൾക്ക് ഉത്തമം; നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ.
Ankebut 29:17
അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾ ആരാധിക്കുന്നത് ഒരുപകാരമോ ഉപദ്രവമോ ഒന്നും ചെയ്യാത്ത വിഗ്രഹങ്ങളെ ആകുന്നു. അവക്ക് ആരാധന അർഹിക്കുന്നുവെന്ന് ജൽപ്പിക്കുന്നതിലൂടെ കള്ളം കെട്ടിച്ചമക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവർ നിങ്ങൾക്ക് എന്തെങ്കിലും ഉപജീവനം ഉടമപ്പെടുത്തുകയോ, നിങ്ങൾക്ക് ഉപജീവനം നൽകുകയോ ചെയ്യുന്നില്ല. അതിനാൽ അല്ലാഹുവിങ്കൽ നിങ്ങൾ ഉപജീവനം തേടുക; അവനാകുന്നു എല്ലാവർക്കും ഉപജീവനം നൽകുന്നവൻ. അല്ലാഹുവിനെ മാത്രം നിങ്ങൾ ആരാധിക്കുകയും, അവൻ നിങ്ങൾക്ക് മേൽ അനുഗ്രഹമായി ചൊരിഞ്ഞു തന്ന അവൻ്റെ ഉപജീവനത്തിന് നിങ്ങൾ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക. അവങ്കലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടങ്ങിച്ചെല്ലുന്നത്. അല്ലാതെ നിങ്ങളുടെ വിഗ്രഹങ്ങളുടെ അടുത്തേക്കല്ല.
Ankebut 29:18
അല്ലയോ ബഹുദൈവാരാധകരേ! മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നതിനെ നിങ്ങൾ നിഷേധിക്കുകയാണെങ്കിൽ നിങ്ങൾക്ക് മുൻപും സമൂഹങ്ങൾ -നൂഹിൻ്റെ ജനതയും ആദ്, ഥമൂദ് ജനതകളും- നിഷേധിച്ചു തള്ളിയിട്ടുണ്ട്. അല്ലാഹുവിൻ്റെ റസൂലിൻ്റെ -ﷺ- മേൽ വ്യക്തമായി എത്തിച്ചു നൽകുക എന്നത് മാത്രമേ ബാധ്യതയുള്ളൂ. അവിടുത്തോട് അല്ലാഹു കൽപ്പിച്ചത് നിങ്ങൾക്ക് അവിടുന്ന് എത്തിച്ചു തരികയും ചെയ്തിട്ടുണ്ട്.
Ankebut 29:19
അല്ലാഹു എങ്ങനെയാണ് സൃഷ്ടിപ്പ് ആദ്യമായി ആരംഭിക്കുന്നതെന്നും, പിന്നീട് അവയെല്ലാം നശിച്ചു പോയതിന് ശേഷം എങ്ങനെയാണ് അവൻ (സൃഷ്ടിപ്പ്) ആവർത്തിക്കുന്നത് എന്നും ഈ നിഷേധികൾ ആലോചിക്കുന്നില്ലേ?! തീർച്ചയായും അല്ലാഹുവിന് അതെല്ലാം എളുപ്പമാകുന്നു. അവൻ സർവ്വശക്തനാകുന്നു; യാതൊരു കാര്യവും അവന് അസാധ്യമല്ല.
Ankebut 29:20
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുകയും, എങ്ങനെയാണ് അല്ലാഹു സൃഷ്ടിപ്പ് ആരംഭിക്കുകയും ചെയ്തതെന്ന് ചിന്തിക്കുകയും ചെയ്യുക. അതിന് ശേഷം അല്ലാഹു ജനങ്ങൾക്ക് അവരുടെ മരണശേഷം രണ്ടാമത് -വിചാരണക്കും പ്രതിഫലത്തിനുമായി- ജീവൻ നൽകുകയും ചെയ്യും. തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊന്നും അസാധ്യമാവുകയില്ല. ജനങ്ങളെ ആദ്യം സൃഷ്ടിക്കുക എന്നത് അവന് അസാധ്യമായില്ലെന്ന പോലെ അവരെ ഉയിർത്തെഴുന്നേൽപ്പിക്കുക എന്നതും അവന് അസാധ്യമാവുകയില്ല.
Ankebut 29:21
തൻ്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്നവരെ നീതിപൂർവ്വം അവൻ ശിക്ഷിക്കുന്നു. തൻ്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് മേൽ തൻ്റെ ഔദാര്യമായി അവൻ കാരുണ്യം ചൊരിയുകയും ചെയ്യുന്നു. നിങ്ങളുടെ ഖബറുകളിൽ നിന്ന് ജീവനുള്ളവരായി നിങ്ങളെ അവൻ പുനരുജ്ജീവിപ്പിച്ച ശേഷം അവനിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണക്കായി നിങ്ങൾ മടങ്ങുന്നത്.
Ankebut 29:22
നിങ്ങളുടെ രക്ഷിതാവിനെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കുകയില്ല. ഭൂമിയിലോ ആകാശത്തോ അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനും കഴിയില്ല. അല്ലാഹുവിന് പുറമെ നിങ്ങളുടെ കാര്യങ്ങളെല്ലാം ഏറ്റെടുക്കാൻ ഒരു രക്ഷാധികാരിയോ, അവന് പുറമെ നിങ്ങളുടെ ശിക്ഷ എടുത്തു മാറ്റാൻ ഒരു സഹായിയോ നിങ്ങൾക്കില്ല.
Ankebut 29:23
അല്ലാഹുവിൻ്റെ ആയത്തുകളെയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവനെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ചവർ; അവർ എൻ്റെ കാരുണ്യത്തിൽ നിന്ന് നിരാശരായിരിക്കുന്നു. അതിനാൽ അവരുടെ നിഷേധം കാരണത്താൽ ഒരിക്കലും അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. വേദനാജനകമായ ശിക്ഷ പരലോകത്ത് അക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്.
Ankebut 29:24
അല്ലാഹുവിനെ മാത്രം ആരാധിക്കൂ എന്നും, അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കൂ എന്നുമുള്ള ഇബ്രാഹീമിൻ്റെ കൽപ്പനക്ക് മറുപടിയായി അവർ പറഞ്ഞത് ഇതു മാത്രമാണ്: "ഇവനെ നിങ്ങൾ കൊന്നു കളയുക. അല്ലെങ്കിൽ അഗ്നിയിലേക്ക് എറിഞ്ഞു കളയുക. അങ്ങനെ നിങ്ങളുടെ ആരാധ്യന്മാരെ നിങ്ങൾ സഹായിക്കുക." അപ്പോൾ അല്ലാഹു അദ്ദേഹത്തെ ആ അഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തി. തീർച്ചയായും അവരദ്ദേഹത്തെ അഗ്നിയിൽ എറിഞ്ഞതിന് ശേഷം അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തി എന്നതിൽ (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനങ്ങൾക്ക് ധാരാളം ഗുണപാഠങ്ങളുണ്ട്. കാരണം അവരാകുന്നു ഗുണപാഠങ്ങളിൽ നിന്ന് ഉപകാരമെടുക്കുന്നവർ.
Ankebut 29:25
ഇബ്രാഹീം -عَلَيْهِ السَّلَامُ- തൻ്റെ ജനതയോട് പറഞ്ഞു: ഇഹലോകത്ത് വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ പരസ്പരം സ്നേഹിച്ചും ഒരുമിച്ചും കഴിയുന്നതിന് വേണ്ടി മാത്രമാണ് അവയെ നിങ്ങൾ ആരാധ്യന്മാരായി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങൾക്കിടയിലുള്ള പരസ്പര സ്നേഹമെല്ലാം അവസാനിക്കുന്നതാണ്. അവിടെ ശിക്ഷ നേരിൽ കണ്ടുകഴിഞ്ഞാൽ നിങ്ങൾ പരസ്പരം ബന്ധമൊഴിയുന്നതും, അങ്ങോട്ടുമിങ്ങോട്ടും ശാപവാക്കുകൾ ചൊരിയുന്നതുമാണ്. നിങ്ങൾ ചെന്നുചേരുന്ന സങ്കേതമാകട്ടെ നരകവുമായിരിക്കും. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ തടുക്കുന്ന സഹായികളാരും നിങ്ങൾക്കുണ്ടായിരിക്കുകയില്ല. അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളിൽ നിന്നോ, അവരല്ലാത്തവരിൽ നിന്നോ ഒരു സഹായിയെ നിങ്ങൾക്ക് ലഭിക്കുകയില്ല.
Ankebut 29:26
അപ്പോൾ ലൂത്വ് -عَلَيْهِ السَّلَامُ- അദ്ദേഹത്തിൽ വിശ്വസിച്ചു. ഇബ്രാഹീം -عَلَيْهِ السَّلَامُ- പറഞ്ഞു: ഞാനിതാ എൻ്റെ റബ്ബിലേക്ക് പലായനം ചെയ്യുന്നു. അതിനാൽ അനുഗൃഹീതമായ ശാമിൻ്റെ ഭൂമിയിലേക്ക് ഞാൻ യാത്ര പോകുന്നു. തീർച്ചയായും അല്ലാഹു ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപി (അസീസ്) ആകുന്നു; അവനിലേക്ക് പലായനം ചെയ്ത ആരും തന്നെ അപമാനിതനാവുകയില്ല. തൻ്റെ തീരുമാനത്തിലും നിയന്ത്രണത്തിലും ഏറ്റവും യുക്തിയുള്ളവനുമാകുന്നു (ഹകീം) അവൻ.
Ankebut 29:27
ഇബ്രാഹീമിന് അദ്ദേഹത്തിൻ്റെ സന്താനമായ ഇസ്ഹാഖിനെയും, അദ്ദേഹത്തിൻ്റെ മകൻ യഅ്ഖൂബിനെയും നാം നൽകി. അദ്ദേഹത്തിൻ്റെ സന്തതിപരമ്പരയിൽ നാം പ്രവാചകത്വവും നിശ്ചയിച്ചു. സത്യത്തിന് വേണ്ടി അദ്ദേഹം ക്ഷമ കൈകൊണ്ടതിനുള്ള പ്രതിഫലമായി ഇഹലോകത്ത് അദ്ദേഹത്തിൻ്റെ സന്താനങ്ങൾക്ക് നാം സദ്'വൃത്തി നൽകുകയും, അദ്ദേഹത്തിന് ഉന്നതമായ കീർത്തി നൽകുകയും ചെയ്തു. തീർച്ചയായും പരലോകത്ത് സച്ചരിതരുടെ പ്രതിഫലം അദ്ദേഹത്തിന് നൽകപ്പെടുന്നതാണ്. ഇഹലോകത്ത് നൽകപ്പെട്ട പ്രതിഫലങ്ങളൊന്നും പരലോകത്ത് അദ്ദേഹത്തിനായി ഒരുക്കി വെക്കപ്പെട്ടിരിക്കുന്ന മാന്യമായ പ്രതിഫലത്തിൽ ഒരു കുറവും വരുത്തുകയില്ല.
Ankebut 29:28
അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ ജനതയോട് ലൂത്വ് പറഞ്ഞ സന്ദർഭവും സ്മരിക്കുക. അദ്ദേഹം പറഞ്ഞു: തീർച്ചയായും വളരെ മ്ലേഛമായ തിന്മ തന്നെയാണ് നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ തിന്മ നിങ്ങൾക്ക് മുൻപ് ലോകരിൽ ഒരാളും തന്നെ ചെയ്യുകയുണ്ടായിട്ടില്ല. നിങ്ങളാകുന്നു ആദ്യമായി (മനുഷ്യരുടെ) ശുദ്ധപ്രകൃതി തീർത്തും തള്ളിക്കളയുന്ന ഈ തിന്മ ഉണ്ടാക്കിയവർ.
Ankebut 29:29
നിങ്ങൾ കാമനിവൃത്തിക്കായി പുരുഷന്മാരുമായി ഗുദസംഭോഗം നടത്തുകയും, യാത്രക്കാരുടെ വഴി മുടക്കുകയും ചെയ്യുകയാണോ?! നിങ്ങൾ ചെയ്യുന്ന ഈ മ്ലേഛവൃത്തി ഭയന്നു കൊണ്ട് അവർ നിങ്ങൾക്കരികിലൂടെ സഞ്ചരിക്കുന്നില്ല. നിങ്ങളുടെ സദസ്സുകളിൽ നഗ്നതാപ്രദർശനം നടത്തിയും നിങ്ങൾക്കരികിലൂടെ പോകുന്നവരെ വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും ഉപദ്രവിച്ചും നികൃഷ്ടമായ പ്രവർത്തനങ്ങൾ ചെയ്യുകയുമാണോ നിങ്ങൾ?! എന്നാൽ ഈ തിന്മകൾ ചെയ്യുന്നതിൽ നിന്ന് അവരെ വിലക്കിയ ലൂത്വിനോട് അദ്ദേഹത്തിൻ്റെ ജനതയുടെ മറുപടി: 'നീ ഞങ്ങളെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷ ഞങ്ങൾക്ക് കൊണ്ടു വരൂ; നീ ഈ പറയുന്നതിൽ സത്യസന്ധനാണെങ്കിൽ (അതാണ് വേണ്ടത്).' എന്നു മാത്രമായിരുന്നു.
Ankebut 29:30
ആ ജനത തങ്ങളുടെ നിലപാടിൽ അഹങ്കാരത്തോടെ ഉറച്ചു നിൽക്കുകയും, അല്ലാഹുവിൻ്റെ ശിക്ഷയെ നിസ്സാരവൽക്കരിച്ചു കൊണ്ട്, അവർക്ക് മേൽ അത് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ ലൂത്വ് -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ രക്ഷിതാവേ! നിഷേധവും മ്ലേഛമായ തിന്മകളും കൊണ്ട് ഭൂമിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ഇവരിൽ നിന്ന് എന്നെ സഹായിക്കേണമേ!
Ankebut 29:31
ഇസ്ഹാഖിനെ കുറിച്ചും, അദ്ദേഹത്തിൻ്റെ (ഇസ്ഹാഖിൻ്റെ) മകൻ യഅ്ഖൂബിനെ കുറിച്ചും സന്തോഷവാർത്ത അറിയിക്കാനായി മലക്കുകൾ ഇബ്രാഹീമിൻ്റെ അരികിൽ ചെന്നപ്പോൾ അവർ അദ്ദേഹത്തോട് പറഞ്ഞു: സദൂം ജനതയെ -ലൂത്വിൻ്റെ നാട്ടുകാരെ- ഞങ്ങൾ നശിപ്പിക്കുന്നതാകുന്നു. തീർച്ചയായും ആ നാട്ടുകാർ അവർ ചെയ്തു കൊണ്ടിരിക്കുന്ന മ്ലേഛവൃത്തി കാരണത്താൽ അതിക്രമികൾ തന്നെയാകുന്നു.
Ankebut 29:32
ഇബ്രാഹീം -عَلَيْهِ السَّلَامُ- മലക്കുകളോട് പറഞ്ഞു: നിങ്ങൾ നശിപ്പിക്കാൻ ഉദ്ദേശിക്കുന്ന നാട്ടുകാർ താമസിക്കുന്നിടത്ത് ലൂത്വുമുണ്ടല്ലോ? അദ്ദേഹമാകട്ടെ, അതിക്രമികളിൽപെട്ടയാളല്ല താനും. മലക്കുകൾ പറഞ്ഞു: അവിടെ ആരെല്ലാമുണ്ടെന്നത് നമുക്ക് നന്നായി അറിയാം. അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും ആ നാട്ടുകാർക്ക് മേൽ വന്നുഭവിക്കുന്ന നാശത്തിൽ നിന്ന് നാം രക്ഷിക്കുന്നതാണ്; അദ്ദേഹത്തിൻ്റെ ഭാര്യയെ ഒഴികെ. അവൾ അവിടെ തന്നെ ബാക്കിയാവുകയും, നശിക്കുകയും ചെയ്യുന്നവരിൽ പെട്ടവളായിരിക്കും. അവളെ അവരോടൊപ്പം തന്നെ നാം നശിപ്പിക്കുന്നതാണ്.
Ankebut 29:33
ലൂത്വിൻ്റെ ജനതയെ നശിപ്പിക്കാനായി നാം നിയോഗിച്ച മലക്കുകൾ ലൂത്വിൻ്റെ അടുക്കൽ എത്തിയപ്പോൾ അദ്ദേഹത്തിന് അത് പ്രയാസമുണ്ടാക്കുകയും, അവരുടെ ആഗമനം അദ്ദേഹത്തെ ദുഃഖിതനാക്കുകയും ചെയ്തു. തൻ്റെ നാട്ടുകാർ മലക്കുകളോട് വൃത്തികേട് പ്രവർത്തിക്കുമോ എന്നദ്ദേഹം ഭയന്നു. മലക്കുകളാകട്ടെ, പുരുഷന്മാരുടെ രൂപത്തിലാണ് അദ്ദേഹത്തിൻ്റെ അരികിൽ വന്നിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ജനത സ്ത്രീകളെ വിട്ട് പുരുഷന്മാരെയാണ് കാമനിവൃത്തിക്കായി സമീപിക്കുന്നത്. മലക്കുകൾ അദ്ദേഹത്തോട് പറഞ്ഞു: താങ്കൾ ഭയക്കേണ്ടതില്ല. താങ്കളുടെ ജനത താങ്കൾക്ക് ഒരു പ്രയാസവും ഏൽപ്പിക്കുകയില്ല. അവരെ നശിപ്പിക്കുമെന്ന ഞങ്ങളുടെ വാർത്തയിൽ താങ്കൾ ദുഃഖിക്കേണ്ടതുമില്ല. താങ്കളെയും താങ്കളുടെ കുടുംബത്തെയും നാശത്തിൽ നിന്ന് ഞങ്ങൾ രക്ഷിക്കുന്നതാണ്; താങ്കളുടെ ഭാര്യയൊഴികെ. അവൾ പിന്തിനിൽക്കുകയും നശിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കും. അവരോടൊപ്പം അവളെയും നാം നശിപ്പിക്കുന്നതാണ്.
Ankebut 29:34
മ്ലേഛവൃത്തികൾ ചെയ്യുന്ന ഈ നാട്ടുകാരുടെ മേൽ ആകാശത്ത് നിന്ന് ഒരു ശിക്ഷ ഞങ്ങൾ ഇറക്കുന്നതാണ്. കാമനിവൃത്തിക്കായി സ്ത്രീകളെ ഉപേക്ഷിച്ചു കൊണ്ട് പുരുഷന്മാരെ സമീപിക്കുക എന്ന മ്ലേഛമായ വൃത്തികേട് ചെയ്തു കൊണ്ട് അല്ലാഹുവിനെ അനുസരിക്കാൻ വിസമ്മതിച്ച ഇക്കൂട്ടരുടെ മേൽ ശിക്ഷയായി ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകൾ നാം വർഷിക്കും.
Ankebut 29:35
നാം നശിപ്പിച്ച ആ നാട്ടിൽ വ്യക്തമായ ഒരു ദൃഷ്ടാന്തം ചിന്തിക്കുന്ന ജനങ്ങൾക്കായി നാം അവശേഷിപ്പിച്ചിട്ടുണ്ട്. അവരാണല്ലോ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠമുൾക്കൊള്ളുന്നവർ.
Ankebut 29:36
മദ്യനിലേക്ക് കുടുംബപരമ്പരപ്രകാരം അവരുടെ സഹോദരനായ ശുഐബ് -عَلَيْهِ السَّلَامُ- നെയും നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനെ മാത്രം ആരാധിക്കുന്നതിലൂടെ പരലോകത്ത് ലഭിക്കാനിരിക്കുന്ന പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുക. തിന്മകൾ പ്രവർത്തിച്ചും അവ പ്രചരിപ്പിച്ചും ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്.
Ankebut 29:37
അപ്പോൾ അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അങ്ങനെ ഭൂകമ്പം അവരെ പിടികൂടുകയും, അവർ തങ്ങളുടെ ഭവനങ്ങളിൽ നിലംപതിച്ചവരായ നിലയിൽ വീണുകിടക്കുകയും ചെയ്തു; മുഖം കുത്തിയ നിലയിൽ, ശിരസ്സിൽ മണ്ണു പുരണ്ട രൂപത്തിൽ യാതൊരു ചലനവുമില്ലാതെ അവർ വീണു കിടന്നു.
Ankebut 29:38
അതു പോലെ ഹൂദിൻ്റെ ജനതയായ ആദിനെയും, സ്വാലിഹിൻ്റെ ജനതയായ ഥമൂദിനെയും നാം നശിപ്പിച്ചു. മക്കക്കാരേ! ഹിജ്റിലും ഹദ്വറമൗത്തിലെ ശിഹ്റിലുമുള്ള അവരുടെ ഭവനങ്ങളിൽ നിന്ന് അവർക്ക് സംഭവിച്ച നാശം നിങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. തകർന്നു കിടക്കുന്ന അവരുടെ ഭവനങ്ങൾ അതിനുള്ള സാക്ഷ്യപത്രങ്ങളാണ്. പിശാച് അവർ ചെയ്തു കൊണ്ടിരുന്ന നിഷേധവും മറ്റു തിന്മകളുമെല്ലാം അവർക്ക് ഭംഗിയാക്കി തോന്നിപ്പിച്ചു. അങ്ങനെ നേരായപാതയിൽ നിന്ന് അവൻ അവരെ വഴിതെറ്റിച്ചു കളഞ്ഞു. സത്യവും അസത്യവും, സന്മാർഗവും ദുർമാർഗവും തിരിച്ചറിയാനുള്ള കാഴ്ചയുള്ളവരായിരുന്നു അവർ; കാരണം, അവരുടെ ദൂതന്മാർ അവർക്കത് പഠിപ്പിച്ചു നൽകിയിരുന്നു. എന്നാൽ സന്മാർഗം പിൻപറ്റുന്നതിന് പകരം ദേഹേഛകളെ പിൻപറ്റാനാണ് അവർ തീരുമാനിച്ചത്.
Ankebut 29:39
മൂസായുടെ ജനതയോട് അതിക്രമം പ്രവർത്തിച്ചപ്പോൾ ഖാറൂനിനെ നാം അവൻ്റെ ഭവനത്തോടെ ഭൂമിയിലേക്ക് ആഴ്ത്തി കൊണ്ട് നശിപ്പിച്ചു. ഫിർഔനിനെയും അവൻ്റെ മന്ത്രിയായിരുന്ന ഹാമാനെയും സമുദ്രത്തിൽ മുക്കി നശിപ്പിക്കുകയും ചെയ്തു. തൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുമായി മൂസാ അവരുടെ അടുക്കൽ ചെന്നിരുന്നു. എന്നാൽ ഈജിപ്തിൻ്റെ മണ്ണിൽ അഹങ്കാരത്തോടെ -അദ്ദേഹത്തിൽ വിശ്വസിക്കാതെ- തിരിഞ്ഞു കളയുകയാണ് അവർ ചെയ്തത്. നമ്മുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടോടാൻ അവർക്ക് കഴിയുകയില്ലായിരുന്നു.
Ankebut 29:40
അങ്ങനെ നാശം വിതക്കുന്ന നമ്മുടെ ശിക്ഷ കൊണ്ട് ഈ പറഞ്ഞവരെയെല്ലാം നാം പിടികൂടി. അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകൾ വർഷിക്കപ്പെട്ട ലൂത്വിൻ്റെ ജനത അക്കൂട്ടത്തിലുണ്ട്. ഘോരശബ്ദം പിടികൂടിയ സ്വാലിഹിൻ്റെ ജനതയും, ശുഐബിൻ്റെ ജനതയുമുണ്ട്. തൻ്റെ ഭവനത്തോടൊപ്പം ഭൂമിയിലേക്ക് ആഴ്ത്തപ്പെട്ട ഖാറൂനും, നാം മുക്കി നശിപ്പിച്ച നൂഹിൻ്റെ ജനതയും ഫിർഔനും ഹാമാനുമുണ്ട്. അല്ലാഹു അവരോടൊന്നും അനീതി ചെയ്യുകയായിരുന്നില്ല; ഒരു തെറ്റും ചെയ്യാതെ അവരെ നശിപ്പിച്ചതുമല്ല. എന്നാൽ അവർ തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സ്വന്തത്തോ ട് തന്നെ അതിക്രമം ചെയ്യുകയായിരുന്നു; അങ്ങനെ ശിക്ഷ അവർ സ്വയം തന്നെ അർഹതപ്പെടുത്തിയതാകുന്നു.
Ankebut 29:41
നന്മ പ്രതീക്ഷിച്ചു കൊണ്ടും, ശുപാർശക്ക് വേണ്ടിയും അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനായി സ്വീകരിച്ച ബഹുദൈവാരാധകരുടെ ഉപമ ഒരു എട്ടുകാലിയുടെ ഉപമയാകുന്നു. (മറ്റു ജീവികളുടെ) ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാനായി അതൊരു വീടുണ്ടാക്കി. എന്നാൽ വീടുകളിൽ ഏറ്റവും ദുർബലമായ വീട് എട്ടുകാലിയുടെ വീടാകുന്നു. അതിൻ്റെ ശത്രുക്കളെ തടുക്കാനുള്ള കെൽപ്പ് ആ വീടിനില്ല. അതു പോലെ തന്നെയാണ് അവരുടെ വിഗ്രഹങ്ങളും; ഒരു ഉപകാരം ചെയ്യാനോ എന്തെങ്കിലും ഉപദ്രവമേൽപ്പിക്കാനോ അല്ലാഹുവിങ്കൽ ശുപാർശ പറയാനോ അവക്ക് സാധിക്കുകയില്ല. അക്കാര്യം ബഹുദൈവാരാധകർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അല്ലാഹുവിന് പുറമെ ആരാധിക്കാനായി അവർ വിഗ്രഹങ്ങളെ സ്വീകരിക്കില്ലായിരുന്നു.
Ankebut 29:42
അവർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെ അവൻ അറിയുന്നുണ്ട്. യാതൊന്നും അതിൽ നിന്ന് അവന് അവ്യക്തമാവുകയില്ല. ഒരിക്കലും പരാജയപ്പെടുത്തപ്പെടാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും നിർണ്ണയത്തിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തിയുള്ളവനും (ഹകീം) ആകുന്നു അവൻ.
Ankebut 29:43
മനുഷ്യർക്കായി നാം വിവരിച്ചു നൽകുന്ന ഈ ഉപമകൾ അവരെ തൊട്ടുണർത്തുന്നതിനും, അവർക്ക് സത്യം ബോധ്യപ്പെടുത്തി നൽകുന്നതിനുമാകുന്നു. അവ വേണ്ട രൂപത്തിൽ മനസ്സിലാക്കുന്നത് അല്ലാഹുവിൻ്റെ മതനിയമങ്ങളും അതിൻ്റെ യുക്തിഭദ്രമായ ലക്ഷ്യങ്ങളും അറിയുന്നവർ മാത്രമാകുന്നു.
Ankebut 29:44
അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും യാഥാർഥ്യമായി സൃഷ്ടിച്ചിരിക്കുന്നു. നിരർത്ഥകമായി കൊണ്ടല്ല അവയെ അവൻ സൃഷ്ടിച്ചിരിക്കുന്നത്. അവൻ വെറുതെ ഉണ്ടാക്കിയതുമല്ല അവയെ. (അല്ലാഹുവിൽ) വിശ്വസിക്കുന്നവർക്ക് അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തി നൽകുന്ന വ്യക്തമായ തെളിവ് അതിലുണ്ട്. കാരണം, അവരാകുന്നു സൃഷ്ടികളിൽ നിന്ന് സ്രഷ്ടാവിനെ അറിയുന്നവർ. എന്നാൽ നിഷേധികളാകട്ടെ, ചക്രവാളങ്ങളിലും സ്വദേഹങ്ങളിലുമുള്ള ദൃഷ്ടാന്തങ്ങൾക്കരികിലൂടെ കടന്നു പോകുന്നു. എന്നാൽ, സ്രഷ്ടാവായ അല്ലാഹുവിൻ്റെ മഹത്വത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും അവരുടെ ശ്രദ്ധതിരിയുന്നില്ല.
Ankebut 29:45
അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങൾക്ക് അല്ലാഹു നിനക്ക് നൽകിയ സന്ദേശമായ ഖുർആനിൽ നിന്ന് നീ പാരായണം ചെയ്തു കേൾപ്പിക്കുക. നിസ്കാരം അതിൻ്റെ പരിപൂർണ്ണ രൂപത്തിൽ നിർവ്വഹിക്കുകയും ചെയ്യുക. തീർച്ചയായും, പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കപ്പെടുന്ന നിസ്കാരം അതിൻ്റെ വക്താക്കളെ തിന്മകളിലും തെറ്റുകളിലും ചെന്നുപതിക്കുന്നതിൽ നിന്ന് വിലക്കും. കാരണം, തിന്മകൾ ചെയ്യുന്നതിൽ നിന്ന് തടയുന്ന തരത്തിൽ നിസ്കാരം ഹൃദയത്തിൽ പ്രകാശം നിറക്കുകയും, നന്മകളിലേക്ക് വഴികാട്ടുകയും ചെയ്യും. എല്ലാത്തിനെക്കാളും മഹത്തരമായുള്ളത് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാകുന്നു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അറിയുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്. നന്മയാണെങ്കിൽ നന്മയും തിന്മയാണെങ്കിൽ തിന്മയും.
Ankebut 29:46
അല്ലാഹുവിൽ വിശ്വസിച്ചവരേ! (വേദക്കാരായ) യഹൂദ-നസ്വാറാക്കളോട് ഏറ്റവും നല്ല ശൈലിയിലും ഉത്തമമായ വഴിയിലുമല്ലാതെ നിങ്ങൾ സംഭാഷണത്തിലോ തർക്കത്തിലോ ഏർപ്പെടരുത്. ഉൽബോധനവും വ്യക്തമായ പ്രമാണങ്ങളും ഉൾക്കൊള്ളുന്ന തരത്തിലുള്ള പ്രബോധനമാണത്.ധിക്കാരവും അഹങ്കാരവും വെച്ചു പുലർത്തിയും, നിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചും അതിക്രമം പ്രവർത്തിച്ചവരോടൊഴികെ. അവർ ഇസ്ലാം സ്വീകരിക്കുകയോ, കീഴടങ്ങി കൊണ്ട് ഒതുങ്ങിയ നിലയിൽ ജിസ്യ (കപ്പം) നൽകുകയോ ചെയ്യുന്നതു വരെ അവരോട് നിങ്ങൾ യുദ്ധം ചെയ്യുക. യഹൂദരോടും നസ്വാറാക്കളോടും നിങ്ങൾ പറയുകയും ചെയ്യുക: അല്ലാഹു ഞങ്ങളുടെ മേൽ അവതരിപ്പിച്ച ഖുർആനിലും, നിങ്ങൾക്ക് മേൽ അവതരിപ്പിച്ച തൗറാത്തിലും ഇഞ്ചീലിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെയും നിങ്ങളുടെയും ആരാധ്യൻ ഏകആരാധ്യനാകുന്നു. അവന് ആരാധ്യതയിലോ രക്ഷാധികാരത്തിലോ അവൻ്റെ പരിപൂർണ്ണതയിലോ ഒരു പങ്കുകാരനുമില്ല. അവന് മാത്രം കീഴൊതുങ്ങുകയും അവനോട് അങ്ങേയറ്റം വിനയമുള്ളവരുമാകുന്നു ഞങ്ങൾ.
Ankebut 29:47
താങ്കൾക്ക് മുൻപുള്ളവർക്ക് മേൽ അവതരിപ്പിച്ചതു പോലെ താങ്കളുടെ മേൽ നാം ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു. തൗറാത്ത് പാരായണം ചെയ്യുന്ന ഇവരിൽ പെട്ട ചിലർ -അബ്ദുല്ലാഹിബ്നു സലാമിനെ പോലുള്ളവർ- അതിൽ (ഖുർആനിൽ) വിശ്വസിക്കുന്നുണ്ട്. കാരണം അവരുടെ വേദഗ്രന്ഥങ്ങളിൽ ഖുർആനിൻ്റെ വിശേഷണങ്ങൾ അവർ കണ്ടിട്ടുണ്ട്. ബഹുദൈവാരാധകരിൽ പെട്ട ചിലരും അതിൽ വിശ്വസിച്ചിട്ടുണ്ട്. സത്യം പ്രകടമായി വെളിപ്പെട്ടതിന് ശേഷവും അതിനെ അങ്ങേയറ്റം നിഷേധിച്ചു തള്ളുക എന്നത് സ്ഥിരംരീതിയായി സ്വീകരിച്ച (അല്ലാഹുവിനെ) നിഷേധിക്കുന്നവരല്ലാതെ നമ്മുടെ ആയത്തുകളെ നിഷേധിക്കുകയില്ല.
Ankebut 29:48
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ ഖുർആനിന് മുൻപ് ഏതെങ്കിലുമൊരു ഗ്രന്ഥം വായിക്കുകയോ, താങ്കളുടെ വലതു കൈ കൊണ്ട് എന്തെങ്കിലുമൊന്ന് എഴുതുകയോ ചെയ്തിട്ടില്ല. കാരണം താങ്കൾ നിരക്ഷരനാണ്; എഴുതാനോ വായിക്കാനോ താങ്കൾക്കറിയുകയില്ല. താങ്കൾ വായിക്കുകയും എഴുതുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നെങ്കിൽ വിഡ്ഢികളായ ജനങ്ങൾക്ക് താങ്കളുടെ പ്രവാചകത്വത്തിൽ സംശയിക്കാമായിരുന്നു. മുൻപ് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് താങ്കൾ പകർത്തിയെഴുതിയതാണെന്ന് അവർ മുറവിളി കൂട്ടുകയും ചെയ്യുമായിരുന്നു.
Ankebut 29:49
എന്നാൽ താങ്കൾക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ (അല്ലാഹുവിൽ) വിശ്വസിക്കുന്നവരിൽ പെട്ട പണ്ഡിതന്മാരുടെ ഹൃദയങ്ങളിലുള്ള വ്യക്തമായ ആയത്തുകളാകുന്നു. അല്ലാഹുവിനെ നിഷേധിച്ചും, അവനിൽ പങ്കുചേർത്തും അതിക്രമം പ്രവർത്തിച്ചവരല്ലാതെ നമ്മുടെ ആയത്തുകളെ നിഷേധിക്കുകയില്ല.
Ankebut 29:50
ബഹുദൈവാരാധകർ പറഞ്ഞു: മുൻപുള്ള ദൂതന്മാർക്ക് മേൽ അവതരിപ്പിച്ചതു പോലെയുള്ള ദൃഷ്ടാന്തങ്ങൾ മുഹമ്മദിൻ്റെ രക്ഷിതാവിന് അവൻ്റെ മേൽ അവതരിപ്പിച്ചു കൂടായിരുന്നോ?! അല്ലാഹുവിൻ്റെ റസൂലേ! ആ അഭിപ്രായം മുന്നോട്ടു വെച്ചവരോട് പറയുക: ദൃഷ്ടാന്തങ്ങൾ അല്ലാഹുവിൻ്റെ കയ്യിൽ മാത്രമാകുന്നു. അവൻ ഉദ്ദേശിക്കുമ്പോൾ അവ അവൻ ഇറക്കുന്നതാണ്. എനിക്ക് ദൃഷ്ടാന്തങ്ങൾ ഇറക്കുവാൻ സാധിക്കുകയില്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ വ്യക്തമായി താക്കീത് ചെയ്യുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു ഞാൻ.
Ankebut 29:51
അല്ലാഹുവിൻ്റെ റസൂലേ! ദൃഷ്ടാന്തങ്ങൾ ആവശ്യപ്പെടുന്ന ഇക്കൂട്ടർക്ക് മേൽ പാരായണം ചെയ്യപ്പെടുന്ന രൂപത്തിൽ അങ്ങയുടെ മേൽ നാം ഖുർആൻ അവതരിപ്പിച്ചിട്ടുണ്ട് എന്നത് അവർക്ക് മതിയായിട്ടില്ലേ?! തീർച്ചയായും അവരുടെ മേൽ അവതരിക്കപ്പെട്ട ഖുർആനിൽ (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനങ്ങൾക്ക് കാരുണ്യവും ഉൽബോധനവുമുണ്ട്. ഖുർആനിലുള്ളത് ഉപകാരപ്പെടുന്നതും അത്തരക്കാർക്കാകുന്നു. അവർ ആവശ്യപ്പെടുന്ന രൂപത്തിൽ, മുൻപുള്ള നബിമാർക്ക് മേൽ അവതരിക്കപ്പെട്ടതിന് സമാനമായതിനെക്കാൾ ഉത്തമമായതാകുന്നു അവർക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ.
Ankebut 29:52
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഞാൻ കൊണ്ടു വന്നിട്ടുള്ളത് സത്യമാണെന്നതിനും, നിങ്ങളതിനെ നിഷേധിച്ചിട്ടുണ്ട് എന്നതിനും സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവനറിയുന്നു. അവയിലുള്ള ഒരു കാര്യവും അല്ലാഹുവിന് അവ്യക്തമാവുകയില്ല. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന എന്തൊക്കെയുണ്ടോ ആ അർത്ഥശൂന്യമായതിലെല്ലാം വിശ്വസിക്കുകയും, ആരാധനക്ക് അർഹതയുള്ള ഏകആരാധ്യനായ അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തവർ; അവർ തന്നെയാകുന്നു യഥാർഥ നഷ്ടക്കാർ. കാരണം (അല്ലാഹുവിലുള്ള) വിശ്വാസത്തിന് പകരം അവർ തിരഞ്ഞെടുത്തത് (അവനെ) നിഷേധിക്കുക എന്നതാകുന്നു.
Ankebut 29:53
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ ബഹുദൈവാരാധകർക്ക് താക്കീത് നൽകിയ ശിക്ഷക്ക് വേണ്ടി അവർ ധൃതി കൂട്ടുന്നു. അല്ലാഹു അവരുടെ ശിക്ഷക്കായി -നേരത്തെയാവുകയോ വൈകുകയോ ചെയ്യാത്ത- ഒരു സമയം നിശ്ചയിച്ചിട്ടില്ലായിരുന്നെങ്കിൽ അവർ ആവശ്യപ്പെടുന്ന ശിക്ഷ അവർക്ക് വന്നെത്തുകതന്നെ ചെയ്യുമായിരുന്നു. അവർ പ്രതീക്ഷിച്ചിരിക്കാത്ത വേളയിൽ പൊടുന്നനെ അതവരിലേക്ക് എത്തുകതന്നെ ചെയ്യും.
Ankebut 29:54
നീ അവർക്ക് താക്കീത് നൽകിയിരിക്കുന്ന ശിക്ഷക്ക് വേണ്ടി അവർ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു. തീർച്ചയായും അല്ലാഹു (അവനെ) നിഷേധിച്ചവർക്ക് ഒരുക്കി വെച്ചിരിക്കുന്ന നരകം അവരെ വലയം ചെയ്യുന്നതാകുന്നു; അതിൻ്റെ ശിക്ഷയിൽ നിന്ന് അവർക്ക് ഓടി രക്ഷപ്പെടാനാവില്ല.
Ankebut 29:55
ശിക്ഷ അവരുടെ മുകളിൽ നിന്ന് അവരെ മൂടിക്കളയുന്ന ദിവസം. അവരുടെ കാലുകൾക്ക് താഴെ അതവർക്ക് വിരിപ്പാവുകയും ചെയ്യും. അക്കൂട്ടരെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു അവരോട് പറയും: നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ബഹുദൈവാരാധനക്കും തിന്മകൾക്കുമുള്ള പ്രതിഫലം ആസ്വദിച്ചു കൊള്ളുക.
Ankebut 29:56
എന്നിൽ വിശ്വസിച്ചവരായ എൻ്റെ ദാസന്മാരേ! എന്നെ ആരാധിക്കാൻ സാധിക്കാത്ത നാട്ടിൽ നിന്ന് നിങ്ങൾ പലായനം ചെയ്യുക. തീർച്ചയായും എൻ്റെ ഭൂമി വിശാലമാകുന്നു. അതിനാൽ എന്നെ മാത്രം നിങ്ങൾ ആരാധിക്കുക. എന്നിൽ ഒരാളെയും നിങ്ങൾ പങ്കുചേർക്കാതിരിക്കുക.
Ankebut 29:57
മരണത്തെ കുറിച്ചുള്ള ഭയം നിങ്ങളെ (എന്നെ ആരാധിക്കാൻ വേണ്ടി) പലായനം ചെയ്യുന്നതിൽ നിന്ന് തടയാതിരിക്കട്ടെ. എല്ലാ ആത്മാവും മരണം ആസ്വദിക്കുന്നതാണ്. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ എൻ്റെ അടുക്കലേക്ക് മാത്രമാകുന്നു വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ മടങ്ങുന്നത്.
Ankebut 29:58
അല്ലാഹുവിൽ വിശ്വസിക്കുകയും അവനിലേക്ക് അടുപ്പിക്കുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ സ്വർഗത്തിലെ ഉന്നതമായ ഭവനങ്ങളിൽ നാം വസിപ്പിക്കുന്നതാണ്. അവയുടെ താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നതായിരിക്കും. എന്നെന്നേക്കുമായി അവരതിൽ വസിക്കുന്നതുമായിരിക്കും. അവിടെ ഒരിക്കലും അവർ നശിച്ചു പോകുന്നതല്ല. അല്ലാഹുവിനെ അനുസരിച്ചവർക്ക് നൽകപ്പെടുന്ന ഈ പ്രതിഫലം എത്ര നല്ല പ്രതിഫലമാണ്!
Ankebut 29:59
അല്ലാഹുവിനെ അനുസരിക്കുന്നതിലും, അവനെ ധിക്കരിക്കാതിരിക്കുന്നതിലും ക്ഷമയോടെ നിലകൊണ്ട സൽകർമ്മികളുടെ പ്രതിഫലം എത്ര വിശിഷ്ടമായിരിക്കുന്നു! തങ്ങളുടെ എല്ലാ കാര്യങ്ങളിലും അല്ലാഹുവിൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കുന്നവരുമത്രെ അവർ.
Ankebut 29:60
എല്ലാ ജീവികളും -അവ എത്രയധികമുണ്ടെങ്കിലും-; അവക്കൊന്നും തങ്ങളുടെ ഉപജീവനം സ്വരുക്കൂട്ടുവാനോ വഹിക്കുവാനോ സാധിക്കുകയില്ല. അല്ലാഹു അവയ്ക്കും നിങ്ങൾക്കുമെല്ലാം ഉപജീവനം നൽകുന്നു. അതിനാൽ പട്ടിണി ഭയന്നു കൊണ്ട് (അല്ലാഹുവിനെ ആരാധിക്കാൻ സാധിക്കുന്നയിടത്തേക്ക്) പലായനം ചെയ്യാതിരിക്കാൻ നിങ്ങൾക്കൊരു ന്യായവുമില്ല. നിങ്ങളുടെ എല്ലാ വാക്കുകളും കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളുമെല്ലാം അറിയുന്നവനും (അലീം) ആകുന്നു അവൻ. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം നിങ്ങൾക്കവൻ നൽകുന്നതുമാണ്.
Ankebut 29:61
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് 'ആരാണ് ആകാശങ്ങളെ സൃഷ്ടിച്ചത്? ആരാണ് ഭൂമിയെ സൃഷ്ടിച്ചത്? ആരാണ് സൂര്യനെയും ചന്ദ്രനെയും മാറിമാറി വരുന്ന നിലക്ക് വിധേയപ്പെടുത്തിയത്?' എന്നെല്ലാം ചോദിച്ചാൽ ഉറപ്പായും അവർ പറയും: അവയെ എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. അപ്പോൾ പിന്നെ എങ്ങനെയാണ് അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നതിൽ നിന്ന് അവർ വഴിതിരിക്കപ്പെടുകയും, അല്ലാഹുവിന് പുറമെ ഒരുപകാരമോ ഉപദ്രവമോ ചെയ്യാത്ത ആരാധ്യവസ്തുക്കളെ അവർ ആരാധിക്കുന്നതും?!
Ankebut 29:62
തൻ്റെ ദാസന്മാരിൽ നിന്ന് ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ഉപജീവനം വിശാലമാക്കി നൽകുന്നു. ഉദ്ദേശിക്കുന്നവർക്ക് അവനത് ഇടുക്കമുള്ളതാക്കുകയും ചെയ്യുന്നു. അതിൻ്റെ പിന്നിലെല്ലാം അല്ലാഹുവിന് -അവനറിയാവുന്ന- യുക്തിയും ലക്ഷ്യവുമുണ്ട്. തീർച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. തൻ്റെ ദാസന്മാർക്ക് അനുയോജ്യമായ അവസ്ഥാന്തരങ്ങൾ എന്തെന്നതും അവന് അവ്യക്തമാവുകയില്ല.
Ankebut 29:63
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരോട് 'ആരാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, അങ്ങനെ വരണ്ടുണങ്ങി കിടന്നിരുന്ന ഭൂമിയിൽ ചെടികൾ മുളപ്പിക്കുകയും ചെയ്തത്?' എന്നു ചോദിച്ചാൽ ഉറപ്പായും അവർ പറയും: ആകാശത്ത് നിന്ന് മഴ വർഷിച്ചതും, അതു മൂലം ഭൂമിയിൽ ചെടികൾ മുളപ്പിച്ചതും അല്ലാഹുവാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: നിങ്ങൾക്ക് എതിരെയുള്ള തെളിവ് സുവ്യക്തമാക്കിയവനായ അല്ലാഹുവിന് സർവ്വസ്തുതിയും. എന്നാൽ ചുരുക്കത്തിൽ അവരിൽ ബഹുഭൂരിപക്ഷവും ചിന്തിച്ചു മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കാരണം ചിന്തിച്ചു മനസ്സിലാക്കുന്നവരായിരുന്നു അവരെങ്കിൽ അല്ലാഹുവോടൊപ്പം ഒരുപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങളെ അവർ പങ്കുചേർക്കില്ലായിരുന്നു.
Ankebut 29:64
ഈ ഐഹികജീവിതം അതുമായി ഹൃദയം ബന്ധിപ്പിച്ചവർക്ക് -അതിലുള്ള ദേഹേഛകളും വിഭവങ്ങളും കാരണത്താൽ- വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. അതാകട്ടെ, വളരെ വേഗതയിൽ അവസാനിച്ചു പോവുകയും ചെയ്യും. തീർച്ചയായും, പരലോകജീവിതമാകുന്നു യഥാർഥത്തിലുള്ള ജീവിതം; കാരണം, അത് എന്നെന്നും നിലനിൽക്കുന്നതാണ്. അക്കാര്യം അവർ മനസ്സിലാക്കിയിരുന്നെങ്കിൽ അവസാനിച്ചു പോകുന്നതിന് (ഇഹലോക ജീവിതത്തിന്) എന്നെന്നും നിലനിൽക്കുന്നതിനെക്കാൾ (പരലോക ജീവിതത്തെക്കാൾ) അവർ പ്രാധാന്യം നൽകില്ലായിരുന്നു.
Ankebut 29:65
ബഹുദൈവാരാധകർ സമുദ്രത്തിൽ (സഞ്ചരിക്കുന്ന) കപ്പലിൽ കയറിയാൽ മുങ്ങിമരിക്കാതെ തങ്ങളെ രക്ഷിക്കുവാൻ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി വിളിച്ചു പ്രാർത്ഥിക്കും. എന്നാൽ മുങ്ങിമരിക്കുന്നതിൽ നിന്ന് അവൻ അവരെ രക്ഷപ്പെടുത്തിയാലാകട്ടെ, അല്ലാഹുവോടൊപ്പം മറ്റ് ആരാധ്യന്മാരെ വിളിച്ചു പ്രാർത്ഥിക്കുന്ന ബഹുദൈവാരാധകരായി അവർ വീണ്ടും മാറുന്നത് കാണാം.
Ankebut 29:66
നാം അവർക്ക് നൽകിയ അനുഗ്രഹങ്ങൾ നിഷേധിക്കുന്നതിനും, ഐഹികജീവിതത്തിൽ അവർക്ക് നൽകപ്പെട്ട അലങ്കാരങ്ങളിൽ സുഖലോലുപരാകുന്നതിനും വേണ്ടി അവർ ബഹുദൈവാരാധകരായി തന്നെ വീണ്ടും മാറി. തങ്ങളുടെ മോശം പര്യവസാനത്തെ കുറിച്ച് മരണവേളയിൽ അവർ അറിഞ്ഞു കൊള്ളും.
Ankebut 29:67
അല്ലാഹു തങ്ങൾക്ക് മേൽ ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളെ നിഷേധിക്കുന്ന ഇക്കൂട്ടർ (സമുദ്രത്തിൽ) മുങ്ങിമരിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തിയതു പോലെ മറ്റൊരു അനുഗ്രഹം അവർക്ക് മേൽ വർഷിച്ചിരിക്കുന്നത് കാണുന്നില്ലേ?! അവർക്കായി തങ്ങളുടെ രക്തവും സമ്പാദ്യവും നിർഭയത്തോടെ സുരക്ഷിതമായിരിക്കുന്ന ഹറം (മക്ക) നാം അവർക്ക് നൽകിയില്ലേ?! എന്നാൽ അതേ സമയം അവർക്ക് പുറമെയുള്ളവരുടെ മേൽ ശത്രുക്കൾ ഇരച്ചു കയറുകയും, അങ്ങനെ അവർ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും, അവരുടെ സ്ത്രീകളും കുട്ടികളും അടിമകളാക്കപ്പെടുകയും, അവരുടെ സമ്പാദ്യം കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. കെട്ടിയുണ്ടാക്കപ്പെട്ട അവരുടെ ആരാധ്യവസ്തുക്കളാകുന്ന നിരർത്ഥകതയിൽ അവർ വിശ്വസിക്കുകയും, അവർക്ക് മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങളെ അവർ നിഷേധിക്കുകയും, അല്ലാഹുവിനോട് നന്ദി കാണിക്കാതിരിക്കുകയുമാണോ അവർ?!
Ankebut 29:68
അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, അവന് പങ്കുകാരെ നിശ്ചയിക്കുകയും, അല്ലാഹുവിൻ്റെ ദൂതൻ കൊണ്ടു വന്ന സത്യത്തെ നിഷേധിക്കുകയും ചെയ്തവനെക്കാൾ അതിക്രമിയായി മറ്റാരുമില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർക്കും അവർക്ക് സമാനരായവർക്കും നരകത്തിൽ വാസസ്ഥലമുണ്ടെന്നതിൽ യാതൊരു സംശയവുമില്ല.
Ankebut 29:69
നമ്മുടെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട് തങ്ങളുടെ ദേഹേഛകളോട് പൊരുതിയവരെ നേരായ മാർഗത്തിലേക്ക് നാം എത്തിക്കുന്നതാണ്. തീർച്ചയായും അല്ലാഹു സദ്'വൃത്തരെ സഹായിച്ചു കൊണ്ടും അവർക്ക് പിൻബലം നൽകിക്കൊണ്ടും, അവരെ സന്മാർഗത്തിലേക്ക് നയിച്ചു കൊണ്ടും അവരോടൊപ്പമാകുന്നു.
Rum 30:1
അലിഫ് ലാം മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Rum 30:2
പേർഷ്യക്കാർ റോമക്കാരെ പരാജയപ്പെടുത്തിയിരിക്കുന്നു.
Rum 30:3
പേർഷ്യയോട് ശാമിൽ നിന്ന് ഏറ്റവും അടുത്തുള്ള നാട്ടിൽ വെച്ച്,. പേർഷ്യക്കാരുടെ മുൻപിൽ പരാജയപ്പെട്ട ശേഷം റോമക്കാർ അവരെ തിരിച്ചു പരാജയപ്പെടുത്തുന്നതാണ്.
Rum 30:4
മൂന്ന് വർഷങ്ങൾക്കിപ്പുറം കുറയാത്ത, പത്തു വർഷങ്ങൾക്കപ്പുറം കൂടാത്ത കാലയളവിൽതന്നെ (റോമക്കാർ പേർഷ്യക്കാരെ പരാജയപ്പെടുത്തും). റോമക്കാർ വിജയിക്കുന്നതിന് മുൻപും ശേഷവുമെല്ലാം കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന് മാത്രമാകുന്നു. റോമക്കാർ പേർഷ്യക്കാരെ പരാജയപ്പെടുത്തുന്ന ദിനം (അല്ലാഹുവിൽ) വിശ്വസിച്ചവർ സന്തോഷിക്കുന്നതാണ്.
Rum 30:5
അല്ലാഹു റോമക്കാർക്ക് വിജയം നൽകിയതിൽ അവർ (മുസ്ലിംകൾ) സന്തോഷിക്കുന്നതാണ്; കാരണം അവർ വേദം നൽകപ്പെട്ടവരാണ്. (പേർഷ്യക്കാർ അഗ്നിയാരാധകരും). അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മേൽ അവൻ ഉദ്ദേശിക്കുന്നവർക്ക് വിജയം നൽകുന്നു. ഒരിക്കലും പരാജിതനാക്കപ്പെടാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ വിശ്വാസികളായ ദാസന്മാർക്ക് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അവൻ.
Rum 30:6
ഈ വിജയം അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ പെട്ടതായിരുന്നു. അല്ലാഹു അവൻ്റെ വാഗ്ദാനം ഒരിക്കലും ലംഘിക്കുന്നതല്ല. അത് സത്യസന്ധമായി പുലരുന്നതിലൂടെ (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് അല്ലാഹു വിജയം നൽകുമെന്ന വാഗ്ദാനത്തിൽ ദൃഢവിശ്വാസം വർദ്ധിക്കും. എന്നാൽ ബഹുഭൂരിപക്ഷം പേരും അവരുടെ നിഷേധം കാരണത്താൽ ഇതൊന്നും ഗ്രഹിക്കുന്നില്ല.
Rum 30:7
(അല്ലാഹുവിലുള്ള) വിശ്വാസമോ, മതനിയമങ്ങളോ അവർ അറിയുന്നില്ല. അവർക്കാകെ അറിയാവുന്നത് -ഉപജീവനമോ ഭൗതികനാഗരികതകളുടെ നിർമ്മാണമോ പോലുള്ള- ഐഹികജീവിതവുമായി ബന്ധപ്പെട്ട പ്രത്യക്ഷവിവരങ്ങൾ മാത്രമാണ്. യഥാർഥ ജീവിതത്തിൻ്റെ ഭവനമായ പരലോകത്തിൽ നിന്നാകട്ടെ, അവർ തിരിഞ്ഞു കളഞ്ഞിരിക്കുകയാണ്. അതിലേക്കവർ ശ്രദ്ധ കൊടുക്കുന്നതേയില്ല.
Rum 30:8
നിഷേധികളായ ഈ ബഹുദൈവാരാധകർ സ്വശരീരങ്ങളെക്കുറിച്ച് തന്നെ ചിന്തിച്ചു നോക്കിയിട്ടില്ലേ; എങ്ങനെയാണ് അല്ലാഹു അവയെ സൃഷ്ടിക്കുകയും കൃത്യമാക്കുകയും ചെയ്തതെന്ന്?! ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും അല്ലാഹു യാഥാർഥ്യമായിട്ടല്ലാതെ സൃഷ്ടിച്ചിട്ടില്ല. അവയെ ഒന്നും അവൻ വൃഥാ പടച്ചതമല്ല. അവക്കെല്ലാം ഇഹലോകത്ത് നിലനിൽക്കേണ്ട നിർണ്ണിതമായ ഒരു അവധി അവൻ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും മനുഷ്യരിൽ ധാരാളം പേർ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നത് നിഷേധിക്കുന്നവരാകുന്നു. അതു കൊണ്ടാണ് അവർ പുനരുത്ഥാനനാളിനായി തങ്ങളുടെ രക്ഷിതാവിന് തൃപ്തികരമായ സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് തയ്യാറെടുക്കാത്തത്.
Rum 30:9
ഇക്കൂട്ടർ ഭൂമിയിലൂടെ സഞ്ചരിക്കുകയും, എങ്ങനെയായിരുന്നു അവർക്ക് മുൻപ് നിഷേധിച്ചു തള്ളിയ സമൂഹങ്ങളുടെ പര്യവാസനം എന്നതിനെ കുറിച്ച് ഉറ്റാലോചിക്കുകയും ചെയ്യുന്നില്ലേ?! ആ സമൂഹങ്ങൾ ഇവരെക്കാൾ കൂടുതൽ ശക്തിയുള്ളവരായിരുന്നു. കൃഷിക്കും ജനവാസത്തിനുമായി ഭൂമിയെ കീഴ്മേൽ മറിച്ചിട്ടുണ്ടവർ. ഇവരെല്ലാം ജീവിച്ചതിനെക്കാൾ കൂടുതൽ അവർ ഭൂമിയിൽ വസിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതിനുള്ള വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമായി അവരുടെ അടുക്കലേക്കും അവരുടെ ദൂതന്മാർ ചെന്നിട്ടുണ്ട്. അപ്പോൾ അവർ അവയെല്ലാം നിഷേധിച്ചു. അങ്ങനെ അവരെ നശിപ്പിച്ചപ്പോൾ അല്ലാഹു അവരോട് യാതൊരു അതിക്രമവും പ്രവർത്തിക്കുകയായിരുന്നില്ല. എന്നാൽ അവർ തങ്ങളുടെ സ്വദേഹങ്ങളോട് തന്നെയാണ് അതിക്രമം പ്രവർത്തിച്ചത്; നിഷേധിച്ചു തള്ളി കൊണ്ട് തങ്ങളെ നാശത്തിൻ്റെ വഴികളിലേക്ക് വലിച്ചിഴച്ചത് അവർ തന്നെയാണ്.
Rum 30:10
ശേഷം അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ടും, തിന്മകൾ പ്രവർത്തിച്ചു കൊണ്ടും തങ്ങളുടെ പ്രവർത്തനങ്ങൾ മോശമാക്കിയവരുടെ പര്യവസാനം അങ്ങേയറ്റം മോശമായ അവസ്ഥയിലായിരുന്നു. കാരണം, അവർ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയാണുണ്ടായത്. അവരതിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നവരായിരുന്നു.
Rum 30:11
അല്ലാഹു മുൻമാതൃകയൊന്നുമില്ലാതെ സൃഷ്ടിപ്പ് ആരംഭിക്കുകയും, ശേഷം അതിനെ ഇല്ലാതാക്കുകയും, വീണ്ടും അത് ആവർത്തിക്കുകയും ചെയ്യുന്നു. ശേഷം അവങ്കലേക്ക് മാത്രമാകുന്നു നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മടങ്ങുന്നത്.
Rum 30:12
അന്ത്യനാൾ സംഭവിക്കുന്ന ദിവസം കുറ്റവാളികൾ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് നിരാശരാവുകയും, അതിലുള്ള അവരുടെ പ്രതീക്ഷ അവസാനിക്കുകയും ചെയ്യും. കാരണം, അല്ലാഹുവിനെ നിഷേധിച്ചതിന് യാതൊരു തെളിവും തങ്ങളുടെ പക്കൽ ബാക്കിയില്ലെന്ന് അവർക്ക് ബോധ്യപ്പെടും.
Rum 30:13
ഇഹലോകത്തായിരിക്കെ അവർ ആരാധിച്ചിരുന്ന അവരുടെ പങ്കാളികളിൽ നിന്നാരും തന്നെ അവരെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താനായി അവർക്ക് വേണ്ടി ശുപാർശ പറയുകയില്ല. തങ്ങൾ പങ്കുകാരായി നിശ്ചയിച്ചവരെ അവർ തന്നെ നിഷേധിക്കുന്നതായിരിക്കും. അവരുടെ ആവശ്യം ഏറ്റവും ഉണ്ടാകുന്ന വേളയിൽ ഈ പങ്കാളികൾ അവരെ കൈവെടിയുന്നതായിരിക്കും; കാരണം, അവരെല്ലാം ഒരു പോലെ നാശത്തിൽ അകപ്പെട്ടിരിക്കുന്നു.
Rum 30:14
അന്നേ ദിവസം -അന്ത്യനാൾ സംഭവിക്കുന്ന നാളിൽ- മനുഷ്യർ ഇഹലോകത്ത് അവർ ചെയ്ത പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന തങ്ങളുടെ പ്രതിഫലത്തിൻ്റെ അടിസ്ഥാനത്തിൽ വേർതിരിയും. ഇല്ലിയ്യീനിലേക്ക് ഉയർത്തപ്പെടുന്നവരും, അധമരിൽ അധമരിലേക്ക് താഴ്ത്തപ്പെടുന്നവരും അക്കൂട്ടത്തിലുണ്ടായിരിക്കും.
Rum 30:15
എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ അടുക്കൽ തൃപ്തികരമായ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവർ സ്വർഗത്തിൽ തങ്ങൾക്ക് ലഭിക്കുന്ന -ഒരിക്കലും നിലക്കാത്ത, ശാശ്വതമായ- സുഖാനുഗ്രഹങ്ങളിൽ സന്തോഷിക്കുന്നവരായിരിക്കും.
Rum 30:16
എന്നാൽ അല്ലാഹുവിനെ നിഷേധിക്കുകയും, നമ്മുടെ ദൂതൻ്റെ മേൽ അവതരിക്കപ്പെട്ട ആയത്തുകളെ നിഷേധിക്കുകയും, പുനരുത്ഥാനത്തെയും വിചാരണയെയും കളവാക്കുകയും ചെയ്തവരാരോ; അവർ തന്നെയാകുന്നു ശിക്ഷയിലേക്ക് കൊണ്ടു വരപ്പെടുന്നവർ. അവരതിൽ നിത്യവാസികളായിരിക്കും.
Rum 30:17
നിങ്ങൾ സന്ധ്യയിലേക്ക് പ്രവേശിക്കുമ്പോഴും -മഗ്'രിബിൻ്റെയും ഇശാഇൻ്റെയും സമയമാണത്-, പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും -ഫജ്ർ നിസ്കാരത്തിൻ്റെ സമയമാണത്- അല്ലാഹുവിൻ്റെ പരിശുദ്ധിയെ നിങ്ങൾ പ്രകീർത്തിക്കുക.
Rum 30:18
അവന് മാത്രമാകുന്നു സർവ്വ സ്തുതിയും. ആകാശങ്ങളിൽ അവൻ്റെ മലക്കുകൾ അവനെ സ്തുതിക്കുന്നു. ഭൂമിയിൽ അവൻ്റെ സൃഷ്ടികൾ അവനെ സ്തുതിക്കുന്നു. -വൈകുന്നേരത്തിലേക്ക് നിങ്ങൾ പ്രവേശിക്കുമ്പോഴും -അസ്ർ നിസ്കാരത്തിൻ്റെ സമയമാണത്-, ഉച്ചയുടെ സമയത്തിലേക്ക് -ദ്വുഹ്ർ നിസ്കാരത്തിൻ്റെ സമയമാണത്- പ്രവേശിക്കുമ്പോഴും നിങ്ങൾ അല്ലാഹുവിൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക.
Rum 30:19
നിർജീവമായതിൽ നിന്ന് അവൻ ജീവനുള്ളതിനെ പുറത്തു കൊണ്ടു വരുന്നു. ബീജത്തിൽ നിന്ന് മനുഷ്യനെയും, മുട്ടയിൽ നിന്ന് പക്ഷിക്കുഞ്ഞിനെയും പുറത്തു കൊണ്ടു വരുന്നത് ഉദാഹരണം. ജീവനുള്ളതിൽ നിന്ന് അവൻ നിർജ്ജീവമായതും പുറത്തു കൊണ്ടു വരുന്നു; മനുഷ്യനിൽ നിന്ന് പുറത്തു വരുന്ന ബീജവും, കോഴിയിൽ നിന്ന് പുറത്തു വരുന്ന മുട്ടയും ഉദാഹരണം. ഉണങ്ങിവരണ്ട ശേഷം ഭൂമിയെ അതിൽ മഴ പെയ്യിച്ചും ചെടികൾ മുളപ്പിച്ചും അവൻ ജീവനുള്ളതാക്കുന്നു. ഭൂമിയെ സസ്യങ്ങൾ കൊണ്ട് ജീവനുള്ളതാക്കിയതു പോലെ നിങ്ങളുടെ ഖബറുകളിൽ നിന്ന് വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ പുറത്തു കൊണ്ടു വരപ്പെടുന്നതാണ്.
Rum 30:20
അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും തെളിയിക്കുന്ന അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു -മനുഷ്യരേ!- നിങ്ങളുടെ പിതാവിനെ മണ്ണിൽ നിന്ന് അവൻ സൃഷ്ടിച്ചതിലൂടെ നിങ്ങളെ അവൻ സൃഷ്ടിച്ചുവെന്നത്. ശേഷം നിങ്ങളതാ സന്താനപരമ്പരകളിലൂടെ വളർന്നു പെരുകുന്ന മനുഷ്യവർഗമായി മാറുന്നു. അങ്ങനെ ഭൂമിയുടെ കിഴക്കുഭാഗങ്ങളിലും പടിഞ്ഞാറുഭാഗങ്ങളിലും നിങ്ങളിതാ വ്യാപിച്ചിരിക്കുന്നു.
Rum 30:21
അതു പോലെ അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും തെളിയിക്കുന്ന അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു -പുരുഷന്മാരേ!- നിങ്ങൾക്ക് സമാധാനത്തോടെ ഇണചേരുന്നതിനായി നിങ്ങളിൽ നിന്ന് തന്നെ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കും അവർക്കുമിടയിൽ സ്നേഹവും അനുകമ്പയും നിശ്ചയിച്ചു എന്നതും. തീർച്ചയായും ഈ പറഞ്ഞതിലെല്ലാം ചിന്തിക്കുന്ന ജനങ്ങൾക്ക് വ്യക്തമായ തെളിവുകളും ദൃഷ്ടാന്തങ്ങളുമുണ്ട്. കാരണം, അവരാകുന്നു തങ്ങളുടെ ബുദ്ധി ഉപയോഗപ്പെടുത്തിക്കൊണ്ട് അത് ഉപകാരപ്പെടുത്തുന്നത്.
Rum 30:22
അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും തെളിയിക്കുന്ന അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ്. അതിൽ പെട്ടതാകുന്നു നിങ്ങളുടെ ഭാഷകളിലെ വൈവിധ്യവും, നിങ്ങളുടെ വർണ്ണങ്ങളിലുള്ള വ്യത്യാസങ്ങളും. തീർച്ചയായും ഈ പറഞ്ഞതിലെല്ലാം അറിവും ഉൾക്കാഴ്ചയുമുള്ളവർക്ക് തെളിവുകളും ദൃഷ്ടാന്തങ്ങളുമുണ്ട്.
Rum 30:23
അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും തെളിയിക്കുന്ന അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു നിങ്ങളുടെ അധ്വാനത്തിൽ നിന്നൊരു വിശ്രമമായി രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നത്. അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള ഉപജീവനം തേടിക്കൊണ്ട് ഭൂമിയിൽ വ്യാപിക്കാനായി അവൻ നിങ്ങൾക്ക് പകൽ നിശ്ചയിച്ചു നൽകിയത്. ഈ പറഞ്ഞതിലെല്ലാം ചിന്തയോടും സ്വീകരിക്കാനുള്ള മനസ്സോടും കൂടി കേൾക്കുന്ന ജനങ്ങൾക്ക് തെളിവുകളും ദൃഷ്ടാന്തങ്ങളുമുണ്ട്.
Rum 30:24
അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും തെളിയിക്കുന്ന അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു ആകാശത്തിൽ നിങ്ങൾക്ക് അവൻ മിന്നൽ കാണിച്ചു നൽകുന്നത്. ഇടിത്തീയിൽ നിന്നുള്ള (അത് വന്നുവീഴുമോ എന്ന) ഭയവും, മഴ ലഭിക്കുമല്ലോ എന്ന ആഗ്രഹവും അത് കാണുമ്പോൾ നിങ്ങളിൽ ഒരുമിക്കുന്നു. ആകാശത്ത് നിന്ന് നിങ്ങൾക്കായി അവൻ മഴ ചൊരിഞ്ഞു നൽകുകയും, അങ്ങനെ ഉണങ്ങിവരണ്ടു കിടന്നിരുന്ന ഭൂമിയെ അതിൽ ചെടികൾ മുളപ്പിച്ചു കൊണ്ട് അവൻ ജീവിപ്പിക്കുകയും ചെയ്യുന്നു. തീർച്ചയായും അതിലെല്ലാം ബുദ്ധി കൊടുത്തു ചിന്തിക്കുന്ന ജനങ്ങൾക്ക് തെളിവുകളും ദൃഷ്ടാന്തങ്ങളുമുണ്ട്. മരണ ശേഷം വിചാരണക്കും പ്രതിഫലത്തിനുമായി പുനരുജ്ജീവനമുണ്ടാകുമെന്നതിന് ഇതിൽ നിന്നെല്ലാം അവർ തെളിവ് കണ്ടെത്തുകയും ചെയ്യുന്നു.
Rum 30:25
അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും തെളിയിക്കുന്ന അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം ആകാശം വീഴാതെ നിൽക്കുന്നതും, ഭൂമി തകരാതെ നിലകൊള്ളുന്നതും. ശേഷം നിങ്ങളെ അല്ലാഹു ഭൂമിയിൽ നിന്ന് പുറത്തു വരുന്നതിനായി മലക്കിൻ്റെ കാഹളമൂത്തിലൂടെ വിളിച്ചുകഴിഞ്ഞാൽ; നിങ്ങളതാ വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങളുടെ ഖബ്റുകളിൽ നിന്ന് പുറത്തു വരുന്നു.
Rum 30:26
ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരുമെല്ലാം അല്ലാഹുവിൻ്റെ മാത്രം സൃഷ്ടികളും, അവൻ്റെ അധീനതയിലും നിയന്ത്രണത്തിലുമാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ള അല്ലാഹുവിൻ്റെ എല്ലാ സൃഷ്ടികളും അല്ലാഹുവിന് കീഴൊതുങ്ങിയവരും, അവൻ്റെ കൽപ്പനക്ക് സമർപ്പിച്ചവരുമാകുന്നു.
Rum 30:27
ഒരു മുൻമാതൃകയുമില്ലാതെ സൃഷ്ടിപ്പ് ആരംഭിക്കുന്നവൻ അവനാകുന്നു. ശേഷം എല്ലാം നശിപ്പിച്ചതിനു ശേഷം വീണ്ടും അവൻ (സൃഷ്ടിപ്പ്) ആവർത്തിക്കുന്നു. (സൃഷ്ടിപ്പ്) ആരംഭിക്കുന്നതിനെക്കാൾ അതാവർത്തിക്കുക എന്നത് എളുപ്പമാണ്. അല്ലാഹുവിനാകട്ടെ രണ്ടും തീർത്തും എളുപ്പമുള്ളത് തന്നെ; കാരണം അവൻ എന്തെങ്കിലുമൊരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് 'കുൻ' (ഉണ്ടാകൂ) എന്ന് പറയേണ്ട താമസം അത് ഉണ്ടാകും. അല്ലാഹുവിനാകുന്നു മഹത്വത്തിൻ്റെയും പൂർണ്ണതയുടെയും എല്ലാ വിശേഷണങ്ങളും അതിൻ്റെ ഏറ്റവും ഉന്നതമായ നിലയിലുള്ളത്. പരാജയപ്പെടുത്തപ്പെടാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു അവൻ.
Rum 30:28
ബഹുദൈവാരാധകരേ! നിങ്ങളുടെ സ്വന്തം കാര്യത്തിൽ നിന്ന് തന്നെ നിങ്ങൾക്കിതാ അല്ലാഹു ഒരു ഉപമ വിശദീകരിച്ചു തന്നിരിക്കുന്നു. നിങ്ങളുടെ സമ്പാദ്യങ്ങളിൽ ഒരു പോലെ പങ്കാളിത്തമുള്ള ആരെങ്കിലും നിങ്ങളുടെ അടിമകളിലോ ഭൃത്യന്മാരിലോ നിങ്ങൾക്കുണ്ടോ?! സ്വതന്ത്രരായ പങ്കാളികൾ പരസ്പരം പണം പങ്കിട്ടെടുക്കുന്നത് പോലെ, അവർ (അടിമകൾ) നിങ്ങളുടെ സമ്പാദ്യം നിങ്ങളോടൊപ്പം പങ്കിട്ടെടുക്കുമെന്ന ഭയം നിങ്ങൾക്കുണ്ടാകാറുണ്ടോ?! നിങ്ങളുടെ അടിമകളിൽ ആരെങ്കിലും ഈ നിലക്കുണ്ടാക്കുന്നത് നിങ്ങൾ തൃപ്തിപ്പെടുമോ?! നിങ്ങൾക്കത് തൃപ്തികരമാകില്ലെന്നതിൽ യാതൊരു സംശയവുമില്ല. അപ്പോൾ തൻ്റെ അധികാരത്തിൽ അവൻ്റെ സൃഷ്ടികളിൽ നിന്നോ, അടിമകളിൽ നിന്നോ ഒരു പങ്കാളിയുണ്ടാകാതിരിക്കാൻ അല്ലാഹുവാകുന്നു എന്തു കൊണ്ടും അർഹൻ. ഇപ്രകാരം, ചിന്തിക്കുന്ന ജനതക്ക് വേണ്ടി ഉദാഹരണങ്ങളിലൂടെയും മറ്റും നാം തെളിവുകളും പ്രമാണങ്ങളും വ്യത്യസ്ത രൂപത്തിൽ വിശദീകരിക്കുന്നു. കാരണം, അവരാകുന്നു അതിൽ നിന്ന് ഉപകാരമെടുക്കുന്നവർ.
Rum 30:29
അവർ വഴികേടിലാവാൻ കാരണം തെളിവുകളുടെ അഭാവമോ, അത് വിശദീകരിക്കപ്പെട്ടില്ല എന്നതോ ഒന്നുമല്ല. ദേഹേഛയെ പിൻപറ്റുകയും, തങ്ങളുടെ മുൻഗാമികളെ അന്ധമായി അനുകരിക്കുകയും ചെയ്യുക എന്നത് മാത്രമാണ് അവരുടെ വഴികേടിൻ്റെ കാരണം. അല്ലാഹുവിനോടുള്ള തങ്ങളുടെ ബാധ്യതയെ കുറിച്ചുള്ള അജ്ഞതയാണത്. അപ്പോൾ അല്ലാഹു വഴികേടിലാക്കിയ ഒരുവനെ ആരാണ് സന്മാർഗത്തിലാക്കാനുള്ളത്?! ആർക്കും അതിന് കഴിയുകയില്ല. അവരിൽ നിന്ന് അല്ലാഹുവിൻ്റെ ശിക്ഷയെ തടുക്കാൻ കെൽപ്പുള്ള ഒരു സഹായികളും അവർക്കില്ല താനും.
Rum 30:30
അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ താങ്കളും താങ്കളോടൊപ്പമുള്ളവരും അല്ലാഹു താങ്കളെ തിരിച്ചു നിർത്തിയ ദീനിലേക്ക് തിരിഞ്ഞു നിൽക്കുക. മറ്റെല്ലാ മതങ്ങളെയും ഉപേക്ഷിച്ചു കൊണ്ട് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച (ശുദ്ധപ്രകൃതിയായ) ഇസ്ലാമിലേക്ക് ചേർന്നു നിൽക്കുക. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിന് യാതൊരു മാറ്റവുമില്ല. അതാകുന്നു യാതൊരു വളവുകളുമില്ലാത്ത നേരായ മതം. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഈ മതം മാത്രമാകുന്നു സത്യമതം എന്ന കാര്യം തിരിച്ചറിയുന്നില്ല.
Rum 30:31
നിങ്ങളുടെ തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു കൊണ്ട് അല്ലാഹുവിലേക്ക് നിങ്ങൾ മടങ്ങുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിസ്കാരം അതിൻ്റെ പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും ചെയ്യുക. അല്ലാഹുവോടൊപ്പം മറ്റുള്ളവരെ തങ്ങളുടെ ആരാധനയിൽ പങ്കുചേർത്തു കൊണ്ട് (അല്ലാഹുവിൻ്റെ) ശുദ്ധപ്രകൃതിയെ തകർക്കുന്ന ബഹുദൈവാരാധകരിൽ നിങ്ങൾ പെട്ടു പോകരുത്.
Rum 30:32
തങ്ങളുടെ മതത്തെ മാറ്റിമറിക്കുകയും, അതിൽ ചിലത് വിശ്വസിക്കുകയും, ബാക്കിയുള്ളത് നിഷേധിക്കുകയും ചെയ്തു കൊണ്ട് കക്ഷികളും കൂട്ടങ്ങളുമായി മാറിയ ബഹുദൈവാരാധകരിൽ നിങ്ങൾ പെട്ടുപോകരുത്. അവരിൽ ഓരോ കക്ഷിയും തങ്ങൾ നിലകൊള്ളുന്ന നിരർത്ഥകമായ (നിലപാടുകളിൽ) സന്തോഷിക്കുന്നവരാകുന്നു. അവർ ധരിക്കുന്നത് തങ്ങൾ മാത്രമാണ് സത്യത്തിൽ നിലകൊള്ളുന്നതെന്നും, മറ്റുള്ളവരെല്ലാം അസത്യത്തിലാണെന്നുമാണ്.
Rum 30:33
ബഹുദൈവാരാധകർക്ക് എന്തെങ്കിലും രോഗമോ ദാരിദ്ര്യമോ വരൾച്ചയോ പോലുള്ള പ്രയാസം ബാധിച്ചാൽ തങ്ങളെ ബാധിച്ച പ്രയാസം അവരിൽ നിന്ന് നീക്കുവാൻ വിനയത്തോടെയും താഴ്മയോടെയും തങ്ങളുടെ രക്ഷിതാവിനെ അവർ വിളിച്ചു പ്രാർത്ഥിക്കും. ശേഷം, അല്ലാഹു അവരെ ബാധിച്ചത് നീക്കി നൽകിക്കൊണ്ട് അവരോട് കാരുണ്യം ചൊരിഞ്ഞാൽ അവരുടെ കൂട്ടത്തിൽ ഒരു വിഭാഗമതാ അല്ലാഹുവോടൊപ്പം മറ്റുള്ളവരെയും വിളിച്ചു പ്രാർത്ഥിക്കുക എന്ന തങ്ങളുടെ ബഹുദൈവാരാധനയിലേക്ക് തന്നെ തിരിച്ചു പോകുന്നു.
Rum 30:34
അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ -പ്രയാസങ്ങൾ എടുത്തു നീക്കുക എന്നത് അതിൽ പെട്ടതാണ്- നിഷേധിക്കുകയും, ഇഹലോകത്ത് തങ്ങളുടെ കയ്യിലുള്ളത് കൊണ്ട് സുഖം അനുഭവിക്കുകയും ചെയ്യുന്നുവെങ്കിൽ തങ്ങൾ വ്യക്തമായ വഴികേടിലായിരുന്നു എന്ന കാര്യം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ നേരിൽ കാണുക തന്നെ ചെയ്യും.
Rum 30:35
(തങ്ങളുടെ ബഹുദൈവാരാധനക്ക്) യാതൊരു തെളിവുമില്ലെന്നിരിക്കെ എന്താണ് അവരെ അതിലേക്ക് എത്തിച്ചത്?! അല്ലാഹുവിൽ പങ്കു ചേർക്കുക എന്ന അവരുടെ ഈ പ്രവർത്തിയെ ന്യായീകരിക്കുന്ന തെളിവടങ്ങുന്ന ഒരു ഗ്രന്ഥവും നാം അവർക്ക് മേൽ അവതരിപ്പിച്ചിട്ടില്ല. അവരുടെ ബഹുദൈവാരാധനയെയോ, അവർ നിലകൊള്ളുന്ന നിഷേധം ശരിയാണെന്നോ അംഗീകരിക്കുന്ന ഒരു ഗ്രന്ഥവും അവരുടെ പക്കലില്ല താനും.
Rum 30:36
നമ്മുടെ അനുഗ്രഹങ്ങളിൽ പെട്ട ആരോഗ്യമോ സമ്പത്തോ പോലെ എന്തെങ്കിലും അനുഗ്രഹം മനുഷ്യർക്ക് നാം രുചിപ്പിച്ചാൽ അവരതാ അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും അതിൽ ആഹ്ളാദിക്കുന്നു. അവർക്ക് പ്രയാസമുണ്ടാക്കുന്ന എന്തെങ്കിലും രോഗമോ ദാരിദ്ര്യമോ അവരുടെ കൈകൾ പ്രവർത്തിച്ചതിൻ്റെ തന്നെ ഫലമായി അവരെ ബാധിച്ചാലാകട്ടെ; അവരതാ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്നും, തങ്ങളെ ബാധിച്ച പ്രയാസം നീങ്ങിപ്പോകുന്നതിൽ നിന്നും നിരാശയടഞ്ഞവരായി മാറുകയും ചെയ്യുന്നു.
Rum 30:37
അല്ലാഹു താൻ ഉദ്ദേശിക്കുന്ന തൻ്റെ അടിമകൾക്ക് മേൽ -അവർ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ- എന്ന പരീക്ഷണത്തിനായി ഉപജീവനം വിശാലമാക്കി നൽകുമെന്ന് അവർ കണ്ടില്ലേ?! അവരിൽ ചിലർക്ക് -അവർ ക്ഷമിക്കുമോ അതല്ല അക്ഷമ കാണിക്കുമോ- എന്ന പരീക്ഷണമായി കൊണ്ട് ഉപജീവനം ഇടുങ്ങിയതാക്കുമെന്നും (അവർ കണ്ടില്ലേ?!) തീർച്ചയായും, ചിലർക്ക് ഉപജീവനം വിശാലമാക്കുകയും, മറ്റു ചിലർക്ക് ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്യുന്നതിൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് അവൻ്റെ കാരുണ്യത്തിൻ്റെയും അനുകമ്പയുടെയും സൂചനകളുണ്ട്.
Rum 30:38
മുസ്ലിമേ! കുടുംബബന്ധമുള്ളവർക്ക് അവർ അർഹിക്കുന്ന നന്മയും കുടുംബബന്ധം ചേർക്കലും നീ നൽകുക. ആവശ്യക്കാരന് തൻ്റെ ആവശ്യം നിർവ്വഹിക്കാൻ വേണ്ടതും നൽകുക. യാത്രാവിഭവം അവസാനിച്ച, (തൻ്റെ) നാട്ടിൽ നിന്ന് പുറത്തുകടന്ന വഴിപോക്കനായ അപരിചിതനും (അവൻ്റെ ആവശ്യം) നൽകുക. അങ്ങനെ നന്മയുടെ മാർഗങ്ങളിൽ നൽകുന്നതാണ് അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിക്കുന്നവർക്ക് ഉത്തമമായിട്ടുള്ളത്. അങ്ങനെ ഇത്തരം സഹായങ്ങളും അവകാശങ്ങളും നൽകുന്നവർ; അവരാകുന്നു തങ്ങൾ തേടിക്കൊണ്ടിരുന്ന സ്വർഗം നേടിയെടുത്തു കൊണ്ടും, തങ്ങൾ ഭയന്നിരുന്ന ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു കൊണ്ടും വിജയിച്ചവർ.
Rum 30:39
നിങ്ങൾക്ക് വർദ്ധനവോടെ (പലിശയോടെ) തിരിച്ചു നൽകണമെന്ന ഉദ്ദേശത്തിൽ നിങ്ങൾ ജനങ്ങളിൽ ആർക്കെങ്കിലും നൽകുന്ന സമ്പാദ്യങ്ങൾ; അതിൻ്റെ പ്രതിഫലം അല്ലാഹുവിങ്കൽ വർദ്ധിക്കുകയില്ല. ആരുടെയെങ്കിലും ആവശ്യം നിർവ്വഹിക്കുന്നതിനായി നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് -ജനങ്ങളിൽ നിന്നുള്ള സ്ഥാനമോ പ്രതിഫലമോ പ്രതീക്ഷിക്കാതെ- നിങ്ങൾ നൽകിയത്; അത്തരക്കാർക്കാകുന്നു അല്ലാഹുവിങ്കൽ അവരുടെ പ്രതിഫലം ഇരട്ടിയാക്കപ്പെടുക.
Rum 30:40
അല്ലാഹു മാത്രമാകുന്നു നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങൾക്ക് ഉപജീവനം നൽകുകയും, ശേഷം നിങ്ങളെ മരിപ്പിക്കുകയും, അതിന് ശേഷം പുനരുത്ഥാനത്തിനായി നിങ്ങളെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നവൻ. നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന നിങ്ങളുടെ വിഗ്രഹങ്ങളിൽ ഏതെങ്കിലും ഒന്ന് ഈ പറഞ്ഞതിൽ ഏതെങ്കിലും ഒരു കാര്യം പ്രവർത്തിക്കുമോ?! ബഹുദൈവാരാധകർ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.
Rum 30:41
കരയിലും കടലിലും കുഴപ്പങ്ങൾ പ്രകടമായിരിക്കുന്നു; വരൾച്ചയും മഴയുടെ കുറവും രോഗങ്ങളുടെ ആധിക്യവും പകർച്ചവ്യാധികളും പോലുള്ള കുഴപ്പങ്ങൾ. അവർ ചെയ്ത തിന്മകൾ കാരണത്താലാണ് ഇതെല്ലാം. ഇഹലോകത്ത് അവർ ചെയ്ത അവരുടെ ചില മോശം പ്രവർത്തികൾക്കുള്ള ഫലം അവരെ ആസ്വദിപ്പിക്കുന്നതിനും, അങ്ങനെ അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതിനും വേണ്ടിയത്രെ അത്.
Rum 30:42
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുകയും, നിങ്ങൾക്ക് മുൻപ് നിഷേധിച്ചു തള്ളിയ ജനതകളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുക. തീർച്ചയായും വളരെ മോശം പര്യവസാനമായിരുന്നു അതെല്ലാം. അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ പങ്കുചേർക്കുന്നവരും, അവനോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്നവരുമായിരുന്നു. അങ്ങനെ അവരുടെ ബഹുദൈവാരാധന കാരണത്താൽ അവർ നശിപ്പിക്കപ്പെട്ടു.
Rum 30:43
അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരുന്നതിന് മുൻപ് താങ്കൾ അങ്ങയുടെ മുഖം യാതൊരു വളവുകളുമില്ലാത്ത, നേരായ ഇസ്ലാമിലേക്ക് തിരിക്കുക. ആ ദിവസം വന്നു കഴിഞ്ഞാൽ അതിനെ തടുത്തു നിർത്താൻ ഒരാളുമില്ല തന്നെ. അന്നേ ദിവസം ജനങ്ങൾ വേർപിരിയും; ഒരു വിഭാഗം സ്വർഗത്തിൽ സുഖാനുഭൂതികൾ ആസ്വദിക്കുന്നവരും, മറുവിഭാഗം നരകത്തിൽ ശിക്ഷിക്കപ്പെടുന്നവരുമായിരിക്കും.
Rum 30:44
ആരെങ്കിലും അല്ലാഹുവിൽ അവിശ്വസിക്കുകയാണെങ്കിൽ അവൻ്റെ നിഷേധത്തിൻ്റെ ദോഷഫലം -ശാശ്വത നരകവാസം- അവന് തന്നെയാണ് ലഭിക്കുക. ആരെങ്കിലും അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്ന പക്ഷം അവരുടെ സ്വർഗപ്രവേശനത്തിനും അതിലുള്ള സുഖാനുഗ്രഹങ്ങളിൽ ശാശ്വതമായി കഴിയാനുമുള്ള സൗകര്യമാണ് അവർ ഒരുക്കുന്നത്.
Rum 30:45
അല്ലാഹുവിൽ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹു അവൻ്റെ ഔദാര്യവും നന്മയുമായി അവൻ്റെ പ്രതിഫലം നൽകുന്നതിനായത്രെ അത്. തീർച്ചയായും, അല്ലാഹു അവനെയും അവൻ്റെ ദൂതന്മാരെയും നിഷേധിച്ചവരെ ഇഷ്ടപ്പെടുന്നില്ല. മറിച്ച്, അവരോട് കടുത്ത കോപമാണ് അവനുള്ളത്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരെ അവൻ ശിക്ഷിക്കുന്നതുമാണ്.
Rum 30:46
അല്ലാഹുവിൻ്റെ ശക്തിയും അവൻ്റെ ഏകത്വവും ബോധ്യപ്പെടുത്തുന്ന മഹത്തരമായ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് അവൻ കാറ്റിനെ അയക്കുന്നു എന്നത്. അത് മനുഷ്യർക്ക് മഴ പെയ്യാനായിരിക്കുന്നു എന്ന സന്തോഷവാർത്ത നൽകുന്നു. ജനങ്ങളേ! മഴക്ക് ശേഷം ഉണ്ടാകുന്ന പച്ചപ്പിലൂടെയും സമൃദ്ധിയിലൂടെയും അവൻ്റെ കാരുണ്യം നിങ്ങൾക്ക് ആസ്വദിപ്പിക്കുന്നതിനും, അല്ലാഹുവിൻ്റെ ഉദ്ദേശം അനുസരിച്ച് കപ്പലുകൾ സമുദ്രത്തിലൂടെ സഞ്ചരിക്കുകയും, നിങ്ങൾ സമുദ്രത്തിലൂടെ അല്ലാഹുവിൻ്റെ ഔദാര്യം അന്വേഷിച്ചു കൊണ്ട് കച്ചവടത്തിനായി സഞ്ചരിക്കുന്നതിനും വേണ്ടി (അവൻ കാറ്റുകളെ അയക്കുന്നു). അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി പ്രകടിപ്പിക്കുകയും, അങ്ങനെ അവൻ നിങ്ങൾക്ക് (അനുഗ്രഹങ്ങൾ) വർദ്ധിപ്പിച്ചു നൽകുകയും ചെയ്തേക്കാം.
Rum 30:47
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപ് റസൂലുകളെ അവരവരുടെ സമൂഹങ്ങളിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്. അങ്ങനെ അവർ തങ്ങളുടെ സമൂഹത്തിലേക്ക് അവരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകളും പ്രമാണങ്ങളുമായി ചെല്ലുകയുണ്ടായി. അപ്പോൾ അവരുടെ ദൂതന്മാർ കൊണ്ടു വന്നതിനെ ആ സമൂഹങ്ങൾ നിഷേധിച്ചു തള്ളി. അങ്ങനെ, തിന്മകൾ ചെയ്തു കൂട്ടിയവരോട് നാം പകരം വീട്ടുകയും, അവരെയെല്ലാം നമ്മുടെ ശിക്ഷ കൊണ്ട് നശിപ്പിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ ദൂതന്മാരെയും അവരിൽ വിശ്വസിച്ചവരെയും നാശത്തിൽ നിന്ന് നാം രക്ഷപ്പെടുത്തി. (അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും) വിശ്വസിച്ചവരെ രക്ഷപ്പെടുത്തുകയും, അവരെ സഹായിക്കുകയും ചെയ്യുക എന്നത് നാം നമ്മുടെ മേൽ ബാധ്യതയാക്കിയ കാര്യമാകുന്നു.
Rum 30:48
അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുകയും തെളിക്കുകയും ചെയ്യുന്നവൻ. അങ്ങനെ ആ കാറ്റ് മേഘങ്ങളെ ഇളക്കിവിടുകയും ചലിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് അവൻ ഉദ്ദേശിക്കുന്ന പ്രകാരം കൂടിയോ കുറഞ്ഞോ അവയെ ആകാശത്ത് പരത്തുകയും, അവയെ കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോൾ -നീ നോക്കിയാൽ- ആ മേഘങ്ങൾക്കിടയിൽ നിന്ന് മഴ പുറത്തു വരുന്നത് നിനക്ക് കാണാം. അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മേൽ ആ മഴ അവൻ വർഷിപ്പിച്ചാൽ അവരതാ അല്ലാഹു മഴ വർഷിപ്പിച്ചു കൊണ്ട് അവർക്ക് ചെയ്തു നൽകിയ കാരുണ്യത്തിൽ സന്തോഷിക്കുന്നു. അതിന് ശേഷം അവർക്കും അവരുടെ കന്നുകാലികൾക്കും ആവശ്യമുള്ളത് ഭൂമി മുളപ്പിക്കുകയും ചെയ്യുന്നു.
Rum 30:49
അല്ലാഹു അവർക്ക് മേൽ മഴ വർഷിക്കുന്നതിന് മുൻപ് അവർ മഴയുടെ കാര്യത്തിൽ നിരാശയടഞ്ഞവരായിരുന്നു.
Rum 30:50
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു തൻ്റെ അടിമകൾക്ക് മേൽ കാരുണ്യമായി ചൊരിയുന്ന മഴയുടെ അനന്തരഫലങ്ങൾ നോക്കുക! എങ്ങനെയാണ് ഉണങ്ങി വരണ്ടു കിടന്നിരുന്ന ഭൂമിയിൽ മഴക്ക് ശേഷം വ്യത്യസ്തങ്ങളായ ചെടികൾ അതിൽ മുളപ്പിച്ചു കൊണ്ട് അതിന് അവൻ ജീവൻ നൽകിയതെന്ന് നോക്കുക. ആ ഉണങ്ങിയ ഭൂമിയെ ജീവനുള്ളതാക്കിയവൻ മരിച്ചവരെ ജീവനുള്ളവരായി ഉയിർത്തെഴുന്നേൽപ്പിക്കുക തന്നെ ചെയ്യുന്നതാണ്. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. യാതൊരു കാര്യവും അവന് അസാധ്യമാവുകയില്ല.
Rum 30:51
അവരുടെ കൃഷികളെയും ചെടികളെയും നശിപ്പിക്കുന്ന മറ്റൊരു കാറ്റ് അവർക്ക് മേൽ നാം അയക്കുകയും, അങ്ങനെ പച്ചപ്പു തിങ്ങിനിറഞ്ഞിരുന്ന തങ്ങളുടെ കൃഷിയിടങ്ങൾ മഞ്ഞ നിറം ബാധിച്ചതായി അവർ കാണുകയും ചെയ്താൽ; ധാരാളം അനുഗ്രഹങ്ങൾ മുൻപ് ലഭിച്ചവരായിരുന്നിട്ടും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവരായി അതിന് ശേഷം അവർ മാറുന്നതാണ്.
Rum 30:52
മരിച്ചവരെയോ ബധിരരെയോ കേൾപ്പിക്കാൻ നിനക്ക് സാധിക്കുകയില്ലെന്ന പോലെ, (സത്യത്തിൽ നിന്ന്) തിരിഞ്ഞു കളഞ്ഞു കൊണ്ടും ഗുണപാഠം ഉൾക്കൊള്ളാതെയും ഇത്തരക്കാരോട് സമാനരായവരെ സന്മാർഗത്തിലേക്ക് നയിക്കാനും നിനക്ക് സാധിക്കില്ല. കാരണം, (നിൻ്റെ വിളി) കേൾക്കാതിരിക്കുന്നതിനായി അവർ നിന്നിൽ നിന്ന് അകലേക്ക് പോയിരിക്കുന്നു.
Rum 30:53
നേരായ പാതയിൽ നിന്ന് (ഇസ്ലാമിൽ നിന്ന്) വഴിതെറ്റിയവനെ സന്മാർഗത്തിൻ്റെ വഴിയിലേക്ക് നയിക്കാൻ താങ്കൾക്ക് കഴിയുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരെ മാത്രമേ ഉപകാരപ്പെടുന്ന തരത്തിൽ താങ്കൾക്ക് എന്തെങ്കിലും കേൾപ്പിക്കാൻ സാധിക്കുകയുള്ളൂ. കാരണം, താങ്കൾ പറയുന്നതിൽ നിന്ന് ഉപകാരമെടുക്കുന്നവൻ അവൻ മാത്രമാണ്. അവർ നമ്മുടെ കൽപ്പനകൾക്ക് കീഴൊതുങ്ങിയവരും, അതിന് വിധേയരായവരുമാണ്.
Rum 30:54
ജനങ്ങളേ! അല്ലാഹുവാകുന്നു നിങ്ങളെ നിസ്സാരമായ ദ്രാവകത്തിൽ നിന്ന് സൃഷ്ടിച്ചവൻ. ബാല്യത്തിലെ ബലഹീനതക്ക് ശേഷം യുവത്വത്തിൻ്റെ ശക്തി നിങ്ങൾക്കവൻ നൽകി. ശേഷം യുവത്വത്തിൻ്റെ ശക്തിക്കു ശേഷം വാർദ്ധക്യത്തിൻ്റെയും പ്രായാധിക്യത്തിൻ്റെയും ബലഹീനതയും നിങ്ങൾക്കവൻ നിശ്ചയിച്ചു. അല്ലാഹു അവനുദ്ദേശിക്കുന്ന രൂപത്തിൽ ബലഹീനതയും ശക്തിയും സൃഷ്ടിക്കുന്നു. എല്ലാ കാര്യങ്ങളെ കുറിച്ചും അറിയുന്ന -ഒരു കാര്യവും അവ്യക്തമാകാത്ത- സർവ്വജ്ഞനും (അലീം), ഒന്നും അസാധ്യമാകാത്ത സർവ്വശക്തനും (ഖദീർ) ആകുന്നു അവൻ.
Rum 30:55
അന്ത്യസമയം സംഭവിക്കുന്ന ദിവസം 'തങ്ങളുടെ ഖബറുകളിൽ ഒരു നാഴിക നേരമല്ലാതെ കഴിച്ചു കൂട്ടിയിട്ടില്ലെന്ന്' അതിക്രമികൾ സത്യം ചെയ്തു പറയും. എത്ര കാലം തങ്ങളുടെ ഖബറുകളിൽ കഴിച്ചു കൂട്ടിയെന്നത് അറിയാൻ സാധിക്കാതെ പോയതു പോലെ തന്നെയായിരുന്നു ഇഹലോകത്തും അവർ സത്യത്തിൽ നിന്ന് തെറ്റിക്കപ്പെട്ടിരുന്നത്.
Rum 30:56
അല്ലാഹു വിജ്ഞാനം നൽകിയ നബിമാരും മലക്കുകളും പറയും: അല്ലാഹു അവൻ്റെ അനാദിയായ അറിവിൽ വിധിച്ചതു പ്രകാരം നിങ്ങളെ സൃഷ്ടിച്ചതു മുതൽ നിങ്ങൾ നിഷേധിച്ചു കൊണ്ടിരുന്ന പുനരുത്ഥാനനാൾ വരെ നിങ്ങൾ കഴിച്ചു കൂട്ടിയിട്ടുണ്ട്. ഇതാകുന്നു മനുഷ്യർ തങ്ങളുടെ ഖബറുകളിൽ നിന്ന് എഴുന്നേൽപ്പിക്കപ്പെടുന്ന ആ ദിവസം. എന്നാൽ, പുനരുത്ഥാനനാൾ യാഥാർഥ്യമായി സംഭവിക്കുമെന്നത് നിങ്ങൾ അറിഞ്ഞിരുന്നില്ല; അതു കൊണ്ട് നിങ്ങളതിനെ നിഷേധിച്ചു തള്ളി.
Rum 30:57
അല്ലാഹു സൃഷ്ടികളെയെല്ലാം വിചാരണക്കും പ്രതിഫലത്തിനുമായി ഉയിർത്തെഴുന്നേൽപ്പിക്കുന്ന ദിവസം അതിക്രമികൾക്ക് അവർ മെനഞ്ഞുണ്ടാക്കുന്ന ഒഴിവുകഴിവുകളൊന്നും ഉപകാരം ചെയ്യില്ല. പശ്ചാത്തപിച്ചു കൊണ്ടും അല്ലാഹുവിന് കീഴൊതുങ്ങി കൊണ്ടും അല്ലാഹുവിനെ തൃപ്തിപ്പെടുത്താനും അവരോട് ആവശ്യപ്പെടുകയില്ല; കാരണം, അതിൻ്റെയെല്ലാം സമയം കഴിഞ്ഞു പോയിരിക്കുന്നു.
Rum 30:58
ഈ ഖുർആനിൽ ജനങ്ങൾക്കായി എല്ലാ ഉദാഹരണങ്ങളും -അവരെ പരിഗണിച്ചു കൊണ്ട്- നാം വിവരിച്ചിട്ടുണ്ട്. അങ്ങനെ അസത്യത്തിൽ നിന്ന് സത്യം അവർക്ക് വ്യക്തമാകുന്നതിനാണത്. അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുമായി അവരുടെ അടുക്കൽ താങ്കൾ ചെന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർ പറയും: നിങ്ങൾ ഈ കൊണ്ടു വന്നതിലെല്ലാം അസത്യവാന്മാരാകുന്നു.
Rum 30:59
താങ്കൾ ഏതൊരു ദൃഷ്ടാന്തവുമായി ചെന്നാലും അതിലൊന്നും വിശ്വസിക്കാത്ത ഇത്തരക്കാരുടെ ഹൃദയങ്ങൾക്ക് മേൽ അല്ലാഹു മുദ്ര വെക്കുന്നതു പോലെ, താങ്കൾ കൊണ്ടു വന്നത് സത്യമാണെന്ന് മനസ്സിലാക്കാത്ത എല്ലാവരുടെ ഹൃദയങ്ങൾക്കും അല്ലാഹു മുദ്ര വെക്കുന്നതാണ്.
Rum 30:60
അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളുടെ സമൂഹം താങ്കളെ നിഷേധിക്കുന്നതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. തീർച്ചയായും അല്ലാഹു താങ്കളെ സഹായിക്കുകയും താങ്കൾക്ക് അധികാരം നൽകുകയും ചെയ്യുമെന്ന വാഗ്ദാനം സ്ഥിരപ്പെട്ടതാകുന്നു; അതിൽ യാതൊരു സംശയവുമില്ല. തങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നവരാണെന്ന കാര്യത്തിൽ ദൃഢവിശ്വാസമില്ലാത്തവർ ക്ഷമ ഉപേക്ഷിക്കാനും ധൃതി പിടിക്കാനും താങ്കളെ പ്രേരിപ്പിക്കാതിരിക്കട്ടെ.
Lukman 31:1
അലിഫ് ലാം മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Lukman 31:2
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ആയത്തുകൾ തത്വജ്ഞാനം ഉച്ചരിക്കുന്ന വേദഗ്രന്ഥത്തിലെ ആയത്തുകളാകുന്നു.
Lukman 31:3
തങ്ങളുടെ രക്ഷിതാവിനോടുള്ള ബാധ്യതകളും, അല്ലാഹുവിൻ്റെ ദാസന്മാരോടുള്ള ബാധ്യതകളും നിറവേറ്റി കൊണ്ട് പ്രവർത്തനങ്ങൾ നന്നാക്കുന്നവർക്ക് സന്മാർഗവും കാരുണ്യവുമത്രെ അത്.
Lukman 31:4
നിസ്കാരം അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും, തങ്ങളുടെ സമ്പത്തിൽ നിന്ന് നിർബന്ധദാനം (സകാത്ത്) നൽകുകയും ചെയ്യുന്നവർ; ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സംഭവിക്കാനിരിക്കുന്ന പുനരുത്ഥാനത്തിലും വിചാരണയിലും പ്രതിഫലത്തിലും ശിക്ഷയിലുമെല്ലാം ഉറച്ചു വിശ്വസിക്കുന്നവരുമാണവർ.
Lukman 31:5
ഈ പറയപ്പെട്ട ഗുണവിശേഷണങ്ങളുള്ളവർ തങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള സന്മാർഗത്തിലാകുന്നു. തങ്ങൾ ലക്ഷ്യം വെച്ചത് (സ്വർഗവും അല്ലാഹുവിൻ്റെ തൃപ്തിയും) നേടിയെടുക്കുകയും, തങ്ങൾ ഭയന്നിരുന്നതിൽ (നരകവും അല്ലാഹുവിൻ്റെ കോപവും) നിന്ന് അകലുകയും ചെയ്തവരാണവർ.
Lukman 31:6
നദ്ർ ബ്നുൽ ഹാരിഥിനെ പോലെ, ഒരറിവുമില്ലാതെ അല്ലാഹുവിൻ്റെ മതത്തിൽ നിന്ന് ജനങ്ങളെ വഴിതെറ്റിച്ചു കളയാനായി വിനോദവാർത്തകൾ തിരഞ്ഞെടുക്കുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അല്ലാഹുവിൻ്റെ ആയത്തുകളെ അവൻ പരിഹസിക്കാനുള്ള വിഷയമാക്കി തീർക്കും. അത്തരം സ്വഭാവഗുണങ്ങളുള്ളവർ; അവർക്ക് തന്നെയാകുന്നു പരലോകത്ത് അപമാനകരമായ ശിക്ഷയുള്ളത്.
Lukman 31:7
നമ്മുടെ ആയത്തുകൾ അവൻ്റെ മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അഹങ്കാരിയായി കൊണ്ട്, അത് കേൾക്കാതെ അവൻ പിന്തിരിഞ്ഞു കളയും. അവനത് കേൾക്കുകയേ ചെയ്തിട്ടില്ലാത്ത പോലെ. അവൻ്റെ രണ്ട് ചെവികളിലും ശബ്ദങ്ങൾ കേൾക്കാൻ കഴിയാത്ത വിധം ബധിരതയുള്ളതു പോലെ. അല്ലാഹുവിൻ്റെ റസൂലേ! അവനെ കാത്തിരിക്കുന്ന, വേദനയേറിയ ശിക്ഷയെ കുറിച്ച് താങ്കൾ അവന് സന്തോഷവാർത്ത അറിയിക്കുക.
Lukman 31:8
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവർക്ക് സുഖാനുഗ്രഹങ്ങളുടെ സ്വർഗത്തോപ്പുകളുണ്ട്. അല്ലാഹു അവിടെ അവർക്കായി ഒരുക്കി വെച്ചത് അവരവിടെ ആസ്വദിക്കുന്നതാണ്.
Lukman 31:9
അവരതിൽ കാലങ്ങളോളം വസിക്കുന്നതായിരിക്കും. അല്ലാഹു അവർക്ക് നൽകിയ സത്യവാഗ്ദാനമത്രെ അത്; യാതൊരു സംശയവും അതിലില്ല. അവനാകുന്നു ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും നിർണ്ണയത്തിലും നിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനും (ഹകീം).
Lukman 31:10
അല്ലാഹു ആകാശങ്ങളെ തൂണുകളൊന്നുമില്ലാതെ ഉയരത്തിൽ സൃഷ്ടിച്ചിരിക്കുന്നു. ഭൂമിയിൽ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങൾ അവൻ നാട്ടുകയും ചെയ്തിരിക്കുന്നു; ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനാണത്. ഭൂമിക്ക് മുകളിൽ വ്യത്യസ്തങ്ങളായ ജീവജാലങ്ങളെ അവൻ വിന്യസിക്കുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് നാം മഴവെള്ളം വർഷിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഭൂമിയിൽ മനോഹരദൃശ്യമേകുന്ന എല്ലാ ഇനം (ചെടികളും) നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു; മനുഷ്യരും ജന്തുക്കളും അതിൽ നിന്ന് ഉപകാരമെടുക്കുകയും ചെയ്യുന്നു.
Lukman 31:11
ഈ പറഞ്ഞതെല്ലാം അല്ലാഹുവിൻ്റെ സൃഷ്ടികളാകുന്നു. അപ്പോൾ -അല്ലയോ ബഹുദൈവാരാധകരേ!- നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവർ എന്തൊന്നാണ് സൃഷ്ടിച്ചിട്ടുള്ളത്?! എന്നാൽ ഒരു വസ്തുവും സൃഷ്ടിക്കാത്ത, അല്ലാഹുവിനാൽ സൃഷ്ടിക്കപ്പെട്ടവരെ തങ്ങളുടെ രക്ഷിതാവിൻ്റെ പങ്കുകാരാക്കുന്ന അതിക്രമകാരികൾ സത്യത്തിൽ നിന്ന് വ്യക്തമായ വഴികേടിലാകുന്നു.
Lukman 31:12
ലുഖ്മാന് (ഇസ്ലാം) മതത്തിൽ അവഗാഹവും, എല്ലാ കാര്യങ്ങളിലും ഏറ്റവും ശരിയായതെന്തോ അതും നാം നൽകി. നാം അദ്ദേഹത്തോട് പറഞ്ഞു: ഹേ ലുഖ്മാൻ! അല്ലാഹുവിനെ അനുസരിക്കാനുള്ള സൗഭാഗ്യം നൽകി കൊണ്ട് നിൻ്റെ മേൽ അനുഗ്രഹം ചൊരിഞ്ഞ നിൻ്റെ രക്ഷിതാവിന് നന്ദി കാണിക്കുക. ആരെങ്കിലും തൻ്റെ രക്ഷിതാവിനോട് നന്ദി കാണിക്കുന്നെങ്കിൽ അവൻ്റെ നന്ദിയുടെ ഗുണഫലം അവന് തന്നെയാണ് ലഭിക്കുന്നത്. അല്ലാഹു അവൻ്റെ നന്ദിയിൽ നിന്ന് ധന്യനാണ് (ഗനിയ്യ്). ആരെങ്കിലും അല്ലാഹു അവൻ്റെ മേൽ ചൊരിഞ്ഞ അനുഗ്രഹത്തെ നിഷേധിക്കുകയും, നന്ദികേട് കാണിക്കുകയും ചെയ്താൽ അവൻ്റെ നന്ദികേടിൻ്റെ ദോഷഫലവും അവന് തന്നെ. അല്ലാഹുവിന് അത് യാതൊരു ഉപദ്രവവും ഏൽപ്പിക്കുകയില്ല. അവൻ തൻ്റെ സർവ്വ സൃഷ്ടികളിൽ നിന്നും ധന്യനാകുന്നു. എല്ലാ സ്ഥിതിവിശേഷങ്ങളിലും സ്തുത്യർഹനുമാകുന്നു.
Lukman 31:13
അല്ലാഹുവിൻ്റെ റസൂലേ! ലുഖ്മാൻ തൻ്റെ മകന് നന്മയിൽ താല്പര്യം ജനിപ്പിച്ചും, തിന്മയിൽ നിന്ന് താക്കീത് ചെയ്തു കൊണ്ടും സംസാരിച്ച സന്ദർഭം സ്മരിക്കുക. അദ്ദേഹം പറഞ്ഞു: എൻ്റെ പൊന്നുമകനേ! അല്ലാഹുവിനോടൊപ്പം മറ്റാരെയും നീ ആരാധിക്കരുത്. തീർച്ചയായും അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെ ആരാധിക്കുക എന്നത് സ്വന്തത്തിന് ഏറ്റവും ഗുരുതരമായ കാര്യമാകുന്നു. കാരണം, നരകത്തിൽ ശാശ്വതമാകാൻ കാരണമാകുന്ന ഏറ്റവും വലിയ തിന്മയാകുന്നു അവൻ അതിലൂടെ പ്രവർത്തിച്ചിരിക്കുന്നത്.
Lukman 31:14
മനുഷ്യനോട് തൻ്റെ മാതാപിതാക്കളെ അനുസരിക്കാനും, -അല്ലാഹുവിനെ ധിക്കരിക്കാത്ത വിഷയങ്ങളിൽ- അവരോട് നന്മ ചെയ്യുവാനും നാം ശക്തമായി ഉപദേശിച്ചിരിക്കുന്നു. അവൻ്റെ മാതാവ് പ്രയാസത്തിന് ശേഷം പ്രയാസവുമായാണ് അവരുടെ വയറ്റിൽ അവനെ ചുമന്നത്. അവനെ മുലകുടിയിൽ നിന്ന് വേർപ്പെടുത്തുന്നതാകട്ടെ, രണ്ട് വർഷങ്ങൾ കൊണ്ടുമാണ്. നാം അവനോട് പറഞ്ഞു: അല്ലാഹു നിനക്ക് മേൽ ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾക്ക് അവനോട് നീ നന്ദി കാണിക്കുക. ശേഷം, നിൻ്റെ മാതാപിതാക്കളോട് അവർ നിന്നെ വളർത്തുകയും പരിചരിക്കുകയും ചെയ്തതിനും നീ നന്ദി കാണിക്കുക. എന്നിലേക്ക് മാത്രമാകുന്നു മടക്കം. അപ്പോൾ എല്ലാവർക്കും അർഹമായത് ഞാൻ പ്രതിഫലമായി നൽകുന്നതാണ്.
Lukman 31:15
നീ അല്ലാഹുവിൽ പങ്കു ചേർക്കുന്നതിനായി മാതാപിതാക്കൾ അവരുടെ തന്നിഷ്ടപ്രകാരം നിൻ്റെ മേൽ കടുത്ത നിർബന്ധം ചെലുത്തിയാൽ അക്കാര്യത്തിൽ അവരെ നീ അനുസരിക്കരുത്. കാരണം, സ്രഷ്ടാവായ അല്ലാഹുവിനെ ധിക്കരിക്കുന്ന കാര്യത്തിൽ സൃഷ്ടികൾക്ക് അനുസരണമില്ല. ഇഹലോകത്ത് അവരോട് രണ്ടു പേരോടും നന്മയിലും കുടുംബന്ധം ചേർത്തു കൊണ്ടും ഉത്തമമായ രൂപത്തിലും നീ സഹവസിക്കുകയും ചെയ്യുക. എന്നെ മാത്രം ആരാധിക്കുക എന്ന തൗഹീദ് പാലിച്ചു കൊണ്ടും, എന്നെ അനുസരിച്ചു കൊണ്ടും എന്നിലേക്ക് മടങ്ങിയവരുടെ മാർഗം നീ പിൻപറ്റുകയും ചെയ്യുക. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ എൻ്റെ അടുക്കലേക്കാണ് നിങ്ങളെല്ലാം മടങ്ങിവരുന്നത്. അപ്പോൾ ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ഓരോ പ്രവർത്തനത്തെ കുറിച്ചും ഞാൻ നിങ്ങളെ അറിയിക്കുന്നതും, അവക്കെല്ലാമുള്ള പ്രതിഫലം നിങ്ങൾക്ക് നാം നൽകുന്നതുമാണ്.
Lukman 31:16
എൻ്റെ കുഞ്ഞുമകനേ! തീർച്ചയായും നന്മയും തിന്മയും -അത് എത്ര ചെറുതാകട്ടെ; അണുമണിയോളം ചെറുതാണ് അത് എങ്കിലും-, ഏതെങ്കിലും പാറക്കുള്ളിൽ ആർക്കും കാണാൻ കഴിയാത്തിടത്താണെങ്കിലും, അല്ലെങ്കിൽ ആകാശങ്ങളിലോ ഭൂമിയിലോ എവിടെയാണെങ്കിലും; തീർച്ചയായും അല്ലാഹു പരലോകത്ത് അത് കൊണ്ടു വരിക തന്നെ ചെയ്യും. അതിനുള്ള പ്രതിഫലവും അല്ലാഹു നൽകും. തീർച്ചയായും അല്ലാഹു അതീവ ഗോപ്യമായവ അറിയുന്നവനാകുന്നു (ലത്വീഫ്); അവന് അതിസൂക്ഷ്മമായ കാര്യങ്ങൾ പോലും അവ്യക്തമാവുകയില്ല. അവയുടെയെല്ലാം സത്യാവസ്ഥയും സ്ഥാനങ്ങളും അറിയുന്ന സൂക്ഷ്മജ്ഞാനിയുമാകുന്നു (ഖബീർ) അവൻ.
Lukman 31:17
എൻ്റെ കുഞ്ഞുമകനേ! നിസ്കാരം അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിച്ചു കൊണ്ട് നീ നിലനിർത്തുകയും, നന്മ കൽപ്പിക്കുകയും, തിന്മ വിരോധിക്കുകയും, അതിൻ്റെ പേരിൽ നിനക്ക് ബാധിക്കുന്ന പ്രയാസങ്ങളിൽ ക്ഷമിക്കുകയും ചെയ്യുക. ഞാൻ കൽപ്പിച്ച ഈ കാര്യം അല്ലാഹു നിർബന്ധമായും ചെയ്യണമെന്ന് നിന്നോട് കൽപ്പിച്ച കാര്യത്തിൽ പെട്ടതാണ്. അത് വേണ്ടെന്ന് തിരഞ്ഞെടുക്കാൻ നിനക്ക് അവകാശമില്ല.
Lukman 31:18
അഹങ്കാരത്തോടെ ജനങ്ങളിൽ നിന്ന് നീ മുഖം തിരിക്കരുത്. ഭൂമിക്ക് മുകളിൽ പൊങ്ങച്ചത്തോടെ ആഹ്ളാദവാനായി നീ നടക്കരുത്. തീർച്ചയായും അഹങ്കാരത്തോടെ നടക്കുകയും, തനിക്ക് നൽകപ്പെട്ട അനുഗ്രഹങ്ങൾക്ക് അല്ലാഹുവിനോട് നന്ദി കാണിക്കാതെ, അവ കൊണ്ട് ജനങ്ങൾക്ക് മേൽ പൊങ്ങച്ചം നടിക്കുകയും ചെയ്യുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.
Lukman 31:19
നിൻ്റെ നടത്തത്തിൽ നീ മിതത്വം പാലിക്കുക; അതിവേഗതയിലോ ഇഴഞ്ഞു നീങ്ങിയോ നടക്കാതെ ഗാംഭീര്യം പ്രകടമാകുന്ന നിലക്ക് (നടക്കുക). നിൻ്റെ ശബ്ദം നീ താഴ്ത്തുകയും ചെയ്യുക. ഉപദ്രവകരമായ രൂപത്തിൽ നിൻ്റെ ശബ്ദം നീ ഉയർത്തരുത്. തീർച്ചയായും ശബ്ദങ്ങളിൽ ഏറ്റവും വികൃതമായ ശബ്ദം കഴുതയുടെ ശബ്ദമാകുന്നു; കാരണം വളരെ ഉച്ചത്തിലാണ് അതിൻ്റെ ശബ്ദം.
Lukman 31:20
ജനങ്ങളേ! ആകാശങ്ങളിലുള്ള സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കൊണ്ട് ഉപകാരമെടുക്കാൻ അല്ലാഹു നിങ്ങൾക്ക് എളുപ്പം നൽകിയത് നിങ്ങൾ കാണുകയും വീക്ഷിക്കുകയും ചെയ്യുന്നില്ലേ?! ഭൂമിയിലുള്ള മൃഗങ്ങളെയും മരങ്ങളെയും ചെടികളെയും നിങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ അവൻ എളുപ്പമാക്കി തരികയും ചെയ്തിരിക്കുന്നതും അതു പോലെ തന്നെ (നിങ്ങൾ കാണുന്നില്ലേ?!) രൂപഭംഗിയും ശരീരസൗകുമാര്യവും പോലെ കണ്ണുകൾക്ക് ദൃശ്യമായ അവൻ്റെ അനുഗ്രഹങ്ങളും, ബുദ്ധിയും അറിവും പോലെ ഗോപ്യവും മറഞ്ഞിരിക്കുന്നതുമായ അനുഗ്രഹങ്ങളും അവൻ നിങ്ങൾക്ക് പൂർത്തീകരിച്ചു നൽകുകയും ചെയ്തിരിക്കുന്നു. ഈ അനുഗ്രഹങ്ങളെല്ലാം ഉണ്ടായിട്ടും അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന തൗഹീദിൻ്റെ വിഷയത്തിൽ, അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തെ കുറിച്ച് എന്തെങ്കിലും അറിവോ, ഗ്രാഹ്യശേഷിയുള്ള ബുദ്ധിയോ, അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട വ്യക്തമായ ഏതെങ്കിലും വേദഗ്രന്ഥമോ ഒന്നുമില്ലാതെ തർക്കിക്കുന്ന ചില മനുഷ്യരുണ്ട്.
Lukman 31:21
അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിൻ്റെ വിഷയത്തിൽ തർക്കിക്കുന്ന ഇവരോട് 'അല്ലാഹുവിൻ്റെ ദൂതന് മേൽ അവൻ അവതരിപ്പിച്ച സന്ദേശം നിങ്ങൾ പിൻപറ്റുക' എന്ന് പറയപ്പെട്ടാൽ അവർ പറയും: 'ഇല്ല! ഞങ്ങൾ അത് പിൻപറ്റുകയില്ല. മറിച്ച്, ഞങ്ങളുടെ മുൻഗാമികൾ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടിരുന്ന ഞങ്ങളുടെ ആരാധ്യവസ്തുക്കളെ ആരാധിക്കുക എന്നതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ'. പിശാച് അവരെ (മുൻഗാമികളെ) വിഗ്രഹങ്ങളെ ആരാധിപ്പിച്ചു കൊണ്ട് വഴികേടിൽ ആക്കുകയും, ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ (സംഭവിക്കാനിരിക്കുന്ന) കത്തിജ്വലിക്കുന്ന നരകശിക്ഷയിലേക്ക് അവരെ ക്ഷണിക്കുകയുമായിരുന്നെങ്കിലും അവർ തങ്ങളുടെ മുൻഗാമികളെ തന്നെ പിൻപറ്റുകയോ?!
Lukman 31:22
ആരെങ്കിലും തൻ്റെ ആരാധനകൾ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ടും, തൻ്റെ പ്രവർത്തനങ്ങൾ നന്നാക്കി കൊണ്ടും അല്ലാഹുവിലേക്ക് ലക്ഷ്യം വെക്കുന്നെങ്കിൽ രക്ഷ ആഗ്രഹിക്കുന്ന ഒരാൾക്ക് മുറുകെ പിടിക്കാവുന്ന ഏറ്റവും ബലമുള്ള കയറിലാണ് അവൻ പിടിച്ചിരിക്കുന്നത്. ഒരിക്കലും അവൻ മുറുകെ പിടിച്ചത് പൊട്ടിപ്പോകുമെന്ന് അവൻ ഭയക്കേണ്ടതില്ല. അല്ലാഹുവിലേക്ക് മാത്രമാകുന്നു കാര്യങ്ങളുടെയെല്ലാം പര്യവസാനം. ശേഷം, അവൻ ഏവർക്കും അർഹമായ പ്രതിഫലം നൽകുന്നതാണ്.
Lukman 31:23
ആരെങ്കിലും അല്ലാഹുവിൽ അവിശ്വസിച്ചുവെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവൻ്റെ നിഷേധം താങ്കളെ വിഷമിപ്പിക്കാതിരിക്കട്ടെ! നമ്മിലേക്ക് മാത്രമാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ മടങ്ങുന്നത്. അപ്പോൾ അവർ ഇഹലോകത്തായിരിക്കെ ചെയ്തു കൂട്ടിയ തിന്മകളെ കുറിച്ച് അവരെ നാം അറിയിക്കുന്നതാണ്. അതിനുള്ള പ്രതിഫലവും അവർക്ക് നാം നൽകുന്നതാണ്. തീർച്ചയായും, അല്ലാഹു ഹൃദയങ്ങൾക്കുള്ളിലുള്ളത് നന്നായി അറിയുന്നവനാകുന്നു. അതിലുള്ള ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.
Lukman 31:24
അവർക്ക് നാം ഇഹലോകത്ത് നൽകുന്ന ആസ്വാദനങ്ങൾ കൊണ്ട് കുറഞ്ഞ ഒരു കാലത്തേക്ക് അവരെ നാം ആസ്വദിപ്പിക്കുന്നതാണ്. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ കടുത്ത ശിക്ഷയിലേക്ക് -അതായത് നരകത്തിലേക്ക്- അവരെ നാം വലിച്ചു കൊണ്ടു വരുന്നതാണ്.
Lukman 31:25
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് 'ആരാണ് ആകാശങ്ങളെ സൃഷ്ടിച്ചത്? ആരാണ് ഭൂമിയെ സൃഷ്ടിച്ചത്?' എന്നെല്ലാം നീ ചോദിച്ചാൽ ഉറപ്പായും അവർ പറയും: അവയെ എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണ്. അവരോട് പറയുക: നിങ്ങൾക്കെതിരെയുള്ള തെളിവ് പ്രകടമാക്കിയ അല്ലാഹുവിന് സർവ്വസ്തുതിയും. എന്നാൽ നിങ്ങളിൽ ബഹുഭൂരിപക്ഷവും അവരുടെ അജ്ഞത കാരണത്താൽ ആരാണ് സർവ്വ സ്തുതികൾക്കും അർഹതയുള്ളവൻ എന്ന കാര്യം അറിയുന്നില്ല.
Lukman 31:26
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻ്റെ മാത്രം സൃഷ്ടിപ്പും, അവൻ്റെ അധീനതക്കും നിയന്ത്രണത്തിനും കീഴിലുമാണ്. തീർച്ചയായും അല്ലാഹു അവൻ്റെ എല്ലാ സൃഷ്ടികളിൽ നിന്നും സർവ്വധന്യതയുമുള്ളവനും (ഗനിയ്യ്), ഇഹലോകത്തും പരലോകത്തും സർവ്വനിലക്കും സ്തുത്യർഹനും (ഹമീദ്) ആകുന്നു.
Lukman 31:27
ഭൂമിയിലുള്ള മരങ്ങളെല്ലാം മുറിച്ച് പേനയാക്കപ്പെടുകയും, സമുദ്രം അതിലേക്കുള്ള മഷിയാക്കുകയും, ശേഷം ഏഴ് സമുദ്രങ്ങൾ അതിലേക്ക് വീണ്ടും ചേർക്കുകയും ചെയ്താലും; അല്ലാഹുവിൻ്റെ വാക്കുകൾ അവസാനിക്കുകയില്ല. കാരണം, അതിന് അന്ത്യമില്ല. തീർച്ചയായും ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപമുള്ളവനും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു അല്ലാഹു.
Lukman 31:28
ജനങ്ങളേ! പുനരുത്ഥാനനാളിൽ നിങ്ങളെ വിചാരണക്കും പ്രതിഫലത്തിനുമായി സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നത് ഒരൊറ്റ വ്യക്തിയെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതു പോലെ എളുപ്പമുള്ളതാണ്. തീർച്ചയായും, അല്ലാഹു എല്ലാം കേൾക്കുന്നവനാകുന്നു (സമീഅ്); ഏതെങ്കിലും ഒരു ശബ്ദം കേൾക്കുന്നത് മറ്റൊരു ശബ്ദം കേൾക്കുന്നതിൽ നിന്ന് അവനെ അശ്രദ്ധനാക്കുകയില്ല. അവൻ എല്ലാം കാണുന്നവനുമാകുന്നു (ബസ്വീർ); എന്തെങ്കിലും ഒരു കാര്യം കാണുന്നത് മറ്റൊരു കാര്യം കാണുന്നതിൽ നിന്ന് അവനെ അശ്രദ്ധനാക്കുകയില്ല. ഇതു പോലെ തന്നെ, ഏതെങ്കിലും ഒരാളെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത് മറ്റുള്ളവരെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിൽ നിന്ന് അവനെ അശ്രദ്ധനാക്കുകയില്ല.
Lukman 31:29
അല്ലാഹു പകലിൽ വർദ്ധനവുണ്ടാകുന്നതിനായി രാത്രിയിൽ നിന്ന് കുറവ് വരുത്തുന്നതും, രാത്രിയിൽ വർദ്ധനവുണ്ടാകുന്നതിനായി പകലിൽ നിന്ന് കുറവ് വരുത്തുന്നതും നീ കണ്ടില്ലേ?! സൂര്യൻ്റെയും ചന്ദ്രൻ്റെയും സഞ്ചാരപഥം അവൻ നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു; അതിനാൽ അവ അതിൻ്റെ ഭ്രമണപഥങ്ങളിൽ നിശ്ചയിക്കപ്പെട്ട ഒരു അവധി വരെ സഞ്ചരിക്കുന്നു (എന്നതും നീ കണ്ടില്ലേ?!) അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണെന്നും, നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും അവന് അവ്യക്തമാകില്ലെന്നും, അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുമെന്നും (നീ കാണുന്നില്ലേ?!)
Lukman 31:30
ഈ നിയന്ത്രണവും നിശ്ചയവുമെല്ലാം അല്ലാഹു മാത്രമാണ് പരമസത്യമായുള്ളവൻ (ഹഖ്ഖ്) എന്ന് സാക്ഷ്യം വഹിക്കുന്നു. അവനാകുന്നു തൻ്റെ അസ്തിത്വത്തിലും ഗുണവിശേഷണങ്ങളിലും പ്രവർത്തികളിലും സത്യമായുള്ളവൻ. ബഹുദൈവാരാധകർ അവന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്നതെല്ലാം ഒരടിസ്ഥാനവുമില്ലാത്ത നിരർത്ഥകതയാകുന്നു (എന്നും അവ സാക്ഷ്യം വഹിക്കുന്നു). അല്ലാഹുവാകുന്നു തൻ്റെ അസ്തിത്വത്തിലും സർവ്വാധീശത്വത്തിലും മഹത്വത്തിലും അവൻ്റെ എല്ലാ സൃഷ്ടികളെക്കാളും ഏറ്റവും ഉന്നതമായിട്ടുള്ളവൻ (അലിയ്യ്); അവന് മുകളിൽ ഒരാളും തന്നെയില്ല. എല്ലാത്തിനെക്കാളും ഏറ്റവും വലിയവനും (കബീർ) അവൻ തന്നെ.
Lukman 31:31
അല്ലാഹുവിൻ്റെ ഔദാര്യവും അവൻ കീഴ്പെടുത്തി നൽകിയതും കാരണത്താൽ കപ്പലുകൾ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത് നീ കണ്ടില്ലേ?! ജനങ്ങളേ! അല്ലാഹുവിൻ്റെ ശക്തിയും അവൻ്റെ ഔദാര്യവും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളിൽ ചിലത് നിങ്ങൾ കാണുന്നതിനത്രെ അത്. തന്നെ ബാധിക്കുന്ന പ്രയാസങ്ങളിൽ നന്നായി ക്ഷമിക്കുകയും, തനിക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളിൽ ധാരാളമായി നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഏവർക്കും അതിൽ അല്ലാഹുവിൻ്റെ ശക്തിയിലേക്കുള്ള സൂചനകളുണ്ട്.
Lukman 31:32
എല്ലാ വശങ്ങളിൽ നിന്നുമായി പർവ്വതസമാനവും മേഘസമാനവുമായ തിരമാലകൾ അവരെ വലയം ചെയ്താൽ അവർ പ്രാർത്ഥനയും ആരാധനയും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് അവനെ വിളിച്ചു പ്രാർത്ഥിക്കും. അങ്ങനെ അല്ലാഹു അവർക്ക് ഉത്തരം നൽകുകയും, അവരെ കരയിലേക്ക് രക്ഷിക്കുകയും, മുങ്ങിമരിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്താൽ അവരിലതാ മദ്ധ്യമനിലപാടിലുള്ള ചിലർ; ചെയ്യേണ്ട രൂപത്തിലുള്ള നന്ദി അതിൻ്റെ പൂർണ്ണമായ നിലക്ക് അവർ നിർവ്വഹിക്കുകയില്ല. അവരിൽ അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിഷേധിക്കുന്നവരുമുണ്ട്. നന്ദിയുള്ളവരായിക്കൊള്ളാം എന്ന് അല്ലാഹുവിനോട് കരാർ ചെയ്ത ഇവരെപ്പോലുള്ള പരമവഞ്ചകരും, തൻ്റെ രക്ഷിതാവ് ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതെ, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളോട് അങ്ങേയറ്റം നന്ദികേട് കാണിക്കുന്നവരുമല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല.
Lukman 31:33
ജനങ്ങളേ! നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ -അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവന് വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും- സൂക്ഷിക്കുക. ഒരു പിതാവിന് തൻ്റെ മകനെയോ, മകന് പിതാവിനെയോ ഒട്ടും സഹായിക്കാൻ കഴിയാത്ത ഒരു ദിവസത്തെ ശിക്ഷയെ നിങ്ങൾ ഭയക്കുകയും ചെയ്യുക. തീർച്ചയായും (പ്രവർത്തനങ്ങൾക്ക്) പ്രതിഫലം നൽകുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം സ്ഥിരപ്പെട്ടതാകുന്നു; അത് സംഭവിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ഇഹലോകജീവിതം അതിലെ ദേഹേഛകളാലും വിനോദങ്ങളാലും നിങ്ങളെ വഞ്ചനയിൽ പെടുത്താതിരിക്കട്ടെ. അല്ലാഹു നിങ്ങളോട് പുലർത്തുന്ന ക്ഷമയും, നിങ്ങളുടെ ശിക്ഷ വൈകിപ്പിക്കുന്നതും മുതലെടുത്തു കൊണ്ട് പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!
Lukman 31:34
തീർച്ചയായും അല്ലാഹുവിൻ്റെ പക്കൽ മാത്രമാകുന്നു അന്ത്യനാളിനെ കുറിച്ചുള്ള അറിവ്. അവന് മാത്രമാണ് അതെപ്പോഴാണ് സംഭവിക്കുക എന്നറിയുക. അവൻ ഉദ്ദേശിക്കുമ്പോൾ അവൻ മഴ വർഷിപ്പിക്കുന്നു. ഗർഭപാത്രങ്ങളിലുള്ളത് അവൻ അറിയുന്നു. ആണാണോ പെണ്ണാണോ എന്നതും ഭാഗ്യവാനാണോ ദൗർഭാഗ്യവാനാണോ എന്നതുമെല്ലാം അവനറിയാം. നാളെ -നന്മയോ തിന്മയോ- എന്താണ് താൻ സമ്പാദിക്കുകയെന്ന് ഒരാൾക്കും അറിയുകയില്ല. ഏത് ഭൂമിയിലാണ് മരിച്ചു വീഴുകയെന്നും ഒരാൾക്കും അറിയുകയില്ല. മറിച്ച്, അല്ലാഹുവാകുന്നു അതെല്ലാം അറിയുന്നവൻ. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും (അലീം), സൂക്ഷ്മജ്ഞാനിയുമാകുന്നു. അവന് അതിൽ യാതൊരു കാര്യവും അവ്യക്തമാവുകയില്ല.
Secde 32:1
അലിഫ് ലാം മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Secde 32:2
മുഹമ്മദ് നബി -ﷺ- കൊണ്ടു വന്നിരിക്കുന്ന ഈ ഖുർആൻ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിങ്കൽ നിന്ന് അവതരിക്കപ്പെട്ടതാകുന്നു. അതിൽ യാതൊരു സംശയവുമില്ല.
Secde 32:3
തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവരായ ഇക്കൂട്ടർ പറയുന്നു: മുഹമ്മദ് തൻ്റെ രക്ഷിതാവിൻ്റെ മേൽ കെട്ടിച്ചമച്ചതാകുന്നു ഇത്, തീർച്ച. എന്നാൽ അവർ പറഞ്ഞതു പോലെയല്ല കാര്യം. എന്നാൽ അതാകുന്നു സത്യം; അതിൽ യാതൊരു സംശയവുമില്ല. അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവിൽ നിന്ന് താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ടതാകുന്നു ഇത്. താങ്കൾക്ക് മുൻപ് ഒരു ദൂതനും വന്നിട്ടില്ലാത്ത ഒരു സമൂഹത്തെ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്നതിനത്രെ അത്. അങ്ങനെ അവർ സത്യത്തിലേക്ക് മാർഗദർശനം തേടുകയും, അതിനെ പിൻപറ്റുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തേക്കാം.
Secde 32:4
അല്ലാഹു; അവനാകുന്നു ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ളതിനെയും ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചത്. കണ്ണിമ വെട്ടുന്നതിനെക്കാൾ കുറഞ്ഞ സമയം കൊണ്ട് അവയെ സൃഷ്ടിക്കാൻ അവൻ കഴിവുള്ളവനാണ്. (അവയെ സൃഷ്ടിച്ചതിനു) ശേഷം അവൻ തൻ്റെ സിംഹാസനത്തിന് മേൽ -അവൻ്റെ മഹത്വത്തിന് യോജിച്ച രൂപത്തിൽ- ആരോഹിതനാവുകയും ചെയ്തു. ജനങ്ങളേ! അവന് പുറമെ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ ഒരു രക്ഷാധികാരിയോ, നിങ്ങളുടെ രക്ഷിതാവിങ്കൽ ശുപാർശ പറയുവാൻ ഒരു ശുപാർശകനോ നിങ്ങൾക്കില്ല. അപ്പോൾ നിങ്ങൾ ചിന്തിക്കുന്നില്ലേ?! അങ്ങനെ നിങ്ങളെ സൃഷ്ടിച്ചവനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനോടൊപ്പം മറ്റാരെയും ആരാധിക്കാതിരിക്കുകയും ചെയ്യുന്നില്ലേ?!
Secde 32:5
ആകാശങ്ങളിലും ഭൂമിയിലുമുള്ള സർവ്വ സൃഷ്ടികളുടെയും കാര്യം അല്ലാഹു നിയന്ത്രിക്കുന്നു. ശേഷം -ജനങ്ങളേ!- ഭൂമിയിൽ നിങ്ങൾ കണക്കാക്കുന്ന തരത്തിലുള്ള ആയിരം വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ദിവസം ആ കാര്യങ്ങളെല്ലാം അവനിലേക്ക് ഉയർന്നു പോകുന്നു.
Secde 32:6
അക്കാര്യമെല്ലാം നിയന്ത്രിക്കുന്നവൻ; അവൻ അദൃശ്യമായതും ദൃശ്യമായതുമെല്ലാം അറിയുന്നവനാകുന്നു. അവന് അതിൽ നിന്നൊന്നും അവ്യക്തമാവുകയില്ല. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത, തൻ്റെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്നവനായ മഹാപ്രതാപിയും (അസീസ്), തന്നിൽ വിശ്വസിച്ചവരായ ദാസന്മാർക്ക് മേൽ ഏറെ കരുണ ചൊരിയുന്നവനും (റഹീം).
Secde 32:7
താൻ സൃഷ്ടിച്ച എല്ലാ സൃഷ്ടിയെയും കൃത്യതയുള്ളതാക്കിയവൻ. ആദമിൻ്റെ സൃഷ്ടിപ്പാകട്ടെ; ഒരു മുൻമാതൃകയുമില്ലാതെ മണ്ണിൽ നിന്നാണ് അവൻ ആരംഭിച്ചത്.
Secde 32:8
ശേഷം അദ്ദേഹത്തിൻ്റെ സന്താനങ്ങളെ (ശരീരത്തിൽ നിന്ന്) പുറത്തു വരുന്ന ഒരു വെള്ളത്തിൽ നിന്ന് -ഇന്ദ്രിയത്തിൽ നിന്ന്- ആക്കുകയും ചെയ്തു.
Secde 32:9
ശേഷം മനുഷ്യൻ്റെ സൃഷ്ടിപ്പ് ഏറ്റവും നേരായ രൂപത്തിൽ അവൻ പൂർത്തീകരിക്കുകയും ചെയ്തു. അങ്ങനെ (മനുഷ്യനിൽ) ആത്മാവ് ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്കിനോട് അപ്രകാരം കൽപ്പിച്ചു കൊണ്ട് (അല്ലാഹു സൃഷ്ടിച്ച) അവൻ്റെ ആത്മാവ് മനുഷ്യനിൽ ഊതുകയും ചെയ്തു. മനുഷ്യരേ! നിങ്ങൾക്കവൻ കേൾക്കുന്നതിനായി കേൾവികളും, കാണുന്നതിനായി കണ്ണുകളും, ചിന്തിച്ചു മനസ്സിലാക്കുന്നതിനായി ഹൃദയങ്ങളും നൽകി. അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞു തന്ന ഈ അനുഗ്രഹങ്ങൾക്ക് വളരെ കുറച്ചു മാത്രമേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ.
Secde 32:10
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ബഹുദൈവാരാധകർ പറഞ്ഞു: ഞങ്ങൾ മരിക്കുകയും, ഭൂമിയിൽ മറഞ്ഞു പോവുകയും, ഞങ്ങളുടെ ശരീരങ്ങൾ മണ്ണായിത്തീരുകയും ചെയ്താൽ വീണ്ടും പുതുതായി ഞങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?! അതൊരിക്കലും ആലോചിക്കാനേ സാധ്യമല്ല. എന്നാൽ യഥാർഥത്തിൽ അവർ പുനരുത്ഥാനത്തെ പൂർണ്ണമായി നിഷേധിക്കുന്നവരാകുന്നു; അവരതിൽ വിശ്വസിക്കുന്നേയില്ല.
Secde 32:11
അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങളുടെ ആത്മാവുകളെ പിടിച്ചെടുക്കാൻ അല്ലാഹു ഏൽപ്പിച്ച മലക്കുൽ മൗത് (മരണത്തിൻ്റെ മലക്) നിങ്ങളെ മരിപ്പിക്കുന്നതാണ്. ശേഷം നമ്മിലേക്ക് മാത്രമാണ് വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ മടക്കപ്പെടുന്നത്.
Secde 32:12
കുറ്റവാളികൾ പരലോകത്ത് പ്രത്യക്ഷരാകുന്നതാണ്. (ഇഹലോകത്ത്) പുനരുത്ഥാനത്തെ നിഷേധിച്ചിരുന്നു എന്നതിൻ്റെ ഫലമായി അവർ നിന്ദ്യരായി തലതാഴ്ത്തി നിൽക്കുന്നവരായിരിക്കും. അപമാനം തിരിച്ചറിഞ്ഞു കൊണ്ട് അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ നിഷേധിച്ചിരുന്ന പുനരുത്ഥാനം ഞങ്ങൾ നേരിൽ കണ്ടിരിക്കുന്നു. നിൻ്റെ ദൂതന്മാർ കൊണ്ടു വന്നതിൻ്റെ സത്യത ഞങ്ങൾ കേൾക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇഹലോകത്തേക്ക് ഞങ്ങളെ മടക്കേണമേ! നീ ഞങ്ങളെ തൃപ്തിപ്പെടുന്ന രൂപത്തിൽ ഞങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊള്ളാം. ഇപ്പോൾ പുനരുത്ഥാനത്തെ കുറിച്ചും, (അല്ലാഹുവിൻ്റെ) ദൂതന്മാർ കൊണ്ടു വന്നതിനെ കുറിച്ചും ദൃഢവിശ്വാസമുള്ളവരാകുന്നു ഞങ്ങൾ. ആ അവസ്ഥയിൽ കുറ്റവാളികൾ നിൽക്കുന്നത് താങ്കൾ കണ്ടിരുന്നെങ്കിൽ ഗൗരവതരമായ ഒരു കാഴ്ച തന്നെയായിരിക്കും അത്.
Secde 32:13
ഓരോ വ്യക്തിക്കും അവൻ്റെ സന്മാർഗവും (സത്യം സ്വീകരിക്കാനുള്ള) സൗഭാഗ്യവും നൽകാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് പ്രകാരം നാം എല്ലാവരെയും ആക്കുമായിരുന്നു. എന്നാൽ 'ഉയർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൽ വിശ്വസിക്കുകയും, സ്ഥിരതയോടെ അതിൽ നിലകൊള്ളുകയും ചെയ്യുന്നതിന് പകരം (അല്ലാഹുവിനെ) നിഷേധിക്കുകയും വഴികേട് തിരഞ്ഞെടുക്കുകയും ചെയ്തതിനാൽ, ജിന്നുകൾ, മനുഷ്യർ എന്നീ രണ്ടു വിഭാഗത്തെക്കൊണ്ടും നരകം നാം നിറക്കുക തന്നെ ചെയ്യും' എന്ന എൻ്റെ വാക്ക് സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മഹത്തരമായ ഒരു യുക്തിയും, നീതിയും അതിലുണ്ട്.
Secde 32:14
അവരുടെ സങ്കടം വർദ്ധിപ്പിച്ചു കൊണ്ടും, അവരെ ആക്ഷേപിച്ചു കൊണ്ടും പറയപ്പെടും: അതിനാൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിങ്ങളുടെ (പ്രവർത്തനങ്ങളുടെ) വിചാരണക്കായി അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്ന കാര്യത്തെ കുറിച്ച് ഇഹലോകത്തായിരിക്കെ നിങ്ങൾ അശ്രദ്ധരായത് കാരണത്താൽ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക. തീർച്ചയായും നിങ്ങളെ ശിക്ഷയിൽ നാം വിട്ടേച്ചിരിക്കുന്നു; അവിടെ എന്തെല്ലാം നിങ്ങൾ അനുഭവിക്കേണ്ടി വരുന്നു എന്നത് നാം പരിഗണിക്കുന്നേയില്ല. ഇഹലോകത്ത് നിങ്ങൾ ചെയ്തു കൊണ്ടിരുന്ന തിന്മകളുടെ ഫലമായി അവസാനമില്ലാത്ത ഈ നരകശിക്ഷ നിങ്ങൾ ആസ്വദിക്കുകയും ചെയ്യുക.
Secde 32:15
നമ്മുടെ ദൂതൻ്റെ മേൽ അവതരിക്കപ്പെട്ട ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുക ആ ആയത്തുകൾ കൊണ്ട് ഉൽബോധനം നൽകപ്പെട്ടാൽ അല്ലാഹുവിനെ സ്തുതിച്ചും അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിച്ചും സുജൂദിൽ (സാഷ്ടാംഗം) വീഴുന്നവർ മാത്രമായിരിക്കും. അവർ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ നിന്നോ, ഏതവസ്ഥയിലാണെങ്കിലും അവന് സാഷ്ടാംഗം നമിക്കുന്നതിൽ നിന്നോ അഹങ്കാരം നടിക്കുകയില്ല.
Secde 32:16
അവർ കിടന്നുറങ്ങിയിരുന്ന അവരുടെ വിരിപ്പുകളിൽ നിന്ന് അവരുടെ പാർശ്വങ്ങൾ വിട്ടകലുകയും, അല്ലാഹുവിലേക്ക് തിരിയുന്നതിനായി അവർ അത് ഉപേക്ഷിക്കുകയും ചെയ്യും. അവരുടെ നിസ്കാരങ്ങളിലും മറ്റും അല്ലാഹുവിൻ്റെ ശിക്ഷയെ ഭയന്നു കൊണ്ടും, അവൻ്റെ കാരുണ്യം പ്രതീക്ഷിച്ചു കൊണ്ടും അവർ അവനോട് പ്രാർത്ഥിക്കുകയും ചെയ്യും. നാം അവർക്ക് നൽകിയ സമ്പാദ്യങ്ങളിൽ നിന്ന് അല്ലാഹുവിൻ്റെ മാർഗത്തിൽ അവർ ചെലവഴിക്കുകയും ചെയ്യും.
Secde 32:17
അവർക്കായി കൺകുളിർപ്പിക്കുന്ന എന്തെല്ലാമാണ് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നതെന്ന് ഒരാൾക്കും അറിയുകയില്ല. അവർ ഇഹലോകത്ത് പ്രവർത്തിച്ചിരുന്ന സൽകർമ്മങ്ങളുടെ ഫലമായി അല്ലാഹുവിൽ നിന്ന് അവർക്ക് നൽകപ്പെടുന്ന പ്രതിഫലമാകുന്നു അത്. ആ പ്രതിഫലം അല്ലാഹുവിനല്ലാതെ പൂർണ്ണമായി ചൂഴ്ന്നു മനസ്സിലാക്കുക സാധ്യമല്ല; അത്ര മാത്രം മഹത്തരമാണത്.
Secde 32:18
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്തിരുന്നവൻ, അല്ലാഹുവിനെ അനുസരിക്കുന്നത് ഉപേക്ഷിച്ചിരുന്ന ഒരുവനെ പോലെയാവുകയില്ല. പ്രതിഫലം നൽകപ്പെടുമ്പോൾ അല്ലാഹുവിങ്കൽ ഈ രണ്ട് കക്ഷിയും ഒരു പോലെയായിരിക്കില്ല.
Secde 32:19
എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവരുടെ പ്രതിഫലമായി അവർക്ക് ഒരുക്കി വെക്കപ്പെട്ടിരിക്കുന്നത് സ്വർഗത്തോപ്പുകളാണ്. അല്ലാഹുവിൽ നിന്ന് അവർക്കുള്ള ആദരവായി അവരതിൽ നിത്യവാസികളായിരിക്കുന്നതാണ്. അവർ ഇഹലോകത്ത് ചെയ്തിരുന്നതായ സൽകർമ്മങ്ങൾക്കുള്ള പ്രതിഫലമാണത്.
Secde 32:20
എന്നാൽ (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും തിന്മകൾ ചെയ്തു കൂട്ടിയും (അല്ലാഹുവിനെ) അനുസരിക്കുന്നത് ഉപേക്ഷിച്ചവർ; അവർക്ക് പരലോകത്ത് ഒരുക്കി വെക്കപ്പെട്ടിരിക്കുന്ന വാസസ്ഥലം നരകമാകുന്നു. അതിലവർ എന്നെന്നും വസിക്കുന്നതായിരിക്കും. അതിൽ നിന്ന് പുറത്തു കടക്കാൻ ഉദ്ദേശിക്കുമ്പോഴെല്ലാം അവരതിലേക്ക് മടക്കപ്പെടുന്നതായിരിക്കും. അവരെ വിഷമത്തിലാഴ്ത്തി കൊണ്ട് അവരോട് പറയപ്പെടും: ഇഹലോകത്തായിരിക്കെ നിങ്ങളുടെ ദൂതന്മാർ നിങ്ങളെ താക്കീത് ചെയ്തിരുന്ന സന്ദർഭത്തിൽ നിങ്ങൾ നിഷേധിച്ചു തള്ളിയിരുന്ന നരകശിക്ഷ നിങ്ങൾ അനുഭവിച്ചു കൊള്ളുക.
Secde 32:21
തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കുന്നത് ഉപേക്ഷിച്ച, നിഷേധികളായ ഇക്കൂട്ടർക്ക് നാം ഇഹലോകത്ത് പലവിധ പരീക്ഷണങ്ങളും പ്രയാസങ്ങളും രുചിപ്പിക്കുന്നതാണ്. അവർ പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കിൽ പരലോകത്ത് അവർക്കായി ഒരുക്കി വെക്കപ്പെട്ടിരിക്കുന്ന ഏറ്റവും വലിയ ശിക്ഷക്ക് പുറമെയാണത്. അവർ തങ്ങളുടെ രക്ഷിതാവിനെ അനുസരിക്കുന്നതിലേക്ക് മടങ്ങുന്നതിനാണ് ഇതെല്ലാം.
Secde 32:22
അല്ലാഹുവിൻ്റെ ആയത്തുകൾ കൊണ്ട് ഉൽബോധനം നൽകപ്പെട്ട ശേഷം അതിൽ നിന്ന് പാഠമുൾക്കൊള്ളാതിരിക്കുകയും, അവക്ക് പരിഗണന പോലും നൽകാതെ അവയിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവരെക്കാൾ അതിക്രമിയായി മറ്റാരുമില്ല. തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തുകൂട്ടിയും അതിക്രമികളായിരുന്ന, അല്ലാഹുവിൻ്റെ ആയത്തുകളിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരുന്നവരോട് നാം പകരം വീട്ടുന്നതാണ്. അതിൽ യാതൊരു സംശയവുമില്ല.
Secde 32:23
മൂസായ്ക്ക് നാം തൗറാത്ത് നൽകിയിരിക്കുന്നു. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- ഇസ്റാഇൻ്റെയും (കഅ്ബയിൽ നിന്ന് ബൈതുൽ മുഖദ്ദസിലേക്ക് നബി -ﷺ- നടത്തിയ രാപ്രയാണം) മിഅ്റാജിൻ്റെയും (ആകാശയാത്ര) രാവിൽ അവിടുത്തെ കണ്ടുമുട്ടിയതിൽ നീ സംശയത്തിലാകരുത്. മൂസായ്ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥം ഇസ്റാഈൽ സന്തതികൾക്ക് വഴികേടിൽ നിന്ന് (സന്മാർഗത്തിലേക്ക്) വഴികാട്ടുന്നതായി നാം ആക്കുകയും ചെയ്തിരിക്കുന്നു.
Secde 32:24
ഇസ്റാഈൽ സന്തതികളിൽ നിന്ന് സത്യപാതയിൽ മാതൃകയാക്കാവുന്ന, (ജനങ്ങളെ) സന്മാർഗത്തിലേക്ക് നയിക്കുന്ന നേതാക്കന്മാരെ നാം നിശ്ചയിക്കുകയും ചെയ്തു. നാം അവർക്ക് നൽകിയ അനുമതി പ്രകാരവും, നമ്മുടെ പക്കൽ നിന്ന് അവരെ ശക്തിപ്പെടുത്തിയതിനാലുമാണത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുന്നതിലും, അവൻ വിലക്കിയവ ഉപേക്ഷിക്കുന്നതിലും, പ്രബോധന മാർഗത്തിൽ നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളിലും അവർ ക്ഷമിച്ചപ്പോഴായിരുന്നു (അവരെ നാം നേതാക്കന്മാരാക്കിയത്). അവരുടെ ദൂതന്മാർക്ക് മേൽ അവതരിക്കപ്പെട്ട അല്ലാഹുവിൻ്റെ ആയത്തുകളെ ദൃഢതയോടെ സത്യപ്പെടുത്തുന്നവരുമായിരുന്നു അവർ.
Secde 32:25
അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്ത് അവർ അഭിപ്രായവ്യത്യാസത്തിലായിരുന്ന വിഷയങ്ങളിൽ നിൻ്റെ രക്ഷിതാവ് അവർക്കിടയിൽ തീർപ്പു കൽപ്പിക്കുക തന്നെ ചെയ്യുന്നതാണ്; തീർച്ച. അങ്ങനെ സത്യവാനെയും അസത്യവാദിയെയും അവൻ വേർതിരിക്കുകയും, ഓരോരുത്തർക്കും അർഹമായത് അവൻ പ്രതിഫലമായി നൽകുകയും ചെയ്യുന്നതാണ്.
Secde 32:26
അവർക്ക് മുൻപ് കഴിഞ്ഞു പോയ എത്രയെത്ര സമൂഹങ്ങളെ നാം നശിപ്പിച്ചിരിക്കുന്നു എന്ന (വസ്തുത) അവർക്ക് ബോധ്യമാകാത്ത വണ്ണം അവർ അന്ധരായിപ്പോയോ?! അവരതാ (മുൻസമുദായങ്ങൾ) നശിപ്പിക്കപ്പെടുന്നതിന് മുൻപ് വസിച്ചിരുന്ന അവരുടെ വാസസ്ഥലങ്ങളിലൂടെ നടന്നു പോകുന്നു. എന്നിട്ടും അവരുടെ അവസ്ഥയിൽ നിന്ന് ഇവർ പാഠമുൾക്കൊണ്ടില്ല. അവരുടെ നിഷേധവും തിന്മകളും കാരാണത്താൽ ആ സമൂഹങ്ങൾക്ക് വന്നുഭവിച്ച നാശത്തിൽ അല്ലാഹുവിൽ നിന്ന് അവരിലേക്ക് വന്ന ദൂതന്മാരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഗുണപാഠങ്ങളുണ്ട്; തീർച്ച. അപ്പോൾ അല്ലാഹുവിൻ്റെ ആയത്തുകൾ ഈ നിഷേധികൾ സ്വീകരിക്കാനും ഗുണപാഠമുൾക്കൊള്ളാനുമുള്ള മനസ്ഥിതിയോടെ കേൾക്കുന്നില്ലേ?!
Secde 32:27
വരണ്ടു കിടക്കുന്ന, ചെടികളൊന്നുമില്ലാത്ത ഭൂമിയിലേക്ക് നാം വെള്ളം അയക്കുന്നതും, അങ്ങനെ ആ വെള്ളം കൊണ്ട് അവരുടെ ഒട്ടകങ്ങൾക്കും ആടുമാടുകൾക്കും ഭക്ഷിക്കാനും, അവർക്ക് തന്നെയും ഭക്ഷണമാക്കുവാനും വേണ്ടി ധാന്യങ്ങൾ പുറത്തു കൊണ്ടു വരുന്നതും പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ കാണുന്നില്ലേ?! വരണ്ട ഭൂമിയെ ജീവനുള്ളവനാക്കിയവന് മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുമെന്ന യാഥാർഥ്യം അതിൽ നിന്ന് അവർ കണ്ടു മനസ്സിലാക്കുന്നില്ലേ?!
Secde 32:28
പുനരുത്ഥാനത്തെ നിഷേധിക്കുന്നവർ ശിക്ഷക്ക് വേണ്ടി ധൃതിപിടിച്ചു കൊണ്ട് പറയുന്നു: ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ വേർതിരിക്കപ്പെടുന്ന വിധിയുടെ ദിനം എന്ന് നിങ്ങൾ ജൽപ്പിക്കുന്ന ആ ദിവസം എപ്പോഴാണ്?! അങ്ങനെ നമ്മുടെ മടക്കം നരകത്തിലേക്കും നിങ്ങളുടെ മടക്കം സ്വർഗത്തിലേക്കുമാകുമെന്ന് നിങ്ങൾ പറയുന്ന (ആ ദിവസം)?!
Secde 32:29
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസമാണ് വാഗ്ദാനം ചെയ്യപ്പെട്ട ഈ ദിവസം. അടിമകൾക്കിടയിൽ വിധി നിർണ്ണയിക്കപ്പെടുന്ന ദിവസമാണത്. ഇഹലോകത്ത് അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസം നേരിൽ കണ്ട ശേഷം (നിഷേധിച്ചതെല്ലാം) സത്യപ്പെടുത്തുന്നത് യാതൊരു ഉപകാരവും ചെയ്യുകയില്ല. തങ്ങളുടെ രക്ഷിതാവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, കീഴൊതുങ്ങുകയും ചെയ്യാൻ കഴിയും വിധം അന്നേ ദിവസം അവർക്ക് അവധി നൽകപ്പെടുന്നതുമല്ല.
Secde 32:30
അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- തങ്ങളുടെ വഴികേടിൽ തന്നെ അവർ തുടർന്നു പോകുന്നു (എന്ന് കണ്ടതിന് ശേഷം) താങ്കൾ അവരിൽ നിന്ന് തിരിഞ്ഞു കളഞ്ഞേക്കുക. അവരുടെ മേൽ വന്നിറങ്ങാനിരിക്കുന്ന ശിക്ഷ താങ്കൾ പ്രതീക്ഷിക്കുക! നീ അവരോട് താക്കീത് ചെയ്യുന്ന ശിക്ഷ അവരും കാത്തിരിക്കുക തന്നെയാകുന്നു.
Ahzab 33:1
അല്ലയോ നബിയേ! താങ്കളും താങ്കളോടൊപ്പമുള്ളവരും അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നതിൽ ഉറപ്പോടെ നിലകൊള്ളുകയും, അവനെ മാത്രം ഭയപ്പെടുകയും ചെയ്യുക. (അല്ലാഹുവിനെ) നിഷേധിച്ചവരെയും കപടവിശ്വാസികളെയും അവരുടെ ദേഹേഛകളെയും താങ്കൾ അനുസരിക്കരുത്. തീർച്ചയായും അല്ലാഹു (അവനെ) നിഷേധിച്ചവരും കപടവിശ്വാസികളും മെനയുന്ന തന്ത്രത്തെ കുറിച്ച് നന്നായി അറിയുന്നവനും (അലീം), തൻ്റെ സൃഷ്ടിപ്പിലും കൈകാര്യകർതൃത്വത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനുമാകുന്നു (ഹകീം).
Ahzab 33:2
നിൻ്റെ രക്ഷിതാവ് നിനക്ക് മേൽ ഇറക്കി തന്ന സന്ദേശം നീ പിൻപറ്റുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവന് അതിൽ ഒന്നും തന്നെ വിട്ടുപോവുകയില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
Ahzab 33:3
അല്ലാഹുവിൻ്റെ മേൽ മാത്രം നിൻ്റെ എല്ലാ കാര്യങ്ങളിലും നീ ഭരമേൽപ്പിക്കുകയും ചെയ്യുക. അവനിൽ ഭരമേൽപ്പിക്കുന്ന അല്ലാഹുവിൻ്റെ ദാസന്മാർക്ക് അവൻ തന്നെ മതി.
Ahzab 33:4
അല്ലാഹു ഒരാളുടെയും നെഞ്ചിനകത്ത് രണ്ട് ഹൃദയങ്ങൾ നിശ്ചയിച്ചിട്ടില്ല. അതു പോലെ ആരുടെയും ഭാര്യമാരെ അവരുടെ മാതാക്കളുടെ സ്ഥാനത്താക്കുകയും, അവരുമായി (ബന്ധപ്പെടുന്നത്) നിഷിദ്ധമാക്കുകയും ചെയ്തിട്ടില്ല. അതു പോലെ തന്നെ, ദത്തുപുത്രന്മാരെ സ്വന്തം സന്താനങ്ങളെ പോലെയാക്കുകയും ചെയ്തിട്ടില്ല. ഒരാൾ തൻ്റെ ഭാര്യയുമായി ബന്ധപ്പെടുന്നത് -തൻ്റെ മാതാവിനെയും സഹോദരിയെയും പോലെയാണവൾ എന്നു പറഞ്ഞു കൊണ്ട്- സ്വയം നിഷിദ്ധമാക്കുന്ന 'ദ്വിഹാർ' എന്ന ഏർപ്പാടും, ദത്തുപുത്രന്മാരെ സ്വീകരിക്കുന്ന സമ്പ്രദായവും ഇസ്ലാം തകർത്തു കളഞ്ഞ ജാഹിലിയ്യ സമ്പ്രദായങ്ങളിൽ പെട്ടതാണ്. ഈ പറയപ്പെട്ട 'ദ്വിഹാറും' ദത്തുപുത്രന്മാരെ സ്വീകരിക്കലുമെല്ലാം നിങ്ങൾ നാവു കൊണ്ട് നിരന്തരം പറയുന്ന വാക്ക് മാത്രമാകുന്നു. അതിനൊന്നും യാതൊരു യാഥാർത്ഥ്യവുമില്ല. ആരുടെയും ഭാര്യ അവൻ്റെ മാതാവല്ല. ദത്തുപുത്രൻ സ്വന്തം പുത്രനുമല്ല. തൻ്റെ ദാസന്മാർ പ്രാവർത്തികമാക്കുന്നതിനായി അല്ലാഹു സത്യം പറയുന്നു. അവൻ സത്യപാതയിലേക്ക് (ജനങ്ങളെ) വഴികാണിക്കുകയും ചെയ്യുന്നു.
Ahzab 33:5
നിങ്ങളുടെ സന്താനങ്ങളായി നിങ്ങൾ ചേർത്തിപ്പറയുന്ന (ദത്തുപുത്രന്മാരെ) അവരുടെ യഥാർഥ പിതാക്കളിലേക്ക് ചേർത്തു വിളിക്കുക. അങ്ങനെ ശരിയായ പിതാക്കളിലേക്ക് ചേർത്തിപ്പറയുക എന്നതാകുന്നു അല്ലാഹുവിങ്കൽ നീതിപൂർവ്വകമായിട്ടുള്ളത്. ഇനി പിതാക്കളിലേക്ക് ചേർത്തിപ്പറയാൻ പിതാവാരാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ അവർ നിങ്ങളുടെ ഇസ്ലാമിക സഹോദരങ്ങളും അടിമത്വത്തിൽ നിന്ന് നിങ്ങൾ മോചിപ്പിച്ചവരുമാകുന്നു. 'എൻ്റെ സഹോദരാ!', 'എൻ്റെ പിതൃവ്യൻ്റെ മകനേ!' എന്നിങ്ങനെയൊക്കെ നിങ്ങൾക്കവരെ വിളിക്കാം. നിങ്ങളിലാരെങ്കിലും അബദ്ധത്തിൽ ഏതെങ്കിലും ദത്തുപുത്രനെ ദത്തെടുത്തവരിലേക്ക് ചേർത്തിപ്പറഞ്ഞാൽ അതിൽ നിങ്ങൾക്ക് യാതൊരു തെറ്റുമില്ല. എന്നാൽ ബോധപൂർവ്വം നിങ്ങളപ്രകാരം ചെയ്താൽ അതിൽ നിങ്ങൾ തെറ്റുകാർ തന്നെയാണ്. അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അബദ്ധം സംഭവിച്ചതിൽ അവരെ പിടികൂടാതെ അവരോട് കാരുണ്യം ചൊരിയുന്നവനുമാകുന്നു (റഹീം).
Ahzab 33:6
മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ വിശ്വസിച്ചവർക്ക് അവരുടെ സ്വദേഹങ്ങളെക്കാളും അടുപ്പമുള്ളവരാകുന്നു. അവിടുന്ന് ക്ഷണിച്ചതിനാണ് തങ്ങളുടെ മനസ്സുകളുടെ താല്പര്യങ്ങളെക്കാൾ അവർ കൂടുതൽ പരിഗണന നൽകേണ്ടത്. അവിടുത്തെ ഭാര്യമാർ (ഇസ്ലാമിൽ) വിശ്വസിച്ചവരെ സംബന്ധിച്ചിടത്തോളം അവരുടെ ഉമ്മമാരുടെ സ്ഥാനത്താകുന്നു. അതിനാൽ ഒരു വിശ്വാസിക്കും നബി -ﷺ- യുടെ വിയോഗശേഷം അവരിലാരെയെങ്കിലും വിവാഹം കഴിക്കുക അനുവദനീയമല്ല. അല്ലാഹുവിൻ്റെ (അവൻ അവതരിപ്പിച്ച) വിധിയിൽ കുടുംബബന്ധമുള്ളവർക്ക് അനന്തരാവകാശത്തിൻ്റെ കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിച്ചവരെക്കാളും പലായനം ചെയ്തവരെക്കാളും അവകാശമുണ്ട്. ഇസ്ലാമിൻ്റെ തുടക്കകാലത്ത് അവർ (വിശ്വാസികൾ) പരസ്പരം അനന്തരമെടുക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ നിയമം ദുർബലമാക്കപ്പെട്ടു. എന്നാൽ -(അല്ലാഹുവിൽ) വിശ്വസിച്ചവരേ!- നിങ്ങളുടെ അനന്തരാവകാശികളിൽ പെടാത്ത, നിങ്ങളുടെ ആത്മമിത്രങ്ങളായ (മുസ്ലിംകൾക്ക്) മരണ ശേഷം വസ്വിയ്യത്തിലൂടെയോ അവരോട് നന്മ ചെയ്തു കൊണ്ടോ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾക്കതാകാം. ഈ വിധി 'ലൗഹുൽ മഹ്ഫൂദ്വ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതാകുന്നു; അതിനാൽ അത് പ്രാവർത്തികമാക്കൽ നിർബന്ധമാകുന്നു.
Ahzab 33:7
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും, അവനിൽ ഒന്നിനെയും പങ്കു ചേർക്കരുതെന്നും, തങ്ങൾക്ക് മേൽ അവതരിക്കപ്പെടുന്ന സന്ദേശം എത്തിച്ചു കൊടുക്കാമെന്നുമുള്ള ഉറച്ച കരാർ നബിമാരിൽ നിന്നെല്ലാം നാം വാങ്ങിയ സന്ദർഭം സ്മരിക്കുക. ഈ കരാർ താങ്കളിൽ നിന്നും, നൂഹ്, ഇബ്രാഹീം, മൂസ, മർയമിൻ്റെ മകൻ ഈസ എന്നിവരിൽ നിന്ന് പ്രത്യേകമായും നാം എടുത്തിട്ടുണ്ട്. അല്ലാഹുവിൻ്റെ സന്ദേശങ്ങൾ എത്തിച്ചു നൽകുക എന്ന അവരുടെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യം പൂർത്തീകരിക്കുക തന്നെ വേണമെന്ന ഉറച്ച കരാർ അവരിൽ നിന്ന് വാങ്ങിയിട്ടുണ്ട്.
Ahzab 33:8
സത്യസന്ധന്മാരായ അല്ലാഹുവിൻ്റെ ദൂതന്മാരോട് അവരുടെ സത്യസന്ധതയെ കുറിച്ച് ചോദിക്കുവാനും, അതിലൂടെ (അല്ലാഹുവിനെ) നിഷേധിച്ചവരെ ഖേദത്തിലാഴ്ത്താനും വേണ്ടിയത്രെ അല്ലാഹു ഈ ഉറച്ച കരാർ നബിമാരിൽ നിന്ന് വാങ്ങിയത്. അല്ലാഹുവിനെയും അവൻ്റെ ദൂതന്മാരെയും നിഷേധിച്ചവർക്ക് പരലോകത്ത് വേദനാജനകമായ ശിക്ഷ -നരകം- നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
Ahzab 33:9
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങളോർക്കുക. നിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് മദീനയിലേക്ക് നിഷേധികളുടെ സൈന്യങ്ങൾ എത്തിച്ചേരുകയും, അവർക്ക് കപടവിശ്വാസികളും യഹൂദരും പിന്തുണ നൽകുകയും ചെയ്ത വേളയിൽ നാം അവരുടെ നേർക്ക് ഒരു കാറ്റയച്ചു. നബി -ﷺ- ക്ക് സഹായമായി അല്ലാഹു നിശ്ചയിച്ച 'സ്വബാ കാറ്റ്' (കിഴക്കൻ കാറ്റ്) ആകുന്നു അത്. നിങ്ങൾ കാണാത്ത മലക്കുകളുടെ സൈന്യത്തെയും നാം നിയോഗിച്ചു. അങ്ങനെ (അല്ലാഹുവിനെ) നിഷേധിച്ചവർ ഒന്നിനും കഴിയാതെ ഭയന്ന് പിന്തിരിഞ്ഞോടുകയും ചെയ്തു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്കു നൽകുന്നതുമാണ്.
Ahzab 33:10
താഴ്വാരത്തിൻ്റെ മുകൾഭാഗത്തു കൂടെയും അതിൻ്റെ താഴ്ഭാഗത്തു കൂടെയും, കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും നിങ്ങളെ ലക്ഷ്യം വെച്ച് നിഷേധികൾ വരികയും, ശത്രുക്കളെ മാത്രം മുന്നിൽ കാണുന്ന നിലയിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും നിങ്ങളുടെ ദൃഷ്ടികൾ തെന്നിപ്പോവുകയും, കടുത്ത ഭീതിയാൽ തൊണ്ടക്കുഴിയിലേക്ക് ഹൃദയങ്ങൾ എത്തിപ്പോവുകയും ചെയ്ത വേളയായിരുന്നു അത്. അങ്ങനെ അല്ലാഹുവെ കുറിച്ച് വിഭിന്ന ധാരണകൾ നിങ്ങൾ ധരിച്ചു പോവുകയും ചെയ്തു. ചിലപ്പോൾ അവൻ്റെ സഹായം പ്രതീക്ഷിച്ചെങ്കിൽ, മറ്റു ചിലപ്പോൾ അവൻ്റെ സഹായത്തിൽ നിന്ന് നിങ്ങൾക്ക് നിരാശബാധിക്കുകയും ചെയ്തു.
Ahzab 33:11
ഖൻദഖ് യുദ്ധത്തിലുണ്ടായ ആ സാഹചര്യത്തിൽ (അല്ലാഹുവിൽ) വിശ്വസിച്ചവർ ആർത്തലച്ചു വന്ന ശത്രുക്കൾക്കു മുൻപിൽ പരീക്ഷണത്തിന് വിധേയരാക്കപ്പെട്ടു. കടുത്ത ഭീതിയാൽ അവർ കിടുങ്ങി വിറച്ചു. ഈ പരീക്ഷണത്തിലൂടെ ശരിയായ വിശ്വാസിയും കപടവിശ്വാസിയും വേർതിരിയുകയും ചെയ്തു.
Ahzab 33:12
അന്നേ ദിവസം കപടവിശ്വാസികളും മനസ്സിൽ സംശയമുള്ള ദുർബല വിശ്വാസികളും പറഞ്ഞു: ഭൂമിയിൽ നമ്മുടെ ശത്രുവിൻ്റെ മേൽ സഹായവും വിജയവും നൽകാമെന്ന് അല്ലാഹുവും അവൻ്റെ ദൂതരും നമുക്ക് നൽകിയ വാഗ്ദാനം ഒരടിസ്ഥാനവുമില്ലാത്ത കളവായിരുന്നു.
Ahzab 33:13
അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളിൽ ഒരു വിഭാഗം മദീനക്കാരോട് പറഞ്ഞു: 'അല്ലയോ യഥ്രിബുകാരേ! (ഇസ്ലാം വരുന്നതിന് മുൻപ് മദീനയുടെ പേര് യഥ്രിബ് എന്നായിരുന്നു.) സൽഅ് മലയുടെ താഴ്ഭാഗത്ത് ഖൻദഖിനരികിൽ നിങ്ങൾക്ക് നിലയുറപ്പിക്കുക സാധ്യമല്ല. അതിനാൽ നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോയിക്കൊള്ളുക. അവരിൽ ഒരു വിഭാഗം തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോകാൻ അനുവാദം ചോദിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഭവനങ്ങൾ ശത്രുവിന് മുൻപിൽ മലർക്കെ തുറക്കപ്പെട്ട നിലയിലാണെന്നാണ് അവരുടെ ന്യായം. എന്നാൽ അവർ പറഞ്ഞതു പോലെ അവ മലർക്കെ തുറക്കപ്പെട്ട നിലയിലല്ല. ഈ ഒഴിവുകഴിവ് പറഞ്ഞു കൊണ്ട് ശത്രുവിൽ നിന്ന് ഓടിരക്ഷപ്പെടാനാണ് അവർ ഉദ്ദേശിക്കുന്നത്.
Ahzab 33:14
മദീനയുടെ എല്ലാ ഭാഗങ്ങളിലൂടെയും ശത്രു അവരുടെ അടുക്കൽ പ്രവേശിക്കുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്കും ബഹുദൈവാരാധനയിലേക്കും മടങ്ങി വരാൻ ആവശ്യപ്പെടുകയും ചെയ്താൽ അതവർ ഉടനടി നിറവേറ്റി നൽകും. ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്നതിനും, നിഷേധത്തിലേക്ക് തിരിച്ചു പോകുന്നതിൽ നിന്നും വളരെ കുറച്ചല്ലാതെ അവർ പിടിച്ചു നിൽക്കുകയില്ല.
Ahzab 33:15
ഉഹുദ് യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടിയ ശേഷം ഇനി മറ്റൊരു യുദ്ധത്തിൽ അല്ലാഹു തങ്ങളെ സാക്ഷികളാക്കിയാൽ ശത്രുക്കളോട് യുദ്ധം ചെയ്തു കൊള്ളാമെന്നും, തങ്ങൾ അവരെ പേടിച്ചോടുകയുമില്ലെന്ന് ഈ കപടവിശ്വാസികൾ അല്ലാഹുവിനോട് കരാർ ചെയ്തവരായിരുന്നു. എന്നാൽ അവർ കരാർ ലംഘിച്ചു. ഓരോ മനുഷ്യനും അല്ലാഹുവിനോട് അവൻ ചെയ്ത കരാറിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. അതിനാൽ ഈ കരാറിനെ കുറിച്ചും അവൻ വിചാരണ ചെയ്യപ്പെടുന്നതാണ്.
Ahzab 33:16
അല്ലാഹുവിൻ്റെ റസൂലേ! ഇക്കൂട്ടരോട് പറയുക: മരണത്തെയോ (യുദ്ധത്തിൽ) കൊല്ലപ്പെടുന്നതിനെയോ ഭയന്നു കൊണ്ടാണ് യുദ്ധത്തിൽ നിന്ന് നിങ്ങൾ ഓടിരക്ഷപ്പെടുന്നതെങ്കിൽ ആ ഓട്ടം നിങ്ങൾക്ക് ഉപകാരപ്പെടുകയില്ല. കാരണം, ആയുസ്സ് നിശ്ചയിക്കപ്പെട്ടു കഴിഞ്ഞതാണ്. നിങ്ങളുടെ അവധി വന്നെത്തിയിട്ടില്ലെങ്കിൽ, നിങ്ങൾ ഓടിരക്ഷപ്പെട്ടാലും കുറച്ചു കാലമല്ലാതെ ജീവിതം കൊണ്ട് നിങ്ങൾ സുഖമനുഭവിക്കുകയില്ല.
Ahzab 33:17
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങൾ വെറുക്കുന്ന മരണമോ (യുദ്ധത്തിൽ) കൊല്ലപ്പെടുക എന്നതോ നിങ്ങൾക്ക് സംഭവിക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുകയോ, നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ സുരക്ഷയും നന്മയും അല്ലാഹു നിങ്ങൾക്ക് ഉദ്ദേശിക്കുകയോ ചെയ്താൽ അല്ലാഹുവിൽ നിന്ന് നിങ്ങളെ തടയാൻ ആരാണുള്ളത്?! അതിൽ നിന്ന് നിങ്ങളെ തടയാൻ ആരുമില്ല. അല്ലാഹുവിന് പുറമെ തങ്ങളുടെ കാര്യങ്ങൾ ഏൽപ്പിക്കാനുള്ള ഒരു രക്ഷാധികാരിയെയോ, അല്ലാഹുവിൻ്റെ ശിക്ഷ അവരിൽ നിന്ന് തടുത്തു വെക്കുന്ന ഒരു സഹായിയെയോ ഈ മുനാഫിഖുകൾ കണ്ടെത്തുകയില്ല.
Ahzab 33:18
അല്ലാഹുവിൻ്റെ ദൂതരോടൊപ്പമുള്ള യുദ്ധത്തിൽ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും, തങ്ങളുടെ സഹോദരങ്ങളോട് 'ഞങ്ങളിലേക്ക് വരൂ! മുഹമ്മദിനോടൊപ്പം നിങ്ങൾ യുദ്ധം ചെയ്യരുത്; അങ്ങനെ ചെയ്താൽ നിങ്ങൾ കൊല്ലപ്പെടുകയേ ഉള്ളൂ. നിങ്ങൾ കൊല്ലപ്പെടുമെന്ന് ഞങ്ങൾ ഭയക്കുന്നു' എന്നെല്ലാം പറയുന്നവരെയും തീർച്ചയായും അല്ലാഹു അറിയുന്നുണ്ട്. ഇത്തരം പിന്തിരിപ്പന്മാർ യുദ്ധത്തിലേക്ക് വരുകയോ, വളരെ വിരളമായല്ലാതെ അതിൽ പങ്കെടുക്കുകയോ ചെയ്യില്ല. ജനങ്ങളുടെ ആക്ഷേപത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണത്; അല്ലാതെ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും സഹായിക്കാനല്ല.
Ahzab 33:19
മുഅ്മിനുകളേ! തങ്ങളുടെ സമ്പത്ത് നിങ്ങൾക്ക് നൽകുന്നതിൽ കടുത്ത പിശുക്കുള്ളവരാണവർ. അതിനാൽ അത് ചെലവഴിച്ചു കൊണ്ട് അവർ നിങ്ങളെ സഹായിക്കുകയില്ല. സ്വന്തം ശരീരങ്ങൾ (കൊണ്ട് നിങ്ങളെ സഹായിക്കുന്നതിലും) അവർ കടുത്ത പിശുക്കുള്ളവരാണ്. അതിനാൽ നിങ്ങളോടൊപ്പം അവർ യുദ്ധം ചെയ്യുകയുമില്ല. സ്നേഹത്തിലും അവർ നിങ്ങളോട് പിശുക്കുള്ളവർ തന്നെ; അതിനാൽ നിങ്ങളെ അവർ സ്നേഹിക്കുകയുമില്ല. ശത്രുവിൻ്റെ കൺമുന്നിൽ എത്തുകയും, ഭയം അരിച്ചുകയറുകയും ചെയ്താൽ -അല്ലാഹുവിൻ്റെ റസൂലേ!- അവർ താങ്കളെ നോക്കുന്നത് കാണാം. ഭീരുത്വം കാരണത്താൽ അവരുടെ കണ്ണുകൾ മരണാസന്ന വേദന അനുഭവിക്കുന്ന ഒരുവൻ്റെ കണ്ണുകൾ പോലെ തിരിഞ്ഞു കൊണ്ടിരിക്കും. അവരിൽ നിന്ന് ഭയം നീങ്ങുകയും, അവർ ആശ്വാസമടയുകയും ചെയ്താൽ മൂർച്ചയേറിയ നാവുകളുമായി വാക്കുകൾ കൊണ്ട് അവർ നിങ്ങളെ മുറിവേൽപ്പിക്കും. യുദ്ധാർജ്ജിതസ്വത്തുക്കൾ നേടിയെടുക്കാനുള്ള കടുത്ത ആർത്തിയാണവർക്ക്. ഈ പറയപ്പെട്ട വിശേഷണങ്ങളുള്ള കൂട്ടർ യഥാർഥത്തിൽ വിശ്വസിച്ചിട്ടേയില്ല. അതിനാൽ അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം നിഷ്ഫലമാക്കിയിരിക്കുന്നു. അങ്ങനെ നിഷ്ഫലമാക്കുക എന്നത് അല്ലാഹുവിന് വളരെ നിസ്സാരമത്രെ.
Ahzab 33:20
ഈ ഭീരുക്കൾ ധരിക്കുന്നത് നബി -ﷺ- ക്കും (അല്ലാഹുവിൽ) വിശ്വസിച്ചവർക്കുമെതിരെ യുദ്ധത്തിനായി സംഘടിച്ച സഖ്യസൈന്യം തിരിച്ചു പോയിട്ടില്ലെന്നും, അവർ (അല്ലാഹുവിൽ) വിശ്വസിച്ചവരെ വേരോടെ പിഴുതെറിയുമെന്നുമാണ്. സഖ്യസൈന്യം ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നെങ്കിൽ ഈ കപടവിശ്വാസികൾ ആഗ്രഹിക്കുന്നത് അവർ മദീനക്ക് പുറത്ത് ഗ്രാമീണ അറബികളോടൊപ്പമാവുകയും, നിങ്ങളുമായി ശത്രുക്കൾ യുദ്ധം നടത്തിയ ശേഷം നിങ്ങൾക്കെന്തു സംഭവിച്ചു എന്നതിനെ കുറിച്ചും, നിങ്ങളെ കുറിച്ചുമുള്ള വാർത്തകൾ ചോദിച്ചറിയുകയും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്. അല്ലയോ (അല്ലാഹുവിൽ) വിശ്വസിച്ചവരേ! അവർ നിങ്ങൾക്കൊപ്പമായിരുന്നെങ്കിൽ വളരെ കുറച്ചല്ലാതെ നിങ്ങളോടൊപ്പം അവർ യുദ്ധം ചെയ്യുമായിരുന്നില്ല. അതിനാൽ അവരെ നിങ്ങൾ പരിഗണിക്കേണ്ടതില്ല. അവരുടെ വിഷയത്തിൽ ഖേദം വിചാരിക്കേണ്ടതുമില്ല.
Ahzab 33:21
അല്ലാഹുവിൻ്റെ ദൂതർ -ﷺ- പറയുകയും നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്തതിലെല്ലാം നിങ്ങൾക്ക് ഉത്തമ മാതൃകയുണ്ട്. അവിടുന്ന് സ്വന്തം തിരുശരീരവുമായി യുദ്ധത്തിൽ ഹാജരാവുകയും, അതിൽ പങ്കാളിയാവുകയും ചെയ്തു. അതെല്ലാം ഉണ്ടായതിന് ശേഷവും നിങ്ങളെങ്ങനെയാണ് നിങ്ങളുടെ സ്വശരീരങ്ങൾ അവിടുന്നില്ലാതെ പിശുക്കിപിടിക്കുക?! അല്ലാഹുവിൻ്റെ കാരുണ്യവും അവൻ്റെ പ്രതിഫലവും ലഭിക്കുമെന്നും, അന്ത്യദിനം സംഭവിക്കുമെന്നും പ്രതീക്ഷിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്തവരല്ലാതെ അവിടുത്തെ മാതൃകയാക്കുകയില്ല. എന്നാൽ പരലോകം പ്രതീക്ഷിക്കുകയോ, ധാരാളമായി അല്ലാഹുവിനെ സ്മരിക്കുകയോ ചെയ്യാത്തവൻ തീർച്ചയായും നബി -ﷺ- യുടെ മാതൃക പിന്തുടരുകയില്ല.
Ahzab 33:22
(അല്ലാഹുവിൽ) വിശ്വസിച്ചവർ തങ്ങളോട് യുദ്ധത്തിനായി സംഘടിച്ചു വന്നിരിക്കുന്നവരെ കണ്ടപ്പോൾ പറഞ്ഞു: അല്ലാഹുവും അവൻ്റെ ദൂതരും നമ്മോട് വാഗ്ദാനം ചെയ്ത പരീക്ഷണവും പരീക്ഷയും സഹായവുമാണിത്. അല്ലാഹുവും അവൻ്റെ ദൂതരും സത്യം തന്നെയാണ് പറഞ്ഞത്. ആ കാര്യമിതാ യാഥാർഥ്യമായിരിക്കുന്നു. സഖ്യകക്ഷികളെ നേരിൽ കാണുക എന്നത് അവരുടെ അല്ലാഹുവിലുള്ള വിശ്വാസവും, അവനുള്ള കീഴ്വണക്കവും വർദ്ധിപ്പിക്കുകയല്ലാതെ ചെയ്തിട്ടില്ല.
Ahzab 33:23
(അല്ലാഹുവിൽ) വിശ്വസിച്ചവരിൽ അല്ലാഹുവിനോട് സത്യസന്ധത പുലർത്തിയ ചിലരുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ ഉറച്ചു നിൽക്കാമെന്നും, ക്ഷമയോടെ നിലകൊള്ളുമെന്നും കരാർ നൽകിയത് അവർ പൂർത്തീകരിച്ചു. അവരിൽ മരണപ്പെടുകയോ, അല്ലാഹുവിൻ്റെ മാർഗത്തിൽ കൊല്ലപ്പെടുകയോ ചെയ്തവരുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വം കാത്തിരിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. (അല്ലാഹുവിൽ) വിശ്വസിച്ച ഇവർ അവനുമായി ചെയ്ത കരാറിൽ -കപടവിശ്വാസികൾ തങ്ങളുടെ കരാർ (ലംഘനം നടത്തി) ചെയ്തതു പോലെ- മാറ്റം വരുത്തിയിട്ടില്ല.
Ahzab 33:24
അല്ലാഹുവുമായി ചെയ്ത കരാറിൽ സത്യസന്ധത പാലിച്ചും, തങ്ങളുടെ കരാർ പൂർത്തീകരിച്ചു കൊണ്ടും സത്യസന്ധത പുലർത്തിയവർക്ക് അല്ലാഹു പ്രതിഫലം നൽകാൻ വേണ്ടിയാണത്. കരാറുകൾ കാറ്റിൽ പറത്തിയ കപടവിശ്വാസികളെ -അല്ലാഹു ഉദ്ദേശിക്കുന്നെങ്കിൽ- അവരുടെ നിഷേധത്തിൽ നിന്ന് പശ്ചാത്തപിക്കാൻ കഴിയുന്നതിന് മുൻപ് മരിപ്പിക്കുന്നതിലൂടെ ശിക്ഷിക്കുന്നതിനും, അല്ലെങ്കിൽ അവർക്ക് പശ്ചാത്തപിക്കാൻ അവസരം നൽകുകയും, അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതിന് വേണ്ടിയുമത്രെ അത്. തൻ്റെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമത്രെ (റഹീം) അല്ലാഹു.
Ahzab 33:25
ഖുറൈഷികളെയും ഗത്ഫാൻ ഗോത്രക്കാരെയും അവരോടൊപ്പമുള്ളവരെയും അല്ലാഹു സങ്കടത്തോടെയും തങ്ങൾ പ്രതീക്ഷിച്ചതെല്ലാം നഷ്ടപ്പെട്ടതിലുള്ള ദുഃഖത്തോടെയും തിരിച്ചയച്ചു. (അല്ലാഹുവിൽ) വിശ്വസിച്ചവരെ വേരോടെ പിഴുതു കളയാമെന്ന ഉദ്ദേശം അവർക്ക് നേടിയെടുക്കാനായില്ല. അല്ലാഹു അയച്ച കാറ്റും, അവൻ ഇറക്കിയ മലക്കുകളും കാരണത്താൽ മുഅ്മിനുകൾക്ക് യുദ്ധത്തിൻ്റെ ആവശ്യം തന്നെ അവൻ ഇല്ലാതെയാക്കുകയും ചെയ്തു. അല്ലാഹു അങ്ങേയറ്റം ശക്തിയുള്ളവനും (ഖവിയ്യ്), മഹാപ്രതാപമുള്ളവനും (അസീസ്) ആകുന്നു; ആരെങ്കിലും അല്ലാഹുവിനോട് എതിരിടാൻ ശ്രമിച്ചാൽ അവനെ അല്ലാഹു പരാജയപ്പെടുത്തുകയും കൈവെടിയുകയും ചെയ്യാതിരിക്കുകയില്ല.
Ahzab 33:26
ബഹുദൈവാരാധകരെ സഹായിച്ച യഹൂദരെ ശത്രുക്കൾക്കെതിരെ അവർ അഭയം തേടിയ കോട്ടകളിൽ നിന്ന് അല്ലാഹു പുറത്തേക്കിറക്കുകയും, അവരുടെ ഹൃദയങ്ങളിൽ അവൻ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അല്ലയോ മുഅ്മിനുകളേ! അവരിൽ ഒരു കൂട്ടരെ നിങ്ങൾ കൊല്ലുകയും, മറ്റൊരു വിഭാഗത്തെ നിങ്ങൾ തടവിലാക്കുകയും ചെയ്യുന്നു.
Ahzab 33:27
അവരുടെ നാശത്തിന് ശേഷം അവരുടെ ഭൂമിയും അതിലുണ്ടായിരുന്ന കൃഷികളും ഈത്തപ്പനകളുമെല്ലാം അല്ലാഹു നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നു. അവരുടെ വീടുകളും മറ്റു സ്വത്തുക്കളും നിങ്ങൾക്ക് നൽകുകയും ചെയ്തു. ഇതുവരെ നിങ്ങൾ കാലെടുത്തു വെച്ചിട്ടില്ലാത്ത ഖയ്ബർ ഭൂപ്രദേശവും അവൻ നിങ്ങൾക്ക് അധീനപ്പെടുത്തി നൽകിയിരിക്കുന്നു. എന്നാൽ നിങ്ങൾ അവിടെ പ്രവേശിക്കുന്നതാണ്. ഇത് അല്ലാഹുവിൻ്റെ വാഗ്ദാനവും (അവനിൽ) വിശ്വസിച്ചവർക്കുള്ള സന്തോഷവാർത്തയുമാകുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; അവന് അസാധ്യമായി ഒന്നുമില്ല.
Ahzab 33:28
അല്ലയോ നബിയേ! വീട്ടുചിലവുകൾക്ക് കൂടുതൽ വിശാലമായി നൽകണമെന്ന് -കൂടുതലായി നൽകാൻ മാത്രം ഒന്നും കയ്യിലില്ലാത്ത വേളയിൽ- താങ്കളോട് ആവശ്യപ്പെട്ട, അങ്ങയുടെ ഭാര്യമാരോട് പറയുക: നിങ്ങൾ ഇഹലോകജീവിതവും അതിലുള്ള അലങ്കാരങ്ങളുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ വരൂ! വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകൾക്ക് നൽകപ്പെടുന്ന ജീവിതവിഭവം നിങ്ങൾക്കും ഞാൻ നൽകാം. ഒരു ഉപദ്രവമോ പ്രയാസപ്പെടുത്തലോ ഇല്ലാത്ത നിലക്ക് നിങ്ങളെ ഞാൻ ത്വലാഖ് (വിവാഹമോചനം) ചൊല്ലിത്തരാം.
Ahzab 33:29
അല്ലാഹുവിൻ്റെ തൃപ്തിയും, അവൻ്റെ ദൂതൻ്റെ തൃപ്തിയും, പരലോകഭവനത്തിലെ സ്വർഗവുമാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ; നിങ്ങളുടെ ഈ അവസ്ഥയിൽ ക്ഷമയോടെ നിലകൊള്ളുക. തീർച്ചയായും അല്ലാഹു നിങ്ങളിൽ നിന്ന് ക്ഷമിച്ചു കൊണ്ടും, നല്ല നിലയിൽ ബന്ധം നിലനിർത്തി കൊണ്ടും നന്മ പ്രവർത്തിക്കുന്നവർക്ക് മഹത്തരമായ പ്രതിഫലം ഒരുക്കി വെച്ചിരിക്കുന്നു.
Ahzab 33:30
നബിയുടെ ഭാര്യമാരേ! നിങ്ങളിൽ നിന്ന് ആരെങ്കിലും പ്രകടമായ വല്ല തിന്മയും ചെയ്യുകയാണെങ്കിൽ അവർക്ക് പരലോകത്ത് രണ്ട് മടങ്ങായി ശിക്ഷ ഇരട്ടിയാക്കപ്പെടുന്നതാണ്. അവർക്കുള്ള സ്ഥാനവും പദവിയും കാരണത്താലും, നബി -ﷺ- യുടെ പദവി സംരക്ഷിക്കുന്നതിനും വേണ്ടിയാണ് (ഇപ്രകാരം ചെയ്യുന്നത്). അങ്ങനെ ശിക്ഷ ഇരട്ടിയാക്കുക എന്നത് അല്ലാഹുവിന് വളരെ നിസ്സാരമാണ്.
Ahzab 33:31
നിങ്ങളിൽ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നതിൽ (മാറ്റമില്ലാതെ) തുടരുകയും, അല്ലാഹുവിങ്കൽ തൃപ്തികരമായ സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർക്ക് നാം മറ്റെല്ലാ സ്ത്രീകളെക്കാളും ഇരട്ടി പ്രതിഫലം നൽകുന്നതാണ്. അവർക്കായി പരലോകത്ത് മാന്യമായ പ്രതിഫലം -സ്വർഗം- നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
Ahzab 33:32
മുഹമ്മദ് നബി -ﷺ- യുടെ ഭാര്യമാരേ! ശ്രേഷ്ഠതയിലും ആദരവിലും മറ്റു സ്ത്രീകളെ പോലെയല്ല നിങ്ങൾ. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് അവനെ സൂക്ഷിക്കുകയാണെങ്കിൽ ശ്രേഷ്ഠതകളിലും ആദരവുകളിലും മറ്റൊരു സ്ത്രീക്കും എത്തിപ്പിടിക്കാൻ കഴിയാത്തത്ര (ഉയർന്ന) പദവിയിലാണ് നിങ്ങളുള്ളത്. അതിനാൽ അന്യപുരുഷന്മാരോട് സംസാരിക്കുമ്പോൾ നിങ്ങൾ വാക്ക് മയപ്പെടുത്തുകയോ, ശബ്ദം ലോലമാക്കുകയോ ചെയ്യരുത്. അത് ഹൃദയത്തിൽ കാപട്യത്തിൻ്റെയും നിഷിദ്ധമായ ദേഹേഛകളുടെയും രോഗമുള്ളവർക്ക് മോഹമുണ്ടാക്കും. തീർത്തും സംശയം ജനിപ്പിക്കാത്ത നിലക്ക്, തമാശകളില്ലാത്ത ഗൗരവപൂർവമായ വാക്കുകൾ -ആവശ്യത്തിനു മാത്രം- നിങ്ങൾ പറയുക.
Ahzab 33:33
നിങ്ങൾ നിങ്ങളുടെ വീടുകളിൽ സ്ഥിരമായി കഴിഞ്ഞു കൂടുക. ആവശ്യത്തിനല്ലാതെ അവിടെ നിന്ന് നിങ്ങൾ പുറത്തു പോകരുത്. ഇസ്ലാമിന് മുൻപ് സ്ത്രീകൾ പുരുഷന്മാരെ വശീകരിക്കുന്നതിനായി ചെയ്തു വന്നിരുന്ന സൗന്ദര്യപ്രദർശനം പോലെ, നിങ്ങൾ നിങ്ങളുടെ സൗന്ദര്യം പുറത്തു കാണിക്കരുത്. നിസ്കാരം അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പാദ്യത്തിൻ്റെ സകാത്ത് കൊടുക്കുകയും ചെയ്യുക. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ റസൂലിൻ്റെ ഭാര്യമാരും അവിടുത്തെ വീട്ടുകാരുമായുള്ളവരേ! നിങ്ങളിൽ നിന്ന് മ്ലേഛതയും മോശമായതും ഇല്ലാതാക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ഉത്തമമായ സ്വഭാവഗുണങ്ങൾ കൊണ്ട് അലങ്കരിച്ചും, തരംതാഴ്ന്ന സ്വഭാവങ്ങളിൽ നിന്ന് അകറ്റിനിർത്തിയും നിങ്ങളെ പൂർണ്ണമായ രൂപത്തിൽ -ഒരു അഴുക്ക് പോലും ബാക്കിവെക്കാതെ- പരിശുദ്ധമാക്കുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
Ahzab 33:34
നിങ്ങളുടെ ഭവനങ്ങളിൽ പാരായണം ചെയ്യപ്പെടുന്ന അല്ലാഹുവിൻ്റെ ദൂതൻ്റെ മേൽ അവതരിക്കപ്പെടുന്ന ആയത്തുകളും, അവിടുത്തെ പരിശുദ്ധമായ ചര്യകളും നിങ്ങൾ ഓർമ്മിക്കുകയും ചെയ്യുക. നബി -ﷺ- യുടെ ഭാര്യമാരാക്കുക എന്ന അനുഗ്രഹം നിങ്ങൾക്ക് മേൽ ചൊരിഞ്ഞതിലൂടെ അല്ലാഹു നിങ്ങളോട് വളരെ അനുകമ്പയുള്ളവനാകുന്നു (ലത്വീഫ്). അല്ലാഹു നിങ്ങളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും (ഖബീർ) ആകുന്നു. അതുകൊണ്ടാണ് അവൻ്റെ ദൂതൻ്റെ ഭാര്യമാരായും, അവിടുത്തെ സമൂഹത്തിലെ മുഴുവൻ വിശ്വാസികളുടെയും മാതാക്കളായും നിങ്ങളെ അവൻ തിരഞ്ഞെടുത്തത്.
Ahzab 33:35
അല്ലാഹുവിന് അനുസരണയോടെ കീഴൊതുങ്ങുന്ന പുരുഷന്മാരും സ്ത്രീകളും, അല്ലാഹുവിനെ സത്യപ്പെടുത്തിയ പുരുഷന്മാരും സ്ത്രീകളും, അല്ലാഹുവിനെ അനുസരിക്കുന്നവരായ പുരുഷന്മാരും സ്ത്രീകളും, തങ്ങളുടെ വിശ്വാസത്തിലും വാക്കുകളിലും സത്യസന്ധരായ പുരുഷന്മാരും സ്ത്രീകളും, നന്മകൾ പ്രവർത്തിക്കുന്നതിലും തിന്മകൾ വെടിയുന്നതിലും പ്രയാസങ്ങളിലും ക്ഷമയോടെ നിലകൊള്ളുന്ന പുരുഷന്മാരും സ്ത്രീകളും, തങ്ങളുടെ സമ്പാദ്യങ്ങളിൽ നിന്ന് നിർബന്ധവും (വാജിബ്) ഐഛികവുമായ (സുന്നത്ത്) ദാനങ്ങൾ നൽകുന്ന പുരുഷന്മാരും സ്ത്രീകളും, നിർബന്ധവും ഐഛികവുമായ വ്രതങ്ങൾ അനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും, കാണാൻ അനുവാദമില്ലാത്തവരിൽ നിന്ന് മറച്ചു കൊണ്ടും, വ്യഭിചാരമെന്ന മ്ലേഛതയിൽ നിന്നും അതിലേക്ക് (വാതിൽ തുറക്കുന്ന) ആമുഖങ്ങളിൽ നിന്നും തങ്ങളുടെ ഗുഹ്യാവയവങ്ങൾ സൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും, തങ്ങളുടെ ഹൃദയങ്ങളും നാവുകളും കൊണ്ട് അല്ലാഹുവിനെ ധാരാളമായി -രഹസ്യമായും പരസ്യമായും- സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും; അവരുടെ പാപങ്ങൾക്ക് അല്ലാഹു അവനിൽ നിന്നുള്ള പശ്ചാത്താപം ഒരുക്കി വെച്ചിരിക്കുന്നു. പരലോകത്ത് മഹത്തരമായ പ്രതിഫലവും -അതായത് സ്വർഗം- അവർക്ക് വേണ്ടി അവൻ തയ്യാറാക്കി വെച്ചിരിക്കുന്നു.
Ahzab 33:36
(അല്ലാഹുവിൽ) വിശ്വസിച്ച ഒരു പുരുഷന്നോ സ്ത്രീക്കോ അല്ലാഹുവും അവൻ്റെ ദൂതനും അവരുടെ ഒരു കാര്യത്തിൽ തീരുമാനം വിധിച്ചാൽ അത് സ്വീകരിക്കണമോ തള്ളണമോ എന്ന തിരഞ്ഞെടുപ്പ് ഉണ്ടാകാൻ പാടില്ല. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതനെയും ധിക്കരിച്ചാൽ അവൻ തീർച്ചയായും (അല്ലാഹുവിൻ്റെ) നേരായ മാർഗത്തിൽ (സ്വിറാത്വുൽ മുസ്തഖീം) നിന്ന് വ്യക്തമായ വഴികേടിലായിരിക്കുന്നു.
Ahzab 33:37
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു ഇസ്ലാം (സ്വീകരിക്കാൻ അവസരം) നൽകിയതിലൂടെ അനുഗ്രഹം ചൊരിഞ്ഞു നൽകുകയും, അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചു കൊണ്ട് താങ്കൾ അനുഗ്രഹം ചൊരിയുകയും ചെയ്ത വ്യക്തിയോട് അങ്ങ് പറഞ്ഞ സന്ദർഭം: -സൈദ് ബ്നു ഹാരിഥ -رَضِيَ اللَّهُ عَنْهُمَا- തൻ്റെ ഭാര്യയായ സൈനബ് ബിൻത് ജഹ്ഷിനെ വിവാഹമോചനം ചെയ്യുന്ന കാര്യത്തിൽ താങ്കളുടെ അടുക്കൽ വന്ന സന്ദർഭമാണ് ഉദ്ദേശം-. താങ്കൾ അദ്ദേഹത്തോട് പറഞ്ഞു: നിൻ്റെ ഭാര്യയെ നിൻ്റെ അടുക്കൽ തന്നെ നിർത്തുക! അവളെ വിവാഹമോചനം ചെയ്യരുത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക! അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് സന്ദേശമായി അറിയിച്ചു നൽകിയ കാര്യം -താങ്കൾ സൈനബിനെ വിവാഹം കഴിക്കുമെന്ന കാര്യം- ജനങ്ങളെ ഭയന്നു കൊണ്ട് താങ്കൾ മനസ്സിനുള്ളിൽ മറച്ചു വെക്കുകയും ചെയ്തു. സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുന്നതും, ശേഷം അവരെ താങ്കൾ വിവാഹം കഴിക്കുന്നതും അല്ലാഹു വെളിപ്പെടുത്തുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ താങ്കൾ ഭയപ്പെടാൻ കൂടുതൽ അർഹതയുള്ളത് അല്ലാഹുവിനെയാകുന്നു. അങ്ങനെ സൈദിൻ്റെ മനസ്സ് ശാന്തമാവുകയും, അദ്ദേഹത്തിന് സൈനബിനെ വേണ്ടാതാവുകയും, അവരെ അദ്ദേഹം വിവാഹമോചനം ചെയ്യുകയും ചെയ്തപ്പോൾ നാം താങ്കൾക്ക് അവരെ വിവാഹം ചെയ്തു തന്നു. ദത്തുപുത്രന്മാരുടെ ഭാര്യമാരെ അവർ വിവാഹമോചനം ചെയ്യപ്പെടുകയും, അവരുടെ ഇദ്ദ കാലാവധി അവസാനിക്കുകയും ചെയ്താൽ വിവാഹം കഴിക്കുന്നതിൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് മേൽ യാതൊരു തെറ്റും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാകുന്നു അത്. അല്ലാഹുവിൻ്റെ തീരുമാനം നടപ്പിലാക്കപ്പെടുന്നത് തന്നെയാകുന്നു; അതിൽ യാതൊരു തടസ്സമോ അതിന് എന്തെങ്കിലും മുടക്കമോ സംഭവിക്കുകയില്ല.
Ahzab 33:38
അല്ലാഹു അനുവദിച്ചു നൽകിയ, തൻ്റെ ദത്തുപുത്രൻ്റെ ഭാര്യയെ വിവാഹം കഴിക്കുക എന്ന കാര്യത്തിൽ മുഹമ്മദ് നബി -ﷺ- യുടെ മേൽ എന്തെങ്കിലും തെറ്റോ ഇടുക്കമോ ഉണ്ടാകേണ്ടതില്ല. അവിടുത്തേക്ക് മുൻപുള്ള ദൂതന്മാരുടെ മാർഗം അതിൽ അവിടുന്ന് പിൻപറ്റുകയാണ് ചെയ്യുന്നത്. അവിടുന്നാകട്ടെ, ഇക്കാര്യത്തിൽ ആദ്യത്തെ ദൂതനൊന്നുമല്ല താനും. ഈ വിവാഹം പൂർത്തീകരിക്കുക എന്നതിലും, ദത്തുപുത്ര സമ്പ്രദായത്തെ ഇല്ലാതാക്കുക എന്നതിലുമെല്ലാം നബി -ﷺ- ക്ക് യാതൊരു അഭിപ്രായമോ തിരഞ്ഞെടുപ്പോ ഇല്ല; അല്ലാഹു വിധിക്കുന്ന ഇക്കാര്യം ഒരു തടസ്സവുമില്ലാതെ നടപ്പിലാക്കപ്പെടുന്ന വിധിയാകുന്നു.
Ahzab 33:39
അവരവരുടെ സമൂഹങ്ങളിലേക്കായി തങ്ങൾക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന അല്ലാഹുവിൻ്റെ സന്ദേശങ്ങൾ എത്തിച്ചു നൽകുകയും, അല്ലാഹുവല്ലാത്ത മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന ഈ നബിമാർ; അല്ലാഹു തങ്ങൾക്ക് അനുവദിച്ചു തന്ന ഒരു കാര്യം പ്രാവർത്തികമാക്കുന്നതിൽ മറ്റുള്ളവർ എന്തു പറയും എന്നത് അവർ നോക്കുകയേ ഇല്ല. തൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ -വിചാരണ ചെയ്യുന്നതിനും, അവക്കുള്ള പ്രതിഫലം -നല്ലതെങ്കിൽ നല്ലതും, ചീത്തയെങ്കിലും ചീത്തയുമായ പ്രതിഫലം- നൽകുന്നതിനും വേണ്ടി- സൂക്ഷിച്ചു വെക്കുവാൻ അല്ലാഹു മതി.
Ahzab 33:40
മുഹമ്മദ് -ﷺ- നിങ്ങളിൽ ഒരു പുരുഷൻ്റെയും പിതാവല്ല. അതിനാൽ സൈദിൻ്റെ ഭാര്യയെ -അദ്ദേഹം അവരെ വിവാഹമോചനം ചെയ്ത ശേഷം- വിവാഹം കഴിക്കുന്നത് നിഷിദ്ധമാകാൻ അദ്ദേഹം സൈദിൻ്റെ പിതാവുമല്ല. എന്നാൽ അവിടുന്ന് ജനങ്ങളിലേക്കുള്ള അല്ലാഹുവിൻ്റെ ദൂതനും, നബിമാരിൽ അന്തിമനുമാകുന്നു; അവിടുത്തേക്ക് ശേഷം മറ്റൊരു നബിയില്ല. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു. അവന് തൻ്റെ അടിമകളുടെ ഒരു കാര്യവും അവ്യക്തമാവുകയില്ല.
Ahzab 33:41
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ ഹൃദയങ്ങളും നാവുകളും ശരീരാവയവങ്ങളും കൊണ്ട് അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക.
Ahzab 33:42
തസ്ബീഹും (സുബ്ഹാനല്ലാഹ് [അല്ലാഹു പരിശുദ്ധനാകുന്നു]), തഹ്ലീലും (ലാ ഇലാഹ ഇല്ലല്ലാഹ് [അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല] കൊണ്ട് നിങ്ങൾ അല്ലാഹുവിൻ്റെ പരിശുദ്ധിയെ പകലിൻ്റെ ആദ്യത്തിലും അവസാനത്തിലും പ്രകീർത്തിക്കുകയും ചെയ്യുക; (ഈ രണ്ട് സമയങ്ങൾക്കും) അവയുടെ ശ്രേഷ്ഠതകളുണ്ട് എന്നതിനാലാണത്.
Ahzab 33:43
നിങ്ങളോട് കരുണ കാണിക്കുകയും, നിങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നവൻ അവനാകുന്നു. നിങ്ങൾക്ക് വേണ്ടി അവൻ്റെ മലക്കുകൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു; നിങ്ങളെ (അല്ലാഹുവിനെ) നിഷേധിക്കുക എന്നതിൻ്റെ ഇരുട്ടുകളിൽ നിന്നും (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൻ്റെ വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നതിന് വേണ്ടി. അല്ലാഹു (അവനിൽ) വിശ്വസിച്ചവരുടെ മേൽ ധാരാളമായി കരുണ ചൊരിയുന്നവനാകുന്നു. അവനെ അനുസരിക്കുകയും, അവൻ്റെ കൽപ്പനകൾ പാലിക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്താൽ അവരെ അവൻ ശിക്ഷിക്കുകയില്ല.
Ahzab 33:44
(അല്ലാഹുവിൽ) വിശ്വസിച്ചവർ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന ദിവസം അവരുടെ അഭിവാദ്യം 'എല്ലാ പ്രയാസങ്ങളിൽ നിന്നും സുരക്ഷയും സമാധാനവും' എന്നായിരിക്കും. അല്ലാഹു അവർക്കായി മാന്യമായ ഒരു പ്രതിഫലം -സ്വർഗം- ഒരുക്കി വെച്ചിട്ടുണ്ട്. അവർ അല്ലാഹുവിനെ അനുസരിക്കുകയും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്തതിൻ്റെ പ്രതിഫലമാണത്.
Ahzab 33:45
നബിയേ! തീർച്ചയായും ജനങ്ങളിലേക്ക് അയക്കപ്പെട്ട (സന്ദേശം) അവർക്ക് എത്തിച്ചു കൊടുത്തിരിക്കുന്നുവെന്നതിന് അവരുടെ മേലുള്ള ഒരു സാക്ഷിയായി കൊണ്ടും, അവരിൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് സ്വർഗത്തിൽ അല്ലാഹു ഒരുക്കി വെച്ചിട്ടുള്ളതിനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവരായിക്കൊണ്ടും, (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയിൽ നിന്ന് താക്കീത് നൽകുന്നവരായിക്കൊണ്ടുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്.
Ahzab 33:46
അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും, അവനെ അനുസരിക്കുന്നതിലേക്കും അല്ലാഹുവിൻ്റെ കൽപ്പന പ്രകാരം ക്ഷണിക്കുന്ന പ്രബോധകനായും, സന്മാർഗം ഉദ്ദേശിക്കുന്നവർക്കെല്ലാം വെളിച്ചം ലഭിക്കത്തക്കവണ്ണം പ്രകാശം നൽകുന്ന ഒരു വിളക്കായുമാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്.
Ahzab 33:47
അല്ലാഹുവിൽ വിശ്വസിച്ച, അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുന്നവർക്ക് സന്തോഷം നൽകുന്ന മഹത്തരമായ ഔദാര്യം അല്ലാഹുവിങ്കൽ ഉണ്ടെന്ന വാർത്ത അവരെ താങ്കൾ അറിയിക്കുകയും ചെയ്യുക. ഇഹലോകത്ത് അവർക്ക് (ശത്രുക്കൾക്കെതിരിൽ) സഹായവും, പരലോകത്ത് അവർക്ക് സ്വർഗപ്രവേശനത്തിലൂടെ വിജയവും ഉൾക്കൊള്ളുന്നതാണത്.
Ahzab 33:48
അല്ലാഹുവിൻ്റെ മതത്തിൽ നിന്ന് തടയുന്നതിലേക്ക് ക്ഷണിക്കുന്ന നിഷേധികളെയും കപടവിശ്വാസികളെയും താങ്കൾ അനുസരിക്കരുത്. അവരിൽ നിന്ന് താങ്കൾ തിരിഞ്ഞു കളയുകയും ചെയ്യുക; ചിലപ്പോൾ അതായിരിക്കും താങ്കൾ കൊണ്ടു വന്ന ഈ മതത്തിൽ വിശ്വസിക്കാൻ അവർക്ക് കൂടുതൽ പ്രേരകമായിത്തീരുക. താങ്കളുടെ എല്ലാ കാര്യങ്ങളിലും അല്ലാഹുവിനെ അവലംബമാക്കുക; അതിൽ പെട്ടതാണ് താങ്കളുടെ ശത്രുക്കൾക്കെതിരെ (ലഭിക്കാനുള്ള) സഹായം. ഐഹികവും പാരത്രികവുമായ എല്ലാ കാര്യങ്ങളിലും അടിമകൾക്ക് ഭരമേൽപ്പിക്കാനുള്ള കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി.
Ahzab 33:49
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! (അല്ലാഹുവിൽ) വിശ്വസിച്ച സ്ത്രീകളുമായി നിങ്ങൾ വിവാഹകരാറിൽ ഏർപ്പെടുകയും, ശേഷം അവരുമായി വീടുകൂടുന്നതിനു മുൻപ് അവരെ നിങ്ങൾ വിവാഹമോചനം ചെയ്യുകയുമാണെങ്കിൽ നിങ്ങൾക്ക് വേണ്ടി -ആർത്തവകാലം കണക്കാക്കിയോ, മാസങ്ങളുടെ കണക്ക് പ്രകാരമോ- ഇദ്ദ ആചരിക്കുക എന്നത് അവരുടെ മേൽ ബാധ്യതയില്ല; കാരണം (അവരുമായി നിങ്ങൾ) ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്നതിനാൽ അവർക്ക് ഗർഭമില്ല എന്നത് വ്യക്തമായിട്ടുണ്ട്. നിങ്ങളുടെ (സാമ്പത്തിക)വിശാലതക്ക് അനുസരിച്ച് നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് അവർക്ക് മോചനവിഭവം നൽകുകയും ചെയ്യുക. വിവാഹമോചനത്താൽ തകർന്നിരിക്കുന്ന അവരുടെ ഹൃദയങ്ങൾക്ക് അതൊരു താങ്ങായിരിക്കും. ഒരു ഉപദ്രവവും അവർക്ക് നിങ്ങൾ വരുത്തരുത്; അവർക്ക് നല്ലരൂപത്തിൽ നിങ്ങൾ മാർഗം ഒഴിഞ്ഞു കൊടുക്കുക.
Ahzab 33:50
നബിയേ! താങ്കൾ മഹ്ർ നൽകിയിട്ടുള്ള താങ്കളുടെ ഭാര്യമാരെ നാം താങ്കൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു യുദ്ധതടവുകാരിൽ നിന്ന് താങ്കൾക്ക് നൽകിയ, താങ്കൾ ഉടമപ്പെടുത്തുന്ന (അടിമ) സ്ത്രീകളെയും താങ്കൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. താങ്കളോടൊപ്പം മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു വന്ന താങ്കളുടെ പിതൃസഹോദരൻ്റെ പെണ്മക്കളെയും, പിതൃസഹോദരിമാരുടെ പെൺമക്കളെയും, മാതൃസഹോദരൻ്റെ പെൺമക്കളെയും, മാതൃസഹോദരിയുടെ പെൺമക്കളെയും താങ്കൾക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവളായ ഒരു സ്ത്രീ സ്വയം തന്നെ താങ്കൾക്ക് സമർപ്പിച്ചാൽ -താങ്കൾ ഉദ്ദേശിക്കുന്നെങ്കിൽ- മഹ്റില്ലാതെ അവളെ വിവാഹം കഴിക്കുന്നതും താങ്കൾക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. ഈ പറഞ്ഞ രൂപത്തിൽ (സ്വയം സമർപ്പിച്ച സ്ത്രീയെ) വിവാഹം കഴിക്കുന്നത് നബി -ﷺ- ക്ക് മാത്രം അനുവദിക്കപ്പെട്ടതാകുന്നു; അവിടുത്തെ സമൂഹത്തിലുള്ള മറ്റാർക്കും അത് അനുവദനീയമല്ല. (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് മേൽ അവരുടെ ഇണകളുടെ കാര്യത്തിൽ നാം നിർബന്ധമാക്കിയ നിയമം എന്താണെന്ന് തീർച്ചയായും നമുക്കറിയാം; അതായത് അവർക്ക് നാല് ഭാര്യമാരിൽ കൂടുതൽ വിവാഹം കഴിക്കുന്നത് അനുവദനീയമല്ല എന്നതും, അവരുടെ അടിമസ്ത്രീകളിൽ നിന്ന് അവർ ഉദ്ദേശിക്കുന്നവരെ പ്രത്യേക എണ്ണപരിധിയില്ലാതെ ആസ്വദിക്കാമെന്നുമുള്ള നിയമം. താങ്കൾക്ക് പുറമെയുള്ളവർക്ക് അനുവദിച്ചു നൽകാത്തത് താങ്കൾക്കായി നാം അനുവദിച്ചു നൽകിയത് അങ്ങേക്ക് ഒരു പ്രയാസമോ ഇടുക്കമോ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ്. തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമത്രെ (റഹീം) അല്ലാഹു.
Ahzab 33:51
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ഭാര്യമാരിൽ താങ്കൾ ഉദ്ദേശിക്കുന്നവർക്കുള്ള (സഹവാസ) വിഹിതം താങ്കൾക്ക് പിന്തിക്കുകയും, അവരോടൊപ്പം രാത്രി വീടു കൂടാതിരിക്കുകയുമാകാം. അവരിൽ നിന്ന് താങ്കൾ ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്നവർക്കൊപ്പം താങ്കൾക്ക് രാത്രി കഴിയുകയുമാകാം. താങ്കൾ പിന്തിപ്പിച്ചവരിൽ നിന്ന് ആരെയെങ്കിലും ചേർത്തു പിടിക്കാൻ ആവശ്യപ്പെട്ടാൽ അതിൽ താങ്കൾക്ക് മേൽ യാതൊരു തെറ്റുമില്ല. ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും (കാര്യങ്ങളിൽ) വിശാലതയുണ്ടാകുന്നതുമാണ് താങ്കളുടെ ഭാര്യമാരുടെ കണ്ണുകൾക്ക് ഏറ്റവും കുളിർമയേകുക. താങ്കൾ അവർക്കെല്ലാം നൽകിയതിൽ അവർ തൃപ്തിയടയാനും (അതാണ് നല്ലത്). കാരണം (ഇതോടെ) താങ്കൾ നിർബന്ധമായ ഒരു കാര്യം ഉപേക്ഷിക്കുകയോ, ആരുടെയെങ്കിലും അവകാശം നൽകുന്നതിൽ അവരോട് പിശുക്ക് കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് അവർക്ക് ബോധ്യപ്പെടും. അല്ലയോ പുരുഷന്മാരേ! നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് -ഭാര്യമാരിൽ ചിലരോടില്ലാത്ത, മറ്റു ചിലരോടുള്ള ചായ്'വ്- അല്ലാഹു അറിയുന്നുണ്ട്. അല്ലാഹു തൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ നന്നായി അറിയുന്നവനാകുന്നു (അലീം); അവൻ അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവൻ ഏറെ ക്ഷമാശീലനുമാകുന്നു (ഹലീം); അവരെ ഉടനടി അവൻ ശിക്ഷിക്കുകയില്ല. അവർ ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുവാൻ വേണ്ടി.
Ahzab 33:52
അല്ലാഹുവിൻ്റെ റസൂലേ! ഇപ്പോൾ താങ്കളുടെ സംരക്ഷണത്തിലുള്ള ഈ ഭാര്യമാരെ കൂടാതെ ഇനി ഭാര്യമാരെ സ്വീകരിക്കുക എന്നത് താങ്കൾക്ക് അനുവദനീയമല്ല. (ഇപ്പോൾ ഉള്ളവരെ) വിവാഹമോചനം ചെയ്യുകയോ, അവരിൽ ചിലരെ വിവാഹമോചനം ചെയ്തു കൊണ്ട് പകരം മറ്റു ചിലരെ സ്വീകരിക്കുന്നതോ താങ്കൾക്ക് അനുവദനീയമല്ല. ഇവർക്ക് പുറമെയുള്ള സ്ത്രീകളിൽ ചിലരുടെ സൗന്ദര്യം താങ്കൾക്ക് ഇഷ്ടപ്പെട്ടാലും. എന്നാൽ താങ്കളുടെ വലംകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെ നിശ്ചിത എണ്ണമില്ലാതെ താങ്കൾക്ക് സ്വീകരിക്കാവുന്നതാണ്. അല്ലാഹു എല്ലാ കാര്യങ്ങളും അങ്ങേയറ്റം നിരീക്ഷിക്കുന്നവനാകുന്നു. ഈ വിധി (അല്ലാഹുവിൽ) വിശ്വസിച്ച മുസ്ലിംകളുടെയെല്ലാം മാതാക്കളായ (നബി -ﷺ- യുടെ ഭാര്യമാരുടെ) ശ്രേഷ്ഠത ബോധ്യപ്പെടുത്തുന്നു. അവരെ വിവാഹമോചനം ചെയ്യുകയും, അവർക്ക് പകരം (വേറെ) വിവാഹം കഴിക്കുക എന്നതും ഈ വിധിയോടെ നിരോധിക്കപ്പെട്ടു.
Ahzab 33:53
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടു കൊണ്ട് പ്രവേശിക്കാനുള്ള അനുമതി ലഭിച്ച ശേഷമല്ലാതെ നബി -ﷺ- യുടെ വീട്ടിലേക്ക് നിങ്ങൾ പ്രവേശിക്കരുത്. ഭക്ഷണം പാകമാകുന്നത് കാത്തിരുന്നു കൊണ്ട് (അവിടുത്തെ വീട്ടിൽ) അധികനേരം നിങ്ങൾ ഇരിക്കരുത്. എന്നാൽ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ അവിടെ പ്രവേശിക്കുക. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നിങ്ങൾ പിരിഞ്ഞു പോവുകയും ചെയ്യുക. പരസ്പരം വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന് അവിടെ നിങ്ങൾ സമയം ചെലവഴിക്കരുത്. അങ്ങനെ നിങ്ങൾ അവിടെ കഴിച്ചു കൂട്ടുന്നത് നബി -ﷺ- യെ പ്രയാസപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ നിങ്ങളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെടാൻ അവിടുന്ന് ലജ്ജിക്കുന്നു. അല്ലാഹുവാകട്ടെ സത്യം കൽപ്പിക്കാൻ ലജ്ജിക്കുകയില്ല. അതിനാൽ നബി -ﷺ- യുടെ വീട്ടിൽ അധികസമയം ചെലവഴിച്ചു കൊണ്ട് അവിടുത്തെ ഉപദ്രവിക്കരുതെന്ന് അവൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു. നബി -ﷺ- യുടെ ഭാര്യമാരോട് പാത്രമോ മറ്റോ പോലുള്ള എന്തെങ്കിലും ആവശ്യം നിങ്ങൾ ചോദിക്കുന്നെങ്കിൽ അതെല്ലാം ഒരു മറക്ക് പിന്നിൽ നിന്നു കൊണ്ട് ആവശ്യപ്പെടുക. മുഖാമുഖം നിന്നു കൊണ്ട്, നിങ്ങളുടെ കണ്ണുകൾക്ക് അവരെ കാണാവുന്ന നിലക്ക് അവ ആവശ്യപ്പെടരുത്. അല്ലാഹുവിൻ്റെ ദൂതരുടെ സ്ഥാനം പരിഗണിച്ചു കൊണ്ട് അവർക്കുള്ള സുരക്ഷയാണത്. അങ്ങനെ മറക്ക് പിന്നിൽ നിന്നു കൊണ്ട് ചോദിക്കുന്നതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ പരിശുദ്ധമായിട്ടുള്ളത്. പിശാച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും അവരുടെ ഹൃദയങ്ങളിലേക്കും ദുർമന്ത്രണം നടത്തി കൊണ്ടും, തിന്മയെ അലങ്കരിച്ചു കൊണ്ടും പ്രവേശിക്കാതിരിക്കാനാണത്. (അല്ലാഹുവിൽ) വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ റസൂലിനെ സംസാരിച്ചിരുന്നു കൊണ്ട് ധാരാളം സമയം (അവിടുത്തെ വീട്ടിൽ) ചെലവഴിച്ചു കൊണ്ട് ഉപദ്രവിക്കുക എന്നത് നിങ്ങൾക്ക് യോജിച്ചതല്ല. അവിടുന്ന് മരിച്ച ശേഷം അവിടുത്തെ ഭാര്യമാരെ വിവാഹം കഴിക്കുക എന്നതും നിങ്ങൾക്ക് യോജിച്ചതല്ല. കാരണം, അവർ (അല്ലാഹുവിൽ) വിശ്വസിച്ചവരുടെയെല്ലാം മാതാക്കളാണ്. ഒരാൾക്ക് തൻ്റെ മാതാവിനെ വിവാഹം കഴിക്കാൻ പാടില്ല. അങ്ങനെ നബി -ﷺ- യെ ഉപദ്രവിക്കുക എന്നത് -അവിടുത്തെ മരണ ശേഷം നബിയുടെ ഭാര്യമാരെ വിവാഹം കഴിക്കൽ അവിടുത്തെ ഉപദ്രവിക്കുന്നതിൽ പെടും- നിഷിദ്ധവും, അല്ലാഹുവിങ്കൽ ഗുരുതരമായ തിന്മയായി എണ്ണപ്പെടുന്നതുമായ കാര്യമാണ്.
Ahzab 33:54
നിങ്ങളുടെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും നിങ്ങൾ വെളിപ്പെടുത്തുകയോ, അവ നിങ്ങളുടെ മനസ്സുകളിൽ നിങ്ങൾ മറച്ചു വെക്കുകയോ ആണെങ്കിലും അല്ലാഹുവിൻ്റെ അടുക്കൽ അതിലൊന്നും തന്നെ അവ്യക്തമാവുകയില്ല. തീർച്ചയായും അല്ലാഹു എല്ലാ കാര്യവും നന്നായി അറിയുന്നവനാകുന്നു. നിങ്ങളുടെയോ മറ്റാരുടെയെങ്കിലുമോ പ്രവർത്തനം അവന് അവ്യക്തമാവുകയില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്. നന്മയാണെങ്കിൽ നന്മയും, തിന്മയാണെങ്കിൽ അങ്ങനെയും.
Ahzab 33:55
രക്തബന്ധത്തിലൂടെയോ മുലകുടിബന്ധത്തിലൂടെയോ ഉള്ള അവരുടെ പിതാക്കളോ,പുത്രന്മാരോ, സഹോദരന്മാരോ, അവരുടെ സഹോദരങ്ങളുടെ ആൺമക്കളോ സഹോദരിമാരുടെ ആൺമക്കളോ മറയില്ലാതെ അവരെ കാണുന്നതിലും അവരോട് സംസാരിക്കുന്നതിലും യാതൊരു തെറ്റുമില്ല. (അല്ലാഹുവിൽ) വിശ്വസിച്ച സ്ത്രീകളും, അവരുടെ വലംകൈ ഉടമപ്പെടുത്തിയിട്ടുള്ള അടിമകളും അവരെ കാണുകയോ സംസാരിക്കുകയോ ചെയ്യുന്നതിലും അവർക്ക് തെറ്റില്ല. അല്ലാഹുവിൽ വിശ്വസിച്ചവരായ സ്ത്രീജനങ്ങളേ! നിങ്ങൾ അല്ലാഹു കൽപ്പിച്ച കാര്യങ്ങളിലും, വിലക്കിയവയിലും അവനെ സൂക്ഷിക്കുക! നിങ്ങളിൽ നിന്ന് പ്രകടമാകുന്നതിനും, സംഭവിക്കുന്നതിനുമെല്ലാം അവൻ സാക്ഷിയാണ്.
Ahzab 33:56
തീർച്ചയായും അല്ലാഹു അവൻ്റെ മലക്കുകളുടെ അടുക്കൽ അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യെ പ്രശംസിക്കുകയും, മലക്കുകൾ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ തൻ്റെ ദാസന്മാർക്ക് വേണ്ടി നിശ്ചയിച്ച വിധിവിലക്കുകൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! നിങ്ങൾ അല്ലാഹുവിൻ്റെ ദൂതൻ്റെ മേൽ സ്വലാത്ത് ചൊല്ലുകയും, അവിടുത്തേക്ക് വേണ്ടി രക്ഷക്കായി പ്രാർത്ഥിക്കുകയും ചെയ്യുക.
Ahzab 33:57
തീർച്ചയായും അല്ലാഹുവിനെയും അവൻ്റെ ദൂതനെയും വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഉപദ്രവിക്കുന്നവരെ അല്ലാഹു അവൻ്റെ വിശാലമായ കാരുണ്യത്തിൽ നിന്ന് ഇഹലോകത്തും പരലോകത്തും അകറ്റിയിരിക്കുന്നു. പരലോകത്താകട്ടെ, നബി -ﷺ- യെ ഉപദ്രവിക്കുക എന്ന അവരുടെ ചെയ്തിയുടെ ഫലമായി അപമാനകരമായ ശിക്ഷ അവർക്ക് വേണ്ടി അവൻ ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
Ahzab 33:58
(അല്ലാഹുവിൽ) വിശ്വസിച്ച പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷ അർഹിക്കുന്ന കുറ്റകൃത്യമൊന്നും അവർ ചെയ്യാതിരിക്കെ, വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഉപദ്രവിക്കുന്നവർ; വ്യക്തമായ കളവും പ്രകടമായ തിന്മയുമാണ് അവർ ചെയ്തിരിക്കുന്നത്.
Ahzab 33:59
നബിയേ! താങ്കളുടെ ഭാര്യമാരോടും പെൺമക്കളോടും (അല്ലാഹുവിൽ) വിശ്വസിച്ച സ്ത്രീകളോടും 'അന്യപുരുഷന്മാർക്ക് മുന്നിൽ അവരുടെ മറക്കേണ്ട ഭാഗങ്ങൾ വെളിവാകാത്ത നിലക്ക്, അവർ ധരിക്കുന്ന അവരുടെ മൂടുപടം താഴ്ത്തിയിടൂ' എന്ന് പറഞ്ഞു കൊടുക്കുക. അവർ സ്വതന്ത്രരാണെന്ന് (മറ്റുള്ളവർക്ക്) വ്യക്തമാകാനും, അടിമസ്ത്രീകളെ ഉപദ്രവിക്കാൻ തുനിയുന്നതു പോലെ ആരും അവരെ ഉപദ്രവിക്കാതിരിക്കാനും അതാണ് കൂടുതൽ നല്ലത്. തൻ്റെ ദാസന്മാരിൽ തങ്ങളുടെ പാപങ്ങളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.
Ahzab 33:60
ഇസ്ലാം പുറത്തേക്ക് കാണിച്ചു കൊണ്ടും നിഷേധം ഉള്ളിലൊളിപ്പിച്ചു കൊണ്ടും കഴിയുന്ന കപടവിശ്വാസികളും, തങ്ങളുടെ ദേഹേഛകളെ പുണരുന്ന, ഹൃദയങ്ങളിൽ മ്ലേഛതകളുള്ളവരും, (അല്ലാഹുവിൽ) വിശ്വസിച്ചവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിനായി മദീനയിൽ കള്ളവാർത്തകളുമായി വരുന്നവരും തങ്ങളുടെ കാപട്യം അവസാനിപ്പിച്ചില്ലെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരെ ശിക്ഷിക്കാൻ താങ്കൾക്ക് നാം കൽപ്പന നൽകുക തന്നെ ചെയ്യും. അവരുടെ മേൽ താങ്കൾക്ക് നാം അധികാരം നൽകുകയും ചെയ്യും. ശേഷം മദീനയിൽ കുറച്ചു കാലമല്ലാതെ അവർ താങ്കളോടൊപ്പം സഹവസിക്കുകയില്ല. കാരണം, അല്ലാഹു (അപ്പോഴേക്കും) ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്ന കാരണത്താൽ അവരെ നശിപ്പിക്കുകയോ, മദീനയിൽ നിന്ന് ആട്ടിയകറ്റുകയോ ചെയ്തിരിക്കും.
Ahzab 33:61
അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവർ! ഏത് സ്ഥലത്ത് വെച്ച് കാണപ്പെട്ടാലും (മനസ്സിൽ കൊണ്ടു നടന്ന) കാപട്യവും ഭൂമിയിൽ കുഴപ്പം പ്രചരിപ്പിച്ചതും കാരണത്താൽ അവർ പിടികൂടപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.
Ahzab 33:62
കപടവിശ്വാസികൾ തങ്ങളുടെ കാപട്യം പ്രകടമാക്കിയാൽ അവരുടെ കാര്യത്തിൽ മുൻപു മുതലേ അല്ലാഹു സ്വീകരിച്ചിട്ടുള്ള നടപടിക്രമമാണിത്. അല്ലാഹുവിൻ്റെ നടപടിക്രമം സ്ഥിരപ്പെട്ടു കഴിഞ്ഞതാണ്. അതിന് യാതൊരു മാറ്റവും ഒരിക്കലും നീ കണ്ടെത്തുകയില്ല.
Ahzab 33:63
അല്ലാഹുവിൻ്റെ റസൂലേ! (അന്ത്യനാളിനെ) നിഷേധിച്ചും കളവാക്കിയും ബഹുദൈവാരാധകരും -അതു പോലെ യഹൂദരും- താങ്കളോട് അന്ത്യനാളിനെ കുറിച്ച് ചോദിക്കുന്നു: എപ്പോഴാണ് അന്ത്യനാളിൻ്റെ സമയം? അവരോടായി പറയുക: അന്ത്യനാളിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കലാകുന്നു; എൻ്റെ അടുക്കൽ അതിനെ കുറിച്ച് ഒരറിവുമില്ല. അല്ലാഹുവിൻ്റെ റസൂലേ! അന്ത്യനാൾ അടുത്ത് തന്നെയായിരിക്കാം; താങ്കൾക്കെന്തറിയാം?!
Ahzab 33:64
തീർച്ചയായും അല്ലാഹു (അവനിൽ) അവിശ്വസിച്ചവരെ തൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റുകയും, അവരെ കാത്തിരിക്കുന്ന കത്തിജ്വലിക്കുന്ന നരകാഗ്നി പരലോകത്ത് അവർക്കായി ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു.
Ahzab 33:65
അവർക്കായി ഒരുക്കി വെക്കപ്പെട്ട ആ നരകശിക്ഷയിൽ എന്നെന്നും കഴിയുന്നവരായിരിക്കും അവർ. അവിടെ അവർക്ക് ഉപകാരം ചെയ്യുന്ന ഒരു രക്ഷാധികാരിയെയോ, അവരിൽ നിന്ന് ശിക്ഷയെ തടുത്തു നിർത്തുന്ന ഒരു സഹായിയെയോ അവർ കണ്ടെത്തുകയില്ല.
Ahzab 33:66
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ മുഖങ്ങൾ നരകാഗ്നിയിൽ കീഴ്മേൽ മറിക്കപ്പെടും. കടുത്ത ഖേദവും നിരാശയും കാരണത്താൽ അവർ പറയും: ഇഹലോക ജീവിതത്തിൽ അല്ലാഹു നമ്മോട് കൽപ്പിച്ചത് അനുസരിച്ചു കൊണ്ടും, അവൻ നിഷിദ്ധമാക്കിയത് വെടിഞ്ഞു കൊണ്ടും അല്ലാഹുവിനെ അനുസരിക്കുകയും, റസൂൽ -ﷺ- തൻ്റെ റബ്ബിൽ നിന്ന് കൊണ്ടു വന്നതിൽ അവിടുത്തെ അനുസരിക്കുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!
Ahzab 33:67
നിരർത്ഥകമായ, അടിസ്ഥാനമില്ലാത്ത ഒരു ന്യായവും അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ ഞങ്ങളുടെ നേതാക്കന്മാരെയും ഞങ്ങളുടെ സമൂഹത്തിലെ പ്രമാണിമാരെയും അനുസരിച്ചു പോയി. അവരാണ് ഞങ്ങളെ സ്വിറാത്വുൽ മുസ്തഖീമിൽ (ഇസ്ലാമിൽ) നിന്ന് വഴിപിഴപ്പിച്ചത്.
Ahzab 33:68
ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ സ്വിറാത്വുൽ മുസ്തഖീമിൽ (നേരായ പാതയിൽ) നിന്ന് വഴിതെറ്റിച്ച ഈ നേതാക്കൾക്കും പ്രമാണിമാർക്കും ഞങ്ങൾക്ക് നൽകിയ ശിക്ഷയുടെ രണ്ടിരട്ടി നീ നൽകേണമേ! കാരണം, അവരാണ് ഞങ്ങളെ വഴിതെറ്റിച്ചത്. നിൻ്റെ കാരുണ്യത്തിൽ നിന്ന് അങ്ങേയറ്റം അവരെ നീ ആട്ടിയകറ്റുകയും ചെയ്യേണമേ!
Ahzab 33:69
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! നിങ്ങളുടെ റസൂലിനെ നിങ്ങൾ ഉപദ്രവിക്കരുത്. അങ്ങനെ മൂസായെ അദ്ദേഹത്തിൻ്റെ ശരീരത്തിന് രോഗമുണ്ട് എന്ന് പറഞ്ഞുണ്ടാക്കി കൊണ്ട് പ്രയാസപ്പെടുത്തിയവരെ പോലെ നിങ്ങൾ ആയിത്തീരരുത്. അപ്പോൾ അല്ലാഹു അവർ പറഞ്ഞുണ്ടാക്കിയതിൽ നിന്ന് അദ്ദേഹത്തെ മുക്തനാക്കി. അങ്ങനെ അവർക്ക് തങ്ങൾ പറഞ്ഞുണ്ടാക്കിയ (അസുഖമൊന്നും) മൂസാക്ക് ഇല്ലെന്ന് ബോധ്യപ്പെട്ടു. മൂസാ അല്ലാഹുവിങ്കൽ മഹത്തരമായ പദവിയുള്ളവരായിരുന്നു; അദ്ദേഹം വല്ലതും തേടിയാൽ അല്ലാഹു അത് തള്ളുകയോ അദ്ദേഹത്തിൻ്റെ പരിശ്രമം അവൻ വൃഥാവിലാക്കുകയോ ഇല്ല.
Ahzab 33:70
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും, ശരിയും സത്യസന്ധവുമായ വാക്ക് നിങ്ങൾ പറയുകയും ചെയ്യുക.
Ahzab 33:71
നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുന്നുവെങ്കിൽ, അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾക്ക് നന്നാക്കി തരികയും, അവ നിങ്ങളിൽ നിന്ന് സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ തിന്മകൾ അവൻ നിങ്ങളിൽ നിന്ന് മായ്ച്ചു കളയുകയും, അവയുടെ പേരിൽ നിങ്ങളെ ശിക്ഷിക്കാതിരിക്കുകയും ചെയ്യും. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതരെയും അനുസരിച്ചാൽ അവൻ മഹത്തരമായ വിജയം നേടിയിരിക്കുന്നു; മറ്റൊരു വിജയവും അതിന് സമാനമാവുകയില്ല. അല്ലാഹുവിൻ്റെ തൃപ്തി നേടിയെടുക്കാൻ സാധിക്കലും, അവൻ്റെ സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയലുമാണ് ആ പറഞ്ഞ വിജയം.
Ahzab 33:72
മതപരമായ ബാധ്യതകളും, സൂക്ഷിച്ചു വെക്കേണ്ട സമ്പാദ്യങ്ങളും രഹസ്യങ്ങളും നാം ആകാശങ്ങൾക്കും പർവ്വതങ്ങൾക്കും മേൽ എടുത്തു കാട്ടുകയുണ്ടായി. അവ ഏറ്റെടുക്കാൻ ആകാശങ്ങളും പർവ്വതങ്ങളുമെല്ലാം വിസമ്മതിച്ചു. അതിൻ്റെ പര്യവസാനത്തെ അവയെല്ലാം ഭയന്നു. എന്നാൽ മനുഷ്യൻ അവ ഏറ്റെടുത്തു. തീർച്ചയായും അവൻ സ്വന്തത്തോട് വളരെ അതിക്രമം പ്രവർത്തിച്ചവനും, (ഈ ഉത്തരവാദിത്തം) ഏറ്റെടുത്തതിൻ്റെ പര്യവസാനത്തെ കുറിച്ച് തീർത്തും അജ്ഞനുമായിരുന്നു.
Ahzab 33:73
അല്ലാഹു വിധിച്ചതു പോലെ, മനുഷ്യൻ അവ ചുമന്നു. പുരുഷന്മാരിലും സ്ത്രീകളിലുമുള്ള കപടവിശ്വാസികളെയും, പുരുഷന്മാരിലും സ്ത്രീകളിലുമുള്ള ബഹുദൈവാരാധകരെയും അവരുടെ കപടവിശ്വാസത്തിൻ്റെയും ബഹുദൈവാരാധനയുടെയും ഫലമായി അല്ലാഹു ശിക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്. (അല്ലാഹുവിൽ) വിശ്വസിക്കുകയും, തങ്ങളെ ഏൽപ്പിച്ച ബാധ്യതകൾ നന്നായി പൂർത്തീകരിക്കുകയും ചെയ്ത പുരുഷന്മാർക്കും സ്ത്രീകൾക്കും അല്ലാഹു പൊറുത്തു നൽകുന്നതിനും വേണ്ടിയത്രെ അത്. തൻ്റെ ദാസന്മാരിൽ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് ഏറെ കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.
Sebe' 34:1
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനായ അല്ലാഹുവിന് സർവ്വ സ്തുതിയും. അവനാകുന്നു പരലോകത്ത് ആവർത്തിക്കപ്പെടുന്ന സ്തുതികളുള്ളത്. തൻ്റെ സൃഷ്ടിപ്പിലും കൈകാര്യകർതൃത്വത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം), തൻ്റെ അടിമകളുടെ അവസ്ഥാന്തരങ്ങൾ സൂക്ഷ്മമായി അറിയുന്നവനുമത്രെ (ഖബീർ) അല്ലാഹു. അതിൽ ഒന്നും അവന് അവ്യക്തമാവുകയില്ല.
Sebe' 34:2
വെള്ളവും ചെടികളും പോലെ ഭൂമിയിൽ പ്രവേശിക്കുന്നത് എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. ചെടികളും മറ്റും പോലെ ഭൂമിയിൽ നിന്നു പുറത്തു വരുന്നതും എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. മഴയും മലക്കുകളും ഉപജീവനവും പോലെ ആകാശത്ത് നിന്ന് ഇറങ്ങുന്നത് എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. മലക്കുകളെയും മനുഷ്യരുടെ പ്രവർത്തനങ്ങളെയും ആത്മാവുകളെയും പോലെ മുകളിലേക്ക് കയറിപ്പോകുന്നവയും അവൻ അറിയുന്നു. തീർച്ചയായും അവൻ തന്നിൽ വിശ്വസിച്ചവരായ അടിമകൾക്ക് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം), തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ) ആകുന്നു.
Sebe' 34:3
അല്ലാഹുവിനെ നിഷേധിച്ചവർ പറഞ്ഞു: അന്ത്യനാൾ നമുക്കൊരിക്കലും വന്നെത്തുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ല! അല്ലാഹു തന്നെ സത്യം! നിങ്ങൾ നിഷേധിച്ചു കൊണ്ടിരിക്കുന്ന അന്ത്യനാൾ നിങ്ങളിലേക്ക് വന്നെത്തുക തന്നെ ചെയ്യും. എന്നാൽ അതിൻ്റെ സമയം അല്ലാഹുവിനല്ലാതെ അറിയുകയില്ല. അന്ത്യനാളിനെക്കുറിച്ചും അല്ലാത്തതുമായ അദൃശ്യകാര്യങ്ങളെല്ലാം അറിയുന്നവനാകുന്നു അവൻ. അവൻ്റെ അറിവിൽ നിന്ന് ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള -ഏറ്റവും ചെറിയ ഒരു ഉറുമ്പിൻ്റെ വലുപ്പത്തോളമുള്ള കാര്യം പോലും- മറഞ്ഞു പോവുകയില്ല. ആ പറഞ്ഞതിനെക്കാളും ചെറുതോ വലുതോ ആയ ഒന്നും തന്നെ അവനിൽ നിന്ന് മറഞ്ഞു പോവുകയില്ല. അവയെല്ലാം വ്യക്തമായ ഒരു ഗ്രന്ഥത്തിൽ -ലൗഹുൽ മഹ്ഫൂദ്വിൽ- രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിൽ അന്ത്യനാൾ വരെ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
Sebe' 34:4
ലൗഹുൽ മഹ്ഫൂദ്വിൽ സ്ഥിരപ്പെടുത്തേണ്ടതെല്ലാം അല്ലാഹു സ്ഥിരപ്പെടുത്തിയത് അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് പ്രതിഫലം നൽകുന്നതിനായാണ്. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവർക്ക് അല്ലാഹുവിങ്കൽ നിന്ന് അവരുടെ തെറ്റുകൾക്ക് പാപമോചനമുണ്ട്; അവൻ അവരെ അതിൻ്റെ പേരിൽ പിടികൂടുകയില്ല. അവർക്ക് മാന്യമായ ഉപജീവനവുമുണ്ട്; പരലോകത്ത് ലഭിക്കുന്ന അല്ലാഹുവിൻ്റെ സ്വർഗമാണത്.
Sebe' 34:5
അല്ലാഹു അവതരിപ്പിച്ച ആയത്തുകളെ (ഖുർആനിലെ വചനങ്ങൾ) നിഷ്ഫലമാക്കുന്നതിനായി കഠിനപരിശ്രമം നടത്തുകയും, അതിനെ കുറിച്ച് 'ഇതൊരു മാരണമാണ്' എന്നും, നമ്മുടെ ദൂതനെ കുറിച്ച് അദ്ദേഹമൊരു ജ്യോത്സ്യനും മാരണക്കാരനും കവിയുമാണ് എന്നും പറഞ്ഞവർ; ഈ പറഞ്ഞ സ്വഭാവവിശേഷണങ്ങളുള്ളവർക്ക് പരലോകത്ത് ഏറ്റവും കഠിനവും മോശവുമായ ശിക്ഷയുണ്ട്.
Sebe' 34:6
(നബി -ﷺ- യുടെ അനുചരന്മാരായ) സ്വഹാബികളിലെ പണ്ഡിതന്മാരും, വേദക്കാരിൽ നിന്ന് (അല്ലാഹുവിൽ) വിശ്വസിച്ചവരായ ജ്ഞാനികളും അല്ലാഹു നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്ന ഈ സന്ദേശം തന്നെയാണ് ഒരു സംശയവുമില്ലാത്ത സത്യം എന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപമുള്ളവനും (അസീസ്), ഇഹലോകത്തും പരലോകത്തും സ്തുത്യർഹനുമായ (ഹമീദ്) അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് അത് നയിക്കുന്നു.
Sebe' 34:7
നബി -ﷺ- കൊണ്ടു വന്ന സന്ദേശത്തിൽ അത്ഭുതം കൂറിയും അതിനെ പരിഹസിച്ചു കൊണ്ടും അല്ലാഹുവിനെ നിഷേധിച്ചവർ പരസ്പരം പറയുന്നു: നിങ്ങൾ മരണപ്പെടുകയും, ധാരാളം കഷ്ണങ്ങളാക്കപ്പെടുകയും ചെയ്ത ശേഷം, മരിച്ച ശേഷവും ജീവനുള്ളവരായി നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് പറയുന്ന ഒരു മനുഷ്യനെ കുറിച്ച് ഞങ്ങൾ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!
Sebe' 34:8
അവർ പറഞ്ഞു: ഈ മനുഷ്യൻ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, നമ്മൾ മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് ജൽപ്പിക്കുകയുമാണോ ചെയ്തത്?! അതല്ലെങ്കിൽ ഇവൻ വല്ല ഭ്രാന്തനുമാണെന്നതിനാൽ യാഥാർത്ഥ്യമില്ലാത്തത് പുലമ്പുകയാണോ?! എന്നാൽ ഇക്കൂട്ടർ ജൽപ്പിച്ചതു പോലെയൊന്നുമല്ല കാര്യം. എന്നാൽ ചുരുക്കം പറഞ്ഞാൽ, അന്ത്യനാളിൽ വിശ്വസിക്കാത്തവർ പരലോകത്ത് കഠിനമായ ശിക്ഷയിലായിരിക്കും. ഇഹലോകത്ത് സത്യത്തിൽ നിന്ന് വളരെ വഴിദൂരം അകലെയും.
Sebe' 34:9
പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ അവർക്ക് മുമ്പിലുള്ള ഭൂമിയെയും, അവർക്ക് പിന്നിലുള്ള ആകാശത്തെയും നോക്കിക്കാണുന്നില്ലേ?! അവരുടെ കാലുകൾക്കടിയിലൂടെ ഭൂമിയിൽ അവരെ ആഴ്ത്തിക്കളയാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ താഴ്ഭാഗത്തു കൂടെ നാം ആഴ്ത്തിക്കളയുക തന്നെ ചെയ്യുമായിരുന്നു. ആകാശത്ത് നിന്ന് അവർക്ക് മേൽ കഷ്ണങ്ങൾ വീഴ്ത്തുവാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ മേൽ നാമങ്ങനെ വീഴ്ത്തുകയും ചെയ്യുമായിരുന്നു. തീർച്ചയായും അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് അവനിലേക്ക് ധാരാളമായി മടങ്ങുന്ന ഏതൊരു ദാസനും ഈ പറഞ്ഞതിൽ അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന ഖണ്ഡിതമായ ദൃഷ്ടാന്തമുണ്ട്. ഈ പറഞ്ഞതിനെല്ലാം കഴിവുള്ളവൻ, മരണശേഷം നിങ്ങളുടെ ശരീരങ്ങൾ കഷ്ണങ്ങളായി മാറിയതിന് ശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണ്.
Sebe' 34:10
ദാവൂദ് നബി -عَلَيْهِ السَّلَامُ- ന് നാം നമ്മുടെ പക്കൽ നിന്ന് പ്രവാചകത്വവും അധികാരവും നൽകി. പർവ്വതങ്ങളോട് നാം പറഞ്ഞു: പർവ്വതങ്ങളേ! ദാവൂദിനൊപ്പം നിങ്ങൾ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുക. അതു പോലെ തന്നെ പക്ഷികളോടും നാം പറഞ്ഞു. അദ്ദേഹത്തിനായി ഉദ്ദേശിക്കുന്ന പോലെ ഉപകരണങ്ങൾ പണിയാൻ കഴിയുന്ന രൂപത്തിൽ ഇരുമ്പ് നാം മയപ്പെടുത്തി നൽകുകയും ചെയ്തു.
Sebe' 34:11
ഹേ ദാവൂദ്! നിന്നോടൊപ്പമുള്ള പടയാളികളെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന വിശാലമായ പടയങ്കികൾ നിർമ്മിക്കുക. അതിൻ്റെ വളയങ്ങളിൽ അടിക്കുന്ന ആണികൾ അവക്ക് അനുയോജ്യമായ നിലക്കുമാക്കുക; തീരെ ചെറുതാക്കിയാൽ അവ അതിൽ ഉറച്ചു നിൽക്കുകയില്ല. വളരെ തടിയുള്ളതാക്കിയാൽ അവ അതിൽ പ്രവേശിക്കുകയുമില്ല. നിങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി കണ്ടറിയുന്നവനാകുന്നു; നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ എനിക്ക് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം ഞാൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
Sebe' 34:12
ദാവൂദിൻ്റെ മകൻ സുലൈമാന് നാം കാറ്റിനെ കീഴ്പെടുത്തിക്കൊടുത്തു. പ്രഭാതത്തിൽ (പ്രഭാത സമയം കൊണ്ട്) ഒരു മാസം വഴിദൂരവും, സായാഹ്നത്തിൽ (സായാഹ്ന സമയം കൊണ്ട്) ഒരു മാസം വഴിദൂരവും ആ കാറ്റ് സഞ്ചരിക്കും. ഉദ്ദേശിക്കുന്ന വസ്തുക്കൾ ഉണ്ടാകുന്നതിനായി ചെമ്പ് അദ്ദേഹത്തിന് നാം ഉരുക്കി നൽകി. അദ്ദേഹത്തിൻ്റെ രക്ഷിതാവിൻ്റെ ആജ്ഞപ്രകാരം ജിന്നുകളിൽ നിന്ന് ഒരു വിഭാഗം അദ്ദേഹത്തിന് മുമ്പാകെ പണിയെടുക്കുന്ന നിലയിൽ അവരെയും നാം അദ്ദേഹത്തിന് കീഴ്പെടുത്തിനൽകി. ജിന്നുകളിൽ നിന്ന് ആരെങ്കിലും നമ്മുടെ ആജ്ഞയിൽ നിന്ന് വ്യതിചലിച്ചാൽ കത്തിജ്വലിക്കുന്ന നരകശിക്ഷ നാം അവനെ ആസ്വദിപ്പിക്കുന്നതാണ്.
Sebe' 34:13
ആ ജിന്നുകൾ സുലൈമാന് വേണ്ടി അദ്ദേഹം ഉദ്ദേശിക്കുന്ന രൂപത്തിൽ നിസ്കാരത്തിനായുള്ള മസ്ജിദുകളും കൊട്ടാരങ്ങളും, അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശിൽപ്പങ്ങളും, വലിയ ജലസംഭരണികൾ (ഹൗദ്വുകൾ) പോലുള്ള തളികകളും, വലിപ്പം കാരണത്താൽ ചലിക്കാത്ത തരത്തിലുള്ള ഉറച്ചു നിൽക്കുന്ന പാചകപാത്രങ്ങളും നിർമ്മിച്ചു നൽകിയിരുന്നു. അവരോടായി നാം പറഞ്ഞു: ദാവൂദ് കുടുംബമേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കുള്ള നന്ദിയായി നിങ്ങൾ പ്രവർത്തിക്കുക! ഞാൻ ചെയ്തു നൽകിയ അനുഗ്രഹങ്ങൾക്ക് ധാരാളമായി നന്ദി കാണിക്കുന്നവർ എൻ്റെ ദാസന്മാരിൽ വളരെ കുറവത്രെ.
Sebe' 34:14
സുലൈമാന് മേൽ നാം മരണം വിധിച്ചപ്പോൾ അദ്ദേഹം മരിച്ചിട്ടുണ്ട് എന്ന വിവരം ജിന്നുകൾ അറിഞ്ഞത് അദ്ദേഹം ഊന്നിനിന്നിരുന്ന വടി തിന്നുതീർത്ത ചിതലുകൾ കാരണത്താലാണ്. അങ്ങനെ അദ്ദേഹം താഴെ വീണപ്പോൾ തങ്ങൾക്ക് അദൃശ്യമറിയാൻ കഴിയില്ലെന്ന് ജിന്നുകൾക്ക് ബോധ്യമായി. കാരണം, അവർക്ക് അദൃശ്യമറിയുമായിരുന്നെങ്കിൽ അവരെ അപമാനിതരാക്കിയ ഈ ശിക്ഷയിൽ അവർ കഴിച്ചു കൂട്ടേണ്ടി വരില്ലായിരുന്നുവല്ലോ?! അദ്ദേഹത്തിന് ജീവനുണ്ടെന്നും, തങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നുമുള്ള ധാരണയിൽ അവർ പ്രയാസകരമായ പണികളായിരുന്നു സുലൈമാന് വേണ്ടി എടുത്തു കൊണ്ടിരുന്നത്.
Sebe' 34:15
സബഅ് ഗോത്രത്തിന് അവർ താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അല്ലാഹുവിൻ്റെ ശക്തിയുടെയും അവരുടെ മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളുടെയും പ്രകടമായ അടയാളമുണ്ടായിരുന്നു. വലതുഭാഗത്തും ഇടതുഭാഗത്തുമായി ഉണ്ടായിരുന്ന രണ്ട് തോട്ടങ്ങളായിരുന്നു അത് (അടയാളം). നാമവരോട് പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിൻ്റെ ഉപജീവനത്തിൽ നിന്ന് ഭക്ഷിക്കുകയും, അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുകയും ചെയ്യുക. ഇതാ നല്ലൊരു നാട്! ഇതാ തന്നോട് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനായ (ഗഫൂർ) രക്ഷിതാവായ അല്ലാഹുവും!
Sebe' 34:16
എന്നാൽ അവർ അല്ലാഹുവിന് നന്ദി കാണിക്കുന്നതിൽ നിന്നും, അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുന്നതിൽ നിന്നും തിരിഞ്ഞു കളഞ്ഞു. അപ്പോൾ അവരുടെ അനുഗ്രഹങ്ങളെ ശിക്ഷകളാക്കി നാം മാറ്റിക്കളഞ്ഞു. അങ്ങനെ അവർക്ക് മേൽ നാം ശക്തമായ ജലപ്രവാഹം അയക്കുകയും, അത് അവരുടെ അണക്കെട്ട് തകർക്കുകയും, അവരുടെ കൃഷിയിടങ്ങൾ മുക്കിക്കളയുകയും ചെയ്തു. അവരുടെ (മുൻപുള്ള) രണ്ട് തോട്ടങ്ങൾക്ക് പകരം കയ്പ്പുള്ള ഫലങ്ങൾ മുളപ്പിക്കുന്ന രണ്ട് തോട്ടങ്ങൾ നാം നൽകി. അതിൽ കായ്ഫലമില്ലാത്ത കാറ്റാടി മരങ്ങളും, അല്പം ചില മുൾമരങ്ങളും നാം നൽകി.
Sebe' 34:17
അവർക്ക് ലഭിച്ചു വന്നിരുന്ന അനുഗ്രഹങ്ങൾ മാറ്റിമറിക്കപ്പെട്ടു എന്ന ഈ ശിക്ഷ അവരുടെ നിഷേധത്തിൻ്റെയും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നത് അവർ അവഗണിച്ചതിൻ്റെയും ഫലമായി അവർക്ക് നൽകപ്പെട്ടതാകുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളോട് കടുത്ത നന്ദികേടും, അങ്ങേയറ്റത്തെ നിഷേധവും കാണിക്കുന്നവർക്കല്ലാതെ ഇത്തരമൊരു കടുത്ത ശിക്ഷ നാം നൽകുകയില്ല.
Sebe' 34:18
യമനിലെ സബഅ് ദേശക്കാർക്കും നാം അനുഗ്രഹം ചൊരിഞ്ഞ ശാമിലെ ഗ്രാമങ്ങൾക്കുമിടയിൽ അടുത്തടുത്തായി നാം ഗ്രാമങ്ങൾ നിശ്ചയിക്കുകയും ചെയ്തു. ഒരു ഗ്രാമത്തിൽ നിന്ന് അടുത്തതിലേക്ക് എന്ന രൂപത്തിൽ ശാമിലേക്ക് എത്തുന്ന വിധം അതിലൂടെയുള്ള യാത്ര നാം നിർണയിക്കുകയും ചെയ്തു. നാമവരോട് പറഞ്ഞു: നിങ്ങൾ ഉദ്ദേശിക്കുന്ന രൂപത്തിൽ -ശത്രുവിൻ്റെ അക്രമമോ വിശപ്പോ ദാഹമോ ബാധിക്കുന്നത് ഭയപ്പെടാതെ- രാത്രിയോ പകലോ അതിലൂടെ യാത്ര ചെയ്തു കൊള്ളുക.
Sebe' 34:19
വിദൂരമായ യാത്ര എളുപ്പമാക്കി നൽകിയെന്ന അല്ലാഹുവിൻ്റെ അനുഗ്രഹത്തെ അവർ നിസ്സാരമാക്കി കളഞ്ഞു. അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! (വഴിമദ്ധ്യേയുള്ള) ആ ഗ്രാമങ്ങളെ നീ ഇല്ലാതാക്കുക; ഞങ്ങൾ യാത്രയുടെ പ്രയാസമൊന്നറിയട്ടെ! അങ്ങനെ ഞങ്ങളുടെ യാത്രാവാഹനങ്ങളുടെ സവിശേഷത (എല്ലാവർക്കും) പ്രകടമാകട്ടെ! അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിസ്സാരപ്പെടുത്തുകയും, അവന് നന്ദി കാണിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, അവരിലെ ദരിദ്രരോട് അസൂയ പുലർത്തുകയും ചെയ്തതിലൂടെ അവർ സ്വദേഹങ്ങളോട് തന്നെ അതിക്രമം പ്രവർത്തിച്ചു. അങ്ങനെ പിൽക്കാലത്തുള്ളവർക്ക് സംസാരിച്ചിരിക്കാൻ തക്കവണ്ണം അവരെ നാം കഥാവശേഷരാക്കി. നാടുകളിൽ നാമവരെ ചിതറിത്തെറിപ്പിച്ചു കളഞ്ഞു. അങ്ങനെ പരസ്പരം ബന്ധപ്പെടാൻ അവർക്ക് സാധിക്കാതെയായി. സബഉകാർക്ക് മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങളും, ശേഷം അവർ (അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ) നിഷേധിച്ചതിൻ്റെയും നിസ്സാരപ്പെടുത്തിയതിൻ്റെയും ഫലമായി അവരോട് അല്ലാഹു പകരം വീട്ടിയതിൻ്റെയും (കഥ പറയുന്ന ഈ) ചരിത്രത്തിൽ അല്ലാഹുവിനെ അനുസരിക്കുന്നതിലും അവനെ ധിക്കരിക്കാതിരിക്കുന്നതിലും (തന്നെ ബാധിച്ച) ദുരിതങ്ങളിലും നന്നായി ക്ഷമിക്കുന്നവർക്കും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് ധാരാളമായി നന്ദി പ്രകടിപ്പിക്കുന്നവർക്കും തീർച്ചയായും പാഠമുണ്ട്.
Sebe' 34:20
സത്യത്തിൽ നിന്ന് അവരെ തെറ്റിക്കാനും വഴികേടിലാക്കാനും കഴിയുമെന്ന തൻ്റെ ധാരണ ഇബ്'ലീ സ് അവരുടെ കാര്യത്തിൽ യാഥാർഥ്യമാക്കി. അങ്ങനെ നിഷേധത്തിലും വഴികേടിലും അവനെ അവർ പിന്തുടർന്നു; (അല്ലാഹുവിൽ) വിശ്വസിച്ച ഒരു കൂട്ടമാളുകളൊഴികെ. അവർ അവനെ പിൻപറ്റാതെ, പിശാചിൻ്റെ പ്രതീക്ഷയെ അസ്ഥാനത്താക്കി.
Sebe' 34:21
അവരെ വഴികേടിലേക്ക് നിർബന്ധിച്ചു കൊണ്ടെത്തിക്കാൻ കഴിയുന്ന വിധം യാതൊരു അധികാരവും ഇബ്'ലീ സിന് അവരുടെ മേൽ ഉണ്ടായിരുന്നില്ല. അവൻ അവർക്ക് ചീത്തയായത് ഭംഗിയാക്കി കാണിച്ചു കൊടുക്കുകയും, അവരെ വഴികേടിലാക്കുകയും മാത്രമാണ് ചെയ്തത്. ആരാണ് പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും വിശ്വസിക്കുന്നതെന്നും, അതിൽ സംശയമുള്ളത് ആർക്കെല്ലാമാണെന്നും വ്യക്തമായി പ്രകടമാകുന്നതിന് അവരെ വഴികേടിലാക്കാൻ നാമവനെ അഴിച്ചു വിട്ടിരിക്കുന്നു എന്നു മാത്രം. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നിൻ്റെ രക്ഷിതാവ് എല്ലാ കാര്യങ്ങളും സൂക്ഷിക്കുന്നവനാകുന്നു; തൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ അവൻ സൂക്ഷിക്കുകയും, അവക്കുള്ള പ്രതിഫലം അവൻ നൽകുകയും ചെയ്യുന്നതാണ്.
Sebe' 34:22
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങളുടെ ആരാധ്യരാണെന്ന് നിങ്ങൾ ജൽപ്പിക്കുന്നവരെയെല്ലാം വിളിക്കുക; അവർ നിങ്ങൾക്കെന്തെങ്കിലും ഒരു ഉപകാരം നേടിത്തരുകയോ, ഏതെങ്കിലുമൊരു ഉപദ്രവം നിങ്ങളിൽ നിന്ന് നീക്കിത്തരികയോ ചെയ്യട്ടെ! ആകാശങ്ങളിലോ ഭൂമിയിലോ ഒരു ഉറുമ്പിൻ്റെ തൂക്കം പോലും അവർ ഉടമപ്പെടുത്തുന്നില്ല. അവയുടെ (ഉടമസ്ഥതയിൽ) അല്ലാഹുവിനോടൊപ്പം എന്തെങ്കിലുമൊരു പങ്കും അവർക്കില്ല. സഹായിക്കുന്ന ഒരു സഹായിയും അവരുടെ കൂട്ടത്തിൽ അല്ലാഹുവിനില്ല. അവൻ എല്ലാ പങ്കുകാരിൽ നിന്നും സഹായികളിൽ നിന്നും പരിപൂർണ്ണ ധന്യനത്രെ!
Sebe' 34:23
അല്ലാഹുവിൻ്റെ അനുമതി നൽകപ്പെട്ടവർക്കല്ലാതെ ശുപാർശ യാതൊരു ഉപകാരവും ചെയ്യുകയില്ല. അല്ലാഹു അവൻ തൃപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ ശുപാർശക്ക് അനുമതി നൽകുകയുമില്ല; അവൻ്റെ മഹത്വം കാരണത്താലാണത്. അവൻ സംസാരിച്ചാൽ മലക്കുകൾ അല്ലാഹുവിൻ്റെ സംസാരത്തിന് കീഴൊതുങ്ങിക്കൊണ്ട് അവരുടെ ചിറകുകൾ അടിക്കും എന്നത് അല്ലാഹുവിൻ്റെ മഹത്വത്തിൽ പെട്ടതാണ്. അങ്ങനെ അവരുടെ ഹൃദയങ്ങളിൽ നിന്ന് ഭയം നീങ്ങിക്കഴിഞ്ഞാൽ മലക്കുകൾ ജിബ്രീലിനോട് ചോദിക്കും: എന്താണ് നിങ്ങളുടെ രക്ഷിതാവ് പറഞ്ഞത്?! ജിബ്രീൽ പറയും: സത്യമാണ് അവൻ പറഞ്ഞത്. അസ്തിത്വവും സർവ്വാധീശത്വവും ഉന്നതമായ സർവ്വോന്നതനും (അലിയ്യ്) മറ്റെല്ലാം അവൻ്റെ താഴെ മാത്രം വരുന്നത്ര വലിയവനും (കബീർ) ആകുന്നു അവൻ (അല്ലാഹു).
Sebe' 34:24
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ആകാശങ്ങളിൽ നിന്ന് മഴ വർഷിപ്പിച്ചും, ഭൂമിയിൽ ഫലവർഗങ്ങളും ധാന്യങ്ങളും പഴങ്ങളും മറ്റും മുളപ്പിച്ചും നിങ്ങൾക്ക് ഉപജീവനം നൽകുന്നവൻ ആരാകുന്നു?! പറയുക: അല്ലാഹു; അവനാകുന്നു അതിൽ നിന്നെല്ലാം നിങ്ങൾക്ക് ഉപജീവനം നൽകുന്നവൻ. അല്ലയോ ബഹുദൈവാരാധകരേ! ഒന്നല്ലെങ്കിൽ നിങ്ങളോ അല്ലെങ്കിൽ ഞങ്ങളോ സത്യപാതയിലേക്കുള്ള നേരായവഴിയിലോ തെറ്റിയ വഴിയിലോ ആണ്. എന്തായാലും നമ്മളിലൊരാൾ അപ്രകാരമാണെന്നതിൽ സംശയമില്ല. (അല്ലാഹുവിൽ) വിശ്വസിച്ചവരാണ് സത്യത്തിൻ്റെ മാർഗത്തിലെന്നും, അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്ന ബഹുദൈവാരാധകരാണ് വഴികേടിൻ്റെ വക്താക്കളെന്നതിലും സംശയമില്ല.
Sebe' 34:25
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: പരലോകത്ത് ഞങ്ങൾ ചെയ്തു വെച്ച തിന്മകളെ കുറിച്ച് നിങ്ങളോ, നിങ്ങൾ ചെയ്തു കൊണ്ടിരുന്നതിനെ കുറിച്ച് ഞങ്ങളോ ചോദ്യം ചെയ്യപ്പെടുന്നതല്ല.
Sebe' 34:26
അവരോട് പറയുക: അല്ലാഹു പരലോകത്ത് ഞങ്ങളെയും നിങ്ങളെയും ഒരുമിച്ചുകൂട്ടുന്നതാണ്. ശേഷം നമുക്കും നിങ്ങൾക്കുമിടയിൽ അവൻ നീതിപൂർവം വിധി കൽപ്പിക്കുകയും ചെയ്യുന്നതാണ്. അപ്പോൾ അസത്യവാദികളിൽ നിന്ന് സത്യവാന്മാർ വേർതിരിയുന്നതുമാണ്. അവനാകുന്നു നീതിപൂർവ്വം വിധിക്കുന്ന വിധികർത്താവും (ഫത്താഹ്), താൻ വിധിക്കുന്നതിനെ കുറിച്ച് നന്നായി അറിയുന്ന സർവ്വജ്ഞനും (അലീം).
Sebe' 34:27
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവിൻ്റെ പങ്കാളികളായി നിങ്ങൾ നിശ്ചയിക്കുകയും, അല്ലാഹുവിനുള്ള ആരാധനയിൽ നിങ്ങൾ പങ്കുചേർക്കുകയും ചെയ്യുന്നവരെ നിങ്ങളെനിക്കൊന്ന് കാണിച്ചു തരൂ! അല്ല! നിങ്ങൾ ധരിച്ചതു പോലെ അല്ലാഹുവിന് പങ്കാളികളില്ല! മറിച്ച് അവൻ ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്) തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും കൈകാര്യകർതൃത്വത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനുമായ (ഹകീം) അല്ലാഹുവത്രെ.
Sebe' 34:28
അല്ലാഹുവിൻ്റെ റസൂലേ! എല്ലാ മനുഷ്യർക്കും വേണ്ടിയല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (അല്ലാഹുവിനെ) സൂക്ഷിക്കുന്നവർക്ക് സ്വർഗമുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുവാനും, (അല്ലാഹുവിനെ) നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നരകമുണ്ടെന്ന് താക്കീത് നൽകുകയും ചെയ്യുന്നതിന് വേണ്ടി(യാണ് താങ്കളെ നിയോഗിച്ചിരിക്കുന്നത്). എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അതറിയുന്നില്ല. അവർ അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ അവർ താങ്കളെ കളവാക്കുകയില്ലായിരുന്നു.
Sebe' 34:29
തങ്ങൾക്ക് താക്കീത് നൽകപ്പെടുന്ന ശിക്ഷ വേഗത്തിലാക്കാൻ ധൃതി കൂട്ടിക്കൊണ്ട് ബഹുദൈവാരാധകർ പറയുന്നു: എപ്പോഴാണ് ഈ ശിക്ഷയുടെ വാഗ്ദാനം (സംഭവിക്കുക)?! അത് യാഥാർഥ്യമാണെന്ന് നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ (അതിൻ്റെ സമയം കൂടി പറയുക).
Sebe' 34:30
അല്ലാഹുവിൻ്റെ റസൂലേ! ശിക്ഷക്ക് വേണ്ടി ധൃതി കൂട്ടുന്ന ഇക്കൂട്ടരോട് പറയുക: നിങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ഒരു ദിവസം വരെ അവധിയുണ്ട്. അതിൽ നിന്ന് ഒരു നിമിഷം പോലും നിങ്ങൾ പിന്നോട്ടോ മുന്നോട്ടോ പോവുകയില്ല. ആ ദിവസമാകുന്നു അന്ത്യനാൾ!
Sebe' 34:31
അല്ലാഹുവിൽ അവിശ്വസിച്ചവർ പറഞ്ഞു: മുഹമ്മദ് തൻ്റെ മേൽ അവതരിച്ചതാണെന്ന് അവകാശപ്പെടുന്ന ഈ ഖുർആനിലോ, മുൻകാല വേദഗ്രന്ഥങ്ങളിലോ ഞങ്ങൾ വിശ്വസിക്കുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! വിചാരണക്കായി പരലോകത്ത് അതിക്രമകാരികളെ പിടിച്ചു നിർത്തിയിരിക്കുന്നത് താങ്കൾ കണ്ടിരുന്നെങ്കിൽ! അവർ പരസ്പരം തർക്കിക്കുകയും, അവരോരോരുത്തരും പരസ്പരം പഴിചാരുകയും മറ്റുള്ളവരുടെ മേൽ ഉത്തരവാദിത്തം ചാർത്തുകയും ചെയ്യും. അടിച്ചമർത്തപ്പെട്ടവരായ അനുയായികൾ ഇഹലോകത്ത് തങ്ങളെ അടക്കിഭരിച്ച നേതാക്കന്മാരോട് പറയും: നിങ്ങൾ ഞങ്ങളെ വഴികേടിലാക്കിയില്ലായിരുന്നെങ്കിൽ ഞങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കുന്നവരാകുമായിരുന്നു.
Sebe' 34:32
സത്യത്തിൽ നിന്ന് അഹങ്കാരം നടിച്ചവരായ നേതാക്കന്മാർ തങ്ങൾ അടക്കി ഭരിച്ചിരുന്ന അവരുടെ അനുയായികളോട് പറയും: മുഹമ്മദ് -ﷺ- നിങ്ങൾക്ക് കൊണ്ടു വന്നു തന്ന സത്യത്തിൽ നിന്ന് ഞങ്ങളാണോ നിങ്ങളെ തടഞ്ഞത്?! അല്ല! മറിച്ച് നിങ്ങൾ തന്നെ അതിക്രമികളും കുഴപ്പത്തിൻ്റെയും നശീകരണത്തിൻ്റെയും ആളുകളുമായിരുന്നു.
Sebe' 34:33
പ്രമാണിമാർ അടിച്ചമർത്തിയവരായിരുന്ന അനുയായികൾ സത്യത്തിൽ നിന്ന് അഹങ്കാരം നടിച്ചവരായ തങ്ങളുടെ നേതാക്കന്മാരോട് പറയും: എന്നാൽ സത്യത്തിൽ നിന്ന് ഞങ്ങളെ തടഞ്ഞത് രാത്രിയും പകലുമായി നിങ്ങൾ നടത്തിയ കുതന്ത്രമാണ്. അല്ലാഹുവിൽ അവിശ്വസിക്കാനും, അവന് പുറമെ സൃഷ്ടികളെ ആരാധിക്കാനും നിങ്ങൾ ഞങ്ങളോട് കൽപ്പിച്ചിരുന്നല്ലോ?! ശിക്ഷ നേരിൽ വീക്ഷിച്ചു കഴിഞ്ഞാൽ ഇഹലോകത്ത് തങ്ങൾ (അല്ലാഹുവിനെ) നിഷേധിച്ചിരുന്നതിൻ്റെ ഖേദം അവർ മനസ്സിൽ ഒളിപ്പിക്കും. തങ്ങൾ ശിക്ഷിക്കപ്പെടുന്നവരാണെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്യും. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും. അവർ ഇഹലോകത്തായിരിക്കെ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിച്ചതിൻ്റെയും തിന്മകൾ പ്രവർത്തിച്ചതിൻ്റെയും ഫലമായിട്ടല്ലാതെ അവർക്ക് ഈ ശിക്ഷ നൽകപ്പെടുന്നില്ല.
Sebe' 34:34
അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് താക്കീത് നൽകുന്നവരായി ഏതൊരു ദൂതനെ അയച്ചപ്പോഴും, എല്ലാ നാട്ടിലുമുള്ള അധികാരവും സ്ഥാനവും സമ്പത്തുമുള്ള സുഖലോലുപന്മാർ 'ഹേ ദൂതന്മാരേ! നിങ്ങൾ ഏതൊന്നുമായാണോ നിയോഗിക്കപ്പെട്ടത്; അതിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു' എന്ന് പറയാതിരുന്നിട്ടില്ല.
Sebe' 34:35
പ്രമാണിമാരായ ഇക്കൂട്ടർ അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും പറഞ്ഞു: ഞങ്ങൾ കൂടുതൽ സമ്പത്തും സന്താനങ്ങളുമെല്ലാം ഉള്ളവരാകുന്നു. ഞങ്ങൾ ശിക്ഷിക്കപ്പെടും എന്ന നിങ്ങളുടെ ജൽപ്പനം പച്ചക്കള്ളമാകുന്നു. ഞങ്ങൾ ഇഹലോകത്തോ പരലോകത്തോ ശിക്ഷിക്കപ്പെടുന്നവരേയല്ല.
Sebe' 34:36
അല്ലാഹുവിൻ്റെ റസൂലേ! തങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങളിൽ വഞ്ചിതരായിരിക്കുന്ന ഇക്കൂട്ടരോട് പറയുക: എൻ്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കി നൽകുന്നു; അവർ നന്ദി കാണിക്കുമോ നന്ദികേട് കാണിക്കുമോ എന്ന പരീക്ഷണമാണത്. ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം ഇടുക്കമുള്ളതാക്കുകയും ചെയ്യുന്നു; അവർ ക്ഷമിക്കുമോ അതല്ല കോപിഷ്ഠരാകുമോ എന്ന പരീക്ഷണമാണത്. എന്നാൽ ബഹുഭൂരിപക്ഷം ജനങ്ങളും അല്ലാഹു അങ്ങേയറ്റം യുക്തിയുള്ളവനാണ് എന്ന കാര്യം അറിയുന്നില്ല; അവൻ ഒരു കാര്യവും വളരെ മഹത്തരമായ ഒരു ലക്ഷ്യത്തോടെയല്ലാതെ നിശ്ചയിക്കില്ല. അത് മനസ്സിലായവർക്ക് മനസ്സിലായി; അറിയാതെ പോയവർ അറിയാതെ പോയി.
Sebe' 34:37
നിങ്ങൾ പൊങ്ങച്ചം കാണിക്കുന്ന നിങ്ങളുടെ ഈ സമ്പാദ്യങ്ങളോ സന്താനങ്ങളോ ഒന്നും അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് നിങ്ങളെ നയിക്കുകയില്ല. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ; അവർ ഇരട്ടിയിരട്ടിയാക്കപ്പെടുന്ന പ്രതിഫലം നേടിയെടുത്തിരിക്കുന്നു. സമ്പാദ്യങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിച്ചാൽ അല്ലാഹുവിലേക്ക് അടുപ്പിക്കും. സന്താനങ്ങൾ അവനു വേണ്ടി പ്രാർത്ഥിച്ചാലും അപ്രകാരം തന്നെ. അപ്പോൾ (അല്ലാഹുവിൽ) വിശ്വസിച്ച, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർ; അവർക്ക് അവർ ചെയ്ത നന്മകൾ കാരണം, ഇരട്ടിയിരട്ടിയായി നൽകപ്പെടുന്ന പ്രതിഫലമുണ്ട്. അവർ ശിക്ഷയോ മരണമോ സുഖാനുഭൂതികൾ നിന്നുപോകുന്നതോ ഒന്നും ഭയക്കാതെ -നിർഭയരായി- സ്വർഗത്തിലെ ഉന്നതസൗധങ്ങളിൽ വസിക്കുന്നതാണ്.
Sebe' 34:38
നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ജനങ്ങളെ വഴിതിരിച്ചു വിടാൻ വേണ്ടി പരമാവധി ശ്രമം ചെലവഴിക്കുകയും, തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന (അല്ലാഹുവിനെ) നിഷേധിച്ചവർ; അവർ ഇഹലോകത്ത് നഷ്ടക്കാരും പരലോകത്ത് ശിക്ഷിക്കപ്പെടുന്നവരുമായിരിക്കും.
Sebe' 34:39
അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും എൻ്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും, ഉദ്ദേശിക്കുന്നവർക്ക് അത് ഇടുക്കമുള്ളതാക്കുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അല്ലാഹു ഇഹലോകത്ത് അതിനെക്കാൾ നല്ലത് നിങ്ങൾക്ക് പകരം നൽകുകയും, പരലോകത്ത് വിശാലമായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു; അവനാകുന്നു ഏറ്റവും നന്നായി ഉപജീവനം നൽകുന്നവൻ. അതിനാൽ ആരെങ്കിലും ഉപജീവനം അന്വേഷിക്കുന്നെങ്കിൽ അല്ലാഹുവിലേക്ക് തേടിച്ചെല്ലട്ടെ!
Sebe' 34:40
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അവരെയെല്ലാം ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ കുറിച്ച് സ്മരിക്കുക. ശേഷം, അല്ലാഹു ബഹുദൈവാരാധകരെ ഭയപ്പെടുത്തിക്കൊണ്ടും, ആക്ഷേപിച്ചുകൊണ്ടും മലക്കുകളോടായി പറയും: എനിക്ക് പുറമെ ഇഹലോകത്ത് വെച്ച് നിങ്ങളെ ആരാധിച്ചത് ഇക്കൂട്ടരാണോ?!
Sebe' 34:41
മലക്കുകൾ പറയും: (അല്ലാഹുവേ!) നീ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അവരല്ല; നീ മാത്രമാണ് ഞങ്ങളുടെ രക്ഷാധികാരി (വലിയ്യ്). ഞങ്ങൾക്കും ഇവർക്കുമിടയിൽ യാതൊരു നിലക്കുള്ള അടുപ്പവുമില്ല. എന്നാൽ ഈ ബഹുദൈവാരാധകർ ആരാധിച്ചിരുന്നത് പിശാചുക്കളെയായിരുന്നു. അവർ മലക്കുകളെന്ന് തോന്നിക്കുന്ന രൂപത്തിൽ അവർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുകയും, ഇവർ അവരെ ആരാധിക്കുകയുമാണുണ്ടായത്. അവരിൽ ബഹുഭൂരിപക്ഷവും പിശാചുക്കളിൽ വിശ്വസിക്കുന്നവരത്രെ.
Sebe' 34:42
(എല്ലാവരും) ഒരുമിച്ചു കൂട്ടപ്പെടുകയും, വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന ദിവസം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെട്ടവർ തങ്ങളെ ആരാധിച്ചിരുന്നവർക്ക് എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തുകയില്ല. (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവരോട് നാം പറയും: നിങ്ങൾ ഇഹലോകത്തായിരിക്കെ നിഷേധിച്ചു കൊണ്ടിരുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക!
Sebe' 34:43
ഈ നിഷേധികളായ ബഹുദൈവാരാധകർക്ക് മുൻപിൽ നമ്മുടെ ദൂതൻ്റെ മേൽ അവതരിക്കപ്പെട്ട ആയത്തുകൾ -ഒരു അവ്യക്തതയുമില്ലാത്ത നിലയിൽ- സ്പഷ്ടമായി പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അവർ പറയും: ഇത് കൊണ്ടു വന്ന മനുഷ്യൻ നിങ്ങളുടെ പിതാക്കൾ നിലകൊണ്ടിരുന്ന മാർഗത്തിൽ നിന്ന് നിങ്ങളെ വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ മാത്രമാകുന്നു. അവർ പറയും: ഈ ഖുർആൻ അല്ലാഹുവിൻ്റെ മേൽ ഇവൻ കെട്ടിച്ചമച്ച കളവു മാത്രമാകുന്നു. അല്ലാഹുവിനെ നിഷേധിച്ചവർ അല്ലാഹുവിൽ നിന്ന് അവർക്കെത്തിയ ഖുർആനിനെ കുറിച്ച് പറഞ്ഞു: ഇത് വ്യക്തമായ ഒരു മാരണമല്ലാതെ മറ്റൊന്നുമല്ല. കാരണം, ഭർത്താവിനും ഭാര്യക്കുമിടയിലും, പിതാവിനും മകനുമിടയിലും ഇത് വേർതിരിവുണ്ടാക്കുന്നു.
Sebe' 34:44
മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ഖുർആൻ എന്ന് പറയാൻ മാത്രം ഇതിന് മുൻപ് മറ്റു വല്ല ഗ്രന്ഥങ്ങളും അവർക്ക് വായിക്കാനായി നാം നൽകിയിട്ടില്ല. അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ നിയോഗിക്കുന്നതിന് മുൻപ് അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന മറ്റൊരു ദൂതനെയും അവരിലേക്ക് നാം നിയോഗിച്ചിട്ടുമില്ല.
Sebe' 34:45
മുൻകാല സമുദായങ്ങൾ നിഷേധിച്ചു തള്ളിയിട്ടുണ്ട്. ആദിനെയും ഥമൂദിനെയും ലൂത്വിൻ്റെ ജനതയെയും പോലുള്ളവർ. താങ്കളുടെ ജനതയിൽ പെട്ട ഈ ബഹുദൈവാരാധകരാകട്ടെ; അവർ എത്തിയ ശക്തിയുടെയും പ്രതാപത്തിൻ്റെയും സമ്പത്തിൻ്റെയും ജനസംഖ്യയുടെയും പത്തിലൊന്നു പോലും എത്തിയിട്ടില്ല. അവരോരോരുത്തരും തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചു. അപ്പോൾ അവർക്ക് നൽകപ്പെട്ട സമ്പത്തോ ശക്തിയോ എണ്ണമോ ഒന്നും അവരെ സഹായിച്ചില്ല. അങ്ങനെ, എൻ്റെ ശിക്ഷ അവരുടെ മേൽ വന്നുഭവിച്ചു. അപ്പോൾ അല്ലാഹുവിൻ്റെ റസൂലേ! നോക്കുക; എങ്ങനെയുണ്ടായിരുന്നു അവരോടുള്ള എൻ്റെ എതിർപ്പ്?! എങ്ങനെയുണ്ടായിരുന്നു അവർക്കുള്ള എൻ്റെ ശിക്ഷ?!
Sebe' 34:46
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഞാൻ നിങ്ങളോട് ഉപദേശിക്കുന്നതും മുന്നോട്ടു വെക്കുന്നതും ഒരേയൊരു കാര്യമാണ്. ദേഹേഛകളെല്ലാം മാറ്റിവെച്ചു കൊണ്ട് അല്ലാഹുവിനായി രണ്ടു പേരോ ഒറ്റക്കോ ആയി നിന്നതിന് ശേഷം നിങ്ങളുടെ കൂട്ടുകാരനായ മുഹമ്മദിൻ്റെ ചരിത്രത്തെ കുറിച്ച് നിങ്ങൾ ചിന്തിക്കുക! നിങ്ങൾ തന്നെ നേരിട്ടറിഞ്ഞിട്ടുള്ള അവിടുത്തെ ബുദ്ധിയും സത്യസന്ധതയും വിശ്വസ്തതയും ആലോചിക്കുക. അവിടുന്നൊരു ഭ്രാന്തുള്ളവനല്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും. അല്ലാഹുവിൽ പങ്കു ചേർക്കുക എന്നതിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കിൽ (നിങ്ങളെ ബാധിക്കാനിരിക്കുന്ന) കഠിനമായ ഒരു ശിക്ഷയുടെ മുമ്പ് നിങ്ങൾക്ക് താക്കീത് നൽകുന്ന ഒരാൾ മാത്രമാകുന്നു അവിടുന്ന്.
Sebe' 34:47
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് ഞാൻ എത്തിച്ചു നൽകിയിരിക്കുന്ന ഈ സന്മാർഗത്തിനും നന്മക്കും വല്ല പ്രതിഫലവും ഞാൻ ചോദിച്ചിട്ടുണ്ടെന്ന് സങ്കൽപിക്കുക. എങ്കിൽ, അത് നിങ്ങൾക്ക് തന്നെയാണ്. എൻ്റെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാകുന്നു. അവൻ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ടെന്നതിനും, നിങ്ങൾ ചെയ്തു കൂട്ടുന്ന പ്രവർത്തനങ്ങൾക്കുമെല്ലാം അവൻ സാക്ഷിയായിട്ടുണ്ട്. അതിൻ്റെയെല്ലാം പ്രതിഫലം പരിപൂർണ്ണമായി അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
Sebe' 34:48
അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവ് സത്യത്തിന് അസത്യത്തിന് മുകളിൽ അധീശത്വം നൽകുകയും, അസത്യത്തെ തകർത്തു കളയുകയും ചെയ്യുന്നു. അവൻ അദൃശ്യകാര്യങ്ങളെല്ലാം നന്നായി അറിയുന്നവനാകുന്നു. ആകാശങ്ങളിലോ ഭൂമിയിലോ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. തൻ്റെ അടിമകളുടെ പ്രവർത്തനങ്ങളും അവന് മറഞ്ഞു പോവുകയില്ല.
Sebe' 34:49
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: സത്യം -അതായത് ഇസ്ലാം- വന്നിരിക്കുന്നു. അസത്യം നീങ്ങിപ്പോയിരിക്കുന്നു. അതിൻ്റെ യാതൊരു അടയാളമോ ശക്തിയോ ഇനി ബാക്കി നിൽക്കുകയില്ല. ഇനിയൊരിക്കൽ കൂടി അത് നടപ്പിലാക്കപ്പെടുന്ന നിലയിൽ തിരിച്ചു വരികയുമില്ല.
Sebe' 34:50
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് ഞാൻ എത്തിച്ചു നൽകുന്ന ഈ സത്യത്തിൽ നിന്ന് ഞാൻ വഴിതെറ്റിപ്പോയാൽ എൻ്റെ വഴികേടിൻ്റെ ദോഷഫലം എൻ്റെ മേൽ മാത്രമായിരിക്കും. അതിൻ്റെ ഒരു ഫലവും നിങ്ങളെ ബാധിക്കുകയില്ല. ഇനി ഞാൻ സന്മാർഗം സ്വീകരിച്ചിട്ടുണ്ടെങ്കിൽ; അതാകട്ടെ എൻ്റെ രക്ഷിതാവ് എനിക്ക് നൽകിയ സന്ദേശം കാരണത്താലാണ്. തീർച്ചയായും അവൻ തൻ്റെ അടിമകളുടെ സംസാരങ്ങളെല്ലാം കേൾക്കുന്നവനും (സമീഅ്), സമീപസ്ഥനുമാണ് (ഖരീബ്); ഞാൻ പറയുന്നതൊന്നും അവന് കേൾക്കാൻ കഴിയാതെയാകില്ല.
Sebe' 34:51
അല്ലാഹുവിൻ്റെ റസൂലേ! അന്ത്യനാളിൽ ശിക്ഷ നേരിൽ കാണുമ്പോൾ (അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർ പരിഭ്രാന്തരായിത്തീരുന്നത് നീ കണ്ടിരുന്നെങ്കിൽ തീർച്ചയായും അത്ഭുതകരമായ ഒരു കാര്യം തന്നെയായിരിക്കും ആ കാഴ്ച. അപ്പോൾ അവർക്ക് അതിൽ നിന്ന് ഒരു നിലക്കും ഓടിരക്ഷപ്പെടുക സാധ്യമല്ല. ഒരു അഭയസ്ഥാനവും അവർക്കുണ്ടാവുകയുമില്ല. ആദ്യത്തെ അവസരത്തിൽ തന്നെ പിടികൂടാൻ വളരെ എളുപ്പമുള്ള, സമീപസ്ഥമായ ഒരിടത്ത് നിന്ന് അവർ പിടികൂടപ്പെടുന്നതാണ്.
Sebe' 34:52
തങ്ങൾക്ക് ചെന്നുചേരാനുള്ള സ്ഥലം കണ്ടുകഴിഞ്ഞാൽ അവർ പറയും: ഞങ്ങളിതാ പരലോകത്തിൽ വിശ്വസിച്ചിരിക്കുന്നു. പക്ഷെ, ഇനിയെങ്ങനെയാണ് അവർക്ക് ഈ വിശ്വാസം പ്രാവർത്തികമാക്കാനും നേടിയെടുക്കാനും സാധിക്കുക?!കാരണം ഇഹലോകത്ത് നിന്ന് പുറത്തു കടന്നതോടെ, വിശ്വാസം സ്വീകരിക്കപ്പെടുന്ന സ്ഥലത്തു നിന്ന് അവർ ഏറെ വിദൂരത്തായിക്കഴിഞ്ഞു. ഇഹലോകമാണ് പ്രവർത്തനത്തിനുള്ള സ്ഥലം. അത് പ്രതിഫലത്തിൻ്റെ സ്ഥലമല്ല. അവരിപ്പോൾ പ്രതിഫലത്തിൻ്റെ സ്ഥലത്ത് -പരലോകത്ത്- എത്തിയിരിക്കുന്നു; ഇത് പ്രവർത്തിക്കാനുള്ള കേന്ദ്രമല്ല.
Sebe' 34:53
എങ്ങനെയാണ് അവരിൽ നിന്ന് (പരലോകത്തിലുള്ള) വിശ്വാസം ഉണ്ടാവുകയും, അത് സ്വീകരിക്കപ്പെടുകയും ചെയ്യുക?! ഇഹലോകത്തായിരിക്കെ അവരതിനെ നിഷേധിച്ചവരായിരുന്നു. സത്യത്തോട് വിദൂരമായി പോലും യോജിക്കാത്ത ഊഹങ്ങൾ കൊണ്ട് ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു അവർ. അല്ലാഹുവിൻ്റെ റസൂലി -ﷺ- നെ കുറിച്ച്, അവിടുന്ന് മാരണക്കാരനെന്നും, ജ്യോത്സ്യനെന്നും കവിയെന്നുമൊക്കെ അവർ പറഞ്ഞു കൊണ്ടിരുന്നത് പോലെ.
Sebe' 34:54
അങ്ങനെ ഐഹിക സുഖസൗകര്യങ്ങളിൽ നിന്നും, തങ്ങൾ ചെയ്തു പോയ നിഷേധത്തിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നതിൽ നിന്നും, നരകത്തിൽ നിന്ന് രക്ഷപ്പെടുന്നതിൽ നിന്നും, ഇഹലോകത്തേക്ക് മടങ്ങിപ്പോകുന്നതിൽ നിന്നും അവർ തടയപ്പെട്ടു. അവർക്ക് മുൻപ് നിഷേധിച്ചു തള്ളിയ, അവരോട് സമാനരായ മുൻസമുദായങ്ങളോടും ഇപ്രകാരം തന്നെയാണ് ചെയ്യപ്പെട്ടത്. തീർച്ചയായും അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടു വന്ന അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിനോടും, പുനരുത്ഥാനത്തിലുള്ള വിശ്വാസത്തോടും കടുത്ത സംശയത്തിലായിരുന്നു അവർ. (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്ക് എത്തിക്കുന്ന സംശയമായിരുന്നു അത്.